വൈദ്യുതി
സര്‍ചാര്‍ജ്
3812.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിക്ക്
മൂന്ന് മാസത്തേക്ക്
യൂണിറ്റ് ഒന്നിന് പത്ത്
പൈസ നിരക്കില്‍
സര്‍ചാര്‍ജ്ജ്
ഈടാക്കാന്‍ കെ.എസ്.ഇ.ബി
തീരുമാനിച്ചിട്ടുണ്ടോ;
ഇത് മൂലം ബി.പി.എല്‍
കുടുംബങ്ങളില്‍പെട്ടവര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
വന്‍ ചാര്‍ജ്ജ്
വര്‍ദ്ധനയുണ്ടാവുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
200
യൂണിറ്റ് വരെ
പ്രതിമാസം വൈദ്യുതി
ഉപയോഗിക്കുന്ന
ഉപഭോക്താക്കളെ
സര്‍ചാര്‍ജ്ജില്‍
നിന്ന് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ചാര്‍ജ്ജ്
ഏര്‍പ്പെടുത്താനുണ്ടായ
സാഹചര്യം വിശദമാക്കാമോ?
വൈദ്യുതി
ഉല്പാദനത്തിന് ഡാമുകളിലെ
ജലലഭ്യത
3813.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളില്‍ ഇപ്പോള്‍
എത്ര മെഗാവാട് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനുള്ള
ജലശേഖരമാണുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇപ്പോഴുള്ള
ജലലഭ്യത മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് കൂടുതലാണോ;
വിശദീകരിക്കാമോ?
നിലവാരമില്ലാത്ത
പോസ്റ്റുകള്‍
3814.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്
പോസ്റ്റുകള്‍
നിര്‍മ്മിച്ച്
നല്‍കുന്നത് ഏതൊക്കെ
കമ്പനികളാണെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
തമിഴ് നാട്ടില്‍
നിന്നുള്ള ഗൗതം എന്ന
കമ്പനിയെ
നിലവാരമില്ലാത്ത
പോസ്റ്റുകള്‍
നല്കിയതിനാല്
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തണമെന്ന്
മുന്‍ ചീഫ് സേഫ്റ്റി
കമ്മീഷണര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
വൈദ്യുതോല്പാദനവും
ഉപഭോഗവും
3815.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ ശരാശരി
ഉപഭോഗം എത്ര
മെഗാവാട്ടാണ്; ഇതില്‍
എത്ര മെഗാവാട്ട്
വൈദ്യുതി സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നുണ്ട്;
അവശേഷിക്കുന്ന വൈദ്യുതി
ഇപ്പോള്‍ എങ്ങനെയാണ്
കണ്ടെത്തുന്നത്;
(ബി)
സംസ്ഥാനത്ത്
എത്ര ജലവൈദ്യുത
പദ്ധതികളാണ് ആകെ
ഉള്ളത്; ഇവയില്‍ എത്ര
എണ്ണം ഇപ്പോള്‍
വൈദ്യുതോല്പാദനം
നടത്തുന്നുണ്ട്;
ഓരോന്നിലും എത്ര
മെഗാവാട്ട് വീതം
വൈദ്യുതോല്പാദനം
നടത്തുന്നുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
ഇനി
എത്ര ദിവസത്തെ വൈദ്യുതി
ഉല്പാദനത്തിനുള്ള
വെള്ളം കൂടി കേരളത്തിലെ
ഡാമുകളില്‍ ഉണ്ട്;
(ഡി)
വേനല്‍
കടുക്കുന്നതോടെ
സംസ്ഥാനത്ത്
പവര്‍കട്ട്, ലോഡ്
ഷെഡ്ഡിങ് എന്നിവ
ഏര്‍പ്പെടുത്തുന്ന
സാഹചര്യമുണ്ടാകുമോ;
(ഇ)
വേനല്‍
കടുക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ആവശ്യമായ
അധിക വൈദ്യുതി എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതിചാര്ജിനോടൊപ്പം
സര്‍ചാര്‍ജ്
3816.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിചാര്ജിനോടൊപ്പം
സര്‍ചാര്‍ജ് ഈടാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സര്‍ചാര്‍ജ്
ഈടാക്കേണ്ട സാഹചര്യം
വിശദമാക്കുമോ;
(സി)
സര്‍ചാര്‍ജ് വര്‍ദ്ധനവ്
പൊതുജനങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
അത് ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
'ട്രാന്‍സ്
ഗ്രിഡ്' പദ്ധതി
3817.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിയുടെ
പ്രസരണ വിതരണ നഷ്ടം
കുറയ്ക്കുന്നതിനായി
'ട്രാന്‍സ് ഗ്രിഡ്'
പദ്ധതി എന്ന പേരില്‍
ഒരു പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര തുക ആവശ്യമായി
വരുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഏത്
രീതിയിലാണ് ഈ പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനം
എടുത്തിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ആയതിനു കിഫ്ബിക്ക് എത്ര
ശതമാനം പലിശയാണ്
നല്‍കേണ്ടത്;
(ഇ)
'ട്രാന്‍സ്
ഗ്രിഡ്' പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
പ്രസരണ നഷ്ടം എത്ര
ശതമാനം കുറയ്ക്കാന്‍
കഴിയും ;
(എഫ്)
അതിലൂടെ
പ്രതിവര്‍ഷം എത്ര
മെഗാവാട്ട് വെെദ്യുതി
ലാഭിക്കാന്‍ കഴിയും;
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിലൂടെ
എത്ര രൂപ നേടാന്‍
കഴിയും ;
വ്യക്തമാക്കാമോ?
'ഊര്‍ജ്ജമിത്ര'
എന്ന അക്ഷയ ഊര്‍ജ്ജകേന്ദ്രം
3818.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന
"ഊര്‍ജ്ജമിത്ര" എന്ന
അക്ഷയ ഊര്‍ജ്ജ
കേന്ദ്രങ്ങളുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മണലൂര്‍
നിയോജക മണ്ഡലത്തില്‍
ഇത്തരം ഒരു കേന്ദ്രം
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പഴയ
ഗാര്‍ഹിക മീറ്റര്‍ മാറ്റി
പുതിയ ഇലക്ട്രോണിക് മീറ്റര്‍
3819.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന്റെ കീഴിലുള്ള
പഴയ ഗാര്‍ഹിക മീറ്റര്‍
മാറ്റി പുതിയ
ഇലക്ട്രോണിക് മീറ്റര്‍
വയ്ക്കുന്ന പദ്ധതികള്‍
പൂര്ത്തിയായോയെന്ന്
വിശദമാക്കാമോ;
(ബി)
എല്ലാ
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കും
ഇലക്ട്രോണിക് മീറ്റര്‍
വയ്ക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
പുതിയ
വൈദ്യുതി കണക്ഷന്
3820.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വൈദ്യുതി കണക്ഷന്
അപേക്ഷിക്കുമ്പോള്‍
നിലവിലുള്ള നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
എന്തൊക്കെ
നിബന്ധനകളാണ്
ഒഴിവാക്കിയിരിക്കുന്നത്;
(സി)
ഇതു
പ്രകാരം വൈദ്യുതി
കണക്ഷന് അപേക്ഷിച്ചാല്‍
എത്ര ദിവസത്തിനകം
കണക്ഷൻ
നല്‍കാനാകുമെന്ന്
വെളിപ്പെടുത്തുമോ ?
സ്വകാര്യ
അണ് എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി
നിരക്ക്
3821.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
എയ്ഡഡ്
സ്ഥാപനങ്ങള്‍ക്കും
കുറഞ്ഞ വൈദ്യുതി
നിരക്കാണോ
ഈടാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സ്വകാര്യ
അണ് എയ്ഡഡ്
സ്ഥാപനങ്ങളെ വാണിജ്യ
ഗണത്തിലാണോ
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
അതിന്റെ
അടിസ്ഥാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങളെ വാണിജ്യ
ഗണത്തില്‍പ്പെടുത്തി
വൈദ്യുതി നിരക്ക്
നിശ്ചയിച്ച സംസ്ഥാന
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്റെ നടപടി
സ്കൂള്‍ മാനേജര്‍മാര്‍
സുപ്രീംകോടതിയില്‍
ചോദ്യം ചെയ്തിരുന്നോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
സുപ്രീംകോടതി വിധി
എന്താണെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
3822.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
എന്തു
കാരണത്താലാണ് വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിച്ചതെന്ന്
വിശദമാക്കുമോ?
കായംകുളം
താപനിലയം
3823.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപനിലയത്തിന്
നല്കുവാനുള്ള ഫിക്സഡ്
ചാര്‍ജ് സംബന്ധിച്ച്
വെെദ്യുതി ബോര്‍ഡും
എന്‍.ടി.പി.സി.യും
തമ്മില്‍ എന്തെങ്കിലും
തര്‍ക്കം നിലവിലുണ്ടോ;
(ബി)
കുടിശ്ശിക
തുക അടച്ചില്ലെങ്കില്‍
മാര്‍ച്ച് 10 കഴിഞ്ഞ്
കേരളത്തിന് മറ്റ്
നിലയങ്ങളില്‍ നിന്നുള്ള
വെെദ്യുതി വിതരണം
നിര്‍ത്തിവെയ്ക്കുമെന്ന്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(സി)
സംസ്ഥാനം
രൂക്ഷമായ വേനല്‍ ചൂട്
അഭിമുഖീകരിക്കുന്ന ഈ
സാഹചര്യത്തില്‍
എന്‍.ടി.പി.സി. യുടെ
ഇപ്രകാരമുള്ള നടപടി
മറികടക്കുവാന്‍ എന്ത്
ഇടപെടലാണ് വകുപ്പ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
നിരക്കിലെ വര്‍ധനവ്
3824.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതിനിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി
വൈദ്യുതിനിരക്ക് ഇനിയും
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
വൈദ്യുതിനിരക്ക്
വര്‍ദ്ധനവിലൂടെ എത്ര
അധിക വരുമാനമാണ്
കെ.എസ്.ഇ.ബി
ലക്ഷ്യമാക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ഇലക്ട്രിക്
വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
3825.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ
നേതൃത്വത്തില്‍ എത്ര
ഇലക്ട്രിക് വാഹന
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി
നിരക്കില്‍ ഇളവ്
3826.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയിഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
വൈദ്യുതി നിരക്കില്‍
ഇളവ്
നല്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ഊര്‍ജരംഗത്ത്
കാര്യക്ഷമത
3827.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജരംഗത്ത്
കാര്യക്ഷമത
കൈവരിക്കുന്നതിനായി
സംസ്ഥാനം
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
കുടിശ്ശിക
പൂര്‍ണ്ണമായും
ശേഖരിച്ച് ബോര്‍ഡിന്റെ
സാമ്പത്തിക ഭദ്രത
ഉറപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഒരു
ലക്ഷം രൂപയില്‍
കൂടുതല്‍ കുടിശ്ശിക
നല്‍കാനുള്ള
സ്ഥാപനത്തിന്റെയോ
വ്യക്തികളുടേയോ
പേരുവിവരം
വെളിപ്പെടുത്തുമോ; ആയത്
പിരിച്ചെടുക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
കോണ്‍ക്രീറ്റ്
പോസ്റ്റുകള്‍ക്ക് പകരം 'എ
പോള്‍' പോസ്റ്റുകള്‍
3828.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ലൈന്‍
വലിക്കുന്ന
കോണ്‍ക്രീറ്റ്
പോസ്റ്റുകള്‍ക്ക് പകരം
'എ പോള്‍' പോസ്റ്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സാധാരണ
കോണ്‍ക്രീറ്റ്
പോസ്റ്റിന്
കെ.എസ്.ഇ.ബി.യുടെ
നിര്‍മ്മാണ
ചെലവ്/പുറത്ത്
വാങ്ങുന്ന നിരക്ക്
എത്രയെന്ന്
അറിയിക്കാമോ;
ഗുണഭോക്താക്കളില്‍
നിന്ന് കെ.എസ്.ഇ.ബി.
ഇതിന് ഈടാക്കുന്ന വില
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
'എ
പോള്‍' പോസ്റ്റിന്റെ
നിര്‍മ്മാണചെലവ്/പുറത്ത്
നിന്നും വാങ്ങുന്ന
നിരക്ക് എത്രയെന്ന്
അറിയിക്കാമോ;
ഗുണഭോക്താക്കളില്‍
നിന്നും ഇതിന്
ഈടാക്കുന്ന നിരക്ക്
എത്രയെന്നും
അറിയിക്കാമോ?
വൻകിട
പ്രസരണ ലൈനുകളുടെ നിര്‍മ്മാണം
3829.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് വൻകിട പ്രസരണ
ലൈനുകളുടെ
നിര്‍മ്മാണത്തിന്
ടെൻഡര്‍ വിളിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
പ്രവൃത്തികളുടെ
എന്നറിയിക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
വലിയ പ്രസരണ ലൈനുകളുടെ
നിര്‍മ്മാണ ജോലി
ഏറ്റെടുക്കുവാൻ
കരാറുകാര്‍ മടിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍ ടെൻഡര്‍
തുക വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന്
കെ.എസ്.ഇ.ബി.
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവില്‍
ടെൻഡര്‍ തുകയുടെ എത്ര
ശതമാനം വര്‍ദ്ധനവ്
അനുവദിക്കുവാനാണ്
ബോര്‍ഡിന് ധനവകുപ്പ്
അനുമതി
നൽകിയിട്ടുള്ളത്;
(ഇ)
ഈ
പ്രവൃത്തികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കുവാനാണോ
ടെൻഡര്‍ തുക
വര്‍ദ്ധിപ്പിച്ച്
നൽകണമെന്ന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പുരപ്പുറ
വൈദ്യുതി ഉല്പാദന പദ്ധതി
3830.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന
പുരപ്പുറത്തെ വൈദ്യുതി
ഉല്പാദന പദ്ധതി
സംസ്ഥാനത്ത് ഉടനീളം
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളെയും
പൊതുമേഖലാ
സ്ഥാപനങ്ങളെയും
പുരപ്പുറ വൈദ്യുതി
ഉല്പാദക പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കുമോ?
പുനരാരംഭിച്ച
വൈദ്യുത പദ്ധതികള്‍
3831.
ശ്രീ.സജി
ചെറിയാന്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്ത്
നിർമ്മാണം
മുടങ്ങിക്കിടന്നിരുന്നതും
ഈ സർക്കാരിന്റെ കാലത്ത്
പുനരാരംഭിച്ചിട്ടുള്ളതുമായ
വൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോർഡ്
ലിമിറ്റഡിന് കീഴില്‍
കമ്മീഷൻ ചെയ്തിട്ടുള്ള
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
നിർമ്മാണത്തിലിരിക്കുന്ന
വിവിധ പദ്ധതികളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
പ്രോജക്ട് മോണിറ്ററിംഗ്
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാശം നല്‍കുമോ?
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതി
3832.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ അഴിമതി
ആരോപണം നേരിടുന്ന
സ്റ്റെര്‍ലൈറ്റ്
കമ്പനിക്ക് തന്നെ
രണ്ടാം ഘട്ട
പ്രവര്‍ത്തനത്തിന്റെ
കരാര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ട്രാന്‍സ്ഗ്രിഡ്
സംബന്ധിച്ച കരാറുകളില്‍
കിഫ്ബിയില്‍ നിന്നും
ലഭ്യമാക്കുന്ന തുക
കെ.എസ്.ഇ.ബി.യാണോ
തിരിച്ചടക്കേണ്ടത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ത്രികക്ഷി
കരാറിലെ ക്ലോസ്സ്
നാലിന്റെ
അടിസ്ഥാനത്തില്‍
തിരിച്ചടവ് സംബന്ധിച്ച
കരാര്‍ സര്‍ക്കാരും
കിഫ്ബിയും തമ്മില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ഖജനാവിന് മേല്‍ ബാധ്യത
വരുത്തി വയ്ക്കുന്ന ഈ
കരാറുകളില്‍
സര്‍ക്കാരിന്റെ
നിബന്ധനകള്‍
പാലിക്കേണ്ടതല്ലേ എന്ന്
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ദ്യുതി 2021
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍
3833.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-2022
കാലയളവില്‍ വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനുള്ള
ദ്യുതി 2021 പദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തില്‍
നടപ്പാക്കുന്ന 3466
ലക്ഷം രൂപയുടെ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതാവശ്യകത
നിറവേറ്റല്‍
3834.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വൈദ്യുതാവശ്യകത
നിറവേറ്റുന്നതിന്
വേണ്ടി ഇപ്പോള്‍
സംസ്ഥാനത്തിന് പുറത്തു
നിന്നും വൈദ്യുതി
വാങ്ങുന്നുണ്ടോ;
എങ്കില്‍ എവിടെ നിന്ന്,
എത്ര മെഗാവാട്ട്
വെെദ്യുതി, എന്തു തുക
ചെലവഴിച്ചു വാങ്ങുന്നു
എന്നതിന്റെ വിശദാംശം
നല്‍കുമോ?
വടാട്ടുപാറ പലവന്‍ പടിയില്‍
നിന്നും കുട്ടമ്പുഴയിലേക്ക്
വൈദ്യുതി ലൈൻ
3835.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഇടമലയാര്‍ പവര്‍ഹൗസില്‍
നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി
ഭൂതത്താന്‍കെട്ട്-കീരംപാറ-പുന്നേക്കാട്
തട്ടേക്കാട് വഴി 32
കി.മീ. ദൂരം ലൈന്‍
സ്ഥാപിച്ച്
കുട്ടമ്പുഴയില്‍
എത്തിക്കുന്നതിനാല്‍
പ്രസരണ നഷ്ടവും
വോള്‍ട്ടേജ് ക്ഷാമവും
കുട്ടമ്പുഴയില്‍
രൂക്ഷമാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വടാട്ടുപാറ
പലവന്‍ പടിയില്‍
നിന്നും
കുട്ടമ്പുഴയിലേക്ക് 5
കി.മീ. മാത്രം ലൈന്‍
വലിച്ച് വൈദ്യുതി
എത്തിച്ചാല്‍ പ്രസ്തുത
പ്രശ്നം
പരിഹരിക്കുവാന്‍ കഴിയും
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് കുട്ടമ്പുഴ
പഞ്ചായത്ത് കമ്മിറ്റി
നല്‍കിയിട്ടുള്ള നിവേദനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിവേദനത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(ഇ)
ഇത്തരത്തില്‍
വടാട്ടുപാറയില്‍
നിന്നും
കുട്ടമ്പുഴയിലേക്ക്
ലൈന്‍ വലിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
നിര്‍മ്മാണം
പുരോഗമിക്കുന്ന ജല വൈദ്യുത
പദ്ധതികള്‍
3836.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
പുരോഗമിക്കുന്ന
പ്രധാനപ്പെട്ട
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതികള്‍ എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(ബി)
എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ഇതുവഴി
ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
കൂടുതല്‍ ജലവൈദ്യുത
പദ്ധതികള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
മൈലാട്ടി
ഡീസല്‍ പവർ പ്ലാന്റ്
3837.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയിലെ മൈലാട്ടി
ഡീസല്‍ പവർ
പ്ലാന്റിന്റെ
പ്രവർത്തനം
നിർത്തിയിട്ട് എത്ര
കാലമായി;
(ബി)
കെ.പി.സി.എല്‍.
ഉം കെ.എസ്.ഇ .ബി.
ലിമിറ്റഡുമായുള്ള
വൈദ്യുതി വാങ്ങല്‍
കരാറിന്റെ കാലാവധി
എന്നാണ്
അവസാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കെ.പി.സി.എല്‍.
ഉം കെ.എസ്.ഇ .ബി.
ലിമിറ്റഡുമായുള്ള
ഫൈനല്‍ സെറ്റില്‍മെന്റ്
സംബന്ധിച്ച തീരുമാനം
ആയിട്ടുണ്ടോ;
(ഡി)
എന്‍.എച്ച്-66
നോട് ചേർന്നുള്ള
പ്രസ്തുത പ്ലാന്റ്
സ്ഥിതി ചെയ്യുന്ന 8.921
ഏക്കർ സ്ഥലം എന്ത്
ചെയ്യാനാണ് കെ.എസ്.ഇ
.ബി. ആലോചിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈദ്യുതി
ഉല്പാദന-വിതരണ രംഗം
കാര്യക്ഷമമാക്കാനുള്ള
നടപടികള്‍
3838.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ഉല്പാദന-വിതരണ
രംഗം കൂടുതല്‍
കാര്യക്ഷമമാക്കാനുള്ള
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവിലെ
കേന്ദ്ര സര്‍ക്കാരിന്റെ
കേന്ദ്ര വൈദ്യുതി നിയമ
ഭേദഗതി സംസ്ഥാനങ്ങളുടെ
അധികാര പരിധി
പൂര്‍ണ്ണമായും
ഇല്ലാതാക്കാനായുള്ളതാണെന്നതും
ആയത് കേരളത്തെ
എത്തരത്തില്‍
ബാധിയ്ക്കുമെന്നതും
സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതില്‍
നിന്നും കേരള സംസ്ഥാന
വൈദ്യുതിമേഖലയുടെ
ഉല്പാദന-വിതരണ രംഗത്തെ
സംരക്ഷിക്കാനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദനവും വാങ്ങലും
3839.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വർഷങ്ങളിൽ സംസ്ഥാനത്ത്
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിച്ചു എന്ന
വിവരം ഹൈഡല്‍, സോളാർ,
കാറ്റാടി, തെർമൽ
എന്നിങ്ങനെ ഇനം
തിരിച്ച് അറിയിക്കുമോ;
(ബി)
പ്രസ്തുത
വർഷങ്ങളിൽ മേൽ ഇനങ്ങളിൽ
സംസ്ഥാനത്തിന്
പുറമേനിന്ന് എത്ര
മെഗാവാട്ട് വൈദ്യുതി
വാങ്ങി എന്ന വിവരം ഇനം
തിരിച്ച് ലഭ്യമാക്കുമോ?
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്നും വൈദ്യുതി
3840.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്നും കെ.എസ്.ഇ.ബി.
വൈദ്യുതി
വാങ്ങുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
വൈദ്യുതി
വാങ്ങാത്ത
സാഹചര്യത്തിലും
കെ.എസ്.ഇ.ബി.
എന്‍.ടി.പി.സിക്ക്
ഫിക്സഡ് ചാര്‍ജ്ജ്
ഇനത്തില്‍ തുക
അടക്കേണ്ടതുണ്ടോ;
എങ്കില്‍ പ്രതിവര്‍ഷം
എന്ത് തുകയാണ് ഈ
ഇനത്തില്‍ നല്‍കേണ്ടത്;
(സി)
കായംകുളത്ത്
നിന്നും വൈദ്യുതി
വാങ്ങാത്ത
സാഹചര്യത്തില്‍
നിലയത്തിന്റെ പരിപാലന
ചെലവ് മാത്രം
കെ.എസ്.ഇ.ബി.
നല്കിയാല് മതിയെന്ന
ധാരണയുണ്ടോ; എങ്കില്‍
എന്ത് തുകയാണ് ഇപ്രകാരം
അടക്കേണ്ടത്;
(ഡി)
ഈ
ധാരണ എന്‍.ടി.പി.സി.
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവര്‍
ആവശ്യപ്പെടുന്നത് എത്ര
തുകയാണ് എന്ന്
അറിയിക്കുമോ?
കായംകുളം
താപനിലയത്തിലെ വൈദ്യുതി
ഉല്‍പ്പാദനം
3841.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപനിലയത്തില്‍
വൈദ്യുതി
ഉല്പ്പാദിപ്പിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
നാഷണല്‍ തെര്‍മല്‍
പവര്‍ കോര്‍പ്പറേഷനും
വൈദ്യുതി ബോര്‍ഡും
തമ്മില്‍ എന്ത്
തര്ക്കമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്‍.ടി.പി.സിയുടെ
കണക്കില്‍
കുടിശ്ശികയുണ്ടോ; ഈ
കുടിശ്ശിക എങ്ങനെയാണ്
വന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടിശ്ശിക
അടച്ചില്ലെങ്കില്‍
കേരളത്തിന് തങ്ങളുടെ
മറ്റ് നിലയങ്ങളില്‍
നിന്നുള്ള വൈദ്യുതി
വിതരണം
നിര്‍ത്തിവെക്കുമെന്ന്
കെ.എസ്.ഇ.ബിക്ക്
എന്‍.ടി.പി.സി.
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഉണ്ടായേക്കാവുന്ന
പ്രതിസന്ധി തരണം
ചെയ്യാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുത
ചാർജ് വർദ്ധന
3842.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേറ്റത്
മുതൽ നാളിതുവരെ എത്ര
തവണ വൈദ്യുത ചാർജിൽ
വർദ്ധനവ്
വരുത്തിയിട്ടുണ്ടെന്നും
ഓരോതവണയും ഉള്ള
വർദ്ധനയുടെ നിരക്ക്
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
വർദ്ധനകൾ
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷൻ
നിർദ്ദേശ പ്രകാരമാണോ
അതോ കെ.എസ്.ഇ.ബി. യുടെ
ആവശ്യപ്രകാരമാണോ
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ?
വൈദ്യുതി
ബില്‍ കുടിശ്ശിക
3843.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബില്‍
കുടിശ്ശികയിനത്തില്‍
വിവിധ വകുപ്പുകളില്‍
നിന്നും സ്ഥാപനങ്ങളില്‍
നിന്നും കിട്ടാനുള്ള
തുക എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
സ്ഥാപനവും നല്‍കാനുള്ള
കുടിശ്ശിക സംബന്ധിച്ച
വിശദാംശം നല്‍കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത സംസ്ഥാനം
3844.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത
സംസ്ഥാനമാക്കുന്നതിന്
എന്തൊക്കെ കാര്യങ്ങള്‍
ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പുതിയ
വൈദ്യുത കണക്ഷന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണ നടപടികള്‍
3845.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിന് വൈദ്യുതി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
ബോധവത്കരണ പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ പുരപ്പുറ സോളാര്‍
പദ്ധതി
3846.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനരുപയോഗ
ഊര്‍ജ്ജസ്രോതസുകളുടെ
വ്യാപനം ലക്ഷ്യമാക്കി
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
പുരപ്പുറ സോളാര്‍
പദ്ധതിയുടെ നടപടിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തില്‍ എത്ര
പുരപ്പുറ സോളാര്‍
നിലയങ്ങള്‍ക്ക് അനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകള്‍
പ്രയോജനപ്പെടുത്തുന്നതിന്
പദ്ധതികള്‍
3847.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതില്‍
നിന്നും എത്ര മെഗാ
വാട്ട് വൈദ്യുതി
പ്രതിവര്‍ഷം ശരാശരി
ഉത്പാദിപ്പിക്കുന്നുവെന്ന്
വിശദീകരിക്കുമോ;
(സി)
പൊതുവിദ്യാലയങ്ങളുടെയും
സര്‍ക്കാര്‍
ഓഫീസുകളുടെയും
കെട്ടിടങ്ങളുടെ റൂഫില്‍
സോളാര്‍ പാനലുകള്‍
സ്ഥാപിക്കുമോ;
വിശദീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ജോലിക്കിടെ
വൈദ്യുതാഘാതമേറ്റ്
മരണപ്പെട്ടവര്‍
3848.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ
ജോലിക്കിടെ
വൈദ്യുതാഘാതമേറ്റ്
മരണപ്പെട്ടത് (സ്ഥിരം,
താല്‍ക്കാലികം
ജീവനക്കാര്‍
ഉള്‍പ്പെടെ) എത്ര
പേരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏറ്റവും കൂടുതല്‍ മരണം
സംഭവിച്ച ആദ്യ പത്ത്
കെ.എസ്.ഇ.ബി.
സെക്ഷനുകളുടെ പേരും,
മരണപ്പെട്ടവരുടെ
എണ്ണവും
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളില്‍
ഓവര്‍സിയര്‍മാരുടെ എണ്ണം
3849.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വെെദ്യുതി ബോര്‍ഡിലെ
സെക്ഷന്‍ ഓഫീസുകളില്‍
ഓവര്‍സിയര്‍മാരുടെ
എണ്ണം ആറില്‍ നിന്ന്
അഞ്ച് ആയി
കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കുറയ്ക്കുന്ന
ഒരാള്‍ക്ക് പകരം
കോണ്ട്രാക്ടില് ആളെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിയമനം
ഏതു വിധത്തില്‍ എന്ന്
വ്യക്തമാക്കുമോ?
നെന്മാറ
മണ്ഡലത്തിൽ വൈദ്യുതി വകുപ്പ്
പ്രവര്‍ത്തനങ്ങള്‍
3850.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നെന്മാറ
നിയോജകമണ്ഡലത്തിൽ
വൈദ്യുതി വകുപ്പ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അയിലൂര്‍
പഞ്ചായത്തിലെ സെക്ഷൻ
ഓഫീസിന്റെ നിര്‍മ്മാണം
ഏത് ഘട്ടംവരെയായെന്നും
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാൻ
കഴിയുമെന്നും
വിശദമാക്കുമോ?
കുന്ദമംഗലം
മിനി സിവില്‍ സ്റ്റേഷന്
മുകളില്‍ സൗരോര്‍ജ്ജ സംവിധാനം
സ്ഥാപിക്കുന്നതിന് നടപടി
3851.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
മിനി സിവില്‍ സ്റ്റേഷന്
മുകളില്‍ സൗരോര്‍ജ്ജ
സംവിധാനം
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ നടത്തിപ്പ്
ചുമതല ആരെ
ഏല്‍പ്പിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മിനി
സിവില്‍
സ്റ്റേഷനിലേക്ക്
ഇപ്പോള്‍
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. ഓഫീസ്
മാറ്റി സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
മിനി
സിവില്‍
സ്റ്റേഷനിലേക്കാവശ്യമായ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന് എത്ര
തുകയാണ്
ചെലവായിട്ടുള്ളത്; ഈ
തുക കണ്ടെത്തിയത്
ഏതുവിധമാണ് എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
3852.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ആകെ എത്ര
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകളാണ്
ഉള്ളത്;ഓരോന്നിന്റെയും
പേര് വിവരം
ലഭ്യമാക്കാമോ;
(ബി)
ഓരോ
സെക്ഷനും കീഴിലുള്ള ആകെ
ജീവനക്കാരുടെ എണ്ണം,
കണ്‍സ്യൂമര്‍മാരുടെ
എണ്ണം എന്നിവ
പട്ടികയായി
ലഭ്യമാക്കാമോ?
പെരുമ്പത്തൂര്‍
നിവാസികളെ അകമ്പാടം സെക്ഷന്‍
പരിധിയില്‍ കൊണ്ടുവരുവാൻ
നടപടി
3853.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ചാലിയാര്‍
ഗ്രാമപഞ്ചായത്തിലെ
പെരുമ്പത്തൂര്‍
നിവാസികളെ
കെ.എസ്.ഇ.ബി.യുടെ
പോത്തുകല്ല് സെക്ഷന്‍
ഓഫീസിന്റെ പരിധിയിലാണോ
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
പരിധിയില്‍ നിലവില്‍
എത്ര
ഉപഭോക്താക്കളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ചാലിയാര്‍
പഞ്ചായത്ത്
പരിധിയില്‍പ്പെട്ട
പെരുമ്പത്തൂര്‍
പ്രദേശത്ത്
താമസിക്കുന്ന
ആളുകള്‍ക്ക് ഇരുപത്തി
അഞ്ച് കിലോമീറ്ററോളം
സഞ്ചരിച്ചാല്‍ മാത്രമേ
പോത്തുകല്ല് സെക്ഷന്‍
ഓഫീസില്‍ എത്താന്‍
കഴിയൂ എന്നതിനാലും
പോത്തുകല്ല് സെക്ഷന്‍
ഓഫീസിലെ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നു
എന്നതിനാലും ഈ
ഉപഭോക്താക്കളെ അകമ്പാടം
കെ.എസ്.ഇ.ബി. സെക്ഷന്‍
പരിധിയില്‍
കൊണ്ടുവരണമെന്നാവശ്യപ്പെട്ട്
എന്തെങ്കിലും
അപേക്ഷകള്‍
ലഭിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
അപേക്ഷകളില്‍ എന്ത്
നടപടി സ്വീകരിച്ചു;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത അപേക്ഷകള്‍
പരിഗണിച്ച് നിലവില്‍
പോത്തുകല്ല്ല് സെക്ഷന്‍
പരിധിയില്‍ ഉള്ള
പെരുമ്പത്തൂര്‍
നിവാസികളെ അകമ്പാടം
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് പരിധിയില്‍
കൊണ്ടു വരുന്ന കാര്യം
അടിയന്തരമായി
പരിഗണിക്കുമോ?
ഒലവക്കോട്
പുതിയതായി ഉദ്ഘാടനം ചെയ്ത
സബ്സ്റ്റേഷന്
3854.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒലവക്കോട്
പുതിയതായി ഉദ്ഘാടനം
ചെയ്ത സബ്സ്റ്റേഷന്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണം ; കോടികള്‍
മുടക്കി നിര്‍മ്മിച്ച
സബ് സ്റ്റേഷന്
പ്രവര്‍ത്തന
സജ്ജമാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യിലെ
മീറ്റര്‍ റീഡര്‍ തസ്തിക
3855.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യില്‍
മീറ്റര്‍ റീഡര്‍മാരുടെ
എത്ര തസ്തികകളാണ്
ഉള്ളത് എന്നറിയിക്കാമോ;
(ബി)
ആയതില്‍
സ്ഥിരം ജീവനക്കാര്‍
എത്രയെന്നും കരാര്‍
ജീവനക്കാര്‍
എത്രയെന്നും
അറിയിക്കാമോ;
(സി)
ഈ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ഡി)
നിലവിലുള്ള
ഒഴിവുകളില്‍ എത്രയെണ്ണം
കേരള പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
റിപ്പോർട്ട് ചെയ്യാത്തവ
എത്രയാണ് ;
(ഇ)
കേരള
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
ഉണ്ടെങ്കില്‍
എത്രയെന്നും ആയതിനുളള
കാരണവും അറിയിക്കാമോ;
നിലമ്പൂര്‍
മണ്ഡലത്തിലുള്ള
കെ.എസ്.ഇ.ബി.യിലെ
താല്‍ക്കാലിക ജീവനക്കാർ
3856.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കെ.എസ്.ഇ.ബി.യുടെ എത്ര
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ട്;
ഓരോ ഓഫീസിലും
പ്രവര്‍ത്തിക്കുന്ന
താല്‍ക്കാലിക
ജീവനക്കാരുടെ പേരും
ഡെസിഗ്നേഷനും സെക്ഷന്‍
തിരിച്ച് ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ വൈദ്യുത അദാലത്ത്
3857.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വൈദ്യുത
അദാലത്ത് നടത്തി എത്ര
പരാതികള്‍ പരിഹരിച്ചു;
(ബി)
ഈ
പരാതികള്‍
പരിഹരിക്കുന്നതിനായി
കെ.എസ്.ഇ.ബി.ക്ക് എത്ര
രൂപയുടെ ചെലവ് വന്നു; ഈ
തുക സര്‍ക്കാര്‍
ലഭ്യമാക്കുമോ;
ലഭ്യമാക്കുമെങ്കില്‍
ബോര്‍ഡിന് ലഭിക്കേണ്ട
തുക എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
ബോര്‍ഡ്
സ്വയം വഹിക്കേണ്ട തുക
എത്ര എന്ന്
അറിയിക്കാമോ;
(ഡി)
ബോര്‍ഡ്
ചെലവാക്കിയ തുക
റഗുലേറ്ററി കമ്മീഷന്റെ
അനുമതിയോടെയാണോ എന്ന്
അറിയിക്കാമോ; ഇത്
സംബന്ധിച്ച
ഉത്തരവുകളുണ്ടോ;
വിശദമാക്കാമോ?