കയറുല്പന്നങ്ങളുടെ
വിപണനം
*331.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
അശ്രാന്ത പരിശ്രമഫലമായി
കയറുല്പാദനത്തില്
ഉണ്ടായ
വര്ദ്ധനവിനനുസൃതമായി
ഉല്പന്നങ്ങള്
കെട്ടിക്കിടക്കാതെ
വിറ്റഴിക്കാന്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
യന്ത്രവല്‍ക്കരണത്തിലൂടെ
ഉല്പാദനക്ഷമത ഉയര്‍ത്തി
വിപണിയില്‍
ഉല്പന്നങ്ങളുടെ
മത്സരക്ഷമത
ഉയര്ത്താനായിട്ടുണ്ടോ;
(സി)
ഉല്പാദനം
ഒരു ലക്ഷം ടണ്‍ എന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
ഉല്പന്ന
വൈവിധ്യവല്‍ക്കരണത്തിന്റെ
സാധ്യത
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
കയര്‍ഫെഡിന്റെ
പ്രവര്‍ത്തനത്തില്‍
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബിയിൽ
സര്‍ക്കാരിനുള്ള
അധികാരാവകാശങ്ങള്‍
*332.
ശ്രീ.സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റാറ്റ്യൂട്ടറി
ബോഡി കോര്‍പ്പറേറ്റ്
വിഭാഗത്തിൽപ്പെടുന്ന
കിഫ്ബിയിൽ സര്‍ക്കാരിന്
നിലവിലുള്ള
അധികാരാവകാശങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പദ്ധതികള്‍ക്ക് കിഫ്ബി
മുടക്കുന്ന പണത്തിന്
നൽകിവരുന്ന ഗ്യാരന്റി
ഏതുവിധത്തിലുള്ളതാണെന്ന്
വ്യക്തമാക്കുമോ;
റീപേയ്മെന്റ്
വ്യവസ്ഥകള്‍
എന്തൊക്കയാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
പദ്ധതികള്‍ക്ക് കിഫ്ബി
മുഖേന 2019 ഡിസംബര്‍ 31
വരെയുള്ള മൊത്തം മുതൽ
മുടക്ക് എത്രയാണെന്നും
പൂര്‍ത്തീകരിച്ച്
കമ്മീഷൻ ചെയ്ത
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അറിയിക്കാമോ?
വിനോദസഞ്ചാര
വ്യവസായത്തിനായി കിഫ്ബി
പദ്ധതികള്‍
*333.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വ്യവസായത്തിന്റെ സാധ്യത
കണക്കിലെടുത്ത് ടൂറിസം
വികസനത്തിനായി കിഫ്ബി
വഴി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
കൊച്ചിന്
ബിനാലെ കൊണ്ട് ടൂറിസം
മേഖലയ്ക്കുണ്ടാകുന്ന
നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
ബിനാലെക്ക് സ്ഥിരം വേദി
ഒരുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അഡ്വഞ്ചര്‍
ടൂറിസം
വികസിപ്പിക്കുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ; സാഹസിക
വിനോദസഞ്ചാര രംഗത്ത്
സുരക്ഷ ഉറപ്പാക്കാൻ
ചട്ടങ്ങള്‍
തയ്യാറായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കൊറോണ
വൈറസ് ബാധയും സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയും
*334.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
വൈറസ് ബാധ (കോവിഡ് -
19) ലോകമാകമാനം ഭീതി
വിതച്ചുകൊണ്ടിരിക്കുന്ന
ഈ ഘട്ടത്തില്‍ അത്
ലോകസാമ്പത്തിക
വ്യവസ്ഥയെയും അതുമായി
പലവിധത്തില്‍
ബന്ധപ്പെടുന്ന
കേരളത്തിലെ സമ്പദ്
വ്യവസ്ഥയെയും
ബാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
നിന്ന് ലോക
കമ്പോളത്തിലേക്ക്
കയറ്റുമതി ചെയ്യുന്ന പല
ഉല്പന്നങ്ങളെയും ഇത്
എപ്രകാരം
ബാധിക്കുമെന്നറിയിക്കുമോ;
(സി)
ഇറക്കുമതിയെ
ധാരാളമായി
ആശ്രയിക്കുന്ന
സംസ്ഥാനമാകയാല്‍
കേരളത്തിലേക്കുള്ള
ഇറക്കുമതിയെ ഇത്
എപ്രകാരം
ബാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
മനുഷ്യ
വിഭവശേഷി ഏറ്റവും
കൂടുതല്‍ മറ്റ്
രാജ്യങ്ങളിലേക്ക്
കയറ്റുമതി ചെയ്യുന്ന
സംസ്ഥാനമെന്ന നിലയില്‍
വിദേശ രാജ്യങ്ങളിലേക്ക്
തൊഴില്‍ തേടി പോകുന്ന
മലയാളികളെ ഇത്
ഏതുവിധത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വനിതകള്‍ക്ക്
പ്രാമുഖ്യം നല്‍കിയുള്ള
ഉത്തരവാദിത്ത ടൂറിസം
യൂണിറ്റുകള്‍
*335.
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരത്തിന്റെ
സദ്ഫലങ്ങള്‍
സ്ത്രീകളിലേയ്ക്ക് കൂടി
എത്തിക്കുകയെന്ന
ലക്ഷ്യത്തോടെ
ആരംഭിച്ചിട്ടുള്ള
എത്നിക് കുസിന്‍
എക്സ്പീരിയന്‍സ്
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ബി)
ഒന്നേകാല്‍
ലക്ഷത്തിലധികം
പേര്‍ക്ക് കൂടി
പ്രയോജനം ലഭിക്കത്തക്ക
വിധം പുതിയ
ഇരുപതിനായിരം
ഉത്തരവാദിത്ത ടൂറിസം
യൂണിറ്റുകള്‍
രൂപീകരിക്കുന്നത്
വനിതകള്‍ക്ക് അവസരം
ലഭ്യമാക്കുന്നതിന്
പ്രാമുഖ്യം
നല്കിക്കൊണ്ടാണോയെന്ന്
അറിയിക്കുമോ;
(സി)
വിനോദസഞ്ചാര
രംഗത്തെ വികസനം
സുസ്ഥിരമാക്കുന്നതിന്
നടത്തിവരുന്ന പ്രധാന
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.യുടെ
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍
*336.
ശ്രീ.കാരാട്ട്
റസാഖ്
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.
ഇ.യെ പ്രധാന നിക്ഷേപ
പ്രോത്സാഹന സ്ഥാപനമെന്ന
സ്ഥിതിയിലേക്ക്
മാറ്റിത്തീര്‍ക്കുന്നതിന്
വേണ്ടി നടത്തുന്ന
വിപുലീകരണ-ശക്തീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
എണ്ണത്തില്‍
കുറവുണ്ടാകുമ്പോഴും
പ്രവാസികളുടെ ധനവരവില്‍
ഉണ്ടാകുന്ന ഗുണപരമായ
മാറ്റം നിശ്ചല
സമ്പാദ്യം എന്ന
നിലയില്‍ നിന്ന്
സംസ്ഥാനത്തെ വികസന
പദ്ധതികള്‍ക്ക്
ചാലകശക്തിയാകുന്ന
തരത്തില്‍ വഴിതിരിച്ച്
വിടാന്‍ പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
(സി)
വിദേശത്ത്
നിന്ന്
പണമയയ്ക്കുന്നതിന്റെ
ചെലവ് കൂടുതലാണെന്ന്
മൈഗ്രേഷന്‍ സര്‍വ്വേ
ചൂണ്ടിക്കാണിച്ചതിന്റെ
അടിസ്ഥാനത്തില്‍
പ്രവാസികളില്‍
നിന്നുള്ള ധനവരവ് ചെലവ്
കുറച്ച്
സുഗമമാക്കുന്നതിന്
കെ.എസ്.എഫ്. ഇ. മുഖേനയോ
അല്ലാതെയോ സര്‍ക്കാരിന്
ഇടപെടാന്‍ സാധ്യമാകുമോ
എന്ന് പരിശോധിക്കുമോ?
ഫിലമെന്റ്
രഹിത കേരളം പദ്ധതി
*337.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിലമെന്റ്
രഹിത കേരളം പദ്ധതി
സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
എല്ലാ
വീടുകളിലെയും
ബള്‍ബുകള്‍ മാറ്റി
കാര്യക്ഷമതയുള്ള
എല്‍.ഇ.ഡി. ബള്‍ബുകളും
ട്യൂബുകളും
സ്ഥാപിക്കുമോ; പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ബള്‍ബുകള്‍
മാറ്റുന്നതിന്
ഉപഭോക്താവ് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കണം
എന്നറിയിക്കാമോ;
(ഡി)
ഫിലമെന്റ്
രഹിത പദ്ധതി പീക്ക്
ലോഡ് കുറയ്ക്കുന്നതിന്
സഹായകരമാകുമോ;
വ്യക്തമാക്കുമോ;
(ഇ)
ഈ
പദ്ധതി
നടപ്പിലാക്കുന്നത്
മൂലമുള്ള പാരിസ്ഥിതിക
നേട്ടങ്ങള്‍
എന്തൊക്കെയെന്നറിയിക്കുമോ?
ഗ്രോത്ത്
കോറിഡോര്‍ പദ്ധതി
*338.
ശ്രീ.ആന്റണി
ജോണ്‍
,,
എസ്.ശർമ്മ
,,
വി.കെ.പ്രശാന്ത്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയെ
സംരക്ഷിക്കുകയും
സ്വകാര്യ നിക്ഷേപം
പ്രോത്സാഹിപ്പിക്കുകയുമെന്ന
പ്രഖ്യാപിത
നിലപാടിനനുസൃതമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഭൂമിയുടെ
ലഭ്യതയില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
കുടിയൊഴിപ്പിക്കലുകള്‍
ഒഴിവാക്കിക്കൊണ്ട്
കൃഷിക്കുപയുക്തമല്ലാത്തതോ
തരിശായിട്ടുള്ളതോ ആയ
ഭൂമി
വാങ്ങിയെടുക്കുകയെന്ന
ലക്ഷ്യത്തോടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
സാധ്യതകള്‍
അവസരമാക്കിക്കൊണ്ട്
ഗ്രോത്ത് കോറിഡോര്‍
സ്ഥാപിക്കാന്‍
പരിപാടിയുണ്ടോ എന്ന്
അറിയിക്കുമോ?
വെെദ്യുതിയുടെ
ആഭ്യന്തരോല്പാദന വര്‍ദ്ധനവ്
*339.
ശ്രീ.വി.
ജോയി
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
വെെദ്യുതിയുടെ
ആഭ്യന്തരോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി കെെവരിക്കാന്‍
കഴിഞ്ഞ നേട്ടം
അറിയിക്കാമോ; കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
ഉല്പാദന വര്‍ദ്ധനവ്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
മുടങ്ങിക്കിടന്നിരുന്ന
ജലവെെദ്യുത പദ്ധതികള്‍
ഉള്‍പ്പെടെയുളളവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
പുതുതായി നിര്‍മ്മാണം
തുടങ്ങാനുദ്ദേശിക്കുന്ന
ജലവെെദ്യുത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുളള
ജലവെെദ്യുത പദ്ധതികളുടെ
പഴക്കം കണക്കിലെടുത്ത്
അവയുടെ നവീകരണത്തിനും
ശേഷി വര്‍ദ്ധനവിനും
പരിപാടിയുണ്ടോയെന്ന്
അറിയിക്കുമോ?
അഗതികള്‍ക്കുള്ള
ക്ഷേമപെന്‍ഷനുകളില്‍
നിയന്ത്രണം
*340.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗതികള്‍ക്ക് നല്കുന്ന
ക്ഷേമപെന്‍ഷനുകള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പെന്ഷന് ഈ സര്‍ക്കാര്‍
പുതിയ മാനദണ്ഡം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
മസ്റ്ററിംഗ് നടത്താന്‍
കഴിയാത്ത കിടപ്പ്
രോഗികള്‍ക്കും മറ്റ്
അഗതി
പെന്‍ഷന്‍കാര്‍ക്കും
മസ്റ്ററിംഗ്
നടത്തുവാന്‍ ഇനിയും
അവസരം അനുവദിക്കുമോ
എന്നറിയിക്കാമോ?
കൈത്തറി
മേഖലയുടെ പുനരുദ്ധാരണം
*341.
ശ്രീ.പി.
ഉണ്ണി
,,
സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദഗ്ദ്ധ്യം
കൈമുതലായുള്ള
അരലക്ഷത്തോളം
കുടുംബങ്ങള്‍
ഉപജീവനത്തിനായി
ആശ്രയിക്കുന്ന കൈത്തറി
മേഖലയുടെ
പുനരുദ്ധാരണത്തിന് ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകളുടെ
ഫലമായുണ്ടായ നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
മേഖലയില്‍ കൈവരിക്കാന്‍
കഴിഞ്ഞ നേട്ടം,
ഉല്പന്നങ്ങളുടെ
ഗുണനിലവാരം ഉയര്‍ത്തി
ബ്രാന്‍ഡിംഗ്
ഏര്‍പ്പെടുത്തി
അന്താരാഷ്ട്ര
തലത്തിലുള്‍പ്പെടെ
വിപണി വിപുലീകരിച്ച്
സുസ്ഥിരമാക്കുന്നതിന്
പരിപാടിയുണ്ടോ
എന്നറിയിക്കാമോ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുവാനുള്ള
പദ്ധതികള്‍
*342.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാലിന്യത്തില്‍ നിന്നും
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
പദ്ധതികളുടെ
കാര്യത്തില്‍
കൈവരിക്കാനായ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര പദ്ധതികളാണ്
വിഭാവനം ചെയ്തതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇവയില്‍
2016-ല്‍ കരാറില്‍
ഏര്‍പ്പെട്ട
പദ്ധതികളിലേതെങ്കിലും
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവ എത്ര
കാലത്തിനകം
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സാമ്പത്തിക
സ്ഥിതി മെച്ചപ്പെടുത്തുവാന്‍
ആവിഷ്കരിച്ച പദ്ധതികള്‍
*343.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുവാന്‍
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഫലപ്രദമാകാതെ പോയത്
ഏത് സാഹചര്യത്തിലാണ്;
വിശദമാക്കുമോ;
(ബി)
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുവാന്‍
ആവിഷ്ക്കരിച്ച
ആംനസ്റ്റി സ്കീമുകള്‍
വിജയപ്രദമായിരുന്നോ;
ഇതില്‍ നിന്നും
പ്രതീക്ഷിച്ച വരുമാനം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
ചോര്‍ച്ച തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
ജി.എസ്.ടി
സംവിധാനത്തില്‍
കൊണ്ടുവന്നിട്ടുളള
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ?
വൈദ്യുതി
ബോര്‍ഡ് എന്‍.ടി.പി.സി.യ്ക്ക്
നല്‍കേണ്ട ഫിക്സഡ് ചാര്‍ജ്
*344.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ടി.പി.സി.
കായംകുളം
താപവൈദ്യുതനിലയത്തിന്
അന്യായമായ ഫിക്സഡ്
ചാര്‍ജ്ജ്
നല്‍കുന്നതിനെതിരെ
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന് വൈദ്യുതി
ബോര്‍ഡിന് കത്ത്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത കത്തിലെ
നിര്‍ദ്ദേശം എന്താണ്;
വിശദമാക്കുമോ;
(ബി)
എന്‍.ടി.പി.സി.യുമായി
വിലപേശി ഫിക്സഡ്
ചാര്‍ജ്ജ്
പുന:പരിശോധിക്കുവാന്‍
ബോര്‍ഡ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സ്പിന്നിംഗ്
വ്യവസായ വികസന
പ്രവർത്തനങ്ങള്‍
*345.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പിന്നിംഗ്
മില്ലുകളുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
സ്പിന്നിംഗ് വ്യവസായം
നേരിടുന്ന
പ്രതിസന്ധികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
സർക്കാരിന്റെ കാലത്ത്
പൂട്ടിക്കിടന്നിരുന്ന
ഏതെല്ലാം സ്പിന്നിംഗ്
മില്ലുകള്‍ തുറന്ന്
പ്രവർത്തിപ്പിക്കുന്നതിന്
ഈ സർക്കാരിന്
സാധിച്ചെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത മില്ലുകള്‍
പൂട്ടുന്നതിനുണ്ടായ
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സ്പിന്നിംഗ്
മില്ലുകളിലെ
ഉല്പാദനശേഷി
വർദ്ധിപ്പിക്കുന്നതിന്
ഈ സർക്കാർ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
സ്പിന്നിംഗ്
മില്ലുകളിലെ നൂല്
വിദേശ രാജ്യങ്ങളിലേക്ക്
കയറ്റുമതി
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
നൂല്
സംഭരിക്കുന്നതിനാരംഭിച്ച
യാൺ ബാങ്കുകളുടെ
പ്രവർത്തനം
വ്യക്തമാക്കുമോ; ഇവയുടെ
സവിശേഷതകളും ഇവ
മൂലമുള്ള നേട്ടങ്ങളും
വിശദമാക്കുമോ;
(എഫ്)
ഈ
സർക്കാർ നടപ്പാക്കിയ
സൗജന്യ സ്കൂള്‍ യൂണിഫോം
പദ്ധതി കേരളത്തിലെ
സ്പിന്നിംഗ്
മില്ലുകള്‍ക്ക് ജീവവായു
നല്‍കിയോയെന്ന്
വിശദമാക്കുമോ?
സഹകരണ
പ്രവര്‍ത്തനങ്ങളില്‍
പുതുതലമുറയുടെ പങ്കാളിത്തം
*346.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി.കെ.പ്രശാന്ത്
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണമേഖലയില്‍
പുതുതലമുറയുടെ
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
യുവാക്കളുടെ
വിവിധ സംരംഭങ്ങള്‍ക്ക്
സഹായം നല്‍കുന്നതിനും
അവര്‍ക്കായി സ്പെഷ്യല്‍
എന്റോള്‍മെന്റ്
ഡ്രെെവ്
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സഹകരണ
രംഗത്തെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ ജനസൗഹൃദമാക്കി
മാറ്റുവാന്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
ഭാഗമായി സഹകരണ
ബാങ്കിംഗ് രംഗത്ത്
നടപ്പിലാക്കിയിട്ടുളള
ആധുനികവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കയര്‍
സംഘങ്ങളുടെ പുന:സംഘടന
*347.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
കയര്‍ പുന:സംഘടന
സ്കീമിന് രൂപം
നല്‍കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കയര്‍
സംഘങ്ങളുടെയും നാളികേര
ഉല്പാദന
കമ്പനികളുടെയും
ആഭിമുഖ്യത്തില്‍
മുപ്പത് ശതമാനം
തൊണ്ടെങ്കിലും
സംഭരിച്ച് ചകിരി
ഉല്പാദിപ്പിക്കുമെന്നും
ഇതിന് ആവശ്യമായ സബ്സിഡി
നല്‍കുമെന്നുമുള്ള
പ്രഖ്യാപനത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(സി)
കയര്‍പിരി
സംഘങ്ങളുടെ
പ്രവര്‍ത്തനം സമൂലമായ
മാറ്റം വരേണ്ടുന്ന മേഖല
ആയതിനാൽ നിലവിലുള്ള
സംഘങ്ങളെ പരിശോധിച്ച്
പുനരുജ്ജീവിപ്പിക്കാനും
സാധ്യമല്ലാത്തവ
നിര്‍ത്തലാക്കാനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
*348.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പ്രാവശ്യമാണ്
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചത്;
വര്‍ദ്ധനയുടെ നിരക്ക്
എത്രയെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
പൂളിൽ നിന്നും ഇപ്പോള്‍
ലഭിക്കുന്ന
വൈദ്യുതിയുടെ
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
പ്രതിവര്‍ഷ വൈദ്യുതി
ഉല്പാദനം എത്രയാണ്;
അതില്‍ ഉപഭോഗം, മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
വില്‍പ്പന നടത്തുന്നത്
എന്നിവ എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
നിലവിലുള്ള
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കാതിരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസം
മേഖലയിലെ വരുമാന വര്‍ദ്ധന
*349.
ശ്രീ.അനൂപ്
ജേക്കബ്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
തലത്തില്‍ വിനോദ
സഞ്ചാര മേഖല
വെല്ലുവിളികള്‍
നേരിടുമ്പോള്‍
സംസ്ഥാനത്തെ ടൂറിസം
മേഖലയ്ക്ക് അതിനെ
അതിജീവിച്ച്
മുന്നേറുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ടൂറിസം
മേഖലയിലെ വരുമാന
വര്‍ദ്ധനയ്ക്ക്
ഇടയാക്കിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
അഞ്ഞൂറ്റി
തൊണ്ണൂറില്‍പ്പരം
ഹോട്ടലുകള്‍ക്ക്
എഫ്.എല്‍ 3 ലെെസന്‍സ്
പുതുക്കി നല്‍കിയത്
സംസ്ഥാനത്തെ ടൂറിസം
മേഖലയ്ക്ക് സഹായകമായി
എന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ?
സ്വകാര്യ
കായിക വിനോദകേന്ദ്രങ്ങള്‍
*350.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മുതലാളിമാരുടെ
ഉടമസ്ഥതയിലുള്ള കായിക
വിനോദകേന്ദ്രങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമീണ
മേഖലകളില്‍പോലും
അത്യാധുനിക സ്വകാര്യ
ടര്‍ഫ് കോര്‍ട്ടുകളും
മിനി സ്റ്റേഡിയങ്ങളും
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
വിനോദകേന്ദ്രങ്ങളില്‍
ഉപഭോക്താക്കളില്‍
നിന്ന് വാടക
ഈടാക്കുന്നതിന്
എന്തെങ്കിലും
വ്യവസ്ഥകള്‍
നിലവിലുണ്ടോ;
(ഡി)
ഇത്തരം
വിനോദകേന്ദ്രങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിനും
അവിടങ്ങളിലെ വാടകയ്ക്ക്
പരിധി
നിശ്ചയിക്കുന്നതിനും
നിലവില്‍ എന്തെങ്കിലും
സര്‍ക്കാര്‍
സംവിധാനങ്ങളുണ്ടോ;
വിശദമാക്കാമോ?
ട്രാൻസ്
ഗ്രിഡിന്റെ രണ്ടാംഘട്ട പദ്ധതി
*351.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. സ്വരാജ്
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുത പ്രസരണ
മേഖലയിലെ ദീര്‍ഘകാല
പദ്ധതിയായ ട്രാൻസ്
ഗ്രിഡിന്റെ രണ്ടാംഘട്ട
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
രണ്ടാംഘട്ടത്തിന്റെ
ആദ്യ പ്രവൃത്തിയായ ശബരി
സബ് സ്റ്റേഷൻ പാക്കേജിൽ
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ട്രാൻസ്
ഗ്രിഡ് 2.0
പദ്ധതിയ്ക്കായി ആകെ
എത്ര തുക ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
പദ്ധതിയുടെ
പൂര്‍ത്തീകരണത്തോടെ
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാൻ
സാധിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ട്രാന്‍സ്
ഗ്രിഡിന്റെ രണ്ടാംഘട്ടം
*352.
ശ്രീ.മുരളി
പെരുനെല്ലി
,,
എം. രാജഗോപാലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാന്തരങ്ങളിലെ
ഒറ്റപ്പെട്ട വീടുകളില്‍
ഉള്‍പ്പെടെ വൈദ്യുതി
എത്തിച്ചുകൊണ്ട്
രാജ്യത്തിന് മാതൃകയായി
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
അഭിമാനാര്‍ഹമായി
പൂര്‍ത്തിയാക്കിയതിനെ
തുടര്‍ന്ന് വൈദ്യുതി
മേഖലയെ ആഗോള
നിലവാരത്തിലെത്തിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
പ്രസരണ ശേഷി
ഇരട്ടിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെയുള്ള
ട്രാന്‍സ്ഗ്രിഡിന്റെ
രണ്ടാംഘട്ടം
ആരംഭിച്ചിട്ടുണ്ടോ;
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഘടകങ്ങള്‍
എന്തെല്ലാമാണ്?
സഹകരണ
ബാങ്കുകള്‍ക്ക് റിസര്‍വ്
ബാങ്കിന്റെ നിയന്ത്രണം
*353.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ നിയന്ത്രണം
റിസര്‍വ് ബാങ്കിന്റെ
പരിധിയില്‍
കൊണ്ടുവരാനുള്ള
കേന്ദ്രസര്‍ക്കാരിന്റെ
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നീക്കം സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളെ
എങ്ങനെ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ശക്തീകരണം
*354.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.വിജയദാസ്
,,
എം. നൗഷാദ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തീകരിക്കുന്നതിന്റെ
ഭാഗമായി ഇൗ സര്‍ക്കാര്‍
അധികാരത്തിലെത്തിയ
കാലത്ത് തകര്‍ച്ച
നേരിട്ടിരുന്ന
കെ.എസ്.ഡി.പി.യെ
വിപുലീകരണ നവീകരണ
പ്രവര്‍ത്തനങ്ങളിലൂടെ
ലാഭത്തിലാക്കാന്‍
സാധിച്ചിട്ടുണ്ടോ; ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നടത്തിയ നവീകരണ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ആയിരം
കോടിയോളം രൂപ
ചെലവിട്ട് കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സിന്റെ
ഉല്പാദനശേഷി
വര്‍ദ്ധനവിന് നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ധാതുനിക്ഷേപം
ഫലപ്രദമായി
വിനിയോഗിക്കുന്നതിന്
ടൈറ്റാനിയം
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
ഇന്‍ഡസ്ട്രിയല്‍
കോംപ്ലക്സ്
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
ബയോ
ഡീഗ്രേഡബിള്‍
ഉല്‍പ്പന്നങ്ങളുടെ നിർമ്മാണം
*355.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
ഉല്‍പ്പന്നങ്ങളുടെ
നിരോധനം
ഏര്‍പ്പെടുത്തിയശേഷം
ഇത്തരത്തിലുള്ള
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിച്ചിരുന്ന
എഴുന്നൂറിലേറെ
യൂണിറ്റുകള്‍ക്ക് ബയോ
ഡീഗ്രേഡബിള്‍
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്നതിന്
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
ബയോ ഡീഗ്രേഡബിള്‍
ഉല്‍പ്പന്നങ്ങള്‍,
കംപോസ്റ്റബിള്‍
പ്ലാസ്റ്റിക്
ഉല്‍പ്പന്നങ്ങള്‍
എന്നിവ
നിര്‍മ്മിക്കുന്നതിനുള്ള
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഇപ്രകാരം
ലൈസന്‍സ്
ലഭിക്കുന്നതിന് വളരെ
കാലതാമസം ഉള്ളതിനാല്‍
സംസ്ഥാനത്തെ വ്യവസായ
യൂണിറ്റുകള്‍
പൂട്ടിപ്പോകുന്നതും
അതേസമയം ഇതര സംസ്ഥാന
ബയോ ഡീഗ്രേഡബിള്‍
വ്യവസായ ലോബി
സംസ്ഥാനത്ത് ആധിപത്യം
സ്ഥാപിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
മറികടക്കുവാന്‍ എന്ത്
നയമാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
നയം
*356.
ശ്രീ.പി.ടി.എ.
റഹീം
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ പ്രസ്ഥാനത്തെ
ഏകോപിപ്പിച്ച് ശക്തവും
ഊര്‍ജ്ജസ്വലവും
സുസ്ഥിരവുമായി
കെട്ടിപ്പടുക്കുന്നതിനും
അതുവഴി തുല്യതയാര്‍ന്ന
സാമൂഹിക സാമ്പത്തിക
വികസനം ഉറപ്പാക്കി
സമൂഹത്തെ കൂടുതല്‍
ഉയരങ്ങളിലേയ്ക്ക്
എത്തിക്കുന്നതിന്
പ്രാപ്തമാക്കുന്നതിനുമായി
എന്തെല്ലാം
കാര്യങ്ങളാണ് സഹകരണ
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
സഹകരണ
മേഖലയില്‍
നടപ്പാക്കുന്ന വിവിധ
പദ്ധതികളുടെ ഭരണ
നിര്‍വ്വഹണത്തില്‍
പരമാവധി ജനപങ്കാളിത്തം
ഉറപ്പ് വരുത്തുന്നതിനും
പ്രസ്തുത പദ്ധതികളുടെ
ആസൂത്രണത്തിലും
സംഘാടനത്തിലും
നടത്തിപ്പിലും ജനങ്ങളെ
ഉള്ച്ചേര്ക്കുന്നതിനുമായി
സഹകരണ നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സുപ്രധാന കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ ഭരണ
നിര്‍വ്വഹണം സുതാര്യവും
കാര്യക്ഷമവുമാക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വേനല്‍ക്കാലത്തെ
വൈദ്യുതി ഉപഭോഗം
*357.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ക്കാലം
കടുത്തതോടുകൂടി
വൈദ്യുതി ഉപയോഗത്തില്‍
വന്‍ വര്‍ദ്ധന
ഉണ്ടാകുന്നുണ്ടോ;
(ബി)
ഫെബ്രുവരി
മാസം സംസ്ഥാനത്ത്
റിക്കാര്‍ഡ് വൈദ്യുതി
ഉപഭോഗം
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ എന്നാണ്
ഇതെന്നും എത്രയെന്നും
വ്യക്തമാക്കാമോ; ഇതില്‍
ആഭ്യന്തര
ഉല്പാദനത്തിന്റെ പങ്ക്
എത്രയായിരുന്നു;
(സി)
പുറമേ
നിന്ന് വാങ്ങുന്ന
വൈദ്യുതിക്ക്
യൂണിറ്റിന് എന്ത്
വിലയാണ് നല്‍കേണ്ടത്;
(ഡി)
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
വൈദ്യുതി ഉപഭോഗത്തില്‍
വന്‍ വര്‍ദ്ധനവ്
ഉണ്ടാകുന്നതിനുളള കാരണം
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
എല്‍.ഇ.ഡി.
ലാമ്പുകള്‍ വ്യാപകമായി
വിതരണം ചെയ്തിട്ടും
വൈദ്യുതി ഉപഭോഗത്തില്‍
കുറവ് ഉണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
നികുതി
പിരിവ് കാര്യക്ഷമമാക്കാന്‍
നടപടി
*358.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ് വ്യവസ്ഥ
കെെവരിച്ച
വളര്‍ച്ചക്കനുസൃതമായി
നികുതി വരുമാനത്തില്‍
വര്‍ദ്ധനവ്
കെെവരിക്കാന്‍ കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
വിശകലനം ചെയ്തിരുന്നോ;
(ബി)
വ്യാപാരി
സൗഹൃദ നയമെന്ന
പ്രഖ്യാപിത നിലപാട്
കെെക്കൊള്ളുമ്പോള്ത്തന്നെ
ഉപഭോക്താക്കളില്‍
നിന്നും സമാഹരിക്കുന്ന
നികുതി പൂര്‍ണ്ണമായും
സര്‍ക്കാരിന്
ലഭിക്കുന്നുവെന്നുറപ്പ്
വരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികളെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഉപഭോക്തൃ
പ്രധാന സംസ്ഥാനമെന്ന
നിലയ്ക്ക് അന്തര്‍
സംസ്ഥാന
വ്യാപാരത്തിന്റെ
വിവരശേഖരണത്തിനും
താരതമ്യ
പരിശോധനയ്ക്കും
കാര്യക്ഷമമായ
കമ്പ്യൂട്ടര്‍ അധിഷ്ഠിത
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ചരക്ക്
സേവന നികുതി വകുപ്പ്
അഴിമതിമുക്തമാക്കുന്നതിന്
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങളുടെ പ്രോത്സാഹനം
*359.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
എം.എസ്.എം.ഇ.
വ്യവസായങ്ങള്‍ തുടങ്ങി
മൂന്ന് വര്‍ഷത്തിനകം
വിവിധ അനുമതികള്‍
നേടിയാല്‍ മതിയെന്ന
വ്യവസ്ഥ ഉള്‍പ്പെടുന്ന
2019ലെ കേരള
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍
സുഗമമാക്കല്‍
നിയമത്തിന്റെ പ്രധാന
സവിശേഷതകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിനുളള
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍
പ്രാബല്യത്തില്‍
വന്നെന്നറിയിക്കുമോ;
(ഡി)
പുതിയ
നിയമപ്രകാരം പത്ത് കോടി
രൂപ മുതല്‍മുടക്കുളള
എം.എസ്.എം.ഇ. വ്യവസായ
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനുളള
അപേക്ഷ നോഡല്‍ ഏജന്‍സി
സ്വീകരിച്ച്
തുടങ്ങിയിട്ടുണ്ടോ;
വിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
വ്യവസായം
ആരംഭിക്കുന്നതിന് വിവിധ
ക്ലിയറന്‍സുകള്‍
ലഭ്യമാക്കുന്നതിനുളള
ഓണ്‍ലൈന്‍ സംവിധാനമായ
കെ-സ്വിഫ്റ്റ് പുതിയ
നിയമം അനുസരിച്ചുളള
മാറ്റങ്ങള്‍
ഉള്‍പ്പെടുത്തി
പരിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പാരമ്പര്യ
വ്യവസായങ്ങള്‍ക്ക് പ്രത്യേക
പദ്ധതി
*360.
ശ്രീ.കെ.എസ്.ശബരീനാഥന്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവാക്കളെ
തൊഴില്‍ അന്വേഷകരില്‍
നിന്നും തൊഴില്‍
ദാതാക്കളാക്കി
മാറ്റുമെന്ന
ലക്ഷ്യത്തോടെ
പ്രാവര്‍ത്തികമാക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പാരമ്പര്യ
വ്യവസായങ്ങള്‍ക്ക്
പ്രത്യേക പദ്ധതി
രൂപപ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
അതിലൂടെ പ്രസ്തുത
മേഖലയിലുണ്ടായ ഉണര്‍വ്
വിശദമാക്കുമോ;
(സി)
വ്യവസായ
പാര്‍ക്കുകളില്‍ ഭൂമി
അനുവദിക്കുന്നതിലുള്ള
അലോട്ട്മെന്റ് പോളിസി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?