STARRED

 

QUESTIONS

 

AND

 

ANSWERS

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

 

(To read Questions  please enable  unicode-Malayalam in your system)

 

(To read answers Please CLICK on the Title of the Questions)

 

 

Answer  Provided

 

 Answer  Not Yet Provided

 

Q. No

                                                                          Questions

 *181

ഭക്ഷ്യ സംസ്ക്കരണ മേഖലയുടെ വ്യവസായ സാധ്യതകള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഭക്ഷ്യ സംസ്ക്കരണ മേഖലയുടെ വ്യവസായ സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഭക്ഷ്യ സംസ്ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായത്തിനു സാധ്യതകള്‍ ഉണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഭക്ഷ്യ-സംസ്ക്കരണ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടു കൂടി വ്യവസായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

* 182

ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍

ശ്രീ. പി. എ. മാധവന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ദുര്‍ബല വിഭാഗങ്ങള്‍ക്കായി എന്തെല്ലാം ഭവനപദ്ധതികളാണ് കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇത്തരം ഭവനപദ്ധതികളുടെ നടത്തിപ്പിനുള്ള തുക എങ്ങനെയാണ് സമാഹരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതികളുടെ ഗുണഭോക്തൃവിഹിതം ഇളവു ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

 *183

ഇലക്ട്രോണിക്ക് ബില്ലിംഗ് മീറ്ററുകള്‍

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, കെ.എന്‍.എ. ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സഞ്ചരിച്ച ദൂരത്തിന്റെയും ചാര്‍ജിന്റെയും പേരില്‍ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതോടനുബന്ധിച്ച് പോലീസ് വകുപ്പിലും ഗതാഗത വകുപ്പിലും പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ബില്ലിംഗ് സൌകര്യമുള്ള ഇലക്ട്രോണിക് മീറ്റര്‍ ഓട്ടോറിക്ഷകളില്‍ ഘടിപ്പിക്കുന്നതിനും ഇന്ധനച്ചെലവിന്റെയും ജീവിതച്ചെലവിന്റെയും അടിസ്ഥാനത്തില്‍ ന്യായമായ നിരക്ക് നിശ്ചയിച്ചു നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

 *184

നികുതി ചോര്‍ച്ച തടയുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ. എ. എം. ആരിഫ്

,, എം. എ. ബേബി

'' എസ്. ശര്‍മ്മ

'' പി.റ്റി. എ. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തിന്റെ നികുതി പിരിവ് അതിന്റെ സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ നടക്കുന്നുണ്ടോ;

(ബി)കൂടുതല്‍ ഊര്‍ജ്ജിതവും കാര്യക്ഷമവുമായ ശ്രമം നടത്തിയാല്‍ നികുതി വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അതിനനുസൃതമായ നടപടി സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ;

(ഡി)സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധന കൂടി പരിഗണിച്ചാല്‍ യഥാര്‍ത്ഥത്തില്‍ നികുതി വരുമാനം മുന്‍ വര്‍ഷത്തേതിനേക്കാള്‍ എത്ര ശതമാനം വര്‍ദ്ധിക്കേണ്ടതുണ്ടായിരുന്നു; അത് ഉണ്ടാകാതിരുന്നത് ഏതെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഇ)നികുതി ചോര്‍ച്ച തടയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താമോ?

 *185

ഇ - സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. തോമസ് ചാണ്ടി

,, എ. കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള വകുപ്പു മേധാവികള്‍ സ്വീകരിക്കുന്നില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇ- സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രത്യേക നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകുമോ ;

(സി)ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകളുടെ സാധ്യത സംബന്ധിച്ച് 2000-ലെ ഐ.ടി. നിയമത്തിലും 2010 കേരള ഐ.ടി ചട്ടങ്ങളിലും 2012-ലെ ഐ.ടി. നയത്തിലും ഉള്ള വ്യവസ്ഥകള്‍ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥമാരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

 *186

എജ്യൂസിറ്റി

ഡോ. കെ.ടി. ജലീല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മലപ്പുറം ജില്ലയിലെ പാണക്കാട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന എജ്യൂസിറ്റി എന്ന സംരംഭത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര ഏക്കര്‍ സ്ഥലമാണ് ഉദ്ദേശിന്നുന്നതെന്നും ഈ സ്ഥലം ഇപ്പോള്‍ ഏത് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തമാക്കുമോ;

(സി)എജ്യൂസിറ്റിക്കു വേണ്ടി പ്രസ്തുത ഭൂമി വിട്ടുനല്‍കുന്നതിന് എന്ത് തുകയാണ് പാട്ടമായി നിശ്ചയിച്ചിട്ടുള്ളതെന്നും എത്ര വര്‍ഷമാണ് പാട്ടക്കാലാവധിയായി നിശ്ചയിച്ചതെന്നും വ്യക്തമാക്കാമോ;

(ഡി)എജൂസിറ്റിയുടെ മാസ്റര്‍പ്ളാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സംരംഭങ്ങള്‍ക്ക് എത്ര ഏക്കര്‍ വീതമാണ് ഭൂമി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഇ)സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്ന ഭൂമി പണയപ്പെടുത്തുന്നതിനും കൈവശാവകാശം നല്‍കുന്നതിനും വ്യവസ്ഥയുണ്ടോ;

(എഫ്)പദ്ധതി പ്രദേശത്ത് സര്‍ക്കാരിന്റെയോ മറ്റ് സര്‍ക്കാര്‍ എജന്‍സികളുടേയോ ചെലവില്‍ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ നിര്‍ദ്ദേശമുണ്ടോ;

(ജി)എജ്യൂസിറ്റിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആരില്‍ നിന്നെല്ലാം എത്ര നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ലഭ്യമായി എന്ന് വിശദമാക്കുമോ?

 *187

മോട്ടോര്‍ വാഹന റവന്യൂ സമാഹരണം

ശ്രീ. ആര്‍. സെല്‍വരാജ്

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മോട്ടോര്‍ വാഹന റവന്യൂ സമാഹരണം വര്‍ദ്ധിപ്പിക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് വിംഗുകളെ ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?

 *188

വൈദ്യുതി വിതരണശൃംഖലയുടെ ശാക്തീകരണം

ശ്രീ.കെ. അച്ചുതന്‍

,, ബെന്നി ബഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി കെ.എസ്.ഇ.ബി ആസൂത്രണം ചെയ്തിരിക്കുന്ന കര്‍മ്മപരിപാടികള്‍ എന്തെല്ലാം; വിശദാംശം അറിയിക്കുമോ;

(ബി)വിവിധ തരത്തിലുള്ള എത്ര സബ്സ്റേഷനുകളാണ് പ്രസ്തുത ആവശ്യത്തിലേക്കായി സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സബ് സ്റേഷനുകളോടനുബന്ധിച്ചുളള ലൈനുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

 *189

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, പി. എ. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി നോഡല്‍ ഓഫീസറെയും കമ്മീഷണറേയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവയുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)ഈ രംഗത്തുള്ള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

 *190

സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിലപാടുകള്‍

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, ഇ. പി. ജയരാജന്‍

,, ജി. സുധാകരന്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്തെ സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നിലപാടുകള്‍ തിരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് പ്രതികൂലമായി തീര്‍ന്നിട്ടുള്ള നിലപാടുകള്‍ എന്തെല്ലാമാണെന്നാണ് കരുതുന്നത്;

(സി)കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും പ്രസ്തുത നിലപാടുകള്‍ സ്വീകരിക്കുന്നതിന് മുമ്പായി, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം അറിയിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

 *191

പാരമ്പര്യേതര ഈര്‍ജ്ജ സ്രോതസ്സുകള്‍

ശ്രീ. സി. മമ്മൂട്ടി

'' എം. ഉമ്മര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈദ്യുതോല്‍പാദനത്തിന് ഏതൊക്കെ സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പാദനവും വിതരണവും തമ്മിലുള്ള അന്തരം എത്രയാണ്;

(സി)വൈദ്യുതി കമ്മി പരിഹരിക്കുന്നതിലേയ്ക്കായി എവിടെ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കുമോ?

 *192

പുതിയ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(ബി)കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനും വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ?

 *193

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം

ശ്രീ.ജോസഫ് വാഴക്കല്‍

,, വി.ഡി.സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,,സി.പി.മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കേരളത്തെ സമ്പുര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)ആരുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

 *194

കെ.എസ്.ആര്‍.ടി.സി. യ്ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യൂ റ്റി. തോമസ്

,, സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)മറ്റു സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ വികേന്ദ്രീകൃതമായി സബ്സിഡിയോടു കൂടിയ നിരക്കില്‍ ഡീസല്‍ ശേഖരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടും കെ.എസ്.ആര്‍.ടി.സി അത്തരം നടപടിയിലേക്ക് പോകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)വിപണിയിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെ.എസ്.ആര്‍.റ്റി.സി യ്ക്ക് എത്ര രൂപ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇല്ലാത്ത നിരക്കിലും സ്വകാര്യ ബസുടമകള്‍ അടക്കമുള്ളവര്‍ക്ക് സബ്സിഡിയോടു കൂടിയ കുറഞ്ഞ നിരക്കിലും ഡീസല്‍ നല്‍കുവാനുള്ള കേന്ദ്ര നയത്തോടു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ;

(ഇ)എങ്കില്‍ ആയതിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

 *195

കേന്ദ്ര ചിട്ടി നിയമം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, റ്റി.എ. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കേന്ദ്ര ചിട്ടി നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് ചിട്ടി ഇതര ബിസിനസ് നടത്താന്‍ നിയമതടസ്സം നേരിടുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)കെ.എസ്.എഫ്.ഇ യുടെ കീഴില്‍ സബ്സിഡിയറി കമ്പനി രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

 *196

കായംകുളം താപനിലയത്തിന്റെ വിപുലീകരണം

ശ്രീ. എ. പ്രദീപ്കുമാര്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, സി. കെ. സദാശിവന്‍

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കായംകുളം താപനിലയത്തില്‍ നിന്ന് ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്; പ്രസ്തുത വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നതിന് യൂണിറ്റിന് എത്ര രൂപ ചെലവ് വരുന്നുണ്ട്;

(ബി)കായംകുളം താപനിലയത്തിന്റെ വിപുലീകരണത്തിലൂടെ പ്രവൃത്തികൊണ്ട് എത്ര മെഗാവാട്ടിലേക്കാണ് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ആര്‍.എല്‍.എന്‍.ജി. ഉപയോഗിക്കുമ്പോള്‍ യൂണിറ്റിന് എത്ര രൂപ ചെലവ് പ്രതീക്ഷിക്കുന്നു; പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പ്രതീക്ഷിച്ച നിലയില്‍ കായംകുളം താപനിലയത്തിന്റെ വിപുലീകരണം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ;

(ഇ)പ്രസ്തുത പദ്ധതിയിലേക്കുളള ഗ്യാസ് പൈപ്പ്ലൈന്‍ നിര്‍മ്മാണം തടസ്സപ്പെട്ടുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

 *197

കെ.എസ്.ആര്‍.ടി.സി.യിലെ ജി.പി.എസ്. സംവിധാനം

ശ്രീ. പി. തിലോത്തമന്‍

,, ഇ. ചന്ദ്രശേഖരന്‍

,, കെ. അജിത്

,, ഇ. കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത സംവിധാനത്തിന്റെ പ്രത്യേകതയും നേട്ടവും എന്തെല്ലാമാണെന്ന്

വ്യക്തമാക്കുമോ;

(ബി)ഇതിനായി എന്തു തുക ചെലവാകുമെന്ന് വ്യക്തമാക്കുമോ?

 *198

'ആശ്വാസ് പദ്ധതി-2012

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി.സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)'ആശ്വാസ് പദ്ധതി-2012ഭന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സഹകരണ സംഘങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി രൂപയുടെ ഇളവുകള്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

 *199

നൈപുണ്യവികസന വായ്പ പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കെ.എസ്.എഫ്.ഇ. നൈപുണ്യ വികസന വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

 *200

അണക്കെട്ടുകളുടെ സുരക്ഷ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എ. കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ജലവൈദ്യുത പദ്ധതികളുടെ ഭാഗമായുളള അണക്കെട്ടുകളുടെ റിഹാബിലിറ്റേഷന്‍ & ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)അണക്കെട്ടുകളുടെ സുരക്ഷാപദ്ധതിക്ക് ലോകബാങ്ക് സഹായം ലഭിക്കുന്നുണ്ടോ;

(സി)പ്രസ്തുത ആവശ്യത്തിലേക്കായി നടപ്പുവര്‍ഷം എത്ര തുക ചെലവഴിക്കുകയുണ്ടായി; അര്‍ഹതയുണ്ടായിരുന്ന തുക എത്രയെന്നറിയിക്കുമോ;

(ഡി)സംസ്ഥാനബജറ്റില്‍ ഇതിനായി വകയിരുത്തിയിരുന്ന തുക എത്ര കോടിയായിരുന്നു; ആയതില്‍ ചെലവഴിക്കപ്പെട്ടതെത്ര; വിശദവിവരം നല്‍കുമോ;

(ഇ)ഈ വര്‍ഷം ഏതെല്ലാം അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പ്രവൃത്തികള്‍ നടത്തി; പ്രസ്തുത പ്രവൃത്തികള്‍ക്കായി ആകെ ചെലവായ തുക എത്രയെന്നറിയിക്കുമോ;

(എഫ്)സുരക്ഷാപരിശോധന ആവശ്യമായ അണക്കെട്ടുകള്‍ ഏതൊക്കെയാണെന്നറിയിക്കുമോ?

 *201

വാഹനങ്ങള്‍ക്ക് ഹരിത സെസ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, ഇ.കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിതസെസ് ചുമത്തണമെന്ന് ഇ.ശ്രീധരന്‍ അദ്ധ്യക്ഷനായുള്ള ആസൂത്രണബോര്‍ഡ് ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)ഈ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ശുപാര്‍ശകളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

 *202

സൌരോര്‍ജ്ജ പാനലുകളുടെ ഉല്പാദനശേഷി

ശ്രീ. കെ. എം. ഷാജി

,, സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സൌരോര്‍ജ്ജ പാനലുകളുടെ ഊര്‍ജ്ജോല്പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്കുമോ ;

(ബി)പ്രസ്തുത വിഷയത്തില്‍ മറ്റേതെങ്കിലും രാജ്യം കൂടുതല്‍ കാര്യക്ഷമമായ ടെക്നോളജി വികസിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കുമോ ?

 *203

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുളള വൈദ്യുത പദ്ധതികള്‍

ശ്രീ. ബി. ഡി. ദേവസ്സി

,, എ. കെ. ബാലന്‍

,, ബാബു. എം. പാലിശ്ശേരി

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)ഏതെല്ലാം വൈദ്യൂത പദ്ധതികള്‍ക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത അനുമതിക്കുവേണ്ടി അപേക്ഷിച്ചവയില്‍ താപവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ;

(സി)പ്രസ്തുത പദ്ധതികള്‍ ഓരോന്നിനും അനുമതി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

 *204

വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കെ. സദാശിവന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമിയില്‍ നിശ്ചിത കാലാവധിക്കു ശേഷവും വ്യവസായം തുടങ്ങാത്തവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച മന്ത്രിസഭ തീരുമാനമനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു;

(സി)ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയെന്നും ഈ സ്ഥാപനങ്ങള്‍ക്കെതിരായി ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

(ഇ)നിശ്ചിത കാലാവധിക്കുശേഷം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഉത്തരവിറക്കുന്നതിനും ഭൂമി സര്‍ക്കാരിന്റെ ലാന്റ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ?

 *205

പദ്ധതി വിനിയോഗം

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കൂട്ടത്തോടെ പദ്ധതി തുക ചെലവഴിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)യഥാസമയം പദ്ധതി നിര്‍വഹിക്കാന്‍ കഴിയാതെ പോയ സാഹചര്യം എന്തായിരുന്നു;

(സി)നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയായി എത്ര ശതമാനം തുക ചെലവഴിച്ചുവെന്നും, അവശേഷിക്കുന്ന കാലയളവില്‍ എത്ര ശതമാനം കൂടി വിനിയോഗിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ;

(ഡി)തദ്ദേശസ്ഥാപനങ്ങള്‍ക്ക് പഞ്ചവത്സരപദ്ധതി ഏര്‍പ്പെടുത്തിയാല്‍ പദ്ധതി വിഹിതം കൂടുമെന്ന വിലയിരുത്തല്‍ നടത്തിയിരുന്നോ;

(ഇ)എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ;

(എഫ്)പദ്ധതി തുക ചെലവഴിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന സി ആന്റ് എ.ജി.യുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ജി)സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ചെലവഴിക്കേണ്ട പദ്ധതി പണത്തിന് എന്തെങ്കിലും വ്യവസ്ഥ കൊണ്ടുവന്നിരുന്നോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്ന് വസ്തുതതകളിലൂടെ വ്യക്തമാക്കുമോ ?

 *206

അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി കെ.റ്റി.ഡി.എഫ്.സി. ലോണ്‍

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, പി. എ. മാധവന്‍

,, ഐ. സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി വായ്പ നല്‍കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതികളുമായി സഹകരിക്കുന്ന തെന്നു വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

 *207

ഗ്രാമങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍

ശ്രീ. വി.പി.സജീന്ദ്രന്‍

,, കെ.മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)സംസ്ഥാനത്ത് ഹൌസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്ന പദ്ധതി ഗ്രാമങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

വിശദാംശം എന്തെല്ലാം?

* 208

അനുബന്ധമേഖലയുടെ ശാക്തീകരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)പൊതുമേഖലാസ്ഥാപനങ്ങള്‍ ആശ്രയിക്കുന്ന അനുബന്ധമേഖലയെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണു തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേകപദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുത്തന്‍ അനുബന്ധവ്യവസായ യൂണിറ്റുകള്‍ക്കുള്ള ധനസഹായത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?

 *209

പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനു നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് പദ്ധതികളുടെ ഭരണാനുമതി കാലതാമസം കൂടാതെ നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത്തരം വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

 *210

നിയമങ്ങളെക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍നടപടി

ശ്രീ. കെ.എന്‍.എ. ഖാദര്‍

,, പി.കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍.എ. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(എ)നിയമങ്ങളെക്കുറിച്ച് വിശിഷ്യ സാമൂഹ്യ അച്ചടക്കം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)നിയമങ്ങള്‍ സാമൂഹ്യ നന്മയ്ക്കുവേണ്ടിയാണെന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താനും, അവര്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ പരിചിതമാക്കാനും നിലവിലെ നിയമങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവും ആക്കേണ്ടതിന്റെ ആവശ്യകതപരിശോധിച്ചിട്ടുണ്ടോ;

(സി)സാധ്യമാവുന്നിടത്തോളം നിയമങ്ങള്‍ ലളിതമായി മലയാളത്തില്‍ തയ്യാറാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമോ?

<<back

 

 

                                                                                                                     

 

 

 

 

 

 

 

 

 

 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.