തദ്ദേശ
സ്വയംഭരണ പൊതു സര്‍വ്വീസ്
2999.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
വകുപ്പുകള്‍
സംയോജിപ്പിച്ച് തദ്ദേശ
സ്വയംഭരണ പൊതു
സര്‍വ്വീസ്
തൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ജീവനക്കാരുടെ
സീനിയോറിറ്റി തുടങ്ങിയ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പഞ്ചായത്ത്
വകുപ്പില്‍ 2019-20
വര്‍ഷത്തെ പദ്ധതികളുടെ
പൂര്‍ത്തീകരണം, 2020ലെ
പദ്ധതികളുടെ രൂപീകരണം,
നികുതി പിരിവ്,
ലെെസന്‍സ്,
ഹരിത-ശുചിത്വ
പ്രവര്‍ത്തനങ്ങള്‍,
ഫ്ളക്സ് ബോര്‍ഡുകള്‍
നീക്കംചെയ്യല്‍,
വോട്ടര്‍പട്ടിക
പുതുക്കല്‍, വാര്‍ഡ്
വിഭജനം തുടങ്ങിയ
ജോലികള്‍ക്കിടെ
പഞ്ചായത്ത് വകുപ്പ്
ജീവനക്കാരെ സെന്‍സസ്
ജോലികള്‍ക്ക്
നിയോഗിക്കുമ്പോഴുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പഞ്ചായത്ത്
വകുപ്പ് ജീവനക്കാരെ
സെന്‍സസ് ജോലികളില്‍
നിന്ന് ഒഴിവാക്കുന്ന
കാര്യം പരിഗണിക്കാമോ?
ഏകീകൃത
തദ്ദേശസ്വയംഭരണ വകുപ്പ്
3000.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏകീകൃത
തദ്ദേശസ്വയംഭരണ വകുപ്പ്
എപ്പോള്‍
പ്രാവര്‍ത്തികമാക്കാന്‍
കഴിയും; ഇതിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഒാപ്പറേഷന്
ബ്രേക്ക് ത്രു പദ്ധതിയുടെ
പ്രവര്‍ത്തനം
3001.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്തെ
വെളളക്കെട്ടിന് പരിഹാരം
കാണുന്നതിന് വേണ്ടി
നടപ്പിലാക്കിയ
ഒാപ്പറേഷന് ബ്രേക്ക്
ത്രു പദ്ധതിയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
നിലവില്‍
പദ്ധതിയുടെ
പ്രവര്‍ത്തനം
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(സി)
ആകെ
എത്ര തുകയാണ്
പദ്ധതിക്കുവേണ്ടി
വകയിരുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
ഇതുവരെ എത്ര രൂപ
അനുവദിച്ചുവെന്നും
അതില്‍ എത്ര
ചെലവാക്കിയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
അനുവദിച്ച
തുക പ്രസ്തുത
പദ്ധതിക്ക്
പര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ കൂടുതല്‍
തുക അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
തദ്ദേശസ്ഥാപന
ഓഫീസുകളോട് ചേര്‍ന്ന് പുതിയ
കെട്ടിടങ്ങള്‍
3002.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
ഓഫീസുകളോട് ചേര്‍ന്ന്
ഓരോ വര്‍ഷവും പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന വിഷയം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
നിര്‍മ്മിച്ച
ശുചിമുറികള്‍
ഉള്‍പ്പെടെ പല
കെട്ടിടങ്ങളും
ഉപയോഗയോഗ്യമല്ലാത്ത
നിലയില്‍ കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
ആവശ്യമില്ലാത്ത
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതില്‍
നിയന്ത്രണം
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പെര്‍ഫോമന്‍സ്
ഓഡിറ്റ് സമ്പ്രദായം
3003.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകള്‍
ശക്തിപ്പെടുത്തുന്നതിനും
പദ്ധതി നടത്തിപ്പിലെ
സാമ്പത്തിക സുതാര്യത
ഉറപ്പ് വരുത്തുന്നതിനും
ലക്ഷ്യം വച്ച് ആരംഭിച്ച
പെര്‍ഫോമന്‍സ് ഓഡിറ്റ്
സമ്പ്രദായം ഈ
സര്‍ക്കാര്‍
പൂര്‍ണമായും
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
നിലവിലുള്ള
പെര്‍ഫോമന്‍സ് ഓഡിറ്റ്
സമ്പ്രദായം
പിന്‍വലിച്ചത്
ഏതെങ്കിലും വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ട്
പരിഗണിച്ചാണോ;
ആണെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സാമ്പത്തിക
ബാധ്യതയുടെയും
ഫലപ്രാപ്തി
ഇല്ലെന്നതിന്റെയും
പേരില്‍ ഓഡിറ്റ്
സമ്പ്രദായങ്ങള്‍
പിന്‍വലിക്കുന്നതിലൂടെ
എന്ത് സന്ദേശമാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
വിഷയത്തില്‍
സര്‍ക്കാരിന്റെ
കാഴ്ചപ്പാട്
വ്യക്തമാക്കാമോ;
(ഡി)
ആഭ്യന്തര
വകുപ്പിലുള്‍പ്പെടെ
വന്‍ ക്രമക്കേടുകള്‍
ബന്ധപ്പെട്ട ഓഡിറ്റ്
മുഖേന കണ്ടെത്തിയത്
മൂടിവയ്ക്കാന്‍
ശ്രമിക്കുന്നു എന്ന
ആരോപണം നിലനില്‍ക്കെ
തദ്ദേശ സ്ഥാപനങ്ങളിലെ
ക്രമക്കേടും ധൂര്‍ത്തും
മൂടി വയ്ക്കാന്‍
വേണ്ടിയാണ്
പെര്‍ഫോമന്‍സ് ഓഡിറ്റ്
സംവിധാനം
പിന്‍വലിച്ചതെന്ന
ആക്ഷേപം പരിശോധിക്കുമോ;
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിക്കിട്ടിയ
സ്ഥാപനങ്ങളിലെ എം.എല്‍.എ.
ഫണ്ട് വിനിയോഗം
3004.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിക്കിട്ടിയ
സര്‍ക്കാര്‍
സ്കൂളുകള്‍,
ആശുപത്രികള്‍
എന്നിവിടങ്ങളില്‍
എം.എല്‍.എ. ഫണ്ട്
വിനിയോഗിച്ച് പുതിയ
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതിന്
തദ്ദേശസ്ഥാപനത്തിന്റെ
അനുമതിയാണോ ബന്ധപ്പെട്ട
മാതൃവകുപ്പിന്റെ
അനുമതിയാണോ ആവശ്യമായി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പെര്‍ഫോര്‍മെന്‍സ്
ഓഡിറ്റ് സംവിധാനം
3005.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പഞ്ചായത്ത്
വകുപ്പിലെ
പെര്‍ഫോര്‍മെന്‍സ്
ഓഡിറ്റ് സംവിധാനം
നിര്‍ത്തലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഈ നടപടി
സ്വീകരിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ?
ഗ്രാമപഞ്ചായത്തുകളില്‍
വാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച നടപടി
3006.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
അധികമായി വാര്‍ഡുകള്‍
രൂപീകരിക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡവും
മാര്‍ഗ നിര്‍ദേശങ്ങളും
വ്യക്തമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്
വാര്‍ഡുകള്‍
നിശ്ചയിച്ച് വിജ്ഞാപനം
വന്ന ശേഷം അധിക വാര്‍ഡ്
അനുവദിച്ചതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ ഏതെങ്കിലും
ഗ്രാമപഞ്ചായത്തുകളില്‍
നിന്നോ രാഷ്ട്രീയ
കക്ഷികളില്‍ നിന്നോ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജനസംഖ്യ
ആനുപാതികമായി
വാര്‍ഡുകളില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടില്ല എന്നും
സംവരണ വാര്‍ഡുകളുടെ
എണ്ണം
നിശ്ചയിക്കുന്നതില്‍
അപാകത ഉണ്ടെന്നുമുള്ള
പരാതികളിന്മേല്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ?
മുനിസിപ്പാലിറ്റികളിലേയും
കോര്‍പ്പറേഷനുകളിലെയും
വാര്‍ഡ് പുനര്‍ നിര്‍ണ്ണയം.
3007.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ല്‍
സംസ്ഥാനത്ത് പുതുതായി
എത്ര
മുന്‍സിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളുമാണ്
രൂപീകരിച്ചത്;
(ബി)
പ്രസ്തുത
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
വാര്‍ഡുകള്‍
നിര്‍ണ്ണയിച്ചത് 2011
ലെ സെന്സസ്സിന്റെ
അടിസ്ഥാനത്തിലായിരുന്നോ;
(സി)
നിലവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വാര്‍ഡുകള്‍
പുനര്നിര്ണ്ണയിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
അതില്‍ 2015-ല്‍
രൂപീകൃതമായ
മുനിസിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളും
ഉള്‍ക്കൊള്ളുമോ;
(ഡി)
ഒരു
സെന്സസ്സിന്റെ
അടിസ്ഥാനത്തില്‍
പുനര്‍നിര്‍ണ്ണയം
നടത്തിയ വാര്‍ഡുകള്‍
അടുത്ത സെന്സസ്സിന്റെ
വിശദാംശം പുറത്ത്
വരുന്നതിന് മുമ്പ്
വീണ്ടും
പുനര്‍നിര്‍ണ്ണയിക്കുന്നത്
ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
ഒരേ
പദ്ധതിക്കുള്ള വ്യത്യസ്ത
മാനദണ്ഡങ്ങള്‍
ഏകീകരിക്കുവാനുള്ള നടപടി
3008.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പ് പട്ടികജാതി
വിഭാഗക്കാര്‍ക്ക്
നടപ്പാക്കുന്ന വിവിധ
പദ്ധതികളുടെ
മാനദണ്ഡങ്ങളും വരുമാന
പരിധിയും പട്ടികജാതി
വികസന വകുപ്പിലെ
പദ്ധതികളുമായി
ഏകീകരിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമസഭാ
ലിസ്റ്റില്‍ നിന്ന്
ഗുണഭോക്താക്കളെ
തെരെഞ്ഞെടുത്തിട്ടും
അവര്‍ക്ക് ഇതിന്റെ
ഗുണഫലങ്ങള്‍ ലഭിക്കാതെ
പോകുന്നത് ഒഴിവാക്കാന്‍
ഒരേ പദ്ധതിക്ക് രണ്ട്
വകുപ്പിലുമുള്ള
വ്യത്യസ്ത
മാനദണ്ഡങ്ങള്‍
ഏകീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പഠന
മുറി, വിവാഹ ധനസഹായം,
ഭൂമി വാങ്ങുന്നതിനുള്ള
ധനസഹായം എന്നീ
പദ്ധതികളിലുള്ള
അന്തരങ്ങള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ദേശീയ
നഗര ഉപജീവന ദൗത്യം
3009.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നഗര ഉപജീവന
ദൗത്യത്തിന്റെ ഭാഗമായി
നഗരപ്രദേശങ്ങളില്‍
സാമ്പത്തികമായി
പിന്നാക്കം
നില്ക്കുന്ന
യുവജനങ്ങള്‍ക്കായി
സംഘടിപ്പിച്ച പരിശീലന
പരിപാടി വിജയകരമായി
പൂര്‍ത്തിയാക്കിയവര്‍ക്ക്
തൊഴില്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതിനായി കുടുംബശ്രീ
മുഖേന നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇത്തരത്തില്‍
പരിശീലനം
പൂര്‍ത്തിയാക്കിയവര്‍
എത്രയെന്നും തൊഴില്‍
ലഭിച്ചവര്‍ എത്രയെന്നും
അറിയിക്കുമോ?
വള്ളിക്കുന്നം
കാമ്പിശ്ശേരി കരുണാകരൻ
മെമ്മോറിയല്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍
3010.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്നം
കാമ്പിശേരി കരുണാകരൻ
മെമ്മോറിയല്‍ ഗവ.
ഹയര്‍സെക്കന്ററി
സ്കൂളിൽ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 1.65
കോടിരൂപ എം.എല്‍.എ.
അനുവദിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ധനകാര്യവകുപ്പിൽ
നിന്നും ഭരണാനുമതി
ലഭിച്ചുവെങ്കിലും
തദ്ദേശ സ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗം
സാങ്കേതികാനുമതി
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
അടിയന്തരമായി
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗ്രാമപഞ്ചായത്തുകളുടെ
തനത് ഫണ്ട്
3011.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
പരിഷ്കരിക്കുന്ന
പൊതുമരാമത്ത്
റോഡുകളിലുളള ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കാന്‍ റോഡിന്റെ
ഭരണാനുമതി തുകയില്‍
പ്രൊവിഷന്‍ ഇല്ലാത്ത
സാഹചര്യങ്ങളില്‍ അതാത്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
തനത് ഫണ്ടില്‍ നിന്നും
ഇലക്ട്രിസിറ്റി
ബോര്‍ഡില്‍ ഭരണസമിതി
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
പണമടക്കുന്നതിന്
സര്‍ക്കാരില്‍ നിന്നും
പ്രത്യേകാനുമതി
വാങ്ങേണ്ടതുണ്ടോ;
വിശദമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ഭരണസമിതി
തീരുമാനപ്രകാരം
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ് തനത്
ഫണ്ട് ചെലവഴിക്കാന്‍
വ്യവസ്ഥയുളളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് ലഭിച്ച ലൈഫ് ഭവന
പദ്ധതി അപേക്ഷകർ
3012.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റേഷന്‍
കാര്‍ഡ് ഇല്ലാത്ത
കാരണത്താല്‍ ലൈഫ് ഭവന
പദ്ധതിയില്‍ നിന്ന്
ഒഴിവായതും എന്നാല്‍
പിന്നീട് റേഷന്‍
കാര്‍ഡ് ലഭിച്ചതുമായ
ആള്‍ക്കാരെ ലൈഫ്
പാര്‍പ്പിട പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ലൈഫ്
മിഷൻ പദ്ധതിയിൽ പൂർത്തിയായ
വീടുകൾ
3013.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് മിഷൻ പദ്ധതിക്ക്
കീഴിൽ 2016, 2017,
2018, 2019 എന്നീ
വർഷങ്ങളിൽ വീട്
നിർമ്മാണത്തിനായി എത്ര
തുക വീതം ചെലവഴിച്ചു
എന്ന വിവരം
വർഷാടിസ്ഥാനത്തിൽ
അറിയിക്കുമോ;
(ബി)
പ്രസ്തുത
വർഷങ്ങളിൽ എത്ര
വീടുകളുടെ നിർമ്മാണം
പൂർത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതി
3014.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
പാര്‍പ്പിടം എന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന ലൈഫ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
ലൈഫ്
പദ്ധതി പ്രകാരം
സംസ്ഥാനത്ത് നിലവില്‍
ഭൂ-ഭവനരഹിതരായി എത്ര
പേരുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
മൂന്നാം ഘട്ടത്തില്‍
ഫ്ലാറ്റുകള്‍ക്ക്
അര്‍ഹരായി
എത്രപേരുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കമോ;
(ഡി)
ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എത്ര ഏക്കര്‍ സ്ഥലമാണ്
ആവശ്യമുള്ളത്; ഇതിനകം
എത്ര ഏക്കര്‍ സ്ഥലം
കണ്ടെത്തി;
വ്യക്തമാക്കാമോ;
(ഇ)
ഈ
പദ്ധതിക്കായി
വ്യക്തികളില്‍ നിന്നും
സൗജന്യമായി സ്ഥലം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ സ്ഥലം
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ?
ലൈഫ്
പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണം
3015.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്
പദ്ധതിയില്‍പ്പെടുത്തി
പുതിയതായി 2016 മെയ്
മാസത്തിന് ശേഷം ഇതുവരെ
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായി; ഇതിന്റെ
ജില്ല തിരിച്ചുള്ള
എണ്ണം എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൂര്‍ത്തിയാകാതെ
കിടന്ന എത്ര വീടുകള്‍
ലൈഫ് മിഷനില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കി;
ഇതിന്റെ ജില്ല
തിരിച്ചുള്ള എണ്ണം
വെളിപ്പെടുത്തുമോ;
(സി)
ഒരു
വീട്
നിര്‍മ്മിക്കുവാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നല്‍കേണ്ട
വിഹിതം എത്രയാണെന്നും
സംസ്ഥാന
ഗവണ്മെന്റിന്റെ
സാമ്പത്തിക സഹായം
എത്രയാണെന്നും
വെളിപ്പെടുത്തുമോ?
ലൈഫ്
മിഷന്
3016.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്
മാനദണ്ഡപ്രകാരമുള്ള
അധിക തുക
അനുവദിക്കുന്നതിനായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പ്രധാന്‍മന്ത്രി ആവാസ്
യോജന (ഗ്രാമീണ്‍)യുടെ
ഗുണഭോക്താക്കളെ വീണ്ടും
ലൈഫ് ഭവന പദ്ധതിയുടെ
ഗുണഭോക്താക്കളായി
കണക്കാക്കി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മറ്റു
പദ്ധതികളിലൊന്നും
ഉള്‍പ്പെടുത്താത്ത എത്ര
ഭവനങ്ങള്‍ ലൈഫ് മിഷന്
പദ്ധതിയില്‍ നിന്നു
മാത്രം 4 ലക്ഷം രൂപ
അനുവദിച്ച്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ലൈഫ്
പദ്ധതി മുഖേന ഫ്ലാറ്റ്
സമുച്ചയങ്ങളുടെ നിര്‍മ്മാണം
3017.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതര്‍ക്കായി ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നത്
ഏതെല്ലാം സ്ഥലങ്ങളിലാണ്
എന്ന് വിശദീകരിക്കുമോ;
(ബി)
ഇതിനായി
സ്ഥലം ഏറ്റെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ ഏതെല്ലാം
സ്ഥലങ്ങളില്‍ ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ട്; ഇതിന്റെ
പുരോഗതി
വിശദീകരിക്കുമോ?
ലൈഫ്
പദ്ധതി പ്രവർത്തനങ്ങൾ
3018.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
സംസ്ഥാനമെന്ന സ്വപ്നം
സാക്ഷാത്ക്കരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
ലൈഫ് പദ്ധതി എത്ര
ഘട്ടങ്ങളിലായാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭവനരഹിതര്‍ക്ക്
ഏറ്റവും പ്രയോജനപ്രദമായ
ഈ പദ്ധതിയെക്കുറിച്ച്
രാഷ്ട്രീയ ഗൂഡ
ലക്ഷ്യത്തോടെ മാത്രം
ഉയര്‍ത്തുന്ന
ആരോപണങ്ങളെ പാടെ
അവഗണിച്ച് കൂടുതല്‍
പേര്‍ക്ക് പദ്ധതിയുടെ
ഗുണഫലം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മുൻ
സർക്കാരിന്റെ കാലത്ത്
പാതിവഴിയില്‍
നിര്‍മ്മാണം നിലച്ചുപോയ
വീടുകളുടെ പണി
പൂര്‍ത്തിയാക്കാന്‍ ഈ
പദ്ധതി പ്രകാരം
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ലൈഫ്
മിഷനില്‍ ഏറ്റവും കൂടുതല്‍
വീടുകള്‍
3019.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് മിഷന് പദ്ധതി
പ്രകാരം ഏറ്റവും
കൂടുതല്‍ വീടുകള്‍
നിര്‍മ്മിച്ച
നഗരസഭകളുടെ കണക്ക്
ലഭ്യമാക്കാമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിക്കായി
ഏറ്റവും കൂടുതല്‍ തുക
ചെലവഴിച്ച നഗരസഭകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏറ്റവും
കൂടുതല്‍
ഭൂ-ഭവനരഹിതരുള്ള നഗരസഭ
ഏതാണെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതിയുടെ മാനദണ്ഡങ്ങളില്‍
മാറ്റം
3020.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വീടില്ലാത്ത
എല്ലാവര്ക്കും വീട്
അനുവദിക്കുന്നതിന്
നിലവിലത്തെ
മാനദണ്ഡങ്ങള്‍ പ്രകാരം
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത അപാകതകള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
റേഷന്‍
കാര്‍ഡില്ലാത്തവര്‍ക്ക്
വീട് അനുവദിക്കുന്നതിന്
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ലൈഫ്
ഭവന പദ്ധതിയിലെ
അപാകതകള്‍ പരിഹരിച്ച്
അര്‍ഹതപ്പെട്ട
എല്ലാവര്ക്കും വീട്
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ലൈഫ്
പദ്ധതിയില്‍ ഉള്‍പെടാത്ത
അർഹരായ കുടുംബങ്ങള്‍
3021.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടാന്‍
അര്‍ഹതയുള്ള ചില
കുടുംബങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
നിലവില്‍
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടാന്‍ കഴിയാതെ
പോയിട്ടുള്ള
കുടുംബങ്ങളെ കൂടി
പദ്ധതിയുടെ
അനുകൂല്യത്തിന്
അര്‍ഹരാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
കൊല്ലം
ജില്ലയില്‍ ലെെഫ് പദ്ധതി
3022.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
പദ്ധതിയുടെ
മൂന്നാംഘട്ടത്തില്‍
സ്വന്തം ഭൂമിയും വീടും
ഇല്ലാത്തവര്‍ക്കായി
നിര്‍മ്മിക്കുന്ന ഭവന
സമുച്ചയത്തിനായി ഭൂമി
കണ്ടെത്തുന്ന നടപടികള്‍
പൂര്‍ത്തീകരിച്ചോയെന്ന്
അറിയിക്കാമോ;
(ബി)
കൊല്ലം
ജില്ലയില്‍
എവിടെയല്ലാമാണ് ഭൂമി
കണ്ടെത്തിയിട്ടുള്ളത്
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊല്ലം
ജില്ലയില്‍ എത്ര
ഭവനസമുച്ചയങ്ങള്‍
നിര്‍മ്മിക്കാനാണ്
പദ്ധതിയിട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ ലൈഫ് ഭവന പദ്ധതി
3023.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലൈഫ് ഭവനപദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ചുവെന്ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വിവരം
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
തുകയാണ് പാലക്കാട്
ജില്ലയില്‍
നല്‍കിയതെന്ന്
വിശദമാക്കാമോ;
ആയതിന്റെയും കണക്ക്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് നല്‍കാമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ ലൈഫ്
മിഷന് പദ്ധതി
T 3024.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
നാളിതുവരെ വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
എത്ര
ഗുണഭോക്താക്കള്‍ക്കാണ്
സര്‍ക്കാര്‍ ധനസഹായം
അനുവദിച്ചിട്ടുള്ളതെന്നും
എത്ര ഭവനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
ഭൂമിയുള്ള എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഇനിയും സഹായം
ലഭിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഭൂരഹിതരായ
ഭവനരഹിതര്‍ക്ക് ഫ്ലാറ്റ്
T 3025.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
മൂന്നാംഘട്ടത്തില്‍
കാസര്‍ഗോഡ് ജില്ലയിലെ
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക്
ഫ്ലാറ്റ് നിര്‍മ്മിച്ച്
കൊടുക്കുന്ന നടപടി
കൈകൊണ്ടിട്ടുണ്ടോ;
(ബി)
ചെമ്മനാട്
പഞ്ചായത്തിലെ
ചട്ടഞ്ചാലില്‍ ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
ഈ
സ്ഥലത്ത് എത്ര
കുടുംബങ്ങള്‍ക്കാണ്
ഫ്ലാറ്റ് നിര്‍മ്മിച്ച്
നല്‍കുന്നത്; ഇതിന്
എത്ര തുക ചെലവ് വരും;
ഇത് ഏത് ഏജൻസി
മുഖേനയാണ്
നടപ്പിലാക്കുന്നത്;
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ലൈഫ് ഭവന പദ്ധതി
T 3026.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളാണ്
അപേക്ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് ലൈഫ് ഭവന
പദ്ധതി
അനുവദിച്ചിട്ടുണ്ടെന്ന
വിവരങ്ങള്‍ പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ ലൈഫ് മിഷൻ പദ്ധതി
3027.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷൻ പദ്ധതി പ്രകാരം
2020 ഫെബ്രുവരി 29 വരെ
മാനന്തവാടി മണ്ഡലത്തിൽ
പണി പൂര്‍ത്തിയായ
വീടുകളുടെ കണക്ക്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
മാനന്തവാടി
മണ്ഡലത്തിൽ പദ്ധതിയുടെ
സഹായം ഇതിൽ എത്ര
വീടുകള്‍ക്ക്
ലഭിച്ചുവെന്നും അത്
എത്ര തുകയാണെന്നും
വ്യക്തമാക്കാമോ;
(സി)
ലൈഫ്
മിഷൻ പദ്ധതി പ്രകാരം
പൂര്‍ത്തിയായ
മാനന്തവാടി മണ്ഡലത്തിലെ
വീടുകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍
തദ്ദേശസ്ഥാപനങ്ങള്‍ വഴി
നിര്‍മ്മിച്ച് കൈമാറിയ
വീടുകള്‍
3028.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
2011 മേയ് 1 മുതല്‍
2016 മേയ് 1 വരെ വിവിധ
പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി
വഴി സര്‍ക്കാര്‍
നിര്‍മ്മിച്ച് കൈമാറിയ
വീടുകളുടെ എണ്ണം
സ്ഥാപനങ്ങള്‍ തിരിച്ച്
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
കേന്ദ്ര സര്‍ക്കാര്‍,
സംസ്ഥാന സര്‍ക്കാര്‍,
തദ്ദേശസ്ഥാപനങ്ങള്‍,
ഗുണഭോക്താക്കള്‍
എന്നിവര്‍ നല്കിയ
വിഹിതം വീടൊന്നിന്
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 29.02.2020 വരെ
തദ്ദേശ സ്ഥാപനങ്ങള്‍
വഴി നിര്‍മ്മിച്ചു
നല്കിയ വീടുകളുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
കേന്ദ്ര സര്‍ക്കാര്‍,
സംസ്ഥാന സര്‍ക്കാര്‍,
തദ്ദേശസ്ഥാപനങ്ങള്‍,
ഗുണഭോക്താക്കള്‍
എന്നിവര്‍ നല്കിയ
വിഹിതം വീടൊന്നിന്
എത്രയെന്ന്
അറിയിക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ഭൂ-ഭവന
രഹിതര്‍ക്ക് ഫ്ലാറ്റ്
സമുച്ചയങ്ങള്‍
3029.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടും
സ്ഥലവും
ഇല്ലാത്തവര്‍ക്കായി
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുളളത്;
ഇതില്‍ ഏതെങ്കിലും
ഫ്ലാറ്റിന്റെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ
നടുവണ്ണൂൂര്‍, ഉളളിയേരി
പഞ്ചായത്തുകളില്‍
നിര്‍മ്മിക്കുന്ന
ഫ്ലാറ്റുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പഞ്ചായത്തുകളില്‍
നിര്‍മ്മിക്കുന്ന
ഫ്ലാറ്റുകള്‍ക്ക്
എന്തെല്ലാം അനുബന്ധ
സൗകര്യങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കുന്നത്
എന്നറിയിക്കാമോ?
പുരുഷഗണങ്ങള്ക്ക്
എസ്.ജി.എസ്.വെെ. സ്കീം
രജിസ്ട്രേഷന്
3030.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.ജി.എസ്.വെെ.
സ്കീമിനുകീഴില്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിച്ചിരുന്ന
പുരുഷഗണങ്ങള്ക്ക്
രജിസ്ട്രേഷന്
പുതുക്കുന്നതിനും
പുതുതായി രജിസ്ട്രേഷന്
നടത്തുന്നതിനും
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുരുഷഗണങ്ങള്ക്ക്
രജിസ്ട്രേഷന്
പുതുക്കുന്നതിനും പുതിയ
രജിസ്ട്രേഷന്
ചെയ്യുന്നതിനും
അവര്‍ക്ക്
റിവോള്‍വിംഗ് ഫണ്ട്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ചാലക്കടി
ആയുര്‍വ്വേദ
ചികിത്സാകേന്ദ്രത്തിന് സ്ഥലം
3031.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷിന്
കീഴിലുള്ള ആയുര്‍വ്വേദ
ചികിത്സാകേന്ദ്രം
സ്ഥാപിക്കുന്നതിനായി
ചാലക്കുടി നഗരസഭ അറുപത്
സെന്റ് സ്ഥലം
നല്‍കുന്നതിന്,
വകുപ്പിന്റെ അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അനുമതി
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
നഗരം ആട്ടോ സൗഹൃദ നഗരം
3032.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തെ ആട്ടോ സൗഹൃദ
നഗരമാക്കുന്ന പദ്ധതി
നഗരസഭ
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
നഗരത്തിലെ
മുഴുവന്‍ ആട്ടോ
ഡ്രൈവര്‍മാര്‍ക്കും
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിനും മികച്ച
സേവനം നല്കുന്ന
ഡ്രൈവര്‍മാര്‍ക്ക്
അവാര്‍ഡ്
നല്‍കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ആട്ടോ
ഡ്രൈവര്‍മാരുടെ സേവനം
എപ്രകാരം
വിലയിരുത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
ഉറങ്ങാനഗരങ്ങള്
പദ്ധതി
3033.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന
ഉറങ്ങാനഗരങ്ങള്
പദ്ധതിയുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതി
എന്ന്
പ്രവര്‍ത്തനമാരംഭിക്കുമെന്നും
ഏതൊക്കെ നഗരങ്ങളെയാണ്
ഇതിനായി
തെരഞ്ഞെടുക്കുകയെന്നും
എന്തൊക്കെ
മുന്നൊരുക്കങ്ങളും
സജ്ജീകരണങ്ങളുമാണ്
അവിടങ്ങളില്‍ ഇതിനായി
തയ്യാറാക്കുകയെന്നും
വ്യക്തമാക്കുമോ;
(സി)
പാട്ടും
ഡാന്‍സുമൊക്കെയായി
എന്നും ഉത്സവപ്രതീതി
ആഗ്രഹിക്കുന്ന
യുവതലമുറയ്ക്ക്
ആസ്വാദനമൊരുക്കാന്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നും
പദ്ധതികൊണ്ട് ലക്ഷ്യം
വയ്ക്കുന്ന പ്രധാന
നേട്ടങ്ങള്‍
എന്തൊക്കെയെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
കല്‍പ്പറ്റ
ബ്ലോക്ക് പഞ്ചായത്തിലെ
തസ്തികകൾ
3034.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
ബ്ലോക്ക് പഞ്ചായത്തില്‍
അനുവദിക്കപ്പെട്ട
തസ്തികകള്‍ ഏതെല്ലാം; ഈ
തസ്തികകളില്‍ ഏതെല്ലാം
തസ്തികകള്‍ നിലവില്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
കല്‍പ്പറ്റ
ബ്ലോക്കിനു കീഴില്‍ 9
പഞ്ചായത്തുകള്‍
ഉണ്ടായതിനാൽ ജോലി ഭാരം
കൂടുതലാണെന്നും
അനുവദിക്കപ്പെട്ട
തസ്തികകള്‍
അപര്യാപ്തമാണെന്നുമുള്ള
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കൂടുതല്‍
പഞ്ചായത്തുകളുള്ള
ബ്ലോക്ക്
പഞ്ചായത്തുകളിലെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പഞ്ചായത്തുകളിലെ
കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും
ആസ്തി-ബാധ്യതകൾ
സൂക്ഷിക്കാനുമുള്ള ചുമതല
3035.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്തുകൾക്ക്
കീഴിലെ കയ്യേറ്റങ്ങൾ
ഒഴിപ്പിക്കാനും
ആസ്തി-ബാധ്യതകൾ
സൂക്ഷിക്കാനും
പഞ്ചായത്തുകളിലെ സീനിയർ
ഉദ്യോഗസ്ഥന് ചുമതല നൽകി
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
എങ്കിൽ
എന്നാണ് ഉത്തരവ്
ഇറക്കിയത് എന്ന്
അറിയിക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
കുടുംബശ്രീ
കേരള ചിക്കന്‍ യൂണിറ്റുകള്‍
3036.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുടുംബശ്രീ
വഴിയുള്ള കേരള ചിക്കന്‍
യൂണിറ്റുകള്‍
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ഇതിലുടെ എത്രപേരെയാണ്
സംരംഭകരാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിൽ ക്ഷേമ പെൻഷനുകള്‍
ലഭിക്കുന്നവര്‍
3037.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നിയോജകമണ്ഡലത്തിൽ വിവിധ
ക്ഷേമപെൻഷനുകള്‍
ലഭിക്കുന്നവരുടെ എണ്ണം
നഗരസഭ, പഞ്ചായത്ത്
എന്നിവ തിരിച്ച്
ലഭ്യമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതി
3038.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ഇതുവരെ
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
കൊട്ടാരക്കരയിലെ
ശുചിത്വമിഷന് പ്രവൃത്തികൾ
3039.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡല പരിധിയില്‍
വരുന്ന പ്രദേശങ്ങളില്‍
ശുചിത്വമിഷന്
പ്രാവര്‍ത്തികമാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങളും ആയതിന്
വകയിരുത്തിയ തുകയും
പദ്ധതിയുടെ പുരോഗതിയും
തദ്ദേശസ്ഥാപനങ്ങള്‍
തിരിച്ച്
വെളിപ്പെടുത്തുമോ?
ഖരമാലിന്യ
സംസ്കരണത്തിന് തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതികള്‍
3040.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖരമാലിന്യ
സംസ്കരണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഫലപ്രദമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ സാങ്കേതിക
സഹായങ്ങള്‍
നല്‍കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സിംഗിള്‍
യൂസ് പ്ലാസ്റ്റിക്
വസ്തുക്കളുടെ സമ്പൂര്‍ണ്ണ
നിരോധനം
3041.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റ തവണ മാത്രം
ഉപഭോഗമുളള പ്ലാസ്റ്റിക്
വസ്തുക്കളുടെ
സമ്പൂര്‍ണ്ണ നിരോധനം
ഫലപ്രദമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതിക്ക്
ഏറെ ദോഷകരമായ
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
നിര്‍ത്തലാക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും
പുനരുപയോഗം സാധ്യമായ
വസ്തുക്കള്‍
സംബന്ധിച്ചും
ജനങ്ങള്‍ക്ക് ശരിയായ
രീതിയിലുളള അവബോധം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്ലാസ്റ്റിക്
നിരോധനം മൂലം ചെറുകിട
കച്ചവടക്കാര്‍ക്ക്
താല്‍ക്കാലികമായി
മാത്രം ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനും
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍ക്ക്
പകരമായി തുണി, പേപ്പര്‍
തുടങ്ങിയവ
കൊണ്ടുണ്ടാക്കിയ
ബാഗുകള്‍
മാര്‍ക്കറ്റില്‍
സുലഭമായി
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
പ്ലാസ്റ്റിക്
മുക്തമാക്കുന്നതിനുള്ള
പദ്ധതികള്‍
3042.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്ലാസ്റ്റിക്
മുക്തമാക്കുന്നതിന്
തദ്ദേശഭരണ സ്ഥാപനങ്ങള്‍
വഴി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ജെെവ
മാലിന്യങ്ങളുടെ
സംഭരണത്തിലൂടെ കാര്‍ഷിക
രംഗത്ത് വിപ്ലവം
സൃഷ്ടിക്കുന്നതിന് കൃഷി
വകുപ്പുമായി ചേര്‍ന്ന്
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
അജെെവ
മാലിന്യങ്ങള്‍
വേര്‍തിരിച്ച്
വില്‍പ്പന
നടത്തുന്നതിലൂടെ
സാമ്പത്തിക നേട്ടം
കെെവരിക്കുന്നതിനാവശ്യമായ
പ്രര്‍ത്തനങ്ങള്‍
സാക്ഷാത്കരിക്കുവാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
നിരോധനം
3043.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ പ്ലാസ്റ്റിക്
ഉല്പന്നങ്ങള്ക്കാണ്
നിരോധനം
ബാധകമാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
നിരോധനം ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
നിരോധനം
ലംഘിക്കുന്നവരില്‍
നിന്നും പിഴ ഈടാക്കി
തുടങ്ങിയിട്ടുണ്ടോ;
ഇതിനകം എന്ത് പിഴ
ഈടാക്കി;
വെളിപ്പെടുത്താമോ;
(ഡി)
ആശുപത്രികളില്‍
ഇപ്പോള്‍ ഉപയോഗിക്കുന്ന
പ്ലാസ്റ്റിക് കവര്‍
ബാഗുകള്‍ക്ക് പകരം
കംബോസ്റ്റബിള്‍ ബാഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ?
അനധികൃതമായി
സ്ഥാപിച്ചിരിക്കുന്ന
ബോര്‍ഡുകളുടെയും
ഹോര്ഡിങുകളുടെയും നിരോധനം
3044.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത് റോഡുകളിലും
മറ്റും
സ്ഥാപിച്ചിരിക്കുന്ന
അനധികൃത ബോര്‍ഡുകളും
ഹോര്‍ഡിംഗുകളും
അടിയന്തരമായി
മാറ്റണമെന്ന ഹൈക്കോടതി
നിര്‍ദ്ദേശ പ്രകാരം
സംസ്ഥാനത്തുടനീളം വാഹന
യാത്രക്കിടയില്‍
ഡ്രൈവര്‍മാരുടെ കാഴ്ച
മറയ്ക്കുന്ന തരത്തില്‍
അനധികൃതമായി
സ്ഥാപിച്ചിരിക്കുന്ന
ബോര്‍ഡുകളും
ഹോര്‍ഡിങുകളും
മാറ്റുന്നതിനും ആയത്
സ്ഥാപിച്ചവർക്കെതിരെ
കര്‍ശന നിയമനടപടി
സ്വീകരിക്കുന്നതിനും
സർക്കാർ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ നീന്തൽകുളങ്ങള്‍
3045.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നീന്തൽകുളങ്ങള്‍
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിൽ ലഭ്യമാണോ;
(ബി)
എന്നാണ്
ലഭിച്ചത്; അതിൻമേൽ
നാളിതുവരെ എന്ത്
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ ജലസുഭിക്ഷ പദ്ധതി
3046.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണവകുപ്പിന്റെ
ജലസുഭിക്ഷ പദ്ധതി
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ജലസുഭിക്ഷ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍ മില്‍മ
സംസ്കരണശാല
3047.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
മില്‍മ സംസ്കരണശാല
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നല്കിയ
അനുമതിയുടെ ഭാഗമായി
എന്തെല്ലാം തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഇതു
സംബന്ധിച്ച്
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്ത്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
ചിറനെല്ലൂര്‍
സെന്റ് ആന്റണീസ് ചര്‍ച്ചിന്
വാള്‍ട്ട് ടൈപ്പ് ശ്മശാനം
3048.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ചൂണ്ടല്‍
പഞ്ചായത്തില്‍
ചിറനെല്ലൂര്‍ സെന്റ്
ആന്റണീസ് ചര്‍ച്ചിന്
വാള്‍ട്ട് ടൈപ്പ്
ശ്മശാനം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് തദ്ദേശ
സ്വയംഭരണ (ഡി.ബി)
വകുപ്പിന്റെ
പരിഗണനയിലുള്ള
ഡി.ബി.3/411/2016
നമ്പര്‍ ഫയല്‍
തീര്പ്പാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ചര്‍ച്ചിന്റെ
കീഴിലുള്ളവരുടെ
മരണാനന്തര
കര്‍മ്മങ്ങള്‍ക്ക്
ബുദ്ധിമുട്ട് നേരിടുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
3049.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
റീ ബില്‍ഡ് കേരള
ഇന്‍ഷ്യേറ്റീവില്‍
നിന്നും എന്ത് തുക
അനുവദിച്ചു; പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഗ്രാമപ്രദേശത്തെ
പഞ്ചായത്ത് റോഡുകള്‍
നവീകരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വരുന്ന
മഴക്കാലത്തിനുമുമ്പ്
പ്രസ്തുത റോഡുകളുടെ പണി
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3050.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
വര്‍ഷങ്ങളിലുണ്ടായ
കനത്ത മഴയിലും
പ്രളയത്തിലും തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനുമായി
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പട്ടപ്പറമ്പ്
കോളനി നിവാസികളുടെ അപേക്ഷ
3051.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തിലെ
പട്ടപ്പറമ്പ്
പട്ടികജാതി കോളനി
നിവാസികള്‍ നല്കിയ
കത്തും എം.എല്‍.എ.
നല്കിയ കവറിംഗ്
ലെറ്ററും പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടര്‍
(മലപ്പുറം)-ക്ക്
ലഭിച്ചിട്ടുണ്ടോ;
എന്നാണ് ലഭിച്ചത്;
(ബി)
ഈ
വിഷയത്തില്‍ പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടര്‍
(മലപ്പുറം) സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
സര്‍ക്കാരിനെ വിഷയം
അറിയിച്ചിട്ടുണ്ടോ;
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
അറിയിക്കുമോ;
(സി)
ഗതാഗത
സൗകര്യം ഉണ്ടാക്കണമെന്ന
കോളനി നിവാസികളുടെ
അപേക്ഷ അടിയന്തരമായി
പരിഗണിച്ച് ഉത്തരവ്
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പൂവം - നക്രാപുതുവല്‍
റോഡിന്റെ നിർമ്മാണ
പ്രവൃത്തികള്‍
3052.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജന
(പി.എം.ജി.എസ്.വൈ.)
യില്‍പെടുത്തി 2014
അനുമതി ലഭിച്ച് പണി
ആരംഭിച്ച പായിപ്പാട്
പഞ്ചായത്തിലെ പൂവം -
നക്രാപുതുവല്‍ റോഡിന്റെ
നിർമ്മാണ പ്രവൃത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
റോഡിന്റെ എത്ര ശതമാനം
പണി ഇതുവരെ
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞു; ബാക്കി
എന്തൊക്കെ പണികളാണ്
തീര്‍ക്കാനുള്ളത്;
(സി)
പണി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിട്ടത്
എന്ത്
കാരണങ്ങളാലാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
റോഡിന്റെ പണി
പൂര്‍ത്തിയാക്കുവാന്‍
എന്തൊക്കെ നടപടി
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ; ഈ
റോഡ് എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
പി.എം.ജി.എസ്.വൈ.
പ്രകാരമുള്ള റോഡുകള്‍
3053.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജന
പ്രകാരം കേരളത്തിന്
2016 ഏപ്രില്‍ 1-ന്
ശേഷം എത്ര കിലോമീറ്റര്‍
റോഡ് അനുവദിച്ചുവെന്നും
ഇതിന് എത്ര രൂപ
അനുവദിച്ചുവെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര കിലോമീറ്റര്‍
റോഡുകളുടെ പ്രവൃത്തി
പൂര്‍ത്തിയായെന്ന്
അറിയിക്കുമോ;
(സി)
2020-21
വര്‍ഷം
പി.എം.ജി.എസ്.വൈ.
പ്രകാരം എത്ര
കിലോമീറ്റര്‍ റോഡുകള്‍
കേരളത്തിന്
അനുവദിക്കുമെന്ന്
അറിയിക്കുമോ?
ഏറനാട്
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ.
പദ്ധതികള്‍
3054.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം ഏറനാട്
മണ്ഡലത്തിലെ വിവിധ
ബ്ലോക്ക്പഞ്ചായത്തുകളില്നിന്നും
ഗ്രാമ പഞ്ചായത്തുകളില്‍
നിന്നും അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ള
പ്രവൃത്തികളുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എത്രയെണ്ണത്തിന്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
മണ്ഡലത്തില്‍
മുന്‍പ് ഭരണാനുമതി
ലഭിച്ച ഏതെങ്കിലും
പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാൻ
ഉണ്ടോ; വിശദാംശം
നല്‍കുമോ?
പ്രധാനമന്ത്രി
ഗ്രാമീണ സഡക് യോജന
3055.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രധാനമന്ത്രി ഗ്രാമീണ
സഡക് യോജന പ്രകാരം
പാലക്കാട് ജില്ലയില്‍
ഏതെല്ലാം റോഡുകള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഓരോ
റോഡിനും അനുവദിച്ച
തുകയും പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ?
ദേശീയ
നഗര ഉപജീവന മിഷന്
3056.
ശ്രീ.ജെയിംസ്
മാത്യു
,,
പി. ഉണ്ണി
,,
കെ. ദാസന്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
കുടുംബങ്ങളിലെ
സ്ത്രീകള്‍,
തൊഴില്‍രഹിതരായ യുവതീ
യുവാക്കള്‍
തുടങ്ങിയവര്‍ക്കായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ദേശീയ നഗര
ഉപജീവന മിഷന്
ആവഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
നഗര
പ്രദേശങ്ങളിലെ ദരിദ്ര
വിഭാഗങ്ങളുടെ
ജീവനോപാധികള്‍
വികസിപ്പിക്കുന്നതിനും
നൈപുണ്യ വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ദേശീയ
നഗര ഉപജീവന മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തെ എല്ലാ
നഗരസഭകളിലും
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പ്രോപ്പര്‍ട്ടി ടാക്സ്
പരിഷ്കരിക്കുവാന്‍ നടപടി
3057.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ
ഈടാക്കുന്ന
പ്രോപ്പര്‍ട്ടി ടാക്സ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
സാമ്പത്തിക വര്‍ഷം
മുതലാണ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രോപ്പര്‍ട്ടി
ടാകസ്
വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍
ആയതിന്റെ മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
കെട്ടിടങ്ങളുടെ
കാലപ്പഴക്കം
നിശ്ചയിച്ച്
പ്രോപ്പര്‍ട്ടി ടാക്സ്
കാലോചിതമായി
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വസ്തു
നികുതി ഒഴിവാക്കുന്നതിനായി
നല്കിയ അപേക്ഷ
3058.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കേന്ദ്രമാക്കി
387/IV/EKM/SRO/1996
നമ്പറായി രജിസ്റ്റര്‍
ചെയ്തു
പ്രവര്‍ത്തിക്കുന്ന
സംസ്കാര എന്ന സംഘടന
സംസ്കാര ട്രസ്റ്റിന്റെ
വസ്തു നികുതി
ഒഴിവാക്കുന്നതിനായി
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് RC2/36/19
എന്ന ഫയലില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
സംഘടന
നല്‍കിയിട്ടുള്ള
അപേക്ഷയില്‍ വേഗത്തില്‍
തീരുമാനമെടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണ - റിയല്‍
എസ്റ്റേറ്റ് മേഖലകള്‍ക്ക്
പരിപോഷണം
T 3059.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
മാന്ദ്യത്താല്‍
നിര്ജ്ജീവമായിട്ടുള്ള
കെട്ടിട നിര്‍മ്മാണം,
റിയല്‍ എസ്റ്റേറ്റ്
എന്നീ മേഖലകളെ
പരിപോഷിപ്പിക്കുവാന്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ബഡ്ജറ്റില്‍ ഇതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
നിര്‍മ്മാണ
സാധന സാമഗ്രികളുടെ വില
കുറയ്ക്കുന്നതിനും
ഭൂമിയുടെ താരിഫ് വില
ഉള്‍പ്പെടെ
വര്‍ദ്ധിപ്പിച്ച എല്ലാ
നിരക്കുകളും
കുറയ്ക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെട്ടിടങ്ങളുടെ
നിർമ്മാണ പെര്‍മിറ്റ്
3060.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെട്ടിടങ്ങളുടെ
നിർമ്മാണ പെര്‍മിറ്റ്
കാലാവധി
ദീർഘിപ്പിക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
പ്രസ്തുത തീരുമാനം
കെെക്കൊളളുന്നതിന്
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ?
കേരള
റിയല്‍ എസ്റ്റേറ്റ്
റെഗുലേറ്ററി അതോറിറ്റി
3061.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റിയല്‍ എസ്റ്റേറ്റ്
റെഗുലേറ്ററി
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
അതോറിറ്റിയില്‍
എത്ര അംഗങ്ങളാണ്
നിലവിലുളളത്;
ആരെല്ലാമാണവര്‍; അവരുടെ
യോഗ്യത എന്താണെന്ന്
അറിയിക്കാമോ;
(സി)
അതോറിറ്റി
അംഗങ്ങളുടെ നിയമനം
കേന്ദ്ര മാനദണ്ഡം
അനുസരിച്ചാണോ എന്ന്
വ്യക്തമാക്കാമോ?
അനധികൃത
കെട്ടിടങ്ങള്‍
ക്രമവൽക്കരിക്കാൻ നടപടി
3062.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളോടുചേര്‍ന്ന്
ഒരേകോമ്പൗണ്ടിൽ വിവിധ
തരം ചെറിയ മുറികളും,
അടുക്കളകളും,
ഔട്ട്ഹൗസുകളും മറ്റും
നിര്‍മ്മാണ
പെര്‍മ്മിറ്റ് ഇല്ലാതെ
അറിഞ്ഞോ അറിയാതെയോ
നിര്‍മ്മിച്ചിരിക്കുന്നത്,
ന്യായമായ ഫീസ് ചുമത്തി
ക്രമവൽക്കരിച്ചുകൊടുക്കാൻ
നിലവില്‍ ഉത്തരവുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
കെട്ടിടനിര്‍മ്മാണം
ക്രമവല്കരിക്കുന്നതിനായി
മുന്‍പുണ്ടായിരുന്ന
ഉത്തരവ്
മരവിപ്പിച്ചിട്ടുണ്ടോ;
ഈ ഉത്തരവ് ആറ്
മാസത്തേക്ക് കൂടി
നീട്ടി നൽകിയാല്
സാധാരണ ജനങ്ങള്‍ക്ക്
ഉപകാരപ്രദമായിരിക്കുമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ
കാര്യത്തില്‍ അനുകൂല
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
ഇങ്ങനെയുള്ള
കെട്ടിടങ്ങള്‍
ക്രമവല്‍ക്കരിച്ച്
കൊടുക്കാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇങ്ങനെയുള്ള
കെട്ടിടങ്ങളു മറ്റും
അദാലത്തിലൂടെ
ക്രമവൽക്കരിച്ചുകൊടുക്കാൻ
കോര്പ്പറേഷൻ
മേയര്‍മാര്‍ക്കും
മുനിസിപ്പൽ
ചെയര്മാൻമാര്ക്കും
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റുമാര്‍ക്കും
എന്തെങ്കിലും
തരത്തിലുള്ള അധികാരം
നിലവിലുണ്ടോ;
വിശദമാക്കുമോ; ആയതിന്റെ
ഉത്തരവ് ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
മേല്പറഞ്ഞവര്ക്ക് ഈ
കാര്യത്തില്‍ അധികാരം
നൽകുമോ;
(ഇ)
പ്രസ്തുത
കെട്ടിടങ്ങള്‍
ക്രമവൽക്കരിക്കാൻ ഫീസ്
ചുമത്തുന്നത് എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്;
വിശദമാക്കുമോ; കെട്ടിട
വിസ്തീര്‍ണ്ണം
അടിസ്ഥാനമാക്കിയുള്ള
ഫീസ് പട്ടിക
നിലവിലുണ്ടോ;
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ആസ്തി-പ്രത്യേക
വികസന ഫണ്ടുകള്‍
3063.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2016-17,
17-18, 18-19
വര്‍ഷങ്ങളില്‍
എം.എല്‍.എ. ആസ്തി
വികസനഫണ്ടും പ്രത്യേക
വികസനഫണ്ടും ഉപയോഗിച്ച്
തദ്ദേശ സ്വയംഭരണവകുപ്പ്
വഴി നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ട്;
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാകാനുണ്ട്;
(സി)
ഭരണാനുമതി
ലഭ്യമായ
പ്രവൃത്തികളില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭ്യമായ
പ്രവൃത്തികളില്‍ ഇനിയും
ഏതെങ്കിലും
പ്രവൃത്തികള്‍
ആരംഭിക്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
മുഴുവന്‍
പ്രവൃത്തികളും
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ആസ്തി-പ്രത്യേക
വികസന പദ്ധതികള്‍
3064.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
2016-17 മുതല്‍
നാളിതുവരെ നിയമസഭാ
മണ്ഡലം ആസ്തി വികസന
പദ്ധതിയിലും പ്രത്യേക
വികസന നിധിയിലും
ഉള്‍പ്പെട്ട
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ് വിഭാഗം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
2016-17
മുതല്‍ ഓരോ
വര്‍ഷത്തെയും പ്രസ്തുത
പ്രവൃത്തികളുടെ സ്ഥിതി
വിവരം ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എഞ്ചിനീയറിംഗ്
സ്റ്റാഫ് ഒഴിവുകള്‍
3065.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ്
ഓഫീസുകളിലും വിവിധ
തദ്ദേശഭരണ
സ്ഥാപനങ്ങളിലുമായി എത്ര
എഞ്ചിനീയറിംഗ്
സ്റ്റാഫിന്റെ ഒഴിവുകള്‍
ഉണ്ടെന്നും ഇവ
സ്ഥിരമായി നികത്താന്‍
എപ്പോള്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
പുനര്‍വിന്യാസം
3066.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേക്ക് ഓരോ
വകുപ്പില്‍ നിന്നും
എത്ര മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരെ
പുനര്‍വിന്യസിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പുനര്‍വിന്യാസ
ഉത്തരവുപ്രകാരം ഓരോ
വകുപ്പിലെയും എത്ര
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ ചുമതല
ഏറ്റെടുത്തുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഓരോ
വകുപ്പില്‍ നിന്നും
ഇനിയും എത്രപേരെ
തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക്
പുനര്‍വിന്യസിക്കേണ്ടതുണ്ട്;
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
പുനര്‍വിന്യാസം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും
എന്നറിയിക്കാമോ?
ഗ്രാമപഞ്ചായത്തുകളില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരണം
3067.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
ജനസംഖ്യയുള്ള
ഗ്രാമപഞ്ചായത്ത്
ഏതാണെന്ന്
വ്യക്തമാക്കാമോ; ഈ
ഗ്രാമപഞ്ചായത്തിലെ
ജനസംഖ്യ എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏറ്റവും കുറവ്
ജനസംഖ്യയുള്ള
ഗ്രാമപഞ്ചായത്ത്
ഏതാണെന്നും ഈ
ഗ്രാമപഞ്ചായത്തിലെ
ജനസംഖ്യ എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ജനസംഖ്യ
കൂടിയ
ഗ്രാമപഞ്ചായത്തിലും,
കുറഞ്ഞ ജനസംഖ്യയുള്ള
ഗ്രാമപഞ്ചായത്തിലും ഒരേ
സ്റ്റാഫ് പാറ്റേണ്‍ ആണോ
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ജനസംഖ്യ
കൂടുതലുള്ള
ഗ്രാമപഞ്ചായത്തുകളില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകളും
പി.എസ്.സി. നിയമനങ്ങളും
3068.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ വിവിധ
തസ്തികകളില്‍ എത്ര
പേര്‍ക്ക് പി.എസ്.സി.
മുഖേന നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ദിവസവേതന
ഡ്രെെവര്‍മാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
3069.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന എത്ര
ഡ്രെെവര്‍മാരാണ് 20
വര്‍ഷം
പൂര്‍ത്തീകരിച്ചിട്ടുളളത്;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
20 വര്‍ഷം
പൂര്‍ത്തീകരിച്ച
ഡ്രെെവര്‍മാരെ
സ്ഥിരപ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലെ
ഡ്രെെവര്‍മാരാണ് 20
വര്‍ഷം
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കുമോ ?
പഞ്ചായത്ത്
വകുപ്പിലെ പ്രമോഷന്
3070.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത് വകുപ്പില്‍
നേരിട്ട്
സെക്രട്ടറിയായി നിയമനം
ലഭിച്ചവര്‍ക്ക്
അര്‍ഹമായ പ്രമോഷന്
നല്‍കണമെന്ന്
സുപ്രീംകോടതി വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
പ്രമോഷന് ലഭിക്കാന്‍
അര്‍ഹരായവരുടെ
സീനിയോറിറ്റി ലിസ്റ്റ്
പഞ്ചായത്ത് വകുപ്പ്
ഡയറക്ടര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഈ
വിധി പ്രകാരം
അസിസ്റ്റന്റ്
ഡയറക്ടര്‍ ഓഫ്
പഞ്ചായത്ത്, ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫ്
പഞ്ചായത്ത്, ജോയിന്റ്
ഡയറക്ടര്‍ എന്നീ
തസ്തികകളില്‍ പ്രമോഷന്
ലഭിക്കാന്‍ അര്‍ഹതയുള്ള
റിട്ടയര്‍
ചെയ്തവരുടെയും
അല്ലാത്തവരുടെയും എത്ര
അപേക്ഷകള്‍ വകുപ്പിന്
ലഭിച്ചിട്ടുണ്ട്; ഈ
അപേക്ഷയില്‍
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കോടതി
വിധി
പുറപ്പെടുവിച്ചിട്ട്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അര്‍ഹമായ
പ്രമോഷന് നല്‍കാതെ
കാലതാമസം
വരുത്തുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(ഇ)
എങ്കില്‍
തടസ്സങ്ങള്‍ നീക്കി
മേല്‍ കോടതി വിധി
പ്രകാരം അര്‍ഹരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്ന് പ്രമോഷന്
നല്കാന് കഴിയും എന്ന്
അറിയിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിയമന നിരോധനം
3071.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
തസ്തിക
വെട്ടിക്കുറയ്ക്കുന്നതിനുഉള്ള
എന്തെങ്കിലും നീക്കം
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ടോ;
(ബി)
വകുപ്പിലെ
ഏതെങ്കിലും തസ്തികകളുടെ
ആവശ്യകത
പരിശോധിക്കുന്നതിനായി
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കമ്മിറ്റി
രൂപീകരിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
ഫയലിന്റെ പകര്‍പ്പ്
നല്‍കാമോ;
(ഡി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പകര്‍പ്പ് നല്‍കാമോ;
(ഇ)
പുതിയ
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
സ്ലൂയിസും
കള്‍വര്‍ട്ടും പണിയുന്നതിന്
നേരിടുന്ന കാലതാമസം
3072.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
വില്ലേജില്‍ കൊച്ചിന്
കോര്പ്പറേഷന് കീഴിലെ
15, 16 ഡിവിഷനുകളിലെ
ജനവാസ
കേന്ദ്രങ്ങളിലേയ്ക്ക്
കായല്‍ വെള്ളം
കയറുന്നത് തടയാന്‍
സ്ലൂയിസും
കള്‍വര്‍ട്ടും
പണിയുന്നതിനായി
നിയോജകമണ്ഡലം ആസ്തി
വികസന
പദ്ധതിയില്‍നിന്ന്
അനുവദിച്ച പത്തൊന്‍പത്
ലക്ഷം രൂപയുടെ
പ്രവൃത്തി
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിട്ടുള്ളത്
ആരെന്നും കരാര്‍
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊടുവള്ളി
നഗരസഭയിലെ മുൻ ഗുണഭോക്തൃ
സമിതി കണ്‍വീനർക്കെതിരെയുള്ള
റിക്കവറി നടപടികള്‍
3073.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
നഗരസഭയിലെ ഗുണഭോക്തൃ
സമിതി കണ്‍വീനറായിരുന്ന
വ്യക്തിക്കെതിരായ
റിക്കവറി നടപടികള്‍
അവസാനിപ്പിക്കുന്നത്
സംബന്ധിച്ച
223/FM3/2019-LSGD
ഫയലിന്മേല് കൊടുവള്ളി
നഗരസഭയോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാണ്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുള്ളത്;
പ്രസ്തുത റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
ഇതിന്മേൽ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
നഗരസഭയില്‍ എം.എല്‍.എ. ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
3074.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭയില്‍
എം.എല്‍.എ.-എസ്.ഡി.എഫ്.,
എം.എല്‍.എ.-എ.ഡി.എസ്.
പ്രവൃത്തികളില്‍
ഭരണാനുമതി ലഭിച്ചതും
ടെക്നിക്കല്‍ അനുമതി
കൊടുക്കാത്തതുമായ
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
(ബി)
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന
പ്രവൃത്തികളില്‍
കാലതാമസം
വരുത്തുന്നതിന്റെ കാരണം
എന്തെന്ന്
വിശദമാക്കാമോ;
ഏതെങ്കിലും
പ്രവൃത്തികള്‍
ചെയ്യുന്നതിന് നിലവില്‍
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പൊളിച്ചുനീക്കേണ്ട
കെട്ടിടങ്ങളുടെ വാല്യുവേഷന്
നടപടികള്‍
3075.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കിഫ്ബി
പദ്ധതിയിലുള്‍പ്പെട്ട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പതിനേഴോളം അണ്‍ഫിറ്റായ
കെട്ടിടങ്ങള്‍
പൊളിച്ചുനീക്കുന്നതിനായി
വാല്യുവേഷന്
ചെയ്യുന്നതിന് ആശുപത്രി
സൂപ്രണ്ട് 2019
ഒക്ടോബറില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ്
വിഭാഗത്തിന് കത്ത്
നല്‍കിയിട്ടും
നാളിതുവരെ നടപടികള്‍
സ്വീകരിക്കുകയോ
വാല്യുവേഷന്
ചെയ്യുകയോ
ചെയ്തിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്
കിഫ്ബിയും
ആരോഗ്യവകുപ്പ്
ടെക്നിക്കല്‍
കമ്മിറ്റിയും അനുമതി
നല്‍കിയിട്ടും
എല്‍.എസ്.ജി.ഡി.
വാല്യുവേഷന്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
വാല്യുവേഷന്
ചെയ്യേണ്ട
കെട്ടിടങ്ങള്‍
വാല്യുവേഷന് ചെയ്ത്
അടിയന്തരമായി
കെട്ടിടങ്ങള്‍
പൊളിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പ്രത്യേക
വിഹിതം
വിനിയോഗിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
3076.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
30.05.2019-ലെ
1105/2019,12.12.2019-ലെ
9823/2019 എന്നീ
ഉത്തരവുകള്‍ പ്രകാരം
പ്രത്യേക വിഹിതം
വിനിയോഗിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗ രേഖ
അനുസരിച്ചുള്ള
പദ്ധതികളല്ല വെളിയനാട്
ഗ്രാമപഞ്ചായത്ത്
തയ്യാറാക്കിയതെന്നും
തുകയുടെ നീതി
പൂര്‍വ്വകമായ വിതരണം
നടത്തിയില്ലായെന്നും
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
(സി)
മുന്‍ഗണനാ
ക്രമവും അര്‍ഹതാ
മാനദണ്ഡവും പാലിക്കാതെ
നടത്തുവാന്‍ പോകുന്ന
അറ്റകുറ്റപണികളും പൊതു
ആസ്തികളുടെ
പുനര്‍നിര്‍മ്മാണവും
പ്രളയത്തില്‍ തകര്‍ന്നവ
അല്ലാത്തതിനാല്‍
ഇക്കാര്യത്തില്‍
ഇടപെട്ട്
നീതിപൂര്‍വ്വകമായ
വിധത്തില്‍ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വളാഞ്ചേരി
സബ്ട്രഷറി
നിര്‍മ്മാണത്തിനായുള്ള സ്ഥലം
3077.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളാഞ്ചേരി
സബ്ട്രഷറി
നിര്‍മ്മാണത്തിന്
വേണ്ടി കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് കോമ്പൗണ്ടില്‍
നിന്നും സ്ഥലം
അനുവദിക്കുന്നത്
സംബന്ധിച്ച് മലപ്പുറം
അസിസ്റ്റന്റ്
കമ്മീഷണര്‍
(ഗ്രാമവികസനം)
ഗ്രാമവികസന
കമ്മീഷണര്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ ഗ്രാമവികസന
കമ്മീഷണര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ?
പെരിഞ്ഞനം
ഗ്രാമപഞ്ചായത്തിലെ
കെട്ടിടനിര്‍മ്മാണ അനുമതി
3078.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പെരിഞ്ഞനം
ഗ്രാമപഞ്ചായത്തിലെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട A3 7995/17
dtd 17/4/18 എന്ന
ഫയലില്‍ പഞ്ചായത്ത്
നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍; എന്നാണ്
സ്വീകരിച്ചത്;
(ബി)
പ്രസ്തുത
ഫയലിലെ അപേക്ഷ പ്രകാരം
നിര്‍മ്മാണം
പുഴക്കരയിലായതിനാല്
വിപുലീകരണം നിയമപ്രകാരം
സാധ്യമാണോ; എങ്കില്‍
എപ്രകാരം; ഇല്ലെങ്കില്‍
പ്രസ്തുത ഫയല്‍ 2018
സെപ്റ്റംബര്‍ മാസം കേരള
തിരദേശ പരിപാലന
അതോറിറ്റി പരിഗണിച്ച്
കെട്ടിട വിപുലീകരണ
അനുമതി നിരസിച്ചതായി
അറിയിപ്പ്
നല്‍കിയിരുന്നോ;
(സി)
പ്രസ്തുത
ഫയല്‍ നിരസിച്ചത്
കണക്കിലെടുത്ത്
അപേക്ഷകന് കെട്ടിടം
ഇടിച്ച് നിരത്തിയശേഷം
പഴയകെട്ടിടം നിന്ന
സ്ഥലത്ത് പുതുക്കിപ്പണി
നടത്താമെന്ന് കാണിച്ച്
2668 dtd 24/12/2019
എന്ന ഫയല്‍ നമ്പറില്‍
പഞ്ചായത്തില്‍
പുനരപേക്ഷ
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല്
പഞ്ചായത്തിലെ ഏതൊക്കെ
അധികാരികള്‍ അന്വേഷണ
റിപ്പോര്‍ട്ട് നല്കി;
(ഡി)
എഞ്ചിനീയര്‍
നല്കിയ റിപ്പോര്‍ട്ട്
പരിശോധിക്കേണ്ട
പ്രസ്തുത പഞ്ചായത്തിലെ
ഉന്നത ഉദ്യോഗസ്ഥര്‍
ആരൊക്കെ;
ബന്ധപ്പെട്ടവര്‍
കര്‍ത്തവ്യം
നിറവേറ്റിയിരുന്നോ;
ഇല്ലെങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല് കേരള
തിരദേശ പരിപാലന
അതോറിറ്റിയ്ക്ക്
നല്കിയ റിപ്പോര്‍ട്ട്
പുന:പരിശോധിക്കുമോ;
(ഇ)
മരടിലെ
സാഹചര്യം വിസ്മരിച്ച്
പരിസ്ഥിതി പ്രശ്നങ്ങള്‍
ഗുരുതരമാക്കുന്ന
പ്രസ്തുത
കെട്ടിടനിര്‍മ്മാണ
അനുമതി
നല്‍കിയിട്ടുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പുന:പരിശോധിക്കാന്‍
സത്വരം തയ്യാറാകുമോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ?
വെങ്ങാനൂര്‍
പഞ്ചായത്തിലെ അനധികൃത
പന്നിഫാമുകള്‍
3079.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിലെ
വെങ്ങാനൂര്‍
ഗ്രാമപഞ്ചായത്തിലെ
മാവുവിള, ഓഫീസ് വാര്‍ഡ്
എന്നിവിടങ്ങളിലെ
അനധികൃത
പന്നിഫാമുകള്‍ക്കെതിരെ
3/2/2020ല്‍ പഞ്ചായത്ത്
സെക്രട്ടറിക്ക്
പ്രദേശവാസികള്‍ നൽകിയ
പരാതിയിന്മേൽ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫാമുകള്‍ വൃത്തിഹീനമായ
സാഹചര്യത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വളരെ മുമ്പുതന്നെ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കുന്നതിന്
പഞ്ചായത്ത് സെക്രട്ടറി
നോട്ടീസ് നൽകിയിട്ടും
പ്രസ്തുത ഫാമുകള്‍
പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
അതിനെതിരെ എന്ത്
മേൽനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
എഞ്ചിനിയറിംഗ്
വിങ്ങില്‍ ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലുള്ള ഒഴിവുകള്‍
3080.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
വകുപ്പ് എഞ്ചിനിയറിംഗ്
വിങ്ങിന് കീഴില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലുള്ള
ഒഴിവുകളുടെ തസ്തിക,
തദ്ദേശസ്വയംഭരണ സ്ഥാപനം
എന്നിവ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
പ്രസ്തുതു ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
മട്ടാഞ്ചേരി
മരക്കടവിലെ അറവുശാല
3081.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
06.02.2007
മുതല്‍
അടച്ചിട്ടിരിക്കുന്നതും
24.11.2017ല്‍ ശുചിത്വ
മിഷനില്‍ നിന്നും
നിരാക്ഷേപ സാക്ഷ്യപത്രം
ലഭിച്ചിട്ടുള്ളതും
സോയില്‍ ടെസ്റ്റ്
കഴിഞ്ഞിട്ടുള്ളതും
2018-19 ജനകീയാസൂത്രണ
പദ്ധതിയില്‍പ്പെടുത്തി
2 കോടി രൂപ
വകയിരുത്തിയിട്ടുള്ളതുമായ
മട്ടാഞ്ചേരി മരക്കടവിലെ
അറവുശാലയുടെ വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
തയ്യാറാക്കി
സമര്‍പ്പിക്കുവാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
ഈ പദ്ധതിയുടെ നിജസ്ഥിതി
എന്തെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ഭവന നിര്‍മ്മാണ
പദ്ധതികള്‍
3082.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
ലൈഫ്, പി.എം.എ.വൈ.
എന്നീ പദ്ധതികള്‍
പ്രകാരം എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തികരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര വീടുകളാണ് ഇനി
പൂര്ത്തീകരിക്കാനുള്ളതെന്ന
വിവരം തദ്ദേശസ്ഥാപനം
തിരിച്ച് നല്‍കാമോ?
എളങ്കുന്നപ്പുഴ
എൽ.പി. സ്കൂളിന് പുതിയ
കെട്ടിടം
3083.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
സര്‍ക്കാര്‍ എൽ.പി.
സ്കൂളിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നിയോജകമണ്ഡല ആസ്തി
വികസന സ്കീമിൽ നിന്നും
പണം അനുവദിക്കുകയും
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി നൽകുകയും
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ജിഡ
ഫണ്ട് വിനിയോഗിച്ച് റോഡ്
നിര്‍മ്മാണം
T 3084.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മാണം
നടന്നുവരുന്ന പിഴല സീറോ
ലാന്റിങ്ങിന്
അനുബന്ധമായ റോഡിന്റെ
അലൈന്മെന്റ്
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര ഭൂവുടമകളില്‍
നിന്നായി എത്രത്തോളം
ഭൂമിയാണ്
ഏറ്റെടുക്കേണ്ടിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിനായി ഏത്
ഏജന്‍സിയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ?
പകല്‍
വീടുകളുടെ പ്രവര്‍ത്തനം
T 3085.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റപ്പെടല്‍
അനുഭവിക്കുന്ന
വൃദ്ധജനങ്ങളുടെ
മാനസികാരോഗ്യ
സംരക്ഷണത്തിന് ആരംഭിച്ച
പകല്‍ വീടുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി പകല്‍
വീടുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും
ആരംഭിച്ചവയുടെ വിശദാംശം
നല്‍കുമോ;
(സി)
പകല്‍
വീടുകളില്‍
ഡോക്ടര്‍മാരുടെയും,
നഴ്സുമാരുടെയും സേവനം
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ?
തദ്ദേശ
സ്വയംഭരണ വാര്‍ഡ് നിര്‍ണയം
സംബന്ധിച്ച പരാതികള്‍
3086.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വാര്‍ഡ്
നിര്‍ണയം സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഡ്
പുനര്‍നിര്‍ണയം
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ വകുപ്പില്‍ പൊതു
സിവില്‍ സര്‍വ്വീസ്
3087.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
ഏകീകൃത പൊതു സിവില്‍
സര്‍വ്വീസ്
രൂപീകരിക്കുന്നതിനുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
പൊതുസര്‍വ്വീസ്
രൂപീകരണത്തിന്റെ
ഭാഗമായുള്ള കരട്
വിശേഷാല്‍ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കരട്
വിശേഷാല്‍ ചട്ടങ്ങള്‍
സംബന്ധിച്ച്
ജീവനക്കാരുടെ
പ്രതിനിധികളുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ചര്‍ച്ച
നടത്തുമോ; അറിയിക്കാമോ;
(സി)
പൊതുസര്‍വ്വീസ്
സംബന്ധിച്ച്
ജീവനക്കാരുടെ ആശങ്ക
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പൊതു
സര്‍വ്വീസ്
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
ആധുനിക രീതിയിലുള്ള ശ്മശാനം.
3088.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമങ്ങളിലെയും
പട്ടണങ്ങളിലെയും സ്ഥല
സൗകര്യത്തിന്റെ കുറവ്
മുന്നില്‍ കണ്ട് എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും ആധുനിക
രീതിയിലുള്ള
ശ്മശാനങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
ഓരോ വര്‍ഷവും മതിയായ
ഫണ്ട് ശ്മശാനങ്ങളുടെ
നവീകരണത്തിന്
വകയിരുത്തുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
വൈദ്യുതി
ശ്മശാനങ്ങളെയും ഗ്യാസ്
ചേമ്പറുകള്‍
ഉപയോഗിച്ചുള്ള
ശ്മശാനങ്ങളെയും
പ്രോത്സാഹിപ്പിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഏകീകൃത
പൊതുസര്‍വ്വീസ് രൂപീകരണം
3089.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏകീകൃത
പൊതുസര്‍വ്വീസ്
രൂപീകരണവുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
നേതൃത്വത്തില്‍
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കമ്മിറ്റി
വകുപ്പ് തലവന്മാരുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ മിനിട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വകുപ്പ്
തലവന്മാരും സര്‍വ്വീസ്
സംഘടനാ പ്രതിനിധികളും
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ പാക്വയി
പാലത്തിന്റെ നിര്‍മ്മാണം
3090.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഒലിച്ചുപോയ പാക്വയി
പാലം
നിര്‍മ്മാണത്തിന്റെ
സാങ്കേതിക അനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമൊ;
(ബി)
ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
റീ
ബില്‍ഡ് കേരളയില്‍ ഇത്
സംബന്ധിച്ച ഫയല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ
എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
3091.
ശ്രീ.പി.ടി.
തോമസ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അനൂപ്
ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
വാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
സംവരണ വാര്‍ഡുകളുടെ
എണ്ണവും ഇതിനോട്
അനുബന്ധിച്ച്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
വാര്‍ഡുകളുടെ
എണ്ണത്തില്‍ വന്ന
മാറ്റം മൂലം എന്ത് അധിക
ചെലവ് ഒരു വര്‍ഷം
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
(സി)
സെന്‍സസ്
നടപടികള്‍ ആരംഭിച്ച
സാഹചര്യത്തില്‍
വാര്‍ഡുകളുടെ എണ്ണം
കൂട്ടിയതും അതിന്റെ
പരിധിയില്‍ മാറ്റം
വരുത്തിയതും സെന്‍സസ്
നിയമത്തിന്റെയും അതിലെ
ചട്ടങ്ങളുടെയും
ലംഘനമാകില്ലേയെന്ന്
വ്യക്തമാക്കാമോ?
ഫണ്ടുകളുടെ
അപര്യാപ്തത
3092.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടും വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍ ഫണ്ടുകള്‍
അപര്യാപ്തമാണ് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പെര്‍ഫോമന്‍സ്
ഓഡിറ്റ് യൂണിറ്റുകള്‍
3093.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ നിലവിലുള്ള
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റ് സംവിധാനമായ
പെര്‍ഫോമന്‍സ് ഓഡിറ്റ്
യൂണിറ്റുകള്‍
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പി.എ.യു
നിര്‍ത്തലാക്കുകയാണെങ്കില്‍,
പി.എ.യു വില്‍ ജോലി
ചെയ്യുന്ന ജീവനക്കാരെ
പുനര്‍വിന്യസിക്കാന്‍
അധികം തസ്തികകള്‍
പഞ്ചായത്തുകളില്‍
അനുവദിച്ചു നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
വര്‍ഷവും നടത്തിയ
പഞ്ചായത്ത്
ദിനാഘോഷങ്ങള്‍ക്ക് എത്ര
രൂപ വീതം
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
പഞ്ചായത്തുകളില്‍
നിന്നും പിരിച്ച
തുകയില്‍ ബാക്കി വന്ന
തുക എന്താവശ്യത്തിന്
വിനിയോഗിച്ചുവെന്ന്
വിശദാംശം നല്‍കാമോ;
(സി)
ഈയിനത്തിൽ തദ്ദേശ
സ്ഥാപനങ്ങളില്‍ നിന്നും
ഓരോ വര്‍ഷവും
പിരിച്ചെടുത്ത ആകെ
തുകയുടെ വിശദാംശങ്ങള്‍
നല്‍കാമോ?
പെരിന്തല്‍മണ്ണ
താഴേക്കോട് ഐ.ടി.ഐ.യ്ക്ക്
സ്ഥലം
3094.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.ഐ.കള്‍ക്ക്
സ്ഥലം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട് ഐ.ടി.ഐ-യുടെ
വിഷയത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സ്ഥലം
അനുവദിക്കുന്നതിനുള്ള
ശിപാര്‍ശ പഞ്ചായത്ത്
വകുപ്പില്‍ നിന്നും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്; ശിപാര്‍ശയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
നാളിതുവരെയായിട്ടും
സ്ഥലം അനുവദിയ്ക്കാത്ത
സാഹചര്യത്തില്‍
അടിയന്തരമായി സ്ഥലം
അനുവദിക്കുന്നതിന്
നടപടി കൈക്കൊള്ളുമോ
എന്നറിയിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ്
ഓഡിറ്റ് വിഭാഗം
3095.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
മോണിറ്റര്‍
ചെയ്യുന്നതിന്
രൂപീകരിച്ച
പെര്‍ഫോമന്‍സ് ഓഡിറ്റ്
വിഭാഗം നിര്‍ത്തല്‍
ചെയ്യുന്നത് അഴിമതി
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രവൃത്തികളുടെ
കാര്യക്ഷമത
കുറയ്ക്കുന്നതിനും
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
പെര്‍ഫോമന്‍സ്
ഓഡിറ്റ് സംവിധാനം
നിര്‍ത്തല്‍
ചെയ്യുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
മിക്ക
ഗ്രാമപഞ്ചായത്തുകളും
ഐ.എസ്.ഒ.
സര്ട്ടിഫിക്കേഷന്
നേടിയ പശ്ചാത്തലത്തില്‍
കൃത്യമായ
മോണിറ്ററിംഗിന്
പെര്‍ഫോമന്‍സ്
ഓഡിറ്റിന് പകരം
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ
പ്രവര്‍ത്തനം
3096.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിന്റെ
കാര്യക്ഷമത
കൂട്ടുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
വിഭാഗം നടത്തിയ റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെയും
റോഡ് പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം നടത്തിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ?
നടപ്പാതകള്‍ കയ്യേറിയത് മൂലം
കാല്‍നടയാത്രക്കാര്‍
അനുഭവിക്കുന്ന ദുരിതം
3097.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷിത
നടപ്പാതയില്ലാത്തതും
നിലവിലുള്ള നടപ്പാതകൾ
അധികൃതരുടെ ഒത്താശയില്‍
പലരും കൈയടക്കിയതും
മൂലം കാല്‍നടക്കാര്‍
അനുഭവിക്കുന്ന ദുരിതവും
തിരക്കേറിയ പാതകളില്‍
അവര്‍ നേരിടുന്ന
അപകടങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാല്‍നടയാത്രക്കാരുടെ
സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍
ഹൈക്കോടതിയില്‍ നിന്നും
വിധിയെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
റോഡപകടങ്ങൾ
മൂലമുള്ള മരണങ്ങളിൽ
കാല്‍നടക്കാരുടെ എണ്ണം
വര്‍ദ്ധിച്ച് വരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വില്ലേജ്
എക്സ്റ്റൻഷൻ ഓഫീസര്‍മാരുടെ
പ്രീ-സര്‍വ്വീസ് പരിശീലനകാലം
3098.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
എക്സ്റ്റൻഷൻ
ഓഫീസര്‍മാരുടെ
പ്രീ-സര്‍വ്വീസ്
പരിശീലനകാലം
സര്‍വ്വീസായി
പിരിഗണിച്ച് ആനുകൂല്യം
നല്‍കിയത് തിരിച്ച്
പിടിക്കുന്നതിന്
അക്കൗണ്ടന്റ്
ജനറൽ(എ.ജി.)
നിര്‍ദ്ദേശം
നൽകിയിരുന്നോ; ഇനി
ആരുടെയെങ്കിലും തുക
തിരിച്ച്
പിടിക്കാനുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രീ-സര്‍വ്വീസ്
പരിശീലനകാലം
പൂര്‍ത്തീകരിച്ച്
വകുപ്പിൽ ജോലിചെയ്യുന്ന
വില്ലേജ് എക്സ്റ്റൻഷൻ
ഓഫീസര്‍മാര്‍ക്ക്
പോലീസ് വകുപ്പിലെ
പ്രീ-സര്‍വ്വീസ്
പൂര്‍ത്തീകരിച്ച
ജീവനക്കാര്‍ക്ക്
നൽകിയതുപോലെയുള്ള
ആനുകൂല്യം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിലെ ലക്ചറര്‍ തസ്തിക
3099.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ ലക്ചറര്‍
ഗ്രേഡ് I, ഗ്രേഡ് II
തസ്തികകളിലെ ജോലി
സ്വഭാവത്തില്‍
എന്തെല്ലാം
വ്യത്യാസങ്ങളാണുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഗ്രേഡ്
II ഇല്ലാതെ ഗ്രേഡ് I
മാത്രമുള്ള ലക്ചറര്‍
തസ്തികകള്‍
ഏതൊക്കെയാണ്; ഇവര്‍ക്ക്
ഗ്രേഡ് II
അനുവദിക്കാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(സി)
ലക്ചറര്‍
തസ്തികയില്‍ സ്പെഷ്യല്‍
റൂള്‍ അപാകത
പരിഹരിക്കുന്നതിന്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ലക്ചറര്‍
ഗ്രേഡ് I, ഗ്രേഡ് II
തസ്തികകള്‍ മുന്‍കാല
പ്രാബല്യത്തോടെ
ഏകീകരിച്ച്
ഉത്തരവുണ്ടാകുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമവികസന
വകുപ്പിലെ വിശേഷാല്‍
ചട്ടങ്ങള്‍
3100.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ ബിരുദം
യോഗ്യത
നിശ്ചയിച്ചിട്ടുളള
തസ്തികകള്‍ ഗസറ്റഡ്
വിഭാഗത്തിലും
ബിരുദാനന്തരബിരുദം
യോഗ്യത
നിശ്ചയിച്ചിട്ടുളള
തസ്തികകള്‍ നോണ്‍
ഗസറ്റഡ് വിഭാഗത്തിലും
ഉള്‍പ്പെടുത്തി
വിശേഷാല്‍ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിശേഷാല്‍
ചട്ടങ്ങളില്‍
തസ്തികമാറ്റ നിയമനം വഴി
ഗസറ്റഡ് തസ്തികയില്‍
നിന്നും നോണ്‍ ഗസറ്റഡ്
തസ്തികയില്‍ നിയമനം
നടത്തുന്നതിന് ചട്ടം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഗ്രാമവികസന
വകുപ്പിലെ തസ്തികകള്‍
3101.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
കമ്മീഷണര്‍, കില
ഡയറക്ടര്‍, വികസന
പരിശീലന കേന്ദ്രം
പ്രിന്‍സിപ്പല്‍
എന്നിവരെ
ഉള്‍പ്പെടുത്തി
ഗ്രാമവികസന വകുപ്പിലെ
തസ്തികകള്‍ സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു സമിതി
രൂപീകരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുന്നതിന് ഇടയായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
കാര്യങ്ങള്‍
പരിശോധിക്കുന്നതിനാണ്
സമിതിയെ
നിയോഗിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ; പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സെക്രട്ടേറിയറ്റില്‍
ഏതെല്ലാം ഫയലുകളാണ്
പരിശോധനയിലുള്ളതെന്ന്
വിശദമാക്കാമോ?
ഗ്രാമ
വികസനത്തിനായി സ്വീകരിച്ച
നടപടികള്‍
3102.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗ്രാമ വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഗ്രാമ
വികസനത്തിനായി കൂടുതല്‍
തുക സംസ്ഥാനത്തിന്
അനുവദിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഗ്രാമ
വികസനത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കോതമംഗലത്ത്
ഗ്രാമവികസന വകുപ്പിന്റെ
പരിശീലനകേന്ദ്രം
3103.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ഒരു വികസന
പരിശീലന കേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്നതിന്റെ
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രത്തിന്
എത്ര ഏക്കര്‍ സ്ഥലമാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥലം പരിശീലന
കേന്ദ്രത്തിന്
അനുവദിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പരിശീലനകേന്ദ്രം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പരിശീലന കേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
കുടുംബശ്രീയിലെ
പ്രതിസന്ധി
T 3104.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലനിൽക്കുന്ന
സാമ്പത്തിക
ബുദ്ധിമുട്ടും ട്രഷറി
നിയന്ത്രണവും മൂലം
ഫണ്ട് ലഭിക്കാത്തതിനാൽ
പുതിയ സംരംഭങ്ങളോ
പദ്ധതികളോ
ആരംഭിക്കേണ്ടതില്ലെന്ന്
കുടുംബശ്രീ സംസ്ഥാന
മിഷൻ ജില്ലാ
മിഷനുകൾക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഇതുമൂലം
വിവിധ പ്രദേശങ്ങളിൽ
കുടുംബശ്രീ കഫേകൾ,
തയ്യൽ, കറി പൗഡർ
യൂണിറ്റുകൾ തുടങ്ങിയവ
പുതുതായി തുടങ്ങാൻ
സാധിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
അമൃത്
പദ്ധതി
3105.
ശ്രീ.ടി.ജെ.
വിനോദ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്കരിച്ച അമൃത്
പദ്ധതി പ്രകാരം
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതില്‍
ഉള്‍പ്പെട്ട
പദ്ധതികള്‍ക്ക് എത്ര
കോടി രൂപയുടെ കേന്ദ്ര
സഹായം ലഭിച്ചുവെന്നും
ഇതിനകം എത്ര കോടി
രൂപയുടെ പദ്ധതികള്‍
പൂര്‍ത്തിയാക്കിയെന്നും
വെളിപ്പെടുത്താമോ;
(സി)
അമൃത്
പദ്ധതി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളില്‍ വളരെയധികം
കാലതാമസം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
ഉണ്ടായിട്ടുളള
പ്രതിബന്ധങ്ങള്‍ നീക്കി
കാലാവധിക്കുളളില്‍
പദ്ധതി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അമൃത്
പദ്ധതി
3106.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ അമൃത്
പദ്ധതിയില്‍ കേന്ദ്ര,
സംസ്ഥാന വിഹിതം എത്ര
വീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?