ആഗോള
നിക്ഷേപക സംഗമം
3740.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ല്‍
കൊച്ചിയില്‍ നടന്ന ആഗോള
നിക്ഷേപക സംഗമത്തില്‍
എത്ര നിക്ഷേപകര്‍ എത്ര
കോടി രൂപയുടെ
താല്പര്യപത്രം
കൈമാറിയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംഗമത്തില്‍ വയനാട്
ജില്ലയില്‍ നിക്ഷേപം
നടത്തുന്നതിന്
ഏതെങ്കിലും വ്യക്തികളോ
സ്ഥാപനങ്ങളോ
ധാരണാപത്രത്തില്‍
ഒപ്പുവച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രകോടി
രൂപയുടെ ഏതെല്ലാം
പദ്ധതികളാണെന്ന്
വിശദമാക്കാമോ?
പ്രവാസി
വ്യവസായികളുടെയും വന്‍കിട
കമ്പനികളുടെയും നിക്ഷേപങ്ങള്‍
3741.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസി വ്യവസായികളും
കേരളത്തിന് പുറത്തുള്ള
വന്‍കിട കമ്പനികളും
നിക്ഷേപങ്ങള്‍ വാഗ്ദാനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
വാഗ്ദാനം നല്കിയ
പദ്ധതികളില്‍
എത്രയെണ്ണം സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ട്
എന്നതിന്റെയും ഇതുമൂലം
എത്ര കോടി രൂപ
സംസ്ഥാനത്ത്
നിക്ഷേപമായി
ലഭിച്ചിട്ടുണ്ട്
എന്നതിന്റെയും
വിശദവിവരം
ലഭ്യമാക്കുമോ?
ഉല്പാദന
പ്രോത്സാഹനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
3742.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉയര്‍ന്ന പ്രതിശീര്‍ഷ
വരുമാനവും മികച്ച ഉപഭോഗ
സംസ്കാരവും ചേര്‍ന്ന
അനുകൂല സാഹചര്യത്തില്‍
ഉല്പാദന
പ്രോത്സാഹനത്തിനായി
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രാദേശിക
വിഭവങ്ങളുടെ
ലഭ്യതയുടെയടിസ്ഥാനത്തില്
ഏറ്റവും സാധ്യതയുള്ള
ചെറുകിട-സൂക്ഷ്മ
വ്യവസായങ്ങളെയും
കൃഷിയധിഷ്ഠിത
മൂല്യവര്ദ്ധിതോല്പന്ന
വ്യവസായങ്ങളെയും
പ്രോത്സാഹിപ്പിക്കാന്‍
പ്രത്യേകം
പദ്ധതിയുണ്ടോ;
(സി)
യുവജനങ്ങളില്‍
സംരംഭക സംസ്ക്കാരം
വളര്‍ത്തിയെടുക്കുന്നതിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സംരംഭകത്വത്തിൽ
താല്പര്യം വളര്‍ത്തുവാന്‍
പ്രചരണ പരിപാടികള്‍
3743.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തലം മുതൽ
സംരംഭകത്വത്തിൽ
താല്പര്യം വളര്‍ത്തുന്ന
തരത്തിൽ എന്തെല്ലാം
പ്രചരണ പരിപാടികളാണ്
നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2022-ൽ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിക്കാൻ
പര്യാപ്തമായ രീതിയിൽ
എന്തെല്ലാം പദ്ധതികളാണ്
വ്യവസായ വകുപ്പിൽ
ആസൂത്രണം ചെയ്ത്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ?
വ്യവസായ
ബൃഹത് സോണ്‍ പദ്ധതി
3744.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത്
വ്യവസായവല്‍ക്കരണത്തിന്
ബൃഹത് സോണുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന് ഭൂമി
ഏറ്റെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭൂമി
ഏറ്റെടുക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
കേന്ദ്ര
സാമ്പത്തിക നയം മൂലം
വ്യവസായമേഖലയിലെ പ്രതിസന്ധി
3745.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
സാമ്പത്തിക നയം
സംസ്ഥാനത്തിന്റെ
വ്യവസായ മേഖലയെ
എപ്രകാരം
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇതുമൂലം സംസ്ഥാനത്തെ
ഏതെല്ലാം
വ്യവസായങ്ങളാണ്
പ്രതിസന്ധി
നേരിടുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കാന്‍
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കെ.എ.എൽ.
നിര്‍മ്മിക്കുന്ന ഇലക്ട്രിക്
ഓട്ടോകള്‍
3746.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കെ.എ.എൽ.
ഇലക്ട്രിക് ഓട്ടോകള്‍
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇ-ഓട്ടോകള്‍ എത്രയെണ്ണം
നാളിതുവരെയായി
പുറത്തിറക്കിയിട്ടുണ്ട്;
(സി)
പ്രസ്തുത
ഇ-ഓട്ടോകള്‍
പുറത്തിറക്കാൻ
കേന്ദ്രസര്‍ക്കാരിന്റെ
ഏതെങ്കിലും അനുമതി
ആവശ്യപ്പെട്ടിരുന്നോ;
ആയതിന്റെ ഭാഗമായി
കേന്ദ്രസര്‍ക്കാരിന്റെയോ
മറ്റ് ഏതെങ്കിലും
ഏജൻസികളുടെയോ അനുമതി
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇ-ഓട്ടോയുമായി
ബന്ധപ്പെട്ട് കെ.എ.എൽ.
എന്തെങ്കിലും
ടെണ്ടറുകള്‍/ഇ-ടെണ്ടറുകള്‍
വിളിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഓരോ
ടെണ്ടറുകളുടേയും
നമ്പര്‍, തീയതി, എത്ര
ദിവസത്തേക്കാണ്
ടെണ്ടര്‍ വിളിച്ചത്,
പി.എ.സി. തുക
എത്രയായിരുന്നു, ഏത്
ഘടകം/ഉല്‍പ്പന്നം/സര്‍വ്വീസിന്
വേണ്ടിയാണ് ടെണ്ടര്‍
വിളിച്ചത്, ആര്‍ക്കാണ്
ടെണ്ടര്‍ അവാര്‍ഡ്
ചെയ്തത്, ടെണ്ടറിൽ
രണ്ടാമത് വന്നത് ഏത്
സ്ഥാപനമാണ് എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കെ.എ.എൽ.
സ്വന്തമായി ഏത്
ഘടകമാണ്/ഭാഗമാണ്
ഇ-ഓട്ടോയ്ക്ക് വേണ്ടി
നിര്‍മ്മിക്കുന്നത്
എന്നറിയിക്കാമോ?
കെ.എസ്.ഐ.ഇ.-യുടെ
കണ്‍സള്‍ട്ടൻസി സേവനങ്ങള്‍
3747.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയ്ക്കായി
എന്തെല്ലാം
കണ്‍സള്‍ട്ടൻസി
സേവനങ്ങളാണ്
കെ.എസ്.ഐ.ഇ.
നടത്താറുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സേവനങ്ങള്‍ കെ.എസ്.ഐ.ഇ.
പുറമെയുളള ഏജൻസി
മുഖേനയാണോ
നടത്താറുള്ളത്;
എങ്കില്‍ ഏതെല്ലാം
ഏജൻസികളെന്ന്
അറിയിക്കാമോ;
(സി)
കെ.എസ്.ഐ.ഇ.
ടെൻഡര്‍ ക്ഷണിച്ചാണോ
ഇവരെ
നിശ്ചയിച്ചിട്ടുള്ളത്;
എങ്കില്‍ എത്രപേര്‍
ടെൻഡര്‍ നടപടികളില്‍
പങ്കെടുത്തെന്ന വിവരം
നല്‍കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നിലവിലുളള
ഏജൻസിയെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം എന്താണ്;
(ഇ)
നിലവില്‍
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജൻസികളുടെ മുൻ
പരിചയങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഐ.ഡി.സി.യുടെ
ലാഭം
3748.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം
കെ.എസ്.ഐ.ഡി.സി. ഓരോ
വർഷവും എത്ര തുക വീതം
ലാഭമുണ്ടാക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കോർപ്പറേഷന്റെ
സാമൂഹിക പ്രതിജ്ഞാബദ്ധത
പ്രവർത്തനങ്ങള്‍ക്കായി
ഓരോ വർഷവും എത്ര തുക
വീതം
ചെലവഴിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നികുതിയുള്‍പ്പെടെ
എത്ര തുക വീതം ലാഭ
വിഹിതം കെ.എസ്.ഐ.ഡി.സി.
ഓരോ വർഷവും
സർക്കാരിലേയ്ക്ക്
നല്‍കിയിട്ടുണ്ട്;
(ഡി)
കെ.എസ്.ഐ.ഡി.സി.യില്‍
ആകെ എത്ര
ജീവനക്കാരാണുള്ളത്;
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
ജീവനക്കാർക്ക് വേണ്ടി
പ്രത്യേക പി.എഫ്.
ട്രസ്റ്റ്
നടത്തുന്നതിന്
പ്രതിവർഷം എത്ര തുക
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
സിമന്റ്സ്
3749.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സില്‍ ഏതു
വര്‍ഷം വരെ ഓഡിറ്റ്
പൂര്‍ത്തിയായെന്ന്
അറിയിക്കാമോ;
(ബി)
മലബാര്‍
സിമന്റ്സിന്റെ 2014-15,
2015-16 വര്‍ഷത്തെ
വിറ്റുവരവ്, ലാഭം
എന്നിവ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
2016-17,
2017-18, 2018-19,
2019-20 പ്രകാരം
ഓഡിറ്റ് പൂര്‍ത്തിയായതോ
പ്രൊവിഷണല്‍/ഇന്റേണല്‍
ഓഡിറ്റ് പ്രകാരമുളളതോ
ആയ മലബാര്‍
സിമന്റ്സിന്റെ
ലാഭം/നഷ്ടം, വിറ്റുവരവ്
എന്നിവ എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചേര്‍ത്തലയില്‍
മലബാര്‍ സിമന്റ്സിന്റെ
യൂണിറ്റ് ഉണ്ടോ;
പ്രസ്തുത യൂണിറ്റ്
എന്നാണ് തുടങ്ങിയത്;
2016-17 ല്‍ അവിടെ എത്ര
ജീവനക്കാര്‍
ഉണ്ടായിരുന്നുവെന്നും
നിലവില്‍ ചേര്‍ത്തല
യൂണിറ്റില്‍ എത്ര
ജീവനക്കാരുണ്ടെന്നും
വെളിപ്പെടുത്താമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ സിവില്‍
വര്‍ക്കുകള്‍
3750.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ സിവില്‍
വര്‍ക്കുകള്‍ ചെയ്യാന്‍
അനുമതിയുള്ള
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം സ്ഥാപനങ്ങളാണ്
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സിവില്‍ വര്‍ക്കുകള്‍
ചെയ്യാന്‍ അനുമതിയുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
2019-20 വര്‍ഷത്തില്‍
ഏറ്റെടുത്ത
പ്രവൃത്തികള്‍, സംഖ്യ
എന്നിവ വിശദമാക്കുന്ന
പട്ടിക നല്‍കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
ലാഭം/നഷ്ടം
3751.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
ഓരോ പൊതുമേഖലാ
സ്ഥാപനത്തിലെയും
ഓഡിറ്റ്
പൂര്‍ത്തിയായതിന്
ശേഷമുള്ള കണക്കുകള്‍
പ്രകാരം അവസാന അഞ്ചു
വര്‍ഷത്തെ പ്രവര്‍ത്തന
ലാഭവും/നഷ്ടവും
(പ്രോഫിറ്റ്/ലോസ്
ബിഫോര്‍ എക്സെപ്ഷണല്‍
ആന്‍ഡ് എക്സ്ട്രാ
ഓര്‍ഡിനറി ഐറ്റംസ്
ആന്‍ഡ് ടാക്സ്)
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ഓഡിറ്റ്
പൂര്‍ത്തിയായതിനുശേഷമുള്ള
കണക്കുകള്‍ പ്രകാരം
അവസാന അഞ്ചു വര്‍ഷത്തെ
ലാഭത്തിന്റെയും/നഷ്ടത്തിന്റെയും
വിശദാംശം ലഭ്യമാക്കുമോ?
യുണൈറ്റഡ്
ഇല്ക്ട്രിക്കല്
ഇന്‍ഡസ്ട്രീസിന്റെ
പുനരുദ്ധാരണം
3752.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
യുണൈറ്റഡ്
ഇലക്ട്രിക്കല്‍
ഇന്‍ഡസ്ട്രീസിന്റെ
(മീറ്റര്‍ കമ്പനി)
പുനരുദ്ധാരണത്തിനായി
കൈക്കൊണ്ട നടപടികള്‍
വിശദീകരിയ്ക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മീറ്റര്‍
കമ്പനിയ്ക്ക് അനുവദിച്ച
സാമ്പത്തിക
സഹായത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സാമ്പത്തിക സഹായം
ഉപയോഗപ്പെടുത്തി ഈ
സ്ഥാപനം കൈവരിച്ച
നേട്ടങ്ങളെപ്പറ്റി
വിശദീകരിയ്ക്കാമോ;
(ഡി)
മീറ്റര്‍
കമ്പനിയുടെ നിലവിലെ
സാമ്പത്തിക സ്ഥിതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കില്‍
വെളിപ്പെടുത്താമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അഭിവൃദ്ധിക്കായുളള നടപടികള്‍
3753.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അഭിവൃദ്ധിക്കായി
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ നഷ്ടം
നികത്തുന്നതിന്
ഫലപ്രദമായ ഇടപെടല്‍
നടത്തുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ; ഇതിനായി
ഏതെങ്കിലും തരത്തിലുള്ള
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരം
വ്യവസായങ്ങളുടെ
പുനരുദ്ധാരണത്തിനായി
വി.ആര്.എസ്.അടക്കമുളള
നടപടികള്‍
അവലംബിക്കുകയും
ശാസ്ത്രീയമായ
പുനരുദ്ധാരണ പാക്കേജ്
ഓരോ വ്യവസായ
സ്ഥാപനത്തിലും
ആവിഷ്കരിച്ച്
നടപ്പിലാക്കുകയും
ചെയ്യുമോയെന്ന്
വ്യക്തമാക്കാമോ?
പുതിയ
പൊതുമേഖല സ്ഥാപനങ്ങള്‍
3754.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായങ്ങളും കൂടുതല്‍
നിക്ഷേപങ്ങളും
കേരളത്തിലേയ്ക്ക്
കൊണ്ടു വരുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരംഭിച്ചിട്ടുള്ള പൊതു
മേഖലാസ്ഥാപനങ്ങള്‍
ഏതെല്ലാണ്; വിശദവിവരം
നല്‍കുമോ?
വ്യവസായ
വളർച്ച
3755.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വളർച്ച
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നേട്ടം കൈവരിക്കുവാൻ
സ്വീകരിച്ച ശ്രദ്ധേയമായ
നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
എം.എസ്.എം.ഇ.-ക്ക്
വേണ്ടി ബാങ്ക് അദാലത്ത്
സംഘടിപ്പിക്കാന്‍ നടപടി
3756.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ട്
നിരോധനം,
ജി.എസ്.റ്റി.നടപ്പാക്കൽ,
പ്രളയങ്ങള്‍ എന്നിവ
മൂലം തകര്‍ച്ച
നേരിട്ടുകൊണ്ടിരിക്കുന്ന
വ്യവസായ യൂണിറ്റുകളെ
ബാങ്കുകള്‍ നോണ്‍
പെര്‍ഫോമിംഗ് അസെറ്റ്
കാറ്റഗറിയിലുള്പ്പെടുത്തിയതു
കാരണം വ്യവസായങ്ങള്‍
വീണ്ടും തുടങ്ങാൻ
ബുദ്ധിമുട്ടുന്ന
സാഹര്യത്തില്‍ പ്രസ്തുത
യൂണിറ്റുകളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
സ്റ്റേറ്റ് ലെവൽ
ബാങ്കേഴ്സ്
കമ്മിറ്റിയുടെ
സഹകരണത്തോടുകൂടി
സംസ്ഥാനത്തെ മൈക്രോ
സ്മോള്‍ ആന്റ് മീഡിയം
എന്റര്പ്രൈസസിനുവേണ്ടി
ഒരു ബാങ്ക് അദാലത്ത്
സംസ്ഥാന തലത്തിൽ
സംഘടിപ്പിക്കുന്നതിന്
വകുപ്പ് മുൻകൈ
എടുക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് യോഗങ്ങള്‍
നടന്നിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യവസായ
മേഖലയിലെ പ്രളയാനന്തര
പുനരുദ്ധാരണ പദ്ധതികൾ
3757.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം ബാധിച്ച
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങളെ
സഹായിക്കുന്നതിനായി
പ്രളയാനന്തര
പുനരുദ്ധാരണ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രളയക്കെടുതിയില്‍
നഷ്ടം സംഭവിച്ച
സംരംഭകര്‍ക്ക് ബാങ്ക്
വായ്പ ഉപയോഗപ്പെടുത്തി
അവരുടെ ഉപജീവന
മാര്‍ഗ്ഗങ്ങള്‍
പുനരാരംഭിക്കുന്നതിനായി
ഈ സര്‍ക്കാര്‍ ഉജ്ജീവന
സഹായ പദ്ധതി എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന വ്യവസായ
സ്ഥാപനങ്ങളെ
സഹായിക്കുന്നതിനായി
കേരള സംസ്ഥാന വ്യവസായ
വികസന കോര്പ്പറേഷന്
ആവിഷ്ക്കരിച്ച
പുനര്‍ജ്ജനി പദ്ധതി
പ്രകാരം എന്തെല്ലാം
വായ്പകളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംരംഭകത്വ
സഹായ നിധി
3758.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
വ്യവസായ മേഖലയെ
അഭിവൃദ്ധിപ്പെടുത്തുവാന്‍
ഈ സര്‍ക്കാര്‍
നടപ്പിലാക്കി പുതിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
വ്യവസായങ്ങള്‍ക്കാണ്
സംരംഭകത്വ സഹായ
നിധിയില്‍ നിന്നും അധിക
സാമ്പത്തിക സഹായം
നല്‍കുന്നത്; വിശദാംശം
നല്‍കുമോ;
(സി)
സ്കൂള്‍,
കോളേജ് തലത്തില്‍
സംരംഭകത്വ വികസന
ക്ലബ്ബുകള്‍ വഴി
വ്യവസായങ്ങള്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ?
കളിമണ്‍
പാത്ര നിര്‍മ്മാണം
3759.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളിമണ്‍
പാത്ര നിര്‍മ്മാണം
നടത്തുന്നവര്‍ക്ക്
വ്യവസായ വകുപ്പ് മുഖേന
എന്തെങ്കിലും സഹായം
ലഭ്യമാക്കുന്നുണ്ടോ;
(ബി)
കുലത്തൊഴിലായി
കളിമണ്‍ പാത്ര
നിര്‍മ്മാണം നടത്തി
ഉപജീവനം
നടത്തുന്നവര്‍ക്ക്
സഹായം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
3760.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
നവീകരണത്തിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കിന്‍ഫ്ര,
കെ.എസ്.ഐ.ഡി.സി
എന്നിവയ്ക്കായി ഏറ്റെടുത്ത
വ്യവസായ ഭൂമി
3761.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിന്‍ഫ്രയ്ക്കായി
ഏറ്റെടുത്ത വ്യവസായ
ഭൂമിയുടെ വിസ്തീര്‍ണം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഐ.ഡി.സി. ക്കായി
ഏറ്റെടുത്ത വ്യവസായ
ഭൂമിയുടെ വിസ്തീര്‍ണം
എത്രയാണെന്ന്
അറിയിക്കുമോ?
സിഡ്കോയുടെ
ഒല്ലൂര്‍ ഡിവിഷനിലെ
ക്രമക്കേടുകള്‍
3762.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയുടെ
ഒല്ലൂര്‍ ഡിവിഷനിലെ
പരിശോധനയില്‍
ആഡിറ്റിംഗ് സംഘം
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയുടെ
ക്രമക്കേടുകളാണ്
കണ്ടെത്തിയത്;
മാര്‍ക്കറ്റിംഗ്
ഡിവിഷന്റെ ലെറ്റര്‍
ഹെഡ് വ്യാജമായി
നിര്‍മ്മിച്ച് തുക
തട്ടിയെടുത്തതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ക്രമക്കേടിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.എെ.ഡി.സിയിൽ
നിന്ന് വിരമിച്ച ജീവനക്കാരുടെ
ക്ഷേമം
3763.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എെ.ഡി.സിയിൽ
നിന്നും നാളിതു വരെ
എത്ര ജീവനക്കാരാണ്
സൂപ്പറാന്വേഷനിൽ
വിരമിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരിൽ
1995 ന് മുമ്പ്
അമ്പത്തിയഞ്ചാം വയസ്സിൽ
വിരമിച്ചവരും പി.എഫ്.
പെൻഷൻ ആനുകൂല്യം
ലഭിക്കാത്തതുമായ എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ; അവരുടെ
ക്ഷേമത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
കോര്‍പ്പറേഷന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
കെ.എസ്.എെ.ഡി.സിയിൽ
നിന്നും വിരമിച്ച
ജീവനക്കാര്‍ക്കായി
ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ട്
സംഘടനകളുടെ നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ജീവനക്കാരുടെ
ആവശ്യങ്ങള്‍
പരിഗണിക്കുവാൻ
തയ്യാറാകുമോ;
വിശദമാക്കാമോ?
എഫ്.ആര്.ബി.എല്‍.-ന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍ നടപടി
3764.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖല സ്ഥാപനമായ
ഫാക്ടിന്റെയും
രാഷ്ട്രീയ കെമിക്കല്‍സ്
ആന്റ്
ഫെര്ട്ടിലെെസേഴ്സിന്റെയും
സംയുക്ത സംരംഭമായി
അമ്പലമുകളില്‍
പ്രവര്‍ത്തിച്ചിരുന്ന
എഫ്.ആര്.ബി.എല്‍. എന്ന
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
സ്ഥാപനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
ആവശ്യമായ ഇടപെടല്‍
നടത്തുമോ
എന്നറിയിക്കാമോ?
നിലമ്പൂര്‍
താലൂക്ക് വ്യവസായ ഓഫീസ്
3765.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്ക് വ്യവസായ ഓഫീസ്
സ്ഥിതി ചെയ്യുന്നത്
താലൂക്ക് ആസ്ഥാനമായ
നിലമ്പൂര്‍
ടൗണില്‍നിന്ന് പതിനാല്
കിലോമീറ്റര്‍
അകലെയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വ്യവസായ ഓഫീസ് വണ്ടൂര്‍
കേന്ദ്രമായി
പ്രവര്‍ത്തിക്കുന്നതുമൂലം
സംരംഭകര്‍ക്കും
വ്യവസായികള്‍ക്കും
അന്വേഷണങ്ങള്‍ക്ക്
എത്തുന്നവര്‍ക്കും
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നതിനാല്‍
നിലമ്പൂരില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന
മിനി സിവില്‍
സ്റ്റേഷനിലേക്ക്
താലൂക്ക് വ്യവസായ ഓഫീസ്
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ
കാലത്താണ് നിലമ്പൂരില്‍
അനുവദിക്കേണ്ട താലൂക്ക്
വ്യവസായ ഓഫീസ്
വണ്ടൂരില്‍
അനുവദിച്ചതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പാറമടകൾക്ക്
ദേശീയ വന്യജീവി ബോർഡിന്റെ
അനുമതി
3766.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സങ്കേതങ്ങളുടെ പത്ത്
കിലോമീറ്റർ
ചുറ്റളവിലുള്ള
പാറമടകള്‍ക്ക് ദേശീയ
വന്യജീവി ബോർഡിന്റെ
അനുമതി വേണമെന്ന
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ഉത്തരവ് കഴിഞ്ഞ
സെപ്തംബറില്‍
കേരളത്തില്‍
നടപ്പാക്കുകയുണ്ടായോ;
വ്യക്തമാക്കാമോ;
(ബി)
രണ്ടുമാസത്തിനുള്ളില്‍
ക്വാറി ഉടമകളുടെ അപേക്ഷ
വന്യജീവി ബോർഡ്
പരിഗണിച്ചില്ലെങ്കില്‍
ക്വാറികള്‍ തുറന്നു
പ്രവർത്തിക്കാമെന്ന
കഴിഞ്ഞ ഡിസംബറിൽ
ഹൈക്കോടതി സിംഗിള്‍
ബഞ്ച് ഉത്തരവ്
ഇടുകയുണ്ടായോ;
(സി)
പ്രധാനമന്ത്രി
അദ്ധ്യക്ഷനായ വന്യജീവി
ബോർഡ് വർഷത്തില്‍ ഒന്നോ
രണ്ടോ തവണ മാത്രം യോഗം
ചേരുന്നതും സിംഗിള്‍
ബഞ്ച് ഉത്തരവിനെതിരെ
സംസ്ഥാന സർക്കാർ മൗനം
പാലിച്ചതും ക്വാറി
ഉടമകള്‍ക്ക്
സഹായകമായോയെന്ന്
അറിയിക്കാമോ;
(ഡി)
നേരത്തെ
അടച്ചുപൂട്ടിയ
ക്വാറികളിൽ വന്യജീവി
സംരക്ഷണ കേന്ദ്രങ്ങളുടെ
ഒരു കിലോമീറ്റർ
അപ്പുറമുള്ള മുഴുവൻ
ക്വാറികളും ഇതോടെ
തുറന്നു പ്രവർത്തിക്കാൻ
സാഹചര്യമൊരുങ്ങുമെന്ന്
കരുതുന്നുണ്ടോ ;
(ഇ)
എങ്കില്‍
സിംഗിള്‍ ബഞ്ച്
വിധിക്കെതിരെ സർക്കാർ
അപ്പീല്‍
സമർപ്പിക്കുമോ; കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ 2009
ലെ ഉത്തരവ്
ഉയർത്തിപ്പിടിക്കാൻ
സർക്കാർ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോതമംഗലത്തെ
വ്യവസായ സ്ഥാപനങ്ങൾക്കും
കടകൾക്കും പ്രളയ നഷ്ടപരിഹാരം
3767.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ല്‍
പ്രളയത്തില്‍ കോതമംഗലം
താലൂക്കിലെ വിവിധ
വ്യവസായ സ്ഥാപനങ്ങളിലും
കടകളിലും വെള്ളം കയറി
നാശനഷ്ടം
സംഭവിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നാശനഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
നാശനഷ്ടങ്ങള്‍
സംഭവിച്ച സ്ഥാപനങ്ങളും
കടകളും ഏതെല്ലാമാണെന്ന
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എത്ര സ്ഥാപനങ്ങള്‍ക്കും
കടകള്‍ക്കും നാശനഷ്ടം
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവർക്ക്
എത്ര തുകയാണ്
നഷ്ടപരിഹാരമായി
കൊടുക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
നാളിതുവരെയായി
എത്ര പേർക്ക്
നാശനഷ്ടത്തിനുള്ള
ധനസഹായം നല്‍കിയെന്നും
ഇനി എത്ര പേർക്ക്
നല്‍കാനുണ്ടെന്നും
നഷ്ടപരിഹാരം
നല്‍കാനുള്ള
കാലതാമസത്തിന്
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(എഫ്)
കാലതാമസവും
സാങ്കേതിക പ്രശ്നങ്ങളും
ഒഴിവാക്കി ഇവർക്ക്
നഷ്ടപരിഹാരം വേഗത്തില്‍
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കഞ്ചിക്കോട്
വ്യാവസായിക മേഖല നേരിടുന്ന
വൈദ്യുതി പ്രതിസന്ധി
3768.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്
വ്യാവസായിക മേഖല
നേരിടുന്ന വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
വൈദ്യുതി വകുപ്പുമായി
യോജിച്ച് വൈദ്യുതി
വിതരണ ശൃംഖല അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
സ്പെഷ്യല്‍ പാക്കേജ്
അനുവദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പ്രതിസന്ധി കാരണം പല
വ്യവസായ യൂണിറ്റുകളും
നഷ്ടത്തിലായി പൂട്ടേണ്ട
സാഹചര്യം വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ചവറ
കെ.എം.എം.എല്‍. ലെ ഓവര്‍ടെെം
അലവന്‍സ്
3769.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
കെ.എം.എം.എല്ലില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2019
ഏപ്രില്‍ മുതല്‍ 2020
ജനുവരി വരെ ശമ്പള
ഇനത്തില്‍ ഇവര്‍
കെെപ്പറ്റിയ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതേ
കാലയളവില്‍ ഓവര്‍ടെെം
അലവന്‍സായി ഇവര്‍ക്ക്
നല്കിയ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ശമ്പളത്തേക്കാള്‍
കൂടുതലായി അലവന്‍സ്
വാങ്ങിയവരുണ്ടോയെന്ന്
വ്യക്തമാക്കാമാേ;
എങ്കില്‍ ഇവർ ശമ്പളം
എത്രയാണെന്നും വാങ്ങിയ
അലവന്‍സ് എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ഓപ്പറേറ്റര്‍,
ഫിറ്റര്‍, ടെക്നീഷ്യന്
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും ഈ
ഒഴിവുകളിലേക്ക് അപേക്ഷ
എപ്പോഴെങ്കിലും
ക്ഷണിച്ചിരുന്നോയെന്നും
ചുരുക്കപ്പട്ടിക
തയ്യാറാക്കിയിട്ടുണ്ടോയെന്നും
ഈ നിയമനങ്ങള്‍
നടത്തിയിരുന്നെങ്കില്‍
ഓവര്‍ടെെം
ഒഴിവാക്കാമായിരുന്നോയെന്നും
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ വ്യവസായ
സ്ഥാപനങ്ങള്‍
3770.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ സര്‍ക്കാര്‍
അധീനതയില്‍ ഉള്ള പ്രധാന
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ആയതില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കുവേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ചാലക്കുടി
സാങ്കേതിക സഹകരണ സംഘത്തിന്റെ
ലിക്വിഡേഷന്
3771.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ വ്യവസായ
വകുപ്പിനുകീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
ചാലക്കുടി സാങ്കേതിക
സഹകരണ സംഘം കഴിഞ്ഞ
പതിനഞ്ച്
വര്‍ഷത്തിലേറെയായി
യാതൊരു
പ്രവര്‍ത്തനവുമില്ലാത്ത
സാഹചര്യത്തില്‍
സംഘത്തിന്റെ
ലിക്വിഡേഷന്
നടപടികള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്കി സ്ഥലം
തിരിച്ചുപിടിക്കുന്നതിനും
വ്യവസായ
വകുപ്പിനുകീഴില്‍
സംരംഭകര്‍ക്കായി പുതിയ
പ്രോജക്ടുകള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
ലിക്വിഡേഷന്
നടപടി
ഒഴിവാക്കുന്നതിനായി
സംഘത്തിന് കൂടുതല്‍
സമയം
അനുവദിച്ചിരിക്കുന്ന
സര്‍ക്കാര്‍ ഉത്തരവ്
പിന്‍വലിച്ച്
ലിക്വിഡേഷന്
അംഗീകരിക്കുന്നതിനാവശ്യമായ
നടപടി അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ആലത്തൂര്‍
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ ഭൂമിയും
സ്ഥാപനങ്ങളും
3772.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ
അധീനതയിലുള്ള
ഭൂമിയുടേയും
സ്ഥാപനങ്ങളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിലവില്‍
ഉപയോഗിക്കുന്നവയുടേയും
ഉപയോഗിക്കാതിരിക്കുന്നവയുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍
നഗരസഭയില്‍ വ്യവസായ
വകുപ്പിന്റെ സ്ഥലം
3773.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നഗരസഭയില്‍ വ്യവസായ
വകുപ്പിനുകീഴിലുള്ള
സ്ഥലങ്ങള്‍
ഏതെല്ലാമെന്നും അവയുടെ
സര്‍വ്വേ നമ്പറും
വിസ്തീര്‍ണ്ണവും
അറിയിക്കാമോ;
(ബി)
നിലമ്പൂര്‍
ആയുര്‍വേദ ആശുപത്രിക്ക്
സമീപമുള്ള സ്ഥലം പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
കുടുംബശ്രീ, സഹകരണ
സംഘങ്ങള്‍ എന്നിവയ്ക്ക്
പാട്ട വ്യവസ്ഥയില്‍
ലഭ്യമാക്കുവാന്‍
സാധിക്കുമോ
എന്നറിയിക്കാമോ;
എങ്കില്‍ ഇതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൊരട്ടിയിലെ
വൈഗൈ ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
3774.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചിരുന്ന
കൊരട്ടിയിലെ വൈഗൈ
ത്രഡ്സ് കമ്പനിയുടെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
അവസാനിപ്പിച്ച്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍ സ്ഥലം
തിരിച്ചുപിടിക്കുന്നതിനും
വ്യവസായ
വകുപ്പിനുകീഴില്‍
അനുയോജ്യമായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
മറ്റു വികസന
ആവശ്യങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
റിസീവര്‍
ഭരണത്തിലുള്ള കമ്പനിയും
സര്‍ക്കാരും
തൊഴിലാളികളും തമ്മില്‍
നിലനില്‍ക്കുന്ന
വ്യവഹാരങ്ങള്‍ കാലതാമസം
കൂടാതെ
തീര്‍പ്പാക്കുന്നതിനാവശ്യമായ
ഇടപെടലുകളും നടപടികളും
സര്‍ക്കാര്‍
സ്വീകരിക്കുമോ?
കാസര്‍കോട്
വ്യവസായ ബൃഹത് സോണ്‍
3775.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ച് ബൃഹത്
പദ്ധതികള്‍ക്കായി
വ്യവസായ സോണുകള്‍
ആരംഭിക്കുന്നതിലേയ്ക്കായി
കാസര്‍കോട് അഞ്ഞൂറ്
ഏക്കര്‍ സ്ഥലം
ഏറ്റെടുക്കുമെന്ന്
2016-17 ലെ പുതുക്കിയ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി സ്ഥലം
ഏറ്റെടുക്കുന്ന
നടപടിയുടെ വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
എന്തെല്ലാമാണെന്നും
പദ്ധതി നടപ്പിലാക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ?
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
3776.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
നിലവില്‍ എത്ര വ്യവസായ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
സൗകര്യമുണ്ടെന്നും എത്ര
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
ഒഴിഞ്ഞുകിടക്കുന്ന
യൂണിറ്റുകള്‍
എത്രയെന്നും അവയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
എസ്റ്റേറ്റിന്റെ
ആധുനികവത്കരണത്തിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ചെങ്ങന്നൂരില്‍
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
ആരംഭിക്കാന്‍ നടപടി
3777.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ സിഡ്കോയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമവും
ഉല്പാദനപരവുമാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ ഒരു
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
ആരംഭിക്കുന്നതിനുളള
നടപടികള്‍ക്ക് പരിഗണന
നല്‍കുമോ;
വ്യക്തമാക്കാമോ?
ക്വിറ്റ്കോസിന്റെ
പുനരുദ്ധാരണം
3778.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വ്യവസായ
സഹകരണസ്ഥാപനമായ
ക്വിറ്റ്കോസ്
പുനരുദ്ധരിയ്ക്കുന്നതി്ന്
ആലോചിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ക്വിറ്റ്കോസിന്
പ്രവര്‍ത്തനമൂലധനം
അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള
അപേക്ഷ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല്
കൈക്കൊളളാന്‍
ഉദ്ദേശിയ്ക്കുന്ന
നടപടികള്‍
വിശദീകരിയ്ക്കാമോ;
(സി)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ എത്ര
വ്യവസായ സഹകരണസംഘങ്ങള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കോന്നി
മണ്ഡലത്തിലെ പാറമടകള്‍
3779.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
പാറമടകള്‍, ക്രഷര്‍
യൂണിറ്റുകള്‍
എന്നിവയുടെ
എണ്ണമെത്രയെന്ന്
അറിയിക്കാമോ; ഇവയെല്ലാം
പാരിസ്ഥിതിക അനുമതി
ലഭിച്ചവയാണോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കോന്നി
നിയോജകമണ്ഡലത്തില്‍
പുതിയതായി
എവിടെയെങ്കിലും
പാറമടകള്‍, ക്രഷറുകള്‍
എന്നിവയ്ക്ക് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ നിലവിലുള്ള
സ്ഥിതി അറിയിക്കുമോ?
മുതുതല
പഞ്ചായത്തിലെ ക്വാറി
3780.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മുതുതല
പഞ്ചായത്തില്‍ കഴിഞ്ഞ
പ്രളയത്തില്‍ ഉരുള്‍
പൊട്ടല്‍ ഉണ്ടായ
പ്രദേശത്ത് ക്വാറി
ആരംഭിക്കുന്നതിന്
നല്കിയ അപേക്ഷയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പുറമ്പോക്കില്‍ അനധികൃത
ക്വാറി
3781.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
അവനവന്‍ഞ്ചേരി
പൂവണത്തിന്മൂട്ടില്
സര്‍ക്കാര്‍
പുറമ്പോക്കില്‍
മാസങ്ങളായി
അനുമതിയില്ലാതെ ക്വാറി
പ്രവര്‍ത്തിക്കുന്നത്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
യാതൊരു
സുരക്ഷാ മാനദണ്ഡവും
പാലിക്കാതെയാണ്
പ്രസ്തുത ക്വാറി
പ്രവര്‍ത്തിച്ചിരുന്നതെന്ന
റിപ്പോര്‍ട്ട്
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
മൈനിംഗ്
& ജിയോളജി
വകുപ്പിന്റെ ലൈസന്‍സ്
ഇല്ലാതെ ഇത്തരത്തില്‍
ഒരു ക്വാറി മാസങ്ങളോളം
പ്രവര്‍ത്തിച്ചത്
എപ്രകാരമെന്ന്
കണ്ടെത്തി
ബന്ധപ്പെട്ടവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ജിയോളജിസ്റ്റുമാരുടെ
സ്ഥലംമാറ്റം
3782.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൈനിംഗ് & ജിയോളജി
വകുപ്പില്‍
ജിയോളജിസ്റ്റുമാരുടെ
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട് എത്ര
ഉത്തരവുകള്‍
ഇറങ്ങിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
വകുപ്പില്‍
ഇടയ്ക്കിടെയുള്ള
സ്ഥലംമാറ്റം മൂലം ഒരു
ഉദ്യോഗസ്ഥന് ഒരേ
സ്ഥലത്ത് രണ്ട് വര്‍ഷം
ജോലി ചെയ്യാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; അപ്രകാരം
എത്ര കേസുകളുണ്ടായി;
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
ഇപ്രകാരമുള്ള
സ്ഥലംമാറ്റങ്ങള്‍
വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വകുപ്പിലെ
ജിയോളജിസ്റ്റുമാരില്‍
മൂന്ന് വര്‍ഷം പോലും
ജില്ലാ ഓഫീസുകളിലോ
സ്ക്വാഡ് ഓഫീസുകളിലോ
ഇതേ വരെ ജോലി
ചെയ്യാത്തവര്‍ ഉണ്ടോ;
അവരെ പ്രസ്തുത
ഓഫീസുകളിലേയ്ക്ക് സ്ഥലം
മാറ്റാന്‍ തടസ്സമായി
നില്‍ക്കുന്നത്
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
2005-ല്‍
സര്‍വ്വീസില്‍
പ്രവേശിച്ചതും ഇപ്പോള്‍
തിരുവനന്തപുരം ജില്ലാ
ഓഫീസില്‍ ജോലി
ചെയ്തുവരുന്നതുമായ ഒരു
അസിസ്റ്റന്റ്
ജിയോളജിസ്റ്റ് ഒരു
വര്‍ഷം മാത്രമേ മറ്റു
ജില്ലാ ഓഫീസുകളില്‍
ജോലി ചെയ്തിട്ടുള്ളൂ
എന്ന് പരാതി
ഉണ്ടായിട്ടുണ്ടോ; ഇവരെ
സര്‍ക്കാര്‍ മൂന്ന് തവണ
മാറ്റാന്‍
ശ്രമിച്ചെങ്കിലും
മാറ്റാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
കോട്ടയം,
എറണാകുളം, ഇടുക്കി
ജില്ലകളില്‍ ജോലി
ചെയ്ത് വിജിലന്‍സ്
അന്വേഷണങ്ങള്‍
നേരിട്ടതും
ശിക്ഷിക്കപ്പെട്ടതും
അനധികൃത സ്വത്ത്
സമ്പാദനത്തിന്
വിജിലന്‍സ് കേസ്
എടുത്തിരുന്നതുമായ ഒരു
വ്യക്തിയെ വകുപ്പിന്റെ
അഡീഷണല്‍ ഡയറക്ടറും
ഡയറക്ടറുമായി
സ്ഥാനക്കയറ്റം
നല്‍കിയത് എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
ഉദ്യോഗസ്ഥനെതിരെ
ഉണ്ടായിരുന്ന അനധികൃത
സ്വത്ത് സമ്പാദന
കേസില്‍ ടിയാന് മറ്റു
സംസ്ഥാനത്ത് ബിനാമി
ഇടപാടുകള്‍
ഉണ്ടായിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
മൈനിംഗ്
& ജിയോളജി
വകുപ്പില്‍ നിലവില്‍
ഉയര്‍ന്ന തസ്തികകളിലും
താഴ്ന്ന തസ്തികകളിലും
ഉദ്യോഗസ്ഥര്‍ ഇല്ലാത്ത
സാഹചര്യം
വന്നുചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കൈത്തറി
മേഖലയുടെ ഉന്നമനത്തിനുള്ള
പദ്ധതികൾ
3783.
ശ്രീ.സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി മേഖലയുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
കൈത്തറി
മേഖലയിലെ
ഉല്‍പ്പാദനക്ഷമതയും
തൊഴില്‍ ദിനങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സംസ്ഥാനത്ത്
നടപ്പിലാക്കിയ സൗജന്യ
കൈത്തറി സ്കൂള്‍
യൂണിഫോം പദ്ധതി ഈ
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനും
തൊഴിലാളികള്‍ക്ക്
കൂടുതല്‍ ദിവസത്തെ
തൊഴില്‍ നല്‍കുന്നതിനും
മികച്ച വേതനം
ലഭ്യമാക്കുന്നതിനും
എത്രമാത്രം
പ്രയോജനപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആരുടെയെല്ലാം
പങ്കാളിത്തത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
പൊതുമേഖല
സ്പിന്നിംഗ്മില്‍
തൊഴിലാളികളുടെ സേവന-വേതന
വ്യവസ്ഥകള്‍
3784.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
സ്പിന്നിംഗ്മില്‍
തൊഴിലാളികളുടെ
സേവന-വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിന്
ശമ്പള കമ്മീഷനെ
നിയമിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴിലാളികളുടെ
ശമ്പളത്തില്‍ നിന്നും
കിഴിവ് ചെയ്യുന്ന
പി.എഫ്, ഇ.എസ്.ഐ.
കുടിശ്ശിക എന്നിവ
ഇനിയും അടച്ചു
തീര്‍ക്കാനുണ്ടോ;
എങ്കില്‍ അവ
അടയ്ക്കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിരമിക്കുന്ന
തൊഴിലാളികള്‍ക്ക്
യഥാസമയം ഗ്രാറ്റ്വിറ്റി
വിതരണം ചെയ്യുവാനും
സ്ഥിരം/താല്‍ക്കാലിക
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
നല്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രകൃതിദത്ത
ചായങ്ങള്‍ മുക്കിയ കൈത്തറി
വസ്ത്രങ്ങള്‍
3785.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്ത
ചായങ്ങള്‍ മുക്കി
കൈത്തറി വസ്ത്രങ്ങള്‍
നെയ്തെടുക്കുന്ന പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കാമോ;
(ബി)
ഇതിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ്
ഉപഭോക്താവിനും കൈത്തറി
മേഖലയ്ക്കും
ലഭിക്കുകയെന്ന്
അറിയിക്കാമോ?
കോട്ടയം
ടെക്സ്റ്റയില്‍സിന്റെ സ്ഥലം
വിദ്യാഭ്യാസ വകുപ്പിന്
കൈമാറല്‍
3786.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
കോട്ടയം
ടെക്സ്റ്റയില്‍സിന്റെ
കീഴിലുളള
ഇരുപത്തിമൂന്ന് ഏക്കര്‍
സഥലത്ത് നിലവില്‍
ഉപയോഗിക്കാതെ
കിടക്കുന്ന പതിമൂന്ന്
ഏക്കറില്‍ മൂന്ന്
ഏക്കര്‍ സ്ഥലം
വിദ്യാഭ്യാസ വകുപ്പിന്
കൈമാറുന്നതിന്
24/1/2018 ലും
20/12/2019 ലും നല്കിയ
നിവേദനങ്ങളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
ആയതിന്റെ
സെക്രട്ടറിയേറ്റിലെ
ഫയല്‍ നമ്പര്‍
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
സി-ആപ്റ്റിന് കോട്ടയം
ജില്ലാ ഓഫീസ്
നിര്‍മ്മിക്കുന്നതിനും
വ്യവസായ പുരോഗതിക്ക്
ഉപകരിക്കുന്ന
വിധത്തില്‍ ഈ ഭാഗം
വികസിപ്പിക്കുന്നതിനും
ഭൂമി നല്‍കുന്നതിന്
വ്യവസായ വകുപ്പ്
തുടര്‍നടപടി
സ്വീകരിക്കുമോ;
(സി)
കോട്ടയം
ടെക്സ്റ്റയില്‍സിന്റെ
ഭാവി വികസനത്തിന്
ആവശ്യമായ സ്ഥലം
നിലനിര്‍ത്തിക്കൊണ്ട്
വേദഗിരിയിലുള്ള
കോമ്പൗണ്ടില്‍ നിന്ന്
മൂന്ന് ഏക്കര്‍ സ്ഥലം
കിഫ്ബി മുഖാന്തരം
വിദ്യാഭ്യാസ വകുപ്പിന്
അനുവദിച്ചിരിക്കുന്ന
ഇരുപത്തി അഞ്ച്
കോടിയുടെ വികസന പദ്ധതി
നടപ്പാക്കുന്നതിന്
വിട്ടുകൊടുക്കുന്നതിന്
കോട്ടയം
ടെക്സ്റ്റയില്‍സ്
കോര്പ്പറേഷന്
തയ്യാറാകുമോ;
വിശദമാക്കാമോ?
കോട്ടയം
ടെക്സ്റ്റയില്‍സില്‍ നിന്നും
വിരമിച്ച ഇ.കെ. രാജന്റെ
ആനുകൂല്യങ്ങള്‍
3787.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ടെക്സ്റ്റയില്‍സില്‍
നിന്നും വിരമിച്ച്
നിലവില്‍ ചികിത്സയില്‍
കഴിയുന്ന ഇ.കെ. രാജന്റെ
റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
മന്ത്രിക്ക്
നല്‍കിയിരുന്ന
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരാതിയുടെ ഫയല്‍
നമ്പര്‍ അറിയിക്കാമോ;
ഇൗ പരാതി ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
വ്യക്തമാക്കാമോ?
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ മില്ലുകളിൽ
സ്ത്രീകളുടെ രാത്രികാലജോലി
3788.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫാക്ടറികളില്‍
സ്ത്രീകളെ
രാത്രികാലങ്ങളില്‍
ജോലിക്ക് നിയോഗിക്കാന്‍
പാടില്ലെന്ന് ഫാക്ടറി
ആക്ടില്‍
നിബന്ധനയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഫാക്ടറി
ആക്ട് അറുപത്തിയാറ്(ബി)
പ്രകാരം സ്ത്രീകളെ
രാത്രികാലത്ത് ജോലിക്ക്
നിയോഗിക്കാന്‍
പാടില്ലെന്നിരിക്കെ
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
ഏതെങ്കിലും
മില്ലുകളില്‍ സ്ത്രീകളെ
രാത്രികാല ജോലിയ്ക്ക്
നിയോഗിക്കുന്നുണ്ടോ;
(സി)
ടെക്സ്റ്റൈല്‍
കോര്പ്പറേഷന് വക
കോട്ടയം
ടെക്സ്റ്റൈല്‍സില്‍
സ്ത്രീ തൊഴിലാളികളെ
നിര്‍ബന്ധപൂര്‍വ്വം
രാത്രിയില്‍ ജോലി
ചെയ്യിക്കാന്‍ നീക്കം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ മറ്റു
മില്ലുകളില്‍ സ്ത്രീ
തൊഴിലാളികള്‍ രാത്രി
കാലങ്ങളില്‍ ജോലി
ചെയ്യുന്നതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
കോടതിവിധികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ ഖാദി ബോര്‍ഡിന്റെ
സ്ഥലം
3789.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
പള്ളിച്ചൽ പഞ്ചായത്തിൽ
151/2-ൽപെട്ട 17.20
ആര് സ്ഥലത്തിന്റെ ഉടമ
തണ്ടപ്പേര്
രജിസ്റ്ററിലും കുടിക്കട
സാക്ഷ്യപത്രത്തിലും
ഖാദി ബോര്‍ഡ് ആണെന്ന്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം ബോര്‍ഡിന്റെ
നിയന്ത്രണത്തിലാക്കുന്നതിന്
സാധിക്കുമോ; ആയതിന്
വേണ്ട നടപടികള്‍
വിശദമാക്കാമോ;
(സി)
ആയതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ ഖാദി
ബോര്‍ഡിന്റെ ഭൂമി
3790.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
& വില്ലേജ്
ഇന്‍ഡസ്ട്രീസ്
ബോര്‍ഡിന്റെ അധീനതയില്‍
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലുളള
ഭൂമിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ നിലവില്‍
നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഉപയോഗിക്കാതെ
കിടക്കുന്ന
സ്ഥലങ്ങളില്‍
ബോര്‍ഡിന്റെ അധീനതയില്‍
നൂതന സംരംഭങ്ങള്‍
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മികച്ച
കായിക താരങ്ങളെ
വളര്‍ത്തിയെടുക്കുവാന്‍
പദ്ധതികള്‍
3791.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
മികച്ച കായിക താരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
സ്പ്ലാഷ്
പദ്ധതി
3792.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കായി
നടപ്പിലാക്കുന്ന
അതിജീവന നീന്തല്‍
പരിശീലന പദ്ധതിയായ
സ്പ്ലാഷ്
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
ജില്ലകളിലും പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ?
ഫിറ്റ്നസ്
സെന്ററുകള്‍
3793.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികതാരങ്ങളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന തരത്തില്‍
അത്യാധുനിക ഫിറ്റ്നസ്
സെന്ററുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ രൂപീകരണം
3794.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
തലങ്ങളില്‍ സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
രൂപവല്‍ക്കരിക്കുന്നതിന്
ഈ സര്‍ക്കാര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇല്ലയെങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബോള്‍
ബാഡ്മിന്റണ്‍ അസോസിയേഷന്
സ്പോര്‍ട്സ് കൗണ്‍സില്‍
അനുവദിച്ച തുക
3795.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോള്‍
ബാഡ്മിന്റണ്‍ ദേശീയ
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിന്
ജൂനിയർ, സീനിയർ, സബ്
ജൂനിയർ
ആൺകുട്ടികളുടെയും
പെൺകുട്ടികളുടടെയും
വിഭാഗത്തില്‍ 2016
മുതല്‍ 2020 ഫെബ്രുവരി
വരെ ഓരോ വർഷവും യാത്രാ
ബത്ത, ദിനബത്ത എന്നീ
ഇനങ്ങളില്‍ എത്ര രൂപ
വീതം സംസ്ഥാന
ബാഡ്മിന്റണ്‍
അസോസിയേഷന് സ്പോര്‍ട്സ്
കൗണ്‍സില്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കായികതാരങ്ങളെ ദേശീയ
മത്സരങ്ങളില്‍
പങ്കെടുപ്പിക്കുന്നതിന്
സീനിയർ, ജൂനിയർ, സബ്
ജൂനിയർ വിഭാഗങ്ങളില്‍
ആൺകുട്ടികള്‍ക്കും
പെൺകുട്ടികള്‍ക്കും
കോച്ചിംഗ് ക്യാമ്പ്
നടത്തിയ വകയില്‍ 2016
മുതല്‍ 2020 ഫെബ്രുവരി
മാസം വരെ ഓരോ വർഷവും
എത്ര രൂപ വീതം
അസോസിയേഷന് സ്പോര്‍ട്സ്
കൗണ്‍സില്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സ്പോർട്സ്
സ്കൂളുകള്‍
3796.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
സ്പോർട്സ് സ്കൂളുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
സായ്
സെന്ററുകളിൽ പരിശീലകര്‍ക്കും
താരങ്ങള്‍ക്കും എതിരെ
പരാതികള്‍
3797.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സായ് സെന്ററുകളിൽ
പരിശീലകര്‍ക്കും
മുതിര്‍ന്ന
താരങ്ങള്‍ക്കും എതിരെ
ഉയര്‍ന്നുവരുന്ന
പരാതികള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഏതാനും
ദിവസങ്ങള്‍ക്ക് മുമ്പ്
ആലപ്പുഴ സായ്
കേന്ദ്രത്തിൽ നിന്ന്
ഒരു പെൺകുട്ടി പരിശീലനം
നിര്‍ത്തി വീട്ടിലേക്ക്
മടങ്ങുകയുണ്ടായോ;
(സി)
ദ്രോണാചാര്യ
ജേതാവായ കോച്ചിന്റെ
പീഡനത്തെ തുടര്‍ന്നാണ്
കുട്ടിയ്ക്ക് പരിശീലനം
നിര്‍ത്തി
മടങ്ങേണ്ടിവന്നതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
ഇതിനെതിരെ
മുൻ ഇന്ത്യൻ താരമായ
കുട്ടിയുടെ മാതാവ്
നൽകിയ പരാതിയിൽ
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ് ;
വിശദാംശങ്ങള്‍ നൽകുമോ;
(ഇ)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
വെളിപ്പെടുത്താമോ;
(എഫ്)
പരിമിതമായ
സൗകര്യത്തിൽ സ്വകാര്യ
സ്കൂളുകളും കോളേജുകളും
മികച്ച താരങ്ങളെ
വാര്‍ത്തെടുക്കുമ്പോള്‍
മതിയായ സര്‍ക്കാര്‍
ഫണ്ടും സൗകര്യങ്ങളും
ലഭിച്ചിട്ടും സായ്
കേന്ദ്രങ്ങള്‍
നിലവാരമുള്ള താരങ്ങളെ
സൃഷ്ടിക്കുന്നുണ്ടോ
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
വിശദാംശങ്ങള്‍ നൽകുമോ;
(ജി)
എങ്കിൽ
സായ് കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം അടിമുടി
പരിഷ്കരിക്കാൻ
എന്തെങ്കിലും പുതിയ
സംവിധാനത്തിന് രൂപം
നൽകുമോ എന്നറിയിക്കാമോ?
ഈ
സര്‍ക്കാര്‍ അനുവദിച്ച
സ്റ്റേഡിയങ്ങള്‍
3798.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം സംസ്ഥാനത്ത്
ചെറുതും വലുതുമായ എത്ര
സ്റ്റേഡിയങ്ങളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ്
സ്റ്റേഡിയം
അനുവദിച്ചിട്ടുള്ളതെന്നും
ഓരോന്നിന്റെയും
പ്രവൃത്തികളുടെ
പൂര്‍ത്തീകരണം
സംബന്ധിച്ച നിലവിലെ
വിശദാംശങ്ങളും നൽകുമോ?
പഞ്ചായത്തുകളിൽ
കളിക്കളങ്ങളും നീന്തൽ പരിശീലന
കേന്ദ്രങ്ങളും
3799.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കളിക്കളങ്ങളും നീന്തൽ
പരിശീലന കേന്ദ്രങ്ങളും
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നിലവിൽ
ഏതെല്ലാം
പഞ്ചായത്തുകളിൽ ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
ആലപ്പഴ
ജില്ലയിൽ ഏതെല്ലാം
പഞ്ചായത്തുകളിൽ ഈ
പദ്ധതി
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മാവേലിക്കര
മണ്ഡലത്തിലെ
പഞ്ചായത്ത്-മുനിസിപ്പാലിറ്റികളിൽ
പദ്ധതി നടപ്പിലാക്കുവാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സ്റ്റേഡിയങ്ങളുടെ
ശോചനീയാവസ്ഥ
3800.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിപാലനത്തിലും കായിക
വകുപ്പിന്റെ
പരിപാലനത്തിലുമുളള ചില
സ്റ്റേഡിയങ്ങള്‍
അത്യന്തം ശോചനീയമായ
അവസ്ഥയിലാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ദുരവസ്ഥ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
കൊല്ലം
ജില്ലയിലെ സ്പോര്‍ട്സ്
യുവജനക്ഷേമ പദ്ധതികള്‍
3801.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും
യുവജനക്ഷേമ
ബോര്‍ഡിന്റെയും
ആഭിമുഖ്യത്തില്‍
കൊല്ലം ജില്ലയില്‍
നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തില്‍ സ്പോർട്സ്
സ്കൂള്‍
3802.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ
മലയാേരമേഖലയിലെ
കുട്ടികള്‍ കായിക
രംഗത്ത് കാണിക്കുന്ന
താത്പര്യം
കണക്കിലെടുത്ത്കോന്നി
നിയോജക മണ്ഡലത്തില്‍
ഉയര്‍ന്ന
നിലവാരത്തിലുളള ഒരു
സ്പോർട്സ് സ്കൂള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
എങ്കില്‍
ആയതിന് ആവശ്യമായ
തുടര്‍നടപടികള്‍
ത്വരിതപ്പെടുത്തുമോ?
മലപ്പുറം
ജില്ലയില്‍ നിലവാരമുള്ള
സ്റ്റേഡിയങ്ങളുടെ അപര്യാപ്തത
3803.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുട്ബോളില്‍
നിരവധി
ദേശീയ-അന്തര്‍ദേശീയ
താരങ്ങളെ
വാര്‍ത്തെടുത്ത
മലപ്പുറം ജില്ലയില്‍
നിലവാരമുള്ള
സ്റ്റേഡിയങ്ങളുടെ
അപര്യാപ്തത സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആഭ്യന്തര
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
മലപ്പുറം കുട്ടിലങ്ങാടി
എം.എസ്.പി. മെെതാനം
നവീകരിക്കുന്നതിനും
തിരുവനന്തപുരം
കാര്യവട്ടം മാതൃകയില്‍
ഒരു അന്താരാഷ്ട്ര
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ആഭ്യന്തര വകുപ്പുമായി
ബന്ധപ്പെട്ട് തുടര്‍
നടപടികള്‍
സ്വീകരിക്കുമോ?
സ്പോർട്സ്
മെഡിസിൻ വിപുലീകരിക്കുന്നതിന്
പദ്ധതികള്‍
3804.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോർട്സും
അതിനോട് ബന്ധപ്പെട്ട്
കിടക്കുന്ന ശാസ്ത്ര
ശാഖകളും ദിനംപ്രതി
വളർച്ച
നേടിക്കൊണ്ടിരിക്കുന്ന
ഈ കാലഘട്ടത്തില്‍
പ്രസ്തുത മേഖലകളിലെ
കണ്ടുപിടിത്തങ്ങള്‍
ഫലപ്രദമാംവിധം
ഉപയോഗിക്കുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
ഈ സർക്കാർ
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
സ്പോർട്സ്
മെഡിസിൻ
വിപുലീകരിക്കുന്നതിന്
വേണ്ടിയുള്ള പദ്ധതികള്‍
കായിക വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇടക്കൊച്ചി
വില്ലേജില്‍ ക്രിക്കറ്റ്
സ്റ്റേഡിയം
3805.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍ കേരള
ക്രിക്കറ്റ്
അസോസിയേഷന്റെ കൈവശമുളള
ഇരുപത്തി നാല് ഏക്കര്‍
ഭൂമിയില്‍ ക്രിക്കറ്റ്
സ്റ്റേഡിയം
നിര്‍മ്മിക്കുന്ന
വിഷയത്തില്‍ നേരിടുന്ന
തടസ്സങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനായി
23.12.2019 ൽ ചേര്‍ന്ന
യോഗത്തിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ഫയല്‍
നമ്പര്‍ എത്രയെന്ന്
വെളിപ്പെടുത്താമോ?
വയനാട്ടിലെ
പഞ്ചായത്തുകളിലെ
കളിസ്ഥലങ്ങള്‍
3806.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പ്രഖ്യാപിത കായിക
നയപ്രകാരം വയനാട്
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
സ്വന്തമായി
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുവാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സ്വന്തമായി
കളിസ്ഥലമില്ലാത്ത
പഞ്ചായത്തുകള്‍ക്ക്
കളിസ്ഥലം
നിര്‍മ്മിക്കാന്‍ ഫണ്ട്
ലഭ്യമാകുമോ; ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
പരുത്തിയൂര്‍ സ്റ്റേഡിയം
നവീകരണം
3807.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പൊഴിയൂരിലുള്ള
പരുത്തിയൂര്‍
സ്റ്റേഡിയം
നവീകരിക്കുന്നതിനുള്ള
എസ്റ്റിമേറ്റ് കായിക
വകുപ്പ് എഞ്ചിനീയറിംഗ്
വിഭാഗം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ ഫുട്ബോള്‍
കളിക്കാരുള്ള
പൊഴിയൂരിലെ സ്റ്റേഡിയം
നവീകരിക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സിന്റെ പ്രവര്‍ത്തനം
3808.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലുള്ള
കേരള വോളന്ററി യൂത്ത്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
അപകടങ്ങളും
പ്രകൃതി ദുരന്തങ്ങളും
ഉണ്ടാവുമ്പോള്‍
പ്രസ്തുത സന്നദ്ധ
സേനാംഗങ്ങളുടെ സേവനം
പ്രയോജനപ്പെടുത്താന്‍
ഉതകുന്ന തരത്തില്‍
സേനാംഗങ്ങള്‍ക്ക്
ആവശ്യമായ സാഹസിക, കായിക
പരിശീലനം നല്‍കുന്നതിന്
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
യുവശക്തി
പദ്ധതി
3809.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ്
പഞ്ചായത്തുകള്‍ വഴി
നടപ്പിലാക്കുന്ന
യുവശക്തി പദ്ധതിയുടെ
പഞ്ചായത്ത് യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാണോ; ഇവരുടെ
പ്രവര്‍ത്തനങ്ങള്‍
മോണിറ്ററിംഗ്
നടത്താറുണ്ടോ;
(ബി)
യുവശക്തി
പദ്ധതി കൂടുതല്‍
കാര്യക്ഷമമായി
നടത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
യുവശക്തി
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വികരിക്കുമോ
എന്നറിയിക്കാമോ?
യുവജനക്ഷേമ
ബോര്‍ഡില്‍ താത്ക്കാലിക
ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍
3810.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡില്‍
താത്ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
ബോര്‍ഡ് ഭരണസമിതി യോഗം
അംഗീകാരം
നല്കിയിട്ടുണ്ടോഎന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
എത്ര തസ്തികകളിലെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
യുവജനക്ഷേമ
ബോര്‍ഡിന്റെ പ്രസ്തുത
ശിപാര്ശകളിന്മേല്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഇ)
2019
നവംബറില്‍ കായിക -
യുവജനക്ഷേമ വകുപ്പ്,
യുവജനക്ഷേമ ബോര്‍ഡിനോട്
താത്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
ശിപാര്‍ശ നല്കാന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
ബോര്‍ഡിനോട്
ആവശ്യപ്പെട്ട
ശിപാര്‍ശയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
സംസ്ഥാനത്ത്
ക്ലാര്‍ക്ക്, പ്യൂണ്‍
തസ്തികകള്‍ക്ക്
പി.എസ്.സി. റാങ്ക്
പട്ടിക നിലനില്‍ക്കേ
താത്കാലിക നിയമനം നേടിയ
ആളുകളെ
സ്ഥിരപ്പെടുത്തുന്നത്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(ജി)
ഇത്തരത്തില്‍
സ്ഥിരപ്പെടുത്തുവാന്‍
ശിപാര്‍ശ
ചെയ്തിരിക്കുന്ന
ജീവനക്കാരുടെ പേര്
വിവരം ലഭ്യമാക്കുമോ;
താത്ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുമ്പോള്‍
പ്രസ്തുത സ്ഥാപനത്തില്‍
സംവരണതത്വം
അട്ടിമറിക്കപ്പെടുകയല്ലേ
എന്ന് വ്യക്തമാക്കുമോ?
മാനന്തവാടി
അഗ്രിഫെസ്റ്റ് അഴിമതി
ആരോപണവുമായി ബന്ധപ്പെട്ട
അന്വേഷണം
3811.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മാനന്തവാടിയില്‍ നടന്ന
അഗ്രിഫെസ്റ്റ് എന്ന
പരിപാടിയുടെ അഴിമതി
ആരോപണവുമായി
ബന്ധപ്പെട്ട്
യുവജനക്ഷേമ വകുപ്പ്
നടത്തിയിട്ടുള്ള
വകുപ്പുതല
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരിപാടിക്ക് യുവജനക്ഷേമ
ബോര്‍ഡില്‍ നിന്നും
ചെലവഴിച്ച തുക
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അഴിമതി
നടന്നിട്ടുള്ളതായി
വകുപ്പിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
യുവജനക്ഷേമ
വകുപ്പില്‍ നിന്നും
പ്രസ്തുത പരിപാടിക്കായി
ചെലവഴിച്ച തുകയുടെ
ധനവിനിയോഗം സംബന്ധിച്ച
മുഴുവന്‍ രേഖകളും
ലഭ്യമാക്കാമോ?