UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

799

കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വീസും വരവ് ചെലവുകളും

ശ്രീമതി. കെ. എസ്. സലീഖ

() കടക്കെണിയില്‍ നിന്നും മോചനം നേടാന്‍ കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കേന്ദ്ര ആസൂത്രണ കമ്മീഷനോട് എത്ര കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി) പ്രതിദിനം എത്ര കിലോമീറ്റര്‍ സര്‍വ്വീസാണ് കെ.എസ്.ആര്‍.ടി.സി.നടത്തുന്നത് ; സംസ്ഥാനം, അന്തര്‍ സംസ്ഥാനം എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ ;

(സി) എത്ര കോടി രൂപയുടെ ശരാശരി പ്രതിമാസവരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് കിട്ടുന്നത് ;

(ഡി) ഇപ്പോള്‍ പ്രതിമാസം എത്ര കോടി രൂപയുടെ ചെലവാണ് ശമ്പളം, പെന്‍ഷന്‍, ഡീസല്‍ എന്നിവ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി.ക്ക് വരുന്നത് ; വിശദമാക്കുമോ ;

() പ്രതിവര്‍ഷം എത്ര കോടി രൂപയുടെ അന്തരമാണ് വരവും ചെലവും തമ്മിലുള്ളത് ; ഈ അന്തരം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(എഫ്) ഏതൊക്കെ സര്‍ക്കാര്‍/സര്‍ക്കാരിതരസ്ഥാപനങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. വായ്പ എടുത്തിട്ടുണ്ടെന്നും ആയതിലേക്ക് പലിശയിനത്തില്‍ നീക്കി വയ്ക്കേണ്ട തുക എത്രയെന്നും വിശദമാക്കുമോ ?

800

വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സ് കണ്‍സെഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ.കെ. ദാസന്‍

() വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സ് കണ്‍സെഷന്‍ അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ ;

(ബി) ഒഴിവുകാലങ്ങളില്‍ സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റ് പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യബസ്സുകളില്‍ കണ്‍സെഷന്‍ അനുവദിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുതപദ്ധതികള്‍ കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

801

കെ. എസ്. ആര്‍. ടി. സി. ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. സാജുപോള്‍

() സമയബന്ധിതമായി ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതുമൂലം സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി. വര്‍ക്ക്ഷോപ്പുകളില്‍ എത്ര ബസ്സുകള്‍ വീതം കട്ടപ്പുറത്തിരിപ്പുണ്ടെന്ന് അറിയിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ബസ്സുകളും മിനി ബസ്സുകളും അറ്റകുറ്റപ്പണികഴിഞ്ഞ് പുറത്തിറക്കിയിട്ടുണ്ട്;

(സി) എന്തുകൊണ്ടാണ് അറ്റകുറ്റപ്പണികള്‍ വൈകുന്നതെന്ന് വ്യക്തമാക്കുമോ?

802

ജെ.എന്‍.എന്‍.യു.ആര്‍.എം. ബസ്സുകളുടെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

() ജെ.എന്‍.എന്‍.യു.ആര്‍.എം. പ്രകാരമുള്ള എത്ര ബസ്സുകളാണ് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. വഴി ഓടിക്കുന്നതെന്ന് എ.സി., നോണ്‍ എ.സി. എന്നീ ക്രമത്തില്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുതബസ്സുകള്‍ ഒരു കിലോമീറ്റര്‍ ഓടിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി.ക്ക് എത്ര രൂപ ചെലവ് വരുമെന്നും എത്ര രൂപ വരുമാനമുണ്ടാകുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി) ജെ.എന്‍.എന്‍.യു.ആര്‍.എം. ബസ്സുകള്‍ ഓടിക്കുന്നത് കെ.എസ്.ആര്‍.ടി.സി.ക്ക് ലാഭകരമാണോ എന്ന് വ്യക്തമാക്കുമോ?

803

കെ. എസ്. ആര്‍. ടി. സി.യുടെ സാമ്പത്തികനഷ്ടം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. സി. ബാലകൃഷ്ണന്‍

ശ്രീ. പി. അബ്ദുള്ളക്കുട്ടി

() കെ. എസ്. ആര്‍. ടി. സി. യുടെ സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുതനഷ്ടം നികത്താന്‍ കേന്ദ്രസഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇത് സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ നിലപാട് എന്താണ്?

804

അന്യസംസ്ഥാനങ്ങളിലേക്ക് ഹൈടെക് ബസ് സര്‍വ്വീസ്

ശ്രീ. എന്‍.ഷംസുദ്ദീന്‍

() കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി ഹൈടെക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണോ എന്നു വ്യക്തമാക്കുമോ;

(ബി) ഇതുമൂലം കെ.എസ്.ആര്‍.ടി.സി.ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) ഇവയെ നിയന്ത്രിച്ച് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ഹൈടെക് ബസ് സര്‍വ്വീസുകള്‍ നടത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

805

ലോ ഫ്ളോര്‍, ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ്

ശ്രീ. എം. ഉമ്മര്‍

() പുതിയ ലോ ഫ്ളോര്‍ ബസ്സുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ;

(ബി) എല്ലാ ജില്ലകളിലും ഈ ബസ്സുകള്‍ ഓടിക്കാനാകുമോ;

(സി) പുതിയ ദീര്‍ഘദൂര ബസ്സുകള്‍ സംസ്ഥാനത്തെ വിവിധ

സ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;

(ഡി) നിലവില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നതെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?

806

തലസ്ഥാനത്ത് നടപ്പാക്കുന്ന മേണോറെയില്‍ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീവി. റ്റി. ബല്‍റാം

ശ്രീഡൊമിനിക് പ്രസന്റേഷന്‍

ശ്രീവര്‍ക്കല കഹാര്‍

() തലസ്ഥാനത്ത് നടപ്പാക്കുന്ന മോണോറെയില്‍ പദ്ധതിക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ആരെയാണ് പദ്ധതിനടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി ആയി നിയമിച്ചിട്ടുള്ളത്;

(സി) പദ്ധതിനടത്തിപ്പ് സംബന്ധിച്ച സാദ്ധ്യതാപഠനം നടത്തുന്നത് ആരാണ് ;

(ഡി) പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

807

കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വിപൂലീകരണത്തിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഗതാഗതമേഖലയില്‍ വയനാട് ജില്ലയില്‍ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ എംപ്ളോയീസ് ഫെഡറേഷന്റെ വയനാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്ന നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രസ്തുതനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

808

നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോയിലെ പുതിയ ബസ്സുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോയ്ക്ക് എത്ര പുതിയ ബസ്സുകളാണ് അനുവദിച്ചതെന്നു വ്യക്തമാക്കുമോ;

(ബി) കടലോര-മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്ന തെക്കന്‍കേരളത്തിലെ ഏറ്റവും തിരക്കുപിടിച്ച ഡിപ്പോയായ നെയ്യാറ്റിന്‍കരയ്ക്ക് കൂടുതല്‍ ബസ്സുകളും പുതിയ സര്‍വ്വീസുകളും അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

809

നേമം നിയോജകമണ്ഡലത്തിലെ കെ.എസ്.ആര്‍.റ്റി.സി. സര്‍വ്വീസുകള്

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തിലെ വിവിധമേഖലകളില്‍ കെ.എസ്.ആര്‍.റ്റി.സി. ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്ന വിവിധ ഡിപ്പോകളില്‍ നിന്നുള്ള ബസ് സര്‍വ്വീസുകളുടെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

810

വടകര-തൊട്ടില്‍പ്പാലം ചെയിന്‍ സര്‍വ്വീസ്

ശ്രീമതി കെ. കെ. ലതിക

() വടകര-തൊട്ടില്‍പ്പാലം ചെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ ?

811

കുത്താമ്പുള്ളി-കോയമ്പത്തൂര്‍ ബസ് സര്‍വ്വീസ്

ശ്രീ.കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല-കുത്താമ്പുള്ളിയില്‍ നിന്നും ദിനംപ്രതി കോയമ്പത്തൂര്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി പോയിവരുന്ന യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ആരംഭിക്കുവാനുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സര്‍ക്കാര്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) കേരള-തമിഴ്നാട് അന്തര്‍സംസ്ഥാന ബസ് പെര്‍മിറ്റ് പുതുതായി അനുവദിക്കുന്ന മുറയ്ക്ക് കുത്താമ്പുള്ളി-കോയമ്പത്തൂര്‍ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്‍സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുമോ ?


 
812

ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളി മലക്കപ്പാറ-വാല്‍പ്പാറ ബസ്സ് സര്‍വ്വീസ്

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളി വഴി മലക്കപ്പാറ, വാല്‍പ്പാറ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നിറുത്തി പോയ സാഹചര്യത്തില്‍ ചാലക്കുടി കെ.എസ്.ആര്‍.ടി.സി. സ്റാന്‍ഡില്‍ നിന്നും ഈ റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) നിലവില്‍ സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ കെ.എസ്.ആര്‍ടി.സി. ബസ്സുകള്‍ ലഭ്യമല്ലാത്ത വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആവശ്യമായ ബസ്സുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

813

ഒറ്റപ്പാലം-തൃശൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ ചെയിന്‍ സര്‍വ്വീസ്

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം-തൃശൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി യുടെ ചെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ എന്നാണ് തീരുമാനമെടുത്തത്; വിശദാംശം ലഭ്യമാക്കാമോ;

(ബി) അതിനായി എത്ര ബസുകള്‍ ആണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്;

(സി) പ്രസ്തുത സര്‍വ്വീസ് എന്നു മുതല്‍ ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

814

പുനലൂര്‍-അഞ്ചല്‍-ആയൂര്‍-പാരിപ്പള്ളി-കൊല്ലം ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി

ശ്രി. മുല്ലക്കര രത്നാകരന്‍

() പുനലൂര്‍-അഞ്ചല്‍-ആയൂര്‍-പാരിപ്പള്ളി-കൊല്ലം ചെയിന്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കുമോ;

(ബി) പ്രസ്തുത റൂട്ട് പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി കൊല്ലം ജില്ലയിലെ എം.എല്‍.. മാരുടെ ഒരു ആലോചനായോഗം അധികൃതര്‍ വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

815

പേരാമ്പ്ര - പയ്യോളി - വടകര റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര - പയ്യോളി - വടകര റൂട്ടില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് അറിയിക്കുമോ;

(സി) പ്രസ്തുത റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

816

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി അനുവദിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ആണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

817

കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജ് ജംഗ്ഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്റോപ്പുകള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ദീര്‍ഘദൂര, ടൌണ്‍-ടു-ടൌണ്‍ ബസ്സുകള്‍ക്ക് കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജ് ജംഗ്ഷനില്‍ സ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വരുന്ന അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൌകര്യപ്രദമായ രീതിയില്‍ പ്രസ്തുത കോളേജ് ജംഗ്ഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

818

രാമപുരത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ടൌണ്‍ -ടു- ടൌണ് ‍ബസ്സുകള്‍ക്ക് സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ രാമപുരത്ത് കെ.എസ്.ആര്‍.ടി.സി. യുടെ ടൌണ്‍-ടു-ടൌണ്‍ ബസ്സുകള്‍ക്ക് സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ സത്വരനടപടി സ്വീകരിക്കുമോ ?

819

ലോ ഫ്ളോര്‍ ബസ്സുകള്‍ക്ക് റൂട്ട് അനുവദിച്ചതിന്റെ മാനദണ്ഡം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് കെ.എസ്.ആര്‍.റ്റി.സി.യുടെ ലോ ഫ്ളോര്‍ ബസ്സുകള്‍ക്ക് റൂട്ട് അനുവദിച്ചിട്ടുള്ളതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;

(ബി) ചേര്‍ത്തല ടൌണ്‍, ആലപ്പുഴ, എറണാകുളം സിറ്റി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ലോ ഫ്ളോര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്നു പറയുമോ;

(സി) നൂറുകണക്കിനു യാത്രക്കാര്‍ നിരന്തരം യാത്രചെയ്യുന്ന ചേര്‍ത്തല-എറണാകുളം റൂട്ടില്‍ ലോ ഫ്ളോര്‍ ബസ് സര്‍വ്വീസുകള്‍ അടിയന്തിരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

820

ലോഫ്ളോര്‍ ബസ്സുകളില്‍ എം.എല്‍.. മാര്‍ക്കും എക്സ് എം.എല്‍..മാര്‍ക്കും സൌജന്യ പാസ്സ്

ശ്രീ. പി. തിലോത്തമന്‍

() കെ. എസ്. ആര്‍. റ്റി. സി. ലോഫ്ളോര്‍ (നോണ്‍ എ.സി.) ബസ്സുകളില്‍ എം. എല്‍. . മാര്‍ക്കും എക്സ്-എം.എല്‍.. മാര്‍ക്കും സൌജന്യ പാസ്സ് അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍വ്വീസുകളില്‍ എം. എല്‍. . മാര്‍ക്കും എക്സ്-എം.എല്‍.. മാര്‍ക്കും സൌജന്യ പാസ്സ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

821

നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നീ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍നിന്നും 2011 ഡിസംബര്‍ 31 വരെ നിര്‍ത്തലാക്കിയ ഷെഡ്യൂളുകളില്‍ ഏതെല്ലാം പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഡിപ്പോകളിലേയ്ക്ക് 2012 ജനുവരിക്കുശേഷം പുതുതായി ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

822

കെ.എസ്.ആര്‍.ടി.സി.യിലെ ആശ്രിതനിയമനം

ശ്രീ. ജെയിംസ് മാത്യൂ

() കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയില്‍ ഡ്രൈവറായിരിക്കെ 28-07-2008-ല്‍ മരണപ്പെട്ട കെ. പ്രവീണിന്റെ സഹോദരനും ആശ്രിതനുമായ ശ്രീ. കെ. ജഗത്തിന് ആശ്രിതനിയമനം നല്‍കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നറിയിക്കുമോ;

(സി) ഇത് സംബന്ധിച്ച നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുമോ;

(ഡി) അവിവാഹിതരായവര്‍ മരണപ്പെട്ടാല്‍ നിയമപരമായി ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അമ്മയുടെ പേരില്‍ മാത്രമേ നല്‍കുകയുള്ളൂ എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാത്തതെന്താണ്;

(എഫ്) തളിപ്പറമ്പ് തഹസില്‍ദാര്‍ മരണപ്പെട്ട പ്രവീണിന്റെ സഹോദരന്‍ കെ. ജഗത്ത് മരണപ്പെട്ട ആളിന്റെ ആശ്രിതനാണെന്ന് വ്യക്തമാക്കുന്ന രേഖ നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ അടിയന്തിരനടപടി സ്വീകരിക്കുമോ ?

823

പയ്യന്നൂര്‍-തലിപ്പാലം-തൃക്കരിപ്പൂര്‍ റൂട്ട് ദേശസാല്‍ക്കരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പയ്യന്നൂരി നിന്നും തലിപ്പാലം വഴിയുള്ള തൃക്കരിപ്പൂര്‍ റൂട്ട് ദേശസാല്‍കൃത റൂട്ടായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

824

കാഞ്ഞങ്ങാട്-കാസര്‍ഗോഡ് ചന്ദ്രഗിരി റൂട്ടിലെ ബസ്സ് സര്‍വ്വീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് ചന്ദ്രഗിരി ദേശസാല്‍കൃത റൂട്ടില്‍ പ്രതിവര്‍ഷം പത്ത് ശതമാനം സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) 1991 ല്‍ ദേശസാല്‍ക്കരിച്ച ഈ റൂട്ടില്‍ അന്ന് എത്ര സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു; ഇപ്പോള്‍ എത്ര സര്‍വ്വീസുകള്‍ ഉണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റൂട്ട് ദേശസാല്‍കൃത റൂട്ടായി പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാക്കിയ വ്യവസ്ഥ പാലിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി) പ്രസ്തുത റൂട്ടില്‍ സ്ത്രീകള്‍ക്കുമാത്രമായി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

825

വൈപ്പിന്‍ ദ്വീപിലെ രാത്രികാല ബസ് സര്‍വ്വീസ്

ശ്രീ. എസ്. ശര്‍മ്മ

() ജനസാന്ദ്രത കൂടിയ വൈപ്പിന്‍ ദ്വീപില്‍ അതിരാവിലെയും രാത്രി വൈകിയും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതുമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നതിന് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കുമോ;

(സി) രാത്രികാലങ്ങളിലെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളില്‍ കുറച്ചെങ്കിലും വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേ-മാല്യങ്കരപ്പാലം എന്നീ റൂട്ടിലൂടെ ഓടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) സര്‍വ്വീസ് റദ്ദാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് രാത്രികാലങ്ങളിലെ മോണിറ്ററിങ്ങ് സംവിധാനം ശക്തിപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.