UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1

ജന സമ്പര്‍ക്ക പരിപാടികള്‍ക്ക് സോഷ്യല്‍ ആഡിറ്റ്

ശ്രീ.ബെന്നി ബെഹനാന്‍

ശ്രീ.പാലോട് രവി

ശ്രീ.എം. . വാഹീദ്

() മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് സോഷ്യല്‍ ആഡിറ്റ്ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ;

(ബി) ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത പരാതികള്‍ പിന്നീട് പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി) ലഭിക്കുന്ന പരാതികളിലെ തുടര്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചിക്കുമോ?

2

ജനസമ്പര്‍ക്ക പരിപാടി

ശ്രീ.കെ. സുരേഷ് കുറുപ്പ്

() ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ലഭിച്ച മൊത്തം അപേക്ഷകള്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ബി) അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ മുഖ്യന്ത്രിയ്ക്ക് നല്‍കപ്പെട്ട അപേക്ഷകളില്‍ അനുവദിക്കപ്പെട്ട സഹായം മൊത്തം എത്ര തുകയുടേതായിരുന്നു; ഉത്തരവായ തുക പൂര്‍ണ്ണമായും ഹര്‍ജിക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ;

(സി) ഹര്‍ജിക്കാരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് അവലംബിച്ച മാനദണ്ഡം എന്തായിരുന്നു;

(ഡി) ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയിലും വിവിധ വകുപ്പുകള്‍ വഴി മൊത്തം ചെലവായ തുക സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

3

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. . കെ. ബാലന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ എത്ര അപേക്ഷകളാണ് (പരാതി/നിവേദനം ഉള്‍പ്പെടെ) സ്വീകരിച്ചത്; അവയില്‍ എത്ര പരാതികള്‍ക്ക് പരിഹാരം കണ്ടു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;

(ബി) പ്രസ്തുത പരിപാടിയില്‍ ലഭിച്ച അപേക്ഷളില്‍ എത്രയെണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധന

സഹായത്തിന് വേണ്ടിയായിരുന്നു; എത്രപേര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം അനവദിച്ചു ; ഇതിനായി എത്ര തുക അനുവദിച്ചു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി) പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നതിനായി ഇതിനകം എത്ര തുക ചെലവായി; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ?

4

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല വിശദാംശം

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ഓരോ ജില്ലയില്‍ നിന്നും ലഭിച്ച പരാതികളുടെ എണ്ണം വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇവയില്‍ എത്ര പരാതികള്‍ തീര്‍പ്പാക്കിയെന്നും തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന പരാതികള്‍ എത്രയുണ്ടെന്നും വിശദമാക്കാമോ ;

(സി) ഓരോ ജില്ലയിലും ജനസമ്പര്‍ക്ക പരിപാടിക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

5

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ചെലവ്

ശ്രീ. കെ.വി. വിജയദാസ്

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എത്ര ജില്ലകളില്‍ സംഘടിപ്പിച്ചു എന്ന് വ്യക്തമാക്കുമോ; ഏതെങ്കിലും ജില്ലയില്‍ നടത്താന്‍ കഴിയാതെ വന്നിട്ടുണ്ടോ;എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് വേണ്ടി മാത്രം ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) ഈ പരിപാടിയിലൂടെ എത്ര തുകയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കി; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ഡി) വ്യാജ അപേക്ഷകള്‍ നല്‍കി നിരവധിയാളുകള്‍ അനര്‍ഹമായ ആനുകൂല്യം തട്ടിയെടുത്തതായുള്ള പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6

ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികള്‍

ശ്രീ.കെ.ദാസന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതുവരെ ഓരോ ജില്ലയിലും ലഭിച്ചിട്ടുള്ള പരാതികള്‍ എത്ര എന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കുമോ;

(ബി) ഓരോ ജില്ലയിലും ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിന് വന്നിട്ടുള്ള ചെലവ് എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) ജനസമ്പര്‍ക്ക പരിപാടിയില്‍ ഓരോ ജില്ലയിലും എത്ര പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ചു എന്നും എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി എന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ?

7

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയ ജില്ലകള്‍

ശ്രീ. ജെയിംസ് മാത്യു

() മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഇതുവരെ ഏതെല്ലാം ജില്ലകളില്‍ നടന്നിട്ടുണ്ട്;

(ബി) ഇതിലെല്ലാം കൂടി എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി) പ്രസ്തുത പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

8

ജനസമ്പര്‍ക്ക പരിപാടിയിലെ തീരുമാനങ്ങളുടെ നിയമസാധുത

ശ്രീ. സി. കൃഷ്ണന്‍

() ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന പരാതികളില്‍ തീരുമാനം എടുക്കുന്നത് നിയമ വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിട്ടാണോ;

(ബി) ഏതെങ്കിലും കേസുകളില്‍ നിയമാനുസൃതമല്ലാതെ തീരുമാനം എടുക്കേണ്ടതായി വന്നിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം പരാതികളുടെ കാര്യത്തിലാണെന്ന് വ്യക്തമാക്കാമോ?

9

ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ചികിത്സാ ധനസഹായം

ശ്രീമതി കെ. എസ്. സലീഖ

() ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും പന്തലിടാന്‍ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട ഈ തരത്തിലുള്ള അധികചെലവ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി) പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചികിത്സാ ദൂരിതാശ്വാസ നിധിയില്‍ നിന്ന് എത്ര തുക ചെലവഴിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അവശേഷിക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കുമോ ?

10

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വിശദാംശങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ പരിപാടി സംഘടിപ്പിക്കുകയുണ്ടായി;

(ബി) മുഖ്യമന്ത്രി, മന്ത്രിമാര്‍ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നതിനായും, സ്റേജ്, ഡെക്കറേഷന്‍, വാഹനം യാത്രാചെലവ് തുടങ്ങിപരിപാടിയുമായി ബന്ധപ്പെട്ട് ഖജനാവില്‍ നിന്നും എന്ത് തുക വീതം ഓരോ പരിപാടിക്കും ചെലവഴിക്കുകയുണ്ടായി; ജില്ലാടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) പ്രസ്തുത പരിപാടിയുടെ പരസ്യയിനത്തില്‍ മൊത്തം എന്ത് തുക ചെലവഴിക്കുകയുണ്ടായി;

(ഡി) പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ വകുപ്പില്‍ നിന്നും ചെലവായ മൊത്തം തുക എത്ര വീതമാണ് എന്ന് അറിയിക്കുമോ;

() സര്‍ക്കാരിന്റെ നിലവിലുളള സംവിധാനം വഴി സാധാരണഗതിയില്‍ നടന്നുവന്നിരുന്നതല്ലാത്ത ഏതെങ്കിലും കാര്യങ്ങള്‍ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

11

പൊതുജനസമ്പര്‍ക്ക പരിപാടി

ശ്രീ. വി. ശശി

() മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത അപേക്ഷകളില്‍ തീര്‍പ്പായവയുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ ;

(സി) എത്ര തുകയുടെ സാമ്പത്തികാനുകൂല്യമാണ് ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ളത്; അതില്‍ വിതരണം ചെയ്യപ്പെട്ട തുക എത്ര എന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത പരിപാടിയുടെ പ്രചരണത്തിനും നടത്തിപ്പിനും ചെലവായ തുക എത്രയെന്ന് വ്യക്തമാക്കുമോ ?

12

ആലപ്പുഴ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു ; ഏതെല്ലാം തരത്തിലുള്ള അപേക്ഷകളാണ് പരിഗണിച്ചത് ;

(ബി) എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്പിച്ചു എന്നും എത്ര രൂപ വിവിധ ആനുകൂല്യങ്ങളായി നല്‍കി എന്നും അറിയിക്കുമോ ;

(സി) മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ പലര്‍ക്കും ഇതുവരെ ലഭ്യമായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നതിന് എന്ത് തുക ചെലവായി എന്നറിയിക്കുമോ ?

13

കാസര്‍ഗോഡ് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി) ഇതില്‍ ചികിത്സാ സഹായത്തിനായി ലഭിച്ച എത്ര അപേക്ഷകളുണ്ട്; ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം തിരിച്ചുള്ള വിശദാംശം നല്‍കുമോ;

(സി) ചികിത്സാ സഹായത്തിനല്ലാതെയുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവയില്‍ എത്ര എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നതിന് എത്ര തുക ചെലവായിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ ?

14

സര്‍വ്വീസ് സംഘടനകള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന നടപടി

ശ്രീ.എസ്. രാജേന്ദ്രന്‍

() ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എന്‍.ജി.. അസോസിയേഷന്‍ സ്ഥാപിച്ച സഹായ കൌണ്ടര്‍ ഉദ്ഘാടനയോഗത്തില്‍ എ.ഡി.എം. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍വ്വീസ് സംഘടനകള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ തടസ്സങ്ങളുണ്ടോ?

15

ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളുടെ തീര്‍പ്പാക്കല്‍

ശ്രീ. വി. ശശി

() ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് ഇതുവരെ ചെലവഴിച്ച തുക ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഓരോ ജില്ലയിലും ഏതൊക്കെ വകുപ്പുകളുമായി ബന്ധപ്പെട്ട എത്ര അപേക്ഷകള്‍ വീതം ലഭിച്ചു എന്നും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് എത്ര അപേക്ഷകള്‍ ലഭിച്ചു എന്നും എത്ര തുക വിതരണം ചെയ്തു എന്നും അറിയിക്കുമോ ;

(സി) ഇത്തരം അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സംസ്ഥാന-ജില്ലാ-പഞ്ചായത്ത് തല ഉദ്യോഗസ്ഥ/ജനകീയ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി) ജനസമ്പര്‍ക്ക പരിപാടിയിലെ അപേക്ഷകള്‍ എല്ലാം തീര്‍പ്പാക്കിയാല്‍ വീണ്ടും ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ജനസമ്പര്‍ക്ക പരിപാടിയിലെ പോലെ ത്വരിതഗതിയില്‍ പരിഹരിക്കപ്പെടാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

16

ജനസമ്പര്‍ക്കപരിപാടിയില്‍ ധനസഹായമായി അനുവദിച്ച തുക

ശ്രീ. ജെയിംസ് മാത്യു

() ജനസമ്പര്‍ക്കപരിപാടികളിലൊട്ടാകെ ചികിത്സാധനസഹായത്തിനായി എത്ര അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;

(ബി) അതില്‍ എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; ഇതിനായി എത്ര തുകയാണ് അനുവദിച്ചത്;

(സി) എത്രപേര്‍ക്കാണ് പരിപാടിയില്‍ വെച്ചുതന്നെ തുക അനുവദിച്ചിട്ടുള്ളത്;

(ഡി) ധനസഹായമായി അനുവദിച്ച മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തിട്ടുണ്ടോ; എങ്കില്‍ കൊടുത്ത തുകയുടെയും പ്രഖ്യാപിച്ച തുകയുടെയും ജില്ലതിരിച്ചുള്ള കണക്കു ലഭ്യമാക്കുമോ?

17

ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനച്ചെലവ്

ശ്രീ. ജെയിംസ് മാത്യു

() ജനസമ്പര്‍ക്കപരിപാടിയുടെ നടത്തിപ്പിനായി സംസ്ഥാനത്താകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് അറിയിക്കുമോ;

(ബി) ജനസമ്പര്‍ക്കപരിപാടിയുടെ പ്രചാരണത്തിനായി ചെലവഴിച്ച തുകയെത്ര;

(സി) മുഖ്യമന്ത്രിയുടെ ദിനചര്യ സംബന്ധിച്ച കാര്‍ട്ടൂണ്‍ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതു തയ്യാറാക്കിയത് ആരാണ്; ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്?

18

ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്ത വ്യക്തിഗത ആനുകൂല്യങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വ്യക്തിഗത ആനുകൂല്യമായി എത്ര തുക വിതരണം നടത്തിയെന്ന് വ്യക്തമാക്കാമോ ;

(ബി) ഏറ്റവുമധികം തുക വിതരണം ചെയ്ത ജില്ല ഏതെന്നും എത്ര തുക നല്‍കിയെന്നും വ്യക്തമാക്കുമോ ?

19

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നല്‍കിയ ആനൂകൂല്യങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

() ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴിയുള്ള പരിശോധനകള്‍ക്ക് ശേഷമാണോ വിതരണം ചെയ്യുന്നത്;

(ബി) എങ്കില്‍ നേരിട്ട് തീരുമാനം എടുത്ത് ആനുകൂല്യങ്ങള്‍ നല്‍കിയ കേസുകളില്‍ പരിശോധനകള്‍ നടത്തിയത് എപ്രകാരമാണെന്ന് വെളിപ്പെടുത്താമോ;

(സി) ജനസമ്പര്‍ക്ക പരിപാടി തീരുമാനിച്ചതിനു ശേഷം, സര്‍ക്കാരിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കീഴില്‍ നല്‍കി കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കി വരുന്നുണ്ടോ?

20

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിച്ച പരാതികള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി) അതില്‍ എത്ര പരാതികളിന്മേല്‍ അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി എന്ന് വ്യക്തമാക്കുമോ;

(സി) മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും ജന സമ്പര്‍ക്ക പരിപാടിയിലും ലഭിച്ച പരാതികളുടെ എണ്ണം എത്രയായിരുന്നു; അവയില്‍ എത്ര എണ്ണത്തിന്മേല്‍ അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി?

21

മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ഓണ്‍ലൈന്‍ പരാതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഓണ്‍ലൈനായി ഇതുവരെ എത്ര പരാതികള്‍ ലഭിച്ചു;

(ബി) ലഭിച്ച പരാതികളില്‍ അന്തിമ തീരുമാനം ഉണ്ടായവ എത്രയാണ്; ഇപ്പോഴും പരിശോധനയില്‍ ഇരിക്കുന്നവ എത്ര?

22

നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്ളാന്‍ ഫണ്ട് വിനിയോഗം

ശ്രീ. കെ.വി.വിജയദാസ്

() നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്ളാന്‍ ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ വകുപ്പ് തിരിച്ച് ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) ഓരോ വകുപ്പിലേയും പ്ളാന്‍ ഫണ്ട് തുകയും നാളിതുവരെയുള്ള ചെലവു വിവര പട്ടികയും നല്‍കുമോ; പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിശദമായ പട്ടിക നല്‍കുമോ;

(സി) പ്ളാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?

23

ബഡ്ജറ്റ് തുക വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍

ഡോ. ടി.എം. തോമസ് ഐസക്

() മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തുവരുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട തന്നാണ്ടിലെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇനിയും നടപ്പിലാക്കിയിട്ടാല്ലത്തവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

(ബി) ബഡ്ജറ്റ് നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു; ഇതില്‍ 2012 ജനുവരി 31-ലെ സ്ഥിതിയനുസരിച്ച് ചെലവഴിക്കാന്‍ അവശേഷിക്കുന്ന തുക എത്രവീതമാണ്; തുക ഒട്ടും ചെലവഴിക്കേണ്ടി വന്നിട്ടില്ലാത്ത ഹെഡുകള്‍ എതൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

24

സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും, അവരുടെ ഉന്നമനത്തിനുമായി സര്‍ക്കാരിന്റെ കീഴിലെ ഏതെല്ലാം വകുപ്പുകളാണ് ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ചുനടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) 2011 വര്‍ഷത്തില്‍ ഓരോ വകുപ്പും നടപ്പാക്കിയ ക്ഷേമപദ്ധതികളെ സംബന്ധിച്ച വിശദ വിവരം നല്‍കാമോ;

(സി) പൊതുമേഖലാ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന ഇത്തരം ക്ഷേമ പദ്ധതികളുടെ വിശദ വിവരം നല്‍കാമോ;

(ഡി) സര്‍ക്കാര്‍ ധനസഹായമുപയോഗിച്ച് സാമൂഹ്യ സംഘടനകളും സന്നദ്ധ സേവനാ, സംഘടനകളും നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ?

25

നൂറുദിന കര്‍മ്മ പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) ഇതിനകം എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാത്തവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(സി) ഇതേ മാതൃകയില്‍ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) ഏതെല്ലാം മേഖലകള്‍ക്കാണ് ഈ പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

26

ഒരു വര്‍ഷ കര്‍മ്മപരിപാടിയുടെ രൂപരേഖ

ശ്രീ. പുരുഷന്‍ കടലുണ്ടി

() സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷ കര്‍മ്മപരിപാടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ബഡ്ജറ്റിലെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പുറമേയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ഖജനാവില്‍ നിന്നും പണച്ചെലവ് പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ എത്ര;

(സി) അത് കണ്ടെത്തുന്നത് ഏതെല്ലാം വഴികളിലൂടെയാണെന്ന് വ്യക്തമാക്കാമോ;

(ഡി) ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറത്ത് പണച്ചെലവ് ഇല്ലാത്ത പരിപാടികളാണോ ഈ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

27

നിലം നികത്തി വീട് വയ്ക്കുന്നതിന് ധനസഹായം എന്ന വാഗ്ദാനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കുട്ടനാട്ടില്‍ നിലം നികത്തി വീട് വയ്ക്കുന്നതിന് ധനസഹായം പദ്ധതി നിലവിലുണ്ടോ ;

(ബി) ഇപ്രകാരമൊരു പദ്ധതിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയോടനുബന്ധിച്ച് ഒരാള്‍ 250 രൂപയുടെ ഫോറം വിതരണം നടത്തിയെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

28

സ്റേറ്റ് ഇന്നോവേഷന്‍ കൌണ്‍സില്‍

ശ്രീ. എളമരം കരീം

() സ്റേറ്റ് ഇന്നോവേഷന്‍ കൌണ്‍സില്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ ;

(സി) കൌണ്‍സിലിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച് വിശദമാക്കാമോ ?

29

ഉത്തരവുകള്‍ എം.എല്‍..മാരെ അറിയിക്കുന്നതിന് സംവിധാനം

ശ്രീ. . പ്രദീപ്കുമാര്‍

() നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ച നടപടിക്രമങ്ങളും ബന്ധപ്പെട്ട ഉത്തരവുകളും യഥാസമയം എം.എല്‍.. മാരെ അറിയിക്കുന്നത് സംബന്ധിച്ച് പൊതുഭരണ (ഏകോപന) വകുപ്പ് (നമ്പര്‍.77369/സി.ഡി.എന്‍.4/11/പൊ... തീയതി 21.11.11) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉത്തരവുകളും ലഭ്യമാക്കിയിട്ടുണ്ടോ;

(ബി) ബന്ധപ്പെട്ട ഉത്തരവുകളും നടപടിക്രമങ്ങളും അടിയന്തിരമായി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

30

നിയോജക മണ്ഡലതലത്തില്‍ എം.എല്‍..മാര്‍ ചെയര്‍മാന്‍മാരായ സമിതികള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() നിയോജകമണ്ഡലതലത്തില്‍ എം.എല്‍..മാര്‍ ചെയര്‍മാന്‍മാരായി ഉദ്യോഗസ്ഥന്‍മാരും ജനപ്രതിനിധികളും അടങ്ങുന്ന സമിതികള്‍ ഏതെല്ലാം വകുപ്പുകളില്‍ രൂപീകരിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത സമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

31

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടറി

ശ്രീ.എന്‍.. നെല്ലിക്കുന്ന്

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം മേല്‍വിലാസവും ടെലിഫോണ്‍ നമ്പരും ഉള്‍പ്പെടുന്ന ഡയറക്ടറി പ്രസിദ്ധപ്പെടുത്താറുണ്ടോ;

(ബി) ജില്ലാടിസ്ഥാനത്തില്‍ അത്തരം ഡയറക്ടറി തയ്യാറാക്കി പ്രസിദ്ധപ്പെടുത്താറുണ്ടോ;

(സി) ഇത്തരത്തിലുള്ള ഡയറക്ടറിയുടെ അഭാവം ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് പരിഗണിച്ച് ഇത്തരം ഡയറക്ടറികള്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്നതിനും കാലാകാലങ്ങളില്‍ പരിഷ്കരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ?

32

..എഫ്.സി.എല്ലിന്റെ ദീര്‍ഘകാല സാമ്പത്തിക സഹായം

ശ്രീ. എം.ചന്ദ്രന്‍

() ഭാരത സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ്(..എഫ്.സി.എല്‍)-ന്റെ ലോങ് ടേം ഫിനാന്‍ഷ്യല്‍ അസിസ്റന്‍സോടു കൂടി സംസ്ഥാനത്ത് ഇപ്പോള്‍ ഏതെങ്കിലും പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏവ;

(ബി) ലോങ് ടേം ഫിനാന്‍ഷ്യല്‍ അസിസ്റന്‍സിന് വേണ്ടി ഏതെങ്കിലും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് പദ്ധതിയാണെന്നും എന്തു തുക സഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

33

യു.എന്‍.ഡി.പിയുടെ ഭരണ സുതാര്യതാ പഠനം

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീവി. റ്റി. ബല്‍റാം

ശ്രീ.പി. അബ്ദുളളക്കുട്ടി

ശ്രീ കെ. അച്ചുതന്‍

() സംസ്ഥാനത്തിന്റെ ഭരണസുതാര്യത പഠന വിധേയമാക്കുവാന്‍ ഉദ്ദേശിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍.ഡി.പി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഏതെല്ലാം കാര്യങ്ങളാണ് പഠന വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചിട്ടുളളത്;

(സി) എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് യു.എന്‍.ഡി.പി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് എന്ന് വിശദീകരിച്ചിട്ടുണ്ടോ;

(ഡി) പഠനത്തിനായി സംസ്ഥാനം സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

34

ഫയല്‍ നീക്കങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നതിന് സ്വികരിച്ചിട്ടുള്ള നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീ ഹൈബി ഈഡന്‍

ശ്രീ.റ്റി. ജോര്‍ജ്

() സര്‍ക്കാരിന്റെ ഫയല്‍ നീക്കങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ;

(ബി) എല്ലാ വകുപ്പുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

35

വിവരാവകാശ നിയമപ്രകാരം മറുപടി ലഭ്യമാക്കിയതിലെ അപാകത

ശ്രീ.ആര്‍. സെല്‍വരാജ്

() വിവരാവകാശ നിയമപ്രകാരം കായിക അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച വിവരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് ആയിരത്തിലധികം വ്യത്യസ്തമായ മറുപടികള്‍ ലഭിച്ചത് സംബന്ധിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് വിവരാവകാശ നിയമത്തിന്റെ അന്തസത്തയെതന്നെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ ?

36

കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് പാര്‍പ്പിട സമുച്ചയം

ശ്രീ. . പ്രദീപ് കുമാര്‍

() സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്

സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം എത്ര കുടുംബങ്ങള്‍ക്കാണ് താമസ സൌകര്യം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) താമസ സൌകര്യം നല്‍കുന്നത് ഏത് മാനദണ്ഡപ്രകാരമാണെന്ന് വിശദമാക്കുമോ?

37

കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠ്യവിഷയത്തില്‍ മലയാളം ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. സാജു പോള്‍

() സംസ്ഥാനത്ത് മലയാളം ഒന്നാം ഭാഷയാക്കിയെങ്കിലും സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠ്യവിഷയത്തില്‍

മലയാളം ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ സ്കൂളുകളിലെ മലയാളി കുട്ടികള്‍ക്കെങ്കിലും മലയാളം പഠിക്കാന്‍ കഴിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ ?

38

ആത്മഹത്യ ചെയ്തവരുടെ കണക്ക്

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്താകെ എത്ര പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ കാലയളവില്‍ എത്ര മാന്‍മിസ്സിംഗ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

39

ഡല്‍ഹി കേരള ഹൌസ് ക്യാന്റീനിന്റെ പോരായ്മകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഡല്‍ഹിയിലെ കേരള ഹൌസ് ക്യാന്റീനില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭ്യമായിട്ടുണ്ടോ;

(ബി) പരിശോധനയില്‍ എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാമോ;

(സി) വൃത്തിഹീനവും നിയമവിരുദ്ധവുമായാണ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

() ക്യാന്റീന്‍ നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ് എന്നും ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ?

40

കേന്ദ്രറെയില്‍ ബഡ്ജറ്റിനുമുന്നോടിയായി എം.പി.മാരുടെ യോഗം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീവി. റ്റി. ബല്‍റാം

ശ്രീ വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:


() കേന്ദ്ര ബഡ്ജറ്റിനും റെയില്‍വേ ബഡ്ജറ്റുകള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ എം.പി.മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായോ ;

(ബി) കേന്ദ്രാവിഷ്കൃത പദ്ധതികളേയും തൊഴിലുറപ്പുപദ്ധതികളേയും സംബന്ധിച്ച് എന്തെല്ലാം തീരുമാനങ്ങളാണ് പ്രസ്തുത യോഗത്തില്‍ എടുത്തിട്ടുള്ളത് ;

(സി) മുന്‍ റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പദ്ധതികളും, പുതിയ ട്രെയിനുകളും സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളും സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എന്തായിരുന്നു ?


 

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.