UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1131

കുത്തിയതോട് താലൂക്ക് രൂപീകരണം

ശ്രീ. .എം.ആരിഫ്

() സംസ്ഥാനത്ത് പുതിയ താലൂക്കുകള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) അരൂര്‍ നിയോജകമണ്ഡലത്തിലെ കുത്തിയതോട് കേന്ദ്രമാക്കി താലൂക്ക് രൂപീകരിക്കണമെന്ന നിവേദനത്തിന്മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചത്;

(സി) അരൂര്‍ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് ചേര്‍ത്തല കേന്ദ്രമായി താലൂക്ക് പ്രവര്‍ത്തിക്കുന്നതുമൂലമുള്ള പ്രയാസം ഒഴിവാക്കുന്നതിനായി ചേര്‍ത്തല താലൂക്ക് വിഭജിച്ച് ചേന്നം പള്ളിപ്പുറം മുതല്‍ തുറവൂര്‍ വരെയുള്ള പത്ത് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് കുത്തിയതോട് താലൂക്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോ ?

1132

താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) കാസര്‍ഗോഡ് ജില്ലയില്‍ ഈ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ ?

1133

കുന്നംകുളം മിനി സിവില്‍ സ്റേഷന്‍

ശ്രീ. ബാബു എം.പാലിശ്ശേരി

() പണി പൂര്‍ത്തീകരിച്ച കുന്നംകുളം മിനി സിവില്‍സ്റേഷന്‍ കെട്ടിടത്തിലേക്ക്, വാടകക്കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ആഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത ഓഫീസുകള്‍ മാറ്റി സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1134

തുറവൂര്‍ സി.എച്ച്.സി.ക്ക് സ്ഥലം

ശ്രീ. .എം. ആരിഫ്

() തുറവൂര്‍ സി.എച്ച്.സി.ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലേയ്ക്കായി രണ്ടുഘട്ടങ്ങളിലായി പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് എത്ര രൂപയാണ് അടച്ചത്;

(ബി) വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ച് വസ്തു ഉടമ നല്‍കിയ ഹര്‍ജിയില്‍ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് എന്തായിരുന്നു; ആയതുപ്രകാരം തുക അടച്ചിട്ടും വസ്തു ഏറ്റെടുക്കുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്;

(സി) ആശുപത്രിവികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വം കാലതാമസം വരുത്തി വസ്തു ഉടമയെ സഹായിക്കുന്നതായി നിലനില്‍ക്കുന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ബ്ളോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ ?

1135

നേമം നിയോജകമണ്ഡലത്തില്‍ എം.എല്‍.. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ 2011-12 സാമ്പത്തികവര്‍ഷത്തില്‍ എം.എല്‍.. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍, ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എന്നിവ വിശദമാക്കാമോ ;

(ബി) ഈ സാമ്പത്തികവര്‍ഷം ഇനി നേമം മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍, ഓരോ പദ്ധതിക്കും എം.എല്‍.. ഫണ്ടില്‍ നിന്നും ചെലവഴിക്കാനുദ്ദേശിക്കുന്ന തുക എന്നിവ വിശദമാക്കാമോ ?

1136

തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്തിന് കളിസ്ഥലം

ശ്രീ. കെ. എന്‍. . ഖാദര്‍

() തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്തിന് കളിസ്ഥലം നിര്‍മ്മിക്കുവാന്‍ റവന്യൂ വകുപ്പിന്റെ കീഴിലുള്ള രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനു വേണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതു സംബന്ധിച്ച് റവന്യൂ വകുപ്പ് എന്തു തീരുമാനമാണ് കൈക്കൊണ്ടത് ;

(സി) കാലതാമസം കൂടാതെ സ്ഥലം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

 
1137

ചറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം, കെട്ടിടംപണി, തുടങ്ങിയവ

ശ്രീ. വി. ശശി

() ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ പണി പൂര്‍ത്തീകരിച്ച ഇടയ്ക്കോട്, ഇളമ്പ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് എന്തെങ്കിലും തടസ്സമുണ്ടോ ; എങ്കില്‍ അവ എന്തെല്ലാമെന്ന് വിശദീകരിക്കുമോ ;

(ബി) ഈ തടസ്സങ്ങള്‍ നീക്കി എന്നത്തേയ്ക്ക് ഉദ്ഘാടനം ചെയ്യുമെന്ന് പറയാമോ ;

(സി) കടയ്ക്കാവൂര്‍, കഠിനംകുളം വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള പ്രോപ്പോസലില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ ;

(ഡി) അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പുതിയ വില്ലേജ് രൂപീകരിക്കാന്‍ തീരുമാനം എടുക്കുമോ എന്ന് വ്യക്തമാക്കാമോ ?

1138

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട് ഗ്രാമപഞ്ചായത്ത് കണ്ണമ്പത്തൂരില്‍ ലീലാമണി മുതല്‍പേര്‍ നല്‍കിയ പട്ടയം ലഭിക്കുന്നതിനായിട്ടുള്ള അപേക്ഷകളിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി) നടപടി പൂര്‍ത്തിയാക്കി അപേക്ഷകര്‍ക്ക് എന്ന് പട്ടയം നല്‍കാനാകും?

1139

ചിറയിന്‍കീഴ് റെയില്‍വേ ഓവര്‍ബ്രിഡ്ജിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. വി.ശശി

() ചിറയിന്‍കീഴ് റെയില്‍വേ ഓവര്‍ബ്രിഡ്ജിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി) സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് നല്‍കുന്ന നടപടി എന്നത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് പറയാമോ?

1140

ഗവണ്‍മെന്റ് ഐ.ടി..യ്ക്കു കെട്ടിടം പണിയാന്‍ ഭൂമി

ശ്രീ. ജെയിംസ് മാത്യു

() കുറുമാത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി..യ്ക്കു കെട്ടിടം പണിയുന്നതിലേയ്ക്കായി കൃഷിയോഗ്യമല്ലാത്ത ഭൂമി വിട്ടുകിട്ടാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണെന്നും ആയതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ;

(ബി) ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഇത്രയും കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണ്;

(സി) ഇക്കാര്യത്തില്‍ നിലനില്ക്കുന്ന സാങ്കേതികതടസ്സങ്ങള്‍ എന്തൊക്കെയാണ്;

(ഡി) ഇക്കാര്യങ്ങള്‍ പരിഹരിച്ച് എന്നേയ്ക്ക് സ്ഥലം വിട്ടുനല്‍കാന്‍ കഴിയുമെന്നറിയിക്കാമോ ?

1141

മിച്ചഭൂമിയുടെ അളവ് തിട്ടപ്പെടുത്തല്‍

ശ്രീ. കെ.വി. വിജയദാസ്

() കേരളത്തിലെ റീസര്‍വ്വേ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുമോ; ആയത് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്നത്തേയ്ക്കു പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മിച്ചഭൂമിയുടെ അളവ് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ജില്ല തിരിച്ചുള്ള സ്ഥിതിവിവരങ്ങള്‍ നല്‍കുമോ;

() ഇപ്രകാരം കണ്ടെത്തുന്ന ഭൂമി ഭൂരഹിതരായവര്‍ക്ക് പതിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1142

റീസര്‍വേ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

'' സണ്ണി ജോസഫ്

'' . പി. അബ്ദുള്ളക്കുട്ടി

() റീസര്‍വേ രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) റീസര്‍വേ രജിസ്ററില്‍ മുന്‍കാലരേഖകളിലെ പൊതുവഴികള്‍ കെട്ടിയടച്ച് സര്‍വേ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വ്യക്തികള്‍ സ്വന്തമാക്കിയതു പരിശോധിച്ച് തിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) തുടര്‍ന്നും ജനങ്ങളില്‍നിന്നും പരാതി സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1143

റീസര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പഞ്ചായത്തുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് റീസര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(ബി) റീസര്‍വ്വേ സര്‍ക്കാര്‍ഭൂമിയില്‍ മാത്രമായി പരിമിതപ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കാമോ ?

1144

റീ-സര്‍വ്വേ നടപടികള്‍

ശ്രീമതി ജമീലാ പ്രകാശം

() സംസ്ഥാനത്ത് റീ-സര്‍വ്വേ നടപടികള്‍ ആരംഭിച്ചത് എന്ന് മുതല്‍ക്കാണ്; അത് സംബന്ധിച്ച് കൈവരിച്ചിട്ടുള്ള പുരോഗതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) റീ-സര്‍വ്വെ നടപടികള്‍ എന്ന് പൂര്‍ത്തിയാകുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത് ?

1145

റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ സ്വകാര്യവത്ക്കരണം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവത്രിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ രംഗത്തെ സ്വകാര്യവത്ക്കരണം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി) സ്വകാര്യവത്ക്കരണം മൂലമുണ്ടാകുന്ന വിപത്തുകള്‍ കണക്കിലെടുത്ത് ഇതില്‍ നിന്ന് പിന്മാറുമോ?

1146

റീസര്‍വ്വേയിലുണ്ടായ അപാകത പരിഹരിക്കുന്നതിന് നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() റീസര്‍വ്വേയിലുണ്ടായ അപാകത പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. സാബു തങ്കപ്പന്‍, മഞ്ഞപ്പള്ളിക്കുന്നേല്‍, രാമക്കല്‍മേട് എന്നയാള്‍ നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി) ഈ നിവേദനത്തില്‍ ബഹു. റവന്യൂ മന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) അപേക്ഷകന്റെ പരാതി പരിഹരിക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഈ പരാതിയിന്മേല്‍ ഇടുക്കി ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

1147

സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലെ കരാര്‍ നിയമനങ്ങള്‍


ശ്രീ. പി. സി. വിഷ്ണുനാഥ്

() റവന്യൂ വകുപ്പില്‍ സംസ്ഥാനത്ത് ഏതൊക്കെ തസ്തികകളിലാണ് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലിരിക്കെ കരാര്‍ നിയമനത്തില്‍ ആരെങ്കിലും ജോലിചെയ്യുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് നിര്‍ത്തലാക്കി നിലവിലുള്ള ലിസ്റില്‍ നിന്നും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റില്‍ വെട്ടിക്കുറച്ച തസ്തികകള്‍ ഏതൊക്കെയെന്നും ആയതിന്റെ കാരണവും വെളിപ്പെടുത്തുമോ ;

(ഡി) ശമ്പളക്കമ്മീഷന്‍ ശുപാശ ചെയ്ത 1:6 എന്ന അനുപാതത്തില്‍ തസ്തിക സൃഷ്ടിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1148

ലീഗല്‍ മെട്രോളജി വകുപ്പിലെ ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

() സംസ്ഥാനത്ത് ലീഗല്‍ മെട്രോളജി വകുപ്പില്‍ ജീവനക്കാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് കാറ്റഗറി തിരിച്ച് വിശദമാക്കുമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ നിലവില്‍ വന്നത് ഏതു തീയതി മുതലാണ്;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ഡി) പ്രൊമോഷന്‍ ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി ഡി.പി.സി. യോഗം ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ?

1149

മുന്‍മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി അനുവദിച്ചതു സംബന്ധിച്ചുള്ള വിജിലന്‍സ് ശുപാര്‍ശ

ശ്രീ. ബെന്നി ബെഹനാന്‍

,, വി.പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചത് സംബന്ധിച്ച അന്വേഷണത്തിന്മേല്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ശുപാര്‍ശകള്‍ എന്തെല്ലാം;

(ബി) ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഏതു നിയമപ്രകാരമാണ് കേസ് രജിസ്റര്‍ ചെയ്യണമെന്ന് ശുപാര്‍ശയില്‍ പറഞ്ഞിട്ടുള്ളത്;

(ഡി) വിജിലന്‍സ് ശുപാര്‍ശയില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

1150

അഴിമതി തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() അഴിമതി തടയാന്‍ വിജിലന്‍സ് വകുപ്പ് സര്‍ക്കാരിന്റെ അംഗീകാരത്തിനായി എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) സര്‍ക്കാര്‍ ഓഫീസുകളിലെ സംവിധാനങ്ങള്‍ സുതാര്യമാക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) കൈക്കൂലി കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ ?

1151

കെ.എം.എം.എല്‍. - വിജിലന്‍സ് അന്വേഷണം

ശ്രീ. പി.കെ. ഗുരുദാസന്‍

,, എളമരം കരീം

ശ്രീമതി പി. അയിഷാ പോറ്റി

ഡോ. ടി. എം. തോമസ് ഐസക്

() കേരള മിനറല്‍സ് ആന്റ് മെറ്റല്‍സിലെ (കെ.എം.എം.എല്‍) നവീകരണപദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ; എങ്കില്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണച്ചുമതല മെക്കോണ്‍ എന്ന കമ്പനി വഴി കടലാസ് കമ്പനികള്‍ക്ക് നല്‍കിയതിലുള്‍പ്പെടെ അഴിമതിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി പിന്നീട് ഗവണ്‍മെന്റ് നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നുവോ ; എങ്കില്‍ എപ്പോള്‍ ;

(സി) രാജ്യത്തിനു പുറത്തുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ നവീകരണവുമായി ബന്ധം ഉണ്ടായിരുന്നുവോ; വിശദമാക്കാമോ ;

(ഡി) വിദേശകമ്പനികളുടെ സാന്നിദ്ധ്യമുള്ള സാഹചര്യത്തില്‍ ഇടപാട് സംബന്ധിച്ച് സി.ബി..യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ വിജിലന്‍സ് വകുപ്പിന്റെ നിലപാട് വെളിപ്പെടുത്തുമോ ?

1152

ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡിലെ മലിനീകരണനിവാരണപദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എം. ചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ 256 കോടി രൂപ ചെലവില്‍ മലിനീകരണനിവാരണപദ്ധതി നടപ്പാക്കുന്നതിനുള്ള കരാര്‍ 'മെക്കോണ്‍' എന്ന കമ്പനിക്ക് നല്‍കിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ ;

(ബി) മലിനീകരണനിവാരണപദ്ധതി മെക്കോണ്‍ കമ്പനിക്ക് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ മുഖ്യമന്ത്രിയും, ആരോഗ്യവകുപ്പ് മന്ത്രിയും ആരൊക്കെയായിരുന്നു ;

(സി) മെക്കോണിനു നല്‍കിയ പദ്ധതിയില്‍ മലിനീകരണനിയന്ത്രണബോര്‍ഡ് എന്തെല്ലാം നിലയിലുള്ള എതിര്‍പ്പുകളായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത് ; അന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിയില്‍നിന്നും പ്രസ്തുതവകുപ്പ് എടുത്തുമാറ്റുകയുണ്ടായോ ;

(ഡി) 256 കോടി രൂപയുടെ കരാര്‍ തുക 414 കോടി രൂപയായി ഉയര്‍ന്നുവെന്ന് മെക്കോണ്‍ കമ്പനി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നത് എന്നായിരുന്നു ;

() മെക്കോണിനു നല്‍കിയ പ്രസ്തുതപദ്ധതി സാമ്പത്തികമായി ടൈറ്റാനിയം കമ്പനിക്ക് ഗുണകരമാണോ എന്നത് സംബന്ധിച്ച കിറ്റ്കോയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചത് എന്നാണ് ;

(എഫ്) ഈ കേസ് സി.ബി.. അന്വേഷിക്കണം എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കാനിടയായ സാഹചര്യം എന്തായിരുന്നു ?

1153

ധനകാര്യ സ്പെഷ്യല്‍ ഓഡിറ്റ് ടീം നല്‍കിയ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട്

ഡോ. കെ. ടി. ജലീല്‍

() ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന, ഇപ്പോഴത്തെ പി.എസ്.സി. ചെയര്‍മാനെതിരെ, ധനകാര്യ സ്പെഷ്യല്‍ ഓഡിറ്റ് ടീം നല്‍കിയ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍, നിയമന-ധനകാര്യക്രമക്കേടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധമായ ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;

(ബി) ശങ്കരാചാര്യ യൂണിവേഴ്സിറ്റി ആക്ടിലെ ചാപ്റ്റര്‍ ത സെക്ഷന്‍ 48(2) വ്യവസ്ഥ പാലിച്ചുകൊണ്ട് നോട്ടീസ് നല്കാത്തതിന്റെ പേരില്‍, ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ കോടതി വിലക്കിയിട്ടുണ്ടോ;

(സി) മേല്പറഞ്ഞ വ്യവസ്ഥ പാലിച്ചുകൊണ്ട് നോട്ടീസ് നല്‍കാന്‍ കോടതി വിലക്കുണ്ടോ; അല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ട്?

1154

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍

ശ്രീ. സി. ദിവാകരന്‍

() മുഖ്യമന്ത്രി ഉള്‍പ്പെടെ എത്ര മന്ത്രിമാര്‍ വിവിധ അന്വേഷണങ്ങളെ നേരിടുന്നു;

(ബി) അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ ആരെല്ലാം;

(സി) വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം നേടി മന്ത്രിസഭയില്‍ തുടരുന്ന മന്ത്രിമാര്‍ ആരൊക്കെയാണ്?

 
1155

അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പ്രതിപ്പട്ടികയിലുള്ളവര്‍

ശ്രീ. .പി. ജയരാജന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. ബി. സത്യന്‍

,, .എം. ആരിഫ്

() അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പ്രതിപ്പട്ടികയില്‍പ്പെട്ടവര്‍ ഗവണ്‍മെന്റിന്റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇത് സംബന്ധമായ നിയമവ്യവസ്ഥകള്‍ വിശദമാക്കാമോ ;

(ബി) വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരായിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ക്ക് ഏതെങ്കിലും വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍ നല്‍കിയിട്ടുണ്ടോ ;

(സി) സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഇത്തരത്തില്‍ എത്രപേര്‍ക്ക് ഡെപ്യൂട്ടേഷന്‍ നല്‍കിയിട്ടുണ്ട് ;

(ഡി) ഇപ്പോഴത്തെ മന്ത്രിസഭയിലും സര്‍ക്കാര്‍ വകുപ്പുകളിലും വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ എത്രയാണെന്ന് വിശദമാക്കാമോ ; ഇതില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരെത്ര; ആരൊക്കെ?

1156

പാമൊലിന്‍ കേസില്‍ ക്രമക്കേട്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ പി. കെ. ഗുരുദാസന്‍

,, ജി. സുധാകരന്‍

,, കെ. ദാസന്‍

() പാമൊലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ബഹു. കേരള ഹൈക്കോടതി കണ്ടെത്തിയിരുന്നോ;

(ബി) നിയമസഭയുടെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ കണ്ടെത്തല്‍ എന്തായിരുന്നു;

(സി) കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പാമൊലിന്‍ ഇറക്കുമതിയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ടായിരുന്നോ;

(ഡി) പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനത്തിന് നഷ്ടം വന്നു, ഇറക്കുമതി ചെയ്ത കമ്പനി അവിഹിതമായി സാമ്പത്തികനേട്ടം ഉണ്ടാക്കി, ഇടപാടില്‍ അഴിമതി നടന്നു എന്നീ കാര്യങ്ങള്‍ സി..ജി.യും നിയമസഭാ കമ്മിറ്റിയും ബഹു. കേരള ഹൈക്കോടതിയും അംഗീകരിച്ചതാണെന്ന കാര്യം സര്‍ക്കാരിനറിയാമോ;

() ഈ ക്രമക്കേടില്‍ അന്നത്തെ ധനമന്ത്രിയുടെ പങ്ക് കണ്ടെത്താന്‍ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്) വിജിലന്‍സിന്റെ കൈയിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍, അന്നത്തെ ധനമന്ത്രിയുടെ പങ്ക് ഉറപ്പാക്കുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുകയുണ്ടായോ; വിശദമാക്കുമോ ?

1157

പാമോയില്‍ കേസ്സ്

ശ്രീ. സി. ദിവാകരന്‍

മുഖ്യമന്ത്രിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട പാമോയില്‍ കേസ്സുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ; അദ്ദേഹത്തെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

1158

പാമോലിന്‍ കേസിന്റെ തുടരന്വേഷണ നടപടികള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പാമോലിന്‍ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോസ്ഥര്‍ പുതുതായി ആരില്‍ നിന്നെല്ലാം തെളിവെടുക്കുകയുണ്ടായി ;

(ബി) തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ ?

1559

സര്‍ക്കാര്‍ പ്രസ് സൂപ്രണ്ടിനെതിരായ വിജിലന്‍സ് അന്വേഷണം

ശ്രീ. ഹൈബി ഈഡന്‍

() സര്‍ക്കാര്‍ പ്രസ്സുകളുടെ സൂപ്രണ്ട് ശ്രീ. മണിലാലിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ;

(ബി) പ്രസ്തുത അന്വേഷണം എന്ത് വിഷയം സംബന്ധിച്ചും ഏതെല്ലാം കാരണങ്ങള്‍ സംബന്ധിച്ചുമാണെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത ഉദ്യോഗസ്ഥന്‍ നിലവില്‍ ഉദ്യോഗത്തില്‍ തുടരുന്നുണ്ടോ; എങ്കില്‍ സാക്ഷികളെയും അന്വേഷണത്തെയും ആയത് എത്രത്തോളം സ്വാധീനിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി) പ്രസ്തുത ഉദ്യോഗസ്ഥന്‍ ഉദ്യോഗത്തില്‍ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് ദുര്‍ബലപ്പെടുത്തുന്നതിനും ഇടയാക്കില്ല എന്ന് ഉറപ്പ് പറയാനാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1160

വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയിലെ ജീവനക്കാരുടെ എണ്ണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() സംസ്ഥാന വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ചു വ്യക്തമാക്കുമോ;

(ബി) വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയില്‍ എല്‍.ഡി. ക്ളാര്‍ക്കുമാരുടെ തസ്തിക അധികമായി സൃഷ്ടിച്ചതു സംബന്ധിച്ച് അക്കൌണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയില്‍ എന്തെങ്കിലും അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുതറിപ്പോര്‍ട്ട് പ്രകാരം എത്ര ക്ളാര്‍ക്കുമാരുടെ തസ്തികകളാണ് അധികമായി സൃഷ്ടിച്ചതെന്നു വ്യക്തമാക്കുമോ;

(സി) ഇപ്രകാരം അധികമായി സൃഷ്ടിച്ച തസ്തികകള്‍ ഇപ്പോഴും നിലവിലുണ്ടോ; ഇല്ലെങ്കില്‍ എന്നുമുതലാണ് പ്രസ്തുതതസ്തികകള്‍ നിര്‍ത്തലാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി) ഇപ്രകാരം അധികമായി തസ്തികകള്‍ സൃഷ്ടിച്ചതുമൂലം സര്‍ക്കാരിന് എത്ര രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ട്; ആയതിന്റെ ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ?

 

 

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.