കൃഷി
വ്യാപിപ്പിക്കുന്നതിനായി
കൂടുതല്‍ ജലസംഭരണികള്‍
4086.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാർഷിക
മേഖലയുടെ
സംരക്ഷണത്തിനും കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
കൂടുതല്‍ ജലസംഭരണികള്‍
നിർമ്മിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പുതിയ
ജലസംഭരണികള്‍
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
നടപ്പു സാമ്പത്തിക വർഷം
എത്ര തുക
വകയിരുത്തിയെന്നും
എന്ത് തുക ചെലവായെന്നും
അറിയിക്കാമോ?
ജലവിഭവ
വകുപ്പിന്റെ റെഗുലേറ്ററുകളുടെ
പ്രവർത്തനം
4087.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ലും 2019 ലും
ഉണ്ടായ
പ്രളയത്തെത്തുടർന്ന്
ജലവിഭവ വകുപ്പിന്റെ
റെഗുലേറ്ററുകളുടെ
പ്രവർത്തനം മണ്ണും
എക്കലും അടിഞ്ഞ്
തടസ്സപ്പെടുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മണ്ണും എക്കലും നീക്കം
ചെയ്യുന്നതിന് ടെൻഡർ
വിളിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
റെഗുലേറ്ററുകളിലാണ്
ആദ്യ ഘട്ടത്തില്‍ ഈ
പ്രവൃത്തികള്‍
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഇപ്രകാരം
നീക്കുന്ന മണ്ണിനും
ചെളിക്കും മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
റോയല്‍റ്റി ഒഴിവാക്കി
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ഇറിഗേഷന്‍
ഭൂമിയിലെ റോഡ് റീ ടാറിംഗിന്
അനുമതി
4088.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നേരത്തെ
ടാറിംഗ്
നടത്തിയിട്ടുള്ളതും
ഇറിഗേഷന്‍ ഭൂമിയിലൂടെ
കടന്ന് പോവുന്നതുമായ
റോഡുകള്‍ റീ ടാറിംഗ്
പ്രവൃത്തി
നടത്തുമ്പോള്‍
ഇറിഗേഷന്‍ വകുപ്പിന്റെ
അനുമതി ലഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇറിഗേഷന്‍
അധീനതയിലുള്ള റോഡുകള്‍
നവീകരിക്കുന്നതിനുള്ള
അനുമതി നല്കാന്
നിലവില്‍ ആര്‍ക്കാണ്
അധികാരമുള്ളത്;
വ്യക്തമാക്കുമോ;
(സി)
കനാലുകള്‍ക്ക്
ബലക്ഷയം സംഭവിക്കാതെ
ടാറിംഗ് പ്രവൃത്തി
നടത്താന്‍ കഴിയുമെന്ന്
ബോധ്യപ്പെട്ടാല്‍ അതത്
പ്രദേശത്തെ ഇറിഗേഷന്‍
എ.ഇ.ക്ക് ഇതിന് അനുമതി
നല്‍കുന്നതിന്
തടസ്സമുണ്ടെങ്കില്‍
അതിന് കാരണമെന്തെന്ന്
അറിയിക്കുമോ?
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
4089.
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത കേരളം മിഷനിൽ
ഉള്‍പ്പെടുത്തി
നടപ്പിലാക്കി വരുന്ന
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
അവയുടെ വിനിയോഗം,
പരിപാലനം, സംരക്ഷണം
എന്നിവയ്ക്കായി
ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിനുമായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
മിഷന്റെ ഉപദൗത്യമായ
'ജലസമൃദ്ധി' യുടെ
ഭാഗമായി സമഗ്ര
നീര്‍ത്തട മാസ്റ്റര്‍
പ്ലാനുകള്‍
രൂപപ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ജലസ്രോതസ്സുകളിൽ
മാലിന്യം
നിക്ഷേപിക്കുന്നത്
തടയുന്നതിനും
ജലസ്രോതസ്സുകളിലെ
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
വിവിധ വകുപ്പുകളുടെ
ഏകോപനം
സാധ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുജലസ്രോതസ്സുകളുടെ
സംരക്ഷണം
4090.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും അവയെ
മാലിന്യമുക്തമാക്കുന്നതിനും
നിലവിലുള്ള പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും അവയെ
മാലിന്യമുക്തമാക്കുന്നതിനും
എത്ര തുക, ഏതൊക്കെ
പദ്ധതികളിലായി
ചെലവഴിച്ചു എന്ന്
വെളിപ്പെടുത്താമോ?
പുഴകളില്‍
റഗുലേറ്ററുകള്‍ സ്ഥാപിക്കുന്ന
പദ്ധതി
4091.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലശോഷണവും
കുടിവെള്ളക്ഷാമവും
പരിഹരിക്കാനായി
സംസ്ഥാനത്തെ പുഴകളില്‍
റഗുലേറ്ററുകള്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയ്ക്കായി എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
ഇതുവരെ എത്ര രൂപ
ചെലവഴിച്ചെന്നും
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച
ഫണ്ട്
4092.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കടലാക്രമണം
നേരിടാന്‍ കടല്‍ഭിത്തി,
പുലിമുട്ട് എന്നിവ
നിര്‍മ്മിക്കുന്നതിന്
2019-20 സാമ്പത്തിക
വര്‍ഷം ഇറിഗേഷന്‍
വകുപ്പ് ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
തുകയടക്കം
വ്യക്തമാക്കാമോ?
പുഴകളിലെ
മണലൂറ്റ് തടയല്‍
4093.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പുഴകളുടെ
അകാല മരണത്തിന്
കാരണമാകുന്ന മണലൂറ്റ്
തടയാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കനാലുകളുടെ
ശോചനീയാവസ്ഥ
4094.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസേചന കനാലുകളില്‍
ചിലതെങ്കിലും ശോചനീയമായ
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
4095.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കാമോ;
(ബി)
ഡാമുകളില്‍നിന്ന്
മണല്‍ എടുക്കുന്ന
പദ്ധതി
സജീവപരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
കരമന
ആറ്റില്‍ പാര്‍ശ്വഭിത്തി
നിര്‍മ്മാണം
4096.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
മൂലത്തോപ്പ്
പ്രദേശത്ത് കരമന
ആറ്റില്‍
പാര്‍ശ്വഭിത്തി
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കാമോ;
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
അടിയന്തരനടപടി
സ്വീകരിക്കുമോ?
മംഗളം
ഡാമിലെ എക്കല്‍ നീക്കുവാന്‍
നടപടി
4097.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മംഗളം
ഡാമിലെ എക്കല്‍
നീക്കുവാനുള്ള
ജോലികള്‍ക്ക് ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
ഇതിനകം എത്ര
ടെന്‍ഡറുകള്‍ ലഭിച്ചു;
അറിയിക്കുമോ;
(ബി)
മണലും
ചെളിയും നീക്കുവാന്‍
പരിചയമുള്ള ഡ്രഡ്ജിംഗ്
കമ്പനികളില്‍ നിന്നും
ഡി.പി.ആര്.
തയ്യാറാക്കി
നല്കുവാന് ജലവിഭവ
വകുപ്പ് താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പിറവം
മണ്ഡലത്തിലെ കനാലുകളുടെ
ശുചീകരണം
4098.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വേനൽക്കാലത്ത്
ജലദൗർലഭ്യം ഉള്ള
പ്രദേശങ്ങളിൽ ജലലഭ്യത
ഉറപ്പുവരുത്തുന്നതിന്‍െറ
ഭാഗമായി പിറവം
മണ്ഡലത്തിലെ
പി.വി.ഐ.പി.,
എം.വി.ഐ.പി. കനാലുകൾ
ശുചിയാക്കുന്ന നടപടികൾ
ഏതെല്ലാം പ്രദേശങ്ങളിൽ
പൂർത്തിയായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇനിയും
ശുചീകരണം ആരംഭിക്കാത്ത
പ്രദേശങ്ങൾ ഏതെല്ലാം
ആണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പ്രദേശങ്ങളിലെ
കനാലുകൾ അടിയന്തരമായി
ശുചീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
കനോലി
കനാല്‍ നവീകരണം
4099.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ കനോലി
കനാല്‍
നവീകരിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നവീകരണ
പദ്ധതി ഏതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ഏജന്‍സിയുടെ പേരും
ഏജന്‍സി പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട
വിശദാംശങ്ങളും
വ്യക്തമാക്കാമോ?
വൈക്കം
മണ്ഡലത്തില്‍ ഓരുമുട്ടുകള്‍
സ്ഥാപിക്കല്‍
4100.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേമ്പനാട്ട്
കായലില്‍ നിന്നും
ഉപ്പുവെള്ളം കയറി കൃഷി
നശിക്കാതിരിക്കുവാൻ
വൈക്കം
നിയോജകമണ്ഡലത്തില്‍
എത്രഓരുമുട്ടുകളാണ്
എല്ലാവർഷവും
സ്ഥാപിക്കാറുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ്
താത്കാലിക
ഓരുമുട്ടുകള്‍
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വർഷം വൈക്കം
മണ്ഡലത്തില്‍ താത്കാലിക
ഓരുമുട്ടുകള്‍
സ്ഥാപിക്കുന്നതിന് എത്ര
തുകയാണ്
ചിലവഴിച്ചതെന്ന്
വ്യക്തമാക്കുമോ?
പൂനൂര്
പുഴയുടെ തീര സംരക്ഷണം
4101.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പൂനൂര് പുഴയുടെ തീരം
സ്വകാര്യ വ്യക്തികള്‍
കയ്യേറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തീരം
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സ്വകാര്യ
വ്യക്തികള്‍ കയ്യേറിയ
തീരം തിരികെ
ലഭിക്കുന്നതിനായി
സര്‍വ്വേ
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മേൽമുറി,
കോഡൂര്‍ വലിയതോടുകളുടെ
പാര്‍ശ്വഭിത്തി നിര്‍മ്മാണം
4102.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായ
രണ്ട് പ്രളയങ്ങള്‍ മൂലം
മലപ്പുറം
നിയോജകമണ്ഡലത്തിലെ
മേൽമുറി വലിയതോട്,
കോഡൂര്‍ വലിയതോട്
എന്നിവയുടെ
പാര്‍ശ്വഭിത്തികള്‍
തകര്‍ന്നതുമൂലം
കൃഷിയ്ക്കും ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണിയുണ്ടായിട്ടുള്ള
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
തോടുകളുടെ
ഇരുവശങ്ങളും അളന്ന്
അതിര്‍ത്തി നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
ഇതിനായി സര്‍വ്വേ
നടത്തുവാൻ റവന്യൂ
വകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകുമോ;
(സി)
ഗതിമാറിയുള്ള
ഒഴുക്കുമൂലം
പലഭാഗങ്ങളിലും തകര്‍ന്ന
പാര്‍ശ്വഭിത്തി
സംരക്ഷണത്തിനായി സത്വര
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കോതമംഗലം
കുടമുണ്ട പാലത്തിന്റെ
അപ്രോച്ച് റോഡ്
4103.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
വാരപ്പെട്ടി -
കവളങ്ങാട്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കുടമുണ്ട പാലത്തിന്റെ
അപ്രോച്ച് റോഡ്
നിർമ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
എന്തുകൊണ്ടാണ്
അപ്രോച്ച് റോഡ്
നിർമ്മാണം വൈകുന്നതെന്ന
കാര്യം വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച ഗവൺമെന്റ്
സെക്രട്ടേറിയറ്റിലെ
IR2/313/WRD എന്ന
ഫയലിന്റെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ഡി)
സാങ്കേതിക
തടസ്സങ്ങളും കാലതാമസവും
ഒഴിവാക്കി അപ്രോച്ച്
റോഡ് നിർമ്മാണം
വേഗത്തില്‍
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഇ)
ആയതുമായി
ബന്ധപ്പെട്ട കോടതിയിലെ
കേസിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ മൈനര്‍/മേജര്‍
ഇറിഗേഷന്‍ പദ്ധതികള്‍
4104.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ മൈനര്‍,
മേജര്‍ ഇറിഗേഷന്‍
വിഭാഗത്തിന്റെ ഏതെല്ലാം
പദ്ധതികളാണ്
നടന്നുവരുന്നതെന്നും
ഓരോ പദ്ധതിയുടേയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും വേണ്ടി
വകയിരുത്തിയിട്ടുള്ള
തുക എത്രയെന്ന്
വിശദമാക്കാമോ;
(സി)
2016-17,
2017-18, 2018-19,
2019-20 വര്‍ഷങ്ങളിലായി
പ്രസ്തുത മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
മേജര്‍, മൈനര്‍
ഇറിഗേഷന്‍ പദ്ധതികളില്‍
ഏതെല്ലം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(ഡി)
എല്ലാ
പ്രവൃത്തികളും
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാലക്കാട്
മണ്ഡലത്തിലെ പൊതുകുളങ്ങള്‍
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
4105.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പാലക്കാട്
നിയോജക മണ്ഡലത്തിലെ
പൊതുകുളങ്ങള്‍ ആഴം
വര്‍ദ്ധിപ്പിച്ച്
സംരക്ഷിക്കുന്നതിനുള്ള
പദ്ധതിക്ക് ഫണ്ട്
അനുവദിക്കുന്ന കാര്യം
ഭൂഗര്‍ഭ ജലവകുപ്പ്
പരിഗണിക്കാമോ; എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേളിയാര്
കുളം നവീകരണം
4106.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി
ഗ്രാമപഞ്ചായത്തിലെ
അഞ്ചാം വാര്‍ഡിലെ
കേളിയാര് കുളം
നവീകരണത്തിന് നിലവില്‍
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
'പ്രൈസ്'
മുഖേന ലഭിച്ച
കേളിയാര്കുളം നവീകരണ
പദ്ധതി വകുപ്പില്‍
നിന്നും
സര്‍ക്കാരിലേക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൊണ്ടാര്‍
ജലസേചന പദ്ധതി
4107.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാനന്തവാടി
മണ്ഡലത്തിലെ തൊണ്ടാര്‍
ജലസേചന പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
മുട്ടില്‍
കാപ്പില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ്
4108.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ചെറുകുന്ന്
ഗ്രാമപഞ്ചായത്തിലെ
മുട്ടില്‍ കാപ്പില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ് പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
പരിശോധനാ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
വിശദമായ
എസ്റ്റിമേറ്റ്
എന്നത്തേക്ക്
സമര്‍പ്പിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷൻ
പ്രവൃത്തികള്‍
4109.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയമസഭാ മണ്ഡലത്തിൽ
നിലവിൽ
നടന്നുകൊണ്ടിരിക്കുന്ന
മൈനര്‍ ഇറിഗേഷൻ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിരിക്കുന്ന
തുക, അനുവദിച്ച വര്‍ഷം,
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച വിവരം
നൽകാമോ?
കാസര്‍ഗോഡ്
ചിത്താരി റഗുലേറ്റര്‍
പുനര്‍നിര്‍മ്മാണം
4110.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍
പുനര്‍നിര്‍മ്മിക്കുന്ന
വിഷയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
2017-18
ബജറ്റില്‍
പ്രഖ്യാപിച്ചതനുസരിച്ച്
നിലവിലുള്ള
റെഗുലേറ്ററിന്റെ
മുകള്‍ഭാഗത്തായി പുതിയ
ഉപ്പുവെള്ള പ്രതിരോധ
റെഗുലേറ്റര്‍
നിര്‍മ്മിക്കുന്നതിന്
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ജലസേചന
വകുപ്പിന്റെ എസ്.പി.വി.
ആയ കെ.എെ.എെ.ഡി.സി.
ഇതിന്റെ ഡി.പി.ആര്.
കിഫ്ബിയുടെ
സാമ്പത്തികാനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ഡി)
ഇതിന്റെ
ഡി.പി.ആര്. പ്രകാരം
തുക എത്ര വേണ്ടി
വരുമെന്നും പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
സാധിക്കുമെന്നും
അറിയിക്കാമോ?
കാസര്‍ഗോഡ്
കാക്കടവിലെ സ്ഥിരം തടയണ
4111.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാക്കടവില്‍
നിര്‍മ്മിച്ച സ്ഥിരം
തടയണമൂലം എന്തെങ്കിലും
പരിസ്ഥിതികോട്ടങ്ങള്
പ്രസ്തുത സ്ഥലത്ത്
സംഭവിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തടയണവഴി എത്ര ശതമാനം
അധിക ജലസംഭരണം നടത്താൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തികള്‍
4112.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലം
പരിധിയില്‍ പ്ലാന്‍
ഫണ്ടില്‍ നിന്നും തുക
വകയിരുത്തിയ എത്ര
മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തികള്‍
നടന്നുവരുന്നുണ്ട്; ഓരോ
പ്രവൃത്തിയുടെയും പേര്
വകയിരുത്തിയ തുകയടക്കം
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചതും എന്നാല്‍
പ്രവൃത്തി
ആരംഭിക്കാത്തതുമായ
പദ്ധതികളുടെ പേരും
തുകയും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
4113.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ ചുങ്കത്തറ
ആറംപുളിക്കല്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
പ്രവൃത്തി
പൂര്‍ത്തീകരണം
വേഗത്തിലാക്കുമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന് കീഴില്‍
തടസ്സപ്പെട്ട്
നില്ക്കുന്ന
(മൈനര്‍/മേജര്‍)
പദ്ധതികളുണ്ടോ; ഏത്
തരത്തിലുള്ള
തടസ്സങ്ങളാണെന്ന്
വിശദമാക്കാമോ; തടസ്സം
നീക്കാന്‍ എടുത്ത നടപടി
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം എത്ര
പദ്ധതികളാണ് നിലമ്പൂര്‍
മണ്ഡലത്തിലേക്ക്
അനുവദിച്ചതെന്ന് ഇവയുടെ
ഫണ്ട് ഉള്‍പ്പെടെ
വിശദമാക്കാമോ;
(ഡി)
മണ്ഡലത്തിൽ
നടപ്പിലാക്കാനുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്; ഇവ
വേഗത്തില്‍
നടപ്പിലാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മങ്കടയില്‍
മോദിക്കയത്ത് ആ൪.സി.ബി.
നിര്‍മ്മാണം
4114.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കടയില്‍
മോദിക്കയത്ത് ആ൪.സി.ബി.
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ആരംഭിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ആയതിനായി
ടെണ്ടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
2019-20
സാമ്പത്തിക വര്‍ഷം
ജലസേചന വകുപ്പിന്റെ
പ്ലാന്‍/നോണ്‍ പ്ലാന്‍
ഫണ്ട് ഉപയോഗിച്ച് മങ്കട
നിയോജക മണ്ഡലത്തില്‍
നടത്തിവരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ പുലമണ്‍ തോടിന്റെ
നവീകരണം
4115.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
പുലമണ്‍ തോടിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കുമോ;
(ബി)
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
അംഗീകരിച്ച
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(ഡി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയിട്ട് എത്ര
കാലമായെന്ന്
അറിയിക്കുമോ;
(ഇ)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന്
വകുപ്പുതലത്തില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(എഫ്)
പുലമണ്‍തോട്
നവീകരണം അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ പുഴയോര സംരക്ഷണ
പദ്ധതികള്‍
4116.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തിലെ ആറു പുഴയോര
സംരക്ഷണ പദ്ധതികള്‍
അടിയന്തര
പ്രാധാന്യത്തോടുകൂടി
നടപ്പിലാക്കുന്നത്
സംബന്ധിച്ച് നിവേദനം
ലഭിച്ചിരുന്നുവോ;ഇത്
സംബന്ധിച്ച് ഇറിഗേഷൻ
ചീഫ് എൻജീനീയറുടെ
ഓഫീസിലെ W5-42184/19/P
നമ്പർ ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്താമോ;
(ബി)
മൂന്നിയൂർ
പഞ്ചായത്തിലെ 13-ാം
വാർഡില്‍ വള്ളിക്കടവു
പറമ്പില്‍
കടലുണ്ടിപ്പുഴയുടെ
വലതുകര സംരക്ഷണം
(2019/9165/ഐ.എ.-46
ലക്ഷം രൂപ), മൂന്നിയുർ
ഗ്രാമപഞ്ചായത്തിലെ
18-ാം വാർഡില്‍
കുന്നതാഴത്ത്
കടലുണ്ടിപ്പുഴയുടെ
വലതുകര സംരക്ഷണം
(2019/243/ഐ.എ.-41
ലക്ഷം രൂപ), മൂന്നിയൂർ
ഗ്രാമപഞ്ചായത്തിലെ
11-ാം വാർഡില്‍
തെക്കേപ്പാടം പമ്പു
ഹൗസിന് താഴെ
കടലുണ്ടിപ്പുഴയുടെ
വലതുകര സംരക്ഷണം
(2019/9166/ഐ.എ.-46
ലക്ഷം രൂപ), ചേലേമ്പ്ര
പഞ്ചായത്തിലെ സില്‍ക്ക്
പാലത്തിന്റെ ഇടതുകര
സംരക്ഷണം-3 ലക്ഷം രൂപ,
മൂന്നിയൂർ ഗ്രാമ
പഞ്ചായത്തിലെ 1-ാം
വാർഡില്‍ നമ്പുറത്ത്
പറമ്പില്‍
കടലുണ്ടിപ്പുഴയുടെ
വലതുകര സംരക്ഷണം
(2019/9164/ഐ.എ.),മൂന്നിയൂർ
പഞ്ചായത്തിലെ 13-ാം
വാർഡില്‍ ചുഴലി
പാലത്തിന് താഴ്ഭാഗത്ത്
കടലുണ്ടിപ്പുഴയുടെ
വലതുകര സംരക്ഷണം
(2019-333/ഐ.എ.-30
ലക്ഷം രൂപ )
എന്നിങ്ങനെയുള്ള
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ?
വെള്ളിയാങ്കല്ല്
റെഗുലേറ്റര്‍
4117.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളിയാങ്കല്ല്
റെഗുലേറ്ററില്‍ മണ്ണും
ചെളിയും അടിഞ്ഞ്
ഗുരുതരമായ തകരാര്‍
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
അതിന്റെ
അറ്റകുറ്റപ്പണിക്കായി
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിന്റെ
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
ജലനിരപ്പിനെക്കാള്‍
താഴ്ന്ന
പ്രദേശമായതിനാല്‍
നിലവിലുള്ള
എസ്റ്റിമേറ്റിനെക്കാള്‍
അധിക തുക
അറ്റകുറ്റപ്പണിക്ക്
വേണ്ടി വരുന്ന
സാഹചര്യമുണ്ടോ;
വിശദമാക്കുമോ?
ഭൂജല
സംപോഷണ പദ്ധതികൾ
4118.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആവര്‍ത്തിച്ച്
ഉണ്ടാകുന്ന
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍ ജല
ആവശ്യകതയും ലഭ്യതയും
കണ്ടെത്തി
ജില്ലാതലത്തില്‍
ജലസുരക്ഷ പദ്ധതി
തയ്യാറാക്കി അതിന്റെ
അടിസ്ഥാനത്തില്‍ ജലവിഭവ
സംരക്ഷണത്തിനുളള പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
സംസ്ഥാനത്തെ
നൂറ്റി അൻപത്തിരണ്ട്
ബ്ലോക്കുകളില്‍
മുപ്പത്തി മൂന്ന്
എണ്ണത്തില്‍ അമിത
ജലചൂഷണത്തിന്റെ ഫലമായി
ഭൂജല വിതാനം
ആശങ്കാജനകമാം വിധം
താഴ്ന്നതാണെന്ന്
കണ്ടെത്തിയിട്ടുളളതിനാല്‍
ഇൗ പ്രദേശങ്ങളില്‍ ഭൂജല
സംപോഷണത്തിന് അടിയന്തര
നടപടി ആവിഷ്കരിക്കുമോ;
(സി)
മഴക്കുഴി
നിര്‍മ്മാണം,
കുളങ്ങളുടെ സംരക്ഷണം,
കിണര്‍ റീചാര്‍ജ്ജിംഗ്
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
നടപടി എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
ഭൂജല
വകുപ്പിന്റെ മലപ്പുറം
ഓഫീസില്‍ ലഭിച്ച പരിശോധനാ
അപേക്ഷകള്‍
4119.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഭൂജല
വകുപ്പിന്റെ കീഴിലുള്ള
ഉദ്യോഗസ്ഥര്‍,
വാഹനങ്ങള്‍ തുടങ്ങിയ
സംവിധാനത്തെക്കുറിച്ച്
വ്യക്തമാക്കാമോ;
(ബി)
ഭൂജലവിതാനം
നിര്‍ണ്ണയിക്കല്‍,
ജലത്തിന്റെ ലഭ്യത
തുടങ്ങിയ
കാര്യങ്ങള്‍ക്ക്
ജനങ്ങളും സ്ഥാപനങ്ങളും
അപേക്ഷ നല്‍കിയിട്ടും
സമയബന്ധിതമായി പരിശോധന
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
നല്കാന്
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
2019
വര്‍ഷത്തില്‍ ഭൂജല
വകുപ്പിന്റെ മലപ്പുറം
ഓഫീസില്‍ ലഭിച്ച
പരിശോധനാ അപേക്ഷകള്‍
എത്രയെന്നും അവയില്‍
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കിയവ എത്രയെന്നും
അറിയിക്കാമോ?
വീടുകളില്‍
കുഴല്‍ കിണര്‍
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി
4120.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ളത്തിനായി
വീടുകളില്‍ കുഴല്‍
കിണര്‍
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
വീടുകളില്‍
കുഴല്‍ കിണര്‍
കുഴിക്കുന്നതിന്
സര്‍ക്കാരിൽ നിന്നും
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നൽകുമോ?
കുഴൽക്കിണർ
നിർമ്മാണ കരാറുകാർ
4121.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രൗണ്ട്
വാട്ടർ
ഡിപ്പാർട്ട്മെന്റ്
കണ്ടെത്തിയ ഭൂഗർഭ ജല
ഉറവിടങ്ങളിൽ
കുഴൽക്കിണറുകൾ
നിർമ്മിക്കുമ്പോൾ ജലം
ലഭിച്ചില്ലെങ്കിൽ കരാർ
പ്രകാരമുള്ള തുക
കരാറുകാരന്
ലഭിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ;
(ബി)
ഇതുമൂലം
ഇത്തരം കുഴൽക്കിണർ
നിർമ്മാണ പ്രവൃത്തികൾ
ഏറ്റെടുക്കുന്നതിന്
കരാറുകാർ വൈമുഖ്യം
കാണിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ
?
കാസര്‍ഗോഡ്
ജില്ലയില്‍ കുഴല്‍കിണര്‍
നിര്‍മ്മാണം
4122.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അശാസ്ത്രീയമായ
കുഴല്‍കിണര്‍
നിര്‍മ്മാണം മൂലം
കാസര്‍ഗോഡ് ജില്ലയില്‍
ഭൂഗര്‍ഭ ജലനിരപ്പ്
വ്യാപകമായ തോതില്‍
താഴ്ന്നതായി കണ്ടെത്തിയ
പ്രദേശങ്ങള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
ഇവിടങ്ങളില്‍ ഇപ്പോഴും
കുഴല്‍കിണര്‍
കുഴിക്കാന്‍ അനുമതി
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ ഭൂഗര്‍ഭജല
വകുപ്പ് പ്രവൃത്തികള്‍
4123.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഭൂഗര്‍ഭജല
വകുപ്പ് കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നടത്തിയ പുതിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
കാലയളവില്‍ വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
എത്ര നവീകരണ
പ്രവൃത്തികള്‍ നടത്തി;
അവ ഏതെല്ലാം; അതിനായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും നാളിതുവരെ
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിവരവും ആയതിന്റെ
കാരണങ്ങളും
വെളിപ്പെടുത്തുമോ?
ഭൂജലവകുപ്പിന്റെ
മലപ്പുറം ജില്ലയിലെ
പ്രവര്‍ത്തനം
4124.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭൂജലവകുപ്പിന്റെ
മലപ്പുറം ജില്ലയിലെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഭൂജലവിതാനം
നിര്‍ണ്ണയിക്കല്‍,
ജലത്തിന്റെ ലഭ്യത
തുടങ്ങിയ
കാര്യങ്ങള്‍ക്ക്
ജനങ്ങളും സ്ഥാപനങ്ങളും
അപേക്ഷ നല്‍കിയിട്ടും
സമയബന്ധിതമായി പരിശോധന
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
നല്കാന്
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
2019-20
വര്‍ഷത്തില്‍
ഭൂജലവകുപ്പിന്റെ
മലപ്പുറം ഓഫീസില്‍
ലഭിച്ച അപേക്ഷകളില്‍
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കിയവയുടെ വിശദാംശം
അറിയിക്കാമോ?
റോഡുകള്‍
പുനരുദ്ധരിക്കുമ്പോഴുള്ള
പൈപ്പുപൊട്ടൽ
4125.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത് റോഡുകള്‍
ഉന്നത നിലവാരത്തില്‍
പുനരുദ്ധരിക്കുമ്പോള്‍
ഇവിടങ്ങളില്‍
ഇട്ടിരിക്കുന്ന
കാലപ്പഴക്കം ചെന്ന
പൈപ്പുകള്‍ പൊട്ടി
ജലക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രശ്നം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പൊതുമരാമത്ത്
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
മുന്‍പുതന്നെ
ഇവിടങ്ങളിലെ
കാലപ്പഴക്കം ചെന്ന
പൈപ്പുകള്‍ മാറ്റി
ഇടുന്നതിന്
പൊതുമരാമത്ത്
വകുപ്പുമായി ചേര്‍ന്ന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിദേശ
ഫണ്ട് ഉപയോഗിച്ചുളള കുടിവെളള
പദ്ധതികള്‍
4126.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
ഫണ്ട് ഉപയോഗിച്ച്
സംസ്ഥാനത്ത് എത്ര
കുടിവെളള പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനായി
ഏതെല്ലാം രാജ്യങ്ങളില്‍
നിന്നുളള ഫണ്ടുകളാണ്
ഉപയോഗപ്പെടുത്തുന്നതെന്നും
എത്ര തുകയാണ് ഇൗ
ഇനത്തില്‍
ലഭിച്ചിട്ടുളളതെന്നും
വിശദമാക്കുമോ;
(സി)
ഈ
പദ്ധതികളില്‍ ആകെ എത്ര
എണ്ണം പൂര്‍ത്തീകരിച്ചു
എന്നും ബാക്കിയുളളവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വിശദമാക്കുക;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
അധിക തസ്തികകളാണ്
സര്‍ക്കാര്‍
അനുവദിച്ചിട്ടുളളത്;
ഇതില്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചതില്‍
എത്ര ജീവനക്കാര്‍
ഇപ്പോഴും തുടരുന്നു;
വ്യക്തമാക്കാമോ;
(ഇ)
പൂര്‍ത്തീകരിച്ച
പദ്ധതികളില്‍ തുടരുന്ന
ജീവനക്കാര്‍ക്ക് ഓരോ
ദിവസവും ശമ്പളം,
യാത്രബത്ത, ക്ഷാമബത്ത
എന്നീ ഇനത്തില്‍ എത്ര
തുകയാണ് സര്‍ക്കാര്‍
ചെലവഴിക്കുന്നതെന്നും
അതോടൊപ്പം ഇവരെ
പുനര്‍വിന്യസിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്നും വിശദമാക്കുമോ?
പൊതു
സ്വകാര്യ പങ്കാളിത്തത്തോടെ
കുപ്പിവെള്ള സംരംഭം
4127.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പ്ലാന്റുകളിൽ നിന്നും
പൊതു സ്വകാര്യ
പങ്കാളിത്തത്തോടെ
കുപ്പിവെള്ള
സംരംഭങ്ങള്‍ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പഠിക്കാൻ
ഉദ്യോഗസ്ഥന്മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജല
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിൽ
സ്വകാര്യ പങ്കാളിത്തം
നൽകുന്ന കാര്യത്തിൽ
ജീവനക്കാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
ജലനിധി
പദ്ധതി
4128.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയുടെ രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്ത് തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
(സി)
ഒന്നാംഘട്ട
ജലനിധി പദ്ധതിയില്‍
നടപ്പിലാക്കിയ
കമ്മ്യൂണിറ്റി കുടിവെളള
വിതരണ പദ്ധതിയുടെ
പരിപാലനം നല്ല
രീതിയില്‍
നടത്താത്തതിനാല്‍ പല
സ്ഥലത്തും
പ്രതിസന്ധിയിലായിട്ടുണ്ട്
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
കളമശ്ശേരി
ശുദ്ധജല പദ്ധതി
4129.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കളമശ്ശേരി,
എലൂര്‍, തൃക്കാക്കര,
കൊച്ചി കോര്പ്പറേഷന്
തുടങ്ങിയ നഗരങ്ങളിലെയും
സമീപ പ്രദേശങ്ങളിലെ
പത്ത്
പഞ്ചായത്തുകളിലെയും
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനുള്ള
238.53 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ച
ശുദ്ധജല പദ്ധതിയുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തില്‍ 2019-ൽ
ചേർന്ന യോഗത്തിന്റെ
തീരുമാനപ്രകാരം
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കളമശ്ശേരി
കിന്ഫ്രയിലാണോ അഥവാ
ആലുവ വാട്ടര്‍
അതോറിറ്റിയുടെ
സ്ഥലത്താണോ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഉയര്‍ന്ന പ്രദേശങ്ങളിലെ
ശുദ്ധജല ക്ഷാമം
4130.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേകിച്ച് ചില
ഉയര്‍ന്ന
പ്രദേശങ്ങളില്‍
ശുദ്ധജലക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ജല
അതോറിറ്റി ഉദ്യോഗസ്ഥരും
ഉപഭോക്താക്കളും
തമ്മിലുള്ള തര്‍ക്കവും
സംഘര്‍ഷവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സബ്സിഡി
നിരക്കില്‍ ജലശുദ്ധീകരണികള്‍
4131.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ജലമലിനീകരണം
ഒരു ആരോഗ്യ പ്രശ്നമായി
മാറുന്ന ഇൗ കാലയളവില്‍
വീടുകളില്‍ ജല
ശുദ്ധീകരണത്തിനുവേണ്ടി
ജലശുദ്ധീകരണികള്‍
പോലെയുളള സംവിധാനം
സബ്സിഡി നിരക്കില്‍
സ്ഥാപിക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വരള്‍ച്ചയും
ജലക്ഷാമവും നേരിടുന്നതിന്
പദ്ധതികള്‍
4132.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലത്ത്
ലഭ്യമാകുന്ന വെളളം
മതിയായ രീതിയില്‍
സംഭരിച്ച്
നിര്‍ത്തുന്നതിനുളള
സംവിധാനങ്ങളുടെ അഭാവം
മൂലമാണ് പ്രധാനമായും
വരള്‍ച്ചയും ജലക്ഷാമവും
ആവര്‍ത്തിച്ചുവരുന്നത്
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വരള്‍ച്ചയും
ജലക്ഷാമവും
നേരിടുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നത്
എന്നറിയിക്കുമോ;
(സി)
വന്‍കിട
ജലസംഭരണികള്‍
സ്ഥാപിക്കുന്നതിനുളള
സാധ്യത കേരളത്തില്‍ ഇനി
പരിമിതമായതിനാല്‍
ചെക്കുഡാമുകളും
റെഗുലേറ്റര്‍ കം
ബ്രിഡ്ജുകളും
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
ജലസുരക്ഷയും
ജലസംരക്ഷണവും
ഉറപ്പാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
നദീ
പുനരുജ്ജീവനം,
നീര്‍ച്ചാലുകളുടെ
സംരക്ഷണം,
കുളങ്ങളുടേയും മറ്റ്
ജലസ്രോതസ്സുകളുടേയും
നവീകരണം എന്നീ
മേഖലകളിലെ
പ്രവര്‍ത്തനങ്ങളില്‍
കെെവരിച്ച പുരോഗതി
വ്യക്തമാക്കുമോ?
വരള്‍ച്ചയുടെ
ഭാഗമായി കുഴല്‍ക്കിണറുകള്‍
4133.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചയുടെ
ഭാഗമായി സംസ്ഥാനത്ത്
ജലവിഭവ വകുപ്പിന്
കീഴില്‍ എത്ര
കുഴല്‍ക്കിണര്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇനിയെത്രയെണ്ണം
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ആയതിനായി
നീക്കി വച്ച ഫണ്ട്
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ക്രിട്ടിക്കല്‍
ബ്ലോക്ക് കൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണെന്നും
കേരളത്തില്‍ എത്ര
ക്രിട്ടിക്കല്‍
ബ്ലോക്കുകള്‍
ഉണ്ടെന്നും പേര് സഹിതം
വിശദവിവരം നല്‍കുമോ;
(ഡി)
ക്രിട്ടിക്കല്‍
ബ്ലോക്കുകളില്‍ കുഴല്‍
കിണര്‍
നിര്‍മ്മിക്കാന്‍
പാടില്ല എന്ന നിയമം
നിലവിലുണ്ടോ ; ഇത്തരം
ബ്ലോക്കുകളിലെ രൂക്ഷമായ
ജലക്ഷാമം അനുഭവിക്കുന്ന
പ്രദേശങ്ങളില്‍
ചെയ്യാന്‍ പറ്റുന്ന
പരിഹാര നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വിവിധ
കുടിവെളള പദ്ധതികളുടെ നിലവിലെ
അവസ്ഥ
4134.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി,
അമൃത്,
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെയുളള ദേശീയ
ഗ്രാമീണ കുടിവെളള
പദ്ധതി, നബാര്‍ഡ്
എന്നിവയിലൂടെ ജലവിഭവ
വകുപ്പ് നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ബി)
മേല്പറഞ്ഞ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണെന്ന്
അറിയിക്കാമോ;
(സി)
2016-17
ലെ ബജറ്റില്‍
ഉള്‍പ്പെടുത്തി കിഫ്ബി
വഴി നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച 23
കുടിവെളള പദ്ധതികളില്‍
ഇനിയും
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍
ഏതൊക്കെയാണ്;
(ഡി)
2018-19
ല്‍ ആര്.ഐ.ഡി.എഫ്.
XXIV ല്‍
ഉള്‍പ്പെടുത്തിയിരുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ഇ)
എ.ഡി.ബി.യുടെ
ധനസഹായത്തോടെ
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
നഗരങ്ങളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ച പദ്ധതികള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുടിവെള്ളം
പാഴാക്കുന്നത്
നിയന്ത്രിക്കാനുള്ള പദ്ധതി
4135.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടർ
അതോറിറ്റി നല്കുന്ന
കുടിവെള്ളം ജനങ്ങള്‍
പാഴാക്കുന്നതും
വ്യത്യസ്ത
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നതും
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പൈപ്പ്
ലീക്ക്, പൈപ്പ്
പൊട്ടല്‍ എന്നിവയിലൂടെ
അമിതമായി കുടിവെള്ളം
പാഴാകുന്നത്
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിനുവേണ്ടി
സൂപ്പർ സ്ക്വാഡുകളെ
നിയോഗിക്കുമോ;
വിശദീകരിക്കുമോ;
(സി)
കുടിവെള്ളം
ദുരുപയോഗം
ചെയ്യുന്നവരില്‍ നിന്ന്
പിഴ ഈടാക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
കുപ്പിവെള്ള
നിര്‍മ്മാണവും വിതരണവും
4136.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഉള്ള
കുപ്പിവെള്ള നിര്‍മ്മാണ
സ്ഥാപനങ്ങളുടെ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
നിന്നുള്ള കുപ്പിവെള്ള
വിതരണ രീതി
ശാസ്ത്രീയമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും
എന്നറിയിക്കാമോ;
(സി)
സര്‍ക്കാര്‍
നിശ്ചയിച്ച നിരക്കില്‍
കുപ്പിവെള്ളം
വിപണിയില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്താനുള്ള നടപടികള്‍
4137.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കുന്ന
കുടിവെള്ളത്തില്‍
മാലിന്യത്തിന്റെ അളവ്
വര്‍ദ്ധിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി)
ശുദ്ധജലം
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികളും മാര്‍ഗങ്ങളും
വിശദമാക്കാമോ?
ജല
അതോറിറ്റി അദാലത്ത്
4138.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന് ജല
അതോറിറ്റി അദാലത്ത്
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
അദാലത്ത്
സംഘടിപ്പിക്കുന്നത്;
(സി)
ഉപഭോക്താക്കളുടെ
ഏതെല്ലാം പരാതികളാണ്
പ്രസ്തുത അദാലത്തില്‍
പരിഗണിക്കുന്നത്;
(ഡി)
പല
കാരണങ്ങളാല്‍
പിരിച്ചെടുക്കാത്ത
വെള്ളക്കര കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
ഈ അദാലത്ത്
ലക്ഷ്യമിടുന്നുണ്ടോ
എന്ന് അറിയിക്കുമോ?
ജല
ചോര്‍ച്ചയും ജലമോഷണവും
തടയാന്‍ നടപടി
4139.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രതിദിനം
ഉത്പാദിപ്പിക്കുന്ന
3000 ദശലക്ഷം ലിറ്റര്‍
വെള്ളത്തില്‍ 1800
ദശലക്ഷം ലിറ്റര്‍
വെള്ളം മാത്രമാണോ
ജലഅതോറിറ്റിക്ക്
വിതരണത്തിനായി
ലഭിക്കുന്നത്; ഇതു
കാരണം ജലഅതോറിറ്റിയുടെ
ഒരു വര്‍ഷത്തെ നഷ്ടം
101.9 കോടി രൂപയാണോ
എന്നറിയിക്കാമോ;
(ബി)
പൈപ്പുകളുടെ
കാലപ്പഴക്കം മൂലമുള്ള
നഷ്ടവും ജലമോഷണവുമാണ്
വരുമാനരഹിത വെള്ളത്തിന്
കാരണമെന്ന് ജല
അതോറിറ്റി
കരുതുന്നുണ്ടോ;
(സി)
സംസ്ഥാനം
കടുത്ത
വരള്‍ച്ചയിലേക്ക്
കടക്കുമ്പോള്‍ വന്‍
ജലചോര്‍ച്ച കടുത്ത
വെല്ലുവിളിയായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ജലചോര്‍ച്ച, ജലമോഷണം
എന്നിവ തടഞ്ഞ്
ഉത്പാദിപ്പിക്കുന്ന ജലം
മുഴുവന്‍ വിതരണത്തിന്
ലഭ്യമാക്കാന്‍ ജല
അതോറിറ്റി എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്ര
സഹായത്തോടെയുള്ള വാട്ടര്‍
അതോറിറ്റി പദ്ധതികള്‍
4140.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ കേരള
വാട്ടര്‍ അതോറിറ്റി
നടത്തിവരുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
പാലക്കാട് നിയോജക
മണ്ഡലത്തിന്
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തികളുടെ
വിശദാംശങ്ങളും
നിജസ്ഥിതിയും
വ്യക്തമാക്കാമോ?
ജലമോഷണവും
ചോര്‍ച്ചയും തടയുന്നതിന്
നടപടി
4141.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
വിതരണത്തിന്
ലഭ്യമാക്കുന്ന
ജലത്തിന്റെ ഭൗതിക നഷ്ടം
കുറയ്ക്കുന്നതിനായി
ലീക്ക് ഡിറ്റക്ഷൻ ആന്റ്
സര്‍വൈലൻസ്
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പൈപ്പുകളുടെ
കാലപ്പഴക്കം മൂലമുള്ള
ചോര്‍ച്ച
ഒഴിവാക്കുന്നതിനായി
പഴയതും കേടായതുമായ
പൈപ്പുകള്‍
മാറ്റുന്നതിനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
ജലമോഷണം
തടയുന്നതിനായി വാട്ടര്‍
അതോറിറ്റി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്നറിയിക്കുമോ;
(ഡി)
വരുമാനരഹിത
ജലത്തിന്റെ അളവ്
കുറയ്ക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ കാലഹരണപ്പെട്ട
പൈപ്പുകള്‍
4142.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റിയുടെ
കാലഹരണപ്പെട്ട പൈപ്പ്
ലൈനുകള്‍ മാറ്റി
പുതിയത്
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അരുവിക്കര
ഡാമിന്റെ സംഭരണ ശേഷി
4143.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കര
ഡാമിന്റെ സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായുള്ള
പദ്ധതി രേഖ
തയ്യാറാക്കുവാന്‍
അതോറിറ്റി സ്വകാര്യ
ഏജന്‍സികളില്‍ നിന്നും
താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
(സി)
അരുവിക്കര
ഡാമിന്റെ സംഭരണ
പ്രദേശത്ത് എത്ര മണ്ണ്
അടിഞ്ഞ്
കിടക്കുന്നുവെന്നാണ്
വിലയിരുത്തുന്നത്;
(ഡി)
ഇത്
നീക്കം ചെയ്യുന്ന
ജോലികള്‍
നടപ്പിലാക്കുമ്പോള്‍
നഗരത്തില്‍ വിതരണം
ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരത്തെ
ദോഷകരമായി
ബാധിക്കുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
അരുവിക്കരയിലെ
ജലവിതരണ പ്ലാന്റുകള്‍
4144.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കരയിലെ
ജലവിതരണ പ്ലാന്റുകളില്‍
നാല് ഘട്ടങ്ങളായി
നവീകരണ പ്രവൃത്തികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി അരുവിക്കര
പ്ലാന്റില്‍ നിന്നുളള
ജലവിതരണത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രസ്തുത
നവീകരണം പൂര്‍ത്തിയായ
ശേഷം താഴ്ന്ന
പ്രദേശങ്ങളില്‍
കൂടുതല്‍ ജലം
എത്തുമെങ്കിലും
ഉയര്‍ന്ന
പ്രദേശങ്ങളില്‍
ഉദ്ദേശിച്ച ഫലം
ലഭിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
അത് പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കൊച്ചി
നഗരത്തിലെ കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ പദ്ധതി
4145.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെയും പരിസര
പ്രദേശങ്ങളിലെയും
കുടിവെള്ളക്ഷാമത്തിന്
പരിഹാരമായി ആലുവയില്‍
പുതിയ ജലശുദ്ധീകരണ
പ്ലാന്റും പമ്പ് ഹൗസും
സ്ഥാപിക്കാന്‍
അനുവദിച്ച മുന്നൂറു
കോടി രൂപയുടെ
പ്രവൃത്തിയുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങള്‍ക്കാണ് ഈ
പദ്ധതിയുടെ പ്രയോജനം
ലഭ്യമാകുക എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രോജക്ടിന്റെ
നടത്തിപ്പിനായി ആലുവ
കേന്ദ്രമായി ഒരു
പ്രോജക്ട് ഡിവിഷൻ
രൂപീകരിക്കാനും വിവിധ
ഡിപ്പാർട്ടുമെന്റുകളെ
കോർത്തിണക്കി
സി.എസ്.എം.എല്‍.
മോഡലില്‍ ഒരു സ്ഥിര
മോണിറ്ററിംഗ് സംവിധാനം
രൂപീകരിക്കാനും നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് 04.02.2020
ന് എം.എല്‍.എ നല്കിയ
കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
പശ്ചിമ
കൊച്ചിയിലെ ജലശോഷണം
4146.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ കൊച്ചിൻ
കോര്പ്പറേഷന്
പരിധിയിൽ വരുന്ന
ഡിവിഷനുകളിലെ ഭൂരിഭാഗം
പൊതുടാപ്പുകളും ഇവയോട്
ബന്ധപ്പെട്ട പൈപ്പുകളും
ഗുണനിലവാരക്കുറവുകൊണ്ട്
തകര്‍ന്നതുമൂലം
നേരിടുന്ന ജലശോഷണം
തടയാൻ
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
ജലം
സംരക്ഷിക്കുന്നതിനായി
വര്‍ഷങ്ങള്‍ക്ക് മുൻപ്
ഉപയോഗിച്ചിരുന്ന
മാതൃകയിലുള്ള
പൊതുടാപ്പുകള്‍
പുന:സ്ഥാപിക്കുവാൻ
നടപടി സ്വീകരിക്കുമോ?
പട്ടുവം
ജപ്പാന് കുടിവെളള പദ്ധതി
4147.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടുവം
ജപ്പാന് കുടിവെളള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒന്നാംഘട്ടത്തിലും
രണ്ടാംഘട്ടത്തിലും
നബാര്‍ഡ് ഫണ്ട്
ഉപയോഗിച്ചും
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും
സ്ഥാപിച്ചിട്ടുളള
പെെപ്പ് ലെെനുകളുടെ
ദെെര്‍ഘ്യം
അറിയിക്കാമോ;
(ബി)
ഓരോ
പഞ്ചായത്തിലും എത്ര രൂപ
ഇതിനായി ചെലവഴിച്ചു;
എത്ര
ഉപഭോക്താക്കള്‍ക്ക്
ഓരോ പഞ്ചായത്തിലും
ജലവിതരണം
നടത്തിവരുന്നു; എല്ലാ
പഞ്ചായത്തിലും പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
വാമനപുരം
ഗ്രാമീണ കുടിവെളള പദ്ധതി
4148.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വാമനപുരം ഗ്രാമീണ
കുടിവെളള പദ്ധതിയുടെ
ഊന്നന്‍പാറ ജംഗ്ഷന്
മുതല്‍ പേഴുംമൂട് സംപ്
വരെയുളള 125 എം.എം.
എ.സി. പൈപ്പ് മാറ്റി
150 എം.എം. ഡി.ഐ.
പൈപ്പ്
സ്ഥാപിക്കുന്നതിനുള്ള
25 ലക്ഷം രൂപയുടെ
സ്റ്റേറ്റ് പ്ലാന്‍
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പേഴുംമൂട്
സംപ് മുതല്‍
പേഴുംമൂടിലെയും
കാഞ്ഞിരംപാറയിലെയും
ഉപരിതല സംഭരണികള്‍
വരെയുളള 125 എം.എം.
എ.സി പൈപ്പ് മാറ്റി 150
എം.എം. ഡി.ഐ പൈപ്പ്
സ്ഥാപിക്കുന്ന 98 ലക്ഷം
രൂപയുടെ സ്റ്റേറ്റ്
പ്ലാന്‍ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
വിളപ്പിൽ
ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി
4149.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
വിളപ്പിൽ ഗ്രാമീണ
ശുദ്ധജലവിതരണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിപുലീകരണ വിതരണ
പദ്ധതിയില്‍ ഒരു
അഡീഷണല്‍ ജലവിതരണ
സംഭരണി കൂടി
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിക്കുന്നത്
സംബന്ധിച്ച് നിവേദനം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊരട്ടി
പഞ്ചായത്ത് കുടിവെളള പദ്ധതി
4150.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിട്ടുളളതും
20% തുക
നീക്കിവച്ചതുമായ
കൊരട്ടി പഞ്ചായത്ത്
കുടിവെളള പദ്ധതിയുടെ
നിര്‍മ്മാണം ഉടന്‍
ആരംഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനായി
കേരള വാട്ടര്‍
അതോറിറ്റി മുഖേന
സമര്‍പ്പിച്ചിട്ടുളള
എസ്റ്റിമേറ്റിന് അനുമതി
നല്‍കുന്നതിനും ഫണ്ട്
അനുവദിയ്ക്കുന്നതിനും
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അയിരൂര്‍
കാഞ്ഞീറ്റുകര കുടിവെള്ള
പദ്ധതി
4151.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അയിരൂര്‍
കാഞ്ഞീറ്റുകര കുടിവെള്ള
പദ്ധതിയ്ക്ക് എന്നാണ്
ഭരണാനുമതി ലഭിച്ചത്;
എത്ര രൂപയാണ് ഇതിന്റെ
നിര്‍മ്മാണത്തിനായി
അനുവദിച്ചത്;
(ബി)
ഇതിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണെന്ന്
അറിയിക്കാമോ; എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്;
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇവയുടെ
നിര്‍മ്മാണത്തില്‍
ഉണ്ടായ കാലതാമസത്തിന്
കാരണം വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
തടസ്സങ്ങള്‍ നീക്കി
എന്നത്തേക്ക് പദ്ധതി
കമ്മീഷൻ ചെയ്യാനാകും
എന്ന് വ്യക്തമാക്കാമോ?
പെരുനാട്-അത്തിക്കയം
കുടിവെള്ള പദ്ധതി
4152.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുനാട്-അത്തിക്കയം
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്നും
പദ്ധതിക്ക് ആകെ എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(ബി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
എന്നത്തേക്ക് ഇതിന്റെ
ഉദ്ഘാടനം
നിര്‍വഹിക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്ക്
എന്തെങ്കിലും
നിര്‍മ്മാണ തടസ്സം
നേരിടുന്നുണ്ടോയെന്നും
ഉണ്ടെങ്കില്‍ എന്താണ്
തടസ്സമെന്നും ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തിരുനാവായ
കുടിവെള്ള പദ്ധതി
4153.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കൽ
നിയോജകമണ്ഡലത്തിലെ
മാറാക്കര
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റിന്റെ
5.11.2019 ലെ നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തിരുനാവായ
കുടിവെള്ള പദ്ധതിയെ
ആശ്രയിച്ച് കഴിയുന്ന
പഞ്ചായത്തിന്
ഇരുപത്തിയഞ്ച്
കിലോമീറ്ററോളം
കുടിവെള്ള പൈപ്പ് ലൈൻ
നീട്ടേണ്ടതു സംബന്ധിച്ച
വിഷയത്തിൽ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
തനത്
ഫണ്ട്
ഉപയോഗിക്കുന്നതിന്
പരിമിതിയുള്ള
പഞ്ചായത്തിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് ഫണ്ട്
അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
വിഷയത്തിൽ കേരള വാട്ടർ
അതോറിറ്റി , മലപ്പുറം
ഇ.ഇ. എന്നിവര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
കുട്ടനാട്
മണ്ഡലത്തിലെ കുടിവെളള ക്ഷാമം
4154.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
മണ്ഡലം നേരിടുന്ന
രൂക്ഷമായ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
2017-18
ലെ ബജറ്റില്‍ കിഫ്ബി
പദ്ധതികളിലൂടെ
കുട്ടനാട്ടില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച കുടിവെളള
പദ്ധതികള്‍ ഇനിയും
പ്രാവര്‍ത്തികമാകാത്തത്
ഏത് സാഹചര്യത്തിലാണ്;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
പദ്ധതികള്‍
എങ്ങുമെത്താതിരിക്കുന്ന
സാഹചര്യത്തില്‍
കുട്ടനാട് പാക്കേജിന്റെ
ഭാഗമായി കുടിവെളള
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി എന്ത്
തുകയാണ്
വകയിരുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
4155.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
27.05.2019-ന്
കരാര്‍ ഉടമ്പടി
വയ്ക്കുകയും
26.11.2019-ന് കരാര്‍
കാലാവധി അവസാനിക്കുകയും
ചെയ്ത ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
പതിനഞ്ച് ലക്ഷം
ലിറ്റര്‍ ശേഷിയുള്ള
ഭൂതല സംഭരണിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
ആരംഭിക്കുന്നത്
സംബന്ധിച്ച് കരാറുകാരന്
നല്‍കിയിട്ടുള്ള
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ
പരിശോധനയ്ക്കായി
കൊച്ചിന്
യൂണിവേഴ്സിറ്റി
ലാബിലേയ്ക്ക് അയച്ചത്
എന്നാണ്; ഇതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
കന്നിമേല്‍ കോളനി കുടിവെള്ള
പദ്ധതി
4156.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
തഴക്കര പഞ്ചായത്തിലെ
കന്നിമേല്‍ കോളനി
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
അടിയന്തരമായി
ആരംഭിക്കുമോ;
(സി)
എങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ കുടിവെള്ള
പദ്ധതികള്‍
4157.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി എത്ര
പേര്‍ക്ക്
കുടിവെള്ളമെത്തിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
സര്‍ക്കാര്‍ പുതുതായി
എത്ര കുടിവെള്ള
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
വെച്ചൂച്ചിറ
പെരുന്തേനരുവി കുടിവെള്ള
പദ്ധതി
4158.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെച്ചൂച്ചിറ
പെരുന്തേനരുവി
കുടിവെള്ള പദ്ധതിയില്‍
നിന്നും ഇപ്പോള്‍
പമ്പിംഗ്
നടക്കുന്നുണ്ടോ; ദിവസേന
എത്ര ഷിഫ്റ്റ് പമ്പിംഗ്
ആണ് ഇവിടെ നടക്കുന്നത്;
പമ്പിംഗിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പമ്പിംഗിന്
ആവശ്യത്തിന് വെള്ളം
കിട്ടാത്ത
സാഹചര്യത്തില്‍
പെരുന്തേനരുവി ചെറുകിട
ജലവൈദ്യുത പദ്ധതിയുടെ
ഡാമില്‍ നിന്നും വെള്ളം
ശേഖരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
മലയോര മേഖലയിലെ
ജനങ്ങള്‍ നേരിടുന്ന
കടുത്ത ജലക്ഷാമം
പരിഗണിച്ച്
ഇത്തരത്തില്‍
പമ്പിംഗിന് ആവശ്യമായ
വെള്ളം ഡാമില്‍ നിന്നും
ശേഖരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശംങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
കുടിവെള്ള പദ്ധതി
4159.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പാക്കുന്ന
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങളുടെ
പുരോഗതി ഘട്ടം
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി സമ്പൂര്‍ണ്ണമായി
പൂര്‍ത്തിയാക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുള്ള
സമയക്രമം
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരത്തിലെ കുടിവെളള വിതരണം
4160.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമൃത്
പദ്ധതി പ്രകാരം
തിരുവനന്തപുരം
നഗരത്തിലെ കുടിവെളള
വിതരണം
മെച്ചപ്പെടുത്തുന്നതിനായി
ദീര്‍ഘകാല
അടിസ്ഥാനത്തിലുളള
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അമൃത്
പദ്ധതി പ്രകാരം
അരുവിക്കരയില്‍
നിര്‍മ്മിക്കുന്ന
കുടിവെളള ശുദ്ധീകരണ
പ്ലാന്റ് എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
കുടിവെളള ക്ഷാമം
പരിഹരിക്കുന്നതിന്
ചെറുകിട/സൂക്ഷ്മതല
കുടിവെളള
പ്ലാന്റുകള്‍ക്കുള്ള
സാധ്യത
പരിശോധിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
തൃക്കരിപ്പൂര്‍
സമഗ്ര കുടിവെളള പദ്ധതി
4161.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
പഞ്ചായത്തും പരിസര
വില്ലേജുകളും
ഉള്‍പ്പെടുന്ന ഒരു
സമഗ്ര കുടിവെളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്നും ഇതിന്റെ
അടങ്കല്‍ എത്രയെന്നും
വ്യക്തമാക്കാമോ?
ചുനക്കര
സി.എച്ച്.സി.ക്ക് സ്ഥലം
കൈമാറുന്നതിന് നടപടി
4162.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ചുനക്കര സാമൂഹികാരോഗ്യ
കേന്ദ്രത്തോട്
ചേര്‍ന്ന്
ഉപയോഗയോഗ്യമല്ലാത്തതും
അതീവ
ശോചനീയാവസ്ഥയിലുള്ളതുമായ
വാട്ടര്‍ടാങ്ക്
നിലകൊള്ളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വാട്ടര്‍ടാങ്ക്
നില്ക്കുന്ന സ്ഥലം
മുന്‍പ്
സി.എച്ച്.സി.യുടേത്
ആയിരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വാട്ടര്‍ടാങ്ക്
പൊളിച്ച്
നീക്കുന്നതിനും ഈ സ്ഥലം
സി.എച്ച്.സി.ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തിരികെ നല്‍കുന്നതിനും
വേണ്ടി സ്ഥലം
എം.എല്‍.എ.യും
ഭരണിക്കാവ് ബ്ലോക്ക്
പഞ്ചായത്തും നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഫയല്‍ അനുസരിച്ച്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടും
കേരള വാട്ടര്‍
അതോറിറ്റിയുടെ ആലപ്പുഴ
ഡിവിഷനും പ്രോജക്ട്
ഡിവിഷനും നാളിതുവരെയും
ആയത് നല്‍കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സി.എച്ച്.സി.ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഈ സ്ഥലം
കൈമാറുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലത്തൂർ
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പ്രവൃത്തികള്‍
4163.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂർ
നിയോജക മണ്ഡലത്തില്‍
01.07.2016 മുതല്‍
31.01.2020 വരെ ജലവിഭവ
വകുപ്പില്‍ നിന്ന്
അനുവദിച്ച
പ്രവൃത്തികളുടെ പേര്,
തുക എന്നിവയുടെ
വിശദാംശം വർഷംതിരിച്ച്
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ എ.സി. പൈപ്പുകള്‍
മാറ്റുന്നതിന് പദ്ധതികള്‍
4164.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലപരിധിയില്‍
വരുന്ന ഒന്‍പത്
ഗ്രാമപഞ്ചായത്തുകളില്‍
പഴക്കം ചെന്ന എ.സി.
പൈപ്പുകള്‍
മാറ്റിസ്ഥാപിക്കുന്നതിന്
കിഫ്ബി സഹായത്തോടെ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഭരണാനുമതി
ലഭിച്ചവ ഏതൊക്കെ;
(സി)
ടി
പദ്ധതികളുടെ നിലവിലെ
പുരോഗതി റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ചവയില്‍
ഏതെങ്കിലും
പദ്ധതികളില്‍ ഭരണാനുമതി
പുതുക്കുന്നതിനായി
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
മഞ്ചേശ്വരം
മണ്ഡലത്തിലെ കുടിവെള്ള പദ്ധതി
4165.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
മണ്ഡലത്തിലെ
വൊര്‍ക്കാടി
ഗ്രാമപഞ്ചായത്തിലെ നാല്
വില്ലേജുകളിലേയ്ക്കും
മഞ്ചേശ്വരം
ഗ്രാമപഞ്ചായത്തിലെ
രണ്ട്
വില്ലേജുകളിലേയ്ക്കും
എല്‍.ഐ.സി. സഹായത്തോടെ
പൂർത്തിയാക്കി 2011ല്‍
ഉദ്ഘാടനം നിര്‍വ്വഹിച്ച
കുടിവെള്ള പദ്ധതിക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വില്ലേജുകളില്‍ എത്ര
പേര്‍ക്ക് ഈ
പദ്ധതിയിലൂടെ
കുടിവെള്ളം നല്‍കാനായി
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി ജനങ്ങള്‍ക്ക്
പ്രയോജനകരമായി
നടപ്പിലാക്കിയില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വിശദമാക്കാമോ;
(ഡി)
ജനങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്ന
തരത്തില്‍ ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
4166.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?