നവകേരള
നിര്‍മ്മിതിക്കായി
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍
3107.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മിതിക്കായി
വിദ്യാര്‍ത്ഥികളുടെ
ആശയങ്ങള്‍
സ്വീകരിക്കുന്നതിനും
അത് സംബന്ധിച്ച്
ബന്ധപ്പെട്ടവരുമായി
സംവദിക്കുന്നതിന്
അവസരമൊരുക്കുന്നതിനും
ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സാധിക്കുന്നുണ്ടോ;
(ബി)
'സ്റ്റുഡൻറ്
ലീഡേഴ്സ് കോൺക്ലേവ്'
എന്ന പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
ഓണ്‍ലൈന്‍ പരാതി പരിഹാര
സംവിധാനം നിലവിലുണ്ടോ;
(ഡി)
കോളേജ്
യൂണിയന്
ചെയര്മാന്മാരെ വിദേശ
രാജ്യങ്ങളില്‍
പരിശീലനത്തിന്
അയക്കുന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുതുതലമുറ
കോഴ്സുകള്‍ ആരംഭിക്കാന്‍
നടപടി
3108.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020-2021
ബജറ്റില്‍ സൂചിപ്പിച്ച
അറുപത് പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന്റെ
മാനദണ്ഡം എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
ആരംഭിക്കുന്നതിന്
പിന്നോക്ക ജില്ലകളില്‍
പ്രത്യേക പരിഗണന
നല്‍കുമോ;
(സി)
പുതുതലമുറ
കോഴ്സുകള്‍
ആരംഭിക്കുമെന്ന്
പറഞ്ഞതില്‍ ഏതെല്ലാം
കോഴ്സുകള്‍
ഉള്‍പ്പെടും; ഏതെല്ലാം
പുതുതലമുറ കോഴ്സുകള്‍
സംസ്ഥാനത്തിന്
ഗുണകരമാകുമെന്നതിനെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
കോളേജുകളിലെ
അധ്യയന സമയ പരിഷ്കരണം
3109.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജുകളിലെ
അധ്യയന സമയം രാവിലെ
എട്ട് മുതല്‍ ഒരു മണി
വരെയാക്കുന്നതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
സമയക്രമീകരണം
നടത്തുമ്പോള്‍
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
എന്തെല്ലാമാണെന്നും
ആയതിന്‍പ്രകാരം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
മേഖലയില്‍ ആരംഭിച്ച
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
3110.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ മേഖലയില്‍
എത്ര ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
ഒരു സര്‍ക്കാര്‍
ആര്‍ട്സ്&സയന്‍സ്
കോളേജ്
ആരംഭിക്കുന്നതിനായി
സമര്‍പ്പിക്കപ്പെട്ട
പ്രൊപ്പോസലിന്റെ
കാലികസ്ഥിതി
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളിലെ വിദ്യാഭ്യാസ
ഗുണനിലവാരം
3111.
ശ്രീ.രാജു
എബ്രഹാം
,,
എം. സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
കോളേജുകളിലെ
വിദ്യാഭ്യാസ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികളുടെ ഭാഗമായി
സര്‍ക്കാര്‍
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
നിലവിലുള്ള കോഴ്സുകള്‍
അപ്ഗ്രേഡ്
ചെയ്യുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
കോളേജുകളില്‍ ഓണേഴ്സ്
ബിരുദവും കമ്മ്യൂണിറ്റി
കോഴ്സും
ഉള്‍പ്പെടെയുള്ള നൂതന
കോഴ്സുകള്‍
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ;
(സി)
കൂടുതല്‍
കോളേജുകള്‍ക്ക് നാഷണല്‍
അസസ്സ്മെന്റ്
അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ അംഗീകാരം
ലഭ്യമാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
മികവിന്റെ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിന് എത്ര
കോളേജുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
3112.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കുട്ടികളുടെ
കൊഴിഞ്ഞുപോക്കിന്റെ
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കഴിഞ്ഞ പത്തു്
വര്‍ഷത്തെ കുട്ടികളുടെ
കൊഴിഞ്ഞുപോക്കിന്റെ
നിരക്ക്, എണ്ണം എന്നിവ
വിശദമാക്കാമോ;
(സി)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ കുട്ടികളുടെ
കൊഴിഞ്ഞുപോക്കിനെക്കുറിച്ച്
പഠിക്കാൻ ഏതെങ്കിലും
കമ്മിറ്റിയെയോ
കമ്മീഷനെയോ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കോളേജുകളിലെ
പഠനാന്തരീക്ഷം, മാനസിക
പിരിമുറുക്കം, മാനസിക
പീഡനം എന്നിവമൂലം പഠനം
ഉപേക്ഷിച്ച സംഭവങ്ങള്‍
ഈ സര്‍ക്കാരിന്റെ
കാലത്ത് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഉന്നതവിദ്യാഭ്യാസം
ഫലാധിഷ്ഠിതമാക്കാന് നടപടി
3113.
ശ്രീ.എം.
സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
,,
വി.കെ.പ്രശാന്ത്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസം
ഫലാധിഷ്ഠിതമാക്കി
(ഔട്ട്കം ബേസ്ഡ്
എജ്യൂക്കേഷന്‍)
പരിവര്‍ത്തനം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുകൊണ്ട്
കൈവരിക്കാനുദ്ദേശിക്കുന്ന
നേട്ടം അറിയിക്കാമോ;
(ബി)
ആഗോള
വൈജ്ഞാനിക രംഗത്തെയും
സാങ്കേതികവിദ്യാരംഗത്തെയും
നൂതന പ്രവണതകള്‍
ഉള്‍ക്കൊള്ളാന്‍
പര്യാപ്തമായ വിധത്തില്‍
കോഴ്സുകളെ
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പുതുതായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
പുതുതലമുറ
അന്തര്‍വൈജ്ഞാനിക ശാഖാ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ അക്കാദമിക
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നാക്
എ ഗ്രേഡ് അക്രഡിറ്റേഷന്
നേടിയ സര്‍ക്കാര്‍ കോളേജുകള്‍
3114.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാക്
എ ഗ്രേഡ്
അക്രഡിറ്റേഷന് നേടിയ
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളുടെ പേര്
ലഭ്യമാക്കാമോ;
(ബി)
ഈ
കോളേജുകളില്‍
നിലവിലുള്ള മുഴുവന്‍
കോഴ്സുകളുടെയും പേര്
കോളേജ് തിരിച്ച്
ലഭ്യമാക്കാമോ?
ഫ്ലെയര്‍
പദ്ധതി
3115.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ ഗണ്യമായ
മുന്നേറ്റം
ഉറപ്പാക്കുന്നതിനായി
കോളേജ്
അദ്ധ്യാപകര്‍ക്കായി
അദ്ധ്യയന-ഗവേഷണ രീതികളെ
മുന്‍നിര്‍ത്തി
ഫ്ലെയര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
ജോലിയില്‍
പ്രവേശിക്കുന്ന
അദ്ധ്യാപകരുടെ പ്രത്യേക
വാസനകളേയും കഴിവുകളെയും
കണ്ടെത്തുന്നതിനും
അദ്ധ്യയന രംഗത്ത്
ഗവേഷണവിപുലീകരണം
സ്വായത്തമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ മാറ്റങ്ങള്‍
3116.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
കാലാനുസൃതമായി
എന്തെല്ലാം
മാറ്റങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
സര്‍വ്വകലാശാലയില്‍
പരമ്പരാഗത
കോഴ്സുകളില്‍ ഉന്നത
വിദ്യാഭ്യാസം
നേടുന്നവര്‍ക്ക്
തൊഴില്‍ സാധ്യത
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഉന്നതവിദ്യാഭ്യാസ
മേഖലയിലേക്കായി
ബജറ്റില്‍ പ്രഖ്യാപിച്ച
പുതിയ കോഴ്സുകള്‍
ഏതൊക്കെയാണെന്നറിയിക്കാമോ?
കോളേജുകളില്‍
അനുവദിച്ചിട്ടുളള പുതിയ
കോഴ്സുകളും തസ്തികകളും
3117.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കോളേജുകള്‍
പുതുതായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കോളേജുകളില്‍
അനുവദിച്ചിട്ടുളള
കോഴ്സുകള്‍
ഏതെല്ലാമെന്നും
വിശദാമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിലവിലുണ്ടായിരുന്ന
ഏതെല്ലാം കോളേജുകളില്‍
ഏതെല്ലാം
വിഷയങ്ങള്‍ക്ക് അധിക
ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിലേക്ക് എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
വ്യക്തമാക്കാമോ?
യു.ജി.സി.
ഏഴാം ശമ്പള പരിഷ്കരണം
3118.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാല, കോളേജ്
അധ്യാപകര്‍ക്ക്
യു.ജി.സി.-യുടെ ഏഴാം
ശമ്പള പരിഷ്കരണം
എന്നുമുതലാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
യു.ജി.സി.
ഏഴാം ശമ്പള പരിഷ്കരണം
അതുപോലെ
നടപ്പിലാക്കുവാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(സി)
യു.ജി.സി.
ഏഴാം ശമ്പള
പരിഷ്കരണത്തില്‍
01.01.2016 മുതല്‍
30.03.2019 വരെയുളള
കുടിശ്ശിക ആയി കേന്ദ്രം
എത്ര തുക അനുവദിച്ചു;
എന്നാണ് അനുവദിച്ചത്;
കേന്ദ്രവിഹിതം വാങ്ങി
എടുക്കുന്നതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്ത് വീഴ്ച
ഉണ്ടായിട്ടുണ്ടോ;അറിയിക്കാമോ;
(ഡി)
പുതുക്കിയ
ശമ്പള പരിഷ്ക്കരണ
പ്രകാരമുള്ള ശമ്പളം
എന്നു മുതല്‍ കോളേജ്
അധ്യാപകര്‍ക്കും
സര്‍വ്വകലാശാല
അധ്യാപകര്‍ക്കും
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
യു.ജി.സി.
ശമ്പള പരിഷ്ക്കരണ കുടിശ്ശിക
3119.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാല,
കോളേജ്
അദ്ധ്യാപകര്‍ക്ക് ഏഴാം
യു.ജി.സി. ശമ്പള
പരിഷ്ക്കരണത്തിന്റെ
ഭാഗമായുള്ള കുടിശ്ശിക
നല്കുവാനുണ്ടോ;
എങ്കില്‍ എന്നുമുതലുള്ള
കുടിശ്ശികയാണ്
നല്‍കുവാനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കുടിശ്ശിക
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇംഗ്ലീഷ്
സാഹിത്യത്തില്‍ അദ്ധ്യാപക
തസ്തികയിലെ ഒഴിവുകള്‍
3120.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളില്‍ ഇംഗ്ലീഷ്
സാഹിത്യ വിഭാഗത്തില്‍
എത്ര അദ്ധ്യാപക
തസ്തികകള്‍
ഒഴിവുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
പ്രസ്തുത
തസ്തികയിലേക്ക് ഇതിനകം
എത്രപേരെ
നിയമിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ശേഷിക്കുന്ന
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോളേജുകളിലെ
അദ്ധ്യാപക തസ്തികകള്‍
അനുവദിക്കുന്നതു സംബന്ധിച്ച
നയം
3121.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളില്‍ അദ്ധ്യാപക
തസ്തികകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(ബി)
അദ്ധ്യാപകനിയമനം
സംബന്ധിച്ച്
ഉന്നതവിദ്യാഭ്യാസവകുപ്പ്
ക്ലിയര്‍ ചെയ്ത ഫയലിന്
ധകാര്യ വകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
ധനകാര്യവകുപ്പിലെയും
ഉന്നതവിദ്യാഭ്യാസ
വകുപ്പിലെയും ഫയല്‍
നമ്പറുകള്‍
ലഭ്യമാക്കാമോ;
(ഡി)
സ്ഥിരം
അദ്ധ്യാപകര്‍ ഇല്ലാതെ
ഗസ്റ്റ് അദ്ധ്യാപകരെ
ഉപയോഗിച്ച് മാത്രം
കലാലയങ്ങള്‍ മുന്നോട്ട്
കൊണ്ടുപോകാന്‍ കഴിയാത്ത
സാഹചര്യം സർക്കാർ
ഗൗരവതരമായി
പരിശോധിക്കുമോ?
സര്‍ക്കാര്‍
കോളേജുകളിൽ സ്വാശ്രയ
കോഴ്സുകള്‍ മാത്രം
അനുവദിക്കുന്ന നടപടി
3122.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ കോളേജുകളിൽ
പുതുതായി സ്വാശ്രയ
കോഴ്സുകള്‍ മാത്രം
അനുവദിച്ചാൽ മതിയെന്ന
നിലപാട്
എടുത്തിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
ഇത്തരം
തീരുമാനത്തിലൂടെ പുതിയ
അദ്ധ്യാപക നിയമനങ്ങള്‍
ഇല്ലാതാകുന്ന സാഹചര്യം
ഉണ്ടാകില്ലേ എന്ന്
പരിശോധിക്കുമോ?
കോളേജുകളിലെ
അദ്ധ്യാപക തസ്തികകൾ
3123.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളില്‍ യു.ജി.സി
നിബന്ധനകള്‍ക്ക്
വിരുദ്ധമായി പി.ജി
വര്‍ക്ക് ലോഡ് 1:15
എന്നത്
വെട്ടിക്കുറയ്ക്കുവാനും
ഒന്‍പത് മണിക്കൂറോ
അതില്‍ കൂടുതലോ
വര്‍ക്ക് ലോഡ്
വന്നാല്‍ ഒരു തസ്തിക
അനുവദിക്കുമെന്നതില്‍
മാറ്റം വരുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനത്തിനെതിരെ
കോളേജ് അദ്ധ്യാപകരുടെ
പ്രതിഷേധം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ദേവസ്വം
ബോര്‍ഡ് കോളേജുകള്‍
ഉള്‍പ്പെടെയുളള എല്ലാ
എയ്ഡഡ് കോളേജുകളിലും
നൂറ് കണക്കിന്
അദ്ധ്യാപക തസ്തിക
ഒഴിഞ്ഞുകിടപ്പുണ്ടോ;
(ഡി)
പ്രസ്തുത
തസ്തിക നികത്തുവാന്‍
അനുവാദം നല്‍കാത്തത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍ നിയമനത്തിലെ
യോഗ്യത ഭേദഗതി
3124.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലും
കോളേജുകളിലും
ബോട്ടണി, സുവോളജി
അസിസ്റ്റന്റ്
പ്രൊഫസറായി
നിയമിക്കുവാന്‍ ബയോ
ടെക്നോളജി എം.എസ്.സി.
ഡിഗ്രിക്കാരെ
യോഗ്യരാക്കിക്കാെണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
സര്‍വ്വകലാശാലകളുടെ
അക്കാഡമിക് സമിതികള്‍
ഇക്കാര്യം ചര്‍ച്ച
ചെയ്ത് സര്‍ക്കാരിന്
ഏന്തെങ്കിലും ശിപാര്‍ശ
നല്കിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
അതത്
വിഷയത്തില്‍
ബിരാദാനന്തര ബിരുദമോ
തത്തുല്യ യോഗ്യതയോ
ഉള്ളവരെ മാത്രമേ
അസിസ്റ്റന്റ്
പ്രൊഫസറായി
നിയമിക്കാവു എന്ന്
യു.ജി.സി.
നിബന്ധനയുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ബോട്ടണി,
സുവോളജി അദ്ധ്യാപക
നിയമനത്തിന്
ബയോടെക്നോളജി ബിരുദം
തുല്യ യോഗ്യതയായി
അംഗീകരിക്കണമെന്ന
ആവശ്യം വിവിധ
സര്‍വ്വകലാശാലകള്‍
നിരസിച്ചിരുന്നോ;
എങ്കില്‍
സര്‍വ്വകലാശാലകളുടെ
സ്വയംഭരണാവകാശത്തിന്മേലുള്ള
സര്‍ക്കാരിന്റെ
കടന്നുകയറ്റമാണ്
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുള്ളത് എന്ന
ആക്ഷേപമുള്ളതിനാൽ
പ്രസ്തുത ഉത്തരവ്
റദ്ദാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇക്കണോമിക്സ്,
ഫിസിയോളജി വിഭാഗങ്ങളിലെ
ഒഴിവുകള്‍
3125.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വകലാശാലകളില്‍
ഇക്കണോമിക്സ്,
ഫിസിയോളജി എന്നീ
വിഭാഗങ്ങളില്‍
നിലവിലുളള ഒഴിവുകള്‍
എത്രയെന്നും അത്
ഏതെല്ലാം
കോളേജുകളിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
മേല്‍
തസ്തികകളിലെ നിലവിലുളള
ഒഴിവുകള്‍ എപ്രകാരമാണ്
നികത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളിലെ ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ?
നാദാപുരം
കോളേജിന് കെട്ടിടം
3126.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നാദാപുരം കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
കെട്ടിടനിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ് &
സയൻസ് കോളേജിന്റെ നിര്‍മ്മാണം
3127.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സര്‍ക്കാര്‍ ആര്‍ട്സ്
& സയൻസ് കോളേജിന്റെ
നിര്‍മ്മാണത്തിന്റെ
ഭാഗമായി ആകെ പദ്ധതി
തുകയിൽ നിന്നും എത്ര
രൂപ നാളിതുവരെ
നിര്‍വ്വഹണ ഏജൻസിയായ
'കിറ്റ്കോ'യ്ക്ക്
നൽകിയിട്ടുണ്ട്;
(ബി)
നിലവിൽ
കിറ്റ്കോ സമര്‍പ്പിച്ച
ബിൽ തുക എത്രയാണ്;
(സി)
പ്രസ്തുത
തുക അനുവദിക്കുന്നതിൽ
കാലതാമസം വന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തിൽ
ബില്ലുകള്‍ നൽകാത്തത്
കാരണം കെട്ടിട
നിര്‍മ്മാണം
വൈകുന്നതിന്റെ
ബുദ്ധിമുട്ടുകള്‍
ഗൗരവകരമായി കാണുമോ;
(ഇ)
പ്രസ്തുത
കോളേജിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ക്ലാസുകള്‍
മാറ്റുന്നതിന് നിശ്ചിത
സമയം നിശ്ചയിച്ച്
നൽകുവാൻ ആകുമോ എന്ന്
അറിയിക്കുമോ?
മങ്കട
ഗവണ്മെന്റ് കോളേജിന്റെ
നിര്‍മ്മാണ പൂര്‍ത്തീകരണം
3128.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പുരോഗമിച്ച് വരുന്ന
മങ്കട ഗവണ്മെന്റ്
കോളേജിന്റെ
പൂര്‍ത്തീകരണത്തിനായി
കിഡ്കോ അധിക തുക
ആവശ്യപ്പെട്ടുകൊണ്ട്
സമര്‍പ്പിച്ച
പ്രൊപ്പോസലുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ പ്രകാരം
അവശ്യഘടകങ്ങള്ക്കുള്ള
തുക നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
പ്രവര്‍ത്തിച്ച് വരുന്ന
വാടക
കെട്ടിടത്തില്‍നിന്നും
കോളേജ് പുതിയ
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള
നടപടികള്‍ ഈ അദ്ധ്യയന
വര്‍ഷം
പൂര്‍ത്തിയാക്കുന്നതിന്
മുമ്പ് നടപ്പിലാകുമോ
എന്നറിയിക്കാമോ;
(ഡി)
കെട്ടിട
നിര്‍മ്മാണം
ആരംഭിച്ചിട്ട് അഞ്ച്
വര്‍ഷം പിന്നിട്ടിട്ടും
പണി
പൂർത്തിയാക്കുന്നതിനും
ക്ലാസുകള്‍ പുതിയ
കെട്ടിടത്തിലേക്ക്
മാറുന്നതിനും നേരിടുന്ന
കാലതാമസം ഗൗരവമായി
കണക്കിലെടുക്കുമോ?
തലശ്ശേരി
ഗവൺമെന്റ് കോളേജിന്റെ
നിര്‍മ്മാണ പ്രവൃത്തി
3129.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ഗവൺമെന്റ് കോളേജ്
(ചൊക്ലി) കിഫ്ബിയിൽ
ഉള്‍പ്പെടുത്തി
നടത്തുന്ന
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ ടെൻഡര്‍
നടപടി ഇതുവരെയും
പൂര്‍ത്തിയാകാത്തതിന്റെ
കാരണം എന്താണെന്നും
ആയത് ഉടനെ
പൂര്‍ണ്ണമാക്കി
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നും
അറിയിക്കുമോ?
മലപ്പുറം
ഗവണ്മെന്റ് കോളേജില്‍ പുതിയ
കോഴ്സുകള്‍
3130.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഗവണ്മെന്റ് കോളേജില്‍
നിലവില്‍ ഏതെല്ലാം
ഡിഗ്രി-പി.ജി.
കോഴ്സുകളാണ്
നിലവിലുള്ളത്; പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പി.ജി.
(അറബിക്) കോഴ്സ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ആയിരത്തിയഞ്ഞൂറിലധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന പ്രസ്തുത
കലാലയത്തില്‍ പുതിയ
ഡിഗ്രി-പി.ജി
കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ?
ഇലന്തൂര്‍
ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കോളേജിന്റെ സ്ഥലമെടുപ്പ്
3131.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
പ്രവര്‍ത്തനമാരംഭിച്ച
സര്‍ക്കാര്‍
കോളേജുകളിലൊന്നായ
ഇലന്തൂര്‍ ഗവ. ആര്‍ട്സ്
ആന്‍ഡ് സയന്‍സ്
കോളേജിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
കോളേജിന് സ്ഥലമെടുപ്പിനുളള
നടപടി
3132.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
കോളേജിന്
സ്ഥലമെടുപ്പിനുളള തുക
അനുവദിച്ചത് ഏത്
വര്‍ഷത്തിലാണെന്നും
സ്ഥലമെടുപ്പ് പ്രക്രിയ
ഏതുവരെ ആയെന്നും
അറിയിക്കുമോ;
(ബി)
സ്ഥലമെടുപ്പ്
പ്രക്രിയയുമായി
ബന്ധപ്പെട്ട ഫയല്‍ എത്ര
തവണ
സെക്രട്ടേറിയറ്റില്‍
നിന്നും ഹയര്‍
എഡ്യൂക്കേഷന്‍
ഡയറക്ടറേറ്റിലേക്കും
അവിടെ നിന്ന് താഴേക്കും
മടങ്ങിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ത്തന്നെ ഭൂമി
ഏറ്റെടുക്കലും
കെട്ടിടനിര്‍മ്മാണവും
നടത്തുമോയെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
കാര്യത്തില്‍ ഫയല്‍
നടപടി വേഗത്തിലാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പെരിങ്ങോം
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജില്‍ പുതിയ
കോഴ്സുകള്‍
3133.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കോളേജില്‍
ന്യൂജനറേഷന് ഡിഗ്രി,
പി.ജി കോഴ്സുകള്‍
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കുളത്തൂര്‍
ഗവണ്മെന്റ് കോളേജില്‍ പുതിയ
കോഴ്സുകള്‍
3134.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജില്‍
2020-21 വര്‍ഷത്തില്‍
പുതിയതായി ആരംഭിക്കുന്ന
കോഴ്സുകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
കോളേജ്
അധികൃതര്‍ പുതിയ കോഴ്സ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിവേദനം
നല്‍കിയിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
സര്‍ക്കാര്‍ ആര്‍ട്സ് &
സയന്‍സ് കോളേജിന് ഭൂമി
3135.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
പ്രവര്‍ത്തനം ആരംഭിച്ച
കരുനാഗപ്പള്ളി
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ്
കോളേജിനുവേണ്ടി
കരുനാഗപ്പള്ളി
ഐ.എച്ച്.ആര്.ഡി.
എഞ്ചിനീയറിംഗ്
കോളേജിന്റെ കാമ്പസില്‍
നിന്നും ഭൂമി
കൈമാറുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദീകരിക്കുമോ;
(ബി)
ഇതിനായി
കൈമാറ്റം ചെയ്യുന്ന
ഭൂമിയുടെ സ്കെച്ച്
റവന്യൂ വകുപ്പ്
കൈമാറിയിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എത്രയും
വേഗം ഭൂമി കൈമാറ്റം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജില്‍ സയന്‍സ് വിഭാഗം
3136.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജില്‍ ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമായിട്ടുള്ളതിനാല്‍
സയന്‍സ് വിഭാഗം
ആരംഭിക്കുന്നത് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
ആലപ്പുഴ
സെന്റ് ജോസഫ് വനിത കോളേജിലെ
അദ്ധ്യാപകരുടെ വേതനം
3137.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
സെന്റ് ജോസഫ് വനിത
കോളേജിലെ ഒന്‍പത്
ഗസറ്റഡ്
അദ്ധ്യാപകര്‍ക്ക് 2013
മുതല്‍ വേതനം
ലഭിക്കാത്ത വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച് പ്രസ്തുത
അദ്ധ്യാപകര്‍ എറണാകുളം
കോളിജീയറ്റ്
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക് പരാതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പരാതിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ആലപ്പുഴ
സെന്റ് ജോസഫ് വനിത
കോളേജിലെ പ്രസ്തുത
അദ്ധ്യാപകര്‍ക്ക് 2013
മുതലുള്ള വേതനം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
നാക്
അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള
കോളേജുകള്‍
3138.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കോളേജുകള്‍ക്കാണ്
നിലവില്‍ നാക്
അക്രഡിറ്റേഷൻ
ലഭിച്ചിട്ടുള്ളത്;
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നാക്
അക്രഡിറ്റേഷൻ
ലഭിച്ചിട്ടുള്ള
കോളേജുകള്‍
ഏതൊക്കെയാണ്; ഏതെല്ലാം
കോളേജുകളുടെ ശിപാര്‍ശ
പരിഗണനയിലാണെന്ന്
അറിയിക്കുമോ;
(സി)
നാക്
അക്രഡിറ്റേഷൻ
ലഭിയ്ക്കുന്ന
കോളേജുകള്‍ക്ക്
യു.ജി.സി. ഏതെല്ലാം
തരത്തിലുള്ള
സഹായങ്ങളാണ് നല്കി
വരുന്നത്;
വ്യക്തമാക്കുമോ?
വിദൂര
വിദ്യാഭ്യാസ (ഉര്‍ദു)
കോഴ്സിന് തുല്യത
3139.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
നിയമ പ്രകാരം നിലവില്‍
വന്ന മൗലാനാ ആസാദ്
നാഷണല്‍ ഉര്‍ദു
യൂണിവേഴ്സിറ്റിയുടെ
(MAANU) വിദൂര
വിദ്യാഭ്യാസ വകുപ്പിനു
കീഴില്‍ നടത്തിവരുന്ന
എം.എ. (ഉര്‍ദു)
കോഴ്സിന് കേരളത്തിലെ
യൂണിവേഴ്സിറ്റികള്‍
തുല്യത
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
യു.ജി.സി.
നിയമമനുസരിച്ചും
സംസ്ഥാന ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ഉത്തരവുകള്‍
അനുസരിച്ചും യു.ജി.സി.
അംഗീകരിച്ച
കോഴ്സുകള്‍ക്ക്
റഗുലര്‍, ഡിസ്റ്റന്‍സ്
വ്യത്യാസമില്ലാതെ തന്നെ
അംഗീകാരം നല്‍കണമെന്ന
വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍ എം. എ.
(ഉര്‍ദു)
കോഴ്സുകള്‍ക്ക് തുല്യത
നല്‍കുന്നതിന്
സാങ്കേതിക
തടസ്സങ്ങളുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മൗലാനാ
ആസാദ് നാഷണല്‍ ഉര്‍ദു
യൂണിവേഴ്സിറ്റിയുടെ
വിദൂര വിദ്യാഭ്യാസ
വിഭാഗത്തിനു കീഴിലുള്ള
എം.എ. (ഉര്‍ദു)
കോഴ്സിന് കേരളത്തില്‍
തുല്യത നല്കുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
എറണാകുളം
ലോ കോളേജില്‍ എല്‍എല്‍.ബി.
ഈവനിങ്ങ് ക്ലാസ്സുകള്‍
3140.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ലോ കോളേജില്‍
എല്‍എല്‍.ബി. ഈവനിങ്ങ്
ക്ലാസ്സുകള്‍
പുനരാരംഭിക്കുന്നതിന്
ഹൈക്കോടതി
WP(c)No:21225/2016
നമ്പര്‍ കേസില്‍
29.6.2016 ന്
പുറപ്പെടുവിച്ച വിധി
പ്രകാരം
ഉന്നതവിദ്യാഭ്യാസ
സെക്രട്ടറിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഹൈക്കോടതി
ഉത്തരവിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ലോ കോളേജില്‍
എല്‍എല്‍.ബി. ഈവനിങ്ങ്
ക്ലാസ്സുകല്
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
29.6.2016
ല്‍ വിധി വന്നിട്ടും
എന്തു കാരണത്താലാണ്
ക്ലാസ്സുകള്‍
തുടങ്ങാത്തതെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
കോളേജുകളിൽ പുതുതായി
അനുവദിച്ച കോഴ്സുകള്‍
3141.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സര്‍ക്കാര്‍ കോളേജുകളിൽ
2019-20 സാമ്പത്തിക
വര്‍ഷം പുതുതായി എത്ര
കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ആയത് ഏതൊക്കെ
വിഷയങ്ങളിലാണെന്നും
കോളേജുകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
പുതിയ
എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക്
അനുമതി
3142.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
സംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍ക്ക് അനുമതി
നല്‍കുന്നത് കര്‍ശന
ഉപാധികളുടെ
അടിസ്ഥാനത്തില്‍
മതിയെന്ന് സാങ്കേതിക
സര്‍വ്വകലാശാല
അക്കാദമിക് കൗണ്‍സില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തൊക്കെ ഉപാധികളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജിൽ പുതിയ ബി.ടെക് കോഴ്സ്
3143.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജിൽ
(വെസ്റ്റ്ഹിൽ)
കമ്പ്യൂട്ടര്‍ സയൻസ്
ആന്റ് എഞ്ചിനീയറിംഗ്
വിഷയത്തിൽ പുതിയ
ബി.ടെക് കോഴ്സ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എഞ്ചിനീയറിംഗ്
കോളേജ് വിദ്യാര്‍ത്ഥികളുടെ
റിസൾട്ട്
3144.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകള്‍ സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
കീഴിലാവുന്നതിന് മുമ്പ്
കോഴ്സ്
പൂര്‍ത്തിയാക്കുകയും
എന്നാൽ ഏതെങ്കിലും
വിഷയത്തിൽ പാസ്
മാര്‍ക്ക്
ലഭിക്കാത്തതിനാൽ
സപ്ലിമെന്ററി പരീക്ഷ
എഴുതുകയും ചെയ്ത
വിദ്യാര്‍ത്ഥികളുടെ
റിസൾട്ട്
പ്രസിദ്ധീകരിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
തുടര്‍പഠനവും
ജോലി സാദ്ധ്യതയും
അനിശ്ചിതത്വത്തിലായ
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
പ്രശ്നം പരിഹരിക്കാൻ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍ അക്കാഡമിക്
ആഡിറ്റിംഗ്
3145.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
അക്കാഡമിക് ആഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആഡിറ്റിംഗില്‍ എത്ര
കോളേജുകളാണ് ആവശ്യമായ
സാങ്കേതിക മികവ്
പുലര്ത്തിയിട്ടില്ലാത്തതായി
കണ്ടെത്തിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
മികവ്
പുലര്‍ത്താത്ത
കോളേജുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
പരിശോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കോളേജുകളുടെ
അഫിലിയേഷന്
പുന:പരിശോധിക്കുവാന്‍
സിന്‍ഡിക്കേറ്റിനോട്
അക്കാഡമിക് കൗണ്‍സില്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കോളേജുകളുടേതെന്ന്
വ്യക്തമാക്കുമോ;
(ഇ)
അക്കാഡമിക്
ആഡിറ്റിംഗിന്റെ ഘടന
പുനക്രമീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ?
ശ്രീകൃഷ്ണപുരം
എഞ്ചിനീയറിംഗ് കോളേജില്‍
അനുവദിച്ച കോഴ്സുകളും
തസ്തികകളും
3146.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജില്‍ ഏതെല്ലാം
പുതിയ കോഴ്സുകള്‍
അനുവദിച്ചു
എന്നറിയിക്കാമോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
കോളേജില്‍ എത്ര
അധ്യാപക-അനധ്യാപക
തസ്തികകളാണ്
സൃഷ്ടിക്കപ്പെട്ടത്;
വിശദാംശം നല്‍കാമോ?
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
പുനര്‍മൂല്യനിര്‍ണ്ണയം
3147.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവിലുളള നിയമപ്രകാരം
എത്ര തവണയാണ്
പുനര്‍മൂല്യ
നിര്‍ണ്ണയത്തിന്
വ്യവസ്ഥയുളളത്;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി സാങ്കേതിക
സര്‍വ്വകലാശാലയില്‍
ബി.ടെക് പരീക്ഷയില്‍
തോറ്റ
വിദ്യാര്‍ത്ഥിനിക്കായി
മൂന്നാമതും
മൂല്യനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അത് ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നു
എന്ന് അറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ചാന്‍സലര്‍
എന്തെങ്കിലും
റിപ്പോര്‍ട്ട്
തേടിയിട്ടുണ്ടോ;
(ഡി)
തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസ്ഥകള്‍ക്ക്
വിധേയമായി ഒരു അവസരം
കൂടി നല്കുന്ന റിവ്യു
സംവിധാനം
കൊണ്ടുവരണമെന്ന്
സാങ്കേതിക
സര്‍വ്വകലാശാലയുടെ
അക്കാദമിക് കൗണ്‍സില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നല്‍കിയത്;
വെളിപ്പെടുത്താമോ;
(ഇ)
ഇത്തരം
ഒരു ശിപാര്‍ശ
നല്‍കുന്നതിന്
അക്കാദമിക് കൗണ്‍സില്‍
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
ചേലാട്
പോളിടെക്നിക് നവീകരണം
3148.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ചേലാട്
പോളിടെക്നിക്
നവീകരണത്തിന് വേണ്ടി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ചേലാട്
പോളിടെക്നിക്
നവീകരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ചേലാട്
പോളിടെക്നിക്
നവീകരണത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
നടന്നു വരുന്നതെന്നും
ഓരോ പ്രവൃത്തിയുടേയും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയ്ക്കും എത്ര
തുക വീതമാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
മുഴുവന്‍
പ്രവൃത്തികളും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
നിര്‍മ്മാണ പ്രവൃത്തി
വേഗത്തില്‍
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നടുവില്‍
പോളിടെക്നിക്ക്
3149.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടുവില്‍
ടെക്നിക്കല്‍
ഹെെസ്കൂളിന്റെ
ഉടമസ്ഥതയിലുള്ള അഞ്ച്
ഏക്കര്‍ സ്ഥലം
പുതിയതായി ആരംഭിക്കുന്ന
നടുവില്‍
പോളിടെക്നിക്കിന്
കെെമാറുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയെത്തിയെന്ന്
അറിയിക്കാമോ;
(ബി)
പോളിടെക്നിക്കിന്റെ
അംഗീകാരത്തിന്
എ.എെ.സി.ടി.ഇ.-യില്‍
അപേക്ഷ
സമര്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പോളിടെക്നിക്കിനാവശ്യമായ
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട ടെന്‍ഡര്‍
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണുള്ളതെന്ന
വിവരം ലഭ്യമാക്കാമോ?
സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
ട്രേഡ്സ്മാൻമാരുടെ
പുനര്‍വിന്യാസം
3150.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
എഞ്ചീനീയറിംഗ്
കോളേജുകളിലും
പോളിടെക്നിക്
കോളേജുകളിലും സിവിൽ
എഞ്ചിനീയറിംഗ്
വിഭാഗത്തിൽ
നിയമിക്കേണ്ട
ട്രേഡ്സ്മാൻമാരുടെയും
ട്രേഡ്
ഇൻസ്ട്രക്ടര്‍മാരുടെയും
ട്രേഡുകള്‍ സിലബസ്
അനുസരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേൽ
നിലവിലുള്ള
എൽ1/135/2019/ഉന്നതവിദ്യാഭ്യാസം.
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
എഞ്ചിനീയറിംഗ്
കോളേജുകളിലും
പോളിടെക്നിക്
കോളേജുകളിലും സിവിൽ
എഞ്ചിനീയറിംഗ്
വിഭാഗത്തിൽ സിവിൽ
ട്രേഡുകാരെയും സര്‍വ്വെ
ട്രേഡുകാരെയും
നിയമിക്കേണ്ടതിന് പകരം
നിയമിച്ചിട്ടുള്ള
പ്ലംബിങ് മുതലായ
ട്രേഡുള്ള ജീവനക്കാരെ
മെക്കാനിക്കൽ
എഞ്ചിനീയറിംഗ്
വകുപ്പിന് കീഴിലുള്ള
ഹൈഡ്രോളിക്സ്
ലാബിലേക്ക്
പുനര്‍വിന്യസിക്കണം
എന്നാവശ്യപ്പെട്ട്
അപേക്ഷകള്‍
ലഭിച്ചിരുന്നോ;
(ഡി)
എങ്കിൽ
പ്രസ്തുത
അപേക്ഷകളിന്മേൽ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
വനിത പോളിടെക്നിക്കിന്റെ
ചുറ്റുമതില്‍ നിര്‍മ്മാണം
3151.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
വനിത റസിഡന്‍ഷ്യല്‍
പോളിടെക്നിക് കോളേജില്‍
കിറ്റ്കോ മുഖാന്തിരം
നടപ്പിലാക്കുന്ന
ചുറ്റുമതില്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി എന്താണ്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പ്രവൃത്തി
തുടങ്ങാന്‍
സാധിക്കുമെന്നറിയിക്കുമോ?
സി-ആപ്റ്റ്
പ്രവർത്തനങ്ങൾ
3152.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സി-ആപ്റ്റില്‍ 2015
സാമ്പത്തിക വര്‍ഷം
മുതല്‍ 2018 സാമ്പത്തിക
വര്‍ഷം വരെ
സര്‍ക്കാരില്‍ നിന്നും
ലഭിച്ച പദ്ധതി
പദ്ധതിയേതര വിഹിതം
എന്തൊക്കെ
കാര്യങ്ങള്‍ക്ക്
ചെലവഴിച്ചു വന്ന്
വ്യക്തമാക്കാമോ;
(ബി)
റൊണാള്‍ഡ്
അച്ചടി മെഷീനുമായി
ബന്ധപ്പെട്ട് എ.ജി.യുടെ
റിപ്പോര്‍ട്ടിലെ
വിയോജനക്കുറിപ്പ്
സംബന്ധിച്ചുള്ള
വിവരങ്ങള്‍
വിശദമാക്കാമൊ;
(സി)
ഫോര്‍
കളര്‍ വെബ് ഓഫ് സെറ്റ്
(റാെണാള്ഡ്) ഷീറ്റര്‍
പ്രവര്‍ത്തനയോഗ്യമാണോ;
സ്ഥാപനത്തിലെ
യൂണിയനുകളുടെ
എതിര്‍പ്പ് മറികടന്ന്
എത്ര രൂപ പ്രിന്റര്‍
നല്കിയ കമ്പനിക്ക്
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ഡി)
സി-ആപ്റ്റിലെ
ലോട്ടറി അച്ചടിയുമായി
ബന്ധപ്പെട്ട് വിവിധ
സെന്റുകളില്‍ നിന്നും
ജീവനക്കാരുടെ സേവനം
ഇപ്പോള്‍
നിലവിലുണ്ടോ; പ്രസ്തുത
ജീവനക്കാരുടെ സേവനം
നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഇ)
സി-ആപ്റ്റ്
ജീവനക്കാര്‍ക്ക്
ശമ്പളകുടിശ്ശിക, ഡി.എ.
കുടിശ്ശിക എന്നിവ
എത്രശതമാനം
നല്‍കാനുണ്ട്; ഏതൊക്കെ
കാലയളവിലെ
കുടിശ്ശികയാണ്
നല്‍കാനുള്ളത്;
കുടിശ്ശിക നല്‍കാനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(എഫ്)
സി-ആപ്റ്റിലെ
സെന്ററുകളില്‍ 2015
ജനുവരി മുതല്‍ 2020
ജനുവരി വരെ ഓരോ
സെന്ററിന്റെയും തനത്
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ?
ഐ.എച്ച്.ആര്.ഡി.,
എല്‍.ബി.എസ്. സെന്റര്‍
എന്നിവയുടെ സാമ്പത്തികസ്ഥിതി
3153.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.,
എല്‍.ബി.എസ്. സെന്റര്‍
എന്നിവ സാമ്പത്തിക
പ്രതിസന്ധിയിലാണ് എന്ന
നിലയില്‍ വരുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
വാര്‍ത്തകള്‍ക്ക്
വസ്തുതകളുമായി
എന്തെങ്കിലും
ബന്ധമുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
ഐ.എച്ച്.ആര്.ഡി.യുടെ
എത്ര കോളജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഐ.എച്ച്.ആര്.ഡി. യുടെ
സാമ്പത്തികസ്ഥിതി
സംബന്ധിച്ച വിവരങ്ങള്‍
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
എല്‍.ബി.എസ്.
സെന്ററിന്റെ എത്ര
കാമ്പസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ച്
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
എല്‍.ബി.എസ്.
സെന്ററിന്റെ
സാമ്പത്തികസ്ഥിതി
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാണോ; എങ്കിൽ
വെളിപ്പെടുത്താമോ?
മലപ്പുറം
ഐ.എച്ച്.ആര്.ഡി. കോളേജ് ഓഫ്
അപ്ലൈഡ് സയൻസിന് കെട്ടിടം
3154.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഐ.എച്ച്.ആര്.ഡി.
കോളേജ് ഓഫ് അപ്ലൈഡ്
സയൻസിന് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇൻകെൽ
എജ്യൂസിറ്റിയില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
പതിച്ചു കിട്ടാൻ ഉന്നത
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
1993-ല്‍
ആരംഭിച്ച കോളേജിന്
ഇപ്പോഴും സ്വന്തം
കെട്ടിടമായിട്ടില്ലാത്ത
സാഹചര്യത്തിൽ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം കണ്ടെത്താൻ
ഊര്‍ജ്ജിത
ശ്രമങ്ങള്‍ വകുപ്പ്
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസരംഗത്തെ
പരിഷ്കാരങ്ങള്‍
3155.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസരംഗത്ത്
എന്തെങ്കിലും
പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
സര്‍ക്കാര്‍
ലക്ഷ്യമിട്ടിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതില്‍
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്നറിയിക്കുമോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ രംഗത്ത്
വരുത്തേണ്ട മാറ്റങ്ങളെ
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരുന്നോ;
വിശദമാക്കാമോ;
(ഡി)
ഈ
രംഗത്ത്
ഏര്‍പ്പെടുത്തുന്ന
മാറ്റങ്ങള്‍ക്ക്
രാജ്യാന്തര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ടെക്നിക്കല്‍
സ്കൂളുകളിലെ മലയാളം അദ്ധ്യാപക
തസ്തികകളില്‍ നിയമനം
T 3156.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ടെക്നിക്കല്‍
സ്കൂളുകളിലെ മലയാളം
അദ്ധ്യാപക തസ്തികകളില്‍
വര്‍ഷങ്ങളായി നിയമനം
നടക്കുന്നില്ലയെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
വകുപ്പിനു് കീഴിലുളള ഈ
സ്കൂളുകളിലെ ഒഴിവുകള്‍
യഥാസമയം
പൊതുവിദ്യാഭ്യാസ
വകുപ്പിനെ
അറിയിക്കാതിരിക്കുകയും
കുട്ടികളെ
മന:പ്പൂര്‍വ്വം മലയാളം
പഠിപ്പിക്കാതിരിക്കുകയും
ചെയ്യുന്ന കാര്യം
ഗൗരവപൂര്‍വ്വം
പരിശോധിക്കുമോ;
(സി)
പ്രസ്തുത
അദ്ധ്യാപക തസ്തികയിലെ
ഒഴിവുകള്‍ ബോധപൂര്‍വ്വം
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
മലയാളം
അദ്ധ്യാപക തസ്തികയിലെ
റാങ്ക് ലിസ്റ്റ്
നിലവിലിരിക്കുന്ന
സാഹചര്യത്തില്‍
ടെക്നിക്കല്‍
സ്കൂളുകളിലെ മലയാളം
അദ്ധ്യാപക തസ്തികയിലെ
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ക്രമക്കേടുകളെക്കുറിച്ചുള്ള
അന്വേഷണ റിപ്പോര്‍ട്ട്
3157.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
31.07.2019-ലെ
സ.ഉ.(സാധാ)നം.1335/2019/ഉ.വി.വ
ഉത്തരവ് പ്രകാരം
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
എങ്കില്‍ കമ്മിറ്റിയുടെ
ഘടനയും കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്
എന്നാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
തുടര്‍നടപടികള്‍
സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും
അറിയിക്കുമോ?
നോര്‍ക്ക റൂട്ട്സ്
സര്‍വ്വകലാശാലകള്‍ക്ക്
നല്കിയ കത്ത്
3158.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാര്‍ക്ക്
ദാനത്തിലൂടെ എം.ജി.
സര്‍വ്വകലാശാലയും,
മോഡറേഷന് നൽകി കേരള
സര്‍വ്വകലാശാലയും
വിജയിപ്പിച്ച ചില
വിദ്യാര്‍ത്ഥികളുടെ
ബിരുദ
സര്‍ട്ടിഫിക്കറ്റുകള്‍
റദ്ദാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
പരീക്ഷകളുടെ ബിരുദ
സര്‍ട്ടിഫിക്കറ്റുകളാണ്
ഇപ്രകാരം
റദ്ദാക്കുന്നത്
എന്നറിയിക്കാമോ;
(സി)
നോര്‍ക്ക
റൂട്ട്സില്‍
അറ്റസ്റ്റേഷന് വേണ്ടി
സമര്‍പ്പിച്ച
സര്‍ട്ടിഫിക്കറ്റുകളില്‍
റദ്ദാക്കിയവ ഉണ്ടോ
എന്ന് അറിയിക്കുവാന്‍
നോര്‍ക്ക റൂട്ട്സ്
രണ്ട്
സര്‍വ്വകലാശാലകള്‍ക്കും
കത്ത് നല്‍കിയിരുന്നോ;
(ഡി)
പ്രസ്തുത
കത്തുകളിന്മേൽ
എന്തെങ്കിലും വിശദീകരണം
നല്‍കിയോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
അക്കാദമിക്
കലണ്ടര്‍ പ്രസിദ്ധീകരിക്കാന്‍
നടപടി
3159.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകള്‍
പരീക്ഷകളും
ഫലപ്രഖ്യാപനവും
സര്‍ട്ടിഫിക്കറ്റുകളുടെ
വിതരണവും കൃത്യതയോടെ
നടത്തുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രവേശനം
മുതല്‍ പരീക്ഷ വരയെുള്ള
മുഴുവന്‍
പ്രവര്‍ത്തനങ്ങളും
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
ബന്ധപ്പെട്ട
സര്‍വ്വകലാശാലകള്‍
അക്കാദമിക് കലണ്ടര്‍
പ്രസിദ്ധീകരിക്കാറുണ്ടോ;
(സി)
സര്‍വ്വകലാശാലകള്‍
നടത്തുന്ന പരീക്ഷകളുടെ
ഫലപ്രഖ്യാപനവും ബിരുദ
സര്‍ട്ടിഫിക്കറ്റുകളുടെ
വിതരണവും യഥാസമയം
നടത്താത്തത്
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനത്തെയും
തൊഴിലന്വേഷണത്തെയും
ബാധിക്കുമെന്നതിനാല്‍
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
മുന്‍കൂട്ടി
തയ്യാറാക്കുന്ന
അക്കാദമിക് കലണ്ടര്‍
പ്രകാരം
നടക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കറസ്പോണ്ടന്‍സ്
കോഴ്സുകള്‍
3160.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
താല്‍ക്കാലിക
ജോലികളില്‍
ഏര്‍പ്പെട്ടിരിക്കുന്ന
യുവജനങ്ങള്‍ക്ക് വേണ്ടി
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
കൂടുതല്‍
കറസ്പോണ്ടന്‍സ്
കോഴ്സുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
യൂണിവേഴ്സിറ്റികള്‍
റദ്ദാക്കിയ
സർട്ടിഫിക്കറ്റുകളുടെ
വിവരങ്ങൾ
3161.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള, മഹാത്മാഗാന്ധി
എന്നീ
യൂണിവേഴ്സിറ്റികളിലെ
എത്ര ബിരുദ
സർട്ടിഫിക്കറ്റുകൾ
2018, 2019 വർഷങ്ങളിൽ
റദ്ദാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
റദ്ദാക്കിയ
സർട്ടിഫിക്കറ്റുകളുടെ
വിവരങ്ങൾ വിവിധ സർക്കാർ
വകുപ്പുകളെ
അറിയിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത വിവരം
നോർക്ക റൂട്ട്സ്
വകുപ്പിനെ എന്നാണ്
അറിയിച്ചതെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലകളിലെ
നിയമങ്ങളുടെ പരിഷ്ക്കരണം
3162.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
നിയമങ്ങളിലെ പല
വ്യവസ്ഥകളും ആധുനിക
കാലത്തിന്
യോജിക്കാത്തവയും,
കാലഹരണപ്പെട്ടവയും
ആണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
എങ്കില്‍
കാലഹരണപ്പെട്ട പ്രസ്തുത
വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
അതേക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
സ്വാശ്രയ
കോളേജുകളെ സംബന്ധിച്ച്
സര്‍വ്വകലാശാലകളിലെ
ചട്ടങ്ങളില്‍ വ്യക്തമായ
നിബന്ധനയുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
അവ്യക്തത
നീക്കുന്നതിനും
അവിടുത്തെ
അദ്ധ്യാപകരുടെ സേവന
വേതന വ്യവസ്ഥകളുടെ
കാര്യത്തില്‍ വ്യക്തത
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
കേരള
സര്‍വ്വകലാശാലയില്‍ മാര്‍ക്ക്
കൂട്ടി നല്‍കിയത് സംബന്ധിച്ച
അന്വേഷണം
3163.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
മോഡറേഷന് മാര്‍ക്ക്
കൂട്ടി നല്‍കിയത്
സംബന്ധിച്ച് അന്വേഷണം
നടത്തിയ വിദഗ്ദ
സമിതിയുടെയും ആഭ്യന്തര
അന്വേഷണ
കമ്മിറ്റിയുടെയും
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തണമെന്ന്
ക്രൈംബ്രാഞ്ച് പ്രാഥമിക
അന്വേഷണത്തിന് ശേഷം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തട്ടിപ്പിന്റെ
അടിസ്ഥാനത്തില്‍
സസ്പെന്‍ഷനിലായിരുന്ന
ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍ തിരികെ
പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലെ ഗവേഷണ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫെല്ലോഷിപ്പ്
3164.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള ഗവേഷണ
കേന്ദ്രങ്ങളില്‍
ഫുള്‍ടൈം പഠനം
നടത്തുന്ന ഗവേഷണ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫെല്ലോഷിപ്പ്
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തങ്ങളുടെ
സൂപ്പര്‍വൈസര്‍
യൂണിവേഴ്സിറ്റി
ക്യാമ്പസിന് പുറത്തുള്ള
ഏതെങ്കിലും ഒരു
കേന്ദ്രത്തിലായി എന്ന
ഒറ്റക്കാരണത്താല്‍
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
ഫെല്ലോഷിപ്പ് ആനുകൂല്യം
നിഷേധിക്കപ്പെടുന്ന
സാഹചര്യം
പരിശോധിക്കുമോ;
(സി)
മുഴുവന്‍
സമയ ഗവേഷണ
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന ഈ പ്രതിസന്ധി
പരിഹരിക്കുവാനും
ഫെല്ലോഷിപ്പ് അവര്‍ക്ക്
കൂടി നല്കുവാനും സത്വര
നടപടി സ്വീകരിക്കുമോ?
എം.ജി.
സര്‍വ്വകലാശാലയിൽ മാര്‍ക്ക്
കൂട്ടി നൽകിയ നടപടി
3165.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ല്‍
എം.ജി.
സര്‍വ്വകലാശാലയില്‍
നടന്ന മാര്‍ക്ക്
ദാനത്തിലൂടെ എത്ര
കുട്ടികളാണ് ബി.ടെക്.
പരീക്ഷ പാസ്സായതെന്ന്
അറിയിക്കുമോ;
(ബി)
ഇവര്‍ക്ക്
പ്രൊവിഷണൽ ഡിഗ്രി
സര്‍ട്ടിഫിക്കറ്റോ
ഡിഗ്രി
സര്‍ട്ടിഫിക്കറ്റോ
വിതരണം ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര
പേര്‍ക്ക്
എന്നറിയിക്കാമോ;
(സി)
ഇവര്‍ക്ക്
അഞ്ച് മാര്‍ക്ക് വീതം
കൂട്ടി നൽകിയ നടപടി
പിൻവലിക്കുവാൻ എം.ജി.
സര്‍വ്വകലാശാല
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഏത്
സാഹചര്യത്തിലാണ്
പ്രസ്തുത തീരുമാനം
കൈക്കൊണ്ടതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിവാദ
മാര്‍ക്ക് ദാനത്തിലൂടെ
വിജയിച്ച
വിദ്യാര്‍ത്ഥികളുടെ
ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
റദ്ദാക്കിയത് ഇതിനുള്ള
നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ടാണോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
വനിതാ
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥിനികള്‍ക്കുളള
പ്രവേശന സമയം
3166.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
നിയന്ത്രണത്തിലും
സര്‍വ്വകലാശാലകള്‍ക്ക്
കീഴിലുമുളള വനിതാ
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥിനികള്‍ക്കുളള
പ്രവേശന സമയം രാത്രി
9.30 വരെ
നീട്ടിനല്കിയിട്ടുണ്ടോ;
(ബി)
നീട്ടിനല്‍കുന്നതിന്
മുമ്പ് പ്രവേശന
സമയംഎത്ര വരെയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
സമയം
നീട്ടിനല്‍കിയ ഉത്തരവ്
മറ്റ് സ്വകാര്യ
കോളേജുകളുമായി
ബന്ധപ്പെട്ട വനിതാ
ഹോസ്റ്റലുകള്‍ക്കും
ബാധകമാണോ;
(ഡി)
ഇല്ലെങ്കില്‍
അവിടങ്ങളിൽക്കൂടി ഇത്
ബാധകമാക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഷീ
സ്കില്‍ പദ്ധതി
3167.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസാപ്പ്
നടത്തുന്ന ഷീ സ്കില്‍
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(ബി)
ഇൗ
പദ്ധതിക്ക് ആകെ എത്ര
തുകയാണ് ചെലവായത് എന്ന്
അറിയിക്കുമോ;
(സി)
ഇൗ
പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
T 3168.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം (ASAP)
നടപ്പാക്കുന്നതിന്
കായംകുളം മണ്ഡലത്തില്‍
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
സ്കൂളുകള്‍
ഏതൊക്കെയെന്നും
ആയതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
അമരവിളയില്‍
അനുവദിച്ച അസാപ് പാര്‍ക്ക്
3169.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
അമരവിളയില്‍ അനുവദിച്ച
അസാപ് പാര്‍ക്കിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വിശദമാക്കുമോ;
(ബി)
അസാപ്
പാര്‍ക്ക്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
സ്ഥലത്തെ റവന്യൂ
റിക്കവറി നടപടികള്‍
അവസാനിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അസാപ്
പാര്‍ക്കിന്റെ
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള തടസ്സം
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
വഖഫ്
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത
സ്ഥാപനങ്ങള്‍
3170.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിലമ്പൂര്‍
താലൂക്കില്‍ വഖഫ്
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്ത എത്ര
സ്ഥാപനങ്ങളുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
അന്യാധീനപ്പെട്ട
വഖഫ് സ്വത്തുക്കള്‍
തിരിച്ചുപിടിക്കുവാന്‍ നടപടി
3171.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വഖഫ് സ്വത്തുക്കള്‍
സംബന്ധിച്ച സര്‍വ്വേ
നടപടികള്‍
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
അന്യാധീനപ്പെട്ട
വഖഫ് സ്വത്തുക്കള്‍
സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
പ്രസ്തുത സ്വത്തുക്കള്‍
തിരിച്ചുപിടിക്കുവാന്‍
നിയമ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഹജ്ജ്
പില്‍ഗ്രിം
പദ്ധതിയിലുള്‍പ്പെടുത്തി
റോഡുകളുടെ നവീകരണം
3172.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിപ്പൂര്‍
എയര്‍പോര്‍ട്ടുമായി
ബന്ധപ്പെട്ട് ഹജ്ജ്
പില്‍ഗ്രിം
പദ്ധതിയിലുള്‍പ്പെടുത്തി
വളളിക്കുന്ന്
മണ്ഡലത്തിലെ പളളിക്കല്‍
പഞ്ചായത്തിലെ,
എയര്‍പോര്‍ട്ടുമായി
ബന്ധപ്പെട്ട ഗ്രാമീണ
റോഡുകള്‍
നവീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
സർക്കാരിന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഹജ്ജ്
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനായി
കരിപ്പൂര്‍
എയര്‍പോര്‍ട്ടുമായി
ബന്ധപ്പെട്ടു ചെയ്യേണ്ട
വിവിധ കാര്യങ്ങള്‍
സംബന്ധിച്ച
നിവേദനങ്ങളിന്മേല്
എന്തെല്ലാം നടപടികളാണ്
ന്യൂനപക്ഷ വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിൽ ന്യൂനപക്ഷ പരീക്ഷ
പരിശീലന കേന്ദ്രം
3173.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തിൽ ന്യൂനപക്ഷ
പരീക്ഷ പരിശീലന
കേന്ദ്രം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ന്യൂനപക്ഷ
സമുദായങ്ങള്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങളുടെ
യോഗ്യതാമാനദണ്ഡങ്ങള്‍
T 3174.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
സമുദായങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇപ്പോള്‍ നല്കി
വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേക്ക്
അപേക്ഷിക്കാനുള്ള
യോഗ്യതാമാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഏതെല്ലാം
ജാതി-മത
വിഭാഗങ്ങള്‍ക്കാണ് ഈ
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുള്ളതെന്നും
ഓരോവിഭാഗവും
സംസ്ഥാനത്തെ
ജനസംഖ്യയുടെ
എത്രശതമാനമാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ആനുകൂല്യങ്ങള്‍ക്കായി
2019-2020 സാമ്പത്തിക
വര്‍ഷം എത്ര രൂപാ
നീക്കിവെച്ചുവെന്നും
എന്തു ചെലവായെന്നും
വിശദമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമപദ്ധതികള്‍ക്കു
ചെലവഴിച്ച തുക
3175.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
കീഴില്‍ പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
വിശദാംശം നല്‍കാമോ;
(ബി)
ന്യൂനപക്ഷക്ഷേമത്തിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെലവഴിച്ച തുകയുടെ
വിശദാംശം
വാര്ഷികാടിസ്ഥാനത്തില്ലഭ്യമാക്കാമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റി ന്യൂനപക്ഷ
പഠനകേന്ദ്രം
3176.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം. സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ്
പ്രഖ്യാപനത്തില്‍
ഉള്‍പ്പെട്ട
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
ന്യൂനപക്ഷ പഠനകേന്ദ്രം
എന്ന പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് എന്തെല്ലാം
നടപടികള്‍ കെെക്കാെണ്ടു
എന്ന് വിശദമാക്കാമോ;
(ബി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിലുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ആയത് ഏത്
താലൂക്കിലെ ഏത്
വില്ലേജില്‍ എന്ന്
വ്യക്തമാക്കാമോ;
ന്യൂനപക്ഷ
ധനകാര്യ വികസന കോര്പ്പറേഷന്
3177.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍ ലോൺ
മാനേജ് മെന്റ് സിസ്റ്റം
സോഫ്റ്റ് വെയര്‍ ഇതുവരെ
സ്ഥാപിക്കാത്ത
സാഹചര്യമുണ്ടോ; ഇതു
കാരണം എ.ജി. ഓഡിറ്റ്
പൂര്‍ത്തീകരിക്കാൻ
കഴിയാതെ വന്നിട്ടുണ്ടോ;
(ബി)
ഓഡിറ്റ്
പൂര്‍ത്തിയാക്കാത്തതിനാൽ
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
അനുവദിക്കില്ലെന്ന്
ചീഫ് സെക്രട്ടറി
കോര്‍പ്പറേഷനെ
അറിയിക്കുകയുണ്ടായോ;
(സി)
എ.ജി.
ഓഡിറ്റ്
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തത് വ്യാപകമായ
അഴിമതിക്കും
ക്രമക്കേടിനും
വഴിവയ്ക്കുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മദ്രസാദ്ധ്യാപകര്‍ക്ക്
വായ്പ നൽകുന്നതിലേക്ക്
സര്‍ക്കാര്‍ അനുവദിച്ച
ഇരുപത് കോടിയോളം രൂപ
വകമാറ്റി രണ്ട്
സ്വകാര്യ ബാങ്കുകളില്‍
കോര്പ്പറേഷൻ സ്ഥിരം
നിക്ഷേപം
നടത്തുകയുണ്ടായോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ?
ന്യൂനപക്ഷ
ധനകാര്യവികസന
കോര്‍പ്പറേഷനില്‍ സോഫ്റ്റ്
വെയര്‍
3178.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യവികസന
കോര്‍പ്പറേഷനില്‍
സോഫ്റ്റ് വെയര്‍
പൂര്‍ത്തീകരിക്കാന്‍
എത്ര രൂപയുടെ ഫണ്ടാണ്
അനുവദിച്ച്
കിട്ടിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
എപ്പോഴാണ്
തുക അനുവദിച്ചതെന്നും
അത് ചെലവഴിച്ചോയെന്നും
ഇല്ലെങ്കില്‍
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
സി.എ.ജി.
ഓഡിറ്റ് വര്‍ഷങ്ങളായി
പൂര്‍ത്തീകരിക്കാത്തതിനാല്‍
ഇനി സര്‍ക്കാര്‍
ധനസഹായം ലഭിക്കില്ലെന്ന
അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏത്
വര്‍ഷങ്ങളിലെ
ഓഡിറ്റുകളാണ്
പൂര്‍ത്തിയാക്കാന്‍
ബാക്കിയുളളതെന്നും
കാലവിളംബത്തിന്
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
പാവറട്ടിയില്‍
പി.എസ്.സി. പരീക്ഷാ പരിശീലന
ഉപകേന്ദ്രം
3179.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ
ക്ഷേമവകുപ്പിന്റെ
കീഴില്‍ മണലൂര്‍
മണ്ഡലത്തിലെ
പാവറട്ടിയില്‍ ഒരു
പി.എസ്.സി. പരീക്ഷാ
പരിശീലന ഉപകേന്ദ്രം
അനുവദിക്കുന്നതിനായി
പാവറട്ടി തീര്‍ത്ഥ
കേന്ദ്രം ചാരിറ്റബിള്‍
സൊസൈറ്റി സമര്‍പ്പിച്ച
അപേക്ഷ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മണലൂര്‍
എം.എല്‍.എ.യുടെ
ശിപാര്‍ശയോടുകൂടി നൽകിയ
പ്രസ്തുത അപേക്ഷയിന്മേൽ
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് ഡയറക്ടര്‍
എന്ത് നടപടി
സ്വീകരിച്ചു;
(സി)
22.11.2019-ലെ
4013850/2019/MHedn
നമ്പര്‍ പ്രകാരമുള്ള
പ്രസ്തുത
അപേക്ഷയിന്മേല് നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകുമോ?