തെരുവ്
കച്ചവടക്കാരുടെ പുനരധിവാസം
6247.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ദേശീയ
തെരുവ് കച്ചവട നിയമം
2014 നടപ്പിലാക്കുക വഴി
സംസ്ഥാനസര്‍ക്കാരിന്
പ്രസ്തുത കച്ചവടക്കാരെ
പുനരധിവസിപ്പിക്കുന്നതിന്
ഉണ്ടായ പ്രായോഗിക
ബുദ്ധിമുട്ടുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കച്ചവടക്കാര്‍ക്ക്
നൈപുണ്യ വികസന പരിശീലനം
നല്‍കുക വഴി ഈ
മേഖലയില്‍ എത്ര മാത്രം
പ്രശ്നം പരിഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കുടുംബശ്രീ
മാതൃകയില്‍ തെരുവ്
കച്ചവടക്കാരെ
ഏകോപിപ്പിച്ച് പുതിയ
സംരംഭം തുടങ്ങുന്ന
കാര്യത്തില്‍
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ?
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ഐ.എസ്.ഒ.നിലവാരം
6248.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍
ഐ.എസ്.ഒ. നിലവാരത്തില്‍
എത്തിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഐ.എസ്.ഒ. നിലവാരത്തില്‍
എത്തിക്കുന്നതിനായി
നാളിതുവരെ എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
എന്തിനെല്ലാം വേണ്ടി
എന്നും ഇതില്‍ എത്ര തുക
ഗ്രാമപഞ്ചായത്തുകള്‍ക്ക്
വിഹിതം
അനുവദിച്ചിട്ടുണ്ടെന്നും
വിവരിക്കുമോ;
(ബി)
ഐ.എസ്.ഒ.
ഗുണനിലവാരം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഗ്രാമപഞ്ചായത്തുകളിലെ
ഐ.എസ്.ഒ. നിലവാരം
പരിശോധിക്കുന്നതിന്
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇത്തരം മാനദണ്ഡങ്ങള്‍
പരിശോധിക്കുന്നത്
സര്‍ക്കാര്‍ നേരിട്ടാണോ
അതോ ഏജന്‍സി
മുഖാന്തരമാണോ;
വ്യക്തമാക്കുമോ;
(സി)
നാളിതുവരെ
ടോട്ടല്‍ ക്വാളിറ്റി
മാനേജ്മെന്റ്
സര്‍വ്വീസുമായി
(ഐ.എസ്.ഒ.)
ബന്ധപ്പെട്ട്
സര്‍ക്കാരിതര
സംവിധാനങ്ങള്‍ക്ക് എത്ര
തുക കൈമാറിയിട്ടുണ്ട്;
(ഡി)
ഐ.എസ്.ഒ.
സര്ട്ടിഫിക്കേഷന്
നേടിയ
ഗ്രാമപഞ്ചായത്തുകള്‍
തുടര്‍ വര്‍ഷങ്ങളിലും ഈ
ഗുണമേന്മ
നിലനിര്‍ത്തുന്നത്
പരിശോധിക്കാന്‍
സംവിധാനമുണ്ടോ;
അറിയിക്കാമോ;
(ഇ)
ഐ.എസ്.ഒ.
ലഭിച്ച
ഗ്രാമപഞ്ചായത്തുകളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന
സേവനത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നുണ്ടോ;
പഞ്ചായത്തുകളില്‍
ഐ.എസ്.ഒ. അടിസ്ഥാന
സൗകര്യങ്ങള്‍ ഉൾപ്പെടെ
ഒരുക്കുന്നതിനായി
നാളിതുവരെ
പഞ്ചായത്തുകള്‍
ചെലവഴിച്ച ആകെ തുകയുടെ
വിവരം ലഭ്യമാണോ;
(എഫ്)
പ്രസ്തുത
ചെലവുകള്‍ക്കും
ഗുണനിലവാരം
നിലനിര്‍ത്തുന്നതിന്
തുടര്‍ വര്‍ഷങ്ങളില്‍
ആവശ്യമാകുന്ന തുകയും
ചേർത്തുവരുന്ന ആകെ തുക,
ജീവനക്കാരുടെ
ദൗര്‍ലഭ്യം മൂലം
പൊതുജനങ്ങള്‍ക്ക്
സമയബന്ധിതമായി സേവനം
ലഭ്യമാക്കാന്‍
നിര്‍വ്വാഹമില്ലാത്ത
പഞ്ചായത്തുകളില്‍ ഒരു
ക്ലര്ക്കിനെയെങ്കിലും
അനുവദിച്ചാല്‍
ചെലവാകുന്ന തുകയുമായി
ബന്ധപ്പെടുത്തി വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ
സേവനങ്ങള്‍
6249.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
ഓണ്‍ലൈനായി
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
കിണര്‍
റീചാര്‍ജിംഗ്
6250.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂഗര്‍ഭ
ജലനിരപ്പ് താഴ്ന്ന്
വരുകയും
കുടിവെള്ളക്ഷാമം
രൂക്ഷമാവുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ കിണര്‍
റീചാര്‍ജിംഗ് ഒരു പരിധി
വരെ ഫലപ്രദമാണെന്ന്
തെളിയിച്ച ഘട്ടത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
മുഴുവന്‍ വീടുകളിലും
കിണര്‍ റീചാര്‍ജിംഗ്
ചെയ്യാന്‍ കഴിയുന്ന
വിധത്തില്‍ കിണര്‍
റീചാര്‍ജിംഗ് ഒരു
നിര്‍ബന്ധിത പദ്ധതിയായി
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വഴിയോര
കച്ചവടക്കാരുടെ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
6251.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിയോര
കച്ചവടക്കാര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
എെ.ഡി. കാര്‍ഡും
ലൈസന്‍സും നല്കുവാനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പ്രവാസി
സംരംഭകന്റെ ആത്മഹത്യ
6252.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണത്തിന്
തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളിലേക്ക്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ ഓണ്‍ലൈന്‍
വഴിയാക്കിയെങ്കിലും
നിസ്സാര കാരണങ്ങള്‍
പറഞ്ഞ് പെര്‍മിറ്റ്
നല്‍കുന്നത്
മനപൂര്‍വ്വം
വൈകിപ്പിക്കുന്നതും
ബന്ധപ്പെട്ട അഴിമതികളും
അവസാനിപ്പിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ ആന്തൂര്‍
നഗരസഭ പരിധിയില്‍ പണിത
കണ്വെന്ഷന്
സെന്ററിന് അനുമതി
നല്കുന്നതില്
വീഴ്ചവരുത്തിയതിനെ
തുടര്‍ന്ന് പ്രവാസി
വ്യവസായി ആത്മഹത്യ
ചെയ്ത സംഭവത്തില്‍
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു;
(സി)
പൊതുജനങ്ങളെ
ഏറെ
ബുദ്ധിമുട്ടിക്കുന്ന
സര്‍ക്കാര്‍
ജീവനക്കാരില്‍
നിന്നുള്ള ഇത്തരം
പ്രവണതകള്‍
ഇനിയെങ്കിലും
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെങ്കിലും നടപടികള്‍
കൈകൊള്ളാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദീകരിക്കുമോ?
പാര്‍ത്ഥ
കണ്വെന്ഷന് സെന്റര്‍ ഉടമ
സാജന്റെ ആത്മഹത്യ
6253.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ആന്തൂര്‍
നഗരസഭയിലെ പാര്‍ത്ഥ
കണ്വെന്ഷന്
സെന്ററിന്
ഓക്ക്യുപെന്സി
സര്‍ട്ടിഫിക്കറ്റും
കെട്ടിട നമ്പരും
മനഃപൂര്‍വ്വം നല്‍കാതെ
അതിന്റെ ഉടമസ്ഥനായ
സാജനെ മാനസികമായി
പീഢിപ്പിച്ച്
ആത്മഹത്യയിലേക്ക്
നയിച്ചത് പ്രസ്തുത
നഗരസഭയിലെ ചില
ഉദ്യോഗസ്ഥരുടെ വീഴ്ച
മൂലമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
ഉദ്യോഗസ്ഥരാണ് അതിന്
കാരണക്കാരെന്ന്
കണ്ടെത്തിയിട്ടുള്ളത്;
(സി)
അവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ ഇ-ഓഫീസ്
സംവിധാനം
6254.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ തമ്മില്‍
ബന്ധിപ്പിച്ച് ഇ-ഓഫീസ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സംവിധാനം ഏതൊക്കെ
ജില്ലയിലാണ് നിലവില്‍
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
മുന്ജനപ്രതിനിധികള്ക്കുള്ള
ക്ഷേമപദ്ധതികള്‍
6255.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
അംഗങ്ങള്‍,
മുന്‍സിപ്പല്‍
കൗണ്‍സിലര്‍മാര്‍,
കോര്പ്പറേഷന്
കൗണ്‍സിലര്‍മാര്‍,
മുന്‍ അംഗങ്ങള്‍
എന്നിവര്‍ക്കായി
എന്തെല്ലാം
ക്ഷേമപദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
വിശദമാക്കാമോ;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
മുന്‍ജനപ്രതിനിധികള്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
തയ്യാറാക്കി
നല്‍കുന്നതിന്
രൂപീകരിച്ച ഉപസമിതി,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സംരംഭകരോട് തദ്ദേശഭരണ
സ്ഥാപനങ്ങളുടെ സമീപനം
6256.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുക
എന്ന ഉദ്ദേശ്യത്തോടെ
നിയമനിര്‍മ്മാണം
നടത്തിയെങ്കിലും
നിക്ഷേപങ്ങള്‍
നടത്തുവാന്‍
മുന്നോട്ട് വരുന്ന
പ്രവാസികളെ ഓരോ കാരണം
പറഞ്ഞ് മാനസികമായി
പീഡിപ്പിക്കുന്നതും
തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി
നിഷേധിക്കുന്നതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആന്തൂര്‍
നഗരസഭയിലെ സാജന് എന്ന
പ്രവാസി മാനസികമായ
പീഡനം മൂലം ആത്മഹത്യ
ചെയ്യാനിടയായ സംഭവം
നിക്ഷേപം നടത്തുന്നതിന്
മുന്നോട്ട് വരുന്നവരെ
പിന്തിരിപ്പിക്കുന്നതിന്
ഇടയാക്കുമെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
സാജന്റെ
ആത്മഹത്യക്ക് കാരണം
തദ്ദേശ ഭരണ
സ്ഥാപനത്തിലെ
ഉദ്യോഗസ്ഥരുടെ
അനാസ്ഥയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നുമാണ്
വീഴ്ചയുണ്ടായത്;
(ഡി)
ആന്തൂര്‍
നഗരസഭ അദ്ധ്യക്ഷയുടെ
ഭീഷണിയും പകപോക്കല്‍
നടപടിയുമാണ് ഈ
പ്രവാസിയുടെ
ആത്മഹത്യക്ക്
കാരണമെന്ന്
അദ്ദേഹത്തിന്റെ കുടുംബം
ആക്ഷേപം
ഉന്നയിച്ചിട്ടുള്ളതായി
അറിയാമോ;
(ഇ)
തദ്ദേശ
ഭരണ സ്ഥാപനത്തിലെ
ഉദ്യോഗസ്ഥരെ മാത്രം
കുറ്റക്കാരായി
കണക്കാക്കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഇടക്കൊച്ചി
കെ.എസ്.ഇ.ബി.ഓഫീസിന്
നഗരസഭയുടെ സ്ഥലം
6257.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊച്ചി
നഗരസഭയുടെ പള്ളുരുത്തി
മേഖല 16-ാം ഡിവിഷനില്‍
നഗരസഭ വക സ്ഥലത്ത്
എന്‍.യു.എൽ എം . മുഖേന
സ്ഥാപിക്കാനുദേശിക്കുന്ന
നൈറ്റ് ഷെല്‍റ്ററിനായി
50 സെന്റും
ഡിസെന്റട്രലൈസ്ഡ്
സ്വിവറേജ്
പദ്ധതിയ്ക്കായി 20
സെന്റും കഴിച്ച്
ബാക്കിയുള്ള സ്ഥലത്ത്
നിന്ന് 10 സെന്റ്
പള്ളുരുത്തി മേഖലയില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ വൈദ്യുതി
പ്രശ്നത്തിന്
പരിഹാരമായി അനുവദിച്ച
ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കാനായി
അനുവദിക്കാത്തിന് കാരണം
വ്യക്തമാക്കാമോ?
പഞ്ചായത്ത്
രാജ് നിയമത്തിലെ അസാധാരണ
ചെലവുകള്‍
6258.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2011-ലെ കേരള
പഞ്ചായത്ത് രാജ്
നിയമത്തിലെ (അസാധാരണ
ചെലവുകള്‍) ചട്ടങ്ങള്‍
3ല്‍ III പ്രകാരം എത്ര
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്ത്
ഫണ്ടില്‍ നിന്നുള്ള
ഏതൊരു അസാധാരണ ചെലവും
പഞ്ചായത്തിന്റെ മൊത്തം
അംഗ സംഖ്യയുടെ
പകുതിയില്‍ കുറയാത്ത
അംഗങ്ങള്‍
പിന്താങ്ങിയിട്ടുള്ള
ഒരു പ്രമേയത്തിന്റെ
അടിസ്ഥാനത്തില്‍
ആയിരിക്കണമെന്ന
നിയമമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ചട്ടങ്ങള്‍
3ല്‍ III പ്രകാരം തുക
അനുവദിക്കുമ്പോള്‍
പഞ്ചായത്തുകള്‍ ഈ നിയമം
പാലിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇതുപ്രകാരം അംഗങ്ങള്‍
പിന്താങ്ങിയിട്ടുള്ള
പ്രമേയങ്ങളുടെ കോപ്പി
ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തില്‍
പ്രമേയം ഇല്ലാതെ പണം
അനുവദിച്ച
പഞ്ചായത്തുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ആ
പഞ്ചായത്തുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ട്രഷറിയില്‍
ക്യൂവിലായ ബില്ലുകള്‍
6259.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ടുകള്‍
ചെലവഴിച്ചതില്‍ തുക
നല്‍കാതെ ട്രഷറിയില്‍
ക്യുവിലായി എത്ര
ബില്ലുകളാണ്
കെട്ടിക്കിടക്കുന്നതെന്ന്
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബില്ലുകളുടെ തുക
എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബില്ലുകള്‍ 2018-2019
സാമ്പത്തികവര്‍ഷത്തില്‍
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്നും ഇനി
എപ്പോഴാണനുവദിക്കുകയെന്നും
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന് കീഴില്‍ വരുന്ന
ഫാമുകളുടെ രജിസ്ട്രേഷന്
6260.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന് കീഴില്‍
വരുന്ന പശു, കോഴി
മുതലായവയുടെ ഫാമുകള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
രജിസ്ട്രേഷന്
നടത്താറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
രജിസ്ട്രേഷന് ഏകജാലകം
വഴിയാണോ എന്നും
രജിസ്ട്രേഷന്
നടപടിക്രമങ്ങള്‍
സംബന്ധിച്ചും വ്യക്തമായ
വിവരം ലഭ്യമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
രജിസ്ട്രേഷന്
സംബന്ധിച്ച വിവരങ്ങള്‍
മൃഗസംരക്ഷണ വകുപ്പില്‍
നിന്ന്
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകാന്‍
സംവിധാനമുണ്ടോ;
(ഡി)
പ്രസ്തുത
രജിസ്ട്രേഷനില്‍
കാലോചിതമായ മാറ്റങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതിപ്രകാരം ലഭിച്ച ഫണ്ട്
6261.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 ,2017 -18
സാമ്പത്തിക വർഷങ്ങളിൽ
തദ്ദേശസ്വയഭരണ
വകുപ്പിന്
കേന്ദ്രാവിഷ്കൃത പദ്ധതി
പ്രകാരം ലഭിച്ച ഫണ്ട്
എത്രയാണ്; ഇതില്‍
സംസ്ഥാനത്തിന്റെ വിഹിതം
എത്ര ശതമാനമാണ്; ഓരോ
വര്‍ഷവും ചെലവഴിക്കാത്ത
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെലവഴിക്കാത്ത
തുകയുടെ അന്‍പത് ശതമാനം
തൊട്ടടുത്ത വര്‍ഷം
നഷ്ടപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ നിന്നും
ലഭിച്ച ഫണ്ട് കൃത്യമായി
വിനിയോഗിക്കുവാന്‍
കഴിയാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നടപ്പിലാക്കിയ കയര്‍ഭൂവസ്ത്രം
പ്രവൃത്തികള്‍
6262.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നടപ്പിലാക്കിയ
കയര്‍ഭൂവസ്ത്രം
ഉപയോഗിച്ച് മണ്ണൊലിപ്പ്
തടയുന്നതിനും
മറ്റുമുള്ള
പ്രവൃത്തികള്‍
എത്രമാത്രം
ഫലപ്രദമായിരുന്നു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രവൃത്തി
നടപ്പിലാക്കിയ
പദ്ധതിപ്രദേശങ്ങള്‍
പലതും
പൂര്‍വ്വസ്ഥിതിയില്‍
മണ്ണൊലിപ്പ് ഭീഷണി
നേരിടുന്നുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
മുന്‍പ് പദ്ധതിയുടെ
ഫലപ്രാപ്തി സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതു
തലത്തിലുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്
പദ്ധതി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ?
നിയമനം
ലഭിക്കാത്ത പട്ടികജാതി
വിഭാഗക്കാരനായ ഒന്നാം
റാങ്കുകാരന്
6263.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.സി.ഡി.എ.യില്‍
ഡെപ്യൂട്ടി ടൗണ്‍
പ്ലാനര്‍/
ടൗണ്‍പ്ലാനര്‍
തസ്തികകളിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയില്‍ ഒന്നാം
റാങ്ക് ലഭിച്ച
പട്ടികജാതിക്കാരനായ
ഉദ്യോഗാര്‍ത്ഥിക്ക്
നിയമനം നല്‍കാത്തതുമായി
ബന്ധപ്പെട്ട്
പട്ടികജാതി ഗോത്ര
വര്‍ഗ്ഗ കമ്മീഷന്
സര്‍ക്കാരിന് നല്കിയ
ഉത്തരവ് എന്തായിരുന്നു;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
കോടതികളില്‍ കേസുകള്‍
ഉണ്ട്; നിലവിലെ സ്ഥിതി
ലഭ്യമാക്കുമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
ജി.സി.ഡി.എ.യ്ക്ക്
ലഭിച്ച
നിയമോപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ലൈഫ്
ഭവന പദ്ധതിയിലെ അപേക്ഷകള്‍
6264.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
നിയോജക മണ്ഡലത്തില്‍ ഈ
സർക്കാർ
അധികാരമേറ്റതുമുതൽ
നാളിതുവരെ ലൈഫ് ഭവന
പദ്ധതിയില്‍ സാമ്പത്തിക
സഹായം
ലഭ്യമാക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിരുന്നു; അവയില്‍
എത്ര അപേക്ഷകള്‍
പരിഗണിച്ചിട്ടുണ്ട്;
എത്ര അപേക്ഷകളില്‍
തീരുമാനമെടുത്തു; ഇനി
എത്ര അപേക്ഷകളില്‍
തീരുമാനമെടുക്കാനുണ്ട്
എന്നീ വിവരങ്ങള്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ലൈഫ് പദ്ധതി
6265.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍ മണ്ഡലത്തില്‍
2019 മാര്‍ച്ച് 31 വരെ
എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ;
(ബി)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്കുള്ള
വീട് നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിവരിക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ ലൈഫ്
പദ്ധതി ഗുണഭോക്താക്കള്‍
6266.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര,
വെട്ടിക്കവല ബ്ലോക്ക്
പഞ്ചായത്തുകളിൽ
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍പ്പെടുന്ന
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളിലെ
ലൈഫ് പദ്ധതി
ഗുണഭോക്താക്കള്‍
എത്രയാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
ലൈഫ് പദ്ധതി
പ്രകാരമുള്ള ആനുകൂല്യം
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാനാണ്
നിലവില്‍
ലക്ഷ്യമിടുന്നത് ?
തിരുവനന്തപുരം
ജില്ലയിലെ ലൈഫ് പദ്ധതി
ഗുണഭോക്താക്കള്‍
6267.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പുരോഗമിക്കുന്നുവെന്നും
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയില്‍
അര്‍ഹരാണെന്ന്
കണ്ടെത്തിയ എത്ര
പേര്‍ക്കാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
അനുവദിച്ചിട്ടുള്ളതെന്നും
ബാക്കിയുള്ളവര്‍ക്ക്
എന്നത്തേക്ക്
അനുവദിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
കച്ചവട
സ്ഥാപനങ്ങളിലെ പാര്‍ക്കിംഗ്
ഫീസ്
6268.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കച്ചവട സ്ഥാപനങ്ങളില്‍
സാധനങ്ങള്‍ വാങ്ങുവാന്‍
എത്തുന്നവരില്‍ നിന്നും
ഉടമസ്ഥര്‍ പാര്‍ക്കിംഗ്
ഫീസ് ഈടാക്കുന്ന കാര്യം
പരിശാേധിക്കുമാേ;
പാര്‍ക്കിംഗിന് ഫീസ്
വാങ്ങുന്ന
സ്ഥാപനങ്ങളുടെ
വിവരങ്ങള്‍
ജില്ലതിരിച്ച്
ലഭ്യമാക്കുമാേ;
(ബി)
കേരളത്തിലെ
നഗരസഭകള്‍,
കാേര്പ്പറേഷനുകള്
എന്നിവയുടെ
നേതൃത്വത്തില്‍ ഇത്തരം
പരിശാേധന
നടക്കുന്നില്ലെന്ന
കാര്യം
പരിശാേധിക്കുമാേ;
(സി)
കാേര്പ്പറേഷനുകളില്
നടത്തിയ പരിശാേധനയില്‍
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്ന
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ഇവയുടെ ലെെസന്‍സ് റദ്ദ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമാേ;
(ഡി)
തിരുവനന്തപുരം
നഗരസഭയുടെ പരിധിയിലുള്ള
ഷാേപ്പിംഗ് മാളുകള്‍,
ആശുപത്രികള്‍, സൂപ്പര്‍
മാര്‍ക്കറ്റുകള്‍
എന്നിവയില്‍ അമിതമായ
തുക പാര്‍ക്കിംഗ്
ഫീസായി വാങ്ങുന്നകാര്യം
നഗരസഭ
പരിശാേധിച്ചിട്ടുണ്ടാേ;
ഇത് സംബന്ധിച്ച് നഗരസഭ
സെക്രട്ടറി സ്വീകരിച്ച
നടപടികളറിയിക്കുമാേ;
ഫയല്‍ കാേപ്പികള്
ലഭ്യമാക്കുമാേ;
(ഇ)
തിരുവനന്തപുരം
നഗരസഭയുടെ പരിധിയില്‍
വരുന്ന തിരുവനന്തപുരം
തമ്പാനൂര്‍
റെയില്വെസ്റ്റേഷന്
പരിസരത്ത് സ്വകാര്യ
പാര്‍ക്കിംഗ്
ഏജന്‍സികള്‍ക്ക്
നല്‍കിയിരിക്കുന്ന
സ്ഥലത്ത് സര്‍ക്കാര്‍
വാഹനങ്ങള്‍ സുഗമമായി
പാര്‍ക്കുചെയ്യുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമാേ; ഇത്
സംബന്ധിച്ച്
പരിശാേധിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമാേ?
പേ
ആന്റ് പാര്‍ക്കിംഗ് സംവിധാനം
6269.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ഏതൊക്കെ
റോഡുകളിലാണ് പേ ആന്റ്
പാര്‍ക്കിംഗ് സംവിധാനം
നഗരസഭ
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
ദേശീയ പാതയില്‍ ഈ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
ദേശീയ
പാതയില്‍ പാര്‍ക്കിംഗ്
ഫീസ് പിരിക്കുന്നത്
നിയമവിരുദ്ധമാണെന്ന
പൊതുമരാമത്ത്
മന്ത്രിയുടെ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും
നിയമോപദേശം
തേടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തലസ്ഥാനത്തെ
കൂടുതല്‍ റോഡുകളില്‍
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഇ)
2018ല്‍
പാര്‍ക്കിംഗ് ഫീസ്
ഇനത്തില്‍ എന്ത് തുക
ലഭിച്ചുവെന്നും അതില്‍
എത്ര ലക്ഷം രൂപ
പിരിക്കുന്ന
ജീവനക്കാര്‍ക്ക് ശമ്പള
ഇനത്തില്‍
ചെലവായിയെന്നും
അറിയിക്കാമോ?
തിരുവനന്തപുരം
കിഴക്കേകോട്ടയില്‍ ഭൂഗര്‍ഭ
നടപ്പാത
6270.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍
ഒഴിവാക്കുവാന്‍
തിരുവനന്തപുരം
കിഴക്കേകോട്ടയില്‍
ആധുനിക സംവിധാനങ്ങളോട്
കൂടിയ ഭൂഗര്‍ഭ നടപ്പാത
നിര്‍മ്മിക്കുവാന്‍
നഗരസഭ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അതിന്റെ
പദ്ധതി ചെലവ് എത്ര കോടി
രൂപയാണ്; മഴക്കാലത്ത്
എപ്പോഴും വെള്ളക്കെട്ട്
ഉണ്ടാകുന്ന
കിഴക്കേകോട്ടയില്‍
ഇത്തരം ഭൂഗര്‍ഭ പാത
പ്രായോഗികമാണോ എന്ന
കാര്യം പരിശോധിക്കുമോ?
എരുമേലി
ടൗണ്‍ഷിപ്പ്
6271.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച എരുമേലി
ടൗണ്‍ഷിപ്പുമായി
ബന്ധപ്പെട്ട
പ്രഖ്യാപനത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
എരുമേലി
ടൗണ്‍ഷിപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ:
(സി)
ടൗണ്‍ഷിപ്പിന്റെ
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
അഞ്ചുകോടി രൂപ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
നിന്നും
ചെലവഴിച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിഭജനം
6272.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
ഗ്രാമപഞ്ചായത്തുകളും
നഗരസഭകളും
രൂപീകരിക്കേണ്ടതിന്റെയും
ബ്ലാേക്ക്
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
അതിര്‍ത്തി പുനര്‍
നിര്ണ്ണയിക്കേണ്ടതിന്റെയും
ആവശ്യകതകള്‍
പരിശാേധിച്ച്
ശിപാര്‍ശകള്‍
സമര്‍പ്പിക്കുവാന്‍
നിയാേഗിച്ചിട്ടുള്ള
കമ്മിറ്റി ആയത്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമാേ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമാേ;
(സി)
കമ്മിറ്റി
ശിപാര്‍ശകള്‍
സമര്‍പ്പിക്കുവാന്‍
കാലതാമസം
വരുത്തുകയാണെങ്കില്‍
സംസ്ഥാനത്തെ വലിയ
പഞ്ചായത്തുകള്‍
വിഭജിച്ച് പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമാേ?
ഓണ്‍ലൈന്‍ വഴി കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണനം
6273.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
ഉല്പന്നങ്ങള്
ഓണ്‍ലൈന്‍ വഴി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
കമ്പനിയുമായിട്ടാണ് ഇത്
സംബന്ധിച്ച് കരാര്‍
ഒപ്പിട്ടത്;
കുടുംബശ്രീയുടെ എത്ര
ഉല്പന്നങ്ങളാണ്
ഓണ്‍ലൈന്‍ വഴി വില്പന
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഉല്പന്നങ്ങളുടെ
ഓണ്‍ലൈന്‍ വില്പന
പ്രോത്സാഹജനകമാണോ;
വിശദമാക്കുമോ?
സ്നേഹിത
പദ്ധതി
6274.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരായ
അതിക്രമങ്ങള്‍ തടയുക
എന്ന ഉദ്ദേശത്തോടെ
നടപ്പിലാക്കിയ
കുടുംബശ്രീയുടെ
'സ്നേഹിത' പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
പട്ടികവര്‍ഗ്ഗമേഖലയിലെ
കുടുംബശ്രീ സംരംഭങ്ങള്‍
6275.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുടുംബശ്രീ വഴി
ആദിവാസി
പട്ടികവര്‍ഗ്ഗമേഖലയില്‍
എത്ര ഉപജീവന
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
കുടുംബശ്രീ
മുഖേന തൊഴില്‍ പരിശീലന
പരിപാടി
6276.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പത്തോളം
തൊഴില്‍മേഖലകളില്‍
വൈദഗ്ദ്ധ്യമുള്ള
തൊഴിലാളികളെ
ആവശ്യമുണ്ടെന്ന്
കുടുംബശ്രീ നടത്തിയ
സര്‍വ്വേയില്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കുടുംബശ്രീ
മുഖേന എറൈസ് എന്ന
പേരില്‍ തൊഴില്‍
പരിശീലന പരിപാടി
സംഘടിപ്പിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലാണ് പരിശീലനം
സംഘടിപ്പിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കുടുംബശ്രീ
വഴി മികച്ച സംരംഭകരായി
മാറിയ വനിതകളെ
കണ്ടെത്തുന്നതിനും
അവരുടെ നേട്ടങ്ങള്‍
സമൂഹത്തിന് മുന്നില്‍
എത്തിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കുടുംബശ്രീ
മിഷന്റെ പുതിയ പദ്ധതികള്‍
6277.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കുടുംബശ്രീ മിഷന്
പുതുതായി തുടങ്ങിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീ
മിഷനില്‍ ഈ സര്‍ക്കാര്‍
പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
ആയത് ഏതൊക്കെയാണെന്നും
തസ്തികതിരിച്ച്
വ്യക്തമാക്കാമോ;
കുടുംബശ്രീ
ഉല്പന്നങ്ങളുടെ വിപണനശൃംഖല
6278.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
ഉല്പന്നങ്ങളുടെ
വിപണനശൃംഖല
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കുടുംബശ്രീ
ഉല്പന്നങ്ങളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സപ്ലൈകോ,
ഹോര്‍ട്ടികോര്‍പ്പ്,
ഇന്ത്യന്‍ ഓയില്‍
കോര്പ്പറേഷന്
എന്നിവയുടെ
ഒൗട്ട്ലെറ്റുകളിലൂടെ
കുടുംബശ്രീ
ഉല്പന്നങ്ങള്
വില്‍ക്കുന്നതിന്
ധാരണയായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കമ്മീഷനാണ് അവര്‍ക്ക്
നല്‍കേണ്ടതെന്ന്
വെളിപ്പെടുത്താമോ?
അമൃത്
പദ്ധതി പ്രകാരമുള്ള മലിനജല
സംസ്കരണ പ്ലാന്റ് നിർമ്മാണം
6279.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
അമൃത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് മലിനജല
സംസ്കരണ പ്ലാന്റുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേന്ദ്ര
മാനദണ്ഡങ്ങളും ടെണ്ടര്‍
വ്യവസ്ഥകളും
തെറ്റിച്ച്, മേഖലയില്‍
മുന്‍പരിചയമില്ലാത്ത
സ്വകാര്യ
കമ്പനികള്‍ക്കാണോ
ഡി.പി.ആര്.
സമര്‍പ്പിക്കുവാൻ
കണ്‍സല്‍ട്ടന്‍സി
കരാറുകള്‍ നല്‍കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നടപ്പാക്കാനാവാത്ത
സാങ്കേതിക വിദ്യകള്‍
ഉള്‍പ്പെടുത്തി ഏജന്‍സി
തയ്യാറാക്കിയ
ഡി.പി.ആര്. പ്രകാരം
നിര്‍മ്മാണം
ഏറ്റെടുക്കുവാൻ
കമ്പനികള്‍
തയ്യാറാകാത്ത
സാഹചര്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
2020
മാര്‍ച്ചില്‍ കാലാവധി
അവസാനിക്കുന്ന
പദ്ധതികള്‍ ഇനിയും
തുടങ്ങാനാകാത്ത
സാഹചര്യമുണ്ടോ; മലിനജല
പ്ലാന്റുകള്‍
നിര്‍മ്മിക്കുന്നതില്‍
കോടികളുടെ
ക്രമക്കേടുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സെപ്റ്റേജ്
മാലിന്യ സംസ്കരണം
T 6280.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന ഗുരുതര
പ്രശ്നങ്ങളിലൊന്നായ
സെപ്റ്റേജ് മാലിന്യ
സംസ്കരണത്തിന്റെ
അപര്യാപ്തത
പരിഹരിക്കുന്നതിനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തുടനീളം,
വിശേഷിച്ച്
കുട്ടനാട്ടില്‍
ജലാശയങ്ങളില്‍
സെപ്റ്റേജ്
നിക്ഷേപിക്കുന്നത്
അവസാനിപ്പിക്കാന്‍
എന്ത് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
അറിയിക്കാമോ;
(സി)
പ്രധാനപ്പെട്ട
മുനിസിപ്പാലിറ്റികളിലും
എല്ലാ
കോര്‍പ്പറേഷനുകളിലും
സ്വീവേജ് സംവിധാനം
ഏര്‍പ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളില്‍
മൂന്നിലൊരു ഭാഗത്തോളം
മാലിന്യം
കലര്‍ന്നതാണെന്ന പഠന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
കര്ശനമാക്കിയിട്ടുണ്ടോ?
കാസര്‍ഗോഡ്
ജില്ലയിലെ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
6281.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങളും
മാലിന്യ സംസ്ക്കരണ
പ്രവര്‍ത്തനങ്ങളും
പഞ്ചായത്ത് തലത്തിലും
നഗരസഭയ്ക്കകത്തും
ശാസ്ത്രീയമായി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ജില്ലയില്‍ ഉറവിട
മാലിന്യ സംസ്ക്കരണം
കാര്യക്ഷമമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരപ്രദേശങ്ങളില്‍
അലക്ഷ്യമായ രീതിയില്‍
പ്ലാസ്റ്റിക്
മാലിന്യങ്ങളുള്പ്പെട്ട
അജൈവമാലിന്യങ്ങള്‍
വലിച്ചെറിയുന്ന പ്രവണത
തടയാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മാലിന്യത്തില്‍
നിന്നും സ്വാതന്ത്ര്യം
6282.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ശുചിത്വ,
മാലിന്യ സംസ്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ശക്തമായ അടിത്തറ
ഒരുക്കുന്നതിനായി
'മാലിന്യത്തില്‍
നിന്നും സ്വാതന്ത്ര്യം'
എന്ന പേരില്‍
ക്യാമ്പയിന്
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അജൈവ
മാലിന്യ
സംസ്ക്കരണത്തിനും
തരംതിരിക്കലിനും
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ഡി)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി
നടപ്പാക്കിവരുന്ന
മാലിന്യനിര്‍മ്മാര്‍ജ്ജന,
ശുചീകരണപ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമായി
നടപ്പിലാക്കാന്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
മുഖേന എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ മാലിന്യ
നിർമാർജ്ജന പദ്ധതികൾ
6283.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
മേല്‍നോട്ടത്തില്‍
കടലില്‍ നിന്ന്
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്ന
കര്‍മ്മപദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വിശദമാക്കാമോ;
(ബി)
ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
വകുപ്പുമായി ചേര്‍ന്ന്
ശുചിത്വസാഗരം പദ്ധതി
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഖരമാലിന്യ
സംസ്ക്കരണ ചുമതല
മുനിസിപ്പാലിറ്റികളെ
ഏല്പിച്ചശേഷം ഈ
മേഖലയില്‍ കൈവരിച്ച
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
വെെദ്യുതി,
ഗ്യാസ് എന്നിവ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
ശ്മശാനങ്ങളുടെ നിര്‍മ്മാണം
6284.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
വെെദ്യുതി, ഗ്യാസ്
എന്നിവ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
ശ്മശാനങ്ങളുടെ
നിര്‍മ്മാണത്തിന്
അംഗീകൃത രൂപരേഖ
തയ്യാറാക്കുന്നതിന്
വകുപ്പ്
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സികള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
പ്രസ്തുത
ശ്മശാന
നിര്‍മ്മാണങ്ങള്‍ക്ക്
തദ്ദേശ
സ്വയംഭരണവകുപ്പില്‍
നിന്നും നിലവില്‍
അനുവദിക്കുന്ന തുകയുടെ
വിശദാംശങ്ങള്‍
നല്കുമാേ?
കക്കാട്
മിനിസ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് ഭൂമി
കൈമാറ്റം
6285.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
17.10.2018-ന്
കക്കാട് മിനിസ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ഭൂമി കൈമാറ്റ
അപേക്ഷയുടെ കോപ്പി
ഒപ്പിട്ട്
റവന്യുവകുപ്പിന്
നല്‍കുന്നതിനായി
കണ്ണൂര്‍
കോര്പ്പറേഷന്
സെക്രട്ടറിയ്ക്ക്
എം.എല്‍.എ. നൽകിയ
25/KM/2018(1) നമ്പര്‍
കത്തില്‍ നാളിതുവരെ
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ റവന്യുവകുപ്പിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്നും
ആയതിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് നാളിതുവരെ
നടപടിയൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
പാമ്പായിമൂല
ഇന്ദിരാഗാന്ധി റോഡ് ജംഗ്ഷന്
വികസന പദ്ധതി
6286.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.05.2018
തീയതിയിലെ
1499/2018/എല്‍.എസ്.ജി.ഡി
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 1.166
കോടി രൂപയ്ക്ക്
ഭരണാനുമതി നല്കിയ
പാമ്പായിമൂല
ഇന്ദിരാഗാന്ധി റോഡ്
ജംഗ്ഷന് വികസന പദ്ധതി
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ വയോധികര്‍
6287.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്പദ്ധതിയില്‍
ഒരു വര്‍ഷത്തിനിടെ
നാല്പത്തയ്യായിരത്തോളം
വയോധികര്‍ പുതുതായി
ജോലിക്കെത്തുകയുണ്ടായോ;
(ബി)
അവരെ
വയോധികരായ പ്രായത്തിലും
ജോലിക്ക് വരാന്‍
നിര്‍ബന്ധിതമാക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തുമോ; അതിന്
പരിഹാരം കാണുമോ;
(സി)
പദ്ധതിയില്‍
ജോലി ചെയ്യുന്ന
യുവാക്കളുടെ എണ്ണം വളരെ
കുറവാണോ;
(ഡി)
പതിനെട്ടിനും
മുപ്പതിനുമിടയില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണം
എത്ര; ഇത് ആകെ
തൊഴിലാളികളുടെ എത്ര
ശതമാനമാണ്;
വ്യക്തമാക്കുമോ?
ഒറ്റപ്പാലത്തെ
പി.എം.ജി.എസ്.വൈ. റോഡുകൾ
6288.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ്
പി.എം.ജി.എസ്.വൈ. ൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
സിനിമ
ടിക്കറ്റുകളുടെ വിനോദ നികുതി
T 6289.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വരുന്നതിന്
മുന്‍പ് യഥാക്രമം
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
മുനിസിപ്പല്‍
കോര്പ്പറേഷന്
തലങ്ങളില്‍ സിനിമ
ടിക്കറ്റുകളുടെ വിനോദ
നികുതി ഘടന
എപ്രകാരമായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നിലവില്‍ വന്നതിന് ശേഷം
ടിക്കറ്റ് നികുതി
ഘടനയില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
വന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.യോടൊപ്പം
വിനോദനികുതി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത് മലയാള
ഭാഷ ചിത്രങ്ങള്‍ക്കാണോ
അതോ ഇതരഭാഷ
ചിത്രങ്ങള്‍ക്കാണോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
മറ്റേതെങ്കിലും
സംസ്ഥാനങ്ങളില്‍
ഇത്തരത്തില്‍ വിനോദ
നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയാമോ; ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്നും
നികുതി ഘടനയും
വിശദമാക്കുമോ?
കെട്ടിട
നമ്പര്‍ നല്കുവാൻ നടപടി
6290.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ മുഹമ്മ
ഗ്രാമപഞ്ചായത്ത് അഞ്ചാം
വാര്‍ഡില്‍ ആസാദ്
വെളിയില്‍ ജോയി
നിര്‍മ്മിച്ച
കെട്ടിടത്തിന് 18
വര്‍ഷമായി കെട്ടിട
നമ്പര്‍
നല്കിയിട്ടില്ലായെന്നത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന് എന്നാണ്
അവസാനമായി പഞ്ചായത്ത്
കെട്ടിട നികുതി
സ്വീകരിച്ചത്;
അതിനുശേഷം
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(സി)
ഇതു
സംബന്ധിച്ച് 2011ല്‍
ആലപ്പുഴ സെഷന്‍സ്
കോടതിയില്‍ പഞ്ചായത്ത്
അപ്പീല്‍ പെറ്റീഷന്
നല്‍കിയിരുന്നോ;
പ്രസ്തുത കേസിലെ വിധി
എന്തായിരുന്നു;
(ഡി)
ജോയിയുടെ
കെട്ടിടത്തിന് നമ്പര്‍
നല്കി കരം
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് അനുമതി
ലഭിക്കുന്നതിലെ കാലതാമസം
6291.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണത്തിന് ഗ്രാമ
പഞ്ചായത്തുകളുടെ
അനുമതിയും നമ്പരും
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
മുളക്കുഴ
ഗ്രാമപഞ്ചായത്തിലെ
പ്രവാസിയായ കാരയ്ക്കാട്
ആര്.എസ്.ഭവനില്‍
രവികുട്ടപ്പന്‍
കെട്ടിടം പണി
പൂര്‍ത്തീകരിച്ച് രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
നമ്പര്‍
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ചട്ടങ്ങള്‍
പാലിക്കാതെ നടത്തുന്ന
കെട്ടിടം പണികള്‍
പൂര്ത്തീകരിക്കുന്നതിനുമുന്പുതന്നെ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ ആയത്
പരിശോധിക്കുന്നതിനുള്ള
നടപടികള്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിനുളള അനുമതിയും
അംഗീകാരവും
6292.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ കെട്ടിട
നിര്‍മ്മാണത്തിന്
അനുമതിക്കായി പ്ലാന്‍
ഉള്‍പ്പെടെയുള്ള അപേക്ഷ
നല്കിയാല് എത്ര
ദിവസങ്ങള്‍ക്കകമാണ്
അനുമതി
ലഭ്യമാക്കേണ്ടത്;
നിശ്ചിത
ദിവസങ്ങള്‍ക്കകം അനുമതി
നല്കിയിട്ടില്ലെങ്കിൽ
അനുമതി ലഭിച്ചതായി
കണക്കാക്കുന്നതിന്
പ്രത്യേക വ്യവസ്ഥകള്‍
നിലവിലുണ്ടോ;
(ബി)
ഈസ്
ഓഫ് ഡുയിംഗ് ബിസിനസ്
നിയമം വന്നതിനുശേഷം
കെട്ടിട
നിര്‍മ്മാണത്തിന് ഇതര
ഏജന്‍സികളില്‍ നിന്ന്
കിട്ടേണ്ട അനുമതിക്കായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര
ദിവസമാണ്
കാത്തിരിക്കേണ്ടതെന്ന്
വിശദമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയായശേഷം
നമ്പര്‍ ലഭിക്കുന്നതിന്
നല്കിയ അപേക്ഷകളില്‍
എത്ര ദിവസത്തിനകമാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
തീരുമാനമെടുക്കേണ്ടത്;
(ഡി)
നിശ്ചിത
തീയതിക്കകം
തീരുമാനമെടുത്തിട്ടില്ലെങ്കില്‍
കെട്ടിട
നിര്‍മ്മാണത്തിന്
അംഗീകാരമായതായി
കണക്കാക്കി നമ്പര്‍
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
സ്വകാര്യ
കരാറുകാര്‍ക്ക് ലൈസന്‍സ്
6293.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിര്‍മ്മാണ
മേഖലയില്‍ വിവിധ
പ്രവൃത്തികള്‍
കരാറേറ്റെടുത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന സ്വകാര്യ
കരാറുകാര്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പാര്‍ത്ഥാ
കണ്വെന്ഷന് സെന്ററിന്
അനുമതി നിഷേധം
6294.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആന്തൂര്‍
നഗരസഭയിലെ പാര്‍ത്ഥാ
കണ്വെന്ഷന്
സെന്ററിന് അനുമതി
നിഷേധിക്കേണ്ട
തരത്തിലുള്ള ചട്ടലംഘനം
ഉണ്ടായിട്ടില്ലായെന്ന്
നഗരാസൂത്രണ
വിഭാഗത്തിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തില്‍
അംഗീകൃത പ്ലാനിന്
വിരുദ്ധമായി
നിര്‍മ്മാണം
നടത്തിയതിനാല്‍
പൊളിച്ച് മാറ്റണമെന്ന്
ആവശ്യപ്പെട്ട് ആന്തൂര്‍
നഗരസഭ പാര്‍ത്ഥ
കണ്വെന്ഷന് സെന്റര്‍
ഉടമയ്ക്ക് കത്ത്
നല്‍കിയിരുന്നോ;
(സി)
ഇതിനെതിരെ
നല്കിയ അപേക്ഷയില്‍
മുഖ്യ നഗരാസൂത്രണ
ഓഫീസറും നഗരസഭ
ഉദ്യോഗസ്ഥ തലത്തിലും
പരിശോധന നടത്തിയിരുന്നോ
; പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്; അതു
പ്രകാരം പാര്‍ത്ഥ
കണ്വെന്ഷന് സെന്റര്‍
ഉടമയ്ക്ക്എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
പ്രസ്തുത നിര്‍ദ്ദേശം
ടിയാന്
പാലിച്ചിരുന്നോ;
(ഡി)
എങ്കില്‍
എന്തുകൊണ്ടാണ് പ്രസ്തുത
കണ്വെന്ഷന്
സെന്ററിന് ഒക്യുപെന്‍സി
സര്‍ട്ടിഫിക്കറ്റും
കെട്ടിട നമ്പരും
നല്‍കാതെ നഗരസഭ
അധികൃതര്‍ പ്രവാസിയായ
ഉടമയെ മാനസികമായി
പീഡിപ്പിച്ചത് എന്ന്
പരിശോധിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഉദ്യാേഗസ്ഥരുടെ
വീഴ്ച
6295.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടം
പണിയാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പെര്‍മിറ്റ്
അനുവദിക്കുകയും എന്നാൽ
പണി പൂർത്തിയാകുമ്പോൾ
കെട്ടിടത്തിന് നമ്പര്‍
നല്‍കാതിരിക്കുകയും
ചെയ്യുന്ന ചില
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യാേഗസ്ഥരുടെ വീഴ്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
എങ്കില്‍
ഇത്തരത്തില്‍ വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകളില്‍
അടിയന്തരമായി
തീര്പ്പുകല്പ്പിക്കുമാേയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
സര്‍ക്കാരിന്റെ നയപരമായ
കാര്യങ്ങളെപ്പാേലും
അട്ടിമറിക്കുന്നതായി
ആക്ഷേപമുള്ള
,തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ജാേലി
ചെയ്യുന്ന ഉദ്യാേഗസ്ഥരെ
കര്‍ശനമായി
നിയന്ത്രിക്കാനും,
അപേക്ഷകളില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാനും
അടിയന്തരമായി എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമാേ?
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
പരിഷ്കരിക്കുന്നതിന് നടപടി
6296.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
നിര്‍മ്മാണത്തിന്
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണ
ചട്ടങ്ങള്‍
രൂപീകരിക്കുമ്പോള്‍
പുഴകളില്‍ നിന്നും
ജലാശയങ്ങളില്‍ നിന്നും
നിശ്ചിത അകലം
പാലിക്കുന്നതിന്
നിര്‍ദ്ദേശിക്കുമോ;
വിശദീകരിക്കുമോ;
(സി)
പ്രളയാനന്തരം
ഭൂമിയില്‍
അടിഞ്ഞുകൂടിയിട്ടുള്ള
ചെളിയും മണലും
കെട്ടിടനിര്മ്മാണത്തിനുപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മണലൂരിലെ
ആസ്തി വികസന പദ്ധതികള്‍
6297.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ആസ്തി വികസന
പദ്ധതിയിലേക്ക് മണലൂര്‍
എം.എല്‍.എ. ശിപാര്‍ശ
ചെയ്ത പ്രവൃത്തികളില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നിര്‍വ്വഹിക്കേണ്ട
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ പ്രവൃത്തിയും
പ്രാവര്‍ത്തികമാക്കുന്നതിന്
കൈകൊണ്ട നടപടികള്‍
എന്തെല്ലാമാണെന്നു
വിശദമാക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പ്രവൃത്തികൾ
6298.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2016-17, 2017-18,
2018-19 വര്‍ഷങ്ങളിലെ
എം.എല്‍.എ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
തദ്ദേശ സ്വയംഭരണ
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂര്‍ത്തിയാക്കുവാന്‍
ശേഷിക്കുന്നവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തിയാക്കുവാന്‍
അവശേഷിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും അവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഒഴിവുകള്‍
6299.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.എസ്.ജി.ഡി.
എന്‍ജിനീയറിംഗ് വിഭാഗം
ഉള്‍പ്പെടെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ 2018
ഡിസംബര്‍ വരെ എത്ര
ഒഴിവുകള്‍ പി.എസ്.സി.
വഴി നികത്താന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍
സംസ്ഥാനത്ത് എത്ര
വിരമിച്ച ജീവനക്കാര്‍
താല്കാലികമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
ഭരണവകുപ്പിലെ പുതിയ
തസ്തികകള്‍
6300.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശ ഭരണവകുപ്പില്‍
സൃഷ്ടിച്ച തസ്തികകളിൽ
എല്‍.എസ്.ജി.ഡി.എന്‍ജിനീയറിങ്
വിഭാഗത്തില്‍ എത്ര
പുതിയ തസ്തികകള്‍
ഉണ്ടെന്നു അറിയിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ വിവിധ വകുപ്പുകളുടെ
സംയോജനം
6301.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിലെ വിവിധ
വകുപ്പുകളെ
ഏകോപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഏകോപനം നടക്കുമ്പോള്‍
മുന്‍സിപ്പല്‍ കോമണ്‍
സ്രവ്വീസ് ജീവനക്കാരെ
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പഞ്ചായത്തുകളിലെ
ലൈബ്രേറിയന്‍ തസ്തിക
6302.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പഞ്ചായത്തുകളില്‍ എത്ര
ലൈബ്രേറിയന്‍ ഗ്രേഡ് IV
തസ്തികകള്‍ നിലവില്‍
ഉണ്ട്;
ജില്ലാടിസ്ഥാനത്തില്‍
അവയുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നിലവില്‍
ജില്ലാടിസ്ഥാനത്തില്‍
എവിടെയെല്ലാം ഒഴിവുകള്‍
ഉണ്ടെന്ന്
വിശദമാക്കാമോ;
(സി)
അവയില്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണവും
വിശദാംശങ്ങളും
നല്‍കാമോ;
(ഡി)
പഞ്ചായത്ത്
ലൈബ്രറികളില്‍
ലൈബ്രേറിയന്‍ ഗ്രേഡ് IV
തസ്തികയില്‍ തസ്തിക
മാറ്റം വഴിയും
നേരിട്ടും നടത്തുന്ന
നിയമനങ്ങള്‍ തമ്മിലുള്ള
അനുപാതം എത്രയാണ്; അത്
കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയിക്കാമോ?
ഇ-ടോയ്
ലെറ്റുകള്‍
6303.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ പലയിടത്തും
സ്ഥാപിച്ചിട്ടുള്ള
ഇ-ടോയ്ലെറ്റുകള്
പ്രവര്ത്തനക്ഷമമല്ലെന്നതും
ഷീ-ടോയ്ലെറ്റുകള്
വൃത്തിഹീനമാണെന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇവയുടെ പരിപാലന ചുമതല
ആരെയാണ്
ഏല്പിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ ;
(ബി)
നഗരസഭയുടെ
നേതൃത്വത്തില്‍
ഇ-ടോയ്ലെറ്റുകള്
സ്ഥാപിച്ചിട്ടുണ്ടോ
;അവയുടെ പരിപാലന
ചുമതലയ്ക്ക് എന്ത്
തുകയാണ് പ്രതിമാസം
നഗരസഭ നല്‍കേണ്ടത് ;
(സി)
പരിപാലനം
നടത്തുന്ന സ്ഥാപനത്തിന്
പ്രസ്തുത തുക
നല്കുന്നുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ ?
ആറ്റുകാലിൽ
സിവറേജ് സംവിധാനം
ഏര്‍പ്പെടുത്താന്‍ നടപടി
6304.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റുകാല്‍
പൊങ്കാലയോടനുബന്ധിച്ച്
ആയിരക്കണക്കിന് ഭക്തര്‍
എത്തിച്ചേരുന്ന
പ്രദേശങ്ങള്‍ എന്ന
നിലയ്ക്ക്
തിരുവനന്തപുരം നഗര
പരിധിയില്‍പ്പെട്ട
ആറ്റുകാല്‍, കാലടി,
കളിപ്പാന്‍കുളം,
നെടുങ്കാട്, അമ്പലത്തറ
എന്നീ വര്‍ഡുകളില്‍
സിവറേജ് സംവിധാനം
ഏര്‍പ്പെടുത്താന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
ഫോര്‍ട്ട്
കൊച്ചിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
6305.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതി പ്രകാരം
ഫോര്‍ട്ട് കൊച്ചി
ഏരിയയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
ഡിറ്റെെല്ഡ് ടൗണ്‍
പ്ലാനിംഗ് സ്കീം
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ആന്തൂര്‍
നഗരസഭാ അധികൃതർക്കെതിരെയുള്ള
ആക്ഷേപങ്ങൾ
6306.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16
കോടിയിലധികം തുക
മുടക്കി ആന്തൂര്‍
നഗരസഭയില്‍
നിര്‍മ്മിച്ച പാര്‍ത്ഥ
കണ്വന്ഷന് സെന്റര്‍,
ആന്തൂര്‍ നഗരസഭാ
അധികൃതരുടെ
നിഷേധാത്മകവും
മനുഷ്യത്വമില്ലാത്തതുമായ
നിലപാട് മൂലം ഇനി
ഒരിക്കലും
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയുകയില്ലായെന്ന
മനോവിഷമത്തില്‍,
കണ്വന്ഷന് സെന്റര്‍
ഉടമയും പ്രവാസിയുമായ
സാജന് എന്ന യുവാവ്
ആത്മഹത്യ ചെയ്ത
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കണ്വെന്ഷന്
സെന്ററിന്റെ
നിര്‍മ്മാണത്തില്‍
ബില്‍ഡിംഗ് റൂള്‍സിലെ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി ഏതെങ്കിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിരുന്നോ;
(സി)
പ്രസ്തുത
പോരായ്മ
പരിഹരിക്കണമെന്ന്
കാണിച്ച് ആന്തൂര്‍
നഗരസഭ സാജന് നോട്ടീസ്
നല്‍കിയിരുന്നോ;
(ഡി)
ജില്ലാ
ടൗണ്‍ പ്ലാനിംഗ്
ഓഫീസര്‍, ടൗണ്‍
പ്ലാനിംഗ് വിഭാഗത്തിലെ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ എന്നിവര്‍
കണ്വെന്ഷന് സെന്റര്‍
സന്ദര്‍ശിച്ച്
ബില്‍ഡിംഗ് റൂള്‍സ്
ലംഘിച്ചിട്ടില്ലായെന്ന്
ഫയലില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഏത് സാഹചര്യത്തിലാണ്
പ്രസ്തുത കണ്വെന്ഷന്
സെന്ററിന് ഒക്കുപെന്‍സി
സര്‍ട്ടിഫിക്കറ്റും
കെട്ടിട നമ്പരും
അനുവദിക്കുന്നതിന്
കാലതാമസം
നേരിട്ടതെന്ന്
വ്യക്തമാക്കുമോ ?
നെന്മേനി
വനിതാ ഐ.ടി.ഐ. യ്ക്കു ഭൂമി
6307.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ നെന്മേനി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
വനിതാ ഐ.ടി.ഐ. യ്ക്കു
വേണ്ടി ഭൂമി
വാങ്ങിയതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
വനിതാ
ഐ.ടി.ഐ.ക്കായി പുതിയ
ഭൂമി വാങ്ങുന്നതിനുള്ള
അനുമതിക്കായി
പഞ്ചായത്ത് സർക്കാരിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പുതിയ
ഭൂമി വാങ്ങുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഭൂമി
ലഭ്യമാകാത്തതിനാല്‍
വനിതാ ഐ.ടി.ഐ.
പഞ്ചായത്തിന്
നഷ്ടമായേക്കാവുന്ന
സാഹചര്യത്തില്‍ പുതിയ
ഭൂമി വാങ്ങുന്നതിനുള്ള
അനുമതി വേഗത്തില്‍
നല്കുന്നതിനു നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചെങ്ങന്നൂരിലെ
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
6308.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിൽ
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
കിഫ്ബി മുഖേന
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന 16.5
കോടി രൂപയുടെ
പദ്ധതികള്‍ക്ക്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
പൊതുപരിപാടിയുടെ
നോട്ടീസില്‍ അനുമതിയില്ലാതെ
ജനപ്രതിനിധിയുടെ പേര്
ഉള്‍പ്പെടുത്തിയത് സംബന്ധിച്ച
പരാതി
6309.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തില്‍
ലൈഫ് പദ്ധതിയുമായി
ബന്ധപ്പെട്ട
പൊതുപരിപാടിയുടെ
നോട്ടീസില്‍
അനുമതിയില്ലാതെ
ജനപ്രതിനിധിയുടെ പേര്
ഉള്‍പ്പെടുത്തിയത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയത് സംബന്ധിച്ച്
(ഫയല്‍
നം.PAN-21148/18-D6(DP)
) നാളിതുവരെ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതി സംബന്ധിച്ച്
ഇതിനകം നടപടി തീര്‍പ്പ്
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നടപടി
തീര്‍പ്പ്
ഉണ്ടായിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
വിശദമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ നവീകരണം
6310.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
നിയന്ത്രണത്തില്‍
വരുന്ന ഗ്രാമീണ
റോഡുകളുടെ
നവീകരണത്തിനായി
എന്തൊക്കെ പ്രത്യേക
പദ്ധതികളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളിലായി
ഗതാഗതയോഗ്യമല്ലാത്ത
ഗ്രാമീണ റോഡുകളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പാറശ്ശാല
മണ്ഡലത്തില്‍
പെരുങ്കടവിള ബ്ലോക്ക്
പഞ്ചായത്തിനു കീഴിൽ
വരുന്ന തകര്‍ന്നടിഞ്ഞ
റോഡുകള്‍
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
സോഹിത
വിജുവിന്റെ ചെറുകിട സംരംഭം
6311.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തളിപറമ്പ്
നഗരസഭയായിരുന്ന കാലത്ത്
സോഹിത വിജു എന്ന വനിത
സംരംഭക ആന്തൂരില്‍
ആരംഭിച്ച ശുചീകരണ
ഉല്പന്നങ്ങള്
ഉണ്ടാക്കി വില്‍ക്കുന്ന
ചെറുകിട സംരംഭത്തിന്
ആന്തൂര്‍ നഗരസഭ
രൂപീകരിച്ച ശേഷം അടച്ച്
പൂട്ടുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടിക്കെതിരെ സോഹിത
വിജു പരാതി
നല്‍കിയിരുന്നോയെന്നും
എങ്കില്‍ ആയതിന്മേല്
എന്ത് തീരുമാനം
എടുത്തുവെന്നും
അറിയിക്കാമോ?
എം.എല്‍.എ
കോ-ഓര്‍ഡിനേഷന്‍ ആന്റ്
മോണിട്ടറിംഗ്
കമ്മിറ്റികളുടെയോഗം
6312.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
വിലയിരുത്തുന്നതിനായുള്ള
എം.എല്‍.എ ചെയര്‍മാനും
എ.ഡി.എം.സി.
കണ്‍വീനറുമായ എം.എല്‍.എ
കോ-ഓര്‍ഡിനേഷന്‍ ആന്റ്
മോണിട്ടറിംഗ്
കമ്മിറ്റികള്‍ കഴിഞ്ഞ
ആറ് മാസത്തിനകം എത്ര
മണ്ഡലങ്ങളില്‍ യോഗം
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ യോഗം
ചേരാത്തതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
ഗ്രാമ
വികസന വകുപ്പില്‍ ലക്ച്ചറര്‍
തസ്തികള്‍
6313.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പില്‍
ഏതെല്ലാം ലക്ച്ചറര്‍
തസ്തികള്‍ ഉണ്ട്;
പ്രസ്തുത തസ്തികള്‍
സൃഷ്ടിച്ചതിന്റെയും
ഇവര്‍ക്ക് ശമ്പള
സ്കെയില്‍
നിശ്ചയിച്ചതിന്റെയും
സര്‍ക്കാര്‍
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
ലക്ച്ചറര്‍
തസ്തികകള്‍ക്ക്
സ്പെഷ്യല്‍ റൂള്‍
ഉണ്ടാകുന്നതിന് മുന്‍പ്
ഉണ്ടായിരുന്ന
ലക്ച്ചറര്‍ തസ്തികള്‍
ഏതൊക്കെയാണ്; ഇവയുടെ
ശമ്പള സ്കെയിലുകള്‍ ഏത്
വിധത്തിലായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
ലക്ച്ചറര്‍
തസ്തികള്‍ ഏത് തീയതി
മുതലാണ് ഗ്രാമ വികസന
വകുപ്പില്‍ നിലവില്‍
വന്നിട്ടുള്ളത്; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഗ്രാമവികസന
വകുപ്പിലുള്ള ലക്ചറര്‍ II
തസ്തിക
6314.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലുള്ള ലക്ചറര്‍
II തസ്തികകള്‍
എതൊക്കെയാണ്; ഇവയുടെ
അടിസ്ഥാന വിദ്യാഭ്യാസ
യാേഗ്യതകള്
എന്താെക്കെയാണ്; നിയമന
രീതി ഏത്
വിധത്തിലാണ്;പ്രസ്തുത
തസ്തികകള്‍
സബാേര്ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്പ്പെടുത്തുവാനുണ്ടായ
കാരണം വ്യക്തമാക്കാമാേ;
(ബി)
ഗ്രേഡ്
II ഇല്ലാതെ ഗ്രേഡ് I
മാത്രമുള്ള ലക്ചറര്‍
തസ്തികകള്‍
ഏതൊക്കെയാണ്; ഇവയുടെ
അടിസ്ഥാന വിദ്യാഭ്യാസ
യാേഗ്യതകള്
എന്താെക്കെയാണ്;
ഇവയ്ക്ക് ഗ്രേഡ് II
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമാേ;
(സി)
ഈ
തസ്തിക സ്റ്റേറ്റ്
സര്‍വീസില്‍
ഉള്‍പ്പെടുത്തുവാന്‍
ഉണ്ടായ കാരണം
വ്യക്തമാക്കാമാേ;
(ഡി)
ഉയര്‍ന്ന
വിദ്യാഭ്യാസ
യാേഗ്യതയുള്ള ലക്ചറര്‍
തസ്തികകള്‍
സബോര്‍ഡിനേറ്റ്
സര്‍വീസിലും കുറഞ്ഞ
യാേഗ്യതയുള്ളവ
സ്റ്റേറ്റ് സര്‍വീസിലും
ഉള്‍പ്പെടുത്തിയിട്ടുള്ള
അസാമാന്യ സാഹചര്യം
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമാേ?
ഗ്രാമീണ
റോഡുകളുടെ വികസനം
6315.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാരിനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
തകര്‍ന്നുപോയ ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പ്രത്യേക ഫണ്ട്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
മാർഗങ്ങളിലൂടെയെന്നു
വ്യക്തമാക്കാമോ;
(സി)
സഹായം
നല്‍കുന്നത് റോഡുകളുടെ
റീ ടാറിംഗിന് മാത്രമാണോ
എന്നറിയിക്കാമോ ;
(ഡി)
ഭാവിയില്‍
റോഡുകള്‍ വെള്ളം കയറാതെ
സംരക്ഷിക്കുന്നതിനായി
ഉയരം കൂട്ടുന്നതിനും
ആധുനിക രീതിയില്‍
അപ്ഗ്രേഡ്
ചെയ്യുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എം.എല്‍.എമാരുടെ
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതി
മാതൃകയില്‍ എം.എല്‍.എ
മാര്‍ക്കുകൂടി ഈ
പദ്ധതിയിൽ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാന്‍
സാധ്യമാകുമോ;
(എഫ്)
റോഡ്
പ്രവൃത്തിക്ക് റവന്യൂ
വകുപ്പ് അനുവദിക്കുന്ന
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട്
ഇതുമായി
സംയോജിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കാസര്‍കോട്
ഡവലപ്മെന്റ് അതോറിറ്റി (കാഡ)
6316.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ഡവലപ്മെന്റ് അതോറിറ്റി
(കാഡ) നിലവില്‍ വന്നതും
പിരിച്ചുവിട്ടതും ഏത്
വര്‍ഷങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോടിന്റെ
വികസനത്തിന് കാഡയുടെ
സംഭാവനകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
കാഡ
വായ്പകള്‍
നല്‍കിയിരുന്നുവോയെന്നും
എത്ര പേര്‍ക്ക് എത്ര
തുക വീതം വായ്പ
നല്‍കിയെന്നും ജാമ്യം
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
വായ്പ
എടുത്ത മുഴുവനാളുകളും
തിരിച്ചടച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എത്രയാളുകള്‍
തിരിച്ചടയ്ക്കാന്‍
ബാക്കിയുണ്ടെന്നും
അവരുടെ വായ്പകള്‍ കാഡ
നിലവിലില്ലാത്ത
സാഹചര്യത്തില്‍
എഴുതിത്തള്ളുമോ എന്നും
വ്യക്തമാക്കുമോ;
(ഇ)
വായ്പ
തിരിച്ചടയ്ക്കാത്തവര്‍
ജാമ്യമായി നല്കിയ
പ്രമാണങ്ങള്‍
ആര്‍ക്കൊക്കെ തിരിച്ചു
നല്കാന്
ബാക്കിയുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
പ്രമാണങ്ങള്‍ എപ്പോള്‍
തിരിച്ചു നല്‍കുമെന്ന്
പറയാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍ നബാര്‍ഡ്
സഹായത്തോടെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
6317.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
കൊട്ടാരക്കര,
വെട്ടിക്കവല ബ്ലോക്ക്
പഞ്ചായത്തുകളില്‍
നബാര്‍ഡ് സഹായത്തോടെ
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നറിയിക്കുമോ;
(ബി)
പ്രവൃത്തികളുടെ
ഭരണാനുമതി തുകയും
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്തുമോ?
നെയ്യാറ്റിന്‍കര
ടൈല്‍ ഫാക്ടറി റോഡ്
6318.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ടൈല്‍
ഫാക്ടറി റോഡ്
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിന്
കെ.എസ്.ആര്.ആര്.ഡി.എ.
പുതിയതായി സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിന്
നിലവില്‍ തടസ്സം ഉണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ടൈല്‍
ഫാക്ടറി റോഡിന്റെ
നിലവിലെ അവസ്ഥ
മനസ്സിലാക്കി യഥാസമയം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ പ്രവൃത്തി
2019 സെപ്റ്റംബറിന്
മുന്‍പ് ആരംഭിക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
നഗരകാര്യ
ഡയറക്ടറുടെ കാര്യാലയത്തില്‍
ഇ-ഓഫീസ്
6319.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
ഡയറക്ടറുടെ
കാര്യാലയത്തില്‍ ഫയല്‍
കെെമാറ്റത്തിന് ഇ-ഓഫീസ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടാേ;
(ബി)
ഇല്ലെങ്കില്‍
അടിയന്തരമായി ഇ-ഓഫീസ്
സംവിധാനം
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേ?
ജി
സി ഡി എ യിൽ ടൗണ്‍ പ്ലാന്‍
ഓഫീസര്‍ നിയമനം
6320.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൗണ്‍
പ്ലാന്‍ ഓഫീസര്‍
തസ്തികയില്‍ ജനറല്‍
റിക്രൂട്ട്മെന്റില്‍
ഒന്നാം റാങ്ക് നേടിയ
പട്ടികവിഭാഗത്തില്‍പ്പെട്ട
എസ്.സുഭാഷിന് അഡ്വൈസ്
മെമ്മോ കിട്ടി രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
ജി.സി.ഡി.എ നിയമന
ഉത്തരവ് നല്‍കാത്തത്
എന്തുകൊണ്ടാണ്;
(ബി)
ഇതുസംബന്ധിച്ച്
കേരള ഹൈക്കോടതിയുടെ
വിധിയുണ്ടായിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
എന്താണ്;
(സി)
ഹൈക്കോടതി
ഉത്തരവ് വന്നിട്ടും
പി.എസ്.സി. അഡ്വൈസ്
ലഭിച്ച എസ്.സുഭാഷിന്
നിയമനം നല്‍കാതെ നീതി
നിഷേധിക്കുന്ന നടപടി
തിരുത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
അഡ്വൈസ്
മെമ്മോ ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ
ജി.സി.ഡി.എ.യുടെ നിയമന നിഷേധം
6321.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡെപ്യൂട്ടി
ടൗണ്‍ പ്ലാനിംഗ്
ഓഫീസര്‍
തസ്തികയിലേയ്ക്കുള്ള
പി.എസ്.സി. പരീക്ഷയിൽ
യഥാക്രമം ഒന്ന്,രണ്ട്
റാങ്കുകൾ നേടിയ പട്ടിക
വിഭാഗത്തില്‍പ്പെട്ട
ലീലാവതി, ഹിന്ദുജ എന്നീ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജി.സി.ഡി.എ. നിയമനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
പരീക്ഷ നടത്തി
തെരഞ്ഞെടുത്ത് അഡ്വൈസ്
മെമ്മോ നല്കിയ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജി.സി.ഡി.എ. നിയമനം
നിഷേധിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇക്കാര്യത്തില്‍
സംഭവിച്ച നീതി നിഷേധം
തിരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
കില
മുഖാന്തരം നടത്തിയ സാമ്പത്തിക
ഗവേഷണ പ്രവര്‍ത്തനങ്ങള്‍
6322.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കില മുഖാന്തരം നടത്തിയ
സാമ്പത്തിക ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമാേ;
(ബി)
ദില്ലിയിലെ
സെന്റര്‍ ഫാേര്‍
പാേളിസി റിസര്‍ച്ചുമായി
ചേര്‍ന്ന് നടത്തിയ
അക്കൗണ്ടബിലിറ്റി
ഇനിഷ്യേറ്റീവ്
പഠനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ; ഇൗ
പഠനത്തിനായി സെന്റര്‍
ഫാേര്‍ പാേളിസി
റിസര്‍ച്ച്
സമര്‍പ്പിച്ച പഠന
രൂപരേഖ (പ്രൊപ്പോസല്‍),
പഠനത്തിനായുള്ള കരാര്‍,
പഠന പുരാേഗതി
സംബന്ധിച്ച പ്രതിമാസ
വിലയിരുത്തല്‍, പഠനം
പൂര്‍ത്തീകരിച്ച്
സമര്‍പ്പിച്ച
റിപ്പാേര്‍ട്ടിന്റെ
പൂര്‍ണ്ണരൂപം
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമാേ?