റോഡ്
സുരക്ഷാ ഫണ്ട് വിനിയോഗിച്ച്
ചെങ്ങന്നൂരിലെ പ്രവൃത്തികള്‍
3180.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റോഡ് സുരക്ഷാ ഫണ്ട്
വിനിയോഗിച്ച്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട്
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ വാഹന പരിശോധന
3181.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഈ
സാമ്പത്തികവര്‍ഷം
മോട്ടോര്‍ വാഹന വകുപ്പ്
നടത്തിയിട്ടുള്ള വാഹന
പരിശോധനയില്‍
കണ്ടെത്തിയ
പിഴവുകള്‍ക്ക് ഈടാക്കിയ
പിഴ തുക ആകെ
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
തരത്തില്‍പ്പെട്ട
വാഹനങ്ങളില്‍ നിന്നാണ്
കൂടുതല്‍
നിയമലംഘനങ്ങള്‍
കണ്ടുവരുന്നത്;
(സി)
മോട്ടോര്‍
വാഹന വകുപ്പ്
വാഹനമോടിക്കുന്നവര്‍
നടത്തുന്ന
നിയമലംഘനങ്ങള്‍
കണ്ടെത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
വിന്റേജ്
വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്
3182.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിന്റേജ്
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്‍കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ നിയമഭേദഗതി
കൊണ്ടുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിനായുള്ള
നിയമത്തിന്റെ കരട്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം
അറിയിക്കണമെന്ന്
കേന്ദ്രം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
അഭിപ്രായമാണ്
അറിയിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
വിദേശത്ത്
നിന്നും ഇറക്കുമതി
ചെയ്ത പഴയ
വാഹനങ്ങള്‍ക്കും
വിന്റേജ് രജിസ്ട്രേഷന്
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിന് ലഭിച്ച
വരുമാനം
3183.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍
മോട്ടോര്‍ വാഹന വകുപ്പ്
മുഖാന്തരം ലഭിച്ച
വരുമാനം എത്ര
വീതമാണെന്ന്
ജില്ലാടിസ്ഥാനത്തിൽ
അറിയിക്കാമോ;
(ബി)
ഈ
വരുമാനത്തിൽ ഏതെല്ലാം
ഇനങ്ങള്‍
ഉള്‍പ്പെടുന്നുവെന്ന്
അറിയിക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ ഡിജിറ്റല്‍
സേവനങ്ങള്‍
3184.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍ കടലാസ്
രേഖകള്‍ വേണ്ടതും
വേണ്ടാത്തതുമായ
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന വകുപ്പ്
മുഖേന ഡിജിറ്റലായി
കിട്ടുന്ന രേഖകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
ഡ്രൈവിംഗ് ലൈസന്‍സ്,
വാഹന രജിസ്ട്രേഷന്
എന്നീ സേവനങ്ങള്‍ക്ക്
ഡിജിറ്റല്‍ ഫയല്‍
മതിയോ; ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ദീര്‍ഘദൂര
സര്‍വ്വീസ് ബസ്സുകളിലും
ലോറികളിലും രണ്ട്
ഡ്രൈവര്‍മാര്‍
3185.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘദൂര
സര്‍വ്വീസ് നടത്തുന്ന
ബസ്സുകളിലും ലോറികളിലും
രണ്ട്
ഡ്രൈവര്മാരുണ്ടാകണമെന്നത്
കണക്കിലെടുത്ത് ഇവ
പാലിക്കപ്പെടുന്നുണ്ടോ
എന്നത്
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തമിഴ്നാട്ടിലെ
അവിനാശിക്കു
സമീപമുണ്ടായ അപകടം
കണക്കിലെടുത്ത്
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍
3186.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
മുതല്‍ 2019 വരെ
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട പുതിയ
വാഹനങ്ങളുടെ എണ്ണം ഇനം
തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട്
വിവിധയിനങ്ങളിലായി
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്രയെന്നും
ജില്ലാടിസ്ഥാനത്തില്‍
വാഹനങ്ങളുടെ ഇനം
തിരിച്ച്
വിശദമാക്കാമോ?
പരിഷ്ക്കരിച്ച
മോട്ടോര്‍ വാഹന നിയമം
3187.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
നിയമം അനുസരിച്ച്
പരിഷ്ക്കരിച്ച
മോട്ടോര്‍ വാഹന
നിയമപ്രകാരമുള്ള പിഴ
ചുമത്തുന്നത്
സംബന്ധിച്ച്
സംസ്ഥാനത്ത് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമത്തില്‍ ഇളവ്
വരുത്തുന്ന
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ നിയമോപദേശം
തേടിയിരുന്നോ; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കുന്നത്
സംബന്ധിച്ച പ്രായോഗിക
ബുദ്ധിമുട്ട്
കേന്ദ്രത്തെ
അറിയിച്ചിരുന്നോ;
ആയതിന് കേന്ദ്ര
സര്‍ക്കാര്‍ മറുപടി
ലഭ്യമാക്കിയിട്ടുണ്ടോ?
റോഡ്
സുരക്ഷാ അതോറിറ്റി
നിയമത്തില്‍ ഭേദഗതി
T 3188.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷ അതോറിറ്റി
ആക്ടില്‍ ഭേദഗതി
വരുത്തി സ്വതന്ത്ര
ചുമതലയുളള റോഡ്
സുരക്ഷാ കമ്മീഷണര്‍
തസ്തികക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
നിലവിലുളള
നിയമപ്രകാരം
കമ്മീഷണര്‍ക്ക് റോഡ്
സുരക്ഷ കാര്യങ്ങളില്‍
ഇടപെടുവാനുളള പൂര്‍ണ്ണ
അധികാരം ഉണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിനായി റോഡ്
സുരക്ഷാ അതോറിറ്റി
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ റോഡ് സുരക്ഷ
പദ്ധതി
T 3189.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ റോഡ്
സുരക്ഷാ അതോറിറ്റിയുടെ
നേതൃത്വത്തില്‍ ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
ഓരോ പ്രവൃത്തിക്കായും
ചെലവഴിക്കുന്ന തുക
എത്രയെന്നും
വിശദമാക്കാമോ?
റോഡ്
സുരക്ഷാ ഫണ്ട്
3190.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ ഫണ്ടിനായി
സര്‍ക്കാര്‍ പിരിച്ച
അറൂന്നൂറ് കോടിയോളം രൂപ
ഇനിയും റോഡ്ഫണ്ട്
അതോറിറ്റിക്ക്
കൈമാറാത്ത
സാഹചര്യമുണ്ടോ
എന്നറിയിക്കാമോ;
(ബി)
ട്രഷറി
അക്കൗണ്ടിലെത്തിയ ഈ
പണമത്രയും വകമാറ്റി
ചെലവഴിക്കുക ഉണ്ടായോ;
(സി)
അതോറിറ്റി
നടപ്പാക്കുന്ന റോഡ്
സുരക്ഷാ പദ്ധതികളില്‍
പലതും ഫണ്ടില്ലാതെ
അവതാളത്തിലാകുമ്പോള്‍
ലഭിക്കേണ്ട അര്‍ഹമായ
തുക അതോറിറ്റിക്ക്
കൈമാറാത്തതിന്റെ
സാഹചര്യമെന്തെന്ന്
അറിയിക്കാമോ;
(ഡി)
വാഹന
വകുപ്പ് ശേഖരിക്കുന്ന
ഒരു ശതമാനം സെസ്സും
വകുപ്പ് ഈടാക്കുന്ന
കോമ്പൗണ്ടിംഗ് ഫീസിന്റെ
പകുതിയും അതോറിറ്റിക്ക്
നല്‍കണമെന്ന്
നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
(ഇ)
എങ്കില്‍
ഈ തുക സര്‍ക്കാര്‍
പിരിച്ചതിന്
തെളിവുണ്ടെങ്കിലും പണം
എന്തിന് ചെലവഴിച്ചു
എന്നതിന്
വ്യക്തതയില്ലാത്ത
സാഹചര്യമുണ്ടോ;
ഇക്കാര്യം പരിശോധിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ?
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
3191.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് റോഡ്
സുരക്ഷാ അതോറിറ്റി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇരുചക്രവാഹനങ്ങളില്‍
പുറകില്‍
ഇരിക്കുന്നവര്‍ക്കും
ഹെല്‍മറ്റ്
നിര്‍ബന്ധമാക്കിയതിനുശേഷം
അപകട മരണങ്ങള്
കുറഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
റോഡ്
സേഫ്റ്റി അതോറിറ്റിയുടെ ഗതാഗത
സുരക്ഷാനടപടികള്‍
3192.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റോഡ്
സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
റോഡ്
സേഫ്റ്റി അതോറിറ്റി
രൂപീകരിച്ചതിനുശേഷം
നാളിതുവരെ ഓരോ വര്‍ഷവും
ലഭിച്ച തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അതില്‍
എത്ര തുക റോഡ് സേഫ്റ്റി
അതോറിറ്റിയ്ക്ക്
കൈമാറിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
റോഡ്
സേഫ്റ്റിയ്ക്കായി ഫണ്ട്
ലഭിക്കുന്നതിനുള്ള
മറ്റ്
ധനസ്രോത്രസ്സുകള്
ഏതൊക്കെയെന്നും അതില്‍
നിന്നും ലഭ്യമായ തുക
എത്രയെന്നും
വിശദമാക്കാമോ?
റോഡ്
സുരക്ഷ സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നിര്‍ദ്ദേശം
3193.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
നിയമങ്ങളെക്കുറിച്ചും
റോഡ്
നിയമങ്ങളെക്കുറിച്ചും
വ്യക്തമായ അവബോധം
ഇല്ലാത്തതാണ്
റോഡപകടങ്ങളുടെ
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെക്കുറിച്ച്
പ്രെെമറി തലം മുതല്‍
കുട്ടികളില്‍ അവബോധം
ഉണ്ടാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
റോഡ്
സുരക്ഷ സ്കൂള്‍
പാഠ്യപദ്ധതിയുടെ
ഭാഗമാക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം
വിദ്യാഭ്യാസ വകുപ്പിന്
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
അവിനാശി
ബസ്സപകടത്തില്‍
ആശ്രിതര്‍ക്കുള്ള ധനസഹായം
3194.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അവിനാശി
ബസ്സപകടത്തില്‍
മരിച്ചവരുടെ
ആശ്രിതര്‍ക്കും പരിക്ക്
പറ്റിയവര്‍ക്കും എത്ര
രൂപയാണ് സഹായമായി
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
തുക
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കിയോയെന്നും
വ്യക്തമാക്കാമോ;
(ബി)
സഹായമായി
പ്രഖ്യാപിച്ച തുകയില്‍
സര്‍ക്കാരിന്റെ ഒരു രൂപ
പോലും സര്‍ക്കാര്‍
സഹായമില്ലെന്ന ആക്ഷേപം
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇൻഷുറൻസ്
കമ്പനി നല്കുന്ന
തുകയാണോ സര്‍ക്കാര്‍
സഹായമായി
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കാമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍
കണ്ടെത്തുന്നതിന് അത്യാധുനിക
ക്യാമറകള്‍
3195.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രാഫിക് നിയമ
ലംഘനങ്ങള്‍
കണ്ടെത്തുന്നതിന്
അത്യാധുനിക ക്യാമറകള്‍
സ്ഥാപിച്ച എത്ര
വാഹനങ്ങള്‍ റോഡ്
സുരക്ഷാ ഫണ്ട്
ഉപയോഗിച്ച്
വാങ്ങിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
വാഹനങ്ങളിലെ
ക്യാമറയില്‍
പകര്‍ത്തുന്ന
ദൃശ്യങ്ങള്‍
പരിശോധിക്കുന്നതിനും
നിയമ ലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
സിഗ്നല്‍ സംവിധാനം
3196.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാഫിക് സിഗ്നല്‍
പോസ്റ്റുകളില്‍
വലതുവശത്തേക്ക്
തിരിയാന്‍ പാടില്ലാത്ത
സ്ഥലങ്ങളില്‍ ആയത്
വെളിവാക്കുന്ന
ബോര്‍ഡുകള്‍
സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
എത്തുന്നവര്‍ക്കും
മറ്റും കേരളത്തിലെ
പ്രധാന നഗരങ്ങളില്‍
ഇത്തരത്തില്‍
വലതുവശത്തേക്ക്
തിരിയാന്‍ പാടില്ലാത്ത
സ്ഥലങ്ങള്‍ അറിയാന്‍
കഴിയാത്തതിനാല്‍
ട്രാഫിക് സിഗ്നലുകളില്‍
വളരെയേറെ സമയം
ചെലവഴിക്കേണ്ടി വരുന്ന
സാഹചര്യം
കണക്കിലെടുത്ത് ഇത്
പരിഹരിക്കാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
ലൈസന്‍സ്
നല്‍കുന്നത്
കുറ്റമറ്റതാക്കാന്‍ നടപടി
3197.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവര്‍മാരുടെ
അശ്രദ്ധ കാരണം
വാഹനാപകടങ്ങള്‍ കൂടി
വരുന്ന സാഹചര്യത്തില്‍
ഡ്രൈവിംഗ് ലൈസന്‍സ്
നല്‍കുന്നത് കൂടുതല്‍
കുറ്റമറ്റതാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ലേണിംഗ്
ടെസ്റ്റിന്റെ
ഭാഗമായുള്ള സിലബസില്‍
ട്രാഫിക് ബോധവത്കരണം
കൂടുതല്‍
ഉള്‍പ്പെടുത്താനും
നിശ്ചിത സമയത്തെ
ക്ലാസ്സുകളുടെ
ദൈര്‍ഘ്യം
വര്ദ്ധിപ്പിക്കാനുമാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സുരക്ഷിത
യാത്രയ്ക്കായി സേഫ് കേരള
പദ്ധതി
T 3198.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2020
ആകുമ്പോഴേക്കും
റോഡപകടങ്ങള്‍ അമ്പത്
ശതമാനം കുറയ്ക്കുവാന്‍
ലക്ഷ്യമിട്ട്
സംസ്ഥാനത്തെ എല്ലാ
ജില്ലകളെയും
ഉള്‍പ്പെടുത്തി സേഫ്
കേരള പദ്ധതി
നടപ്പിലാക്കുമെന്ന്
2018 മേയില്‍ നടത്തിയ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
സുരക്ഷിതമായ
യാത്ര ഉറപ്പാക്കുവാന്‍
ജി.പി.എസ്. ട്രാക്കിംഗ്
സിസ്റ്റം, ക്യാമറ
സംവിധാനം എന്നിവ
സജ്ജമാക്കുകയും
അവയ്ക്ക്
ജില്ലാതലത്തില്‍
കണ്ട്രോള് റൂം
തുറക്കുകയും
ചെയ്യുമെന്ന പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
റോഡ് സുരക്ഷ സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വന്‍
അപകടങ്ങള്‍
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിന്
നിരത്തുകളില്‍
മൂന്നുറ്റി
അറുപത്തിയഞ്ച്
ദിവസങ്ങളിലും
ഇരുപത്തിനാല്
മണിക്കൂറും നിതാന്ത
ജാഗ്രത പുലര്‍ത്തുന്ന
സ്ഥിരം സംവിധാനം
ഉണ്ടാക്കുന്നതിനും
റോഡുകള്‍
മരണക്കെണിയാകുന്ന
നിലവിലെ സ്ഥിതിക്ക്
മാറ്റം
കൊണ്ടുവരുന്നതിനുമുളള
നടപടി സ്വീകരിക്കുമോ?
ദീര്‍ഘദൂര
സര്‍വ്വീസ് ബസ്സുകളില്‍
സീറ്റ് ബെല്‍റ്റ്
3199.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീര്‍ഘദൂര സര്‍വ്വീസ്
നടത്തുന്ന
ബസ്സുകളിലുള്പ്പെടെ
സീറ്റ് ബെല്‍റ്റില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
ദീര്‍ഘദൂര സര്‍വ്വീസ്
ബസ്സുകളിലെങ്കിലും
സീറ്റ് ബെല്‍റ്റ്
സ്ഥാപിച്ച്
നിര്‍ബന്ധമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയപാതകളിലെ
ക്യാമറ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി
3200.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിയമലംഘനം
കണ്ടെത്തുന്നതിന്
ദേശീയപാതകളില്‍
മോട്ടോര്‍ വാഹനവകുപ്പ്
സ്ഥാപിച്ച ക്യാമറകളില്‍
പലതും
പ്രവര്‍ത്തിക്കുന്നില്ല
എന്നത് കണക്കിലെടുത്ത്
അവ യഥാസമയം
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ലൈസന്‍സില്ലാതെ
വാഹനമോടിക്കുന്ന കൗമാരക്കാര്‍
3201.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലൈസന്‍സില്ലാതെ
വാഹനമോടിക്കുന്ന
കൗമാരക്കാരെ
നിയന്ത്രിക്കുന്നതിന്
മോട്ടോര്‍ വാഹന വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളെന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
ലൈസന്‍സില്ലാതെ
വാഹനമോടിക്കുന്ന
കൗമാരക്കാര്‍
സൃഷ്ടിക്കുന്ന അപകടം
മൂലം എത്ര
കൗമാരക്കാർക്കും
മറ്റുളള എത്ര
യാത്രക്കാരും 2019
ജനുവരി 1 മുതല്‍ 2019
ഡിസംബര്‍ 31 വരെ മരണം
സംഭവിച്ചിട്ടുണ്ടെന്ന
കണക്ക് നല്‍കാമോ;
(സി)
കൗമാരക്കാരുടെ
വാഹന ഉപയോഗം
നിയന്ത്രിക്കുന്നതിന്
വേണ്ടി വിവിധ
മാധ്യമങ്ങളിലൂടെയുള്ള
പരസ്യങ്ങളും ബോധവല്കരണ
പരിപാടികളും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റോഡുസുരക്ഷക്കായി
ചെലവഴിച്ച തുക
T 3202.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷയ്ക്കുവേണ്ടി
കേരള റോഡ് ഫണ്ട്
അതോറിറ്റിയ്ക്കായി
ഇതിനോടകം എത്ര രൂപ
സമാഹരിച്ചെന്നും ഇതില്‍
എത്ര തുക
അതോറിറ്റിക്കായി
കൈമാറിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തുക ഇതിനോടകം
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
2019-20
സാമ്പത്തിക വര്‍ഷം
റോഡുസുരക്ഷക്കായി ഈ
ഫണ്ടില്‍ നിന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ് തുക
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്തുമോ?
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
3203.
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്താകെ
റിപ്പോര്‍ട്ട് ചെയ്ത
അപകടങ്ങളില്‍
ഇരുചക്രവാഹനങ്ങള്‍
മുഖേനയുള്ള അപകടങ്ങളാണോ
കൂടുതലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏറിവരുന്ന
വാഹനസാന്ദ്രതയും
റോഡുകളുടെ വികസനവും
തമ്മിലുള്ള
അനുപാതത്തിന്റെ
താരതമ്യം പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
റോഡ്
രൂപകല്പനയിലെ
അപര്യാപ്തത മോട്ടോര്‍
വാഹനങ്ങളുടെ സഞ്ചാരത്തെ
പ്രതികൂലമായി
ബാധിക്കുന്നതിനാല്‍
അപകട സാധ്യത കൂടുന്നു
എന്ന് ഏതെങ്കിലും
പഠനത്തില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
(ഇ)
റോഡപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(എഫ്)
റോഡ്
സുരക്ഷാ നടപടികള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
ബസ്സുകള്‍ക്ക് ഏകീകൃത നിറം
3204.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
ബസ്സ് നടത്തിപ്പുകാര്‍
തമ്മിലുണ്ടാകുന്ന
അനാരോഗ്യകരമായ മത്സരം
അവസാനിപ്പിക്കാന്‍
സംസ്ഥാനത്തെ ടൂറിസ്റ്റ്
ബസ്സുകള്‍ക്ക് ഏകീകൃത
നിറം ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ടൂറിസ്റ്റ്
ബസ്സുകള്‍ മുഖേനയും
അവയുടെ സര്‍വീസ്
സംബന്ധിച്ചും
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി.യിൽ
വിദ്യാർത്ഥികൾക്ക് കൺസഷൻ
3205.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാർത്ഥികൾക്ക്
സൗജന്യ യാത്ര (കൺസഷൻ)
കെ.എസ്.ആർ.ടി.സി യിൽ
ആരംഭിച്ചത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കൺസഷൻ നിലവിൽ
വിദ്യാർത്ഥികൾക്ക്
അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി.യെ
ലാഭകരമാക്കുന്നതിനുള്ള
നടപടികള്‍
3206.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.യെ
പൊതുഗതാഗത മാര്‍ഗ്ഗമായി
വികസിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആർ.ടി.സി.യില്‍
എത്ര പുതിയ വാഹനങ്ങള്‍
വാങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്; ആയത്
എപ്രകാരം
വിന്യസിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആർ.ടി.സി.യെ
അടുത്ത ഒരു
വര്‍ഷത്തിനകം
ലാഭകരമാക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ആസ്തി
3207.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യുടെ
ആസ്തി മൂല്യനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
കെ.എസ്.ആര്.ടി.സി.യുടെ
ആസ്തി നിലവില്‍ എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണം
3208.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു ഗതാഗത സംവിധാനമായ
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണത്തിനും
യാത്രാസൗകര്യം
കുറ്റമറ്റ രീതിയിൽ
ലഭ്യമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യ്ക്ക്
നിലവിൽ സര്‍വ്വീസ്
നടത്താനുള്ള
പ്രവര്‍ത്തനക്ഷമമായ
എത്ര ബസ്സുകളുണ്ട്;
ആവശ്യമായ ബസ്സുകള്‍
എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവിൽ
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താനായി
സര്‍ക്കാര്‍ ഓരോ
വര്‍ഷവും നൽകിയ
ധനസഹായങ്ങള്‍
എന്തെല്ലാം;
കെ.എസ്.ആര്.ടി.സി.
ആവശ്യപ്പെട്ട തുക എത്ര:
വിശദാംശം ലഭ്യമാക്കുമോ?
ആഡംബര
ബസുകള്‍ക്ക് പെര്‍മിറ്റ്
ഒഴിവാക്കുന്നതിനുള്ള കേന്ദ്ര
നിയമ ഭേദഗതി
3209.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
ബസുകള്‍ക്ക്
പെര്‍മിറ്റ്
ഒഴിവാക്കുന്നതിനുള്ള
കേന്ദ്ര നിയമ ഭേദഗതി
സംസ്ഥാനത്തെ ഗതാഗത
രംഗത്തെ ഏതെല്ലാം
രീതിയില്‍ പ്രതികൂലമായി
ബാധിക്കുമെന്നാണ്
കരുതുന്നത്;
(ബി)
കെ.എസ്.ആര്.ടി.സി.യെ
പ്രതികൂലമായി
ബാധിക്കുന്ന ഈ നിയമ
ഭേദഗതിയില്‍ എന്തെല്ലാം
പരിഹാര മാര്‍ഗ്ഗങ്ങളാണ്
സംസ്ഥാനം
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
ഗതാഗത
വകുപ്പിനുള്ള
അധികാരത്തിന്മേല്
കടന്നുകയറ്റം
3210.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
പാതകളിലേയ്ക്കുള്ള ബസ്
റൂട്ട്, പെര്‍മിറ്റ്
എന്നിവ
നിശ്ചയിക്കുന്നതിലും
നല്‍കുന്നതിലും സംസ്ഥാന
ഗതാഗത വകുപ്പിനുള്ള
അധികാരത്തിന്മേല്
ഏതെങ്കിലും തരത്തിലുള്ള
കടന്നുകയറ്റം
കേന്ദ്രസര്‍ക്കാര്‍
നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇതിനെതിരെ ഏത്
വിധത്തിലുള്ള
പ്രതിരോധമാണ്
സര്‍ക്കാര്‍
നടത്തുതെന്ന്
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
3211.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചെങ്ങന്നൂര്‍
ഡിപ്പോയില്‍ നിന്ന്
നിലവില്‍ ഓപ്പറേറ്റ്
ചെയ്യുന്ന
ഷെഡ്യൂളുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വെട്ടിക്കുറച്ച
ഷെഡ്യൂളുകള്‍
പുനഃസ്ഥാപിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ശബരിമലയുടെ
ഇടത്താവളമായ
ചെങ്ങന്നൂരില്‍
വന്നെത്തുന്ന ഭക്തരുടെ
സൗകര്യാര്‍ത്ഥം അന്തര്‍
സംസ്ഥാന
സര്‍വ്വീസുകള്‍ക്ക്
ചെങ്ങന്നൂരില്‍
സ്റ്റോപ്പ്
അനുവദിക്കുന്നത്
പരിഗണിക്കുമോ?
പോലീസുദ്യോഗസ്ഥര്‍ക്കുള്ള
ബസ്സ് വാറണ്ട്
3212.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
മിന്നൽ, എ.സി.
ബസ്സുകളിൽ
പോലീസുദ്യോഗസ്ഥര്‍
ബസ്സ് വാറണ്ട്
ഉപയോഗിച്ച് യാത്ര
ചെയ്യുന്നത് വിലക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവിക്ക്
കെ.എസ്.ആര്.ടി.സി.
കത്ത് അയച്ചിട്ടുണ്ടോ;
(സി)
പോലീസുദ്യോഗസ്ഥര്‍
കെ.എസ്.ആര്.ടി.സി.
ബസ്സുകളിൽ യാത്ര ചെയ്ത
ഇനത്തിൽ
കെ.എസ്.ആര്.ടി.സി.ക്ക്
എന്ത് തുകയാണ്
ലഭിക്കുവാനുള്ളതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വായ്പകള്‍
3213.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
ഏതെല്ലാം ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ
എടുത്തിട്ടുണ്ടെന്നുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ധനകാര്യസ്ഥാപനങ്ങള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ഓരോ വര്‍ഷവും
പലിശയിനത്തില്‍
നല്‍കിവരുന്ന തുക
എത്രയാണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
അംഗപരിമിതര്‍ക്ക് നിയമനം
3214.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
നിയമനങ്ങളില്‍
അംഗപരിമിതര്‍ക്ക്
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
നിലവില്‍ എത്ര
അംഗപരിമിതര്‍
സേവനമനുഷ്ഠിച്ചുവരുന്നുണ്ടെന്ന
വിവരം ജില്ലതിരിച്ച്
നല്‍കുമോ;
(സി)
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികളെ
മിനിസ്റ്റീരിയല്‍
സ്റ്റാഫായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മിന്നല്‍
ബസില്‍ സീറ്റ് ബെല്‍റ്റ്
സംവിധാനത്തിന് നടപടി
3215.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യുടെ
'മിന്നല്‍' അതിവേഗ
സര്‍വ്വീസ് ബസുകളില്‍
യാത്രക്കാര്‍ക്ക്
സീറ്റ് ബെല്‍റ്റ്
സ്ഥാപിക്കുവാന്‍ വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആർ.ടി.സി.
എറണാകുളം ബസ് സ്റ്റാന്റ്
3216.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എറണാകുളം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാന്റിന് പുതിയ
കെട്ടിടം
പണിതിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കെട്ടിടം
ഇപ്പോള്‍ ഉപയോഗത്തില്‍
ഉണ്ടോയെന്ന്
അറിയിക്കാമോ; എത്ര
തുകയ്ക്കുളള
ഭരണാനുമതിയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടം
കെ.എസ്.ആർ.ടി.സി.
എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ
മേല്നോട്ടത്തിലാണോ
നിർമ്മിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
കെട്ടിടം
ഉപയോഗയോഗ്യമല്ലാത്ത
രീതിയില്‍ നിർമ്മിച്ച
തിന് ആര്‍ക്കെങ്കിലും
എതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോവളം
മണ്ഡലത്തിലേക്കുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3217.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
മേയ് മാസത്തിൽ കോവളം
നിയോജകമണ്ഡലത്തിലേക്ക്
പൂവ്വാര്‍,
നെയ്യാറ്റിൻകര,
വിഴിഞ്ഞം, പാറശാല,
പാപ്പനംകോട്,
തിരുവനന്തപുരം സിറ്റി,
തിരുവനന്തപുരം സെൻട്രൽ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിൽ നിന്നും
ഉണ്ടായിരുന്ന
സര്‍വ്വീസുകള്‍
എത്രയായിരുന്നുവെന്നും
സ്റ്റേ ഡ്യൂട്ടി
സര്‍വ്വീസുകള്‍
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോകളിൽ നിന്നും
കോവളം
നിയോജകമണ്ഡലത്തിലേക്ക്
നിലവിലുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
എത്രയെന്നും സ്റ്റേ
ഡ്യൂട്ടി
സര്‍വ്വീസുകള്‍
എത്രയെന്നും
വിശദമാക്കാമോ;
(സി)
ഈ
ഡിപ്പോകളിൽ നിന്നും
കോവളം
നിയോജകമണ്ഡലത്തിലേക്ക്
2016 മേയ് മാസത്തിന്
ശേഷം ആരംഭിച്ച
സര്‍വ്വീസുകള്‍ എത്ര;
അവ ഏതെല്ലാമെന്ന്
അറിയിക്കുമോ?
ചടയമംഗലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയിലെ ഷെഡ്യൂളുകള്‍
3218.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നതായുളള
പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
2018,2019
വര്‍ഷങ്ങളില്‍ ചടയമംഗലം
കെ.എസ്.ആര്.ടി.സി.സബ്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്ത
സൂപ്പര്‍
ഫാസ്റ്റ്,ഫാസ്റ്റ്,
ഓര്‍ഡിനറി
സര്‍വീസുകളുടെ കണക്ക്
വര്‍ഷം തിരിച്ച്
പ്രത്യേകം പ്രത്യേകം
ലഭ്യമാക്കാമോ;
(ഡി)
ഇപ്പോള്‍
ചടയമംഗലം
കെ.എസ്.ആര്.ടി.സി.സബ്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
സൂപ്പര്‍
ഫാസ്റ്റ്,ഫാസ്റ്റ്,
ഓര്‍ഡിനറി
സര്‍വീസുകളുടെ കണക്ക്
ലഭ്യമാക്കാമോ?
ചാലക്കുടി
കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ
പ്രവര്‍ത്തനം
3219.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍
ഉയര്‍ന്നുവന്നിട്ടുളള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ഡിപ്പോയുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍ നിന്നും
2019-2020-ല്‍
റദ്ദാക്കിയിട്ടുളള
ഗ്രാമീണമേഖലയിലേയ്ക്കുളള
ലാഭകരമായ
സര്‍വ്വീസുകള്‍
പുനരാരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചേര്‍ത്തല-അരൂക്കുറ്റി
- മണ്ണാര്‍ക്കാട് ഫാസ്റ്റ്
പാസഞ്ചര്‍ സര്‍വ്വീസ്
3220.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യാത്രാക്ലേശം
രൂക്ഷമായ ചേര്‍ത്തല -
അരൂക്കുറ്റി റൂട്ടില്‍
അനുവദിച്ച
ചേര്‍ത്തല-അരൂക്കുറ്റി
- മണ്ണാര്‍ക്കാട്
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസ് ചീഫ്
ഓഫീസില്‍ നിന്നുള്ള
ഉത്തരവ് ലംഘിച്ച്
എന്‍.എച്ച്. വഴി
സര്‍വ്വീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്
ഇല്ലെന്ന കാരണത്താല്‍ ഈ
സര്‍വ്വീസ്
മുടങ്ങിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വീസ് അരൂക്കുറ്റി
വഴി പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
ചേര്‍ത്തല
- അരൂക്കുറ്റി
പാതയുമായി
ബന്ധിപ്പിച്ച് കൂടുതല്‍
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തൊടുപുഴയിലെ
കെ.എസ്.ആര്.ടി.സി. ഡിപ്പോ
3221.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴയിലെ
പുതിയ
കെ.എസ്.ആര്.ടി.സി.
ഡിപ്പോ എന്നുമുതല്‍
പ്രവര്ത്തനക്ഷമമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
ഡിപ്പോ വക കടമുറികള്‍
ലേലം ചെയ്ത വകയില്‍
എത്ര തുക
ലഭിച്ചുവെന്നും ഇനി
എത്ര കടമുറികള്‍ കൂടി
ലേലം
ചെയ്യുവാനുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍
അവശേഷിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ഡി)
ഇവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചേര്‍ത്തലയിൽ
നിന്നും കട്ടപ്പനയ്ക്കും
കോഴിക്കോട്ടേക്കുമുള്ള
സര്‍വ്വീസുകള്‍
3222.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിൽ നിന്നും
തോപ്പുംപടി-ചെല്ലാനം-പള്ളിത്തോട്
വഴി കട്ടപ്പനയ്ക്കും
തുറവൂര്‍-തൈക്കാട്ടുശ്ശേരി
പാലം വഴി
കോഴിക്കോട്ടേക്കും
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസുകള്‍
നടത്തുന്നതിന്
സാധ്യതാപഠനം നടത്തി
റിപ്പോര്‍ട്ട്
തയ്യാറാക്കുന്ന നടപടി
സംബന്ധിച്ച വിശദാംശം
അറിയിക്കുമോ;
(ബി)
നിലവിൽ
കെ.എസ്.ആര്.ടി.സി.യുടെ
സര്‍വ്വീസുകള്‍
ഇല്ലാത്ത ഈ പാതയിൽ
പ്രസ്തുത
സര്‍വ്വീസുകള്‍
അടിയന്തരമായി
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
ചേര്‍ത്തലയില്‍
നിന്നുള്ള ദീര്‍ഘദൂര
സര്‍വ്വീസുകള്‍
3223.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബസുകളുടെ
കേടുപാടുകളും
ജീവനക്കാരുടെ കുറവും
കാരണം ചേര്‍ത്തല
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
മണ്ണാര്‍ക്കാട്,
തലശ്ശേരി, മൂന്നാര്‍,
സൂര്യനെല്ലി,
പത്തനംതിട്ട, തേക്കടി
എന്നീ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിന്നും അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
3224.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പുതിയതായി എത്ര അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
2016 മുതല്‍ 2020 വരെ
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2016
മുതല്‍ ഏതെങ്കിലും
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
നിര്‍ത്തലാക്കിയ
ബസുകളുടെ റൂട്ട്
ഏതൊക്കെ എന്ന്
വിശദീകരിക്കാമോ;
(സി)
പുതിയതായി
ഏതെങ്കിലും അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
ശാസ്താംനടയിലേക്കുള്ള
കെ.എസ്.ആര് ടി.സി ബസ്സ്
സര്‍വ്വീസ്
3225.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പെരിങ്ങമല
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടുന്ന
ശാസ്താംനട എന്ന
സ്ഥലത്തേയ്ക്ക്
കെ.എസ്.ആര് ടി.സി.യുടെ
ഏതെല്ലാം ഡിപ്പോകളില്‍
നിന്നും ഏതെല്ലാം
സമയത്ത് സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂള്‍
അവധി ദിവസങ്ങളില്‍
പ്രസ്തുത
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവധി ദിവസങ്ങളിലും
പ്രസ്തുത
സര്‍വ്വീസുകള്‍
ഓപ്പറേറ്റ് ചെയ്യാൻ
നടപടി സ്വീകരിക്കുമോ?
ബസ്
സര്‍വ്വീസിനായി ലഭിച്ച
നിവേദനത്തിന്മേല് നടപടി
3226.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
എയര്‍പോര്‍ട്ടുമായി
ബന്ധപ്പെടുത്തി വിവിധ
സ്ഥലങ്ങളിലേക്ക് ലോ
ഫ്ളോര്‍ ബസുകള്‍
ഉള്‍പ്പെടെ കൂടുതല്‍
ബസുകള്‍ സര്‍വ്വീസ്
നടത്തണമെന്നാവശ്യപ്പെട്ട്
സര്‍ക്കാറിന് ലഭിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വളളിക്കുന്ന്
മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളില്‍ നിന്ന്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാറിന് ലഭിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
കൊളക്കുത്ത്-കോഴിക്കോട്
റൂട്ടിലെ
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
പുനരാരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
കാലിക്കറ്റ്
എയര്‍പോര്‍ട്ടില്‍ നിന്ന് ബസ്
സര്‍വ്വീസ്
3227.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
എയര്‍പോര്‍ട്ടില്‍
നിന്ന്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാലിക്കറ്റ്
എയര്‍പോര്‍ട്ടില്‍
നിന്ന് മലപ്പുറത്തേക്ക്
ലോഫ്ലോര്‍ ബസ്
സര്‍വ്വീസ് നടത്തണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
ഇതിന് വേണ്ടി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കാലിക്കറ്റ്
എയര്‍പോര്‍ട്ടില്‍
നിന്ന് കോഴിക്കോട്
ഭാഗത്തേക്ക് ബസ്
സര്‍വ്വീസ് പുതുതായി
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
മലപ്പുറം ഡിപ്പോയില്‍
നിന്ന്
കൊണ്ടോട്ടി-എടവണ്ണപ്പാറ-ഊര്‍ക്കടവ്-കോഴിക്കോട്
റൂട്ടില്‍ പുതിയ ബസ്
സര്‍വ്വീസ് തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദാംശങ്ങള്‍
അറിയിക്കാമോ?
റോഡ്
ടാക്സ് കുടിശ്ശിക
3228.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് ടാക്സ് ഇനത്തില്‍
കുടിശ്ശിക വരുത്തിയ
വാഹന ഉടമകളില്‍ നിന്നും
തുക ഈടാക്കുന്നതിന്
ഒറ്റതവണ
തീര്‍പ്പാക്കല്‍ പദ്ധതി
ഈ വര്‍ഷം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കാലാവധി
എന്നു വരെയായിരുന്നു;
കാലാവധി
അവസാനിച്ചിട്ടുണ്ടെങ്കില്
ഈ വര്‍ഷം മാര്‍ച്ച്
മാസം അവസാന തീയതി വരെ
പദ്ധതി
ദീര്‍ഘിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
വാഹനങ്ങളിലെ
ജി.പി.എസ്. സംവിധാനം
3229.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജി.പി.എസ്.സംവിധാനത്തോടെ
പ്രവര്‍ത്തിക്കുന്ന
വെഹിക്കിള്‍ ലോക്കേഷൻ
ട്രാക്കിംഗ് ഡിവൈസ്
സംസ്ഥാനത്തെ
വാഹനങ്ങളില്‍
നിര്‍ബന്ധമാക്കേണ്ടതില്ല
എന്ന് ഗതാഗത വകുപ്പ്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതില്‍
സംസ്ഥാനം വേണ്ടത്ര
ശുഷ്കാന്തി കാട്ടിയില്ല
എന്ന് കാണിച്ച് കേന്ദ്ര
ഉപരിതല ഗതാഗത വകുപ്പ്
കത്ത് നല്‍കിയിട്ടുണ്ടോ
;
(സി)
സംസ്ഥാനത്ത്
എത്ര ഘട്ടമായിട്ടാണ് ഈ
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
സംസ്ഥാനത്ത്
ഇതിനകം സ്ക്കൂള്
ബസ്സുകള്‍ ഉള്‍പ്പെടെ
എത്ര ബസ്സുകളില്‍ ഈ
സംവിധാനം
ഘടിപ്പിച്ചിട്ടുണ്ട്;
അത് ആകെ ഉള്ള
വാഹനങ്ങളുടെ എത്ര
ശതമാനമാണെന്ന്
അറിയിക്കാമോ?
ആര്.ടി..ഒ.
തസ്തികയില്‍
നിയമിക്കപ്പെടാനുള്ള യോഗ്യത
3230.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന
നിയമപ്രകാരം മോട്ടോര്‍
വാഹന ഇന്‍സ്പെക്ടര്‍
മുതല്‍ ആര്.ടി.ഓഫീസര്‍
വരെയുള്ള തസ്തികയില്‍
നിയമിക്കപ്പെടാനുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
യോഗ്യതകള്‍
ഇല്ലാത്തവര്‍ ഇപ്പോള്‍
ഏതെങ്കിലും
തസ്തികകളില്‍ ജോലി
ചെയ്യുന്നുണ്ടോ;
യോഗ്യതകള്‍
ഇല്ലാത്തവര്‍
ആരെങ്കിലും
ആര്.ടി.ഒ.മാരായി ജോലി
ചെയ്യുന്നുണ്ടെങ്കില്‍
അവരുടെ പേരും ജോലി
ചെയ്യുന്ന ഓഫീസുകളുടെ
വിവരവും നല്‍കാമോ;
(സി)
അവിനാശി
അപകടം അന്വേഷിച്ച
ആര്.ടി.ഓഫീസര്‍ക്ക്
സാങ്കേതിക യോഗ്യത
ഇല്ലെന്ന വാര്‍ത്ത
ശരിയാണോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ക്ലര്‍ക്കായി
ജോലി ചെയ്തതിനുശേഷം
സൂപ്രണ്ടായി
സ്ഥാനക്കയറ്റം
കിട്ടിയവര്‍ക്ക്
സാങ്കേതിക
യോഗ്യതകളില്ലെങ്കിലും
നേരിട്ട് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
സൂപ്പര്‍ വൈസറി
തസ്തികയായ ജോയിന്റ്
ആര്.ടി.ഒ.
തസ്തികയിലേക്കും
തുടര്‍ന്ന് ആര്.ടി.ഒ.
തസ്തികയിലേക്കും നിയമനം
ലഭിക്കാറുണ്ടോ;
(ഇ)
എങ്കില്‍
കേന്ദ്ര മോട്ടോര്‍ വാഹന
നിയമങ്ങളുടെ ലംഘനമാണോ
ഇതെന്ന്
വ്യക്തമാക്കാമോ;
1981-ലെ വിശേഷാല്‍
ചട്ടങ്ങളുടെ
ചുവടുപിടിച്ചാണോ
മോട്ടോര്‍ വാഹന
വകുപ്പില്‍ ഇപ്പോഴും
നിയമനങ്ങള്‍
നടക്കുന്നതെന്നും ഈ
ചട്ടങ്ങളില്‍ ഒരിടത്തും
തന്നെ ക്ലറിക്കല്‍
സൂപ്രണ്ടുമാരില്‍
നിന്നും ഇപ്രകാരം
ജോയിന്റ് ആര്.ടി.ഒ.
ആകുന്നതിന് സാങ്കേതിക
യോഗ്യതയില്‍
ഇളവുള്ളതായി
പറഞ്ഞിട്ടില്ലെന്നതും
ശരിയാണോ എന്ന്
വ്യക്തമാക്കാമോ?
ജോയിന്റ്
ആര്.ടി.ഒ. തസ്തികയിലേക്കുള്ള
പ്രമോഷന്
3231.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
ജോയിന്റ് ആര്.ടി.ഒ.
തസ്തികയിലേക്കുള്ള
പ്രമോഷനില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക് എത്ര
ശതമാനം തസ്തികകളാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്
ഇടയാക്കിയ
സാഹചര്യങ്ങള്‍
വിശദമാക്കാമോ?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍ നിയമനം
3232.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മിനിസ്ട്രി
ഓഫ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
& ഹൈവേയ്സ്-ന്റെ
2019 മാര്‍ച്ച് 8-ലെ
ഗസറ്റ് വിജ്ഞാപന
പ്രകാരം അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലെ
നിയമനത്തിനായുള്ള
യോഗ്യത
മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍
എഞ്ചിനീയറിങ്ങ്
ഡിപ്ലോമയും ലൈറ്റ്
മോട്ടോര്‍ വെഹിക്കിള്‍
ഓടിക്കുന്നതിനുള്ള
ലൈസന്‍സുമായി
നിജപ്പെടുത്തി
നിയമഭേദഗതി
വരുത്തിയിട്ടുണ്ടോ; ഈ
ഭേദഗതി കേരളത്തില്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭേദഗതി വരുത്തിയ യോഗ്യത
പ്രകാരമാണോ
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലേയ്ക്കുള്ള
വിജ്ഞാപനം കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
തയ്യാറാക്കുകയെന്ന്
വെളിപ്പെടുത്തുമോ;
അല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
പറയാമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിതയാത്രക്കുള്ള
വാഹനപരിശോധന
3233.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
,,
കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
യാത്ര
സുരക്ഷിതമാക്കുന്നതിന്റെ
ഭാഗമായി സ്കൂള്‍
ബസ്സുകളിലും
വിദ്യാര്‍ത്ഥികള്‍
യാത്ര ചെയ്യുന്ന മറ്റ്
സ്വകാര്യ വാഹനങ്ങളിലും
എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
സ്കൂള്‍
ബസ് ഡ്രൈവര്‍മാര്‍,
മറ്റ് ജീവനക്കാര്‍
എന്നിവര്‍ക്കായി
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
യാത്ര
സുരക്ഷിതമാക്കുന്നതിന്
എന്തെല്ലാം ബോധവത്കരണ
ക്ലാസ്സുകളാണ്
മോട്ടോര്‍ വാഹന വകുപ്പ്
സംഘടിപ്പിച്ചിട്ടുള്ളത്
;
(സി)
സംസ്ഥാനത്ത്
സ്കൂള്‍ വാഹനങ്ങള്‍
ഉള്‍പ്പെടെയുള്ള പൊതു
യാത്രാ വാഹനങ്ങള്‍ക്ക്
വെഹിക്കിള്‍ ലൊക്കേഷൻ
ട്രാക്കിംഗ് സംവിധാനം
(വി.എല്‍.റ്റി.ഡി)
ഘടിപ്പിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ ?
വൈപ്പിന്‍
സബ് ആര്.ടി. ഓഫീസ്
3234.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
പുതുതായി സബ് ആര്.ടി.
ഓഫീസ് ആരംഭിക്കണമെന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കാമോ?
ഇലക്ട്രിക്
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുവാന്‍
പദ്ധതി
3235.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
അറിയിക്കുമോ?
നാദാപുരത്ത്
സബ് ആര്.ടി.ഒ. ഓഫീസ്
3236.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വടകര
ആര്.ടി.ഒയില്‍ ഏറ്റവും
കൂടുതല്‍ വാഹനം
രജിസ്റ്റര്‍
ചെയ്യപ്പെടുന്നത്
നാദാപുരം മേഖലയില്‍
നിന്നായതുകൊണ്ട്
നാദാപുരത്ത് ഒരു സബ്
ആര്.ടി.ഒ. ഓഫീസ്
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ
എന്ന് അറിയിക്കുമോ?
പയ്യന്നൂരിലെ
ജോയിന്റ് ആര്.ടി. ഓഫീസ്
3237.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരില്‍
അനുവദിച്ച ജോയിന്റ്
ആര്.ടി. ഓഫീസിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
ഓഫീസിന്റെ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
പുത്തന്‍കുരിശിലെ
ഡ്രെെവിംഗ് ടെസ്റ്റ് കേന്ദ്രം
3238.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പുത്തന്‍കുരിശില്‍
നിര്‍മ്മിക്കുന്ന
ഡ്രെെവിംഗ് ടെസ്റ്റ്
കേന്ദ്രത്തോടനുബന്ധിച്ച്
ജോയിന്റ് ആര്.ടി.ഒ.
സബ് ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ജലഗതാഗത
രംഗത്ത് വരുത്തിയ
പരിഷ്കാരങ്ങള്‍
3239.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലഗതാഗത രംഗത്ത്
വരുത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പുതിയതായി
എത്ര സര്‍വ്വീസുകള്‍
ആരംഭിച്ചുവെന്നും അവ
ഏതൊക്കെയെന്നും
അറിയിക്കാമോ;
(സി)
പുതിയ
റൂട്ടുകളില്‍
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
ജലഗതാഗത
വകുപ്പിന്റെ പ്രവര്‍ത്തനം
3240.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ജലഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
കരയിലും
വെള്ളത്തിലും ഓടിക്കാനാകുന്ന
വാട്ടര്‍ ബസ്സ് സര്‍വ്വീസ്
3241.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരയിലും
വെള്ളത്തിലും
ഓടിക്കാനാകുന്ന
വാട്ടര്‍ ബസ്സ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വാട്ടര്‍
ബസ്സുകള്‍ ഇറക്കുമതി
ചെയ്യുന്നതിനാണോ
സ്വന്തമായി
നിര്‍മ്മിക്കുന്നതിനാണോ
ജലഗതാഗത വകുപ്പ്
ആലോചിക്കുന്നത്;
വ്യക്തമാക്കുമോ?
സീ
അഷ്ടമുടി പാസഞ്ചര്‍ കം ടൂറിസം
ബോട്ട് സര്‍വ്വീസ്
3242.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സീ
അഷ്ടമുടി പാസഞ്ചര്‍ കം
ടൂറിസം ബോട്ട്
സര്‍വ്വീസിന് ആവശ്യമായ
ബോട്ടിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തൃപ്പുണ്ണിത്തുറ
മണ്ഡലത്തില്‍ ജലഗതാഗത
വകുപ്പിന്റെ സര്‍വ്വീസുകള്‍
3243.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
നിയോജക മണ്ഡലത്തില്‍
ജലഗതാഗത വകുപ്പിന്റെ
ഏതെല്ലാം
സര്‍വ്വീസുകള്‍
നടന്നുവരുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
സര്‍വ്വീസ് സംബന്ധമായ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
കൂടുതല്‍
സര്‍വ്വീസുകള്‍ ഇവിടെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?