തീരദേശ
വികസന കോര്‍പ്പറേഷന്റെ
പദ്ധതികള്‍
4521.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
കാസര്‍കോട് ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
നിയോജകമണ്ഡലം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
കോര്പ്പറേഷന്
മുഖേന സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ?
സമ്പാദ്യ
സമാശ്വാസ പദ്ധതി
4522.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കായി
ദേശീയ മത്സ്യത്തൊഴിലാളി
ക്ഷേമനിധിയുടെ
സഹായത്തോടെ സമ്പാദ്യ
സമാശ്വാസ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പഞ്ഞമാസക്കാലയളവില്
എന്തെല്ലാം
ധനസഹായങ്ങളാണ് ഈ പദ്ധതി
പ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയ്ക്കായുള്ള
കേന്ദ്ര-സംസ്ഥാന വിഹിതം
എപ്രകാരമാണെന്നും
നടപ്പു സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
ഇതിനായി എത്ര തുക
സംസ്ഥാന സര്‍ക്കാര്‍
വകയിരുത്തിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(ഡി)
കൂടുതല്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രസ്തുത പദ്ധതിയുടെ
ആനുകൂല്യം ലഭ്യമാകും
വിധം വിപുലീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
സൊസൈറ്റി
ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍
വിമെന്‍
4523.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളായ
സ്ത്രീകളുടെ
ശാക്തീകരണത്തിനും
സമഗ്രവികസനത്തിനുമായി
രൂപീകരിച്ച സൊസൈറ്റി
ഫോര്‍ അസിസ്റ്റൻസ് ടു
ഫിഷര്‍ വിമെന്റെ (സാഫ്)
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികളായ
വനിതകള്‍ക്ക് സൂക്ഷ്മ
തൊഴിൽ സംരംഭങ്ങള്‍
തുടങ്ങുന്നതിന് സാഫ്
ധനസഹായം നൽകുന്നുണ്ടോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
സംരംഭങ്ങള്‍ മികച്ച
രീതിയിൽ
നടത്തുന്നതിനുള്ള
പരിശീലന പരിപാടികള്‍
സാഫ് മുഖേന
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളായ
വനിതകളെ
കൊള്ളപ്പലിശക്കാരുടെ
ചൂഷണത്തിൽ നിന്ന്
മുക്തമാക്കുന്നതിന്
സാഫ് ഏതൊക്ക
തരത്തിലുള്ള
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളികളായ
വനിതകളുടെ
ഉന്നമനത്തിനും
ഉദ്ധാരണത്തിനുമായി
മറ്റെന്തെല്ലാം
പരിപാടികളാണ് സാഫ്
നടത്തി വരുന്നത്
എന്നറിയിക്കുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
നടപ്പാക്കുന്ന പദ്ധതികള്‍
4524.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
നടപ്പിലാക്കുന്ന
സാമൂഹ്യ സുരക്ഷാ
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളി
ക്ഷേമനിധിയുടെ
പെന്ഷന് വിതരണം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള എല്ലാ
തൊഴിലാളികളെയും
ഗ്രൂപ്പ് ആക്സിഡന്റ്
ഇന്‍ഷ്വറന്‍സ്
കവറേജില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
മത്സ്യബന്ധനത്തിനിടയില്‍
മരണപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന പഞ്ഞമാസ ആനുകൂല്യം
4525.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വരുമ്പോള്‍ കേരളത്തിലെ
മത്സ്യത്തൊഴിലാളികളില്‍
ക്ഷേമനിധി
അംഗത്വമുള്ളവര്‍ക്കും
അല്ലാത്തവര്‍ക്കും
നല്കി വന്നിരുന്ന
പഞ്ഞമാസ ആനുകൂല്യം എത്ര
രൂപയായിരുന്നുവെന്ന്
വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ അവസാന
കാലത്ത് ഈ തുക
കുടിശ്ശിക
ഉണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ എത്ര
രൂപയായിരുന്നു;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഈ
ആനുകൂല്യം
വര്‍ദ്ധിപ്പിച്ച് എത്ര
രൂപയായാണ് ഇപ്പോള്‍
നല്കി വരുന്നത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
തുകയില്‍
കേന്ദ്രസര്‍ക്കാര്‍
വിഹിതമുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വിശദമാക്കാമോ;
(ഇ)
കേന്ദ്രസര്‍ക്കാര്‍
വിഹിതത്തില്‍ ഇപ്പോള്‍
കുടിശ്ശിക ഉണ്ടോ;
വിശദമാക്കാമോ?
കടലില്‍
അപകടത്തില്‍പ്പെടുന്ന
വള്ളങ്ങള്‍
കണ്ടെത്തുന്നതിനുള്ള
ഉപകരണങ്ങള്‍
4526.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
അപകടത്തില്‍പ്പെടുന്ന
വള്ളങ്ങളും
അപകടത്തില്‍പ്പെട്ട
സ്ഥലവും വേഗത്തില്‍
കണ്ടെത്താനായി
ഐ.എസ്.ആര്.ഒ. യുടെ
സാങ്കേതിക സഹായത്താല്‍
നിർമ്മിച്ച ബീക്കണുകള്‍
ഫിഷറീസ് വകുപ്പ്
നേരത്തെ
നല്‍കിയിരുന്നെങ്കിലും
പല വള്ളങ്ങളിലും ഇത്
ഉപയോഗിക്കാത്ത
സാഹചര്യമുണ്ടോ;
(ബി)
ഇതു
കാരണം അപകടങ്ങള്‍
സംഭവിച്ചാല്‍ കോസ്റ്റ്
ഗാർഡിന് അറിയാൻ
കഴിയാത്ത അവസ്ഥയുണ്ടോ;
(സി)
ബീക്കണുകള്‍
ഉപയോഗിക്കുകയാണെങ്കില്‍
കൈവരുന്ന സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ബീക്കണുകള്ക്കു
പുറമെ എന്തെല്ലാം
ഉപകരണങ്ങളും
സാമഗ്രികളുമാണ് ഫിഷറീസ്
വകുപ്പ്
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിയത്;
(ഇ)
ഉപകരണങ്ങള്‍
സ്വീകരിക്കാത്തതിന്റെ
കാരണമായി
മത്സ്യത്തൊഴിലാളികള്‍
പറയുന്ന കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ഫ്ലാറ്റിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
4527.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊഴിയൂരില്‍
മത്സ്യത്തൊഴിലാളികള്‍ക്കായി
നിര്‍മ്മിക്കുന്ന
ഫ്ലാറ്റിന്റെ
നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഫ്ലാറ്റിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ 2020
സെപ്റ്റംബര്‍ മാസത്തിന്
മുമ്പ്
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഫ്ലാറ്റില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദീകരിക്കാമോ?
തീരദേശമേഖലയിലെ
സ്കൂളുകളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
4528.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയിൽ
ഉള്‍പ്പെടുത്തി തീരദേശ
വികസന കോര്പ്പറേഷൻ
മുഖാന്തിരം സംസ്ഥാനത്തെ
തീരദേശമേഖലയിലെ
സ്കൂളുകളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
സംസ്ഥാനത്തെ ഏതൊക്കെ
സ്കൂളുകളെയാണ്
ഉള്‍പ്പെടുത്തിയതെന്നും
ആയതിന്റെ പ്രവൃത്തി
പൂര്‍ത്തീകരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ഓഖി
പുനരധിവാസ പദ്ധതികളുടെ
പൂര്‍ത്തീകരണം
4529.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
പുനരധിവാസ പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; ഇനി
എന്തെല്ലാം പദ്ധതികളാണ്
അവശേഷിക്കുന്നത്;
പ്രസ്തുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രളയ
ബാധിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
വള്ളവും വലയും
4530.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ബാധിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
വള്ളവും വലയും നല്കിയ
ഇനത്തില്‍ സർക്കാർ
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചെന്നും എത്ര
പേർക്ക് സഹായം
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂർ
മണ്ഡലത്തിലെ
ചെന്നിത്തല, പാണ്ടനാട്,
ഇരമല്ലിക്കര എന്നീ
പ്രദേശങ്ങളില്‍
താമസിക്കുന്ന എത്ര
അപേക്ഷകർക്ക് സഹായം
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ഉദുമ
നിയോജക മണ്ഡലത്തില്‍
പുനര്‍ഗേഹം പദ്ധതി
4531.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദുമ
നിയോജക മണ്ഡലത്തില്‍
കോട്ടിക്കുളം,
പള്ളിക്കര മത്സ്യ
വില്ലേജുകളിലായി
വേലിയേറ്റ മേഖലയില്‍
നിന്ന് അന്‍പത്
മീറ്ററിനുള്ളില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങളുണ്ട്;
(ബി)
ഇവര്‍ക്ക്
ഫിഷറീസ് വകുപ്പിന്റെ
പുനര്‍ഗേഹം പദ്ധതിയില്‍
വീട് നല്കാന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പ്രദേശത്തെ ബേക്കല്‍
കുറുംബ ഭഗവതി ക്ഷേത്രം
ഭരണസമിതി അവരുടെ
കൈവശമുള്ള ഒന്നര
ഏക്കര്‍ സ്ഥലം
വീടില്ലാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് നിര്‍മ്മിക്കാന്‍
സൗജന്യമായി
നല്‍കാമെന്ന്
അറിയിച്ചിട്ടും വകുപ്പ്
താല്പര്യം
കാണിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കോട്ടിക്കുളം,
പള്ളിക്കര മത്സ്യ
വില്ലേജുകളിലെ
കുടുംബങ്ങളെ പുനര്‍ഗേഹം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയും
ബേക്കല്‍ കുറുംബ ഭഗവതി
ക്ഷേത്രം ഭരണസമിതി
സൗജന്യമായി
നല്‍കാമെന്ന് അറിയിച്ച
ഭൂമി
പ്രയോജനപ്പെടുത്തിയും
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ തീരദേശ റോഡുകളുടെ
പുനരുദ്ധാരണം
4532.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
തീരദേശ റോഡുകളുടെ
പുനരുദ്ധാരണത്തിന് ഈ
സര്‍ക്കാര്‍ ഭരണാനുമതി
നല്കുകയുണ്ടായി എന്ന്
അറിയിക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികള്‍ ഇതുവരെ
പൂര്‍ത്തീകരിച്ചു എന്ന്
അറിയിക്കാമോ;
(സി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
ആസ്ഥാനമായി ഉള്‍നാടന്‍
മത്സ്യഭവന്
4533.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ആസ്ഥാനമായി ഉള്‍നാടന്‍
മത്സ്യഭവന്
ആരംഭിക്കുന്നതിന് വാടക
കെട്ടിടമോ താല്‍ക്കാലിക
സംവിധാനങ്ങളോ
കണ്ടെത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
കണ്ടെത്തിയ
വാടക കെട്ടിടം ഓഫീസ്
ആവശ്യത്തിന്
ഉപയോഗയോഗ്യമാണെന്ന്
സാക്ഷ്യപ്പെടുത്തേണ്ടതും
പ്രതിമാസ വാടക
നിശ്ചയിക്കേണ്ടതും
ആരാണെന്നും അതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്നും
വിശദമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക്
നിലമ്പൂരില്‍
ഉള്‍നാടന്‍ മത്സ്യബന്ധന
ഓഫീസ് പ്രവര്‍ത്തനം
തുടങ്ങാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തില്‍ തീരദേശ വികസന
കോര്പ്പറേഷന് നടപ്പിലാക്കിയ
പദ്ധതികള്‍
4534.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
വള്ളിക്കുന്ന്
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
വഴി നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വള്ളിക്കുന്ന്
പഞ്ചായത്തിലെ
അരിയല്ലൂര്‍
മിനിസ്റ്റേഡിയത്തിന്റെ
പുനരുദ്ധാരണത്തിന്
ഫണ്ട്
അനുവദിക്കുന്നതിനു
വേണ്ടി സര്‍ക്കാരിന്
ലഭിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
പ്രസ്തുത പദ്ധതിക്കായി
സാങ്കേതിക വിഭാഗം
തയ്യാറാക്കിയ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
അറിയിക്കാമോ?
പരവൂര്‍
തെക്കുംഭാഗത്ത് മിനി ഫിഷിംഗ്
ഹാര്‍ബര്‍ നിര്‍മ്മാണം
4535.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പരവൂര്‍ തെക്കുംഭാഗത്ത്
മിനി ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായി
സെന്‍ട്രല്‍ വാട്ടര്‍
ആന്റ് പവര്‍ റിസര്‍ച്ച്
സ്റ്റേഷന്റെ
(സി.ഡബ്യു.പി.ആര്.
എസ്) പഠനം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഹാര്‍ബറിനായുള്ള
പരിസ്ഥിതി പഠനം ഇതിനകം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഹാര്‍ബറിന്റെ
നിര്‍മ്മാണം
തുടങ്ങുന്നതിനായി ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പരവൂരിലെ
നിര്‍ദ്ദിഷ്ട മിനി
ഫിഷിംഗ്
ഹാര്‍ബറിനായുള്ള
പഠനങ്ങള്‍ എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
4536.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
2018-19, 2019-20
വര്‍ഷങ്ങളില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തുക അനുവദിച്ച്
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാങ്കേതികാനുമതി
ലഭ്യമാക്കി ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
4537.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
സി.കെ. ആശ
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി മേഖലയില്‍
വിശേഷിച്ചും സ്വകാര്യ
കശുവണ്ടി ഫാക്ടറികളുടെ
കാര്യത്തില്‍ നിലവിലുളള
മന്ദത നീക്കി മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സ്വകാര്യ
കശുവണ്ടി
വ്യവസായികള്‍ക്ക്
വ്യവസായത്തിനായി
നല്കുന്ന വായ്പയുടെ
പലിശ ഏകീകരിക്കുന്നത്
സര്‍ക്കാര്‍
മുന്‍കയ്യെടുത്ത്
ബാങ്കുകളെക്കൊണ്ട്
അംഗീകരിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
വ്യവസായികളുടെ
നിലവിലുളള വായ്പ
പുന:ക്രമീകരിക്കുന്നതിനും
പിഴപ്പലിശ
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനും
ബാങ്കുകള്‍
സമ്മതിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രവര്‍ത്തന
മൂലധനത്തിനായി
ബാങ്കുകള്‍ നല്കുന്ന
വായ്പയുടെ പലിശ ഒരു
വര്‍ഷത്തേക്ക്
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
കശുവണ്ടി
മേഖലയിലെ പുനരുദ്ധാരണ
പാക്കേജില്‍പ്പെട്ട
വ്യവസായികള്‍ സംസ്ഥാന
സര്‍ക്കാരിലേക്ക്
അടക്കേണ്ട നികുതി
ബാദ്ധ്യതയ്ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
പുനരുദ്ധാരണ
പാക്കേജിലെ മറ്റ്
പ്രധാനപ്പെട്ട
വിവരങ്ങള്‍
എന്തൊക്കെയെന്നറിയിക്കുമോ?