ഗവേഷണ
ഫലങ്ങളിലൂടെ കൃഷി
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികള്‍
2917.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കാര്‍ഷിക
സര്‍വ്വകലാശാലകള്‍
ഗവേഷണങ്ങള്‍ നടത്തി
വികസിപ്പിച്ചെടുത്ത
കൃഷിപരിപാലന
രീതികളടക്കമുള്ള ഗവേഷണ
ഫലങ്ങളും നടപടികളും
കര്‍ഷകരിലെത്തിച്ച്
കൃഷി
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദ വിവരം നൽകാമോ;
(ബി)
വരുംനാളുകളിൽ
പ്രസ്തുത
വിഷയങ്ങള്‍ക്കായി ഒരു
മാസ്റ്റര്‍ പ്ലാൻ
കൃഷിവകുപ്പ്
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കാമോ?
വിത്തു
കൈമാറ്റ കൂട്ടായ്മകള്‍
2918.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര്‍ഷകരുടെ
കൈവശമുള്ള നാടന്‍
വിത്തുകള്‍ പരസ്പരം
കൈമാറുന്നതിന് കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ വിത്തു
കൈമാറ്റ കൂട്ടായ്മകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
മേഖലയിലെ ഇടിവ്
2919.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017-18-ല്‍ 1.72
ശതമാനമായിരുന്ന
കാര്‍ഷിക മേഖലയിലെ
വളര്‍ച്ച 2018-19-ല്‍
0.52 ശതമാനത്തിലേക്ക്
താഴുകയുണ്ടായോ;
(ബി)
എങ്കില്‍
ഇതിനിടയാക്കിയ
സാഹചര്യമെന്താണെന്ന്
വെളിപ്പെടുത്താമോ; ഇത്
പരിഹരിക്കുവാൻ
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വളര്‍ച്ചയില്‍ കാര്‍ഷിക
അനുബന്ധ മേഖലയുടെ
വിഹിതം നിലവില്‍ 8.77
ശതമാനം കുറഞ്ഞതായ
സാഹചര്യമുണ്ടോ;
(ഡി)
സംസ്ഥാനത്ത്
നെൽകൃഷിയുടെ
വിസ്തൃതിയിൽ ഒരു
വര്‍ഷത്തിനിടെ 20,107
ഹെക്ടറിന്റെ കുറവ്
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാൻ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
അറിയിക്കാമോ?
സീസണലായി
ലഭിക്കുന്ന
കാര്‍ഷികോല്‍പ്പന്നങ്ങള്‍
2920.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീസണലായി ലഭിക്കുന്ന
കാര്‍ഷികോല്‍പ്പന്നങ്ങള്‍
ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്ന
പ്രധാന സര്‍ക്കാര്‍,
സഹകരണ സ്ഥാപനങ്ങളുടെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കാര്‍ഷികോല്‍പ്പന്നങ്ങള്‍
മെച്ചപ്പെട്ട വില
നല്കി കര്‍ഷകരില്‍
നിന്ന്
ശേഖരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദീകരിക്കുമോ;
(സി)
ഇത്തരത്തിലുളള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിലൂടെ മികച്ച
ബ്രാന്റിനങ്ങളായി
മാറിയിട്ടുളള
സ്ഥാപനങ്ങളുടെയും
ഉല്‍പ്പന്നങ്ങളുടെയും
പട്ടിക ലഭ്യമാക്കുമോ?
നാണ്യവിള
തോട്ടങ്ങളിലെ പഴവര്‍ഗ്ഗ കൃഷി
2921.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാണ്യവിള തോട്ടങ്ങളുടെ
നിശ്ചിത വിസ്തൃതി
പഴവര്‍ഗ്ഗ കൃഷിക്കായി
നീക്കിവയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
പഴവര്‍ഗ്ഗങ്ങളാണ്
തോട്ടങ്ങളില്‍ കൃഷി
ചെയ്യുവാന്‍
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഭൂപരിഷ്കരണ നിയമത്തില്‍
ഭേദഗതി വരുത്തണമെന്ന്
കൃഷി വകുപ്പ് റവന്യു
വകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
വകുപ്പിന്റെ പ്രതികരണം
എന്താണ് എന്ന്
വെളിപ്പെടുത്താമോ?
അത്യുല്പാദന
ശേഷിയുള്ള വിത്തുകള്‍
2922.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി
ഉള്‍പ്പെടെയുള്ള
വിളകളുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാൻ
അത്യുല്പാദന ശേഷിയുള്ള
വിത്തുകള്‍
ഉപയോഗിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
അതിലൂടെ
പച്ചക്കറിയുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
നല്ലയിനം
വിത്തുകള്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുവാൻ
കൃഷിവകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ഇടനിലക്കാരെ
ഒഴിവാക്കാൻ
വി.എഫ്.പി.സി.കെ.യുടെ ഇടപെടൽ
2923.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍
ഇടനിലക്കാരില്ലാതെ
വിപണിയിലെത്തിക്കാന്‍
എന്ത് പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട്സ്
പ്രമോഷന് കൗണ്‍സില്‍
കേരള
രൂപീകരിച്ചതെന്തിനാണെന്നും
അതിന്റെ ഘടനയും
പ്രവര്‍ത്തനവും
എങ്ങനെയാണെന്നും
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
ഉല്പന്നങ്ങള്ക്ക്
കുറഞ്ഞ വില മാത്രം
നല്കി സംഭരിച്ച്
വിപണിയില്‍
വി.എഫ്.പി.സി.കെ.യുടെ
മറവില്‍ വന്‍വിലയ്ക്ക്
വില്‍ക്കുന്നു എന്ന
വാര്‍ത്ത ശരിയാണോ;
(ഡി)
നേന്ത്രക്കായയുടെ
വില ഏറ്റവും താഴ്ന്ന
നിലയിലെത്തിയിട്ടുപോലും
വി.എഫ്.പി.സി.കെ.യോ
കൃഷി വകുപ്പോ
വിപണിയില്‍ ഇടപെടാനോ
കര്‍ഷകര്‍ക്ക്
താങ്ങുവില നല്‍കാനോ
തയ്യാറാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പ്രധാനമന്ത്രി
കൃഷി സിഞ്ചായ് യോജന
2924.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ.കുഞ്ഞിരാമന്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ
ഉന്നമനത്തിനായി
പ്രധാനമന്ത്രി കൃഷി
സിഞ്ചായ് യോജന മൈക്രോ
ഇറിഗേഷന്‍ എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
കാര്‍ഷിക
മേഖലയിലെ ജലസേചനം
കൂടുതല്‍
ഫലപ്രദമാക്കുന്നതിനായി
എന്തെല്ലാം നൂതന ജലസേചന
മാര്‍ഗ്ഗങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പാക്കുന്നതിനുള്ള
നിര്‍വ്വഹണ ഏജന്‍സി
ഏതാണെന്ന്
അറിയിയ്ക്കാമോ;
(ഡി)
പി.എം.കെ.എസ്.വൈ.
അതര്‍ ഇന്റര്‍വെന്‍ഷന്‍
പദ്ധതി പ്രകാരം
വ്യക്തിഗത മഴവെള്ള
സംഭരണികള്‍, കുഴല്‍
കിണറുകള്‍, ടാങ്കുകളുടെ
പുനരുദ്ധാരണം
മുതലായവയ്ക്കായി തുക
വിനിയോഗിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഭൂവിനിയോഗക്രമത്തിലും
വിളക്രമത്തിലും വന്നിട്ടുള്ള
മാറ്റം
2925.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂവിനിയോഗക്രമത്തിലും
വിളക്രമത്തിലും
വന്നിട്ടുള്ള മാറ്റം
സംസ്ഥാന കാര്‍ഷിക
മേഖലയ്ക്കും
പാരിസ്ഥിതിക
സുസ്ഥിരതയ്ക്കും
ഭക്ഷ്യസുരക്ഷയ്ക്കും
ഗുരുതരമായ ഭീഷണി
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിന്നും സംസ്ഥാനത്തെ
സംരക്ഷിക്കാനായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ഭൂവിനിയോഗത്തില്‍ ആകെ
കൃഷിവിസ്തൃതിയുടെ എത്ര
ശതമാനം വീതമാണ്
നാണ്യവിളകള്‍ക്കും
ഭക്ഷ്യവിളകള്‍ക്കും
ഉള്ളത് എന്ന കണക്ക്
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
തെങ്ങ്, നെല്‍കൃഷി
തുടങ്ങി ഭക്ഷ്യവിളകളായ
കപ്പ, പയര്‍
വര്‍ഗ്ഗങ്ങള്‍
ഉള്‍പ്പെടെയുള്ള
പച്ചക്കറികള്‍, വാഴ,
മഞ്ഞള്‍, കുരുമുളക്,
കശുമാവ്, തോട്ടവിളകള്‍,
റബ്ബര്‍, കാപ്പി,
തേയില, ഏലം എന്നിവയുടെ
ഈ സര്‍ക്കാര്‍
കാലയളവിലെ ഭൂവിനിയോഗവും
ഉല്പാദനവും എത്രയെന്ന്
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ?
എസ്.എം.എ.എം.
പദ്ധതി
2926.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എം.എ.എം.
പദ്ധതി പ്രകാരം
എന്തെല്ലാം സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം 2018-19
വര്‍ഷത്തിൽ
കാര്‍ഷികയന്ത്രങ്ങള്‍
വാങ്ങിയ വകയിൽ
കര്‍ഷകര്‍ക്ക്
നൽകാനുള്ള സബ്സിഡി
നൽകിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടാണ് യഥാസമയം
സബ്സിഡി
ലഭ്യമാക്കാത്തത്ത്
എന്ന് വിശദമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം വയനാട്
ജില്ലയിൽ ഈ സര്‍ക്കാര്‍
വന്നശേഷം എന്തെല്ലാം
സഹായങ്ങള്‍
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്; എത്ര
രൂപയുടെ സബ്സിഡി
നൽകുകയുണ്ടായി; വര്‍ഷം
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
സീറോ
ബഡ്ജറ്റ് നാച്ചുറല്‍ ഫാമിംഗ്
2927.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീറോ
ബഡ്ജറ്റ് നാച്ചുറല്‍
ഫാമിംഗ് എന്ന പുതിയ
കൃഷിരീതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതുമൂലം
കാര്‍ഷിക മേഖലയ്ക്കും
കര്‍ഷകര്‍ക്കും
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കേരള
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട കൃഷിവകുപ്പ്
പദ്ധതികൾ
2928.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കൃഷിവകുപ്പ് ഏതൊക്കെ
പദ്ധതികളാണ്
സമര്‍പ്പിച്ചത്; അതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
ഇതിനകം അംഗീകാരം
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
ഇതിനകം
അംഗീകാരം ലഭിച്ച
പദ്ധതികള്‍ക്ക് ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തനം ആരംഭിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
പ്രളയാനന്തര
പാരിസ്ഥിതിക
പുനര്‍നിര്‍മ്മാണം
ലക്ഷ്യമിട്ട് മണ്ണ്
പര്യവേഷണ മണ്ണ് സംരക്ഷണ
വകുപ്പിനെ കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം ലഭിച്ചത്;
അതില്‍ ഏതൊക്കെ
പദ്ധതികള്‍ ഇതിനകം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ വഴി കാര്‍ഷിക
പദ്ധതികള്‍
2929.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
മേഖലയിൽ പദ്ധതികളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
സഹകരണ സംഘങ്ങള്‍ വഴി
കാര്‍ഷിക പദ്ധതികള്‍
വിപുലീകരിച്ച്
നടപ്പിലാക്കാൻ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കയര്‍
ഭൂവസ്ത്രം ഉപയോഗിച്ചുള്ള
കൃഷിരീതി
2930.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
ഭൂവസ്ത്രം ഉപയോഗിച്ച്
കൃഷി ചെയ്യുന്ന രീതി
അനുവര്‍ത്തിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവ
ഉപയോഗിച്ച് കൃഷി
ചെയ്യുന്നതിന് കേരള
കാര്‍ഷിക സര്‍വ്വകലാശാല
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വിശദമാക്കാമോ?
വിത്ത്
ബാങ്ക് പദ്ധതി
2931.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്തിനങ്ങളുടെ
സംരക്ഷണത്തിനും
വ്യാപനത്തിനുമായി
ആവിഷ്ക്കരിച്ച വിത്ത്
ബാങ്ക് പദ്ധതി
എവിടെയെല്ലാമാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പരമ്പരാഗത
വിത്തിനങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
അഗ്രികള്‍ച്ചര്‍
ടെക്നോളജി മാനേജ്മെന്റ്
ഏജൻസിയുടെ പ്രവർത്തനം
2932.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിജ്ഞാന വ്യാപനത്തിനായി
കേന്ദ്ര സര്‍ക്കാര്‍
നൽകിയ പണം വക മാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
ആത്മയിലെ
ജീവനക്കാര്‍ക്ക്
മാസങ്ങളായി ശമ്പളം
മുടങ്ങിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പണം
കിട്ടാത്തതിനാൽ
പദ്ധതിയുടെ ഭാഗമായുള്ള
കാര്‍ഷിക പരിശീലനം,
പര്യടനം തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിയിട്ടുണ്ടോ;
(ഡി)
ജീവനക്കാര്‍ക്ക്
മുടങ്ങിയ ശമ്പളം
നൽകുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിഷരഹിത
പച്ചക്കറി
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
2933.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
വ്യാപിപ്പിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും നമ്മുടെ
സംസ്ഥാനത്തേക്ക്
എത്തിക്കുന്ന
പച്ചക്കറികളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2934.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകള്‍
മുഖേന പച്ചക്കറിതൈകള്‍
നല്കുന്ന പദ്ധതിയുടെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പച്ചക്കറി
കൃഷി
പ്രോത്സാഹനത്തിനായി ഈ
സര്‍ക്കാര്‍
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന്
ജൈവമാലിന്യങ്ങളില്‍
നിന്നുല്പാദിപ്പിക്കുന്ന
വളം ജൈവകര്‍ഷകര്‍ക്ക്
വിതരണം ചെയ്യുന്ന
പദ്ധതി ആസൂത്രണം
ചെയ്യുമോ; വിശദാംശം
നല്‍കുമോ?
പച്ചക്കറി
വിളകളുടെ സ്പെഷ്യല്‍
അഗ്രിക്കള്‍ച്ചര്‍ സോണ്‍
2935.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി വിളകളുടെ
സ്പെഷ്യല്‍
അഗ്രിക്കള്‍ച്ചര്‍
സോണ്‍ ആയി തെരഞ്ഞെടുത്ത
ബ്ലോക്ക്
പഞ്ചായത്തുകള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
പച്ചക്കറി കൃഷിക്കായി
എന്തെല്ലാം സഹായങ്ങളാണ്
കൃഷി ഭവന് മുഖേന
കര്‍ഷകര്‍ക്ക് നല്കി
വരുന്നത്; വിശദാംശം
വ്യക്തമാക്കാമോ?
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
2936.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പച്ചക്കറി ഉല്പാദനത്തിൽ
സ്വയം
പര്യാപ്തമാക്കുന്നതിന്റെ
ഭാഗമായി മികച്ച ഇനം
പച്ചക്കറി വിത്തുകള്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ജൈവകാര്‍ഷിക
രംഗത്തെ നേട്ടങ്ങള്‍
2937.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകാര്‍ഷിക രംഗത്തെ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ബി)
നാളികേര
സമൃദ്ധിക്കായി വകുപ്പ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
രാസവിമുക്ത
പച്ചക്കറി കൃഷി
പ്രോത്സാഹന പദ്ധതികള്‍
വെളിപ്പെടുത്താമോ;
(ഡി)
പച്ചക്കറി
കൃഷിയിൽ
സമ്പൂര്‍ണ്ണമായി
ജൈവമാര്‍ഗ്ഗം
അവലംബിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മട്ടുപ്പാവിലെ
പച്ചക്കറികൃഷി
2938.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മട്ടുപ്പാവിലെ
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യാപകമാക്കുന്നതിനും
വകുപ്പ് ഇപ്പോള്‍
നല്കി വരുന്ന
സാങ്കേതിക, സാമ്പത്തിക
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഈയിനത്തില്‍ ചെലവഴിച്ച
തുക സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാണോ; ഈയിനത്തില്‍
നല്‍കിയിരുന്ന
ഏതെങ്കിലും
മുന്‍പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(സി)
മട്ടുപ്പാവിലെ
പച്ചക്കറി
കൃഷിയെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
വേണ്ട അവബോധം
ഉണ്ടാക്കുന്നതിനും ഈ
രീതി
പ്രോത്സാഹിപ്പിക്കുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കാമോ?
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
ഗുണനിലവാര പരിശോധന
2939.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
പച്ചക്കറികള്‍,
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ ഗുണനിലവാര
പരിശോധനയിൽ ഈ
സര്‍ക്കാര്‍ കാലയളവിൽ
നാളിതുവരെ എത്ര പേരെ
കുറ്റക്കാരായി
കണ്ടെത്തി; എന്ത്
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇവരിൽ
വിപണനം നടത്തുന്നവര്‍
എത്രയെന്നും
വിതരണക്കാര്‍
എത്രയെന്നും
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
പച്ചക്കറികള്‍,
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഗുണകരമല്ലാത്തതും
വിഷലിപ്തമായതുമായ
പഴങ്ങളും പച്ചക്കറികളും
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്നത്
തടയുന്നതിനും അവ വിപണനം
നടത്തുന്നവര്‍ക്കെതിരെ
ആവശ്യമായ കര്‍ശന
ശിക്ഷാനടപടികള്‍
സ്വീകരിക്കുവാനും
അവയുടെ ഗുണനിലവാര
പരിശോധന
ഉറപ്പുവരുത്താനുമായി ഈ
സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ ഉല്പാദനത്തില്
സ്വയംപര്യാപ്തത
2940.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദൈനംദിനം വേണ്ടുന്ന
പച്ചക്കറികള്‍,
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയില്‍
സംസ്ഥാനത്ത് നിന്നും
ലഭ്യമായ അളവ് എത്ര; ഇതര
സംസ്ഥാനങ്ങളില്‍
നിന്നെത്തുന്നതിന്റെ
അളവ് എത്ര;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനം
പച്ചക്കറികള്‍,
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
പ്രസ്തുത മേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കുവാന്‍ ഇനി
എത്ര കാലം വേണ്ടി
വരുമെന്നാണ്
കരുതുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍ നടപടി
2941.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനമായ
ഹോര്‍ട്ടികോര്‍പ്പ്
മുഖേന 2019-20-ല്‍
സംഭരിച്ച പഴം,
പച്ചക്കറി എന്നിവയുടെ
തൂക്കവും അവയ്ക്കു
വരുന്ന വിലയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കര്‍ഷകരില്‍ നിന്നും
സംഭരിച്ചതും മറ്റ്
ഏജന്‍സികളില്‍ നിന്നും
സംഭരിച്ചതും പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
ഹോര്‍ട്ടികോര്‍പ്പിന്
സംസ്ഥാനത്ത് എത്ര
സ്റ്റാളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും എത്ര ഫ്രാഞ്ചൈസി
സ്റ്റാളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും അറിയിക്കാമോ;
(ഡി)
കൂടുതല്‍
സ്റ്റാളുകള്‍ തുറന്ന്
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
തരിശ്
കൃഷിഭൂമിയില്‍ നെല്‍കൃഷി
2942.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമം നിലവില്‍ വന്ന
2008ല്‍ സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
നെല്പ്പാടങ്ങളുണ്ടായിരുന്നെന്നും
നിലവില്‍ എത്ര ഹെക്ടര്‍
നെല്‍പ്പാടമാണ്
ഉള്ളതെന്നും
അറിയിക്കാമോ;
(ബി)
തരിശ്
കൃഷിഭൂമിയില്‍
നെല്‍കൃഷി
ഉറപ്പാക്കുന്നതിന്
2008-ലെ നിയമത്തില്‍
കൊണ്ടുവന്ന നിബന്ധന
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
നെൽകൃഷി
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
2943.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെൽകൃഷി
ചെയ്യുന്ന ഭൂമിയുടെ
വിസ്തൃതി മൂന്ന് ലക്ഷം
ഹെക്ടറാക്കി
വര്‍ദ്ധിപ്പിക്കും
എന്നും നെല്ലുല്പാദനം
പത്ത് ലക്ഷം ടണ്ണാക്കും
എന്നുമുള്ള വാഗ്ദാനങ്ങൾ
പാലിക്കാൻ
സാധിച്ചിട്ടുണ്ടോയെന്നറിക്കുമോ;
(ബി)
റിയൽ
എസ്റ്റേറ്റുകാര്‍
വാങ്ങി തരിശ്ശിടുന്ന
പാടശേഖരങ്ങള്‍
ഏറ്റെടുത്ത് കര്‍ഷക
ഗ്രൂപ്പുകള്‍ വഴി കൃഷി
ചെയ്യാനുള്ള അധികാരം
പഞ്ചായത്തുകള്‍ക്ക്
നൽകിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ?
കൈപ്പാട്
നെല്‍കൃഷി
2944.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്‍കൃഷി മേഖലയില്‍
എത്ര ഹെക്ടറില്‍ അധിക
കൃഷി
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
നിന്നും എത്ര
ക്വിന്റല്‍ നെല്ല്
അധികമായി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
കേരളത്തില്‍
കൈപ്പാട് കൃഷി ഏതൊക്കെ
ജില്ലകളിലാണ്
ചെയ്യുന്നതെന്നും
ഇവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ് കൃഷി
വകുപ്പ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ?
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2945.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലിന്റെ താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
നെല്ലിന്റെ
താങ്ങുവില
ഇപ്പോഴുള്ളതില്‍
നിന്നും
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദിവരങ്ങള്
നല്‍കുമോ?
നീര
ഉല്പാദന പദ്ധതി
2946.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ വളരെയേറെ
പ്രതീക്ഷയോടെ
കണ്ടിരുന്ന നീര ഉല്പാദന
പദ്ധതി
പ്രതിസന്ധിയിലായ
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയെ നിലവിലെ
പരിതാപകരമായ സ്ഥിതിയിൽ
നിന്നും
ഉയര്‍ത്തിക്കൊണ്ടുവരുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്; അത്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവിൽ
പ്രവര്‍ത്തനസജ്ജമായ
എത്ര നീര ഉല്പാദക
കമ്പനികളുണ്ടെന്ന വിവരം
ലഭ്യമാണോ;
(ഡി)
നീര
പൊതു ബ്രാന്റിൽ
വിപണിയിലെത്തിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
തേങ്ങയുടെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2947.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തേങ്ങയുടെ താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
റബ്ബറിന്റെ
പാക്കേജിനായി വകയിരുത്തിയ തുക
2948.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റബ്ബറിന്റെ
പാക്കേജിനായി എത്ര
കോടി രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്നും
ആയതില്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
റബ്ബറിന്റെ
വില താഴാതെ പിടിച്ചു
നിര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
കര്‍ഷക
പെന്ഷന്
2949.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന്
ലഭിച്ചിരുന്നവരില്‍
പലര്‍ക്കും പെന്ഷന്
നിരാകരിക്കപ്പെട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കര്‍ഷക
പെന്‍ഷനുള്ള മാനദണ്ഡം
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
നിലവില്‍
കര്‍ഷക പെന്ഷന്
കുടിശികയുണ്ടോ;
എങ്കില്‍ അത് വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കര്‍ഷക
ക്ഷേമനിധി
2950.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിയമസഭ പാസ്സാക്കിയ
കേരള കര്‍ഷക ക്ഷേമനിധി
ബില്‍ നടപ്പില്‍
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
പെന്ഷന് പദ്ധതിയില്‍
അംഗങ്ങളായവര്‍ക്ക്
നിലവില്‍ ലഭിക്കുന്ന
പെന്ഷന് എത്രയാണ്;
(സി)
അവര്‍
കര്‍ഷക ക്ഷേമനിധിയില്‍
അംഗങ്ങളാകുന്നതോടെ
അവരുടെ പെന്‍ഷനില്‍
വര്‍ദ്ധനവ് ഉണ്ടാകുമോ;
(ഡി)
കിസാന്‍
അഭിമാന് പദ്ധതിയില്‍
അംഗങ്ങളായ
കര്‍ഷകര്‍ക്ക് കര്‍ഷക
ക്ഷേമനിധിയില്‍
അംഗങ്ങളാകുന്നതിന്
സാധിക്കുമോ; എങ്കില്‍
അവര്‍ക്ക്
കേന്ദ്രത്തില്‍ നിന്നും
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
പെന്ഷന് പുറമെ കര്‍ഷക
ക്ഷേമനിധിയില്‍ നിന്നും
പെന്ഷന്
ലഭിക്കുമോയെന്ന്
അറിയിക്കാമോ?
കര്‍ഷക
പെന്ഷന് നല്കാന്
ചെലവഴിച്ച തുക
2951.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ കര്ഷകന്
നല്‍കിയിരുന്ന പ്രതിമാസ
പെന്ഷന് എത്ര
രൂപയായിരുന്നു;
(ബി)
നിലവില്‍
പ്രതിമാസ കര്‍ഷക
പെന്ഷന് എത്ര
രൂപയാണ്;
(സി)
2015-16
സാമ്പത്തിക വര്‍ഷം
പ്രസ്തുത പെന്ഷന്
നല്കാന് എത്ര കോടി
രൂപയാണ് ചെലവഴിച്ചത്;
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷമുള്ള
2016-17, 2017-18,
2018-19, 2019-20 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ കര്‍ഷക
പെന്ഷന്
നല്‍കുന്നതിന്
ചെലവഴിച്ച തുക
പ്രത്യേകം
വ്യക്തമാക്കുമോ?
ആത്മഹത്യ
ചെയ്ത കര്‍ഷകകുടുംബങ്ങൾക്ക്
ആനുകൂല്യങ്ങള്‍
2952.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട്
വര്‍ഷങ്ങളിലുണ്ടായ
പ്രളയത്തെത്തുടര്‍ന്ന്
മാനസിക പ്രയാസവും
സാമ്പത്തിക
പ്രതിസന്ധിയും മൂലം
എത്ര കര്‍ഷകരാണ്
ആത്മഹത്യ ചെയ്തതെന്ന്
അറിയിക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ കര്‍ഷകര്‍
ആത്മഹത്യ ചെയ്തത് ഏത്
ജില്ലയിലാണ്;
(സി)
ഇപ്രകാരം
ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ
ആശ്രിതര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിയതെന്ന്
അറിയിക്കാമോ;
(ഡി)
വാഹനാപകടത്തില്‍
മരിക്കുന്നവര്‍ക്ക്
പോലും ഇരുപത്തിയഞ്ച്
ലക്ഷം രൂപ നഷ്ട പരിഹാരം
നല്കുന്ന
സാഹചര്യത്തില്‍,
സംസ്ഥാനത്തിന്റെ ഭക്ഷ്യ
സുരക്ഷയ്ക്ക് വേണ്ടി
ജീവിതം ഹോമിക്കുന്ന
കര്‍ഷകരുടെ
കുടുംബങ്ങള്‍ക്ക്
ഉയര്‍ന്ന നിരക്കിലുള്ള
ആനുകൂല്യം നല്കുന്ന
കാര്യം പരിഗണിക്കുമോ?
കൃഷി
നാശത്തിന് നഷ്ടപരിഹാരം
2953.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചമൂലമോ
പെട്ടന്നുണ്ടാകുന്ന
കീടങ്ങളുടെ ആക്രമണം
മൂലമോ ഉണ്ടാകുന്ന കൃഷി
നാശത്തിന് നഷ്ടപരിഹാരം
ലഭിക്കാത്തതുമൂലം
കര്‍ഷകര്‍ വളരെ
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിള
ഇന്‍ഷുറന്‍സിന്റെ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കീടാണുക്കളുടെ
ആക്രമണമോ കാലാവസ്ഥ
വ്യതിയാനമോ മൂലം
സംഭവിക്കുന്ന കൃഷി
നാശങ്ങള്ക്കുംകൂടി
കര്ഷകന് സമയബന്ധിതമായി
നഷ്ടപരിഹാരം
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കനത്ത
ചൂടിലും വരള്‍ച്ചയിലും ഉണ്ടായ
കൃഷിനാശം
2954.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
കനത്ത ചൂടിലും
വരള്‍ച്ചയിലും
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ടെന്നാണ്
കൃഷി വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇതുമൂലം
എത്ര ഹെക്ടര്‍ കൃഷിയാണ്
നശിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഇത്തരത്തില്‍
വന്നിട്ടുള്ള വ്യാപക
കൃഷിനാശം മൂലം
വരുംനാളുകളില്‍
പഴം-പച്ചക്കറി
വിപണികളില്‍
വിലവര്‍ദ്ധനവിന് സാധ്യത
കാണുന്നുണ്ടോ; എങ്കില്‍
ഇത് പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
കൃഷി നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക് അടിയന്തര
ധനസഹായം
അനുവദിയ്ക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന് വഴിയുള്ള
സഹായങ്ങള്‍
2955.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കര്‍ഷക കടാശ്വാസ
കമ്മീഷന് മുഖേന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കര്‍ഷകരുടെ
അപേക്ഷകള്‍ യഥാസമയം
പരിഹരിക്കുന്നതിനായി
എത്ര സിറ്റിംഗാണ് ഓരോ
ജില്ലയിലും കര്‍ഷക
കടാശ്വാസ കമ്മീഷന്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കര്‍ഷകര്‍ക്കുള്ള
പ്രളയ ദുരിതാശ്വാസം
2956.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
പ്രളയ
ദുരിതാശ്വാസവുമായി
ബന്ധപ്പെട്ട സഹായത്തിന്
കടാശ്വാസ കമ്മീഷന്
ഏതൊക്കെ ജില്ലകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര വില്ലേജുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്
പ്രകാരം എത്ര തുക
അവാര്‍ഡ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
2019-ലെ
പ്രളയത്തില്‍ കൃഷി
നശിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം
2957.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ കൃഷി
നശിച്ചവര്‍ക്ക്
നഷ്ടപരിഹാരമായി വിതരണം
ചെയ്യാനുള്ള ഇനത്തില്‍
കേന്ദ്രസര്‍ക്കാര്‍
നല്‍കിയിട്ടുള്ള
സഹായങ്ങള്‍ സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
വയനാട്
ജില്ലയില്‍
ഇത്തരത്തില്‍ കൃഷി
നശിച്ചവര്‍ക്ക്
നഷ്ടപരിഹാരമായി എത്ര
രൂപ നല്‍കാനുണ്ട് എന്ന
കണക്ക് ലഭ്യമാക്കാമോ;
(സി)
2018-ലെ
പ്രളയത്തില്‍ കൃഷി
നശിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരമായി
നാളിതുവരെ വയനാട്
ജില്ലയില്‍ എത്ര തുക
വിതരണം ചെയ്തു എന്ന്
വ്യക്തമാക്കാമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ വരുമാനം
2958.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള
തോട്ടങ്ങളില്‍ നിന്നും
2015-16 മുതല്‍ 2018-19
വരെ ലഭിച്ച വരുമാനവും
അറ്റലാഭവും എത്രയാണ്;
(സി)
പ്രസ്തുത
തോട്ടത്തില്‍ നിന്നും
2011-12 മുതല്‍ 2015-16
വരെ ഓരോ വര്‍ഷവും
ലഭിച്ച വരുമാനവും
അറ്റലാഭവും
എത്രയാണെന്ന്
വെളിപ്പെടുത്താമോ ?
വിള
ഇൻഷുറൻസ് പദ്ധതികള്ക്ക്ബദല്
2959.
ശ്രീ.പി.ഉബൈദുള്ള
,,
എം. സി. കമറുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
നടപ്പാക്കുന്ന വിള
ഇൻഷുറൻസ്
പദ്ധതിയെക്കുറിച്ച്
സംസ്ഥാനത്തെ
കര്‍ഷകര്‍ക്കിടയില്‍
വേണ്ടത്ര
താല്പര്യമില്ലെന്ന
കാര്യത്തെപ്പറ്റി
അറിവുണ്ടോ; എങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വസ്തുനിഷ്ഠമായി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2018-19,
2019-20 വര്‍ഷങ്ങളില്‍
സംസ്ഥാനത്തെ എത്ര
കര്‍ഷകര്‍ കേന്ദ്ര
സംസ്ഥാന വിള ഇൻഷുറൻസ്
പദ്ധതികളില്‍
ചേര്ന്നിട്ടുണ്ടെന്നുള്ളതിന്റെ
വിശദവിവരം അറിയുമോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
കര്‍ഷകര്‍
ബഹിഷ്ക്കരിച്ച നിലവിലെ
ഇൻഷുറൻസ്
പദ്ധതികള്‍ക്ക് പകരം
കൃഷിക്കാര്‍ക്ക്
സ്വീകാര്യമായതും
അനാവശ്യ
നൂലാമാലകളില്ലാതെ
അര്‍ഹമായ സഹായം
ലഭ്യമാക്കുന്നതുമായ
ബദല്‍
പദ്ധതിയെക്കുറിച്ച്
ആലോചിക്കുമോ?
വിള
ഇന്‍ഷുറന്‍സ് സ്കീം
2960.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന
പ്രവചനാതീതമായ കാലാവസ്ഥ
കണക്കിലെടുത്ത്
കര്‍ഷകരുടെ വിളകള്‍
ഇന്‍ഷുര്‍
ചെയ്യുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ വിള
ഇന്‍ഷുറന്‍സ് സ്കീമില്‍
ഉള്‍പ്പെടുത്തി
വിളകള്‍ക്ക് എത്ര
രൂപയാണ് നഷ്ടപരിഹാരം
നല്‍കുന്നത്
എന്നറിയിക്കാമോ?
നിരോധിക്കപ്പെട്ട
കീടനാശിനികളുടെ പട്ടിക
2961.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദൂഷ്യഫലങ്ങള്‍
കൃത്യമായി
മനസ്സിലാക്കാതെ മാരക
വിഷം അടങ്ങിയ
കീടനാശിനികള്‍
കര്‍ഷകര്‍
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2020
ജനുവരി ഒന്ന് മുതല്‍
നാളിതു വരെ സംസ്ഥാനത്ത്
ഏതെങ്കിലും
കീടനാശിനികള്‍
നിരോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
നിരോധിക്കപ്പെട്ട
കീടനാശിനികളുടെ പട്ടിക
കൃഷിഭവനുകളിലും
ഗ്രാമപഞ്ചായത്ത്
ഓഫീസുകളിലും
പ്രദര്‍ശിപ്പിക്കുന്നതിന്
കൃഷി വകുപ്പ് നടപടി
സ്വീകരിക്കുമോ;
(ഡി)
ദൂഷ്യഫലങ്ങള്‍
ഇല്ലാത്ത ജൈവ
കീടനാശിനികള്‍
ഫലപ്രദമായി
ഉപയോഗിക്കുന്നതിന്
കര്‍ഷകര്‍ക്ക്
പ്രോത്സാഹനവും
പരിശീലനവും നല്‍കുമോ
എന്നറിയിക്കാമോ?
കാര്‍ഷിക
വായ്പകള്‍ക്ക് മൊറട്ടോറിയം
2962.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിതരായ
കര്‍ഷകരുടെ കാര്‍ഷിക
വായ്പകള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുള്ളത്
എത്രകാലത്തേക്കാണെന്ന്
അറിയിക്കാമോ;
(ബി)
മൊറട്ടോറിയം
കാലത്തെ പലിശയില്‍ ഇളവ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
മൊറട്ടോറിയത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
അപേക്ഷകര്‍ക്കാണ്
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ആശ്വാസം
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കമാേ?
കര്‍ഷകരുടെ
വായ്പകള്‍ പലിശ അടച്ച്
പുതുക്കി നിശ്ചയിക്കുവാന്‍
നടപടി
2963.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകളുടെ മൊറട്ടോറിയം
കാലാവധി തീരുന്ന
സാഹചര്യത്തില്‍
കര്‍ഷകരെടുത്ത
വായ്പകളുടെ പലിശ
ഏറ്റെടുക്കാന്‍
കൃഷിവകുപ്പിന്
ഉദ്ദേശമുണ്ടോയെന്നറിയിക്കാമോ;
(ബി)
കിസാന്‍
ക്രെഡിറ്റ് കാര്‍ഡുള്ള
കര്‍ഷകരുടെയും മറ്റ്
ഇടത്തരം കര്‍ഷകരുടെയും
ചെറുകിട കര്‍ഷകരുടെയും
ഹ്രസ്വകാല, ദീര്‍ഘകാല
വായ്പകളുടെ പലിശയില്‍
ഇളവ് നല്കുവാന്
സര്‍ക്കാര്‍
തീരുമാനമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
കര്‍ഷകരുടെ വായ്പകള്‍
പലിശ അടച്ച് പുതുക്കി
നിശ്ചയിക്കുവാന്‍ കൃഷി
വകുപ്പ് തയ്യാറാകുമോ
എന്ന് വിശദീകരിക്കാമോ;
(ഡി)
പുതുക്കാത്ത
വായ്പകളെ നിഷ്ക്രിയ
ആസ്തിയായി കണക്കാക്കി
നടപടികളുമായി
മുന്നോട്ട് പോകുവാന്‍
ബാങ്കുകള്‍
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തെ
തുടര്‍ന്ന് കൃഷി വകുപ്പ്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ച പദ്ധതി
2964.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെ തുടര്‍ന്ന്
പ്രത്യേക സാമ്പത്തിക
ആനുകൂല്യം
ലഭിക്കുന്നതിനായി കൃഷി
വകുപ്പ് കേന്ദ്ര
സര്‍ക്കാരിന്
എന്തെങ്കിലും പദ്ധതി
സമര്‍പ്പിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഏതിനെല്ലാം
കേന്ദ്രത്തിന്റെ
അംഗീകാരം
ലഭിച്ചുവെന്നും ഇതിനായി
എത്ര തുകയാണ് കേന്ദ്രം
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കെ.എല്‍.ഡി.സി.
മുഖേന കൃഷിവകുപ്പ്
നടപ്പാക്കിയ പ്രവൃത്തികള്‍
2965.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-20
സാമ്പത്തിക വര്‍ഷം
കെ.എല്‍.ഡി.സി. മുഖേന
കൃഷിവകുപ്പ്
നടപ്പാക്കിയ
പ്രവൃത്തികള്‍
എന്തൊക്കെയാണെന്ന്
ആയതിന് അനുവദിച്ച
തുകയടക്കം
വ്യക്തമാക്കാമോ?
പശ്ചിമകൊച്ചിയില്‍
കൃഷി ഓഫീസിന്റെ സബ് സെന്റര്‍
2966.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പശ്ചിമകൊച്ചിയില്പ്പെട്ട
കൊച്ചിന്
കോര്‍പ്പറേഷന്റെ
ഡിവിഷനിലുള്ളവര്ക്ക്
കാര്‍ഷിക സബ്സിഡി
ഉള്‍പ്പെടെയുള്ള
കാര്‍ഷിക
ആവശ്യങ്ങള്‍ക്കായി
വെെറ്റിലയില്‍
പ്രവര്‍ത്തിക്കുന്ന
കൃഷി ഓഫീസില്‍
എത്തിച്ചേരുന്നതിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
ആഴ്ചയില്‍ മൂന്നു ദിവസം
ഇതിന്റെ ഒരു സബ്
സെന്റര്‍
പശ്ചിമകൊച്ചിയില്‍
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൃഷി
അസിസ്റ്റന്റ് തസ്തികയ്ക്കുള്ള
യോഗ്യത
2967.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പിൽ കൃഷി
അസിസ്റ്റന്റ്
തസ്തികയ്ക്ക്
യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
അഗ്രികള്‍ച്ചറിലുള്ള
ഡിപ്ലോമ എന്നത് ഭേഗദതി
ചെയ്ത്
അഗ്രികള്‍ച്ചറിലുള്ള
ഡിപ്ലോമ അല്ലെങ്കിൽ
വി.എച്ച്.എസ്.ഇ.
അഗ്രികള്‍ച്ചര്‍
എന്നാക്കി മാറ്റാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കൃഷി
അസ്സിസ്റ്റന്റ് തസ്തികയിലെ
നിയമനം
2968.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
അസ്സിസ്റ്റന്റ്
തസ്തികയിലെ
നിയമനത്തിനായി റാങ്ക്
ലിസ്റ്റ്
തയ്യാറാക്കുന്നത് കൃഷി
ശാസ്ത്രത്തില്‍ ഡിപ്ലോമ
യോഗ്യതയുള്ളവര്‍ക്കും
കൃഷി ശാസ്ത്രത്തില്‍
ബിരുദമുള്ളവര്‍ക്കും
തുല്യപരിഗണന
നല്കിക്കൊണ്ടാണോയെന്നറിയ്ക്കുമോ;
(ബി)
മറ്റു
യോഗ്യതയുള്ളവര്‍ക്കും ഈ
നിയമനത്തില്‍
തുല്യപരിഗണന
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കെ.എൽ.ഡി.സി.
മുഖേന മങ്കട തോട് നവീകരണം
2969.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മങ്കട തോട്
നവീകരണവുമായി
ബന്ധപ്പെട്ട് കേരളാ
ലാന്റ് ഡെവലപ്മെന്റ്
കോര്പ്പറേഷന്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തോട്
നവീകരണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുളള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(സി)
മങ്കട
തോട് നവീകരണത്തിന്
ആവശ്യമായ നടപടികള്‍
എത്രയും വേഗം
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജെെവ
വെെപ്പിന്‍ പദ്ധതി
2970.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവ
വെെപ്പിന്‍ പദ്ധതി
നടപ്പാക്കുന്നതിന്
ആവശ്യമായി വരുന്ന
പാരിസ്ഥിതിക ആഘാത പഠന
റിപ്പോര്‍ട്ടും
മാനേജ്മെന്റ് പ്ലാനും
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിനായി
അനുവദിക്കപ്പെട്ടിരുന്ന
സമയപരിധി
എന്നുവരെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം വിവരങ്ങളാണ്
ഹെെഡ്രോഗ്രാഫിക്
വകുപ്പില്‍ നിന്നും
ലഭിക്കാനുളളതെന്ന്
വ്യക്തമാക്കാമോ; ഇവ
ലഭ്യമായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ പഞ്ചായത്തുതല
ആഴ്ചചന്തകള്‍
2971.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങള്
നേരിട്ട്
ഉപഭോക്താക്കള്‍ക്ക്
നല്‍കുന്നതിന്
കര്‍ഷകര്‍ക്ക് അവസരം
ലഭ്യമാക്കുന്നതിന്
ആരംഭിച്ച പഞ്ചായത്തുതല
ആഴ്ചചന്തകള്‍ വയനാട്
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ചന്തകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
ചന്തകള്‍ കൂടുതല്‍
പഞ്ചായത്തുകളില്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
വയനാട്
ജില്ലയില്‍ കാര്‍ഷിക മേഖലയുടെ
പുനരുദ്ധാരണം
2972.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കാര്‍ഷിക മേഖലയുടെ
പുനരുദ്ധാരണത്തിനായി
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൃഷി
വകുപ്പും അനുബന്ധ
സ്ഥാപനങ്ങളും മുഖേന
വയനാട് ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
ലഭിച്ചിരിക്കുന്നത്; ഈ
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തഴക്കര
പഴഞ്ചിറക്കുളം
സംരക്ഷിക്കുന്നതിനുള്ള നടപടി
2973.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
പഴഞ്ചിറക്കുളം
സംരക്ഷിക്കുന്നതിന്
കെ.എല്‍.ഡി.സി. മുഖേന
നല്കിയ എസ്റ്റിമേറ്റ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷിക്കും
മറ്റാവശ്യങ്ങള്‍ക്കും ഈ
കുളത്തിലെ ജലം
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുളം
സംരക്ഷിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോ;
വ്യക്തമാക്കുമോ?
ഹരിപുരം
കെ.എൽ.ഡി.സി. ബണ്ടിന്റെ
സംരക്ഷണ പ്രവൃത്തികള്‍
2974.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജകമണ്ഡത്തിലെ
ഹരിപുരം കെ.എൽ.ഡി.സി.
ബണ്ടിന്റെ സംരക്ഷണ
പ്രവൃത്തികള്‍ക്കായി
പുതിയ എസ്റ്റിമേറ്റ്
അനുസരിച്ചുള്ള തുകയുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയില്‍
ഡീസിൽറ്റിംഗ് കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലയെങ്കില്‍
ഡീസിൽറ്റിംഗ് കൂടി
ഉള്‍പ്പെടുത്തി
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാഴകള്‍
നശിച്ചതിന് ഇന്‍ഷുറന്‍സ്
ലഭിക്കാത്തതു സംബന്ധിച്ച
പരാതി
2975.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍ഷുര്‍
ചെയ്തിട്ടും
പ്രളയത്തില്‍ വാഴകള്‍
നശിച്ചതിന്
ഇന്‍ഷുറന്‍സ് തുക
ലഭിക്കാത്തത്
ചൂണ്ടിക്കാണിച്ചുകൊണ്ട്
പോയിലന്മാരില്
രവീന്ദ്രന്,
കള്ളാടിപറ്റ, പട്ടാമ്പി
എന്നയാള്‍ നല്കിയ
പരാതിയില്‍ തുക
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കണമെന്ന് കൃഷി
വകുപ്പ് മന്ത്രി
ഡയറക്ടര്‍ക്ക് നല്കിയ
നിർദ്ദേശത്തിന്മേൽ
എന്ത് നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ കൃഷി
ഫാമുകള്‍
2976.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര കൃഷി ഫാമുകള്‍
ഉണ്ട് എന്നും ഏതെല്ലാം
സ്ഥലത്താണ് അവ
പ്രവര്‍ത്തിക്കുന്നത്
എന്നും
വെളിപ്പെടുത്താമോ;
(ബി)
ഓരോ
കൃഷിഫാമിലേയും സ്ഥിരം
ജീവനക്കാരുടെ തസ്തിക
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
നടീല്‍ വസ്തുക്കളും
വിത്തുകളും ആണ് ഇവിടെ
ഉല്‍പാദിപ്പിച്ചുവരുന്നത്
എന്നറിയിക്കാമോ;
(ഡി)
ശരാശരി
ഒരു വര്‍ഷത്തെ
വിറ്റുവരവ് എത്ര
രൂപയാണ്;
(ഇ)
കൃഷിഫാമിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കര്‍ഷക
സൗഹൃദമാക്കിയെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
മുണ്ടേരി
വിത്തുകൃഷി തോട്ടത്തിനുള്ള
വികസന പദ്ധതികള്‍
2977.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടേരി
വിത്തുകൃഷി
തോട്ടത്തില്‍ ഇരുപത്
വര്‍ഷം മുമ്പ്
ഉണ്ടായിരുന്ന വിവിധ
വിളകളുടെ എണ്ണം ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2019ല്‍
പ്രസ്തുത കൃഷി
തോട്ടത്തില്‍ ഉളള
വിളകളുടെ എണ്ണം ഇനം
തിരിച്ച്
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
ഇരുപത് വര്‍ഷത്തില്‍
വിളകളുടെ എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശരിയായ
കാരണം വിശദമാക്കാമോ;
(ഡി)
റീബില്‍ഡ്
കേരള പദ്ധതിയില്‍
മുണ്ടേരി വിത്തുകൃഷി
തോട്ടത്തിന്റെ
നവീകരണത്തിന് അനുവദിച്ച
തുകയും ചെലവഴിക്കേണ്ട
ഇനങ്ങളും
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
തുകയില്‍ വന്യമൃഗശല്യം
തടയുന്നതിനുളള
പദ്ധതികള്‍ക്ക് തുക
വകയിരുത്തിയിട്ടുണ്ടെങ്കില്‍
അക്കാര്യം
വിശദമാക്കാമോ;
വന്യമൃഗശല്യം
നിയന്ത്രിക്കുന്നതിന്
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടെ
സ്വീകരിച്ച നടപടിയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
മുണ്ടേരി
വിത്തുകൃഷി തോട്ടത്തെ
കേരളത്തിലെ തന്നെ
ഏറ്റവും നല്ല കൃഷിഫാം
ആക്കുന്നതിന് എന്ത്
നടപടികളാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ കൃഷി നശിച്ച
കര്‍ഷകര്‍ക്ക് ധനസഹായം
2978.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കനത്ത മഴയിലും
പ്രകൃതിക്ഷോഭത്തിലും
വര്‍ക്കല മണ്ഡലത്തില്‍
കൃഷി നശിച്ച എത്ര
കര്‍ഷകര്‍ക്ക് വകുപ്പ്
മുഖേന ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്നതിന്റെ കണക്ക്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ആകെ
എത്ര രൂപയാണ്
നല്‍കിയിട്ടുളളതെന്ന
കണക്ക്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ സഹസ്ര സരോവര്‍
പദ്ധതി
2979.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹസ്ര
സരോവര്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വര്‍ക്കല നിയോജക
മണ്ഡലത്തിൽ ഏതെങ്കിലും
പ്രവൃത്തി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നും അറിയിക്കാമോ?
വാഴയൂര്‍
ഗ്രാമപഞ്ചായത്തിലെ
പുഞ്ചപ്പാടത്ത് ഉണ്ടാകുന്ന
കൃഷിനാശം
2980.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വാഴയൂര്‍
ഗ്രാമപഞ്ചായത്തിൽ
പുഞ്ചപ്പാടത്തെ കൃഷി
സ്ഥലത്ത് ഉപ്പുവെള്ളം
കയറി കൃഷിനാശം
സംഭവിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് പരിഹരിക്കാൻ ചെയ്ത
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തിൽ
കൃഷി
നശിക്കുന്നവര്‍ക്ക്
ഏതെങ്കിലും രീതിയിലുള്ള
സഹായങ്ങള്‍ നൽകി
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കോള്‍
കര്‍ഷകരുടെ
പ്രോൽസാഹനത്തിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിൽ ജീവനി പദ്ധതി
2981.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജീവനി
- നമ്മുടെ കൃഷി,
നമ്മുടെ ആരോഗ്യം
പദ്ധതിയുടെ ഭാഗമായി
പാലക്കാട് ജില്ലയിൽ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ കേരഗ്രാമം പദ്ധതി
2982.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
കേര
കേരളം- സമൃദ്ധ കേരളം
പദ്ധതി പാലക്കാട്
ജില്ലയില്‍ എത്ര
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
ചാലക്കുടി
കാടുകുറ്റി പഞ്ചായത്തിലെ
ചാത്തന്‍ചാല്‍ സംരക്ഷണം
2983.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കാടുകുറ്റി
പഞ്ചായത്തിലെ
ചാത്തന്‍ചാല്‍
സംരക്ഷണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കെ.എല്‍.ഡി.സി.
വഴി
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റ് പ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ് ഇതിന്റെ
ഭാഗമായി
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ചാത്തന്
ചാല് സംരക്ഷണ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വിള ഇന്‍ഷുറന്‍സ്
പദ്ധതി
2984.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ വിള
ഇന്ഷുന്സ്
പദ്ധതിയില്‍
ചേര്‍ന്നവരില്‍ എത്ര
പേര്‍ക്ക് ഇനിയും
പോളിസി
സര്‍ട്ടിഫിക്കറ്റ്
നല്‍കാനുണ്ടെന്നും ഏതു
വര്‍ഷം മുതലുള്ള
അപേക്ഷകളിലാണ് പോളിസി
സര്‍ട്ടിഫിക്കറ്റ്
നല്കാനുള്ളതെന്നും
വിശദമാക്കാമോ;
(ബി)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ചേര്‍ന്നവരില്‍ ഇനി
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ സഹസ്ര സരോവര്‍
പദ്ധതി
2985.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹസ്ര
സരോവര്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ഹരിത കേരളം
പദ്ധതി
2986.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
ബ്ലാംധേവര്
വാട്ടര്‍ ഷെഡ് പദ്ധതി
2987.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
നിര്‍ദ്ദിഷ്ട
ബ്ലാംധേവര് വാട്ടര്‍
ഷെഡ് പദ്ധതി
നടപ്പിലാക്കുന്നതിന്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതികള്‍
2988.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
നിയോജകമണ്ഡലത്തില്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
കൊടുവായൂര്‍
വൃദ്ധസദനത്തിനുള്ള
കെ.എല്‍.യു.
2989.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ കൊടുവായൂര്‍
വൃദ്ധസദനത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അനുമതിക്കായി
കൊല്ലങ്കോട് ബ്ലോക്ക്
പഞ്ചായത്ത് കെ.എല്‍.യു
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിൽ കെ.എൽ.ഡി.സി.
മുഖാന്തരം നടപ്പിലാക്കിയ
പ്രവൃത്തികള്‍
2990.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
തിരുവനന്തപുരം ജില്ലയിൽ
കെ.എൽ.ഡി.സി. മുഖാന്തരം
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ കേരഗ്രാമം പദ്ധതി
2991.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കൃഷിഭവനുകള്‍
ഏതൊക്കെയാണ് എന്ന്
അറിയിക്കാമോ;
(ബി)
കേരഗ്രാമം
പദ്ധതിയില്‍ ഓരോ
കൃഷിഭവന് പരിധിയിലും
എത്ര ലക്ഷം രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരഗ്രാമം
പദ്ധതിയില്‍ ഏതൊക്കെ
തരത്തില്‍ ഉള്ള
ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട കൃഷിഭവന്
ഏതാണെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ കേരഗ്രാമം
പദ്ധതി
2992.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
കാര്‍ഷിക പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയെന്നും
ആയതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചുവെന്നും
വിശദീകരിക്കുമോ;
(സി)
വിവിധ
കാര്‍ഷിക പദ്ധതികളുടെ
പുരോഗതി
വിലയിരുത്തുന്നതിനുവേണ്ടി
സോഷ്യല്‍ ആഡിറ്റിംഗ്
നിലവിലുണ്ടോ;
വിശദീകരിക്കുമോ?
കാര്‍ഷിക
മേഖലയുടെ കാര്‍ഷിക പരിസ്ഥിതി
മേഖലകളായുള്ള പുനര്‍വിഭജനം
2993.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കാര്‍ഷിക മേഖലയെ
ഭൂപ്രകൃതിയുടെയും
കാലാവസ്ഥയുടെയും ജൈവ
വൈവിധ്യത്തിന്റെയും
അടിസ്ഥാനത്തില്‍
കാര്‍ഷിക പരിസ്ഥിതി
മേഖലകളായി
പുനര്വിഭജിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത മേഖലകള്‍
എത്രയെണ്ണമാണ്
നിലവിലുള്ളത്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
പ്രത്യേക മേഖലകളായി
തിരിക്കുന്നതിന്റെ
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാര്‍ഷിക
മേഖലയിലെ പദ്ധതി
നടത്തിപ്പില്‍ കൃഷി
വകുപ്പും തദ്ദേശ
സ്വയംഭരണ വകുപ്പും
തമ്മിലുള്ള ഏകോപനം
ദൃഢമാക്കുന്നതിന്
കാര്‍ഷിക പരിസ്ഥിതി
മേഖലകള്‍
സഹായകരമാകുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഓരോ
കാര്‍ഷിക പരിസ്ഥിതി
മേഖലയ്ക്കും പ്രത്യേക
വിള പരിചരണ മുറകള്‍
തയ്യാറാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മണ്ണിന്റെ
ഗുണം നോക്കി പാരിസ്ഥിതിക
മേഖലകളാക്കുന്ന നടപടി
2994.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണിന്റെ
ഗുണം നോക്കി കേരളത്തെ
അഞ്ച് പാരിസ്ഥിതിക
മേഖലകളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
കാര്‍ഷിക വൃത്തിയില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്
എപ്രകാരം സഹായകരമാകും
എന്ന് വിശദീകരിക്കുമോ?
മണ്ണിന്റെ
ഗുണം നോക്കിയുള്ള പാരിസ്ഥിതിക
മേഖലകൾ
2995.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണിന്റെ
ഗുണം നോക്കി കേരളത്തെ
അഞ്ച് പാരിസ്ഥിതിക
മേഖലകളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
കാര്‍ഷിക വൃത്തിയില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്
എപ്രകാരം സഹായകരമാകും
എന്ന് വിശദീകരിക്കുമോ?
ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
തസ്തികമാറ്റം വഴി നിയമനം
2996.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേഷണ മണ്ണ് സംരക്ഷണ
വകുപ്പില്‍ ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
തസ്തികമാറ്റം വഴി
പ്രൊമോഷന്
നല്‍കുന്നതിനുള്ള
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
ലഭ്യമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ 2019
ഏപ്രില്‍ മാസത്തില്‍ 61
പേര് അടങ്ങിയ
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിരുന്നോ;
ഈ ലിസ്റ്റ്
പ്രാബല്യത്തിലുണ്ടോ;
ആയത് ലഭ്യമാക്കുമോ;
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍ ഈ
സീനിയോറിറ്റി
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
2016
മുതല്‍ 2019 വരെ ആകെ 10
ഒഴിവുകള്‍ ഉണ്ടായിട്ടും
ഈ ഒഴിവുകളിലേയ്ക്ക്
ഒരുമിച്ച് പ്രൊമോഷന്
നടത്താന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ; ഈ
വിഷയത്തില്‍
ഉണ്ടായിട്ടുള്ള
ഭരണപരമായ കാലതാമസം
ഗൗരവമായി കണ്ട് വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ 2020ല്‍
പുതിയ സീനിയോറിറ്റി
ലിസ്റ്റ് തയ്യാറാക്കി
പ്രൊമോഷന്
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ എത്ര
പേര്‍ക്കാണ് ഈ വര്‍ഷം
പ്രൊമോഷന്
നല്‍കിയതെന്ന് പറയാമോ;
(ഇ)
2019
ഏപ്രിലില്‍
തയ്യാറാക്കിയ 61 പേരുടെ
സീനിയോറിറ്റി ലിസ്റ്റ്
ഉണ്ടായിട്ടും
10/02/2020ല്‍
പുറത്തിറക്കിയ കരട്
സീനിയോറിറ്റി
ലിസ്റ്റില്‍ അഞ്ച്
പേര് മാത്രം
ഉള്‍പ്പെടാന്‍ ഉണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഫീല്‍ഡ്
അസിസ്റ്റന്റ്
പ്രൊമോഷന് തസ്തിക ഈ
വകുപ്പിലെ ഏതെല്ലാം
വിഭാഗങ്ങളിലെ
ജീവനക്കാര്‍ക്കാണ്
അനുവദിക്കുന്നത്; ഇത്
സംബന്ധിച്ചുള്ള
സര്‍ക്കാര്‍
ഉത്തരവുകള്‍,
സ്പെഷ്യല്‍ റൂള്‍
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
സ്പെഷ്യല്‍ റൂള്‍
ഇല്ലെങ്കില്‍ ആയത്
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ജി)
ഈ
വകുപ്പിലെ ക്ലാസ് IV
ജീവനക്കാര്‍ക്ക് മാത്രം
ലഭിച്ചിരുന്ന ഫീല്‍ഡ്
അസിസ്റ്റന്റ്
പ്രൊമോഷന് എന്ന്
മുതലാണ് മറ്റ്
കാറ്റഗറിയിലുള്ള
ജീവനക്കാര്‍ക്കും
അനുവദിച്ച്
തുടങ്ങിയതെന്ന് പറയാമോ;
ഇത് സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കുമോ;
നിലവിലുള്ള എല്ലാ
ഫീല്‍ഡ് അസിസ്റ്റന്റ്
പ്രൊമോഷന് തസ്തിക
ഒഴിവുകളിലേയ്ക്കും
അടിയന്തരമായി
പ്രൊമോഷന് നടപടികള്‍
പൂര്‍ത്തിയാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കുമോ?
കേരള
കാർഷിക സർവ്വകലാശാലയിലെ
താൽക്കാലിക തൊഴിലാളി നിയമനം
2997.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാർഷിക സർവ്വകലാശാലയിൽ
താൽക്കാലിക (കാഷ്വൽ)
തൊഴിലാളികളെ
നിയമിക്കുന്നതിന് 2020
ഫെബ്രുവരി മാസം
ഉദ്യോഗാർത്ഥികളുമായി
കൂടിക്കാഴ്ച
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
താൽക്കാലിക തൊഴിലാളികളെ
നിയമിക്കുന്നതിനാണ്
പദ്ധതിയിട്ടിട്ടുള്ളതെന്നും
ഒരു ദിവസം എത്ര
ഉദ്യോഗാർത്ഥികളുമായി
കൂടിക്കാഴ്ച
നടത്തുന്നതിനാണ്
കത്തയച്ചിരുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര-കേരള
സർക്കാർ സർവ്വീസിൽ
ക്ലാസ്സ് 3, ക്ലാസ്സ് 4
തുടങ്ങിയ താഴ്ന്ന
തസ്തികകളിൽ നിയമനത്തിന്
ഉദ്യോഗാർത്ഥികളുമായി
കൂടിക്കാഴ്ച
നടത്തരുതെന്ന്
നിഷ്ക്കർഷിച്ചിട്ടുണ്ടോ;
എങ്കിൽ
ഏതടിസ്ഥാനത്തിലാണ്
കാഷ്വൽ തൊഴിലാളി
നിയമനത്തിന്
ഉദ്യോഗാർത്ഥികളുമായി
കൂടിക്കാഴ്ച നടത്തിയത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
കാഷ്വൽ
തൊഴിലാളി നിയമനത്തിന്
സ്കിൽ ടെസ്റ്റിന്
ലഭിച്ച മാർക്ക് ഭരണ
സമിതി അംഗങ്ങൾ
ഉൾക്കൊള്ളുന്ന
ഇന്റർവ്യൂ ബോർഡിന്
നൽകിയിട്ടുണ്ടോ; എങ്കിൽ
നിയമനത്തിൽ സുതാര്യത
ഉറപ്പു വരുത്തേണ്ട
സർവ്വകലാശാല സ്കിൽ
ടെസ്റ്റിന് ലഭിച്ച
മാർക്ക് ഇന്റർവ്യൂ
ബോർഡിന് നൽകിയത്
എന്തിനാണെന്ന്
വിശദീകരിയ്ക്കുമോ;
(ഇ)
കാഷ്വൽ
തൊഴിലാളി നിയമനത്തിന്
തയ്യാറാക്കുന്ന റാങ്ക്
പട്ടികയിൽ നിന്ന് എത്ര
ഉദ്യോഗാർത്ഥികളെ
നിയമിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
പ്രതിവർഷം ഇത്രയും
തൊഴിലാളികൾക്ക് വേതനം
നൽകുന്നതിന് എത്ര രൂപ
സര്‍വ്വകലാശാലയ്ക്ക്
അധിക ബാധ്യത വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ എത്രയെന്ന്
വ്യക്തമാക്കുമോ?
കാർഷിക
സർവ്വകലാശാലയിലെ തൊഴിലാളി
നിയമനവുമായി ബന്ധപ്പെട്ട
കേസ്സുകള്‍
2998.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാർഷിക
സർവ്വകലാശാലയിലെ
തൊഴിലാളി നിയമനവുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയിലോ സുപ്രീം
കോടതിയിലോ എന്തെങ്കിലും
കേസുകൾ
നിലനിൽക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കേസ്സുകളുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കുമോ?