STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*91

റോഡ് പണിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ റോഡ് പണിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി ഒരു പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ടോ ; പ്രസ്തുത പരിശോധനാ സംഘത്തിന്റെ പ്രവര്‍ത്തന രീതി വിശദമാക്കുമോ ;

(സി) പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ ?

*92

അദ്ധ്യാപക പാക്കേജ്

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അദ്ധ്യാപക പാക്കേജ് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ജില്ലാതലത്തില്‍ അദ്ധ്യാപക ബാങ്ക് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി) അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ അദ്ധ്യാപക ബാങ്കിലുള്ളവര്‍ക്ക് പൂര്‍ണ്ണമായും നിയമനം ലഭിക്കുമോ;

(ഡി) കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ ടി..ടി. സംസ്ഥാനത്തെ നിലവിലുള്ള അദ്ധ്യാപകര്‍ക്ക് നടപ്പിലാക്കുമോ;

() സെറ്റ് പാസ്സായ അദ്ധ്യാപകര്‍ക്ക് ടി..ടി ബാധകമാക്കുമോ; വ്യക്തമാക്കാമോ ?

*93

സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം തടയാന്‍ നടപടി

ശ്രീ. സി. മോയിന്‍കുട്ടി

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കാമോ;

(ബി) കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതു സംബന്ധിച്ച നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെളിപ്പെടുത്തുമോ;

(സി) വിവിധ വകുപ്പുകളുടെ കൈവശമുള്ള

സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ അതത് വകുപ്പുകള്‍ റവന്യൂ റിക്കാര്‍ഡുമായി ഒത്തു നോക്കി കൃത്യത വരുത്താറുണ്ടോ;

(ഡി) കൈയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുക്കുന്ന റവന്യൂ ഭൂമി ഒഴികെയുള്ള ഭൂമി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാറുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ അത്തരത്തില്‍ ഒഴിപ്പിച്ചെടുത്തു കൈമാറിയ ഭൂമിയുടെ വിശദവിവരം നല്‍കാമോ?

*94

വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ..പി. ജയരാജന്‍

'' എം. ഹംസ

'' കെ. കുഞ്ഞിരാമന്‍(ഉദുമ)

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി) ഇവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് മുന്‍സര്‍ക്കാര്‍ തുടര്‍ന്നുവന്ന പദ്ധതികളും പരിപാടികളും മുന്നോട്ടുകൊണ്ടുപോകുന്നുണ്ടോ;

(സി) ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിപ്പോള്‍ കാര്യക്ഷമമല്ലാതായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമോ?

*95

അക്കാഡമിക് സിറ്റി

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഒരു അക്കാഡമിക് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) അക്കാഡമിക്ക് സിറ്റി കൊണ്ട് കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

*96

വേള്‍ഡ് ജിയോഡാറ്റിക് സിസ്റം 84 പദ്ധതി

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് റീസര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേള്‍ഡ് ജിയോഡാറ്റിക് സിസ്റം 84 എന്ന പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ;

(ബി) ഗവണ്‍മെന്റിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രസ്തുത പദ്ധതി ഉപേക്ഷിക്കാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) 2005-ലെ പുതുക്കിയ മാപ് പോളിസി പ്രകാരം വേള്‍ഡ് ജിയോഡാറ്റിക് സിസ്റം 84 കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ?

*97

ദേശീയപാതാ വികസനം

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയപാത 47,17 എന്നിവയുടെ വികസന പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള അന്തിമ നിലപാട് വ്യക്തമാക്കാമോ;

(ബി) ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി) സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം റോഡുകള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്; ഇതിന്റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ?

*98

മോണോറെയില്‍ പദ്ധതി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(ബി) മോണോ റെയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം നഗരങ്ങളില്‍ സാങ്കേതിക പഠനവും പരിശോധനയും നടത്തിയിട്ടുണ്ട്; അത് സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി) കോഴിക്കോട് നഗരത്തില്‍ മോണോ റെയില്‍ പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ കോഴിക്കോട് നഗരത്തില്‍ മോണോ റെയില്‍ പദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

*99

ലാന്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ്

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്ത് സംരക്ഷിക്കുന്നതിനും കയ്യേറ്റങ്ങള്‍ തടയുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇതിനുവേണ്ടി ലാന്റ് പ്രൊട്ടക്ഷന്‍ ഫോഴ്സിന് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) എല്ലാ സ്ഥലങ്ങളിലേയ്ക്കും കണക്റ്റിവിറ്റി ഉള്‍പ്പെടെ ആധുനിക സാങ്കേതിക സൌകര്യമുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുമോ;

(ഡി) സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്?

*100

ദുരന്ത നിവാരണ അതോറിറ്റി

ശ്രീ. കെ. അജിത്

,, വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീത ഗോപി

ശ്രീ. . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചതെപ്പോഴാണ്; ഈ അതോറിറ്റിയുടെ പ്രവര്‍ത്തന

ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ദുരന്ത നിവാരണ സേന രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ സേനയുടെ പ്രവര്‍ത്തനഘടന എന്തായിരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

*101

കെ.എസ്.ടി.പി. രണ്ടാംഘട്ട പ്രവര്‍ത്തനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ എത്ര കി.മി. റോഡുകള്‍ക്കാണ് ലോകബാങ്ക് അംഗീകാരം നല്‍കിയിട്ടുള്ളത്;

(ബി) റോഡ് നിര്‍മ്മിക്കുന്നതിനോടനുബന്ധിച്ച മെയിന്റനന്‍സ് വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(സി) റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*102

സമഗ്ര റോഡ് നയം

ശ്രീ. ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സമഗ്ര റോഡ് നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിന്റെ കരട് തയ്യാറാക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) ഇതു സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ?

*103

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, ചിറ്റയം ഗോപകുമാര്‍

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നതായുള്ള ഹൈക്കോടതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; എങ്കില്‍ നിലവാരത്തകര്‍ച്ചക്കാധാരമായി കോടതിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കോടതി ഏതെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*104

പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന്റെ ഘടനയും ഉദ്ദേശ ലക്ഷ്യങ്ങളും

ശ്രീ. .സി. ബാലകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

'' അന്‍വര്‍ സാദത്ത്

'' കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് കേരളത്തില്‍ എന്ന് നിലവില്‍ വന്നു;

(ബി) ഇതിന്റെ ഘടനയും ഉദ്ദേശലക്ഷ്യങ്ങളും എന്തെല്ലാമാണ്;

(സി) പ്രാരംഭഘട്ടത്തില്‍ എന്തു തുക പ്രസ്തുത വകുപ്പിന് അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് തലത്തില്‍ പിന്നോക്ക ക്ഷേമ വകുപ്പ് രൂപീകൃതമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വകുപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്താണ് എന്ന് വിശദമാക്കുമോ;

() എത്ര തസ്തികള്‍ പ്രസ്തുത വകുപ്പിനുവേണ്ടി സൃഷ്ടിച്ചു?

*105

എം.ജി.എല്‍.സി.കളുടെ പ്രവര്‍ത്തനം

ശ്രീ. വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ബി.ആര്‍.സി.യുടെ കീഴില്‍ എത്ര സ്ഥലങ്ങളില്‍ എം.ജി.എല്‍.സി.കള്‍ പ്രവര്‍ത്തിക്കുന്നു:

(ബി) എം.ജി.എല്‍.സി.കള്‍ സ്കൂളുകളായി ഉയര്‍ത്തിയാല്‍ ഇവിടങ്ങളില്‍ എഡ്യൂക്കേഷന്‍ വോളന്റിയറായി ജോലി നോക്കുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ;

(സി) എങ്കില്‍ ഉള്‍വനാന്തരങ്ങളില്‍ ആദിവാസികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന എഡ്യൂക്കേഷന്‍ വോളന്റിയര്‍മാര്‍ക്ക് ജോലി സുരക്ഷയ്ക്ക് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*106

സി.ബി.എസ്.. സ്കൂളുകളുടെമേല്‍ നിയന്ത്രണം

ശ്രീ. സാജു പോള്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സി.ബി.എസ്.. സ്കൂളു

കളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ ഏത് തരം നിയന്ത്രണമാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കാമോ ;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്കിയിട്ടുണ്ട് ;

(ഡി) പുതിയ സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ പുതുതായി എന്‍..സി. നല്‍കിയത് പുന:പരിശോധിക്കുമോ ;

() സര്‍ക്കാര്‍ സ്കൂളുകള്‍ നിലവിലുള്ള പ്രദേശത്ത് സി.ബി.എസ്.. സ്കൂളുകള്‍ അനുവദിക്കുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണ്; മറ്റ് നിബന്ധനകള്‍ എന്തെല്ലാമായിരുന്നു ;

(എഫ്) നിബന്ധനകളില്‍ എന്തെങ്കിലും ഇളവുകള്‍ വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇളവുകള്‍ വരുത്താന്‍ ഉദ്ദേശമുണ്ടോയെന്ന് വിശദമാക്കാമോ ?

*107

സര്‍ക്കാര്‍ ഭൂമിയുടെ റീസര്‍വ്വേ

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. കെ. രാധാകൃഷ്ണന്‍

'' ബാബു എം. പാലിശ്ശേരി

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യു വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയുടെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി) ഇതിലൂടെ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് കണക്കുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത് വെളിപ്പെടുത്തുമോ;

(സു) ഇത്തരത്തിലുള്ള ഭൂമി സര്‍ക്കാരിലേക്ക് ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*108

എന്‍.ആര്‍.എം. മേനോന്‍ കമ്മിറ്റി ശുപാര്‍ശകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നിലവിലുള്ള ലോ കോളേജുകളെ സംബന്ധിച്ച് പഠനം നടത്തിയ എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്നാണ് സര്‍ക്കാരിന് ലഭിച്ചത്;

(ബി) പ്രസ്തുത കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ്;

(സി) പ്രസ്തുത ശുപാര്‍ശകളിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

*109

കേരള സര്‍വ്വകലാശാല അസിസ്റന്റ് നിയമനത്തിലെ ക്രമക്കേടുകള്‍

ശ്രീ. പി. കെ. ബഷീര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, മഞ്ഞളാംകുഴി അലി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള സര്‍വ്വകലാശാലയിലെ അസിസ്റന്റ് നിയമനം സംബന്ധിച്ച ലോകായുക്ത വിധിയിന്മേല്‍ അനന്തര നടപടികള്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത വിഷയത്തിന്‍ മേല്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കേസില്‍ ലോകായുക്ത കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ ആരെല്ലാമാണ്; അവര്‍ സംഭവ കാലഘട്ടത്തില്‍ വഹിച്ചിരുന്ന പദവികളും ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങളും പദവികളും എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(ഡി) സെലക്ഷനുമായി ബന്ധപ്പെട്ട പരീക്ഷാ പേപ്പറുകള്‍ കാണാതായതു സംബന്ധിച്ച അന്വേഷണം ഏതുവരെയായി എന്ന് വ്യക്തമാക്കുമോ ?

*110

സ്നേഹസ്പര്‍ശം പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'സ്നേഹസ്പര്‍ശം പദ്ധതി'യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഈ പദ്ധതിയുടെ പ്രവര്‍ത്തന രീതി എങ്ങനെയാണ്;

(സി) പ്രസ്തുത പദ്ധതിയില്‍ ജനകീയ പങ്കാളിത്തവും പൊതുജനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സമീപനവും അറിയുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്?

*111

..റ്റി. സ്ഥാപിക്കുവാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഒരു ഐ..റ്റി. സ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലുണ്ടോ ;

(ബി) ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) സംസ്ഥാനത്ത് എവിടെയാണ് ഐന്നഐ.ടി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ഡി) ഇപ്പോള്‍ നിലവിലുള്ള ഏതെങ്കിലും സ്ഥാപനത്തെ ഐ..ടി യായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ ഏതു സ്ഥാപനത്തെയാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ ?

*112

പ്ളാസ്റിക്ക് ഉപയോഗിച്ചു കൊണ്ടുള്ള റോഡ് നിര്‍മ്മാണം

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഉപയോഗ രഹിതമായ പ്ളാസ്റിക്ക് പ്രയോജനപ്പെടുത്തി റോഡ് നിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്ളാസ്റിക്ക് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ എത്ര കിലോമീറ്റര്‍ റോഡുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുള്ളത്;

(സി) പ്രസ്തുത റോഡുകളുടെ ഈട് എത്രമാത്രമെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി) പ്ളാസ്റിക്ക് മാലിന്യങ്ങള്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുതകുന്ന തരത്തില്‍ പ്ളാസ്റിക്ക് മിശ്രിത റോഡുകള്‍ 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നിര്‍മ്മിച്ച് തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ?

*113

പിന്നോക്കക്ഷേമവികസന കോര്‍പ്പറേഷന്റെ കീഴിലുള്ള പദ്ധതികള്‍

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, സണ്ണി ജോസഫ്

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം എത്ര ഗൂണഭോക്താക്കള്‍ക്ക് എന്ത് തുക വിതരണം ചെയ്തുവെന്ന് പറയാമോ ;

(സി) കോര്‍പ്പറേഷന്റെ പരിധിയിലുള്ള ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് കടാശ്വാസ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

*114

മൂന്നാര്‍ ട്രിബ്യൂണല്‍

ശ്രീ. കെ.വി. വിജയദാസ്

,, കെ.കെ.ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മൂന്നാര്‍ ട്രിബ്യൂണല്‍ എന്നാണ് നിലവില്‍ വന്നത്; അതിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ:

(ബി) റവന്യൂ വകുപ്പിന്റെ സഹകരണം ഇല്ലാത്തതിനാല്‍

ട്രിബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സംഭവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കയ്യേറ്റക്കാരും വ്യാജപട്ടയക്കാരും രക്ഷപ്പെടുന്ന ഒരു അവസ്ഥ വന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

*115

റോഡ് വികസന പദ്ധതിയ്ക്കായി പ്രത്യേക ഏജന്‍സി

ശ്രീ. കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ റോഡ് വികസന പദ്ധതിയ്ക്കായി

പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) പ്രത്യേക റോഡ് വികസന ഏജന്‍സിയുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

*116

ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, മഞ്ഞളാംകുഴി അലി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ ഒരു ഓഫ് കാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതു സംബന്ധമായി നിയമസഭ പാസ്സാക്കിയ അനൌ

ദ്യോഗിക പ്രമേയത്തിന്മേല്‍ ഇതിനകം കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഭാവിയില്‍ എന്തൊക്കെ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

*117

ടെണ്ടര്‍ വ്യവസ്ഥയില്‍ മാറ്റം

ശ്രീ. ബാബു എം. പാലിശ്ശേരി

,, എം. . ബേബി

,, സി. കൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഇത് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ ;

(ബി) കെ.എസ്. ടി. പിയുടെ കാര്യത്തില്‍ പ്രസക്തമായ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി) ഇതുമൂലം ഇടത്തരം കരാറുകാരെ ഒഴിവാക്കി വന്‍കിടക്കാര്‍ക്കുമാത്രം അവസരം ലഭിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*118

റോഡ് വികസനത്തിനായുള്ള വിവിധ ഏജന്‍സികള്‍

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഇ. എസ്.ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡ് വികസനത്തിന് പ്രത്യേക ഏജന്‍സി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഏജന്‍സിയുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഏജന്‍സിയുടെ കീഴില്‍ എത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നത്; ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിലവാരം എന്താണെന്ന് വെളിപ്പെടുത്തുമോ;

(സി) റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള എത്ര ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; ഇവയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

*119

തിളക്കം പദ്ധതി

ശ്രീ. രാജു എബ്രഹാം

,, എം. ഹംസ

,, ആര്‍. രാജേഷ്

,, എം.. ബേബി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പിന്നോക്കം നില്ക്കുന്ന ഹൈസ്കൂളുകളിലെ വിജയ

ശതമാനം ഉയര്‍ത്തുന്നതിന് മുന്‍സര്‍ക്കാര്‍ ആരംഭിച്ച തിളക്കം പദ്ധതി നിര്‍ത്തലാക്കികൊണ്ട് ഈ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ ;

(ബി) തിളക്കം പദ്ധതിയുടെ ഇതിനകമുള്ള നടത്തിപ്പിനെക്കുറിച്ച് വിശദമാക്കാമോ ?

*120

മലയാള ഭാഷാ പഠനം

ശ്രീ. ജെയിംസ് മാത്യു

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പുരുഷന്‍ കടലുണ്ടി

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദ്യാലയങ്ങളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്ക്ി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ നടത്തിപ്പ് എത്രമാത്രം കാര്യക്ഷമമാണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) ഉത്തരവ് നടപ്പാക്കാത്ത വിദ്യാലയങ്ങളുടെ മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ ;

(എഫ്) സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ബാധകമാണോ എന്ന് വെളിപ്പെടുത്തുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.