തദ്ദേശസ്വയംഭരണ
സര്‍വീസിലെ കാര്യക്ഷമത
*271.
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.ബി.സത്യന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏകീകൃത
തദ്ദേശസ്വയംഭരണ
സര്‍വീസ് രൂപീകരിച്ചതും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരാക്കി
മാറ്റിയതും
കാര്യക്ഷമമായ
തദ്ദേശസ്വയംഭരണ
സര്‍വീസിന്
പ്രചോദനമായിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ വിവിധ
സേവനങ്ങള്‍ക്കായി
സമീപിക്കുന്നവരോട്
സൗഹാര്‍ദ്ദപരമായി
പെരുമാറുന്നുണ്ടെന്നും
സുതാര്യവും
കാര്യക്ഷമവുമായ സേവനം
പ്രദാനം
ചെയ്യുന്നുണ്ടെന്നും
ഉറപ്പ് വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(സി)
പശ്ചാത്തല
സൗകര്യവും
പ്രവര്‍ത്തനാന്തരീക്ഷവും
മെച്ചപ്പെടുത്തിയും
സാങ്കേതികവിദ്യാധിഷ്ഠിത
സേവനങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയെല്ലാം
എെ.എസ്.ഒ.
നിലവാരത്തിലേക്കുയര്‍ത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷി മേഖലയില്‍
സ്വയംപര്യാപ്തത
*272.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
പച്ചക്കറി കൃഷി
മേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കും എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടോ; ഇത്
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ജൈവ
പച്ചക്കറി കൃഷിയില്‍
ഊന്നിക്കൊണ്ടുള്ള ജനകീയ
ക്യാമ്പയിന്
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
അന്‍പതിനായിരം
ഹെക്ടറില്‍
ജൈവപച്ചക്കറി കൃഷി
വ്യാപിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
ഹെക്ടറില്‍
ജൈവപച്ചക്കറി കൃഷി
ആരംഭിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയുടെ
ശക്തീകരണം
*273.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
പദ്ധതി പ്രകാരമുള്ള
ആയിരം ഹോട്ടലുകള്‍,
ഇരുപതിനായിരം ഏക്കറില്‍
ജൈവ സംഘകൃഷി തുടങ്ങി
കേരള സമൂഹത്തിന്റെ
മുഖഛായ തന്നെ മാറ്റുന്ന
തരത്തിലുള്ള ബൃഹദ്
പദ്ധതികള്‍ ഏറ്റെടുത്തു
നടത്തുവാന്‍ കഴിവ്
നേടുംവിധം കുടുംബശ്രീയെ
ശക്തീകരിക്കുവാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നെന്ന്
അറിയിക്കാമോ;
(ബി)
കുടുംബശ്രീയുടെ
നേതൃത്വത്തിലുള്ള
വരുമാനദായക
പ്രവര്‍ത്തനങ്ങള്‍ മൂലം
കുടുംബശ്രീ
യൂണിറ്റുകള്‍ക്കും
അംഗങ്ങള്‍ക്കും
ഉപജീവനത്തിന് വരുമാനം
സൃഷ്ടിക്കാന്‍ കഴിയുന്ന
രീതിയില്‍ സാമ്പത്തിക
ഭദ്രത കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
കുടുംബശ്രീ
ഉല്പന്നങ്ങള്ക്ക്
നിലവാരം നിര്‍ണ്ണയിച്ച്
ഏകീകൃത ബ്രാന്‍ഡിംഗ്
നല്കി അവയുടെ വിപണനം
മെച്ചപ്പെടുത്താനുള്ള
പ്രവര്‍ത്തനം
ഫലപ്രദമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ് സൗകര്യങ്ങള്‍
*274.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന വാഹന
പാര്‍ക്കിംഗ്
സൗകര്യങ്ങളുടെ
അപര്യാപ്തത
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
വാഹനപ്പെരുപ്പം
മൂലം വരുംകാലങ്ങളില്‍
ആധുനിക മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
ആവശ്യമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
എവിടെയൊക്കെ ഇത്തരം
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമെന്നും
ഇതിനുളള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദീകരിക്കുമോ?
കൃഷി
ഉപജീവനമാക്കിയവര്‍ക്ക് സൗജന്യ
വെെദ്യുതി
*275.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഉപജീവനമാക്കിയവര്‍ക്ക്
സൗജന്യമായി വെെദ്യുതി
നല്കന്ന പദ്ധതി
നിലവിലുണ്ടോയെന്നറിയ്ക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിബന്ധനകള്‍
എന്തെല്ലാമാണ്;
(സി)
ആനുകൂല്യത്തിന്
അര്‍ഹരായവരുടെ പട്ടിക
വെെദ്യുതി ബോര്‍ഡിന്
നല്കുന്നതില്
കൃഷിഭവന് വീഴ്ച
വരുത്തുന്നതിനെത്തുടര്ന്ന്
കര്‍ഷകര്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
*276.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
നഗര തൊഴിലുറപ്പ്
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഏറ്റെടുത്ത്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അയ്യങ്കാളി
തൊഴിലുറപ്പ്
പദ്ധതിയില്‍ ഈ
സര്‍ക്കാർ നിലവില്‍
വന്നശേഷം വകയിരുത്തിയ
തുകയും
സൃഷ്ടിക്കപ്പെട്ട
തൊഴില്‍ ദിനങ്ങളും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്ന
തൊഴിലാളികളുടെ വേതനം ഈ
സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷി-സംഭരണ പ്രോത്സാഹനം
*277.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കാരുടെ
പ്രൊഡ്യൂസര്‍
കമ്പനികള്‍,
ഹോര്‍ട്ടികള്‍ച്ചര്‍
കോര്പ്പറേഷന് എന്നിവ
വഴി പച്ചക്കറിക്ക്
തറവില നല്‍കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പച്ചക്കറി
ഉല്പാദന
കേന്ദ്രങ്ങളില്‍
സംഭരണത്തിന് ചില്ലര്‍
സ്റ്റോറേജുകള്‍
ഏര്‍പ്പെടുത്തും എന്ന
പ്രഖ്യാപനം
പ്രാവർത്തികമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സംയോജിത
ബഹുവിള പുരയിടകൃഷി
വികസനത്തിന്
വീട്ടുവളപ്പ്
അയല്‍ക്കൂട്ടങ്ങളുടെ
ക്ലസ്റ്റര്‍
രൂപീകരിച്ച്
ഉല്പാദനോപാധികളുടെ
വിതരണം, ചെറുകിട
യന്ത്രവല്‍ക്കരണം,
സസ്യസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്നിവ
കാര്യക്ഷമമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
നഗര
കൃഷിക്ക് പ്രോത്സാഹനം
നല്‍കും എന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
റബ്ബര്‍
കര്‍ഷകരുടെ സംരക്ഷണം
*278.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെട്ട ആസിയാന്‍
കരാര്‍ പ്രകാരം റബ്ബർ
ഇറക്കുമതി
സുലഭമായതുകാരണം,
സംസ്ഥാനത്തെ സമ്പദ്
വ്യവസ്ഥയെ
ചലനാത്മകമാക്കുന്നതില്‍
പ്രധാന
പങ്കുവഹിച്ചിരുന്ന
റബ്ബര്‍ കൃഷി നേരിടുന്ന
തകര്‍ച്ച പരിഹരിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
സഹായം
നല്‍കിവരുന്നുണ്ടോ;
(ബി)
2015
ല്‍ രാജ്യസഭയില്‍
സമര്‍പ്പിക്കപ്പെട്ട
റിപ്പോര്‍ട്ടില്‍
വ്യക്തമാക്കിയിട്ടുള്ളതുപോലെ
അക്കാലത്ത് തന്നെ
ഉല്പാദന ചെലവായി
കിലോഗ്രാമിന്
നൂററിയറുപത് രൂപ
കണക്കാക്കിയിരുന്ന
സ്ഥാനത്ത് നിലവിലെ
മാര്‍ക്കറ്റില്‍
കര്‍ഷകര്‍ക്ക് അതിന്റെ
70-75 ശതമാനം വില
മാത്രം
ലഭിക്കുന്നതിനാല്‍,
ചെറുകിട കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നല്‍കിവരുന്ന
സഹായത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ഇടപെടല്‍
ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്
രൂപീകരിച്ച റബ്ബര്‍
ടാസ്ക് ഫോഴ്സിന്റെ
മുമ്പാകെ സംസ്ഥാനം
സമര്‍പ്പിച്ച
ആവശ്യങ്ങളും
ശിപാര്‍ശകളും
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
*279.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നഗരവികസനത്തിനായി
ആവിഷ്ക്കരിച്ച
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരത്തും
കൊച്ചിയിലും
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
നിലവില്‍ എന്തെങ്കിലും
പ്രതിബന്ധമോ, തടസ്സമോ
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കേന്ദ്ര,
സംസ്ഥാന വിഹിതങ്ങളായി
തിരുവനന്തപുരം
നഗരസഭയ്ക്കും കൊച്ചി
നഗരസഭയ്ക്കും എന്ത്
തുകയാണ് ലഭിച്ചതെന്നും
അതില്‍ എത്ര ശതമാനം തുക
വിനിയോഗിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ഡി)
സ്മാര്‍ട്ട്
സിറ്റി പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
വിവിധ വകുപ്പുകളുടെ
ഏകോപനം
ഉറപ്പുവരുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ ഇടപെടല്‍
നടത്തി പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ലൈഫ്
പദ്ധതിയില്‍ നിര്‍മ്മിച്ച
വീടുകള്‍
*280.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന നിര്‍മ്മാണ
പദ്ധതിയില്‍
നിര്‍മ്മിച്ച വീടുകള്‍
തങ്ങളുടെ ഭരണകാലത്ത്
നിര്മ്മിച്ചതായിരുന്നെന്ന്
ചിലരും ഈ പദ്ധതി
നടപ്പാക്കുന്നതിന്
മുഴുവന്‍ തുകയും
വഹിക്കുന്നത്
കേന്ദ്രസര്‍ക്കാരാണെന്ന്
വേറെ ചിലരും ജനങ്ങളെ
തെറ്റിദ്ധരിപ്പിക്കാന്‍
വ്യാപകപ്രചരണം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലൈഫ്
പദ്ധതിയില്‍ എത്ര
വീടുകള്‍
നിര്‍മ്മിച്ചെന്നും ഈ
പദ്ധതിയില്‍ ഓരോ
ഗുണഭോക്താവിനും
നല്കുന്ന
തുകയെത്രയെന്നും
അറിയിക്കാമോ;
പദ്ധതിയുടെ
മൂന്നാംഘട്ടത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
പി.എം.എ.വൈ.(ഗ്രാമീണ്‍)
പദ്ധതിയിലും
പി.എം.എ.വൈ. (നഗരം)
പദ്ധതിയിലും എത്ര
വീടുകള്‍ക്ക് അനുമതി
ലഭിച്ചെന്നും ഓരോ
വീടിനും എത്ര രൂപ വച്ചു
നല്‍കുന്നെന്നും അതില്‍
കേന്ദ്ര, സംസ്ഥാന
വിഹിതമെത്രയെന്നും
വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതിയിലെ പണി
പൂർത്തിയാകാത്ത വീടുകള്‍
*281.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവനപദ്ധതി പ്രകാരം
രണ്ട് ലക്ഷം വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതിന്റെ
ആഘോഷം സംസ്ഥാനത്ത്
നടത്തിയിരുന്നോ;
(ബി)
പല
ആദിവാസി
സെറ്റില്‍മെന്റുകളിലെയും
കുടുംബങ്ങള്‍
വളച്ചുകെട്ടിയ
കൂരകളില്‍ ദുരിത ജീവിതം
നയിക്കുമ്പോള്‍ ഇത്തരം
ആഘോഷങ്ങള്‍
സംഘടിപ്പിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കാമോ;
(സി)
വെള്ളറടയിലെ
അമ്പൂരി പഞ്ചായത്തില്‍
ഉള്‍പ്പെട്ട
സെറ്റില്‍മെന്റുകളിലെ
27 ആദിവാസി
കുടുംബങ്ങള്‍ക്ക് ലൈഫ്
പദ്ധതിയില്‍ ഒന്നര
വര്‍ഷം മുമ്പ് പണി
തുടങ്ങിയ വീടുകള്‍
പൂര്‍ത്തിയാകാതെ അവര്‍
ദുരിത ജീവിതം
നയിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
പല കോളനികളിലെയും
കുടുംബങ്ങള്‍ക്ക് പല
ഗഡുക്കളും
കുടിശ്ശികയാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
കുടിശ്ശിക
തുക അടിയന്തരമായി
അനുവദിച്ച് അവരുടെ
ദുരിത ജീവിതത്തിന്
അറുതി വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
സാങ്കേതികശാസ്ത്ര
വിദ്യാഭ്യാസ രംഗം
മികച്ചതാക്കുവാൻ നടപടി
*282.
ശ്രീ.റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതികശാസ്ത്ര
വിദ്യാഭ്യാസ രംഗം
കൂടുതൽ
മികച്ചതാക്കുന്നതിന്
സാങ്കേതികശാസ്ത്ര
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനത്തിൽ
കാര്യക്ഷമതാ
വര്ദ്ധനവിനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പരീക്ഷാനടത്തിപ്പ്
കുറ്റമറ്റതാക്കുന്നതിനും
യുക്തിഭദ്രമായ രീതിയിൽ
മൂല്യനിര്‍ണ്ണയം നടത്തി
യഥാസമയം പരീക്ഷാഫലം
പ്രസിദ്ധീകരിക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(സി)
കഴിഞ്ഞ
അക്കാദമിക വര്‍ഷം ഒറ്റ
വിദ്യാര്‍ത്ഥി പോലും
പ്രവേശനം നേടാത്ത
സ്വകാര്യ സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ഉണ്ടായിരുവെന്നത്
ഇത്തരം കോളേജുകളുടെ
പരിതാപകരമായ നിലവാരം
വെളിപ്പെടുത്തുന്നതായതിനാൽ
പ്രശ്നപരിഹാരത്തിന്
സര്‍ക്കാര്‍ എത്തരത്തിൽ
ഇടപെട്ടുവരുന്നെന്ന്
അറിയിക്കാമോ?
അസാപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
T *283.
ശ്രീ.അനൂപ്
ജേക്കബ്
,,
ടി.ജെ. വിനോദ്
,,
എ.പി. അനില്‍ കുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന നൈപുണ്യ വികസന
പദ്ധതിയുടെ ഭാഗമായി
ആരംഭിച്ച അസാപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
അസാപ്പിന്റെ
നേതൃത്വത്തില്‍
നല്കുന്ന പരിശീലന
പരിപാടികള്‍
എന്തൊക്കെയാണെന്നും
ഏതൊക്കെ മേഖലകളിലാണ്
പരിശീലനം
നല്‍കുന്നതെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പരിശീലനം
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ സാധ്യത
ഉയര്‍ത്തുന്നതിനും
അവരുടെ തൊഴില്‍
വൈദഗ്ദ്ധ്യത്തിന്റെ
മേന്മ
വര്‍ദ്ധിപ്പിക്കുന്നതിനും
സഹായകമായതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
അസാപ്പിന്റെ
ആഭിമുഖ്യത്തില്‍
ടീച്ചേഴ്സ് ട്രെയിനിംഗ്
അക്കാദമി
ആരംഭിച്ചിട്ടുണ്ടോ;
അതുമൂലം ഉണ്ടായ
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
വിള
ആരോഗ്യപരിപാലന പദ്ധതി
*284.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിവകുപ്പിന്റെ
നേതൃത്വത്തില്‍
നടക്കുന്ന വിള
ആരോഗ്യപരിപാലന പദ്ധതി
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
പഞ്ചായത്തടിസ്ഥാനത്തില്‍
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ജില്ലാതല
റഫറല്‍ ക്ലിനിക്കുകള്‍
എവിടെയൊക്കെ
സ്ഥാപിച്ചിട്ടുണ്ട്
എന്നറിയിക്കുമോ;
(ഡി)
കേരള
സെന്റര്‍ ഫോര്‍
പെസ്റ്റ്
മാനേജുമെന്റിന്റെ
ആഭിമുഖ്യത്തില്‍
നടക്കുന്ന കീടനിരീക്ഷണ
നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
കീടരോഗ നിരീക്ഷണ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;എങ്കില്‍
അവയുടെ പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
സ്വയംഭരണ
കോളേജുകളുടെ പ്രവർത്തനം
*285.
ശ്രീ.വി.
ജോയി
,,
എ. പ്രദീപ്കുമാര്‍
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ കോളേജുകളുടെ
നിലവാരത്തെപ്പറ്റി
പഠിക്കാന്‍ നിയോഗിച്ച
കമ്മറ്റിയുടെ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
കോളേജുകള്‍ അക്കാദമിക
രംഗത്തുമാത്രമല്ല
അഡ്മിനിസ്ട്രേഷനിലും
സമ്പൂര്‍ണ്ണ തന്നിഷ്ടം
നടപ്പാക്കുന്നുവെന്ന
ആക്ഷേപത്തെക്കുറിച്ച്
കമ്മിറ്റി
പരിശോധിച്ചിരുന്നോ;
(സി)
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശത്തിനായി
സര്‍ക്കാരിന്റെ അനുമതി
കൂടാതെ നേരിട്ട്
യു.ജി.സി.ക്ക്
അപേക്ഷിക്കാമെന്ന
യു.ജി.സി.
വ്യവസ്ഥപ്രകാരം
സംസ്ഥാനത്തെ ഏതൊക്കെ
കോളേജുകള്‍
സ്വയംഭരണാവകാശത്തിനായി
അപേക്ഷിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഉന്നതവിദ്യാഭ്യാസമേഖലയുടെ
വരേണ്യവല്‍ക്കരണത്തിനും
സമൂഹത്തിന്റെ
അരാഷ്ട്രീയവല്‍ക്കരണത്തിനും
വഴിവെക്കാനിടയുള്ള
ഇത്തരം നീക്കങ്ങളെ
അതിജീവിച്ചുകൊണ്ട്
ഉന്നതവിദ്യാഭ്യാസമേഖലയുടെ
ശക്തീകരണത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
മഹാത്മാഗാന്ധി
തൊഴിലുറപ്പ് പദ്ധതി
*286.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
തൊഴിലുറപ്പ്
പദ്ധതിയുടെ കേന്ദ്ര
ഫണ്ട്
മുടങ്ങിയിട്ടുണ്ടോ;
അതുമൂലം നിലവിൽ
തൊഴിലുറപ്പ് പദ്ധതി
പ്രതിസന്ധിയിലായിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പ്
പദ്ധതിയിൽ
തൊഴിലാളികള്‍ക്ക്
നിലവിൽ എത്ര മാസത്തെ
വേതന കുടിശ്ശികയുണ്ട്;
കൂലിയിനത്തിൽ എന്ത്
തുകയാണ് കേന്ദ്രത്തിൽ
നിന്നും
ലഭിക്കുവാനുള്ളത്;
(സി)
പദ്ധതിയുടെ
റിവ്യൂ റിപ്പോര്‍ട്ടും
സോഷ്യൽ ആഡിറ്റ്
റിപ്പോര്‍ട്ടും സംസ്ഥാന
തൊഴിലുറപ്പ് മിഷൻ
സമയബന്ധിതമായി കേന്ദ്ര
ഗ്രാമവികസന
മന്ത്രാലയത്തിലേക്ക്
നൽകിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തിലുണ്ടായ
ഉപേക്ഷ മൂലമാണ് കേന്ദ്ര
ഫണ്ട് ലഭിക്കുന്നതിൽ
കാലതാമസം ഉണ്ടാകുന്നത്
എന്ന ആക്ഷേപം
വസ്തുതയാണോ
എന്നറിയിക്കാമോ?
പൊതുഗതാഗത
സംവിധാന സംരക്ഷണം
*287.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
മോട്ടോര്‍ വാഹന
നിയമത്തില്‍ വരുത്തിയ
ദേദഗതികള്‍ പൊതുഗതാഗത
സംവിധാനത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന ആശങ്ക
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിരുന്നോ;
(ബി)
ആഡംബര
ബസുകള്‍ക്ക്
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ഉള്‍പ്പെടെ നടത്താന്‍
പെര്‍മിറ്റിന്റെ
ആവശ്യമില്ലെന്ന
കേന്ദ്രസര്‍ക്കാര്‍
വിജ്ഞാപനം
പ്രാബല്യത്തിലായിട്ടുണ്ടോ;
ഇത് സാമ്പത്തിക നില
ഭദ്രമല്ലാത്ത
കെ.എസ്.ആര്.ടി.സി.ക്ക്
കൂടുതല്‍ പ്രതിസന്ധി
സൃഷ്ടിക്കാനിടയുണ്ടോ;
(സി)
ഈ
നടപടിയില്‍ നിന്ന്
പിന്മാറാന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
*288.
ശ്രീ.ബി.സത്യന്
,,
സജി ചെറിയാന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷിയുടെ
പ്രോത്സാഹനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പൂര്‍ണ്ണമായും
ജൈവരീതിയില്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ കമ്പോള
വിലയേക്കാൾ ഉയര്‍ന്ന
വിലയ്ക്ക് സംഭരിച്ച്
കേരള ഓര്‍ഗാനിക് എന്ന
ബ്രാന്‍ഡ് നാമത്തില്‍
വിപണനം
ചെയ്തുവരുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
ജൈവ
കാര്ഷികോല്പന്നങ്ങള്
എന്ന പേരില്‍ കീടനാശിനി
ഉപയോഗിച്ച
കാര്ഷികോല്പന്നങ്ങള്
വിപണിയില്‍ എത്തുന്ന
സാഹചര്യത്തില്‍ ഇത്
സംബന്ധിച്ച്
പൊതുജനങ്ങളില്‍ ശരിയായ
അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വായു
മലിനീകരണം കുറയ്ക്കുന്ന
തരത്തിലുള്ള വാഹനങ്ങള്‍
*289.
ശ്രീ.എം.
മുകേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതിനാല്‍
വാഹനങ്ങള്‍
സൃഷ്ടിക്കുന്ന വായു
മലിനീകരണം
കുറയ്ക്കുന്നതിന്
മലിനീകരണമില്ലാത്ത
ഇലക്ട്രിക്
വാഹനങ്ങളുടെയും
താരതമ്യേന മലിനീകരണം
കുറഞ്ഞ എല്‍.എന്‍.ജി,
സി.എന്‍.ജി. ഇന്ധന
വാഹനങ്ങളുടെയും ഉപയോഗം
വ്യാപകമാക്കാന്‍
പരിപാടിയുണ്ടോ;
(ബി)
സംസ്ഥാനം
ഇലക്ട്രിക് വാഹന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇതിന്റെയടിസ്ഥാനത്തില്‍
ചെയ്തു വരുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
പൊതുഗതാഗത
സംവിധാനത്തിന് ഇത്തരം
വാഹനങ്ങള്‍
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കെ.എസ്.ആര്.ടി.സി.
ഇക്കാര്യത്തില്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
ഈ
കാര്യത്തിലുള്ള പ്രാരംഭ
പദ്ധതിയെന്ന നിലയില്‍
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്
നിരത്തിലിറക്കിയതിന്റെ
സാമ്പത്തിക വിജയം
വിലയിരുത്തിയിരുന്നോ;
(ഇ)
സാമ്പത്തിക
ഭദ്രതക്കായി കഠിന ശ്രമം
നടത്തുന്ന
കെ.എസ്.ആര്.ടി.സി.യില്‍
ഇത്തരം പദ്ധതിയുടെ
ഫലമായുള്ള
സാമ്പത്തികാഘാതം
വിലയിരുത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ?
കാര്‍ഷിക
കര്‍മ്മസേന
*290.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ടി.ജെ. വിനോദ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക കര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കര്‍മ്മസേന
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പരമ്പരാഗത പച്ചക്കറി
ഇനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അതിനായി കര്‍ഷകര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കുമോ?
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ നിര്‍മ്മാണം
*291.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണത്തിനും
അതിലൂടെ സുസ്ഥിര
കാര്‍ഷിക വികസനം
സാധ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച
അഗ്രോപാര്‍ക്കുകളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
കാര്‍ഷികവിളകളുടെ
മൂല്യവര്‍ദ്ധിത സാധ്യത
മനസ്സിലാക്കുന്നതിനും
കാര്‍ഷിക സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
നടത്തിയിട്ടുള്ള
ഇടപെടലുകള്‍
എന്തൊക്കെയാണ്; അതിലൂടെ
ഈ രംഗത്ത് ഉണ്ടായ
മാറ്റം വിശദമാക്കാമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
*292.
ശ്രീ.കെ.
ബാബു
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.വി.
അന്‍വര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുടുംബശ്രീയുടെ
ശക്തീകരണത്തിനായി
നടപ്പിലാക്കിയിട്ടുള്ള
നൂനത പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി വയോജനങ്ങള്‍,
ട്രാന്സ്ജെൻഡറുകള്,
ഭിന്നശേഷിക്കാര്‍
തുടങ്ങിയവര്‍ക്കായി
രൂപീകരിച്ച പ്രത്യേക
അയല്‍ക്കൂട്ടങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഏതെല്ലാം
ജില്ലകളിലാണ് ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിച്ചിട്ടുള്ളത്;
(ഡി)
പട്ടിക
ഗോത്രവര്‍ഗ്ഗ മേഖലകളിലെ
സമഗ്ര പുരോഗതിയ്ക്കായി
കുടുംബശ്രീ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
സേഫ്
കേരള പദ്ധതി
*293.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിരത്തുകളില്‍
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുമ്പോഴും
2018-ല്‍ സര്‍ക്കാര്‍
പ്രഖ്യാപിച്ച സേഫ് കേരള
പദ്ധതി
പൂര്‍ണ്ണസജ്ജമായി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
പാതിവഴിയില്‍
ഉപേക്ഷിക്കേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണങ്ങള്‍
വിശദീകരിക്കാമോ;
(സി)
നിയമ
ലംഘനങ്ങള്‍
കുറയ്ക്കുവാന്‍ ഉതകുന്ന
പ്രസ്തുത പദ്ധതി
തുടര്‍ന്ന്
കൊണ്ടുപോകാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
സേഫ് കേരള പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ?
കാർഷിക
ആഭ്യന്തര വിപണി ശക്തീകരിക്കാൻ
നടപടി
*294.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
കെ.വി.വിജയദാസ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പി,
തേയില എന്നിവയുടെ
കാര്യത്തിലെന്നപോലെ
പച്ചക്കറികളുടെയും
നേന്ത്രപ്പഴം
ഉള്‍പ്പെടെയുള്ള
വാഴപ്പഴങ്ങളുടെയും
കാര്യത്തില്‍ വന്‍കിട
വിപണന കമ്പനികളും
ഇടനിലക്കാരും
ഉപഭോക്താവില്‍ നിന്ന്
വന്‍ വില ഈടാക്കുകയും
കര്‍ഷകര്‍ക്ക്
കൃഷിച്ചെലവ് പോലും
ലഭിക്കാത്ത രീതിയില്‍
വില നിര്‍ണ്ണയിച്ച്
കര്‍ഷകരെ
കടക്കെണിയിലാഴ്ത്തുകയും
ചെയ്യുന്നത്
തടയുന്നതിനായി ആഭ്യന്തര
വിപണി ശക്തീകരിക്കാന്‍
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
കര്‍ണാടകയിലെയും
മഹാരാഷ്ട്രയിലെയും
ഉല്പാദക കമ്പനികളാല്‍
നിയന്ത്രിതമായ
വിപണിയില്‍ നിന്ന്
സീസണുകളില്‍ വളരെ
കുറഞ്ഞ വിലയ്ക്ക്
നേന്ത്രക്കായും
പച്ചക്കറികളും
സംസ്ഥാനത്തേക്ക്
എത്തിക്കുന്നത്
താരതമ്യേന മെച്ചപ്പെട്ട
കാര്‍ഷിക മുറകള്‍
പാലിക്കുന്ന
സംസ്ഥാനത്തെ കര്‍ഷകരെ
പ്രതിസന്ധിയിലാക്കുന്നത്
തടയാന്‍
ഹോര്‍ട്ടികോര്‍പ്പ്,
വി.എഫ്.പി.സി.കെ.
തുടങ്ങിയവ മുഖേനയുള്ള
മാര്‍ക്കറ്റിടപെടല്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സാധ്യമാകുമോ;
(സി)
ശീതീകരണ
സൗകര്യങ്ങളോടുകൂടിയ
സംഭരണ കേന്ദ്രങ്ങളും
ഭക്ഷ്യോല്പന്ന
സംസ്ക്കരണ യൂണിറ്റുകളും
സ്ഥാപിച്ചുകൊണ്ട്
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ന്യായ
വില ലഭ്യമാക്കാന്‍
കാര്യക്ഷമമായ
പ്രവര്‍ത്തനം
ഉണ്ടാകുമോയെന്ന്
അറിയിക്കുമോ?
ബസ്സുകള്‍ക്ക്
പെര്‍മിറ്റ് ഇല്ലാതെ
സര്‍വ്വീസ് നടത്തുന്നതിനുള്ള
അനുമതി
*295.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
7.1.2020 തീയതിയിലെ
ആര്‍ടി-16011/10/2019-ടി
നമ്പര്‍ പ്രാഥമിക
വിജ്ഞാപനത്തില്‍
എ.സി.ഡീലക്സ്
ബസ്സുകള്‍ക്ക്
സംസ്ഥാനത്ത് സര്‍വ്വീസ്
നടത്തുന്നതിനായി
പെര്‍മിറ്റ്
ആവശ്യമാണെന്ന നിലവിലെ
വ്യവസ്ഥ ഒഴിവാക്കി
നല്‍കുന്നതിനുള്ള
നിര്ദ്ദേശങ്ങളുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കിയാല്‍
കൂടുതല്‍ സ്വകാര്യ
കോൺട്രാക്റ്റ്
ക്യാരേജുകള്‍
സര്‍വ്വീസ്
തുടങ്ങുന്നതിന്
വഴിയൊരുക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ഇത്
നടപ്പിലാക്കുമ്പോള്‍
ഏത് കോൺട്രാക്റ്റ്
ക്യാര്യേജുകള്ക്കും
എവിടേക്കും ഇഷ്ടമുള്ള
തുക ഈടാക്കി യാതൊരു
നിയന്ത്രണവും ഇല്ലാതെ
സര്‍വ്വീസ് നടത്താവുന്ന
സാഹചര്യം ഉണ്ടാകുമോ;
വ്യക്തമാക്കുമോ;
(ഡി)
രാത്രികാലങ്ങളില്‍
അനധികൃതമായി നടത്തുന്ന
ദീര്‍ഘദൂര/അന്തര്‍
സംസ്ഥാന സര്‍വീസുകള്‍
വ്യാപകമാകുന്ന സാഹചര്യം
ഉണ്ടാകുമോ; ഇത്
തടയുന്നതിന് സംസ്ഥാന
സര്‍ക്കാരിന് എന്തൊക്കെ
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കുമോ;
(ഇ)
ഈ
നിര്‍ദ്ദേശങ്ങള്‍ ബസ്
സര്‍വ്വീസ് മേഖലയെ
കുത്തകകള്‍ക്ക്
കൈമാറിക്കൊണ്ട്
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെയുള്ള
പൊതുമേഖലാ
ട്രാൻസ്പോര്‍ട്ട്
സംരംഭങ്ങളുടെ പൂര്‍ണ്ണ
തകര്‍ച്ചക്ക്
വഴിയൊരുക്കുമെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
സംസ്ഥാന
ഗതാഗത മേഖലയെ
ഗുരുതരമായി ബാധിക്കുന്ന
ഈ വിഷയം
കേന്ദ്രത്തിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
ഇതിന്മേല് കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതികരണം
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്വകാര്യ
കോളേജ് മാനേജുമെന്റുകളെ
നിയന്ത്രിക്കാൻ നടപടി
*296.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റേണല്‍
മാര്‍ക്ക്, ഹാജര്‍
തുടങ്ങിയവ
വിദ്യാര്‍ത്ഥികളെ വിനീത
വിധേയരാക്കുന്നതിനുള്ള
സമ്മര്ദ്ദോപാധികളായി
സ്വകാര്യ സ്വാശ്രയ
കോളേജുകളും എയിഡഡ്
കോളേജുകളും
വിനിയോഗിക്കുന്നത്
മലബാര്‍ ക്രിസ്ത്യന്‍
കോളേജിലെ ഡിഗ്രി
വിദ്യാര്‍ത്ഥിയുടെ
ആത്മഹത്യയിലേക്ക്
നയിക്കുകയും അതുപോലെ
നിരവധി
വിദ്യാര്‍ത്ഥികളുടെ
ഭാവി നശിപ്പിക്കുകയും
ചെയ്യുന്നത് പോലെയുള്ള
സ്ഥിതിവിശേഷം
സംജാതമാക്കിയിട്ടുണ്ടോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്തിനുതന്നെ
കളങ്കമുണ്ടാക്കുന്ന
മാനേജുമെന്റുകളുടെ
ഇത്തരം പ്രവര്‍ത്തികള്‍
കര്‍ശനമായി തടയാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മാനേജ്മെന്റുകളുടെ
വിവിധ
അസോസിയേഷനുകള്‍ക്കും
പ്രിന്‍സിപ്പല്‍
കൗണ്‍സിലുകള്‍
ഉള്‍പ്പെടെയുള്ള
സംഘടനകള്‍ക്കും
നിര്‍ബാധം
പ്രവര്‍ത്തിക്കാനുള്ള
ജനാധിപത്യാവകാശം
ലഭ്യമാകുന്നിടത്ത്
വിദ്യാര്‍ത്ഥികളുടെ
സംഘടിക്കാനുള്ള
മൗലികാവകാശം ഹനിക്കുന്ന
യുക്തിഹീനമായ
ഇടപെടലുകള്‍ക്കെതിരെ
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
സംബന്ധിച്ചുള്ള
ദിനേശന് കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
നടപടിയെടുക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
സുസ്ഥിര
കാര്‍ഷിക വികസനം
*297.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജനസംഖ്യയിലെ പകുതിയോളം
പേര് ഉപജീവനത്തിനായി
ആശ്രയിക്കുന്ന കാര്‍ഷിക
മേഖലയിൽ കാലാവസ്ഥാ
വ്യതിയാനവും വിലയിലെ
അസ്ഥിരതയും
സൃഷ്ടിക്കുന്ന
അനിശ്ചിതാവസ്ഥയ്ക്ക്
ഒരു പരിധിവരെയെങ്കിലും
പരിഹാരം കാണാൻ കഴിയുന്ന
വിധത്തിൽ സുസ്ഥിര
കാര്‍ഷിക വികസനത്തിനായി
ജൈവകൃഷിയും ഉത്തമ
കൃഷിരീതികളും
പരിപോഷിപ്പിക്കാൻ
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
അതോടൊപ്പം
ശാസ്ത്ര വികാസവും
കാര്‍ഷിക സാങ്കേതിക
വിദ്യകളുടെ പുരോഗതിയും
സൃഷ്ടിക്കുന്ന നൂതന
രീതികള്‍
കര്‍ഷകരിലേക്കെത്തിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ജൈവ
കാര്ഷികോല്പന്നങ്ങളുടെ
വിശ്വാസ്യത ഉറപ്പാക്കി
സുസ്ഥിര വിപണിയും
ന്യായവിലയും
ലഭ്യമാക്കുന്നതിനുള്ള
പരിപാടികളെക്കുറിച്ച്
അറിയിക്കാമോ?
കേരഗ്രാമം
പദ്ധതി
*298.
ശ്രീ.എം.
രാജഗോപാലന്‍
,,
വി. അബ്ദുറഹിമാന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേരത്തിന്റെ
ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായി
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ശാസ്ത്രീയമായ
കൃഷിരീതികള്‍
അവലംബിച്ച് ഉല്പാദന
ചെലവ് പരമാവധി കുറച്ച്
സമഗ്ര നാളികേര
വികസനത്തിന് കര്‍ഷകരെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം ഘടകങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
കേരളത്തില്‍
തെങ്ങുകൃഷിയുടെ
വിസ്തൃതി
കുറഞ്ഞുവരുന്നതിനുള്ള
കാരണങ്ങള്‍ പരിശോധിച്ച്
കണ്ടെത്തുന്നതിനും
തെങ്ങുകളെ ബാധിക്കുന്ന
കീടരോഗങ്ങള്‍ക്കെതിരെ
പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിനും
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയുടെ പുനര്‍നിര്‍മ്മാണം
*299.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കൃഷി
വകുപ്പില്‍
നടപ്പാക്കുന്ന
ആധുനികവല്‍ക്കരണ
ശ്രമങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
കാര്‍ഷിക കൗണ്‍സിലിംഗ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ; ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
മൂല്യവര്‍ദ്ധിത
മേഖലകളില്‍
ചെറുകിട/ഇടത്തരം
സംരംഭങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
ശ്രമങ്ങള്‍
വിശദമാക്കുമോ;
(ഇ)
പഴം,
പച്ചക്കറി
ഉല്പന്നങ്ങളുടെ
ട്രേസബിലിറ്റി സിസ്റ്റം
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷൻ
കൗൺസിലിന്റെ
പ്രവര്‍ത്തനങ്ങള്‍
*300.
ശ്രീ.യു.
ആര്. പ്രദീപ്
,,
റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
ഉല്പാദനം ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിന്
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷൻ
കൗൺസിൽ കേരളം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
വി.എഫ്.പി.സി.കെ.യുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുവാനും
കര്‍ഷകരുടെയും കര്‍ഷക
സംഘങ്ങളുടെയും
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
ഉള്‍ക്കൊണ്ടുകൊണ്ട്
വിപുലീകരിക്കാനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇടനിലക്കാരുടെ
ചൂഷണത്തിൽ നിന്നും
കര്‍ഷകരെ രക്ഷിക്കുക,
അവരുടെ
ഉല്പന്നങ്ങള്ക്ക്
മെച്ചപ്പെട്ട വില
ലഭ്യമാക്കുക എന്നീ
ലക്ഷ്യങ്ങള്‍
സാക്ഷാത്ക്കരിക്കുന്നതിന്
വി.എഫ്.പി.സി.കെ.യ്ക്ക്
എത്രമാത്രം
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ?