പരിസ്ഥിതി
സൗഹൃദമായി മണല്‍ നീക്കം
ചെയ്യുന്നതിന് നടപടി
4426.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തിന്
അത്യന്താപേക്ഷിതമായ
നിര്‍മ്മാണ
സാമഗ്രികളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
ക്വാറികള്‍ക്ക് അനുമതി
നല്‍കുന്നതിന്
എന്തെല്ലാം പ്രത്യേക
നിബന്ധനകളാണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രകൃതി
വിഭവങ്ങളുടെ
നീതിപൂര്‍വ്വമായ
ഉപയോഗത്തിന്റെ ഭാഗമായി
വിവിധ ജലാശയങ്ങളില്‍
അടിഞ്ഞുകൂടിയ മണലും
എക്കലും നീക്കം ചെയ്ത്
ജലസംഭരണവും നിര്‍മ്മാണ
സാമഗ്രികളുടെ ലഭ്യതയും
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അനധികൃത മണല്‍
വാരല്‍ തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
അതുവഴി എത്രതുക പിഴയായി
ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പ്രളയാനന്തരം
സംസ്ഥാനത്തെ പുഴകളിലും
കായലുകളിലും ഡാമുകളിലും
ഉപയോഗ്യശൂന്യമായ
ക്വാറികളിലും
ചെറുജലാശയങ്ങളിലും
അടിഞ്ഞുകൂടിയിട്ടുള്ള
എക്കലിന്റെ വ്യാപ്തം
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
കേരള പ്രൊട്ടക്ഷന്‍ ഓഫ്
റിവര്‍ ബാങ്ക്സ് ആന്റ്
റഗുലേഷന് ഓഫ് റിമൂവല്‍
ഓഫ് സാന്‍ഡ്
നിയമത്തിന്റെ
പരിധിയില്‍
നിന്നുകൊണ്ടുതന്നെ
പരിസ്ഥിതി സൗഹൃദമായി
മണലും എക്കലും നീക്കം
ചെയ്യുന്നത്തിന് നടപടി
സ്വീകരിക്കുമോ?
സര്‍വ്വേ,
റവന്യൂ, രജിസ്ട്രേഷന്
വകുപ്പുകളുടെ ഏകോപനം
4427.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ, റവന്യൂ,
രജിസ്ട്രേഷന്
വകുപ്പുകളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഭൂമി സംബന്ധമായ
കാര്യങ്ങള്‍ മൂന്ന്
വകുപ്പുകളിലെയും
ഉദ്യോഗസ്ഥന്മാര്
ഉള്‍പ്പെടുന്ന
സാങ്കേതിക
കമ്മിറ്റികളുടെ
ശിപാര്‍ശകള്‍ പ്രകാരം
നടത്താന്‍
തീരുമാനമുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
2008-ല്‍ത്തന്നെ
ഇത്തരമൊരു മിഷന്
രൂപീകരിച്ച് എല്ലാ
വില്ലേജിലും ജി.പി.എസ്.
മാപ്പിംഗ് നടത്താന്‍
നിര്‍ദ്ദേശിച്ചിരുന്നോ;
(ഡി)
എന്നാല്‍
കേരളത്തില്‍ ഇത്
നടപ്പാക്കാത്ത
സാഹചര്യമുണ്ടായോ;
എങ്കില്‍ ഇതിന്റെ
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
വകുപ്പുകളുടെ
ഏകീകരണത്തോടെ
മറ്റെന്തെല്ലാം
നേട്ടങ്ങളാണ്
ഭരണരംഗത്ത്
കൈവരികയെന്ന്
അറിയിക്കാമോ?
ഭൂപരിഷ്കരണ
നിയമം
4428.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമം നിലവില്‍
വന്നശേഷം എത്ര ഏക്കര്‍
ഭൂമിയാണ് സര്‍ക്കാര്‍
ഏറ്റെടുത്തത്;
(ബി)
ഇതില്‍
എത്ര ഏക്കര്‍ ഭൂമി
ഇതുവരെ ഭൂരഹിതര്‍ക്ക്
വിതരണം ചെയ്തുവെന്ന്
വെളിപ്പെടുത്താമോ?
ഓണ്‍ലൈനായി
നികുതി അടക്കുന്നതിനുള്ള
സംവിധാനം
4429.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വില്ലേജ്
ഓഫീസുകളിലും ഓണ്‍ലൈനായി
നികുതി
അടയ്ക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
വിശദാംശം നല്‍കുമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍, വിവിധ
ആവശ്യങ്ങള്‍ക്കായി
വില്ലേജ്
ഓഫീസര്‍മാര്‍ക്ക് വിവിധ
വെബ് സൈറ്റുകളില്‍
(RELIS, RR online,
E-district) ലോഗിന്‍
ചെയ്യേണ്ടതായിവരുന്നത്
മൂലം ഉണ്ടാകുന്ന
കാലതാമസവും
ബുദ്ധിമുട്ടുകളും
ഒഴിവാക്കി ഒരു
ലോഗ്-ഇന്‍-ലൂടെ എല്ലാ
സേവനങ്ങളും
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഭൂമി
കൈയ്യേറ്റം ഒഴിപ്പിക്കൽ
4430.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
എവിടെയെല്ലാമാണ് ഭൂമി
കൈയ്യേറ്റം
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ച് വിശദാംശം
നൽകുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
എത്ര ഭൂമി കൈയ്യേറ്റം
ഒഴിപ്പിച്ചു എന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ച് വിശദാംശം
നൽകുമോ?
അനധികൃത
ഭൂമി കയ്യേറ്റങ്ങള്‍
4431.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സർക്കാരിന്റെ കാലത്ത്
അനധികൃത ഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചതിലൂടെ എത്ര
ഏക്കർ ഭൂമി
ഏറ്റെടുക്കാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റം സംബന്ധിച്ച
എത്ര കേസുകള്‍
നിലവിലുണ്ട്; എത്ര
ഏക്കര്‍ ഭൂമിയുമായി
ബന്ധപ്പെട്ടാണ് കേസ്
നിലനില്‍ക്കുന്നത്;
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്തുമോ?
വന്‍കിട
കെെയ്യേറ്റം ഒഴിപ്പിക്കല്‍
4432.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് വന്‍കിട
കെെയ്യേറ്റം നടത്തിയ
എത്രപേരെ
ഒഴിപ്പിച്ചിട്ടുണ്ടെന്നും
ഇതുവഴി എത്ര ഏക്കര്‍
ഭൂമി സര്‍ക്കാരില്‍
നിക്ഷിപ്തമാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഭൂമിയിന്മേലുള്ള കയ്യേറ്റം
4433.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല ഭാഗങ്ങളിലും
സര്‍ക്കാര്‍ ഭൂമി
അനധികൃതമായി
കയ്യേറുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധികൃത
കയ്യേറ്റങ്ങള്‍
സമയബന്ധിതമായി
ഒഴിപ്പിക്കുന്നതിന്
സാധിക്കാത്തത്
എന്തുകൊണ്ടാണ്;
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
കയ്യേറ്റകേസുകള്
ഫലപ്രദമായി
ഒഴിപ്പിക്കുന്നതിന്
സാധിക്കാത്ത
സഹാചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
കയ്യേറ്റക്കാര്‍ക്ക്
ലഭിക്കുന്ന രാഷ്ട്രീയ
പിന്‍ബലം, നിലവിലുള്ള
നിയമങ്ങള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
വിഘാതമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എസ്.സി./എസ്.ടി.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പട്ടയം
4434.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ സംസ്ഥാനത്ത്
എത്രപേര്‍ക്ക് പട്ടയം
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്
SC/ST
വിഭാഗത്തില്‍പ്പെട്ടവര്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ?
പട്ടയ
മേള
4435.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടയ മേള
നടത്തി എത്ര പേര്‍ക്ക്
പുതുതായി പട്ടയം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ?
പട്ടയ
വിതരണം
4436.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയതായി
എത്ര പേര്‍ക്ക് പട്ടയം
നല്‍കാനുള്ള അപേക്ഷകള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ട്; എത്ര
ഹെക്ടര്‍ ഭൂമി
ഇത്തരത്തില്‍ വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വ്യക്തമാക്കുമോ?
തിമിരി,
ചീമേനി വില്ലേജുകളില്‍ പട്ടയം
ലഭിക്കാനുള്ളവര്‍
4437.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ തിമിരി,
ചീമേനി വില്ലേജുകളില്‍
കൈവശക്കാരായ
എത്രപേര്‍ക്ക് ഇനിയും
പട്ടയം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവര്‍ക്ക് എപ്പോള്‍
പട്ടയം നല്കാന്
കഴിയുമെന്ന്
അറിയിക്കാമോ?
മൂക്കനൂർ
വില്ലേജിലെ മുപ്പത്തി ഒന്ന്
കുടുംബങ്ങള്‍ക്ക് പട്ടയം
4438.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മൂക്കനൂർ വില്ലേജിലെ
എടലക്കാട് കരയില്‍
താമസിക്കുന്ന മുപ്പത്തി
ഒന്ന് കുടുംബങ്ങള്‍ക്ക്
പട്ടയം നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പട്ടയം എന്നത്തേക്ക്
ലഭ്യമാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
താലൂക്കിലെ പുറമ്പോക്ക്
ഭൂമിയിലെ കെെവശക്കാര്‍ക്ക്
പട്ടയം.
4439.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ഓഫീസില്‍
റവന്യൂ പുറമ്പോക്ക്,
പഞ്ചായത്ത്
പുറമ്പോക്ക് ഭൂമിയിലെ
കെെവശക്കാര്‍ക്ക്
പട്ടയം
ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള
എത്ര അപേക്ഷകള്‍
നിലവില്‍
തീര്പ്പുകല്പ്പിക്കുവാന്
ബാക്കിയുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ആലത്തൂര്‍
നിയേജാകമണ്ഡലത്തില്
ഉള്‍പ്പെടുന്ന
വില്ലേജുകളില്‍ പട്ടയം
ലഭിക്കുന്നതിനായി
അപേക്ഷിച്ചവരുടെ
പേരുവിവരം
ലഭ്യമാക്കാമോ?
വസ്തവകകള്‍
പോക്കുവരവ് ചെയ്തു
കിട്ടുന്നതിനായി സമര്‍പ്പിച്ച
അപേക്ഷ
4440.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജില്‍
മൂലങ്കുഴിയില്‍ ബീച്ച്
റോഡ് നിവാസികളായ
ആര്.കെ.കോളനിയിലെ 29
പേര് തീറാധാരപ്രകാരം
സിദ്ധിച്ചിട്ടുള്ള
വസ്തവകകള്‍ പോക്കുവരവ്
ചെയ്ത് കിട്ടുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ പോക്കുവരവ്
ചെയ്യുന്നതിന്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(ബി)
റവന്യൂ വകുപ്പ്
മന്ത്രിയുടെ 22.08.2019
ലെ
3715856/വി.ഐ.പി./2019/എം.ഐ.എന്‍.
(റവ.)നമ്പര്‍
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
26.10.2019- ല്‍ കൊച്ചി
തഹസില്‍ദാര്‍
സമര്‍പ്പിച്ച അടിയന്തര
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
20വര്‍ഷത്തിലധികമായി
പ്രസ്തുത ഭൂമിയില്‍
വീട് വച്ച്
താമസിക്കുന്ന
നിര്‍ദ്ധനരും
മത്സ്യത്തൊഴിലാളികളുമായ
അപേക്ഷകരുടെ ദയനീയ
സ്ഥിതി കണക്കിലെടുത്ത്
പോക്കുവരവ് സംബന്ധിച്ച
ഫയലില്‍ അടിയന്തര
തീരുമാനം എടുക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച റവന്യൂ
ഫയല്‍ നമ്പറും പ്രസ്തുത
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളും
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ അനുവദിച്ച
പട്ടയങ്ങളുടെ കണക്ക്
4441.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടയം
നല്‍കിയതിന്റെ ജില്ലാ
തലത്തിലുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ അനുവദിച്ച
പട്ടയങ്ങളുടെ താലൂക്ക്
തലത്തിലുള്ള കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
4442.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ പുഴ
പുറമ്പോക്കുകളില്‍
താമസിക്കുന്ന എത്ര
പേര്‍ക്ക് ഇനിയും
പട്ടയം
കിട്ടാനുണ്ടെന്നും
പഞ്ചായത്ത്
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക്
എപ്പോള്‍ പട്ടയം
നല്കാന് കഴിയുമെന്നും
വ്യക്തമാക്കാമോ?
മാനന്തവാടി
താലൂക്കില്‍ പട്ടയം
ലഭിക്കാത്ത അപേക്ഷകര്‍
4443.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
താലൂക്കില്‍ ഇനിയും
പട്ടയം ലഭിക്കാത്ത എത്ര
അപേക്ഷകരുണ്ടെന്ന
കണക്ക് വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഇവര്‍ക്ക്
പട്ടയം നല്‍കുന്നതിനായി
സ്വീകരിച്ച ഏറ്റവും
അവസാനത്തെ നടപടിക്രമം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
മാനന്തവാടി
താലൂക്കില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരം
പട്ടയം ലഭിക്കാന്‍
യോഗ്യമായ എത്ര കേസുകള്‍
ഉണ്ട് എന്ന് വില്ലേജ്
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ?
പൊഴിയൂരില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
പട്ടയവിതരണം
4444.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊഴിയൂരിലെ
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
പട്ടയവിതരണത്തിന്
ഇതുവരെ എടുത്ത
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടയവിതരണം
നടത്തുന്നതിന്
പഞ്ചായത്തില്‍ നിന്നും
ഏതെങ്കിലും
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
എത്ര
കുടുബങ്ങള്‍ക്കാണ്
പൊഴിയൂരില്‍
പട്ടയവിതരണം
നടത്താനുള്ളതെന്ന്
വിശദമാക്കുമോ?
മാര്‍ക്കറ്റ്
വില നിശ്ചയിച്ചുള്ള പട്ടയ
വിതരണം
4445.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
മാര്‍ക്കറ്റ് വില
നിശ്ചയിച്ച്
എത്രപേര്‍ക്ക് പട്ടയം
നല്കാന്
തീരുമാനിച്ചിട്ടുണ്ടെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
തീരുമാനം
എപ്പോഴാണെടുത്തതെന്നും
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
എപ്പോഴാണെന്നും
ഇല്ലെങ്കില്‍
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോരുത്തര്‍ക്കും
നിശ്ചയിച്ച
മാര്‍ക്കറ്റ് വിലയും
അതനുസരിച്ച് പട്ടയം
സ്വീകരിച്ചവരുടെ
പേരുവിവരവും
വ്യക്തമാക്കാമോ;
(ഡി)
മാര്‍ക്കറ്റ്
വില നല്കി ഇനിയും
പട്ടയം വാങ്ങാത്തവരുടെ
കാര്യത്തില്‍ എന്താണ്
അന്തിമതീരുമാനമെന്ന്
വ്യക്തമാക്കാമോ?
തോട്ടഭൂമിയുടെ
സർവേ നമ്പറിൽ
ഉൾപ്പെട്ടവര്‍ക്ക് പട്ടയം
4446.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമിക്ക്
പുറത്ത്
പതിറ്റാണ്ടുകളായി
നിരവധി ജനങ്ങൾ
സ്ഥിരതാമസമുള്ള
സ്ഥലങ്ങൾ തോട്ട
ഭൂമിയുടെ സർവേ നമ്പറിൽ
ഉൾപ്പെട്ടിരിക്കുന്നു
എന്ന കാരണത്താൽ ഇവർക്ക്
പട്ടയം നിഷേധിക്കുന്നത്
സംബന്ധിച്ച പരാതികൾ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സാധാരണക്കാരായ
ഇത്തരം ആളുകൾക്ക്
പട്ടയം അനുവദിച്ചു
നൽകുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
വിശദാംശങ്ങൾ
വ്യക്തമാക്കുമോ ?
ഭൂപ്രശ്നങ്ങള്‍ക്ക്
പരിഹാരം
4447.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീർഘകാലമായി
നിലനിന്നിരുന്ന ഏതൊക്കെ
ഭൂപ്രശ്നങ്ങള്‍ക്ക്
പരിഹാരം
കണ്ടെത്തുന്നതിന് ഈ
സർക്കാർ
വിജയിച്ചുവെന്നറിയിക്കുമോ;
(ബി)
ഇടുക്കി
പദ്ധതി പ്രദേശത്ത്
പത്ത് ചങ്ങലയില്‍
മൂന്ന് ചങ്ങല വിട്ടുള്ള
പ്രദേശത്ത് കാലങ്ങളായി
താമസിച്ചുവരുന്ന
എല്ലാവർക്കും പട്ടയ
വിതരണം
നടത്തിയിട്ടുണ്ടോ;
(സി)
മൂന്ന്
ചങ്ങലക്കകത്തുള്ള
താമസക്കാർക്ക് പട്ടയം
നല്‍കുന്നതിന് വൈദ്യുതി
ബോർഡിന്റെ അനുമതി
ലഭിച്ചുവോ; എങ്കില്‍
അതിന്മേല് സ്വീകരിച്ച
തുടർ നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
എറണാകുളം
ജില്ലയിലെ
ചേരനല്ലൂരില്‍
പുറമ്പോക്ക് ഭൂമിയില്‍
താമസിച്ചിരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കണ്ണൂർ
ജില്ലയിലെ ഇരിട്ടി
താലൂക്കില്‍ ആറളം
വില്ലേജില്‍
അമ്പലക്കണ്ടിയില്‍ 70
വർഷത്തോളമായി നിലനിന്ന
ഭൂപ്രശ്നം
പരിഹരിച്ചതെങ്ങനെയെന്നറിയിക്കുമോ;
(എഫ്)
കൊല്ലം
പുനലൂർ സാംനഗർ, വർക്കല
നാവായിക്കുളം നൈനാം
കോണം കോളനി,
പത്തനംതിട്ട റാന്നി
അത്തിക്കയം വില്ലേജിലെ
ഭൂമി എന്നിവിടങ്ങളിലെ
ഭൂപ്രശ്നങ്ങള്‍ക്ക്
പരിഹാരം
കണ്ടെത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നാശനഷ്ടം സംഭവിച്ചവര്‍ക്കുളള
ധനസഹായ വിതരണം
4448.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തിലും 2019-ല്‍
ഉണ്ടായ അതിവൃഷ്ടിയിലും
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ഉണ്ടായിട്ടുളള
നാശനഷ്ടത്തിന്റെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
നാശനഷ്ടം നേരിട്ട
വീടുകളുടെ കണക്ക്
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നാശനഷ്ടം
നേരിട്ടവര്ക്കുളള
ധനസഹായ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് എത്ര വീതം
ധനസഹായം
നല്‍കിയിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക്
നല്കാന്
ബാക്കിയുണ്ട്; വര്‍ഷം
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
നാശനഷ്ടം
സംഭവിച്ചവര്‍ക്കുളള
ധനസഹായവിതരണം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളിലെ
പാളിച്ചകള്‍
4449.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റുകയും ഇതിനായി
വകയിരുത്തിയ തുക ചില
വ്യക്തികളുടെ
അക്കൗണ്ടുകളിലേയ്ക്ക്
വക മാറ്റുകയും ചെയ്ത
സംഭവം അതീവ
ഗൗരവമേറിയതല്ലേ എന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളിലെ
പാളിച്ചകള്‍ ജില്ലാ
അടിസ്ഥാനത്തില്‍
കണ്ടെത്തി നടപടി
സ്വീകരിക്കാന്‍
വകുപ്പുതല
അന്വേഷണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പ്രളയത്തില്‍
സര്‍വ്വതും നഷ്ടപ്പെട്ട
നിരവധി പേര്‍ക്ക്
ഇനിയും അര്‍ഹമായ
ആനുകൂല്യങ്ങള്‍
ലഭ്യമായിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
പരാതികളില്‍ ഇനിയും
തീര്‍പ്പ്
കല്പിക്കാനുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തൃശൂര്‍
ജില്ലയിലെ റോഡുകളുടെ
പുനരുദ്ധാരണം
4450.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന തൃശൂര്‍
ജില്ലയിലെ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ദുരന്ത നിവാരണ
വകുപ്പിന്റെ 5.9.2019
ലെ 583/2019/ഡി.എം.ഡി.
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍ക്ക്
നിര്‍വ്വഹണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
നഗരത്തില്‍ ഓപ്പറേഷന്
ബ്രേക്ക് ത്രൂ
T 4451.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ
വെളളക്കെട്ടിന് പരിഹാരം
കാണുന്നതിനായി
നടപ്പിലാക്കുന്ന
ഓപ്പറേഷന് ബ്രേക്ക്
ത്രൂ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചെയ്യുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊച്ചി
കോര്‍പ്പറേഷനിലെ
ഇടക്കൊച്ചി,
പെരുമ്പടപ്പ്,
പളളുരുത്തി,
തോപ്പുംപടി,
ഫോര്‍ട്ട്കൊച്ചി,
മട്ടാഞ്ചേരി
ഉള്‍പ്പെടെയുളള
ഡിവിഷനുകളിലെ
ജനവാസകേന്ദ്രങ്ങളിലേക്ക്
മുന്‍പെങ്ങുമില്ലാത്ത
രീതിയില്‍ വെളളം
കയറുന്നത് തടയാന്‍
ആവശ്യമായ നടപടികള്‍
ഓപ്പറേഷന് ബ്രേക്ക്
ത്രൂവില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കോര്‍പ്പറേഷനിലെ
15, 16 ഡിവിഷനുകളില്‍
കായലില്‍ നിന്ന് വെളളം
കയറുന്നത് തടയാനായി
കള്‍വര്‍ട്ടും
സ്ളൂയിസും
പണിയുന്നതിനായി
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും അനുവദിച്ച 19
ലക്ഷം രൂപയുടെ
പ്രവൃത്തി നാളിതുവരെ
കരാര്‍
ഏറ്റെടുത്തിട്ടും
നടക്കാത്തതിനാല്‍
പ്രസ്തുത പ്രവൃത്തി
ഓപ്പറേഷന് ബ്രേക്ക്
ത്രൂവില്‍
ഉള്‍പ്പെടുത്തി
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പശ്ചിമ
കൊച്ചിയിലെ
വെളളക്കെട്ടും
കാലവര്‍ഷത്തില്‍ വെളളം
കയറാനുളള സാഹചര്യവും
കണക്കിലെടുത്ത്
ഓപ്പറേഷന് ബ്രേക്ക്
ത്രൂ ടീം സ്ഥലം
സന്ദര്‍ശിച്ച് അടിയന്തര
നടപടികള്‍
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
നീന്തല്‍
പരിശീലന സൗകര്യങ്ങളുടെ
അപര്യാപ്തത
4452.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
അപകട മരണങ്ങളില്‍
മുങ്ങിമരണത്തിനാണ്
രണ്ടാം സ്ഥാനം എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധാരാളം
ജലാശയങ്ങളും
നദികളുമൊക്കെയുളള
സംസ്ഥാനത്ത് ഭൂരിപക്ഷം
കുട്ടികള്‍ക്കും
നീന്തല്‍ വശമില്ലെന്നത്
പരിശോധിക്കുക
ഉണ്ടായോ;
(സി)
സംസ്ഥാനത്തെ
നീന്തല്‍
പരിശീലനത്തിനുളള
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കോതമംഗലം
താലൂക്കില്‍ വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
4453.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോതമംഗലം താലൂക്കിലെ
വിവിധ
പഞ്ചായത്ത്/മുന്‍സിപ്പല്‍
പ്രദേശത്ത് എത്ര
റോഡുകള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ട് ;
(ബി)
ഏതെല്ലാം
റോഡുകള്‍ക്ക് എത്ര തുക
വീതം ആണ്
അനുവദിച്ചിട്ടുള്ളത്;
(സി)
തുക
അനുവദിച്ചിട്ടുള്ള
റോഡുകളുടെ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ ;
(ഡി)
റവന്യൂ
വകുപ്പില്‍ നിന്നും
(സാധാ) ഉത്തരവ് നം.
660/2019/DMD
20/9/2019തീയതി പ്രകാരം
കോതമംഗലം താലൂക്കില്‍
വിവിധ പഞ്ചായത്ത് /
മുന്‍സിപ്പല്‍
പ്രദേശങ്ങളില്‍
അനുവദിച്ച വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ടില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(ഇ)
ഇതില്‍
എത്ര റോഡുകള്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി ടെണ്ടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
ടെണ്ടര്‍ നടപടി
ആരംഭിക്കാത്ത
പ്രവൃത്തികളില്‍ എന്തു
കൊണ്ടാണ് ടെണ്ടര്‍
നടപടി വൈകുന്നത് എന്ന്
വിശദമാക്കാമോ;
(എഫ്)
കാലതാമസം
ഒഴിവാക്കി മുഴുവന്‍
പ്രവൃത്തികളും
വേഗത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ദുരിതാശ്വാസ
കേന്ദ്രങ്ങള്‍
4454.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റി സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
ദുരിതാശ്വാസ
കേന്ദ്രങ്ങള്‍
സ്ഥാപിക്കാനുള്ള നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എവിടെയാണ്
ഇത്
സ്ഥാപിക്കുന്നതെന്നും
എത്ര പേരെ
പാര്‍പ്പിക്കാനുള്ള
സൗകര്യമാണ്
ഒരുക്കുന്നതെന്നും
വിശദമാക്കാമോ?
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള
ധനസഹായം
4455.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടം
സംഭവിച്ചവര്‍ക്കുള്ള
ധനസഹായം ലഭ്യമാവാത്ത
നിരവധി പേര് ഇപ്പോഴും
അവശേഷിക്കുന്നതായ പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
താലൂക്കില്‍ ഓരോ
വില്ലേജ് തലത്തിലും
എത്ര പേര്‍ക്ക് വീതം
ധനസഹായം ലഭ്യമാക്കാന്‍
ബാക്കിയുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ധനസഹായം
ലഭ്യമാക്കുന്നതില്‍
വീഴ്ച വരാനിടയാക്കിയ
സാഹചര്യമെന്താണെന്ന്
വിശദമാക്കാമോ?
റിവര്‍
മാനേജ്മെന്റ് റിസര്‍വ് ആന്റ്
ട്രെയിനിംഗ് സെന്റര്‍
4456.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളെക്കുറിച്ചുള്ള
ഗവേഷണത്തിനായി റവന്യു
വകുപ്പിന്റെ കീഴില്‍
റിവര്‍ മാനേജ്മെന്റ്
റിസര്‍വ് ആന്റ്
ട്രെയിനിംഗ് സെന്റര്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
നദികളെക്കുറിച്ചുള്ള
ഗവേഷണ പദ്ധതിയുടെ
പുരോഗതിക്കായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
4457.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
2019 ഡിസംബര്‍ 31-ലെ
കണക്ക് പ്രകാരം എത്ര
തുക
നീക്കിയിരിപ്പുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും എത്ര
പ്രൊപ്പോസലുകള്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
അതില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
പ്രവൃത്തി
ആരംഭിച്ചവയുടേയും
പൂര്ത്തീകരിച്ചവയുടേയും
ലിസ്റ്റ് ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ജില്ലയിലെ ഫണ്ട്
മറ്റേതെങ്കിലും
ജില്ലയിലെ
പ്രവൃത്തികള്‍ക്കായി
വകമാറ്റിയിട്ടുണ്ടോ;
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
4458.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
2019 മാര്‍ച്ച്
മാസത്തില്‍ സര്‍ക്കാര്‍
തിരിച്ചെടുത്തിരുന്നോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഈ അക്കൗണ്ടില്‍ നിന്ന്
എത്ര രൂപയാണ്
സര്‍ക്കാര്‍
എടുത്തതെന്ന്
അറിയിക്കാമോ;
(സി)
2019
മാര്‍ച്ചില്‍ എടുത്ത
തുകയില്‍ എത്ര രൂപ
നാളിതുവരെയായി തിരിച്ചു
നല്‍കിയെന്ന്
അറിയിക്കാമോ;
(ഡി)
തുടര്‍ച്ചയായ
പ്രളയങ്ങള്‍ മൂലം
ചാലിയാറിന്റെ കര
ആക്കോട് പുള്ളശ്ശീരി
താഴം, കൊന്നാര് മഖാം
ഭാഗങ്ങളില്‍ ഇടിഞ്ഞ്
ജീവനും സ്വത്തിനും
ഭീഷണിയായിട്ടും കെട്ടി
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കാത്തതിന്റെ
പ്രധാന കാരണം
വ്യക്തമാക്കുമോ?
മഞ്ചേശ്വരം
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
പ്രവൃത്തികള്‍
4459.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര തുകയുടെ
പ്രവൃത്തികള്‍
നിര്‍വ്വഹിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ മഞ്ചേശ്വരം
നിയോജക മണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് വിനിയോഗിച്ച്
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ പട്ടിക
തുക സഹിതം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
പൂര്‍ത്തിയാക്കാനുള്ള
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ പട്ടിക
തുക സഹിതം
ലഭ്യമാക്കാമോ?
നെൽവയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നടപടികള്‍
4460.
ശ്രീ.എം.
സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെൽവയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി നിയമലംഘനങ്ങള്‍
തടയുന്നതിന് റവന്യൂ
ഉദ്യോഗസ്ഥരുടെ
നേതൃത്വത്തിൽ
ജില്ലാതലത്തിലും
താലൂക്ക് തലത്തിലും
സ്ക്വാഡുകള്‍
രൂപീകരിച്ച്
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(സി)
കേരള
സംസ്ഥാന തണ്ണീര്‍ത്തട
അതോറിറ്റി
തണ്ണീര്‍ത്തടങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
എന്തെല്ലാം അവബോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
ആധാര്‍
അധിഷ്ഠിത തണ്ടപ്പേര്
4461.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആധാര്‍
വിവരങ്ങള്‍ പൗരന്റെ
അടിസ്ഥാന ഘടകങ്ങളുമായി
ബന്ധിപ്പിക്കുന്നത്
സുപ്രീംകോടതി തന്നെ
ഉത്തരവിലൂടെ
തടഞ്ഞിരിക്കുന്ന
സാഹചര്യത്തില്‍ ഒറ്റ
തണ്ടപേര് പദ്ധതി
ആധാര്‍ അധിഷ്ഠിതമായി
ബന്ധിപ്പിക്കുന്നത്
നിയമവിരുദ്ധമല്ലേ എന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
താലൂക്കിലെ റവന്യു ഭൂമി
4462.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
താലൂക്കിലെ ആകെ റവന്യു
ഭൂമി എത്രയാണെന്ന
കണക്ക് വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
താലൂക്കിലെ ഏതെങ്കിലും
റവന്യു ഭൂമി
അനധികൃതമായി
കയ്യേറിയതായി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികളും ഏതെല്ലാം
വില്ലേജിലാണ് ഇത്തരം
സംഭവങ്ങള്‍ ഉള്ളതെന്നും
വ്യക്തമാക്കാമോ?
ഭൂമി
ഏറ്റെടുക്കുന്ന രണ്ട്
ഹെഡുകള്‍ നിര്‍ത്തലാക്കിയ
നടപടി
4463.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പ് കൈകാര്യം
ചെയ്തിരുന്ന
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
വേണ്ടി ഭൂമി
ഏറ്റെടുക്കുന്ന രണ്ട്
ഹെഡുകള്‍
നിര്‍ത്തലാക്കിയ
വിഷയത്തില്‍ റവന്യു
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഈ
രണ്ട് ഹെഡുകള്‍
നിര്‍ത്തലാക്കിയ വിവരം
ധനകാര്യ വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച് വിവിധ
കോടതികളില്‍ നിലവിലുള്ള
കേസുകള്‍ കൈകാര്യം
ചെയ്യുന്നത് ആരാണ്;
വ്യക്തമാക്കുമോ;
(ഡി)
ഹെഡ്
മാറ്റിയതുവഴി ഭൂമി പൊതു
ആവശ്യങ്ങള്‍ക്ക്
ഏറ്റെടുക്കുന്നതിന്
തടസ്സം
നേരിട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ദേശീയപാത
വികസനത്തിന് ഭൂമി
ഏറ്റെടുക്കല്‍
4464.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെങ്ങളം
മുതല്‍ അഴിയൂര്‍
വരെയുള്ള ദേശീയപാതാ
വികസനത്തിന് ഭൂമി
ഏറ്റെടുക്കലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
അറിയിക്കുമോ?
കഴക്കൂട്ടം
റെയിൽവേ ഓവർബ്രിഡ്ജിന് സ്ഥലം
ഏറ്റെടുത്തതിന് നഷ്ടപരിഹാരം
4465.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
താലൂക്കിൽ കഴക്കൂട്ടം
വില്ലേജിലെ റെയിൽവേ
ഓവർബ്രിഡ്ജ്
നിർമ്മാണത്തിനായി
റീസർവ്വേ 304/41- ൽ
പ്പെട്ട 0.53 ആർ സ്ഥലം
സർക്കാർ ഏറ്റെടുത്ത
വകയിൽ ഉടമയ്ക്ക് നൽകിയ
നഷ്ടപരിഹാരം
തൃപ്തികരമല്ലെന്ന്
കാണിച്ച്
തിരുവനന്തപുരം സബ്
കോടതിയിൽ ഫയൽ ചെയ്ത LAR
No. 217/2011 കേസിലെ
വിധി എന്തായിരുന്നു
എന്നും പ്രസ്തുത വിധി
പ്രകാരം നഷ്ടപരിഹാരം
എത്ര രൂപയായാണ്
ഉയർത്തിയത് എന്നും
കോടതി ഉയർത്തി
നിശ്ചയിച്ച നഷ്ടപരിഹാര
തുക സ്ഥലം ഉടമയ്ക്ക്
നൽകിയിട്ടുണ്ടോ എന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
കോടതിവിധിയെത്തുടർന്ന്
സ്ഥലമുടമ കോടതിയിൽ
കെട്ടിവെക്കേണ്ട തുകയും
സ്ഥലമേറ്റെടുപ്പ്
ഉദ്യോഗസ്ഥൻ കോടതിയിൽ
നിക്ഷേപിക്കേണ്ട തുകയും
എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോടതിവിധിയിന്മേൽ
തിരുവനന്തപുരം ജില്ലാ
കളക്ടറും സർക്കാരും
നാളിതുവരെ സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ദേശീയ
പാത 66 വികസനത്തിനായി സ്ഥലം
ഏറ്റെടുക്കല്‍
4466.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാത 66 വികസനത്തിനായി
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
നഷ്ടപ്പെടുന്ന കാര്‍ഷിക
വിളകള്‍ക്ക് നല്കുന്ന
നഷ്ടപരിഹാരത്തിന്റെ തുക
ഗണ്യമായി കുറച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആനുകൂല്യങ്ങള്‍
പ്രഖ്യാപിച്ചതിനുശേഷം
ആധാരങ്ങളും അനുബന്ധ
രേഖകളും ജനങ്ങള്‍
സമര്‍പ്പിച്ചുകഴിയുമ്പോള്‍
ആനുകൂല്യങ്ങള്‍
ഗണ്യമായി
വെട്ടിക്കുറക്കുന്നത്
ഭൂമി വിട്ടുനല്‍കുന്ന
ജനങ്ങളെ വഞ്ചിക്കുന്ന
നടപടിയാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ?
വടക്കാഞ്ചേരി
സര്‍ക്കാര്‍ ഉദ്യോഗസ്ഥ സഹകരണ
സംഘത്തിന്റെ ഭൂമി
4467.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തലപ്പിള്ളി
താലൂക്കില്‍
വടക്കാഞ്ചേരിയില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥ
സഹകരണ സംഘം കൈവശം
വച്ചിട്ടുള്ള ഭൂമി
പതിച്ചു
കൊടുക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
പ്രസ്തുത
ഉത്തരവിന്റെയും
അപേക്ഷയുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ?
മിച്ചഭൂമിയുടെ കണക്ക്
4468.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
ഔദ്യോഗിക രേഖകള്‍
പ്രകാരം എത്ര മാത്രം
മിച്ചഭൂമിയുണ്ടെന്നുള്ള
വിശദ വിവരം
നല്‍കുമോ;ജില്ല
തിരിച്ചുള്ള നല്‍കുമോ?
മിച്ചഭൂമി/പുറമ്പോക്ക്
ഭൂമിയില്‍ ക്വാറി
4469.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള പതിച്ചു
കൊടുക്കാന്‍ പറ്റാത്ത
മിച്ചഭൂമി/പുറമ്പോക്ക്
ഭൂമി എന്നിവയില്‍
ക്വാറി നടത്തുന്നതിന്
സ്വകാര്യ
വ്യക്തികള്‍ക്കോ മറ്റോ
എന്‍.ഒ.സി. നല്കുന്ന
നടപടി ഈ സര്‍ക്കാര്‍
നിലവില്‍ വന്നതിനുശേഷം
ഏതൊക്കെ ജില്ലകളില്‍
എവിടെയെല്ലാം
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ പതിച്ചു
കൊടുക്കാന്‍ പറ്റാത്ത
മിച്ചഭൂമി/പുറമ്പോക്ക്
ഭൂമി എന്നിവയില്‍
കരിങ്കല്‍ ഖനനം
ചെയ്യുന്നതിന് സ്വകാര്യ
വ്യക്തികള്‍ക്കോ മറ്റോ
വകുപ്പ് എന്‍.ഒ.സി.
നല്കി വരുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
മലപ്പുറം ജില്ലയില്‍
ഇത്തരത്തില്‍
ക്വാറികള്‍ക്ക് വേണ്ടി
എന്‍.ഒ.സി. നല്കിയ
മിച്ചഭൂമി/പുറമ്പോക്ക്
ഭൂമി സ്ഥലങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ഭൂപരിഷ്ക്കരണ
നിയമം കര്‍ശനമാക്കല്‍
4470.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യക്തികളും
സ്ഥാപനങ്ങളും കൈവശം
വച്ചിരിക്കുന്ന അധിക
ഭൂമി ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച നടപടികള്‍
സ്വീകരിക്കുവാന്‍
താലൂക്ക് ലാന്റ്
ബോര്‍ഡുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എല്ലാവര്ക്കും
വീട് നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുവാന്‍
ആവശ്യമായ ഭൂമി
സര്‍ക്കാരിന്റെ
പക്കലില്ലാത്ത
സാഹചര്യത്തിലാണോ
ഭൂപരിഷ്ക്കരണ നിയമം
കര്ശനമാക്കുന്നതെന്നത്
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയില്‍ കെ.എസ്.ഇ.ബി.ക്ക്
നല്കിയ പാട്ടഭൂമി
4471.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പൊന്മുടി
പദ്ധതിയ്ക്കുവേണ്ടി
കെ.എസ്.ഇ.ബി.ക്ക്
സര്‍ക്കാര്‍ ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഭൂമി
കെ.എസ്.ഇ.ബി. രാജക്കാട്
സഹകരണ ബാങ്കിന് വീണ്ടും
പാട്ടത്തിന് നല്‍കിയത്
റവന്യൂ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഇടുക്കി
ജില്ലാകളക്ടര്‍ അന്വേഷണ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പൊന്മുടി
പദ്ധതിയ്ക്കുവേണ്ടി
കെ.എസ്.ഇ.ബി.ക്ക്
നല്കിയ ഭൂമി
അനധികൃതമായി
മറിച്ചുവിറ്റത്
നിയമവിരുദ്ധമെങ്കില്‍
ഇത് തിരിച്ചു
പിടിക്കുവാന്‍ റവന്യൂ
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
പാട്ടത്തിന്
നല്‍കിയിട്ടുള്ള സര്‍ക്കാര്‍
ഭൂമിയുടെ വിവരശേഖരണം
4472.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി പാട്ടത്തിനു
നല്‍കിയിട്ടുള്ളത്
സംബന്ധിച്ച കാര്യങ്ങള്‍
കൈകാര്യം ചെയ്യാന്‍
രൂപീകരിച്ച ലീസ്
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത് എന്നു
മുതലാണെന്ന്
അറിയിക്കാമോ;
(ബി)
പാട്ടത്തിന്
നല്‍കിയിട്ടുള്ള ഭൂമിയെ
സംബന്ധിച്ച് പതിനാല്
ജില്ലകളിലും വിവരശേഖരണം
നടത്തി സമഗ്രമായ
രജിസ്റ്റര്‍ ലാന്റ്
റവന്യൂ കമ്മീഷണര്‍
ഓഫീസില്‍
തയ്യാറായിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതുപ്രകാരം ഓരോ
ജില്ലയിലും പാട്ടത്തിന്
നല്‍കിയിട്ടുള്ള
ഭൂമിയുടെ വിസ്തൃതി
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പാട്ടഭൂമി
പാട്ട വ്യവസ്ഥകള്‍
പാലിക്കാതെ കൈവശം
വച്ചിട്ടുള്ളവയുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ;
(ഇ)
ലീസ്
മിഷന്റെ രൂപീകരണശേഷം
പാട്ടക്കുടിശ്ശിക
ഇനത്തില്‍ ഓരോ
ജില്ലയിലും
പിരിച്ചെടുക്കാനുള്ള
തുകയുടെയും
പിരിച്ചെടുത്ത
തുകയുടെയും കണക്ക്
വ്യക്തമാക്കുമോ?
സംസ്ഥാന
ഭൂവിനിയോഗ ബോര്‍ഡ്
4473.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള സംസ്ഥാന ഭൂവിനിയോഗ
ബോര്‍ഡിന്റെ
പ്രവര്‍ത്തന കാര്യക്ഷമത
വിശദീകരിക്കാമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
ബോര്‍ഡ് സംസ്ഥാന
സര്‍ക്കാരിന്
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂവിനിയോഗവുമായി
ബന്ധപ്പെട്ട
ബോധവത്ക്കരണം
നടത്തുന്നതിനായി
ബോര്‍ഡ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളുടെ ഭൂമി
4474.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
ഭൂമിയില്‍ സംസ്ഥാന
സര്‍ക്കാരിന് ഉളള
അധികാര-അവകാശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ അത്തരം
സ്ഥാപനങ്ങള്‍
വിറ്റഴിക്കുമ്പോള്‍
അതിന്റെ ഭൂമിയുടെ
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന് നടപടി
സ്വീകരിക്കാനുളള
സാദ്ധ്യതകളുടെ നിയമവശം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിനകത്തെ
പൊതുഭൂമി
വിദേശീയരുള്‍പ്പെടെയുള്ള
സ്വകാര്യ
വ്യക്തി/സ്ഥാപനങ്ങളുടെ
കെെവശമാകാതിരിക്കാനുളള
നടപടികളെക്കുറിച്ച്
പരിശോധിക്കുമോ?
പ്രളയത്തില്‍ വീട് തകര്‍ന്ന
യുവാവിന്റെ ആത്മഹത്യ
4475.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടില്‍
പ്രളയത്തില്‍ വീട്
തകര്‍ന്ന മേപ്പാടി
പഞ്ചായത്തിലെ
മൂഞ്ഞനാലില്‍ സനില്‍
എന്ന യുവാവ്
തൂങ്ങിമരിച്ച സംഭവം
അതീവ ഗൗരവമേറിയതല്ലേ
എന്ന് വ്യക്തമാക്കുമോ ;
(ബി)
2019
ഓഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയത്തില്‍ സനിലും
കുടുംബവും താമസിച്ച
വീട് തകര്‍ന്നിട്ടും
ഇവര്‍ക്ക് ദുരിതാശ്വാസം
ലഭ്യമാക്കാത്തതിന്റെ
കാര്യങ്ങള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രളയ
ദുരിതാശ്വാസത്തിനായി
വകയിരുത്തിയ തുക
അര്‍ഹര്‍ക്ക്
ലഭിക്കാതിരിക്കുകയും
അനര്‍ഹര്‍
തട്ടിയെടുക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കണ്ണൂര്‍
ജില്ലയില്‍ വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
അനുവദിച്ച പ്രവൃത്തികള്‍
4476.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍ കണ്ണൂര്‍
ജില്ലയില്‍ അനുവദിച്ച
പ്രവൃത്തികള്‍ ആറ്
മാസത്തിനുള്ളില്‍
കരാറില്‍
ഏര്‍പ്പെട്ടില്ല എന്ന
കാരണത്താല്‍ അനുമതി
നിഷേധിച്ച് റദ്ദാക്കിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലോക്
സഭാ തെരഞ്ഞെടുപ്പിലെ
പെരുമാറ്റചട്ടം
ഉള്‍പ്പെടെയുള്ള
കാരണങ്ങളാല്‍ ആറ്
മാസത്തിനകം കരാര്‍
വെക്കാന്‍ കഴിയാതെപോയ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ആക്കി
നല്കാന് കണ്ണൂര്‍
ജില്ലാകളക്ടര്‍
00KNR/579/2020DM3
പ്രകാരം 03/02/2020-ന്
സമര്‍പ്പിച്ച കത്തില്‍
ആവശ്യപ്പെട്ട വിവരം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതിന്
അനുമതി നല്കാന് നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ പ്രളയ ധനസഹായം
4477.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയങ്ങളുടെ ഭാഗമായി
ദുരിതാശ്വാസ
ക്യാമ്പുകളില്‍
കഴിഞ്ഞവരും
അല്ലാത്തവരുമായ
കോഴിക്കോട് ജില്ലയിലെ
എത്ര പേര്‍ക്ക് 10,000
രൂപയുടെ ധനസഹായം നല്കി
എന്നതിന്റെ
പഞ്ചായത്ത്/വില്ലേജ്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ആയതില്‍
ഇനിയും എത്ര പേര്‍ക്ക്
ധനസഹായം
ലഭ്യമാക്കാനുണ്ട്
എന്നതിന്റെ കണക്കുകള്‍
ജില്ലയിലെ
പഞ്ചായത്ത്/വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ?
പ്രളയത്തില്‍
റോഡ് പുനര്‍ നിര്‍മ്മാണത്തിന്
അനുവദിച്ച ഫണ്ട്
4478.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
റോഡ് പുനര്‍
നിര്‍മ്മാണത്തിന്
അനുവദിച്ച ഫണ്ട്
ടാറിംഗ് നടത്തിയ
റോഡിന്റെ പുനര്‍
നിര്‍മ്മണത്തിന്
മാത്രമേ ഉപയോഗിക്കാവൂ
എന്നും മണ് റോഡുകള്‍
പുനര്‍നിര്‍മ്മിക്കാന്‍
ചെലവാക്കാന്‍
പാടില്ലെന്നുമുള്ള
നിയമം മൂലം ഗ്രാമീണ
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഞ്ചായത്തുകളുടെയോ
ഗവണ്മെന്റ്
വകുപ്പുകളുടെയോ
ഉടമസ്ഥതയില്‍ ഉള്ള
ഗ്രാമീണ റോഡുകളുടെ
പുനര്‍
നിര്‍മ്മാണത്തിന് പ്രളയ
ദുരിതാശ്വാസ ഫണ്ട്
ചെലവഴിക്കാന്‍ അനുമതി
നല്‍കുമോ?
പ്രളയത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍ക്ക് പുതിയ
സ്ഥലം വാങ്ങി വീട്
വെയ്ക്കുന്നതിനുള്ള പദ്ധതി
T 4479.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
പ്രളയത്തില്‍ വീടും
സ്ഥലവും
നഷ്ടപ്പെട്ടവര്‍ക്ക്
പുതിയ സ്ഥലം വാങ്ങി
വീട്
വെയ്ക്കുന്നതിനുള്ള
പദ്ധതി പ്രകാരം വയനാട്
ജില്ലയില്‍ എത്ര
പേര്‍ക്ക് ധനസഹായം
വിതരണം ചെയ്തു എന്ന
കണക്ക് താലൂക്ക്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
2018ലെ
പ്രളയത്തില്‍ വീടും
സ്ഥലവും പൂര്‍ണമായും
നഷ്ടപ്പെട്ടിട്ടും
പുതിയ സ്ഥലം വാങ്ങി
വീട്
വെയ്ക്കുന്നതിനുള്ള
ധനസഹായം ലഭിക്കാത്ത
ആരെങ്കിലും വയനാട്
ജില്ലയില്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ താലൂക്ക്
തിരിച്ചുള്ള കണക്കും
ധനസഹായം
നല്‍കാത്തതിന്റെ
കാരണവും
വ്യക്തമാക്കാമോ?
പിറവത്തെ വില്ലേജ് ഓഫീസുകളിലെ
ഓൺലൈൻ സൗകര്യം
4480.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തിൽ
ഭൂമിസംബന്ധമായ
നികുതികളും ഫീസുകളും
ഓൺലൈൻ വഴി അടയ്ക്കുവാൻ
സൗകര്യമുള്ള വില്ലേജ്
ഓഫീസുകൾ ഏതൊക്കെയാണെന്ന
വിവരം താലൂക്ക്
തിരിച്ച് അറിയിക്കുമോ;
(ബി)
പ്രസ്തുത
വില്ലേജുകളിൽ സ്മാർട്ട്
വില്ലേജുകൾ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
ഇ-ഡിസ്ട്രിക്റ്റ്പദ്ധതി
4481.
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
,,
ഒ. ആര്. കേളു
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്ലേജ്, താലൂക്ക്
ഓഫീസുകളില്‍
ഇ-ഡിസ്ട്രിക്റ്റ്പദ്ധതി
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എന്തെല്ലാം സേവനങ്ങളും
സര്‍ട്ടിഫിക്കറ്റുകളുമാണ്
ഓണ്‍ലെെനായി
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്നത്;
(സി)
കരം
ഓണ്‍ലെെനായി
അടയ്ക്കുന്നതിനുള്ള
സൗകര്യവും സംയോജിത
ഓണ്‍ലെെന്‍ പോക്കുവരവ്
സംവിധാനവും എല്ലാ
വില്ലേജ്
ഓഫീസുകളിലേയ്ക്കും
വ്യാപിപ്പിച്ചിട്ടുണ്ടോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ ഇ-പോസ്
മെഷീനുകള്‍ സ്ഥാപിച്ച്
കാര്‍ഡ് മുഖേന നികുതി
സ്വീകരിക്കുന്ന രീതി
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റവന്യൂ
ഓഫീസുകളില്‍ ഇ-ഗവേണന്‍സ്
പദ്ധതി
4482.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍
ഉള്‍പ്പെടെയുള്ള റവന്യൂ
ഓഫീസുകളില്‍ നിന്നും
ലഭിക്കുന്ന സേവനം
മെച്ചപ്പെടുത്തുന്നതിന്
വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
എല്ലാ
വില്ലേജ് ഓഫീസുകളും
ഇ-ഗവേണന്‍സ് സേവനമുളള
ഓഫീസുകളാക്കുന്നതിനുളള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
വില്ലേജാഫീസുകളില്‍
നിന്നുള്ള സേവനങ്ങള്‍
പൗരന് ഏത് സമയത്തും
എവിടെയും
ലഭ്യമാക്കുന്നതിന്
ഉതകുന്ന തരത്തില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
കൂടുതല്‍
വില്ലേജാഫീസുകളെ
സ്മാര്‍ട്ട്
ആക്കുന്നതിന് നടപടി
കെെക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പാങ്ങോട്
വില്ലേജ് ആഫീസ്
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
4483.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പാങ്ങോട് വില്ലേജ്
ആഫീസ് കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ?
വില്ലേജ്
ഓഫീസുകളെ ജനസൗഹൃദമാക്കുവാന്
നടപടി
4484.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളെ
ജനസൗഹൃദമാക്കുവാന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വില്ലേജ്
ഓഫീസുകളില്‍
ഇ-ഡിസ്ട്രിക്ട്
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
പരിമിതികള്‍
പരിശോധിച്ച്
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വില്ലേജ്
ഓഫീസുകളിലെ
നടപടിക്രമങ്ങള്‍
സുതാര്യമാക്കുന്നതിനും
സേവനങ്ങള്‍
നല്‍കുന്നതിലെ അകാരണമായ
കാലതാമസം
ഒഴിവാക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം ക്രിയാത്മക
ഇടപെടലുകളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളുടെ നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
4485.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വില്ലേജ്
ഓഫീസുകളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ ഫലമായി
വില്ലേജ് ഓഫീസുകളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങള്‍
വേഗത്തിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
ലഭ്യമാകുന്ന
സേവനങ്ങള്‍ക്ക്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ സ്മാര്‍ട്ട്
വില്ലേജ്
4486.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ വില്ലേജുകളാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളായി
ഉയര്‍ത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കാമോ?
താലൂക്ക്
ആസ്ഥാനങ്ങളിലെ മിനി സിവില്‍
സ്റ്റേഷന് / റവന്യൂ ടവര്‍
4487.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-ല്‍
പുതുതായി രൂപീകരിച്ച
താലൂക്കുകളില്‍ എത്ര
താലൂക്ക്
ആസ്ഥാനങ്ങളിലാണ്
പുതുതായി മിനി സിവില്‍
സ്റ്റേഷന്/റവന്യൂ
ടവര്‍
അനുവദിച്ചിട്ടുള്ളതെന്നും
അവ ഏതൊക്കെയെന്നും
അറിയിക്കുമോ;
(ബി)
2012-ല്‍
പുതുതായി രൂപീകരിച്ച
താലൂക്കുകളിലെ
ആസ്ഥാനങ്ങളില്‍
പുതുതായി മിനി സിവില്‍
സ്റ്റേഷന്/റവന്യൂ
ടവര്‍ അനുവദിക്കാത്ത
താലൂക്കുകള്‍
എത്രയുണ്ടെന്നും അവ
ഏതെന്നും അറിയിക്കുമോ;
ഇവിടങ്ങളില്‍ പുതുതായി
മിനി സിവില്‍
സ്റ്റേഷന്/റവന്യൂ
ടവര്‍
അനുവദിക്കാതിരുന്നതിനുളള
കാരണം വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ റവന്യൂ ടവർ
4488.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിൽ
അനുവദിച്ചിട്ടുള്ള
റവന്യൂ ടവറിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
റവന്യു
ടവറിന് അനുയോജ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ?
ചെങ്ങന്നൂർ
താലൂക്ക് ആഫീസിന് പുതിയ
കെട്ടിടം
4489.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
താലൂക്ക് ആഫീസുകള്‍
പ്രവർത്തിക്കുന്ന പഴയ
കെട്ടിടങ്ങള്‍
കാലത്തിനനുസരിച്ച്
പുതുക്കി
നിർമ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂർ
താലൂക്ക് ആഫീസിന്റെ
ജീർണ്ണാവസ്ഥ
മനസ്സിലാക്കി പുതിയ
കെട്ടിടം
നിർമ്മിക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
തലശ്ശേരിയില്‍
ട്രഷറി നിര്‍മ്മിക്കുന്നതിന്
സ്ഥലം
4490.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നഗരസഭയുടെ കെെവശമുളള
സ്ഥലത്ത് പെന്ഷന്
പേമെന്റ് ട്രഷറി
നിര്‍മ്മിക്കുന്നതിന്
സ്ഥലം കെെമാറുന്നത്
സംബന്ധിച്ച ഫയലിന്റെ
നിലവിലുളള
(റവന്യൂ-എല്‍) അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ
നടപടിക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കല്‍പ്പറ്റയില്‍
രജിസ്ട്രേഷന് വകുപ്പിന്റെ
ജില്ല ഓഫീസിന് സ്ഥലം
4491.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്‍പ്പറ്റ
സിവില്‍ സ്റ്റേഷനില്‍
രജിസ്ട്രേഷന്
വകുപ്പിന്റെ ജില്ലാ
ഓഫീസ് പണിയുന്നതിന്
സ്ഥലം ലഭ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ?
റവന്യൂ
ജീവനക്കാരുടെ പണിമുടക്ക്
4492.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റവന്യൂ ജീവനക്കാര്‍
2020 ഫെബ്രുവരി 19ന്
പണിമുടക്കിയതു മൂലം
റവന്യൂ ആഫീസുകളുടെ
പ്രവര്‍ത്തനം നിശ്ചലമായ
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പണിമുടക്കിന്
ആധാരമായി ജീവനക്കാര്‍
ഉന്നയിച്ച
ആവശ്യങ്ങളിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
2020
ഫെബ്രുവരി19 ന്
പണിമുടക്ക് ദിവസം
ആഫീസുകളില്‍ ജോലിക്ക്
ഹാജരായവര്‍, അവധിയില്‍
ആയിരുന്നവര്‍,
പണിമുടക്കിയവര്‍,
എന്നിവരുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(ഡി)
റവന്യൂവകുപ്പിലെ
ആകെയുള്ള ജീവനക്കാരുടെ
എണ്ണവും തസ്തികയും
സംബന്ധിച്ച കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
വില്ലേജ്
ഓഫീസര്‍ തസ്തികയ്ക്ക് പുതിയ
സ്കെയിൽ
T 4493.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വില്ലേജ് ഓഫീസര്‍
തസ്തിക ഉയര്‍ത്തി പുതിയ
സ്കെയിൽ നൽകുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിൽ ഉണ്ടോ;
ഉണ്ടെങ്കിൽ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
കളക്ടര്‍ നടത്തിവരുന്ന
അദാലത്ത്
4494.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ല കളക്ടര്‍
താലൂക്ക്
അടിസ്ഥാനത്തില്‍
നടത്തിവരുന്ന അദാലത്ത്
തുടര്‍ച്ചയായി
നടത്താറുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഈ
അദാലത്തുകളില്‍
ലഭിക്കുന്ന
പരാതികളിന്മേല്
സമയബന്ധിതമായി പരിഹാര
നടപടികള്‍
സ്വീകരിക്കുന്നു എന്ന്
ഉറപ്പുവരുത്താറുണ്ടോ;
(സി)
കാട്ടാക്കട
താലൂക്കില്‍ നാളിതുവരെ
ലഭിച്ച എല്ലാ
പരാതികളിന്മേലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കളക്ടറുടെ
താലൂക്കടിസ്ഥാനത്തിലുള്ള
റവന്യൂ അദാലത്തുകള്‍
മുടക്കം കൂടാതെ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കട്ടപ്പന വില്ലേജില്‍ വ്യാജ
പട്ടയ തട്ടിപ്പ്
4495.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കട്ടപ്പന
വില്ലേജില്‍ വ്യാജ
പട്ടയം ഉണ്ടാക്കി
തണ്ടപ്പേര്
രജിസ്റ്ററിലെ പേജ് കീറി
മാറ്റി പുതിയ പേജ്
ഒട്ടിച്ചുചേര്‍ത്ത്
നടത്തിയ തണ്ടപ്പേര്
തട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
പ്രതികളായ ഉദ്യോഗസ്ഥര്‍
മറ്റ് സമാനമായ
തട്ടിപ്പുകള്‍
നടത്തിയിട്ടുണ്ടോ എന്ന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
ഇക്കാര്യം അന്വേ
ഷിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
കൊച്ചി
കരുവേലിപ്പടിയിലെ കനാലിന്റെ
ഉടമസ്ഥാവകാശം
4496.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
കരുവേലിപ്പടിയിൽ
പ്രവര്‍ത്തിക്കുന്ന
ജില്ലാ റ്റി.ബി.
സെന്ററിന്റെ
കോമ്പൗണ്ടിനകത്തുകൂടി
കടന്നുപോകുന്നതും
അൻപതുവര്‍ഷത്തിലധികം
പഴക്കമുള്ളതുമായ
കനാലിന്റെ ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
സംബന്ധിച്ച്
27.2.2020-ന്
എം.എല്‍.എ. എറണാകുളം
ജില്ലാ കളക്ടര്‍ക്ക്
നൽകിയ കത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ വില്ലേജുകളുടെ
വിഭജനം
4497.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പല
വില്ലേജോഫീസുകളിലും
ജോലിഭാരം കൂടുതലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെങ്കിലും
വില്ലേജുകള്‍
വിഭജിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
സർക്കാരിന്റെ
നിലപാടെന്താണെന്ന്
അറിയിക്കുമോ?
നിലമ്പൂർ
മണ്ഡലത്തിലെ റവന്യൂ ഭൂമി
4498.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂർ
മണ്ഡലത്തില്‍ വികസന
പ്രവർത്തനങ്ങള്‍
നടപ്പിലാക്കാൻ
അനുയോജ്യമായ റവന്യൂ
ഭൂമികള്‍ ഏതൊക്കെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലാണുള്ളതെന്ന്
അറിയിക്കാമോ?
മലപ്പുറം
വള്ളിക്കുന്ന് നെറുങ്കൈതകോട്ട
ക്ഷേത്രം ഏറ്റെടുക്കല്‍
4499.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നെറുങ്കൈതകോട്ട
ക്ഷേത്രം പുരാവസ്തു
വകുപ്പ്
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് പുരാവസ്തു
ഡയറക്ടര്‍
കാര്യാലയത്തില്‍ നിന്ന്
എ2-1458/2018/ഡിഎ
നമ്പര്‍ ആയി മലപ്പുറം
ജില്ലാ കളക്ടറുടെ
ഓഫീസിലേക്ക്
കത്തയച്ചിരുന്നുവോ;
(ബി)
വള്ളിക്കുന്ന്
ഭഗവതി ക്ഷേത്രത്തിന്റെ
(മെക്കോട്ട ഭഗവതി
ക്ഷേത്രം ഒഴികെയുള്ള
എല്ലാ നിര്‍മ്മിതികളും)
റവന്യു വിശദ വിവരം
-സ്മാരകത്തിന്റെ പേര്,
സര്‍വ്വേ നമ്പര്‍,
മെട്രിക് അളവിലുള്ള
വിസ്തീര്‍ണ്ണം,
അതിര്‍ത്തി
വസ്തുക്കളുടെ
കൈവശക്കാരുടെ
പേരുവിവരവും സര്‍വ്വേ
നമ്പറും എഫ്.എം.ബി.
സ്കെച്ച് ആന്‍ഡ്
പ്ലാന്‍ എന്നിവ സഹിതം
പ്രസ്തുത കത്തില്‍
ആവശ്യപ്പെട്ടിരുന്നുവോ;
(സി)
ഈ
വിഷയത്തില്‍
04.06.2019, 20.11.2019
തീയതികളില്‍ പുരാവസ്തു
വകുപ്പ് ഡയറക്ടര്‍
കാര്യാലയത്തില്‍ നിന്ന്
ഓര്‍മ്മക്കുറിപ്പുകള്‍
അയച്ചിരുന്നുവോ;
പ്രസ്തുത വിഷയത്തില്‍
മലപ്പുറം ജില്ലാ
കളക്ടറേറ്റില്‍ ഫയല്‍
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഫയല്‍ നമ്പര്‍ സഹിതം
വിവരം ലഭ്യമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ജില്ലാ കളക്ടറുടെ
റിപ്പോര്‍ട്ട്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
റിപ്പോര്‍ട്ട് എത്രയും
പെട്ടെന്ന് പുരാവസ്തു
വകുപ്പ് ഡയറക്ടര്‍
കാര്യാലയത്തില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊല്ലത്ത്
കോടതി സമുച്ചയ നിർമ്മാണത്തിന്
ഭൂമി
4500.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ആസ്ഥാനത്ത്
കോടതി സമുച്ചയം
നിർമ്മിക്കുന്നതിന്
എൻ.ജി.ഒ ക്വാർട്ടേഴ്സ്
വക സർക്കാർ ഭൂമി
വിട്ടുനല്‍കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നടപടികള്‍
ത്വരിതപ്പെടുത്തി ഭൂമി
കൈമാറ്റം
ചെയ്യുന്നതിനാവശ്യമായ
തുടർനടപടികള്‍
സ്വീകരിക്കുമോ?
ജനസാന്ദ്രത
കൂടിയ വില്ലേജുകളുടെ വിഭജനം
4501.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏറ്റവും ജനസാന്ദ്രത
കൂടിയ റവന്യൂ
വില്ലേജുകള്‍
ഏതൊക്കെയാണെന്നത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാണോ;
(ബി)
എങ്കില്‍
കോഴിക്കോട്
ജില്ലയില്‍ ഏറ്റവും
ജനസാന്ദ്രതയുള്ള
ആദ്യത്തെ പത്ത്
വില്ലേജുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഏറ്റവും
കൂടുതല്‍
ജനസാന്ദ്രതയുള്ള
വില്ലേജുകളുടെ വിഭജനം
പരിഗണനയിലുണ്ടോ?
നിലമ്പൂര്‍
റവന്യൂ ടവര്‍ സംബന്ധിച്ച
ഫയല്‍ നടപടികള്‍
4502.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരില്‍
അനുവദിച്ച റവന്യൂ
ടവറിന്റെ ഫയല്‍
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഫയല്‍
നടപടി
ത്വരിതപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് അറിയിക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
4503.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്‍പ്പറ്റ
മണ്ഡലത്തില്‍ തരിശു
കിടക്കുന്ന സര്‍ക്കാര്‍
പുറമ്പോക്ക്
ഭൂമിയുണ്ടോ; എങ്കില്‍
ആയത്
എവിടെയെല്ലാമാണെന്നും
എത്ര
അളവിലുള്ളതാണെന്നും
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ?
അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റിനുള്ള
അപേക്ഷകളിന്മേല് നടപടി
4504.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് ഓഫീസില്‍
അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റിനുള്ള
അപേക്ഷകളിന്മേല്
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഭൂമി
പതിച്ചു നല്കല് നടപടി
റദ്ദാക്കല്‍
4505.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ക്രമവിരുദ്ധമായി വിവിധ
സ്ഥാപനങ്ങള്ക്ക്ഭൂമി
പതിച്ചു നല്കിയ നടപടി
റദ്ദാക്കാന്‍ ഈ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
എത്ര വീതം ഭൂമിയാണ്
പതിച്ചു നല്കല് നടപടി
റദ്ദ് ചെയ്ത് തിരിച്ചു
പിടിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
സര്‍ക്കാര്‍
ഇത്തരമൊരു
തീരുമാനമെടുക്കുന്നതിനിടയാക്കിയ
സാഹചര്യം
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ വില്ലേജുകള്‍
വിഭജിക്കണമെന്ന ആവശ്യം
4506.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജുകള്‍
വിഭജിക്കുന്നതിന്റെ
മാനദണ്ഡം എന്താണ്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തില്‍ വിഭജനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയിലെ പല
വില്ലേജാഫീസുകള്‍ക്കും
ജോലിഭാരം കൂടുതലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മലപ്പുറം
ജില്ലയില്‍ ഏതെങ്കിലും
വില്ലേജുകള്‍
വിഭജിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
നിലപാടെന്താണെന്ന്
അറിയിയ്ക്കുമോ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ പള്ളിക്ക മണ്ണടി
പാലത്തിന്റെ അപ്രോച്ച്റോഡ്
4507.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട പള്ളിക്ക
മണ്ണടി പാലത്തിന്റെ
അപ്രോച്ച് റോഡിന്
സ്ഥലമേറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് കൊല്ലം
കളക്ട്രേറ്റിലെ
ഡെപ്യൂട്ടി കളക്ടര്‍
(എല്‍.എ) (ഫയല്‍ നം.
എല്‍.എ.6-64618/2018)
നിലവില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
സ്ഥലമേറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടെങ്കില്‍
അവ വ്യക്തമാക്കാമോ?
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളുടെ ഭൂമി
4508.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
ഭൂമിയില്‍ സംസ്ഥാന
സര്‍ക്കാരിനുള്ള അധികാര
അവകാശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
അത്തരം സ്ഥാപനങ്ങള്‍
വിറ്റഴിക്കുമ്പോള്‍
അതിന്റെ ഭൂമിയുടെ
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന് നടപടി
സ്വീകരിക്കാനുള്ള
സാദ്ധ്യതകളുടെ നിയമവശം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിനകത്തെ
പൊതുഭൂമി
വിദേശീയരുള്‍പ്പെടെ
സ്വകാര്യ
വ്യക്തി/സ്ഥാപനങ്ങളുടെ
കൈവശത്തിലാകാതിരിക്കാനുള്ള
നടപടികളെക്കുറിച്ച്
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
സര്‍വ്വേ
ഭൂരേഖ വകുപ്പിലെ ഒഴിവുകള്‍
T 4509.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
രണ്ടാം ഗ്രേഡ്
സര്‍വ്വേയറുടെ കഴിഞ്ഞ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രപേരെ
നിയമിച്ചു; നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര നിയമനമാണ്
നടന്നത്;
(ബി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
നിലവില്‍ ഒന്നാം തരം
സര്‍വ്വേയര്‍ ഒഴിവുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എത്രകാലമായി
ഒഴിഞ്ഞുകിടക്കുന്നു;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്റെ
ഭാഗമായി പ്രൊമോഷന്
നടപടി ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
പ്രസ്തുതു ലിസ്റ്റില്‍
നിന്നും എന്‍.ജെ.ഡി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവസാന
നിയമനം നടന്നതിനു ശേഷം
എത്ര എന്‍.ജെ.ഡി
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
അത്തരം ഒഴിവുകള്‍
ഏതെല്ലാം
വിഭാഗത്തിലാണ്;
(ഡി)
പ്രസ്തുത
വകുപ്പില്‍ 2020
ഡിസംബര്‍ 31 വരെ
രണ്ടാംതരം
സര്‍വ്വേയര്‍, ഒന്നാം
തരം സര്‍വ്വേയര്‍, ഹെഡ്
സര്‍വ്വേയര്‍ എന്നീ
തസ്തികകളില്‍
വിരമിക്കല്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെഎന്നറിയിക്കാമോ
;
(ഇ)
പ്രസ്തുത
വകുപ്പില്‍ നിലവില്‍
എല്‍. ഡബ്ള്യു.എ.
ഒഴിവുകള്‍ ഉണ്ടെങ്കില്‍
എത്രകാലമായി ഒഴിഞ്ഞു
കിടക്കുന്നു; ഒഴിവ്
നികത്തുന്നതിന്റെ
നടപടികള്‍ ഏതുവരെയായി ;
പ്രസ്തുത ഒഴിവുകള്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമായെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
തുല്യയോഗ്യതയും
തുല്യശമ്പളവുമുള്ള
രണ്ടാംതരം
സര്വ്വേയറുടെയും
ഡ്രാഫ്ട്മാന്റെയും
തസ്തികകളില്‍
ഉണ്ടാകുന്ന നിലവിലെ
ഒഴിവുകള്‍ 3000
പേരുള്‍പ്പെട്ട നിലവിലെ
രണ്ടാംതരം സര്‍വ്വേയര്‍
റാങ്ക് പട്ടികയില്‍
നിന്നും നികത്തുമോ;
(ജി)
സംസ്ഥാനത്ത്
സര്‍വ്വേ
നടപടികള്‍ക്കായി
സര്‍വ്വേയര്‍മാരുടെ
ഒഴിവുകള്‍ വേണ്ടത്ര
ഇല്ലാത്തതിനാല്‍ ഈ
തസ്തികയില്‍ അധികമായി
പോസ്റ്റുകള്‍
സൃഷ്ടിക്കുമോ;
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ റീസര്‍വ്വേ
പൂര്‍ത്തീകരിക്കാനുള്ള
വില്ലേജുകള്‍
4510.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ ഇനിയും
റീസര്‍വ്വെ
പൂര്‍ത്തീകരിക്കാനുള്ള
എത്ര
വില്ലേജുകളുണ്ടെന്നും
ഇത് എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
പള്ളിപ്പുറം,
അര്‍ത്തുങ്കല്‍,
കാെക്കോതമംഗലം എന്നീ
വില്ലേജുളിലെ റീസര്‍വ്വേ
4511.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കിലെ
പള്ളിപ്പുറം,
അര്‍ത്തുങ്കല്‍,
കാെക്കോതമംഗലം എന്നീ
വില്ലേജുകളിലെ
റീസര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഏത് വര്‍ഷം
എന്ന് അറിയിക്കാമോ;
(ബി)
ഇതിന്
ഓരോ വില്ലേജിലും എത്ര
രൂപ ചെലവായി എന്ന്
അറിയിക്കുമോ;
(സി)
റീസര്‍വ്വേ
നടപടി
പൂര്‍ത്തീകരിച്ചെങ്കില്‍
അത് റവന്യൂ വകുപ്പിനെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
റീസര്‍വ്വേയിലെ
തിരുത്തലിന് ലഭിച്ച
അപേക്ഷകള്‍
4512.
ശ്രീ.എം.
സി. കമറുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേയ്ക്കു
ശേഷം തയ്യാറാക്കിയ
റവന്യൂ രേഖകളില്‍
ഭൂമിയുടെ തരം, ഇനം,
വിസ്തൃതി
തുടങ്ങിയവയില്‍ കടന്നു
കൂടിയ തെറ്റുകള്‍
തിരുത്തുന്നതിന് ലഭിച്ച
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
നല്കിയ നിര്‍ദ്ദേശം
നടപ്പിലാക്കിക്കഴിഞ്ഞോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആറു
മാസത്തിലേറെയായിട്ടും
പരിഹാരമാവാത്ത
അപേക്ഷകളേതെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
താലൂക്ക് തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
മനഃപൂര്‍വ്വമായി
ക്രമക്കേടു നടത്തിയതിന്
എത്ര ഉദ്യോഗസ്ഥരുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കാമോ?
സര്‍വ്വേ
ഡയറക്ടറുടെ സ്ഥലം മാറ്റം
4513.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വേ ഡയറക്ടറെ
ചട്ടങ്ങള്‍ പാലിക്കാതെ
സ്ഥലം മാറ്റിയോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലംമാറ്റത്തിനെതിരെ
റവന്യൂ സെക്രട്ടറി
ശക്തമായ പ്രതിഷേധവുമായി
രംഗത്തെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സത്യസന്ധരായ
ഉദ്യോഗസ്ഥരെ മതിയായ
കാരണങ്ങള്‍ ഇല്ലാതെ
സ്ഥലംമാറ്റുന്നത്
ഉദ്യോഗസ്ഥരുടെ
മനോവീര്യം തകര്‍ക്കാന്‍
ഇടയാക്കുകയില്ലേ;
(ഡി)
പ്രസ്തുത
സ്ഥലംമാറ്റത്തിനെതിരെ
ശക്തമായ പ്രതിഷേധം
ഉയര്‍ന്ന
സാഹചര്യത്തില്‍ ഈ
തീരുമാനം റദ്ദാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റിനുള്ള
അപേക്ഷകള്‍
4514.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് ഓഫീസിൽ
അനന്തരാവകാശ
സര്‍ട്ടിഫിക്കറ്റിനുള്ള
എത്ര അപേക്ഷകള്‍ 2019
ജൂൺ മുതൽ 2020 ജനുവരി
വരെ വില്ലേജുകളിൽ
നിന്നും ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിൽ
ഓരോ അപേക്ഷയും
സര്‍ക്കാര്‍
പ്രസ്സിലേക്ക് അയച്ച
തീയതിയും നമ്പറും
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
അപേക്ഷകള്‍ സര്‍ക്കാര്‍
പ്രസ്സിലേക്ക്
അയച്ചിട്ടില്ലെങ്കിൽ
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കുമോ?
വളളിക്കുന്ന്,
അരിയല്ലൂര്‍, മൂന്നിയൂര്‍,
തേഞ്ഞിപ്പാലം വില്ലേജുകളിലെ
പുഴ പുറമ്പോക്കുകള്‍
4515.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്കിലെ
വളളിക്കുന്ന്,
അരിയല്ലൂര്‍,
മൂന്നിയൂര്‍,
തേഞ്ഞിപ്പാലം
വില്ലേജുകളിലെ പുഴ
പുറമ്പോക്കുകളുടെ
ബ്ലോക്ക്നമ്പറും
സര്വ്വേനമ്പറും
എഫ്.എം.ബി. സ്കെച്ചും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വില്ലേജുകളില്‍ പുഴ
പുറമ്പോക്കുകളുടെ
വിസ്തൃതി
സര്‍വ്വേനമ്പര്‍
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വളളിക്കുന്ന്
വില്ലേജിലെ
മിച്ചഭൂമിയുടെയും
സര്‍വ്വേ പുറമ്പോക്ക്
ഭൂമിയുടെയും സര്‍വ്വേ
നമ്പറും സര്‍വ്വേ
സ്കെച്ചും
ലഭ്യമാക്കാമോ;
(ഡി)
കൊണ്ടോട്ടി
താലൂക്കിലെ ചേലമ്പ്ര
വില്ലേജിലെ
പുല്ലിപ്പുഴയുടെ
സര്‍വ്വേ നമ്പരും
എഫ്.എം.ബി. സ്കെച്ചും
ലഭ്യമാക്കാമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
4516.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് വകമാറ്റി
ചെലവഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ ജില്ലയ്ക്കും
വേണ്ടി റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും എത്ര തുക
വിനിയോഗിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
T 4517.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇതുവരെയായി എത്ര പുതിയ
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ടെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
നാളിതുവരെ എത്ര കോടി
രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ ?
ഭവനനിര്‍മ്മാണ
വകുപ്പിന്റെ പുനഃരുദ്ധാരണം
4518.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡിന്
നിലവില്‍ എത്രകോടി
രൂപയുടെ
ബാധ്യതയാണുളളത്;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവനനിര്‍മ്മാണ
വകുപ്പിന്റെ
പുനഃരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദവിവരം നല്‍കുമോ?
ഇന്നോവേറ്റീവ്
ഭവന പദ്ധതി
4519.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗൃഹശ്രീ
ഭവന നിര്‍മ്മാണ
പദ്ധതിയിന്‍ കീഴില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഭവനനിര്‍മ്മാണ
വകുപ്പിന് കീഴിലുള്ള
ഇന്നോവേറ്റീവ് ഭവന
പദ്ധതി പ്രകാരം എത്ര
ആളുകള്‍ക്ക് വീടുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
എവിടെയെല്ലാമാണ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
പീരുമേട്
മണ്ഡലത്തിൽ ഭവന നിർമ്മാണ
വകുപ്പ് പ്രവൃത്തികൾ
4520.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പീരുമേട്
നിയോജകമണ്ഡലത്തിൽ ഭവന
നിർമ്മാണ വകുപ്പ്
ഏറ്റെടുത്തിട്ടുള്ള
നിർമ്മാണ
പ്രവൃത്തികളുടെ പേര്,
കരാർ
ഏറ്റെടുത്തിട്ടുള്ള
ഏജൻസി എന്നീ ക്രമത്തിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
നിർമ്മാണപുരോഗതിയും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?