UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1096

വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ അഭാവം മൂലം പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത എത്ര വില്ലേജ് ഓഫീസുകള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) ഓഫീസര്‍മാരില്ലാത്ത വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) നിലവില്‍ ഒഴിവുള്ള വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

() വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവ് നികത്താത്തതിനുള്ള കാരണം വ്യക്തമാക്കാമോ ;

1097

റവന്യൂ വകുപ്പില്‍ താല്‍ക്കാലികാടിസ്ഥാനത്തിലുള്ള പ്രമോഷന്

ശ്രീ. എം. ഉമ്മര്‍

() റവന്യൂ വകുപ്പില്‍ താല്‍ക്കാലികാടിസ്ഥാനത്തിലുള്ള പ്രമോഷന്‍ ലഭിച്ച് പിന്നീട് അച്ചടക്കനടപടിയുടെ ഭാഗമായി 7.1.2012, 11.1.2012 തിയ്യതികളില്‍ ചേര്‍ന്ന ലോവര്‍ ഡി.പി.സി. തീരുമാനപ്രകാരം തരംതാഴ്ത്തപ്പെട്ട തഹസില്‍ദാര്‍മാരുടെ എണ്ണം എത്രയുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എല്ലാ അന്വേഷണറിപ്പോര്‍ട്ടും ലഭിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ അന്തിമവിചാരണ നടത്തിയ ഫയലുകള്‍ എത്രയെന്ന് അറിയിക്കാമോ; ഇവരുടെ പേരുകള്‍ വ്യക്തമാക്കുമോ;

(സി) എന്തുകൊണ്ടാണ് ഫയലുകളില്‍ അന്തിമതീര്‍പ്പാകാന്‍ വൈകുന്നതെന്ന് വിശദമാക്കുമോ;

(ഡി) ഇതില്‍ അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കുറ്റവിമുക്തരാകാന്‍ അര്‍ഹതയുള്ളവര്‍ എത്ര പേരുണ്ടെന്ന് അറിയിക്കുമോ;

() ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എന്ന് അഡ്ഹോക്ക് ഡി.പി.സി. ചേര്‍ന്ന് പ്രൊമോഷന്‍ പുന:സ്ഥാപിക്കുമെന്ന് വ്യക്തമാക്കാമോ;

(എഫ്) ഹൈക്കോടതിയോ ട്രിബ്യൂണലോ തീര്‍പ്പ് കല്‍പ്പിക്കാനാവശ്യമായ ഫയലുകളുണ്ടോ; എങ്കില്‍ അവയില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടോ?

1098

റവന്യൂഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യവുമായി ഏതെങ്കിലും സംഘടനകളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ, മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നോ അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി) ഈ അപേക്ഷകള്‍ ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ?

1099

കുന്ദമംഗലം വില്ലേജില്‍ സ്ഥലം പതിച്ചു നല്‍കിയ നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യം

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് താലൂക്കില്‍പ്പെട്ട കുന്ദമംഗലം വില്ലേജില്‍ പോലീസ് സ്റേഷനും കോടതിക്കും അരികെ എന്‍.എച്ച്. 212-ന്റെ സമീപത്ത് സര്‍ക്കാര്‍ സ്ഥലം പതിച്ചു നല്‍കിയവരുടെ പേരും സര്‍വ്വേ നമ്പറും അളവും വ്യക്തമാക്കാമോ ;

(ബി) സര്‍ക്കാര്‍ ഓഫീസുകള്‍ക്കിടയിലുള്ള ഈ സ്ഥലം പതിച്ചു നല്‍കിയതു സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ ;

(സി) ഇവിടെയുള്ള കോടതിക്കുമുമ്പിലായി വലിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) സര്‍ക്കാര്‍ ഓഫീസുകള്‍ക്കിടയിലെ സ്ഥലം പതിച്ചു നല്‍കിയ നടപടി റദ്ദ് ചെയ്യാന്‍ തയ്യാറാവുമോ ?

1100

കുന്ദമംഗലം സബ്-താലൂക്കില്‍ അഡീഷണല്‍ തഹസില്‍ദാരുടെ നിയമനം

ശ്രീ. പി. റ്റി. . റഹീം

() കേരളത്തിലെ ഏക സബ്-താലൂക്കായ കുന്ദമംഗലം സബ്-താലൂക്കില്‍ എത്ര ജീവനക്കാരാണുള്ളത് ;

(ബി) നിലവിലുള്ള ജീവനക്കാര്‍ ഏതെല്ലാം തസ്തികകളിലാണ് ജോലി ചെയ്തു വരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ഓഫീസിന് സ്വന്തമായ കെട്ടിടം ഉണ്ടോ ;

(ഡി) ജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ഈ ഓഫീസില്‍ നിന്ന് നല്‍കുന്നത് ;

() ഇവിടെ ഒരു അഡീഷണല്‍ തഹസില്‍ദാരെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ?

1101

വില്ലേജ് ആഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വില്ലേജ് ആഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുമാത്രമായി ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കായി സംസ്ഥാനത്തൊട്ടാകെ ഇതിനകം ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ ;

(ബി) നിലവില്‍ സമ്പൂര്‍ണ്ണകമ്പ്യൂട്ടര്‍വല്‍ക്കരണം സംസ്ഥാനത്തെ എത്ര വില്ലേജില്‍ സാദ്ധ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ ;

(സി) സമയബന്ധിതമായി സമ്പൂര്‍ണ്ണകമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം അറിയിക്കുമോ ?

1102

പന്തളം ഫയര്‍ സ്റേഷന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() പന്തളം ഫയര്‍ സ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ നടപടികളുടെ കാലതാമസത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിനായി അടിയന്തിരനടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

1103

മലപ്പുറം ജില്ലയില്‍ പുതിയ താലൂക്ക് രൂപീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഏതെല്ലാം പുതിയ താലൂക്കുകളാണ് മലപ്പുറം ജില്ലയില്‍ രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1104

മലപ്പുറം ജില്ലയില്‍ പുതിയ വില്ലേജുകള്‍ രൂപികരിക്കല്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ പുതിയ വില്ലേജുകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം വില്ലേജുകളാണ് പുതുതായി രൂപീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1105

കാന്തലാട്- കൂരാച്ചുണ്ട് വില്ലേജുകളില്‍ ഭൂനികുതി വാങ്ങുന്നത് നിര്‍ത്തിവെച്ചത് സംബന്ധിച്ച്

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലെ വനാതിര്‍ത്തികളില്‍ ദീര്‍ഘകാലമായി ഭൂമി കൈവശം വെച്ച് കൃഷി ചെയ്തും നികുതിയടച്ചും വന്നിരുന്ന കര്‍ഷകരില്‍ നിന്നും ഭൂനികുതി വാങ്ങുന്നത് നിര്‍ത്തിവെച്ച കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരത്തില്‍ നികുതി വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടത് ആരാണ്;

(സി) നികുതി വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഇതിന് നിദാനമായ എന്തെങ്കിലും കാരണം റവന്യൂ വകുപ്പിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ ?

1106

പാറേമ്പാടം തീപിടിത്തം

ശ്രീ. ബാബു എം. പാലിശ്ശേരി

() കുന്നംകുളം നിയോജകമണ്ഡലത്തിലെ പാറേമ്പടത്ത് 24.02.2012-നുണ്ടായ തീപിടിത്തത്തില്‍ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായതായിട്ടാണ് റവന്യു വകുപ്പ് കണക്കാക്കിയിട്ടുള്ളത്;

(ബി) തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

1107

കോട്ടുളി വില്ലേജില്‍ ഉള്‍പ്പെട്ട തണ്ണീര്‍ത്തടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട്

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് താലൂക്കിലെ കോട്ടുളി വില്ലേജില്‍ ഉള്‍പ്പെട്ട തണ്ണീര്‍ത്തടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട് കോട്ടുളി വില്ലേജ് ആഫീസര്‍ മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ റിപ്പോര്‍ട്ട് എന്നാണ് സമര്‍പ്പിച്ചതെന്നും ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(സി) വില്ലേജ് ആഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1108

എല്‍..ജി.എച്ച്, എം..ജി.എച്ച് ഭവനവായ്പാ പദ്ധതി നടപടികള്

ശ്രീ. പി. തിലോത്തമന്‍

() റവന്യൂ ഓഫീസുകളിലൂടെ പണം പിരിച്ചെടുക്കുന്ന എല്‍..ജി.എച്ച്, എം..ജി.എച്ച് ഭവനവായ്പാ പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഈ ഇനങ്ങളില്‍ എത്രകാലം കൂടി സര്‍ക്കാര്‍ പണം പിരിക്കേണ്ടിവരുമെന്നും, ഇനിയും എത്ര രൂപ തിരികെ ലഭിക്കാനുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) എല്‍..ജി.എച്ച്, എം..ജി.എച്ച് ഭവനവായ്പ നല്‍കിയ കേസുകളില്‍ ഇവരില്‍ നിന്നും ഈടായി സ്വീകരിച്ചിരുന്ന പ്രമാണങ്ങളും പട്ടയങ്ങളും എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് പറയാമോ; ഇവ തിരിച്ചു ലഭിക്കാന്‍ വേണ്ട നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ;

(സി) എല്‍..ജി.എച്ച്., എം..ജി.എച്ച്. കേസുകളില്‍ തിരിച്ചടവ് വര്‍ഷങ്ങള്‍ നിണ്ടുനില്‍ക്കുന്നതിനാല്‍ തിരിച്ചടവ് നടത്തിയതു സംബന്ധിച്ച രസീതുകളും രേഖകളും നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എല്‍..ജി.എച്ച്, എം..ജി.എച്ച് കേസുകളില്‍ മുന്‍കൂറായി പണമടച്ചു തീര്‍ത്താല്‍ പ്രമാണമടക്കമുള്ള രേഖകള്‍ മടക്കിക്കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

1109

കുറ്റ്യാടി ബൈപ്പാസിനായി സ്ഥലമെടുപ്പ്

ശ്രീമതി. കെ. കെ. ലതിക

() കുറ്റ്യാടി ബൈപ്പാസിന് സ്ഥലമെടുക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് റവന്യു വകുപ്പ് നല്‍കേണ്ട റിപ്പോര്‍ട്ട് കോഴിക്കോട് കളക്ടറേറ്റില്‍ നിന്നും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി) ഇത് സംബന്ധിച്ച് നിയമസഭാ ചോദ്യത്തിന് അവ്യക്തമായ മറുപടി നല്‍കിയത് സംബന്ധിച്ച് എം.എല്‍.. റവന്യൂ മന്ത്രിക്കു നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1110

അടൂരില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂരില്‍ ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിനായി കെ..പി.യുടെ വക സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂ () ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 22.2.2011 തീയതിയിലെ 34398/1/10/ആര്‍.ഡി നമ്പര്‍ കത്തില്‍ ജലവിഭവവകുപ്പില്‍ നിന്നും വ്യവസ്ഥാനുസരണം കെ..പി. ഭൂമിയുടെ എന്‍..സി. നല്‍കിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരിക്കുന്നു. അനുബന്ധ എന്‍..സി.യുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) അനുബന്ധ എന്‍..സി. ജലവിഭവവകുപ്പ് ലഭ്യമാക്കിയിട്ടില്ല എന്ന കാരണത്താല്‍ നിലവില്‍ സ്ഥലമെടുപ്പ് നടപടികള്‍ റവന്യൂ വകുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1111

നാദാപുരം മണ്ഡലത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന റവന്യു ഭൂമി

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന എത്ര റവന്യു ഭൂമി ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ ;

(ബി) ഇതുവരെയായി മണ്ഡലത്തില്‍ ഏതൊക്കെ വകുപ്പുകള്‍ക്ക് എത്ര ഭൂമി കൈമാറിയിട്ടുണ്ടെന്ന് വിശദമാക്കാമോ ?

1112

ചടയമംഗലം മിനിസിവില്‍ സ്റേഷന്റെ ഭരണാനുമതിക്കുള്ള നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ 2012-13-ലെ ബഡ്ജറ്റില്‍ ഫണ്ടുവകയിരുത്തി അതിനുള്ള അനുവാദം നല്‍കുമോ ?

1113

റവന്യൂവകുപ്പുവഴിയുള്ള സേവനത്തിന് പ്രത്യേകസെല്‍

ശ്രീ. പി. . മാധവന്‍

'' കെ. ശിവദാസന്‍ നായര്‍

'' ജോസഫ് വാഴക്കന്‍

() റവന്യൂവകുപ്പില്‍നിന്നും പൊതുജനങ്ങള്‍ക്കായി നല്‍കുന്ന വിവിധസേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;

(സി) ഇതിനായി ഒരു പ്രത്യേക സെല്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

1114

റവന്യൂഭരണം പുനഃസംഘടിപ്പിക്കാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() ഇപ്പോള്‍ നിലവിലുള്ള താലൂക്കുകള്‍ക്ക് പകരം നിയോജകമണ്ഡലം അടിസ്ഥാനമാക്കി, ഒരു റവന്യൂ ഭരണസംവിധാനം കൊണ്ടുവരുന്നതിനെകുറിച്ച് ആലോചിക്കുമോ;

(ബി) വില്ലേജ് സംവിധാനം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആക്കുന്നതിന് തയ്യാറാവുമോ;

(സി) പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വില്ലേജുകള്‍ ഉള്‍പ്പെടുത്തി നിയോജകമണ്ഡലവും, നിയോജകമണ്ഡലാടിസ്ഥാനത്തില്‍ താലൂക്കുകളും, പാര്‍ലമെന്റ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ റവന്യൂ ഡിവിഷനുകളും രൂപീകരിക്കുന്നത് വളരെയേറെ സൌകര്യപ്രദമായിരിക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ;

(ഡി) റവന്യൂഭരണം ഈവിധം പുനഃസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1115

ജില്ലകളും താലൂക്കുകളും പുന:സംഘടിപ്പിക്കാന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

() സംസ്ഥാനത്ത് ജില്ലകളും താലൂക്കുകളും പുന:സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 16 അസംബ്ളി നിയോജകമണ്ഡലങ്ങളുള്ള മലപ്പുറം, 12 അസംബ്ളി നിയോജകമണ്ഡലങ്ങളുള്ള പാലക്കാട്, വലിയ ജില്ലയായ തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ചില പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വള്ളുവനാട് ജില്ല രൂപവത്ക്കരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമോ;

(സി) ഒറ്റപ്പാലം താലൂക്ക് വിഭജിച്ച് പട്ടാമ്പി താലൂക്ക് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1116

പയ്യന്നൂര്‍ താലൂക്ക് രൂപീകരണം

ശ്രീ. റ്റി. വി. രാജേഷ്

() പയ്യന്നൂര്‍ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ജനസംഖ്യാനുപാതികമായി പുനര്‍നിര്‍ണ്ണയം നടത്തി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ താലൂക്ക് രൂപീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

1117

ഭൂവിനിയോഗബാങ്ക്

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. എ വാഹീദ്

,, വി. റ്റി. ബല്‍റാം

() സംസ്ഥാനത്ത് ഭൂവിനിയോഗബാങ്ക് രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ ഭൂവിനിയോഗപദ്ധതി തയ്യാറാക്കുമോ;

(സി) ഭൂവിനിയോഗബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

1118

ഭൂമിയുടെ ന്യായവിലനിര്‍ണ്ണയം

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ ന്യായവിലനിര്‍ണ്ണയത്തില്‍ വന്നിട്ടുള്ള അപാകതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മഞ്ചേരി, നറുകര എന്നീ വില്ലേജുകളിലെ ഫെയര്‍ വാല്യൂ നിര്‍ണ്ണയത്തിലെ അപാകതകള്‍ സംബന്ധിച്ച പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുതപരാതിയിന്മേല്‍ നടപടി സ്വീകരിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുമോ?

1119

തോട് നികത്തുന്നതുമായി ബന്ധപ്പെട്ട് സുതാര്യകേരളത്തില്‍ നല്‍കിയ പരാതി

ശ്രീ. റ്റി. യു. കുരുവിള

() തോടു നികത്തുന്നതുമായി ബന്ധപ്പെട്ട് ശ്രീ. കെ. മധുസൂദനന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും ബഹു. മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും നല്‍കിയ B7/72996/2011/Tvpm. Collectorate, 14657/CMPGC എന്നീ പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചു;

(ബി) തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും 31.12.2011-ല്‍ ഫയല്‍ നമ്പര്‍ 14070-ലും, തിരുവനന്തപുരം കളക്ടറേറ്റില്‍ നിന്നും B7/72996/2011 എന്ന നമ്പരിലും നല്‍കിയ കത്തുകളിന്മേല്‍ താലൂക്ക് സര്‍വ്വേ സൂപ്രണ്ട് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; സ്വീകരിച്ച നടപടിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) 31.12.2011-ല്‍ ശ്രീ. മധുസൂദനന്റെ വീട്ടില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് ശ്രീ. മധുസൂദനന്‍ നല്‍കിയ 14/2012 നമ്പര്‍ പരാതിയില്‍ കളക്ടര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

(ഡി) ഇത് സംബന്ധിച്ച് 14/2012 നമ്പര്‍ പരാതിയില്‍ കളക്ടര്‍ പാങ്ങപ്പാറ വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്മേല്‍ വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത പരാതിയിന്മേല്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ഉള്ള ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ?

1120

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മലപ്പുറം ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഇപ്പോള്‍ എത്ര തുകയുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) പുതിയ പദ്ധതികള്‍ക്കുള്ള അംഗീകാരം നല്‍കുന്നതിന് കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) സാങ്കേതിക അനുമതി നല്‍കുന്നതിനായുള്ള കമ്മിറ്റി പുന:സംഘടിപ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1121

അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയില്‍ ആകെ എത്ര സര്‍ക്കാര്‍ഭൂമി ഉണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ ലാന്റ് ബാങ്കില്‍ എത്ര ഭൂമിയാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് അറിയിക്കാമോ; ലാന്റ് ബാങ്കില്‍ നിക്ഷിപ്തമായ ഭൂമി സ്ഥാപനങ്ങള്‍ക്കോ സ്വകാര്യവ്യക്തികള്‍ക്കോ പതിച്ചു നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ടോയെന്നും, എങ്കില്‍ എത്രയെന്നും, അവ തിരിച്ചുപിടിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാമോ ?

1122

കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയില്‍ 1977-നുമുമ്പ് കൃഷിചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ക്ക് പ്രസ്തുതപ്രദേശം ഹില്‍ട്രാക്ക് ഏരിയയില്‍ ഉള്‍പ്പെട്ടുകിടക്കുന്നതിനാല്‍ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ലഭിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(സി) ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ ?

1123

തൂക്കുപാലത്തിന്റെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ എടത്വ ഗ്രാമപഞ്ചായത്തില്‍ ചങ്ങങ്കരിയില്‍ അനുവദിച്ച തൂക്കുപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) 2011 നവംബര്‍ മാസത്തോടെ പണിപൂര്‍ത്തീകരിക്കുമെന്ന് കെല്‍ അറിയിച്ചിട്ടും ഇതുവരെ പൂര്‍ത്തിയാക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ ;

(സി) പ്രസ്തുതപാലംനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുമോ ?

1124

അങ്കമാലി നിയോജകമണ്ഡലത്തില്‍ പട്ടയം നല്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ പഞ്ചായത്തിലെ ചാത്തക്കുളം, കാരേക്കാട്ട്, കടുകുളങ്ങര, കണ്ണിമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വനഭൂമി കൈവശം വച്ച് താമസിക്കുന്ന പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്കുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(ബി) വനം, റവന്യു എന്നീ വകുപ്പുകള്‍ ഇത് സംബന്ധിച്ച് നടത്തുന്ന സംയുക്തസര്‍വ്വേകളുടെ നിജസ്ഥിതി വ്യക്തമാക്കുമോ ;

(സി) ഈ പ്രദേശത്തുകാര്‍ക്ക് പട്ടയം നല്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിവിധവകുപ്പുകളില്‍ നടപടിയിലിരിക്കുന്ന ഫയലുകള്‍ ഏതെല്ലാമെന്നും ഈ ഫയലുകളുടെ നിജസ്ഥിതി എന്തെന്നും വ്യക്തമാക്കാമോ ?

1125

പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് ഐ.ടി..യ്ക്ക് കെട്ടിടം

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഗവണ്മെന്റ് ഐ.ടി..യ്ക്ക് കെട്ടിടനിര്‍മ്മാണത്തിനുവേണ്ടി ഭൂമി ലഭിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ;

(സി) പെരിങ്ങോം കെ.പി. നഗറില്‍ റീ.. നം. 195-ല്‍പ്പെട്ട ഏറ്റെടുത്ത മിച്ചഭൂമിയില്‍ നിന്നും സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1126

പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഭൂമി

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പുതുതായി അനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനുവേണ്ടി ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയില്‍ എന്തു തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ;

(സി) പെരിങ്ങോം വില്ലേജില്‍ റീ.. നം. 195-ല്‍പ്പെട്ട ഏറ്റെടുത്ത മിച്ചഭൂമിയില്‍ നിന്നും സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1127

ചിന്നക്കനാല്‍ വില്ലേജിനെ ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() ചിന്നക്കനാല്‍ വില്ലേജിനെ ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇല്ലെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത് ;

(സി) ഈ പ്രവര്‍ത്തനം എന്നേയ്ക്കു പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ?

1128

പത്തനംതിട്ട ജില്ലയില്‍ സാന്‍ഡ് ഓഡിറ്റിംഗ്

ശ്രീ. രാജു എബ്രഹാം

() പത്തനംതിട്ട ജില്ലയിലെസാന്‍ഡ് ഓഡിറ്റ് നടത്താത്ത നദികളില്‍ നിന്നും മണല്‍ഖനനം താല്ക്കാലികമായി തടഞ്ഞുകൊണ്ട് ബഹു: കേരള ഹൈക്കോടതി എന്നാണ് ഉത്തരവിട്ടത് ;

(ബി) പത്തനംതിട്ട ജില്ലയിലെ സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തീകരിച്ച നദികള്‍ ഏതൊക്കെ ; സാന്‍ഡ് ഓഡിറ്റിംഗ് നടത്താത്ത നദികള്‍ ഏതൊക്കെ ;

(സി) പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളില്‍ സാന്‍ഡ് ഓഡിറ്റിംഗ് നടത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ഡി) ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ ഏതൊക്കെ നദികളില്‍ നിന്നാണ് മണല്‍ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് നദിയുടെ പേരും അനുവദിച്ച കടവുകളുടെ എണ്ണവും സഹിതം വ്യക്തമാക്കാമോ ;

() മണല്‍ഖനനം നടന്നുകൊണ്ടിരുന്നപ്പോള്‍ 2005 മുതല്‍ ഓരോവര്‍ഷവും, ഓരോ നദിയില്‍ നിന്നും റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭിച്ച തുക വര്‍ഷം തിരിച്ച് നദികളുടെ പേരു സഹിതം വ്യക്തമാക്കാമോ ;

(എഫ്) മണലിന്റെ ലഭ്യത കുറഞ്ഞതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ജി) അച്ചന്‍കോവില്‍ നദിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന സാന്‍ഡ് ഓഡിറ്റിനൊപ്പം സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന പമ്പാനദിയില്‍ക്കൂടി സാന്‍ഡ് ഓഡിറ്റ് നടത്തുന്നതിനും, കടവുകള്‍ നിശ്ചയിച്ച് മണല്‍ഖനനം പുനരാരംഭിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1129

പത്തനംതിട്ട ജില്ലയിലെ കൈവശക്കൃഷിക്കാര്‍ക്ക് പട്ടയം ലഭിക്കാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

() പത്തനംതിട്ട ജില്ലയില്‍ 1.1.1977-നുമുന്‍പുമുതലുള്ള എത്ര കൈവശക്കൃഷിക്കാര്‍ക്കാണ് ഇനിയും അവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുള്ളതെന്ന് വില്ലേജ് തിരിച്ച്, കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം സഹിതം വ്യക്തമാക്കാമോ ; ഇതില്‍ ഇനിയും ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്ഥലങ്ങള്‍ ഉണ്ടോ ; എങ്കില്‍ ഏതൊക്കെ വില്ലേജുകളില്‍ എത്ര ഭൂമിയാണ് ഇങ്ങനെ അവശേഷിക്കുന്നത് ;

(ബി) പത്തനംതിട്ട ജില്ലയിലെ 1.1.77-നുമുന്‍പുമുതലുള്ള കൈവശക്കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത് ; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ ; ഇവര്‍ക്ക് എന്നത്തേയ്ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;

(സി) പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യോല്‍പ്പാദനമേഖലയിലെ കൈവശക്കൃഷിക്കാരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ടോ ; ഇനിയും ഏതൊക്കെ വില്ലേജുകളിലെ എത്ര ഏക്കര്‍ ഭൂമിക്കാണ് ഇങ്ങനെ പട്ടയം നല്‍കാനുള്ളത് ; ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ ; പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ ; എന്നത്തേയ്ക്ക് ഇവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ?

1130

പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ ഫയര്‍ & റെസ്ക്യൂ സ്റേഷന് കെട്ടിടം

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ ഫയര്‍ & റെസ്ക്യൂ സ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷപ്രകാരം ഭൂമി നല്‍കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ;

(സി) പെരിങ്ങോം വില്ലേജില്‍ റീ.. നം. 195-ല്‍പ്പെട്ട ഏറ്റെടുത്ത മിച്ചഭൂമിയില്‍ നിന്നും സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.