കൊറോണ
വൈറസ് ബോധവല്‍ക്കരണം
3434.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
രോഗത്തിനെതിരെ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രതിരോധ നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കൊറോണ ബാധിതരായി ഇതുവരെ
എത്ര പേരെയാണ്
കണ്ടെത്തിയിട്ടുള്ളത്;
ഇവരില്‍ നിന്നും രോഗം
പടരാതിരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കൊറോണ
വൈറസ് പടരുമെന്ന ഭീതി
തുടരുന്ന സാഹചര്യത്തിൽ
പൊതു ജനങ്ങള്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകള്‍
സംബന്ധിച്ച്
ബോധവല്‍ക്കരണം
നടത്തുന്നുണ്ടോ;വിശദമാക്കാമോ?
കൊറോണ
വൈറസ് പ്രതിരോധത്തിനായുള്ള
നിയന്ത്രണങ്ങള്‍
3435.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോകമാകെ
കൊറോണ വൈറസ്
ഭീതിപരക്കുകയും നമ്മുടെ
രാജ്യത്തും
നിരവധിപേര്‍ക്ക് രോഗം
റിപ്പോര്‍ട്ട്
ചെയ്യുകയും ചെയ്ത
സാഹചര്യത്തില്‍ സംസ്ഥാന
ആരോഗ്യവകുപ്പ്
പൊതുജനങ്ങള്‍ക്കായി
നല്‍കിയിട്ടുള്ള മുന്‍
കരുതല്‍
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം അറിയിക്കാമോ;
(ബി)
ഉത്സവങ്ങളും
ആഘോഷങ്ങളും ഉള്‍പ്പെടെ
ജനങ്ങള്‍ വലിയ തോതില്‍
ഒത്തു കൂടുന്നതിന്
എന്തെങ്കിലും പ്രത്യേക
നിര്‍ദ്ദേശമോ
നിയന്ത്രണങ്ങളോ
ആരോഗ്യവകുപ്പ്
പൊതുജനങ്ങള്‍ക്കായി
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
വിഷാദ
രോഗത്തിന്റെ കാരണങ്ങള്‍
സംബന്ധിച്ച് പഠനം
3436.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷാദ
രോഗത്തിനടിമപ്പെടുന്നവരുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുളള
കാരണങ്ങള്‍ സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
വിഷാദ
രോഗത്തിനടിമപ്പെടുന്നവരില്
ആത്മഹത്യാ പ്രവണത വളരെ
കൂടുതലാണെന്നത്
പരിഗണിച്ച് പരിഹാര
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും ആലോചന
നടക്കുന്നുണ്ടോ;
(സി)
വിഷാദ
രോഗം വേഗത്തില്‍
കണ്ടെത്താനും ചികിത്സ
ലഭ്യമാക്കാനും അവബോധം
വളര്‍ത്താനുമുളള
പരിശീലന-ബോധവല്‍ക്കരണ
പരിപാടികള്‍ നടത്താന്‍
നടപടി സ്വീകരിക്കുമോ?
എച്ച്.ഐ.വി/എയിഡ്സ്
പ്രതിരോധ പ്രവർത്തനങ്ങള്‍
3437.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. ജോയി
,,
എം. രാജഗോപാലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.ഐ.വി./എയിഡ്സ്
ബാധിതരുടെ എണ്ണം
ഗണ്യമായി
കുറഞ്ഞുവരുന്നതായ
റിപ്പോർട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രംഗത്ത് പ്രതിരോധ
പ്രവർത്തനങ്ങള്‍ക്ക്
നേതൃത്വം
നല്‍കുന്നതിനും ശക്തമായ
ബോധവത്ക്കരണ
പ്രവർത്തനങ്ങള്‍
നടത്തുന്നതിനും കേരള
സംസ്ഥാന എയിഡ്സ്
കൺട്രോള് സൊസൈറ്റി
നടത്തിവരുന്ന
പ്രവർത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
എച്ച്.ഐ.വി.
പരിശോധന സൗജന്യമായി
നല്‍കുന്നതിനും
ആവശ്യമായ കൗൺസിലിംഗ്
ലഭ്യമാക്കുന്നതിനും
ജ്യോതിസ് കേന്ദ്രങ്ങള്‍
പ്രവർത്തിക്കുന്നുണ്ടോ;
(ഡി)
എച്ച്.ഐ.വി.
അണുബാധിതർക്ക് ആവശ്യമായ
ആന്റി റിട്രോവൈറല്‍
ചികിത്സ സൗജന്യമായി
നല്‍കുന്നതിന് ഉഷസ്
കേന്ദ്രങ്ങള്‍
പ്രവർത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ആരോഗ്യ
മേഖല
ശക്തിപ്പെടുത്തുന്നതിനായി
മെച്ചപ്പെട്ട ശുചിത്വ സൗകര്യം
3438.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരപ്രദേശങ്ങളെ
അപേക്ഷിച്ച്
ഗ്രാമങ്ങളില്‍
അധിവസിക്കുന്ന
കുടുംബങ്ങളില്‍
മെച്ചപ്പെട്ട ശുചിത്വ
സൗകര്യം
ഉപയോഗിക്കുന്നവരുടെ
എണ്ണം കുറവാണെന്ന
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമിക
ആരോഗ്യ മേഖല കൂടുതല്‍
ശക്തിപ്പെടുത്തേണ്ടതും
താഴേത്തട്ടിലുള്ള
രോഗപ്രതിരോധത്തില്‍
കൂടുതല്‍ ശ്രദ്ധ
ആവശ്യമായി വരുന്നതും
ആരോഗ്യ രംഗത്ത് പുതിയ
നയം രൂപീകരിക്കുന്നതിനെ
സ്വാധീനിക്കുന്ന
ഘടകമായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഗ്രാമപ്രദേശങ്ങളില്‍
നിലവിലുള്ള ശുചിത്വ
സൗകര്യങ്ങളുടെ
അപര്യാപ്തത
പരിഹരിക്കുന്ന
രീതിയിലുള്ള നടപടികള്‍
സ്വീകരിക്കുമോ?
സർക്കാർ
മെഡിക്കല്‍ കോളേജുകളിലെ
അനുബന്ധ പരിശോധന
കേന്ദ്രങ്ങള്‍
3439.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാർ മെഡിക്കല്‍
കോളേജുകളില്‍ റഫറല്‍
ഒ.പി (സ്പെഷ്യാലിറ്റി)
വിഭാഗത്തിനോടു കഴിവതും
അടുത്തായോ
അല്ലാത്തപക്ഷം അതേ
കെട്ടിടത്തിലെങ്കിലും
അനുബന്ധ പരിശോധന
കേന്ദ്രങ്ങള്‍
(ലബോറട്ടറി, എക്സ്-റേ,
ഇ സി ജി, സ്കാന്‍
തുടങ്ങിയവ) സജ്ജമാക്കാൻ
കഴിയാത്തതുവഴി രോഗികള്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുന്നതിന് ഓരോ
സർക്കാർ മെഡിക്കല്‍
കോളേജിലും എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
മരുന്ന്
കമ്പനികള്‍ക്കെതിരെ നടപടി
3440.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഡ്രഗ്സ് കണ്ട്രോള്
വകുപ്പിന്റെ വ്യക്തമായ
അനുമതിയോടുകൂടിയല്ലാതെ
പരസ്യം മുഖേന
മാര്‍ക്കറ്റ് ചെയ്യുന്ന
മരുന്ന്
കമ്പനികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് വകുപ്പ്
പ്രകാരമാണ് നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കമ്പനികള്‍ക്കെതിരെയാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
കാന്‍സര്‍
കെയര്‍ യൂണിറ്റുകള്‍
3441.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ കെയര്‍
യൂണിറ്റുകള്‍ എത്ര
ആശുപത്രികളില്‍ ആണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ആശുപത്രികളുടെ
പേരുവിവരം
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കാന്‍സര്‍ കെയര്‍
യൂണിറ്റുകളില്‍ ഓരോ
സ്ഥലത്തും എത്ര
ഓങ്കോളജി ഡോക്ടര്‍മാരെ
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
സി.എം.ഒ.തസ്തികയിലും
മറ്റ് വിഭാഗങ്ങളിലുമായി
എത്ര ഓങ്കോളജി
ഡോക്ടര്‍മാര്‍ ആണ്
സംസ്ഥാനത്തിന്റെ വിവിധ
ആശുപത്രികളില്‍ ജോലി
നോക്കുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിലെ
വിവിധ ആശുപത്രികളില്‍
ജോലി നോക്കുന്ന
ഓങ്കോളജി ഡോക്ടര്‍മാരെ
ജില്ല/ജനറല്‍
ആശുപത്രികളില്‍
ഓങ്കോളജി വിഭാഗം
ആരംഭിച്ച് അവിടേക്കു
മാറ്റി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കാന്‍സര്‍
കെയര്‍ ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
3442.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണത്തില്‍
ക്രമാതീതമായ വര്‍ദ്ധനവ്
ഉണ്ടാകുന്ന സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ബി)
കാന്‍സര്‍
പ്രതിരോധ ചികിത്സ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുവാന്‍
കാന്‍സര്‍ കെയര്‍
ബോര്‍ഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത ബോര്‍ഡിന്റെ
പ്രധാന ചുമതലകള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
പ്രസ്തുത ബോര്‍ഡില്‍
പ്രാതിനിധ്യം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
മസ്കുലര്‍
അട്രോഫി, ഹീമോഫീലിയ
രോഗങ്ങള്‍ക്കുള്ള ചികിത്സ
ധനസഹായം
3443.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാരിച്ച
ചികിത്സാ ചെലവ് വരുന്ന
ഹീമോഫീലിയ, താലസീമിയ,
അരിവാള്‍ രോഗം,
മസ്കുലര്‍ അട്രോഫി
എന്നിവ സംബന്ധിച്ച്
ദേശീയ കരട് നയം കേന്ദ്ര
ആരോഗ്യ കുടുംബ
മന്ത്രാലയം
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
രോഗങ്ങള്‍
ബാധിച്ചവര്‍ക്ക്
എന്തൊക്കെ ധനസഹായം
നൽകണമെന്നാണ് കരട് രേഖ
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(സി)
കരട്
നയത്തെ സംബന്ധിച്ച
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മസ്കുലര്‍
അട്രോഫി, ഹീമോഫീലിയ
മുതലായ
രോഗങ്ങള്‍ക്കുള്ള
ചികിത്സാ ചെലവ്
ഭാരിച്ചതാകയാൽ
ധനസഹായത്തിന്റെ തോത്
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
മെഡിക്കല്‍
കോളേജുകളില്‍ അന്യത്രസേവന
വ്യവസ്ഥയിലുള്ള ഡോക്ടര്‍മാര്‍
3444.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
കമ്മ്യൂണിറ്റി
മെഡിസിന്,
ഫാര്‍മക്കോളജി,
ഫിസിയോളജി എന്നീ
വിഭാഗങ്ങളില്‍ കരാര്‍
വ്യവസ്ഥയിലും
അന്യത്രസേവന
വ്യവസ്ഥയിലുമായി എത്ര
ഡോക്ടര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാരുടെ പേരും
അവര്‍ ജോലി ചെയ്യുന്ന
മെഡിക്കല്‍ കോളേജിന്റെ
പേരും വ്യക്തമാക്കാമോ;
(സി)
അവര്‍
ജോലി ചെയ്യുന്ന
തസ്തികകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
ഓരോ തസ്തികയും എന്നാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(ഇ)
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
എന്ത് കാരണത്താലാണ്
റിപ്പോര്‍ട്ട്
ചെയ്യാത്തതെന്ന്
വിശദമാക്കാമോ?
മസ്ക്കുലര്‍
ഡിസ്ട്രോഫി രോഗബാധിതര്‍ക്ക്
സഹായം
3445.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'മസ്ക്കുലര്‍
ഡിസ്ട്രോഫി' എന്ന
മാരകരോഗത്താല്‍ വലയുന്ന
നിരവധി കുട്ടികള്‍
സംസ്ഥാനത്ത് ചികിത്സ
തേടുന്നുവെങ്കിലും
ആരോഗ്യ വകുപ്പിലോ
അനുബന്ധ സ്ഥാപനങ്ങളിലോ
നിന്ന് ഇവര്‍ക്ക്
യാതൊരുവിധ സഹായവും
ലഭ്യമാകാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അടിയന്തര ഇടപെടലുകള്‍
നടത്തി രോഗികളെ
സംരക്ഷിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വയനാട്ടില്‍
വ്യാപകമാകുന്ന കുരങ്ങ് പനി
3446.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കുരങ്ങ് പനി
വീണ്ടും വ്യാപകമാകുന്ന
സാഹചര്യമുണ്ടോ;
(ബി)
2019-ല്‍
ഈ രോഗം എത്രപേരെ
ബാധിച്ചുവെന്നും
അതിലെത്ര പേര്
മരണപ്പെട്ടുവെന്നും
വ്യക്തമാക്കുമോ;
(സി)
രോഗബാധിത
മേഖലയെ അതില്‍ നിന്നും
കരകയറ്റുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നുക്ഷാമം
3447.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരുന്ന്
കമ്പനികള്‍ക്ക്
സര്‍ക്കാര്‍ നൽകാനുള്ള
കുടിശ്ശികയായ നൂറ്
കോടിയോളം രൂപ നൽകാത്തത്
കാരണം സര്‍ക്കാര്‍
ആശുപത്രികളിൽ കടുത്ത
മരുന്നുക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കാൻസറിനും
ഹൃദ്രോഗത്തിനുമുള്ള
മരുന്നുകള്‍ മുതൽ
മുറിവിന്
വെച്ചുകെട്ടുന്ന
പഞ്ഞിക്കുവരെ
ആശുപത്രികളിൽ കടുത്ത
ക്ഷാമം നേരിടുന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാനപാദത്തിൽ നൽകേണ്ട
ഇരുപത്തഞ്ച് ശതമാനം
സ്റ്റോക്ക് പോലും
എത്തിക്കാൻ കമ്പനികള്‍
വിസമ്മതിക്കുകയുണ്ടായോ;
(ഡി)
എങ്കിൽ
കുടിശ്ശിക അടിയന്തരമായി
നൽകി മരുന്ന് വിതരണം
സുഗമമാക്കാൻ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
അറിയിക്കാമോ?
അര്‍ബുദരോഗം
വ്യാപകമാവുന്നത് തടയാന്‍
നടപടി
3448.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
കുടുംബത്തിന്റെ
സാമ്പത്തിക ഭദ്രതയും
മാനസിക ആരോഗ്യവും
ഇല്ലാതാക്കുന്ന
തരത്തില്‍ അര്‍ബുദരോഗം
കേരളത്തില്‍
വ്യാപകമാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അര്‍ബുദരോഗം
വര്‍ദ്ധിച്ച്
വരുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കാന്‍സര്‍
രോഗം വര്‍ദ്ധിച്ച്
വരുന്നത് തടയുന്നതിനായി
വ്യക്തികള്‍
പാലിക്കേണ്ട
ജീവിതക്രമം, ഭക്ഷണരീതി
തുടങ്ങിയവയുടെ
ബോധവല്‍ക്കരണം
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലൂടെയും
പാലീയേറ്റീവ്
സംഘങ്ങളിലൂടെയും
വ്യാപകമായി
നടത്തുന്നതിനുള്ള
പദ്ധതി തയ്യാറാക്കുമോ?
കുട്ടികള്‍ക്ക്
അടിയന്തര ചികിത്സക്കുള്ള
സൗകര്യം
3449.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിയന്തര
സാഹചര്യത്തില്‍
കുട്ടികള്‍ക്ക് ജില്ല,
താലൂക്ക്, ജനറല്‍
ആശുപത്രികളില്‍
അടിയന്തര
ചികിത്സക്കുള്ള സൗകര്യം
ഒരുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
തരത്തിലുള്ള
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(ബി)
വയനാട്
ജില്ലയില്‍ ഇത്തരം
സൗകര്യങ്ങള്‍ ജില്ല,
താലൂക്ക്
ആശുപത്രികളില്‍
ഒരുക്കിയിട്ടുണ്ടോ;
(സി)
ബത്തേരി
സര്‍വ്വജന സ്കൂളിലെ
വിദ്യാര്‍ത്ഥിനി ഷഹ്ല
ഷെറിന് ക്ലാസ്സ്
മുറിയില്‍ പാമ്പ്
കടിയേറ്റ് അടിയന്തര
ചികിത്സ ലഭിക്കാതെ
മരണപ്പെട്ട സംഭവം
സര്‍ക്കാര്‍
ആശുപത്രികളിലെ
സംവിധാനങ്ങളുടെ
അപര്യാപ്തതയെ
സൂചിപ്പിക്കുന്നതല്ലെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച്
സത്യവാങ്മൂലം
നല്കുവാന് കേരള
ഹൈക്കോടതി
ആവശ്യപ്പെട്ടിരുന്നോ;
വിശദാംശം നല്‍കുമോ?
അമൃതം-ആരോഗ്യം
പദ്ധതി
3450.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആരോഗ്യവകുപ്പ്
മുഖാന്തിരം
നടപ്പിലാക്കുന്ന
അമൃതം-ആരോഗ്യം
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ഹൃദ്യം
പദ്ധതി പ്രകാരമുള്ള ചികിത്സ
3451.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹൃദ്യം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ എത്ര
പേര്‍ക്ക് ചികിത്സ
ലഭ്യമാക്കിയിട്ടുണ്ട്;
എത്ര രൂപ ഇതിനായി
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
T 3452.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍
അംഗമല്ലാത്തവര്‍ക്കും
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്ന് സഹായം
ലഭ്യമാക്കുമോ;
(ബി)
കാരുണ്യ
ചികിത്സാ
സഹായപദ്ധതിയുടെ
വരുമാനപരിധി എത്രയാണ്;
ആയത് പുതുക്കി
നിശ്ചയിക്കുവാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
(സി)
മാരക
രോഗങ്ങള്‍ക്കും
കിടപ്പുരോഗികള്‍ക്കുമുള്ള
ചികിത്സാ ധനസഹായം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍ (കാസ്പ്)
അംഗമാകുന്നതിന് അക്ഷയ
കേന്ദ്രങ്ങളില്‍
രജിസ്ട്രേഷന്
നടപടികള്‍ ആരംഭിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
T 3453.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍ സ്വകാര്യ
ആശുപത്രികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍,
ഹൃദ്രോഗം, ഡയാലിസിസ്
എന്നീ ചികിത്സകള്‍ക്ക്
സ്വകാര്യ ആശുപത്രികളെ
സമീപിക്കുന്നവര്‍ക്ക്
കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുമോ;
(സി)
2020
മാര്‍ച്ച് 31 നുശേഷം
കാരുണ്യ ചികിത്സ ധനസഹായ
പദ്ധതിയുടെ ആനുകൂല്യം
തുടരുമോ; വിശദമാക്കുമോ?
ആരോഗ്യ
വകുപ്പ് മുഖേന ആനുകൂല്യങ്ങള്‍
ലഭിക്കുന്ന ചികിത്സാ
പദ്ധതികള്‍
3454.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് മുഖേന
ആനുകൂല്യങ്ങള്‍
ലഭിക്കുന്ന വിവിധ
ചികിത്സാ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ആനുകൂല്യം
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
താഴ്ന്ന
വരുമാനക്കാര്‍ക്കായുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
3455.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
തൊഴിലാളികള്‍ക്കും
താഴ്ന്ന
വരുമാനക്കാര്ക്കുമായുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി നടത്തുന്നുണ്ടോ;
ഇതില്‍ അംഗമാകുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങളും
അര്‍ഹരെ
ഉള്‍പ്പെടുത്തുന്നതിന്
അടിസ്ഥാനമാക്കുന്ന
മാനദണ്ഡങ്ങളും
വിശദമാക്കുമോ;
(ബി)
ഈ
ഇന്‍ഷുറന്‍സ്
പ്രകാരമുള്ള
ക്ലെയിമുകളുടെ
തീര്‍പ്പാക്കല്‍
എപ്രകാരമാണെന്നും
ഇതിലേക്കായി
ചുമതലപ്പെടുത്തിയിട്ടുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ക്ലെയിമുകള്‍
തീര്‍പ്പാക്കുന്നതിനായി
സര്‍ക്കാര്‍ പുതിയ
ഏജന്‍സി
രൂപീകരിച്ചിട്ടുണ്ടോ;
ആയതിന്റെ ഘടനയും
ഇതിലേക്കുള്ള
തസ്തികകളും
എപ്രകാരമാണ്; ഈ ഏജന്‍സി
എന്നുമുതല്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ ഹൃദ്യം പദ്ധതി
പ്രകാരമുള്ള ചികിത്സ
ആനുകൂല്യങ്ങള്‍
3456.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
ആശുപത്രികളിലാണ് ഹൃദ്യം
പദ്ധതി പ്രകാരമുള്ള
ചികിത്സ ആനുകൂല്യങ്ങള്‍
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആരോഗ്യ
പ്രശ്നങ്ങള്‍
3457.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തുന്ന ഇതരസംസ്ഥാന
തൊഴിലാളികളുടെ ആരോഗ്യ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആരോഗ്യ വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പകര്‍ച്ചവ്യാധികള്‍
ഉള്‍പ്പെടെയുള്ള ആരോഗ്യ
പ്രശ്നങ്ങളുമായി
എത്തുന്ന ഇതരസംസ്ഥാന
തൊഴിലാളികളെ
തടയുന്നതിന് അവര്‍ക്ക്
ജോബ്കാര്ഡും ഹെല്‍ത്ത്
കാര്‍ഡും
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ്
സേവനങ്ങള്‍
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയില്‍ 108 ആംബുലൻസിന്റെ
സേവനം
3458.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ 108
ആംബുലൻസിന്റെ സേവനം
എവിടെയൊക്കെ
ലഭ്യമാണെന്നും അവയുടെ
പ്രവര്‍ത്തന സമയം
സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ജില്ലയില്‍
പ്രവര്‍ത്തന രഹിതമായ
ആംബുലന്‍സുകള്‍
ഏതെങ്കിലും
നിലവിലുണ്ടോ; എങ്കില്‍
എത്ര കാലമായി ഓരോന്നും
പ്രവര്‍ത്തന രഹിതമാണ്;
(സി)
ഇവ
അടിയന്തരമായി
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആർദ്രം
മിഷന്റെ ഭാഗമായി ആരോഗ്യ
ജാഗ്രത
3459.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആർദ്രം
മിഷന്റെ ഭാഗമായി
പകര്‍ച്ചവ്യാധി
പ്രതിരോധനത്തിനും
നിയന്ത്രണത്തിനുമായി
ആരോഗ്യ ജാഗ്രത 2020
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തൊക്കെ
പരിപാടികളാണ് ഇതിന്റെ
ഭാഗമായി
സംഘടിപ്പിക്കുന്നത്;
(സി)
ആരോഗ്യ
മേഖല പുതിയ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുമ്പോഴും
പുതിയ തരം രോഗങ്ങളും
വൈറസ് ബാധയും
സംസ്ഥാനത്തെ
ബാധിക്കുന്നത് ആശങ്ക
ഉളവാക്കുന്ന
വസ്തുതയല്ലേ;
(ഡി)
കൊറോണ
വൈറസ് ബാധ വ്യാപകമാകാതെ
തടയുന്നതിന് ആരോഗ്യ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
പ്രസ്തുത നടപടികള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
വീഴ്ച വരുത്തുന്ന
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് പിഴ
ചുമത്തുന്ന കാര്യം
പരിഗണിക്കുമോ?
ആര്‍ദ്രം
പദ്ധതി പ്രകാരമുള്ള
മണ്ണാര്‍ക്കാട്ടെ ആരോഗ്യ
സ്ഥാപനങ്ങള്‍
3460.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ആരോഗ്യ
സ്ഥാപനങ്ങളെയാണ്
ആര്‍ദ്രം പദ്ധതിയുടെ
രണ്ട് ഘട്ടങ്ങളിലുമായി
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ രണ്ട്
ഘട്ടങ്ങളിലും
ഉള്‍പ്പെടുത്താത്ത
സ്ഥാപനങ്ങളെ
എന്‍.എച്ച്.എം.
പി.ഐ.പി. യില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
കോങ്ങാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3461.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
പ്രവൃത്തികള്‍
3462.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തിലെ
വിവിധ ആരോഗ്യ
കേന്ദ്രങ്ങളില്‍
നടപ്പാക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
എങ്കില്‍
പ്രവൃത്തികള്‍ കാലതാമസം
കൂടാതെ
പൂര്‍ത്തീകരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇരവിപുരം
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3463.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരവിപുരം
നിയോജക മണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കിവരുന്ന
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിനുവേണ്ടി
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി പുതിയ
പ്രവൃത്തികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3464.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി ഒന്നും രണ്ടും
ഘട്ടങ്ങളിലായി
തെരഞ്ഞെടുത്ത
ആരോഗ്യസ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആരോഗ്യ
കേന്ദ്രങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കി എന്നും
എന്തെല്ലാം
നടപ്പിലാക്കാന്‍
ബാക്കിയുണ്ട് എന്നുമുളള
വിശദാംശങ്ങള്‍
നല്‍കാമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
3465.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ആശുപത്രികളെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രികള്‍ക്ക്
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങളുടെ
ഫലമായി എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിലേക്ക് എത്ര തുക
വിനിയോഗിച്ചു എന്നത്
പട്ടിക തിരിച്ച്
നല്‍കാമോ;
(സി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത
ആശുപത്രികളില്‍
അധികമായി അനുവദിച്ച
തസ്തികകളുടെ വിവരം
പട്ടിക തിരിച്ച്
നല്‍കാമോ?
ആര്.സി.സി
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
3466.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീജിയണല്‍
കാന്‍സര്‍ സെന്ററിലെ
ജീവനക്കാര്‍ക്ക്
മെഡിക്കല്‍
റീ-ഇംപേഴ്സ്മെന്റ്
നല്‍കാതായിട്ട് എത്ര
നാളായി; ആയത്
അനുവദിക്കാത്തതിന്റെ
കാരണം എന്ത്;
റീ-ഇംപേഴ്സ്മെന്റ്
ഉടന്‍ അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിരമിച്ച
ജീവനക്കാരുടെ
പെന്ഷന്,
ഗ്രാറ്റുവിറ്റി, ലീവ്
സറണ്ടര്‍ തുടങ്ങിയ
ആനുകൂല്യങ്ങള്‍
തടഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട്;
(സി)
2013ന്
ശേഷം ആര്.സി.സി.യില്‍
ജോലി ലഭിച്ചവരെ
ആര്.സി.സി.പെന്ഷന്
സ്കീമില്‍
ചേര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
തൃശൂര്‍
മെഡിക്കല്‍ കോളേജിലെ
കാന്‍സര്‍ ചികിത്സ
3467.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തൃശൂര്‍
മെഡിക്കല്‍ കോളേജില്‍
കാന്‍സര്‍
രോഗചികിത്സക്ക്
മാത്രമായി
ഏര്‍പ്പെടുത്തിയ പുതിയ
സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കാന്‍സര്‍
രോഗചികിത്സാ
വിഭാഗത്തിലേക്ക്
മാത്രമായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സീനിയര്‍
സയന്റിഫിക് ഓഫീസര്‍
തസ്തികയിലെ നിയമനം
3468.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കൽ കോളേജ്
ആശുപത്രിയിലെ
ക്ലിനിക്കൽ
ബയോകെമിസ്ട്രി ലാബിലെ
സീനിയര്‍ സയന്റിഫിക്
ഓഫീസര്‍ തസ്തിക
എന്നുമുതലാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തസ്തികയിലേക്ക്
ഇതുവരെയും നിയമനം
നടത്താത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഈ
തസ്തികയിലേക്ക് നിയമനം
നടത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
കോഴിക്കോട് മെഡിക്കൽ
കോളേജ് അധികൃതരിൽ
നിന്നും മെഡിക്കൽ
വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അപേക്ഷ ലഭിച്ച തീയതിയും
തുടര്‍നടപടികളും
വിശദമാക്കുമോ?
കോഴിക്കോട്
ഹോമിയോ മെഡിക്കല്‍ കോളേജ്
ലേഡീസ് ഹോസ്റ്റലില്‍ ശുദ്ധജലം
3469.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍
ഹോമിയോപ്പതി മെഡിക്കല്‍
കോളേജ് ലേഡീസ്
ഹോസ്റ്റലില്‍ ശുദ്ധജലം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രമാക്കുവാന്‍ പദ്ധതി
3470.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെയുള്ള അഞ്ച്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രമായി
മാറ്റുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിന്റെ
സമഗ്ര വികസനത്തിന്
അംഗീകരിച്ച മാസ്റ്റര്‍
പ്ലാന്‍ പദ്ധതിയുടെ
ഭാഗമായി ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്നും
അശേഷിക്കുന്നവ
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍ പ്രകാരമുള്ള
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതില്‍
എന്തെങ്കിലും
പ്രതിബന്ധം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അവ തരണം
ചെയ്യുന്നതിന് അടിയന്തര
ഇടപെടല്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
സയന്റിസ്റ്റ് തസ്തികയിലെ
ഒഴിവ്
3471.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആശുപത്രിയിലെ
യൂറോളജി/ജനീറ്റോ
യൂറിനറി വകുപ്പില്‍
സീനിയര്‍ സയന്റിസ്റ്റ്
തസ്തിക എന്ന് മുതലാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തിക ഇപ്പോഴും
ഒഴിഞ്ഞുകിടക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
തസ്തികയില്‍ ഇതുവരെ ആളെ
നിയമിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
ഈ
തസ്തികയില്‍ സീനിയര്‍
സയന്റിസ്റ്റിനെ
നിയമിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
ജീവനക്കാരുടെ ശമ്പള പരിഷ്കരണം
3472.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
ഡോക്ടര്‍മാരുടെയും
മറ്റ് അദ്ധ്യാപക വിഭാഗം
ജീവനക്കാരുടെയും ശമ്പള
പരിഷ്കരണ നടപടികള്‍
വെെകിപ്പിക്കുന്നതിന്റെ
കാരണമെന്ത്;
വ്യക്തമാക്കുമോ;
(ബി)
ആ.കു.വ/
S2/61/2018 നമ്പര്‍
ഫയലില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
മെഡിക്കല്‍കോളേജുകള്‍
റഫറലാക്കിയ നടപടി
3473.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍കോളേജുകള്‍
പൂര്‍ണമായും റഫറല്‍
ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
അതിന്റെ സ്ഥിതി
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകള്‍ റഫറലായി
ഉയര്‍ത്തുമ്പോള്‍
സാധാരണ രോഗികള്‍ക്ക്
അവശ്യം വേണ്ട ചികില്‍സാ
സൗകര്യം ലഭ്യമാകാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
സാധാരണ രോഗികള്‍ക്കായി
ജനറല്‍/ജില്ലാ
ആശുപത്രിയിലെ
സൗകര്യങ്ങള്‍ മതിയായ
രീതിയില്‍
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
മഞ്ചേരിയില്‍
സാധാരണ രോഗികള്‍ക്ക്
ചികില്‍സ ലഭ്യമാക്കുന്ന
കാര്യത്തില്‍ ജനറല്‍
ആശുപത്രി
സ്ഥാപിക്കുന്നതിന്
വേണ്ടത്ര പരിഗണന
സര്‍ക്കാര്‍
നല്‍കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ജനറല്‍ ആശുപത്രി
സ്ഥാപിക്കാന്‍ മുന്‍
സര്‍ക്കാര്‍
തീരുമാനിച്ചത്
റദ്ദാക്കാന്‍ ഇടയായ
സാഹചര്യം വിശദമാക്കാമോ;
(എഫ്)
ആശുപത്രി
സ്ഥാപിക്കുന്ന
കാര്യത്തില്‍
നിലവിലുള്ള ഭരണപരമോ
സാങ്കേതികമോ
രാഷ്ട്രീയമോ ആയ
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ജി)
എന്തുകാരണം
കൊണ്ടാണ് മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
ആരംഭിക്കാന്‍
കഴിയാത്തതെന്ന്
അറിയിക്കാമോ?
ഗവ.
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് സെന്റര്‍
3474.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
നെടുങ്ങോലം ഗവ.
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രിയിലെ
നിര്‍ദ്ദിഷ്ട ഡയാലിസിസ്
സെന്റര്‍ സംബന്ധിച്ച
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സജ്ജീകരണങ്ങളും
പൂര്‍ത്തിയാക്കി
ഡയാലിസിസ് സെന്റര്‍
എന്ന് പ്രവര്‍ത്തനം
ആരംഭിയ്ക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ;
(സി)
ഡയാലിസിസ്
സെന്റര്‍
ആരംഭിക്കുന്നതിന്
ഇനിയും
പൂര്‍ത്തീകരിക്കേണ്ടതായ
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
വെെദ്യുതിചാര്ജ്ജ് കുടിശ്ശിക
3475.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
വെെദ്യുതിചാര്ജ്ജ്
ഇനത്തില്‍ കഴിഞ്ഞ കുറെ
വര്‍ഷങ്ങളായി വലിയ തുക
കുടിശ്ശികയായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിയ്ക്ക്
അനുവദിയ്ക്കുന്ന
വെെദ്യുതി ചാര്‍ജ്ജ്
സംഖ്യ
അപര്യാപ്തമായതിനാല്‍
കുടിശ്ശികയുടെ പലിശ
മാത്രമാണ് ഇൗ ഇനത്തില്‍
നിന്ന് അടയ്കുവാന്
കഴിയുന്നത്എന്നതിനാല്
വെെദ്യുതി കുടിശ്ശിക
അടച്ചുതീര്‍ക്കുന്നതിന്
പ്രത്യേകമായി ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാന്‍സര്‍
രോഗികളുടെ എണ്ണത്തില്‍
വര്‍ദ്ധനവ്
3476.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണത്തില്‍
ഉണ്ടായിട്ടുള്ള ഗണ്യമായ
വര്‍ദ്ധനവ്
ശ്രദ്ധയിലുണ്ടോ;
(ബി)
എങ്കില്‍
കാന്‍സര്‍ രോഗത്തിന്റെ
അനിയന്ത്രിതമായ വ്യാപനം
തടയുന്നതിനും രോഗം
വരാതിരിക്കുവാനുമുള്ള
മുന്‍കരുതലുകള്‍
സ്വീകരിക്കുന്നതിനുമായി
പി.എച്ച്.സി.കളുടെ
നേതൃത്വത്തില്‍
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
കാന്‍സര്‍
രോഗത്തിന്റെ ആരംഭം
മുന്‍കൂട്ടി
അറിയുന്നതിനായി
കാന്‍സര്‍
രോഗചികിത്സയില്‍
പ്രാവീണ്യം നേടിയ
ഡോക്ടര്‍മാരുടെ സേവനം
പി.എച്ച്.സി.കളില്‍
ഭാഗീകമായെങ്കിലും
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിക്ക് പുതിയ
കെട്ടിടം
3477.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
കിഫ്ബി ധനസഹായത്തോടെ
നിര്‍മ്മിക്കുന്ന പുതിയ
കെട്ടിട സമുച്ചയത്തില്‍
എന്തെല്ലാം
സൗകര്യങ്ങള്‍ വിഭാവനം
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ കരാര്‍
നല്‍കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
കരാര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചോ;
(സി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
മുന്നോടിയായി ചെയ്ത്
തീര്‍ക്കാനുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണ്; ആയതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്തില്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
3478.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ലോക്ക്
പഞ്ചായത്തിന്റെ
കീഴില്‍/പരിധിയില്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
നിലവിലില്ലാത്തത്
എവിടെയെല്ലാം
എന്നറിയിക്കാമോ;
(ബി)
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്തിന്
കീഴില്‍ നിലവില്‍ ഒരു
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
പോലും ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
പുളിക്കല്‍
പ്രാഥമികാരോഗ്യ
കേന്ദ്രം കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തണമെന്ന്
കാണിച്ച് പുളിക്കല്‍
ഗ്രാമപഞ്ചായത്ത്
ഭരണസമിതി നല്കിയ
പ്രമേയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതില്‍ സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ?
ആശുപത്രികളിലെ
ടോക്കണ്‍ സംവിധാനം
3479.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.എച്ച്.സി.,സി.എച്ച്.സി.,താലൂക്ക്
ആശുപത്രി അടക്കമുള്ള
പൊതുജനാരോഗ്യ
കേന്ദ്രങ്ങളില്‍ ഒ.പി.,
ലാബ് സ്കാനിംഗ്,
ബില്ലിംഗ് തുടങ്ങിയ
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമായി
ലഭ്യമാക്കാന്‍ ടോക്കണ്‍
സംവിധാനം നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സംവിധാനം
പൊതുജനാരോഗ്യമേഖലയില്‍
എങ്ങനെയാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത പൊതുജനാരോഗ്യ
കേന്ദ്രങ്ങളില്‍ മേല്‍
സൂചിപ്പിച്ച
ആവശ്യങ്ങള്‍ക്കും
ഡോക്ടറെ കാണുന്നതിനും
മറ്റ് ഇതര
പരിശോധനകള്‍ക്കും
ടോക്കണ്‍ സംവിധാനം
നടപ്പിലാക്കുന്ന കാര്യം
പരിശോധിക്കുമോ?
മഹാരോഗങ്ങളുടെ
പ്രതിരോധത്തിനായി
താല്‍ക്കാലിക
സേവനമനുഷ്ഠിച്ചവര്‍
3480.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപ, കൊറോണ എന്നീ
വൈറസുകള്‍ മൂലമുള്ള
പകര്‍ച്ചവ്യാധികള്‍
റിപ്പോര്‍ട്ട് ചെയ്ത
എത്ര കേസുകളാണ് ആകെ
നിലവിലുളളത്; ഈ
രോഗങ്ങള്‍ ബാധിച്ച്
മരണമടഞ്ഞവര്‍ എത്രയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
പകര്‍ച്ചവ്യാധികള്‍
പിടിപെടുന്നവര്‍ക്കും
മരണമടയുന്നവരുടെ
ബന്ധുക്കള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
രാജ്യാന്തര
തലത്തില്‍ തന്നെ
വ്യാപിക്കുന്ന ഇത്തരം
മഹാരോഗങ്ങളുടെ
പ്രതിരോധത്തിനായി
സ്വജീവന്‍ പോലും
അവഗണിച്ച് താല്‍ക്കാലിക
ജോലിക്കാരായി
സേവനമനുഷ്ഠിച്ചവര്‍ക്ക്
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്ത പ്രകാരമുളള
എന്തെങ്കിലും
സഹായങ്ങള്‍
നല്കാതിരുന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തെല്ലാം
വാഗ്ദാനങ്ങളാണ് ഇവരുടെ
കാര്യത്തില്‍
പാലിക്കാനുളളത്;
അടിയന്തരമായി വാഗ്ദാനം
ചെയ്ത സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കല്ലൂര്‍ക്കാട്
പി.എച്ച്.സിയെ കുടുംബാരോഗ്യ
കേന്ദ്രമായി ഉയര്‍ത്തുന്നതിന്
നടപടി
3481.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുമ്പോള്‍
എന്തെല്ലാം അധിക
സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
കല്ലൂര്‍ക്കാട്
പി.എച്ച്.സി.യെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ?
കരുന്നാഗപ്പള്ളി
മണ്ഡലത്തിലെ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
3482.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുന്നാഗപ്പള്ളി
മണ്ഡലത്തില്‍ എത്ര
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
എന്തെല്ലാം
സൗകര്യങ്ങളാണ് നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
വയോജനങ്ങള്‍ക്ക്
പ്രത്യേക ചികിത്സാ
സൗകര്യങ്ങള്‍ ഇവിടെ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
കൂടുതല്‍
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പരിഗണനാ
ലിസ്റ്റ് ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?
ഒറ്റപ്പാലം താലൂക്ക്
ആശുപത്രിയിലെ അടിസ്ഥാന വികസന
പദ്ധതികള്‍
3483.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം താലൂക്ക്
ആശുപത്രിയില്‍
നടപ്പിലാക്കിയ അടിസ്ഥാന
വികസന പദ്ധതികള്‍
എന്തെല്ലാം; വിശദാംശം
നല്‍കാമോ;
(ബി)
എത്ര
തുകയുടെ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി ;
1.6.2016 മുതല്‍
31.03.2019 വരെയുള്ള
കണക്ക് വ്യക്തമാക്കാമോ?
മരുന്നുകള്‍ യഥാസമയം
ലഭ്യമാക്കാന്‍ നടപടി
3484.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ തങ്ങളുടെ
ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
ആവശ്യമായ മരുന്നുകള്‍
വാങ്ങുന്നതിന് കേരള
മെഡിക്കല്‍
കോര്പ്പറേഷന് എത്ര
രൂപയാണ് ഡിപ്പോസിറ്റ്
ആയി 2018-19, 2019-20
വര്‍ഷം
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര രൂപയുടെ
മരുന്നുകളാണ് വിതരണം
നടത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
കാന്‍സര്‍
രോഗികള്‍ക്കും കിഡ്നി,
ഹൃദയ സംബന്ധമായ
രോഗമുള്ളവര്‍ക്കും
ആവശ്യമായ മരുന്നുകള്‍
യഥാസമയം തന്നെ
ലഭ്യമാക്കുന്നുണ്ടോ;
വിവരിക്കാമോ?
സമഗ്ര
മാനസികാരോഗ്യ പരിപാടി
3485.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ മാനസികാരോഗ്യ
പരിപാടിക്ക് 900 ലക്ഷം
രൂപയും സമഗ്ര
മാനസികാരോഗ്യ
പരിപാടിക്ക് 950 ലക്ഷം
രൂപയും ബജറ്റില്‍
വകയിരുത്തിയിരുന്നതില്‍
എത്ര രൂപ ഏതെല്ലാം
വകയില്‍
ചെലവഴിച്ചിട്ടുണ്ട്;
(ബി)
മാനസികാരോഗ്യ
പരിപാടിയെ ട്രഷറി
നിയന്ത്രണത്തില്‍
നിന്ന് ഒഴിവാക്കി
ഉത്തരവായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
റാന്നി
താലൂക്ക് ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക് സൗകര്യം
3486.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ഏതൊക്കെ
സര്‍ക്കാര്‍
ആശുപത്രികളിലാണ് ബ്ലഡ്
ബാങ്ക്
സൗകര്യമുള്ളതെന്ന്
അറിയിക്കുമോ;
(ബി)
റാന്നി
താലൂക്ക് ആശുപത്രിയില്‍
ബ്ലഡ് ബാങ്ക്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി ഇവിടെ
ബ്ലഡ് ബാങ്ക്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജില്ലാ
ആശുപത്രിയിലെ സ്റ്റാഫ്
പാറ്റേണ്‍
3487.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ജില്ലാ ആശുപത്രി
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ സ്റ്റാഫ്
പാറ്റേണ്‍ എത്രയെന്ന്
കാറ്റഗറി തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട് ജില്ലാ
ആശുപത്രിയില്‍ എത്ര
തസ്തിക
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലാ ആശുപത്രിയിലെ കിഫ്ബി
പദ്ധതിക്ക് അനുമതി
3488.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആശുപത്രിയില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
അടിസ്ഥാന സൗകര്യ വികസന
പദ്ധതിക്ക് പരിസ്ഥിതി
ആഘാത നിര്‍ണ്ണയ
സമിതിയില്‍ നിന്നുളള
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
എന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയുടെ ഡയറ്റ് ഫണ്ട്
3489.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയില്‍
പേഷ്യന്റ്സ് എംപ്ലോയീസ്
സര്‍വ്വീസ് പ്രകാരം
തെരഞ്ഞെടുക്കപ്പെട്ടവരുടെ
ലിസ്റ്റ്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ട്
മാസങ്ങള്‍
പിന്നിട്ടിട്ടും
അംഗീകാരം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തത ലിസ്റ്റിന്
അംഗീകാരം നല്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
അന്തേവാസികള്‍ക്കുള്ള
ഡയറ്റ് ഫണ്ട്
ലഭിക്കുന്നതിനുള്ള
സാങ്കേതിക കാരണങ്ങള്‍
പരിഹരിച്ച് ഡയറ്റ്
ഫണ്ട് യഥാസമയം
അനുവദിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഇരവിപുരം
നിയോജക മണ്ഡലത്തിലെ
ആശുപത്രികള്‍
3490.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം ഇരവിപുരം
നിയോജക മണ്ഡലത്തിലെ
ആശുപത്രികളിലെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
ഭരണാനുമതി നല്കിയ
തുകയുടെ വിശദാംശം
വ്യക്തമാക്കാമോ?
പീരുമേട്
താലൂക്ക് ആശുപത്രിയിൽ
അനസ്തെറ്റിക് തസ്തിക
3491.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
താലൂക്ക് ആശുപത്രിയിൽ
നിരവധി വർഷങ്ങളായി
അനസ്തെറ്റിക് സേവനം
ലഭിക്കാത്തതിനാൽ
ഓപ്പറേഷൻ തീയറ്ററും
മെറ്റേണിറ്റി യൂണിറ്റും
സുസജ്ജമാക്കുവാൻ
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആശുപത്രിയിൽ
അനസ്തെറ്റിക് സേവനം
താൽക്കാലികമായെങ്കിലും
ലഭ്യമാക്കുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ;
(സി)
തോട്ടം
തൊഴിലാളികളും കർഷകരും
ഉൾപ്പെടെയുള്ള
സാധാരണക്കാരായ ജനങ്ങൾ
ഏറ്റവുമധികം
ആശ്രയിക്കുന്ന പീരുമേട്
താലൂക്ക് ആശുപത്രിയിൽ
അനസ്തെറ്റിക്കിന്റെ
സ്ഥിരമായ തസ്തിക
അനുവദിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
3492.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും രണ്ട്
കോടി രൂപ അനുവദിച്ച്
കോതമംഗലം താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനുവേണ്ടി
ഭരണാനുമതി
ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(ബി)
ഡയാലിസിസ്
സെന്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
ആശുപത്രി പരിസരത്തെ
കെട്ടിടത്തിന്റെ ഒരു
ഭാഗം പൊളിച്ചു
മാറ്റുന്നതിനു വേണ്ടി
ഡി.എച്ച്.എസ്.ല്‍
നിന്നും അനുമതി
നല്‍കിയിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
ഡി.എച്ച്.എസ്.ല്‍
നിന്നും ലഭിച്ചിട്ടും
എന്തുകൊണ്ടാണ് കെട്ടിടം
പൊളിച്ച് മാറ്റുവാന്‍
താമസിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി, കെട്ടിടം
പൊളിക്കല്‍ നടപടികള്‍
വേഗത്തിലാക്കി പ്രസ്തുത
ഡയാലിസിസ് സെന്ററിന്റെ
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കായംകുളം
താലൂക്കാശുപത്രി വികസന
പദ്ധതികള്‍
3493.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയുടെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി കേരള ഹൗസിംഗ്
ബോര്‍ഡ് കോര്‍പ്പറേഷനെ
07/03/2018-ല്‍
എസ്.പി.വി. ആയി
നിയമിക്കുകയും
ആരോഗ്യക്ഷേമ വകുപ്പില്‍
നിന്നും 24.08.2019-ല്‍
ഭരണാനുമതി ലഭിക്കുകയും
ചെയ്തിട്ടും കിഫ്ബിയുടെ
അംഗീകാരത്തിനായി
പദ്ധതികള്‍
സമര്‍പ്പിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
കാരണമെന്താണെന്നും
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
തൃശ്ശൂര്‍
ജില്ല ആശുപത്രിയിലെ
അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍
3494.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തൃശ്ശൂര്‍ ജില്ല
ആശുപത്രിയില്‍
എന്തെല്ലാം
അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
അറിയിക്കാമോ; ഇവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3495.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ ആശുപത്രിയെ
കിഫ്ബിയിൽ
ഉള്‍പ്പെടുത്തി
മാസ്റ്റര്‍ പ്ലാൻ
തയ്യാറാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ക്യാൻസര്‍ കെയര്‍
യൂണിറ്റ്
സജ്ജീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
യൂണിറ്റ്
സജ്ജീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3496.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചാലക്കുടി താലൂക്ക്
ആശുപത്രി, വിവിധ
പി.എച്ച്.സി.കള്‍,
സി.എച്ച്.സി.കള്‍
എന്നിവയില്‍ ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം തസ്തികകളാണ്
കൂടുതലായി
അനുവദിച്ചിട്ടുളളതെന്നും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും
അറിയിക്കാമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍ ബ്ളഡ്
ബാങ്ക്
3497.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ 2019-20 വര്‍ഷത്തെ
പ്രത്യേക വികസന
ഫണ്ടില്‍ നിന്നും
അമ്പത് ലക്ഷം രൂപ
അനുവദിച്ച് ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
ബ്ളഡ് ബാങ്ക്
സ്ഥാപിക്കുന്നതിനായിട്ടുള്ള
നിര്‍ദ്ദേശം എന്നാണ്
പാലക്കാട് ഡി.എം.ഒ.
യ്ക്ക് ലഭിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
അതിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
കൊയിലാണ്ടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ പ്രസവ ശുശ്രൂഷ
കേന്ദ്രം
3498.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷന് വഴി
കൊയിലാണ്ടി താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
നിര്‍മ്മാണം നടത്തുന്ന
പ്രസവ ശുശ്രൂഷ
കേന്ദ്രത്തിന്റെ
നിര്‍മ്മാണം
ഏല്‍പ്പിച്ചത് ഏത്
വിഭാഗത്തെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പനിയുടെ
പ്രവൃത്തികള്‍ വേഗം
കുറഞ്ഞത് എന്‍.
എച്ച്.എം.-ന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
എന്‍. എച്ച്.എം.
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഏകദേശം
ഏതുമാസം പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പി.എച്ച്.സി.
കള്‍ക്ക് കെട്ടിടം
3499.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
പി.എച്ച്.സി. കള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പി.എച്ച്.സി.
കളുടെ ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
മെഡിക്കല്‍ ഓഫീസര്‍മാരുടെ
ഒഴിവ്
3500.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
കാഷ്വാലിറ്റി
മെഡിക്കല്‍
ഓഫീസര്‍മാരുടെ എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുളളതെന്നും
എത്രയെണ്ണം ഒഴിഞ്ഞു
കിടക്കുന്നുവെന്നും
അറിയിക്കാമോ; ഒഴിവ്
ഉണ്ടെങ്കില്‍ ആയത്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
റെസിഡന്റ് മെഡിക്കല്‍
ഓഫീസര്‍ പോസ്റ്റ്
നിലവില്‍ ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ജൂനിയര്‍
കണ്‍സള്‍ട്ടന്റ്,
കണ്‍സള്‍ട്ടന്റ് എന്നീ
തസ്തികകളില്‍
ഏതെങ്കിലും ഒഴിവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വിഭാഗങ്ങളിലാണെന്ന്
വിശദമാക്കാമോ; ഒഴിവ്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ
മാനദണ്ഡപ്രകാരം
ഇന്റേണ്‍ഷിപ്പ്
ചെയ്യുന്നതിന്
നിലമ്പൂര്‍
ജില്ലാശുപത്രിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ഇ)
ഇന്റേണ്‍ഷിപ്പ്
ചെയ്യുന്നതിന്
ഇന്സ്പെക്ഷന്
നടത്തിയിട്ടുണ്ടോ;
ഇതുവരെയും
ജില്ലാശുപത്രിയില്‍
ഇന്റേണ്‍ഷിപ്പ്
അനുവദിക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(എഫ്)
ഇന്റേണ്‍ഷിപ്പിന്
അനുവാദം
നല്കുന്നുവെങ്കില്
എത്ര മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍ക്കാണ്
അവസരം ലഭിക്കുക എന്ന്
വിശദമാക്കാമോ?
കല്ലടിക്കോട്
സി.എച്ച്.സി.യിൽ ട്രോമാകെയര്‍
3501.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്ലടിക്കോട്
കുടുംബാരോഗ്യകേന്ദ്രത്തിൽ
ട്രോമാകെയര്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസൽ
പരിഗണനയിലുണ്ടോ; എങ്കിൽ
ആയതിന്റെ പുരോഗതി വിവരം
ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യം
പരിഗണനയിലില്ലെങ്കിൽ
പ്രസ്തുത
സി.എച്ച്.സി.യിൽ
ട്രോമാകെയര്‍
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ ബ്ലഡ്
ബാങ്ക് മെഡിക്കല്‍ ഓഫീസര്‍
3502.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ബ്ലഡ് ബാങ്ക്
മെഡിക്കല്‍ ഓഫീസറെ
നിയമിക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
ഓഫീസര്‍ ഇല്ലാത്തതു
കാരണം ബ്ലഡ് ബാങ്ക്
പ്രവര്‍ത്തനം
തടസ്സപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബ്ലഡ്
ബാങ്ക്
പ്രവര്‍ത്തിപ്പിക്കുവാന്‍
അടിയന്തരമായി എന്ത്
നടപടി ആണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ഫാമിലി മെഡിസിന്
3503.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവിത
ശൈലീ രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ആശുപത്രികളില്‍ ഫാമിലി
മെഡിസിന് വിഭാഗം
പ്രത്യേകമായി
ആരംഭിക്കുന്നത്
സംബന്ധിച്ച
ആശയത്തെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
ആലോചന
നടക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
ഫാമിലി മെഡിസിന്
വിഭാഗത്തിന് കീഴില്‍
കുന്ദമംഗലം
കുടുംബാരോഗ്യ
കേന്ദ്രത്തില്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ഫാമിലി മെഡിസിന്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇരിക്കൂര്‍
ആശുപത്രിയിലെ ജീവനക്കാരുടെ
നിയമനം
3504.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയ ഇരിക്കൂര്‍
ആശുപത്രിയില്‍
താലൂക്കാശുപത്രിക്കാവശ്യമായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പി.എച്ച്.സി.കളെ
എഫ്.എച്ച്.സി.കളായി
ഉയര്‍ത്തിയിട്ടുണ്ടെന്നും
അവശേഷിക്കുന്നവ
എഫ്.എച്ച്.സി.കളായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോയെന്നും
അറിയിക്കുമോ;
(സി)
എഫ്.എച്ച്.സി.കളായി
ഉയര്‍ത്തിയിട്ടുള്ള
ആശുപത്രികളില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
മെഡിക്കല്‍
ഓഫീസർമാര്‍ക്ക്
തുല്യശമ്പളത്തിന് നടപടി
3505.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുർവ്വേദ,
ഹോമിയോ വിഭാഗങ്ങളിലെ
മെഡിക്കല്‍
ഓഫീസർമാരുടേയും
അലോപ്പതി വിഭാഗത്തിലെ
മെഡിക്കല്‍
ഓഫീസർമാരുടെയും ശമ്പള
സ്കെയിലിലുള്ള
വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ശമ്പളതുല്യത വരുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് II തസ്തികയുടെ യോഗ്യത
3506.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയുടെ അടിസ്ഥാന
യോഗ്യത എന്താണ്;
(ബി)
2017ലെ
സ്പെഷ്യല്‍ റൂള്‍
പ്രകാരം പ്ലസ് ടുവിന്
സയൻസ് വിഷയം എടുത്ത്
പാസ്സായവര്‍ക്ക്
മാത്രമായി ഈ തസ്തികയുടെ
നിയമനം
നിജപ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നിബന്ധന ഭേദഗതി
ചെയ്യണമെന്ന് 2018-ല്‍
ഹെൽത്ത് ഡയറക്ടര്‍
ആരോഗ്യവകുപ്പ്
സെക്രട്ടറിക്ക് കത്ത്
നൽകുിയിട്ടുണ്ടോ;
(ഡി)
2012-ന്
ശേഷം പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. നിയമനം
നടത്താത്ത സാഹചര്യത്തിൽ
2012-ന് ശേഷം പ്ലസ് ടു
സയൻസ് ഇതര വിഷയങ്ങള്‍
എടുത്ത് പഠിച്ച്
ഹെൽത്ത് ഇൻസ്പെക്ടര്‍
ഡിപ്ലോമ പരിക്ഷ പാസ്സായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരം
നഷ്ടപ്പെടുമെന്നതിനാൽ
സ്പെഷ്യൽ റൂളിൽ ഭേദഗതി
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
ഹൗസ്
സര്ജന്മാരുടെ നിയമനം
3507.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഹൗസ് സര്ജന്മാരെ
നിയമിക്കുന്നതിന് സ്ഥലം
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഹൗസ്
സര്ജന്മാരെ
അനുവദിക്കുന്നതിന്
നിലവിലെ വ്യവസ്ഥകള്‍
ഏതെല്ലാം എന്ന്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതിയതായി
ഏതൊക്കെ
ആശുപത്രികളില്‍ ആണ്
ഹൗസ് സര്ജന്മാരെ
അനുവദിച്ചത് എന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ ആരോഗ്യ വകുപ്പില്‍
ഒഴിവുള്ള തസ്തികകള്‍
3508.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വയനാട്
ജില്ലയില്‍ ആരോഗ്യ
വകുപ്പില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
ഏതെല്ലാമാണെന്ന്
സ്ഥാപനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ ആരോഗ്യ
വകുപ്പില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
ഏതെല്ലാമാണെന്ന്
സ്ഥാപനം തിരിച്ച്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത ജില്ലയില്‍
ആരോഗ്യ വകുപ്പില്‍
ഒഴിവുള്ള തസ്തികകള്‍
ഏതെല്ലാമെന്നും
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ?
ചൂണ്ടല്‍
ഗ്രാമപഞ്ചായത്തിലെ ആയുർവേദ
ഡിസ്പെൻസറി
3509.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചൂണ്ടല്‍
ഗ്രാമപഞ്ചായത്തിലെ
ഗവ:ആയുർവേദ
ഡിസ്പെൻസറിയില്
ഔഷധവിതരണത്തിന്
യോഗ്യതയുള്ള
ഫാർമസിസ്റ്റ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നാല്പത്തഞ്ച്
വർഷമായി
പ്രവർത്തിച്ചുവരുന്ന ഈ
ഡിസ്പെൻസറി ആയുഷ്മാൻ
ഭാരത് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരം
ഫാർമസിസ്റ്റിനെ
നിയമിക്കാൻ നടപടി
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ
ദിവസവേതന/കരാര്‍ തൊഴിലാളികള്‍
3510.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍
ദിവസവേതന
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും
ആശുപത്രി വികസന സമിതി,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവ
വഴി താത്കാലികമായി എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു എന്നതിന്റെ
തസ്തിക തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ അംഗീകൃത
മിനിമം വേതനം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ലഭ്യമാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(സി)
പതിനഞ്ച്
വര്‍ഷം റഗുലര്‍
സര്‍വ്വീസ്
പൂര്‍ത്തിയാക്കിയതിനുശേഷവും
പ്രൊമോഷന് ലഭിക്കാത്ത
ഏതെല്ലാം കാറ്റഗറികളാണ്
ഹെല്‍ത്ത്
ഡിപ്പാര്ട്ടുമെന്റില്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പോലീസ്/ഫോറന്‍സിക് സര്ജന്
നിയമനം
3511.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പോലീസ്/ഫോറന്‍സിക്
സര്‍ജനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
ആശുപത്രികളില്‍
പോലീസ്/ഫോറന്‍സിക്
സര്‍ജനെ
നിയമിച്ചിരിക്കുന്നുവെന്നും
ഓരോ ആശുപത്രിയിലും എ്രത
പേരെ എന്നും
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഫോറന്‍സിക് സര്‍ജനെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ഏതൊക്കെ തരത്തില്‍ ഉള്ള
നടപടിക്രമങ്ങള്‍ ആണ്
പൂര്‍ത്തീകരിക്കേണ്ടത്
എന്ന് വിശദമാക്കാമോ?
ഫാര്‍മസിസ്റ്റ്
ഗ്രേഡ് II തസ്തികയിലേക്കുള്ള
നിമയനം
3512.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയിലേക്കുള്ള
നിമയനത്തിന് റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ജില്ലയില്‍
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയില്‍
ഒഴിവുകള്‍
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ജില്ലയില്‍
സ്റ്റോര്‍ കീപ്പര്‍
തസ്തികയില്‍ ഒഴിവുകള്‍
നിലവിലുണ്ടോ; എങ്കില്‍
സ്ഥാനക്കയറ്റം മുഖേന ഈ
ഒഴിവുകള്‍
നികത്താത്തതുമൂലം
എന്‍ട്രി കേഡറില്‍
ഒഴിവുകള്‍ വരാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥാനക്കയറ്റം
വഴി സ്റ്റോര്‍
കീപ്പര്‍ തസ്തികയിലെ
ഒഴിവുകള്‍
നികത്തുന്നതിനും
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കാമോ?
കാത്ത്
ലാബ് ആശുപത്രികളില്‍
കാര്‍ഡിയോളജിസ്റ്റുകളുടെ
സേവനം
3513.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ആശുപത്രികളില്‍ കാത്ത്
ലാബുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഉണ്ടെങ്കില്‍ സ്ഥാപിച്ച
തീയതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലാബുകള്‍
സ്ഥാപിച്ചിട്ടുള്ള
ആശുപത്രികളില്‍
കാര്‍ഡിയോളജിസ്റ്റുകളുടെ
സേവനം ലഭ്യമാണോ;
(സി)
എങ്കില്‍
ഈ ആശുപത്രികളിലെ
കാര്‍ഡിയോളജിസ്റ്റുകളുടെ
സ്റ്റാഫ് സ്ട്രെങ്ത്
ലഭ്യമാക്കുമോ;
(ഡി)
കാത്ത്
ലാബുകള്‍
സ്ഥാപിതമായിട്ടുള്ള
ആശുപത്രികളില്‍
കാര്‍ഡിയോളജിസ്റ്റുകളുടെ
തസ്തിക എവിടെയെല്ലാമാണ്
ഒഴിഞ്ഞു
കിടക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
ഈ
ലാബുകള്‍
സ്ഥാപിക്കപ്പെട്ട
ആശുപത്രികളില്‍ എത്ര
വീതം ആന്‍ജിയോ
പ്ലാസ്റ്റി
ശസ്ത്രക്രിയകള്‍
നാളിതുവരെ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാനത്തെ
വിവിധ ആശുപത്രികള്‍
കാത്ത് ലാബുകള്‍
സ്ഥാപിക്കാന്‍ കിഫ്ബി
വഴി എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
(ജി)
ഓരോ
ആശുപത്രിയിലും എത്ര തുക
ചെലവഴിച്ചാണ് കാത്ത്
ലാബുകള്‍ സ്ഥാപിച്ചത്
എന്ന് വ്യക്തമാക്കാമോ?
ക്ലിനിക്കല്‍
സ്ഥാപനങ്ങളുടെ ഗ്രേഡിംഗ്
3514.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ട് അനുസരിച്ചുള്ള
രജിസ്ട്രേഷൻ സംവിധാനം
ഏതൊക്കെ ജില്ലകളില്‍
ഇതിനകം നിലവില്‍
വന്നിട്ടുണ്ട്;
പ്രസ്തുത ജില്ലകളില്‍
താല്‍ക്കാലിക
രജിസ്ട്രേഷൻ നടപടികള്‍
പൂർത്തിയായിട്ടുണ്ടോ;
(ബി)
താത്ക്കാലിക
രജിസ്ട്രേഷന് അപേക്ഷ
സമർപ്പിക്കാത്ത
സ്ഥാപനങ്ങളുടെ
പ്രവർത്തനം
തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ എത്ര
സ്ഥാപനങ്ങളുടെ
പ്രവർത്തനം
തടഞ്ഞിട്ടുണ്ട്;
(സി)
ക്ലിനിക്കല്‍
സ്ഥാപനങ്ങളെ ഇനം
തിരിക്കാനും തരം
തിരിക്കാനും അവയുടെ
സേവന നിലവാരം
നിശ്ചയിക്കുന്നതിനുമുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
താത്ക്കാലിക
രജിസ്ട്രേഷൻ വേളയില്‍
തന്നെ ഓരോ ക്ലിനിക്കല്‍
സ്ഥാപനവും പ്രസ്തുത
സ്ഥാപനത്തിലുള്ള
സേവനങ്ങളുടെയും
സംവിധാനങ്ങളുടെയും
വിശദാംശവും
ജീവനക്കാരുടെ യോഗ്യതയും
സംബന്ധിച്ച വിവരങ്ങള്‍
സമർപ്പിക്കേണ്ടതുണ്ടോ;
അത് പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(ഇ)
പ്രസ്തുത
നിയമം നല്ല രീതിയില്‍
നടപ്പിലാക്കുന്നതിനും
ചികിത്സാ രംഗത്ത്
നിലനില്‍ക്കുന്ന ചൂഷണം
അവസാനിപ്പിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്കുള്ള സഹായം
3515.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-ല്‍
നടന്ന മെഡിക്കല്‍
ക്യാമ്പില്‍ കണ്ടെത്തിയ
എന്‍ഡോസള്‍ഫാന്‍
ബാധിതരായവര്‍ക്ക്
ഇതുവരെ
ചികിത്സാസഹായങ്ങളോ
മറ്റ് ആനുകൂല്യങ്ങളോ
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
റെക്കോര്‍ഡ്
പരിശോധിച്ച്
എന്‍ഡോസള്‍ഫാന്‍
ബാധിതരെ ലിസ്റ്റില്‍
ഉള്‍പ്പെടുത്തേണ്ട
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
2017
ജനുവരി 12 ലെ
സുപ്രീംകോടതി വിധി
അനുസരിച്ച് അഞ്ച് ലക്ഷം
രൂപ നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്ക് പുനരധിവാസ
കേന്ദ്രം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
പ്രസ്തുത കേന്ദ്രം
എപ്പോള്‍
സ്ഥാപിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്കുളള
പെന്ഷന്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
മായം
ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍
3516.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യത്തില്‍
ഫോര്‍മാലിന്‍ പോലെയുള്ള
വിഷവസ്തുക്കള്‍
ചേര്‍ത്ത ഐസ് കട്ടകള്‍
ഇട്ടു സൂക്ഷിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
2019 ജനുവരി 1-ന് ശേഷം
ഇത്തരത്തില്‍ എത്ര
കേസുകള്‍ സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്തരം
മായം ചേര്‍ത്ത
ഭക്ഷ്യവസ്തുക്കള്‍
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പച്ചക്കറികളിലും
പഴങ്ങളിലും അമിതമായ
അളവില്‍ കീടനാശിനികള്‍
പുരട്ടി വില്പന
നടത്തുന്നത്
കണ്ടുപിടിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ?
മായം
ചേര്‍ക്കല്‍ തടയാന്‍ കര്‍മ്മ
പരിപാടി
3517.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കല്‍,
വിഷാംശമടങ്ങിയ
ഭക്ഷ്യപദാര്‍ത്ഥങ്ങള്‍,
പച്ചക്കറികളിലും മറ്റ്
ഭക്ഷ്യ
പദാര്‍ത്ഥങ്ങളിലും
വിഷാംശങ്ങളുടെ ഉപയോഗം
എന്നിവ വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തിരിച്ചറിഞ്ഞ്
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിനും
വിഷാംശമില്ലാത്ത ആഹാര
സാധനങ്ങള്‍
ലഭ്യമാക്കുന്നതിനുമായി
ഒരു കര്‍മ്മ പരിപാടി
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
ഇതിനുവേണ്ട നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിഷമില്ലാത്ത
ഭക്ഷണം ഉറപ്പാക്കാന്‍ നടപടി
3518.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഷമില്ലാത്ത
ഭക്ഷണം ജനങ്ങള്‍ക്ക്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2006-ലെ
ഭക്ഷ്യസുരക്ഷ നിയമം
കര്‍ശനമായി
പാലിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വ്യാജ
വൈദ്യന്മാരുടെ ചികിത്സ
3519.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ വൈദ്യന്മാരുടെ
ചികിത്സ മൂലം
നിരവധിപേര്‍ക്ക് വൃക്ക,
കരള്‍ രോഗം
ബാധിക്കുന്നുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അഞ്ചലിനടുത്ത്
ഏരൂരില്‍ തെലുങ്കാന
സ്വദേശി ലക്ഷ്മണ്‍രാജ്
എന്ന വ്യാജവൈദ്യന്റെ
ചികിത്സ മൂലം നൂറോളം
പേര്‍ക്ക് വൃക്ക, കരള്‍
രോഗം ബാധിച്ച സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
മെര്‍ക്കുറി
അടങ്ങിയ മരുന്നുകളാണ്
വ്യാജവൈദ്യന്മാര്
രോഗികള്‍ക്ക്
നല്‍കുന്നതെന്ന്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരം
വ്യാജവൈദ്യന്മാരുടെ
ചികിത്സ മൂലമുളള
അപകടത്തെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
വ്യാജവൈദ്യന്മാരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
കോവളം
നിയോജകമണ്ഡലത്തിലെ ആരോഗ്യ
വകുപ്പ് പദ്ധതികള്‍
3520.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോവളം
നിയോജകമണ്ഡലത്തില്‍
2016 മെയ് മുതല്‍
നാളിതുവരെ ഏതെല്ലാം
പദ്ധതികള്‍ക്ക് ആരോഗ്യ
വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ട്;
പ്രവൃത്തികള്‍
ഏതൊക്കെ;
പ്രവൃത്തികളുടെ പേരും
തുകയും
വ്യക്തമാക്കാമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
3521.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.വി.വിജയദാസ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷ
പദ്ധതിയില്‍
സംസ്ഥാനത്ത് എത്ര
കുടുംബങ്ങളാണുള്ളതെന്നും
എത്ര
കുടുംബങ്ങള്‍ക്കാണ്
കേന്ദ്രസര്‍ക്കാര്‍
മാനദണ്ഡപ്രകാരം വിഹിതം
ലഭിക്കുന്നതെന്നത്
എന്നതിന്റെയും കണക്ക്
ലഭ്യമാണോ;
(ബി)
ഈ
പദ്ധതി പൂര്‍ണ്ണമായും
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെയുള്ളതാണെന്ന
ദുഷ്പ്രചരണത്തിന്റെ
പശ്ചാത്തലത്തില്‍ ഈ
പദ്ധതിക്കായി ആകെ
മതിപ്പു
ചെലവെത്രയെന്നും അതില്‍
കേന്ദ്ര വിഹിതമായി
നല്കുന്ന
തുകയെത്രയെന്നും
അറിയിക്കാമോ;
(സി)
'കാസ്പ്' ആനുകൂല്യം
ലഭിക്കാത്ത
അര്‍ഹര്‍ക്ക് കാരുണ്യ
പദ്ധതി തുടരുന്നുണ്ടോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
നടത്തിപ്പ്
3522.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യസുരക്ഷാ
(കാസ്പ്) പദ്ധതിയുടെ
നടത്തിപ്പിന് നിലവില്‍
ഏത് ഇന്‍ഷുറന്‍സ്
കമ്പനിയുമായാണ്
സര്‍ക്കാര്‍
കരാറിലേര്‍പ്പെട്ടിരിക്കുന്നത്;
ഈ കരാര്‍ കാലാവധി എന്നു
വരെയാണ്; കരാര്‍
കാലാവധി
പുതുക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പതിനൊന്ന്
വര്‍ഷമായി
പ്രവര്‍ത്തിച്ചുവരുന്ന
സി.എച്ച്.എെ.എ.സി.
(കോംപ്രിഹെന്‍സീവ്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
ഏജന്‍സി കേരള) എന്ന
സ്ഥാപനത്തിന്റെ സേവനം
അവസാനിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ കാരണം
വ്യക്തമാക്കുമോ?
കോതമംഗലം
താലൂക്കിലെ കാന്‍സര്‍
രോഗികള്‍
3523.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍ കാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്കിലെ
കാന്‍സര്‍ രോഗബാധിതരുടെ
കണക്ക് വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ശേഖരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കോതമംഗലം
താലൂക്കില്‍ കാന്‍സര്‍
ബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍ ഒരു
വിദഗ്ദ്ധ പഠനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
പീരുമേട്
മണ്ഡലത്തിൽ സ്പെഷ്യാലിറ്റി
ആശുപത്രികൾ സ്ഥാപിക്കുവാന്‍
നടപടി
3524.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജക മണ്ഡലത്തിൽ
സർക്കാർ മേഖലയിലോ
സ്വകാര്യ മേഖലയിലോ
സ്പെഷ്യാലിറ്റി
ആശുപത്രികൾ നിലവിലില്ല
എന്ന കാര്യം
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പിന്നോക്കക്കാരായ
തോട്ടം തൊഴിലാളികളും
കർഷകരും ഉള്‍പ്പെടുന്ന
പീരുമേട് നിയോജക
മണ്ഡലത്തിലെ താലൂക്ക്
ആശുപത്രിയെയും സാമൂഹ്യ
ആരോഗ്യ കേന്ദ്രങ്ങളെയും
പ്രത്യേക പരിഗണന നൽകി
സ്പെഷ്യാലിറ്റി
സൗകര്യങ്ങളോടെ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
ആയുഷ്മാന്‍
ഭാരത്-കാരുണ്യ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി അംഗത്വം
3525.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുഷ്മാന്‍
ഭാരത്-കാരുണ്യ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
മുഖേന അംഗങ്ങളാകാനോ
ഇന്‍ഷുറന്‍സ് കാര്‍ഡ്
എടുക്കാനോ കഴിയാത്ത
പാവപ്പെട്ട
കുടുംബങ്ങളിലെ
അംഗങ്ങളില്‍ ആരെങ്കിലും
രോഗാതുരരായി
ശസ്ത്രക്രിയയടക്കം
വേണ്ടിവരുന്ന അടിയന്തര
സാഹചര്യങ്ങളില്‍
അവര്‍ക്ക് ഇന്‍ഷുറന്‍സ്
ആനുകൂല്യം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ പുതിയ
അംഗങ്ങളെ
ചേര്‍ക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രക്രിയ എന്നുമുതല്‍
ആരംഭിക്കുമെന്നും
അറിയിക്കാമോ?
ദന്താരോഗ്യ
മേഖലയിലെ പദ്ധതികള്‍
3526.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദന്താരോഗ്യ മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ദന്തല്‍
മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ താലൂക്ക്
ആശുപത്രികളിലും
പ്രധാനപ്പെട്ട
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും ദന്ത
ചികിത്സക്ക് സൗകര്യം
ഒരുക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
സംസ്ഥാനത്ത്
മൊബൈല്‍ ദന്തല്‍
ക്ലിനിക്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മെഡിക്കല്‍
സര്‍വീസസ് കോര്‍പ്പറേഷനിലെ
താല്‍ക്കാലിക ജീവനക്കാര്‍
3527.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന് എന്നാണ്
രൂപീകരിച്ചിട്ടുളളത്;
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര പേര്
ജോലി ചെയ്യുന്നു;
ഇവരില്‍ എത്ര പേര്
താല്‍ക്കാലിക
ജീവനക്കാര്‍ ആണ്;
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തെ
മറ്റ് സമാന
സ്ഥാപനങ്ങളില്‍ പത്ത്
വര്‍ഷത്തില്‍ കൂടുതല്‍
ജോലി ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍
മെഡിക്കല്‍ സര്‍വീസസ്
കോര്‍പ്പറേഷനിലെ
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്‍പ്പറേഷനിലെ
ഡ്രൈവര്‍ തസ്തികയിലുള്ള
താല്‍ക്കാലികക്കാര്‍ക്ക്
മറ്റ് സമാന
സ്ഥാപനങ്ങളിലെ
ഡ്രൈവര്‍മാരുടെ ശമ്പള
തുല്യത
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇരുപത്തിനാല്
മണിക്കൂറും ജോലി
ചെയ്യുന്ന ഈ
ഡ്രൈവര്‍മാര്‍ക്ക്
ശമ്പളവര്‍ധന
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍ ചികിത്സാ
ധനസഹായം
3528.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൂവാറ്റുപുഴ നിയോജക
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് എത്ര തുക
വീതം ചികിത്സാ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
അറിയിക്കാമോ?
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
ചികിത്സയിലുണ്ടായ പിഴവ്
3529.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പനവൂര്‍
വില്ലേജില്‍ പേരയം,
ചെല്ലഞ്ചി, കിഴക്കുംകര
വീട്ടില്‍ പ്രദീപ്
എല്‍., തന്റെ ഭാര്യ
മിനിമോള്‍ക്ക്
നെടുമങ്ങാട് ജില്ലാ
ആശുപത്രിയില്‍
നിന്നുണ്ടായ ചികിത്സാ
പിഴവ്
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട്
തിരുവനന്തപുരം ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ക്ക്
നല്കിയ പരാതിയില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയിലെ
ഗൈനക്കോളജിസ്റ്റ്
ഡോ.പ്രിയയുടെ ഭാഗത്തു
നിന്നുമുണ്ടായ
ഗുരുതരമായ ചികിത്സാ
പിഴവും ഇക്കാര്യത്തില്‍
ആശുപത്രി സൂപ്രണ്ട്
ഡോ.പ്രിയയെ
സംരക്ഷിച്ചതുമായ
പരാതിയിന്മേല്
കുറ്റക്കാരെ
ആരെയെങ്കിലും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രദീപ്.
എല്‍. നല്കിയ
പരാതിയിലെ അന്വേഷണ
പുരോഗതി എന്താണെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ 108
ആംബുലന്‍സിന്റെ സേവനം
3530.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
അനുവദിച്ച 108
ആംബുലന്‍സിന്റെ സേവനം
ഇരുപത്തിനാല്
മണിക്കൂര്‍
ആക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആശുപത്രിയിലെ
മറ്റ് ആംബുലന്‍സുകളുടെ
പ്രവര്‍ത്തനം
ഇരുപത്തിനാല്
മണിക്കൂര്‍
ആക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
108
ആംബുലന്‍സുകള്‍
3531.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
108
ആംബുലന്‍സുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
നിയോജക മണ്ഡലത്തിലും
ഇതുവരെയായി നല്കിയ
ആംബുലന്‍സുകള്‍ എത്ര
വീതമാണെന്ന്
വിശദമാക്കാമോ?
ഡോക്ടര്‍മാരുടെ
ശമ്പള പരിഷ്കരണം
3532.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യവകുപ്പിന്
കീഴിലുള്ള മെഡിക്കല്‍
എഡ്യൂക്കേഷന്‍
വിഭാഗത്തിലെ
ഡോക്ടര്‍മാരുടെ ശമ്പള
പരിഷ്കരണം സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളറിയിക്കുമോ;
(ബി)
ശമ്പള
പരിഷ്കരണത്തിനായി
പ്രത്യേക സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
എഡ്യൂക്കേഷന്‍
വിഭാഗത്തില്‍ അവസാനമായി
എന്നാണ് ഡോക്ടര്‍മാരുടെ
ശമ്പളം പരിഷ്കരിച്ചത്;
വ്യക്തമാക്കുമോ?
ധർമ്മഗിരി സെന്റ് ജോസഫ്സ്
ഹോസ്പിറ്റലിലെ ബി.എസ്.സി.
എം.എല്‍.ടി കോഴ്സ്
3533.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം ധർമ്മഗിരി
സെന്റ് ജോസഫ്സ്
ഹോസ്പിറ്റല്‍
ബി.എസ്.സി. എം.എല്‍.ടി
കോഴ്സ്
ആരംഭിക്കുന്നതിനുവേണ്ടി
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
;
(ബി)
നഴ്സിംഗ്
കോളേജ്, നഴ്സിംഗ്
സ്കൂള്‍, ഡി.എന്‍.എം,
ബി.എസ്.സി. നഴ്സിംഗ്,
പോസ്റ്റ് ബി.എസ്.സി.
നഴ്സിംഗ്, ബി.എസ്.എസ്
(ലാബ്) ഡിപ്ലോമ കോഴ്സ്
എന്നിവ നടത്തുന്ന ഇവിടെ
ബി.എസ്.സി. എം.എല്‍.ടി
കോഴ്സ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് കോടതി
ഉത്തരവ്
ലഭ്യമായിട്ടുണ്ടോ;
വിധിന്യായത്തിന്റെ
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടർ നടപടി
വിശദമാക്കാമോ;
(ഡി)
കോതമംഗലം
മണ്ഡലത്തിലെ പ്രസ്തുത
ആശുപത്രിയില്‍
ബി.എസ്.സി. എം.എല്‍.ടി
കോഴ്സ് ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
വിളവൂര്‍ക്കല്‍
ഹോമിയോ ഡിസ്പെന്‍സറിയെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
3534.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിളവൂര്‍ക്കല്‍
സര്‍ക്കാര്‍ മാതൃകാ
ഹോമിയോ ഡിസ്പെന്‍സറിയെ
താലൂക്ക് ഹോമിയോ
ആശുപത്രിയായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ; ആയത്
സംബന്ധിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
യോഗ
പ്രകൃതി ചികിത്സ നഴ്സുമാരുടെ
നിയമനം
3535.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യോഗ പ്രകൃതി ചികിത്സ
ആശുപത്രികളില്‍ ജോലി
നോക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരിന്റെ
ആയുഷ് വിഭാഗം നടത്തുന്ന
കോഴ്സ് പാസായ
ഉദ്യോഗാര്‍ത്ഥികള്‍
ഉണ്ടെങ്കിലും ഇവിടെ
ആയുര്‍വേദ നഴ്സുമാരാണ്
ജോലി ചെയ്യുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ക്കല
യോഗ പ്രകൃതി ചികിത്സ
ആശുപത്രിയില്‍ പ്രകൃതി
ചികിത്സ നഴ്സുമാരായി
എത്ര പേര് ജോലി
നോക്കുന്നുണ്ട്;
(സി)
ഇവരുടെ
നിയമനത്തിന് അംഗീകാരം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
മുണ്ടേരി
ഗവണ്മെന്റ് ആയുര്‍വേദ
ഡിസ്പെന്‍സറി പുനരുദ്ധാരണം
3536.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മുണ്ടേരി
ഗവണ്മെന്റ് ആയുര്‍വേദ
ഡിസ്പെന്‍സറി
പുനരുദ്ധരിച്ച്
ആവശ്യമായ ജീവനക്കാരെ
നിയമിച്ച് കിടത്തി
ചികിത്സക്ക് വേണ്ട
നടപടി
കൈക്കൊള്ളുന്നതിന്
എം.എല്‍.എ.യും
പോത്തുകല്ല് പഞ്ചായത്ത്
പ്രസിഡന്റും മുണ്ടേരി
ജി.സി.സി. പ്രവാസി
ചാരിറ്റി കൂട്ടായ്മയും
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ; അടിയന്തര
പരിഗണനയോടെ ഇക്കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
മാവേലിക്കര
ആയുര്‍വേദാശുപത്രി
പ്രവൃത്തികള്‍
3537.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ആയുര്‍വേദാശുപത്രിക്ക്
ബജറ്റില്‍ തുക
വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആയുര്‍വേദാശുപത്രി
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ആയുഷ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികളും ഫയല്‍
നമ്പരും
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
ആയുർവേദ ആശുപത്രി കെട്ടിട
നിർമ്മാണം
3538.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18ലെ
ബഡ്ജറ്റില്‍
മുല്ലശ്ശേരി
സര്‍ക്കാര്‍ ആയുർവേദ
ആശുപത്രിക്ക് കെട്ടിട
നിർമ്മാണത്തിനായി
അനുവദിച്ച പദ്ധതി
പ്രകാരം എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റ് പ്രകാരം
നിർമ്മാണത്തിനാവശ്യമായ
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വിളവൂര്‍ക്കല്‍
ആയുര്‍വേദ ആശുപത്രി കെട്ടിടം
3539.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിളവൂര്‍ക്കല്‍
ആയുര്‍വേദ
ആശുപത്രിയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായുള്ള
എസ്റ്റിമേറ്റ് ആരോഗ്യ
വകുപ്പില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ആയതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
കാരുണ്യ
ഇന്‍ഷുറന്‍സ് പദ്ധതി
3540.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വന്ന കാരുണ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ ഏതെല്ലാം
വിഭാഗത്തിലുള്ള
ആളുകള്‍ക്കാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കി വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ആര്.എസ്.ബി.വൈ/ചിസ്
കാര്‍ഡ്
പുതുക്കാത്തവര്‍ക്ക്
ആയത്
പുതുക്കുന്നതിലേക്കുള്ള
നടപടി എന്നത്തേയ്ക്ക്
ആരംഭിക്കുമെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ആര്.എസ്.ബി.വൈ/ചിസ്
കാര്‍ഡ്
ഇല്ലാത്തവര്‍ക്ക്
പുതുതായി കാര്‍ഡ്
എടുക്കുന്നതിനുള്ള
നടപടി എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
കുടുംബക്ഷേമ പദ്ധതി
പ്രകാരമുള്ള ധനസഹായം
T 3541.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
കുടുംബക്ഷേമ പദ്ധതി
പ്രകാരം മുഖ്യ
അന്നദാതാവ്
മരണപ്പെട്ടാല്‍
ലഭിക്കേണ്ട അടിയന്തര
ധനസഹായം വര്‍ഷങ്ങളായി
ലഭിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സഹായധനം എത്രയും
പെട്ടെന്ന് തന്നെ
അര്‍ഹതപ്പെട്ടവര്‍ക്ക്
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
എന്‍.എഫ്.ബി.എസ്
പദ്ധതിയില്‍ നിന്നും
ധനസഹായം ലഭിക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
വരുമാന പരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ; കുറഞ്ഞ
വരുമാന പരിധി കാരണം
ധനസഹായം ലഭിക്കുവാന്‍
അര്‍ഹതയുള്ളവരുടെ എണ്ണം
തുലോം കുറവാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയില്‍
ധനസഹായത്തിന്
അപേക്ഷിക്കുന്നതിനുള്ള
സമയപരിധി എത്രയാണെന്ന്
വ്യക്തമാക്കാമോ;
ധനസഹായത്തിന്
അപേക്ഷിക്കുന്നതിന്
ഇപ്പോള്‍
നിശ്ചയിച്ചിട്ടുള്ള സമയ
പരിധി വര്‍ദ്ധിപ്പിച്ച്
കൃത്യമായ ഒരു സമയപരിധി
നിശ്ചയിക്കുവാന്‍
സാധിക്കുമോയെന്ന്
അറിയിക്കുമോ;
(ഇ)
പട്ടാമ്പി
താലൂക്കില്‍ ഈ പദ്ധതി
പ്രകാരം ധനസഹായത്തിന്
അപേക്ഷിച്ചിട്ടും
ധനസഹായം ലഭിക്കാത്ത
എത്ര അപേക്ഷകര്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
അവര്‍ക്ക് എന്ന് ഈ
ആനുകൂല്യം നല്കുവാന്
സാധിക്കുമെന്ന്
അറിയിക്കാമോ?
കാപ്സില്‍
(കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതി) പുതിയ അംഗങ്ങളെ
ചേര്‍ക്കുന്നതിനുള്ള
നടപടികള്‍
3542.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേരത്തെ
നിലവില്‍ ഉണ്ടായ വിവിധ
ഇൻഷുറൻസ് പദ്ധതികളില്‍
അംഗമായവരുടെ അംഗത്വം
പുതുക്കിയാണോ കാപ്സില്‍
അംഗങ്ങളെ ചേര്‍ത്തത്;
എങ്കില്‍ പ്രസ്തുത
പദ്ധതിയില്‍ പുതിയ
അംഗങ്ങളെ
ചേര്‍ക്കുന്നതിനുള്ള
നടപടികള്‍ പരിഗണനയില്‍
ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ;
(സി)
പുതുതായി
അംഗങ്ങളെ
ചേര്‍ക്കുമ്പോള്‍
ആയതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
അവ എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
വിദ്യാഭ്യാസ
ധനസഹായം
3543.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്ത്രീകള്‍
ഗൃഹനാഥരായ
കുടുംബങ്ങളിലെ
കുട്ടികളുടെ പഠനത്തിന്
ആവശ്യമായ വിദ്യാഭ്യാസ
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭിക്കുന്നതിന്
ആവശ്യമായ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അനാഥാലയങ്ങളും
ധര്‍മ്മസ്ഥാപനങ്ങളും
നേരിടുന്ന പ്രശ്നങ്ങള്‍
3544.
ശ്രീ.എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അനാഥാലയങ്ങളും
ധര്‍മ്മസ്ഥാപനങ്ങളും
നേരിടുന്ന പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
അന്തേവാസികളുടെ
പ്രതിമാസ ഗ്രാന്റും
ഓര്‍ഫനേജ് ഫെസ്റ്റിന്
അനുവദിക്കുന്ന
ഗ്രാന്റും
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
വിദ്യാഭ്യാസവും
സാങ്കേതിക പരിശീലനവും
നേടി അനാഥാലയങ്ങളില്‍
നിന്നും പുറത്ത്
പോകുന്നവരുടെ
പുനരധിവാസം
സാധ്യമാക്കുന്നതിനാവശ്യമായ
പദ്ധതികള്‍ക്ക് രൂപം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വയോജനങ്ങള്‍ക്കായുള്ള
പദ്ധതികള്‍
3545.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ മാനസികമായ
ഉല്ലാസത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായുള്ള
പകല്‍വീടുകള്‍ കൂടുതല്‍
സ്ഥലങ്ങളില്‍
ആരംഭിക്കുന്നതിനും
അവിടെ ആവശ്യമായ
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപങ്ങളുമായി
സഹകരിച്ച് പദ്ധതികള്‍
നടപ്പിലാക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ശിശുക്ഷേമ
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍
3546.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന,ജില്ലാതല
ശിശുക്ഷേമ സമിതികള്‍
നടത്തിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സമിതിയുടെ ഭരണ
നിര്‍വ്വഹണത്തിന്
ജില്ല, സംസ്ഥാന
തലങ്ങളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സമിതികളില്‍ സ്ഥിരം
തസ്തികയിലും കരാര്‍,
ദിവസ വേതന
അടിസ്ഥാനത്തിലും ജോലി
ചെയ്യുന്ന ജീവനക്കാരുടെ
എണ്ണം തസ്തികയും
ജില്ലയും തിരിച്ച്
പ്രത്യേകം പ്രത്യേകം
ലഭ്യമാക്കാമോ;
(ഡി)
2019
വര്‍ഷത്തില്‍ ശിശുക്ഷേമ
സമിതികളുടെ
പ്രവര്‍ത്തനത്തിനായി
എത്ര സര്‍ക്കാര്‍ ഫണ്ട്
ഏതൊക്കെ
പദ്ധതികള്‍ക്കായി
ചെലവഴിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ശിശുക്ഷേമ
സമിതിയുടെ സംരക്ഷണയില്‍
സംസ്ഥാനത്താകെ എത്ര
കുട്ടികള്‍
കഴിയുന്നുണ്ടെന്ന
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
അനാഥാലയങ്ങളില്‍
കഴിയുന്ന കുട്ടികളുടെ സാമൂഹിക
ഉന്നമനം
3547.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കള്‍
നഷ്ടപ്പെട്ട എത്ര
കുട്ടികള്‍ സംസ്ഥാനത്ത്
അനാഥാലയങ്ങളില്‍
കഴിയുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
കുട്ടികളുടെ സാമൂഹിക
ഉന്നമനത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ആയമാരുടെ
പ്രതിമാസ വേതനം
T 3548.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുമ്പ്
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവന്നിരുന്ന
ആയമാര്‍ക്ക് എത്ര
രൂപയാണ് പ്രതിമാസം
വേതനമായി
കിട്ടിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
ഇവര്‍ക്ക് എത്ര രൂപയാണ്
പ്രതിമാസം വേതനമായി
നല്‍കുന്നതെന്ന്
അറിയിക്കാമോ?
അംഗനവാടികളുടെ
നവീകരണവും കുട്ടികളുടെ
ക്ഷേമവും
3549.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അംഗനവാടികളുടെ
നവീകരണത്തിനും
കുട്ടികളുടെ
ക്ഷേമത്തിനും വേണ്ടി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ട്;
(ബി)
ഇവ
കൂടുതല്‍
വിപുലമാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
ഹൈ-ടെക്,
സ്മാര്‍ട്ട് അങ്കണവാടികള്‍
3550.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിൽ ഹൈടെക്
അംഗന്‍വാടികളായി
ഉയര്‍ത്തുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ള
അംഗന്‍വാടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹൈ-ടെക്
അങ്കണവാടികള്‍
നിര്‍മ്മിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയിൽ ഇതിനകം എത്ര
സ്മാര്‍ട്ട്
അംഗന്‍വാടികള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
പള്ളിച്ചല്‍
108-ാം നമ്പര്‍
അംഗന്‍വാടിക്ക് കെട്ടിട
നിര്‍മ്മാണം-തുടര്‍നടപടി
3551.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
പള്ളിച്ചല്‍ 108-ാം
നമ്പര്‍ അംഗന്‍വാടിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികളും
തുടര്‍ നടപടിയും
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് വേണ്ടി
നടപ്പാക്കുന്ന പദ്ധതികള്‍
3552.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് വേണ്ടി
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയിലെ
ഭിന്നശേഷിക്കാരായ
കുട്ടികളുടെ കണക്ക്
ലഭ്യമാണോ; എങ്കില്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ?
വികലാംഗ
ക്ഷേമ കോര്പ്പറേഷന്
നടപ്പിലാക്കുന്ന പദ്ധതികള്‍
3553.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വികലാംഗ ക്ഷേമ
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന വികലാംഗ ക്ഷേമ
കോര്പ്പറേഷന് മുഖേന
ഭിന്നശേഷിക്കാര്‍ക്കായി
നടത്തിയ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ജെന്‍ഡര്‍
പാര്‍ക്ക് മുഖേനയുള്ള
പ്രവര്‍ത്തനങ്ങള്‍
3554.
ശ്രീ.സി.കൃഷ്ണന്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതാ ശാക്തീകരണം
പ്രോത്സാഹിപ്പിക്കുന്നതിനും
ലിംഗസമത്വം
ഉറപ്പാക്കുന്നതിനും
വേണ്ടി ജെന്‍ഡര്‍
പാര്‍ക്ക് എന്ന പേരില്‍
നൂതന സംരംഭം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഭിന്നലിംഗക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
സാമൂഹിക സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനാവശ്യമായ
എന്തെല്ലാം പഠന, ഗവേഷണ
പ്രവര്‍ത്തനങ്ങളാണ്
ജെന്‍ഡര്‍
പാര്‍ക്ക് മുഖേന നടത്തി
വരുന്നത്;
(സി)
വനിതകളുടെ
സംരംഭകത്വശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വന്തമായി
ബിസിനസ്സുകള്‍
ആരംഭിക്കുന്നതിനും
വിപുലപ്പെടുത്തുന്നതിനും
അവരുടെ
ഉല്പന്നങ്ങള്ക്ക്
അന്താരാഷ്ട്ര തലത്തില്‍
വിപണി ഒരുക്കുന്നതിനും
ജെന്‍ഡര്‍ പാര്‍ക്കില്‍
അന്താരാഷ്ട്ര വനിതാ
വ്യാപാര കേന്ദ്രം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ലിംഗസമത്വം
എന്ന ആശയം
മുന്‍നിര്‍ത്തി
ജെന്‍ഡര്‍
പാര്‍ക്കിന്റെ
ആഭിമുഖ്യത്തില്‍ വിദേശ
രാജ്യങ്ങളിലെ
പ്രതിനിധികളെ
പങ്കെടുപ്പിച്ചുകൊണ്ട്
അന്താരാഷ്ട്ര സമ്മേളനം
നടത്തിയിരുന്നോ;
വിശദാംശം നല്‍കുമോ?
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്ഥിരനിയമനം നല്‍കുന്നത്
സംബന്ധിച്ച്
3555.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2003
നും 2019 നും ഇടയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന ജോലി
നിര്‍വഹിച്ചിരുന്ന
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്ഥിരനിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
വ്യക്തികളോ സംഘടനകളോ
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍ ജോലി
നിര്വ്വഹിച്ചിരുന്നവരില്
എത്ര പേര് നാല്പത്
വയസിന് മുകളില്‍
പ്രായമുള്ളവരായിരുന്നു
എന്നതിന്റെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ എത്ര
ഭിന്നശേഷിക്കാര്‍
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
സര്‍വ്വീസില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
താല്‍ക്കാലികമായി ജോലി
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളില്‍
എത്ര പേര്‍ക്ക്
സ്ഥിരനിയമനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രായക്കൂടുതല്‍ കാരണം
ഇനി ജോലി ലഭിക്കുവാന്‍
സാധ്യതയില്ലാത്ത ഈ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
താല്‍ക്കാലികമായെങ്കിലും
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന ജോലി
ചെയ്തിരുന്ന എല്ലാ
ഭിന്നശേഷിക്കാര്‍ക്കും
സ്ഥിര നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ളവര്‍ക്ക്
സംവരണം ചെയ്ത ഒഴിവുകളിലെ
നിയമനം
3556.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഭിന്നശേഷിയുള്ളവര്‍ക്കായി
സംവരണം ചെയ്ത
ഗസറ്റഡ്/നോണ്‍ ഗസറ്റഡ്
തസ്തികകളില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്
എന്നതിന്‍െറ വിശദാംശം
നല്‍കാമോ?
ഭിന്നശേഷിക്കാര്‍ക്കായി
നല്കി വരുന്ന ധനസഹായ
പദ്ധതികള്‍
3557.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
ഭിന്നശേഷിക്കാര്‍ക്കായി
നടപ്പിലാക്കി വരുന്ന
ധനസഹായ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന്
പ്രതിവര്‍ഷം വരുമാന
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ലുക്കീമിയ,
തലാസീമിയ തുടങ്ങിയ രക്ത
വൈകല്യം
ബാധിച്ചവര്‍ക്ക് കൂടി
ഭിന്നശേഷിക്കാര്‍ക്ക്
നല്കുന്ന ധനസഹായ
ആനുകൂല്യങ്ങള്‍ നൽകുവാൻ
നിലവിൽ വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവര്‍ക്ക്
കൂടി ധനസഹായ ആനുകൂല്യം
ലഭിക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ്
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്കായുള്ള
ക്ഷേമ പദ്ധതികള്‍
3558.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
ഭിന്നശേഷി പുരസ്കാരം
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ശാരീരിക മാനസിക
വെല്ലുവിളികള്‍
നേരിടുന്നവരായി
കണക്കാക്കുന്ന എട്ട്
ലക്ഷത്തോളം പേരുടെ
പരിചരണത്തിനും
സംരക്ഷണത്തിനും
ആവിഷ്കരിച്ചിട്ടുളള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
'അനുയാത്ര' പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
വിദ്യാഭ്യാസപരമായി
പിന്തളളപ്പെടാതെ ഇവരെ
വികസന മുഖ്യധാരയില്‍
എത്തിക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കിയിട്ടുണ്ടോ;
ഇവരുടെ വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍
നിയന്ത്രണത്തിലുളള
വിവിധ സ്ഥാപനങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
ശെെശവദശയില്
തന്നെ വെെകല്യം
തിരിച്ചറിഞ്ഞ് സാധാരണ
ജീവിതം നയിക്കാനുളള
കുട്ടികളുടെ അവകാശം
ഉറപ്പാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
നേര്‍വഴി
പദ്ധതി
3559.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
നേര്‍വഴി പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നേര്‍വഴി
പദ്ധതി കൊണ്ട് സംസ്ഥാന
സാമൂഹ്യക്ഷേമ വകുപ്പ്
എന്തെല്ലാം
മാറ്റങ്ങളാണ്
കുറ്റവാളികളില്‍
ഉണ്ടാക്കാന്‍
ശ്രമിക്കുന്നത്
എന്നറിയിക്കാമോ;
(സി)
കുറ്റവാളികളുടെ
സാമൂഹിക-മാനസിക സേവനം,
തൊഴില്‍ പരിശീലനം
എന്നിവ ലക്ഷ്യമാക്കി
ജയില്‍ വകുപ്പും
സാമൂഹ്യക്ഷേമ വകുപ്പും
ഉന്നം വയ്ക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
കാപ്സിലെ
അംഗങ്ങള്‍ക്ക് ലഭിക്കുന്ന
കേന്ദ്രവിഹിതം
3560.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കാപ്സില്‍ എത്ര ലക്ഷം
അംഗങ്ങളാണ് ഉളളതെന്നും
അതില്‍ എത്ര ലക്ഷം
പേര്‍ക്കാണ് കേന്ദ്ര
വിഹിതം
ലഭിക്കുന്നതെന്നും
വെളിപ്പെടുത്താമോ;
(ബി)
ഒരാള്‍ക്ക്
ലഭിക്കുന്ന കേന്ദ്ര
വിഹിതം എത്രയാണ്;
ഇന്‍ഷുറന്‍സ്
പ്രീമിയമായി ആകെ എത്ര
രൂപയാണ് സംസ്ഥാന
സര്‍ക്കാര്‍
അടക്കേണ്ടത്
എന്നറിയിക്കാമോ?
സര്‍ക്കാര്‍
മേഖലയില്‍ പാലിയേറ്റീവ്
കെയര്‍ സംവിധാനങ്ങള്‍
3561.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയിലെ
പാലിയേറ്റീവ് കെയര്‍
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദാംശം സഹിതം
അറിയിക്കുമോ;
(ബി)
ചില
സന്നദ്ധസംഘടനകള്‍
നടത്തുന്ന പാലിയേറ്റീവ്
കെയര്‍
പ്രവര്‍ത്തനങ്ങളെ
സര്‍ക്കാര്‍
സംവിധാനങ്ങളുമായി
ഏകോപിപ്പിക്കുന്നതിന്
നിലവില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ആയതിനായി നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാലിയേറ്റീവ്
കെയര്‍ സംവിധാനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?