സ്കൂള്‍
പ്രവേശനോത്സവവും കുട്ടികളുടെ
എണ്ണവും
4316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്കൂള്‍
പ്രവേശനോത്സവത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളിലേയ്ക്ക്
കടന്നു വന്നിട്ടുള്ള
കുട്ടികളുടെ എണ്ണം
വര്‍ഷം തിരിച്ച്
വിശദമാക്കുമോ;
(ബി)
അടുത്ത
വര്‍ഷത്തേയ്ക്കുള്ള
പ്രവേശനോത്സവത്തിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
സര്‍ക്കാര്‍
അദ്ധ്യാപകരുടെ കുട്ടികളെ
സര്‍ക്കാര്‍ സ്കൂളുകളില്‍
ചേര്‍ക്കാന്‍ നടപടി
4317.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ശമ്പളം വാങ്ങി
ഗവണ്മെന്റ് / എയ്ഡഡ്
സ്കൂളുകളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകരില്‍ ഒരു
വിഭാഗം തങ്ങളുടെ
കുട്ടികളെ അണ് എയിഡഡ്
സ്കൂളുകളില്‍ ചേര്‍ത്ത്
പഠിപ്പിക്കുന്നത് പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ
അന്ത:സത്തക്ക്
യോജിക്കാത്തതാണെന്ന
വിമര്‍ശനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അദ്ധ്യാപകര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും ആലോചന
നടക്കുന്നുണ്ടോ;
വിശദമാക്കാമോ?
സ്കൂളുകളില്‍
ജൈവ വൈവിധ്യ പാര്‍ക്ക്
4318.
ശ്രീ.ടി.ജെ.
വിനോദ്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
സാമൂഹ്യ / സാംസ്കാരിക
സംഘടനകളുടെ
പിന്തുണയോടെയാണോ ഈ
പദ്ധതി
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
സ്കൂളുകളില്‍
ജൈവ വൈവിധ്യ പാര്‍ക്ക്
തുടങ്ങുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ സ്കൂളുകളിലെ
സ്മാര്‍ട്ട്ക്ലാസ്സുകള്‍
4319.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
സ്കൂളുകളില്‍ എത്ര
സ്മാര്‍ട്ട്ക്ലാസ്സുകള്‍/കമ്പ്യൂട്ടറുകള്‍/
അനുബന്ധ ഉപകരണങ്ങള്‍
ലഭ്യമാക്കി എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം സ്കൂള്‍
തിരിച്ച്, ഐറ്റം
തിരിച്ച് അറിയിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി സ്വീകരിച്ച
നടപടികള്‍
4320.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ ഭാഗമായി
ഇതിനകം എത്ര സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുകയും എത്ര
ക്ലാസ്സ് മുറികളെ
ഹൈടെക് ക്ലാസ്സ്
മുറികളാക്കുകയും
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയനുസരിച്ച് നൂറ്
വര്‍ഷം
പൂര്‍ത്തിയാക്കിയ
സ്കൂളുകള്‍ക്ക്
പ്രത്യേക പാക്കേജ്
അനുവദിച്ചിരുന്നോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ സ്കൂളുകളില്‍ ഈ
പാക്കേജ് നടപ്പിലാക്കി
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇതുമൂലം
സംസ്ഥാന
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാഭ്യാസ
നിലവാരത്തില്‍
ഉണ്ടായിട്ടുള്ള മാറ്റം
എന്തെന്ന്
വിശദമാക്കുമോ?
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ്
പരീക്ഷയുടെ ചോദ്യപേപ്പർ
4321.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാ
ഭവൻ നടത്തുന്ന
കെ.ജി.ടി.ഇ.
ടൈപ്പ്റൈറ്റിംഗ്
പരീക്ഷയുടെ ചോദ്യപേപ്പർ
പരീക്ഷ കഴിഞ്ഞയുടൻ
തിരികെ വാങ്ങുന്നതിന്
നിർദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
നിർദ്ദേശം
നല്കിയിട്ടില്ലെങ്കില്
പരീക്ഷ കഴിഞ്ഞ ശേഷം
വിദ്യാർത്ഥികളില്‍
നിന്ന് ചോദ്യപേപ്പർ
നിർബന്ധപൂർവ്വം തിരികെ
വാങ്ങുന്നതായ പരാതികള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ചോദ്യപേപ്പർ
വിദ്യാർത്ഥികള്‍ക്ക്
തിരികെ
നല്‍കുന്നതിനുള്ള
നിർദ്ദേശം നല്‍കുമോ?
എസ്.എസ്.എൽ.സി.
സര്‍ട്ടിഫിക്കറ്റിലെ
തിരുത്തലുകള്‍
4322.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എൽ.സി.
സര്‍ട്ടിഫിക്കറ്റിലെ
ജനനത്തീയതി ഒഴികെ മറ്റ്
വിവരങ്ങള്‍
തിരുത്തുന്നതിനുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പേര്,വിലാസം,
രക്ഷിതാക്കളുടെ പേര്
എന്നിവയിലെ
തിരുത്തലുകള്‍ക്ക്
ഒന്നാം ക്ലാസ്സിൽ
ചേര്‍ക്കുമ്പോഴുള്ള
രേഖകള്‍ പ്രകാരം
മാത്രമേ കഴിയൂ
എന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ചില
എൽ.പി. സ്കൂള്‍
അടച്ചുപൂട്ടിയതിനാലും
മറ്റുപല കാരണങ്ങളാലും
രേഖകള്‍ ലഭ്യമാകാത്ത
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവിലുള്ള
മറ്റ് രേഖകളും റവന്യൂ
അധികാരികളുടെ
സാക്ഷ്യപത്രങ്ങളും
സഹിതം ഇത്തരം
തിരുത്തലുകള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
എസ്.എസ്.എൽ.സി.ചോദ്യപേപ്പര്‍
സൂക്ഷിക്കാനുള്ള സുരക്ഷാ
ക്രമീകരണങ്ങള്‍
4323.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
മാര്‍ച്ചിലെ
എസ്.എസ്.എൽ.സി.
പരീക്ഷയുടെ
ചോദ്യപേപ്പര്‍
സ്കൂളുകളിൽ തന്നെ
സൂക്ഷിക്കാൻ
തീരുമാനിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
ഇതിനുവേണ്ടി
സ്കൂളുകളിൽ
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോയെന്നും
സ്ട്രോംഗ് റൂമുകള്‍
നിര്‍മ്മിച്ചിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ പ്രത്യേകം
പണം
ചെലവഴിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ചോദ്യപേപ്പര്‍
ട്രഷറികളിലും
ബാങ്കുകളിലും
സൂക്ഷിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ;
(ഇ)
പ്ലസ്
ടു പരീക്ഷാ
ചോദ്യപേപ്പറുകള്‍
സ്കൂളുകളിൽ തന്നെ
സൂക്ഷിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ;
(എഫ്)
ഇതിനുവേണ്ടി
സ്കൂളുകളിൽ പ്രത്യേക
സുരക്ഷാ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ജി)
എസ്.എസ്.എൽ.സി.
പരീക്ഷാ
ചോദ്യപേപ്പറുകള്‍
സൂക്ഷിക്കാൻ സുരക്ഷയും
സൗകര്യവും ഇല്ലാത്ത
സ്കൂളുകളിൽ പ്ലസ് ടു
ചോദ്യപേപ്പറുകള്‍
എങ്ങനെയാണ്
സൂക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി.
സർട്ടിഫിക്കറ്റിലെ
തിരുത്തലുകള്‍
4324.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
സർട്ടിഫിക്കറ്റില്‍
പേര്, ജനനതീയതി, വിലാസം
തുടങ്ങിയ വിവരങ്ങളുടെ
തിരുത്തല്‍
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷകള്‍
പരീക്ഷാഭവനില്‍
കെട്ടിക്കിടക്കുന്നു
എന്ന പരാതി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആ പരാതികള്‍
പരിഹരിക്കാൻ സർക്കാർ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
എസ്.എസ്.എല്‍.സി.
സർട്ടിഫിക്കറ്റില്‍
തിരുത്തലുകള്‍ വരുത്താൻ
അപേക്ഷിക്കുന്നതിനുള്ള
നിലവിലെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നടപടിക്രമങ്ങള്‍
ലഘൂകരിക്കാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പൊതു
വിദ്യാലയങ്ങളിലെ ഭാഷാ പഠന
പദ്ധതികള്‍
4325.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളിലെ
കുട്ടികളുടെ ഭാഷാ പഠനം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍ നൂതന
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
മലയാള
ഭാഷാ പഠനം
പ്രോത്സാഹിപ്പിക്കുന്നതിന്
എസ്.സി.ഇ.ആര്.ടി.
ഗവേഷണാടിസ്ഥാനത്തില്‍
സംഘടിപ്പിച്ച എന്റെ
മലയാളം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
ഇംഗ്ലീഷ്
ഭാഷാ പഠനം
മെച്ചപ്പെടുത്തുന്നതിനായി
സംസ്ഥാനത്ത് ഇംഗ്ലീഷ്
ഭാഷാ ജില്ലാ
കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഒന്നു
മുതല്‍ ഏഴുവരെ
ക്ലാസ്സുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്കായുള്ള
ഹലോ ഇംഗ്ലീഷ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഇ)
വിദ്യാര്‍ത്ഥികളുടെ
ഹിന്ദി ഭാഷാ
വികസനത്തിനായി പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍
4326.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
സ്കൂളുകളാണ് വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് കെട്ടിട
സൗകര്യമൊരുക്കാന്‍ ഈ
സര്‍ക്കാര്‍ 2016-17,
2017-18, 2018-19,
2019-20 സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
ഇതില്‍ ഓരോ വര്‍ഷവും
എത്ര രൂപ
വിനിയോഗിക്കാന്‍
സാധിച്ചു;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
സംസ്ഥാനത്ത് എത്ര
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
സ്വന്തമായി കെട്ടിട
സൗകര്യമൊരുക്കാന്‍
സാധിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദമാക്കാമോ?
പ്രീ-പ്രൈമറി
വിദ്യാഭ്യാസരംഗത്തെ ഉന്നമനം
4327.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരമുള്ള എല്ലാ
അവകാശങ്ങളും
ലഭ്യമാക്കുന്നതിനും
പ്രീ-പ്രൈമറി
വിദ്യാഭ്യാസം കൂടുതല്‍
ശിശുസൗഹൃദമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രീ-പ്രൈമറി
അദ്ധ്യാപക വിദ്യാഭ്യാസം
കാര്യക്ഷമമാക്കുന്നതിനും
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക്
ആവശ്യമായ പരിശീലനങ്ങള്‍
നല്‍കുന്നതിനും
പ്രീ-പ്രൈമറി
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
കൈക്കൊണ്ട ഊര്‍ജ്ജിത
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
എച്ച്.എസ്.ടി
ഫിസിക്കല്‍ സയന്‍സ്
തസ്തികയുടെ യോഗ്യത
4328.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
എച്ച്. എസ്. ടി
(ഫിസിക്കല്‍ സയന്‍സ്)
തസ്തികയുടെ യോഗ്യത
സംബന്ധിച്ച് ഭേദഗതികള്‍
വല്ലതും
വരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
നിലവില്‍
ഈ തസ്തികയിലേക്ക്
നിയമനം
ലഭിക്കുന്നതിനുള്ള
യോഗ്യതകള്‍ എന്താണെന്ന്
അറിയിക്കാമോ?
സമന്വയ
പദ്ധതി
4329.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമന്വയ
വഴിയുള്ള വിദ്യാഭ്യാസ
വകുപ്പിലെ സേവനങ്ങൾ
നിർത്തിവെച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
ഈ
സേവനങ്ങൾ വഴി
നിയമനാംഗീകാരം നൽകാൻ
സർക്കാർ നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂള്‍ പ്രവര്‍ത്തനങ്ങളിലെ
നിയന്ത്രണങ്ങള്‍
4330.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍
പ്രവര്‍ത്തനങ്ങളില്‍
വിദ്യാഭ്യാസ വകുപ്പ്
പുതിയ നിയന്ത്രണങ്ങള്‍
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
എയിഡഡ്
സ്കൂളുകളിലെ അധിക ഡിവിഷന്
T 4331.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് മേഖലയില്‍
എല്‍.പി., യു.പി.,
ഹെെസ്കൂള്
വിഭാഗങ്ങളില്‍ ആറ്
വിദ്യാര്‍ത്ഥികള്‍
അധികമായി വന്നാല്‍
മാത്രം പുതിയൊരു
ഡിവിഷന് അനുവദിച്ചാല്‍
മതിയെന്ന് ധനകാര്യ
വകുപ്പ്
ഉത്തരവായിട്ടുണ്ടോ;
(ബി)
നിലവില്‍
ഒരു വിദ്യാര്‍ത്ഥി
വര്‍ദ്ധിച്ചാലും അധിക
തസ്തിക അനുവദിക്കുന്ന
നടപടിയാണോ സംസ്ഥാനത്തെ
എയ്ഡഡ് മേഖലയില്‍
ഉണ്ടായിരുന്നത്;
(സി)
ഇത്
സംസ്ഥാന സര്‍ക്കാരിന്
അധിക സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പുതിയ
ഉത്തരവിലൂടെ
സര്‍ക്കാരിന്
പ്രതിവര്‍ഷം എന്ത്
തുകയാണ് ലാഭിക്കുവാന്‍
സാധിക്കുന്നത്;
വിശദമാക്കുമോ?
ഗേള്‍സ്
ഹോസ്റ്റല്‍ നിര്‍മ്മാണം
4332.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ആര്.എം.എസ്.എ. വഴി
നിര്‍മ്മിക്കുന്ന
ഗേള്‍സ് ഹോസ്റ്റല്‍
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
4333.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രവിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിലെ പ്രാഥമിക
വിദ്യാഭ്യാസ
സംവിധാനത്തിന്
ഘടനാപരമായ മാറ്റം
വേണമെന്ന ഹെെക്കോടതി
ഫുള്‍ബെഞ്ചിന്റെ
ഉത്തരവ്
പ്രാബല്യത്തില്‍
വരുത്താന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത് പ്രാബല്യത്തില്‍
വരുത്തുമ്പോള്‍
കേരളത്തില്‍
ഉണ്ടാകാനിടയുളള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഉണ്ടായേക്കാവുന്ന
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യവികസനത്തിന്
എം.എൽ.എ. ഫണ്ട്
4334.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിൽനിന്ന്
ഒരു കോടി രൂപ വീതം
അനുവദിച്ച സ്കൂളുകളുടെ
അടിസ്ഥാന സൗകര്യവികസനം
കൂടുതൽ
വിപുലപ്പെടുത്തുന്നതിന്
എം.എൽ.എ. ആസ്തി വികസന
ഫണ്ട് കൂടി ഇതോടൊപ്പം
ചേർക്കുന്നതിനുളള
ശിപാർശകൾ
ലഭിച്ചിട്ടുണ്ടോ;
അപ്രകാരം ചേർക്കുവാൻ
ധനകാര്യ വകുപ്പിന്റെ
അനുമതി നിലവിൽ ഉണ്ടോ;
(ബി)
പ്രസ്തുത ശിപാർശ
നൽകിയതിനു ശേഷം ധനകാര്യ
വകുപ്പിൻെറ അനുമതി
ലഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസം ഒഴിവാക്കി
നടപടിക്രമങ്ങൾ
വേഗത്തിലാക്കുവാനും
നിർമ്മാണ അനുമതി
മുൻകൂറായി
ലഭ്യമാക്കുന്നതിനും
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പ്രീപ്രൈമറി
ടീച്ചേഴ്സ് ട്രെയിനിംഗ്
സ്ഥാപനങ്ങള്‍
4335.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീപ്രൈമറി
ടീച്ചേഴ്സ് ട്രെയിനിംഗ്
സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ അധീനതയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ അധ്യാപക
തസ്തികകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
എണ്ണം എത്രയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
പ്രിന്‍സിപ്പാളായി
നിയമനം ലഭിക്കുന്നതിന്
ആവശ്യമായ യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപെന്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
സ്കൂളുകളില്‍
വായന പ്രോത്സാഹിപ്പിക്കാനുള്ള
പരിപാടികള്‍
4336.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ വായന
പ്രോത്സാഹിപ്പിക്കാന്‍
ഏതൊക്കെ പരിപാടികളാണ് ഈ
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
ഈ
പരിപാടികളുടെ ഭാഗമായി
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍ പുതിയ
ലൈബ്രറികള്‍
നിര്‍മ്മിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ?
സ്കൂളുകളില്‍
ശുചിത്വം
ഉറപ്പുവരുത്തുന്നതിനുളള
പരിപാടികള്‍
4337.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ശുചിത്വം
ഉറപ്പുവരുത്തുന്നതിനുളള
ഏതൊക്ക പരിപാടികളാണ് ഈ
സര്‍ക്കാര്‍ ഇതുവരെ
ആസൂത്രണം
ചെയ്തിട്ടുളളത്;
(ബി)
ഈ
പരിപാടികള്‍ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ;
(സി)
വെെകല്യമുളള
കുട്ടികളുടെ സമഗ്ര
വികസനത്തിനായി ഏതൊക്കെ
പദ്ധതികള്‍/പരിപാടികളാണ്
ഈ സര്‍ക്കാര്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുളളത്;
(ഡി)
ഈ
പദ്ധതികള്‍/പരിപാടികള്‍
എത്ര സ്കൂളുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ?
സ്കൂളുകളില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4338.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ അടുത്ത
അദ്ധ്യയന വര്‍ഷം
കൂടുതല്‍ കുട്ടികളെ
എത്തിക്കുന്നതിന്
തീവ്രയജ്ഞ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
മധ്യവേനലവധിക്കാലത്ത്
തന്നെ സര്‍ക്കാര്‍
സ്കൂളുകളുടെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ആവശ്യത്തിന്
അദ്ധ്യാപകരില്ലാത്ത
സ്കൂളുകളില്‍ അടുത്ത
അദ്ധ്യയന വര്‍ഷത്തിന്റെ
തുടക്കത്തില്‍ത്തന്നെ
സ്ഥിര/ദിവസവേതന
അടിസ്ഥാനത്തില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗുണമേന്മയുളള
വിദ്യാഭ്യാസത്തിനായി
പദ്ധതികള്‍
4339.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണമേന്മയുളള
വിദ്യാഭ്യാസം
കുട്ടികളുടെ
അവകാശമാണെന്ന
കാഴ്ചപ്പാടോടെ
വിദ്യാഭ്യാസ വകുപ്പ്
ഏറ്റെടുത്ത് നടത്തുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍
ഇംഗ്ലീഷ് പഠനനിലവാരം
ഉയര്‍ത്തുന്നതിനായി
നടപ്പിലാക്കിയ ഹലോ
ഇംഗ്ലീഷ് പദ്ധതി
വിജയപ്രദമായിരുന്നോ;
(സി)
സര്‍ക്കാര്‍
സ്ക്കൂളുകള്‍
പരിപോഷിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ അവലോകനം
നടത്തുന്നതിനും
പാകപ്പിഴകള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സ്കൂളുകുളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്ന പദ്ധതി
4340.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരം
കുട്ടികളില്‍ കൂടുതല്‍
പഠിക്കുന്ന സര്‍ക്കാര്‍
സ്ക്കൂളുകളുടെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്ന
പദ്ധതി പ്രകാരം ഇതിനകം
എത്ര സ്ക്കൂളുകള്‍ക്ക്
സഹായം അനുവദിച്ചു;
(ബി)
ഏതാെക്കെ
ഭൗതിക സൗകര്യങ്ങളാണ്
പ്രസ്തുത
സ്ക്കൂളുകളില്‍ ഇതേവരെ
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഇരുന്നൂറ്
വര്‍ഷം പിന്നിട്ട ഏഴ്
പെെതൃക
സ്ക്കൂളുകള്‍ക്ക്
എന്തൊക്കെ പ്രത്യേക
പരിഗണനകളാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
കിഫ്ബിയില്‍
നിന്നും ഈ പദ്ധതിക്ക്
ഇതിനകം എന്ത് തുക
ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന് അനുവദിച്ച
തുക
4341.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിൽ
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനായി
എത്ര തുകയാണ്
അനുവദിച്ചതെന്നും
സ്കൂളുകളെ ഹൈ ടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
എത്ര തുകയാണ്
അനുവദിച്ചതെന്നും
വിശദമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
വിദ്യാർത്ഥികളുടെ പഠന നിലവാരം
4342.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
വിദ്യാർത്ഥികളുടെ പഠന
നിലവാരം
ഉയർത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സർക്കാർ
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കിയതുകൊണ്ട്
എന്തെല്ലാം
മാറ്റങ്ങളാണ്
വിദ്യാർത്ഥികളില്‍
ഉണ്ടായിട്ടുള്ളതെന്ന്
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അടിസ്ഥാന സൗകര്യമില്ലാത്ത
സ്ക്കൂളുകള്‍
4343.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ ഹെെടെക്കായി
എന്ന്
പ്രഖ്യാപിക്കുമ്പോഴും
പല സ്ക്കൂളുകളിലും
അടിസ്ഥാന സൗകര്യം
പോലുമില്ലാത്ത
ഗുരുതരമായ സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളായി
മാറ്റിയെടുക്കാന്‍
അഞ്ചു കോടി രൂപ
നല്കാന്
തീരുമാനിച്ചിരുന്ന
നൂറ്റിനാല്‍പത്തിയൊന്ന്
സ്കൂളുകളില്‍ ഇരുപത്
ശതമാനം പോലും
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
സ്ക്കൂളുകളുടെ
പരിസരം ശുചിയായി
സൂക്ഷിക്കാതിരുന്നതും
സ്ക്കൂള്
കെട്ടിടങ്ങള്‍ക്ക്
അറ്റകുറ്റപ്പണി
നടത്താതിരുന്നതും മൂലം
അപകടങ്ങള്‍
സംഭവിക്കുന്നതും
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഹെെ
ടെക് പൊതുവിദ്യാലയങ്ങള്‍
4344.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍
ഹെെ ടെക് ആക്കും എന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
അദ്ധ്യാപന
രംഗത്ത് ഗുണപരമായ
മാറ്റം സൃഷ്ടിക്കാതെ
എെ.ടി. ഉപകരണങ്ങള്‍
മാത്രം നല്കിയാല്
കേരളത്തിലെ വിദ്യാഭ്യാസ
രംഗത്ത് പുരോഗതി
കൊണ്ടുവരാന്‍
സാധിക്കില്ലെന്നതിനാല്‍
ഈ രംഗത്ത്
ലക്ഷ്യമിടുന്ന
പ്രവര്ത്തനങ്ങളെന്തെല്ലാം;
(സി)
നൂതനമായ
സ്മാര്‍ട്ട് ക്ലാസ് റൂം
സംവിധാനങ്ങള്‍
ഉപയോഗിച്ചുകൊണ്ട്
മറ്റ് രാജ്യങ്ങളിലെ
അദ്ധ്യാപകരും
വിദ്യാര്‍ത്ഥികളുമായി
നമ്മുടെ
വിദ്യാര്‍ത്ഥികള്‍ക്ക്
സംവദിക്കാനുളള
അവസരങ്ങള്‍ ഇന്ന്
ലഭ്യമാണോ; ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഹൈ
ടെക് സ്കൂളുകള്‍ക്കുള്ള ഫണ്ട്
4345.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ് ഹൈ
ടെക് നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
ഫണ്ട്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓരോ
സ്കൂളിലും ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മാനന്തവാടി
മണ്ഡലത്തിലെ സ്കൂളുകളിലെ
പ്രവൃത്തികളുടെ പുരോഗതി
4346.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാൻ
ഫണ്ടിൽ തുക അനുവദിച്ച
മാനന്തവാടി മണ്ഡലത്തിലെ
സ്കൂളുകളുടെ പേരും
തുകയും അറിയിക്കാമോ;
(ബി)
ഈ
ഫണ്ട് ഉപയോഗിച്ച്
നടപ്പാക്കുന്ന
മാനന്തവാടി മണ്ഡലത്തിലെ
സ്കൂളുകളുടെ
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
മക്കിമല
ഗവൺമെന്റ്
എൽ.പി.സ്കൂളിന്
അനുവദിച്ചത് എത്ര
തുകയാണെന്നും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
'സേഫ്,
ഹെല്‍ത്തി ആന്റ് ഹാപ്പി
സ്കൂള്‍' പദ്ധതി
4347.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ സുരക്ഷയും
ആരോഗ്യവും സന്തോഷവും
ഉറപ്പാക്കാന്‍ 'സേഫ്
ഹെല്‍ത്തി ആന്റ് ഹാപ്പി
സ്കൂള്‍' പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയുടെ ഘടകങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മുഴുവന്‍
വിദ്യാലയങ്ങളിലും ഒരു
വര്‍ഷത്തിനുള്ളില്‍
വൃത്തിയുള്ള ശുചിമുറി
നിര്‍മ്മിക്കാന്‍
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
സ്കൂളുകളുടെ
പശ്ചാത്തല സൗകര്യ
വികസനത്തിനായി നടത്തി
വരുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പൊതുവിദ്യാലയങ്ങളുടെ
ആസ്തി വികസനത്തിനായി
ആവിഷ്കരിച്ച വിവിധ
പദ്ധതികളും അവയ്ക്കായി
നീക്കിവച്ചിട്ടുള്ള
തുകയും അറിയിക്കാമോ?
ക്ലാസ്റൂം
ലൈബ്രറി പദ്ധതി
4348.
ശ്രീ.പുരുഷന്
കടലുണ്ടി
,,
വി.കെ.പ്രശാന്ത്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം വിജയം
കൈവരിച്ചതിനെ
തുടര്‍ന്ന് മുഴുവന്‍
കുട്ടികള്‍ക്കും
പഠിക്കാനും
വികസിക്കാനുമുള്ള അവസരം
ലഭ്യമായിട്ടുള്ളത്
സാര്‍ത്ഥകമാക്കുന്നതിനും
വിജ്ഞാനത്തിന്റെ വിശാല
വാതായനം
തുറന്നുകൊടുക്കുന്നതിനും
തിരുവനന്തപുരം
ജില്ലയില്‍
മാതൃകാപരമായി
പൂര്‍ത്തിയാക്കിയ
സമ്പൂര്‍ണ്ണ ക്ലാസ്റൂം
ലൈബ്രറി പദ്ധതി എല്ലാ
വിദ്യാലയങ്ങളിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ശാസ്ത്രബോധവും
യുക്തിചിന്തയും
വളര്‍ത്തി
അന്ധവിശ്വാസങ്ങളെ
അകറ്റുന്നതിനും
സാമൂഹ്യബോധവും
നവോത്ഥാനമൂല്യങ്ങളും
വളര്‍ത്തിയെടുക്കുന്നതിനും
വേണ്ട ഇടപെടല്‍
നടത്തുന്നുണ്ടോ;
അറിയിക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രചോദനമേകുക എന്ന
ലക്ഷ്യത്തോടെ വിദ്യാലയം
പ്രതിഭകളോടൊപ്പം
പരിപാടി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മദ്രസകള്‍ക്ക്
വിദ്യാഭ്യാസ ധസസഹായം
4349.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഉറുദു അദ്ധ്യാപകരെ
നിയമിക്കുന്നതിനായുള്ള
കേന്ദ്ര മാനവശേഷി
വകുപ്പിന്റെ
പദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിന്
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഉറുദു
പഠിപ്പിക്കുന്നതിനായി
ഓണറേറിയം നല്കി
അദ്ധ്യാപകരെ
നിയമിക്കുന്ന
പദ്ധതിയില്‍ സംസ്ഥാനം
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
മദ്രസകള്‍ക്ക്
വിദ്യാഭ്യാസ ധസസഹായം
നല്കുന്ന കേന്ദ്ര
സര്‍ക്കാരിന്റെ സ്കീം
ഫോര്‍ ക്വാളിറ്റി
എഡ്യൂക്കേഷന്‍ ഫോര്‍
മദ്രസാസ് എന്ന പദ്ധതി
സംബന്ധിച്ച്
സര്‍ക്കാരിന്
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ?
അന്തര്‍ദ്ദേശീയ
നിലവാരത്തിലേക്ക് ഉയര്‍ത്തിയ
സ്കൂളുകള്‍
4350.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍ദ്ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തിയ സ്കൂളുകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെല്ലാം
പൂര്‍ത്തിയായോ; ഇനി
എത്രയെണ്ണം
ബാക്കിയുണ്ട്; ഈ
പദ്ധതിക്ക് ഇതുവരെ എത്ര
കോടി രൂപ ചെലവായി;
(ബി)
അക്കാദമികതലം
അന്തര്‍ദ്ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
അന്തർദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തിയ
സ്കൂളുകളില്‍ പുതിയ
കെട്ടിടങ്ങളിലേക്ക്
ക്ലാസ്സുകള്‍
അനുവദിക്കുമ്പോള്‍
പ്രഥമ പരിഗണന
നല്‍കേണ്ടത് പ്രൈമറി,
സെക്കന്ററി, ഹയര്‍
സെക്കന്ററി
വിഭാഗങ്ങളില്‍
ഏതിനാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
നിലവാരം ഉയര്‍ത്തിയ
സ്കൂളുകളില്‍ മികവ്
പരിശോധിച്ച് ഗ്രേഡിംഗ്
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതിയുമായി
ബന്ധപ്പെട്ട് നിരവധി
ആക്ഷേപങ്ങള്‍
ഉയരുന്നതിനാല്‍ ഈ
പദ്ധതിക്ക് സുതാര്യത
ഉറപ്പുവരുത്തുന്നതിനും
മോണിറ്ററിംഗ് സംവിധാനം
കുറ്റമറ്റതാക്കുന്നതിനും
ഒരു ഏകീകൃത സംവിധാനം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(എഫ്)
ഉച്ചഭക്ഷണ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഈ
അധ്യയനവര്‍ഷം (2019-20)
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
പരാതികള്‍ അന്വേഷിച്ച്
ക്രമക്കേടുകള്‍
കണ്ടെത്തി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ജി)
മാനേജര്‍മാര്‍ എയ്ഡഡ്
സ്കൂളുകള്‍
സര്‍ക്കാരിന്
വിട്ടുനല്‍കാന്‍
തയ്യാറായാല്‍ അത്
ഏറ്റെടുത്ത്
നടത്തുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിന് പുതിയ
നിയമനിര്‍മ്മാണം
നടത്തുവാന്‍
തയ്യാറാവുമോയെന്ന്
വിശദമാക്കുമോ;
മാനേജര്‍മാര്‍ ഈ
ആവശ്യവുമായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പരീക്ഷാ
ചോദ്യപേപ്പറുകള്‍ തമിഴില്‍
ലഭിക്കാന്‍ നടപടി
4351.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.ടി.സി
തമിഴ് മീഡിയം
ട്രെയിനിംഗ്
സെന്ററുകളില്‍ പരീക്ഷാ
ചോദ്യപേപ്പറുകള്‍
തമിഴില്‍
ലഭിക്കാത്തതുകാരണം
പഠിതാക്കള്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
പരിശോധിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
4352.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
അധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പ് തന്നെ
സ്കൂളുകളില്‍
പാഠപുസ്തകങ്ങള്‍
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പാഠപുസ്തകങ്ങള്‍
അച്ചടിച്ച്
ലഭ്യമാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രീ-പ്രൈമറി വിഭാഗമില്ലാത്ത
സര്‍ക്കാര്‍, എയിഡഡ്
സ്കൂളുകള്‍
4353.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
പ്രീ-പ്രൈമറി
വിഭാഗമില്ലാത്ത
സര്‍ക്കാര്‍, എയിഡഡ്
സ്കൂളുകള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അവ ഏതൊക്കെയെന്ന്
അറിയിക്കാമോ?
പ്രീ-പ്രൈമറി
സ്കൂളുകളില്‍ മികച്ച
പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍
നടപടി
4354.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
ബൗദ്ധിക വികാസത്തില്‍
ഏറ്റവും നിര്‍ണ്ണായക
കാലഘട്ടമായ
പ്രീ-പ്രൈമറി
കാലഘട്ടത്തിലെ
വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
സൗകര്യങ്ങളാണ്
പൊതുമേഖലയില്‍
നിലവിലുള്ളത്
എന്നറിയിക്കുമോ;
(ബി)
കൊച്ചുകുട്ടികളുമായി
സൗഹൃദപരമായി
ഇടപഴകിക്കൊണ്ടും വിനോദ
വസ്തുക്കള്‍ നല്‍കിയും
ഉചിതമായ കളികളിലൂടെയും
പ്രീ-പ്രൈമറി
സ്കൂളുകളില്‍
മെച്ചപ്പെട്ട ഒരു പഠന
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
(സി)
പ്രീ-പ്രൈമറി
മേഖലയില്‍ കൂണ് പോലെ
മുളച്ചുപൊന്തുന്ന
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്കുളള
വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
വ്യക്തമാക്കുമോ?
എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പുകള്‍
4355.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എല്‍.എസ്.എസ്.,
യു.എസ്.എസ്
സ്കോളര്‍ഷിപ്പിന്
അര്‍ഹത നേടിയ
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം സ്കോളര്‍ഷിപ്പ്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
ഹയര്‍സെക്കന്ററി സ്കൂളുകള്‍
4356.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത അധ്യയന
വര്‍ഷത്തില്‍ പുതിയ
ഹയര്‍സെക്കന്ററി
സ്കൂളുകള്‍
അനുവദിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്
അനുവദിക്കുന്നത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഹയര്‍
സെക്കന്‍ഡറി സ്കൂളുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച വിവിധ കോടതി
വിധികള്‍ അനുസരിച്ച്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകള്‍
അനുവദിക്കുന്നതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
എച്ച്.
എസ്. എസ്. ടി കൊമേഴ്സ്
റാങ്ക് ലിസ്റ്റ്
4357.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
03.09.2014
ല്‍ നിലവില്‍ വന്ന
കാറ്റഗറി നം. 459/2010
എച്ച്. എസ്. എസ്. ടി
കൊമേഴ്സ് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
കഴിഞ്ഞ ശേഷം
നിയമനവുമായി
ബന്ധപ്പെട്ട്
ഉദ്യോഗാർത്ഥികള്‍
കൊടുത്ത കേസ്
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കേസ്
നിലവിലുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേസില്‍ ട്രിബ്യൂണല്‍
റിപ്പോർട്ട്
ആവശ്യപ്പെട്ട് ഹയർ
സെക്കണ്ടറി
ഡയറക്ടറേറ്റില്‍ നാല്
പ്രാവശ്യം മെമ്മോ
അയച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുവരെയും
ആയതിന് മറുപടി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ട്രിബ്യൂണല്‍
ആവശ്യപ്പെട്ട
റിപ്പോർട്ട്
അടിയന്തരമായി
നല്‍കുന്നതിനും
ഉദ്യോഗാർത്ഥികളുടെ
ആശങ്ക
മാറ്റുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ ?
ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളുടെ ലാബുകള്‍
4358.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളുടെ ലാബുകളിലെ
അടിസ്ഥാന സൗകര്യ വികസനം
മെച്ചപ്പെടുത്തുന്നതിന്
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ?
അംഗീകാരമുള്ള
തൊഴിലധിഷ്ഠിത കോഴ്സുകള്‍
4359.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
സംസ്ഥാനത്തെ എയ്ഡഡ്
ഉള്‍പ്പെടെയുള്ള എല്ലാ
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളുകളും
നാഷണല്‍ സ്കില്‍
ക്വാളിഫയിംഗ് ഫ്രെയിം
വര്‍ക്കിലേക്ക്
മാറ്റുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ദേശീയതലത്തില്‍
വി.എച്ച്.എസ്.സി.
ഇല്ലാതായതിനെത്തുടര്‍ന്ന്
കേരളത്തില്‍ നിലവിലുള്ള
പല തൊഴിലധിഷ്ഠിത
കോഴ്സുകള്‍ക്കും ദേശീയ
തലത്തില്‍ അംഗീകാരം
ലഭിക്കാത്ത സാഹചര്യത്തെ
എങ്ങനെ സംസ്ഥാനം
നേരിടും എന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
ദേശീയ തൊഴിലധിഷ്ഠിത
സംവിധാനം അധ്യാപകരെയും
ജീവനക്കാരെയും എങ്ങനെ
ബാധിക്കും എന്ന്
വ്യക്തമാക്കാമോ?
കായികാധ്യാപക
നിയമനം
4360.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായികാധ്യാപകരുടെ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
അഞ്ഞൂറ്
കുട്ടികളില്‍ അധികമുള്ള
സ്കൂളുകളില്‍ മറ്റ്
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍
ഉണ്ടെങ്കിലും
കായികാധ്യാപകരെ
നിയമിക്കണമെന്ന
വിഷയത്തില്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
എട്ട്,ഒന്‍പത്
ക്ലാസ്സുകളില്‍ അഞ്ച്
ഡിവിഷനുകളിലധികമുള്ള
സ്കൂളുകളില്‍
കുട്ടികളുടെ
എണ്ണത്തിനനുസരിച്ച്
കായികാധ്യാപകരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
കായികാധ്യാപകരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍ ലഹരി
പദാര്‍ത്ഥങ്ങളുടെ ഉപയോഗം
4361.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ മദ്യം, ലഹരി
പദാര്‍ത്ഥങ്ങള്‍
എന്നിവയുടെ ഉപയോഗം
ഭീതിജനകമായ വിധത്തില്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ആയതിനെതിരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്പ്പെട്ട
സ്കൂളുകള്‍
4362.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങള്‍ ആക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളെ
ഹൈടെക് ആക്കിയെന്നും
എത്ര ക്ലാസ്സ് മുറികള്‍
ഹൈടെക് ആക്കി
ഉയര്‍ത്തിയെന്നും
ഹൈടെക്ക്
ആകുന്നതിനുവേണ്ടി ഇനി
ഏതൊക്കെ സ്കൂളുകള്‍
ബാക്കിയുണ്ടെന്നും
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്
ഉള്‍പ്പെട്ട ചാലക്കുടിയിലെ
സ്കൂളുകള്‍
4363.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ചാലക്കുടി
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനും
നവീകരണത്തിനുമാണ്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്നും
അവയുടെ നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
ഐ.ആര്.എം.എല്‍.പി.സ്കൂള്‍
ചാലക്കുടി നഗരസഭയ്ക്ക്
കെെമാറുന്നതിന് നടപടി
4364.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
വിദ്യാഭ്യാസ
ഉപജില്ലയ്ക്കു കീഴില്‍
വരുന്ന
ഐ.ആര്.എം.എല്‍.പി.സ്കൂള്‍
ചാലക്കുടി നഗരസഭയ്ക്ക്
കെെമാറുന്നത്
സംബന്ധിച്ച അപേക്ഷ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിലെ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഐ.ആര്.എം.എല്‍.പി.സ്കൂള്‍
ചാലക്കുടി നഗരസഭയ്ക്കു്
കെെമാറുന്നതിനായി
അനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ജി.എച്ച്.എസ്.
മുണ്ടേരിയില്‍
ഹയര്‍സെക്കണ്ടറി വിഭാഗം
അനുവദിക്കുന്നതിന് നടപടി
4365.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രൈബല്‍
സ്കൂളായി പ്രവര്‍ത്തനം
ആരംഭിക്കുകയും പിന്നീട്
ഹൈസ്ക്കൂളായി
ഉയര്‍ത്തുകയും ചെയ്ത
പോത്തുകല്‍
പഞ്ചായത്തിലെ
ജി.എച്ച്.എസ്.മുണ്ടേരിയില്‍
നിലവില്‍ എത്ര
കുട്ടികള്‍ ഉണ്ടെന്നും
എത്ര ഡിവിഷനുകള്‍
ഉണ്ടെന്നും
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
ക്ലാസ്സ് മുറികളുടെ
എണ്ണവും പുതിയതായി
നിര്‍മ്മിക്കുന്നവയുടെ
എണ്ണവും അറിയിക്കാമോ;
(സി)
പോത്തുകല്‍
വില്ലേജില്‍
സര്‍ക്കാര്‍
ഹയര്‍സെക്കണ്ടറി,
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
29/05/2019-ാംതീയതി
243/2019 ഫയല്‍ പ്രകാരം
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
കോഴ്സുകള്‍
അനുവദിക്കണമെന്ന്
അപേക്ഷിച്ചുകൊണ്ട്
ഹെഡ്മിസ്ട്രസ് നല്കിയ
അപേക്ഷയിന്മേല്
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
ഡയറക്ടര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഈ
സ്കൂളില്‍
ഹയര്‍സെക്കണ്ടറി വിഭാഗം
അനുവദിക്കുന്നതിന്
ശിപാര്‍ശ ചെയ്യണമെന്ന്
അപേക്ഷിച്ച്
04.10.2019-ാം തീയതി
എ12/218/2019 ഫയല്‍
നമ്പറായി മലപ്പുറം
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക് മുണ്ടേരി
ജി.എച്ച്.എസ്.
ഹെഡ്മിസ്ട്രസ് നല്കിയ
ശിപാര്ശയിന്മേല്
വകുപ്പും
ഹയര്‍സെക്കണ്ടറി
ഡയറക്ട്രേറ്റും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ജി.എച്ച്.എസ്.എസ്.ഗണേശ്ഗിരി
ലാബ് നവീകരണം
4366.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്ന്
2019-20 സാമ്പത്തിക
വര്‍ഷത്തില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ജി.എച്ച്.എസ്.എസ്.
ഗണേശ്ഗിരിയുടെ ലാബ്
നവീകരണത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഈ പ്രവൃത്തിയുടെ
നിര്‍മ്മാണ ഏജന്‍സി
ഏതാണെന്നും
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
മരട്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
4367.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം അറിയിക്കുമോ;
(സി)
ഈ
അപര്യാപ്തത
പൂര്‍ണ്ണമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കുമ്പഡാജ
പഞ്ചായത്തില്‍ മലയാളം മീഡിയം
ഹൈസ്കൂള്‍
4368.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കുമ്പള ഉപവിദ്യാഭ്യാസ
ജില്ലയിലെ കുമ്പഡാജ
ഗ്രാമപഞ്ചായത്തില്‍
നിലവില്‍ സര്‍ക്കാര്‍,
എയ്ഡഡ്, തലത്തില്‍ എത്ര
എല്‍.പി., യു.പി,
ഹൈസ്കൂള്‍,
ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കന്നട, മലയാളം
മീഡിയങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ തിരിച്ചുള്ള
വിവരം നല്‍കാമോ;
(സി)
കുമ്പഡാജ
പഞ്ചായത്തില്‍ മലയാളം
മീഡിയം ഹൈസ്കൂള്‍
ഇല്ലെങ്കില്‍
അതിന്റേതായ പോരായ്മ
മനസിലാക്കി പ്രതിവിധി
കണ്ടത്തുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
മലയാളം
മീഡിയം ഹൈസ്കൂള്‍
ഇല്ലാത്തത് കൊണ്ട്
കുമ്പഡാജ പഞ്ചായത്തിലെ
കുട്ടികള്‍ എത്രദൂരം
സഞ്ചരിച്ചാലാണ് മലയാളം
പഠിക്കാന്‍ കഴിയുക
എന്ന് വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
മലയാളം മീഡിയം
ഹൈസ്കൂള്‍ ഇല്ലാത്ത
എത്ര പഞ്ചായത്തുകള്‍
ഉണ്ടെന്ന് പേര് സഹിതം
വ്യക്തമാക്കാമോ?
പാലക്കാട്
മോയൻ മോഡൽ ഗേള്‍സ് ഹയര്‍
സെക്കന്ററി സ്കൂള്‍
ഡിജിറ്റൈസേഷന്
4369.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
മോയൻ മോഡൽ ഗേള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂള്‍
ഡിജിറ്റൈസേഷനുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തികളുടെ
പുരോഗതി വിശദമാക്കാമോ?
കുളത്തൂര്‍
ഗവ: ഹയര്‍ സെക്കണ്ടറി
സ്കൂളിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
4370.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍ ഗവ: ഹയര്‍
സെക്കണ്ടറി സ്കൂളിനെ
മികവിന്റെ
കേന്ദ്രമാക്കുന്നതിന്
വേണ്ടി എത്ര കോടി
രൂപയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്
എന്ന് വിശദമാക്കാമോ;
(ബി)
ഭരണാനുമതി
പ്രകാരം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയ്ക്കാണ്
കരാറുകാരന് ടെണ്ടര്‍
എടുത്തത് എന്ന്
വ്യക്തമാക്കാമോ; കരാര്‍
എടുത്ത ഏജന്‍സി
ഏതെന്നും വിശദമാക്കാമോ;
(സി)
സ്കൂള്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
കടുങ്ങപുരം
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ എം.എല്‍.എ.
ഫണ്ടിന്റെ വിനിയോഗം
4371.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
പുഴക്കാട്ടിരി
ഗ്രാമപഞ്ചായത്തിലെ
കടുങ്ങപുരം ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ച എം.എല്‍.എ.
ഫണ്ടിന്റെ വിനിയോഗം
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്റെ
ഭാഗമായി അധിക തുക
ആവശ്യപ്പെട്ടുകൊണ്ട്
പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വകുപ്പ്
നല്കിയ 12/06/2019-ലെ
CE/BL/PL3/MLPM/350/19/BL
നമ്പര്‍ ശിപാര്‍ശയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഈ
വിഷയവുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍ ഫയലുകള്‍
ലഭ്യമാണോ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊണ്ടോട്ടി
മണ്ഡലത്തിലെ സ്മാര്‍ട്ട്
ക്ലാസ്സ് മുറികള്‍
4372.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാലയങ്ങളിലെ
സ്മാര്‍ട്ട്
ക്ലാസ്സ്റൂമുകള്‍,
അടുക്കള എന്നിവ
നിര്‍മ്മിക്കുന്നതിന്
തീരദേശ വികസന
കോര്പ്പറേഷന്
സാമ്പത്തിക സാങ്കേതിക
സഹായങ്ങള്‍
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(ബി)
തീരദേശ
വികസന കോര്‍പ്പറേഷന്റെ
ഈ പദ്ധതിയില്‍
കൊണ്ടോട്ടി
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
സ്കൂളുകള്‍, ചെയ്ത
പ്രവൃത്തി എന്നിവ
അറിയിക്കാമോ?
വോര്‍ക്കാടി
ഗ്രാമപഞ്ചായത്തില്‍ പുതിയ
മലയാളം മീഡിയം സ്കൂള്‍
4373.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിലെ
വോര്‍ക്കാടി
ഗ്രാമപഞ്ചായത്തില്‍
മലയാളം മീഡിയം സ്കൂള്‍
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വോര്‍ക്കാടി
പഞ്ചായത്തിലെ പാവൂര്‍
വില്ലേജില്‍ സര്‍വ്വെ
നം.248/1 ലെ 3 ഏക്കര്‍
15 സെന്റ് റവന്യൂ
ഭൂമിയില്‍ പുതിയ
സ്കൂള്‍ ആരംഭിക്കണമെന്ന
ആവശ്യത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പഞ്ചായത്തില്‍ മലയാളം
മീഡിയം സ്കൂള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ സ്കൂളുകള്‍ക്കുളള
പദ്ധതികള്‍
4374.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
സംസ്ഥാന സര്‍ക്കാരിന്റെ
അഞ്ച് കോടി, മൂന്ന്
കോടി, ഒരുകോടി രൂപയുടെ
പദ്ധതികള്‍
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ; ഈ
ഓരോ പ്രവൃത്തിയുടെയും
നിര്‍വഹണ ഏജന്‍സി
ഏതാണെന്ന് അറിയിക്കാമോ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ സ്കൂളുകളുടെ
ഭൗതിക സൗകര്യങ്ങള്‍
4375.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി തയാറാക്കിയ
രണ്ടാമത്തെ
പൊതുവിദ്യാഭ്യാസ
സ്കീമില്‍
ഉള്‍പ്പെട്ടിട്ടുള്ള
പരവൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
ഡി.പി.ആര്. കിഫ്ബി
അംഗീകരിച്ച് എസ്.പി.വി.
ആയി ഇന്‍കെലിനെ
ചുമതലപ്പെടുത്തിയിട്ടും
നാളിതുവരെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തത്
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടികള്‍ ഇതിനകം
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ചാത്തന്നൂര്‍
മണ്ഡലത്തില്‍ ഈ
സ്കീമില്‍
ഉള്‍പ്പെട്ടിട്ടുള്ള
ചിറക്കര
ജി.എച്ച്.എസ്.ന്റെ
ഡി.പി.ആര്. ഇതിനകം
കിറ്റ്കോ കിഫ്ബിയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയതിന്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
നെയ്യാറ്റിൻകര
ഗവൺമെന്റ് ബോയ്സ് ഹയർ
സെക്കന്ററി സ്കൂളിന്റെ
നിർമ്മാണ പ്രവൃത്തി
4376.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
നിയോജകമണ്ഡലത്തില്‍
അന്തർദേശീയ
നിലവാരത്തില്‍
ഉയർത്തുന്ന
നെയ്യാറ്റിൻകര
ഗവൺമെന്റ് ബോയ്സ് ഹയർ
സെക്കണ്ടറി സ്കൂളില്‍
നിർമ്മാണ പ്രവൃത്തിക്ക്
കിഫ്ബിയില്‍നിന്നും
അനുവദിച്ച അഞ്ച്കോടി
രൂപയിലും
എം.എല്‍.എ.-എ.ഡി.എസ്.ല്‍
നിന്ന് അനുവദിച്ച
തൊണ്ണൂറ്റി മൂന്ന്
ലക്ഷം രൂപയിലും എത്ര
രൂപയാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
അധികം
വരുന്ന തുകയ്ക്ക്
ഏതൊക്കെ പ്രവൃത്തികള്‍
ആണ് ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിൻകര
ഗവൺമെന്റ് ബോയ്സ് ഹയർ
സെക്കണ്ടറി സ്കൂളില്‍
എത്ര ചതുരശ്ര അടി
കെട്ടിടങ്ങള്‍ ആണ്
നിർമ്മിച്ചതെന്ന്
വ്യക്തമാക്കാമോ?
ഡി.ഇ.ഒ യുടെ പി.എ. തസ്തികയുടെ
പേരുമാറ്റം
4377.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജില്ലാ
വിദ്യാഭ്യാസ ഓഫീസുകളിലെ
പി.എ. ടു ഡി.ഇ.ഒ.
തസ്തികയുടെ പേര്
മാറ്റുവാന്‍
തീരുമാനമുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
അദ്ധ്യാപക
യോഗ്യത
4378.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.സി.ടി.ഇ.യ്ക്ക്
അദ്ധ്യാപകരുടെ യോഗ്യത
നിശ്ചയിക്കാനുള്ള
അധികാരമുണ്ടോ;
(ബി)
എന്‍.സി.ടി.ഇ.
നിശ്ചയിക്കുന്ന
അദ്ധ്യാപക യോഗ്യതകള്‍
നടപ്പിലാക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
ബാധ്യസ്ഥമാണോയെന്ന്
വ്യക്തമാക്കാമോ?
കെ-ടെറ്റ്
യോഗ്യത
4379.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമനാംഗീകാരം ലഭിച്ച
മുഴുവന്‍ അദ്ധ്യാപകരും
കെ-ടെറ്റ് യോഗ്യത
നിശ്ചയിച്ച
സമയപരിധിക്കുള്ളില്‍
കരസ്ഥമാക്കിയിട്ടില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കെ-ടെറ്റ്
യോഗ്യതയുടെ
കാര്യത്തില്‍
സര്‍ക്കാര്‍
സ്കൂളുകളിലും എയ്ഡഡ്
സ്കൂളുകളിലും വ്യത്യസ്ത
സമയ പരിധി
നിശ്ചയിച്ചിരിക്കുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാറ്റഗറി
മൂന്ന് പരീക്ഷയ്ക്ക്
മാതൃഭാഷയില്‍
ചോദ്യപ്പേപ്പര്‍
നല്‍കണമെന്നത്
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
വ്യക്തമാക്കുമോ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപക
തസ്തികയിലെ സംവരണ ഒഴിവുകള്‍
4380.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പിലെ
ഇരുപത്തിയഞ്ച് ശതമാനം
അദ്ധ്യാപക തസ്തികകള്‍
എല്‍.പി./യു.പി.
ടീച്ചര്മാര്,
മിനിസ്റ്റീരിയൽ
സ്റ്റാഫ്, ലാബ്
അസിസ്റ്റന്റുമാര്‍
എന്നിവരിൽ
യോഗ്യതയുള്ളവര്‍ക്കായി
സംവരണം ചെയ്ത് 2015-ൽ
ഉത്തരവായി അഞ്ച് വര്‍ഷം
കഴിഞ്ഞിട്ടും ഈ സംവരണ
വിഭാഗം ഒഴിവുകളിലെ
നിയമനത്തിന് അപേക്ഷ
ക്ഷണിക്കാത്തത് കാരണം
അര്‍ഹതപ്പെട്ട
പലര്‍ക്കും പ്രസ്തുത
ഉത്തരവിന്റെ പ്രയോജനം
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവരണ വിഭാഗം
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹയര്‍
സെക്കണ്ടറി ജൂനിയര്‍
കംപ്യൂട്ടര്‍ സയന്‍സ്
അദ്ധ്യാപക നിയമനം
4381.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഹയര്‍
സെക്കണ്ടറി ജൂനിയര്‍
കംപ്യൂട്ടര്‍ സയന്‍സ്
അദ്ധ്യാപക നിയമനത്തിന്
എന്തെല്ലാം യോഗ്യതകളാണ്
വേണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
പുത്തന്‍കാവ്
മെട്രോപോളിറ്റന്‍
സ്കൂളില്‍ പ്രസ്തുത
തസ്തികയില്‍ ജോലി
ചെയ്യുന്ന
കുര്യാക്കോസ്.റ്റി.സി.യുടെ
നിയമനം
അംഗീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
23-07-2009-ലെ
AD/B3/23960/09/CS,
31-03-2015-ലെ
A3/4591/RDD/HSC/14
എന്നീ നമ്പറുകളിലെ
ഉത്തരവ് അനുസരിച്ച്
നല്കിയ നിയമനങ്ങളിലെ
അതേ യോഗ്യതയുള്ള
കുര്യാക്കോസിന് നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
പാർട്ട്
ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
4382.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
ഫുള്‍ടൈം ബെനഫിറ്റ്
തസ്തികയില്‍ 2012
മുതല്‍ ജോലി
ചെയ്തുവരുന്ന പാർട്ട്
ടൈം വിത്ത് ഫുള്‍ടൈം
ബെനഫിറ്റ്
അദ്ധ്യാപകർക്ക് (ജൂനിയർ
ലാംഗ്വേജ് ടീച്ചർ -
ഹിന്ദി) ഫുള്‍ടൈം
ലാംഗ്വജ് ടീച്ചർ
തസ്തികയിലേക്ക് പ്രമോഷൻ
കൊടുക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
ഏത് വർഷം വരെ ജോലിയില്‍
പ്രവേശിച്ച പാർട്ട് ടൈം
ജൂനിയർ ലാംഗ്വേജ്
ടീച്ചർ ഹിന്ദി (യു.പി)
തസ്തികയില്‍ ജോലി
ചെയ്തുവരുന്നവർക്ക്
ജില്ലയില്‍ പ്രമോഷൻ
കൊടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഫുള്‍
ടൈം ബെനഫിറ്റ്
തസ്തികയിലെ അദ്ധ്യാപകന്
മതിയായ യോഗ്യതകള്‍
ഉണ്ടെങ്കില്‍ ഫുള്‍ടൈം
തസ്തികയിലെ
അദ്ധ്യാപകനോടൊപ്പം
പ്രമോഷന് അർഹതയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
തിരുവനന്തപുരം
ജില്ലയില്‍ അപ്രകാരം
ഏത് വർഷം വരെ ജോലിയില്‍
പ്രവേശിച്ചവര്‍ക്ക്
പ്രമോഷൻ
കൊടുത്തിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമോ;
(സി)
നിലവില്‍
ജൂനിയർ ലാംഗ്വേജ്
ടീച്ചർ (ഹിന്ദി)
തസ്തികയില്‍ ഫുള്‍ടൈം
ബെനഫിറ്റില്‍ ജോലി
ചെയ്തുവരുന്ന
അദ്ധ്യാപകർക്ക് പ്രമോഷൻ
കൊടുക്കാൻ
താമസമുണ്ടായിട്ടുണ്ടെങ്കില്
അതിന്റെ കാരണമെന്താണ്;
നിലവില്‍ ഈ പ്രമോഷന്
യോഗ്യരായ അദ്ധ്യാപകരുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
2007
ജനുവരി മാസം ജോലിയില്‍
പ്രവേശിച്ച പാർട്ട് ടൈം
ജൂനിയർ ലാംഗ്വേജ്
(ഹിന്ദി) ടീച്ചർമാർക്ക്
ഫുള്‍ടൈം ലാംഗ്വേജ്
ടീച്ചർമാരായി പ്രമോഷൻ
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന് കാരണം
എന്താണ്;
(ഇ)
കേരളത്തിലെ
മറ്റ് ജില്ലകളില്‍ ഏത്
വർഷം വരെ ജോലിയില്‍
പ്രവേശിച്ച പാർട്ട് ടൈം
ജൂനിയർ
ലാംഗ്വേജ്(ഹിന്ദി)
ടീച്ചർമാർക്ക് ഫുള്‍ടൈം
ലാംഗ്വേജ് ടീച്ചർമാരായി
പ്രമോഷൻ
കൊടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പാർട്ട്
ടൈം ജൂനിയർ അദ്ധ്യാപകർ
4383.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാർട്ട് ടൈം ജൂനിയർ
(ഹിന്ദി) അദ്ധ്യാപകരെ
അഞ്ചു വർഷം
പൂർത്തിയാക്കുമ്പോള്‍
ഫുള്‍ ടൈം
ആക്കിയിട്ടുള്ളതിന്റെ
ഉത്തരവ് നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
ഹയർസെക്കണ്ടറി ജൂനിയർ
(ഹിന്ദി) അദ്ധ്യാപകരെ
അഞ്ചുവർഷം
പൂർത്തിയാക്കുമ്പോള്‍
സീനിയർ ആക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവ്
നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
അംഗീകൃത
വിദ്യാലയങ്ങളിലെ അദ്ധ്യാപക
നിയമനങ്ങള്‍
4384.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയിലെ അംഗീകൃത
വിദ്യാലയങ്ങളിലെ 2014
മുതല്‍ 2018 വരെയുളള
കാലയളവിലെ അദ്ധ്യാപക
നിയമനങ്ങള്‍
അംഗീകരിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങള്‍
പഴക്കമുളള അപേക്ഷകള്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയില്‍ എല്‍.പി., യു.പി.
ടീച്ചർ ഒഴിവുകള്‍
4385.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ എല്‍.പി.,
യു.പി. ടീച്ചർ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ സഹതാപാർഹ
അന്തർ ജില്ലാ സ്ഥലം
മാറ്റത്തിന് മാറ്റി
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകളിലേയ്ക്ക്
വേണ്ടത്ര അപേക്ഷകർ
ഉണ്ടോയെന്ന്
അറിയിക്കുമോ;
(സി)
വേണ്ടത്ര
അപേക്ഷകർ ഇല്ലാത്ത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോർട്ട്
ചെയ്യുവാൻ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഒഴിവുകള്‍
പി.എസ്.സി.ക്ക് മാറ്റി
നല്കുവാൻ എന്തെങ്കിലും
നിയമതടസ്സം
ഉണ്ടാകുമോയെന്ന കാര്യം
വ്യക്തമാക്കാമോ;
(ഇ)
ഈ
തസ്തികകളിലെ എത്ര
അദ്ധ്യാപകർ അന്യത്ര
സേവന വ്യവസ്ഥയില്‍ ജോലി
ചെയ്ത് വരുന്നുണ്ടെന്ന്
അറിയിക്കുമോ;
(എഫ്)
ഭരണ
പരിഷ്ക്കാര കമ്മീഷന്റെ
20.09.2019ലെ ഉത്തരവ്
പ്രകാരം ഈ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്യുവാൻ
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ
എച്ച്.എസ്.എ.ഒഴിവുകള്‍
4386.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ സര്‍ക്കാര്‍
വക എത്ര ഹൈസ്കൂള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
ആകെ എത്ര
എച്ച്.എസ്.എ.(ഹിന്ദി)
അദ്ധ്യാപക
തസ്തികകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളിലാണ്
എച്ച്.എസ്.എ.(ഹിന്ദി)
അദ്ധ്യാപക തസ്തികകള്‍
ഒഴിവുള്ളത്;
വിശദമാക്കാമോ;
(ഡി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്രയെന്നും
അറിയിക്കുമോ;
(ഇ)
1-2-2019
മുതല്‍ 31.9.2020 വരെ
കാലയളവില്‍ കണ്ണൂര്‍
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
റിട്ടയര്‍ ചെയ്യുന്ന
എച്ച്.എസ്.എ.(ഹിന്ദി)
അദ്ധ്യാപകര്‍
എത്രയെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
അദ്ധ്യാപക തസ്തികയുടെ
മാനദണ്ഡം
4387.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
അദ്ധ്യാപക തസ്തിക
കണക്കാക്കുന്നതിന്റെ
മാനദണ്ഡം
പുതുക്കിയിട്ടുണ്ടോ;
(ബി)
പുതുക്കിയ
മാനദണ്ഡപ്രകാരം
അദ്ധ്യാപക തസ്തികകളുടെ
എണ്ണത്തില്‍ കുറവ്
ഉണ്ടാകുമോ;
വിശദമാക്കുമോ?
സ്കൂളുകളുടെ
സുരക്ഷയ്ക്കായി
വിമുക്തഭടന്മാരുടെ സേവനം
4388.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാലയങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗം
ഇല്ലാതാക്കാന്‍
നടത്തിവരുന്ന
ഇടപെടലുകള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
ഉദ്ദേശ്യത്തിനായി
സ്കൂളുകളുടെ കാവലിനായി
വിമുക്തഭടന്മാരെ
നിയോഗിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
അദ്ധ്യാപകരുടെ
സര്‍വ്വീസ് റഗുലറൈസ്
ചെയ്യുന്നതിന് നടപടി
4389.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
(ജെ) വകുപ്പിന്റെ
08.05.2018 ലെ സ.ഉ.(കൈ)
നം.82/2018 ഉത്തരവ്
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
മേല്‍പ്പറഞ്ഞ
ഉത്തരവ് പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലയിലെ
എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലയിലെ
ശമ്പള ബില്‍ ഡി.ഇ.ഒ.
മേലൊപ്പ്
വയ്ക്കേണ്ടിവന്ന
വിദ്യാലയങ്ങള്‍ക്ക്
മാത്രമാണ് മേല്‍പ്പറഞ്ഞ
ഉത്തരവ് പ്രകാരമുള്ള
ആനുകൂല്യം
ലഭിക്കാതെവന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ആറ്റിങ്ങല്‍
ഡി.ഇ.ഒ.യുടെ നടപടി
കാരണം നിരവധി
അദ്ധ്യാപകര്‍ക്ക്
ഇന്ക്രിമെന്റ്പോലും
2015 ന് ശേഷം
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മേല്‍പ്പറഞ്ഞ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലയിലെ
അദ്ധ്യാപകരുടെ
സര്‍വ്വീസ് റഗുലറൈസ്
ചെയ്ത് ആനൂകൂല്യങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹയര്‍സെക്കണ്ടറി
അദ്ധ്യാപക ഒഴിവുകള്‍
4390.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പില്‍ നിലവിലുളള
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപക ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തസ്തിക
നിര്‍ണ്ണയ റിവ്യൂ
പൂര്‍ത്തിയാക്കാനുള്ള
ജില്ലകള്‍
4391.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ഗവണ്മെന്റ്
സ്കൂളുകളിലെ
എല്‍.പി.എസ്.ടി,
യു.പി.എസ്.ടി
തസ്തികകളില്‍ സ്റ്റാഫ്
ഫിക്സേഷന് റിവ്യൂ
നടക്കുന്നതിന്റെ
അടിസ്ഥാനത്തില്‍ 2019
ജൂലൈ മാസത്തിന് ശേഷം
ഉണ്ടായിട്ടുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്ത
സാഹചര്യം ഉണ്ടോ; എത്ര
ഒഴിവുകളാണ് ഈ
തസ്തികകളില്‍ മാറ്റി
വയ്ക്കപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
തസ്തിക
നിര്‍ണ്ണയ റിവ്യൂ
പൂര്‍ത്തിയാക്കാനുള്ള
ജില്ലകള്‍ ഏതൊക്കെ
എന്നും ഏത്
തീയതിക്കുള്ളില്‍
പ്രസ്തുത ജില്ലകളിലെ
റിവ്യൂ
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
റിവ്യൂ
പൂര്‍ത്തിയാകുമ്പോള്‍
നഷ്ടപ്പെടുവാന്‍
സാധ്യതയുള്ള
തസ്തികകളിലെ
അദ്ധ്യാപകരെ എപ്രകാരം
പുനര്‍വിന്യസിക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
പ്രൊട്ടക്റ്റഡ്
അദ്ധ്യാപകര്‍ക്ക് നിയമനം
4392.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എയ്ഡഡ്
സ്കൂളുകളില്‍ എത്ര
പ്രൊട്ടക്റ്റഡ്
അദ്ധ്യാപകരുണ്ടായിരുന്നു;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ഇതിനകം
നിയമനം നല്കി;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ പരാതി പരിഹാര
സെല്‍
4393.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
അദ്ധ്യാപകരുടെ
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട് പരാതി
പരിഹാര സെല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
അറിയിക്കുമോ;
(ബി)
പരാതി
പരിഹാര സെല്‍
രൂപീകരിച്ചിരിക്കുന്നത്
സര്‍ക്കാര്‍
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വെളിപ്പെടുത്തുമോ;
(സി)
പരാതി
പരിഹാര സെല്ലിന്റെ
രൂപീകരണം സംബന്ധിച്ച
അറിയിപ്പ് ജില്ലാ ഉപ
ഡയറക്ടര്‍, ജില്ലാ
വിദ്യാഭ്യാസ/ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
എന്നിവര്‍ക്ക്
നല്കിയിരുന്നുവോ;
(ഡി)
പൊതു
വിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ
അഡീഷണല്‍ ഡയറക്ടര്‍
(അക്കാദമിക്)
നിയമനാംഗീകാരം നിരസിച്ച
എത്ര റിവിഷന്‍
ഹര്‍ജികള്‍ ഈ പരാതി
പരിഹാര സെല്ലില്‍
നിയമനാംഗീകാരം നല്കി
തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
ജൂനിയര്‍ അറബിക് ഉപഭാഷ
അദ്ധ്യാപക തസ്തിക
4394.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ ജൂനിയര്‍
അറബിക് ഉപഭാഷ അദ്ധ്യാപക
തസ്തിക അനുവദിക്കാന്‍
എത്ര കുട്ടികള്‍
വേണമെന്നാണ്
21.4.1998-ലെ
125/98/G.Edn എന്ന
ഉത്തരവില്‍
നിഷ്ക്കര്ഷിച്ചിരുന്നത്;
(ബി)
നിലവില്‍
പ്രസ്തുത തസ്തിക
അനുവദിക്കാന്‍ എത്ര
കുട്ടികള്‍ വേണം; ഇത്
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ അറബിക്
ഉപഭാഷാ അദ്ധ്യാപകരുടെ
തസ്തിക
അനുവദിക്കുന്നതിന്
കുട്ടികളുടെ
എണ്ണക്കുറവ് മൂലം
തടസ്സം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ നിയമനാംഗീകാരം
4395.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ല/ഉപജില്ലാ
വിദ്യാഭ്യാസ
ഓഫീസുകളില്‍
ചെയ്തുവരുന്ന എയ്ഡഡ്
സ്കൂളുകളിലെ
നിയമനാംഗീകാരം, തസ്തിക
നിര്‍ണ്ണയം തുടങ്ങിയ
നടപടികള്‍ സര്‍ക്കാര്‍
നേരിട്ട് ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
പ്രപ്പോസല്‍
തയ്യാറാക്കി
നല്‍കുന്നതിന്
പൊതുവിദ്യാഭ്യാസ
ഡയറക്ടറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഇപ്രകാരം ഒരു
ശിപാര്‍ശ സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് കെ.ഇ.ആര്
ഭേദഗതി ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
ഈ വിഷയം
അദ്ധ്യാപക/സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
പുതുതായി
സൃഷ്ടിച്ച അദ്ധ്യാപക
തസ്തികകള്‍
4396.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എല്‍.പി., യു.പി.,
ഹൈസ്കൂള്‍, ഹയര്‍
സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
വിഭാഗങ്ങളിലായി എത്ര
അദ്ധ്യാപകരുടെ
തസ്തികകള്‍ പുതുതായി
എയ്ഡഡ്, സര്‍ക്കാര്‍
മേഖലകളില്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
എച്ച്.എസ്.എ.
സോഷ്യല്‍ സയന്‍സ് നിയമനം
4397.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
എച്ച്.എസ്.എ. സോഷ്യല്‍
സയന്‍സ് തസ്തികയില്‍
നിന്നും 01.01.2018 ന്
ശേഷം എത്ര പേര്‍ക്ക്
തസ്തിക മാറ്റം വഴി
എച്ച്.എസ്.എസ്.ടി. ആയി
നിയമനം
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
01.01.2020
മുതല്‍ 31.03.2021 വരെ
എറണാകുളം ജില്ലയില്‍
എച്ച്.എസ്.എ. സോഷ്യല്‍
സയന്‍സ് തസ്തികയിലുള്ള
എത്ര അദ്ധ്യാപകരാണ്
വിരമിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
വിരമിക്കുന്ന
അദ്ധ്യാപകരുടെ പേര്,
നിലവില്‍ ജോലി
ചെയ്യുന്ന സ്കൂള്‍
എന്നിവ വ്യക്തമാക്കാമോ?
തൃശ്ശൂർ
ജില്ലയിലെ യു.പി.എസ്.എ.
തസ്തികയിലെ ഒഴിവുകൾ
4398.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂർ
ജില്ലയിൽ 2020- 21
അധ്യയനവർഷത്തിൽ
യു.പി.എസ്.എ. തസ്തികയിൽ
എത്ര റിട്ടയർമെൻറ്
ഒഴിവുകളുണ്ടെന്നും എത്ര
ഹെഡ്മാസ്റ്റർ പ്രമോഷൻ
തസ്തികകളുണ്ടെന്നും
അറിയിക്കുമോ;
(ബി)
പ്രമോഷൻ,
റിട്ടയർമെൻറ് എന്നിവ
വഴി വരുന്ന ഒഴിവുകൾ
പി.എസ്.സി-യ്ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ ഒഴിവുകൾ ഉടൻ
റിപ്പോർട്ട് ചെയ്യാൻ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
2019-20
അധ്യയനവർഷത്തിൽ തൃശ്ശൂർ
ജില്ലയിൽ യു.പി.എസ്.എ.
തസ്തികയിൽ ജോലി
ചെയ്തിരുന്ന എത്ര
അധ്യാപകർക്ക് ഹൈസ്കൂൾ
അസിസ്റ്റൻറ്
തസ്തികയിലേക്ക് പ്രമോഷൻ
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
കെടെറ്റ്/സിടെറ്റ്
പരീക്ഷാ യോഗ്യത
4399.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.പി.എസ്.എ.,യു.പി.എസ്.എ.
തസ്തികകളിലേക്ക്
പി.എസ്.സി.
പുറപ്പെടുവിച്ചിട്ടുള്ള
വിജ്ഞാപനത്തില്‍
കെടെറ്റ്/സിടെറ്റ്
യോഗ്യത
നേടിയിരിക്കണമെന്ന
വ്യവസ്ഥ ഉള്ളതിനാൽ
ടി.ടി.സി./ബി.എഡ്.
യോഗ്യതയുള്ള പ്രായപരിധി
കഴിയാറായവര്‍ക്ക്
പ്രസ്തുത
തസ്തികകളിലേക്ക്
അപേക്ഷിക്കുവാൻ
കഴിയാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിൽ എന്തെങ്കിലും
തരത്തിലുള്ള ഇളവ്
നൽകുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
കെടെറ്റ്/സിടെറ്റ്എന്നീ
പരീക്ഷകള്‍ക്കുള്ള
മിനിമം പാസ്സ്
മാര്‍ക്ക്,കഴിഞ്ഞവര്‍ഷത്തെ
വിജയശതമാനം എന്നിവ
എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
പരീക്ഷാ
ഫീസ് 500 രൂപ എന്നത്
കുറയ്ക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
തിരുവനന്തപുരം
എല്‍.പി.എസ്.എ. ഒഴിവുകള്‍
4400.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എല്‍.പി.എസ്.എ. (മലയാളം
മീഡിയം) തസ്തികയില്‍
31.05.2020 വരെ
എന്‍.ജെ.ഡി.,
സ്ഥാനക്കയറ്റം,
വിരമിക്കല്‍ ഉള്‍പ്പെടെ
ആകെ എത്ര ഒഴിവുകള്‍
ഉണ്ടാകുമെന്ന്
അറിയിക്കാമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം
തുടക്കത്തില്‍ത്തന്നെ
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
സാധ്യമാക്കുന്നതിനായി
പ്രതീക്ഷിത ഒഴിവുകള്‍
ഉള്‍പ്പെടെയുള്ള എല്ലാ
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
എടുത്തിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍ തസ്തികയും
ബി.എഡ്.കമ്പ്യൂട്ടര്‍
സയന്‍സും
4401.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹയര്‍സെക്കന്ററി
എഡ്യൂക്കേഷന്‍
സ്റ്റേറ്റ് സര്‍വ്വീസ്
സ്പെഷ്യല്‍ റൂള്‍
(G.O.(P)
No.144/2001/Gen. edn.
തീയതി 16.04.2001)
എച്ച്.എസ്.എസ്.ടി.
കമ്പ്യൂട്ടര്‍ സയന്‍സ്/
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍
തസ്തികയില്‍ ബി.എഡ്.
കമ്പ്യൂട്ടര്‍ സയന്‍സ്
കൂടി ഉള്‍പ്പെടുത്തി
ഭേദഗതി വരുത്തുവാന്‍
നാളിതുവരെ സര്‍ക്കാര്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡിറ്റര്‍മിനേഷന്‍
ഓഫ് മിനിമം
ക്വാളിഫിക്കേഷന്‍ ഫോര്‍
റിക്രൂട്ട്മെന്റ് ആന്റ്
ടീച്ചേഴ്സ് ഇന്‍
സ്കൂള്‍ റഗുലേഷന് 2014
പ്രകാരം
ഹയര്‍സെക്കണ്ടറി
ടീച്ചേഴ്സിന്റെ മിനിമം
യോഗ്യത പി.ജി.യും
ബി.എഡും ആയിരിക്കെ
എച്ച്.എസ്.എസ്.ടി.
കമ്പ്യൂട്ടര്‍
സയന്‍സ്/കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍
തസ്തികയിലേക്ക് ബി.എഡ്.
കമ്പ്യൂട്ടര്‍ സയന്‍സ്
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മുന്‍ഗണനയോ പ്രത്യേക
പരിഗണനയോ നല്കുവാന്
നാളിതുവരെ സര്‍ക്കാര്‍
തയ്യാറായിട്ടുണ്ടോ;
(സി)
ഇതിന്മേല്
എന്ത് നടപടി
കൈക്കൊള്ളുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്‍.സി.റ്റി.ഇ.യ്ക്ക്
അദ്ധ്യാപകരുടെ യോഗ്യത
നിശ്ചയിക്കാനുളള
അധികാരം ഉണ്ടോ;
(ഇ)
എന്‍.സി.റ്റി.ഇ.
പുറപ്പെടുവിക്കുന്ന
അദ്ധ്യാപകരുടെ
യോഗ്യതകള്‍
നടപ്പിലാക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
ബാദ്ധ്യസ്ഥരാണോ;
അറിയിക്കുമോ?
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക് എന്‍.ഒ.സി.
4402.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി.
നിഷേധിക്കുന്നതായ പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
അപേക്ഷിച്ച
പ്രകാരം നിലവില്‍ എത്ര
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
സര്‍ക്കാരില്‍നിന്ന്
എന്‍.ഒ.സി.
ലഭിക്കാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്‍.ഒ.സി.
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
4403.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
എയ്ഡഡ് പദവി നല്കി;
ഇനിയും സ്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്കുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
ഐ.ടി.
@ സ്കൂള്‍,എസ്.ഐ.ഇ.റ്റി.
ഏകോപനം
4404.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഐ.ടി.
@ സ്കൂളും
എസ്.ഐ.ഇ.റ്റി. യും
ഏകോപിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഒ.ബി.സി.
വിദ്യാര്‍ത്ഥികള്‍ക്ക് നല്കി
വന്നിരുന്ന ഫീസ് ആനുകൂല്യം
4405.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന ഒ.ബി.സി.
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വന്നിരുന്ന ഫീസ്
ആനുകൂല്യം
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന് ഇടയായ സാഹചര്യം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആനുകൂല്യം
പുനസ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.
പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക്
4406.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാര്‍ച്ച്
2019ലെ
എസ്.എസ്.എല്‍.സി.
പരീക്ഷക്ക് ഗ്രേസ്
മാര്‍ക്ക്
ആനുകൂല്യത്തിന്
20.05.2019ന്
(Reg.No.572263)
മുഹമ്മദ് അമീന് കെ.
(സെന്റ് തോമസ് ഹയര്‍
സെക്കന്ററി സ്കൂള്‍,
നടവയല്‍) നല്കിയ
അപേക്ഷ ഹെഡ്മാസ്റ്റര്
ഉടന്‍ തന്നെ
ഓണ്‍ലൈനായും തുടര്‍ന്ന്
17.09.2019ന്
ഓഫ്ലൈനായും
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
നല്‍കിയിരുന്നോ; ഈ
വിഷയത്തില്‍
ഉത്തരവുകളെന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഉത്തരവായിട്ടില്ലെങ്കില്
പത്ത് മാസങ്ങള്‍ക്ക്
ശേഷവും ഈ വിഷയത്തില്‍
മതിയായ ഉത്തരവ്
പുറപ്പെടുവിക്കാതെ
കാലതാമസം ഉണ്ടായതിന്
കാരണം വ്യക്തമാക്കുമോ;
(സി)
ഈ
വിഷയത്തില്‍ ഗ്രേസ്
മാര്‍ക്ക് അനുവദിച്ച്
ഉത്തരവ്
പുറപ്പെടുവിച്ച് ആയത്
പരീക്ഷാ കമ്മീഷണര്‍ക്ക്
അയച്ചിട്ടുണ്ടെങ്കില്‍
ആയത് എന്നാണെന്നും
ബന്ധപ്പെട്ട ഫയല്‍
നമ്പരും
വ്യക്തമാക്കുമോ;
(ഡി)
സമയബന്ധിതമായി
ഈ ഫയലില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഓഫീസിലെ
ജീവനക്കാര്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
തിരുത്തല്‍
4407.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
സ്കൂള്‍
സര്‍ട്ടിഫിക്കറ്റില്‍
ആവശ്യമായ തിരുത്തല്‍
വരുത്തുന്നതുമായി
ബന്ധപ്പെട്ട് ജംഷിദ്
ടി.പി. എന്ന കുട്ടിയുടെ
ബിസി3/31184/2018/CGE
നമ്പരായി ലഭിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ നടപടികള്‍
അവസാനിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സര്‍ട്ടിഫിക്കറ്റില്‍
ആവശ്യമായ തിരുത്തല്‍
വരുത്തി
ഇക്കാലയളവിനുള്ളില്‍
സര്‍ട്ടിഫിക്കറ്റ്
സ്കൂള്‍ മുഖേനയോ മറ്റോ
തിരികെ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നല്‍കാത്തതെന്നും
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കുമോ?
പത്താം
ക്ലാസ്സിലെ പഠന വൈകല്യ
സർട്ടിഫിക്കറ്റ്
4408.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ക്ലാസ്സിലെ പഠന വൈകല്യ
സർട്ടിഫിക്കറ്റ്
നല്‍കുന്നതിന് വേണ്ട
അസ്സസ്മെന്റ് നടത്താന്‍
ആവശ്യമായ ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
ഒക്ക്യുപേഷണല്‍
തെറാപ്പിസ്റ്റ്
എന്നിവര്‍ വിദ്യാഭ്യാസ
വകുപ്പിൽ ഇല്ലെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ നടപടികൾ
വിദ്യാഭ്യാസ വകുപ്പ്
കൈക്കൊള്ളുമോ; ബ്ലോക്ക്
തലത്തിൽ ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
ഒക്ക്യുപേഷണല്‍
തെറാപ്പിസ്റ്റ്
എന്നിവരെ
നിയമിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
(സി)
പഠന
വൈകല്യ പരിശോധനകൾ
സാധാരണയായി പത്താം
ക്ലാസ്സിലാണ് നടത്തി
വരുന്നതെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പരിശോധനകൾ പ്രാഥമിക
ക്ലാസ്സുകളിൽ നടത്തി
കുട്ടികളുടെ പഠന
വൈകല്യം വിലയിരുത്തിയാൽ
ആവശ്യമുള്ളവർക്ക്
ചികിത്സയും സഹായവും
നേരത്തെ തന്നെ
ലഭിക്കുന്നതിനും മികച്ച
ഫലം ഉറപ്പാക്കുന്നതിനും
ഉപകരിക്കുമെന്നത്
കണക്കാക്കി ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളുടെ ഭൗതിക
സൗകര്യവികസനത്തിന് ചാലഞ്ച്
ഫണ്ട്
4409.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി എയ്ഡഡ്
സ്കൂളുകള്‍ക്ക് ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനുളള
ചാലഞ്ച് ഫണ്ട്
ഇപ്പോള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
കേരളത്തിലെ
എത്ര സ്കൂളുകള്‍ക്ക്
ചാലഞ്ച് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ട്;
(സി)
കോഴിക്കോട്
ജില്ലയിലെ ചാലഞ്ച്
ഫണ്ട് ലഭിച്ച
സ്കൂളുകളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(ഡി)
ചാലഞ്ച്
ഫണ്ട് ലഭിക്കുന്നതിനുളള
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ?
സ്കൂള്‍
പാചക തൊഴിലാളികളുടെ എണ്ണം
4410.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
പ്രകാരം ജോലി
ചെയ്യുന്ന പാചക
തൊഴിലാളികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിനനുസൃതമായി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ സര്‍ക്കാരിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
02.07.2019ല്‍ മലപ്പുറം
എം.എല്‍.എ. നല്കിയ
നിവേദനത്തിലെ
വസ്തുതകള്‍ കൂടി
കണക്കിലെടുത്ത്
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി പാചക
തൊഴിലാളികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുമോ?
സ്കൂള്‍
പ്രവേശന അവലോകനം
4411.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ പ്രവേശന
നിരക്കില്‍ കഴിഞ്ഞ നാല്
വര്‍ഷമായി കാണപ്പെടുന്ന
പ്രവണത എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ
സ്കൂള്‍ പ്രവേശന
അവലോകനം
വര്‍ഷാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്,
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് എന്നിവയുടെ
അടിസ്ഥാനത്തില്‍
ക്രമപ്പെടുത്തി
നല്‍കാമോ?
മാതൃഭാഷ
മലയാളമാക്കിയ നിയമം
നടപ്പാക്കല്‍
4412.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ക്ലാസ് മുതല്‍ പത്താം
ക്ലാസ് വരെ മാതൃഭാഷ
മലയാളമാക്കിക്കൊണ്ടുള്ള
നിയമം സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കാത്ത
ഏതെങ്കിലും പ്രധാന
അദ്ധ്യാപകനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഒന്നാം
ക്ലാസ് മുതലുള്ള
പാഠപുസ്തകങ്ങളില്‍
മലയാള അക്കങ്ങള്‍ കൂടി
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
4413.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ലോവര്‍
പ്രൈമറി, യു പി,
ഹൈസ്കൂള്‍ തലങ്ങളിലെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2019-20
സാമ്പത്തികവര്‍ഷത്തില്‍
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
എത്രയാണെന്ന്
വിശദമാക്കാമോ?
സ്കോള്‍
കേരളയിലെ നിയമനം
4414.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കോള്‍
കേരളയില്‍ നിലവില്‍
എത്ര ജീവനക്കാര്‍ ജോലി
നോക്കുന്നു; ഇതില്‍
എത്രപേര്‍
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്നു; ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി നോക്കുന്നത്
എത്ര പേര്;
അറിയിക്കുമോ;
(ബി)
കോണ്‍ട്രാക്ട്
ആയി നിയമനം
നല്‍കിയതിന്റെ
വ്യവസ്ഥകള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
സ്കോള്‍
കേരളയില്‍ പുതിയതായി
തസ്തിക അനുവദിച്ചതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
തസ്തിക അനുവദിച്ച
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
സ്കോള്‍
കേരളയില്‍ പുതിയ തസ്തിക
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ നിയമന
ചട്ടങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
നിയമന ചട്ടങ്ങള്‍
പി.എസ്.സി.ക്ക്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
എല്‍.ബി.എസ്. സെന്റര്‍
ഫോര്‍ സയന്‍സ്
ടെക്നോളജിയുടെ ഇതുമായി
ബന്ധപ്പെട്ട പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
പാലക്കാട്
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്
പുതിയ കെട്ടിടം
4415.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പാലക്കാട് ജില്ലാ
വിദ്യാഭ്യാസ ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട് അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ കിഫ്ബി സഹായം
നല്കുന്ന സ്കൂളുകള്‍
4416.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ കിഫ്ബി
ധനസഹായം നല്കുന്ന
സ്കൂളുകളുടെ പട്ടിക
ലഭ്യമാക്കാമോ;
(ബി)
ഓരോ
സ്കൂളിന്റെയും
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
കില
നടപ്പാക്കുന്ന
പദ്ധതികളില്‍
ഉള്‍പ്പെട്ട സ്കൂളുകള്‍
ഏതെല്ലാമാണെന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
സൗജന്യമായി
സ്കൂള്‍ യൂണിഫോം
നല്‍കുന്നതിനുള്ള പദ്ധതി
4417.
ശ്രീ.റോജി
എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളിലെ എല്ലാ
കുട്ടികള്‍ക്കും
സൗജന്യമായി സ്കൂള്‍
യൂണിഫോം
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം എത്ര
കുട്ടികള്‍ക്ക്
ഇപ്രകാരം യൂണിഫോം
വിതരണം ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
അടുത്ത
അദ്ധ്യന വര്‍ഷം
സൗജന്യമായി സ്കൂള്‍
യൂണിഫോം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പരീക്ഷാഭവൻ
നടത്തുന്ന ടൈപ്പ് റൈറ്റിംഗ്
പരീക്ഷകള്‍
4418.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഭവൻ
നടത്തുന്ന കെ.ജി.ടി.ഇ
ടൈപ്പ്റൈറ്റിംഗ് പരീക്ഷ
കഴിഞ്ഞാലുടൻതന്നെ
ചോദ്യപേപ്പർ
വിദ്യാർത്ഥികള്‍ക്ക്
നല്‍കണമെന്ന്
നോട്ടിഫിക്കേഷനില്‍
നിർദ്ദേശമുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
എന്നാല്‍
പരീക്ഷ നടത്തുന്ന
സ്കൂളുകള്‍ ചോദ്യപേപ്പർ
നല്കാതിരിക്കുന്നതും
വിദ്യാർത്ഥികള്‍ക്ക് അവ
ലഭിക്കാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വിദ്യാർത്ഥികള്‍ക്ക്
പരീക്ഷ കഴിഞ്ഞാലുടൻ
തന്നെ ചോദ്യ പേപ്പർ
നല്‍കുന്നതിനുള്ള
നിർദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ;
(ഡി)
ടൈപ്പ്
റൈറ്റിംഗ്
ഇൻസ്റ്റിറ്റ്യൂട്ടുകള്‍
പരീക്ഷയ്ക്ക് അയക്കുന്ന
മൊത്തം കുട്ടികളുടെ
ചെല്ലാൻ ഒറ്റ
ചെല്ലാനായി
അടക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ)
പരീക്ഷാഭവൻ
നിലവില്‍
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ് ഹൈസ്പീഡ്
പരീക്ഷ നടത്തുന്നതുപോലെ
ടൈപ്പ്റൈറ്റിംഗ്
മലയാളം, ഹിന്ദി
ഹൈസ്പീഡ് പരീക്ഷകളും
കൂടി നടത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പഞ്ചായത്ത്
തലത്തിലുള്ള സ്കൂളുകളുടെ
നിയന്ത്രണം
4419.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
തലത്തിലുള്ള
സ്കൂളുകളുടെ നിയന്ത്രണം
ഏത് വിധത്തിലാണ്
ക്രമീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സ്കൂളുകളുടെ പേരില്‍
എയ്ഡഡ് എന്നുതന്നെ
കാണുന്ന സാഹചര്യത്തില്‍
അദ്ധ്യാപകരുടെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന് പ്രയാസം
നേരിടുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് കോഴിക്കോട്
ഒളവണ്ണ എ.എല്‍.പി
സ്കൂളിന്റെ പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ സ്കൂളുകളില്‍
സയന്‍സ് ലാബുകള്‍
4420.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
സ്കൂളുകളില്‍ സയന്‍സ്
ലാബുകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പഠനവൈകല്യമുള്ള
വിദ്യാര്‍ത്ഥികളുടെ പട്ടിക
4421.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം
എസ്.എസ്.എല്‍.സി.
പരീക്ഷാ
ആനുകൂല്യങ്ങള്‍ക്കായി
തൃശൂര്‍ ജില്ലയില്‍
നിന്നും പഠനവൈകല്യമുള്ള
വിദ്യാര്‍ത്ഥികളുടെ
പട്ടിക യഥാസമയം
ലഭ്യമാക്കിയിരുന്നുവെങ്കിലും
അവര്‍ക്ക്
ആനുകൂല്യങ്ങള്‍
അനുവദിച്ചുകൊണ്ട്
യഥാസമയം ഉത്തരവ്
ഇറക്കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ നിന്നും
പഠനവൈകല്യമുള്ള
എത്രപേരുടെ പട്ടികയാണ്
വിദ്യാഭ്യാസ വകുപ്പിന്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പട്ടിക പ്രകാരം
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്ലിക്കുന്ന്
അന്‍വാറുല്‍ ഉലൂം എയ്ഡഡ്
യു.പി.സ്കൂളിലെ യു.പി.എസ്.എ.
നിയമനം
4422.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
വിദ്യാഭ്യാസ
ഉപജില്ലയിലെ
നെല്ലിക്കുന്ന്
അന്‍വാറുല്‍ ഉലൂം
എയ്ഡഡ് യു.പി.
സ്കൂളില്‍ ശരണ്യ.ബി.യെ
യു.പി.എസ്.എ. ആയി
എപ്പോഴാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിയമനം
ഇതുവരെ
അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
നിയമനം
കാസര്‍കോട് ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
അംഗീകരിച്ചില്ലെങ്കില്‍
അതിന് ഉപോല്‍ബലകമായി
പറഞ്ഞ കാരണങ്ങള്‍
എന്താണെന്നും എ.ഇ.ഒ.
യുടെ ഉത്തരവിനെതിരെ
അപ്പീല്‍
ഉണ്ടായിരുന്നോ എന്നും
അപ്പീലില്‍ വിധി
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
06.12.2017,
18.05.2019 തീയതികളിലെ
കാസര്‍കോട് ഉപജില്ല
വിദ്യാഭ്യാസ ഓഫീസറുടെ
സി/4900/2017 നമ്പര്‍
കത്തുകളിലെ ഉളളടക്കം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
20.07.2019-ലെ
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ
ജി5/91448/2017/ഡി.ജി.ഇ.
നമ്പര്‍ കത്തിലെ
ഉളളടക്കം
എന്തായിരുന്നുവെന്നും
പ്രസ്തുത കത്തിന്
എ.ഇ.ഒ. മറുപടി
നല്‍കിയിട്ടുണ്ടോ
എന്നും എങ്കില്‍
ഉളളടക്കം എന്താണെന്നും
ഇല്ലെങ്കില്‍
കാലവിളംബത്തിന്
വിശദീകരണം
ചോദിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ?
പരീക്ഷാഭവനില്‍
പൊതുജനങ്ങള്‍ക്ക് സേവനം
ഉറപ്പാക്കുന്നതിന് നടപടി
4423.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഭവനില്‍
ജനങ്ങള്‍ക്കോ,
ജനപ്രതിനിധികള്‍ക്കോ
അവരുടെ പേഴ്സണല്‍
സ്റ്റാഫ് അംഗങ്ങള്‍ക്കോ
ഫയല്‍ വിവരങ്ങള്‍
അന്വേഷിക്കുന്നതിന്
ടെലിഫോൺ മുഖേന
ആശയവിനിമയം
നടത്തുന്നതിന് നിലവില്‍
ബുദ്ധിമുട്ട്
നേരിടുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരീക്ഷാഭവന്റെ
എൻക്വയറി സെക്ഷനിലെ
ഡയറക്ട് കോണ്ടാക്ട്
നമ്പര്‍
പ്രവർത്തനക്ഷമമാണെങ്കിലും
ഫോണുകള്‍
എടുക്കുന്നതിനും
വിവരങ്ങള്‍ യാഥാസമയം
നല്‍കുന്നതിനും വിമുഖത
കാണിക്കുന്നത്
അടിയന്തരമായി
പരിഹരിക്കുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ;
(സി)
ഇത്തരം
ഓഫീസുകളില്‍
പൊതുജനങ്ങള്‍ക്ക് സേവനം
ഉറപ്പാക്കുന്നതിന്
ഉദ്യോഗസ്ഥരെ
പ്രാപ്തരാക്കുവാൻ
ഗവൺമെന്റ് സെക്രട്ടറി
തലത്തില്‍ നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വിദ്യാലയങ്ങളില്‍
സെക്യൂരിറ്റി സ്റ്റാഫായി
വിമുക്തഭടന്മാരുടെ നിയമനം
4424.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലെ
മയക്കുമരുന്ന് ഉപഭോഗം
വളരെയധികം വർദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ
വിമുക്തഭടന്മാര്ക്ക്
വിദ്യാലയത്തിന്റെ
സെക്യൂരിറ്റി ചുമതല
നൽകുന്നതിനുള്ള
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിയമിതരാവുന്ന
സെക്യൂരിറ്റി
സ്റ്റാഫുകൾക്ക് എക്സൈസ്
വകപ്പിന്റെ സഹകരണത്തോടെ
പ്രവർത്തിക്കുന്നതിനുള്ള
അന്തരീക്ഷം
ഉണ്ടാക്കുവാൻ
സാധിക്കുമോ എന്ന്
അറിയിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികൾക്ക് സാക്ഷരതാ
പദ്ധതി
4425.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളെ
സാക്ഷരരാക്കുന്ന പദ്ധതി
സംസ്ഥാന സാക്ഷരതാമിഷന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഭാഷകളിലാണ് തൊഴിലാളികളെ
സാക്ഷരരാക്കുന്നത്; ഈ
പദ്ധതിക്കായി എന്ത് തുക
വിനിയോഗിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്?