ഹരിത
കേരളം മിഷന്
*571.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃത്തിയും
ജലസമൃദ്ധിയും കാര്‍ഷിക
സംസ്കാരവും
വീണ്ടെടുക്കുന്നതിന്
ആരംഭിച്ച ഹരിത കേരളം
മിഷന്
ഫലപ്രാപ്തിയിലെത്തിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പ്രകൃതി
വിഭവ
പരിപാലനത്തിനായുള്ള
പദ്ധതികള്‍
ശാസ്ത്രീയമായ
ആസൂത്രണത്തോടെ
തൊഴിലുറപ്പ്
അധ്വാനശക്തിയുപയോഗിച്ച്
കാര്യക്ഷമമായി
നടപ്പാക്കി
വരുന്നുണ്ടോയെന്നറിയിക്കുമോ;
(സി)
തരിശുനിലങ്ങള്‍
ഉള്‍പ്പെടെ
കൃഷിയോഗ്യമാക്കികൊണ്ട്
കൃഷി വ്യാപനത്തിനായി
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
മാലിന്യത്തില്‍
നിന്ന് സ്വാതന്ത്ര്യം
പ്രചരണപരിപാടിയിലൂടെ
ശുചിത്വ മാലിന്യ
സംസ്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ശക്തമായ അടിത്തറ
ഒരുക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
അറിയിക്കാമോ?
ഉന്നത
വിദ്യാഭ്യാസമേഖലയിലെ ഗവേഷണ
സ്ഥാപനങ്ങള്‍
*572.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസമേഖലയിലെ
ഗവേഷണ സ്ഥാപനങ്ങള്‍,
ഇവിടങ്ങളിലെ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍, ഇവ
മൂലം
സമൂഹത്തിനുണ്ടാകുന്ന
പ്രയോജനങ്ങള്‍ എന്നിവ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
വികസന പ്രശ്നങ്ങളെ
അഭിസംബോധന
ചെയ്യുന്നതരത്തിലുള്ള
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
വികസന
പ്രശ്നങ്ങള്‍ക്ക്
പരിഹാരം ലഭ്യമാക്കുന്ന
തരത്തിലുള്ള ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഊന്നല്‍ നല്കുന്ന
വിധത്തില്‍ ഗവേഷണ
സ്ഥാപനങ്ങളെ
പരിവര്ത്തനപ്പെടുത്തുമോ;
(ഡി)
ഗവേഷണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
പ്രാദേശിക
ആവശ്യങ്ങള്‍ക്ക്
മുന്‍തൂക്കം
കൊടുത്തുകൊണ്ടുള്ള
പങ്കാളിത്ത ഗവേഷണവും
തുടര്‍പ്രവര്‍ത്തനങ്ങളും
നടത്തുന്നതിന്
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കാര്‍ഷികമേഖലയിലെ
പ്രതിസന്ധി നേരിടുവാന്‍
പുനര്‍ജനി പദ്ധതി
*573.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കാര്‍ഷികമേഖലയ്ക്ക്
ഉണ്ടായ പ്രതിസന്ധി
നേരിടുവാന്‍ പുനര്‍ജനി
എന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാന
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ അംഗങ്ങളായ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാര തുക
അനുവദിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്ര തുക നഷ്ടപരിഹാരം
നൽകിയെന്ന വിവരം
ലഭ്യമാണോ; എങ്കില്‍
വിശദമാക്കാമോ;
(സി)
പുനര്‍ജനി
പദ്ധതിയിലേക്കുള്ള
ഗുണഭോക്താക്കളുടെ
തെരഞ്ഞെടുപ്പ്
എപ്രകാരമായിരുന്നു; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
പുന:സൃഷ്ടിക്കായി കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
*574.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
സ്വരാജ്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
കവര്‍ന്നെടുത്ത
ജീവനോപാധികള്‍
പുന:സൃഷ്ടിക്കുന്നതിനായി
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍ വഴി
മൂവായിരത്തി അഞ്ഞൂറ്
കോടി രൂപയുടെ വായ്പ
ലഭ്യമാക്കി
ആശ്വാസമേകിയതിന്റെ
തുടര്‍ച്ചയായി കാര്‍ഷിക
രംഗത്തും മൃഗപരിപാലന
രംഗത്തും നിര്‍മ്മാണ
മേഖലയിലും കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍ വഴി
ഫലപ്രദമായി ഇടപെടാന്‍
പദ്ധതിയുണ്ടോ;
(ബി)
പ്രളയദുരന്തത്തില്‍
ഉപജീവനമാര്‍ഗം
നഷ്ടപ്പെട്ടവരുടെ
അതിജീവനത്തിനായി
നൈപുണ്യ പരിശീലനത്തിനും
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
കുടുംബശ്രീ നടത്തിയ
എറൈസ് നൈപുണ്യ പരിശീലന
പരിപാടി എത്ര പേര്‍ക്ക്
പ്രയോജനമേകിയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കുടുംബശ്രീ
പ്രവര്‍ത്തനമേഖല
കൂടുതല്‍
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി സുസ്ഥിര
സംയോജിത കൃഷിരീതി
വ്യാപിപ്പിക്കുന്നതിനായി
എല്ലാ ജില്ലകളിലും
മാതൃകാ കാര്‍ഷിക
ഗ്രാമങ്ങള്‍ ഒരുക്കുന്ന
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
ഗ്രാമീണ
അടിസ്ഥാന സൗകര്യ വികസനം
*575.
ശ്രീ.എസ്.രാജേന്ദ്രന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളുടെ
വികസനത്തിനായി
ഗുണനിലവാരമുള്ള
റോഡുകള്‍
നിര്‍മ്മിക്കുകയെന്ന
ലക്ഷ്യം നേടുന്നതിന്
എല്‍.എസ്.ജി.ഡി.എഞ്ചിനീയറിംഗ്
വകുപ്പിനെ
ശാക്തീകരിച്ച്,
മന്ദഗതിയിലായിരുന്ന
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
വേഗത
വര്‍ദ്ധിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
പി.എം.ജി.എസ്.വൈ.
പ്രകാരമുള്ള റോഡ്
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കുമോ;
(സി)
ഗ്രാമറോഡ്
വികസനത്തിന് കേരള
സംസ്ഥാന ഗ്രാമറോഡ്
വികസന ഏജന്‍സി
നടത്തിവരുന്ന
പ്രവ്രത്തനത്തിന്റെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഗ്രാമപ്രദേശങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സാമ്പത്തിക വികസനം
ത്വരിതപ്പെടുത്തുന്നതിനും
നാഷണൽ റര്‍ബന്‍ മിഷന്
വഴി നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കുമോ?
അന്തര്‍
സംസ്ഥാന ബസ് യാത്രക്കാരുടെ
സുരക്ഷിതത്വം
*576.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന ബസ്
യാത്രക്കാരുടെ
സുരക്ഷിതത്വത്തിനും
സൗകര്യത്തിനും
മുന്‍തൂക്കം നല്കുന്ന
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഈ
നടപടികള്‍
സ്വീകരിച്ചിട്ടും
സംസ്ഥാനത്ത് നിന്നും
സര്‍വ്വീസ് നടത്തുന്ന
അന്തര്‍ സംസ്ഥാന
ബസുകളില്‍
യാത്രക്കാര്‍ക്ക് പീഡനം
ഏല്ക്കുന്ന സംഭവങ്ങള്‍
വര്‍ദ്ധിച്ച് വരുന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
യാത്രക്കാരനെ
മര്‍ദ്ദിച്ചതിന്റെ
പേരില്‍ കല്ലട
ട്രാവല്‍സിലെ ചില
ജീവനക്കാര്‍ അന്വേഷണം
നേരിടുന്ന സാഹചര്യത്തിൽ
മറ്റൊരു ജീവനക്കാരന്
ഒരു യുവതിയെ
ബസിനുള്ളില്‍ വച്ച്
പീഡിപ്പിക്കുവാന്‍
ശ്രമിച്ചുവെന്നത്
ഇത്തരം ക്രമവിരുദ്ധ
നടപടികള്‍ക്ക് നേരെ
മുഖം നോക്കാതെ നടപടി
സ്വീകരിക്കാത്തത്
മൂലമാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ജീവനക്കാരന്
യുവതിയെ
പീഡിപ്പിക്കുവാന്‍
ശ്രമിച്ച സംഭവം നടന്ന
ബസിന്റെ പെര്‍മിറ്റ്
റദ്ദാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
എല്‍.എ.പി.റ്റി.
നല്കുമ്പോള് പുതുതായി
കൊണ്ടുവന്ന വ്യവസ്ഥകള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നുവെന്നും
ക്രിമിനല്‍
പശ്ചാത്തലമുള്ള
ജീവനക്കാരെ ജോലിക്ക്
നിയോഗിക്കുന്നില്ലെന്നും
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
വായ്പകളുടെ മൊറട്ടോറിയത്തിന്
ആര്.ബി.ഐ.അംഗീകാരം
*577.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
ബാങ്കുകള്‍, സഹകരണ
ബാങ്കുകള്‍
എന്നിവിടങ്ങളില്‍
നിന്നും കര്‍ഷകര്‍
എടുത്തിട്ടുള്ള
കാര്‍ഷിക വായ്പകളുടെ
മൊറട്ടോറിയം 2019
ഡിസംബര്‍ 31 വരെ
ദീര്ഘിപ്പിച്ച
തീരുമാനത്തിന്
ആര്.ബി.ഐ.യുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ബി)
മൊറട്ടോറിയത്തിന്
ആര്.ബി.ഐ.യുടെ
അംഗീകാരം ലഭിക്കാത്ത
സാഹചര്യത്തില്‍
ബാങ്കുകള്‍
കര്‍ഷകര്‍ക്ക് എതിരെ
സര്‍ഫാസി ആക്ട്
പ്രകാരമുള്ള ജപ്തി
നടപടികള്‍
പുനരാരംഭിക്കുവാന്‍
സാധ്യതയില്ലേയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടല്‍ നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
സാമ്പത്തിക
തകര്‍ച്ച നേരിടുന്ന
കര്‍ഷക സമൂഹത്തിന്
ആര്.ബി.ഐ. യുടെ
നിലപാട് മൂലം
ഉണ്ടായിട്ടുള്ള ആശങ്ക
അകറ്റുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മാളുകളിലെയും
വ്യാപാരസ്ഥാപനങ്ങളിലെയും
പാര്‍ക്കിംഗ് ഫീസ്
*578.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാളുകളിലും
വ്യാപാരസ്ഥാപനങ്ങളിലും
മതിയായ പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
ലഭ്യമല്ലെന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഉപഭോക്താക്കളില്‍നിന്നും
പല സ്ഥാപനങ്ങളും
പാര്‍ക്കിംഗ് ഫീസ്
ഈടാക്കിവരുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
സ്ഥാപനങ്ങള്‍ക്ക്
പാര്‍ക്കിംഗ് ഫീസ്
ഈടാക്കാന്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഫീസ്
ഈടാക്കുന്ന പ്രവണത
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓയില്‍
പാം ഇന്ത്യ
*579.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓയില്‍
പാം ഇന്ത്യയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രധാന
പ്രവര്‍ത്തനമേഖലകള്‍
സംബന്ധിച്ചും
കമ്പനിയുടെ
സാമ്പത്തികനിലയെക്കുറിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഓയില്‍
പാം ഇന്ത്യയുടെ
നേതൃത്വത്തിലുള്ള
നെല്ല് സംഭരണം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സ്ഥാപനത്തിന്റെ
നേതൃത്വത്തിലുള്ള
എണ്ണപ്പന കൃഷി കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
കമ്പനിയുടെ
ഉടമസ്ഥതയില്‍
തരിശായികിടക്കുന്ന ഭൂമി
പ്രയോജനപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സ്വാശ്രയ
കോളേജുകളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
*580.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥികളുടെയും
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
ജനാധിപത്യ അവകാശങ്ങളും
സംഘടനാ സ്വാതന്ത്ര്യവും
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സ്വാശ്രയ
കോളേജുകളില്‍ മിനിമം
അടിസ്ഥാനസൗകര്യങ്ങള്‍
ഉണ്ടെന്ന് പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്നും ആയത്
കാര്യക്ഷമമാണോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
കേന്ദ്രഏജന്‍സികളും
സര്‍വ്വകലാശാലകളും
നിര്‍ദ്ദേശിക്കുന്ന
യോഗ്യതയുള്ളവരെയാണോ
സ്വാശ്രയ
സ്ഥാപനങ്ങളില്‍
അദ്ധ്യാപകരായി
നിയമിക്കുന്നതെന്ന്
ഉറപ്പുവരുത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
സ്വാശ്രയ
സ്ഥാപനങ്ങളിലെ
അദ്ധ്യാപകരുടെ
സേവന-വേതന വ്യവസ്ഥകള്‍
നിയമാനുസൃതമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
സ്വാശ്രയ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക-അനദ്ധ്യാപക
ജീവനക്കാരുടെ യോഗ്യതയും
സേവന-വേതന വ്യവസ്ഥകളും
ഉറപ്പുവരുത്തുന്നതിനുള്ള
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന ബസുകളുടെ നിയമലംഘനം
*581.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന ബസുകള്‍
നിയമലംഘനങ്ങള്‍
നടത്തുന്ന കാര്യം
വ്യക്തമായിട്ടും
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
പിഴ ഈടാക്കുന്നതിനും
വകുപ്പ് വിമുഖത
കാണിച്ചിരുന്നത് ഏത്
സാഹചര്യത്തിലായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
2019
ഏപ്രിലില്‍ കല്ലട ബസിലെ
യാത്രക്കാരനെ
മര്‍ദ്ദിച്ച സംഭവത്തിന്
ശേഷമല്ലേ അന്തര്‍
സംസ്ഥാന
ബസുകള്‍ക്കെതിരെ
നിയമലംഘനത്തിന്റെ
പേരില്‍ കര്‍ശന നടപടി
സ്വീകരിച്ച് തുടങ്ങിയത്
എന്ന് വ്യക്തമാക്കാമോ;
(സി)
കല്ലട
ബസിൽ യാത്രക്കാരനെ
ക്രൂരമായി മര്‍ദ്ദിച്ച
സംഭവത്തില്‍ ബസിന്റെ
പെര്‍മിറ്റ്
റദ്ദാക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മറ്റ്
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
ബസാണെങ്കിൽ പെര്‍മിറ്റ്
റദ്ദാക്കുന്നതിന്
ആവശ്യപ്പെട്ടുകൊണ്ട്
കത്ത് അയച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
തദ്ദേശ
ഭരണ പൊതുസര്‍വ്വീസ്
*582.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണ പ്രക്രിയ
ഫലവത്താകാന് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഭരണ നിര്‍വഹണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
തദ്ദേശ ഭരണ
പൊതുസര്‍വ്വീസ്
എത്രമാത്രം
പ്രയോജനപ്രദമാകാനിടയുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഭരണ നിര്‍വ്വഹണം
ശാക്തീകരിക്കുന്നതിന്
പുതുതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
ഐ.എസ്.ഒ അംഗീകാരം
നേടിയെടുക്കുകയെന്ന
ലക്ഷ്യത്തിന്റെ പുരോഗതി
അറിയിക്കാമോ;
(ഡി)
കെട്ടിട
നിര്‍മ്മാണ അനുമതി
നല്കുന്നതില്
ഉള്‍പ്പെടെയുണ്ടായിരുന്ന
അഴിമതി
അവസാനിപ്പിക്കാനായി
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ;
സമ്പൂര്‍ണ്ണ ഇ-ഭരണം ഈ
ലക്ഷ്യപ്രാപ്തിക്ക്
എത്രമാത്രം
അനുഗുണമാകുമെന്നറിയിക്കാമോ?
ട്രൈബല്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുന്നതിന് നടപടി
*583.
ശ്രീ.കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാല്‍പ്പതോളം
വിഭാഗങ്ങളിലായി
ഒന്നേകാല്‍ ലക്ഷത്തോളം
ആദിവാസി കുടുംബങ്ങളില്‍
എസ്.എസ്.എൽ.സി.പാസ്സായവര്‍
പത്തുശതമാനവും
ബിരുദധാരികളായി 1.2
ശതമാനം പേരും മാത്രമേ
ഉള്ളൂവെന്ന ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ പഠന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
മേഖലയിലെ ആദിവാസികളുടെ
കൊഴിഞ്ഞുപോക്ക്
ഒഴിവാക്കുന്നതിനും
നഴ്സറി മുതല്‍
ബിരുദാനന്തര ബിരുദവും
ഗവേഷണവും വരെ
നടത്തുന്നതിനുമായി
ട്രൈബല്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനായി
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍
നല്‍കിയിട്ടുള്ള
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സൗകര്യപ്രദമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)
ട്രൈബല്‍
യൂണിവേഴ്സിറ്റി
സമയബന്ധിതമായി
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
അന്താരാഷ്ട്ര
കരാറുകളും കേരകര്‍ഷകരും
*584.
ശ്രീ.ജെയിംസ്
മാത്യു
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
അന്താരാഷ്ട്ര
കരാറുകളുടെ ഫലമായി
വെളിച്ചെണ്ണയും
പാമോയിലും
അനിയന്ത്രിതമായി
ഇറക്കുമതി ചെയ്യാവുന്ന
സ്ഥിതി സംസ്ഥാനത്തെ
കേരകര്‍ഷകര്‍ക്ക്
ഉല്പാദനച്ചെലവിന്
അനുസൃതമായ വില
ലഭിക്കാത്ത സാഹചര്യം
സൃഷ്ടിച്ചത്
പരിഹരിക്കാനായി
എത്തരത്തില്‍ ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ആര്.സി.ഇ.പി.
പോലുളള പുതിയ
അന്താരാഷ്ട്ര കരാറുകള്‍
സംസ്ഥാനത്തെ
കര്ഷകതാല്പര്യത്തെ
ഹനിക്കാത്ത
വിധത്തിലായിരിക്കണമെന്ന്
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
നാളികേര
കര്‍ഷകരെ
സംരക്ഷിക്കുന്നതിനായി
തകര്‍ച്ച നേരിടുന്ന നീര
വ്യവസായവും മറ്റ്
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
നിര്‍മ്മാണവും
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടിയെടുക്കുമോ?
സമഗ്ര
പച്ചക്കറി കൃഷി വികസനപദ്ധതി
*585.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി
വ്യാപകമാക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സമഗ്ര പച്ചക്കറി കൃഷി
വികസനപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
പച്ചക്കറി കൃഷി
നടപ്പിലാക്കുവാന്‍
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എന്തൊക്കെ സഹായങ്ങളാണ്
കൃഷിവകുപ്പ്
നല്‍കുന്നത്; ഈ
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ
എന്തെങ്കിലും സഹായം
ലഭ്യമാണോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
കൂടുതല്‍
സ്ക്കൂളുകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോയെന്ന്
അറിയിക്കാമോ?
ഉന്നത
വിദ്യാഭ്യാസമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
*586.
ശ്രീ.കെ.
ബാബു
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
കാേളേജുകളും സ്വയംഭരണ
കാേളേജുകളും വ്യാപകമായി
അനുവദിച്ചുകാെണ്ട്
ഉന്നത വിദ്യാഭ്യാസ രംഗം
വരേണ്യവല്ക്കരിക്കാന്
ശ്രമം നടത്തിയ മുന്‍
സര്‍ക്കാരില്‍ നിന്ന്
വ്യത്യസ്തമായി
ഗുണമേന്മയുള്ള ഉന്നത
വിദ്യാഭ്യാസം
സാധാരണക്കാരുടെ
കുട്ടികള്‍ക്ക്
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്താേടെ ഇൗ
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമാേ;
(ബി)
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
അടിസ്ഥാന സൗകര്യ വികസന
പരിപാടിയുടെ വിശദാംശവും
അതിനായി
അനുവദിച്ചിട്ടുള്ള
തുകയും അറിയിക്കാമാേ;
(സി)
ബിരുദ
പഠനം
പൂര്‍ത്തിയാക്കിയിറങ്ങുന്നവരെ
കാലാനുസൃതമായ അറിവും
കര്‍മ്മശേഷിയും
ഉള്ളവരാക്കിത്തീര്ക്കുന്നതിനുള്ള
പരിപാടിയുടെ വിശദാംശം
നല്‍കാമാേ;
(ഡി)
താല്പര്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നെെപുണ്യശേഷി
ആര്‍ജ്ജിക്കുന്നതിന്
സ്കില്‍ ഡെവലപ്മെന്റ്
സെന്ററുകള്‍,
അഡ്വാന്‍സ്ഡ് സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകള്‍,
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കുകള്‍
എന്നിവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതിയുണ്ടാേ
എന്നറിയിക്കാമോ?
കുടുംബശ്രീ
ശാക്തീകരണത്തിന് നടപടി
*587.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പിന്തുണയുള്ള
സ്ത്രീകളുടെ
അയല്‍ക്കൂട്ട സംവിധാനം
എന്ന നിലയില്‍
കുടുംബശ്രീ സംഘടനാ
സംവിധാനത്തെ
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കേന്ദ്ര,
സംസ്ഥാന, പ്രാദേശിക
സര്‍ക്കാരുകളുടെ
വനിതാശാക്തീകരണ
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന
പരിപാടികളുടെ
പൊതുവേദിയായി
കുടുംബശ്രീ
പ്രവ്രത്തിക്കുന്നതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കുടുംബശ്രീക്ക്
നല്കുന്ന റിവോള്‍വിംഗ്
ഫണ്ട്, സംഘ കൃഷി
സബ്സിഡി, ആശ്രയ
ധനസഹായം,
സൂക്ഷ്മതൊഴില്സംരംഭങ്ങള്ക്കുള്ള
സഹായം എന്നിവ
സംബന്ധിച്ച് കൂടുതല്‍
വിവരങ്ങളും
ഈയിനങ്ങളില്‍ കുടിശ്ശിക
നല്‍കാനുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
കുടുംബശ്രീക്ക്
നല്കുന്ന വായ്പയുടെ
വിശദാംശങ്ങളും അവയുടെ
പലിശ നിരക്കും പലിശ
സബ്സിഡിയും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കുടുംബശ്രീക്ക്
നാല് ശതമാനം
പലിശനിരക്കില്‍
ബാങ്കുകളില്‍ നിന്ന്
വായ്പ
ഉറപ്പാക്കുമോയെന്നും
പലിശ സബ്സിഡി
ബാങ്കുകള്‍ക്ക്
നേരിട്ട്
നല്‍കുമോയെന്നും
വെളിപ്പെടുത്താമോ;
(എഫ്)
അര്‍ഹരായ
മുഴുവന്‍ പേരെയും
ഉള്‍പ്പെടുത്തി
കുടുംബശ്രീയുടെ
അംഗസംഖ്യ
വ്രദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മണ്ണിനെക്കുറിച്ചുള്ള
ഡിജിറ്റല്‍ വിവരശേഖരണം
*588.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേഷണവും സംരക്ഷണവും
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലാേകനം
ചെയ്തിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
മാറിയ
കാലാവസ്ഥ, ഭൂപ്രകൃതി,
പ്രളയം എന്നിവയുടെ
അടിസ്ഥാനത്തില്‍
മണ്ണിന്
സംഭവിച്ചിട്ടുള്ള
മാറ്റങ്ങള്‍
പഠനവിധേയമാക്കിയിട്ടുണ്ടാേ;
എങ്കില്‍ പഠനഫലങ്ങള്‍
അറിയിക്കുമാേ;
(സി)
മെെക്രാേലെവല്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം ഓണ്‍
സാേയില്സ് ഓഫ് കേരള
സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍
ലഭ്യമാക്കുമാേ;
(ഡി)
കര്‍ഷകരുടെ
ഭൂമിയുടെ സര്‍വ്വേ
നമ്പര്‍ തലത്തിലുള്ള
ഭൂവിഭവ വിവരങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(ഇ)
സംസ്ഥാനത്തെ
മണ്ണിനെക്കുറിച്ചുള്ള
ഡിജിറ്റല്‍ വിവരശേഖരണം
തയ്യാറാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(എഫ്)
സാേയില്
മ്യൂസിയം
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ?
വാഹനാപകടം
കുറയ്ക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
*589.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
പുതുതായി പത്ത്
ലക്ഷത്തോളം വാഹനങ്ങള്‍
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
സംസ്ഥാനത്ത്
ചരക്കുവാഹനങ്ങളിലും
യാത്രാവാഹനങ്ങളിലും
ജി.പി.എസ്. സംവിധാനം
നിര്‍ബന്ധമാക്കിക്കൊണ്ട്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടം
കുറയ്ക്കുന്നതിനും
യഥാസമയം
രക്ഷാപ്രവര്‍ത്തനം
സാധ്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പീഡ്
ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയത്
മറികടന്നുകൊണ്ട്
ചരക്കുവാഹനങ്ങളും
അന്തര്‍ സംസ്ഥാന
യാത്രാവാഹനങ്ങളും അമിത
വേഗതയില്‍ പോകുന്നത്
തടയാന്‍ കര്‍ശന നടപടി
ഉണ്ടാകുമോ;
(സി)
അശ്രദ്ധവും
നിയമവിരുദ്ധവുമായ
രീതിയില്‍ വാഹനം
ഓടിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ; ഈ വര്‍ഷം
ഇതിനകം എത്ര പേരുടെ
ലൈസന്‍സ് റദ്ദാക്കി;
നിയമലംഘനം
ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ
പ്രോസിക്യൂഷന്
ഉള്‍പ്പെടെയുള്ള കര്‍ശന
നടപടി സ്വീകരിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
അന്തര്‍സംസ്ഥാനവും
അല്ലാത്തതുമായ
കോണ്‍ട്രാക്ട്
കാരിയേജുകള്‍ നിയമലംഘനം
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
ഇത്തരക്കാരെ കര്‍ശനമായി
നിയന്ത്രിക്കാന്‍
നടപടിയുണ്ടാകുമോ;
ഇവയുടെ ഓണ്‍ലൈന്‍
ടിക്കറ്റ് വില്പന
തടയാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വാഹനങ്ങള്‍
പിന്‍വലിച്ച്
സമ്മര്‍ദ്ദതന്ത്രത്തിലൂടെ
സര്‍ക്കാരിനെ
വരുതിയിലാക്കാന്‍ വാഹന
ഉടമകള്‍ നടത്തുന്ന
ശ്രമം ബദല്‍ സംവിധാനം
ഏര്‍പ്പെടുത്തി
നേരിടാന്‍ വേണ്ട സത്വര
നടപടിയുണ്ടാകുമോ
എന്നറിയിക്കാമോ?
പ്രളയബാധിതരായ
കര്‍ഷകരെ രക്ഷിക്കുന്നതിന്
നടപടി
*590.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
വിളകള്‍ക്കും കാര്‍ഷിക
മേഖലയിലെ
ആസ്തികള്‍ക്കും
ഉല്പാദനാേപാധികള്ക്കും
ഉണ്ടാക്കിയ നഷ്ടം മൂലം
ആകെ തകര്‍ന്ന കര്‍ഷകരെ
രക്ഷിക്കുന്നതിന്
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ബി)
പ്രസ്തുത
നടപടികള്‍ കര്‍ഷകരെ
കാര്‍ഷിക വൃത്തിയില്‍
പിടിച്ചുനിര്‍ത്തുന്നതിനും
അവരുടെ പ്രതിസന്ധി
ലഘൂകരിക്കുന്നതിനും
ഇടയാക്കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
സര്‍ക്കാര്‍
കര്‍ഷകര്‍ക്ക് സഹായം
നല്‍കിയെന്ന്
പ്രഖ്യാപിക്കുമ്പാേഴും
വയനാട്ടിലും
ഇടുക്കിയിലും കര്‍ഷകര്‍
ആത്മഹത്യചെയ്യുന്നതും
പല കര്‍ഷകരും കൃഷി
തന്നെ
ഉപേക്ഷിക്കുന്നതും
എന്തുകാെണ്ടാണെന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(ഡി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മൊറട്ടാേറിയത്തിന്
റിസർവ്വ് ബാങ്ക് അനുമതി
നിഷേധിച്ചത് കര്‍ഷകരെ
കൂടുതല്‍
പ്രതിസന്ധിയിലാക്കിയിട്ടുള്ളതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തരമായി ഇടപെട്ട്
കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കുമോ?
കാര്‍ഷിക
കര്‍മ്മസേന രൂപീകരണവും
യന്ത്രവല്‍ക്കരണവും
*591.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി. കെ. ശശീന്ദ്രന്
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖല
നേരിടുന്ന പ്രധാന
പ്രശ്നങ്ങളിലൊന്ന്
യഥാസമയം ആവശ്യത്തിന്
കര്‍ഷകത്തൊഴിലാളികളെ
ലഭിക്കാത്തതായതിനാല്
കാര്‍ഷികമേഖലയില്‍
ഉചിതമായ
യന്ത്രവല്‍ക്കരണത്തിനും
കാര്ഷികകര്മ്മസേനകള്
രൂപീകരിക്കാനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാര്‍ഷികവൃത്തിയിലേക്ക്
വരാന്‍ ആഗ്രഹിക്കുന്ന
യുവാക്കള്‍ക്ക്
താല്പര്യാനുസരണം
പരിശീലനം
ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ;
കര്‍ഷകര്‍ക്ക്
പെന്‍ഷനും മറ്റ്
സാമ്പത്തികസഹായങ്ങളും
ലഭ്യമാക്കി
കാര്‍ഷികവൃത്തി
ആകര്‍ഷകമാക്കുന്നതിന്
കര്‍ഷകക്ഷേമനിധി
ബോര്‍ഡ് നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
കാര്‍ഷികമേഖലയില്‍
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ
നടപ്പാക്കുന്ന സംയോജിത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രാദേശിക
പ്രാധാന്യമുള്ള
വിളകളുടെ കൃഷി
വ്യാപിപ്പിക്കുന്നതിനും
മൊത്തവ്യാപാര
വിപണികളും ജില്ലാ
സംഭരണകേന്ദ്രങ്ങളും
ശാക്തീകരിച്ച് വിപണനം
ശക്തിപ്പെടുത്തുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
അന്തര്‍
സംസ്ഥാന ബസ് ഓപ്പറേറ്റർമാരുടെ
നിയമലംഘനങ്ങള്‍
*592.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന സ്വകാര്യ ബസ്
ഓപ്പറേറ്റർമാരുടെ
നിയമലംഘനങ്ങളുടെ
പേരില്‍ ഈ വര്‍ഷം
ഇതിനകം എത്ര
പേര്‍ക്കെതിരെ
കേസെടുത്തുവെന്നും
എന്ത് തുക ഫൈനായി
ഈടാക്കിയെന്നും
അറിയിക്കുമോ;
(ബി)
നിയമലംഘനങ്ങളുടെ
പേരില്‍ ഫൈന്‍
ഈടാക്കിയതിനെത്തുടര്‍ന്ന്
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സ്
ഓപ്പറേറ്റര്‍മാര്‍
യാത്രക്കാരില്‍ നിന്നും
കൂടുതല്‍ തുക
ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇപ്രകാരമുള്ള നിരക്ക്
കൊള്ള
അവസാനിപ്പിക്കുന്നതിനും
ഓരോ റൂട്ടിലും
ഈടാക്കാവുന്ന പരമാവധി
തുക എത്രയെന്ന്
മുന്‍കൂട്ടി
നിര്‍ണ്ണയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഗവേഷണ
പ്രവര്‍ത്തനങ്ങളുടെ നിലവാരം
*593.
ശ്രീ.ഡി.കെ.
മുരളി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വകലാശാലകളില്‍
പ്രവേശനപ്രക്രിയ
പൂര്‍ത്തിയാക്കി
ക്ലാസുകള്‍
ആരംഭിക്കാന്‍
വൈകുന്നതും പരീക്ഷകള്‍
നടത്തുന്നതിലും
പരീക്ഷാഫലം
പ്രഖ്യാപിക്കുന്നതിലും
ഉണ്ടായിരുന്ന കാലവിളംബം
അവസാനിപ്പിക്കുന്നതിനുമായി
സര്‍വകലാശാലകള്‍ ഏകീകൃത
അക്കാദമിക് കലണ്ടര്‍
രൂപീകരിച്ച് തദനുസൃതം
പ്രവര്‍ത്തനം
ക്രമീകരിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടല്‍ അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍വകലാശാലകളിലെ
ബിരുദ-ബിരുദാനന്തരബിരുദ
പ്രോഗ്രാമുകള്‍
അന്തര്‍വൈജ്ഞാനിക
പാഠ്യവിഷയങ്ങള്‍
ഉള്‍ക്കൊള്ളുന്നതിനും
കാലാകാലങ്ങളിലെ വിജ്ഞാന
വികാസം ഉള്‍ക്കൊണ്ട്
ജ്ഞാനോല്പാദനത്തിന്
ശേഷിയുള്ള പഠിതാക്കളെ
രൂപപ്പെടുത്തുന്നതിനുമായി
ആവിഷ്കരിച്ചിട്ടുള്ള
പരിപാടിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നിലവില്‍
ജ്ഞാനോല്പാദനത്തിന്
വേണ്ടത്ര
ഫലപ്രദമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഗവേഷണപ്രവര്‍ത്തനങ്ങളുടെ
നിലവാരം
ഉറപ്പുവരുത്തുന്നതിന്
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ?
കമ്പ്യൂട്ടര്‍വല്‍കൃത
വാഹന പരിശോധന കേന്ദ്രങ്ങൾ
*594.
ശ്രീ.കെ.ജെ.
മാക്സി
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുതാര്യവും ഏകീകൃതവുമായ
വാഹന പരിശോധന
ലക്ഷ്യമാക്കി എല്ലാ
താലൂക്ക്
കേന്ദ്രങ്ങളിലും
കമ്പ്യൂട്ടര്‍വല്‍കൃത
വാഹന പരിശോധന
കേന്ദ്രവും ടെസ്റ്റിംഗ്
ട്രാക്കും
സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വകുപ്പിന്
സ്വന്തമായി സ്ഥലം
ലഭ്യമല്ലാത്ത
സ്ഥലങ്ങളില്‍ സ്വകാര്യ
പങ്കാളിത്തത്തോടെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വാഹന
പരിശോധനയ്ക്കും
സര്‍ട്ടിഫിക്കേഷനുമായി
മോട്ടോര്‍ വാഹന
വകുപ്പിന്റെ കീഴില്‍
മാതൃകാകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നുണ്ടോ;
(ഡി)
റോഡ്
സുരക്ഷ ഉറപ്പാക്കുവാനും
റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കുവാനുമായി
മോട്ടോര്‍ വാഹന ചെക്ക്
പോസ്റ്റുകളില്‍ വെയിംഗ്
ബ്രിഡ്ജുകള്‍
സ്ഥാപിക്കുവാൻ
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഓണ്‍ലൈന്‍ അപേക്ഷ
*595.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഓണ്‍ലൈന്‍ അപേക്ഷ
സമര്‍പ്പിക്കുവാന്‍
ഉണ്ടായിരുന്ന സങ്കേതം
സോഫ്റ്റ് വെയര്‍
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
ഉപയോഗിക്കുന്ന
ഐ.ബി.പി.എം.എസ്. എന്ന
സോഫ്റ്റ് വെയര്‍ ഡെവലപ്
ചെയ്തത് ഏത്
കമ്പനിയാണ്; അതിനായി
പ്രസ്തുത കമ്പനിയ്ക്ക്
എന്ത് തുക നല്കി;
(സി)
സങ്കേതത്തില്‍
ഇല്ലാത്ത ഏതൊക്കെ
മേന്മകളാണ് പുതിയ
സോഫ്റ്റ് വെയറില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ഐ.ബി.പി.എം.എസില്‍
ഓട്ടോകാഡില്‍ വരച്ച
ബില്‍ഡിംഗ് പ്ലാന്‍
മാത്രമേ
സമര്‍പ്പിക്കുവാന്‍
സാധിക്കുകയുള്ളൂവെന്നതിനാൽ
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും അധിക
ചെലവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ഹോട്ടലുകളെയും
റെസ്റ്റോറന്റുകളെയും
നിയന്ത്രിക്കാന്‍ നടപടി
*596.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളുടെയും
റെസ്റ്റോറന്റുകളുടെയും
ഗുണ-വില
നിലവാരത്തെക്കുറിച്ച്
പരാതികള്‍ ഉയരുന്ന
സാഹചര്യത്തില്‍ വില
ഏകീകരിക്കുന്നതിനായി
നിയമ നിര്‍മ്മാണം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഒരേ
അളവിലും
ഗുണനിലവാരത്തിലുമുള്ള
ഭക്ഷണപാനീയങ്ങള്‍ക്ക്
വിവിധ സ്ഥാപനങ്ങളില്‍
വ്യത്യസ്ത വില ഈടാക്കി
ജനങ്ങളെ ചൂഷണം
ചെയ്യുന്ന സ്ഥിതി
ഒഴിവാക്കി ഏകീകൃത
മാനദണ്ഡത്തിനനുസരിച്ച്
നിയന്ത്രണങ്ങള്‍
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
സ്ഥാപനങ്ങളുടെ
പശ്ചാത്തല
സൗകര്യങ്ങള്‍,
വ്യാപ്തി, നിലവാരം,
ഭക്ഷണ പാനീയങ്ങളുടെ
അളവിലും
ഗുണനിലവാരത്തിലുമുള്ള
കൃത്യത, സേവനം
എന്നിവയുടെ
അടിസ്ഥാനത്തില്‍
ക്ലാസ്സുകള്‍
തിരിക്കുന്നതിനും അവയെ
സ്ഥിരമായി
നിരീക്ഷിക്കുന്നതിനുമുള്ള
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിനുള്ള
നടപടികള്‍
*597.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
ഗതാഗത കരാറിന്റെ
ഭാഗമായി, സംസ്ഥാനത്തെ
വിവിധ കേന്ദ്രങ്ങളില്‍
നിന്നും മറ്റ്
സംസ്ഥാനങ്ങളിലെ പ്രധാന
നഗരങ്ങളിലേയ്ക്ക്
കെ.എസ്.ആര്.ടി.സി.
പുതിയ അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യെ
ലാഭകരമാക്കുന്നതിനുള്ള
നടപടികളുടെ ഭാഗമായി
സമാന്തര സര്‍വ്വീസുകള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സ്വകാര്യ
വാഹനങ്ങളുടെ അമിത വേഗത
കൊണ്ടുണ്ടാകുന്ന
അപകടങ്ങളും അവയുടെ
പെരുപ്പം
കൊണ്ടുണ്ടാകുന്ന
ഗതാഗതക്കുരുക്കും
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കോളേജ്
ഓഫ് ഫൈന്‍ ആര്‍ട്സ് കേരളയുടെ
പ്രവര്‍ത്തനങ്ങള്‍
*598.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
മാവേലിക്കര, തൃശ്ശൂര്‍
എന്നിവിടങ്ങളിലെ കോളേജ്
ഓഫ് ഫൈന്‍ ആര്‍ട്സ്
കേരളയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സര്‍ഗ്ഗാത്മക
യൗവ്വനത്തിന്റെ
പ്രതീക്ഷകള്‍ക്കനുസരിച്ച്
പ്രസ്തുത
സ്ഥാപനങ്ങളില്‍
അവസരമൊരുക്കുന്നതിന്
കോളേജുകളുടെയും
കോഴ്സുകളുടെയും
സീറ്റുകളുടെയും പരിമിതി
മൂലം കഴിയാതെ വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓരോ
കോളേജിലും നിലവിലുളള
കോഴ്സുകള്‍ കൂടുതല്‍
നിലവാരത്തിലെത്തിക്കുന്നതിനും
സാധ്യതയ്ക്കനുസരിച്ച്
കോഴ്സുകളും സീറ്റുകളും
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
സര്ഗ്ഗവാസനയുളള
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍
അവസരമൊരുക്കുന്നതിനും
കലാകേരളത്തിന് മുതല്‍
കൂട്ടാനും
കഴിയുന്നതരത്തില്‍
കോളേജുകള്‍
ആരംഭിക്കാന്‍
മുന്നോട്ടുവരുന്ന
കലാകേന്ദ്രങ്ങള്‍,
സഹകരണ-സ്വകാര്യസ്ഥാപനങ്ങള്‍
എന്നിവയെ
പ്രോത്സാഹിപ്പിക്കുന്നതിനും
അനുമതി നല്‍കുന്നതിനും
ആവശ്യമായ തീരുമാനം
കൈക്കൊളളുമോയെന്ന്
അറിയിക്കാമോ?
ഉന്നതവിദ്യാഭ്യാസത്തിന്റെ
നിലവാരം ഉയര്‍ത്താന്‍ നടപടി
*599.
ശ്രീ.കെ.
ആന്‍സലന്‍
,,
എ. എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസത്തിന്റെ
സാമൂഹികവല്‍ക്കരണ
പ്രക്രിയയുടെ ഫലമായി
എന്റോള്‍മെന്റ്
നിരക്ക്
ഉയര്ത്താനായിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ
സാമൂഹിക- സാമ്പത്തിക
വികസനത്തിന് ഉത്തേജനം
നല്കുന്ന തരത്തിലുളള
ഗവേഷണ പ്രവര്‍ത്തനങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
അക്കാദമിക് സ്റ്റാഫ്
കോളേജുകള്‍
ശക്തിപ്പെടുത്തി
അധ്യാപക പരിശീലന
പരിപാടി
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ബി)
സാങ്കേതികശാസ്ത്ര
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ
തെരഞ്ഞെടുക്കപ്പെട്ട
എഞ്ചിനീയറിംഗ്
കോളേജുകളില്‍
അന്താരാഷ്ട്ര
നിലവാരത്തിലുളള
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി അവയെ
ഉല്‍കൃഷ്ട സ്ഥാപനങ്ങള്‍
ആക്കി ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പോളിടെക്നിക്
കോളേജുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ?
ഗ്രാമ
തൊഴിലുറപ്പ് പദ്ധതി
*600.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. ദാസന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഇടപെടലിന്റെ ഫലമായി
9.75 കോടി തൊഴില്‍
ദിനങ്ങള്‍ സൃഷ്ടിച്ച്
മുന്‍വര്‍ഷങ്ങളെക്കാള്‍
മികവ് കൈവരിച്ചത്
നിലനിര്‍ത്തുന്നതിന്,
സംസ്ഥാനത്തിന്
കാലാനുസൃതമായ കൂലി
വര്‍ദ്ധന അനുവദിക്കാത്ത
കേന്ദ്ര നടപടി ഗ്രാമ
തൊഴിലുറപ്പ്
പദ്ധതിയില്‍ വിഘാതം
സൃഷ്ടിക്കാനിടയുണ്ടോ;
(ബി)
വ്യവസ്ഥപ്രകാരം
രണ്ടാഴ്ചക്കകം
നല്‍കേണ്ട കൂലി
മാസങ്ങള്‍ വൈകുന്നത്
തൊഴിലാളികള്‍ക്ക് ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍
തുക കൃത്യസമയത്ത്
ലഭ്യമാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന ജീവനോപാധി
വീണ്ടെടുക്കുന്നതിന്
തൊഴിലുറപ്പ് പദ്ധതി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നഗരപ്രദേശങ്ങളിലെ
പാവപ്പെട്ടവര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെയുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
തനതു പദ്ധതിയായ
അയ്യന്‍കാളി നഗര
തൊഴിലുറപ്പ് പദ്ധതി
വിപുലീകരിച്ചിട്ടുണ്ടോ;
(ഇ)
കേന്ദ്ര
സര്‍ക്കാരിനോട് ഈ
പദ്ധതി ഏറ്റെടുക്കാന്‍
ആവശ്യപ്പെടുന്ന കാര്യം
പരിശോധിക്കുമോ എന്ന്
അറിയിക്കാമോ?