ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
3562.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ബാബു
,,
ആന്റണി ജോണ്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
അവയുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
ഭക്ഷ്യ ഗവേഷണ വികസന
കൗണ്‍സില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കൗണ്‍സിലിന്റെ
സേവനങ്ങള്‍
വിപുലീകരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കൗണ്‍സിലിന്റെ
ഭാഗമായി ഭക്ഷ്യ
ഗുണനിലവാര നിരീക്ഷണ
ലബോറട്ടറി, ഭക്ഷ്യ
സംസ്കരണ പരിശീലന
കേന്ദ്രം എന്നിവ
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സൗജന്യമായി
വിതരണം ചെയ്ത അരിയുടെ തുക
ഈടാക്കല്‍
3563.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
പ്രളയാനന്തരം
ദുരിതാശ്വാസക്യാമ്പുകളില്‍
സൗജന്യമായി വിതരണം
ചെയ്ത അരിയുടെ തുക
ഈടാക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; എത്ര
കോടി രൂപയാണ്
അടയ്ക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുപ്പിയിലാക്കിയ
കുടിവെള്ളത്തിന്റ വില
3564.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ.ഉ
(അച്ചടി)
നം.5/2020/ഭ.പൊ.വി.വ.
തീയതി 02/03/2020
പ്രകാരം
കുപ്പിയിലാക്കിയ
കുടിവെള്ളത്തിന്റ വില
സംസ്ഥാനമൊട്ടാകെ
ലിറ്ററിന് പതിമൂന്ന്
രൂപയായി
നിജപ്പെടുത്തിയത്
എന്നുമുതല്‍
പ്രാബല്യത്തില്‍ വരും
എന്നറിയിക്കാമോ;
(ബി)
ഉത്തരവിനു
നിലവില്‍ വന്നശേഷവും
ഇരുപത് രൂപ വീതം
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എം.
ആര്. പി. ഇരുപത് രൂപ
എന്ന്
അച്ചടിച്ചിട്ടുള്ള പഴയ
സ്റ്റോക്ക് വെള്ളത്തിന്
പുതിയ നിരക്കാണോ പഴയ
നിരക്കാണോ നല്‍കേണ്ടത്;
വിശദവിവരങ്ങള്‍
നല്‍കാമോ?
കുപ്പിവെള്ളത്തിന്റെ
വില നിശ്ചയിച്ച നടപടി
3565.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
കുടിവെള്ളത്തിന്റെ
പേരില്‍ നടന്നിരുന്ന
അമിതവില ഈടാക്കലും
കൊള്ളയും
അവസാനിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കുപ്പിവെള്ളത്തെ
1986 ലെ അവശ്യവസ്തു
നിയന്ത്രണ നിയമത്തില്‍
ഉള്‍പ്പെടുത്തിയാണോ
വില
നിശ്ചയിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
വില്‍ക്കുന്ന
കുപ്പിവെള്ളത്തിന്റെ
വില പതിമൂന്ന് രൂപയായി
നിജപ്പെടുത്തി
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഏതു
തീയതി മുതലാണ് പ്രസ്തുത
ഉത്തരവിന്റെ
പ്രാബല്യമെന്ന്
അറിയിക്കുമോ;
(ഇ)
കുപ്പിവെള്ളത്തിന്
സര്‍ക്കാര്‍ നിശ്ചയിച്ച
വിലയേക്കാള്‍ കൂടുതല്‍
വില ഈടാക്കുന്നവരെ
സംബന്ധിച്ചുള്ള
പരാതികള്‍
നല്‍കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണുള്ളതെന്ന്
അറിയിക്കുമോ;
കുപ്പിവെള്ളത്തിന് അമിത
വില ഈടാക്കിയാലുള്ള
ശിക്ഷാ നടപടികള്‍
അറിയിക്കുമോ?
കേന്ദ്രത്തില്‍നിന്ന്
ലഭിക്കേണ്ട പഞ്ചസാരയും
മണ്ണെണ്ണയും
3566.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
ആവശ്യമുള്ള അളവ്
പഞ്ചസാരയും മണ്ണെണ്ണയും
കേന്ദ്രത്തില്‍ നിന്ന്
ലഭിക്കുന്നുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേരളം ആവശ്യപ്പെടുന്ന
അളവ് കേന്ദ്രം
വെട്ടിക്കുറയ്ക്കുന്ന
സമീപനം
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇത്
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
വിശപ്പ്
രഹിത കേരളം പദ്ധതി
3567.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-ലെ
ഗവര്‍ണ്ണറുടെ
നയപ്രഖ്യാപനത്തില്‍
വിശപ്പ് രഹിത കേരളം
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
വിശപ്പ്
രഹിതം പദ്ധതിക്കായി
2019-20 ല്‍ എന്ത്
തുകയാണ്
വകയിരുത്തിയതെന്നും
അതില്‍ എന്ത് തുക
ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
ഏതെങ്കിലും സംഘടനകളുടെ
സഹകരണം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
3568.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രത
ഉറപ്പുവരുത്തുന്നതിന്റെ
ഭാഗമായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ അന്നപൂര്‍ണ്ണ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഗുണഭോക്താക്കള്‍
ആരാെക്കെയാണെന്നും
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
കേന്ദ്ര വിഹിതം യഥാസമയം
ലഭ്യമാകാറുണ്ടോ;
2020-21 വര്‍ഷം കേന്ദ്ര
വിഹിതമായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ?
ദേശീയ
ഭക്ഷ്യഭദ്രത നിയമം
3569.
ശ്രീ.എം.
സ്വരാജ്
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഭക്ഷ്യഭദ്രത
നിയമം ഫലപ്രദമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷന്‍കടകള്‍
നവീകരിക്കുന്നതിനും
അവയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കടകളിലൂടെ മറ്റ്
നിത്യോപയോഗ സാധനങ്ങളും
മിതമായ വിലയ്ക്ക്
ലഭ്യമാക്കി അവയുടെ
പ്രവര്‍ത്തനം
വൈവിദ്ധ്യവല്‍ക്കരിക്കാന്‍
ഉദ്ദേശമുണ്ടോ;
വിശദമാക്കുമോ?
മുന്‍ഗണന
പട്ടികയില്‍നിന്ന് പുറത്തായ
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍
3570.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമം
നടപ്പിലാക്കിയതിന്റെ
ഭാഗമായി തയ്യാറാക്കിയ
മുന്‍ഗണനാപട്ടികയില്‍
നിന്ന് പുറത്തായ
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ട
അര്‍ഹരായവരെ
പൂര്‍ണ്ണമായും
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ അര്‍ഹരായ എത്ര
പേരെ മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്താനുണ്ട്;
ജില്ല തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
കെട്ടിട നമ്പര്‍
ലഭിക്കാത്തവര്‍ക്ക് റേഷന്‍
കാര്‍ഡ്
3571.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കെട്ടിട
നമ്പര്‍ ലഭിക്കാത്ത
വീട്ടുടമകള്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡ്
3572.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര റേഷന്‍
കാര്‍ഡ് ഉണ്ടെന്നതിന്റെ
താലൂക്ക്
അടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
ഇതില്‍ ഓരോ
കാറ്റഗറിയിലും ഉള്ള
റേഷന്‍ കാര്‍ഡിന്റെ
എണ്ണം കൂടി നല്‍കുമോ;
(ബി)
ഓരോ
കാറ്റഗറിയിലും
അനുവദിച്ചിട്ടുള്ള
റേഷന്‍ സാധനങ്ങള്‍
എന്തെല്ലാമാണെന്ന്
അതിന്റെ അളവ്
ഉള്‍പ്പെടെ
വിശദമാക്കുമോ?
റേഷന്‍
കാര്‍ഡ് ശുദ്ധീകരണ പ്രക്രിയ
3573.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കാര്‍ഡ് ശുദ്ധീകരണ
പ്രക്രിയക്ക് ആക്കം
കൂട്ടുന്നതിനായി
ബന്ധപ്പെട്ട
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി,
വില്ലേജാഫീസര്‍, സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസര്‍ എന്നിവരില്‍
നിന്നും ആവശ്യമുള്ള
വിശദാംശം ശേഖരിച്ച്
ഫീല്‍ഡുതല പരിശോധന
നടത്തുന്നതിന്
ബന്ധപ്പെട്ട റേഷനിംഗ്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
പ്രവാസികള്‍ക്ക്
റേഷന്‍കാര്‍ഡ്
3574.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്
റേഷന്‍കാര്‍ഡുകള്‍
നല്‍കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ; ഇതിനായി
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ആദിവാസി
ഊരുകളില്‍ വാതില്‍പ്പടി
വിതരണം നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
റേഷന്‍
തട്ടിപ്പുകള്‍
ഒഴിവാക്കുന്നതിന് നടപടി
3575.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാര മേഖലയിലെ
കരിഞ്ചന്തയും
തട്ടിപ്പും തടയാനായി
കോടികള്‍ മുടക്കി
സ്ഥാപിച്ച ഇ-പോസ്
മെഷീനുകള്‍ പല
സ്ഥലങ്ങളിലും
പ്രവര്‍ത്തനക്ഷമമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിരലടയാളം
പതിയാത്തതും സെര്‍വര്‍
തകരാറും മൂലം പലപ്പോഴും
ഉപഭോക്താക്കള്‍ റേഷന്‍
വാങ്ങാനാവതെ തിരിച്ച്
പോവേണ്ട അവസ്ഥ
ഉണ്ടാവുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്പോഴും
ചില റേഷന്‍ കടകളില്‍
മാന്വല്‍ രീതിയില്‍
റേഷന്‍ വിതരണം
നടത്തുന്നുണ്ടോ;
(ഡി)
എല്ലാ
റേഷന്‍ കടകളിലും ഐറിസ്
സ്ക്കാനര് മെഷീന്
വാങ്ങുന്നതിന്
പദ്ധതിയുണ്ടോ
എന്നറിയിക്കുമോ?
പൊതുവിതരണ
ഷോപ്പുകളുടെ പ്രവര്‍ത്തനം
3576.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
ഷോപ്പുകളുടെ
പ്രവര്‍ത്തനം കൃത്യവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
നിരവധി റേഷന്‍
ഷോപ്പുകള്‍
ലൈസന്‍സിയുടെ
സൗകര്യാര്‍ത്ഥം മാത്രം
തുറക്കുന്നു എന്ന പരാതി
ഉയരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
സഞ്ചരിക്കുന്ന
റേഷന്‍ കട
3577.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടൂര്‍
വനമേഖലയില്‍
സഞ്ചരിക്കുന്ന റേഷന്‍
കട പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എത്ര
കുടുംബങ്ങള്‍ക്കാണ്
ഇതുമൂലം പ്രയോജനം
ഉണ്ടായിട്ടുള്ളത്;
(ബി)
പാവപ്പെട്ട
ജനവിഭാഗങ്ങള്‍ക്കുള്ള
പദ്ധതി ആയതിനാല്‍
ഇതില്‍ തിരിമറി
ഉണ്ടാകാതിരിക്കുവാന്‍
എന്ത് കരുതല്‍
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
റേഷൻ
സാധനങ്ങൾ കയറ്റുന്ന
ഭാരവാഹനങ്ങളിൽ ജി.പി.എസ്.
3578.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വർഷങ്ങളിൽ റേഷൻ
ഭക്ഷ്യധാന്യങ്ങൾ
കയറ്റിയ ലോറികളിൽ അളവ്,
തൂക്കം സംബന്ധിച്ച എത്ര
ക്രമക്കേടുകൾ
പരിശോധനകളിലൂടെ
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
റേഷൻ
സാധനങ്ങൾ കയറ്റുന്ന
ലോറികൾ അടക്കമുള്ള
ഭാരവാഹനങ്ങളിൽ
ജി.പി.എസ്.
ഘടിപ്പിക്കുന്നത്
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കിൽ എന്നാണ്
തീരുമാനമെടുത്തതെന്നും
പ്രസ്തുത തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും അറിയിക്കുമോ?
റേഷന്‍
സാധനങ്ങള്‍ പട്ടികവര്‍ഗ്ഗ
കോളനികളില്‍ എത്തിക്കുന്നതിന്
നടപടി
3579.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം ട്രൈബല്‍
കോളനികളില്‍ റേഷന്‍
വസ്തുക്കള്‍ നേരിട്ട്
എത്തിച്ചുനല്‍കുന്നുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
മലക്കപ്പാറ
റേഷന്‍ കടയ്ക്കു
കീഴിലുള്ള പെരുമ്പാറ
ട്രൈബല്‍
കോളനിയിലേക്കും
പിള്ളപ്പാറ റേഷന്‍
കടയ്ക്കു കീഴിലുള്ള
പിള്ളപ്പാറ മലയന്‍
കോളനിയിലേക്കും
മണ്ഡലത്തിലെ ഇതര
പട്ടികവര്‍ഗ്ഗ
കോളനികളിലേക്കുംകൂടി
റേഷന്‍ സാധനങ്ങള്‍
നേരിട്ട്
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സപ്ലൈകോ
ഔട്ട് ലെറ്റുകളില്‍
നിത്യോപയോഗസാധനങ്ങളുടെ
ദൗര്‍ലഭ്യം
3580.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സപ്ലൈകോ ഔട്ട്
ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങള്‍
ലഭ്യമല്ലാത്ത
അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
സപ്ലൈകോ
ഔട്ട് ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങള്‍
ആവശ്യാനുസരണം
ലഭ്യമല്ലാത്ത സ്ഥിതി
വിശേഷം തടയുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ?
മാവേലി
സ്റ്റോറുകളുടെ നവീകരണം
3581.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലി സ്റ്റോറുകളുടെ
നവീകരണത്തിന് വേണ്ടി
സ്വീകരിച്ച
നടപടികളെന്തെന്ന്
അറിയിക്കാമോ;
(ബി)
മാവേലി
സ്റ്റോറുകളില്‍
കൂടുതല്‍ ഇനം
സാധനങ്ങള്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ആകെയുള്ള മാവേലി
സ്റ്റോറുകളുടെ എണ്ണം
ജില്ലതിരിച്ച്
അറിയിക്കാമോ?
ഭക്ഷ്യ-സിവില്‍
സപ്ലെെസ് വകുപ്പുമായി
ബന്ധപ്പെട്ട അഴിമതിക്കേസുകള്‍
3582.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭക്ഷ്യ-സിവില്‍
സപ്ലെെസ് വകുപ്പുമായി
ബന്ധപ്പെട്ട് 2011-16
കാലയളവില്‍ എത്ര
അഴിമതിക്കേസുകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഇക്കാര്യത്തില്‍
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ?
ഇരുപത്തിയഞ്ച്
രൂപയ്ക്ക് ഊണ് നല്കുന്ന
ഹോട്ടലുകള്‍
3583.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്തുകള്‍ തോറും
ഇരുപത്തിയഞ്ച്
രൂപയ്ക്ക് ഊണ്
നല്കുന്ന ഹോട്ടലുകള്‍
തുടങ്ങുന്നതിനായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
ഇതിനായി
ഭക്ഷ്യ-പൊതുവിതരണ
വകുപ്പില്‍ നിന്ന്
എന്തൊക്കെ സഹായങ്ങള്‍
ആണ് നല്‍കിയിട്ടുള്ളത്;
(ബി)
ഇത്തരം
ഹോട്ടലുകള്‍ക്ക്
എന്തൊക്കെ
ഉല്‍പ്പന്നങ്ങളാണ്
സിവില്‍ സപ്ലൈസ്
വകുപ്പ് വിതരണം
ചെയ്യുകയെന്ന്
വിശദമാക്കുമോ?
സപ്ലൈകോയുമായി
കമ്പനിയുടെ കരാര്‍ ലംഘന കേസ്
ഒത്തുതീര്‍പ്പാക്കല്‍
3584.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുമായി
2007-ല്‍ കാപ്പിപ്പൊടി
നല്കാന്
കരാറിലേര്‍പ്പെടുകയും
തുടര്‍ന്ന് കരാര്‍
ലംഘിയ്ക്കുകയും
ചെയ്തതിന്റെ പേരില്‍
ഏതെങ്കിലും കമ്പനിയെ
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതു
കമ്പനിയെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനിക്ക് എതിരെയുള്ള
കേസ് കോടതിയുടെ
പരിഗണനയില്‍
ഇരിക്കുമ്പോള്‍ രണ്ട്
കോടി രൂപ നല്കി
ഒത്തുതീര്‍പ്പാക്കിയെന്ന
ആരോപണം അന്വേഷിക്കാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെയെന്ന്
വ്യക്തമാക്കുമോ;
(സി)
അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ ഉള്ളടക്കം
വ്യക്തമാക്കാമോ?
കൊല്ലം
താലൂക്ക് സപ്ലൈ ഓഫീസ് വിഭജനം
3585.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് സപ്ലൈ ഓഫീസ്
വിഭജിച്ച് കൊല്ലം
ആസ്ഥാനമായി ഒരു സിറ്റി
റേഷനിംഗ് ഓഫീസും
ചാത്തന്നൂര്‍
ആസ്ഥാനമായി താലൂക്ക്
സപ്ലൈ ഓഫീസും
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
ജനപ്രതിനിധി നൽകിയ
നിവേദനത്തിന്മേൽ ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ഡി.എസ്.ഒ.യും സിവിൽ
സപ്ലൈസ് ഡയറക്ടറും ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
നൽകിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ച തീയതി
ഏതെന്നും അറിയിക്കാമോ;
(സി)
ചാത്തന്നൂര്‍
താലൂക്ക് സപ്ലൈ ഓഫീസ്
സാക്ഷാത്കരിക്കാൻ
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിൽ പുതിയ സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റ്
3586.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
മണലൂര്‍
മണ്ഡലത്തിൽ ഒരു
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വടവന്നൂര്‍
ഗ്രാമപഞ്ചായത്തില്‍ പുതിയ
മാവേലിസ്റ്റോര്‍
3587.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സൂപ്പര്‍മാര്‍ക്കറ്റുകള്‍
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വടവന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
പുതിയ മാവേലിസ്റ്റോര്‍
അനുവദിക്കാന്‍ ആവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
മാവേലി സ്റ്റോര്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ സപ്ലൈകോ
സ്ഥാപനങ്ങള്‍
3588.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
സപ്ലൈകോ സ്ഥാപനങ്ങളുടെ
നവീകരണത്തിനായി
പൊതുവിതരണ വകുപ്പ്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍
മണ്ഡലത്തില്‍ സപ്ലൈകോ
ആരംഭിച്ച പുതിയ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ മാവേലി
സ്റ്റോറുകള്‍
3589.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ എത്ര
മാവേലി സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നഗരം കേന്ദ്രീകരിച്ച്
ഒരു സൂപ്പര്‍ മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
നെല്‍
കര്‍ഷകര്‍ക്കുള്ള കുടിശ്ശിക
T 3590.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍ക്കുള്ള
പി.ആര്.എസ്. പദ്ധതി
പ്രകാരം 2020 ഫെബ്രുവരി
29 വരെ എത്ര കോടി രൂപ
കുടിശ്ശികയായി
നല്‍കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സാമ്പത്തികവര്‍ഷം എത്ര
കോടി രൂപക്കുള്ള
നെല്ലാണ് സപ്ലൈകോ മുഖേന
സംഭരിച്ചത്; ഇതിന്റെ
പണം കൃഷിക്കാര്‍ക്ക്
നല്‍കുമോ;
(സി)
കഴിഞ്ഞ
സീസണില്‍ ബാങ്കുകള്‍
ചെലവഴിച്ച തുക
അവര്‍ക്ക് മടക്കി
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
T 3591.
ശ്രീ.എസ്.ശർമ്മ
,,
പി. ഉണ്ണി
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സമര്‍ത്ഥമായ
ഇടപെടലിന്റെ ഫലമായി
നെല്‍കൃഷി വര്‍ദ്ധിച്ചു
വരുന്ന ഘട്ടത്തില്‍
നെല്ല് സംഭരണത്തില്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നം പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ബി)
സംഭരിച്ച
നെല്ലിന്റെ തുക യഥാസമയം
ലഭ്യമാക്കുന്നതിനു
കേന്ദ്ര സര്‍ക്കാര്‍
വിഹിതം കൃത്യമായി
ലഭിക്കാത്തതു
സൃഷ്ടിക്കുന്ന പ്രശ്നം
പരിഹരിക്കാനായി
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(സി)
നെല്‍ക്കൃഷിയുടെ
വിസ്തീര്‍ണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
നല്‍കിവരുന്ന
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമാണ്; തരിശു
രഹിത ഗ്രാമം പരിപാടി
വിപുലീകരിക്കാനായി
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ?
നെല്ല്
സംഭരണം
T 3592.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019-20 വര്‍ഷത്തില്‍
ഇതുവരെയുള്ള
നെല്ലുസംഭരണം എത്ര
ടണ്ണാണെന്ന്
അറിയിക്കാമോ;
(ബി)
ഇനി
എത്ര ഹെക്ടറുകളില്‍
ക്കൂടി വിളവെടുപ്പ്
പൂര്‍ത്തിയാക്കാനുണ്ടെന്ന്
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആകെ എത്ര ടണ്‍ നെല്ല്
സംഭരിച്ചുവെന്നും ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം ഇതുവരെ
എത്ര ടണ്‍ നെല്ല്
സംഭരിച്ചുവെന്നും
വിശദമാക്കാമോ?
നെല്ല്
സംഭരണം
3593.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നെല്ല് സംഭരണം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇപ്പോള്‍ എത്ര
രൂപയ്ക്കാണ് സപ്ലൈകോ
വഴി നെല്ല്
സംഭരിക്കുന്നത്;
വിശദമാക്കാമോ?
നെല്ല്
സംഭരണത്തില്‍ കൃഷിക്കാര്‍
നേരിടുന്ന ചൂഷണങ്ങള്‍
T 3594.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട് നെല്ലില്‍
കലര്‍പ്പ് ഉണ്ടെന്നുള്ള
സര്‍ട്ടിഫിക്കറ്റ്
മില്ലുടമകള്‍ കൃഷി
ഉദ്യോഗസ്ഥന്മാരെ
നിര്‍ബന്ധിച്ച്
വാങ്ങുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഒരു സര്‍ട്ടിഫിക്കറ്റ്
മില്ലുടമകള്‍ക്ക്
നല്‍കുന്നത്
കൃഷിക്കാരന് ലഭിക്കേണ്ട
തുക കുറയ്ക്കുന്നതിന്
കാരണമാവും എന്നതിനാല്‍
വിഷയത്തില്‍ ഗൗരവമായ
ഇടപെടലുകള്‍ നടത്തുമോ;
(സി)
മില്ലുടമകളുടെ
തന്ത്രങ്ങള്‍ക്ക്
വിധേയരായി തന്റെ
ഉല്‍പ്പന്നങ്ങള്‍
കിട്ടിയ വിലയ്ക്ക്
വില്‍ക്കുന്ന
രീതിയിലേക്ക്
കൃഷിക്കാരനെ
നിര്‍ബന്ധിതനാക്കുന്ന ഈ
ചൂഷണങ്ങള്‍ക്ക് അറുതി
വരുത്തുന്നതിനായി
കൃഷിക്കാരില്‍ നിന്നും
സര്‍ക്കാര്‍ നേരിട്ടോ
എഫ്.സി.ഐ. പോലുള്ള
ഏജന്‍സികളിലൂടെയോ
നെല്ല്
സംഭരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമോ എന്ന്
അറിയിക്കുമോ?
സപ്ലെെകോയുടെ
നെല്ല് സംഭരണത്തില്‍ ഉണ്ടായ
നഷ്ടം
3595.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണ പദ്ധതിയിലെ അരി
മറിച്ചുവിറ്റതില്‍
സപ്ലെെകോയ്ക്ക് എത്ര
രൂപയുടെ
നഷ്ടമാണുണ്ടായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനുത്തരവാദികള്‍
ആരായിരുന്നുവെന്നും
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
റവന്യൂ
റിക്കവറി വഴി ആരില്‍
നിന്നെങ്കിലും പലിശ
ഉള്‍പ്പെടെ തുക
ഈടാക്കാന്‍
തീരുമാനിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ ആരില്‍ നിന്ന്
എത്ര രൂപയാണ്
ഈടാക്കാന്‍
തീരുമാനിച്ചതെന്ന്
അറിയിക്കാമോ?
സപ്ലൈകോയിലെ
കാപ്പിപ്പൊടി വിതരണത്തില്‍
പരാതി
3596.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
കാപ്പിപ്പൊടി
വിതരണവുമായി
ബന്ധപ്പെട്ട്
അനര്‍ഹമായി നഷ്ടപരിഹാരം
നല്‍കിയതിന് പരാതി
ലഭിച്ചിട്ടുണ്ടോ;
എന്നാണ് പരാതി
ലഭിച്ചത്; ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ബി)
പരാതിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
സപ്ലൈകോയുടെ
പ്രവർത്തനമേഖല വിപുലീകരണം
3597.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോർപ്പറേഷന്റെ
പ്രവർത്തന മേഖല
കൂടുതല്‍
വിപുലമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ജനങ്ങള്‍ക്ക് ആവശ്യമായ
എന്തൊക്കെ വിപണന
മേഖലകളിലേക്കാണ്
കോർപ്പറേഷൻ
കടക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയുടെ
തനത് ഉല്പന്നമായ ശബരി
ചായയുടെ ഉല്പാദനം
വർദ്ധിപ്പിക്കുവാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
വിപണി
ഇടപെടലിനായി 2019-20
ല്‍ എത്ര തുകയാണ്
സർക്കാർ
നീക്കിവെച്ചിട്ടുള്ളത്;
പ്രസ്തുത തുക
പര്യാപ്തമായിരുന്നോ;
ഇല്ലെങ്കില്‍ 2020-21
ലെ ബജറ്റില്‍ കൂടുതല്‍
തുക ഉള്‍പ്പെടുത്തുവാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അളവ്
തൂക്കത്തിലെ തട്ടിപ്പ്
3598.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകള്‍,
റെസ്റ്റോറന്റുകള്‍,
ബേക്കറികള്‍, മാളുകള്‍,
കച്ചവട സ്ഥാപനങ്ങള്‍,
പെട്രോള്‍ പമ്പുകള്‍
തുടങ്ങിയ സ്ഥലങ്ങളില്‍
വിലവിവരപട്ടിക എഴുതി
സൂക്ഷിക്കാത്ത കാര്യം
പരിശോധിക്കുമോ;
(ബി)
2019
വർഷത്തില്‍ എത്ര
വ്യാപാര
സ്ഥാപനങ്ങളില്‍ ഇത്
സംബന്ധിച്ച് പരിശോധന
നടത്തിയെന്നും ഇവ
ഏതെല്ലാമെന്നും
എന്തെല്ലാം
ക്രമക്കേടുകള്‍
കണ്ടെത്തിയെന്നും
വെളിപ്പെടുത്താമോ;
(സി)
മേല്പറഞ്ഞ
സ്ഥാപനങ്ങളില്‍ വിതരണം
ചെയ്യുന്ന
ഉല്‍പ്പന്നങ്ങളുടെ
അളവില്‍ കൃത്രിമം
കാണിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഡി)
2019
ല്‍ നടന്ന
പരിശോധനകളില്‍ എത്ര
ത്രാസ് / വെയിങ് മെഷീൻ
ശരിയായ അളവല്ല
കാണിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ട്;
ജില്ല തിരിച്ച് കണക്ക്
നല്‍കുമോ; ഇവ സ്ഥിരമായി
പരിശോധിക്കുവാൻ
ഏതെങ്കിലും വിഭാഗത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഇ)
പെട്രോള്‍/ഡീസല്‍
പമ്പുകളില്‍ നടക്കുന്ന
അളവ് തട്ടിപ്പുകള്‍
പരിശോധിക്കുവാൻ നടപടി
സ്വീകരിക്കുമോ; 2019
ല്‍ എത്ര
പെട്രോള്‍/ഡീസല്‍
പമ്പുകള്‍
പരിശോധിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
എവിടെയെല്ലാം
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
'സുതാര്യം' മൊബൈല്‍
ആപ്ലിക്കേഷൻ
3599.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
സേവനങ്ങള്‍ കൂടുതല്‍
പ്രയോജനകരവും
സുതാര്യവും
ആക്കുന്നതിന്
'സുതാര്യം' എന്ന
പേരില്‍ മൊബൈല്‍
ആപ്ലിക്കേഷൻ
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആപ്ലിക്കേഷനിലൂടെ
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജിയില്‍ ഫുള്‍ടൈം
വാച്ചര്‍, ഓഫീസ് അറ്റന്‍ഡന്റ്
നിയമനം
3600.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി നിലവില്‍
വന്ന താലൂക്കുകളിലെ
ലീഗല്‍ മെട്രോളജി
വകുപ്പില്‍ ഫുള്‍ടൈം
വാച്ചറുടെയും ഓഫീസ്
അറ്റന്‍ഡന്റിന്റെയും
തസ്തികകളില്‍ എത്ര
താല്‍ക്കാലിക ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
തസ്തികകളില്‍ സ്ഥിര
നിയമനം നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനുള്ള നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
നിലവിലെ
ലാസ്റ്റ്ഗ്രേഡ് റാങ്ക്
ലിസ്റ്റില്‍ നിന്ന് ഈ
താല്‍ക്കാലിക
തസ്തികകളിലേക്ക് സ്ഥിര
നിയമനം നടത്തണമെന്ന്
കോടതി ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പെട്രോള്‍
പമ്പുകളിലെ ഇന്ധനങ്ങളുടെ
ഗുണനിലവാരം
3601.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളിലൂടെ വിതരണം
ചെയ്യുന്ന ഇന്ധനങ്ങളുടെ
ഗുണനിലവാരം, അളവ്
എന്നിവ
പരിശോധിക്കുന്നതിന്
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പെട്രോള്‍
പമ്പുകള്‍
പരിശോധിച്ചതിലൂടെ
ഇന്ധനങ്ങളുടെ മോശമായ
ഗുണനിലവാരം, അളവിലെ
ക്രമക്കേട് എന്നിവ
കണ്ടുപിടിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ ഭാഗമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?