വില്ലേജ്
ഓഫീസുകളെ ജനസൗഹൃദമാക്കുന്ന
പ്രവര്‍ത്തനം
*391.
ശ്രീ.രാജു
എബ്രഹാം
,,
എം. സ്വരാജ്
,,
കെ. ബാബു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുതാര്യത
ഉറപ്പാക്കിക്കൊണ്ട്
റവന്യൂ ഓഫീസുകളെ
അഴിമതിമുക്തമാക്കുന്നതിനും
നല്കുന്ന സേവനങ്ങളുടെ
ഗുണനിലവാരം
ഉയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെയും
നടത്തുന്ന ആധുനികീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; വില്ലേജ്
ഓഫീസുകളെ ജനസൗഹൃദ
ഓഫീസുകളാക്കുന്ന
പ്രവര്‍ത്തനം
പൂര്ത്തിയായോയെന്ന്
അറിയിക്കുമോ;
(ബി)
ഡിജിറ്റല്‍
ഇന്‍ഡ്യ ലാന്‍ഡ്
റെക്കോര്‍ഡ്സ്
മോഡണൈസേഷന്‍
പ്രോഗ്രാമിന്റെ ഭാഗമായി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
സംയോജിത
ഭൂവിവര വ്യവസ്ഥ
(ഇന്റഗ്രേറ്റഡ് ലാന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം) സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതുവഴി
ലക്ഷ്യമാക്കുന്ന നേട്ടം
അറിയിക്കാമോ;
(ഡി)
വില്ലേജ്
ഓഫീസുകള്‍ മുതലുള്ള
റവന്യൂ ഓഫീസുകളില്‍
നിന്ന് ലഭിക്കേണ്ട
സേവനങ്ങള്‍ സംബന്ധിച്ച്
പരാതി ഓണ്‍ലൈനായി
സമര്‍പ്പിക്കാനുള്ള
R-MITRAM സംബന്ധിച്ച്
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ സോഷ്യല്‍
ഓഡിറ്റിംഗ്
*392.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഏർപ്പെടുത്തിയ സോഷ്യല്‍
ഓഡിറ്റിംഗ് മുഖാന്തരം
പ്രസ്തുത വകുപ്പിന്റെ
പ്രവർത്തനത്തില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതുമൂലം
വകുപ്പിലെ അഴിമതി
കുറയ്ക്കുന്നതിനും
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉയർത്തുന്നതിനും
നിർമ്മാണച്ചെലവില്‍
കാര്യമായ
കുറവുണ്ടാക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
വകുപ്പിലെ
ചില എഞ്ചിനീയര്‍മാരും
കോൺട്രാക്ടർമാരും
തമ്മിലുള്ള അവിശുദ്ധ
ബന്ധം വകുപ്പില്‍
നടപ്പിലാക്കുന്ന
പരിഷ്ക്കാരങ്ങള്‍ക്ക്
വിഘാതം
സൃഷ്ടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിനെ ഒരു മാതൃകാ
വകുപ്പാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിനായി
സ്വീകരിക്കുവാൻ പോകുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മത്സ്യക്ഷാമം
കാരണമുള്ള ബുദ്ധിമുട്ടുകള്‍
*393.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യക്ഷാമം
കാരണം മത്സ്യബന്ധന
തൊഴിലാളി കുടുംബങ്ങള്‍
നിത്യവൃത്തിക്ക്
വകയില്ലാതെ
ബുദ്ധിമുട്ടിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ദൂരീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
ഇക്കാര്യത്തിൽ
ഇനിയും സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
വികസിപ്പിക്കുന്നതിനുള്ള
ഇടപെടലുകള്‍
*394.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
കാരണങ്ങളാല്‍
പഠനത്തില്‍ മികവ്
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
വികസിപ്പിക്കുന്നതിനുള്ള
വികേന്ദ്രീകൃതവും
വ്യക്ത്യധിഷ്ഠിതവുമായ
ഇടപെടലുകള്‍
പൊതുവിദ്യാഭ്യാസ
മേഖലയില്‍
നടക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
തകര്‍ന്ന
കുടുംബങ്ങളില്‍
നിന്നുള്ള കുട്ടികള്‍,
അനാഥരായ കുട്ടികള്‍,
മാതാപിതാക്കളാല്‍
പീഡിപ്പിക്കപ്പെട്ട
കുട്ടികള്‍
തുടങ്ങിയവര്‍ക്ക്
പ്രത്യേക പരിഗണന നല്കി
അവരുടെ വികാസത്തിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കുട്ടികളുടെ സാമൂഹ്യ,
സാമ്പത്തിക, വൈകാരിക
പ്രശ്നങ്ങള്‍
മനസ്സിലാക്കാനുള്ള
കഴിവ് നേടുന്നതിനുള്ള
പ്രത്യേക പരിശീലനം
അദ്ധ്യാപകര്‍ക്ക്
നല്‍കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഗണിതശാസ്ത്രത്തില്‍
പ്രത്യേക ശ്രദ്ധ
നല്‍കുന്നതിന്റെ
ഭാഗമായി ഈ
ശാസ്ത്രശാഖയില്‍
അടിസ്ഥാനം
നേടിയിട്ടില്ലാത്ത
വിദ്യാര്‍ത്ഥികളുടെ
കാര്യത്തില്‍ പ്രത്യേക
ഊന്നല്‍
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി സംബന്ധിച്ച വിവരശേഖരണം
*395.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കാതെ
കിടക്കുന്ന സര്‍ക്കാര്‍
ഭൂമിയും പുറമ്പോക്കു
ഭൂമിയും
ഉടമസ്ഥരില്ലാത്ത
ഭൂമിയും സംബന്ധിച്ച
വിവരങ്ങള്‍
ക്രോഡീകരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കിക്കൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കെെവശത്തിലുള്ള
വസ്തുവകകളുടെ
വിവരശേഖരണം
നടത്തുന്നതിനും അതിന്റെ
അടിസ്ഥാനത്തില്‍
വിറ്റഴിക്കാനോ
അന്യാധീനപ്പെടുത്താനോ
തീരുമാനിച്ച ഇത്തരം
വസ്തുവകകളിന്മേല്
സംസ്ഥാന
സര്‍ക്കാരിനുള്ള അവകാശം
സംരക്ഷിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
സ്വീകരിക്കുന്നതിനും
മോണിട്ടറിംഗ് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
പാഠം
ഒന്ന് പാടത്തേക്ക് പദ്ധതി
*396.
ശ്രീ.എം.
രാജഗോപാലന്‍
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഠനത്തില്‍
നാട്ടറിവുകളും കാര്‍ഷിക
സംസ്കൃതിയും പകര്‍ന്ന്
നല്‍കുന്നതിന്റെ
ഭാഗമായി 'പാഠം ഒന്ന്
പാടത്തേക്ക്' പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
കുട്ടികള്‍ക്ക്
നേര് അനുഭവങ്ങളിലൂടെ
സാമൂഹ്യപ്രശ്നങ്ങളില്‍
ഇടപെടുന്നതിന് പ്രാപ്തി
നേടാനും കുട്ടികളില്‍
പരിസ്ഥിതി
സംരക്ഷണത്തിന്റെ
പ്രാധാന്യവും
ശാസ്ത്രബോധവും
സൃഷ്ടിക്കുന്നതിനും
പരിപാടിയുണ്ടോ;
(സി)
കണക്ക്,
ഇംഗ്ലീഷ് തുടങ്ങിയ
വിഷയങ്ങള്‍ ക്ലാസ്
മുറിയ്ക്ക് പുറത്തുള്ള
പഠന
പ്രവര്‍ത്തനങ്ങളിലൂടെ
രസകരമാക്കി പഠന
പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍ കഴിയുമോ
എന്നത് സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കശുവണ്ടി
വ്യവസായ പുനരുദ്ധാരണം
*397.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
സജി ചെറിയാന്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ
പുനരുദ്ധാരണത്തിന്
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
ബാങ്കേഴ്സ് സമിതിയുമായി
നടത്തിയ ചര്‍ച്ചയില്‍
വായ്പ കുടിശികയ്ക്ക്
ഒരു വര്‍ഷത്തെ
മൊറട്ടോറിയം
നല്‍കണമെന്ന
ആവശ്യത്തോട് ബാങ്കുകള്‍
അനുകൂലമായി
പ്രതികരിച്ചിട്ടുണ്ടോ;
വായ്പാ പലിശക്ക്
സര്‍ക്കാര്‍ സബ്സിഡി
നല്കുന്നുണ്ടോ;
(ബി)
കശുവണ്ടി
വ്യവസായ
പുനരുദ്ധാരണത്തിന്
പ്രഖ്യാപിച്ചിട്ടുള്ള
പാക്കേജിനെക്കുറിച്ച്
അറിയിക്കാമോ; ഇതിന്റെ
ഫലമായി എത്ര സ്വകാര്യ
ഫാക്ടറികള്‍ തുറന്നു
പ്രവര്ത്തിക്കാനിടയായെന്ന്
അറിയിക്കാമോ;
(സി)
രജിസ്റ്റര്‍
ചെയ്യാത്ത
ഫാക്ടറികളുടെയും
കുടിവറുപ്പുശാലകളുടെയും
പ്രവര്‍ത്തനം
നിയന്ത്രിക്കാനായിട്ടുണ്ടോ;
(ഡി)
തോട്ടണ്ടി
ക്ഷാമത്തിന് പരിഹാരം
കാണുന്നതിന്
കാഷ്യുബോര്ഡിന്റെ
പ്രവര്‍ത്തനം
ശക്തീകരിക്കാന്‍
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ആരാധനാലയങ്ങള്‍ക്ക്
കൈവശഭൂമി പതിച്ചു
നല്‍കുന്നതിന് നടപടി
*398.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാധനാലയങ്ങളുടെ
കൈവശമുള്ള രേഖയില്ലാത്ത
ഭൂമി പതിച്ചു
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പാട്ടത്തിനോ
മറ്റേതെങ്കിലും
വ്യവസ്ഥകള്‍ പ്രകാരമോ
ആരാധനാലയങ്ങളുടെ കൈവശ
ഭൂമി അനുബന്ധ രേഖകളുടെ
അടിസ്ഥാനത്തില്‍
വിവേചനാധികാരം
ഉപയോഗിച്ച് പതിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രത്യേക
നിയമ നിര്‍മ്മാണമോ
ചട്ടഭേദഗതിയോ
കൊണ്ടുവന്ന് ഭൂമി
ആരാധനാലയങ്ങള്‍ക്ക്
തന്നെ തിരിച്ചു
നല്‍കുന്നതിന്
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭൂമി
വാണിജ്യാവശ്യത്തിനായി
ഉപയോഗിക്കാന്‍
പാടില്ലായെന്നും
കൈമാറ്റം ചെയ്യാന്‍
പാടില്ലായെന്നും
വ്യവസ്ഥയുണ്ടോ;
(ഇ)
ഈ
ഭൂമിയില്‍
ആരാധനാലയങ്ങളുമായി
ബന്ധപ്പെട്ട
ആവശ്യത്തിന് കെട്ടിടം
പണിയുന്നതിന്
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരം
ഭൂമി പാട്ടത്തിന്
ലഭിച്ചതാണെങ്കില്‍
പുതുക്കി
നല്‍കുമോയെന്ന്
അറിയിക്കാമോ?
നൂതന
റോഡുനിര്‍മ്മാണ രീതികൾ
*399.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിതീവ്ര
പ്രളയം സൃഷ്ടിച്ച
കെടുതി
അതിജീവിച്ചുകൊണ്ട്
സംസ്ഥാനത്തെ റോഡ്
ശൃംഖലയുടെ ദെെര്‍ഘ്യം
ഗണ്യമായി
വിപുലീകരിക്കുന്നതിനും
ഗുണനിലവാരം
മികച്ചതാക്കുന്നതിനും
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ദീര്‍ഘകാലം
ഇൗടുനില്ക്കുന്നതും
അപകട സാധ്യത കുറഞ്ഞതും
കാല്‍നടക്കാര്‍ക്കും
ഇരുചക്രവാഹനങ്ങള്‍ക്കും
ഉള്‍പ്പെടെ സുരക്ഷിത
സഞ്ചാരപാതയൊരുക്കിക്കൊണ്ടുളളതുമായ
ഡിസെെന്ഡ് റോഡുകളുടെ
നിര്‍മ്മാണത്തിന്
രൂപരേഖ ആയിട്ടുണ്ടോ;
(സി)
റബ്ബര്‍
മിശ്രിതം, പ്ലാസ്റ്റിക്
വേസ്റ്റ് തുടങ്ങിയ
നിര്‍മ്മാണ
സാമഗ്രികളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
അത്യാധുനിക
നിര്‍മ്മാണരീതി
പ്രായോഗികമാക്കുന്നതിനും
പദ്ധതിയുണ്ടോ;
(ഡി)
ഉദ്യോഗസ്ഥര്‍ക്കും
കരാറുകാര്‍ക്കും നൂതന
സാങ്കേതികവിദ്യകളും
നിര്‍മ്മാണ രീതികളും
പരിചിതമാക്കുന്നതിന്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ ഏര്‍പ്പെടുത്തിയ
സേവനങ്ങള്‍
*400.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ എന്തെല്ലാം
പുതിയ സേവനങ്ങളാണ് ഈ
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പില്‍ വരുത്തിയ
പുതിയ പരിഷ്ക്കാരങ്ങള്‍
മൂലം ഇടനിലക്കാരുടെ
ഇടപെടലില്‍ കുറവ്
വന്നിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷിത ഭവനം
*401.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
കേരളീയരുടെ
രക്ഷാസൈന്യമായി
വര്‍ത്തിച്ച
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുമെന്ന
സര്‍ക്കാര്‍ വാഗ്ദാനം
പാലിച്ചുകൊണ്ട്
അവര്‍ക്കായി സുരക്ഷിത
ഭവനമൊരുക്കുന്ന
പദ്ധതിക്ക് പ്രാരംഭം
കുറിച്ചിട്ടുണ്ടോ;
പദ്ധതിക്കായി എത്ര തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്‍പ്പെടെ
നല്‍കുമെന്ന്
അറിയിക്കാമോ; എത്ര
വീടുകളുടെ
നിര്‍മ്മാണമാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
പുനര്‍ഗേഹം
പദ്ധതിയോടൊപ്പം അവരുടെ
തൊഴില്‍ സൗകര്യങ്ങള്‍
നവീകരിക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കടലാക്രമണത്തില്‍
ഭവനരഹിതരായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെയെല്ലാം
പുനരധിവസിപ്പിക്കാന്‍
നടപടിയെടുത്തിരുന്നോയെന്ന്
വ്യക്തമാക്കാമോ?
കടലില്‍
കൃത്രിമ പാരുകള്‍
നിക്ഷേപിക്കുന്ന പദ്ധതി
*402.
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിലെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
മത്സ്യങ്ങള്‍ക്ക് ആവാസ
വ്യവസ്ഥയൊരുക്കുവാനുള്ള
കൃത്രിമപാരുകള്‍
നിക്ഷേപിക്കുന്ന പദ്ധതി
സംസ്ഥാനത്ത്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കൃത്രിമ പാര്
എവിടെയൊക്കെയാണ്
നിക്ഷേപിച്ചതെന്നും
ഇതിനായി എത്ര തുക ഏത്
ശീര്‍ഷകത്തില്‍
നിന്നാണ്
ചെലവഴിച്ചതെന്നും
അറിയിക്കാമോ;
(സി)
കൃത്രിമ
പാരുകള്‍
നിക്ഷേപിക്കുന്നതിനായി
ചുമതലപ്പെടുത്തിയത് ഏത്
ഏജന്‍സിയെയാണ്;
വ്യക്തമാക്കുമോ?
വരള്‍ച്ചയെ
നേരിടാനുള്ള തയ്യാറെടുപ്പ്
*403.
ശ്രീ.പി.
ഉണ്ണി
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു വര്‍ഷം
ആവര്‍ത്തിച്ച കടുത്ത
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍, ഈ
വര്‍ഷം വേനല്‍
ആരംഭത്തില്‍ത്തന്നെ
ശരാശരിയിലും
വര്‍ദ്ധിച്ച തോതിലുള്ള
താപനില കണക്കിലെടുത്ത്
വരള്‍ച്ചയെ നേരിടാന്‍
തയ്യാറെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
വരള്‍ച്ച
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
മാര്‍ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
കാലാവസ്ഥ
പ്രവചനം കൂടുതല്‍
കൃത്യതയാര്ന്നതാക്കുന്നതിന്
ആധുനികോപകരണങ്ങള്‍
ഏര്‍പ്പെടുത്തി
നിരീക്ഷണ സംവിധാനം
വ്യാപിപ്പിക്കാന്‍
കേന്ദ്ര കാലാവസ്ഥ
വകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
രണ്ടു വര്‍ഷം
വരള്‍ച്ചയുടെ
ഫലമായുണ്ടായ വിളനാശം
എത്രയായിരുന്നു;
കേന്ദ്ര സര്‍ക്കാര്‍
എത്ര ധനസഹായം
ലഭ്യമാക്കിയെന്ന്
അറിയിക്കാമോ?
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യത്തിന്റെ
പരിശോധന
*404.
ശ്രീ.സജി
ചെറിയാന്
,,
ജെയിംസ് മാത്യു
,,
ബി.സത്യന്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പനയ്ക്കെത്തുന്ന
മത്സ്യത്തില്‍
ഫോര്‍മാലിന്‍, അമോണിയ
തുടങ്ങിയ
രാസവസ്തുക്കള്‍
ചേര്‍ത്തിട്ടുണ്ടെങ്കില്‍
അവ പൊതുജനങ്ങള്‍ക്ക്
പരിശോധിച്ച്
മനസ്സിലാക്കുന്നതിനായി
സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിഷറീസ് ടെക്നോളജി
പേപ്പര്‍ സ്ട്രിപ്പ്
സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
പ്രസ്തുത
പരിശോധനയ്ക്കായുളള ഒരു
കിറ്റിന് എത്ര രൂപയാണ്
നിശ്ചയിച്ചിട്ടുള്ളതെന്നും
സംസ്ഥാനത്തൊട്ടാകെ ഇത്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*405.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
സമഗ്രപദ്ധതികള്‍
വിശദീകരിക്കുമോ;
(ബി)
വരുന്ന
സാമ്പത്തിക
വര്‍ഷത്തില്‍ ഈ
മേഖലയില്‍
നടപ്പിലാക്കുവാന്‍
വിഭാവനം ചെയ്യുന്ന
പ്രധാന പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
മലയോര
ഹൈവേയുടെ നിര്‍മ്മാണം
*406.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയോര ഹൈവേയുടെ
നിര്‍മ്മാണം പല
സ്ഥലങ്ങളിലും
മുടങ്ങിക്കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഭാഗങ്ങളിലാണ്
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്നത്;
നിര്‍മ്മാണം
മുടങ്ങുവാനുണ്ടായ കാരണം
എന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
അശാസ്ത്രീയമായ
മത്സ്യബന്ധനം തടയുന്നതിന്
നടപടി
*407.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍
ആഗോളവ്യാപകമായി സമുദ്ര
മത്സ്യസമ്പത്ത്
കുറഞ്ഞുകൊണ്ടിരിക്കുന്നതായി
റിപ്പോർട്ടുകള്‍ വന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
അശാസ്ത്രീയമായ
മത്സ്യബന്ധനം
തടയുന്നതിന് എന്തെല്ലാം
കർശന നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി മറൈൻ
എൻഫോഴ്സ്മെന്റിന്റെ
നേതൃത്വത്തില്‍
പട്രോളിംഗ് കൂടുതല്‍
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പിടിച്ചെടുക്കാവുന്ന
മത്സ്യയിനങ്ങളുടെ
വലിപ്പം നിശ്ചയിച്ച്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനായി ഈ
സർക്കാർ സ്വീകരിച്ച
ഊർജ്ജിത നടപടികളുടെ
ഫലമായി സംസ്ഥാനത്തിന്റെ
സമുദ്ര
മത്സ്യോല്പാദനത്തില്
മുൻവർഷങ്ങളിലേക്കാള്‍
വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വിഭാഗത്തിന്റെ അധീനതയിലുള്ള
റോഡുകൾ
*408.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് ശൃംഖലയുടെ എത്ര
ശതമാനം റോഡുകളാണ്
പൊതുമരാമത്ത് (റോഡുകളും
പാലങ്ങളും)
വിഭാഗത്തിന്റെ കീഴില്‍
പരിപാലിച്ചുവരുന്നത്
എന്നറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
വാഹനഗതാഗതത്തിന്റെ
സിംഹഭാഗവും പ്രസ്തുത
വിഭാഗത്തിന്റെ
അധീനതയിലുള്ള
റോഡുകളിലൂടെയാണോ
എന്നറിയിക്കുമോ;
(സി)
ഈ
വിഭാഗത്തിന്റെ
അധീനതയിലുള്ള
റോഡുകളില്‍
സുരക്ഷിതാവസ്ഥയില്‍
അല്ലാത്ത കലുങ്കുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പുനര്‍നിര്‍മ്മാണ/നവീകരണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിന് കീഴില്‍
നിലവിലുള്ള പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനായി
പ്രത്യേക വിഭാഗം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മത്സ്യവിത്ത്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
*409.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യവിത്ത്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
ഹാച്ചറികളുടെ
നവീകരണത്തിനും
പുതിയവയുടെ
നിര്‍മ്മാണത്തിനും
എന്തെല്ലാം നടപടികള്‍
ഇതേവരെ
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷം എത്ര കോടി
മത്സ്യവിത്തുകള്‍
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വിഷരഹിത
മത്സ്യം ലഭ്യമാക്കുന്നതിനുള്ള
പദ്ധതികള്‍
*410.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
വിഷരഹിത മത്സ്യം
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
കടല്ക്കരയില്
തന്നെ മത്സ്യസംസ്കരണ
വിതരണ പ്ലാന്റുകള്‍
സ്ഥാപിച്ച്
മത്സ്യത്തൊഴിലാളികളുടെ
സഹകരണത്തോടെ, മിൽമ
പാൽവിതരണം നടത്തുന്ന
മാതൃകയിൽ, സര്‍ക്കാര്‍
തന്നെ നേരിട്ട്
ജനങ്ങളിലേക്ക് മത്സ്യം
എത്തിക്കാന്‍ പുതിയ
പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്ക്കരിക്കാന്‍
തയ്യാറാവുമോ;
അതേക്കുറിച്ച്
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
പുതിയ മത്സ്യബന്ധന
തുറമുഖങ്ങള്‍
നിര്‍മ്മിക്കുന്നതിനോ
നിലവിലുളളവയെ
വികസിപ്പിക്കാനോ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാം;
വിശദീകരിക്കാമോ?
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും ഗുണനിലവാരം
*411.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
പാലങ്ങളുടെ ഗുണനിലവാരം
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
അപകടാവസ്ഥയിലുള്ള
പാലങ്ങളില്‍ ഇരുപത്തി
അഞ്ച് വര്‍ഷത്തിന് താഴെ
കാലപ്പഴക്കമുള്ള
പാലങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അപകടാവസ്ഥയിലുള്ള
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
കേടുപാടുകള്‍
തീര്‍ക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനുള്ള ഫണ്ട്
എപ്രകാരമാണ്
കണ്ടെത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍മ്മിതികള്‍ക്ക്
കുറഞ്ഞത് നൂറ്
വര്‍ഷമെങ്കിലും
കേടുപാടുണ്ടാകില്ല
എന്ന് ഉറപ്പ്
വരുത്തുന്നതിനും
അതിന്റെ ഉത്തരവാദിത്തം
ഉദ്യോഗസ്ഥരില്‍
നിക്ഷിപ്തമാക്കുന്നതിനും
എന്തെങ്കിലും പുതിയ
നിയമനിര്‍മ്മാണം
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കശുവണ്ടി
വ്യവസായത്തിന് ആവശ്യമായ
തോട്ടണ്ടി
*412.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കശുവണ്ടി വ്യവസായത്തിന്
ആവശ്യമായ തോട്ടണ്ടി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ബി)
പൊതുമേഖലയിലും
സ്വകാര്യ മേഖലയിലും
പ്രവർത്തിക്കുന്ന
കശുവണ്ടി
ഫാക്ടറികള്‍ക്ക്
ആവശ്യമായ തോട്ടണ്ടി
കേരളത്തില്‍ത്തന്നെ
ഉല്പാദിപ്പിക്കുന്നതിന്
വേണ്ടി എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
കശുവണ്ടി
സംഭരണത്തില്‍
സ്വയംപര്യാപ്തത
നേടുന്നതിനായി കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കരിങ്കൽ
ക്വാറികള്‍ക്ക് എൻ.ഒ.സി.
നല്‍കുന്നതിനുളള വ്യവസ്ഥകള്‍
*413.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരിങ്കൽ ക്വാറികള്‍ക്ക്
എൻ.ഒ.സി. നൽകുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
കരിങ്കൽ
ക്വാറികള്‍
തുടങ്ങുന്നതിന് ഒരേ
പ്രദേശത്തുനിന്ന്
ഒന്നിലേറെ അപേക്ഷകള്‍
ലഭിക്കുന്ന
സാഹചര്യത്തില്‍
മുൻഗണനാക്രമം
നിശ്ചയിക്കുന്നത്
എങ്ങനെയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്പെഷ്യൽ
റൂള്‍സ് ഫോര്‍
ഇഷ്യുയിംഗ് എൻ.ഒ.സി.
ഫോര്‍ ക്വാറിയിംഗ്
ആക്റ്റിവിറ്റീസ്-2020
എന്ന പേരിൽ പുതുതായി
ചട്ടങ്ങള്‍
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യ
മേഖലയിലെ പ്രീ പ്രൈമറി
വിദ്യാഭ്യാസം
*414.
ശ്രീ.മുരളി
പെരുനെല്ലി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശിശുക്കളുടെ
ആശയവിനിമയ
പ്രോത്സാഹനത്തിനും
സാമൂഹിക-വൈകാരിക
വികാസത്തിനും ഉതകുന്ന
ശാസ്ത്രീയ രീതികള്‍
അവലംബിക്കാതെ കിന്റര്‍
ഗാര്‍ട്ടന്‍, പ്രീ
കിന്റര്‍ ഗാര്‍ട്ടന്‍
തുടങ്ങിയ പേരുകളില്‍
ധനാഗമത്തിന് മാത്രം
പ്രാധാന്യം നല്കി
ശിശുവികാസത്തിന് ഹാനി
സൃഷ്ടിക്കുന്ന സ്വകാര്യ
മേഖലയുടെ പ്രീ സ്കൂള്‍
രീതി അവസാനിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രീ
സ്കൂളുകളില്‍ എഴുത്ത്,
വാചിക പരീക്ഷകള്‍
പാടില്ലെന്ന
നിര്‍ദ്ദേശം
പാലിക്കപ്പെടുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അങ്കണവാടികളെക്കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
പ്രീ പ്രൈമറി
വിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എസ്.സി.ഇ.ആര്.ടി.
ഇത് സംബന്ധിച്ച് പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
അശാസ്ത്രീയ
മത്സ്യബന്ധനത്തിനെതിരായ
നടപടികള്‍
*415.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
മത്സ്യസമ്പത്തില്‍
ഗണ്യമായ
കുറവുണ്ടായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
ചെറുമീനുകളെ
പിടിക്കുന്നത്
അവസാനിപ്പിക്കാനായി
സംസ്ഥാന സര്‍ക്കാര്‍
കടല്‍മത്സ്യബന്ധന
നിയമത്തിലും
ചട്ടത്തിലും ഭേദഗതി
വരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ കര്‍ശന
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അശാസ്ത്രീയ
മത്സ്യബന്ധനത്തിന്റെ
ഫലമായി 2017-ല്‍
ഉണ്ടായെന്ന്
കണക്കാക്കപ്പെടുന്ന
നഷ്ടം അഞ്ഞൂറ് കോടി
രൂപയോളമായിരുന്നത്
നിയമം
കര്ക്കശമാക്കിയതിനെത്തുടര്ന്ന്
കുറവു
വരുത്താനായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അശാസ്ത്രീയ
മത്സ്യബന്ധന രീതികള്‍
അവസാനിപ്പിക്കുന്നതിനായി
മത്സ്യത്തൊഴിലാളികളെ
ബോധവല്‍ക്കരിക്കുന്നതിന്
പരിപാടിയുണ്ടോ; വിവിധ
തലങ്ങളിലുള്ള ഫിഷറീസ്
മാനേജ്മെന്റ്
കൗണ്‍സിലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കൗണ്‍സിലുകള്‍
വഴി ഇക്കാര്യത്തില്‍
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ?
കശുവണ്ടി
ശേഖരണത്തിന് സ്വീകരിച്ച
നടപടികള്‍
*416.
ശ്രീ.എം.
നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായ മേഖല
നേരിടുന്ന ഏറ്റവും
പ്രധാന പ്രശ്നം
തോട്ടണ്ടി
ക്ഷാമമായതിനാല്‍
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്ന
കശുവണ്ടി പരമാവധി
ശേഖരിക്കുന്നതിന്
കശുവണ്ടി വികസന
കോര്പ്പറേഷന്,
കാപെക്സ് എന്നിവ മുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കശുവണ്ടി
ഉല്പാദക രാജ്യങ്ങളില്‍
നിന്ന് നേരിട്ട്
തോട്ടണ്ടി സംഭരിച്ച്
സംസ്ഥാനത്തെ കശുവണ്ടി
സംസ്ക്കരണ
യൂണിറ്റുകള്‍ക്ക്
ലഭ്യമാക്കുന്നതിന്
രൂപീകരിച്ച കേരള കാഷ്യൂ
ബോര്‍ഡ് നിലവില്‍
ഏതെല്ലാം വിദേശ
രാജ്യങ്ങളില്‍ നിന്നാണ്
കശുവണ്ടി ഇറക്കുമതി
ചെയ്യുന്നത്; വിശദാംശം
നല്‍കുമോ;
(സി)
കാലാവസ്ഥയിലുണ്ടാകുന്ന
വ്യതിയാനം കശുമാവിന്റെ
ഉല്പാദനക്ഷമതയെ
പ്രതികൂലമായി
ബാധിക്കുന്ന
സാഹചര്യത്തില്‍
കര്‍ഷകര്‍ക്ക് ന്യായമായ
വില ഉറപ്പാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഹൈടെക്
ക്ലാസ് മുറികളിലെ ഫലപ്രദമായ
ഡിജിറ്റൽ സാങ്കേതികവിദ്യ
*417.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളും
ഹൈടെക് ആക്കി
മാറ്റിയതിനെത്തുടര്‍ന്ന്
സാങ്കേതികവിദ്യാധിഷ്ഠിത
ക്ലാസ് മുറികളെ
അക്കാദമിക മികവിന്
ഫലപ്രദമായി
പ്രയോജനപ്പെടുത്താൻ
അധ്യാപകര്‍ക്ക് വേണ്ട
പരിശീലനം
നൽകിയിട്ടുണ്ടോ;
(ബി)
അനുയോജ്യമായ
ഡിജിറ്റൽ പഠനവിഭവങ്ങള്‍
സജ്ജമാക്കിയിട്ടുണ്ടോ;
ഇവ അധ്യാപകര്‍
ഫലപ്രദമായി
വിനിയോഗിക്കുന്നെന്ന്
ഉറപ്പുവരുത്താൻ
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഹൈടെക്
വിദ്യാലയങ്ങളിലെ
കുട്ടികളുടെ ഐ.ടി.
കൂട്ടായ്മയായ ലിറ്റിൽ
കൈറ്റ്സ് യൂണിറ്റ്
എല്ലാ സ്കൂളുകളിലും
സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)
ലിറ്റിൽ
കൈറ്റ്സിന്റെ
പ്രവര്‍ത്തനവും അതുവഴി
ലക്ഷ്യമാക്കുന്ന
നേട്ടങ്ങളും
അറിയിക്കാമോ?
റോഡ്,
പാലം മേഖലകളിലെ സമഗ്ര
പദ്ധതികള്‍
*418.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെയും
പാലങ്ങളുടെയും
വികസനത്തിനും
നവീകരണത്തിനും ഈ
സർക്കാർ ഇതിനകം
നടപ്പിലാക്കിക്കഴിഞ്ഞ
സമഗ്ര പദ്ധതികള്‍
വിശദീകരിക്കുമോ;
(ബി)
വരുന്ന
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കുവാന്‍
വിഭാവനം ചെയ്യുന്ന
സംസ്ഥാനതല
പ്രാധാന്യമുള്ള
പദ്ധതികളെക്കുറിച്ച്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
*419.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
മേഖലയിലെ ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്തെല്ലാം
ആനുകൂല്യങ്ങളും
സാമ്പത്തിക
സഹായങ്ങളുമാണ് ഈ
മേഖലയിൽ
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
*420.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര വില്ലേജുകളെ
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് ശൃംഖലയിലേക്ക്
എത്തിച്ചുവെന്നറിയിക്കുമോ;
(സി)
എത്ര
വില്ലേജ് ഓഫീസുകള്‍
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കുന്നതിനാണ്
2020-21 ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടുള്ളത്
എന്നറിയിക്കുമോ;
(ഡി)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
നല്‍കുന്നതെന്നും
അടിസ്ഥാന
സൗകര്യങ്ങളില്‍
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തുന്നതെന്നും
അറിയിക്കുമോ?