ഉന്നത
വിദ്യാഭ്യാസ രംഗത്തെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
നടപടി
6323.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉന്നത
വിദ്യാഭ്യാസരംഗത്തെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
പരീക്ഷ
നടത്തിപ്പും
മൂല്യനിര്‍ണ്ണയവും
6324.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകളിലെ സിലബസ്സ്
പരിഷ്ക്കരണം
നടപ്പിലാക്കുന്നത്.എ.ഐ.സി.ടി.ഇ.
മാനദണ്ഡപ്രകാരമാണോ ;
വ്യക്തമാക്കുമോ;
(ബി)
എഞ്ചിനീയറിംഗ്
കോളേജുകളുടെ
അഫിലിയേഷന്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഫോര്‍
ദ സ്റ്റുഡന്റ്സ്
പോര്‍ട്ടലില്‍
ലഭിക്കുന്ന
പരാതികള്‍ക്ക്
കൃത്യമായി മറുപടി
നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം എന്താണ് എന്ന്
വെളിപ്പെടുത്തുമോ?
റാഗിങ്
പരാതിപ്പെട്ട പെണ്‍കുട്ടി
6325.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വണ്ടിപ്പെരിയാറിലെ
സര്‍ക്കാര്‍
പോളിടെക്നിക്
കോളേജില്‍
വിദ്യാര്‍ത്ഥി സംഘടനാ
പ്രവര്‍ത്തകരുടെ
റാഗിങിന് ഇരയായി എന്ന്
പരാതിപ്പെട്ട
പെണ്‍കുട്ടിയെ പിന്നീട്
കോളേജില്‍ നിന്നും
പുറത്താക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് കാരണത്താലാണ്
പുറത്താക്കിയതെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
കോളേജുകള്‍ക്ക് മെയിന്റനന്‍സ്
ഗ്രാന്റ്
6326.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകള്‍ക്ക്
മെയിന്റനന്‍സ് ഗ്രാന്റോ
അതുപോലുള്ള
എന്തെങ്കിലും
സാമ്പത്തിക സഹായം
നിലവില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
6327.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദൂര വിദ്യാഭ്യാസ പഠനം
ആഗ്രഹിക്കുന്നവര്‍ക്കായി
ഓപ്പണ്‍ സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിനെ
പറ്റി പഠിക്കാന്‍
സമിതിയെ
നിയോഗിച്ചിരുന്നോ;
പ്രസ്തുത സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിനു
ലഭിച്ചിട്ടുണ്ടോ ;
(ബി)
എന്നത്തേക്ക്
ഓപ്പണ്‍
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ;
(സി)
സര്‍വ്വകലാശാലകള്‍ക്ക്
കീഴില്‍ വിദൂര
വിദ്യാഭ്യാസ പഠനം
നടത്തുന്നതിന്
യു.ജി.സി.എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ?
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ നിയമനം-
യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
6328.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തില്‍
അവസാനമായി നിലവില്‍
വന്ന എല്‍.ഡി
ക്ലാര്‍ക്ക് റാങ്ക്
പട്ടികയില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്കി എന്നും ആയതില്‍
ഏത്ര പേരെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കി എന്നും
അവര്‍ ആരെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
യോഗ്യതയില്ലാത്തതിന്റെ
പേരില്‍ ആരെയെങ്കിലും
പുറത്താക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇപ്രകാരം
ഒഴിവ് വന്ന
സീറ്റുകളിലേക്ക് എത്ര
പേര്‍ക്ക് നിയമനം
നല്കി എന്നും നിയമനം
നല്‍കിയിട്ടില്ല
എങ്കില്‍ കാലതാമസം
ഉണ്ടാകാനുളള
കാരണങ്ങളെന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തില്‍ എല്‍.ഡി
ടൈപ്പിസ്റ്റ്,
പ്ലാനറ്റേറിയം
ഓപ്പറേറ്റര്‍,
വെല്‍ഡര്‍ കം ബ്ലാക്
സ്മിത്ത് എന്നീ
തസ്തികകളില്‍
ജോലിനേടാന്‍ വിജ്ഞാപന
പ്രകാരം എന്തെല്ലാം
യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകളാണ്
അപേക്ഷയോടൊപ്പം
ഹാജരാക്കാന്‍ നിലവില്‍
ആവശ്യപ്പെടുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
ജോലിചെയ്യുന്ന സ്ഥിരം
ജീവനക്കാര്‍
വിജ്ഞാപനപ്രകാരം
ആവശ്യപ്പെട്ടിട്ടുളള
യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
ഹാജരാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
തസ്തികകളില്‍
ജോലിചെയ്യുന്ന സ്ഥിരം
ജീവനക്കാരുടെ യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍ ആയതു
സംബന്ധിച്ച
അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
ആര്‍ട്സ്
& സയന്‍സ് കോളേജുകളില്‍
പുതിയ കോഴ്സുകളും സീറ്റുകളും
6329.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ പുതിയ
കോഴ്സുകളും സീറ്റുകളും
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം അണ്‍എയ്ഡഡ്
മേഖലയില്‍ പുതിയ
കോളെജുകളോ കോഴ്സുകളോ
സീറ്റുകളോ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പട്ടിക ജില്ല തിരിച്ച്
നല്‍കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
സീറ്റുകളുടെ ദൗര്‍ലഭ്യം
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍, എയ്ഡഡ്
മേഖലകളില്‍ പുതിയ
കോളെജുകള്‍
അനുവദിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ജേര്‍ണലിസം
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത
വിദ്യാഭ്യാസ സൗകര്യങ്ങള്‍
T 6330.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികള്‍ക്ക്
കീഴില്‍ ബി.എ.
(ജേര്‍ണലിസം & മാസ്
കമ്മ്യൂണിക്കേഷന്‍)
കോഴ്സുകള്‍
പഠിപ്പിക്കുന്ന
സര്‍ക്കാര്‍ / എയ്ഡഡ്
കോളേജുകള്‍ ഏതെല്ലാം;
വിശദാംശം നല്‍കുമോ;
(ബി)
കൂടുതല്‍ സര്‍ക്കാര്‍
/എയ്ഡഡ് കോളേജുകളില്‍
ബി.എ.ഡിഗ്രി
(ജേര്‍ണലിസം)
കോഴ്സുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കേരള
യൂണിവേഴ്സിറ്റിക്കു
കീഴില്‍ ബി.എഡ്.
ജേര്‍ണലിസം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
മാധ്യമ
പഠനത്തിന് കൂടുതല്‍
പ്രാധാന്യം
നല്‍കുന്നതിനായി
ജേര്‍ണലിസം പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എല്ലാ ജില്ലകളിലും
ഉന്നത വിദ്യാഭ്യാസ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
കേരളത്തിലെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
ഗുണനിലവാരപരിശോധന
6331.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
ഗുണനിലവാരപരിശോധന
കൃത്യമായ ഇടവേളകളില്‍
നടത്താറുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അധ്യാപകരുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനുവേണ്ടി
നടത്തുന്ന പരിശീലന
പദ്ധതികള്‍
പൂര്‍ണ്ണതോതില്‍
നടക്കുന്നുണ്ടോ;
ഏതെല്ലാം തലങ്ങളിലുള്ള
പരിശീലന പദ്ധതികളാണ്
നടക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
വിവിധ കോളേജുകളില്‍
സ്ഥിരം അധ്യാപകരുടെ
കുറവ് മൂലം അധ്യാപന
നിലവാരം കുറയുന്നത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്,
ട്രെയിനിംഗ് കോളേജുകള്‍
6332.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ആര്‍ട്സ് ആന്റ്
സയന്‍സ്, ട്രെയിനിംഗ്
കോളേജുകള്‍ ഉണ്ടെന്നും
അവ ഏതൊക്കെയെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് എത്ര പുതിയ
സര്‍ക്കാര്‍ കോളേജുകള്‍
അനുവദിച്ചുവെന്നും
അവയില്‍
അനുവദിക്കപ്പെട്ട
കോഴ്സുകളും വിഷയങ്ങളും
ഏതൊക്കെയാണെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ?
മൈക്രോബയോളജി
കോഴ്സുകള്‍
6333.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതി
പ്രകാരം പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിലേക്കായി
2017-18, 2018-19,
2019-20 ബജറ്റ്
പ്രഖ്യാപനത്തില്‍
മൈക്രോബയോളജി,
ബയോകെമിസ്ട്രി,
ബയോടെക്നോളജി
കോഴ്സുകള്‍
ആരംഭിക്കുന്നതിലേക്കായും
ഉള്ളവ
വിപുലീകരിക്കുന്നതിനായും
550 ലക്ഷം രൂപവീതം ഓരോ
വര്‍ഷവും നീക്കി
വച്ചിരുന്നതില്‍ എത്ര
മൈക്രോബയോളജി
കോഴ്സുകള്‍ സര്‍ക്കാര്‍
കോളേജുകളില്‍
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഒരു
മൈക്രോബയോളജി കോഴ്സ്
പോലും ഇതുവരെ
അനുവദിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിപ പോലുള്ള വൈറസ്
ബാധകള്‍
പടര്‍ന്നുപിടിക്കുന്നതിനുള്ള
സാഹചര്യം
നിലനില്ക്കുമ്പോള്
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടും
മൈക്രോബയോളജിസ്റ്റും
സമൂഹത്തില്‍
ആവശ്യമായിരിക്കെ ബജറ്റ്
പ്രഖ്യാപനത്തിലുള്ള
മൈക്രോബയോളജി
കോഴ്സുകള്‍ സര്‍ക്കാര്‍
കോളേജുകളില്‍
ആരംഭിക്കാത്തതിനുള്ള
കാരണം വിശദീകരിക്കുമോ?
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
6334.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
എഞ്ചിനീയറിംഗ്
കാേളേജുകളിലും സ്ഥിരം
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കണം എന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
(ബി)
മാേഡല്‍
പരീക്ഷ വിവരങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
കൃത്യമായി നല്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
(സി)
സര്‍വ്വകലാശാലകള്‍
സ്റ്റുഡന്റ്സ്
ഗ്രീവന്‍സ് സെല്‍,
എെ.റ്റി. സെല്‍ എന്നിവ
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
പാലിച്ചിട്ടുണ്ടാേ;
(ഡി)
മൂല്യനിര്‍ണ്ണയത്തില്‍
വീഴ്ച വരുത്തുന്ന
അദ്ധ്യാപകരുടെ പിഴ
അയ്യായിരം രൂപയെന്നത്
ഇരുപത്തയ്യായിരം
രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിന്
നിര്ദ്ദേശമുണ്ടാേ;
(ഇ)
നൂറ്
വിദേശ
വിദ്യാര്‍ത്ഥികള്‍ ഒരു
സര്‍വ്വകലാശാലയുടെ
കീഴില്‍
പഠിക്കുവാനുണ്ടായിരിക്കണം
എന്ന കാര്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടാേ?
യൂണിവേഴ്സിറ്റികള്‍
നടത്തുന്ന പരീക്ഷകളുടെ
ഫലപ്രഖ്യാപനം
6335.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റികള്‍
നടത്തുന്ന വിവിധ
കോഴ്സുകളുടെ പരീക്ഷകളും
ഫലപ്രഖ്യാപനവും
വൈകുന്നത് മൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ മത്സര
പരീക്ഷകളിലും
ഇന്റര്‍വ്യൂകളിലും
പങ്കെടുക്കുന്നതിനും
ഉയര്‍ന്ന കോഴ്സുകളില്‍
പ്രവേശനത്തിന്
അപേക്ഷിക്കുന്നതിനും
ബുദ്ധിമുട്ടുകള്‍
നേരിടുന്ന സാഹചര്യം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
ഒാരോ കോഴ്സിന്റെയും
അഡ്മിഷന്
നോട്ടിഫിക്കേഷനോടൊപ്പം
തന്നെ പരീക്ഷ തീയതി, ഫല
പ്രഖ്യാപനം
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ പ്രീ
ഷെഡ്യൂള്‍ ചെയ്തു
പ്രസിദ്ധീകരിക്കുന്നതിന്
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
2012-13
അധ്യായന വര്‍ഷത്തെ ബി.എഡ്
റിസള്‍ട്ട്
പ്രസിദ്ധീകരിക്കാന്‍ നടപടി
6336.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
അധ്യായന വര്‍ഷം ബി.എഡ്
പഠനം പൂര്‍ത്തിയായ
വിദ്യാര്‍ത്ഥികള്‍ക്ക്
എലിജിബിലിറ്റിയുടെ
കാരണം ചൂണ്ടിക്കാണിച്ച്
റിസള്‍ട്ട് തടഞ്ഞ്
വച്ചിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
റിസള്‍ട്ട് തടഞ്ഞ്
വച്ചതിനുള്ള കാരണം
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച സര്‍ക്കാര്‍
നടപടിക്രമങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
സര്‍ക്കാരിലേക്ക്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
2012-13
വര്‍ഷത്തെ ബി.എഡ്
മാനദണ്ഡങ്ങള്‍
പുനഃപരിശോധിച്ച്
വിദ്യാര്‍ത്ഥികളുടെ
റിസള്‍ട്ട്
പ്രസിദ്ധീകരിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
6337.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
നയപരമായ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിശ്ചിത
നാക്-ഗ്രേഡില്ലാത്ത
സര്‍വ്വകലാശാലകള്‍ക്ക്
വിദൂര പഠനകേന്ദ്രങ്ങള്‍
നടത്തുന്നതിനുള്ള
അനുമതി യു.ജി.സി.
നിഷേധിച്ച
സാഹചര്യത്തില്‍,
ഇതിനായി സംസ്ഥാന ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
സര്‍ക്കാരിനോട്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
റഗുലര്‍ കോളേജ്
പഠനത്തിനും പ്രൈവറ്റ്
രജിസ്ട്രേഷന്
പഠനത്തിനും ഒരേ
സര്‍ട്ടിഫിക്കറ്റാണ്
ലഭിക്കുന്നതെങ്കില്‍
ഓപ്പണ്‍
സര്വ്വകലാശാലാപഠനത്തിന്
ലഭിക്കുന്നത്
ഡിസ്റ്റന്റ്
എഡ്യൂക്കേഷന്‍
സര്‍ട്ടിഫിക്കറ്റായതിനാല്‍
അതിനും തുല്യ അംഗീകാരം
ഉണ്ടാകുമെന്ന് ഉറപ്പ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
രാഷ്ട്രീയ
ഉച്ചതര്‍ ശിക്ഷാ അഭിയാന്
6338.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
സജി ചെറിയാന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ
രംഗത്ത് സമൂലമായ
മാറ്റങ്ങള്‍
കൊണ്ടുവരുന്നതിനായി
രാഷ്ട്രീയ ഉച്ചതര്‍
ശിക്ഷാ അഭിയാന് (റൂസ)
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
റൂസ
ഒന്നും രണ്ടും
ഘട്ടങ്ങള്‍ക്ക്
അനുവദിച്ച കേന്ദ്ര,
സംസ്ഥാന വിഹിതങ്ങള്‍
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
സര്‍വ്വകലാശാലകളെയും
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളെയുമാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കും
ഗവേഷണ കേന്ദ്രങ്ങളുടെ
വികസനത്തിനുമായി ഈ
പദ്ധതി പ്രകാരം എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഫീസില്ലാതെ
സൗജന്യമായി പഠിപ്പിക്കണം എന്ന
എ.എെ.സി.ടി.ഇ നിര്‍ദ്ദേശം
6339.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകള്‍,
പോളിടെക്നിക്കുകള്
എന്നിവിടങ്ങളില്‍ അഞ്ച്
ശതമാനം സീറ്റില്‍
ഫീസില്ലാതെ സൗജന്യമായി
പഠിപ്പിക്കണം എന്ന
എ.എെ.സി.ടി.ഇ
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍
ഉള്‍പ്പെടെയുള്ള
കോളേജുകളില്‍ ഇത്
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന് വരുമാന
പരിധിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2019-20
വര്‍ഷം എത്ര
കുട്ടികള്‍ക്ക്
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഈ പദ്ധതി
പ്രകാരം സൗജന്യമായി
പഠിക്കുന്നതിന് അവസരം
ഉണ്ടാകും;
(ഇ)
എം-ടെക്
കോഴ്സിനും ഈ പദ്ധതി
ബാധകമാക്കിയിട്ടുണ്ടോ;
(എഫ്)
ഈ
പദ്ധതി നടപ്പിലാക്കാത്ത
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കോളേജുകളില്‍ റൂസ ധനസഹായം
6340.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
സംസ്ഥാനത്തെ
കോളേജുകളില്‍ റൂസ
ധനസഹായം നല്‍കാറുണ്ടോ;
കഴിഞ്ഞ വര്‍ഷം എത്ര
കോളേജുകളിലാണ് ഇൗ
പദ്ധതി പ്രകാരം ധനസഹായം
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയാണ് കേന്ദ്ര
സഹായമായി ലഭിക്കുന്നത്;
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം എത്രയാണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെങ്കിലും സ്വാശ്രയ
കോളേജുകള്‍ക്ക് റൂസയുടെ
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കോളേജുകള്‍ക്ക്;
പ്രസ്തുത
കോളേജുകള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
വിഹിതമായി എത്ര ലക്ഷം
രൂപ വീതമാണ്
നല്‍കിയതെന്ന്
വിശദമാക്കുമോ?
പുതിയ
അദ്ധ്യാപക തസ്തികകള്‍
6341.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പുതിയതായി
എത്ര അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പുതുതായി
തസ്തികകള്‍
സൃഷ്ടിക്കുന്നതിനായി
നിലവില്‍ എത്ര
പ്രൊപ്പോസലുകള്‍
സര്‍ക്കാരിന്റെ
മുന്നിലുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പത്തിരിപ്പാല
ഗവ: ആര്‍ട്സ് &
സയന്‍സ് കോളേജില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനായി
സര്‍ക്കാര്‍ മുന്‍പാകെ
പ്രൊപ്പോസല്‍
നിലവിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
എയിഡഡ്
കോളേജുകളിലെ
അദ്ധ്യാപക-അനദ്ധ്യാപക നിയമനം
6342.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയിഡഡ് കോളേജുകളില്‍
അദ്ധ്യാപക-അനദ്ധ്യാപക
നിയമനം നടത്തുന്നത്
എങ്ങനെയാണ് ; ഇതിന്
പ്രത്യേക മാനദണ്ഡമുണ്ടോ
; ഇതിനായി യോഗ്യതാ
പരീക്ഷ, ഇന്റര്‍വ്യൂ
തുടങ്ങിയവ നടത്താറുണ്ടോ
; ഉണ്ടെങ്കില്‍ ആരാണ്
നടത്തുന്നത് ; ഇത്
സംബന്ധിച്ച
പൂര്‍ണ്ണവിവരങ്ങള്‍
നല്‍കാമോ ;
(ബി)
എയിഡഡ്
കോളേജ് നിയമനങ്ങളില്‍
സംവരണതത്വം
പാലിക്കാറുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ ;
(സി)
എയിഡഡ്
കോളേജുകളിലെ
നിയമനങ്ങളില്‍
സംവരണതത്വം
പാലിക്കുന്നത്
സംബന്ധിച്ച് കേസുകള്‍
ഏതെങ്കിലും
കോടതികളില്‍
നിലവിലുണ്ടോ ;
ഏതെങ്കിലും കേസുകളില്‍
അന്തിമവിധി
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
മലയാളം അസിസ്റ്റന്റ്
പ്രൊഫസര്‍ തസ്തിക
സൃഷ്ടിക്കുന്നതിന്റെ മാനദണ്ഡം
6343.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മലയാളം
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തിക
സൃഷ്ടിക്കുന്നതിനായി
എയിഡഡ് കോളേജുകളില്‍ 9
മണിക്കൂറും ഗവണ്മെന്റ്
കോളേജുകളില്‍ 16
മണിക്കൂറുമാണ്
മാനദണ്ഡമെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തിലുള്ള
വ്യത്യാസം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ഗവണ്മെന്റ് ഫിസിക്കല്‍
എഡ്യൂക്കേഷന്‍
6344.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏക കായിക കോളേജായ
കോഴിക്കോട് ഗവണ്മെന്റ്
ഫിസിക്കല്‍
എഡ്യൂക്കേഷനില്‍
ഏതൊക്കെ കോഴ്സുകളാണ്
ഉള്ളത്; എത്ര
സീറ്റുകള്‍ വീതം ആണ്
ഉള്ളത്; വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളേജിന്റെ സ്റ്റാഫ്
പാറ്റേണ്‍ എന്താണെന്ന്
വിശദമാക്കാമോ;
കോളേജില്‍
ക്ലര്‍ക്കുമാരുടെ അഭാവം
മൂലം പ്രവര്‍ത്തനം
മന്ദഗതിയിലാകുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കോളേജിന്റെ
പ്രവര്‍ത്തനം
സുഗമമാക്കാന്‍
ക്ലര്‍ക്കുമാരുടെ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുവാനോ /
വർക്കിങ്
അറേഞ്ച്മെന്റിലോ /
അന്യത്ര സേവനത്തിലോ
നിയമിക്കുവാന്‍
തയ്യാറാകുമോ; എങ്കില്‍
വിശദമാക്കുമോ?
കേരള
യൂണിവേഴ്സിറ്റി ടീച്ചേഴ്സ്
ഓര്ഗനൈസേഷന് എതിരായ അച്ചടക്ക
നടപടി
6345.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാലറി
ചലഞ്ചുമായി
ബന്ധപ്പെട്ട് കേരള
സര്‍വ്വകലാശാലയിലെ
അദ്ധ്യാപക സംഘടനയായ
കേരള യൂണിവേഴ്സിറ്റി
ടീച്ചേഴ്സ്
ഓര്ഗനൈസേഷന് എതിരായ
അച്ചടക്ക നടപടി
സംബന്ധിച്ച്
യൂണിവേഴ്സിറ്റി
അധികാരികള്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ലക്ചറര്‍
ഇന്‍ ബാേട്ടണി തസ്തികയിലെ
നിയമനം
6346.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കാേളേജുകളിലെ ലക്ചറര്‍
ഇന്‍ ബാേട്ടണി
തസ്തികയില്‍
നിയമനത്തിനുള്ള റാങ്ക്
ലിസ്റ്റ് നിലവിലുണ്ടാേ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് നാളിതുവരെയായി
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പാേര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമാേ?
യൂണിവേഴ്സിറ്റികളിലെ
ലൈബ്രറി സ്റ്റാഫ് നിയമനം
6347.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളിലെ
ലൈബ്രറി പ്രൊഫഷണല്‍
സ്റ്റാഫിന്റെ (ലൈബ്രറി
അസിസ്റ്റന്റ്/പ്രൊഫഷണല്‍
അസിസ്റ്റന്റ്/ടെക്നിക്കല്‍
അസിസ്റ്റന്റ് ) നിയമനം
പി.എസ്.സി ക്ക്
വിട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
സ്പെഷ്യല്‍
റൂള്‍സ്
തയ്യാറായിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍വ്വകലാശാലകളിലും
കോളേജുകളിലും കരാര്‍
വ്യവസ്ഥയില്‍ അദ്ധ്യാപകര്‍
6348.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലും
കോളേജുകളിലും
നിശ്ചിതകാല കരാര്‍
വ്യവസ്ഥയില്‍
അദ്ധ്യാപകരെ
നിയമിക്കുവാനുള്ള
നിര്‍ദ്ദേശം ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ആസൂത്രണ ബോര്‍ഡിന്
മുമ്പില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശം
ഉന്നതവിദ്യാഭ്യാസ
രംഗത്തെ തൊഴില്‍
സംസ്ക്കാരത്തെ തന്നെ
മാറ്റി മറിക്കുന്ന
ഒന്നാകയാല്‍ ഇത്
സംബന്ധിച്ച് ഏതൊക്കെ
തലങ്ങളില്‍ ചര്‍ച്ച
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
അദ്ധ്യാപകര്‍ക്ക്
പെന്ഷന് അടക്കമുള്ളവ
നല്കുന്നതില് നിന്നും
സര്‍ക്കാരിന് ഇതുമൂലം
ഇളവ്
ലഭിക്കുമെന്നതിനാലാണോ
ഇത്തരം ഒരു നിര്‍ദ്ദേശം
സമര്‍പ്പിച്ചത്;
വ്യക്തമാക്കുമോ?
മങ്കട ഗവണ്മെന്റ് കോളേജ്
കെട്ടിട നിര്‍മ്മാണം
6349.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന ഫണ്ടില്‍
നിന്നും കെട്ടിട
നിര്‍മ്മാണത്തിനായി
മങ്കട ഗവണ്മെന്റ്
കോളേജിന് അനുവദിച്ച
തുകയില്‍ നിന്നും എത്ര
രൂപ നാളിതുവരെ
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കിറ്റ്കോ
ഏറ്റവും ഒടുവില്‍
സമര്‍പ്പിച്ച ബില്‍ തുക
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണത്തിന്റെ
ഭാഗമായുള്ള പെന്റിംഗ്
ബില്ലൂകള്
നല്‍കുന്നതോടൊപ്പം
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുളത്തൂര്‍ സർക്കാർ കോളേജ്
കെട്ടിട നിർമ്മാണം
6350.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍ സർക്കാർ
കോളേജിന്റെ
നിര്‍മ്മാണത്തിനായി
കിഫ്ബി മുഖേന അനുവദിച്ച
പത്ത് കോടി രൂപയുടെ
ഡി.പി.ആർ. പ്രകാരം
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജിന് ആവശ്യമായ
സ്ഥലം പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
ലഭിക്കുന്നതിനായി
ഉന്നതവിദ്യാഭ്യാസ
വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
2019-ല്‍
തന്നെ കോളേജിന്റെ
നിര്‍മ്മാണം
ആരംഭിക്കുവാൻ കഴിയുമോ
എന്ന് വ്യക്തമാക്കാമോ;
നിര്‍മ്മാണം
ആരംഭിക്കുവാൻ
കഴിഞ്ഞില്ല എങ്കില്‍
പൂര്‍ത്തീകരിക്കുവാൻ
ശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
അറബിഭാഷ
ബിരുദാനന്തര പഠനത്തിന്
സൗകര്യം
6351.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറബിഭാഷ
ബിരുദാനന്തര പഠനത്തിന്
പാലക്കാട് ജില്ലയിലെ
സര്‍ക്കാര്‍
കോളേജുകളില്‍
സൗകര്യമില്ല എന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടാമ്പി
കോളേജില്‍ എം.എ. അറബിക്
ആരംഭിക്കാനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഈ
അദ്ധ്യയന വര്‍ഷം തന്നെ
പട്ടാമ്പി സംസ്കൃത
കോളേജില്‍ എം.എ അറബിക്
കോഴ്സ് ആരംഭിക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വിക്ടോറിയ
കോളേജിലെ പുതിയ കോഴ്സുകള്‍
6352.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയ
കോളേജില്‍ പുതിയ പി.ജി.
കോഴ്സുകളായി
എം.എ.തമിഴ്,എം.എ.സംസ്കൃതം,
എം.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ്,
എം.എസ്.സി.
മൈക്രോബയോളജി എന്നിവ
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍കോട്
ഗവ:കോളേജിലെ കോഴ്സുകള്‍
6353.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ഗവണ്മെന്റ് കോളേജില്‍
നിലവില്‍ ബിരുദത്തിനും
ബിരുദാനന്തര
ബിരുദത്തിനും എത്ര
കോഴ്സുകളുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
കോഴ്സിനും പഠിക്കുന്ന
കുട്ടികളുടെ എണ്ണം
എത്രയാണെന്നും
അനുവദിച്ച സീറ്റ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
സീറ്റുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോയെന്നും
ഉണ്ടെങ്കില്‍ എപ്പോള്‍
വര്‍ദ്ധിപ്പിക്കുമെന്നും
എത്ര സീറ്റുകളുടെ
വര്ദ്ധനയാണുണ്ടാവുകയെന്നും
വ്യക്തമാക്കാമോ?
കുന്ദമംഗലം
സർക്കാർ കോളേജിന്റെ ഭൗതിക
സൗകര്യങ്ങള്‍ മെച്ചപ്പെടുത്തൽ
6354.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
സർക്കാർ കോളേജിന്റെ
ഭൗതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാൻ
കിഫ്ബി മുഖേന എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ
ഭരണാനുമതി
ലഭ്യമാക്കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
പ്രവൃത്തി
നടത്തിപ്പിനായി കരാര്‍
നല്‍കിയിട്ടുണ്ടോ;
പ്രവൃത്തി
ആരംഭിക്കുന്നതിലെ
കാലതാമസത്തിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ?
കുളത്തൂര്‍
സര്‍ക്കാര്‍ കോളേജില്‍ പുതിയ
കോഴ്സുകള്‍
6355.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളത്തൂര്‍
സര്‍ക്കാര്‍ കോളേജില്‍
പുതിയ കോഴ്സുകള്‍ക്ക്
അനുമതി
നല്കുന്നതിനുവേണ്ടി
കോളേജ് പി.റ്റി.എ.
2017-18 വര്‍ഷത്തില്‍
നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
കോഴ്സുകൾ ആരംഭിക്കുന്ന
കോളേജുകളുടെ
പട്ടികയില്‍ പ്രസ്തുത
കോളേജിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
ബ്രണ്ണന്‍ കോളേജിനെ മികവിന്റെ
കേന്ദ്രമാക്കുന്ന പദ്ധതി
6356.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ബ്രണ്ണന്‍ കോളേജിനെ
മികവിന്റെ
കേന്ദ്രമാക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികളാണ് അവിടെ
നടപ്പിലാക്കുന്നത്;
പദ്ധതിയുടെ അടങ്കല്‍
തുക വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ
ഏത് ഏജന്‍സിയെയാണ്
ഏല്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
ഐ.എച്ച്.ആർ.ഡി. കാേളേജിന്
നിര്‍മ്മിച്ച കെട്ടിടം
6357.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എൽ.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് തിരുവമ്പാടി
ഐ.എച്ച്.ആർ.ഡി.
കാേളേജിനായി
നിര്‍മ്മിച്ച കെട്ടിടം
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
കെെമാറിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമാേ;
(ബി)
കോളേജിന്റെ
പ്രവർത്തനം പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
ഐ.എച്ച്.ആർ.ഡി.യുടെ
ഫണ്ട്
അനുവദിക്കുന്നതിനും,
കാേളേജ് പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമാേ എന്ന്
അറിയിക്കാമോ?
സഹകരണ
മേഖലയിലെ സ്വാശ്രയ കോളേജുകള്‍
6358.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളുടെ
കീഴില്‍ സ്വാശ്രയ
കോളേജുകള്‍ക്ക്
അഫിലിയേഷന്
നല്‍കുന്നതിന്
നിലവിലുളള വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സഹകരണ
മേഖലയില്‍ സ്വാശ്രയ
കോളേജുകള്‍ക്ക് അനുമതി
നല്കുമ്പോള്
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും ഇളവ്
നല്‍കാറുണ്ടോ;
വിശദമാക്കുമോ;
(സി)
സഹകരണ
മേഖലയില്‍ എയ്ഡഡ്
കോളേജ്
ആരംഭിക്കുന്നതിനുളള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
സ്വകാര്യ
എന്‍ജിനീയറിംഗ് കോളേജുകളുടെ
ഗുണനിലവാരം
6359.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
എന്‍ജിനീയറിംഗ്
കോളേജുകളുടെ
ഗുണനിലവാരമില്ലായ്മയില്‍
ധാരാളം കുട്ടികള്‍ പഠനം
നിര്‍ത്തുകയും കോഴ്സ്
പൂര്‍ത്തീകരിക്കാനാകാതെ
ദുഃഖിതരായി കഴിയുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
പഠനം
പാതിവഴിയില്‍
ഉപേക്ഷിക്കേണ്ടിവന്ന
കുട്ടികളെ
മുഖ്യധാരയിലേക്കു
ഉയര്‍ത്തികൊണ്ടു
വരുന്നതിന് സര്‍ക്കാര്‍
തലത്തില്‍ നടപടികള്‍
സ്വീകരിക്കുമോ?
സംയോജിത ടീച്ചര്‍
എഡ്യൂക്കേഷന്‍ കോഴ്സുകള്‍
6360.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളില്‍ സംയോജിത
ടീച്ചര്‍ എഡ്യൂക്കേഷന്‍
കോഴ്സുകള്‍
ആരംഭിക്കുവാന്‍ നാഷണല്‍
ടീച്ചര്‍ എഡ്യൂക്കേഷന്‍
കൗണ്‍സില്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത കോഴ്സിന്റെ
ദൈര്‍ഘ്യം എത്ര
വര്‍ഷമാണ്;
(ബി)
പ്രസ്തുത
കോഴ്സ് തുടങ്ങുന്നതിനെ
കുറിച്ച്
പരിശോധിക്കുവാന്‍ ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
വിദഗ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
പുതിയ
കോഴ്സ് വരുന്നതോടെ
ടീച്ചേഴ്സ് ട്രെയിനിംഗ്
കോളേജുകളുടെ നിലനില്പ്
അപകടത്തിലാകുവാന്‍
സാധ്യതയില്ലേ;
വ്യക്തമാക്കുമോ?
വ്യാജ
സര്‍വ്വകലാശാലകളുടെ
ഡി-ലിറ്റുകള്‍
6361.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യക്ക്
പുറത്തുള്ള വിവിധ
സര്‍വ്വകലാശാലകള്‍
ഡി-ലിറ്റ് വിൽപ്പന
നടത്തുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
സര്‍വ്വകലാശാലകള്‍ പണം
വാങ്ങി നല്കുന്ന
ഡി-ലിറ്റുകള്ക്കായി
അപേക്ഷ
ക്ഷണിക്കുന്നതിന്
സര്‍ക്കാര്‍ സംവിധാനം
ഉപയോഗപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയുവാൻവേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
ഡിഗ്രികളും
ഡി-ലിറ്റുകളും
സമ്പാദിച്ച് വിവിധ
രംഗങ്ങളിൽ
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
വ്യാജ
ഡിഗ്രികളുടെയും
ഡി-ലിറ്റുകളുടെയും
പ്രചരണത്തിനും
വ്യാപനത്തിനും
തടയിടാന്‍ ശ്രമിക്കുമോ
എന്നറിയിക്കാമോ?
ഇഗ്നോ
മാതൃകയില്‍ ഓപ്പണ്‍
യൂണിവേഴ്സിറ്റി
6362.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
സര്‍വകലാശാലകളിലും
നടത്തിവരുന്ന
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍
സംവിധാനത്തിനുപകരം
ഇഗ്നോ മാതൃകയില്‍
ഓപ്പണ്‍ യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓപ്പണ്‍
യൂണിവേഴ്സിറ്റിയില്‍
ശാസ്ത്ര കോഴ്സുകള്‍ക്ക്
പുറമേ എന്തൊക്കെ
കോഴ്സുകളാണ്
ഉണ്ടാവുകയെന്നും ആയത്
ഏതൊക്കെ
ജനവിഭാഗങ്ങള്‍ക്ക്
ഗുണകരമാകുമെന്നും
വ്യക്തമാക്കുമോ;
(സി)
കേരളാ
ഓപ്പണ്‍ യൂണിവേഴ്സിറ്റി
എന്നേക്ക് നിലവില്‍
വരുമെന്ന് അറിയിക്കാമോ;
(ഡി)
നിലവിലെ
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍
വിഭാഗത്തിലെ
അദ്ധ്യാപകരേയും
ജീവനക്കാരെയും ഓപ്പണ്‍
സര്‍വ്വകലാശാലയുടെ
ഭാഗമായാണോ അതോ അതാത്
സര്‍വ്വകലാശാലകളുടെ
ഭാഗമായാണോ
നിലനിര്ത്തുന്നതെന്നറിയിക്കുമോ;
(ഇ)
ഓപ്പണ്‍
സര്‍വ്വകലാശാല യു. ജി.
/ പി. ജി. കോഴ്സുകളുടെ
സിലബസ് നിലവിലെ
സര്‍വ്വകലാശാലകളുടെ യു.
ജി. /പി. ജി.
കോഴ്സുകളുടെ സിലബസില്‍
നിന്നും വ്യത്യസ്തമാണോ;
വ്യത്യാസമുണ്ടെങ്കില്‍
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഓപ്പണ്‍ സര്‍വ്വകലാശാല
നിലവില്‍ വരുന്നതോടെ
ഓരോ സര്‍വ്വകലാശാലകളും
നിലവില്‍ നടത്തിവരുന്ന
പ്രൈവറ്റ്
രജിസ്ട്രേഷന് സംവിധാനം
തുടരുമോയെന്നറിയിക്കുമോ
?
മലപ്പുറം
ജില്ലയിലെ കോളേജുകളിലെ
കോഴ്സുകളുടെ വിവരങ്ങൾ
6363.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ സര്‍ക്കാര്‍,
എയിഡഡ്, അണ് എയിഡഡ്
കോളേജുകളില്‍
നിലവിലുള്ള ഡിഗ്രി,
പി.ജി. കോഴ്സുകളും
ലഭ്യമായ സീറ്റുകളുടെ
എണ്ണവും വ്യക്തമാക്കുമോ
;
(ബി)
ഈ
അധ്യയന വര്‍ഷം
ജില്ലയില്‍ പുതിയതായി
ഡിഗ്രി, പി.ജി.
കോഴ്സുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
മലപ്പുറം ഗവണ്മെന്റ്
കോളേജില്‍ ഈ അധ്യയന
വര്‍ഷം പുതിയ ഡിഗ്രി,
പി.ജി. കോഴ്സുകള്‍
ആരംഭിക്കുമോ എന്ന്
അറിയിക്കാമോ?
കോളേജുകളിലെ
സീറ്റ് വര്‍ദ്ധന
6364.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് കോളേജുകളില്‍
20% സീറ്റ്
വര്‍ദ്ധനക്ക് അനുമതി
നല്കിയ
ആശ്വാസകരമായ തീരുമാനം
നടപ്പിലാക്കുമ്പോള്‍
നിരവധി സര്‍ക്കാര്‍
കോളേജുകളില്‍ മതിയായ
ഭൗതിക സാഹചര്യം
ലഭ്യമല്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സീറ്റ്
വര്‍ദ്ധനവ്
നടത്തുമ്പോള്‍
അസൗകര്യങ്ങള്‍ മൂലം
വീര്‍പ്പുമുട്ടുന്ന
ക്യാമ്പസ്സുകളില്‍
മതിയായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍ പഠിച്ച
റെഗുലര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇംപ്രൂവ്മെന്റ്
6365.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
പഠിച്ച റെഗുലര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇംപ്രൂവ്മെന്റിന്
അവസരമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മറ്റ്
യൂണിവേഴ്സിറ്റികളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്റേണല്‍
ഇംപ്രൂവ്മെന്റിന് അവസരം
ഉണ്ടോ; ഉണ്ടെങ്കില്‍
അതേ സൗകര്യം
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്ക്കൂടി
നടപ്പിലാക്കുന്നതിന്
നടപടികള്‍
കൈക്കൊള്ളുമോയെന്ന്
അറിയിക്കാമോ?
സിന്‍ഡിക്കേറ്റ്
മെമ്പറുടെ ഡ്യൂട്ടി ലീവ്
6366.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
അദ്ധ്യാപകനായ
സിന്‍ഡിക്കേറ്റ്
മെമ്പര്‍ക്ക് പരമാവധി
എത്ര ദിവസം ഡ്യൂട്ടി
ലീവ് എടുക്കുവാന്‍
കഴിയും; ഡ്യൂട്ടി ലീവ്
ആരാണ് അനുവദിക്കുന്നത്;
(ബി)
ഡ്യൂട്ടി
ലീവ് സമയം കോളേജില്‍
അദ്ദേഹത്തിന് പകരം
ക്ലാസ്സുകള്‍ കൈകാര്യം
ചെയ്യുന്നത്
എപ്രകാരമാണ്; ഡ്യൂട്ടി
ലീവ് അദ്ധ്യാപകന്
തന്നെ ഒപ്പിട്ട്
നല്‍കുന്നത് നിയമപരമായി
ശരിയാണോ; വിശദാംശം
നല്‍കുമോ?
മത്സരപരീക്ഷകളില്‍
നിന്ന് ഒഴിവാക്കപ്പെട്ടവര്‍
6367.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകളില്‍
നിന്നും റെഗുലര്‍
സ്കീമില്‍
ബി.എസ്.സി.(കെമിസ്ട്രി/ഫിസിക്സ്)
പഠിച്ചിറങ്ങിയ ബി.എഡ്.
ഫിസിക്കല്‍ സയന്‍സ്
സര്‍ട്ടിഫിക്കറ്റ്
നേടിയവര്‍ സബ്സിഡിയറി
വിഷയമായി കെമിസ്ട്രി
/ഫിസിക്സ് എടുത്തില്ല
എന്നകാരണത്താല്‍ അവരെ
മത്സരപരീക്ഷകളില്‍
നിന്ന് ഒഴിവാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇവരെക്കൂടി യോഗ്യത
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ബി-ടെക്
സീറ്റുകള്‍
6368.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19ൽ
സര്‍ക്കാരിന്റെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ബി-ടെക്
സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സീറ്റുകളാണ് ഒഴിഞ്ഞു
കിടന്നതെന്നും അത്
ഏതൊക്കെ
കോളേജുകളിലാണെന്നും
അറിയിക്കാമോ;
(ബി)
സര്‍ക്കാരിന്റെ
സ്വാശ്രയ കോളേജുകളായ
കേപ്,
ഐ.എച്ച്.ആര്.ഡി.,
എല്‍.ബി.എസ്
എന്നിവിടങ്ങളില്‍
ബി-ടെകിനുള്ള
സീറ്റുകള്‍ എത്ര;
അതില്‍ ഓരോന്നിലും എത്ര
സീറ്റുകളാണ് 2018-19ല്‍
ഒഴിഞ്ഞ് കിടന്നത്
എന്നറിയിക്കാമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
മേഖലയിലെ പ്രതിസന്ധി
6369.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
മേഖല പ്രതിസന്ധിയിലാണോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
സ്വശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലെ നിലവിലെ
വിജയശതമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ; പത്ത്
ശതമാനം പോലും
വിജയശതമാനമില്ലാത്ത
എത്ര കോളേജുകള്‍ ഈ
മേഖലയിലുണ്ട്;
(സി)
എന്‍.ആര്.ഐ.ക്വാട്ടയിൽ
എഞ്ചിനീയറിംഗ്
കോളേജില്‍ അഡ്മിഷന്
നേടുന്നതിന് പ്രവേശന
പരീക്ഷായോഗ്യത
നേടണമെന്ന നിബന്ധന
ഒഴിവാക്കിയിട്ടുണ്ടോ;വിശദാംശം
നൽകുമോ;
(ഡി)
കഴിഞ്ഞ
വര്‍ഷം സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജിലെ
മെറിറ്റ് സീറ്റുകളില്‍
എത്ര ശതമാനം
സീറ്റുകളാണ്
വിദ്യാര്‍ത്ഥികളെ
ലഭിക്കാത്തത് മൂലം
ഒഴിഞ്ഞ് കിടക്കുന്നത്;
(ഇ)
സർക്കാരുമായുള്ള
കരാര്‍ വ്യവസ്ഥ
അനുസരിച്ച് സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജിലെ
നിലവിലെ മെറിറ്റ് ഫീസ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
വിദ്യാര്‍ത്ഥികളെ
ലഭിക്കാത്തതിനാല്‍
കരാര്‍ വ്യവസ്ഥ
പ്രകാരമുള്ളതിനെക്കാള്
കുറഞ്ഞ ഫീസ് ഈടാക്കി
സ്വാശ്രയ
മാനേജ്മെന്റുകള്‍
പ്രവേശനം നല്‍കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മുക്കം
ഗവണ്മെന്റ് പോളിടെക്നിക്
6370.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുക്കം
ഗവണ്മെന്റ്
പോളിടെക്നിക്
ആരംഭിക്കുന്ന കാര്യം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഡിപ്ലോമ
ഈവനിംഗ് കോഴ്സുകള്‍
6371.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം പോളിടെക്നിക്
കോളേജുകളിലാണ് ഡിപ്ലോമ
(സിവില്‍) ഈവനിംഗ്
കോഴ്സുകള്‍
നടത്തുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഈവനിംഗ്
കോഴ്സുകള്‍ ഏതെങ്കിലും
പോളിടെക്നിക്കുകളില്‍
നിറുത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈവനിംഗ്
കോഴ്സുകള്‍
നിറുത്തലാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും കേന്ദ്ര
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൊരട്ടി
ഗവണ്മെന്റ് പോളിടെക്നിക്കിലെ
ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ
പുനർവിന്യാസം
6372.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നിയോജകമണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗവണ്മെന്റ്
പോളിടെക്നിക്കിലെ
മൂന്ന് ട്രേഡ്
ഇന്‍സ്ട്രക്ടര്‍മാരെ
ഇവിടെ നിന്നും
പുനർവിന്യസിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൊരട്ടി
പോളിടെക്നിക്ക്
കോളേജില്‍ നിലവിലുള്ള
പോളിമര്‍ ടെക്നോളജി,
ടെക്സ്റ്റയില്‍
ടെക്നോളജി,
ഇന്‍സ്ട്രുമെന്റേഷന്‍
എഞ്ചിനീയറിംഗ് എന്നീ
കോഴ്സുകൾക്ക്
എ.ഐ.സി.റ്റി.ഇ. സിലബസ്
പ്രകാരം ഏഴ്
ട്രേഡുകളില്‍ പരിശീലനം
നല്കേണ്ടതിനാല്,
ട്രേഡ്
ഇന്‍സ്ട്രക്ടര്‍മാരെ
ഇവിടെനിന്നും ഷിഫ്റ്റ്
ചെയ്യുന്നത് അതിനെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാൽ
പ്രസ്തുത പുനർവിന്യാസം
ഒഴിവാക്കുന്നതിനും,
ഇവിടെ മെക്കാനിക്കൽ
എഞ്ചിനീയറിംഗ് കോഴ്സ്
പുതിയതായി
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ ?
സംസ്ഥാനത്ത്
പുതിയ പോളിടെക്നിക്
കോളേജുകള്‍
6373.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതിയ
പോളിടെക്നിക്
കോളേജുകള്‍
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര
പോളിടെക്നിക്കുകള്
പുതിയതായി അനുവദിച്ചു
എന്നും ആയത് ഏതെല്ലാം
സ്ഥലങ്ങളിലെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
മേഖലയില്‍ ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഇല്ലാത്ത
പ്രദേശങ്ങളില്‍ പുതിയ
പോളിടെക്നിക്കുകള്
അനുവദിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പോളിടെക്നിക്കുകള്‍ക്ക്
ആവശ്യമായ ഭൂമിയും മറ്റ്
സൗകര്യങ്ങളും
ലഭ്യമാക്കിയാല്‍ പുതിയ
പോളിടെക്നിക്കുകള്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ തയാറാകുമോ
എന്ന് വിശദമാക്കാമോ?
പോളിടെക്നിക്
കോഴ്സുകള്‍
ആകര്‍ഷകമാക്കുന്നതിന് നടപടി
6374.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോളിടെക്നിക്
കോളേജുകളിലെ കോഴ്സുകള്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
അനാകര്‍ഷകമായി
മാറിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കോഴ്സുകള്‍
കാലോചിതമായി
പരിഷ്കരിക്കാത്തതാണോ
കാരണമെന്ന്
അറിയിക്കാമോ;
(ബി)
പോളിടെക്നിക്
കോളേജുകളില്‍ നിന്നും
പഠനം പൂര്‍ത്തിയാക്കി
പുറത്തിറങ്ങുന്ന
ഡിപ്ലോമധാരികള്‍ക്ക്
സംസ്ഥാനത്തിനകത്തും
പുറത്തും ആകര്‍ഷകമായ
ജോലികള്‍
ലഭിക്കുന്നുണ്ടോയെന്നത്
സംബന്ധിച്ച്
എന്തെങ്കിലും വിശകലനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വ്യാവസായിക
ഉല്‍പ്പാദന രംഗത്ത്
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
മികവ്
പ്രയോജനപ്പെടുത്തുന്നതിന്
ഉതകുന്ന തരത്തില്‍
സംസ്ഥാനത്തെ
പോളിടെക്നിക്
ക്യാമ്പസുകളില്‍
ഉല്പാദന, പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കാമോ?
ട്രേഡ്സ്മാന്
- സ്മിത്തി തസ്തിക
സൃഷ്ടിക്കല്‍
6375.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
വിവിധ പോളിടെക്നിക്ക്
കോളേജുകളിലും
എഞ്ചിനീയറിംഗ്
കോളേജുകളിലും
ട്രേഡ്സ്മാന് -
സ്മിത്തി തസ്തിക
പുതുതായി സൃഷ്ടിക്കല്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേരള
സ്റ്റേറ്റ് സെന്റർ ഫോർ
അഡ്വാന്‍സ്ഡ് പ്രിന്റിംഗ്
ആന്റ് ട്രെയിനിംഗിലെ
നിയമനങ്ങള്‍
6376.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സെന്റർ ഫോർ
അഡ്വാന്‍സ്ഡ്
പ്രിന്റിംഗ് ആന്റ്
ട്രെയിനിംഗിൽ എത്ര
ട്രെയിനിംഗ്
ഓഫീസർമാരുണ്ട്; എത്ര
സബ് സെന്ററുകളിലെ ചുമതല
ട്രെയിനിംഗ്
ഓഫീസര്‍മാര്‍
വഹിക്കുന്നു;
വിശദാംശങ്ങൾ നൽകാമോ;
(ബി)
സ്ഥാപനത്തിന്
കീഴിൽ എത്ര സബ്
സെന്ററുകൾ
പ്രവർത്തിക്കുന്നുണ്ട്;
ഇവിടങ്ങളിലെ
ട്രെയിനിംഗ്
ഓഫീസർമാർക്ക് പകരം
ഓഫീസര്‍-ഇന്‍-ചാര്‍ജിനെ
നിയമിച്ചിരിക്കുന്നത്
എന്ത്
മാനദണ്ഡത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സബ് സെന്ററുകളിൽ
ഓഫീസര്‍-ഇന്‍-ചാര്‍ജിനെ
നിയമിക്കുന്നത് എന്ത്
യോഗ്യതയുടെ
അടിസ്ഥാനത്തിലാണ്;
വിശദമാക്കാമോ;
(ഡി)
സ്ഥാപനത്തിൽ
എത്ര സെക്യൂരിറ്റി
ജീവനക്കാരെ വര്‍ക്കിംഗ്
അറേഞ്ച്മെന്റ് പ്രകാരം
മാറ്റി
നിയമിച്ചിട്ടുണ്ട്;
(ഇ)
സ്ഥാപനത്തിൽ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
എണ്ണം, തസ്തിക,എത്ര
കാലമായി ജീവനക്കാർ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നു എന്നീ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(എഫ്)
കരാര്‍,ദിവസവേതന
അടിസ്ഥാനത്തില്‍ എത്ര
സെക്യൂരിറ്റി
ജീവനക്കാര്‍ ഇവിടെ ജോലി
ചെയ്തുവരുന്നു;
വ്യക്തമാക്കാമോ?
കേരള
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തിലെ നിയമനങ്ങള്‍
6377.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തിലെ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ?
ആയവന
ടെക്നിക്കല്‍ ഹൈസ്കൂള്‍
6378.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആയവന
ടെക്നിക്കല്‍
ഹൈസ്കൂളിന്റെ സ്ഥലം
ഏറ്റെടുക്കല്‍ നടപടി
ഏത് ഘട്ടത്തിലാണെന്ന്
എന്നറിയിക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
26.08.2014-ലെ
സ.ഉ.(സാധാ) നം.
4152/14/റവ. ഉത്തരവ്
പ്രകാരം ലാന്‍ഡ് വാല്യൂ
അംഗീകരിച്ച 68.79 ആര്
സ്ഥലം തന്നെയാണോ
ഏറ്റെടുക്കുന്നതിന്
നടപടി ആയിട്ടുള്ളത്
എന്നറിയിക്കുമോ;
(സി)
അല്ലെങ്കില്‍
എന്തുകൊണ്ടാണ് പ്രസ്തുത
സ്ഥലം ഏറ്റെടുക്കാന്‍
കഴിയാത്തത് എന്ന്
അറിയിക്കുമോ;
(ഡി)
03.09.2015-ലെ
സ.ഉ.(സാധാ) നം.
2284/15/ഉ.വി.വ.
ഉത്തരവ് പ്രകാരം സ്ഥലം
ഏറ്റെടുക്കുന്നതിന്
ഉന്നതവിദ്യാഭ്യാസ
വകുപ്പില്‍നിന്നും
അനുവദിച്ച ഒരു കോടി
അറുപത്തിനാല് ലക്ഷത്തി
നാല്‍പ്പതിനായിരം രൂപ
വിനിയോഗിച്ച് സ്ഥലം
ഏറ്റെടുത്തിരുന്നോ;
(ഇ)
ഇല്ലെങ്കില്‍
തുക അനുവദിച്ചിട്ടും
എന്തുകൊണ്ടാണ് സ്ഥലം
ഏറ്റെടുക്കാന്‍
കഴിയാതിരുന്നത് എന്ന്
അറിയിക്കുമോ;
വിദാംശങ്ങള്‍ നല്‍കുമോ?
സാങ്കേതിക
വിദ്യഭ്യാസം
T 6379.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്നിക്കല്‍
സ്കൂളുകളുടെ അടിസ്ഥന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ടെക്നിക്കല്‍ സ്കൂളുകളെ
സ്വന്തം
കെട്ടിടത്തിലേക്ക്
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
പുതിയ
പോളിടെക്നിക്കുകള്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അനുമതി
ലഭിച്ചിട്ടും ഇനിയും
അധ്യയനം ആരംഭിക്കാത്ത
പോളിടെക്നിക്കുകളില്‍
ഈ വര്‍ഷം അധ്യയനം
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ?
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
അച്ചടക്ക നടപടികള്‍
6380.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ്
ഡയറക്ടറേറ്റിലെയും
അതിന്റെ കീഴിലുള്ള
ഉദ്യോഗസ്ഥരുടെയും
പേരിലുള്ള അച്ചടക്ക
നടപടികള്‍ സംബന്ധിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര ഫയലുകള്‍
ഡയറക്ടര്‍ / ജോയിന്റ്
ഡയറക്ടര്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
നോട്ട് ഫയലുകളുടെ
കോപ്പികള്‍
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
തലത്തില്‍ തീരുമാനം
എടുക്കുവാന്‍ വേണ്ടി
എത്ര പ്രൊപ്പോസലുകള്‍
അയച്ചു; അയച്ച മുഴുവന്‍
കേസുകളുടെയും വിവരം
ലഭ്യമാക്കുമോ;
(ഡി)
നിലവില്‍
അച്ചടക്ക നടപടിയുമായി
ബന്ധപ്പെട്ട
മിനിസ്റ്റീരിയല്‍
വിഭാഗങ്ങളുടെയും
അക്കാഡമിക്
വിഭാഗങ്ങളുടെയും
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
ഓപ്പണ്‍
യൂണിവേഴ്സിറ്റി
6381.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഓപ്പണ്‍
യൂണിവേഴ്സിറ്റിയുടെ
പരീക്ഷ സെന്ററുകള്‍
ഗള്‍ഫ് രാജ്യങ്ങളിലും
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഓപ്പണ്‍
യൂണിവേഴ്സിറ്റി
6382.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പണ്‍
യൂണിവേഴ്സിറ്റി
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓപ്പണ്‍
യൂണിവേഴ്സിറ്റി
തുടങ്ങിയാല്‍
സംസ്ഥാനത്തെ വിവിധ
യൂണിവേഴ്സിറ്റികളില്‍
നിലവിലുള്ള പ്രൈവറ്റ്
രജിസ്ട്രേഷന്,
വിദൂരവിദ്യാഭ്യാസ
കോഴ്സുകള്‍ എന്നിവ
തുടരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍
ഇന്ത്യയിലെ മറ്റ്
ഓപ്പണ്‍
യൂണിവേഴ്സിറ്റികള്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
വിദേശ ജോലികള്‍ക്ക്
പരിഗണിക്കുന്നതില്‍
തടസ്സമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍,
സ്വകാര്യ തൊഴില്‍
മേഖലകളിലും പി.എസ്.സി.
/ യു.പി.എസ്.സി.
നിയമനങ്ങള്‍ക്കും
ഓപ്പണ്‍ യൂണിവേഴ്സിറ്റി
സര്‍ട്ടിഫിക്കറ്റിന്
അംഗീകാരമുണ്ടാകുമോ;
(ഇ)
നിലവിലുള്ള
യൂണിവേഴ്സിറ്റികളില്‍
പഠിക്കുന്ന
കുട്ടികളേയും അതേ
കോഴ്സുകള്‍ ഓപ്പണ്‍
യൂണിവേഴ്സിറ്റികളില്‍
പഠിക്കുന്ന
കുട്ടികളെയും ഒരു പോലെ
തന്നെ പരിഗണിക്കുമോ;
(എഫ്)
നിലവില്‍
പ്രൈവറ്റ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുവരുന്ന എസ്.സി.
/എസ്.റ്റി./ഒ.ഇ.സി.
ഗ്രാന്റുകളും യാത്രാ
സൗകര്യങ്ങളും ഓപ്പണ്‍
യൂണിവേഴ്സിറ്റി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുമോ;
(ജി)
ഓപ്പണ്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഓപ്പണ്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുകയും
പ്രൈവറ്റ്
രജിസ്ട്രേഷന്
നിര്‍ത്തലാക്കുകയും
ചെയ്താല്‍ കേരളത്തിലെ
പാരലല്‍ മേഖലയിലെ
പതിനായിരക്കണക്കിന്
അദ്ധ്യാപകര്‍ക്ക്
തൊഴില്‍
നഷ്ടമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എങ്ങനെ പരിഹരിക്കും
എന്ന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പരീക്ഷാഫലം-
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന
പ്രയാസങ്ങള്‍
6383.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
പരീക്ഷാഫലം യഥാസമയം
പ്രസിദ്ധീകരിക്കാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമായി അറിയിക്കുമോ?
സര്‍വ്വകലാശാലകളുടെ
കീഴിലുളള കോളേജുകളുടെ
സ്ഥലത്തിന്റെ അളവ്
6384.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെ
കീഴില്‍ കോളേജുകള്‍
ആരംഭിക്കുന്നതിനായി
നിഷ്കര്‍ഷിച്ചിരിക്കുന്ന
സ്ഥലത്തിന്റെ അളവ്
പുന:പരിശോധിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സ്ഥലം
ലഭിക്കുവാനുളള
ബുദ്ധിമുട്ടും
സ്ഥലത്തിന്റെ വില
കൂടുതലും പരിഗണിച്ച്
സ്ഥലത്തിന്റെ അളവ്
പുന:പരിശോധിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
കാലിക്കറ്റ്
സര്‍വ്വകലാശാല
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
മറ്റ്
സര്‍വ്വകലാശാലകള്‍ ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേരള
സര്‍വ്വകലാശാല ബഡ്ജറ്റ്
6385.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ കേരള
സര്‍വ്വകലാശാല
ബഡ്ജറ്റില്‍ എത്ര
പുതിയ പദ്ധതികള്‍
പ്രഖ്യാപിച്ചിരുന്നു;
അതില്‍ എത്ര പദ്ധതികള്‍
പൂര്‍ണ്ണമായും 2018-19
സാമ്പത്തികവര്‍ഷം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രഖ്യാപിച്ച
പദ്ധതികള്‍ക്ക് ആകെ
എന്ത് തുകയാണ്
വകയിരുത്തിയിരുന്നത്;
അതില്‍ എത്ര തുക
സാമ്പത്തിക വര്‍ഷം
അവസാനിച്ചപ്പോള്‍
ചെലവഴിക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍
പ്രശ്നപരിഹാരസെല്‍
6386.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയ്ക്ക് പുറത്ത്
കേരള സര്‍വ്വകലാശാലയുടെ
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍
പരീക്ഷാഫീസ് ഫ്രണ്ട്സ്/
ഓണ്‍ലൈന്‍ വഴി അടച്ച്
രജിസ്റ്റര്‍
ചെയ്യുമ്പോഴുണ്ടാകുന്ന
അപാകതകള്‍
പരിഹരിക്കുന്നതിന്
സര്‍വ്വകലാശാലയില്‍
ഓണ്‍ലൈന്‍ പ്രശ്നപരിഹാര
സെലിന്റെ പ്രവര്‍ത്തനം
ഒട്ടും തൃപ്തികരമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പല
വിദ്യാര്‍ത്ഥികള്‍ക്കും
പ്രശ്നം ഉടനടി
പരിഹരിച്ചു നല്‍കാനോ
ഫോണ്‍ ചെയ്താല്‍ അത്
അറ്റന്‍ഡ് ചെയ്യാനോ
തയ്യാറാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാരണത്താല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസയം ഫീസ് ഒടുക്കാന്‍
പറ്റാതെ വരികയും പരീക്ഷ
എഴുതാന്‍ പറ്റാത്ത
സാഹചര്യം ഉണ്ടാകുന്നതും
പരിഹരിക്കാന്‍
സര്‍വ്വകലാശാല എന്ത്
നടപടി കൈകൊള്ളുമെന്ന്
എന്നറിയിക്കുമോ;
(സി)
സര്‍വ്വകലാശാല
ഇന്‍ഫര്‍മേഷന്‍
സെന്ററുകളുടെ ഫോണുകള്‍
പലതും
പ്രവര്‍ത്തനരഹിതമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം സെന്ററുകളില്‍
ദൈനം ദിനം വിളിക്കുന്ന
പരാതികള്‍
രേഖപ്പെടുത്തുന്ന
രജിസ്റ്റര്‍
സൂക്ഷിക്കാറുണ്ടോയെന്നും
രേഖപ്പെടുത്തുന്നവ
തീര്‍പ്പ്
വരുത്താറുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരേ കോഴ്സിന് വ്യത്യസ്ത
ഫീസ് നിരക്ക്
ഉണ്ടാകുന്നതിന്റെ
കാരണവും ആയതിന്റെ
പരിഹാരവും
വ്യക്തമാക്കുമോ;
(ഇ)
വിദ്യാര്‍ത്ഥികള്‍
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി
സര്‍വ്വകലാശാലയില്‍
ഹാജരാക്കുന്ന രസീതുകള്‍
കാണാതാവുന്നതും
വര്‍ഷങ്ങള്‍ക്ക് ശേഷം
വീണ്ടും
വിദ്യാര്‍ത്ഥികളെകൊണ്ട്
ഫീസ് അടപ്പിക്കുന്നു
എന്ന പരാതിയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
ഓണ്‍ലൈന്‍
സ്റ്റുഡന്റ്സ്
പോര്‍ട്ടലുകളില്‍
കോഴ്സ് രജിസ്ട്രേഷന്,
ഫീസ് ഡീറ്റൈല്‍സ്,
റിസല്‍ട്ട് ഡേറ്റ്,
ഫീസ് ഡേറ്റ്, എക്സാം
ഡേറ്റ്, സെക്ഷനുകളിലെ
നമ്പരുകള്‍ എന്നിവ
അറിയുന്നതിന് സംവിധാനം
ഒരുക്കുമോ;
വ്യക്തമാക്കുമോ;
(ജി)
വിദ്യാര്‍ത്ഥികള്‍
അടക്കുന്ന അധിക തുക,
നോട്ടിഫിക്കേഷന്‍ വരാതെ
അടയ്ക്കുന്ന ഫീസുകള്‍
എന്നിവ സര്‍വ്വകലാശാല
റീഫണ്ട് ചെയ്യാറുണ്ടോ;
ആയതിന്റെ നടപടി ക്രമം
വ്യക്തമാക്കുമോ ?
കേരള
സര്‍വ്വകലാശാലയിലെ
അസിസ്റ്റന്റുമാരുടെ പ്രമോഷന്
6387.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയിലെ
2008-ല്‍ നിയമിതരായ
അസിസ്റ്റന്റുമാരുടെ
പ്രമോഷന് നടന്ന
സെക്ഷന്‍ ഓഫീസര്‍
തസ്തികയിലെ ശമ്പളവിതരണം
രണ്ട്
വര്‍ഷത്തിലേറെയായി
നീണ്ടുപോകുന്നത്
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്രവ്വകലാശാലയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
വിവിധ
സ്രവ്വകലാശാലകളില്
നിന്നും അന്തര്‍
സര്‍വ്വകലാശാലാ സ്ഥലം
മാറ്റം വഴി നിയമിതരായ
ജീവനക്കാരുടെ
സീനിയോറിറ്റിയും
പ്രൊബേഷനും സംബന്ധിച്ച്
സര്‍ക്കാര്‍ വ്യക്തമായ
നിര്‍ദ്ദേശം
സര്‍വ്വകലാശാലകള്‍ക്ക്
നല്‍കാത്തതു കൊണ്ടുള്ള
ആശയക്കുഴപ്പം
പരിഹരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
കേരള
സ്രവ്വകലാശാലയിലെ
സ്റ്റാറ്റ്യൂട്ടുകളിലെ
ഭേദഗതികള്‍ സെനറ്റ്
പാസ്സാക്കി
ഗവര്‍ണ്ണര്‍ക്ക്
സമര്‍പ്പിച്ചവ
സര്‍ക്കാരിന്
അയയ്ക്കുന്ന ഫയലുകള്‍
എന്നിവ ഉന്നത
വിദ്യാഭ്യാസ വകുപ്പിലും
ധനകാര്യ വകുപ്പിലും
തീര്‍ച്ചപ്പെടാതെ
നീണ്ടുപോകുന്നതിന്
പരിഹാരം
നിര്‍ദ്ദേശിക്കുമോ
എന്ന് അറിയിക്കാമോ?
കേരള
സര്വ്വകലാശാലയിയിലെ
സ്റ്റുഡന്റ്സ് അമിനിറ്റി
സെന്റർ
6388.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
17.6.2019 -ന്
മുഖ്യമന്ത്രി ഉദ്ഘാടനം
ചെയ്ത സ്റ്റുഡന്റ്സ്
അമിനിറ്റി സെന്ററിന്റെ
നിർമ്മാണം ആരംഭിച്ച
തീയതിയും
പൂര്‍ത്തിയാക്കിയ
തീയതിയും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അമിനിറ്റി സെന്ററില്‍
കെട്ടിട ഉദ്ഘാടനത്തിന്
മുമ്പ് ഏതെങ്കിലും
ഓഫീസുകള്‍
പ്രവര്‍ത്തിച്ചിരുന്നോ;എങ്കില്‍
ഏതെല്ലാം
ഓഫീസുകളാണെന്ന്
വ്യക്തമാക്കുമോ?
ആറാലുംമൂട്ടില്‍
യു.ഐ.റ്റി.യ്ക്കായുള്ള സ്ഥലം
ഏറ്റെടുക്കൽ
6389.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയുടെ
കീഴില്‍
നെയ്യാറ്റിന്‍കര
ആറാലുംമൂട്ടില്‍
പ്രവര്‍ത്തിക്കുന്ന
യു.ഐ.റ്റി. സെന്ററിനായി
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
ഉടമസ്ഥതയില്‍ ഉള്ള
ഊരുട്ടുകാല
എം.റ്റി.എച്ച്.എസ്.-ന്റെ
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ ;
(ബി)
യു.ഐ.റ്റി.
സെന്ററിനുവേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതിനായി
കേരള സര്‍വ്വകലാശാല ഏത്
വര്‍ഷത്തില്‍ ആണ്
പൊതുവിദ്യാഭ്യാസ
വകുപ്പിനോട്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സ്ഥലം ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഫയല്‍
നമ്പര്‍ അറിയിക്കുമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ ബിരുദ
കോഴ്സുകൾ
6390.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാലിക്കറ്റ്
സര്‍വ്വകലാശാലയ്ക്ക്
കീഴിലുള്ള റഗുലര്‍
കോഴ്സുകളായ ബി.എ,
ബി.എസ്.സി., ബി.കോം
തുടങ്ങിയ ബിരുദ
കോഴ്സുകളും ബി.എസ്.സി.
സൈക്കോളജി,
എല്‍.എല്‍.ബി തുടങ്ങിയ
പ്രൊഫഷണല്‍
കോഴ്സുകളിലും ഇന്റേണല്‍
മാര്‍ക്കുകുറവ് മൂലം
നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴ്സ് കഴിഞ്ഞിട്ടും
പ്രസ്തുത ബിരുദം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
സാഹചര്യമാണുള്ളതെന്ന
ആക്ഷേപം സ്രക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ റഗുലര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്റേണല്‍ മാർക്ക്
ഇംപ്രൂവ്മെൻറിന് അവസരം
6391.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
റഗുലർ കോഴ്സുകള്‍
പഠിച്ച
വിദ്യാർത്ഥികൾക്ക്
ഇന്റേണല്‍ മാർക്ക്
ഇംപ്രൂവ്മെൻറിന്
അവസരമുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിലെ
മറ്റ്
സര്‍വ്വകലാശാലയിലെ
വിദ്യാർത്ഥികൾക്ക്
ഇന്റേണല്‍ മാർക്ക്
ഇംപ്രൂവ്മെൻറിന്
അവസരമുണ്ടൊ;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കിൽ
അതേ സൗകര്യം
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിൽ കൂടി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കാലിക്കറ്റ്
സര്‍വ്വകലാശാലയ്ക്കു
കീഴില്‍ റഗുലര്‍
കോഴ്സുകള്‍ പഠിച്ച
നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്റേണല്‍
മാര്‍ക്കിന്റെ കുറവ്
മൂലം കോഴ്സ്
കഴിഞ്ഞിട്ടും ബിരുദം
നേടാനാവാത്ത സാഹചര്യം
ഉള്ളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ബിരുദ
പരീക്ഷയുടെ ഫല പ്രഖ്യാപനം
6392.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയില്‍
പ്രൈവറ്റ്
രജിസ്ട്രേഷന് നടത്തിയ
വിദ്യാര്‍ത്ഥികളുടെ
ബിരുദ പരീക്ഷയുടെ ഫല
പ്രഖ്യാപനം നീണ്ടുപോയത്
ബിരുദാനന്തര
ക്ലാസ്സുകളിലേക്ക്
അപേക്ഷിക്കുവാനുള്ള
അവരുടെ അവസരം
നഷ്ടപ്പെടുത്തി എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
പ്രൈവറ്റ്
വിദ്യാര്‍ത്ഥികള്‍ക്കും
റെഗുലര്‍
വിദ്യാര്‍ത്ഥികളോടൊപ്പം
പരീക്ഷ നടത്തി
ഫലപ്രഖ്യാപനം നടത്തുന്ന
രീതി മഹാത്മാഗാന്ധി
സര്‍വ്വകലാശാലയിലും
നടപ്പിലാക്കുമോ?
യൂണിവേഴ്സിറ്റി
ഇന്‍ഫര്‍മേഷന്‍ സെന്റര്‍
6393.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
കോളേജുകളെയും
യു.ഐ.റ്റി.കളെയും
ബന്ധിപ്പിച്ചുകൊണ്ട്
ഒരു യൂണിവേഴ്സിറ്റി
ഇന്‍ഫര്‍മേഷന്‍
സെന്റര്‍
ആരംഭിക്കുന്നതിന്
നല്‍കിയിട്ടുള്ള
അപേക്ഷയില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ബി)
ഇന്‍ഫര്‍മേഷന്‍
സെന്റര്‍ ഈ അദ്ധ്യയന
വര്‍ഷം തന്നെ
തുടങ്ങുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഫുള്‍
ബ്രൈറ്റ് ഫെലോഷിപ്പില്‍
വിദേശത്ത് പോയ
അദ്ധ്യാപികയ്ക്ക് ഡ്യൂട്ടി
ലീവ്
6394.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫുള്‍
ബ്രൈറ്റ് ഫെലോഷിപ്പില്‍
കേരള
സര്‍വ്വകലാശാലയില്‍
നിന്നും അമേരിക്കയില്‍
2018-19 കാലയളവില്‍
സര്‍ക്കാര്‍ അനുമതിയോടെ
പോയ അദ്ധ്യാപികയുടെ
അവധി ഡ്യൂട്ടി ലീവായി
പരിഗണിച്ച് സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വകലാശാല
അദ്ധ്യാപികയ്ക്ക്
വിദേശത്ത് പോകുവാന്‍
അനുമതി നല്‍കേണ്ടത്
സര്‍ക്കാരാണെങ്കിലും
ഡ്യൂട്ടി അവധി
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവ്
തിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മലപ്പുറം
അലിഗഡ് യൂണിവേഴ്സിറ്റി
ക്യാമ്പസിലെ തീപിടുത്തം
6395.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
അലിഗഡ് യൂണിവേഴ്സിറ്റി
ക്യാമ്പസില്‍
വേനല്‍ക്കാലത്തും
അല്ലാതെയും അടിയ്ക്കടി
തീപിടുത്തമുണ്ടാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് മൂലം
വിദ്യാര്‍ത്ഥികള്‍ക്കും
പ്രദേശവാസികള്‍ക്കും
വളരെയധികം ബുദ്ധിമുട്ട്
നേരിടുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഇൗ
പ്രശ്നത്തിന് ശാശ്വത
പരിഹാരം കാണുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
ശരീഅത്ത്
ആപ്ലിക്കേഷന്‍ ആക്ടിലെ
ചട്ടങ്ങളില്‍ മാറ്റം
T 6396.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1937-ലെ
ശരീഅത്ത് ആപ്ലിക്കേഷന്‍
ആക്ടിലെ ചട്ടങ്ങളില്‍
മാറ്റം വരുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് നിയമസഭാ
സബോര്‍ഡിനേറ്റ്
ലെജിസ്ലേഷന് സമിതി
ശിപാര്‍ശകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്റെ
ഭാഗമായി
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിനുള്ള
അധികാരസ്ഥാപനമായി കേരള
വഖഫ് ബോര്‍ഡിന്റെ
റീജിയണല്‍ ഓഫീസുകളെയും
അപ്പീല്‍ അധികാരിയായി
വഖഫ് ബോര്‍ഡ്
എക്സിക്യുട്ടീവ്
ഓഫീസറെയും
ചുമതലപ്പെടുത്തുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
മുമ്പിലുണ്ടോ; എങ്കില്‍
ഇതുസംബന്ധിച്ച് എന്ത്
തീരുമാനമാണ്
സര്‍ക്കാര്‍
കൈക്കൊള്ളുന്നതെന്ന്
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ ജില്ലാതല ഓഫീസ്
രൂപീകരണം
6397.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ ഓഫീസുകൾ
ജില്ലാതലങ്ങളില്‍
രൂപീകരിച്ചിട്ടില്ലാത്തതിനാല്‍
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ ഗുണഫലം
യഥാസമയം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ജില്ലാ തലത്തില്‍
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ ഓഫീസുകൾ
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
അറിയിക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ കുടിവെള്ള
പദ്ധതികൾ
6398.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മലപ്പുറം ജില്ലയിലെ
വാഴക്കാട്
ഗ്രാമപഞ്ചായത്തില്‍
അനുവദിച്ച എളാങ്കുഴി
കുടിവെള്ള പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് ഈ വര്‍ഷം
പുതിയ കുടിവെള്ള
പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ന്യൂനപക്ഷങ്ങളുടെ
സംരക്ഷണത്തിനും ഉന്നമനത്തിനും
പദ്ധതികള്‍
6399.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ് മുഖേന
ന്യൂനപക്ഷങ്ങളുടെ
സംരക്ഷണത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളും
പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആരംഭിച്ചതെന്ന്
വിശദമാക്കാമാേ;
(സി)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള
കാേച്ചിംഗ്
സെന്ററുകള്‍ക്ക് (സി.
സി. എം. വൈ.) കെട്ടിടം
പണിയുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയില്‍ ഉണ്ടാേ;
വിശദമാക്കാമാേ?