ജി.പി.എസ്
ട്രാക്കര്‍ സംവിധാനം
6400.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുവാഹനങ്ങളില്‍
ജി.പി.എസ്.ട്രാക്കര്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
അന്തിമ നിര്‍ദ്ദേശം
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിന്
മുന്നോടിയായി വിവിധ
വിഭാഗം പൊതുവാഹന ട്രേഡ്
യൂണിയനുകളുമായി ചര്‍ച്ച
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അത്തരത്തിലുള്ള
കൂടിയാലോചനകള്‍
നടന്നിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദാംശംങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സംവിധാനം നടപ്പില്‍
വരുത്തുമ്പോള്‍
ഏതെല്ലാം രീതികള്‍
അവലംബിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പിഴ
അടയ്ക്കാത്ത വാഹനങ്ങള്‍
6401.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
അയ്യായിരം രൂപയ്ക്ക്
മുകളിലുളള എത്ര ചെക്ക്
റിപ്പോര്‍ട്ടുകള്‍
(കേസുകള്‍)
പിഴയടയ്ക്കാതെ
വകുപ്പില്‍
പെന്‍ഡിംഗില്‍
വെച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പിഴ അടപ്പിക്കുവാനുളള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(സി)
പിഴ
അടയ്ക്കാത്ത
വാഹനങ്ങള്‍ക്കെതിരെ
രജിസ്ട്രേഷന്,
പെര്‍മിറ്റ് ഇവ
റദ്ദാക്കാനുളള
നടപടികള്‍ സ്വീകരിച്ച്
സര്‍ക്കാരിന്റെ റവന്യൂ
വര്‍ദ്ധിപ്പിക്കുവാനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സണ്‍
ഗ്ലാസ്സ് ഫിലിം നിരോധനം
6402.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങളുടെ
ഗ്ലാസ്സില്‍ സണ്‍
ഗ്ലാസ്സ്ഫിലിം
പതിക്കുന്നത്
സുപ്രീംകോടതി
നിരോധിച്ചിട്ടുണ്ടോ;
(ബി)
പല
വാഹനങ്ങളും സണ്‍
ഗ്ലാസ്സ് ഫിലിം
ഒട്ടിച്ച് നിരത്തില്‍
ഒാടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
അറിയിക്കുമോ?
കല്ലട
ബസ് ജീവനക്കാർക്കെതിരെയുള്ള
നടപടി
6403.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മരടില്‍
യാത്രക്കാരെ
മര്‍ദ്ദിച്ച
സംഭവത്തില്‍
അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
കല്ലട ബസ്
ജീവനക്കാർക്കെതിരെ
നാളിതുവരെ എന്തൊക്കെ
നടപടികള്‍ ഗതാഗതവകുപ്പ്
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബസ്സിന്റെ പെര്‍മിറ്റ്
റദ്ദാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പെര്‍മിറ്റ്
റദ്ദാക്കാത്ത നടപടി
ഗുരുതര വീഴ്ചയായി
കാണുന്നുണ്ടോ; എങ്കില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
പരസ്യം
പതിച്ച പൊതുവാഹനങ്ങള്‍
6404.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവാഹനങ്ങളില്‍
പരസ്യം പതിക്കുന്നതിന്
മോട്ടോര്‍ വാഹന
വകുപ്പില്‍ ഫീ
അടയ്ക്കേണ്ടതുണ്ടോ;
എങ്കില്‍ ആയത്
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സ്വകാര്യവാഹനങ്ങളില്‍
പരസ്യം പതിക്കുന്നതിന്
എന്തെങ്കിലും വിലക്ക്
നിലവിലുണ്ടോ;
വിശദമാക്കാമോ?
അന്തര്‍
സംസ്ഥാന ബസ് ഓപ്പറേറ്റർമാരുടെ
നികുതി കുടിശ്ശിക
6405.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന ബസ്
ഓപ്പറേറ്റർമാരിൽ
നിന്നും റോഡ്, വാഹന
നികുതി ഇനങ്ങളിലായി
ഏകദേശം നാൽപ്പത്
കോടിയോളം രൂപ പിരിഞ്ഞ്
കിട്ടാനുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പിരിച്ചെടുക്കുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(ബി)
അന്തര്‍സംസ്ഥാന
സ്വകാര്യ ബസുകള്‍
ദിവസവും സ്റ്റേജ്
ക്യാര്യേജ് നിയമം
ലംഘിക്കുന്നത്
പൂര്‍ണമായും തടയാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ; പകരം
യാത്രാസംവിധാനം
ഒരുക്കാനുള്ള
സര്‍ക്കാരിന്റെ
പരിമിതികളാണോ ഇതിന്
കാരണമെന്ന്
വെളിപ്പെടുത്താമോ;
(സി)
കോണ്‍ട്രാക്ട്
ക്യാര്യേജ് ബസുകള്‍
വാടകയ്ക്കെടുത്ത്
അന്തര്‍സംസ്ഥാന
സർവീസുകൾ നടത്തുന്നതിന്
കെ.എസ്.ആർ.ടി.സി.യ്ക്ക്
എന്തൊക്കെ തടസ്സങ്ങളാണ്
നിലവിലുള്ളത്;
വ്യക്തമാക്കാമോ?
അന്തര്‍
സംസ്ഥാന സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകള്‍
6406.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും നിലവില്‍
അന്തര്‍ സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
എത്ര സ്വകാര്യ
ബസ്സുകള്‍ ഉണ്ട്;
(ബി)
എൽ.എ.പി.ടി.
ലൈസന്‍സിന്റെ മറവില്‍
സ്റ്റേജ് ക്യാരിയർ
നിയമങ്ങള്‍ ലംഘിക്കുന്ന
ഇത്തരം ബസ്സുകളെ
നിയന്ത്രക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ദീര്‍ഘദൂര
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകള്‍
6407.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനുള്ളില്‍
നിരവധി നഗരങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
അനധികൃതമായി സ്വകാര്യ
ബസ്സുകള്‍ ഓടുന്നതായ
പരാതിയിന്മേല്
അന്വേഷണം നടത്തിയോ
എന്നും സ്വീകരിച്ച
നടപടി എന്താണ്
എന്നുമുള്ള വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്ലീറ്റ്
ഓണര്‍ നിയമപ്രകാരം
സംസ്ഥാനത്തിനുള്ളില്‍
ദീര്‍ഘദൂര ബസ്സുകള്‍
ഓടിക്കുവാന്‍
കെ.എസ്.ആര്.ടി.സിക്ക്
മാത്രമേ അര്‍ഹതയുള്ളു
എന്നിരിക്കെ ഇത്തരം
സ്വകാര്യ ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നത്
ഏത് നിയമത്തിന്റെ
പിന്‍ബലത്തിലാണ്
എന്നറിയിക്കാമോ?
പരിവാഹന്‍
സോഫ്റ്റ്വെയർ സംവിധാനം
6408.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുവാന്‍
കൊണ്ടുവന്ന പരിവാഹന്‍
സോഫ്റ്റ്വെയർ സംവിധാനം
കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നൂതന സോഫ്റ്റ്വെയർ
ഉപയോഗവുമായി
ബന്ധപ്പെട്ട് വകുപ്പിലെ
ജീവനക്കാര്‍ക്ക്
പരിശീലനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(സി)
അതി
സുരക്ഷാ നമ്പര്‍
പ്ലേറ്റുകളുമായി
ബന്ധപ്പെട്ട് സംസ്ഥാനം
പുറപ്പെടുവിച്ച
ഉത്തരവില്‍ അവ്യക്തത
ഉണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഡ്രെെവിംഗ്
ടെസ്റ്റിന് ഓട്ടോഗിയര്‍
കാറുകള്‍
6409.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രെെവിംഗ്
ടെസ്റ്റിന് ഓട്ടോഗിയര്‍
കാറുകള്‍
ഉപയോഗിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സം ഉണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഓട്ടോഗിയര്‍ കാറുകള്‍,
പ്രത്യേകിച്ചും
സ്ത്രീകള്‍
ഉപയോഗിക്കുന്ന
സാഹചര്യത്തില്‍
ഡ്രെെവിംഗ്
ടെസ്റ്റുകള്‍ക്ക്
ഉപയോഗിക്കുവാന്‍
അനുമതി നല്കുന്ന
കാര്യം
പരിശോധിക്കുമോ;
(സി)
ഓട്ടോഗിയര്‍
കാറുകള്‍ ഉപയോഗിച്ച്
ടെസ്റ്റ്
പാസാകുന്നവര്‍ക്ക്
ലെെസന്‍സില്‍
ഓട്ടോഗിയര്‍ എന്ന്
കാണിച്ച് ലെെസന്‍സ്
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഓട്ടോഗിയര്‍
കാര്‍ ഉപയോഗിച്ച്
ഡ്രെെവിംഗ് ടെസ്റ്റ്
നടത്തുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ക്ക്
നല്‍കുമോ;
വ്യക്തമാക്കുമോ;
(ഇ)
ഓട്ടോഗിയര്‍
കാറുകള്‍ ഉപയോഗിച്ച്
ടെസ്റ്റ് നടത്തുവാന്‍
നിലവില്‍ എന്തെങ്കിലും
നിയമതടസമുണ്ടോ; ഇത്
സംബന്ധിച്ച ചട്ടത്തില്‍
വ്യക്തത ഇല്ലെങ്കില്‍
വ്യക്തത വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
ഇതിനാവശ്യമായ
നടപടി സ്വീകരിക്കുവാന്‍
കേന്ദ്ര മോട്ടോര്‍ വാഹന
മന്ത്രാലയവുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാഹനങ്ങളുടെ
താല്‍ക്കാലിക പെര്‍മിറ്റ്
6410.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
വാഹനം
വാങ്ങുന്നവര്‍ക്ക്
താല്‍ക്കാലിക
പെര്‍മിറ്റ്
എടുക്കുന്നതിന്
പുതുതായി എന്തെങ്കിലും
നിയന്ത്രണങ്ങള്‍
കൊണ്ടുവന്നിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
താല്‍ക്കാലിക
പെര്‍മിറ്റിന്
അപേക്ഷിച്ച് കഴിഞ്ഞാല്‍
ആയത് നല്‍കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടാേ;
(സി)
താല്‍ക്കാലിക
പെര്‍മിറ്റ്
ലഭിക്കുന്നതിലെ
കാലതാമസം കാരണം പുതിയ
വാഹനം വാങ്ങുന്നവര്‍
പ്രയാസപ്പെടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
കാലതാമസം ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ?
വാഹനങ്ങളില്‍
ജി.പി.എസ് ഘടിപ്പിക്കുന്ന
നടപടി
6411.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഏതു തരം വാഹനങ്ങളിലാണ്
ജി.പി.എസ്
ഘടിപ്പിക്കാന്‍
നിലവില്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
സുരക്ഷാ
മാനദണ്ഡങ്ങള്‍ പാലിക്കാത്ത
സ്കൂള്‍ വാഹനങ്ങള്‍
6412.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കാതെയും ആവശ്യമായ
അനുമതി ലഭിക്കാതെയും
നിരവധി സ്കൂള്‍
വാഹനങ്ങള്‍ സർവീസ്
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ക്കൂള്
വാഹനങ്ങളുടെ അമിതവേഗത
നിയന്ത്രിക്കുന്നതിനും
സുരക്ഷയൊരുക്കി
അപകടരഹിതമാക്കുന്നതിനും
സ്ക്കൂള് സമയമാറ്റം
ഉൾപ്പെടെ പരിഗണിച്ച്
ബന്ധപ്പെട്ട
വകുപ്പുമായി ചേര്‍ന്ന്
നവീനപദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോറികളുടെ
അമിത വേഗത നിയന്ത്രിക്കാൻ
ജി.പി.എസ്. സംവിധാനം
6413.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന ലാേറികളെ
നിരീക്ഷിക്കുന്നതിനും
ഇതിന്റെ അമിത വേഗത
നിയന്ത്രിക്കുന്നതിനുമായി
ജി.പി.എസ്. സംവിധാനം
ഏർപ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കിൽ
എന്നുമുതലാണ് ഇൗ
സംവിധാനം
കര്‍ശനമാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇൗ
സംവിധാനം
നടപ്പിലാക്കുന്നതിലൂടെ
പ്രാവര്‍ത്തികമാക്കാൻ
സാധിക്കുന്ന
കാര്യങ്ങള്‍
എന്താെക്കെയാണ്;
വിശദമാക്കാമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങൾ
എന്തൊക്കെയാണ്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ടാക്സി
വാഹനങ്ങളില്‍
ജി.പി.എസ്.,സ്പീഡ് ഗവേണര്‍
സംവിധാനങ്ങൾ
6414.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടാക്സി വാഹനങ്ങളില്‍
ജി.പി.എസ്, സ്പീഡ്
ഗവേണര്‍ എന്നീ
സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിന്
എന്ന് വരെയാണ് സമയം
അനുവദിച്ചിരിക്കുന്നത്;
ഇത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വാഹനങ്ങളില്‍
പ്രസ്തുത സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിന്
2019 ഡിസംബര്‍ 31 വരെ
സാവകാശം അനുവദിക്കുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനങ്ങൾ
ഏർപ്പെടുത്താത്ത
വാഹനങ്ങളെ ടെസ്റ്റില്‍
നിന്നും ഒഴിവാക്കുന്നത്
സംബന്ധിച്ചുള്ള
നിയന്ത്രണങ്ങള്‍ക്ക്
ഇളവ് അനുവദിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ വരവും ചെലവും
6415.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര ബസുകളുണ്ടെന്നും
നിലവില്‍ വിവിധ
റൂട്ടുകളില്‍ മുടങ്ങാതെ
സര്‍വ്വീസ് നടത്തുന്ന
ബസുകൾ എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഒരു
മാസം
കെ.എസ്.ആര്.ടി.സി.
യുടെ ഏകദേശ വരവും
ചെലവും എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
കെ.എസ്.ആര്.ടി.സി.
ലാഭത്തിലായ മാസം
അല്ലെങ്കില്‍ വര്‍ഷം
ഏതാണെന്ന്
വ്യക്തമാക്കാമോ;
ലാഭത്തിലായിരുന്നെങ്കില്‍
തുക വ്യക്തമാക്കാമോ;
(ഡി)
ഒരു
ബസ് സർവീസ് നടത്താന്‍
എത്ര ജീവനക്കാരുടെ
സേവനമാണ്
ആവശ്യമുള്ളതെന്നും ഒരു
ദിവസം അവര്‍ക്ക്
വേതനവും മറ്റ്
ചെലവുകള്‍ക്കുമായി
വേണ്ടിവരുന്ന തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
മറ്റു
സംസ്ഥാനങ്ങളില്‍
ഇത്തരത്തില്‍ വരുന്ന
ചെലവ് എത്രയാണെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തുന്നതിനെക്കുറിച്ചാലോചിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണം
6416.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണം
ലക്ഷ്യമിട്ട് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിയമിച്ച സുശീല്‍ ഖന്ന
ഇടക്കാല റിപ്പോര്‍ട്ട്
എന്തെങ്കിലും
നല്‍കിയിരുന്നോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സുശീല്‍
ഖന്ന സമര്‍പ്പിച്ച
ഇടക്കാല
റിപ്പോര്‍ട്ടില്‍
കെ.എസ്.ആര്.ടി.സി. യെ
ലാഭകരമാക്കുവാന്‍
നിര്ദ്ദേശിച്ചിട്ടുളള
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
നടത്തുന്ന അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
6417.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ അന്തര്‍
സംസ്ഥാന ബസ് സര്‍വ്വീസ്
രംഗത്ത്
നിലനില്‍ക്കുന്ന
പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
നടത്തുന്ന അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
സംബന്ധിച്ച് ഓരോ ഡിപ്പോ
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി.
പുതുതായി ആരംഭിച്ച
അന്തര്‍ സംസ്ഥാന
സ്രവ്വീസുകള്
ഏതൊക്കെയാണെന്ന്
അറയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി
റദ്ദ് ചെയ്ത അന്തര്‍
സംസ്ഥാന സ്രവ്വീസുകള്
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സർവ്വീസുകൾ
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതികൾ
6418.
ശ്രീ.രാജു
എബ്രഹാം
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
സഹകരണത്തോടെ
കെ.എസ്.ആര്.ടി.സി.
നടത്തിയ ഷെഡ്യൂള്‍
പുനക്രമീകരണ
നടപടികളിലൂടെ പ്രതിമാസ
വരുമാനം ഇരുനൂറ് കോടി
രൂപക്കുമുകളിൽ
എത്തിക്കുവാനായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
അറ്റകുറ്റപ്പണികള്‍ക്കായി
മാറ്റിയിട്ടിരിക്കുന്ന
കെ.യു.ആര്.ടി.സി.യുടെ
ഉള്‍പ്പെടെയുള്ള
വാഹനങ്ങൾ വേഗത്തിൽ
ഗതാഗതയോഗ്യമാക്കി വാഹന
വിനിയോഗം
ഉയര്‍ത്തുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കൂടുതല്‍
പുതിയ വാഹനങ്ങള്‍
വാങ്ങി അതിനനുസരിച്ച്
ജീവനക്കാരുടെ എണ്ണം
യുക്തിസഹമാക്കുവാൻ
പദ്ധതിയുണ്ടോ;
ഇലക്ട്രിക് ബസുകള്‍
വ്യാപകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇവയുടെ ലാഭ-നഷ്ട സാധ്യത
പരിശോധനാ
വിധേയമാക്കിയിരുന്നോ;
(ഡി)
തിരുവനന്തപുരം
- തൃശ്ശൂര്‍
സൂപ്പര്‍ഫാസ്റ്റ്
ചെയിന്‍ സര്‍വ്വീസ്
വിജയകരമാണോ; ഈ
മാതൃകയില്‍ ഏറെ
തിരക്കേറിയതും
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
കുറവുള്ളതുമായ
തൃശ്ശൂര്‍-കാസര്‍ഗോഡ്
റൂട്ടിലും ചെയിന്‍
സര്‍വ്വീസ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ;
(ഇ)
സാമൂഹ്യ
പ്രതിബദ്ധതയൊടെ
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ സമയത്തിന്
തൊട്ടുമുമ്പ് സമയക്രമം
തെറ്റിച്ചുകൊണ്ട്
സ്വകാര്യ ബസ്സുകളും
മറ്റു സമാന്തര
സര്‍വ്വീസ് വാഹനങ്ങളും
സര്‍വ്വീസ് നടത്തുന്നത്
തടയുവാൻ കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ബസ്
ബോഡി നിര്‍മ്മാണം
6419.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
ബസ് ബോഡി
നിര്‍മ്മാണത്തിന്
സംസ്ഥാനത്ത് എത്ര
വര്‍ക്ക്ഷോപ്പുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
നിലവിലുള്ള
തൊഴിലാളികള്‍ക്ക്
ഇതുവഴി തൊഴില്‍
ദിനങ്ങള്‍
ലഭിക്കുന്നുണ്ടോ;
(സി)
തൊഴില്‍
ദിനങ്ങളില്‍ കുറവ്
ഉണ്ടാകുന്നുവെങ്കില്‍
അത് പരിഹരിക്കാനായി
സ്വകാര്യ മേഖലയിലെ
ബസ്സുകള്‍ക്കുള്ള ബോഡി
നിര്‍മ്മാണവും നിശ്ചിത
നിരക്കില്‍
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്ഷോപ്പുകളില്‍
ആരംഭിക്കുന്നത്
ആലോചിക്കുമോ?
അന്തര്‍
സംസ്ഥാന പാതകളില്‍ വാടക
ബസുകള്‍
6420.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന പാതകളില്‍ വാടക
ബസുകള്‍ ഓടിക്കുവാന്‍
കര്‍ണ്ണാടകയും കേരളവും
തമ്മില്‍
ധാരണയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ബസുകള്‍ വീതം
ഓടിക്കുവാനാണ്
ധാരണയായത്;
വ്യക്തമാക്കുമോ;
(ബി)
സ്റ്റേജ്
കാര്യേജ് ബസുകള്‍
ഓടിക്കുന്നതിന് പകരം
വാടക ബസുകള്‍
ഓടിക്കുന്നതിന്
ധാരണയായതിന്റെ
കാരണമെന്താണ്
എന്നറിയിക്കാമോ?
സുശീല്‍
ഖന്നയുടെ ഇടക്കാല
റിപ്പോര്‍ട്ട് പ്രകാരമുള്ള
നടപടി
6421.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ മിഡില്‍ ലെവല്‍
മാനേജ്മെന്റ് പൂര്‍ണ്ണ
പരാജയമായതു മൂലമാണ്
കെ.എസ്.ആര്.ടി.സി.
ഇത്ര വലിയ
നഷ്ടത്തിലായതെന്നും
ആയതിനാല്‍
ഇവര്‍ക്കുപകരം
പ്രൊഫഷണല്‍ ടീമിനെ
വയ്ക്കണമെന്നുമുള്ള
സുശീല്‍ ഖന്നയുടെ
ഇടക്കാല
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിലെ
കാലതാമസം
വ്യക്തമാക്കുമോ;
(ബി)
സുശീല്‍
ഖന്നയുടെ ഇടക്കാല
റിപ്പോര്‍ട്ട് പ്രകാരം
കെ.എസ്.ആര്.ടി.സി.
നഷ്ടത്തിലേക്ക്
കൂപ്പുകുത്തുന്നതിന്
കാരണക്കാരായ
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരെ മാറ്റി
പകരം പ്രൊഫഷണല്‍ ടീമിനെ
വയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇതിനു
വേണ്ടി
നോട്ടിഫിക്കേഷന്‍ എത്ര
പ്രാവശ്യം
നടത്തിയിട്ടുണ്ട്; ഓരോ
തവണയും എത്ര പേര്
അപേക്ഷിച്ചിട്ടുണ്ട്;
അവരുടെ പേര് വിവരവും
യോഗ്യതയും
പ്രവൃത്തിപരിചയവും
വ്യക്തമാക്കാമോ;
(ഡി)
ഇവരെ
ആരെല്ലാമാണ്
ഇന്റര്‍വ്യൂ ചെയ്തത്;
ഇവര്‍ക്ക് നല്കിയ
മാര്‍ക്ക് എത്രയാണ്;
എത്രപേര്‍
ഇന്റര്‍വ്യൂവിന്
പരാജയപ്പെട്ടു എന്നും
എത്രപേര്‍ വിജയിച്ചു
എന്നും വ്യക്തമാക്കുമോ;
ആരും
വിജയിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഇ)
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാര്‍ക്ക്
പകരം പ്രൊഫഷണല്‍സിനെ
നിയമിക്കാന്‍ എന്തൊക്കെ
അടിയന്തര നടപടികള്‍
ഉണ്ടാകും എന്ന്
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
ബസ്സ് സര്‍വീസുകള്‍ക്കെതിരെ
നിയമനടപടികള്‍
6422.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായി
ഗുരുതര ഗതാഗത ലംഘനം
നടത്തുന്ന സ്വകാര്യ
ബസ്സുകളില്‍ നിന്ന്
പിഴയീടാക്കുന്നുണ്ടെങ്കിലും
നിയമലംഘനം തടയുന്നതിനും
ബസ്സുകള്‍
പിടിച്ചെടുക്കുന്നതിനും
ഗതാഗതവകുപ്പിന്
കഴിയാതിരിക്കുന്നത്
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കുമാേ;
(ബി)
പ്രതിദിനം
നൂറിലെറെ സ്വകാര്യ
ബസ്സുകള്‍ ലാഭകരമായി
സംസ്ഥാനത്തെ
വിവിധയിടങ്ങളില്‍
നിന്നും
ബാംഗ്ലൂരിലേക്ക്
അനധികൃതമായി ബസ്സ്
സര്‍വീസ്
നടത്തിവരുന്നത്
തടയുന്നതിനും പകരം
സ്വന്തമായി ബസ്സുകള്‍
ഓടിക്കുന്നതിനും
കെ.എസ്.ആര്.ടി.സി.മാനേജ്മെന്റിന്
നിര്‍ദ്ദേശം നല്കുമാേ;
(സി)
അന്തര്‍സംസ്ഥാന
സ്വകാര്യ
ബസ്സുകള്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കുന്നതിന്
ഉതകുന്ന തരത്തില്‍
സംസ്ഥാനത്തെ ഗതാഗത
നിയമത്തില്‍ അടിയന്തര
മാറ്റങ്ങള്‍
വരുത്തുമാേ;
(ഡി)
അന്തര്‍
സംസ്ഥാന പാതകളില്‍
സര്‍വ്വീസ്
നടത്തുന്നതിന്
വാടകയ്ക്ക് ബസ്സുകള്‍
കിട്ടുന്നതിനായി
കെ.എസ്.ആര്.ടി.സി.
നടത്തിയ ശ്രമം ഫലം
കാണാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടാേ;
(ഇ)
യാത്രക്കാരെ
പെരുവഴിയിലാക്കാതെ
സ്വകാര്യ ബസ്സുകളുടെ
അനധികൃത സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
അറിയിക്കുമാേ;
(എഫ്)
ഓണാഘാേഷത്താേടനുബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
യുടെ അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
വിപുലപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമാേ;
(ജി)
അന്തര്‍
സംസ്ഥാന ബസ്സുകളുടെ
നികുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കുമാേ?
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി ഒരുക്കുന്ന
യാത്രാസൗകര്യം
6423.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയന വര്‍ഷത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ യാത്രാസൗകര്യം
ഒരുക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
യ്ക്ക്
കഴിഞ്ഞിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
സുഖയാത്ര
സുരക്ഷിതയാത്ര എന്ന
സന്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
തലത്തില്‍ നടത്തുന്ന
കാര്യങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
കണ്സഷന് ടിക്കറ്റ്
വിതരണത്തിലുണ്ടാകുന്ന
കാലതാമസവും
ബുദ്ധിമുട്ടും
ഒഴിവാക്കുവാന്‍
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
ഫുട്ബാേര്ഡില് നിന്ന്
വിദ്യാര്‍ത്ഥികള്‍
സഞ്ചരിക്കുന്നത്
കര്‍ശനമായി
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
കെ.എസ്.ആര്.ടി.സി.
യിലെ സ്റ്റോര്‍, സിവില്‍
വിഭാഗം ജീവനക്കാര്‍
6424.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ സ്റ്റോര്‍,
സിവില്‍ വിഭാഗം
ജീവനക്കാര്‍ക്ക് ഓരോ
മാസത്തെയും രണ്ടാം
ശനിയാഴ്ച
പ്രവർത്തിദിവസമാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍;
ആയതിന്റെ കാരണമെന്ത്;
വ്യക്തമാക്കാമോ;
(ബി)
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍ക്ക്
രണ്ടാം ശനിയാഴ്ച അവധി
നിലനിര്‍ത്തി
നല്‍കണമെന്ന സുശീല്‍
ഖന്നയുടെ പ്രത്യേക
പരാമര്‍ശം
റിപ്പോര്‍ട്ടില്‍
ഉണ്ടായിരുന്നോ;
(സി)
കെ.എസ്.ആര്.ടി.സി.യെ
പുനരുദ്ധരിക്കുക എന്ന
ഉദ്ദേശ്യത്തോടെ
ഡ്യൂട്ടി നോക്കുന്ന
ഏണിംഗ്
സ്റ്റാഫുകള്‍ക്ക്
നല്‍കിവരുന്ന എണ്ണമറ്റ
ആനുകൂല്യങ്ങള്‍
എടുത്തുകളഞ്ഞത്
തൊഴിലാളി സംഘടനകളുമായി
ആലോചിച്ചായിരുന്നോ;
എങ്കില്‍ ഏതെല്ലാം
സംഘടനകളുമായി എത്ര
വട്ടം കൂടിയാലോചന
നടത്തി; വിശദാംശം
അറിയിക്കുമോ;
(ഡി)
മിനിസ്റ്റീരിയല്‍
വിഭാഗക്കാരുടെ പ്രസ്തുത
അവധി
കെ.എസ്.ആര്.ടി.സി.ക്ക്
ഒരു തരത്തിലും
സാമ്പത്തിക
ഗുണമുണ്ടാകുന്നില്ലെന്നത്
കണക്കിലെടുത്ത് ഇത്
കെ.എസ്.ആര്.ടി.സി.യുടെ
അവധി ദിനത്തില്‍ നിന്ന്
ഒഴിവാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തിക
6425.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍
തസ്തികയിലേക്ക് 2015
ല്‍ പി.എസ്.സി. പരീക്ഷ
നടത്തി ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടും
പ്രാക്ടിക്കല്‍
ടെസ്റ്റ് നടത്താത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കരുതെന്ന്
കെ.എസ്.ആര്.ടി.സി.,
പി.എസ്.സി. യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ സപ്ലിമെന്ററി
ശമ്പള ബില്ലുകള്‍
6426.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
വിവിധ ആരാേഗ്യ
പ്രശ്നങ്ങളാല്‍ മറ്റ്
ജീവനക്കാരെപ്പാേലെ
കൃത്യമായി
ലെെന്ഡ്യൂട്ടി
ചെയ്യാന്‍ പറ്റാത്ത
ജീവനക്കാരുടെ 2018
ഫെബ്രുവരിക്കുശേഷമുള്ള
സപ്ലിമെന്ററി ശമ്പള
ബില്ലുകള്‍
കെ.എസ്.ആര്.ടി.സി.
തയ്യാറാക്കിയെങ്കിലും
സാമ്പത്തിക നില
മെച്ചപ്പെടുമ്പോഴോ
ഫണ്ടിന്റെ ലഭ്യത
അനുസരിച്ചോ മാത്രമേ
പ്രസ്തുത ജീവനക്കാർക്ക്
ശമ്പളം നൽകാനാവൂ എന്ന
വാദം സര്‍ക്കാര്‍
അംഗീകരിക്കുന്നുണ്ടോ;
എങ്കില്‍ എന്തിന്റെ
അടിസ്ഥാനത്തിലെന്ന്
വ്യക്തമാക്കാമോ;
(ബി)
2018
ഫെബ്രുവരിക്ക് ശേഷം
കെ.എസ്.ആര്.ടി.സി.ജീവനക്കാര്‍ക്ക്
ശമ്പളവും ഒപ്പം
പെന്‍ഷനും
നല്‍കാനായെങ്കിലും
അതിലെ രോഗികളായ ഇത്തരം
ജീവനക്കാരുടെ ചുരുങ്ങിയ
പ്രതിമാസ തുക മാത്രം
നല്‍കാതെ ബോധപൂര്‍വം
നീട്ടുന്നത് ഇവരുടെ
ജീവിതം തന്നെ
ബുദ്ധിമുട്ടിലാക്കുന്നുവെന്ന
കാര്യം ഗൗരവമായി
കാണുമോ;
(സി)
ഇത്തരക്കാരുടെ
2019 മേയ് വരെയുള്ള
കുടിശ്ശിക തുക എത്രയും
പെട്ടെന്ന്
കൊടുത്തുതീര്‍ക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്കെതിരെയുള്ള
ശിക്ഷാനടപടികള്‍
6427.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍ എത്ര
ജീവനക്കാര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാര്‍ക്കെതിരെ,
അവര്‍ ചെയ്യാത്ത കുറ്റം
ആരോപിച്ച്
ശിക്ഷാനടപടികള്‍
സ്വീകരിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
പീഡനത്തിന് ഇരയായ
ഏതൊക്കെ വ്യക്തികള്‍
മുഖ്യമന്ത്രി,
ഗതാഗതമന്ത്രി,
സി.എം.ഡി.
എന്നിവര്‍ക്ക് പരാതി
നല്‍കിയിട്ടുണ്ട്;
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
എംപാനൽ ഡ്രൈവർമാരുടെ നിയമനം
6428.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എംപാനല്‍
ഡ്രൈവര്‍മാരെ
പിരിച്ചുവിടണമെന്ന
ഹൈക്കോടതി ഉത്തരവ്
സുപ്രീംകോടതി ശരിവച്ചത്
മൂലം ഉണ്ടായിട്ടുള്ള
സ്ഥിതിവിശേഷം
കെ.എസ്.ആര്.ടി.സി.
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
എംപാനൽ
ഡ്രൈവർമാരെ ഒഴിവാക്കി
പകരം പി.എസ്.സി. മുഖേന
സ്ഥിരം ഡ്രൈവർമാരെ
നിയമിക്കുകയെന്നത്
സാധ്യമല്ലെന്ന നിലപാട്
കെ.എസ്.ആര്.ടി.സി.
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
കാരണമെന്താണ്;
വിശദമാക്കാമോ;
(സി)
നിലവിലുള്ള
എംപാനലുകാരെ പിരിച്ച്
വിടേണ്ടിവന്നാല്‍
അവരെത്തന്നെ 179
ദിവസത്തേക്ക്
താല്‍ക്കാലികമായി
നിയമിക്കാൻ
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കിൽ
പ്രസ്തുത നിലപാട്
പി.എസ്.സി. റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാർത്ഥികളെ
ദോഷകരമായി ബാധിക്കാൻ
സാധ്യതയില്ലേ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
ശമ്പള പരിഷ്കരണം
6429.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ശമ്പള പരിഷ്കരണം
അവസാനമായി
നടപ്പിലാക്കിയത് ഏത്
വര്‍ഷമാണെന്നും ഇതിന്റെ
സാമ്പത്തികാനുകൂല്യം
ജീവനക്കാര്‍ക്ക്
നല്‍കിയത് എന്നു
മുതലാണ് എന്നതിന്റെയും
വിശദവിവരം നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്കരണം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരുടെ കുറവ്
6430.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
സര്‍വ്വീസുകള്‍
ക്രമപ്രകാരം
നടത്തുന്നതിന്
ഡ്രൈവ്രമാരും
കണ്ടക്ടര്‍മാരും
അടക്കമുള്ള
ജീവനക്കാരുടെ
എണ്ണത്തിലെ കുറവ്
പ്രയാസം
സൃഷ്ടിക്കുന്നുണ്ടോ;
(ബി)
ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിനും
സര്‍വ്വീസുകള്‍
കൂടുതല്‍
കാര്യക്ഷമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ തസ്തികയിലെ നിയമനം
6431.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍
തസ്തികയിലേക്ക് നിയമനം
നടത്താന്‍ ഒഴിവുകള്‍
യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
ഇവര്‍ക്കെതിരെ മാനേജ്
മെന്റ് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
അഡ്വെെസ് ചെയ്ത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമന ഉത്തരവ്
നല്കുന്നതില് വലിയ
കാലതാമസം വരുത്തിയ
കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥര്‍ക്ക്
എതിരെ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
നിയമനങ്ങള്‍
6432.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.യില്‍
എത്ര ജീവനക്കാരെ
പുതുതായി
നിയമിച്ചിട്ടുണ്ട്;
(ബി)
ഉണ്ടെങ്കില്‍
തസ്തിക/എണ്ണം
എന്നിങ്ങനെ തരം
തിരിച്ച് അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.ജീവനക്കാര്‍ക്ക്
ഡി.എ. കുടിശ്ശിക
6433.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
നിലവില്‍ എത്ര ഗഡു
ഡി.എ. കുടിശ്ശിക
നല്കാന് ഉണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ശതമാനം ഡി.എ.,
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
പ്രഖ്യാപിച്ചിട്ടുണ്ട്;
അതില്‍ എത്ര ശതമാനം
ഡി.എ.നല്‍കിയിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്കുമോേ;
(സി)
ജീവനക്കാര്‍ക്ക്
നല്കുവാനുള്ള ഡി.എ.
കുടിശ്ശിക എത്രയും
പെട്ടെന്ന് നല്കുവാന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
സി.എന്‍.ജി.ബസുകള്‍
6434.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
എത്ര സി.എന്‍.ജി.
ബസുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്നും അവ
ഏതെല്ലാം
റൂട്ടുകളിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
സി.എന്‍.ജി.
ബസുകളുടെ സര്‍വ്വീസ്
ലാഭകരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തൃശ്ശൂര്‍-തിരുവനന്തപുരം
സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍
സര്‍വ്വീസ്
6435.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-തിരുവനന്തപുരം
റൂട്ടില്‍
പതിനഞ്ചുമിനിട്ട്
ഇടവിട്ട് സൂപ്പര്‍
ഫാസ്റ്റ് ചെയിന്‍
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
ഇതുമൂലം
കെ.എസ്.ആര്.ടി.സി.ക്കുണ്ടായ
നേട്ടം എന്താണ്;
(ബി)
പ്രസ്തുത
റൂട്ടില്‍ നിരവധി
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസുകള്‍
വെട്ടിക്കുറച്ച്
സൂപ്പര്‍ ഫാസ്റ്റുകള്‍
ഓടിക്കുന്നത്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടിയെന്താണ്
എന്നറിയിക്കാമോ?
ഭഗവതിനട
പ്രദേശത്തുകൂടിയുള്ള സിറ്റി
ഫാസ്റ്റ് സര്‍വ്വീസ്
6436.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പള്ളിച്ചല്‍
പഞ്ചായത്തിലെ ഭഗവതിനട
പ്രദേശത്തുകൂടിയുള്ള
സിറ്റി ഫാസ്റ്റ്
നിലച്ചിട്ട് മാസങ്ങളായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സര്‍വ്വീസുകള്‍
പുന:സ്ഥാപിയ്ക്കാന്‍
നടപടി സ്വീകരിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഭഗവതിനടയ്ക്ക് ഒരു
കിലോമീറ്റര്‍ അപ്പുറം
വരെ സര്‍വ്വീസ്
നടത്തുന്ന
കിഴക്കേക്കോട്ട-പുന്നമൂട്
സര്‍വ്വീസുകള്‍ ഭഗവതിനട
വരെ നീട്ടുന്നതിന്
നടപടി സ്വീകരിക്കാമോ?
കട്ടപ്പന
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ ഓഫീസ് കെട്ടിടം
6437.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന കട്ടപ്പന
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ ഓഫീസ് കെട്ടിടം
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇവിടെ
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇതിനാവശ്യമായ തുക
അനുവദിച്ചത് ഏത്
ഫണ്ടില്‍ നിന്നാണ്;
വ്യക്തമാക്കുമോ?
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍
റൂട്ടില്‍ ബസ് സര്‍വ്വീസ്
6438.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍
റൂട്ടില്‍ എത്ര
കെ.എസ്.ആര്.ടി.സി.
ബസുകൾ സര്‍വ്വീസ്
നടത്തുന്നുണ്ട്;
പ്രസ്തുത റൂട്ടിലെ ഒരു
ദിവസത്തെ ശരാശരി
കളക്ഷന്‍ എത്രയാണ്;
(ബി)
കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍-കാസര്‍ഗോഡ്
റൂട്ടില്‍ ടൗണ്‍ ടു
ടൗണ്‍ ബസ്
ഓടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
പ്രസ്തുത റൂട്ടില്‍
ലോഫ്ളോര്‍ ബസ്
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
ചാലക്കുടി
കെ.എസ്.ആര്.ടി.സി.ഡിപ്പോ
6439.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
ചാലക്കുടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് വലിയ
നാശനഷ്ടങ്ങള്‍
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയ
ദുരിതാശ്വാസത്തിന്റെയും
റീ ബില്‍ഡ് കേരളയുടെയും
ഭാഗമായി ചാലക്കുടി
കെ.എസ്.ആര്.ടി.സി.ഡിപ്പോയുടെ
പുനുരുദ്ധാരണത്തിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചിറ്റൂര്‍-
ഗുരുവായൂര്‍ റൂട്ടിൽ ബസ്
സർവീസ്
6440.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി.
യുടെ ദീര്‍ഘദൂര ബസ്
യാത്രാസൗകര്യക്കുറവ്
കണക്കിലെടുത്ത്,
ഗുരുവായൂര്‍ ക്ഷേത്ര
ദര്‍ശനത്തിനായി വരുന്ന
ഭക്തര്‍ക്കുകൂടി
സൗകര്യപ്രദമാകുന്ന
തരത്തില്‍ പാലക്കാട്
ജില്ലയിലെ ചിറ്റൂരില്‍
നിന്നും ആരംഭിച്ച്
ആലത്തൂര്‍, പഴയന്നൂര്‍,
വടക്കാഞ്ചേരി,
കുന്നംകുളം വഴി
ഗുരുവായൂര്‍ക്ക്
ലിമിറ്റഡ് സ്റ്റോപ്പ്
ഫാസ്റ്റ് പാസഞ്ചര്‍ ബസ്
റൂട്ട്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ഗോവിന്ദപുരം
കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ
6441.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അതിര്‍ത്തിപ്രദേശമായ
ഗോവിന്ദപുരത്ത്
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ അനുവദിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
സബ്
ഡിപ്പോ
അനുവദിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കേണ്ടത് എന്ന്
വിശദമാക്കുമോ?
കാെട്ടാരക്കര
ഡിപ്പാേയിലെ അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
6442.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാെട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയില് നിന്നും
നിലവില്‍ നടത്തുന്ന
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ഏതെല്ലാമാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ
പ്രതിദിന കളക്ഷന്‍
എത്രയാണ്;
(സി)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ഡിപ്പാേയില് നിന്നും
പുതിയ അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്കുമാേ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ റദ്ദ് ചെയ്ത
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
6443.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി.
2018-19 ല്‍ റദ്ദ്
ചെയ്ത ഷെഡ്യൂളുകള്‍
ഏതാെക്കെ എന്ന്
വിശദമാക്കാമാേ;
(ബി)
യാത്രാക്ലേശം
രൂക്ഷമായ
സ്ഥലങ്ങളിലേയ്ക്കുള്ള
റദ്ദ് ചെയ്ത
ഷെഡ്യൂളുകള്‍
പുനസ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
എങ്കില്‍ ഏതൊക്കെയാണ്
പുനസ്ഥാപിച്ചത് എന്ന്
വ്യക്തമാക്കാമാേ;
(സി)
കുളത്തൂര്‍
ഗവണ്മെന്റ്
കാേളേജിലേയ്ക്ക്
പ്രവൃത്തി ദിവസങ്ങളില്‍
രാവിലെയും
വെെകുന്നേരങ്ങളിലും
വിവിധ ഡിപ്പാേകളില്
നിന്നും എത്ര
സര്‍വ്വീസുകള്‍ ആണ്
നടത്തുന്നത് എന്ന്
വ്യക്തമാക്കാമാേ;
2018-19 ല്‍ ഇൗ
സ്ഥലത്തേയ്ക്ക് എത്ര
സര്‍വ്വീസുകള്‍ ആണ്
നടത്തിയിരുന്നത് എന്ന്
വിശദീകരിക്കുമാേ?
കോതമംഗലം
ഡിപ്പോ സൂപ്രണ്ടിനെതിരെ
നടത്തിവരുന്ന നിയമവിരുദ്ധ
നടപടികള്‍
6444.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ. എസ്.ആര്.ടി.സി.
കോതമംഗലം ഡിപ്പോയില്‍
സൂപ്രണ്ടായി ജോലി
ചെയ്യുന്ന സന്ധ്യ ജി.
നായരെ സര്‍വ്വീസില്‍
നിന്നും
പുറത്താക്കുന്നതിന്
നടത്തിവരുന്ന
നിയമവിരുദ്ധ നടപടികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഹൈക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി.
സി.എം.ഡി. നടത്തിയ
ഹിയറിംഗിന്റെ നോട്ട്സും
സന്ധ്യ ജി. നായര്‍
നല്കിയ പരാതിയുടെ
പകര്‍പ്പും
ലഭ്യമാക്കുമോ ?
കൊട്ടാരക്കര-പാരിപ്പള്ളി
സര്‍വ്വീസില്‍ വിദ്യാര്‍ത്ഥി
കണ്സഷന്
6445.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ് നടത്തുന്ന
കൊട്ടാരക്കര-പാരിപ്പള്ളി
വേണാട് ചെയിന്‍
സര്‍വ്വീസില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് കാർഡ്
അനുവദിക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് കാർഡ്
അനുവദിക്കുന്നതിന്
നിയമപരമായി തടസ്സങ്ങള്‍
ഉണ്ടോ; വിശദാംശങ്ങള്‍
നല്‍കുമോ?
ഗുരുവായൂരില്‍
നിന്നും ഉണ്ടായിരുന്ന ബസ്
സര്‍വ്വീസ്
6446.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂരില്‍
നിന്നും ചാവക്കാട്,
അങ്ങാടിത്താഴം,
മരുതയൂര്, വെന്മേനാട്,
ചുക്കു ബസാര്‍,
കരുവന്തല വഴി
മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്ന ബസ്
സര്‍വ്വീസ് നിലച്ച്
പോയതുമൂലം ഈ പ്രദേശത്തെ
ജനങ്ങള്‍ യാത്രാക്ലേശം
അനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുമ്പ്
പെര്‍മിറ്റുണ്ടായിരുന്ന
ഇതേ റൂട്ടില്‍ ബസ്
സര്‍വ്വീസ്
നടത്തുന്നതിന്
ഏതെങ്കിലും ബസ്
ഉടമസ്ഥന്റെ അപേക്ഷ
തൃശ്ശൂര്‍
ആര്.റ്റി.ഒ.യ്ക്ക്
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷപ്രകാരം
പെര്‍മിറ്റ്
അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
അപേക്ഷയിന്മേല്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എ.എം.വി.എെ.മാരുടെ
പൊതുസ്ഥലംമാറ്റം
6447.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
എ.എം.വി.എെ.മാരുടെ
പൊതുസ്ഥലംമാറ്റത്തിന്
അപേക്ഷ
ക്ഷണിച്ചിരുന്നോ;
എങ്കില്‍ എന്നാണ്
അപേക്ഷ ക്ഷണിച്ചത്
എന്നറിയിക്കാമോ;
(ബി)
അപേക്ഷ
ക്ഷണിച്ചശേഷം 25
എ.എം.വി.എെ. മാരെ
മാത്രം മാറ്റി ഉത്തരവ്
ഇറക്കിയിരുന്നോ;
ഇതിനുള്ള പ്രത്യേക
സാഹചര്യമെന്തായിരുന്നു
എന്ന്
വെളിപ്പെടുത്താമോ;
(സി)
എ.എം.വി.എെ.
തസ്തികയില്‍ പി.എസ്.സി.
യുടെ അഡ്വൈസ് മെമ്മോ
ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നാല് മാസം കഴിഞ്ഞിട്ടും
നിയമന ഉത്തരവ്
നല്‍കാത്തത്
എന്തുകൊണ്ടാണ്;
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അടിയന്തരമായി നിയമന
ഉത്തരവ് നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ റോഡ് അപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടികള്‍
6448.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന് കീഴില്‍
വയനാട് ജില്ലയില്‍ റോഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
വാഹനങ്ങളുടെ
വേഗത നിയന്ത്രിക്കുനായി
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുന്ന പദ്ധതി
വയനാട് ജില്ലയില്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
മോട്ടോര്‍
വാഹന വകുപ്പിന് കീഴില്‍
വയനാട് ജില്ലയില്‍
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
2018-19 കാലയളവില്‍
എത്ര നിയമലംഘനങ്ങളാണ്
സ്ക്വാഡ്
കണ്ടെത്തിയിട്ടുളളത്;
വിശദമാക്കാമോ?
ചടയമംഗലം
കേന്ദ്രമാക്കി പുതിയ ജോയിന്റ്
ആര്.ടി.ഓഫീസ്
6449.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
ടൗണ്‍ കേന്ദ്രമാക്കി
പുതുതായി പ്രഖ്യാപിച്ച
ജോയിന്റ് ആര്.ടി.ഓഫീസ്
ഇതുവരെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസ് എത്രയും
പെട്ടെന്ന്
പ്രവര്ത്തനമാരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും പ്രത്യേക
തടസ്സങ്ങള്‍
നിലവിലുണ്ടോ
എന്നറിയിക്കാമോ?
പാറശ്ശാല
ആര്.ടി.ഒ. ടെസ്റ്റിങ്
ഗ്രൗണ്ടിലെ അടിസ്ഥാനസൗകര്യ
വികസനം
6450.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ആര്.ടി.ഒ. ടെസ്റ്റിങ്
ഗ്രൗണ്ടിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
ഗ്രൗണ്ടിലെ അടിസ്ഥാന
സൗകര്യവികസനത്തിന്
മോട്ടോര്‍ വാഹന വകുപ്പ്
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
പാറശ്ശാല
ആര്.ടി.ഒ. ടെസ്റ്റിങ്
ഗ്രൗണ്ടില്‍
വെയിറ്റിംഗ് ഏരിയ,
കുടിവെള്ളം, ടോയ്ലറ്റ്
സൗകര്യം എന്നിവ
ഒരുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ജലഗതാഗത
വകുപ്പിലെ ഭവനവായ്പ
സംബന്ധിച്ച ഫയലിലെ തീരുമാനം
6451.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ തേവര
ഓഫീസില്‍
ചാര്ജ്ജ്മാനായി ജോലി
ചെയ്തിരുന്നതും
19.12.2015-ല്‍
മരണപ്പെട്ടിട്ടുള്ളതുമായ
കെ.കെ.പുരുഷോത്തമന്റെ
പേരിലുള്ള ഭവനവായ്പ
സംബന്ധിച്ച ഫയലില്‍
നാളിതുവരെ
തീരുമാനമെടുക്കാത്തതിനാല്‍
ടിയാളുടെ
അനന്തരാവകാശികള്‍ക്ക്
ട്രഷറിയില്‍
നിക്ഷേപിച്ചിട്ടുള്ള
തുക ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികവിഭാഗത്തിലെ
അംഗവും രണ്ട്
പെണ്മക്കളും
മാത്രമുള്ള ടിയാന്റെ
പേരിലുള്ള നാമമാത്രമായ
പലിശ എഴുതിത്തള്ളി
എന്‍.എല്‍.സി.
ലഭ്യമാക്കുന്ന
കാര്യത്തില്‍ നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
എന്‍.എല്‍.സി.
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?