ഐ.ടി.ഐ.
കാമ്പസുകള്‍
ഹരിതകാമ്പസുകളാക്കുന്നതിന്
കര്‍മ്മപദ്ധതി
6182.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ. കാമ്പസുകള്‍
ഹരിതകാമ്പസുകളാക്കുന്നതിന്
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
മണലൂര്‍ ഐ.ടി.ഐ. യില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എസ്.എല്‍.ബി.സി.മീറ്റിംഗുകളില്‍
ജനപ്രതിനിധികളുടെ പങ്കാളിത്തം
6183.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ലെവൽ ബാങ്കേഴ്സ്
കമ്മിറ്റി
മീറ്റിംഗുകള്‍
നടത്തുമ്പോള്‍ കർഷകരുടെ
സ്വത്തുക്കൾ ജപ്തി
ചെയ്യുന്നത് സംബന്ധിച്ച
പ്രശ്നങ്ങള്‍
അവതരിപ്പിക്കുവാന്‍
ജനപ്രതിനിധികളെ കൂടി
പങ്കെടുപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ; ഈ
വിഷയത്തിൽ സർക്കാർ
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
കര്‍ഷകരുടെ
സ്വത്തുക്കള്‍ ജപ്തി
ചെയ്യുന്നത് സംബന്ധിച്ച
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
കൃഷിമന്ത്രിയുടെ
നേതൃത്വത്തില്‍ കേന്ദ്ര
സര്‍ക്കാരുമായി ചര്‍ച്ച
നടത്തുവാന്‍ തയ്യാറാണോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
കര്‍ഷകരുടെ
സ്വത്തുക്കള്‍ ജപ്തി
ചെയ്യുന്നത് സംബന്ധിച്ച
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
പ്രളയത്തിന് ശേഷം
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ?
ടിഷ്യു
കള്‍ച്ചര്‍ വാഴ തൈകള്‍
6184.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസുകള്‍ വഴി
ടിഷ്യു കള്‍ച്ചര്‍ വാഴ
തൈകള്‍ വിതരണം
ചെയ്യുന്നുണ്ടോ;
എങ്കില്‍ എന്ത്
വിലയ്ക്കാണ്
വില്‍ക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കഴക്കൂട്ടം
ബയോടെക്നോളജി ആന്റ്
മോഡല്‍ ഫ്ളോറി
കള്‍ച്ചര്‍ സെന്റര്‍
വഴി ടിഷ്യു കള്‍ച്ചര്‍
വാഴകള്‍
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യുന്നുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത വാഴ തൈകള്‍
സബ്സിഡി നിരക്കില്‍
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ബാങ്ക്
ജപ്തിയില്‍ നിന്നും കര്‍ഷകരെ
ഒഴിവാക്കുവാന്‍ നടപടി
6185.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികേതര
വായ്പകള്‍ക്ക്
മൊറട്ടോറിയം
നിലവിലില്ലാത്തതിനാല്‍
ജപ്തിക്ക്
തടസ്സമില്ലെന്ന
ബാങ്കേഴ്സ് സമിതിയുടെ
നിലപാട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജൂലൈ
31ന് മൊറട്ടോറിയം
കാലാവധി അവസാനിക്കുന്ന
കാര്‍ഷിക
വായ്പകള്‍ക്കും ജപ്തി
ബാധകമാവുമെന്ന്
ബാങ്കേഴ്സ് സമിതി
വ്യക്തമാക്കുകയുണ്ടായോ;
(സി)
ജപ്തിയുമായി
ബാങ്കുകള്‍ മുന്നോട്ടു
പോയാല്‍ അതിന് റിസര്‍വ്
ബാങ്കിന്റെ അംഗീകാരവും
നിയമസാധുതയും
ഉണ്ടായിരിക്കുമെന്നും
സമിതി മുന്നറിയിപ്പ്
നല്കുന്നുണ്ടോ;
(ഡി)
മൊറട്ടോറിയം
ഡിസംബര്‍ 31 വരെ
നീട്ടണമെന്ന
സര്‍ക്കാര്‍ ആവശ്യം
റിസര്‍വ് ബാങ്ക്
നേരത്തെ
നിരസിച്ചിരുന്നോ;
(ഇ)
എങ്കില്‍
ഇപ്പോഴത്തെ
സാഹചര്യത്തില്‍
മൊറട്ടോറിയം കാലാവധി
നീട്ടിക്കിട്ടുന്നതിനും
കര്‍ഷകരെ ജപ്തി
നടപടിയില്‍ നിന്ന്
ഒഴിവാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വ്യക്തമാക്കുമോ?
സ്കൂള്‍
പച്ചക്കറിത്തോട്ടം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
6186.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാല
വിപണി ലക്ഷ്യമാക്കി
കൃഷി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
പച്ചക്കറിത്തോട്ടം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ഓണത്തിന്
വിപുലമായ പച്ചക്കറി വിളവ്
6187.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
വിപുലമായ പച്ചക്കറി
വിളവ് ലഭിക്കുന്ന
തരത്തില്‍ കൃഷി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കര്‍ഷകരില്‍
നിന്ന് നേരിട്ട്
ഉൽപന്നങ്ങള്
ഉപഭോക്താക്കളുടെ
കൈകളിലേക്ക്
എത്തിക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
പാസ്സാക്കിയ അവാര്‍ഡു തുക
6188.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
കടാശ്വാസ കമ്മീഷനില്‍
നിലവില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പിനായി കാത്തു
കിടപ്പുണ്ട് എന്ന്
അറിയിയ്ക്കാമോ;2018-19
സാമ്പത്തിക
വര്‍ഷത്തില്‍
പാസ്സാക്കിയ അവാര്‍ഡു
തുക എത്രയെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
പരിസ്ഥിതി മേഖലകള്‍
6189.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രത്യേക
കാര്‍ഷിക പരിസ്ഥിതി
മേഖലകളായി സംസ്ഥാനത്തെ
വേര്‍തിരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തിനായി
എെക്യരാഷ്ട്ര സഭയില്‍
നിന്ന്
സാങ്കേതികസഹായവും ലോക
ബാങ്കില്‍ നിന്ന്
പ്രത്യേകവായ്പയും
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മൂന്ന്
റവന്യു വില്ലേജുകളിലായി
നെല്‍കൃഷി നടത്തുന്ന
കുട്ടനാടന്‍ മേഖലയെ
ഒറ്റമേഖലയായി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിലൂടെ
ഉല്പാദനത്തിലും
കര്‍ഷകരുടെ
വരുമാനത്തിലും എന്ത്
മാറ്റമുണ്ടാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ?
കുരുമുളക്
കൃഷി വ്യാപിപ്പിക്കുന്നതിന്
നടപടി
6190.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുരുമുളക് കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെ.വി.കെ.
(കൃഷി വിജ്ഞാന്
കേന്ദ്ര) കണ്ണൂരും
ചെറുതാഴം കുരുമുളക്
ഉല്പാദക കമ്പനിയുമായി
സഹകരിച്ച് നല്ലയിനം
കുരുമുളക് തൈകള്‍
ഉല്പാദിപ്പിക്കുന്നതിന്
ഈ വര്‍ഷം ബജറ്റില്‍
വകയിരുത്തിയ 50 ലക്ഷം
രൂപ ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മൊബെെല്‍
അഗ്രോ ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
6191.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൊബെെല്‍
അഗ്രോ ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
എന്തെല്ലാം
കാര്യങ്ങള്‍ക്കായാണ്
ഇത്തരത്തില്‍
സജ്ജീകരിച്ചിട്ടുള്ള
വാഹനങ്ങള്‍
ഉപയോഗിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
വാഹനങ്ങള്‍ ദുരുപയോഗം
ചെയ്യുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചു വരുന്നത്;
(സി)
ഇവയുടെ
ദുരുപയോഗം
തടയുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പ്രളയാനന്തരം
കൃഷി പുനരാരംഭിക്കുവാന്‍
നടപടി
6192.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
പ്രളയാനന്തരം കൃഷി
പുനരാരംഭിക്കുന്നതിന്
കൃഷി ഭവനുകള്‍ വഴി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രളയാനന്തരം
കൃഷി എഞ്ചിനീയറിംഗ്
വിഭാഗം പ്രസ്തുത
മണ്ഡലത്തില്‍
നടപ്പിലാക്കിയ കാര്‍ഷിക
മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ?
കാര്‍ഷികവികസന
സമിതികള്‍
6193.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ പദ്ധതികള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
വിവിധതലങ്ങളില്‍
രൂപീകരിച്ച
കാര്‍ഷികവികസന
സമിതികള്‍ ഫലപ്രദമായി
നടക്കാറുണ്ടോ;
(ബി)
സമിതി
യോഗങ്ങളില്‍
പങ്കെടുക്കുന്നവര്‍ക്ക്
സിറ്റിംഗ് ഫീസ്
അനുവദിക്കാറുണ്ടോ;
ആരെയൊക്കെയാണ്
സിറ്റിംഗ് ഫീസ്
ലഭിക്കുന്നതില്‍ നിന്ന്
ഒഴിവാക്കിയിട്ടുള്ളത്;
നിലവില്‍ സിറ്റിംഗ്
ഫീസ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
യോഗങ്ങള്‍ കൃത്യമായി
നടക്കാറുണ്ടോ എന്ന്
പരിശോധിക്കുന്നതിന്
മോണിറ്ററിംഗ് സംവിധാനം
നിലവില്‍ ഉണ്ടോ?
കീടനാശിനികളുടെ
ഉപയോഗം നിയന്ത്രിക്കുവാന്‍
നടപടി
6194.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരോധിക്കപ്പെട്ട
എത്തിയോണ്‍ കീടനാശിനി
കൃഷിയിടങ്ങളില്‍
ഉപയോഗിക്കുന്നത്
തടയാന്‍ കൃഷിവകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
കൃഷിഭവനുകളില്‍
കീടനാശിനികളിലെ വിഷാംശം
പരിശോധിക്കുവാന്‍
സംവിധാനമുണ്ടോ; ഇവ
പ്രവര്‍ത്തനക്ഷമമാണോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പരിശോധനകള്‍
ശക്തിപ്പെടുത്തി
കര്‍ഷകരുടെ ജീവന്
ഭീഷണിയായ
കീടനാശിനികളുടെ ഉപയോഗം
നിയന്ത്രിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കേരള
സ്റ്റേറ്റ് സീഡ്
ഡെവലപ്പ്മെന്റ് അതോറിറ്റി
6195.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ ഉൽപ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഗുണമേന്മയുള്ള
വിത്തുകള്‍
സമയബന്ധിതമായി
കര്‍ഷകര്‍ക്ക് നൽകുവാൻ
ഉതകുന്ന തരത്തില്‍
വിത്തുവിതരണത്തിന്
കുറ്റമറ്റ സംവിധാനം
നിലവിലുണ്ടോ;
(ബി)
കേരള
സ്റ്റേറ്റ് സീഡ്
ഡെവലപ്പ്മെന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് ;
(സി)
ഹൈബ്രിഡ്
വിത്തുകള്‍
കര്‍ഷകര്‍ക്ക്
സൗജന്യനിരക്കില്‍
നല്കാന് കഴിയുന്ന
സംവിധാനം നിലവില്‍
ഉണ്ടോ?
വിത്ത്
ബാങ്ക് പദ്ധതി
6196.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
സൗകര്യങ്ങളോടുകൂടിയ
വിത്ത് ബാങ്ക് പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ഇതിനായി എന്തെങ്കിലും
ഗവേഷണം നടക്കുന്നുണ്ടോ;
വിശദമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ കൃഷിവകുപ്പ്
പദ്ധതികള്‍
6197.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
കൃഷിവകുപ്പ് മുഖേന
നടപ്പിലാക്കിയ
പ്രധാനപദ്ധതികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
2019-20
സാമ്പത്തികവര്‍ഷത്തില്‍
ഈ മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
കാര്‍ഷിക
മേഖലയുടെ അഭിവൃദ്ധി
6198.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
കാര്‍ഷിക പരിസ്ഥിതി
മേഖലകളായി
തരംതിരിയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കാര്‍ഷിക
പരിസ്ഥിതി മേഖലകളായി
തരംതിരിച്ച്
കാര്‍ഷികമേഖലയുടെ
അഭിവൃദ്ധിയ്ക്കായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്?
കേരഗ്രാമം
പദ്ധതി
6199.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതിയുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ള
വിവരം നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
നല്‍കാമോ?
പാറക്കല്‍-മാടായി
തോടിന്റെ പാര്‍ശ്വഭിത്തി
സംരക്ഷണം
6200.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
പാറക്കല്‍-മാടായി
തോടിന്റെ
പാര്‍ശ്വഭിത്തി
സംരക്ഷണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
2837010/2018/Min(Agri),
KLDC 2398/18 എന്നീ
ഫയലുകളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ശ്വഭിത്തി
സംരക്ഷണവുമായി
ബന്ധപ്പെട്ട്
സ്ഥലപരിശോധന
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം
പൂര്‍ത്തീകരിക്കുന്നതിനായി
കെ.എല്‍.ഡി.സി. യുടെ
തൃശ്ശൂര്‍ ഓഫീസില്‍
നിന്നും ഏത്
ഉദ്യോഗസ്ഥനെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
ഉത്തരവിന്റെ /ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് സർക്കാർ
തലത്തിലുള്ള ഫയലിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത കൃഷിഭൂമിയുടെ
സംരക്ഷണം എന്നത്തേക്ക്
ഏറ്റെടുക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
വയനാടിന്റെ
കാര്‍ഷിക മേഖല
6201.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
മുതലുള്ള ബജറ്റുകളില്‍
കാര്‍ഷിക മേഖലയില്‍
വയനാട് ജില്ലയ്ക്ക്
പ്രഖ്യാപിച്ചിട്ടുള്ള
വിവിധ പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമാേ; ഇതില്‍
ഏതെല്ലാം പദ്ധതികള്‍
ആരംഭിച്ചു; എത്ര കാേടി
രൂപ ഇതിനായി
വിനിയാേഗിച്ചു;
(ബി)
വയനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
വിശദമാക്കാമാേ;
ഏതെല്ലാം മേഖലകളില്‍
എത്ര കാേടി രൂപ ഇതിനായി
വിനിയാേഗിച്ചു;
(സി)
പ്രളയത്തെത്തുടര്‍ന്ന്
കൃഷിനാശത്തിന്
ജില്ലയില്‍ എത്ര
തുകയുടെ നഷ്ടപരിഹാരം
ഇതിനകം വിതരണം ചെയ്തു;
ഇനം തിരിച്ച്
വിശദമാക്കാമാേ;
(ഡി)
ഇനി
നഷ്ടപരിഹാരം നല്കാന്
ബാക്കിയുണ്ടാേ;
ഉണ്ടെങ്കില്‍ എന്നു
കാെടുത്തു തീര്‍ക്കും;
വിശദമാക്കാമാേ?
കോഴിക്കോട്
ജില്ലയില്‍ കേരഗ്രാമം പദ്ധതി
6202.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതിയിലൂടെ
നടപ്പിലാക്കുന്നത്
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ പുതുതായി
കേരഗ്രാമം പദ്ധതിയില്‍
പഞ്ചായത്തുകളെ
തെരെഞ്ഞടുത്തിട്ടുണ്ടോ;
അവയുടെ വിശദാംശം
നല്‍കുമോ?
സുഗന്ധവ്യഞ്ജനവിളകളുടെ
കൃഷി
6203.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
രാജു എബ്രഹാം
,,
പി.കെ. ശശി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കാര്‍ഷിക സമ്പദ്
വ്യവസ്ഥയിൽ
മുന്‍നിരസ്ഥാനം
വഹിക്കുന്ന
സുഗന്ധവ്യഞ്ജനവിളകളുടെ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കുരുമുളകിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കുരുമുളക്
പുനരുജ്ജീവനപദ്ധതി
പ്രകാരം
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇഞ്ചി,
മഞ്ഞള്‍, ജാതി,
ഗ്രാമ്പൂ എന്നീ
വിളകളുടെ വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സുഗന്ധവ്യഞ്ജനവിളകളുടെ
ഉല്പാദനക്ഷമതയും
ഗുണനിലവാരവും
വര്‍ദ്ധിപ്പിച്ചും
രോഗങ്ങളും
ക്ഷുദ്രകീടങ്ങളും
മൂലമുള്ള കൃഷിനഷ്ടവും
വിലയിലുണ്ടാകുന്ന
ഏറ്റക്കുറച്ചിലുകളും
പരിഹരിച്ച് സുഗന്ധവിള
കര്‍ഷകരുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിനും
മികച്ച വിദേശനാണ്യ
സമ്പാദനത്തിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
കാര്‍ഷികമേഖലയിലെ നിക്ഷേപം
6204.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷികമേഖലയിലെ
നിക്ഷേപം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ; നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
നീക്കമുണ്ടോ;
(ബി)
കാര്‍ഷികമേഖലയിലെ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നത്
സമ്പദ് വ്യവസ്ഥയില്‍
ഒരു മള്‍ട്ടിപ്ലയര്‍
ഇഫക്ട് ഉണ്ടാക്കുമോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
കാര്‍ഷികമേഖലയിലെ
സര്‍ക്കാര്‍ ചെലവ്
ദേശീയനിരക്കുമായി
താരതമ്യം ചെയ്ത്
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
പദ്ധതികളില്‍
മുന്‍കാലത്തുണ്ടായിരുന്ന
ഉല്പാദന മേഖലയ്ക്കള്ള
മിനിമം വകയിരുത്തല്‍
നിബന്ധന
പുനഃസ്ഥാപിക്കുമോ;
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
കാര്ഷികോല്പന്നങ്ങള്ക്ക്
ആദായകരമായ വില
ഉറപ്പാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സമഗ്ര
പച്ചക്കറി വികസനപദ്ധതി
6205.
ശ്രീ.റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
കെ. ആന്‍സലന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര പച്ചക്കറി
വികസനപദ്ധതിയിന്കീഴീല്
പച്ചക്കറി ഉല്പാദന
കമ്പനികള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ഫീല്‍ഡ്
സര്‍വ്വേ
പൂര്‍ത്തീകരിച്ച്
പ്രൈമറി പ്രൊപ്പോസൽ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പച്ചക്കറി
സംഭരണത്തിനായി
എന്തെല്ലാം ധനസഹായമാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പച്ചക്കറിയുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
നഗരപ്രദേശങ്ങളില്‍
ഹരിതനഗരി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
മട്ടുപ്പാവ്
കൃഷി, ഗ്രോബാഗ് കൃഷി
എന്നിവയ്ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി
ഗുണമേന്മയുള്ള വിത്ത്,
തൈകള്‍, മറ്റ് ഉല്പാദന
ഉപാധികള്‍ എന്നിവ
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ജൈവപച്ചക്കറി
കൃഷി
6206.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവപച്ചക്കറിയുടെ
വിപണനത്തിനായി നിലവില്‍
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ;
(ബി)
സാധാരണ
ജനങ്ങള്‍ക്ക്
ജൈവപച്ചക്കറി
ലഭിയ്ക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
വ്യാവസായികാടിസ്ഥാനത്തില്‍
ജൈവപച്ചക്കറി ഉല്പാദനം
6207.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവപച്ചക്കറികള്‍
വ്യാവസായിക
അടിസ്ഥാനത്തില്‍
ഉല്പാദിപ്പിച്ച്
കയറ്റുമതി
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
നടപടിയിലൂടെ കര്‍ഷകന്റെ
ഉല്പന്നങ്ങള്
ശേഖരിക്കുന്നതിനും നല്ല
വില ലഭിയ്ക്കുന്നതിനും
അവസരമൊരുക്കുന്നതിന്
പദ്ധതി
ആവിഷ്കരിയ്ക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
നിലവില്‍
അധികമായി
ഉല്പാദിപ്പിക്കുന്ന
ജൈവപച്ചക്കറികള്‍
വിപണനം നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ഉത്സവ
സീസണുകളില്‍ ആവശ്യമായ
പച്ചക്കറി
6208.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉത്സവ
സീസണുകളില്‍ ആവശ്യമായ
പച്ചക്കറികള്‍ക്ക്
ഇതരസംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ട സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കീടനാശിനികള്‍
തളിച്ച പച്ചക്കറികള്‍
തടയുന്നതിന് നടപടി
6209.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വ്യാപകമായി
മാരകമായ കീടനാശിനികള്‍
തളിച്ച പച്ചക്കറികള്‍
കേരളത്തിലെ
വിപണിയിലേയ്ക്ക്
കൊണ്ടുവരുന്നത്
തടയുന്നതിനും ആയത്
പരിശോധിച്ച് നടപടി
എടുക്കുന്നതിനും കൃഷി
വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്; വിശദവിവരം
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് കേരളത്തിലെ
പച്ചക്കറി
മാര്‍ക്കറ്റുകള്‍,
പച്ചക്കറി വില്പന
കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍ കൃഷി
വകുപ്പ് പരിശോധന
നടത്താറുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയങ്ങളില്‍ കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വഷണം നടത്തണമെന്ന്
ബന്ധപ്പെട്ട
വകുപ്പുകളോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
പിറവം
നിയോജകമണ്ഡലത്തില്‍ നെല്‍കൃഷി
6210.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
നെല്‍കൃഷി ചെയ്തുവരുന്ന
എത്ര ഹെക്ടര്‍ നിലമാണ്
നിലവിലുള്ളതെന്നറിയിക്കുമോ;
(ബി)
തരിശായി
കിടക്കുന്ന എത്ര
ഹെക്ടര്‍ നിലമുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
തരിശായി
കിടന്ന എത്ര ഹെക്ടര്‍
നിലം കൃഷി
യോഗ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന
വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ നെല്‍കൃഷി
6211.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
എട്ട്
പഞ്ചായത്തുകളിലായി എത്ര
ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്തുവരുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എന്നാല്‍
ഇതിനെക്കാള്‍ കൂടുതല്‍
തരിശ് നെല്‍വയലുകളാണ്
മണ്ഡലത്തിലുള്ളതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ തരിശ്
നെല്‍വയലിന്റെ വിസ്തൃതി
പഞ്ചായത്ത് തലത്തില്‍
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തരിശ് നെല്‍വയല്‍ കൃഷി
യോഗ്യമാക്കാന്‍
സര്‍ക്കാര്‍ ഇതിനകം
കെെക്കൊണ്ട നടപടികള്‍
എന്തൊക്കെ;
(ഡി)
ഇതുവഴി
എത്ര ഹെക്ടര്‍ തരിശ്
നിലം കൃഷിയോഗ്യമാക്കി
പരിവര്‍ത്തിക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ശേഷിക്കുന്ന
തരിശ് നെല്‍വയലില്‍
കൃഷിയോഗ്യമാക്കി
പരിവര്‍ത്തിക്കാന്‍
കഴിയുന്നതിന്റെ
വിസ്തീര്ണ്ണമെത്രയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കൈപ്പാട് കൃഷി
6212.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്. XXI
സ്കീമില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
ചെറുകുന്ന്, കണ്ണപുരം,
ഏഴോം, പട്ടുവം
ഗ്രാമപഞ്ചായത്തുകളിലെ
കൈപ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
അനുവദിച്ച 1023 ലക്ഷം
രൂപയുടെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ?
നെല്‍കൃഷിക്ക്
നല്‍കിവരുന്ന ആനുകൂല്യങ്ങള്‍
6213.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ;
ഉത്പാദന ബോണസ്സ് സ്കീം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
ആര്.കെ.വി.വൈ.
പദ്ധതി പ്രകാരം
കേന്ദ്രഗവണ്മെന്റ്
നെല്‍കൃഷിക്കാര്‍ക്ക്
നേരത്തെ
നല്കിവന്നിരുന്ന
ആനുകൂല്യങ്ങള്‍
ഇപ്പോഴും
നല്‍കിവരുന്നുണ്ടോ ;
ഇവയിലേതെങ്കിലും
നിര്‍ത്തലാക്കിയിട്ടുണ്ടോ
?
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ റെെസ്
മില്ലുകള്‍
6214.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ റെെസ്
മില്ലുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമാേ?
നെല്ലുൽപ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
6215.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
നടപ്പിലാക്കിയിട്ടുള്ള
വിവിധ
പദ്ധതികളെന്തെന്ന്
വിശദീകരിക്കുമോ;
(ബി)
തരിശുനിലങ്ങളിലെ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(സി)
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
നെല്ല്
ഏറ്റെടുക്കുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ;
(ഡി)
അരിയുടെയും
നെല്ലിന്റെയും
വൈവിധ്യമാര്‍ന്ന
ഉത്പന്നങ്ങള്‍
നിര്‍മ്മിച്ച് പൊതു
വിപണിയില്‍ വില്‍പ്പന
നടത്തുന്നതിന്
ഏതെങ്കിലും
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ കേരഗ്രാമം
പദ്ധതി
6216.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളെയാണ്
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമാേ;
(ബി)
ഇൗ
പദ്ധതി പ്രകാരം
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ?
നാളികേര
കൃഷി വികസനം
6217.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാളികേര
കൃഷി വികസനത്തിന്
തെങ്ങിന് തൈകള്‍
നല്കുന്ന പദ്ധതിയില്‍
തൃശ്ശൂര്‍ ജില്ലയിലെ
കോള്‍ നിലങ്ങളിലെ
ബണ്ടുകളില്‍ തെങ്ങിന്
തൈകള്‍ വച്ച്
പിടിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കേരഫെഡിലെ
നിയമനങ്ങള്‍
6218.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
തീരുമാനമെടുത്തതെന്നും
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വിശദമാക്കുമോ;
(ബി)
കേരഫെഡിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
വിടണമെന്ന് ഹെെക്കോടതി
വിധി നിലവിലുണ്ടോ;
ഇതിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
പ്രസ്തുത വിധി
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
കോടതിയലക്ഷ്യകേസ്
നിലവിലുണ്ടോ; അതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
കേരഫെഡില്‍
ഇപ്പോള്‍ എത്ര
ജീവനക്കാരാണുള്ളത്;
ഇതില്‍ സ്ഥിരം
ജീവനക്കാര്‍ എത്ര;
താല്‍ക്കാലിക
ജീവനക്കാര്‍ എത്ര;
തസ്തിക തിരിച്ച്
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരഫെഡില്‍
നിയമിച്ചവര്‍ ആരെല്ലാം;
തസ്തിക തിരിച്ച്
വിശദമാക്കുമോ;
(എഫ്)
കേരഫെഡില്‍
നിന്നും വിരമിച്ച
ആര്‍ക്കെങ്കിലും
താല്ക്കാലികാടിസ്ഥാനത്തിലോ
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലോ
പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കെല്ലാമാണെന്നും
ഏത് തസ്തികയിലാണെന്നും
എന്നു മുതലാണെന്നും
ഇവരുടെ ശമ്പളം
എത്രയാണെന്നും
വിശദമാക്കുമോ?
പച്ചത്തേങ്ങസംഭരണം
6219.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പച്ച
തേങ്ങയുടെ വില മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
വളരെയധികം കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
പച്ചത്തേങ്ങയിലുണ്ടായ
വിലയിടിവ് മൂലം
ബുദ്ധിമുട്ടുന്ന കേര
കര്‍ഷകരെ
സഹായിക്കുന്നതിന് എന്ത്
വിലക്കാണ് പച്ചത്തേങ്ങ
സംഭരിക്കുന്നതെന്നറിയിക്കുമോ?
തെങ്ങിന്‍തോട്ടങ്ങളുടെ
പുനരുജ്ജീവനത്തിന് പദ്ധതി
6220.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്രീയ
സംയോജിത കൃഷി
പരിപാലനമുറകള്‍
സ്വീകരിച്ച് തെങ്ങിന്
തോട്ടങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തെങ്ങില്‍
നിന്നുളള വിളവെടുപ്പ്
സുഗമമാക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി കുറിയ ഇനം
തെങ്ങുകളുടെ തൈകൾ
വിതരണം
ചെയ്യുന്നുണ്ടോ;
(സി)
കേരകൃഷിയുടെ
നഷ്ടപ്രതാപം
വീണ്ടെടുക്കുന്നതിന്
പത്ത് വര്‍ഷം നീണ്ടു
നില്ക്കുന്ന ബൃഹദ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തെങ്ങുകയറ്റത്തൊഴിലാളികളുടെ
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
റബ്ബറിന്
താങ്ങുവില
T 6221.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
റബ്ബറിന് താങ്ങുവില
നിശ്ചയിച്ചത് എന്ന്
മുതലാണ്;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കര്‍ഷകര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നുണ്ട് ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര രൂപ ഇത്തരത്തില്‍
താങ്ങുവിലയായി
കർഷകർക്ക്
നല്‍കിയിട്ടുണ്ട്;വിശദമാക്കാമോ;
(സി)
റബ്ബറിന്റെ
താങ്ങുവില
മുന്‍കാലപ്രാബല്യത്തോടെ
വർദ്ധിപ്പിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
കീടനാശിനികളുടെ അശാസ്ത്രീയ
പ്രയോഗം
6222.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികവൃത്തിയെ
സംബന്ധിച്ച്ശാസ്ത്രീയമായ
അറിവ് കര്‍ഷകര്‍ക്ക്
നല്‍കുന്നതിന് കൃഷി
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇക്കാര്യത്തില്‍
ഫാം ഇന്‍ഫര്‍മേഷന്‍
ബ്യൂറോയുടെ
പ്രവ്രത്തനം
ഫലപ്രദമാണോ;
അല്ലെങ്കില്‍
എന്തുകൊണ്ട്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
അശാസ്ത്രീയമായ
കീടനാശിനി പ്രയോഗവും
രാസവള പ്രയോഗവും
കര്‍ഷകര്‍
അവലംബിക്കുന്നത്
ഗുണത്തേക്കാളേറെ
ദോഷമുണ്ടാക്കുന്നുവെന്നത്
വസ്തുതയല്ലേ; എങ്കില്‍
ഇക്കാര്യത്തില്‍
കൃഷിവകുപ്പ് നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ഡി)
സംസ്ഥാനത്ത്
നിരോധിച്ച
കീടനാശിനികള്‍ ഇപ്പോഴും
വ്യാപകമായ തോതില്‍
ഉപയോഗിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
തടയുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയിലെ കൃഷിനാശം
6223.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഇടുക്കി ജില്ലയില്‍
എത്ര കര്‍ഷകരുടെ കൃഷി
ഭൂമിക്കാണ് നാശനഷ്ടം
സംഭവിച്ചത്;
(ബി)
എത്ര
രൂപയുടെ കൃഷിനാശമാണ്
ഉണ്ടായതെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇവർക്ക്
നാളിതുവരെ എത്ര രൂപയുടെ
നഷ്ടപരിഹാരമാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
പട്ടയം
ഇല്ലാത്ത കര്‍ഷകരുടെ
ഭൂമി നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കൃഷിക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
6224.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൃഷിക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എത്ര കത്തുകള്‍
കേന്ദ്രഗവണ്മെന്റിന്
അയച്ചിട്ടുണ്ട്;
പ്രസ്തുത കത്തുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാനായി
സര്‍ക്കാര്‍ എത്ര തവണ
കേന്ദ്ര സര്‍ക്കാരുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ട്;
പ്രസ്തുത ചര്‍ച്ചയുടെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കൃഷിനാശം
സംഭവിച്ച
കര്ഷകര്ക്ക്നഷ്ടപരിഹാരം
6225.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടും
പ്രളയത്തിലും മറ്റ്
പ്രകൃതിക്ഷോഭങ്ങളിലുംപെട്ട്
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് മതിയായ
നഷ്ടപരിഹാരം വിതരണം
ചെയ്യുന്നത് വൈകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താനൂര്‍
നിയോജകമണ്ഡലത്തിലും
തിരൂര്‍, താനൂര്‍
ബ്ലോക്കുകളിലും
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് ഏതു
വര്‍ഷം വരെയുള്ള
ധനസഹായമാണ്
നല്‍കാനുള്ളതെന്ന്
അറിയിക്കുമോ;
(സി)
താനൂര്‍
നിയോജകമണ്ഡലത്തിലെ
കഴിഞ്ഞ 3 വര്‍ഷങ്ങളിലെ
കൃഷിനാശം സംബന്ധിച്ച
കണക്കുകള്‍ പഞ്ചായത്ത്,
മുന്‍സിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
പ്രകൃതിക്ഷോഭത്തില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കായി
കേന്ദ്രസഹായം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രകൃതിക്ഷോഭത്തില്‍
കൃഷിനാശം സംഭവിച്ച്
ദുരിതം അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക്
സമയബന്ധിതമായി
സര്‍ക്കാര്‍ സഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയ്ക്കുള്ള പ്രളയാനന്തര
കാർഷികസഹായങ്ങൾ
6226.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയകാലത്ത് പാലക്കാട്
ജില്ലയിലെ
കാര്‍ഷികമേഖലയിലുണ്ടായ
നഷ്ടം വ്യക്തമാക്കാമോ;
(ബി)
പ്രളയദുരിതത്തില്‍പ്പെട്ട
പാലക്കാട് ജില്ലയിലെ
കര്ഷകര്ക്ക്കൃഷി
വകുപ്പ് മുഖേന നല്കിയ
സഹായത്തിന്റെ വിശദാംശം
താലൂക്കടിസ്ഥാനത്തില്‍
വിശദമാക്കാമോ?
പെരുങ്കടവിളയില്‍
കൃഷിനാശം
6227.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
പെരുങ്കടവിള ബ്ലോക്ക്
പഞ്ചായത്ത് പരിധിയിലെ
കാര്‍ഷിക മേഖലയിലുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ ;
ആയതിന്റെ കണക്ക്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നല്കിയ സഹായത്തിന്റെ
വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ;
(സി)
വിള
ഇന്‍ഷ്വര്‍
ചെയ്തിട്ടില്ലാത്ത
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ
പുനസംഘടന
6228.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന വിള
ഇന്‍ഷ്വറന്‍സ് പദ്ധതി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിള
നഷ്ടപരിഹാര തുകയില്‍
കാര്യമായ വര്‍ദ്ധനവ്
വരുത്തിക്കൊണ്ട്
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
കര്‍ഷകരെ
ഉള്‍പ്പെടുത്തുന്നതിനും
വിളനാശമുണ്ടായ
കര്‍ഷകര്‍ക്ക് പദ്ധതി
പ്രകാരമുള്ള നഷ്ടപരിഹാര
തുക സമയബന്ധിതമായി
നല്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്റെ
പ്രവർത്തനം
6229.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
സമയത്ത് കാര്‍ഷിക
കടാശ്വാസ കമ്മീഷനില്‍
തീർപ്പുകല്‍പിക്കുന്നതിനായി
എത്ര അപേക്ഷകള്‍
ശേഷിച്ചിരുന്നുവെന്നും
ആയത് നിലവിൽ
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാര്‍ഷിക
കടാശ്വാസ കമ്മീഷനില്‍
ലഭിച്ച എത്ര
അപേക്ഷകളില്‍
തീര്പ്പുകല്പിച്ചുവെന്നും
അതുമൂലം എത്ര
കര്‍ഷകര്‍ക്ക് പ്രയോജനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്റെ
ആനുകൂല്യം നിലവില്‍
എത്ര തുകയാണെന്നും ആയത്
ഈ സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
എത്രയായിരുന്നുവെന്നും
വിശദമാക്കുമോ;
(ഡി)
കാര്‍ഷിക
കടാശ്വാസ കമ്മീഷനില്‍
വരുന്ന അപേക്ഷകള്‍
സത്വരമായി
തീര്പ്പുകല്പ്പിക്കുവാൻ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പകളിലെ ജപ്തിനടപടി
6230.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
എല്ലാ വായ്പകള്‍ക്കും
2019 ഡിസംബര്‍ 31 വരെ
മൊറട്ടോറിയം
ഏര്‍പ്പെടുത്തണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യം സംസ്ഥാനതല
ബാങ്കേഴ്സ് സമിതി
നിരാകരിച്ചതായി കൃഷി
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇതു
മൂലം
ബുദ്ധിമുട്ടിലാകുന്ന
കര്‍ഷകരുടെ എണ്ണം
എത്രയാണെന്നറിയിക്കുമോ;
(സി)
ജൂലായ്
31-ന് ശേഷം കാര്‍ഷിക
വായ്പകളില്‍
ജപ്തിയുണ്ടാകുമെന്ന
സംസ്ഥാനതല ബാങ്കേഴ്സ്
സമിതിയുടെ പത്രപരസ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
സര്‍ക്കാരിനെതിരെയുള്ള
ബാങ്കുകളുടെ ഇത്തരം
സമീപനം കര്‍ശനമായി
നേരിടാന്‍ എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മൊറട്ടോറിയത്തിന്
അനുമതി നിഷേധിച്ച റിസര്‍വ്
ബാങ്ക് നടപടി
6231.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍
എടുത്ത എല്ലാ
വായ്പകള്‍ക്കും സംസ്ഥാന
സര്‍ക്കാര്‍ 2019
ഡിസംബര്‍ മാസം 31 വരെ
ഏര്‍പ്പെടുത്തിയ
മൊറട്ടോറിയത്തിന്
റിസര്‍വ് ബാങ്ക് അനുമതി
നിഷേധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
മൊറട്ടോറിയത്തിന്
അനുമതി നിഷേധിച്ച
സാഹചര്യത്തില്‍
ബാങ്കുകള്‍
കര്‍ഷകര്‍ക്കെതിരെ
ജപ്തി അടക്കമുള്ള
നടപടികൾ സ്വീകരിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആര്.ബി.ഐ.യുടെ
നടപടിക്കെതിരെ
ആര്.ബി.ഐ.യുടെ ഉന്നത
തലത്തിലുള്ളവരെ
നേരിട്ട് കണ്ട് സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
വിശദീകരിക്കുന്നതിനും
2019 ഡിസംബര്‍ മാസം 31
വരെ നീട്ടിയ
മോറട്ടോറിയത്തിന്
അംഗീകാരം
വാങ്ങുന്നതിനും വേണ്ട
നടപടി കൈക്കൊള്ളുമോ?
കൃഷി
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങളിലെ ലാസ്റ്റ്
ഗ്രേഡ് നിയമനങ്ങൾ
6232.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഏതെല്ലാം കമ്പനി,
ബോര്‍ഡ്,
കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ
നിയമനങ്ങളാണ്
പി.എസ്.സി. മുഖേന
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
നിയമനം പി.എസ്.സി.
മുഖേന നടത്തുന്നതിന്
നടപടി സ്വീകരിക്കാത്ത
കൃഷി വകുപ്പിന്റെ
കീഴിലുള്ള സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
നാളിതുവരെയായിട്ടും
പ്രസ്തുത തസ്തികയിലെ
നിയമനം പി.എസ്.സി.
മുഖേന നടത്തുന്നതിന്
നടപടി
സ്വീകരിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
എല്ലാ കമ്പനി, ബോര്‍ഡ്,
കോര്‍പ്പറേഷനുകളിലെയും
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കൃഷി
ആഫീസര്‍മാരുടെ ഒഴിവുകള്‍
6233.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
കൃഷി ആഫീസര്‍മാരുടെ
എത്ര തസ്തികയാണ്
ഒഴിഞ്ഞു കിടക്കുന്നത്;
(ബി)
പ്രസ്തുത
മണ്ഡലത്തിന്റെ
കാര്ഷികപ്രാധാന്യം
കണക്കിലെടുത്ത്
ഒഴിഞ്ഞുകിടക്കുന്ന കൃഷി
ആഫീസര്‍മാരുടെ
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
(സി)
എങ്കിൽ
അതിന്റെ വിശദാംശം
നൽകുമോ?
മഞ്ചേരി
നിയോജകമണ്ഡലത്തിലെ പ്ലാന്റ്
ക്ലിനിക്കും ഇക്കോ ഷോപ്പും
6234.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റ്
ക്ലിനിക്കും ഇക്കോ
ഷോപ്പും
നടപ്പിലാക്കുന്നതിലൂടെ
എന്തെല്ലാം സേവനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്നത്;
വിശദമാക്കാമോ;
(ബി)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കൃഷി
ഓഫീസുകളിലാണ് നിലവില്‍
പ്ലാന്റ് ക്ലിനിക്കും
ഇക്കോ ഷോപ്പും
പ്രവര്‍ത്തിച്ചു
വരുന്നത്; വിശദാംശം
നല്‍കുമോ;
(സി)
പുതുതായി
ഏതെല്ലാം
പ്രദേശങ്ങളിലാണ്
പ്ലാന്റ് ക്ലിനിക്കും
ഇക്കോ ഷോപ്പും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കൈയ്പാട്
സ്പേഷ്യല്‍ സോണ്‍
6235.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രത്യേക
കാര്‍ഷികമേഖല
പദ്ധതിയില്‍
ഉള്‍പ്പെടുന്ന കണ്ണൂര്‍
ജില്ലയിലെ കൈയ്പാട്
സ്പെഷ്യല്‍ സോണിന് എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
അവിടെ എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യുവാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ആലത്തൂരിലെ
കാര്‍ഷിക പദ്ധതികൾ
6236.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികവികസന
കര്‍ഷകക്ഷേമ
വകുപ്പിന്റെ 2019-20 ലെ
പദ്ധതികളില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
സാധിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തിലെ
കാര്‍ഷിക മേഖലയില്‍
നടത്തിയിട്ടുളള പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതി
6237.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
കൃഷി വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
പരിഷ്കരിക്കാന്‍ നടപടി
6238.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിത്ത്,
വളം, കൂലി
എന്നിവയ്ക്കായുള്ള
ചെലവ്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
പ്രകൃതിക്ഷോഭം
മൂലമുള്ള വിളനാശം
കര്‍ഷകരെ
കടക്കെണിയിലാക്കുന്നത്
ഒഴിവാക്കാന്‍
നഷ്ടപരിഹാരത്തുക
ഉയര്‍ത്തി വിള
ഇന്‍ഷുറന്‍സ് പദ്ധതി
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ വിള
ഇന്‍ഷുറന്‍സ്
പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക്
പ്രയോജനം
ലഭിക്കുന്നില്ലെന്ന
വാര്‍ത്തയുടെ
പശ്ചാത്തലത്തില്‍
സംസ്ഥാനസര്‍ക്കാരിന്റെ
വിള ഇന്‍ഷുറന്‍സ്
പദ്ധതിയെക്കുറിച്ചും
അതിന്റെ
നടത്തിപ്പിനെക്കുറിച്ചും
വിശദമാക്കാമോ;
(സി)
കാര്‍ഷികമേഖലയില്‍
വായ്പയുടെ പ്രാധാന്യം
കണക്കിലെടുത്ത്
സംസ്ഥാനത്തെ വാണിജ്യ
ബാങ്കുകള്‍
കാര്‍ഷികവായ്പ
അനുവദിക്കുന്നതിന്
കാണിക്കുന്ന വിമുഖത
അവസാനിപ്പിക്കുന്നതിന്
ഇടപെടാന്‍ സാധിക്കുമോ;
വായ്പാസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ഉദ്ദേശിക്കുന്നുണ്ടോ;
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ച
കാര്‍ഷികകടങ്ങളുടെ
മൊറട്ടോറിയം
അംഗീകരിക്കാനാവില്ലെന്ന
ബാങ്കുകളുടെ
ധിക്കാരപൂര്‍വ്വമായ
നിലപാട്
തിരുത്തിക്കാന്‍ വേണ്ട
ഇടപെടല്‍ നടത്തുമോ;
(ഡി)
പ്രകൃതിക്ഷോഭത്തെ
നേരിടുന്നതിനും കീടബാധ
നിയന്ത്രിക്കുന്നതിനും
പ്രത്യേക
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പൊതുകുളങ്ങളുടെ
സംരക്ഷണം
6239.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുകുളങ്ങള്‍
മാലിന്യം നീക്കി, ആഴം
കൂട്ടി
സംരക്ഷിക്കുന്നതിനുള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരം
എത്ര കുളങ്ങള്‍
നവീകരിച്ചു;
വിശദമാക്കുമോ?
കൊരട്ടിച്ചാലിന്റെ
സംരക്ഷണം
6240.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി,
കാടുകുറ്റി
പഞ്ചായത്തുകളിലും
കൊടുങ്ങല്ലൂര്‍
മണ്ഡലത്തിലെ അന്നമനട
പഞ്ചായത്തിലും
ഉള്‍പ്പെടുന്ന
കൊരട്ടിച്ചാലിന്റെ
സംരക്ഷണ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഏതെല്ലാം
പ്രവൃത്തികളാണ്
പ്രോജക്ടുില്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഏതെങ്കിലും തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍,
തടസ്സങ്ങള്‍ നീക്കി
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനും
പ്രോജക്ടിന്റെ 2-ാം
ഘട്ടത്തിന് അനുമതി
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗായത്രിപുഴ
നീര്‍ത്തട സംരക്ഷണ പദ്ധതി
6241.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
തിരുവില്വാമല,
കൊണ്ടാഴി, പഴയന്നൂര്‍,
ചേലക്കര അടക്കമുള്ള
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത് കാര്‍ഷിക
വിളകള്‍
ഉല്പാദിപ്പിക്കുന്നതിന്
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
മണ്ണ് സംരക്ഷണ വകുപ്പ്
തയ്യാറാക്കിയ
ഗായത്രിപുഴ നീര്‍ത്തട
സംരക്ഷണ പദ്ധതിക്ക്
ഭരണാനുമതി നല്‍കിയോ;
എത്ര കോടി രൂപയുടെ
പദ്ധതിയാണ് ഇതെന്ന്
അറിയിക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
വലിയ തോതില്‍ പ്രയോജനം
ചെയ്യുന്ന ഈ പദ്ധതി
നടപ്പാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രളയത്തിനുശേഷമുള്ള
മണ്ണിന്റെ ഫലഭൂയിഷ്ഠത
6242.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
മണ്ണിന്റെ ഫലഭൂയിഷ്ഠത
നഷ്ടമായത് കൃഷി വകുപ്പ്
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
ഇത്
കൃഷിയെ ബാധിക്കുമെന്ന
കാര്യം
പരിശാേധിക്കുമാേ; മണ്ണ്
പരിശാേധന
നടത്തിയിട്ടുണ്ടാേ;
(സി)
ഇതില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ; പഠന
റിപ്പാേര്‍ട്ട്
ലഭ്യമാക്കുമാേ?
കാര്‍ഷികമേഖലയുടെ
വളര്‍ച്ചയ്ക്കായി
കാര്‍ഷികസര്‍വ്വകലാശാലയുടെ
ഗവേഷണം
6243.
ശ്രീ.ആര്.
രാജേഷ്
,,
യു. ആര്. പ്രദീപ്
,,
കെ. ബാബു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷികമേഖലയുടെ
വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിന്
അനുഗുണമായ നിലയില്‍
കാര്‍ഷികസര്‍വ്വകലാശാലയുടെ
ഗവേഷണഫലങ്ങളും സഹകരണവും
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
പ്രളയാനന്തര
കേരളത്തിലെ
കാര്‍ഷികവൃത്തിയില്‍
കാതലായ മാറ്റം
വന്നിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
മണ്ണിനും
മനുഷ്യനും ആപത്കരമായ
കീടനാശിനി പ്രയോഗവും
രാസവളപ്രയോഗവും കുറച്ച്
ജൈവകാര്‍ഷിക സംസ്കാരം
ഉയര്‍ത്തികൊണ്ടുവരുന്നതിനായി
സര്‍ക്കാര്‍
നടത്തിവരുന്ന
ശ്രമങ്ങള്‍ക്ക്
സഹായകരമായ നിലയില്‍
സര്‍വ്വകലാശാലയുടെ
ഇടപെടല്‍
ഉണ്ടാകുന്നുണ്ടോ;
(ഡി)
കാര്‍ഷികസര്‍വ്വകലാശാലയുടെ
കീഴില്‍ പുതിയ
കോഴ്സുകളും കോളേജുകളും
ആരംഭിച്ചതിന്
ആനുപാതികമായി
അവിടങ്ങളില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കേരള
കാര്‍ഷികസര്‍വ്വകലാശാലയുടെ
ബൗദ്ധികസ്വത്തവകാശ സെല്‍
6244.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷികസര്‍വ്വകലാശാലയിലെ
ബൗദ്ധികസ്വത്തവകാശ
സെല്ലിന്റെ
പ്രവര്ത്തനപുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
ഉത്പന്നങ്ങള്‍ക്ക്
ഭൗമസൂചികാ
രജിസ്ട്രേഷന്
നേടുന്നതിന്
വകുപ്പുതലത്തില്‍
എന്തെല്ലാം
പ്രാേത്സാഹനമാണ്
നല്‍കിവരുന്നത്;
വിശദാംശം നല്കുമാേ;
(സി)
കാര്‍ഷിക
ഉത്പന്നങ്ങള്‍ക്ക്
ഭൗമസൂചികാപദവി
നേടിയെടുത്തശേഷം
മെച്ചപ്പെട്ട വിലയും
വിപണിയും കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
കാര്‍ഷിക
സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം
6245.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഉപകേന്ദ്രങ്ങള്‍
പ്രവര്ത്തിക്കുന്നുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
കൃഷി
വകുപ്പിനു കീഴിലുള്ള
പുതുപ്പാടി
വിത്തുല്പാദന കേന്ദ്രം
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഉപകേന്ദ്രമായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ?
കാര്‍ഷികസര്‍വ്വകലാശാലയിലെ
പുതിയ പഠനവകുപ്പുകൾ
6246.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളകാര്‍ഷിക
സര്‍വ്വകലാശാലയില്‍
ഓര്‍ഗാനിക് ഫാമിംഗ്,
റിമോട്ട് സെൻസിംഗ്
ആന്‍ഡ് ജി.ഐ.എസ്, നാനോ
സയന്‍സ്, ഐ.പി.ആര്.
ആന്‍ഡ് ടെക്നോളജി
മാനേജ്മെന്റ് എന്നീ
വിഷയങ്ങളില്‍ നാല്
പുതിയ പഠനവകുപ്പുകള്‍
സ്ഥാപിക്കുവാൻ
സര്‍വ്വകലാശാലാ
അക്കാദമിക് കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ,
വിശദമാക്കാമോ;
(ബി)
കേരള
കാര്ഷികസര്വ്വകലാശാലയിലോ
മറ്റേതെങ്കിലും കാർഷിക
കോളേജുകളിലോ ഓര്‍ഗാനിക്
ഫാമിംഗ് എന്ന
വിഷയത്തില്‍ കോഴ്സുകള്‍
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?