UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1061

ക്രൈസിസ് മാനേജ്മെന്റ് പ്ളാന്‍

്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ക്രൈസിസ് മാനേജ്മെന്റ് പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) സംസ്ഥാനത്ത് ഉണ്ടാകാവുന്ന ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമ ?

1062

സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ;

(ബി) ഇതിനായി ഒരു പദ്ധതിക്ക് രൂപം നല്‍കി കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിക്കുതിന് ഉദ്ദേശ്യമുണ്ടോ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികള്‍ ഇതിനോടകം എടുത്തിട്ടുണ്ട് ?

1063

വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ട് പ്രകാരമുള്ള പ്രവൃത്തികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വെള്ളെപ്പൊക്കദുരിതാശ്വാസ ഫണ്ട് പ്രകാരം സംസ്ഥാനത്ത് എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്കി ; ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ?

1064

വെള്ളപ്പൊക്കനിവാരണ ഫണ്ട്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() വെള്ളപ്പൊക്കനിവാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കാതെ ലാപ്സായി പോകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പുമന്ത്രി ഒപ്പിട്ട് നല്‍കുന്ന ഉത്തരവുകള്‍ കളക്ടറേറ്റുകളില്‍ എത്തുന്നതിന് നാലുമാസം വരെ കാലതാമസം നേരിടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഉത്തരവിറക്കി ഒരു വര്‍ഷത്തിനകം എഗ്രിമെന്റ് വയ്ക്കാത്ത പ്രവൃത്തികള്‍ ക്യാന്‍സല്‍ ചെയ്താല്‍ അത്തരം പ്രവൃത്തികള്‍ എം.എല്‍.. നിര്‍ദ്ദേശിക്കുമ്പോള്‍ പുതുക്കി നിശ്ചയിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

1065

വെള്ളപ്പൊക്കദുരിതാശ്വാസപദ്ധതി ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടി

ശ്രീ. .പി. ജയരാജന്‍

() ഈ ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷം വെള്ളപ്പൊക്കദുരിതാശ്വാസപദ്ധതി ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ ജില്ലയിലും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) അഞ്ചു ലക്ഷം രൂപയും അതിലധികവും വരുന്ന തുകയുടെ ഭരണാനുമതി നല്‍കിയ റോഡുകളുടെ പേരും അവ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പേരും ഉള്‍പ്പെട്ട ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

1066

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാനിടയായാല്‍ ദുരന്തം ഒഴിവാക്കാന്‍ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാനിടയായാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകപദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങളും, ഇവയുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി) 136 അടി വെള്ളം നിറഞ്ഞുനില്‍ക്കുമ്പോഴാണ് ദുരന്തം ഉണ്ടാകുന്നതെങ്കില്‍ വെള്ളത്തിനടിയില്‍ അകപ്പെട്ടുപോകാവുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്;

(സി) ഡിസാസ്റര്‍ മാനേജ്മെന്റ് സ്കീം ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നത് ആരുടെ നേതൃത്വത്തിലാണ്; ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് സര്‍വ്വേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടന്നുവരുന്നതെന്നു വ്യക്തമാക്കുമോ;

(ഡി) അപകടമുണ്ടായാല്‍ ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കപ്പെട്ടിട്ടുണ്ടോ?

1067

ചേര്‍ത്തല താലൂക്ക് ഓഫീസിലെ ക്ളാര്‍ക്കിന്റെ പ്രവര്‍ത്തനപരിചയം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട സീറ്റിലെ ക്ളാര്‍ക്കിന്റെ പ്രവര്‍ത്തനപരിചയക്കുറവുകൊണ്ടാണോ നാലു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും മാറ്റിയതെന്ന് വ്യക്തമാക്കാമോ;

(ബി) അപ്രകാരം മാറ്റിയ ഉദ്യോഗസ്ഥന്റെയും പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്റെയും തസ്തികകള്‍, സര്‍വ്വീസിലെ കാലയളവ് എന്നിവ വ്യക്തമാക്കാമോ;

(സി) പ്രസ്തുത സീറ്റിന്റെ ചുമതലയില്‍ വന്ന പുതിയ ഉദ്യോഗസ്ഥന്‍ എല്‍.ഡി. ക്ളാര്‍ക്കായത് എന്നാണെന്നും, ഏതെല്ലാം സീറ്റുകള്‍ എത്രകാലം വീതം കൈകാര്യം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട സീറ്റില്‍ എത്ര പേര്‍ ജോലി ചെയ്തിട്ടുണ്ടെന്നു പറയാമോ; റവന്യൂ വകുപ്പിന്റെ 27/12/2007-ലെ 87248/ഡി.ആര്‍.എഫ്.2/07/.. സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഈ സീറ്റില്‍ ജീവനക്കാരെ ആവര്‍ത്തിച്ചു മാറ്റുന്ന നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നുണ്ടോ എന്നു പറയാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

1068

മാവേലിക്കര മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍പ്പെടുത്തി അനുമതി നല്‍കിയ റോഡുകള്‍

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് അനുമതി നല്കിയിട്ടുണ്ട്; എം.എല്‍.. മുഖേന ലഭിച്ച അപേക്ഷയിന്മേല്‍ എത്ര തുക അനുവദിച്ചു;

(ബി) എം.എല്‍.. മുഖേനയല്ലാതെ എത്ര റോഡുകള്‍ക്ക് അനുവാദം കൊടുത്തു; ആരുടെ അപേക്ഷയിന്മേല്‍ എന്ന് വ്യക്തമാക്കുമോ;

(സി) നിലവില്‍ റോഡുകളുടെ അപേക്ഷ ഫ്ളഡ് വര്‍ക്കിനായിട്ടുണ്ടോ; ലിസ്റ് നല്‍കിയത് ആരൊക്കെ;

(ഡി) മാവേലിക്കര മണ്ഡലത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

() ഇതിനാവശ്യമായ ഉത്തരവ് കളക്ടര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉത്തരവ് നല്‍കുവാന്‍ അടിയന്തിരമായി ഇടപെടുമോ;

(എഫ്) മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളില്‍ അനധികൃതമായി മണ്ണ്, ചെങ്കല്ല് എന്നിവയുടെ ഖനനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രദേശങ്ങള്‍ അടിയന്തിരമായി സന്ദര്‍ശിച്ച് നടപടിയെടുക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുമോ;

(ജി) വള്ളിക്കുന്നം, താമരക്കുളം പഞ്ചായത്തുകളില്‍ ഖനനം നിര്‍ത്തിവയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(എച്ച്) ഖനനവണ്ടികള്‍ പിടിച്ചെടുക്കുന്നതിനാവശ്യമായ വാഹനങ്ങള്‍ താലൂക്കാഫീസിലില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; താലൂക്കാഫീസില്‍ വാഹനം ലഭ്യമാക്കുന്നതിനുള്ള അടിയന്തിരനടപടി സ്വീകരിക്കുമോ;

() മാവേലിക്കര താലൂക്ക് സഭയില്‍ 04.02.2012-ല്‍ വള്ളിക്കുന്നത്തെ പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; കയ്യേറ്റക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ജെ) മാവേലിക്കര മണ്ഡലത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1069

റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ച തുക

ശ്രീമതി ജമീലാ പ്രകാശം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തുടനീളം എസ്.ഡി.ആര്‍.എഫ്. ഫണ്ടില്‍നിന്നും റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് എന്ത് തുകയാണ് അനുവദിച്ചിട്ടുള്ളത്;

(ബി) എത്ര റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടിയാണ് ഈ തുക അനുവദിച്ചത്;

(സി) ജില്ല തിരിച്ചും നിയോജകമണ്ഡലം തിരിച്ചും റോഡുകളുടെ എണ്ണവും പേരുവിവരങ്ങളും ഓരോ റോഡിനുംവേണ്ടി അനുവദിച്ച തുകയുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ ?

 
1070

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, . സി. ബാലകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

() ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി പൈലറ്റ് പ്രോജക്ടുകളായി നടപ്പാക്കുന്നത്;

(സി) സര്‍ക്കാരിന്റെ പക്കല്‍ ഭൂമി കൂടുതലുള്ള ജില്ലകളിലേയ്ക്ക് പ്രസ്തുതപദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

1071


ഭൂരഹിതര്‍ക്ക് മിച്ചഭൂമിവിതരണം

ശ്രീ. മഞ്ഞളാംകുഴി അലി

,, പി. ബി. അബ്ദുള്‍ റസാക്

,, റ്റി. . അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

() ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) സര്‍ക്കാര്‍ ഏറ്റെടുത്ത് അധീനതയില്‍ വച്ചിട്ടുള്ള മിച്ചഭൂമിയില്‍ ഇനി വിതരണം നടത്താതെ ശേഷിക്കുന്ന ഭൂമിയുടെ വിശദവിവരം നല്‍കാമോ;

(സി) ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് കൂടുതല്‍ ഭൂമി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതുവിധത്തില്‍ ഭൂമി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് മിച്ചഭൂമിവിതരണത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1072

വികസനാവശ്യത്തിനായി ഭൂമി നഷ്ടമാകുന്നവര്‍ക്ക് സമഗ്രപുനരധിവാസപാക്കേജ്

ശ്രീ. വി. ഡി. സതീശന്‍

'' ലൂഡി ലൂയിസ്

'' അന്‍വര്‍ സാദത്ത്

() വികസനാവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടമാകുന്നവര്‍ക്കായി സമഗ്രപുനരധിവാസപാക്കേജ് നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് രൂപീകരിക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ദ്ധസമിതിക്കു രൂപം നല്‍കിയിട്ടുണ്ടോ;

(സി) മൂല്യം കണക്കാക്കി ഭൂമിയുടെ വില നിര്‍ണ്ണയിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

1073

ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കാന്‍ നടപടി

ശ്രീ. പി.. മാധവന്‍

() സംസ്ഥാനത്തെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ;

(ബി) സംസ്ഥാനത്ത് സ്വന്തമായി ഭൂമി ഇല്ലാത്ത എത്ര കുടുംബങ്ങളാണുള്ളതെന്ന് അറിയിക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(ഡി) പട്ടയവിതരണം ത്വരിതപ്പെടുത്താന്‍ എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്ന് അറിയിക്കാമോ?

1074

ഭവനരഹിതര്‍ക്ക് ഭൂമിനല്‍കല്‍ പദ്ധതി

ശ്രീ. സി. എഫ്. തോമസ്

() ഭവനരഹിതരായിട്ടുള്ളവര്‍ക്ക് വീടു നിര്‍മ്മിക്കുവാന്‍ ഭൂമി നല്‍കുന്നതിന് ഗവണ്മെന്റ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) ഈ പദ്ധതി എന്നത്തേയ്ക്കു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നു വ്യക്തമാക്കുമോ?

1075

ഗവണ്‍മെന്റ് ഏറ്റെടുത്ത മിച്ചഭൂമി

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്ത് ഗവണ്‍മെന്റ് ഏറ്റെടുത്ത ആകെ എത്ര ഹെക്ടര്‍ മിച്ചഭൂമി കൈവശമുണ്ട്; വ്യക്തമാക്കാമോ;

(ബി) ഏറ്റെടുത്തതില്‍ എത്ര ഹെക്ടര്‍ വിതരണം ചെയ്തിട്ടുണ്ട്;

(സി) ഇതില്‍ വിതരണം ചെയ്യാന്‍ ഇനി എത്ര ഹെക്ടര്‍ ബാക്കിയുണ്ട്; വ്യക്തമാക്കാമോ;

(ഡി) വിവിധ കേസുകളില്‍പ്പെട്ട് ഏറ്റെടുക്കാന്‍ കഴിയാത്ത എത്ര ഹെക്ടര്‍ മിച്ചഭൂമി ഇനിയുണ്ട്; വിശദമാക്കാമോ;

() ഗവണ്‍മെന്റിന്റെ പക്കലുള്ള മിച്ചഭൂമി വിതരണം ചെയ്യാന്‍ ഇപ്പോള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ ?

1076

ആറന്മുളയില്‍ വിമാനത്താവളത്തിനായി സ്ഥലം നികത്തുന്നുവെന്ന പരാതി

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() 2008-ല്‍ നിയമസഭ പാസ്സാക്കിയ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പ്രഖ്യാപിച്ച പഞ്ചായത്ത്, ജില്ലാ, സംസ്ഥാന സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഈ സമിതികള്‍ നിര്‍ണ്ണയിക്കപ്പെട്ട അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്പിക്കുന്നുണ്ടോ;

(ബി) സംസ്ഥാനതലസമിതി എന്നാണ് രൂപീകരിച്ചത്; അതിലെ അംഗങ്ങള്‍ ആരൊക്കെയാണ്; പ്രസ്തുതസമിതി ഇതിനകം എത്ര തവണ യോഗം ചേര്‍ന്നിട്ടുണ്ട്; സംസ്ഥാനതലസമിതി ഇതിനകം എത്ര അപേക്ഷകള്‍ പരിഗണിച്ചു; എത്ര അപേക്ഷകള്‍ നിരസിച്ചു; എത്രയെണ്ണം അനുകൂലമായി തീര്‍പ്പു കല്പിച്ചു എന്നുള്ള വിശദവിവരം വെളിപ്പെടുത്തുമോ;

(സി) ആറന്മുളയില്‍ ഒരു വിമാനത്താവളം പണിയുന്നതിന് സ്ഥലം നികത്തുവാന്‍ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനതലസമിതിക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത് എന്നാണെന്നും, ഇതിന്മേല്‍ സംസ്ഥാനതലസമിതി എന്ത് തീരുമാനം എടുത്തുവെന്നും വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനതലസമിതിയുടെ അനുവാദമില്ലാതെയാണ് ആറന്മുളയില്‍ വിമാനത്താവളത്തിന് സ്ഥലം നികത്തുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ 

1077

കൃഷിഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതു തടയാന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

) കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ എത്ര കൃഷിഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്;

(ബി) ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് കൃഷിഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി കൂടുതലായി വിനിയോഗിക്കുന്നത് എന്നത് എത്രമാത്രം ശരിയാണ്; ഇതു ഫലപ്രദമായും ശാസ്ത്രീയമായും തടയാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ?

1078

നദികളുടെ മാപ്പിങ്ങും മണല്‍ ഓഡിറ്റിംഗും നടത്താന്‍ നടപടികള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്തെ നദികളുടെ മാപ്പിംഗും മണല്‍ ഓഡിറ്റിംഗും നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി സര്‍ക്കാരിതരസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുകയുണ്ടായോ; എങ്കില്‍ ലഭിച്ച അപേക്ഷകള്‍ എത്ര; ഏതെല്ലാം സ്ഥാപനങ്ങള്‍ അപേക്ഷിക്കുകയുണ്ടായി; ഏതെല്ലാം സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി;

(ബി) സംസ്ഥാനത്തെ ഏതെല്ലാം നദികളുടെ പ്രവൃത്തി, ഏതെല്ലാം സ്ഥാപനങ്ങളെ ഏല്പിക്കാനുദ്ദേശിക്കുന്നു ;

(സി) പ്രസ്തുതപ്രവൃത്തിക്ക് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പ്രതിഫലം സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കുമോ ?

1079

പട്ടയത്തിനുവേണ്ടിയുള്ള അപേക്ഷകള്‍

ശ്രീ. സാജു പോള്‍

() കേരളത്തില്‍ ഭൂമിയുടെ പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നതായും ഇതുകാരണം ജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

1080

ഭൂമി ഏറ്റെടുക്കുന്നതിനും ഭൂരഹിതര്‍ക്കു നല്‍കുന്നതിനും നടപടി

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇതുവരെ എത്ര കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി; ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര ഏക്കര്‍ ഭൂമിയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഏറ്റെടുത്തത്; ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(സി) ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി ഉടന്‍തന്നെ ഭൂരഹിതര്‍ക്കു നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1081

കൈവശാവകാശരേഖ

ശ്രീ. എസ്. ശര്‍മ്മ

() തലമുറകളായി കുടികിടപ്പായി അനുഭവിക്കുന്ന ഭൂമിക്ക് കൈവശാവകാശരേഖകള്‍ നല്‍കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇത്തരത്തില്‍ പട്ടയം അനുവദിക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) ഇതോടൊപ്പം സ്വയം ആര്‍ജ്ജിക്കുന്ന വസ്തുവകകള്‍ കൂടി പരിധിക്കകത്തു വരുമോ;

(ഡി) ലാന്‍ഡ് ട്രിബ്യൂണലിന്റെ തീരുമാനങ്ങള്‍ പരിശോധിച്ച് അതിന്‍പ്രകാരം കൈവശാവകാശരേഖകള്‍ നല്‍കുമോ?

1082

പട്ടയം ലഭിക്കുന്നതിനുമുമ്പ് കൈമാറ്റം ചെയ്ത കൈവശഭൂമിയുടെ ഉടമസ്ഥാവകാശം

ശ്രീ. വി. പി. സജീന്ദ്രന്‍

() കൈവശഭൂമിക്ക് ലാന്റ് വാല്യു അടച്ചുകഴിഞ്ഞിട്ട് പട്ടയം ലഭിക്കുന്നതിന് മുന്‍പ് പ്രസ്തുതഭൂമി കൈമാറ്റം ചെയ്താല്‍ പ്രസ്തുതപട്ടയം അവരുടെ പേരില്‍ ലഭ്യമാക്കുന്നതിന് നിലവില്‍ വ്യവസ്ഥകള്‍ ഉണ്ടോ;

(ബി) വിലയ്ക്കു വാങ്ങിയ ആളിന്റെ പേരില്‍ത്തന്നെ പട്ടയം, ഉടമസ്ഥാവകാശം എന്നിവ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1083

കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടിയുള്ള ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലാന്റ് അക്വിസിഷന്‍ ഓഫീസുകള്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും, ആകെ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും, ഏതെല്ലാം തസ്തികകളിലുള്ളവരാണ് ജോലിയില്‍ ഉള്ളതെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ലാന്റ് അക്വിസിഷന്‍ ജോലികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലാന്റ് അക്വിസിഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ എന്നുവരെ തുടര്‍ച്ചാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) ലാന്റ് അക്വിസിഷന്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതുവരേയ്ക്കും തടസ്സമില്ലാതെ തുടര്‍ച്ചാനുമതി നല്‍കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1084

ഇടുക്കി ജില്ലയിലെ പട്ടയവിതരണം

ശ്രീമതി. .എസ്. ബിജിമോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇടുക്കി ജില്ലയില്‍ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തു;

(ബി) 10 ചെയിന്‍ പ്രദേശത്ത് അധിവസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് നാളിതുവരെ കൈക്കൊണ്ട നടപടി വ്യക്തമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇടുക്കി ജില്ലയില്‍ എത്ര അസൈന്‍മെന്റ് ഓര്‍ഡറുകള്‍ നല്‍കി;

(ഡി) വൈദ്യുതിപദ്ധതികള്‍ക്കുവേണ്ടി ഏറ്റെടുത്തതും പിന്നീട് പദ്ധതികള്‍ ഉപേക്ഷിച്ചതുമായ പ്രദേശത്തെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

() ഇടുക്കി ജില്ലയില്‍ ഓരോ താലൂക്കിലും പട്ടയം ലഭിക്കുന്നതിനുവേണ്ടി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയെന്നു വ്യക്തമാക്കാമോ;

1085

ചവറ ഐ.ആര്‍..ക്കുവേണ്ടി ഭൂമി പാട്ടത്തിന് നല്‍കിയ വസ്തുവുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

() ചവറ ഐ.ആര്‍..ക്കുവേണ്ടി കരിമണല്‍ഖനനത്തിനായി ഭൂമി പാട്ടത്തിന് നല്‍കിയ വസ്തുവുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എടുത്ത നടപടികള്‍ എന്താണ്;

(ബി) ബാധ്യതാ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ ക്രയവിക്രയം തടയുന്ന രീതിയിലുള്ള രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുള്ളത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നും, അതിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി) ഈ രേഖപ്പെടുത്തലുകള്‍ തിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

1086

കടച്ചിക്കുന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് കൈവശാവകാശരേഖ ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ മുപ്പെനാട് വില്ലേജില്‍ കടച്ചിക്കുന്ന് പ്രദേശത്തെ 420 കുടുംബങ്ങള്‍ക്ക് കൈവശാവകാശരേഖ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുതനിവേദനത്തിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ;

(സി) കടച്ചിക്കുന്ന് പ്രദേശത്തെ നിലവിലുള്ള കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ ;

(ഡി) കടച്ചിക്കുന്ന് നിവാസികള്‍ക്ക് കൈവശാവകാശരേഖ നല്‍കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുമോ ?

1087

പാലക്കാട് ജില്ലയിലെ പട്ടയവിതരണനടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ പട്ടയവിതരണം ഏത് വര്‍ഷം വരെയുള്ളതാണ് തീര്‍പ്പാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) ജില്ലയിലെ വിവിധ താലൂക്കുകളിലായി എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) പട്ടയവിതരണത്തിലെ കാലതാമസം ഒഴിവാക്കി അപേക്ഷിക്കുന്ന വര്‍ഷം തന്നെ പട്ടയം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

1088

ബാലുശ്ശേരി-കോവിലകം-താഴെപ്പാലം അപ്രോച്ച് റോഡ് സ്ഥലമെടുപ്പ് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി-കോവിലകം-താഴെപ്പാലം അപ്രോച്ച് റോഡിന്റെ സ്ഥലം അക്വയര്‍ ചെയ്യുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ;

(ബി) പ്രസ്തുതഭൂമി പൊതുമരാമത്ത് വകുപ്പിന് എപ്പോള്‍ കൈമാറാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1089

മുന്നാറിലെ സര്‍ക്കാര്‍ഭൂമികൈയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി

ശ്രീ. എം. ചന്ദ്രന്‍

() മൂന്നാറില്‍ സര്‍ക്കാരിന്റേതെന്ന് ബോര്‍ഡ് വെച്ച ഭൂമിയില്‍ കയ്യേറ്റങ്ങള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം ഭൂമി ഒഴിപ്പിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) കയ്യേറ്റക്കാര്‍ക്കെതിരായി നിയമനടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര പേര്‍ക്കെതിരെയാണ് നടപടികള്‍

സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

 
1090

സംസ്ഥാനത്ത് നടന്ന വന്‍കിട കയ്യേറ്റങ്ങള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്തു നടന്ന എത്ര വന്‍കിട കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) ഈ രീതിയില്‍ കണ്ടെത്തിയ കയ്യേറ്റങ്ങളില്‍ എത്ര ഹെക്ടര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അത് സര്‍ക്കാരിലേക്ക് ഏറ്റെടുത്തിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് കയ്യേറ്റമായി കണ്ടെത്തി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ വീണ്ടും കയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും, എങ്കില്‍ ആയവ തിരികെ ഒഴിപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;

(ഡി) മേല്‍ സൂചിപ്പിച്ച രണ്ടുകാര്യങ്ങള്‍ക്കുമായി എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

() കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ ;

(എഫ്) ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയാണെന്നും ഏതൊക്കെ ജില്ലകളിലാണെന്നും വ്യക്തമാക്കുമോ ?

1091

വാഗമണില്‍ ഫോറസ്റ്, റവന്യൂ, ടൂറിസംവകുപ്പുകളുടെ കൈവശമുള്ള ഭൂമിയുടെ കണക്ക്

ശ്രീ.എസ്. രാജേന്ദ്രന്‍

,, രാജു എബ്രഹാം

,, ബി.ഡി. ദേവസ്സി

,, സാജു പോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാഗമണില്‍ എത്ര ഹെക്ടര്‍ സ്ഥലം കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുത്തിട്ടുണ്ട്;

(ബി) ഇതില്‍ എത്ര ഹെക്ടര്‍ സ്ഥലം തിരിച്ചുനല്‍കാന്‍ കോടതിവിധിയുണ്ടായിട്ടുണ്ട്;

(സി) എത്ര ഹെക്ടര്‍ സ്ഥലം വീണ്ടും കയ്യേറ്റക്കാര്‍ കൈക്കലാക്കിയിട്ടുണ്ട്;

(ഡി) ഇത്തരം ഒരു അവസ്ഥ ഉണ്ടാകാനിടയായ സാഹചര്യം വിശദമാക്കാമോ;

() വാഗമണില്‍ ഫോറസ്റ്, റവന്യൂ, ടൂറിസം എന്നീ വകുപ്പുകളുടെ കൈവശം എത്ര ഹെക്ടര്‍ വീതം ഭൂമിയുണ്ടെന്ന് വിശദമാക്കാമോ; ഈ ഭൂമിയില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടോ; ഈ ഭൂമി വേര്‍തിരിച്ച് ജണ്ട കെട്ടിയിട്ടുണ്ടോ ?

1092

കുട്ടമംഗലം സര്‍വ്വീസ് സഹകരണസംഘം മിച്ചഭൂമിമറിച്ചുവിറ്റ സംഭവം

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, ഷാഫി പറമ്പില്‍

() കുട്ടനാട്ടിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണസംഘം ടൂറിസം ലോബിക്കു മിച്ചഭൂമി മറിച്ചുവിറ്റതിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി) വിറ്റ ഭൂമി തിരിച്ചുപിടിച്ച് ഉടമകള്‍ക്കു വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ഭൂമിതട്ടിപ്പു നടന്നപ്പോള്‍ സഹകരണസംഘം ആരുടെ നിയന്ത്രണത്തിലായിരുന്നുവെന്നു വിശദമാക്കുമോ;

(ഡി) ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണു സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

1093

വയനാട് ജില്ലയിലെ കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശമാക്കിയ ഭൂമി ഏറ്റെടുക്കുന്ന നടപടി

ശ്രീ. . പ്രദീപ് കുമാര്‍

() വയനാട് ജില്ലയിലെ കൃഷ്ണഗിരിയില്‍ ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശം വെച്ച് വരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി) ഭൂമി സംബന്ധമായ കേസില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായോ ; യഥാര്‍ത്ഥവസ്തുതകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നിലയിലുള്ള വീഴ്ചകള്‍ സംഭവിച്ചു എന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തിനു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ഡി) ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1094

അവാര്‍ഡ് തുക പട്ടയ ഉടമയ്ക്കു നല്‍കുന്നതിലെ കാലതാമസം

ശ്രീമതി. .എസ്. ബിജിമോള്‍

കുറ്റിയാര്‍ ഡൈവേര്‍ഷന്‍ സ്കീമിനുവേണ്ടി ഇടുക്കി ജില്ലയിലെ വാഗമണ്‍ വില്ലേജിലെ സര്‍വ്വേ 932-ല്‍പ്പെട്ട 2.22 ഏക്കര്‍ സ്ഥലം ശ്രീ. ചാണ്ടി ചാണ്ടി എന്നയാളില്‍ നിന്നും പൊന്നുംവിലയ്ക്ക് മുന്‍കൂറായി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കുവാന്‍ ബഹു: ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും അവാര്‍ഡ് തുക പട്ടയ ഉടമയ്ക്കു നല്‍കുവാന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

1095

ഭൂമികേരളം പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍

മലപ്പുറം ജില്ലയിലെ മേല്‍മുറി വില്ലേജില്‍ നടപ്പാക്കിയ ഭൂമികേരളം പദ്ധതിയുടെ പുരോഗതി വിശദീകരിക്കാമോ;

(ബി) മേല്‍മുറി വില്ലേജിലെ നിരവധി കുടുംബങ്ങള്‍ക്ക് ജന്‍മം ആധാരമില്ലാത്തതും പട്ടയമില്ലാത്തതുമായ കാണം ഭൂമിയാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പട്ടയം ലഭിക്കുന്നതിനുള്ള പ്രായോഗികബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും, വില്ലേജ് ഓഫീസില്‍ നിന്നും സ്വമേധയാ റിപ്പോര്‍ട്ട് നല്‍കി പട്ടയം ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനും ആവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഭൂമികേരളം പദ്ധതി നടപ്പാക്കിയതിനു ശേഷം എത്ര പേര്‍ പട്ടയത്തിന് അപേക്ഷിച്ചുവെന്നും എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്നും വെളിപ്പെടുത്താമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.