സഹകരണ
സംഘങ്ങള്‍
ജനോപകാരപ്രദമാക്കാന്‍ നടപടി
3858.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍
സുതാര്യവും
ജനോപകാരപ്രദവും
അഴിമതിരഹിതവും
ആക്കിത്തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകള്‍ വഴിയുള്ള സാമൂഹ്യ
സുരക്ഷാ പെന്ഷന്
3859.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി
നേരിട്ട് വിതരണം
ചെയ്യുന്ന സാമൂഹ്യ
സുരക്ഷാ പെന്ഷന്
കെെപ്പറ്റാത്തവരുടെ തുക
യഥാസമയം തിരികെ
സര്‍ക്കാരിലേക്ക്
ഒടുക്കാത്ത ഏതെങ്കിലും
സഹകരണ ബാങ്ക് ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകള്‍ സാമൂഹ്യ
സുരക്ഷാ പെന്ഷന്
യഥാസമയം വിതരണം
ചെയ്യാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ബാങ്കുകള്‍ക്ക് എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളില്‍ നൂതന ബാങ്കിംഗ്
സംവിധാനങ്ങള്‍
3860.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നൂതന
ബാങ്കിംഗ്
സംവിധാനങ്ങള്‍
നടപ്പിലാക്കി സഹകരണ
ബാങ്കുകളെ
കാലഘട്ടത്തിനനുസൃതമായി
മാറ്റിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
സഹകരണ
സംഘങ്ങളെ ശാക്തീകരിക്കുവാന്‍
നടപടി
3861.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
വികലമായ നയങ്ങളുടെ
ഭാഗമായി കാര്‍ഷിക
വായ്പാമേഖലയില്‍ സഹകരണ
സ്ഥാപനങ്ങള്‍
അവഗണിക്കപ്പെടുകയും
സ്വകാര്യ -
ന്യൂജനറേഷന്
ബാങ്കുകള്‍ക്ക് അമിത
പ്രാധാന്യം കെെവരുകയും
ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഫലമായി സംസ്ഥാനത്തെ
സഹകരണ ബാങ്കുകള്‍
നല്കുന്ന കാര്‍ഷിക
വായ്പ മൊത്തം
വായ്പയുടെ പത്ത്
ശതമാനമായി
കുറഞ്ഞിട്ടുണ്ടോ;
(സി)
ഈ
സാഹചര്യത്തില്‍
കാര്‍ഷിക ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിനും
വേണ്ട സംരംഭങ്ങള്‍
ആരംഭിച്ച്, തൊഴിലും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
ഇടപെടലുകള്‍
നടത്തുവാന്‍ സാധ്യമാകും
വിധം സഹകരണ സംഘങ്ങളെ
ശാക്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖലയില്‍ പാഡി പ്രോസസിംഗ്
പ്ലാന്റ്
3862.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ പാലക്കാട്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന പാഡി
പ്രോസസിംഗ്
പ്ലാന്റിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കാമോ;
(ബി)
ഈ
പ്ലാന്റില്‍ എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
അറിയിക്കാമോ?
സഹകരണ
ബാങ്കുകള്‍ വഴി
കെ.എസ്.ആര്.ടി.സി. പെന്ഷന്
3863.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി
കെ.എസ്.ആര്.ടി.സി.യുടെ
പെന്ഷന് വിതരണം
ചെയ്യുന്ന പദ്ധതിയില്‍
എത്ര സഹകരണ ബാങ്കുകള്‍
പങ്കാളികളായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
പെന്ഷന്
വിതരണത്തിനായി എത്ര
കോടി രൂപയാണ് സഹകരണ
ബാങ്കുകള്‍ മുഖേന
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ കെയര്‍ഹോം പദ്ധതി
പ്രകാരം വീട് ലഭിച്ചവര്‍
3864.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍ഹോം
പദ്ധതി പ്രകാരം വയനാട്
ജില്ലയില്‍
പൂര്‍ത്തിയായ വീടുകളുടെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ പ്രസ്തുത
പദ്ധതി പ്രകാരം വീട്
ലഭിച്ചവരുടെ
പൂര്‍ണവിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
വീടുകള്‍ വച്ച് നല്കിയ
വയനാട് ജില്ലയിലെ സഹകരണ
സ്ഥാപനങ്ങളുടെ പേര്
വ്യക്തമാക്കാമോ?
ഗ്രാമീണ
പശ്ചാത്തല സൗകര്യം
സൃഷ്ടിക്കാന്‍ പദ്ധതികള്‍
3865.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
പശ്ചാത്തല സൗകര്യം
സൃഷ്ടിക്കാനായി സഹകരണ
സംഘങ്ങളുമായി സഹകരിച്ച്
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍ സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നബാര്‍ഡിന്റെ
സഹകരണത്തോടെ നടപ്പിലാക്കുന്ന
പദ്ധതികള്‍
3866.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പ് നബാര്‍ഡിന്റെ
സഹകരണത്തോടെ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സഹകരണ
ബാങ്കുകളെ ആദായ നികുതിയില്‍
നിന്ന് സംരക്ഷിക്കുന്നതിന്
നടപടി
3867.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
നിക്ഷേപങ്ങളിൻമേല്
ആദായ നികുതി
ചുമത്തുന്നതിന് കേന്ദ്ര
സർക്കാർ നിർദ്ദേശമുണ്ടോ
;
(ബി)
ഇതുസംബന്ധിച്ച
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഗ്രാമീണ
സമ്പദ് വ്യവസ്ഥയുടെ
നെടുംതൂണായ സഹകരണ
ബാങ്കുകളെ വരിഞ്ഞു
മുറുക്കുന്നതിനായി ആദായ
നികുതി വകുപ്പിന്റെ
ഇത്തരം നിർദ്ദേശങ്ങളെ
മറികടന്ന് സഹകരണ
പ്രസ്ഥാനത്തെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടികളാണ്
സർക്കാർ കൈക്കൊള്ളുക
എന്ന് അറിയിക്കാമോ?
സംഘങ്ങളുടെ
പ്രവര്‍ത്തനത്തില്‍
ആര്.ബി.ഐ.യുടെ നിയന്ത്രണം
3868.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
സംഘങ്ങളുടെ മേല്‍
ആര്.ബി.ഐ.യുടെ കടുത്ത
നിയന്ത്രണങ്ങളും ആദായ
നികുതി വകുപ്പിലെ
80(പി)(2) പ്രകാരമുള്ള
നികുതിയിളവ്
പിന്‍വലിച്ചതും
194(എന്‍) വകുപ്പ്
പ്രകാരം പണം
പിന്‍വലിക്കുമ്പോള്‍ 2%
നികുതി അടയ്ക്കേണ്ടി
വരുന്നതുമായ
സാഹചര്യത്തില്‍ കേരളം
എന്തെല്ലാം ബദല്‍
മാര്‍ഗങ്ങളാണ്
ഇക്കാര്യങ്ങളില്‍
സ്വീകരിക്കുവാന്‍
ഉദ്ദേേശിക്കുന്നത്;
വിശദവിവരം നല്‍കാമോ?
കേരള
ബാങ്കില്‍ നിന്ന്
സഹകാരികള്‍ക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
3869.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
സംസ്ഥാന സഹകരണ കാര്‍ഷിക
വികസന ബാങ്കുകള്‍ കേരള
ബാങ്കിന്റെ അംഗ
ബാങ്കായി ഉള്‍പ്പെടുമോ;
വിശദീകരിക്കുമോ;
(ബി)
സഹകരണ
ബാങ്കുകള്‍ വഴി
ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും കേരള
ബാങ്കില്‍ നിന്ന്
സഹകാരികള്‍ക്ക്
ലഭിക്കുമോ;
വിശദമാക്കുമോ;
(സി)
ഈ
ബാങ്കിന് ഇന്ത്യയിലും
വിദേശത്തും
പ്രവര്‍ത്തിക്കുന്നതിന്
സൗകര്യമുണ്ടാകുമോ;
വ്യക്തമാക്കുമോ?
കേരള
ബാങ്കിന്റെ ഭരണ നിര്‍വ്വഹണ
സംവിധാനം
3870.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് ഭരണ
നിര്‍വ്വഹണത്തിനായി
ഇപ്പോഴുള്ള സംവിധാനം
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
കേരള
ബാങ്കിന്റെ ഇപ്പോഴുള്ള
ഭരണ സമിതിയിലെ
അംഗങ്ങളുടെ
പേരുവിവരങ്ങളും
ചുമതലകളും
വെളിപ്പെടുത്തുമോ;
(സി)
ഇപ്പോഴുള്ള
ഭരണ സംവിധാനത്തിന്റെ
ഘടനയില്‍ എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
കേരളാ
ബാങ്ക് ഭരണ സമിതി
3871.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് എന്നാണ്
നിലവില്‍ വന്നത്; ഇത്
സഹകരണ നിയമപ്രകാരം
പ്രവര്‍ത്തിക്കുന്ന
സഹകരണ ബാങ്ക് ആണോ;
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇടപാടുകാര്‍
സഹകാരികള്‍ എന്നാണോ
അറിയപ്പെടുന്നത്;
വിശദമാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകള്‍
ഇല്ലാതായ
സാഹചര്യത്തില്‍ കേരളാ
ബാങ്കിന് മാത്രമായി
പ്രത്യേക ഭരണ സമിതി
ഉണ്ടാകുമോ; ഇത് സഹകരണ
നിയമത്തിന്റെ
അടിസ്ഥാനത്തിലാണോ
തെരഞ്ഞെടുക്കപ്പെടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
നിഷ്ക്രിയ ആസ്തി
ഉള്‍പ്പെടെയുള്ള ആസ്തി
ബാധ്യതകള്‍
മുഴുവനുമായാണോ കേരളാ
ബാങ്കില്‍
ലയിപ്പിച്ചിട്ടുള്ളത്;
ഇല്ലെങ്കില്‍ ഇവ
എപ്രകാരമാണ്
പരിഹരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സഹകരണ ബാങ്കിംഗ് മേഖലയില്‍
ശാസ്ത്രസാങ്കേതിക വിദ്യയുടെ
ഉപയോഗം
3872.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
കെ. ബാബു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ പ്രദേശത്തെയും
സഹകരണ സ്ഥാപനങ്ങളിലെ
അംഗങ്ങളുടെ
ആവശ്യകതയ്ക്കനുസരിച്ച്
എന്തെല്ലാം വായ്പ
പദ്ധതികളാണ് അതതു സഹകരണ
സംഘങ്ങള്‍/ബാങ്കുകള്‍
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുത്തന്‍
തലമുറ ബാങ്കുകളുടെ
രംഗപ്രവേശനത്തോടെ
ബാങ്കിംഗ് രംഗത്ത്
ശാസ്ത്രസാങ്കേതിക
വിദ്യയുടെ ഉപയോഗം
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ഇവയോട്
മത്സരിക്കാന്‍ കഴിയും
വിധം സഹകരണ ബാങ്കുകളെ
ബന്ധിപ്പിച്ച്
കോര്‍ബാങ്കിംഗ്
നെറ്റ്വര്‍ക്ക്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉപഭോക്താക്കള്‍
ആഗ്രഹിക്കുന്ന
തരത്തില്‍ സഹകരണ
ബാങ്കിംഗ് മേഖലയില്‍
പ്രൊഫഷണലിസം
വളര്‍ത്തിയെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
എ.ടി.എം. സംവിധാനം
3873.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലാ സഹകരണ
ബാങ്കുകള്‍ക്കും
എ.ടി.എം.
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകള്‍ക്ക് കോര്‍
ബാങ്കിംഗ് സംവിധാനം
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങളെ കോര്‍
ബാങ്കിംഗ് പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രാഥമിക
സഹകരണ ബാങ്കുകളില്‍ നിന്നുളള
വായ്പ
3874.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
നല്കുന്ന വായ്പയുടെ
പലിശ നിരക്ക്
കുറയ്ക്കുന്നതിന്
ആലോചിക്കുമോ;
(ബി)
ഗ്രാമീണ
മേഖലയില്‍ പ്രാഥമിക
സഹകരണ ബാങ്കുകളില്‍
നിന്നുളള വായ്പ വിതരണം
കൂടുതല്‍
ജനകീയമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
പാലക്കാട്
ജില്ലയിലെ സഹകരണ
സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍
3875.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019ൽ
സഹകരണ വകുപ്പ് നടത്തിയ
പരിശോധനകളിൽ പാലക്കാട്
ജില്ലയിലെ സഹകരണ
സ്ഥാപനങ്ങളിൽ
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്രമക്കേടുകള്‍
കണ്ടെത്തിയ
സ്ഥാപനങ്ങളുടെ പേരും
ക്രമക്കേടുകളുടെ
വിശദാംശങ്ങളും
അറിയിക്കാമോ?
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്ക്
പാെതുനന്മ ഫണ്ട്
3876.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്ക്
2015-16 വര്‍ഷം മുതല്‍
2020 ഫെബ്രുവരി 29 വരെ
ചെലവഴിച്ച പാെതുനന്മ
ഫണ്ട് എത്ര രൂപയാണെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച് കണക്കാക്കാമോ;
വിശദമാക്കാമോ;
(ബി)
2015-2016
വര്‍ഷം മുതല്‍
5/03/2020 വരെ
വ്യക്തിഗതമായും
പൊതുആവശ്യങ്ങള്‍ക്കും
ചെലവഴിച്ച തുക,
ചെലവഴിച്ച ഇനം,
ചെലവഴിച്ചതെന്തിനാണ്
എന്നീ വിവരങ്ങള്‍
സാമ്പത്തിക വര്‍ഷം
തിരിച്ച്
ലഭ്യമാക്കാമോ;
വ്യക്തികള്‍ക്ക്
സഹായധനം
നല്കിയിട്ടുണ്ടെങ്കില്
ലഭിച്ച വ്യക്തികുളടെ
പേരും വിലാസവും,
നല്കിയ സംഖ്യയും
നല്കിയ തീയതിയടക്കമുളള
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കാമോ;
(സി)
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്ക്
നിലമ്പൂര്‍
ജില്ലാശുപത്രിയിലേക്ക്
2015-2016 മുതല്‍ 2020
മാര്‍ച്ച് 5 തീയതി വരെ
പൊതു നന്മ ഫണ്ടില്‍
നിന്നും ഏതെങ്കിലും
ഇനത്തില്‍ പണം
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
2015-16
വര്‍ഷം മുതല്‍
05/03/2020 വരെ
പൊതുനന്മഫണ്ട്
നീക്കിയിരിപ്പ്
എത്രയെന്നും ചെലവഴിച്ച
തുക എത്രയെന്നും വര്‍ഷം
തിരിച്ച്
വിശദമാക്കാമോ;
(ഇ)
2018,
2019 എന്നീ
വര്‍ഷങ്ങളിലെ
പ്രളയത്തിന് സഹായമായി
പൊതുനന്മഫണ്ടില്
നിന്നും ചെലവഴിച്ച തുക
ആര്‍ക്കൊക്കെ
നല്‍കിയെന്ന്
വിശദമാക്കാമോ?
കാർഷികരംഗത്ത് സഹകരണ
സംഘത്തിന്റെ പ്രാധാന്യം
3877.
ശ്രീ.റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ മേലുള്ള
സംസ്ഥാന സർക്കാരിന്റെ
അവകാശങ്ങള്‍
കവർന്നെടുക്കുന്ന
തരത്തില്‍
കേന്ദ്രസർക്കാർ പുതിയ
നിയമനിർമ്മാണത്തിന്
പ്രാരംഭം
കുറിച്ചിട്ടുള്ളതിനാല്‍
നിർദ്ദിഷ്ട
നിയമഭേദഗതിയുടെ
പ്രത്യാഘാതങ്ങള്‍
വിലയിരുത്തി കേന്ദ്ര
സർക്കാരുമായി
ബന്ധപ്പെടാൻ സത്വര
നടപടിയുണ്ടാകുമോ;
(ബി)
ഗ്രാമവാസികള്‍
തങ്ങളുടെ
സാമ്പത്തികാശ്രയമായി
സമീപിക്കുന്ന സഹകരണ
പ്രസ്ഥാനം കരുത്തോടെ
നിലനിർത്തുന്നതിന്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കാമോ;
(സി)
വായ്പ
ലഭ്യമാക്കിക്കൊണ്ടും
സംഭരണം, സംസ്ക്കരണം,
വിപണനം എന്നീ രംഗത്ത്
ഇടപെട്ടുകൊണ്ടും സഹകരണ
സംഘങ്ങള്‍
കാർഷികരംഗത്ത്
നടത്തുന്ന പ്രവർത്തനം
ശക്തിപ്പെടുത്താൻ
പരിപാടിയുണ്ടോ;
വ്യക്തമാക്കാമോ?
സഹകരണ
പെന്ഷൻ ബോര്‍ഡിന്റെ നിക്ഷേപം
3878.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പെന്ഷൻ ബോര്‍ഡിന്റെ
ഫണ്ട് ജില്ലാ സഹകരണ
ബാങ്കുകളില്‍ അല്ലാതെ
ഏതെങ്കിലും പ്രാഥമിക
സര്‍വ്വീസ് സഹകരണ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
സര്‍വ്വീസ് സഹകരണ
ബാങ്കുകളിലേയ്ക്ക്
ഫണ്ട് വകമാറ്റുന്നതിന്
ഭരണസമിതിയുടെയും
സര്‍ക്കാരിന്റെയും
മുൻകൂര്‍ അനുവാദം
വാങ്ങിയിരുന്നോ;
(സി)
സര്‍ക്കാരും
ഭരണ സമിതിയും അനുവാദം
നൽകിയ തീയതികളും ഫണ്ട്
പ്രാഥമിക സര്‍വ്വീസ്
സഹകരണ ബാങ്കിലേയ്ക്ക്
വകമാറ്റിയ തീയതിയും
അറിയിക്കാമോ;
(ഡി)
പെൻഷൻ
ചട്ടങ്ങള്‍ക്ക്
വിരുദ്ധമായി ഫണ്ട്
വകമാറ്റിയതിന്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടായ നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഇ)
ഏത്
ജില്ലാ സഹകരണ ബാങ്കില്‍
നിന്ന് പിൻവലിച്ച
തുകയാണ് പ്രാഥമിക
സര്‍വ്വീസ് സഹകരണ
ബാങ്കില്‍
നിക്ഷേപിച്ചതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രാഥമിക
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിക്ഷേപിച്ച
തുക തിരികെ ജില്ലാ
സഹകരണ ബാങ്കില്‍
നിക്ഷേപിക്കാൻ സഹകരണ
പെൻഷൻ ബോര്‍ഡിനോട്
സര്‍ക്കാര്‍
ആവശ്യപ്പെടുമോ?
പ്രാഥമിക
സഹകരണ സംഘം ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
3879.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘം
ജീവനക്കാരുടെ ശമ്പള
പരിഷ്കരണ കമ്മിറ്റി
രൂപീകരിച്ചപ്പോള്‍ കേരള
കോ-ഓപ്പറേറ്റീവ്
വര്‍ക്കേഴ്സ് ഫെഡറേഷന്
പ്രതിനിധിയെ മാത്രം
ഒഴിവാക്കിയത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംഘടനയുടെ പ്രതിനിധിയെ
കമ്മിറ്റിയില്‍
ഉള്‍പ്പെടുത്താമോ;
(സി)
പ്രസ്തുത
ശമ്പള പരിഷ്കരണം
എന്നത്തേയ്ക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പിലാക്കുന്ന
മെഡിക്കല്‍
ഇന്‍ഷുറന്‍സ് പദ്ധതി
(മെഡിസെപ്പ്)
കോ-ഓപ്പറേറ്റീവ്
ഇന്‍ഷുറന്‍സ് സഹകരണ
സംഘം മുഖേന
നടപ്പിലാക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍
3880.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിൽ നിലവിൽ എത്ര
സഹകരണ സ്ഥാപനങ്ങള്‍
ഉണ്ടെന്നും ഈ
സ്ഥാപനങ്ങളിൽ എത്ര കോടി
രൂപയുടെ നിക്ഷേപം
നിലവിലുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സംഘങ്ങള്‍ എത്ര കോടി
രൂപ വായ്പ ഇനത്തിൽ
അനുവദിച്ചിട്ടുണ്ടെന്നും
നിക്ഷേപ/വായ്പ അനുപാതം
എത്ര ശതമാനമാണെന്നും
അറിയിക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
വിപണി ഇടപെടല്‍
3881.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അഴിമതിയും
കെടുകാര്യസ്ഥതയും
കൊണ്ട് തകര്‍ച്ച
നേരിട്ടിരുന്നതായി
ആക്ഷേപമുള്ള
കണ്‍സ്യൂമര്‍ഫെഡിന്റെ
നിലവിലെ പ്രവര്‍ത്തന
നേട്ടം അറിയിക്കാമോ;
വിപണി ഇടപെടല്‍
കാര്യക്ഷമമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സ്വകാര്യ
മേഖലയുടെ ചൂഷണം
ഒഴിവാക്കിക്കൊണ്ട്
ഉപഭോക്തൃ
ഉല്പന്നങ്ങള്,
മരുന്നുകള്‍ മുതലായവ
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
ഉപഭോക്തൃ സഹകരണ
സംഘങ്ങള്‍ക്കും നീതി
സ്റ്റോറുകള്‍ക്കും
സര്‍ക്കാര്‍
നല്‍കിവരുന്ന
സഹായത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
സഹകരണ
മേഖലയില്‍
ഉല്പാദിപ്പിക്കുന്നതോ
മൂല്യവര്‍ദ്ധന
നടത്തുന്നതോ ആയ
ഉല്പന്നങ്ങള്ക്ക്
ഏകീകൃത ബ്രാന്‍ഡ്
ഏര്‍പ്പെടുത്തുന്നതിനും
വില്പനക്ക് ആധുനിക
സാങ്കേതിക
വിദ്യാധിഷ്ഠിത സൗകര്യം
ഏര്‍പ്പെടുത്താനും
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
വകുപ്പ് സ്കൂളുകളില്‍
നടത്തുന്ന പദ്ധതികള്‍
3882.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സഹകരണ വകുപ്പിന്
കീഴില്‍
വിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആണ് നടന്നുവരുന്നതെന്ന്
വിശദമാക്കാമോ?
സഹകരണ
സ്ഥാപനങ്ങള്‍ നല്കിയ കാർഷിക
വായ്പ
3883.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19, 2019-20
സാമ്പത്തിക വർഷങ്ങളിൽ
സംസ്ഥാന സഹകരണ ബാങ്ക്,
ജില്ലാ സഹകരണ ബാങ്ക്,
പ്രാഥമിക സഹകരണ സംഘങ്ങൾ
എന്നിവ വഴി കാർഷിക
വായ്പ മേഖലയില്‍
വിതരണംചെയ്ത തുക
എത്രയാണെന്ന വിവരം
വർഷം, ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവിൽ പ്രസ്തുത
വായ്പ മേഖലയിൽ ഏറ്റവും
കൂടുതൽ തുക നൽകിയത് ഏതു
ജില്ലയിലാണെന്ന്
അറിയിക്കുമോ?
ജില്ലാ
ബാങ്കുകളിലെ വായ്പ
കുടിശ്ശികയുടെ കാലാവധി
3884.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകള്‍
ഇപ്പോള്‍ കേരള
ബാങ്കിന്റെ
പരിധിയിലേക്ക്
മാറ്റിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ജില്ലാ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്ത്
കുടിശ്ശിക
വന്നവര്‍ക്കെതിരെ ജപ്തി
നടപടികള്‍ സ്വീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരള
ബാങ്കിലേയ്ക്ക് ജില്ലാ
ബാങ്കുകള്‍
ലയിപ്പിക്കുമ്പോള്‍
ഇത്തരം വായ്പ
കുടിശ്ശികയ്ക്ക്
പരമാവധി ആറുമാസം വരെ
കാലാവധി നീട്ടി നല്കി
ജപ്തി നടപടികള്‍
ഒഴിവാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സര്‍ഫാസി
നിയമപ്രകാരം ജില്ലാ
ബാങ്ക് വായ്പ കുടിശ്ശിക
തീര്‍ക്കാന്‍ ഇപ്പോള്‍
സ്വീകരിച്ചിട്ടുളള
എല്ലാ നടപടികളും
നിര്‍ത്തിവെക്കാന്‍
ഏതെങ്കിലും തരത്തില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
നടപടി സ്വീകരിക്കുമോ?
നെല്‍കൃഷി
വികസനത്തില്‍ സഹകരണ മേഖലയുടെ
പങ്ക്
3885.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയുടെ
പുനരുജ്ജീവനത്തിനും
നെല്‍കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹകരണ മേഖല വഹിക്കുന്ന
പങ്ക് വിശദമാക്കുമോ;
(ബി)
കൊയ്ത്ത്
യന്ത്രം വാങ്ങുന്നതിന്
സഹകരണ സംഘങ്ങള്‍
പ്രോത്സാഹന ഗ്രാന്റ്
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
പദ്ധതിയുടെ ഭാഗമായി
നെല്‍കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പയോ പലിശ
സബ്സിഡിയോ
അനുവദിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
സ്ഥാപനങ്ങള്‍
നെല്‍കൃഷിക്കായി
കര്ഷകന് നല്കുന്ന
പലിശരഹിത വായ്പയുടെ
ഇന്‍ഷുറന്‍സ് പ്രീമിയം
സഹകരണ സ്ഥാപനങ്ങള്‍
തന്നെയാണോ
അടയ്ക്കുന്നത്
എന്നറിയിക്കുമോ;
(ഇ)
മുന്‍വര്‍ഷത്തേക്കാള്‍
കൂടുതല്‍ തുക
നെല്‍കൃഷിക്കായി വായ്പ
നല്കുന്ന പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റിസ്ക്
ഫണ്ട് ആനുകൂല്യങ്ങള്‍
3886.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിസ്ക് ഫണ്ട്
ആനുകൂല്യങ്ങള്‍ക്കായി
നാളിതുവരെ എത്രപേര്‍
അപേക്ഷിച്ചിട്ടുണ്ടെന്നും
ഇവരിൽ ഏതുമാസംവരെയുള്ള
അപേക്ഷകര്‍ക്കാണ്
ആനുകൂല്യങ്ങള്‍
ലഭ്യമായിട്ടുള്ളതെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ കാസര്‍ഗോഡ്
ജില്ലയിൽ റിസ്ക് ഫണ്ട്
ആനുകൂല്യങ്ങള്‍ക്കായി
നൽകിയ അപേക്ഷകളിൽ
എത്രയെണ്ണം തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
റിസ്ക്ക്
ഫണ്ട് അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
3887.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
വായ്പയെടുത്തവര്‍
മരണപ്പെടുമ്പോള്‍
അനുവദിക്കുന്ന റിസ്ക്ക്
ഫണ്ടിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
റിസ്ക്ക് ഫണ്ട്
അനുവദിക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് സഹായം
അനുവദിച്ചുവെന്നും
അറിയിക്കാമോ;
ആനുകൂല്യം
അനുവദിക്കപ്പെട്ടവരുടെ
പട്ടിക തുക സഹിതം
ലഭ്യമാക്കാമോ?
കൊട്ടാരക്കര
സഹകാരികള്‍ക്ക് റിസ്ക് ഫണ്ട്
3888.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ എത്ര
സഹകരണ സ്ഥാപനങ്ങള്‍
റിസ്ക് ഫണ്ട്
പദ്ധതിയില്‍ നിന്നുള്ള
ധനസഹായം സഹകാരികള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
സഹകരണ
സ്ഥാപനങ്ങളില്‍നിന്നും
റിസ്ക് ഫണ്ട്
മുഖേനയുള്ള
ധനസഹായത്തിന് ലഭിച്ച
അപേക്ഷകളില്‍
അനുവദിച്ചവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കിയ തുക
എത്രയാണെന്നും
വെളിപ്പെടുത്തുമോ?
ആലംബഹീനര്‍ക്ക്
റിസ്ക്ഫണ്ട് ആനുകൂല്യം
3889.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്ഫണ്ട്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മാരകരോഗങ്ങളില്പ്പെട്ട്
മരണപ്പെട്ടവരും
അനുകമ്പാര്‍ഹമായ ജീവിത
സാഹചര്യങ്ങളില്പ്പെട്ടവരുമായ
വായ്പ
കുടിശ്ശികക്കാര്‍ക്ക്
റിസ്ക്ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിന്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വായ്പ
കുടിശ്ശികക്കാരായ
ആലംബഹീനര്‍ക്ക് കൂടി
റിസ്ക്ഫണ്ട് ആനുകൂല്യം
ലഭിക്കുന്ന തരത്തില്‍
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോ;
അറിയിക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പെന്ഷന്
3890.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ പെന്ഷന്
പ്രായം നിലവില്‍
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
വിരമിച്ച
സഹകരണ ജീവനക്കാര്‍ക്ക്
ഇപ്പോള്‍ നല്കി
വരുന്ന പെന്ഷന് തുക
എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ക്ലാസ്
ഫോര്‍ ജീവനക്കാരുടെ പ്രമോഷൻ
3891.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളിൽ ക്ലാസ് ഫോര്‍
ജീവനക്കാരുടെ
പ്രമോഷനുമായി
ബന്ധപ്പെട്ട്
നിലനിൽക്കുന്ന 1:4
അനുപാതം (ചട്ടം 85(10))
അനുസരിച്ച് നിലവിലുള്ള
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനാവശ്യമായ
തീരുമാനം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കിലെ ക്ലാസ് ഫോര്‍
ജീവനക്കാരുടെ പ്രമോഷനിൽ
നിലനിൽക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
ആവശ്യമെങ്കിൽ
നിയമനിര്‍മ്മാണം
നടത്താമോ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കിലെ
ക്ലര്‍ക്ക്/കാഷ്യര്‍ നിയമനം
3892.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാന സഹകരണ
ബാങ്കിന്റെ ഭാഗമായ
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കില്‍
ക്ലര്‍ക്ക്/കാഷ്യര്‍
നിയമനത്തിനായി
പി.എസ്.സി.
പ്രസിദ്ധീകരിച്ച
നിലവിലുളള റാങ്ക്
ലിസ്റ്റുകള്‍ക്ക്
(കാറ്റഗറി നം.20/2014,
21/2014)മുന്പുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
അവസാനിച്ചതെന്നാണ്;
01.03.2014 മുതല്‍
29.02.2020 വരെ എത്ര
പേര് വിരമിച്ചു;
തസ്തിക തിരിച്ച് മാസം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികയിലേക്ക് ജനറല്‍
കാറ്റഗറിയില്‍ നിന്നും
സൊസെെറ്റി
കാറ്റഗറിയില്‍ നിന്നും
എത്ര നിയമനങ്ങള്‍
നടന്നുവെന്ന്
അറിയിക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കിന്
തസ്തിക അനുവദിച്ച്
നല്‍കാത്ത ഏതെല്ലാം
ശാഖകള്‍ ഉണ്ട്;
പ്രസ്തുത ശാഖകളില്‍
നിലവില്‍ ഏതെല്ലാം
തസ്തികകളില്‍ എത്രവീതം
ജീവനക്കാര്‍ ജോലി
ചെയ്യുന്നു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
പ്യൂണ്‍
തസ്തികയില്‍നിന്നും
ക്രമവിരുദ്ധമായി
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നല്കിയ
ഇരുപത്തി രണ്ട്
ജീവനക്കാരെ
തരംതാഴ്ത്തുന്നതിന്
സഹകരണസംഘം രജിസ്ട്രാര്‍
നല്കിയ ഉത്തരവ്
പാലിച്ച് പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
അനധികൃത
സ്ഥാനക്കയറ്റം റദ്ദ്
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
കോടതിയുടെ
സ്റ്റേയുണ്ടെങ്കില്‍
വിശദാംശം നല്‍കാമോ;
(എഫ്)
തിരുവനന്തപുരം
ജില്ലാസഹകരണ
ബാങ്കിലേക്ക്
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തുികകളില് കോടതി
ഉത്തരവ് മുഖേന
പ്രൊവിഷണല്‍ ആയി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളുടെ എണ്ണം എത്ര;
അത്തരത്തില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അര്‍ബന്‍
സഹകരണ ബാങ്കുകളുടെ വായ്പ
പരിധി
3893.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബന്‍
സഹകരണ ബാങ്കുകളുടെ
വായ്പ പരിധി
വെട്ടിക്കുറച്ചത്
നിലവിലുള്ള വായ്പകളെ
ബാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
സ്ഥാപനത്തിനോ
ഗ്രൂപ്പിനോ നല്കുന്ന
വായ്പകളുടെ പരിധി ടയര്‍
ഒന്നിന്റെ
മൂലധനത്തിന്റെ പത്ത്
ശതമാനത്തില്‍
അധികമാകരുതെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ ഇറക്കിയ
കരട് വിജ്ഞാപനത്തിന്
സംസ്ഥാന സഹകരണ വകുപ്പ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കൊറോണ
വൈറസ് രോഗവും ടൂറിസം മേഖലയും
3894.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോക
രാജ്യങ്ങളില്‍ ഭീതി
പടര്‍ത്തുന്ന കൊറോണ
വൈറസ് രോഗം സംസ്ഥാനത്തെ
ടൂറിസം മേഖലയെ
പ്രതികൂലമായി
ബാധിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
പ്രളയത്തിന്
ശേഷം
സജീവമായിക്കൊണ്ടിരിക്കുന്ന
സംസ്ഥാന ടൂറിസം
വരുമാനത്തെ കൊറോണ വൈറസ്
ഭീതി സാരമായി
ബാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
വിദേശ
രാജ്യങ്ങളില്‍
നിന്നുള്ള
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വലിയ
കുറവുണ്ടാകുമോ
എന്നറിയിക്കുമോ;
ഏതൊക്കെ രാജ്യങ്ങളില്‍
നിന്നുള്ള വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍
കുറവുണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ആഭ്യന്തര
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍ കൊറോണ ഭീതി
മൂലം കുറവുണ്ടാകുമോ;
വ്യക്തമാക്കുമോ;
(ഇ)
കൊറോണ
വൈറസ് പ്രതിരോധത്തിന്റെ
ഭാഗമായി ടൂറിസം
സെന്ററുകളില്‍ ആവശ്യമായ
മുന്‍കരുതല്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പുതിയ
ടൂറിസം കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിന് നടപടി
3895.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ച
വ്യാധികളുടെ വ്യാപനം
ടൂറിസം രംഗത്ത്
വരുത്തിയിട്ടുള്ള
മാന്ദ്യം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പുതിയ ടൂറിസം
കേന്ദ്രങ്ങള്‍
കണ്ടെത്തി
വികസിപ്പിക്കുന്നതിനാവശ്യമായ
പദ്ധതികള്‍ക്ക് രൂപം
നല്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കൊറോണ
പ്രതിരോധത്തിന് ടൂറിസം
മേഖലയില്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍
3896.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവിഡ്-19
(കൊറോണ വൈറസ്)
തൊണ്ണൂറ്റി ഒന്ന്
രാജ്യങ്ങളില്‍
പടരുന്നതിന്റെ
പശ്ചാത്തലത്തില്‍ വിവിധ
രാജ്യങ്ങള്‍
ഏര്‍പ്പെടുത്തിയ യാത്രാ
നിയന്ത്രണങ്ങള്‍
സംസ്ഥാനത്തിന്റെ ടൂറിസം
മേഖലയെ ഏതുതരത്തില്‍
ബാധിക്കുമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കൊറോണ
പ്രതിരോധത്തിന്
സംസ്ഥാനം വിനോദ സഞ്ചാര
മേഖലയില്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ?
ടൂറിസം
മേഖലയിലെ തൊഴിലവസരങ്ങള്‍
3897.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയിലെ
തൊഴിലവസരങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍ ടൂറിസം
മേഖലയിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തീരദേശ
വിനോദസഞ്ചാര വികസന
പ്രവര്‍ത്തനങ്ങള്‍
3898.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. മുകേഷ്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ-ആഭ്യന്തര
വിനോദസഞ്ചാരികളെ ഏറെ
ആകര്‍ഷിക്കുന്ന
സംസ്ഥാനത്തെ
തീരപ്രദേശങ്ങളോടനുബന്ധിച്ചുള്ള
ടൂറിസം മേഖലകളില്‍
കടല്‍ക്ഷോഭം മൂലം
നാമാവശേഷമായ ഭാഗങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(ബി)
പ്രതിസന്ധികളെ
അതിജീവിച്ചുകൊണ്ട്
കോവളം, ശംഖുമുഖം, വേളി,
വര്‍ക്കല തുടങ്ങിയ
പ്രദേശങ്ങള്‍ തീരദേശ
വിനോദസഞ്ചാര
വികസനത്തില്‍
കൈവരിച്ചുവരുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
കൊല്ലം
കടല്‍ത്തീരം
മത്സ്യഗ്രാമവുമായി
ബന്ധപ്പെട്ട്
വിനോദസഞ്ചാര വികസന
സാധ്യതയ്ക്കനുസരിച്ചുള്ള
എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുടക്കം
കുറിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
കോവളം
പോലെ തന്നെ വിശാലമായ
മണല്തിട്ടകളുള്ള
ആലപ്പുഴ ബീച്ചിന്റെയും
കായംകുളം, ചേര്‍ത്തല
അന്ധകാരനഴി
എന്നിവയുടെയും
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കുമോ?
പൗരാണിക,കടല്‍ത്തീര
കേന്ദ്രീകൃത വിനോദസഞ്ചാര
പ്രവര്‍ത്തനങ്ങള്‍
3899.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.കുഞ്ഞിരാമന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാറിന്റെ
കടല്‍ത്തീര കേന്ദ്രീകൃത
വിനോദസഞ്ചാര സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്തിക്കൊണ്ട്
വിനോദ സഞ്ചാരവകുപ്പ്
നടത്തിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ചാവക്കാട്,
കാപ്പാട്, ബേപ്പൂര്‍,
തലശ്ശേരി തുടങ്ങിയ
കേന്ദ്രങ്ങള്‍ പൗരാണിക
തുറമുഖ
നഗരത്തോടനുബന്ധിച്ചുളളതും
മത്സ്യഗ്രാമങ്ങളുമാണെന്നതിന്റെയും
സാധ്യതകള്‍ സംയുക്തമായി
പ്രയോജനപ്പെടുത്തത്തക്ക
വിധം
നൂതനപദ്ധതികള്‍ക്ക്
തുടക്കം
കുറിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കണ്ണൂര്‍
മുഴുപ്പിലങ്ങാട്
ഡ്രൈവ്- ഇന്‍
ബീച്ചിന്റെ
പ്രത്യേകതകള്‍
പരിഗണിച്ചുകൊണ്ടും
കണ്ടല്‍വനങ്ങളാല്‍
ചുറ്റപ്പെട്ടുകിടക്കുന്ന
ചെറുജലാശയങ്ങളെ
സംയോജിപ്പിച്ചുകൊണ്ടും
പ്രത്യേക ടൂറിസം
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പാക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
ബേക്കല്‍
വിനോദസഞ്ചാര വികസന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിവരിക്കാമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ അടിസ്ഥാന
സൗകര്യ വികസനം
3900.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വർദ്ധിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
കേരളത്തിലെ
ഏതെല്ലാം പ്രധാന വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
പ്രഥമ ശുശ്രൂഷയ്ക്കുള്ള
സംവിധാനം, കാലതാമസം
കൂടാതെ ആംബുലൻസ്
ലഭ്യമാകല്‍, വേണ്ടത്ര
സുരക്ഷാ മുൻകരുതലുകളും
മാസ്റ്റർ പ്ലാനും,
പ്രായമായവർക്കും
വീല്‍ചെയർ
ഉപയോഗിക്കുന്നവർക്കും
മുൻഗണന നല്കല് എന്നീ
സൗകര്യങ്ങള്‍
ലഭ്യമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സൗകര്യങ്ങളുടെ അഭാവം
നമ്മുടെ വിനോദസഞ്ചാര
മേഖലയെ
തകർക്കുമെന്നതിനാല്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍
3901.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി നടപ്പ്
വര്‍ഷത്തെ ബഡ്ജറ്റിൽ
വിഭാവനം ചെയ്തിരുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
എത്ര തുക ബഡ്ജറ്റിൽ
വകയിരുത്തിയിട്ടുണ്ട്;
ചെലവഴിച്ച തുക
എത്രയാണ്; അറിയിക്കുമോ;
(ബി)
ടൂറിസം
മേഖലയിൽ
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളെല്ലാം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇനി ഏറ്റെടുക്കാനുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
ടൂറിസം മേഖലയില്‍
ഏതെല്ലാം റോഡുകളും
ശുദ്ധജലവിതരണ
പദ്ധതികളും
നടപ്പിലാക്കുകയുണ്ടായി;
വിശദമാക്കാമോ?
ഗ്രീന്‍
കാര്‍പ്പെറ്റ് പദ്ധതി
3902.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
ഗ്രീന്‍ കാര്‍പ്പെറ്റ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം പദ്ധതി
3903.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയുടെ
പെെതൃക മൂല്യങ്ങള്‍
സംരക്ഷിച്ചുകൊണ്ട്
മലബാര്‍ മേഖലയുടെ
ചരിത്രം, കല, സംസ്കാരം
എന്നിവയെ
കോര്‍ത്തിണക്കി വിനോദ
സഞ്ചാരികള്‍ക്ക്
അനുഭവവേദ്യമാക്കുന്നതിന്
തലശ്ശേരി ഹെറിറ്റേജ്
ടൂറിസം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളെ
കേന്ദ്രീകരിച്ചാണ്
പ്രസ്തുത പദ്ധതി
ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും
എത്ര
ഡെസ്റ്റിനേഷനുകളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
പദ്ധതിയ്ക്കായി
എത്ര കോടി രൂപയുടെ
ഡി.പി.ആര്. ആണ്
തയ്യാറാക്കിയിട്ടുളളതെന്നും
എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പില്‍ഗ്രിം
ടൂറിസം പദ്ധതി
3904.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പില്‍ഗ്രിം
ടൂറിസം പദ്ധതി വഴി
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പില്‍ഗ്രിം
ടൂറിസം പദ്ധതിക്ക്
മലപ്പുറം ജില്ലയില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
നെറുങ്കൈതക്കോട്ട
ക്ഷേത്രം, മൂന്നിയൂര്‍
കളിയാട്ടമുക്ക്
ക്ഷേത്രം, മൂന്നിയൂര്‍
മുട്ടിയറ പള്ളി
എന്നിവിടങ്ങള്‍
കേന്ദ്രീകരിച്ച് ടൂറിസം
വകുപ്പ് വഴി പില്‍ഗ്രിം
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം, ഇക്കോ ടൂറിസം
പദ്ധതികള്‍
3905.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ്
നടപ്പിലാക്കുന്ന
ഉത്തരവാദിത്ത ടൂറിസം,
ഇക്കോ ടൂറിസം
പദ്ധതികള്‍
വിജയകരമാണോ;
(ബി)
ഇൗ
പദ്ധതികളില്‍ വയനാട്
ജില്ലയില്‍ ആദിവാസി
ജനവിഭാഗത്തിന് ആവശ്യമായ
പരിഗണന
നല്‍കിയിട്ടുണ്ടോ;
(സി)
പരിസ്ഥിതി
സൗഹൃദമായും പാരിസ്ഥിതിക
വെല്ലുവിളികള്‍
ഇല്ലാതെയുമാണോ
വയനാട്ടില്‍ ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
വയനാട്ടിലെ
പുതിയ ഇക്കോ ടൂറിസം
സാധ്യതകള്‍/പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
നിളയോരം പാര്‍ക്ക്
കുറ്റിപ്പുറം
3906.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിവൈറ്റലൈസേഷന്‍
ഓഫ് നിളയോരം പാര്‍ക്ക്
കുറ്റിപ്പുറം എന്ന
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്ക് സ്ഥിതി
ചെയ്യുന്ന കുറ്റിപ്പുറം
റീസർവ്വെ നമ്പര്‍ 1-
ല്‍പെട്ട ഏഴ് ഏക്കര്‍
സ്ഥലവും പാര്‍ക്കിനോട്
ചേര്‍ന്ന് തെക്ക്
കിഴക്ക് ഭാഗത്തായി
സ്ഥിതി ചെയ്യുന്ന
പാര്‍ക്കിന്റെ തുടര്‍
വികസനത്തിന്
ഉപയോഗിക്കാവുന്ന എട്ട്
ഏക്കര്‍ റവന്യൂ
പുറമ്പോക്ക് സ്ഥലവും
ടൂറിസം വകുപ്പിന്
ലഭിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
ഡി.ടി.പി.സി. ടൂറിസം
ഡയറക്ടര്‍ക്കും
സര്‍ക്കാരിനും കത്ത്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ബി.ആര്.ഡി.സി.
വഴി നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3907.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
ബേക്കല്‍ റിസോര്‍ട്ട്
ഡെവലപ്മെന്റ്
കോര്പ്പറേഷന്. വഴി
ഏതൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്നും
ഇതിനായി എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മഞ്ചേരി
നിയോജകമണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
3908.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
നിലവിലുളള ടൂറിസം
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളും ചെലവഴിച്ച
തുകയും എത്രയെന്ന്
വിശദമാക്കാമോ;
(സി)
മലപ്പുറം
ജില്ലാ പ്രമോഷന്
കൗണ്‍സില്‍ വഴി
ഏതെല്ലാം പദ്ധതികളാണ്
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയത്;
വിശദമാക്കാമോ?
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം പദ്ധതി
3909.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുളള
പ്രവൃത്തികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
തലശ്ശേരി
ഹെറിറ്റേജ് പദ്ധതിയുടെ
നിര്‍വ്വഹണ ഏജന്‍സി
ഏതാണെന്ന്
അറിയിക്കാമോ?
മീന്‍കുഴി
വാട്ടര്‍ റിക്രിയേഷന്‍ പദ്ധതി
3910.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ ടൂറിസം
വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭിച്ച
മീന്‍കുഴി വാട്ടര്‍
റിക്രിയേഷന്‍
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
മണ്ഡലത്തിലെ ടൂറിസം വകുപ്പ്
പ്രവൃത്തികള്‍
3911.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പാലക്കാട്
നിയോജക മണ്ഡലത്തില്‍
ടൂറിസം വകുപ്പ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ വയലട ഹില്‍
ടൂറിസം പദ്ധതി
3912.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ വയലട ഹില്‍
ടൂറിസം പദ്ധതിയുടെ
ഭാഗമായി ഇപ്പോള്‍
എന്തൊക്കെ
പ്രവൃത്തികളാണ്
പുരോഗമിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാവുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വയലട
ടൂറിസം പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുളള
തടസ്സം എന്താണെന്ന്
അറിയിക്കാമോ?
തൂങ്ങാംപാറ
ഇക്കോടൂറിസം പദ്ധതി
3913.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
പഞ്ചായത്തിലെ
തൂങ്ങാംപാറ ഇക്കോടൂറിസം
പദ്ധതി
നടപ്പിലാക്കുന്നത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി വിശദമാക്കാമോ;
ആയത് സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ?
അരുവിപ്പുറം
ടൂറിസം പദ്ധതി
3914.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
അരുവിപ്പുറം ടൂറിസം
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കൊച്ചയില്‍
ക്രൂസ് ടൂറിസത്തിന്റെ വികസന
സാധ്യത
3915.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയില്‍
ക്രൂസ് ടൂറിസ
വികസനത്തിനായി
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
2019ല്‍
കൊച്ചിയില്‍ എത്തിയ
ഇറ്റാലിയന്‍ ആഡംബര
കപ്പല്‍ കോസ്റ്റ്
വിക്ടോറിയയില്‍
കാെച്ചിയില്‍ നിന്ന്
കന്നിയാത്രയ്ക്ക്
കയറിയവര്‍ എത്രയെന്ന്
അറിയിക്കാമോ;
(സി)
അവര്‍ക്ക്
ലഭ്യമായ അനുഭവങ്ങളും
സൗകര്യങ്ങളും
പരിഗണിച്ച് കൊച്ചി
കേന്ദ്രമാക്കി ക്രൂസ്
ടൂറിസ സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോസ്റ്റ്
വിക്ടോറിയ,
കൊച്ചി-മാലിദ്വീപ്,
മുംബൈ-ഗോവ-ന്യൂമാംഗ്ലൂര്‍-കൊച്ചി,
മാലിദ്വീപ്-കൊളംബോ-മുംബൈ
എന്നീ പാക്കേജുകള്‍
നടത്തുന്നതുപോലെ മറ്റു
കപ്പലുകളുടെ വരവ്
സാധ്യമാക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(ഇ)
വിനോദസഞ്ചാരികള്‍ക്കായി
ഹെലികോപ്ടര്‍ ടൂറിസം
യാഥാര്‍ത്ഥ്യമാക്കുവാനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
വാടാനപ്പള്ളി
ബീച്ച് ടൂറിസം പദ്ധതി
3916.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി ബീച്ച്
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിനായി
തദ്ദേശസ്വയംഭരണ
വകുപ്പിൽ നിന്നും
അനുമതി
ലഭിക്കുന്നതിനായി
വാടാനപ്പള്ളി
പഞ്ചായത്ത് നൽകിയ
തീരുമാനം, വില്ലേജിൽ
നിന്നും ലഭിച്ച
സ്കെച്ച്, പ്ലാൻ എന്നിവ
സഹിതം വാടാനപ്പള്ളി
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിക്ക് കത്ത്
നൽകിയ തീയതി
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തിൽ
തദ്ദേശസ്വയംഭരണ
വകുപ്പിൽ നിന്ന് അനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കിൽ
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
ചാലിയാറിന്റെ
കരയില്‍ ടൂറിസം പദ്ധതി
3917.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ചാലിയാറിന്റെ കരയില്‍
ടൂറിസം പദ്ധതി
ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ചാലിയാറിന്റെ
കരയില്‍ ചീക്കോട്,
വാഴക്കാട്, വാഴയൂര്‍
പഞ്ചായത്തുകളില്‍
ചില്‍ഡ്രന്‍സ്
പാര്‍ക്ക്, ഗാര്ഡന്
എന്നിവ സ്ഥാപിക്കാന്‍
ആവശ്യമായ സ്ഥലങ്ങള്‍
ലഭ്യമായിട്ടും ടൂറിസം
ഡെസ്റ്റിനേഷനായി
മാറ്റാതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ചാലിയാറില്‍
ടൂറിസം വികസനത്തിന്റെ
ഭാഗമായി ബോട്ടിംഗ്
സര്‍വ്വീസ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഈരാറ്റിന്‍പുറം
ടൂറിസം പദ്ധതി
3918.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഈരാറ്റിന്‍പുറത്ത്
ഡി.ടി.പി.സി. വഴി
നടപ്പിലാക്കുന്ന ടൂറിസം
പദ്ധതിയില്‍ തൂക്കുപാലം
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ടൂറിസം പദ്ധതിയുടെ
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ടത്തില്‍
ഏതൊക്കെ പ്രവൃത്തികള്‍
ആണ് ഈരാറ്റിന്‍പുറത്ത്
പൂര്‍ത്തീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
പൊന്മുടിയില്
സഞ്ചാരികളില്‍ നിന്നും പണം
ഈടാക്കുന്ന നടപടി
3919.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊന്മുടിയില്
കെ.എസ്.ആര്.ടി.സി.
ബസ്സിലെത്തുന്ന
സഞ്ചാരികളില്‍ നിന്നും
വനം വകുപ്പ് പണം
ഈടാക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊന്മുടിയിലേക്ക്
എത്തുന്ന
ടൂറിസ്റ്റുകളുടെ വരവിനെ
ഇത് സാരമായി
ബാധിക്കുമെന്നതിനാല്‍
വനം വകുപ്പുമായി
ബന്ധപ്പെട്ട് ഇത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അതിരപ്പിള്ളിയിലെ
ടൂറിസം ഫെസിലിറ്റേഷന്‍ സെന്റർ
3920.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ
അതിരപ്പിള്ളിയില്‍
ടൂറിസം വകുപ്പിന്
കീഴിലുള്ള സ്ഥലത്ത്
ഫെസിലിറ്റേഷന്‍
സെന്റര്‍, പാര്‍ക്കിംഗ്
സൗകര്യം എന്നിവയുടെ
നിര്‍മ്മാണം
തുടങ്ങിയെങ്കിലും
പൂര്‍ത്തീകരിക്കാനാവാതെ
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്മ്മാണത്തിനുണ്ടായിട്ടുള്ള
തടസ്സങ്ങള്‍ നീക്കി
അതിരപ്പിള്ളി ടൂറിസം
ഫെസിലിറ്റേഷന്‍
സെന്ററിന്റേയും
പാര്‍ക്കിംഗ്
സൗകര്യങ്ങളുടെയും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
(സി)
അതിരപ്പിള്ളിയിലെ
യാത്രിനിവാസിന്റെ
നിര്‍മ്മാണം
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അതിരപ്പിള്ളിയില്‍
ടൂറിസം ഫെസിലിറ്റേഷന്‍
സെന്റര്‍
3921.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളിയില്‍
ടൂറിസം ഫെസിലിറ്റേഷന്‍
സെന്റര്‍
സ്ഥാപിക്കുന്നതിനും
പാര്‍ക്കിംഗ് സംവിധാനം
ഒരുക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
വിനോദസഞ്ചാരികള്‍ക്ക്
സൗകര്യമൊരുക്കുവാന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
മലപ്പുറത്തെ
കാവുകളുടെയും കുളങ്ങളുടെയും
സംരക്ഷണം
3922.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രങ്ങളിലെ
കാവുകളും കുളങ്ങളും
സംരക്ഷിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനുമുളള
പദ്ധതിയുടെ ഭാഗമായി
മലപ്പുറം ജില്ലയില്‍
അനുവദിച്ച പദ്ധതികളുടെ
വിശദമായ വിവരം
ലഭ്യമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഇത്തരത്തില്‍ കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
ക്ഷേത്രഭൂമി
തിരിച്ചുപിടിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
3923.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അന്യാധീനപ്പെട്ട
ക്ഷേത്രഭൂമി
തിരിച്ചുപിടിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും എത്ര
ഏക്കര്‍ ഭൂമിയാണ്
ഇതുവഴി
തിരിച്ചുപിടിച്ചിട്ടുളളതെന്നും
അറിയിക്കാമോ?
റോപ്പ്
വേ സംവിധാനം
3924.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പയില്‍
നിന്ന്
സന്നിധാനത്തേക്ക്
സാധനങ്ങള്‍
എത്തിക്കുന്നതിന്
റോപ്പ് വേ സംവിധാനം
ഏര്‍പ്പെടുത്തുന്ന
നടപടി ഏത് ഘട്ടം
വരെയായി; എത്ര രൂപയാണ്
ഇതിനായി
വകയിരുത്തിയിരിക്കുന്നത്;
(ബി)
റോപ്പ്
വേ നിര്‍മ്മാണത്തിന്
ഏതെങ്കിലും കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
കമ്പനിയെ; ഇതിന്
അന്തിമമായി
കരാറായിട്ടുണ്ടോ;
എങ്കില്‍ എന്ന്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ശബരിമല സീസണ്
ഉള്‍പ്പെടെയുള്ള
സമയങ്ങളില്‍
ട്രാക്ടറുകളില്‍
സാധനങ്ങള്‍ മുകളില്‍
എത്തിക്കുന്നതിന്റെ
അസൗകര്യം പരിഗണിച്ച്
റോപ്പ് വേ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്
സ്ഥാപിക്കുന്നത്
സംബന്ധിച്ച് വനം
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള
എതിര്‍പ്പുകള്‍
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തൊക്കെയാണ്; അവ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ് -
നിയമനിര്‍മ്മാണവും, ശമ്പള
പരിഷ്കരണവും
3925.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം
നിയമനിര്‍മ്മാണത്തിന്
ശിപാര്‍ശ
സമര്‍പ്പിക്കാന്‍
സർക്കാർ കമ്മിറ്റിയെ
നിയമിച്ചിരുന്നുവോ;
എങ്കില്‍ കമ്മിറ്റി
അംഗങ്ങള്‍
ആരാെക്കെയായിരുന്നു;
കമ്മിറ്റി എന്നാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്ന്
അറിയിക്കാമോ ;
(ബി)
ദേവസ്വം
നിയമനിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(സി)
മലബാര്‍
ദേവസ്വം ജീവനക്കാരുടെ
വേതനം
പരിഷ്കരിക്കുന്നതിന്
ദേവസ്വം ബോര്‍ഡ്
തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കില്‍ സര്‍ക്കാര്‍
അനുമതിക്ക് വേണ്ടി
എന്നാണ്
സമര്‍പ്പിച്ചത്; എന്ത്
തീരുമാനമാണ്
ഇക്കാര്യത്തില്‍
കെെക്കൊണ്ടതെന്നറിയിക്കാമോ
;
(ഡി)
ശമ്പള
പരിഷ്കരണത്തിന് എത്ര
തുക വേണ്ടി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലെ
ക്ഷേത്രജീവനക്കാരുടെ വേതന
പരിഷ്കരണം
3926.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലെ
ക്ഷേത്രജീവനക്കാരുടെ
വേതന പരിഷ്കരണം
പൂര്‍ത്തിയാക്കിയോ;
എന്നുമുതലുള്ള
പരിഷ്ക്കരണമാണ്
നടത്തിയത്; ഇതിനായി
നടപ്പ് സാമ്പത്തിക
വര്‍ഷം വകയിരുത്തിയ
തുകയും ചെലവഴിച്ച
തുകയും വ്യക്തമാക്കാമോ;
(ബി)
2009-ല്‍
നടപ്പിലാക്കിയ
വേതനപരിഷ്കരണത്തിനുശേഷം
പിന്നീട് ഇതുവരെയും
വേതനം
പരിഷ്കരിക്കാത്തതുകാരണം
സ്വന്തം ഫണ്ടില്ലാത്ത
ബി, സി, ഡി
ഗ്രേഡുകളിലുള്ള
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ ഇത്രയും
കാലതാമസമുണ്ടാക്കുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
സാമ്പത്തിക
വര്‍ഷത്തില്‍
ഇപ്രകാരമുള്ള വേതന
പരിഷ്കരണ കുടിശ്ശിക
വിതരണം ചെയ്യാന്‍
ആവശ്യമായ തുക
വകയിരുത്തുന്നതിന്
വകുപ്പ് നടപടികള്‍
സ്വീകരിച്ചോ;
വ്യക്തമാക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
3927.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാറിലെ
ക്ഷേത്ര ജീവനക്കാരുടെ
ശമ്പളം
പരിഷ്ക്കരിക്കാന്‍
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
മലബാര്‍ ദേവസ്വം
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കെ.
ഗോപാലകൃഷ്ണന്
റിപ്പോര്‍ട്ടില്‍
ഇന്നുവരെ സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
പറയാമോ;
(സി)
മലബാര്‍
ദേവസ്വത്തിന് കീഴിലുള്ള
ജീവനക്കാരുടെ
പത്തുവര്‍ഷമായി
മുടങ്ങിക്കിടക്കുന്ന
ശമ്പള പരിഷ്കരണം
എന്നത്തേക്ക്
നടപ്പിലാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മലബാര്‍
ദേവസ്വം ബോര്‍ഡിലെ
ക്ഷേത്ര
ജീവനക്കാര്‍ക്ക്
അര്‍ഹമായ
ശമ്പളപരിഷ്കരണം
നടപ്പിലാക്കി അവര്‍ക്ക്
നീതി ഉറപ്പാക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡില്‍
എക്സിക്യൂട്ടീവ്
ഓഫീസര്‍മാരുടെ നിയമനം
3928.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ജീവനക്കാരുടെ
പ്രശ്നങ്ങള്‍
ഉന്നയിച്ചുകൊണ്ട്
മലബാര്‍ ദേവസ്വം
എംപ്ലോയിസ് യൂണിയന്
(സി.ഐ.ടി.യു)
സര്‍ക്കാരിന്
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
ചര്‍ച്ച
നടന്നിരുന്നുവോ;
ഉണ്ടെങ്കില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴില്‍ എത്ര
എക്സിക്യൂട്ടീവ്
ഓഫീസര്‍മാര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവര്‍
നിരവധി ക്ഷേത്രങ്ങളുടെ
ചുമതല
നിര്‍വഹിക്കുന്നവരാണ്
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്ഷേത്ര
ഭരണം കാര്യക്ഷമമായി
നടത്തുന്നതിന് കൂടുതല്‍
എക്സിക്യൂട്ടീവ്
ഓഫീസര്‍മാരെ
നിയമിക്കാന്‍
സര്‍ക്കാര്‍ നടപടി
എടുക്കുമോ;
എക്സിക്യൂട്ടീവ്
ഓഫീസര്‍മാരെ
തെരഞ്ഞെടുക്കുമ്പോള്‍
നിലവിലുള്ള ദേവസ്വം
ജീവനക്കാരെ
കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
അബ്രാഹ്മണ
ശാന്തിമാരുടെ നിയമനം
3929.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സാമൂഹിക
മാറ്റത്തിന്
കാഹളമുയര്‍ത്തി
സംസ്ഥാനത്ത് ഇതുവരെയായി
എത്ര അബ്രാഹ്മണ
ശാന്തിമാരെ
നിയമിച്ചിട്ടുണ്ടെന്നും
ഇതിൽ എത്രപേര്‍
പട്ടികജാതി/വര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ടവരുണ്ടെന്നും
വ്യക്തമാക്കാമോ?
എരുവ
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ
പാത്രക്കുളത്തിന്റെ
പുനരുദ്ധാരണം
3930.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ടതും
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ
പരിധിയില്‍പ്പെട്ടതുമായ
എരുവ ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ
പാത്രക്കുളം
പുനരുദ്ധരിച്ച്
സംരക്ഷിക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ക്ഷേത്രങ്ങളുടെ
അധീനതയിലുള്ള ഭൂമി
3931.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുളള
ക്ഷേത്രങ്ങള്‍
ഏതൊക്കെയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളുടെ
അധീനതയില്‍ എത്ര ഭൂമി
വീതമാണുളളതെന്ന്
വിശദമാക്കാമോ?
പന്തല്ലൂര്‍
ക്ഷേത്രത്തിന്റെ
അധീനതയിലുണ്ടായിരുന്ന സ്ഥലം
3932.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള പന്തല്ലൂര്‍
ക്ഷേത്രത്തിന്റെ
അധീനതയിലുണ്ടായിരുന്ന
സ്ഥലം
അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എത്ര
ഏക്കര്‍ ഭൂമിയാണ്
അന്യാധീനപ്പെട്ടത്;
അതില്‍ എത്ര ഏക്കര്‍
ഭൂമി കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
മലബാര്‍ ദേവസ്വം
ബോര്‍ഡ്
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേത്ര ഭൂമി
പരിപാലിക്കുവാന്‍
ബോര്‍ഡ് ആരെയെങ്കിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെ; പ്രസ്തുത
വ്യക്തിക്ക് ഈ
ഇനത്തില്‍ 2018-19-ല്‍
എന്ത് തുക നല്‍കിയെന്ന്
വ്യക്തമാക്കുമോ?