STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*181

ഊര്‍ജ്ജ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍

ശ്രീ.ബി.ഡി. ദേവസ്സി

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കെ. നാരായണന്‍

,, ബാബു. എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഊര്‍ജ്ജ സംരക്ഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി) എങ്കില്‍ ഈ ആവശ്യത്തിനായി 2011-12 ബജറ്റില്‍ എന്ത് തുക നീക്കിവെച്ചിരുന്നു; ഇതില്‍ എത്ര രൂപ ചെലവാക്കി; ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) ഊര്‍ജ്ജ സംരക്ഷണ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ശേഖരണം, വിനിയോഗം എന്നിവ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

*182

സ്വയംസന്നദ്ധത പുനരധിവാസ പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി എന്നാണ് പ്രഖ്യാപിച്ചത്; ആയതിന്റെ ഉടദ്ദശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്കുന്നതെന്ന് അറിയിക്കുമോ ;

(സി) ഈ പദ്ധതിപ്രകാരം ഇതിനോടകം എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

*183

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം

ഡോ. കെ. ടി. ജലീല്‍

ശ്രീ. എളമരം കരീം

,, സി. കെ. സദാശിവന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് വികസിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പദ്ധതികളുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി) മുന്‍ സര്‍ക്കാര്‍ ആരംഭിച്ച 11 പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിന് നടപടി സ്വീകരിക്കുമോ ; അവ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ വിശദമക്കാമോ ?

*184

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജലവൈദ്യുതപദ്ധതികളും

ശ്രീ. എസ്. ശര്‍മ്മ

,, എ. കെ. ബാലന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) മാധവ് ഗാഡ്ഗില്‍ കമ്മിറ്റി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ വികസനത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അതിരപ്പിള്ളി വൈദ്യുതി പദ്ധതി ഉള്‍പ്പെടെ സംസ്ഥാനത്തെ ഒരു ജലവൈദ്യുത പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്ന് കരുതുന്നുണ്ടോ ;

(സി) എങ്കില്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ എന്ത് നിലപാട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ ?

*185

ഇ-ഡിസ്ട്രിക്റ്റ്

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) ഏതൊക്കെ ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;

(സി) പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

*186

സമാന്തര സര്‍വ്വീസ് കാരണം കെ.എസ്.ആര്‍.ടി.സി ക്കുണ്ടാകുന്ന നഷ്ടം

ശ്രീമതി പി അയിഷാപോറ്റി

ശ്രീ. വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് സമാന്തര സര്‍വ്വീസ് നടത്തപ്പെടുന്നത് കാരണം കെ.എസ്.ആര്‍.ടി.സി ക്ക് നഷ്ടം നേരിടുന്നതായി കരുതുന്നുണ്ടോ;

(ബി) സാധാരണക്കാരായ ജനങ്ങള്‍ സമാന്തര സര്‍വ്വീസിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍തക്കവിധം കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ നിശ്ചയിക്കാന്‍ തയ്യാറാകുമോ;

(സി) സമാന്തര സര്‍വ്വീസ് നടത്തുന്നവര്‍ നിയമപരമല്ലാതെ സര്‍വ്വീസ് നടത്തുന്നതിനാല്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടാതിരുക്കാനുള്ള ശ്രമത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) സമാന്തര സര്‍വ്വീസ് തടയുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ ഗതാഗത സൌകര്യം ലഭ്യമാക്കുന്നതിനും എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*187

തണല്‍ മരങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വര്‍ദ്ധിച്ച് വരുന്ന ആഗോള താപനം ലഘൂകരിക്കുന്നതിന് റെയില്‍വേ പുറമ്പോക്കിലും, നാഷണല്‍ ഹൈവേ, സ്റേറ്റ് ഹൈവേ എന്നിവയുടെ ഓരങ്ങളിലും തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവില്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) സ്കൂളുകള്‍, കോളേജുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷത്തൈകളും തണല്‍ മരങ്ങളും വച്ച് പിടിപ്പിക്കുന്നതിന് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*188

ഗതാഗത വികസനത്തിന് മാസ്റര്‍ പ്ളാന്‍

ശ്രീ. ജെയിംസ് മാത്യു

,, എം. എ. ബേബി

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാന ഗതാഗത വികസനത്തിന് മാസ്റര്‍പ്ളാന്‍ തയ്യാറായിട്ടുണ്ടോ;

(ബി) ഏത് ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഏജന്‍സി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുമോ?

*189

വൈദ്യുതി സപ്ളൈ കോഡ് ഭേദഗതി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വൈദ്യുതി സപ്ളൈ കോഡിന്റെ 12-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത ഭേദഗതി ജനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*190

പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കുമോ

*191

ഭക്ഷ്യസംസ്കരണ വ്യവസായം

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ വ്യവസായങ്ങളുടെ സാധ്യതയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഭക്ഷ്യസംസ്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി) പ്രസ്തുത വ്യവസായങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എത്ര പദ്ധതികള്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്; ആയതില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് അറിയിക്കുമോ?

*192

കൂടംകുളം നിലയത്തില്‍നിന്നും കേരളത്തിനുള്ള വിഹിതം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കോടിയേരി ബാലകൃഷ്ണന്‍

,, എ. കെ. ബാലന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കൂടംകുളം ആണവ വൈദ്യുതി നിലയത്തില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിവിഹിതം ലഭിക്കില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വൈദ്യുതി വിഹിതം നേടിയെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ പ്രസരണ ലൈനുകള്‍ക്ക് ശേഷിയില്ലെന്ന വാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കൂടംകുളത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുളള തിരുനെല്‍വേലി-എടമണ്‍-ഈസ്റ്കൊച്ചി 400 കെ.വി. ലൈനിന്റെ പണി പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഏത് ഭാഗത്താണ് ലൈനിന്റെ പണി ഇനി പൂര്‍ത്തിയാക്കാനുളളതെന്ന് വ്യക്തമാക്കുമോ;

(ഡി) ആണവ നിലയത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ട്രയല്‍ റണ്‍ നടന്നിട്ടുളളതും ഉല്പാദനം ഉടന്‍ ആരംഭിക്കുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*193

കെ.എസ്.ആര്‍.ടി.സി.യില്‍ സ്വകാര്യപങ്കാളിത്തം

ശ്രീ. ഇ. പി. ജയരാജന്‍

,, എ. എം. ആരിഫ്

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്വകാര്യപങ്കാളിത്തം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) കെ.എസ്.ആര്‍.ടി.സി യില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനും ബസ് ഡിപ്പോകളുടെ നിര്‍മ്മാണത്തിനും ഏതെല്ലാം രീതിയിലുള്ള സ്വകാര്യപങ്കാളിത്തമാണ് ഉദ്ദേശിക്കുന്നത്;

(സി) കെ.എസ്.ആര്‍.ടി.സി യില്‍ കൂടുതല്‍ മൂലധനം നിക്ഷേപിച്ച് ഇവ സ്വന്തം നിലയില്‍ വികസിപ്പിക്കാന്‍ തയ്യാറാകുമോ?

*194

സൌരോര്‍ജ്ജ തീയേറ്ററുകള്‍

ശ്രീ. എം.എ. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, എ.റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ സൌരോര്‍ജ്ജം ഉപയോഗിക്കുന്ന രീതിയിലേയ്ക്ക് മാറ്റുവാന്‍ ആലോചിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇത് സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഓഫീസുകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

*195

ധാതു സമ്പത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, കെ.എന്‍.എ. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവര സാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്തെ ധാതു സമ്പത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി വിപണനം ചെയ്യുന്ന കാര്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ലഭ്യമായ ധാതു സമ്പത്ത് ഇപ്പോള്‍ ഏതൊക്കെ ഏജന്‍സികളാണ് ശേഖരിക്കുന്നതെന്ന് വിശദമാക്കുമോ ?

*196

'ആശ്വാസ്' പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

'' എം.എ. വാഹിദ്

'' പി.എ. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ആശ്വാസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം വായ്പാ കുടിശ്ശിക ഇനത്തില്‍ എത്ര കോടി രൂപ പിരിച്ചെടുക്കുകയുണ്ടായി, വിശദാംശങ്ങള്‍ നല്‍കുമോ;

(സി) എന്തെല്ലാം ആനുകൂല്യങ്ങളാണ് വായ്പക്കാര്‍ക്ക് ഈ പദ്ധതി വഴി നല്‍കിയിട്ടുള്ളത്; പദ്ധതിയുടെ കാലാവധി എത്രയായിരുന്നു വെന്നു വ്യക്തമാക്കുമോ?

*197

ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വാതില്‍

ശ്രീ. എ. കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വാതിലുകള്‍ തുറന്നിട്ട് അമിതവേഗത്തില്‍ ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളില്‍ നിന്നും യാത്രക്കാര്‍ തെറിച്ച് വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ ; ;

(ബി) അടച്ചുറപ്പുള്ള വാതില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്നുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) ബസ്സുകളില്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വാതിലുകള്‍ സ്ഥാപിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ ?

*198

പുതിയ ജലവൈദ്യുത പദ്ധതികള്‍

ശ്രീ. കെ.മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

,, ഐ.സി.ബാലകൃഷ്ണന്‍

,, എം.പി.വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഈ സര്‍ക്കാരിന്റെ കാലത്ത് ജലവൈദ്യുത പദധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(ബി) എങ്കില്‍ ഏതെല്ലാം ജല വൈദ്യുത പദ്ധതികളുടെ രൂപരേഖയാണ് തയ്യാറാക്കിയിട്ടുളളത്, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

*199

വാതകാധിഷ്ഠിത പവര്‍ പ്ളാന്റ്

ശ്രീ. കെ. അച്ചുതന്‍

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് വാതകാധിഷ്ഠിത പവര്‍ പ്ളാന്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇത് സംബന്ധിച്ച് കരാര്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പ്രസ്തുത പവര്‍ പ്ളാന്റിന്റെ ശേഷി എത്രയെന്നും ഈ പ്രോജക്ടിന്റെ എസ്റിമേറ്റ് തുക എത്രയാണെന്നും വ്യക്താക്കുമോ;

(ഡി) പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ടോ?

*200

ഉല്‍പാദന-സേവന മേഖലകളില്‍ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭങ്ങളാണ് തുടങ്ങിയതെന്ന് വിശദമാക്കുമോ;

(ബി) ഉല്‍പാദന മേഖലയിലും സേവന മേഖലയിലും സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതു മൂലം എത്രപേര്‍ക്കാണ് തൊഴില്‍ കണ്ടെത്താനായത്;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ ഈ മേഖലയില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് വിശദമാക്കുമോ?

*201

സീപ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

,, സി.കെ.സദാശിവന്‍

,, ബി. സത്യന്‍

,, കെ.ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി സീപ്ളെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുളള ബജറ്റ് നിര്‍ദ്ദേശത്തിന്റെ വിശദാംശം വ്യക്തമാക്കാമോ ;

(ബി) ഇതു സംബന്ധിച്ച് എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഈ ആവശ്യത്തിനായി ബജറ്റില്‍ നീക്കിവെച്ച തുകയില്‍ ഇതുവരെ എന്തു തുക ചെലവഴിച്ചു ; വിശദമാക്കുമോ ?

*202

സമഗ്ര വൃക്ഷവല്‍ക്കരണ പദ്ധതി

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) സംസ്ഥാനത്ത് സമഗ്ര വൃക്ഷവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരുന്ന എന്റെ മരം പദ്ധതി, വഴിയോര തണല്‍ പദ്ധതി, സാമൂഹ്യവനവല്‍ക്കരണത്തിനായുള്ള പദ്ധതികള്‍ എന്നിവ ഇപ്പോഴും തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;

(സി) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം ഇനങ്ങളില്‍പ്പെട്ടവയാണെന്ന് വെളിപ്പെടുത്തുമോ ?

*203

കിന്‍ഫ്രാ പാര്‍ക്കുകളിലെ സ്വകാര്യ നിക്ഷേപം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഐ. സി. ബാലകൃഷ്ണന്‍

,, എ. റ്റി. ജോര്‍ജ്

,, എം. എ. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കിന്‍ഫ്രാ പാര്‍ക്കുകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് ;

(ബി) കിന്‍ഫ്രാ പാര്‍ക്കുകളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) എത്ര കോടി രൂപയുടെ സ്വകാര്യനിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്; ഇതുവഴി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്?

*204

കേപ്പിന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

,, എ. പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി ഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) കേപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കാനുദ്ദേശിക്കുന്നത്; ഏതെല്ലാം കോഴ്സുകളാണ് പുതുതായി തുടങ്ങിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) കേപ്പിന്റെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

*205

വനം കയ്യേറ്റത്തിന് പരിഹാര നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, സി. ദിവാകരന്‍

,, കെ. അജിത്

ശ്രീമതി. ഇ.എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) അടിക്കാട് തെളിച്ചും ചെറുമരങ്ങള്‍ വെട്ടിയും നടത്തുന്ന വനം കയ്യേറ്റങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര ഹെക്ടര്‍ വനം കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) വനത്തിനു പുറത്തുളള ഭൂമി കണ്ടെത്തി പുനരധിവാസം നടത്തി വനം കയ്യേറ്റത്തിന് പരിഹാരം കണ്ടെത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) ഇത്തരം വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ ?

*206

ക്രോസ് സബ്സിഡി

ശ്രീ. ഇ.കെ. വിജയന്‍

,, ഇ. ചന്ദ്രശേഖരന്‍

ശ്രീമതി. ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വൈദ്യുതി നിരക്കില്‍ ഇപ്പോള്‍ നിലവിലുള്ള ക്രോസ് സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ക്രോസ് സബ്സിഡി ഇരുപത് ശതമാനത്തില്‍ കൂടരുതെന്ന കേന്ദ്ര നിലപാടിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ക്രോസ് സബ്സിഡി കുറയ്ക്കുന്നതിലൂടെ ഗാര്‍ഹികാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുത്തനെ ഉയരുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*207

ജെ.എന്‍.ആര്‍.യു. എം.

ശ്രീ. സാജു പോള്‍

,, വി. ശിവന്‍കുട്ടി

,, ബാബു എം. പാലിശ്ശേരി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ജെ.എന്‍.ആര.യു.എം. പ്രകാരമുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ലാഭകരമാണോ;

(ബി) ഈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സര്‍വ്വീസ് നഷ്ടത്തിലാക്കുന്നതായി കരുതുന്നുണ്ടോ;

(സി) ഈ സര്‍വ്വീസ് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ലാഭകരമാക്കുന്നതിനും ഉതകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാമോ ?

*208

ഊര്‍ജ്ജക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. എ. അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമത പരിശോധിക്കുന്നതിനും നിശ്ചിത നിലവാരമില്ലാത്തവ വില്പന നടത്തുന്നതു നിയന്ത്രിക്കാനും നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഊര്‍ജ്ജക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകാവുന്ന ഊര്‍ജ്ജനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) അമിതമായ തോതില്‍ വൈദ്യുതി ആവശ്യമുള്ള ചൈനീസ് ഉപകരണങ്ങള്‍ നിയന്ത്രണമില്ലാതെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് സംസ്ഥാനത്തിന്റെ ഊര്‍ജ്ജമേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

*209

വ്യവസായ സൌഹൃദസംസ്ഥാനം

ശ്രീ. ആര്‍. രാജേഷ്

,, എസ്. രാജേന്ദ്രന്‍

ശ്രീമതി. കെ.കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) വ്യവസായ സൌഹൃദ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുവാന്‍ തയ്യാറാകുമോ;

(ബി) കേരളത്തിന് വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) ഇതിന്റെ ഫലമായി എന്തെല്ലാം സംരംഭങ്ങള്‍ പുതുതായി സ്ഥാപിതമായിട്ടുണ്ടെന്ന് വിശദമാക്കാമോ?

*210

സൌരോര്‍ജ്ജ പ്ളാന്റുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ) ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും സൌരോര്‍ജ്ജ പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതു സമിതിയാണെന്ന് വ്യക്തമാക്കുമോ;

(സി) ഇതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ്; സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ളാന്റുകള്‍ വ്യാപകമാക്കുന്ന കാര്യം പരിഗണിക്കുമോ ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.