ഇക്കോ
സെന്‍സിറ്റീവ് സോണുകള്‍
4032.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യജീവി സങ്കേതങ്ങളുടെ
ഒരു കിലോമീറ്റര്‍
ചുറ്റളവില്‍ ഇക്കോ
സെന്‍സിറ്റീവ് സോണുകള്‍
സൃഷ്ടിക്കാന്‍ വനം
വകുപ്പ് നീക്കം
നടത്തുന്നുണ്ടോ; ഇതു
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന
പ്രശ്നങ്ങളെക്കുറിച്ച്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇക്കോ
സെന്‍സിറ്റീവ് സോണാക്കി
മാറ്റുന്നതു മൂലം
സംസ്ഥാനത്തെ എത്ര
വില്ലേജുകളില്‍ നിന്ന്
ജനങ്ങളെ
ഒഴിപ്പിക്കേണ്ടി
വരുമെന്ന് അറിയിക്കുമോ;
(സി)
ഇക്കോ
സെന്‍സിറ്റീവ് സോണാക്കി
മാറ്റുന്നിനുള്ള നടപടി
ക്രമങ്ങള്‍ നിര്‍ത്തി
വയ്ക്കാന്‍ സര്‍ക്കാര്‍
ഉത്തരവ് നല്‍കുമോ?
വനം
വകുപ്പ് മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതികള്‍
T 4033.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17 ലെ ഇടക്കാല
ബഡ്ജറ്റില്‍ വനം
വകുപ്പ് മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളില്‍
പൂര്‍ണ്ണമായും ഇതിനകം
നടപ്പിലാക്കാത്ത
പദ്ധതികള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
2016-17
മുതല്‍ 2019-20
വരെയുള്ള
ബഡ്ജറ്റുകളില് വനം
വകുപ്പിന് വകയിരുത്തിയ
പദ്ധതി തുകയും ഈ
വര്‍ഷങ്ങളില്‍
ചെലവഴിക്കുവാന്‍
കഴിയാതിരുന്ന തുകയുടെ
വിശദാംശവും നല്‍കുമോ?
വനം
കയ്യേറ്റം
4034.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
ജനുവരി ഒന്നിന് ശേഷം
സംസ്ഥാനത്ത് കയ്യേറിയ
വനഭൂമിയില്‍ ഏഴായിരത്തി
ഇരുനൂറ്റി
എണ്‍പത്തിയൊന്‍പത്
ഹെക്ടര്‍ വനഭൂമി ഇനിയും
ഒഴിപ്പിക്കുവാൻ
സാധിച്ചിട്ടില്ലായെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വനം
കയ്യേറ്റം
സമയബന്ധിതമായി
ഒഴിപ്പിക്കണമെന്ന
ഹൈക്കോടതി ഉത്തരവ്
ഉണ്ടായിട്ടും പ്രസ്തുത
വനം കയ്യേറ്റം
ഒഴിപ്പിക്കുവാൻ
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ഹെക്ടര്‍ വനഭൂമി
കയ്യേറ്റമാണ്
ഒഴിപ്പിച്ചതെന്നും
ഏതൊക്കെ
ഡിവിഷനുകളിലെന്നുമുള്ള
വിശദാംശം നല്‍കുമോ?
വനഭൂമി
സര്‍വ്വേ സ്കെച്ചുകള്‍
ഡിജിറ്റൈസ് ചെയ്ത്
സൂക്ഷിക്കുന്നതിന് നടപടി
4035.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
അധീനതയിലുള്ള വനഭൂമി
സംബന്ധിച്ച സര്‍വ്വേ
സ്കെച്ചുകളും
അനുബന്ധരേഖകളും
ഭദ്രമായി
സൂക്ഷിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
രേഖകളെല്ലാം ഡിജിറ്റൈസ്
ചെയ്ത്
സൂക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വന്യജീവികളിലൂടെ
പകരുന്ന രോഗങ്ങൾക്കു പ്രതിരോധ
പ്രവർത്തനങ്ങൾ
4036.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതലുള്ള കാലയളവിൽ
കേരളത്തിലെ
വനമേഖലയിലുള്ള
വന്യജീവികളിൽ നിന്നും
മനുഷ്യരിലേക്ക്
ഏതെങ്കിലും രോഗം
പടർന്നതായി റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവികളിൽ
നിന്ന് പകരാവുന്ന
രോഗങ്ങൾ
കണ്ടെത്തുന്നതിനും
അടിയന്തിര പ്രതിരോധ
പ്രവർത്തനങ്ങൾ
സംഘടിപ്പിക്കുന്നതിനും
വനം വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കുമോ;
(സി)
വനപാലകർക്കും,വനാതിർത്തിക്കുള്ളിലുള്ള
കോളനി നിവാസികള്‍ക്കും
വനാതിർത്തി
പ്രദേശങ്ങളിൽ
താമസിക്കുന്ന ഇതര
ജനങ്ങൾക്കും
ഇത്തരത്തിലുള്ള രോഗങ്ങൾ
പിടിപെടുന്നതിൽ നിന്നും
ആരോഗ്യ സുരക്ഷ ഉറപ്പു
വരുത്തുന്നതിന്
വനംവകുപ്പ്
സ്വീകരിച്ചുവരുന്ന
മുൻകരുതൽ നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
കാട്ടുതീയില്‍പ്പെട്ട്
മരണപ്പെട്ട വനപാലകരുടെ
കുടുംബങ്ങള്‍ക്ക് നല്കിയ
സേവനങ്ങള്‍
4037.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
ജീവനക്കാര്‍ക്ക് ആധുനിക
വാര്‍ത്താവിനിമയ
സംവിധാനങ്ങളും,
ആയുധങ്ങളും
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആധുനിക
ഉപകരണങ്ങളുടെയും,
ആയുധങ്ങളുടെയും അഭാവം
മൂലം വനപാലകര്‍ക്ക്
അപകടം സംഭവിക്കുന്നത്
വര്‍ദ്ധിച്ചിട്ടും
സര്‍ക്കാര്‍ ആധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
കാട്ടുതീയില്‍പ്പെട്ട്
മരണപ്പെട്ട വനപാലകരുടെ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ ചെയ്ത
സേവനങ്ങള്‍/സഹായങ്ങള്‍
എന്തെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
ഫോറസ്റ്റ് നോര്‍ത്ത്-സൗത്ത്
ഡിവിഷന്
4038.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫോറസ്റ്റ്
നോര്‍ത്ത്-സൗത്ത്
ഡിവിഷനുകളില്‍ എത്ര
ഹെക്ടര്‍ വനഭൂമിയുണ്ട്;
തേക്ക് പ്ലാന്റേഷന്
ഒഴികെയുളള വനഭൂമി
എത്രയെന്ന് ഫോറസ്റ്റ്
റെയ്ഞ്ച് തിരിച്ച്
അറിയിക്കാമോ;
(ബി)
മേല്‍
ഡിവിഷനുകളില്‍ സ്വകാര്യ
വ്യക്തികള്‍ കെെയ്യേറിയ
വനഭൂമി എത്രയെന്നും
തിരിച്ച് പിടിച്ചത്
എത്രയെന്നും
കെെയ്യേറ്റത്തിനെതിരെ
ആര്‍ക്കൊക്കെ എതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
നിലമ്പൂര്‍
ഫോറസ്റ്റ്
നോര്‍ത്ത്-സൗത്ത്
ഡിവിഷനുകളിലെ വിവിധ
വന്യമൃഗങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
അവസാനമായി കണക്കെടുത്ത
വര്‍ഷവും കണ്ടെത്തിയ
വന്യമൃഗങ്ങളുടെ ഇനം
തിരിച്ചുളള വിവരങ്ങളും
ലഭ്യമാക്കാമോ;
(ഡി)
മേല്‍
ഡിവിഷനുകളില്‍ ഏതെല്ലാം
ജനവാസകേന്ദ്രങ്ങളിലേക്കാണ്
വന്യമൃഗങ്ങള്‍
ഇറങ്ങിയതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്;
പഞ്ചായത്ത് തിരിച്ച്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
മേല്‍ ഡിവിഷനുകളില്‍
ചെരിഞ്ഞ കാട്ടാനകളുടെ
എണ്ണം ഫോറസ്റ്റ്
റെയ്ഞ്ച് തിരിച്ച്
വിശദമാക്കാമോ?
വനഭൂമിയുമായി
ബന്ധപ്പെട്ട കേസുകളിലെ
ഹൈക്കോടതി വിധി
4039.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനഭൂമിയുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ കക്ഷിയായ
എത്ര കേസുകളില്‍
ഹൈക്കോടതി വിധി
വന്നിട്ടുണ്ട്;
(ബി)
പ്രസ്തുത
കേസുകളില്‍
എത്രയെണ്ണത്തില്‍
സംസ്ഥാന സര്‍ക്കാര്‍
പരാജയപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ?
മണ്ണാര്‍ക്കാട്
താലൂക്കില്‍ അര്‍ഹരായ
കുടുംബങ്ങള്‍ക്ക് പട്ടയം
4040.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
താലൂക്കില്‍ 01.01.1977
ന് മുന്‍പ് വനഭൂമി
കൈവശം വെച്ചിരുന്ന
അര്‍ഹരായ
കുടുംബങ്ങള്‍ക്ക്
പട്ടയം ലഭ്യമാകുന്നതിന്
പാലക്കാട്
ജില്ലാകളക്ടര്‍
ഒലവക്കോട് സി.സി.എഫ്.
ന് 11.11.2010ന് അയച്ച,
എല്‍.ആര്.എ5-2005/4455/9(1999/44665/9)
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
വനം
വകുപ്പില്‍ നിന്നും ഇതു
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
വകുപ്പുകള്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വനാതിർത്തികള്‍
വേർതിരിച്ച് സർവ്വേ
4041.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിർത്തികള്‍
വേർതിരിച്ച് സർവ്വേ
ചെയ്യുന്ന നടപടികള്‍
പൂർത്തിയായിട്ടുണ്ടോ;
(ബി)
ഇതിനായി
സർവ്വേ വകുപ്പിന്റെ
സേവനം ലഭ്യമാണോ;
(സി)
സർവ്വേ
വകുപ്പിന്റെ സേവനം
ലഭിക്കാത്ത
സാഹചര്യത്തില്‍ വനം
വകുപ്പിലെ ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ സേവനം
സർവ്വേക്കായി
ഉപയോഗിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതിനകം എത്ര ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാർക്ക്
സർവ്വേയില്‍ പരിശീലനം
നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
പരപ്പ
- മയ്യള ഫോറസ്റ്റ് റോഡ്
നവീകരണം
4042.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഫോറസ്റ്റ് റേഞ്ചിന്
കീഴിലെ പരപ്പ - മയ്യള
ഫോറസ്റ്റ് റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എം.എൽ.എ.-എ.ഡി.എസ്. ൽ
ഉള്‍പ്പെടുത്തി അന്‍പത്
ലക്ഷം രൂപയുടെ
ഭരണാനുമതി നൽകിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി പ്രസ്തുത
റോഡിന് തുക
ചെലവഴിക്കുന്നതിന്
വനംവകുപ്പിന്റെ
അനുമതിക്കായി
സമര്‍പ്പിച്ച ഓൺലൈൻ
അപേക്ഷയിൽ
തുടര്‍നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എന്റെ
മരം പദ്ധതി പ്രകാരം വിതരണം
ചെയ്ത വൃക്ഷതൈകള്‍
4043.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനവുമായി
ബന്ധപ്പെട്ട്
സാമൂഹ്യവനവല്‍ക്കരണത്തിന്
സര്‍ക്കാര്‍ ഈ
സാമ്പത്തികവർഷം വര്‍ഷം
എത്ര തുക ചെലവഴിച്ചു;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സ്കൂളുകളില്‍
നടപ്പിലാക്കിയിരുന്ന
എന്റെ മരം പദ്ധതി
പ്രകാരം ആകെ എത്ര
വൃക്ഷതൈകള്‍ ഈ
സർക്കാരിന്റെ കാലയളവിൽ
വിതരണം ചെയ്തിട്ടുണ്ട്;
അതിൽ എത്ര മരങ്ങളാണ്
വിവിധ പ്രദേശങ്ങളിലായി
ഇപ്പോള്‍
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയെക്കുറിച്ച്
സര്‍ക്കാര്‍
പുന:രവലോകനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ?
കാട്ടുതീ
മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ
കണക്ക്
4044.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടരെത്തുടരെ
ഉണ്ടായ കാട്ടുതീ മൂലം
വനമേഖല കത്തി
നശിച്ചതിനൊപ്പം
വന്യമൃഗങ്ങള്‍
ഉള്‍പ്പെടെ വനമേഖലയിലെ
ജീവജാലങ്ങള്‍, ഔഷധ
സസ്യങ്ങള്‍
തുടങ്ങിയവയ്ക്കുണ്ടായ
നാശനഷ്ടങ്ങളുടെ അഞ്ചു
വര്‍ഷത്തെ കണക്ക്
വ്യക്തമാക്കുമോ;
(ബി)
തുടര്‍വര്‍ഷങ്ങളില്‍
ഇവയെ സംരക്ഷിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്നും
ഇതിനായി എന്തെല്ലാം
കേന്ദ്രസഹായം
ആവശ്യപ്പെടാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ?
എന്റെ
മരം നമ്മുടെ മരം പദ്ധതി
4045.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ് മുഖേന
നടത്തിവരുന്ന എന്റെ മരം
നമ്മുടെ മരം പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
തുകയാണ് നാളിതുവരെയായി
ചെലവഴിച്ചിട്ടുള്ളത്;
(സി)
എത്ര
മരങ്ങളാണ് പ്രസ്തുത
പദ്ധതി പ്രകാരം
നട്ടുപിടിപ്പിച്ചത്;
ഇവയുടെ പരിപാലനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ഡി)
നട്ടുപിടിപ്പിച്ച
മരങ്ങളില്‍ എത്ര ശതമാനം
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
കാവുകളുടെ
സംരക്ഷണവും പരിപാലനവും
4046.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹിക
വനവല്‍ക്കരണ പദ്ധതി
പ്രകാരം കാവുകളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനും വനം
വകുപ്പ് ആവിഷ്ക്കരിച്ച
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
കാവുകള്‍
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം എന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനകം
എത്ര കാവുകള്‍ക്ക് ഈ
പദ്ധതി പ്രകാരം ധനസഹായം
നല്‍കിയെന്നും
തെരഞ്ഞെടുത്ത
കാവുകളില്‍ എന്തൊക്കെ
സംരക്ഷണ പ്രവര്‍ത്തനം
നടത്തിയെന്നും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ കുളങ്ങളുടെ
സംരക്ഷണം
4047.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങളുടെ
സംരക്ഷണത്തിനായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വനം
വന്യജീവി വകുപ്പ്
പദ്ധതി
തയ്യാറാക്കിയിരുന്നോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
കൊല്ലം
ജില്ലയില്‍പ്പെടുന്ന
എത്ര കുളങ്ങളെയാണ്
തിരഞ്ഞെടുത്തിരുന്നതെന്ന്
അറിയിക്കുമോ;
(സി)
ആയതില്‍
സ്വീകരിച്ച
തുടര്‍നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ഗവി
വനമേഖലയിലേക്കുള്ള നിയന്ത്രണം
4048.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവി
വനമേഖലയിലേക്ക്
ടൂറിസത്തിന്റെ ഭാഗമായി
വണ്ടിപെരിയാറിൽ
നിന്നുള്ള സഞ്ചാരികളെ
യാതൊരു നിയന്ത്രണവും
കൂടാതെ
പ്രവേശിപ്പിക്കുകയും
ആങ്ങാമൂഴിയിൽ നിന്നുള്ള
സഞ്ചാരികള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തുകയും
ചെയ്യുന്നത്
വിവേചനപരമല്ലേ;
എന്തുകൊണ്ടാണ്
ഇത്തരത്തിൽ ഒരു വിവേചനം
നിലനിൽക്കുന്നത്;
ആങ്ങാമൂഴിയിൽ നിന്നും
വരുന്ന സഞ്ചാരികളുടെ
നിയന്ത്രണം
നീക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വനമേഖലയെ
സംരക്ഷിച്ചുകൊണ്ട്
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കുന്ന
നയങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കുമോ?
വയനാട്
ജില്ലയിലെ വനം വകുപ്പ്
വഴിയുളള നിയമനം
4049.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയില്‍
വനം വകുപ്പ് എത്ര
തസ്തികകളില്‍ നിയമനം
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വയനാട് ജില്ലയില്‍ വനം
വകുപ്പില്‍ എത്ര
തസ്തികകളില്‍ ഒഴിവുകള്‍
ഉണ്ട് എന്നതിന്റെ
കണക്ക് ലഭ്യമാക്കാമോ?
അനിമല്‍
ഹാന്‍ഡ്ലിംഗ് ഇന്‍ സൂ
&ഫോറസ്റ്റ് കോഴ്സ്
4050.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി
യൂണിവേഴ്സിറ്റിയില്‍
നിന്നും അനിമല്‍
ഹാന്‍ഡ്ലിംഗ് ഇന്‍ സൂ
&ഫോറസ്റ്റ് കോഴ്സ്
പഠിച്ചിറങ്ങിയ 30 ഓളം
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലി നല്‍കണമെന്ന്
കാണിച്ച് സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
എച്.ആർ.എം.പി. നമ്പര്‍
4961/11/14/19 ആയി
14.11.2019 ന് ഇറക്കിയ
ഉത്തരവ് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആ ഉത്തരവ്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഫോറസ്റ്റ്
ബീറ്റ് ഓഫീസര്‍
തസ്തികയില്‍ പ്രസ്തുത
കോഴ്സ്
പഠിച്ചിറങ്ങിയവരെ
പരിഗണിക്കാതിരുന്നതായി
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിച്ച് ഇവര്‍ക്ക്
നിയമനം നല്കുന്ന
കാര്യം പരിഗണിക്കുമോ?
ഫോറസ്റ്റ്
റിസര്‍വ് വാച്ചര്‍
4051.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ്
റിസര്‍വ് വാച്ചര്‍
തസ്തികയുടെ എണ്ണം
എത്രയാണെന്നും ഇപ്പോള്‍
എത്ര പേരാണ് ഈ
തസ്തികയില്‍ ജോലി
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
തസ്തികയില്‍
ഒഴിവ് ഉണ്ടെങ്കില്‍
എത്ര
കാലമായിട്ടുള്ളതാണ്
പ്രസ്തുത ഒഴിവെന്നും
എന്തുകൊണ്ടാണ് ഇതുവരെ
നിയമനം
നടത്താത്തതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
തസ്തികയില്‍ എത്രപേര്‍
താല്‍ക്കാലിക
ജീവനക്കാരായിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ഡി)
ഫോറസ്റ്റ്
റിസര്‍വ് വാച്ചര്‍
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
ഇതിനകം നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
തസ്തികയിലേക്ക്
വിജ്ഞാപനം ഇറക്കിയശേഷം
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
4052.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യ
ജീവി സങ്കേതങ്ങളോട്
ചേർന്ന ജനവാസ മേഖലയെ
ചെറിയ ഏരിയകളാക്കി
മാറ്റി അവിടെ നിന്ന്
തേക്ക് മരങ്ങള്‍
മുറിച്ച ശേഷം വീണ്ടും
മരങ്ങള്‍
നട്ടുപിടിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
കേരളത്തില്‍ എത്ര
ഹെക്ടര്‍ പ്രദേശത്ത്
തേക്ക് തോട്ടങ്ങള്‍
ഉണ്ട്; ഇതില്‍ ജനവാസ
മേഖലയോട് ചേര്‍ന്ന്
നിൽക്കുന്നത് എത്ര
ഹെക്ടറാണ്;
വ്യക്തമാക്കുമോ?
സീനിയറേജ്
വ്യവസ്ഥ
4053.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍ മരം
മുറിക്കുവാന്‍
ഉണ്ടായിരുന്ന സീനിയറേജ്
വ്യവസ്ഥ
റദ്ദാക്കിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
സര്‍ക്കാരിന്
പ്രതിവര്‍ഷം എത്ര ലക്ഷം
രൂപയുടെ വരുമാന
നഷ്ടമാണ്
ഉണ്ടായിട്ടുള്ളത്;
(സി)
സീനിയറേജ്
വ്യവസ്ഥ
പുനസ്ഥാപിക്കണമെന്ന്
റവന്യൂ വകുപ്പ്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇന്ത്യന്‍
ഫോറസ്റ്റ് ആക്ട് ഭേദഗതി
4054.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യന്‍
ഫോറസ്റ്റ് ആക്ട് 1927
ഭേദഗതി ചെയ്തു
കൊണ്ടുള്ള
കേന്ദ്രസര്‍ക്കാരിന്റെ
കരടിന്മേല് സംസ്ഥാന
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സംസ്ഥാന സര്‍ക്കാര്‍
നല്‍കിയത് എന്ന്
അറിയിക്കുമോ?
ആനക്കയത്ത്
പവര്‍ഹൗസ്
സ്ഥാപിക്കുന്നത്തിന് തുരങ്കം
4055.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനക്കയത്ത്
പവര്‍ഹൗസ് സ്ഥാപിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
വനമേഖലയില്‍ ഏഴ്
കിലോമീറ്റര്‍ തുരങ്കം
നിര്‍മ്മിക്കുവാന്‍
വൈദ്യുതി ബോര്‍ഡ്
അനുമതി തേടിയിട്ടുണ്ടോ;
(ബി)
ഇതിനായി
വനം വകുപ്പ് എത്ര
ഹെക്ടര്‍ സ്ഥലമാണ്
വിട്ട് നല്‍കേണ്ടതെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതിക്ക് കേന്ദ്ര വനം
പരിസ്ഥിതി വകുപ്പിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പെരിയാര്‍
കടുവ സങ്കേതത്തില്‍ ഫുട്ബോള്‍
ഗ്രൗണ്ട് നിര്‍മ്മാണം
4056.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
കടുവ സങ്കേതത്തില്‍
ഫുട്ബോള്‍ ഗ്രൗണ്ട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ജെ.സി.ബി.
പോലുളള വാഹനങ്ങള്‍
ഉപയോഗിച്ച് മണ്ണ്
ഇടിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെക്ക്പോസ്റ്റ്
വഴി ജെ.സി.ബി.
കടത്തിവിടാന്‍
നിര്‍ദ്ദേശം
നല്കിയതാരാണെന്നുളള
വിവരവും അന്നേ ദിവസം
ചെക്ക്പോസ്റ്റില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന
ഉദ്യോഗസ്ഥരുടെ മൊഴിയും
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ചട്ടം
ലംഘിച്ചുളള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുഖ്യ വനപാലകന്റെ
അറിവോടെയാണ്
നടത്തിയതെന്ന്
ഡെപ്യൂട്ടി ഡയറക്ടര്‍
മാധ്യമ പ്രചാരണം
നടത്തിയത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച് മുഖ്യ
വനപാലകന്റെ
റിപ്പോര്‍ട്ട്
തേടിയിരുന്നോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പെരിയാര്‍
കടുവാ സങ്കേതത്തില്‍
ഗ്രൗണ്ട്
നിര്‍മ്മിക്കുകയും
അതിലൂടെ സുരക്ഷിത
മേഖലയില്‍ ടൂര്‍ണമെന്റ്
സംഘടിപ്പിക്കുകയും വന
നിയമങ്ങള്‍ ലംഘിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുകയും ചട്ടപ്രകാരം
എസ്റ്റിമേറ്റ്
തയ്യാറാക്കാതെയും
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കാതെയുമുളള
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന
വിജിലന്‍സിനെക്കൊണ്ട്
കേസ് രജിസ്റ്റര്‍
ചെയ്ത്
അന്വേഷിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കുമോ?
മൃഗശാലകളിലെ
മൃഗങ്ങള്‍ക്ക് ഭക്ഷണം
4057.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകളിലെ
മൃഗങ്ങള്‍ക്ക് ആവശ്യമായ
ഭക്ഷണം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മൃഗങ്ങള്‍ക്ക്
ആവശ്യമായ അളവില്‍
ഭക്ഷണം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
നിലവില്‍
സംവിധാനങ്ങളുണ്ടോ;
വിശദമാക്കാമോ;
(സി)
മാനുകള്‍
ഉള്‍പ്പെടെയുളള
സസ്യഭോജികള്‍ക്ക്
ആവശ്യമായ പുല്ലും
ഇലകളും എങ്ങിനെയാണ്
ലഭ്യമാക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വന്യജീവിസങ്കേത
മേഖലകളിലെ പാറമടകള്‍
4058.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവി
സങ്കേതങ്ങളുടെയും,
ഉദ്യാനങ്ങളുടെയും പത്ത്
കിലോമീറ്റര്‍
ചുറ്റളവിലുളള
പാറമടകള്‍ക്ക് ദേശീയ
വന്യജീവി ബോര്‍ഡിന്റെ
അനുമതി വേണമെന്ന
നിബന്ധനയില്‍
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം
പരിഗണിച്ച് ഇളവ്
നല്‍കണമെന്ന് വനം
വകുപ്പ് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കിലോമീറ്ററായി
കുറയ്ക്കാമെന്നാണ്
ശിപാര്‍ശ
നല്‍കിയത്;അതിനുളള
കാരണം വ്യക്തമാക്കുമോ;
(സി)
വന്യജീവിസങ്കേത
മേഖലകളില്‍ പാറമടകള്‍
പ്രവര്‍ത്തിക്കുന്നത്
വന്യജീവികള്‍ക്ക്
ദോഷകരമായതിനാല്‍
ഇത്തരം ഒരു ഇളവ്
നല്‍കണമെന്ന് ശിപാര്‍ശ
ചെയ്തത് വന്യജീവികളുടെ
നാശത്തിനും അവരുടെ
സ്വെെരവിഹാരം
തടസപ്പെടുന്നതിനും
ഇടയാക്കുകയില്ലെയെന്ന്
വ്യക്തമാക്കുമോ?
കടുവ
സങ്കേതങ്ങള്‍
4059.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കടുവ
സങ്കേതങ്ങളെക്കുറിച്ചുള്ള
വിവരങ്ങള്‍
അറിയിക്കുമോ; എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് ഒരു
പ്രദേശം കടുവ
സങ്കേതമായി
പ്രഖ്യാപിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
ഒരു
സംരക്ഷിത മേഖല കടുവ
സങ്കേതമായി
പ്രഖ്യാപിക്കുന്നതുകൊണ്ട്
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
നേട്ടങ്ങളെയും
കോട്ടങ്ങളെയും മറ്റ്
ബുദ്ധിമുട്ടുകളെയും
കുറിച്ച് വിശദമാക്കുമോ;
(സി)
കടുവ
സങ്കേതങ്ങളില്‍
കടുവകളുടെ
സംരക്ഷണത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളത്തില്‍
ഏറ്റവും കൂടുതല്‍
കടുവകള്‍
കാണപ്പെടുന്നത്
എവിടെയാണെന്നറിയിക്കുമോ;
(ഇ)
വയനാട്
വന്യജീവി സങ്കേതം കടുവ
സങ്കേതമായി
പ്രഖ്യാപിക്കുമോ;
വ്യക്തമാക്കുമോ?
തൃശൂര്‍ ജില്ലയിലെ വന്യമൃഗ
ആക്രമണങ്ങള്‍
4060.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ വിവിധ
മലയോരഗ്രാമങ്ങളിലും
ആദിവാസി കോളനികളിലും
കാട്ടാന ശല്യം
രൂക്ഷമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടാനകള്‍,
കാട്ടുപന്നി, കുരങ്ങ്,
മയില്‍, മ്ലാവ്, മാന്‍
തുടങ്ങി നിരവധി
കാട്ടുമൃഗങ്ങള്‍
ജനവാസകേന്ദ്രങ്ങളിലേക്ക്
കൂട്ടത്തോടെ ഇറങ്ങി
കൃഷിയും വീടും മറ്റും
നശിപ്പിക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടികളാണ് കൂടുതലായി
ഏർപ്പെടുത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നത്
എന്നറിയിക്കാമോ;
(സി)
കാട്ടുതീ
പടരുന്നതു മൂലം
ജില്ലയില്‍ മുന്ന്
വിലപ്പെട്ട ജീവനുകള്‍
പൊലിഞ്ഞു പോയ
സാഹചര്യത്തില്‍
കാട്ടുതീ
തടയുന്നതിനുള്ള
ഊര്‍ജ്ജിത നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ജനവാസ-കാര്‍ഷിക
മേഖലകളിലെ വന്യജീവി ആക്രമണം
4061.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍
അതിരപ്പിള്ളി,
കോടശ്ശേരി, പരിയാരം
പഞ്ചായത്തുകളില്‍
ജനവാസ-കാര്‍ഷിക
മേഖലകളിലെ വന്യജീവി
ആക്രമണം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വന്യജീവി ആക്രമണങ്ങള്‍
ഒഴിവാക്കുന്നതിനായി
ജണ്ടകള്‍,സൗരോര്‍ജ്ജവേലി
എന്നിവ
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ്
വന്യജീവി ആക്രമണം
തടയുന്നതിനും കൃഷിനാശം
ഒഴിവാക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വന്യമൃഗ
ആക്രമണങ്ങളും കൃഷിനാശവും
ലഘൂകരിക്കുന്നതിന് നൂതന
മാർഗ്ഗങ്ങള്‍
4062.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ. ബാബു
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളില്‍
നിന്നും
മനുഷ്യർക്കുണ്ടാകുന്ന
ആക്രമണങ്ങളും
കൃഷിനാശവും
വർദ്ധിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇവ
ലഘൂകരിക്കുന്നതിന്
കൂടുതല്‍ ഫലപ്രദമായ
നൂതന മാർഗ്ഗങ്ങള്‍
അവലംബിക്കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
വന്യമൃഗ
ആക്രമണങ്ങളുടെ അടിസ്ഥാന
കാരണങ്ങളില്‍ ഊന്നല്‍
നല്‍കികൊണ്ടുള്ള ഒരു
ദീർഘകാല പദ്ധതി ഇതിനായി
ആവിഷ്ക്കരിക്കാൻ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വന്യമൃഗങ്ങള്‍
ആഹാരത്തിനും
ജലത്തിനുമായി
നാട്ടിലിറങ്ങുന്നത്
തടയുന്നതിന്
വനത്തിനുള്ളില്‍
ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിച്ചും
ജലസ്രോതസ്സുകള്‍
പുനരുജ്ജീവിപ്പിച്ചും
വന്യജീവികളുടെ ആഹാരവും
ജലലഭ്യതയും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാൻ
സാധിക്കുമെന്ന്
പരിശോധിക്കുമോ?
വന്യജീവി
ആക്രമണം മൂലം ജീവനോ സ്വത്തോ
നഷ്ടപ്പെടുന്നവര്‍ക്ക്
നല്കുന്ന നഷ്ടപരിഹാരം
4063.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം മൂലം ജീവനോ
സ്വത്തോ
നഷ്ടപ്പെടുന്നവര്‍ക്ക്
വകുപ്പില്‍ നിന്ന്
നല്കുന്ന നഷ്ടപരിഹാരം
എത്ര തുക വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19,2019-20
കാലഘട്ടത്തില്‍ ഇൗ
ഇനത്തില്‍
എത്രപേര്‍ക്ക് എത്ര തുക
വീതം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
പാമ്പുകടിയേറ്റ്
മരണപ്പെട്ടവര്‍ക്ക്
നല്കുന്ന
നഷ്ടപരിഹാരത്തുക
എത്രയാണെന്നും
2018-19,2019-20 വര്‍ഷം
എത്രപേര്‍ക്ക് പ്രസ്തുത
നഷ്ടപരിഹാരത്തുക
നല്‍കിയെന്നും ഇതിനായി
എത്ര തുക
ചെലവായെന്നുമുളള വിവരം
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ
ശല്യം
4064.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ,പിണ്ടിമന,കോട്ടപ്പടി,കീരമ്പാറ
പഞ്ചായത്തുകളിലെ വിവിധ
പ്രദേശങ്ങളില്‍
കാട്ടാനകളടക്കമുള്ള
വന്യമൃഗങ്ങളുടെ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനവാസ
മേഖലകളില്‍ ഉള്‍പ്പെടെ
കാട്ടാനകളടക്കമുള്ള
വന്യമൃഗങ്ങള്‍
വ്യാപകമായ കൃഷിനാശം
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആനശല്യമടക്കമുള്ള
വന്യമൃഗശല്യം
പരിഹരിക്കുന്നതിനായി
പ്രസ്തുത
പ്രദേശങ്ങളില്‍
റെയില്‍ഫെന്‍സിങ്ങും
ട്രഞ്ചുകളും
ഉള്‍പ്പെടെയുള്ള ആധുനിക
പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ;
(ഡി)
ട്രഞ്ചും
റെയില്‍ഫെന്‍സിങ്ങും
സ്ഥാപിക്കാന്‍
മേല്‍പ്പറഞ്ഞ
പഞ്ചായത്തുകളിലെ എത്ര
സ്ഥലങ്ങളില്‍ പ്രാഥമിക
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ
മൃഗസംരക്ഷണ-ക്ഷീരോലത്പാദന
പദ്ധതികള്‍
4065.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
മൃഗസംരക്ഷണ-ക്ഷീരോത്പാദന
വകുപ്പ് വഴി കായംകുളം
മണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പക്ഷിപ്പനി
കാരണമുണ്ടായ നാശനഷ്ടം
4066.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാർച്ച് മാസം
കോഴിക്കോട് ജില്ലയിൽ
റിപ്പോർട്ട്
ചെയ്യപ്പെട്ട
പക്ഷിപ്പനി മൂലം എത്ര
പക്ഷികളെ
നശിപ്പിക്കേണ്ടി
വന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഇപ്രകാരം കോഴികൾ
ഉൾപ്പെടെയുള്ള പക്ഷികളെ
നശിപ്പിക്കേണ്ടി
വന്നത്; ഇതുമൂലം കോഴി
കർഷകർ
ഉൾപ്പെടെയുള്ളവർക്ക്
എത്ര രൂപയുടെ നാശനഷ്ടം
ഉണ്ടായതായാണ്
കണക്കാക്കപ്പെടുന്നത്;
അവര്‍ക്ക് നഷ്ടപരിഹാരം
നൽകിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തേക്ക്
കശാപ്പിനായി കൊണ്ടുവരുന്ന
കന്നുകാലികളുടെ പരിശോധന
4067.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതരസംസ്ഥാനങ്ങളില്‍
നിന്നും ഇറച്ചിക്കായി
കൊണ്ടുവരുന്ന
കന്നുകാലികളെ
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളില്‍
വെച്ച് മൃഗസംരക്ഷണ
വകുപ്പ്
പരിശോധിക്കുന്നുണ്ടോ;
അതിന്റെ ഫലമായി
എന്തെല്ലാം വിവരങ്ങളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലഭിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
4068.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മൃഗസംരക്ഷണ
വകുപ്പ് കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നിയോജക
മണ്ഡലത്തില്‍
വകുപ്പിന്റെ
അധീനതയിലുള്ള ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
സ്വന്തമായി കെട്ടിടം
ഇല്ലാത്തത് എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
പക്ഷിപ്പനി
4069.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കോഴി വളര്‍ത്തല്‍
കേന്ദ്രങ്ങളിലും
മറ്റിടങ്ങളിലും
പക്ഷിപ്പനി
പിടിപ്പെട്ടിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളിലാണ്
പക്ഷിപ്പനി
ബാധയുള്ളതെന്നും
കൂടുതല്‍ പ്രദേശത്ത്
ഇത്
വ്യാപിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പക്ഷിപ്പനി വരാനുണ്ടായ
സാഹചര്യങ്ങള്‍
വ്യക്തമാക്കുമോ;
ഇപ്പോഴുണ്ടായ രോഗം
മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പക്ഷിപ്പനി
തടയുവാനായി
വളര്‍ത്തുന്ന
പക്ഷിവിഭാഗങ്ങളില്
എത്ര എണ്ണത്തെ
കൊലപ്പെടുത്തി എന്നും
മറ്റെന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്നും
അറിയിക്കാമോ; പക്ഷികളെ
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക് എന്തു
സഹായം നല്‍കുമെന്ന്
വ്യക്തമാക്കുമോ?
പക്ഷിപ്പനി
4070.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വീണ്ടും പക്ഷിപ്പനി
പടരുന്നവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
പക്ഷിപ്പനി
പടരാതിരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പക്ഷിപ്പനി
4071.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പക്ഷിപ്പനി
വീണ്ടും കേരളത്തില്‍
പടര്‍ന്ന്
പിടിക്കുവാനുണ്ടായ
സാഹചര്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദവിവരം നല്‍കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
വരുന്ന കോഴികള്‍,
താറാവ്, മറ്റ്
പക്ഷികള്‍ എന്നിവയുടെ
പരിശോധന മൃഗസംരക്ഷണ
വകുപ്പ് അതിര്‍ത്തി
ചെക്ക് പോസ്റ്റുകളില്‍
നടത്തിവരുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പ്രസ്തുത പക്ഷികളുടെ
പരിശോധനയില്‍ നിന്നും
എത്ര കേസ്സുകള്‍
പിടിക്കുകയും നടപടി
സ്വീകരിക്കുകയും
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
നഷ്ടപരിഹാരം
പുന:പരിശോധിക്കുവാന്‍ നടപടി
4072.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
ഫാം, താറാവ് ഫാം എന്നിവ
നടത്തി ഉപജീവനമാര്‍ഗ്ഗം
കണ്ടെത്തുന്ന സാധാരണ
കര്‍ഷകരുടെ ഇന്‍ഷുര്‍
ചെയ്യാത്ത വളര്‍ത്തു
പക്ഷികള്‍ പ്രകൃതി/രോഗ
ദുരിതങ്ങളില്‍പ്പെട്ട്
നഷ്ടപ്പെട്ടാല്‍
അവര്‍ക്ക് നിലവില്‍
നല്കുന്ന
നഷ്ടപരിഹാരത്തുക
തുച്ഛമായതിനാല്‍ അത്
പുന:പരിശോധിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ചെങ്ങന്നൂരിലെ
പുലിയൂര് വെറ്റിനറി
ആശുപത്രിയുടെ
പരിധിയില്‍ ഹാച്ചറി
നടത്തിവന്ന സന്തോഷ്
എന്ന കര്ഷകന്
ലക്ഷക്കണക്കിന് രൂപയുടെ
നഷ്ടം ഉണ്ടായിട്ടും
പ്രളയ ദുരിതാശ്വാസമായി
നാമമാത്ര തുക മാത്രം
നല്‍കിയതിന്റെ കാരണം
വ്യക്തമാക്കാമോ?
മൃഗാശുപത്രിയുടെ
നവീകരണം
4073.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൃഗസംരക്ഷണവകുപ്പിന്
കീഴിലുളള
മൃഗാശുപത്രികളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
വീടുകളില്‍
പോയി
വളര്‍ത്തുമൃഗങ്ങള്‍ക്കും
മറ്റ് മൃഗങ്ങള്‍ക്കും
ചികിത്സ/വാക്സിനേഷന്
നല്‍കുന്നതിന്
സഹായകമായി മൊബൈല്‍
ക്ലിനിക്കുകള്‍
നിലവില്‍
നടത്തുന്നുണ്ടോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
മാംസ
സംസ്കരണ കേന്ദ്രം
4074.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിൽ മാംസ സംസ്കരണ
കേന്ദ്രം അനുവദിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രം
തുടങ്ങുന്നതിനായി
വെറ്ററിനറി
സര്‍വ്വകലാശാല അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇതിനായി സ്ഥലം
കണ്ടെത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോളേജ്
ഓഫ് ഫുഡ് ടെക്നോളജിയുടെ
പ്രവര്‍ത്തനം
4075.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെറ്ററിനറി
യൂണിവേഴ്സിറ്റിയ്ക്ക്
കീഴിലുള്ള
തുമ്പൂര്‍മുഴിയിലെ
കോളേജ് ഓഫ് ഫുഡ്
ടെക്നോളജിയുടെ
പ്രവര്‍ത്തനം
ഉരുള്‍പൊട്ടല്‍ ഭീഷണി
മൂലം
മണ്ണൂത്തിയിലേയ്ക്ക്
താല്‍ക്കാലികമായി
മാറ്റിയിരിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത കോളേജിന്റെ
പ്രവര്‍ത്തനത്തിന്
പുതിയ കെട്ടിടം
പണിയുന്നതിനായി പരിയാരം
പഞ്ചായത്തിലെ മീറ്റ്
പ്രൊഡക്ട്സ് ഓഫ്
ഇന്ത്യയുടെ
ഉടമസ്ഥതയിലുള്ള സ്ഥലം
അനുവദിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ നിയമനം
4076.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുള്ള
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റിന് (കാറ്റഗറി
നമ്പര്‍ 68/14) മുന്‍പ്
ഉണ്ടായിരുന്ന റാങ്ക്
ലിസ്റ്റില്‍ (2011-ലെ)
നിന്ന് ബൈ
ട്രാന്‍സ്ഫര്‍ നിയമനം
(ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ട) നടത്താതെ, ആ
ലിസ്റ്റില്‍ നിന്ന്
നടന്ന നിയമനങ്ങള്‍ക്ക്
ആനുപാതികമായ ബൈ
ട്രാന്‍സ്ഫര്‍
നിയമനങ്ങള്‍ നിലവിലെ
റാങ്ക് ലിസ്റ്റിന്റെ
കാലാവധിയിലാണോ
നികത്തപ്പെട്ടത്;
വ്യക്തമാക്കുമോ;
(ബി)
ഇത്
കാരണം പുതിയ
ലിസ്റ്റില്‍ നിന്ന്
പൊതു വിഭാഗത്തിലെ
ഒഴിവുകളും നിയമനങ്ങളും
വളരെ കുറച്ചാണ്
നടന്നിട്ടുള്ളത്
എന്നതിനാല്‍ കുറവുവന്ന
നിയമനങ്ങള്‍ നിലവിലുള്ള
ലിസ്റ്റില്‍ നിന്ന്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
തിരുവനന്തപുരം
കുടപ്പനക്കുന്നില്‍
പുതുതായി ആരംഭിച്ച
മൃഗസംരക്ഷണ വകുപ്പ്
മള്‍ട്ടി
സ്പെഷ്യാലിറ്റി
ഹോസ്പിറ്റലിലേക്ക് ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ഒന്‍പത് തസ്തിക
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ; ഈ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ മൃഗസംരക്ഷണ
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം
സ്ഥാപനങ്ങളില്‍
ജില്ലയ്ക്ക് പുറത്ത്
നിന്നുള്ള ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍
തസ്തികയിലുള്ള എത്ര
ജീവനക്കാര്‍
വര്‍ക്കിംഗ്
അറേജ്മെന്റിലോ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലോ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; അവരുടെ
പേര് വിവരം
ലഭ്യമാക്കുമോ;
(ഇ)
നൈറ്റ്
വെറ്റിനറി സര്‍വ്വീസ്,
മൊബൈല്‍ വെറ്റിനറി
സര്‍വ്വീസ് ഇവയില്‍
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
സ്ഥിര നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
നിലവില്‍
തിരുവനന്തപുരം
ജില്ലയില്‍ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകളാണുള്ളത്;
എത്രയെണ്ണം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ജി)
ഈ
വര്‍ഷം എത്ര ഒഴിവുകളാണ്
ഈ തസ്തികയില്‍
പ്രതീക്ഷിക്കുന്നതെന്ന്
പറയാമോ; തിരുവനന്തപുരം
ജില്ലയിലെ നിലവിലുള്ള
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റ് 2020 ആഗസ്റ്റ്
മാസത്തില്‍ കാലാവധി
കഴിയുന്നതിനാല്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുന്ന
പരമാവധി ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
മൃഗസംരക്ഷണ
വകുപ്പും ക്ഷീരവികസന വകുപ്പും
നടപ്പിലാക്കുന്ന പദ്ധതികളുടെ
സോഷ്യല്‍ ഓഡിറ്റിംഗ്
4077.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണവകുപ്പുമായി
ബന്ധപ്പെട്ട്
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ക്ഷീരവികസന
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ ലിസ്റ്റും
ഗുണഭോക്താക്കളുടെ
ലിസ്റ്റും
ലഭ്യമാക്കുമോ;
(സി)
മൃഗസംരക്ഷണ
വകുപ്പും ക്ഷീരവികസന
വകുപ്പും
നടപ്പിലാക്കുന്ന
പദ്ധതികളുടെ സോഷ്യല്‍
ഓഡിറ്റിംഗ്
നടത്താറുണ്ടോ;
വിശദീകരിക്കുമോ?
മൃഗസംരക്ഷണ
സേവനങ്ങള്‍ വീട്ടുപടിക്കല്‍
എന്ന പദ്ധതി
4078.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ
നേതൃത്വത്തില്‍
മൃഗസംരക്ഷണ സേവനങ്ങള്‍
വീട്ടുപടിക്കല്‍ എന്ന
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
പദ്ധതി പ്രകാരം
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ; ഈ
സേവനങ്ങള്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നു മുതലാണ്
നടപ്പിലാക്കിയത്;
ഇതിലേക്കായി എത്ര
ജീവനക്കാരുടെ സേവനം
ഉപയോഗപ്പെടുത്തുന്നു;
വിശദീകരിക്കുമോ;
(സി)
കരാര്‍
വ്യവസ്ഥയിലാണ്
ജീവനക്കാരുടെ സേവനം
ലഭ്യമാക്കുന്നതെങ്കില്‍
ഇവരുടെ വേതനത്തിന് ഉള്ള
ചെലവ് എപ്രകാരം
കണ്ടെത്തുമെന്ന്
വിശദമാക്കാമോ?
കഴിഞ്ഞ
പ്രളയത്തില്‍ കന്നുകാലികള്‍
നഷ്ടപ്പെട്ടുപോയ
ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായ
വിതരണം
4079.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ടുപോയ
ക്ഷീരകര്‍ഷകര്‍ക്ക്
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോ ;
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ നിന്നും
ഇതുസംബന്ധിച്ച് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ആയതില്‍
എത്ര അപേക്ഷകളില്‍
നഷ്ടപരിഹാരം നല്കി
എന്നും വ്യക്തമാക്കാമോ;
(ബി)
കടുത്ത
വേനലില്‍ പാല്
ഉല്‍പ്പാദനത്തില്‍
ഉണ്ടായിരിക്കുന്ന കുറവ്
പരിഹരിക്കുവാനും
പശുക്കളുടെ സംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
ക്ഷീരവികസന വകുപ്പ്
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിച്ചു എന്ന്
വ്യക്തമാക്കാമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
വേനല്‍ക്കാല ഇന്‍സെന്റീവ്
4080.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശുക്കളില്‍
വൈറസ് ബാധ
വ്യാപകമാവുകയും വേനല്‍
ശക്തിപ്രാപിക്കുകയും
ചെയ്തതോടെ സംസ്ഥാനത്ത്
പാല്‍ക്ഷാമം രൂക്ഷമായ
സാഹചര്യമുണ്ടോ;
എങ്കില്‍ മഹാരാഷ്ട്ര
അടക്കമുള്ള
സംസ്ഥാനങ്ങളില്‍ നിന്ന്
പാല് ഇറക്കുമതി
ചെയ്യാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇടക്കാലത്ത്
നിര്‍ത്തിവച്ച
കര്‍ഷകര്‍ക്കുള്ള
വേനല്‍ക്കാല
ഇന്‍സെന്റീവ്
പുന:സ്ഥാപിക്കാന്‍
മില്‍മ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നിലവില്‍
മലബാര്‍ മേഖല
യൂണിയനില്‍
ഇന്‍സെന്റീവ്
നല്കുന്നുണ്ടോ; ഇത്
മറ്റു മേഖലകളിലേക്ക്
കൂടി വ്യാപിപ്പിക്കുമോ;
നിലവില്‍ എന്ത് തുകയാണ്
ഇന്‍സെന്റീവ് ഇനത്തിൽ
നല്‍കുന്നത്;
വ്യക്തമാക്കാമോ?
മങ്കട
മണ്ഡലത്തിലെ മൂര്‍ക്കനാട്
മില്‍മ സംസ്ക്കരണശാലയുടെ
നിലവിലെ സ്ഥിതി
4081.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
ആരംഭിക്കാന്‍ അനുമതി
ലഭിച്ച മില്‍മ
സംസ്ക്കരണശാലയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
ക്ഷീരവികസന വകുപ്പ്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
സംസ്ക്കരണശാലയുടെ
പ്രവര്‍ത്തനം
ആരംഭിക്കാനുള്ള നടപടി
ത്വരിതപ്പെടുത്തുമോ;
വിശദമാക്കാമോ?
ക്ഷീര
കര്‍ഷകരില്‍ നിന്നും
ക്ഷേമനിധിയിലേക്ക്
അംശാദായമായി ലഭിക്കുന്ന പണം
4082.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകരില്‍ നിന്നും
ക്ഷേമനിധിയിലേക്ക്
അംശദായമായി ലഭിക്കുന്ന
പണം കര്‍ഷകര്‍ക്ക്
തിരികെ
നല്കുുന്നില്ലായെന്നത്
സംബന്ധിച്ച്
കര്‍ഷകരില്‍ നിന്നും
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അംശദായമായി
ക്ഷേമനിധിയില്‍
ഒടുക്കുന്ന തുക
കര്ഷകന് അറുപത് വയസ്സ്
പൂര്‍ത്തിയാകുമ്പോള്‍
തിരികെ
കൊടുക്കുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
വിശദമാക്കാമോ?
ക്ഷീരസഹകരണ
സംഘം
4083.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ പാല്
സംഭരിക്കുന്ന
ക്ഷീരസഹകരണ സംഘം
ഏതാണെന്ന് അറിയിക്കാമോ;
(ബി)
ക്ഷീരകര്‍ഷകരെ
സഹായിക്കാന്‍
ക്ഷീരവികസന വകുപ്പ്
നടപ്പാക്കുന്ന വിവിധ
പദ്ധതികളെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
ജൂനിയര്‍
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
4084.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
റീജിയണൽ മിൽക്ക്
പ്രൊഡ്യൂസേഴ്സ്
യൂണിയനിൽ ജൂനിയര്‍
അസിസ്റ്റന്റിന്റെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് എഴുത്ത്
പരീക്ഷ നടത്തിയിരുന്നോ;
എങ്കിൽ എന്നാണ്
നടത്തിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
അതിന്റെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
പാരാവെറ്ററിനറി
കൗൺസില്‍ രൂപീകരണം
4085.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാരാവെറ്ററിനറി
കൗൺസില്‍ രൂപീകരണം
സംബന്ധിച്ച്
കേന്ദ്രസർക്കാരില്‍
നിന്നും എന്തെങ്കിലും
നിർദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?