കേരള
പ്രവാസിക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*301.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. എന്‍. ഷംസീര്‍
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
പ്രവാസിക്ഷേമ
താല്പര്യത്തിന്റെ
ഫലമായി കേരള
പ്രവാസിക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കാനായിട്ടുണ്ടോ;
പ്രവാസി ക്ഷേമനിധിയിലെ
അംഗസംഖ്യ മൂന്നു
മടങ്ങായി
വര്‍ദ്ധിപ്പിക്കാനായത്
ഇനിയും
വിപുലീകരിക്കാനായി
ക്ഷേമനിധി കൂടുതല്‍
ആകര്ഷകമാക്കിയിട്ടുണ്ടോ;
(ബി)
ആഗോള
പ്രവാസി രജിസ്റ്റര്‍
ഏര്‍പ്പെടുത്തുന്നതിനും
പ്രവാസികള്‍ക്ക്
പ്രത്യേക ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്നതിനും
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
എന്‍.ആര്.ഐ.
ഇന്‍വെസ്റ്റ്മെന്റ്
കമ്പനി
ആരംഭിച്ചിട്ടുണ്ടോ;
കമ്പനിയുടെ ഉദ്ദേശ്യം
വ്യക്തമാക്കാമോ;
പ്രവാസി ഡിവിഡന്റ്
പദ്ധതിക്ക്
പ്രവാസികളുടെയിടയില്‍
സ്വീകാര്യത
നേടിയെടുക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
അനാഥാലയങ്ങളുടെ
നടത്തിപ്പ്
നിയന്ത്രിക്കുവാന്‍ നടപടി
*302.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ഥാപനാധികൃതരുടെ
അനാശാസ്യപ്രവൃത്തികളെ
എതിര്‍ത്തതിനും
ആയുധപരിശീലനത്തിന്
വിസമ്മതിച്ചതിനും
അടൂര്‍ ചേന്നംപളളിയില്
വിവേകാനന്ദ
ബാലാശ്രമത്തിലെ
കുട്ടികളെ സ്ഥാപന
നടത്തിപ്പുകാര്‍
ക്രൂരമായി മർദിച്ച
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ
അനാഥാലയങ്ങളുടെ
നടത്തിപ്പ് കര്‍ശന
പരിശോധനയ്ക്ക്
വിധേയമാക്കുമോ;
(ബി)
സാമൂഹ്യ
സേവന സംഘടനകളുടെ
മറവില്‍ വര്‍ഗ്ഗീയ
സംഘടനകള്‍ ഇത്തരം
സ്ഥാപനങ്ങള്‍
നടത്തുന്നുണ്ടോയെന്നും
നിസ്സഹായരായ കുട്ടികളെ
മാനസിക ശാരീരിക
പീഡനത്തിനും
ദുര്വൃത്തിക്കും
ഇരയാക്കുന്നുണ്ടോയെന്നും
സാമൂഹ്യനീതി
വകുപ്പിന്റെ
പരിശോധനയോടൊപ്പം
സോഷ്യല്‍ ഓഡിറ്റ് കൂടി
സാധ്യമാകുമോയെന്നും
പരിശോധിക്കുമോ;
(സി)
വിജിലന്‍സ്
വകുപ്പ് നടത്തിയ
മിന്നല്‍ പരിശോധനയില്‍
സര്‍ക്കാര്‍ അഗതി
മന്ദിരങ്ങളില്‍ പോലും
ക്രമക്കേട്
നടക്കുന്നതായി
കണ്ടെത്തിയതിനാല്‍
ഇത്തരം സ്ഥാപനങ്ങള്‍
നിയമാനുസൃതമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
നിലവിലുളള സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുമോ?
മദ്യപാനം
മൂലമുള്ള രോഗാവസ്ഥയ്ക്ക്
ചികിത്സ തേടുന്നവര്‍
*303.
ശ്രീ.കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിൽ ചികിത്സ
തേടുന്നവരുടെ
രോഗാവസ്ഥയ്ക്ക്
മദ്യപാനം,
മയക്കുമരുന്നുപയോഗം
എന്നിവ
കാരണമാകുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിനോടൊപ്പം
വിവരശേഖരണം
നടത്തുന്നതിനും നിലവിൽ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇപ്രകാരം ചികിത്സ
തേടുന്നവരുടെ
പ്രതിവര്‍ഷ ശരാശരി
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവിൽ
വിവരശേഖരണം
നടത്തുന്നതിന്
സംവിധാനമില്ലെങ്കിൽ അത്
ഏര്‍പ്പെടുത്തുവാൻ
തയ്യാറാവുമോ;
അറിയിക്കാമോ;
(ഡി)
അമിത
മദ്യപാനംമൂലം ആശുപത്രി
ചികിത്സയ്ക്കിടെ
മരണമടയുന്നവരുടെ കണക്ക്
ലഭ്യമാണോ; എങ്കിൽ
2019-ൽ
അതെത്രയായിരുന്നു എന്ന്
വെളിപ്പെടുത്തുമോ?
തീരക്കടല്‍
യാത്രയും ചരക്കുകടത്തും
*304.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
എം. മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെലവുകുറഞ്ഞതും
പരിസ്ഥിതി സൗഹൃദവും
സംസ്ഥാനത്തെ ഹൈവേകളിലെ
അമിത വാഹന സാന്ദ്രത
കുറയ്ക്കാന്‍
പ്രയോജനപ്രദമായതുമായ
തീരക്കടല്‍
ചരക്കുകടത്തും യാത്രയും
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
സാധ്യതയെക്കുറിച്ച്
നടത്തിയ പഠനത്തില്‍
അതിന്റെ
വിജയസാധ്യതയെക്കുറിച്ച്
അനുകൂലമായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത പഠന
റിപ്പോര്‍ട്ടില്‍
നല്‍കിയിട്ടുള്ളത്; അവ
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
നിര്‍ദ്ദേശങ്ങളുടെ
പശ്ചാത്തലത്തില്‍
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ആശുപത്രികളില്‍
ശിശുക്കള്‍ക്കായി ആധുനിക
സൗകര്യങ്ങള്‍
*305.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശിശുമരണ
നിരക്ക് കുറച്ചുകൊണ്ട്
വരുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നവജാത
ശിശുക്കളിലെ
മെറ്റബോളിക് അസുഖങ്ങള്‍
കണ്ടുപിടിക്കുന്നതിനായി
നടപ്പാക്കുന്ന ന്യൂ
ബോണ്‍ സ്ക്രീനിംഗ്
പ്രോഗ്രാം സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ജന്മനായുള്ള
ഹൃദ്രോഗം യഥാസമയം
കണ്ടെത്തുന്നതിനും
ചികിത്സിക്കുന്നതിനുമുള്ള
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ആശുപത്രികളിലെ
പ്രസവമുറികളും
ഓപ്പറേഷന്
തീയേറ്ററുകളും
ആധുനികവല്‍ക്കരിക്കുന്നതിന്
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
മെഡിക്കല്‍
കോളേജ് ആശുപത്രികളില്‍
ശിശുമരണം ജനിതക
രോഗങ്ങള്‍,
നേരത്തേയുള്ള പ്രസവം
എന്നിവ
ഒഴിവാക്കുന്നതിന്
എന്തൊക്കെ ആധുനിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്നറിയിക്കുമോ?
കുറ്റകൃത്യങ്ങളില്‍
മദ്യത്തിനും
മയക്കുമരുന്നിനുമുള്ള പങ്ക്
*306.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടാകുന്ന
റോഡപകടങ്ങള്‍,
അപകടമരണങ്ങള്‍,
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ളതുൾപ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
തുടങ്ങിയവയില്‍
മദ്യത്തിനും
മയക്കുമരുന്നുകള്ക്കുമുള്ള
പങ്കിനെക്കുറിച്ച്
ഏതെങ്കിലും പഠനം
സമീപകാലത്തുണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്താമോ;
(ബി)
ഇല്ലെങ്കില്‍,
പോലീസ്, എക്സൈസ്,
ഗതാഗതം എന്നീ
വകുപ്പുകളില്‍ ഉള്ള
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ പഠനം
നടത്താൻ
തയ്യാറാകുമോയന്ന്
അറിയിക്കാമോ;
(സി)
കുറ്റകൃത്യങ്ങള്‍,
അപകടങ്ങള്‍,ആത്മഹത്യകള്‍
എന്നിവ
അന്വേഷിക്കുമ്പോൾ അവ
മദ്യം, മയക്കുമരുന്ന്
എന്നിവയുമായി
ബന്ധപ്പെട്ടായിരുന്നോ
എന്ന കാര്യം കൂടി
അന്വേഷണ പരിധിയില്‍
ഉള്‍പ്പെടുത്താൻ
നിർദ്ദേശം നല്‍കുമോ?
പരാതി
പരിഹാര സംവിധാനം
*307.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരകേന്ദ്രീകൃത
ഭരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
മുഖ്യമന്ത്രിക്ക്
സമര്‍പ്പിക്കുന്ന പരാതി
പരിഹരിക്കുന്നതിനുള്ള
സംവിധാനം
കാര്യക്ഷമമാക്കാൻ
സാധ്യമായിട്ടുണ്ടോ;
(ബി)
2016ൽ
ഈ സര്‍ക്കാര്‍
അധികാരത്തിലെത്തും
മുമ്പ്
മുഖ്യമന്ത്രിയുടെ
ഓഫീസിൽ ലഭിക്കുന്ന ഒരു
പരാതി തീര്‍പ്പാക്കാൻ
ശരാശരി എത്ര സമയം
എടുത്തിരുന്നു;
ഇപ്പോള്‍ അത് എത്ര
ദിവസമായി
ചുരുങ്ങിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ദുരിതാശ്വാസ
നിധിയിൽ നിന്ന് സഹായം
തേടിക്കൊണ്ടുള്ള
അപേക്ഷകള്‍
തീര്‍പ്പാക്കാൻ
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ; സാധുവായ
അപേക്ഷ ലഭിച്ചാൽ ശരാശരി
എത്ര സമയത്തിനകം സഹായം
എത്തിക്കാൻ
കഴിയുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇ-ഗവേണൻസ്
ശക്തീകരിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
കൊറോണ
വെെറസ് വ്യാപനത്തിനെതിരെ
മുന്‍കരുതല്‍
*308.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍ വീണ്ടും
കൊറോണ വെെറസ്
സ്ഥിരീകരിച്ച
സാഹചര്യത്തില്‍
സംസ്ഥാനത്ത് ഇതിനെ
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മുന്‍പ് കൊറോണ വെെറസ്
ബാധിച്ചവര്‍ക്ക്
വീണ്ടും വെെറസ്
ബാധയുണ്ടാകാനുളള
സാഹചര്യമുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇവരുടെ
ആരോഗ്യനില സസൂക്ഷ്മം
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പൊതുസ്ഥലങ്ങളില്‍
ആളുകള്‍ കൂടുതല്‍
ഇടപഴകരുത്
എന്നതടക്കമുളള ജാഗ്രത
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര ആരോഗ്യ
മന്ത്രാലയം
മുന്നോട്ടുവച്ച
സാഹചര്യത്തില്‍
സംസ്ഥാനത്ത് കൊറോണ
വെെറസിന്റെ വ്യാപനം
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആന്റിബയോട്ടിക്
മരുന്നുകളുടെ ഉപയോഗത്തിനായി
മാര്‍ഗ്ഗനിര്‍ദ്ദേശം
*309.
ശ്രീ.പി.വി.
അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആന്റി
ബയോട്ടിക്കുകളുടെ
അശാസ്ത്രീയ ഉപയോഗം
ആന്റി മൈക്രോബിയൽ
റസിസ്റ്റൻസ് എന്ന
സ്ഥിതിയിലേക്ക്
നയിക്കാനിടയുണ്ടെന്നതിനാല്
ആന്റിബയോട്ടിക്
മരുന്നുകളുടെ ഉപയോഗം
സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
സ്റ്റോറുകള്‍ വഴിയും
സ്വകാര്യ ആശുപത്രി
ഫാര്‍മസികള്‍ വഴിയും
വില്‍ക്കുന്ന അലോപ്പതി
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
പരിശോധനക്കായി
ശേഖരിക്കുന്ന
മരുന്നുകള്‍ വിപണി വില
നല്കി വാങ്ങേണ്ടി
വരുന്നത് ഗുണനിലവാര
പരിശോധനാ സാമ്പിളുകളുടെ
എണ്ണം കുറയാന്‍
ഇടയാക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഡി)
ആന്റിബയോട്ടിക്
ഉള്‍പ്പെടെയുള്ള
മരുന്നുകള്‍
അനധികൃതമായി ഓണ്‍ലൈന്‍
മുഖേന സുലഭമായി
ലഭിക്കുന്നത്
സൃഷ്ടിക്കുന്ന ഗുരുതര
പ്രശ്നം പരിഹരിക്കാന്‍
എന്തു മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഡല്‍ഹിയില്‍
സ്പെഷ്യല്‍
റെപ്രസെന്റേറ്റീവിന്റെ നിയമനം
*310.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എം.പി. എ.സമ്പത്തിനെ
ഡല്‍ഹിയില്‍
ക്യാബിനറ്റ് റാങ്കോടെ
സ്പെഷ്യല്‍
റെപ്രസെന്റേറ്റീവായി
നിയമിച്ചത് എന്തൊക്കെ
ചുമതലകള്‍
നിര്വ്വഹിക്കുവാനാണെന്ന്
അറിയിക്കുമോ;
(ബി)
ഡല്‍ഹിയില്‍
സംസ്ഥാനത്തിന്റെ
താല്പര്യം
സംരക്ഷിക്കുന്നതിനായി
എെ.എ.എസ്. റാങ്കിലുള്ള
റെസിഡന്റ് കമ്മീഷണറും
അഡീഷണല്‍ റെസിഡന്റ്
കമ്മീഷണറും
ഉള്‍പ്പെടെയുള്ള ഉന്നത
ഉദ്യോഗസ്ഥര്‍
നിലവിലുള്ളപ്പോള്‍
സ്പെഷ്യല്‍
റെപ്രസെന്റേറ്റീവിനെ
നിയമിച്ചതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
നിയമിച്ചതിലൂടെ സംസ്ഥാന
സര്‍ക്കാരിന്റെ
ഏതൊക്കെ ആവശ്യങ്ങള്‍
കേന്ദ്രത്തെ കൃത്യമായി
ധരിപ്പിക്കുന്നതിനും
അതില്‍ സമയബന്ധിതമായി
നടപടിയെടുപ്പിക്കുന്നതിനും
സാധിച്ചു
എന്നറിയിക്കാമോ;
(ഡി)
ഏതൊക്കെ
കാര്യങ്ങളാണ്
അദ്ദേഹത്തിന്റെ
ഇടപെടല്‍ ഉണ്ടായിട്ടും
സാധിക്കാതെ പോയത്;
വിശദമാക്കുമോ?
സപ്ലൈകോയുടെ
ശക്തീകരണത്തിന് നടപടി
*311.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
വിപണിയിടപെടല്‍,
നെല്‍സംഭരണം എന്നീ
പ്രവര്‍ത്തനങ്ങള്‍
ശക്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നെല്ല്
സംഭരണത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കേണ്ട
വിഹിതമെത്രയാണ്; തുക
യഥാസമയം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിക്കേണ്ട
കുടിശ്ശിക
നെല്സംഭരണത്തെ
ബാധിക്കാതിരിക്കാനായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
കൊയ്ത്തുകാലത്ത്
സംസ്ഥാനത്തെ സ്വകാര്യ
അരിമില്ലുകള്‍ വിവിധ
മാര്‍ഗങ്ങളിലൂടെ
കര്‍ഷകരെ
സമ്മര്‍ദ്ദത്തിലാക്കുന്നത്
പതിവാക്കിയിരിക്കുന്നതിനാല്‍
നെല്‍സംഭരണം
കുറ്റമറ്റതാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍
*312.
ശ്രീ.സജി
ചെറിയാന്
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സംവിധാനം
ആധുനികീകരിക്കുന്നതിന്റെയും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്റെയും
ഭാഗമായി സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്തരം പോലീസ്
സ്റ്റേഷനുകള്‍ കൊണ്ട്
പ്രതീക്ഷിക്കുന്ന
നേട്ടം അറിയിക്കാമോ;
(ബി)
നിലവില്‍
ഓണ്‍ലൈനായി എഫ്.ഐ.ആര്.
സമര്‍പ്പിക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പോലീസിന്റെ ഇടപെടലിലെ
നിഷ്പക്ഷതയും
കാര്യക്ഷമതയും
നിരീക്ഷിക്കുന്നതിന്റെ
ഭാഗമായി ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍
പരാതിക്കാരെ ഫോണില്‍
വിളിച്ച് പ്രതികരണം
തേടാന്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും
കുറ്റമറ്റതാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; പുതിയ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പോലീസ്
സേവനം സേവനാവകാശ
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവന്നിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രവാസികളുടെ
ക്ഷേമത്തിനുള്ള നടപടികള്‍
*313.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമം സംബന്ധിച്ച്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വിദേശ
മലയാളികള്‍ക്ക്
കേരളത്തില്‍
സുരക്ഷിതമായി നിക്ഷേപം
നടത്തുന്നതിനും
സര്‍ക്കാര്‍ സേവനങ്ങള്‍
എത്രയും വേഗം
ലഭ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
പ്രവാസികളുടെ
യാത്രാ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വന്തം വിമാന കമ്പനി
രൂപീകരണം സംബന്ധിച്ച്
തീരുമാനം നിലവിലുണ്ടോ?
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
*314.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി
രംഗത്ത് വൈദഗ്ദ്ധ്യം
ആര്‍ജ്ജിച്ചിട്ടുള്ള
യുവാക്കളെയും
വിദ്യാര്‍ത്ഥികളെയും
സംരംഭകത്വത്തിന്
പ്രേരിപ്പിക്കുകയെന്ന
കേരള സ്റ്റാര്‍ട്ടപ്പ്
മിഷന്റെ
ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ
പ്രവര്‍ത്തനത്തിന്
അന്താരാഷ്ട്ര അംഗീകാരം
നേടാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
'സീഡിംഗ്
കേരള' പോലെ
സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള
നിക്ഷേപക സംഗമങ്ങള്‍
എത്ര ഫലപ്രാപ്തി
കൈവരിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
സ്റ്റാര്‍ട്ടപ്പുകള്‍
നേരിടുന്ന
മൂലധനത്തിന്റെ അഭാവം
പരിഹരിക്കുന്നതിന്
പുതുതായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ?
നെല്ല്
സംഭരണ പദ്ധതി
*315.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന നെല്ല്
സംഭരണ പദ്ധതി
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നെല്ല് സംഭരണം ഏതൊക്കെ
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
നടപ്പാക്കുന്നത്
എന്നറിയിക്കുമോ;
(സി)
31.03.2020
വരെ നിലനില്‍ക്കുന്ന
വായ്പകളുടെ മോറട്ടോറിയം
കാലാവധി പി.ആര്.എസ്.
വായ്പക്ക് കൂടി
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പി.ആര്.എസ്.
വായ്പയുടെ കാലാവധി ഒരു
വര്‍ഷം ആക്കുന്നതിനായി
റിസര്‍വ് ബാങ്കിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
സംഭരിക്കുന്ന നെല്ല്
സംസ്കരിച്ച്
സംസ്ഥാനത്ത് തന്നെ
വിതരണം ചെയ്യണമെന്ന്
കേന്ദ്ര സര്‍ക്കാര്‍
നിബന്ധനയുണ്ടോ; ആയത്
മൂലം സംസ്ഥാനത്ത്
എഫ്.സി.ഐ.യുടെ പച്ചരി
ലഭിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സംസ്ഥാന
സിവില്‍ സർവ്വീസിന്റെ
കാര്യക്ഷമത
*316.
ശ്രീ.ബി.സത്യന്
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ
അധികാരത്തിലെത്തിയതിന്
ശേഷം സംസ്ഥാന സിവില്‍
സർവ്വീസില്‍
ജീവനക്കാരുടെ ഒഴിവുകള്‍
നികത്തി ഫയല്‍
കുടിശ്ശിക ഇല്ലാതാക്കാൻ
നടപടിയെടുത്തിരുന്നോ;
(ബി)
ഇ-ഗവേണൻസ്,
എം-ഗവേണൻസ് തുടങ്ങി
സാങ്കേതികവിദ്യാധിഷ്ഠിത
സേവനം സർവ്വീസിന്റെ
കാര്യക്ഷമത
വർദ്ധിപ്പിക്കാൻ
ഉപകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
ജാത്യാടിസ്ഥാനത്തിലുള്ള
സംവരണത്തിന്
അർഹതയില്ലാത്ത
വിഭാഗങ്ങളില്‍പ്പെട്ട
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവർക്ക്
സാമ്പത്തികാടിസ്ഥാനത്തില്‍
സംവരണം
ഏർപ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിർണ്ണയിച്ച് തുടർനടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോവിഡ്
19 വ്യാപനം തടയാന്‍ സംവിധാനം
*317.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോവിഡ്
19 വെെറസ്ബാധ
മധ്യേഷ്യ, ആഫ്രിക്ക,
വടക്കേ അമേരിക്ക,
യൂറോപ്പ്
എന്നിവിടങ്ങളിലെ
കൂടുതല്‍ ആളുകളിലേക്ക്
പടരുന്നത് മൂലമുളള
സ്ഥിതിവിശേഷം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
രോഗം
മറ്റ്
രാജ്യങ്ങളിലേയ്ക്ക്
കൂടുതല്‍
വ്യാപിക്കുവാന്‍
സാധ്യതയുണ്ടെന്നും
മുന്‍കരുതലുകള്‍
സ്വീകരിക്കണമെന്നും
ലോകാരോഗ്യ സംഘടന
ആവശ്യപ്പെട്ടതനുസരിച്ച്
എന്തൊക്കെ
മുന്‍കരുതലുകളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(സി)
നിലവില്‍
സംസ്ഥാനത്ത്
മേല്‍പ്പറഞ്ഞ
രാജ്യങ്ങളില്‍ നിന്നും
എത്തുന്നവരെ
നിരീക്ഷിക്കുന്നതിനും
ക്വാറന്റയിന്‍
ചെയ്യുന്നതിനും
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ഇത്തരം വെെറസുകളുടെ
വ്യാപനം തടയുന്നതിന്
എല്ലാ ജില്ലാ
ആസ്ഥാനങ്ങളിലും
ക്വാറന്റയിന്‍ സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പോലീസ്
സേനയില്‍ ആധുനിക
സജ്ജീകരണങ്ങള്‍
*318.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
മികവുറ്റതാക്കുന്നതിന്റെ
ഭാഗമായി കുറ്റാന്വേഷണം
കാര്യക്ഷമമാക്കുന്നതിനും
മെച്ചപ്പെട്ട സേവനം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ട്രേസ് മൈ ട്രിപ്പ്,
ട്രാഫിക് ഗുരു തുടങ്ങിയ
ആപ്ലിക്കേഷനുകള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
മറ്റെന്തൊക്കെ
ആപ്ലിക്കേഷനുകള്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടെന്നും
അവ
സംയോജിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളും
വ്യക്തമാക്കുമോ;
(ഡി)
കേസ്സന്വേഷണം
എളുപ്പമാക്കുന്നതിന്
ബോഡിവോണ് ക്യാമറകള്‍,
സി.സി.ടി.വി.
ക്യാമറകള്‍, വെഹിക്കിൾ
മൗണ്ടഡ് ജി.പി.എസ്.
ഉള്‍പ്പെടെയുള്ള
എന്തൊക്കെ ആധുനിക
സജ്ജീകരണങ്ങളാണ്
ലഭ്യമാക്കിയിരിക്കുന്നത്
എന്നറിയിക്കുമോ;
(ഇ)
ഡിജിറ്റൽ
കമ്മ്യൂണിക്കേഷൻ
സിസ്റ്റം പോലീസില്‍
എല്ലായിടത്തും
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(എഫ്)
തീരദേശ
സുരക്ഷയ്ക്കായി
എന്തൊക്കെ ആധുനിക
സജ്ജീകരണങ്ങളാണ്
നിലവിലുള്ളതെന്നറിയിക്കുമോ?
അമിത
മരുന്നുപയോഗം സൃഷ്ടിക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
*319.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമിതമായി
മരുന്നുകള്‍
ഉപയോഗിക്കുന്നതുമൂലം
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
സംസ്ഥാനത്ത്
വ്യാപകമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അമിത മരുന്നുപയോഗം
തടയാന്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മരുന്നു
ലോബിയുടെ വ്യാജ
പ്രചരണങ്ങളില്‍
കുടുങ്ങി അംഗീകൃത
ചികിത്സകരുടെ
നിര്‍ദ്ദേശമില്ലാതെ
തന്നെ മരുന്നുകള്‍
വാങ്ങി അമിതമായി
ഉപയോഗിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിനെതിരെ എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍ തടയുന്നതിന്
നടപടി
*320.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രണയനൈരാശ്യ
കൊലകള്‍ ഉള്‍പ്പെടെ
സ്ത്രീകള്‍ക്കും
കുട്ടികള്ക്കുമെതിരെയുണ്ടാകുന്ന
അതിക്രമങ്ങള്‍
ഫലപ്രദമായി തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സ്വയം
പ്രതിരോധ പരിശീലന
സംവിധാനം കാര്യക്ഷമമാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
പൂര്‍ണ്ണാര്‍ത്ഥത്തില്‍
പോലീസില്‍ സ്ത്രീ
തുല്യത
വരുത്തുന്നതിന്റെ
ഭാഗമായി വനിതാ സിവില്‍
പോലീസ് ഓഫീസര്‍ എന്ന
തസ്തിക നാമം സിവില്‍
പോലീസ് ഓഫീസര്‍
എന്നാക്കി
മാറ്റുന്നതിന് നടപടി
എടുത്തിട്ടുണ്ടോ;
(ഡി)
സ്ത്രീത്വത്തെ
അപമാനിക്കുന്ന
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്ക്
നല്കി വരുന്ന പോലീസ്
സഹായങ്ങള്‍
എന്തൊക്കെയാണ്; അവരുടെ
സ്വകാര്യത
നിലനിര്‍ത്തുന്നതിന്
മൊഴി
നല്‍കുന്നതിനുപോലും
സ്റ്റേഷനിലേക്ക്
വിളിപ്പിക്കരുതെന്ന
കര്‍ശന നിര്‍ദ്ദേശം
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ?
വാളയാറിലെ
പെണ്‍കുട്ടികളുടെ മരണം
*321.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാളയാറിലെ
രണ്ട് പെണ്‍കുട്ടികളുടെ
മരണത്തിനിടയാക്കിയ
സംഭവത്തിലെ പ്രതികളെ
വെറുതെ വിട്ടതില്‍
പ്രോസിക്യൂഷന് വീഴ്ച
സംഭവിച്ചതായി
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
കുറ്റവാളികള്‍ക്ക്
ശിക്ഷ ഉറപ്പാക്കി
മരണപ്പെട്ട
പെണ്‍കുട്ടികളോടും
കുടുംബത്തോടും നീതി
പുലര്‍ത്താന്‍
എന്തൊക്കെ
നിയമനടപടികള്‍
സ്വീകരിക്കാനാവുമെന്നത്
സംബന്ധിച്ച് ആരില്‍
നിന്നെല്ലാം നിയമോപദേശം
തേടിയിട്ടുണ്ട്;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
കോടതിയുടെ
അനുമതിയോടെ കുറ്റമറ്റ
പുനരന്വേഷണം
നടത്തുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
ആയതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പി.എസ്.സി
പരീക്ഷ നടത്തിപ്പ്
കുറ്റമറ്റതാക്കാന്‍ നടപടി
*322.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
പരീക്ഷകള്‍ കുറ്റമറ്റ
രീതിയിലും
സൂക്ഷ്മതയോടും കൂടി
നടത്തുവാന്‍ കര്‍ശന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പി.എസ്.സി
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്നും പ്രസ്തുത
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം എന്തായിരുന്നു
എന്നും അറിയിക്കാമോ;
(ബി)
കെ.എ.പി.
നാലാം ബറ്റാലിയനിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയില്‍ ചില
വിദ്യാര്‍ത്ഥി സംഘടനാ
നേതാക്കള്‍
പരീക്ഷാത്തട്ടിപ്പിലൂടെ
ഉയര്‍ന്ന റാങ്ക്
നേടിയത് പി.എസ്.സി.
യുടെ വിശ്വാസ്യതയെ
എത്രമാത്രം
ബാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നഷ്ടപ്പെട്ട
വിശ്വാസ്യത
വീണ്ടെടുക്കുന്നതിനും
പി.എസ്.സി.യെ പഴയ
പ്രതാപത്തിലേക്ക്
തിരികെ
കൊണ്ടുപോകുന്നതിനും
ആവശ്യമായ തിരുത്തല്‍
നടപടികള്‍
പി.എസ്.സി.യില്‍ത്തന്നെ
നടത്തിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ഡി)
നാല്
ലക്ഷത്തിലധികം
ഉദ്യോഗാര്‍ത്ഥികള്‍
പ്രാഥമിക പരീക്ഷ എഴുതിയ
കെ.എ.എസ്. പരീക്ഷയില്‍
പോലും ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതില്‍
പാകപ്പിഴ വന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിശോധിക്കുമോ;
(ഇ)
കെ.എ.എസ്.
പരീക്ഷയുടെ പാറ്റേണ്‍
തലസ്ഥാനത്തെ പല
കോച്ചിംഗ്
സെന്ററുകള്‍ക്കും
നേരത്തേ ലഭിച്ചുവെന്നും
അവര്‍ അതനുസരിച്ച്
പരീക്ഷാര്‍ത്ഥികള്‍ക്ക്
പരിശീലനം നല്കി
എന്നതും വസ്തുതയാണോ
എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ അഴിമതിരഹിതമായി
നല്‍കുന്നതിന് നടപടി
*323.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനങ്ങള്‍
കാര്യക്ഷമതയോടെയും
അഴിമതിരഹിതമായും
നല്‍കുന്നതിന്
കെെക്കൊണ്ടുവരുന്ന
നടപടികളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
അഴിമതി
ഏറ്റവും കുറഞ്ഞ
സംസ്ഥാനമായി
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
കേരളത്തില്‍ ഇപ്പോഴും
പത്ത് ശതമാനം ആളുകള്‍
കാര്യങ്ങള്‍
സാധിച്ചുകിട്ടാന്‍
കെെക്കൂലി
നല്‍കുന്നുണ്ടെന്ന
നിഗമനത്തിന്റെ
പശ്ചാത്തലത്തില്‍
ആഭ്യന്തര വിജിലന്‍സ്
സംവിധാനത്തോടൊപ്പം
വിജിലന്‍സ്&ആന്റി
കറപ്ഷന്‍ ബ്യൂറോയെയും
ശക്തിപ്പെടുത്തുന്നതിന്
നടപടിയെടുക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഭരണ നേതൃത്വ തലത്തില്‍
നടന്ന അഴിമതികള്‍
സംബന്ധിച്ച
അന്വേഷണത്തിന്റെ
പുരോഗതി അറിയിക്കാമോ?
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
*324.
ശ്രീ.എം.
മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കുന്നതിനായി
ആരോഗ്യ ജാഗ്രത എന്ന
പേരില്‍ കര്‍മ്മപരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പരിസര
ശുചിത്വം, വ്യക്തി
ശുചിത്വം, മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
കുടിവെള്ള
സുരക്ഷിതത്വം,
കൊതുകുകളുടെ ഉറവിട
നശീകരണം തുടങ്ങി പൊതുജന
പങ്കാളിത്തം ആവശ്യമായ
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കും
ഇത് സംബന്ധിച്ച
ബോധവത്കരണ
പ്രവര്‍ത്തനങ്ങള്‍ക്കും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിനായി
തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന്
ആരോഗ്യവകുപ്പിന്റെ
ആഭിമുഖ്യത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വിശദമാക്കാമോ?
സ്മാരകങ്ങളുടെ
സംരക്ഷണത്തിനുള്ള ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
*325.
ശ്രീ.കെ.ജെ.
മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ കീഴിലുള്ള
സംരക്ഷിത സ്മാരകങ്ങളുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചു വരുന്ന
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ ഏതെല്ലാം
സ്മാരകങ്ങളുടെ സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ചരിത്രപഠനത്തിനും
ഗവേഷണത്തിനും
വിനോദസഞ്ചാരത്തിനും
മറ്റുമായി ചരിത്ര
സ്മാരകങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതി
*326.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ആര്. രാജേഷ്
,,
കാരാട്ട് റസാഖ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
യഥാക്രമം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനും
റേഷന്‍ വിതരണത്തിലെ
ക്രമക്കേടുകള്‍
കണ്ടുപിടിക്കുന്നതിനുമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ബി)
ഇതിനായി
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തലത്തിലാണ് ഇവ
രൂപീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുവിതരണം
സംബന്ധിച്ച് ജനങ്ങള്‍
നല്കുന്ന പരാതികള്‍
യഥാസമയം
പരിഹരിക്കുന്നതിന്
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാര പരിശോധന
*327.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ഭക്ഷ്യവസ്തുക്കള്‍,
കുടിവെള്ളം,
ജ്യൂസുകള്‍,
ഡ്രിംഗ്സുകള്‍
എന്നിവയുടെ ഗുണനിലവാര
പരിശോധന നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നറിയിക്കുമോ;
(ബി)
ഭക്ഷ്യവസ്തുക്കളിലെ
മായം
കണ്ടെത്തുന്നതിനുള്ള
ക്വിക്ക് ഡിറ്റക്ഷന്‍
ഓഫ് അഡല്റ്ററേഷന്
ടെസ്റ്റ്
നടത്തുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
ആയത് സംസ്ഥാനത്ത്
എവിടെയൊക്കെ
നിലവിലുണ്ടെന്നും
അറിയിക്കുമോ;
(സി)
ഉത്സവ
സീസണുകളിലും
വേനല്‍ക്കാലത്തും
പകര്‍ച്ചവ്യാധികള്‍
പടര്‍ന്ന് പിടിക്കുന്ന
സന്ദര്‍ഭങ്ങളിലും
പ്രത്യേക ഭക്ഷ്യസുരക്ഷ
പരിശോധന നടത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട പരാതികള്‍
ബോധിപ്പിക്കുന്നതിനും
ആയതിന് ഉടനടി പരിഹാരം
ലഭ്യമാക്കുന്നതിനും
ആവശ്യമായ സംവിധാനങ്ങള്‍
നടപ്പിലാക്കുമോ;
(ഇ)
ഇത്തരം
പരിശോധനകളില്‍
ആരോഗ്യത്തിന്
ഹാനികരമാകുന്ന
ഗുണനിലവാരമില്ലാത്ത
ഭക്ഷണ പദാര്‍ത്ഥങ്ങള്‍
കണ്ടെത്തുന്ന
അവസരങ്ങളില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ഭരണത്തിന്റെ
കാര്യക്ഷമതയും സുതാര്യതയും
വര്‍ദ്ധിപ്പിക്കാന്‍ നടപടി
*328.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭരണത്തിന്റെ വേഗതയും
കാര്യക്ഷമതയും
സുതാര്യതയും
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
നൂതന പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സെക്രട്ടേറിയറ്റില്‍
നിന്നും റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
സബോര്‍ഡിനേറ്റ്
ഓഫീസുകളിലേക്ക്
അയക്കുന്ന
അന്വേഷണങ്ങള്‍ക്ക്
സമയബന്ധിതമായി മറുപടി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ഭിന്നശേഷിക്കാരുടെ
സമഗ്ര പുരോഗതി
*329.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാരുടെ
സമഗ്ര പുരോഗതിയ്ക്കായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഇത്തരം
പദ്ധതികള്‍ വിജയകരമായി
നടപ്പിലാക്കിയതിന്റെ
ഫലമായി രാജ്യത്തെ
ഏറ്റവും മികച്ച
ഭിന്നശേഷി സംരക്ഷണ
സംസ്ഥാനത്തിനുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
അവാര്‍ഡ് സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭിന്നശേഷിക്കാരുടെ
ചികിത്സയ്ക്കും
പരിചരണത്തിനുമായി
നടപ്പു ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പൊതുസ്ഥാപനങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
പ്രത്യേക സ്കീം
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അംഗപരിമിതര്‍ക്കായുള്ള
അനുയാത്ര പദ്ധതി
*330.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
എം. നൗഷാദ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗപരിമിതരുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലമാണ്;
(ബി)
അംഗപരിമിതര്‍ക്ക്
തൊഴില്‍ പരിശീലനം
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സംസ്ഥാനത്തെ
അംഗപരിമിതസൗഹൃദമാക്കുന്നതിനും
അവര്‍ക്ക് വിവിധ
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുമായി
അനുയാത്ര പദ്ധതി
പ്രകാരം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ഡി)
അംഗപരിമിതര്‍ക്ക്
ആവശ്യമായ വിവരങ്ങള്‍
യഥാസമയം
ലഭ്യമാക്കുന്നതിനായി
ഹെല്‍പ്പ് ഡെസ്ക്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?