UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

826

കേരളത്തില്‍ രജിസ്റര്‍ ചെയ്ത വാഹനങ്ങള്‍

ശ്രീ. പി. . മാധവന്‍

() കഴിഞ്ഞ 5 വര്‍ഷക്കാലം കേരളത്തില്‍ ഓരോ വിഭാഗത്തിലുമായി ആകെ രജിസ്റര്‍ ചെയ്ത വാഹനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം എത്ര വീതമെന്ന് വ്യക്തമാക്കുമോ ;

(സി) റോഡ് ടാക്സ് ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷം ലഭിച്ച തുക ഏതെല്ലാം കാര്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും എത്ര തുക വീതമെന്നും വ്യക്തമാക്കുമോ ;

(ഡി) ദേശീയപാതയില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനുമായി ഗതാഗതവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

() പോലീസ് വകുപ്പുമായി ചേര്‍ന്ന് ദേശീയപാതയില്‍ കൂടുതല്‍ നിരീക്ഷണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ;

(എഫ്) ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോ ?

827

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് നടപടികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീപാലോട് രവി

ശ്രീഹൈബി ഈഡന്‍

ശ്രീലൂഡി ലൂയിസ്

() റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ജില്ലാ-സംസ്ഥാനതലങ്ങളില്‍ റോഡപകട അവലോകനസമിതികള്‍ രൂപീകരിക്കുമോ;

(സി) സമിതികളുടെ ഘടനയും പ്രവര്‍ത്തനരീതികളും എന്തെല്ലാമാണ്; വിശദമാക്കുമോ?

828

റോഡുസുരക്ഷ

ശ്രീ. വി. ഡി. സതീശന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീകെ. മുരളീധരന്‍

() റോഡുസുരക്ഷയ്ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(ബി) ഇതിനായി സ്പെഷ്യല്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ജില്ലാതലങ്ങളില്‍ വാഹനപരിശോധനയും ബോധവല്‍ക്കരണവും ഉള്‍പ്പെടെയുള്ള റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം സ്പെഷ്യല്‍ സ്ക്വാഡുകളെ ഏല്‍പ്പിക്കുമോ ; വ്യക്തമാക്കുമോ ?

829

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്

ശ്രീ. പി. കെ. ബഷീര്‍

() കേരളത്തില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നതും, തന്മൂലം അംഗവൈകല്യം സംഭവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ദേശീയശരാശരിയേക്കാള്‍ കൂടുതലാണ് എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെ എന്ത് നടപടികളാണ് കൈക്കൊണ്ടുവരുന്നത്;

(ഡി) ഇത്തരത്തില്‍ വാഹനമോടിക്കുന്നതുമൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്ക്, പ്രത്യേകിച്ച് മരണം സംഭവിച്ചാല്‍, പ്രസ്തുത ഡ്രൈവര്‍മാരുടെ ലൈസന്‍സ് കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

830

'റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ ദശകം' പദ്ധതി

ശ്രീ.പി. സി. വിഷ്ണുനാഥ്

ശ്രീഎം. . വാഹീദ്

ശ്രീഷാഫി പറമ്പില്‍

ശ്രീകെ. ശിവദാസന്‍ നായര്‍

() '2011-2020 - റോഡുസുരക്ഷാപ്രവര്‍ത്തനങ്ങളുടെ ദശകം' പദ്ധതിയുടെ ഭാഗമായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

831

റോഡുസുരക്ഷയ്ക്കായി ബോധവല്‍ക്കരണപരിപാടി

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ സണ്ണി ജോസഫ്

ശ്രീ . പി. അബ്ദുള്ളക്കുട്ടി

ശ്രീ സി. പി. മുഹമ്മദ്

() സംസ്ഥാനത്തെ റോഡുസുരക്ഷയ്ക്കായി എന്തെല്ലാം ബോധവല്‍ക്കരണപരിപാടികളാണ് സ്വീകരിച്ചുവരുന്നത് ;

(ബി) വാഹനാപകടങ്ങള്‍ കുറയ്ക്കുവാന്‍ പോലീസ്, മരാമത്ത് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുമോ ;

(സി) റോഡുനിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുവാന്‍ റോഡ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

832

ട്രാഫിക് ബോധവല്‍ക്കരണവും റോഡ് സഹായ ഫണ്ടും

ശ്രീമതി പി. അയിഷാ പോറ്റി

() ട്രാഫിക് ബോധവല്‍ക്കരണം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി പ്രത്യേകഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

833

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ

ശ്രീ. വി. ഡി. സതീശന്‍

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. സി. ബാലകൃഷ്ണന്‍

ശ്രീലൂഡി ലൂയിസ്

() ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നത് സംബന്ധിച്ച ഇ-ചെലാന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതികള്‍ എന്തെല്ലാം ;

(ബി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുതസംവിധാനം നടപ്പാക്കുന്നത്;

(സി) പ്രസ്തുതസംവിധാനം സംസ്ഥാനത്തു മുഴുവന്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

834

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആധുനിക ആല്‍ക്കോമീറ്ററുകള്

ശ്രീമതി ഗീതാ ഗോപി

() മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലാകുന്നവര്‍ക്കെതിരെ നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആധുനിക ആല്‍ക്കോമീറ്ററുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മോട്ടോര്‍ വാഹനവകുപ്പും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

835

മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം

ശ്രീ. കെ. മുരളീധരന്‍

ശ്രീ പാലോട് രവി

ശ്രീ റ്റി. എന്‍. പ്രതാപന്‍

ശ്രീ കെ. അച്ചുതന്‍

() മോട്ടോര്‍ വാഹനവകുപ്പില്‍ ഒരു എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുതവിഭാഗത്തിന്റെ ചുമതലകള്‍ എന്തെല്ലാം;

(സി) പ്രസ്തുതവിഭാഗം ഉടന്‍ നിലവില്‍ വരുന്നതിന് എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

836

മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്നാണ്;

(ബി) പ്രസ്തുത എന്‍ഫോഴ്സ്മെന്റ് വിഭാഗം എവിടെയെല്ലാമാണ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്;

(സി) എവിടെയെല്ലാം എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു;

(ഡി) എന്‍ഫോഴ്സ്മെന്റ് വിംഗിന്റെ ഘടന എപ്രകാരമാണ്?

 
837

ആര്‍.ടി. ഓഫീസുകളില്‍ നിന്നും രേഖകള്‍ അയയ്ക്കുന്ന സംവിധാനം

ശ്രീ. ജെയിംസ് മാത്യു

() ആര്‍.ടി. ഓഫീസുകളില്‍ നിന്ന് അപേക്ഷകര്‍ക്കും, അപേക്ഷകരില്‍ നിന്ന് തിരിച്ചും രേഖകള്‍ അയയ്ക്കുന്നതിന് നിലവിലുള്ള സംവിധാനമെന്ത് ;

(ബി) രജിസ്റേര്‍ഡ് തപാലിലൂടെമാത്രമേ രേഖകള്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കും, തിരിച്ചും അയയ്ക്കാന്‍ പാടുള്ളു എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ ;

(സി) വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിനും മറ്റുമായി ഇടനിലക്കാര്‍ ഇപ്പോഴും സജീവമായി ഇടപെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ഡി) വാഹനഡീലര്‍മാര്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ആര്‍.ടി. ഓഫീസുകളിലും ജോയിന്റ് ആര്‍.ടി. ഓഫീസുകളിലും അനധികൃതമായി ഇടപെടുന്നത് തടയാന്‍ സംവിധാനമുണ്ടാക്കുമോ ; എങ്കില്‍ വിശദാംശം അറിയിക്കുമോ ?

838

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

ശ്രീ ചിറ്റയം ഗോപകുമാര്‍

() വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഈ നമ്പര്‍ പ്ളേറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള ചുമതല നിര്‍വ്വഹിക്കുന്ന വിഭാഗം ഏതാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഒരു നമ്പര്‍ പ്ളേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കുന്നതിന് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) സംസ്ഥാനത്ത് നിലവില്‍ എത്ര ലക്ഷം വാഹനങ്ങള്‍ ഉള്ളതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്; ഈ വാഹനങ്ങളില്‍ സുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിക്കുന്നതിന് എത്ര കാലം വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ?

839

സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റ്

ശ്രീ. . കെ. ബാലന്‍

() സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടോ;

(ബി) എത്ര കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തു; ഏതെല്ലാം;

(സി) ഏതു കമ്പനിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുള്ളത്; അവരുടെ റേറ്റ് എത്രയാണ്;

(ഡി) ഏറ്റവും കുറഞ്ഞ റേറ്റ് ക്വോട്ട് ചെയ്ത കമ്പനി ഏതായിരുന്നു;

() ആയതു സംബന്ധിച്ച് ഏതെങ്കിലും കമ്പനികള്‍ കോടതിയെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ കേസ്സിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

840

അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ.ബെന്നി ബെഹനാന്‍

ശ്രീഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. റ്റി. ജോര്‍ജ്

ശ്രീവി. റ്റി. ബല്‍റാം

() അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(ബി) ഇത് ശേഖരിക്കുന്നതിനായി ഒരു ഡേറ്റാബാങ്ക് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ ?

841

ഗതാഗതം, ദേവസ്വം വകുപ്പുകളില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. സാജു പോള്‍

() ഗതാഗതം, ദേവസ്വം വകുപ്പുമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ ഓരോന്നിലും കഴിഞ്ഞ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ് ഓഫ് അക്കൌണ്ടുകളിലായി ഈ സാമ്പത്തികവര്‍ഷത്തേയ്ക്ക് എന്തു തുക വീതമാണ് വകയിരുത്തിയിരുന്നത്;

(ബി) ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ ഈ ഓരോ ഹെഡ് ഓഫ് അക്കൌണ്ടുകളിലുമായി ഇതിനകം ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഈ ഹെഡുകളില്‍ ഇതുവരെ ഒരു തുകയും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്തവ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ ?

842

ദേവസ്വം നിയമനങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ദേവസ്വം നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്;

(ബി) ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത ബോര്‍ഡിന്റെ ഘടന വെളിപ്പെടുത്തുമോ;

(ഡി) ഏതെല്ലാം നിയമനങ്ങള്‍ നടത്തുന്നതിന് പ്രസ്തുത ബോര്‍ഡിന് അധികാരമുണ്ടാകും?

843

ദേവസ്വം നിയമനം

ശ്രീ. റ്റി.വി. രാജേഷ്

ശ്രീ കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീ വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ.കെ. ലതിക

() ദേവസ്വം നിയമനത്തിന് നിലവിലുള്ള സംവിധാനം എന്താണ് ;

(ബി) പ്രസ്തുതസംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ എന്തു മാറ്റമാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത് ; മാറ്റം വരുത്താന്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ ?

844

ശബരിമല മാസ്റര്‍ പ്ളാന്‍

ശ്രീ. പി. . മാധവന്‍

() നടപ്പുവര്‍ഷത്തെ ശബരിമല സീസണില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും പ്രതീക്ഷിച്ച വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ ;

(ബി) ആനുപാതികമായ വര്‍ദ്ധനവ് രേഖപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) അടുത്ത സീസണിനുമുന്‍പായി ശബരിമല മാസ്റര്‍ പ്ളാനിന്റെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി) ശബരിമലയിലേക്കുള്ള അനുബന്ധറോഡുകളുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

845

പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തിന്റെ കണക്കെടുപ്പ്

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

() പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ വിശദമായ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ;

(ബി) ഇതിനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി) സമിതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായിവരുന്ന തുക എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ആയത് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ?

846

പന്തല്ലൂര്‍ ക്ഷേത്രഭൂമി

ശ്രീ. പി. റ്റി. എ റഹീം

() പന്തല്ലൂര്‍ ക്ഷേത്രത്തിന് അവകാശപ്പെട്ട 787 ഏക്കര്‍ ഭൂമി ഇപ്പോള്‍ ആരുടെ കൈവശമാണുള്ളത്;

(ബി) കൈവശക്കാരുമായി മലയാള മനോരമ പ്ളാന്റേഷനുള്ള ബന്ധം സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ;

(സി) ക്ഷേത്രഭൂമി ക്ഷേത്രത്തിന് തിരിച്ചുനല്‍കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

847

പി.എച്ച്..ഡി. കോംപൌണ്ടിനുള്ളിലെ ക്ഷേത്രത്തിലേക്കുള്ള വഴി

ശ്രീ. പി.റ്റി.. റഹീം

() കോഴിക്കോട് ജില്ലയിലെ കൂളിമാട് പി.എച്ച്..ഡി. കോംപൌണ്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ക്ക് വഴി നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) പ്രസ്തുതക്ഷേത്രം മലബാര്‍ ദേവസ്വത്തിന്റെ കിഴില്‍ വരുന്നതാണോ ;

(ഡി) പ്രസ്തുതക്ഷേത്രത്തിന്റെ ഊരാളന്‍ ആരാണ് ; ഇപ്പോള്‍ ഇത് കൈകാര്യം ചെയ്യുന്നത് ആരാണ് ?

848

ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ക്ഷേത്രക്കുളനവീകരണവും മാലിന്യസംസ്ക്കരണ യൂണിറ്റ് നിര്‍മ്മാണവും

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം അസംബ്ളി നിയോജകമണ്ഡലത്തിലെ യുനെസ്കോ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ട ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ക്ഷേത്രക്കുളനവീകരണവും, മാലിന്യസംസ്ക്കരണ യൂണിറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള അവസ്ഥ വ്യക്തമാക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.