'പഠനത്തോടൊപ്പം
തൊഴില്‍' പദ്ധതി
4167.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പഠനത്തോടൊപ്പം
തൊഴില്‍ പദ്ധതിയുടെ
ഭാഗമായി പതിനെട്ട്
വയസ്സിനും ഇരുപത്തി
അഞ്ച് വയസ്സിനും
ഇടയിലുള്ള
യുവാക്കള്‍ക്ക്
തൊണ്ണൂറ് ദിവസമെങ്കിലും
തൊഴില്‍ നല്കുന്ന
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നൽകുമോ?
തൊഴില്‍
വകുപ്പിന്റെ വിഭജനം
4168.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനെ തൊഴില്‍
വകുപ്പ്, പ്ലാന്റേഷന്
ഡയറക്ടറേറ്റ്,
ഇന്‍ഡസ്ട്രിയല്‍
ട്രിബ്യൂണല്‍ ആന്‍ഡ്
ലേബര്‍ കോര്‍ട്ട്
എന്നിങ്ങനെ മൂന്നായി
വിഭജിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പുതുതായി വരുന്ന ഓരോ
സ്ഥാപനത്തിന്റെയും
പരിധിയില്‍പ്പെട്ട
ചുമതലകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ; വിഭജനം
എന്നത്തേക്ക്
പൂര്‍ണമായി നിലവില്‍
വരുമെന്ന്
വെളിപ്പെടുത്താമോ?
സ്വകാര്യ
മേഖലയിലെ പണമിടപാട്
സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണം
4169.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിൽ
പ്രവര്‍ത്തിക്കുന്ന
പണമിടപാട്
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മതിയായ
വേതനമോ തൊഴിൽ സുരക്ഷയോ
ലഭ്യമാവുന്നില്ല എന്ന
പരാതി സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എങ്കിൽ
ഇക്കാര്യത്തിൽ
സ്വീകരിച്ചുവരുന്ന
പരിഹാര നടപടികള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
ചൂഷണങ്ങള്‍
അവസാനിപ്പിക്കുന്നതിന്
ഏതൊക്കെ നിയമങ്ങളാണ്
നിലവിലുള്ളത്; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
കര്‍മ്മസേന കൃഷി
ടെക്നീഷ്യന്മാര്ക്ക്
ഇ.പി.എഫ്. പരിരക്ഷ
4170.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
സ്ഥാപനത്തില്‍
ഇരുപത്തിയഞ്ച്
തൊഴിലാളികള്‍
ഉണ്ടെങ്കില്‍ അവര്‍ക്ക്
ഇ.പി.എഫ്. പരിരക്ഷ
കൊടുക്കണമെന്ന്
നിബന്ധനയുണ്ടോ;
(ബി)
കൃഷി
ഭവന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
കാര്‍ഷിക കര്‍മ്മസേന
കൃഷി
ടെക്നീഷ്യന്മാര്ക്ക്
ഇ.പി.എഫ്.
ബാധകമാക്കാത്തത് എന്തു
കൊണ്ടാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
ഇരുപത്തിയഞ്ച്
തൊഴിലാളികള്‍ ജോലി
ചെയ്യുന്നതിനാല്‍
ഇവര്‍ക്ക് ഇ.പി.എഫ്.
പരിരക്ഷ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴിലാളികളുടെ
അവകാശ സംരക്ഷണം
4171.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിന്
സര്‍ക്കാര്‍
പുറപ്പെടുവിച്ച മിനിമം
വേതനം, വിശ്രമ സമയം
ഉറപ്പു വരുത്തുക എന്നീ
നിയമങ്ങള്‍ എല്ലാ
സ്വകാര്യ സ്ഥാപനങ്ങളും
നടപ്പിലാക്കുന്നുണ്ടോ
എന്ന് വകുപ്പ്
തലത്തില്‍
ഉറപ്പുവരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
4172.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല ക്ഷേമനിധി
ബോര്‍ഡുകളുടെയും
പ്രവര്‍ത്തനം
കാര്യക്ഷമമല്ലായെന്നത്
വസ്തുതയല്ലേ ; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാൻ
അവയെ സംയോജിപ്പിച്ച്
എണ്ണം ചുരുക്കണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
ബോർഡുകളാണ് ഇപ്രകാരം
സംയോജിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; ആയത്
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുമെന്ന്
അറിയിക്കുമോ?
നഴ്സുമാരുടെ
മിനിമം വേതനം
4173.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
ആശുപത്രികളില്‍
നഴ്സുമാര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
മിനിമം വേതനം
നിശ്ചയിച്ചിട്ടുണ്ടെങ്കിലും
പല ആശുപത്രികളിലും അത്
നൽകുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയിള്പ്പെട്ടിട്ടുണ്ടോ;
(ബി)
മിനിമം
വേതനം നല്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിനായി
എൻഫോഴ്സ്മെന്റ്
ഉദ്യോഗസ്ഥര്‍ സ്വകാര്യ
ആശുപത്രികളില്‍ പരിശോധന
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ 2019-ല്‍
എത്ര
ആശുപത്രികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
സ്ത്രീ
തൊഴിലാളികള്‍ക്കുള്ള
ഇരിപ്പിട സൗകര്യം
4174.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വാണിജ്യ സ്ഥാപനങ്ങളിൽ
ജോലി ചെയ്യുന്ന
ഭൂരിപക്ഷം സ്ത്രീ
തൊഴിലാളികള്‍ക്ക്
ഇരിപ്പിട സൗകര്യം
ലഭ്യമാക്കാൻ നിയമ
നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമത്തിന്റെ ഭാഗമായി
തൊഴിലുടമകള്‍
തൊഴിലാളികള്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ചെയ്തുകൊടുത്തിട്ടുണ്ടോ
എന്ന കാര്യം
പരിശോധിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതു
പ്രകാരമാണ് ഇത്
പരിശോധിക്കുന്നത്;
(സി)
ഇതുമായി
ബന്ധപ്പെട്ട പരാതി
സ്വീകരിക്കാന്‍
ഇപ്പോഴുള്ള അധികാര
കേന്ദ്രം ഏതാണെന്ന്
വ്യക്തമാക്കാമോ ?
സർക്കാർ
ഉത്തരവ് ലംഘിച്ച
കോൺട്രാക്ടർമാർക്കെതിരെ നടപടി
4175.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത വേനലില്‍ തുറന്ന
സ്ഥലത്ത് തൊഴിലാളികളെ
പണിയെടുപ്പിക്കുന്നത്
തടയുവാനും
തൊഴിലാളികളുടെ ജീവന്
സംരക്ഷണം ഉറപ്പാക്കാനും
സർക്കാർ നടപടികള്‍
സ്വീകരിച്ചുവെങ്കിലും
നിലവില്‍ ആ ഉത്തരവ്
പാലിക്കാതെ സംസ്ഥാന/ഇതര
സംസ്ഥാന തൊഴിലാളികളെ
കൊണ്ട്
പണിയെടുപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ സർക്കാർ
ഉത്തരവ് ലംഘിച്ച്
നിർമ്മാണ
പ്രവർത്തനങ്ങള്‍
നടത്തിയ കോൺട്രാക്ടർമാർ
ഉള്‍പ്പെടെ എത്ര പേരെ
കണ്ടെത്തി; എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ?
പൂട്ടിയ
തോട്ടങ്ങളിലെ തൊഴിലാളികൾക്ക്
ആനുകൂല്യങ്ങൾ
4176.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിലെ
പൂട്ടിയ തോട്ടങ്ങളിലെ
തൊഴിലാളികൾക്ക്
ഗ്രാറ്റുവിറ്റി
ലഭ്യമാക്കി നൽകുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
(ബി)
പൂട്ടിയ
തോട്ടങ്ങളിലെ
തൊഴിലാളികൾക്ക് അർഹമായ
ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നതിന്
സർക്കാർ നടത്തിവരുന്ന
നടപടികളെ പ്രതികൂലമായി
ബാധിക്കുന്ന
തരത്തിലുള്ള
നിയമവിരുദ്ധമായ
ഇടപെടലുകൾ പ്രസ്തുത
തോട്ടം മാനേജുമെന്റുകൾ
നടത്തിവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം നടപടികളുടെ
ഭാഗമായി തൊഴിലാളികൾ
വഞ്ചിക്കപ്പെടുവാനുള്ള
സാഹചര്യം ഒഴിവാക്കുവാൻ
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനായി തൊഴില്‍
വകുപ്പ് സ്വീകരിച്ച നടപടി
4177.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികള്‍
പടരുന്ന സാഹചര്യത്തില്‍
വിവിധ സംസ്ഥാനങ്ങളിലും
ലോകത്തിന്റെ പല
ഭാഗങ്ങളിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധാരാളം
ഇതരസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന
സംസ്ഥാനമെന്ന നിലയില്‍
ഈ കാര്യത്തില്‍
തൊഴില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ നിരന്തരം
വന്നും പോയും
കൊണ്ടിരിക്കുന്ന
സംസ്ഥാനമെന്ന നിലയില്‍
റെയില്‍വേ
സ്റ്റേഷനുകളിലും
വിമാനത്താവളങ്ങളിലും
ഇത് സംബന്ധിച്ച്
പരിശോധനാ
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇ.എസ്.ഐ
ആശുപത്രികളിലെ ചികിത്സ
4178.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.ഐ.
ആശുപത്രികളില്‍
ഏതെല്ലാം സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്കാണ്
ചികിത്സ
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ.എസ്.ഐ.യുടെ
പരിധിയില്‍ വരാത്ത
ജീവനക്കാര്‍ക്ക് സൗജന്യ
ചികിത്സ ലഭ്യമാക്കാന്‍
വ്യവസ്ഥയുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തോട്ടട
ഇ.എസ്.ഐ. ആശുപത്രി
4179.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തോട്ടട
ഇ.എസ്.ഐ. ആശുപത്രി
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വികലാംഗ
സര്‍ട്ടിഫിക്കറ്റിന്റെ
അര്‍ഹതയെ സംബന്ധിച്ച പരാതി
4180.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
വകുപ്പില്‍ കോവളം
ഡിസ്പെന്സറിയില് ജോലി
നോക്കുന്ന
ജെ.അജയകുമാറിനെ
സംബന്ധിച്ച് കലേഷ് കെ,
കാഞ്ഞിരംകുളം,
തിരുവനന്തപുരത്തിന്റെ
F2/164/2017/LBRD
നമ്പര്‍ ആയി തൊഴില്‍
വകുപ്പില്‍ ഉള്ള
ഫയലിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ജെ.അജയകുമാറിന്
ലഭിച്ച വികലാംഗ
സര്‍ട്ടിഫിക്കറ്റിന്റെ
അര്‍ഹതയെ സംബന്ധിച്ച
പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും
മാനദണ്ഡങ്ങള്‍ക്കും
വിരുദ്ധമായി
തിരുവനന്തപുരം
നെയ്യാറ്റിന്‍കര
വികലാംഗ-എംപ്ലോയ്മെന്റ്
ഏക്സ്ചേഞ്ചില്‍ നിന്നും
ഇന്റര്‍വ്യൂവിനായി
കാര്‍ഡ് അയച്ചത്
സംബന്ധിച്ച പ്രസ്തുത
പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ;
(ഡി)
മൂന്ന്
വര്‍ഷമായി കോവളം
ഡിസ്പെന്സറിയില് ജോലി
ചെയ്യുന്ന പ്രസ്തുത
വ്യക്തിയുടെ പോലീസ്
വെരിഫിക്കേഷന്
കഴിഞ്ഞിട്ടുണ്ടോ; ആറോളം
കേസില്‍ പ്രതിയായ
പ്രസ്തുത വ്യക്തി
ഇപ്പോഴും ജോലിയില്‍
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അന്തര്‍
വകുപ്പ് സ്ഥലംമാറ്റം
ലഭിക്കുന്നതിനായി
പ്രസ്തുത വ്യക്തി
നല്കിയ അപേക്ഷ പോലീസ്
വെരിഫിക്കേഷന്
റിപ്പോര്‍ട്ട്
പരിഗണിക്കാതെ തന്നെ
മേല്‍ ഉദ്യോഗസ്ഥന്
ശിപാര്‍ശ ചെയ്ത നടപടി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉദ്യോഗസ്ഥന്റെ
പേരില്‍ എന്ത് ശിക്ഷണ
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
തോട്ടം
തൊഴില്‍ മേഖലയിലെ വേതന
കുടിശ്ശിക
4181.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തോട്ടം
തൊഴില്‍ മേഖലയില്‍
വേതനം പുതുക്കേണ്ട
കാലാവധി കഴിഞ്ഞിട്ടും
മുന്‍പ് പുതുക്കിയ
വേതനത്തിന്റെ കുടിശ്ശിക
കമ്പനികള്‍ ഇതുവരെ
പൂര്‍ണ്ണമായി നല്‍കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രശ്ന പരിഹാരത്തിനായി
ഇടപെടാന്‍ സാധിക്കുമോ ;
വിശദമാക്കുമോ?
തൊഴില്‍
മേഖലകളിലെ മിനിമം കൂലി
4182.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ ഏതൊക്കെ
തൊഴില്‍ മേഖലകളിലാണ്
മിനിമം കൂലി
ഏര്‍പ്പെടുത്തിയത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
നിയമങ്ങള്‍ പ്രകാരമുള്ള
മിനിമം വേതനം
താെഴിലാളിയ്ക്ക്
ലഭ്യമാക്കാന്‍ ആവശ്യമായ
പരിശോധന
നടത്തുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
തര്‍ക്കങ്ങള്‍
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
മിനിമം വേതനം
4183.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ അംഗീകരിച്ച
മിനിമം വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ ചെയ്തു
വരുന്ന കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് വേതനം
അവരുടെ ബാങ്ക്
അക്കൗണ്ടുകളിലേക്ക്
നേരിട്ട് നല്കുന്ന
സമ്പ്രദായം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ വേതന
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
വേണ്ടി സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ
ഇന്‍ഷുറന്‍സിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക് മിനിമം
വേതനം
4184.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക്
മിനിമം വേതനവും
മെച്ചപ്പെട്ട
സാഹചര്യവും
ലഭ്യമാക്കുവാന്‍
തൊഴില്‍ വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഗാര്‍ഹിക
ജീവനക്കാരെ സപ്ലെെ
ചെയ്യുന്ന ഏജന്‍സികള്‍
ഇവരെ ചൂഷണത്തിന്
ഇരയാക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ഏജന്‍സികളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സെസ്
ഇളവ് അനുവദിക്കുന്നതിനുള്ള
നിവേദനത്തിന്മേല് സ്വീകരിച്ച
നടപടി
4185.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ലെ പ്രളയവുമായി
ബന്ധപ്പെട്ട് സെസ് ഇളവ്
അനുവദിക്കുന്നതിനായി
നല്കിയ
3978117/2019/MIN
(LBRD) എന്ന സൂചന
നമ്പറില്‍ രജിസ്റ്റര്‍
ചെയ്ത
നിവേദനത്തിന്മേല്
എടുത്ത നടപടി എന്തെന്ന്
അറിയിക്കാമോ;
(ബി)
അപ്രതീക്ഷിതമായി
വരുന്ന പ്രകൃതി
ദുരന്തങ്ങള്‍ കാരണം
ഉണ്ടാവുന്ന ഇത്തരം
വിഷയങ്ങളില്‍ മാനുഷിക
പരിഗണന നല്കി നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
തോട്ടം
മേഖലയുടെ പുരോഗതിയ്ക്കായി
നടപ്പിലാക്കുന്ന പദ്ധതികള്‍
4186.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലക്കായി പുനരുദ്ധാരണ
പാക്കേജ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാത്തതു
മൂലം അവിടെ
പണിയെടുത്തിരുന്ന
നൂറുകണക്കിന്
തൊഴിലാളികളുടെ ജീവിതം
പ്രതിസന്ധിയിലായ
സാഹചര്യത്തില്‍
അവര്‍ക്കായി എന്തൊക്കെ
സഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തോട്ടം
മേഖലയുടെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കി
ഉണ്ടാക്കിയ
പ്ലാന്റേഷന്
നയത്തിന്റെ കരട്
പ്രസ്തുത മേഖലയിലെ
ഏതൊക്കെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുമെന്നാണ്
കരുതുന്നത്;
(ഡി)
തോട്ടം
മേഖലയില്‍ ഇ.എസ്.ഐ.
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ;
(ഇ)
തോട്ടം
മേഖലയില്‍ വിനോദ സഞ്ചാര
സാധ്യത
പ്രയോജനപ്പെടുത്തുന്നതിനായി
പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുകയെന്ന
ലക്ഷ്യം
4187.
ശ്രീ.റ്റി.വി.രാജേഷ്
,,
സജി ചെറിയാന്
,,
വി.കെ.പ്രശാന്ത്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളവത്കൃത
തൊഴില്‍ കമ്പോളത്തിന്റെ
ആവശ്യകതക്കനുസരിച്ചുള്ള
വൈദഗ്ദ്ധ്യ
വികസനത്തിന്റെ
പ്രാധാന്യം
ഉള്‍ക്കൊണ്ടുകൊണ്ട്
ഐ.ടി.ഐ.കളില്‍ പുതിയ
ട്രേഡുകള്‍
ആരംഭിക്കുന്നതിനും
തൊഴില്‍
സാധ്യതയില്ലാത്തവ
അവസാനിപ്പിക്കുന്നതിനും
ശ്രദ്ധ
പതിപ്പിക്കുന്നുണ്ടോ;
(ബി)
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ അടിസ്ഥാന
സൗകര്യവും പരിശീലന
നിലവാരവും ഉയര്‍ത്താന്‍
നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
നൈപുണിശേഷി
ആര്‍ജ്ജിക്കാനുള്ള
അവസരം
വിപുലീകരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുതിയ ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
വളയം
ഐ.ടി.ഐ. കെട്ടിട നിർമ്മാണം
4188.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളയം
ഐ.ടി.ഐ. കെട്ടിട
നിർമ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
കെട്ടിട
നിർമ്മാണത്തിന് ഡിസൈൻ
തയ്യാറാക്കാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഡിസൈൻ
പൂർത്തീകരിച്ച് ഉടൻ
സാങ്കേതിക അനുമതി നൽകാൻ
നടപടി സ്വീകരിക്കുമോ ?
മണലൂര്‍
ഐ.ടി.ഐ.യുടെ വികസന
പ്രവര്‍ത്തനങ്ങള്‍
4189.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
ഐ.ടി.ഐ.യുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ആദ്യഘട്ടത്തിൽ
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഏത്
ഫണ്ട്
പ്രയോജനപ്പെടുത്തിയാണ്
ഈ പ്രവര്‍ത്തനം
നടത്തിയത് എന്ന്
അറിയിക്കാമോ;
(ബി)
രണ്ടാം
ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ച തുക
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
രണ്ടംഘട്ട
പ്രവര്‍ത്തന പുരോഗതി
എന്താണെന്നും അതിൽ
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പശ്ചാത്തല
സൗകര്യങ്ങള്‍
മെച്ചപ്പെട്ട
സാഹചര്യത്തിൽ പുതിയ
ട്രേഡുകള്‍ ആരംഭിക്കാൻ
നടപടി എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നൽകാമോ?
നിലമ്പൂര്‍
സര്‍ക്കാര്‍ ഐ.ടി.ഐ.യിലെ
ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം
4190.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സര്‍ക്കാര്‍
ഐ.ടി.ഐയില്‍ പുതുതായി
നിര്‍മ്മിച്ച ഗേള്‍സ്
ഹോസ്റ്റലില്‍ ഫീമെയില്‍
വാര്ഡന്, കുക്ക്
എന്നിവര്‍
ഇല്ലാത്തതിനാല്‍
ഹോസ്റ്റല്‍
പ്രവര്ത്തനരഹിതമാണെന്നതും
പെണ്‍കുട്ടികള്‍ ഇത്
മൂലം ബുദ്ധിമുട്ടുന്നു
എന്നുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബോയ്സ്
ഹോസ്റ്റലിന്റെയും
ഗേള്‍സ്
ഹോസ്റ്റലിന്റെയും
നടത്തിപ്പിന് ഏതൊക്കെ
സ്റ്റാഫുകളാണ്
ആവശ്യമെന്ന്
അറിയിക്കാമോ;
ആവശ്യത്തിന് സ്റ്റാഫിനെ
നിയമിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നറിയിക്കാമോ;
(സി)
ഹോസ്റ്റലുകള്‍
വൃത്തിയാക്കുന്നതിനും
മറ്റുമായി
കുടുംബശ്രീയില്‍ നിന്നോ
പാര്‍ട്ട് ടൈം
തസ്തികയിലോ ആളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ;
(ഡി)
ഹോസ്റ്റലുകളില്‍
താമസിക്കുന്ന
ആണ്‍കുട്ടികള്‍ക്ക്
രാവിലെയും രാത്രിയും
ഭക്ഷണം നല്‍കുന്നതിന്
എന്ത് ക്രമീകരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
പാചകക്കാരെയും
സഹായികളെയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എംപ്ലായ്മെന്റ്
എക്സ്ചെയ്ഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
തൊഴില്‍രഹിതര്‍
4191.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലായ്മെന്റ്
എക്സ്ചെയ്ഞ്ചുകളില്‍
പേര് രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴില്‍രഹിതരുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലായ്മെന്റ്
എക്സ്ചെയ്ഞ്ചുകള്‍ വഴി
എത്ര പേര്‍ക്ക് ഏതൊക്കെ
വകുപ്പുകളില്‍ നിയമനം
നല്‍കിയെന്ന്
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
പേര്‍ക്ക് തൊഴില്‍രഹിത
വേതനം വിതരണം
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
തൊഴില്‍രഹിത
വേതനത്തിന്
അര്‍ഹരായവരുടെ കണക്ക്
ജില്ല തിരിച്ച്
നല്ക്കാമോ;
(ഇ)
ഓരോ
ജില്ലയിലും പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്ത്രീകളുടേയും
പുരുഷന്മാരുടേയും എണ്ണം
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ?
വയനാട്
ജില്ലയില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള നിയമനം
4192.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി എത്ര
പേര്‍ക്ക് ഏതെല്ലാം
തസ്തികകളില്‍ നിയമനം
നല്കി; വര്‍ഷം, തസ്തിക
എന്നിവ തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
നിയമനം ലഭിച്ചവരില്‍
എത്ര പേരെ ഏതെല്ലാം
തസ്തികകളില്‍
സ്ഥിരപ്പെടുത്തി എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ മേഖലകളില്‍
സംഘടിപ്പിച്ച തൊഴില്‍
മേളകളിലൂടെ
എത്രപേര്‍ക്ക് ജോലി
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ?
വെെക്കം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനു കീഴില്‍
കരിയര്‍ ഗെെഡന്‍സ് സെന്റര്‍
4193.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെക്കം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനു കീഴില്‍
കരിയര്‍ ഗെെഡന്‍സ്
സെന്റര്‍
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
കരിയര്‍
ഗെെഡന്‍സ് സെന്റര്‍
തുടങ്ങുന്നതിനായി
തലയോലപ്പറമ്പ്
ഗ്രാമപഞ്ചായത്ത്
തൊഴില്‍ വകുപ്പിന്
സ്ഥലം
കെെമാറിയിട്ടുണ്ടോ;
വിശദമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ ട്രൈബൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
കം കരിയര്‍ ഡെവലപ്മെന്റ്
സെന്റര്‍
4194.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പാലോട് ആസ്ഥാനമാക്കി
ആരംഭിച്ച ട്രൈബൽ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് കം കരിയര്‍
ഡെവലപ്മെന്റ് സെന്ററിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദവിവരങ്ങള്‍ നൽകാമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
ഏത്
ഏജൻസിയെയാണ് പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണ ചുമതല
ഏൽപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടത്തിന്റെ പണി
പൂര്‍ത്തിയാക്കി
എപ്പോള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാനാകുമെന്ന്
അറിയിക്കാമോ?
തൊഴില്‍
രഹിതരായ യുവജനങ്ങള്‍ക്ക്
തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതി
4195.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ രഹിതരായ
യുവജനങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
നടപ്പാക്കിയിട്ടുള്ള
കൈവല്യ പദ്ധതിയില്‍
ഇവരുടെ തൊഴില്‍
ലഭ്യതയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വനിതകള്‍ക്ക്
മുന്‍ഗണന
നല്‍കിക്കൊണ്ട്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടപ്പിലാക്കി വരുന്ന
സ്വയം തൊഴില്‍
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഒ.ഡി.ഇ.പി.സി.യുടെ
പ്രവർത്തനം ശക്തീകരിക്കാൻ
നടപടി
4196.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒ.ഡി.ഇ.പി.സി.
വഴി കേരളത്തില്‍
നിന്നും ഓരോ വർഷവും
ശരാശരി എത്ര
ഉദ്യോഗാർത്ഥികള്‍ക്ക്
വിദേശത്ത് തൊഴില്‍
ലഭിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
ഈ
സർക്കാർ നിലവില്‍
വന്നതിന് ശേഷം
ഒ.ഡി.ഇ.പി.സി.യുടെ
പ്രവർത്തനം
ശക്തീകരിക്കാൻ സംസ്ഥാന
തൊഴില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകളുടെ
പ്രവര്‍ത്തനം
4197.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലകളിലെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ഗ്രാമീണ
മേഖലയില്‍ കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഗ്രാമീണ
മേഖലയിലെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ
മേഖലയിലെയും തൊഴില്‍
മേഖലയിലെയും നൂതന
പ്രവണതകളെക്കുറിച്ചും
കാലാനുസൃതമായി
ഉണ്ടാകുന്ന
മാറ്റങ്ങളെക്കുറിച്ചും
അറിവും പരിശീലനവും
നല്കി
ഉന്നതവിദ്യാഭ്യാസവും
അനുയോജ്യമായ തൊഴിലും
നേടിയെടുക്കാന്‍
സഹായിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് ഇത്തരം
സെന്ററുകളില്‍
ഒരുക്കിയിട്ടുള്ളത്;
(ഡി)
ആധുനിക
സാങ്കേതിക വിദ്യയുടെ
എന്തെല്ലാം സാധ്യതകളാണ്
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകളില്‍
ഉപയോഗപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂരിലെ
കണ്‍സ്ട്രക്ഷന്‍ അക്കാദമിയുടെ
നിര്‍മ്മാണോദ്ഘാടനം
4198.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരിലെ
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമിയ്ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്കിയ ശേഷം പ്രസ്തുത
വിഷയത്തില്‍
ഉണ്ടായിട്ടുളള
നടപടികളിലെ പുരോഗതി
അറിയിക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
നിര്‍മ്മാണോദ്ഘാടനത്തിന്
മുന്‍പായി ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
നിര്‍മ്മാണോദ്ഘാടനം
എന്ന് നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളെ
കാരിയര്‍മാരാക്കിയുള്ള ലഹരി
കടത്ത്
4199.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും ലഹരി
വസ്തുക്കള്‍,
വിദ്യാര്‍ത്ഥികളെ
കാരിയര്‍മാരാക്കി
കേരളത്തിലേക്ക്
കടത്താന്‍ ലഹരി
മാഫിയകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെണ്‍കുട്ടികളെപോലും
ഇത്തരം സംഘങ്ങള്‍
കാരിയര്മാരാക്കുന്നുവെന്ന
വസ്തുത വകുപ്പ്
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
എങ്കില്‍
ഇത്തരം മാഫിയകളുടെ
പ്രവര്‍ത്തനം ശക്തിയായി
നേരിടുന്നതില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
കാര്യക്ഷമമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
മദ്യ
ഉല്പാദക യൂണിറ്റുകള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഉന്നതതല സമിതി
റിപ്പോര്‍ട്ട്
4200.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തിന്റെ ആവശ്യകത
ഇല്ലാതാക്കി ഉപഭോഗം
കുറച്ചുകൊണ്ടുവരുന്നതിന്
ഈ സര്‍ക്കാര്‍ ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
മദ്യത്തിന്റെ
ലഭ്യത
കുറയ്ക്കുന്നതിനായി
പുതിയ വിദേശ മദ്യ
ചില്ലറ വില്പനശാലകള്
ആരംഭിക്കേണ്ടയെന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
തീരുമാനം നിലനിൽക്കെ
തന്നെ സംസ്ഥാനത്ത്
യാതൊരു
നിയന്ത്രണവുമില്ലാതെ
എഫ്.എൽ-3 ബാറുകള്‍ക്ക്
ലൈസൻസ് നൽകുന്നതിലൂടെ
എപ്രകാരമാണ് ഉപഭോഗം
കുറച്ചുകൊണ്ടുവരുവാൻ
സാധിക്കുകയെന്ന്അറിയിക്കാമോ;
(ഡി)
മദ്യ
ഉല്പാദക യൂണിറ്റുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
പരിശോധിക്കുന്നതിനും
കാലാനുസൃതമായ
മാനദണ്ഡങ്ങള്‍ ശിപാര്‍ശ
ചെയ്യന്നതിനുമായി
രൂപീകരിച്ച ഉന്നതതല
സമിതി അതിന്റെ
റിപ്പോര്‍ട്ട്
നൽകിയിട്ടുണ്ടോ;
(ഇ)
എങ്കിൽ
പ്രസ്തുത സമിതിയുടെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
ടോഡി
ബോര്‍ഡിന്റെ രൂപീകരണം
4201.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ള്
ചെത്ത് വ്യവസായം
പുനസംഘടിപ്പിക്കുന്നതിനും
വൈവിധ്യവൽക്കരിക്കുന്നതിനും
ലക്ഷ്യമിട്ട് 2017-18
ലെ അബ്കാരി നയത്തില്‍
ടോഡി ബോര്‍ഡ്
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
പ്രസ്തുത
ബോര്‍ഡ്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
എന്നത്തേക്ക് അത്
പ്രാവര്‍ത്തികമാക്കുവാൻ
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ടോഡി ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
കള്ളില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
2020-21
ലെ മദ്യനയത്തില്‍
കള്ള്ഷോപ്പുകളെ
സംബന്ധിച്ച് എന്തൊക്കെ
പുതിയ മാറ്റങ്ങളാണ്
കൊണ്ടുവരുവാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
പബ്ബുകള്‍
4202.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പബ്ബുകള്‍
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
ഐ.റ്റി./വിനോദസഞ്ചാര
മേഖലകളില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട് അറിയിക്കുമോ;
പബ്ബുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ബിവറേജസ്
കോര്പ്പറേഷന്
4203.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബിവറേജസ്
കോര്‍പ്പറേഷന്റെ
കീഴിലുള്ള
ഔട്ട്ലെറ്റുകളില്
എത്ര പ്രീമിയം
കൗണ്ടറുകളാണ്
ആരംഭിച്ചത്;
(ബി)
പ്രസ്തുത
പ്രീമിയം കൗണ്ടറിലൂടെ
മാത്രം 2019-ല്‍ എത്ര
കോടി രൂപയുടെ മദ്യ
വില്പനയാണ് നടന്നത്;
അതിലൂടെ ഉണ്ടായ ലാഭം
എത്രയാണ്; അറിയിക്കുമോ?
ബിയര്‍/വൈന്‍
പാര്‍ലര്‍
4204.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ബിയര്‍/വൈന്‍ പാര്‍ലര്‍
ഉള്‍പ്പെടെ എത്ര
ലൈസന്‍സികള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
മദ്യവര്‍ജനവുമായി
ബന്ധപ്പെട്ട് എ.പി.ഉദയഭാനു
കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍
4205.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
സജി ചെറിയാന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എ.പി.ഉദയഭാനു
കമ്മീഷന്റെ
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തിലാണോ
സംസ്ഥാനത്ത്
മദ്യവര്‍ജനവുമായി
ബന്ധപ്പെട്ട നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
(ബി)
പ്രസ്തുത
കമ്മീഷനിലെ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
കള്ളുവ്യവസായത്തെ
സംരക്ഷിക്കുന്നതിനും
ആധുനിക
വല്‍ക്കരിക്കുന്നതിനും
യുവജനങ്ങളെ പ്രസ്തുത
തൊഴില്‍ മേഖലയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
നിലവില്‍
കള്ള് വ്യവസായ
തൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത് എന്ന്
വെളിപ്പെടുത്തുമോ?
എക്സെെസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ ആധുനികവത്കരണം
4206.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
ആര്. രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത
എക്സെെസ് വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി എന്തെല്ലാം
ആധുനികവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിരോധിക്കപ്പെട്ടതും
നിയമവിരുദ്ധവുമായ ലഹരി
വസ്തുക്കള്‍
സംസ്ഥാനത്തേയ്ക്ക്
കടത്തിക്കൊണ്ട്
വരുന്നത് തടയുന്നതിനായി
എക്സെെസ്
ചെക്കുപോസ്റ്റുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
(സി)
മയക്കുമരുന്നുകളുടെ
ഉപഭോഗവും വിതരണവും
തടയുന്നതിനായി എക്സെെസ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
തഴിഴ്നാട്, കര്‍ണ്ണാടക
സംസ്ഥാനങ്ങളിലെ പോലീസ്
സേനയുമായും സംസ്ഥാനത്തെ
ബന്ധപ്പെട്ട മറ്റു
വകുപ്പുകളുമായും
ചേര്‍ന്ന് നടത്തുന്ന
സംയുക്ത പരിശോധന
കൂടുതല്‍
ഊര്‍ജ്ജിതമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മദ്യ
വര്‍ജ്ജനം
4207.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യ
വര്‍ജ്ജനം
പ്രോത്സാഹിപ്പിക്കാൻ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ നടപടികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
അതിവിപുലമായ
ജനകീയ ബോധവല്‍ക്കരണ
പരിപാടികള്‍
മദ്യവര്ജ്ജനവുമായി
ബന്ധപ്പെട്ട്
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കാമോ?
യോദ്ധാവ്
ആപ്ലിക്കേഷന്റെ
പ്രവര്‍ത്തനങ്ങള്‍
4208.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നിനെതിരെ
പോലീസ് തയ്യാറാക്കിയ
യോദ്ധാവ്
ആപ്ലിക്കേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
മയക്കുമരുന്നിന്റെ
ഉപയോഗവും വ്യാപനവും
തടയുന്നതിന് ഈ സംവിധാനം
പ്രയോജനപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ആപ്പിലൂടെ
ലഭിക്കുന്ന വിവരങ്ങള്‍
കൃത്യമായും രഹസ്യമായും
കൈകാര്യം ചെയ്യാന്‍
എക്സൈസ് വകുപ്പ് ജാഗ്രത
പുര്ത്തുന്നുണ്ടോ;
കൃത്യമായി സന്ദേശങ്ങള്‍
കൈമാറുന്നതിന്
സംവിധാനങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
കാമ്പസുകള്‍
ലഹരിവിമുക്തമാക്കാന്‍
പദ്ധതികള്‍
4209.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കോളേജ് കാമ്പസുകള്‍
ലഹരിവിമുക്തമാക്കാന്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികള്‍
ഏതെല്ലാം; ഈ
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തില്‍
കണ്ടെത്തുന്ന
വിദ്യാര്‍ത്ഥികളെ
പുനരധിവസിപ്പിക്കുന്നതിനും
തുടര്‍വിദ്യാഭ്യാസം
നല്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാക?
ലഹരിക്കെതിരെ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
4210.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ
മദ്യ - മയക്കുമരുന്ന്
വ്യാപനം തടയാന്‍
എക്സൈസ് വകുപ്പിന്റെ
നേതൃത്വത്തില്‍
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി ഗുളികകള്‍
വ്യാപകമാവുന്നതായ
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്കൂള്‍/കോളേജ്
തലങ്ങളില്‍
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ എക്സൈസ്
വകുപ്പിന്
സംവിധാനമുണ്ടോ;
വിദ്യാര്‍ത്ഥി സംഘടനകളെ
ഇക്കാര്യത്തില്‍
സഹകരിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിമുക്തി
പദ്ധതി
4211.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
നടപ്പിലാക്കുന്ന
'വിമുക്തി' പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വിമുക്തി
പദ്ധതിയുടെ ഭാഗമായ ഡി
അഡിക്ഷൻ സെന്ററുകള്‍
എല്ലാ ജില്ലയിലും
സ്ഥാപിച്ചിട്ടുണ്ടോ;
ഇതിന്റെ വിവരങ്ങള്‍
നൽകാമോ;
(സി)
ഈ
സെന്ററുകളുടെ
പ്രവര്‍ത്തനം ഏതൊക്കെ
വിധത്തിലാണ്
നടക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡി
അഡിക്ഷൻ സെന്റര്‍
കോഴിക്കോട് കിനാലൂരിൽ
തുടങ്ങാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
പ്രവര്‍ത്തനം ഏത്
വിധത്തിലായിരിക്കും;
എന്തൊക്കെ
പ്രത്യേകതയാണ്
അതിനുള്ളത്;
വ്യക്തമാക്കാമോ?
കിനാലൂരില്‍
വിമുക്തി-ഡി അഡിക്ഷന്
സെന്റര്‍ ആരംഭിക്കുന്നതിനുള്ള
നടപടി
4212.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
ഉപയോഗം തടയുന്നതിനും
ലഹരിക്ക്
അടിമയായവര്‍ക്ക്
മാനസികവും ശാരീരികവുമായ
രീതിയില്‍ ചികിത്സ
ലഭ്യമാക്കുന്നതിനുമായി
കോഴിക്കോട് കിനാലൂരില്‍
വിമുക്തി-ഡി അഡിക്ഷന്
സെന്റര്‍ ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡി-അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കിനാലൂരില്‍
ആരംഭിക്കാനുദ്ദേശിച്ചിരുന്ന
ഡി-അഡിക്ഷന് സെന്ററിന്
ആവശ്യമായ ഭൂമി
കെ.എസ്.ഐ.ഡി.സി
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഡെപ്യൂട്ടേഷന് നിയമനം
4213.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഏതെങ്കിലും തസ്തികയില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനായി
തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ബിവറേജസ്
കോര്‍പ്പറേഷനില്‍
സ്റ്റാഫ് പാറ്റേണ്‍
നടപ്പിലാക്കാനുള്ള
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ബിവറേജസ്
കോര്‍പ്പറേഷനില്‍
എല്‍.ഡി.ക്ലര്‍ക്ക്
തസ്തികയിലെ നിലവിലെ
ഒഴിവുകളില്‍ ഏതെങ്കിലും
ഒഴിവുകള്‍
മറ്റേതെങ്കിലും
വിഭാഗത്തിനായി മാറ്റി
വച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കിന്‍ഫ്രാ
പാര്‍ക്കില്‍ ബ്രൂവറി
സ്ഥാപിക്കുവാന്‍ നല്കിയ
അനുമതി
4214.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പവര്‍
ഇന്‍ഫ്രാടെക് പ്രൈവറ്റ്
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന് എറണാകുളം
കളമശ്ശേരിയിലുള്ള
കിന്‍ഫ്രാ പാര്‍ക്കില്‍
ബ്രൂവറി
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
അനുമതി നല്‍കുന്നതിന്
മുമ്പ് പ്രസ്തുത
കമ്പനിയ്ക്ക് കിന്‍ഫ്രാ
പാര്‍ക്കില്‍ സ്ഥലം
അനുവദിച്ചിട്ടുണ്ടോയെന്ന
കാര്യം
പരിശോധിച്ചിരുന്നോ;
(സി)
അതുസംബന്ധിച്ച്
കിന്‍ഫ്രയില്‍ നിന്നും
രേഖാമൂലം എന്തെങ്കിലും
കത്ത് ലഭിച്ചിരുന്നോ;
എങ്കില്‍ കത്തിന്റെ
ഉള്ളടക്കം സംബന്ധിച്ച
വിശദാംശം അറിയിക്കുമോ?
വിദ്യാലയങ്ങളിൽ
സെക്യൂരിറ്റി സ്റ്റാഫായി
വിമുക്തഭടന്മാരെ
നിയമിക്കുന്നതിനുള്ള നടപടി
4215.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളിെലെ
മയക്കുമരുന്ന് വ്യാപനം
തടയുക എന്ന ലക്ഷ്യം
മുൻനിർത്തി
വിമുക്തഭടന്മാരെ
സെക്യൂരിറ്റി
ജീവനക്കാരായി
നിയമിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വിമുക്തഭടന്മാരുടെ
പ്രതിബദ്ധത
കണ്ടുകൊണ്ടുതന്നെ
ഇത്തരം ജീവനക്കാരെ
എക്സൈസ് വകുപ്പിന്റെ
ഒരു ബി. ടീമായി
പ്രവര്‍ത്തിക്കുവാനുതകുന്ന
വിധത്തിൽ വിദ്യാഭ്യാസ
വകുപ്പും എക്സൈസ്
വകുപ്പും തമ്മിലുള്ള
ഏകോപനം
ഉണ്ടാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ?