UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1964

ധനകാര്യ ഏജന്‍സികളില്‍ നിന്നുള്ള വായ്പ

ശ്രീ. ബി.ഡി. ദേവസ്സി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ പൊതുവിപണിയില്‍ നിന്നും, ധനകാര്യ ഏജന്‍സികളില്‍ നിന്നും എത്ര കോടി രൂപ വായ്പയെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വായ്പ/നിക്ഷേപ തുക സംബന്ധിച്ചും ഏജന്‍സികളെ സംബന്ധിച്ചും വിശദമാക്കുമോ;

(ബി) ലോക ബാങ്കില്‍ നിന്നും പൊതു വിപണിയില്‍ നിന്നും വിവിധ ഇനങ്ങളിലായി സമാഹരിച്ച വായ്പതുകകളില്‍ തിരികെ നല്കാനുള്ള തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?

1965

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

() ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയം വ്യക്തമാക്കാമോ; ഈ നയം കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടോ;

(ബി) ഈ വിഷയത്തില്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഈ നടപടികള്‍ ഫലപ്രദമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ ?

1966

.ഡി.ബി. വായ്പ

ശ്രീ. അബ്ദു റഹിമാന്‍ രണ്ടത്താണി

() കേരള സുസ്ഥിര നഗര വികസന പദ്ധതിയ്ക്കായി മുന്‍ സര്‍ക്കാര്‍ എത്ര കോടി രൂപയുടെ എ.ഡി.ബി. വായ്പ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ;

(ബി) വായ്പാ തുക യഥാസമയം ചെലവഴിക്കാത്തതിനാല്‍ എ.ഡി.ബി.യ്ക്ക് പിഴ നല്‍കേണ്ടി വന്നിട്ടുണ്ടോ ; എങ്കില്‍ എത്ര കോടി രൂപ ഈ ഇനത്തില്‍ പിഴയായി നല്‍കി ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) ചെലവിടാത്ത പണം തിരിച്ചുപിടിക്കാന്‍ എ.ഡി.ബി. നടപടി ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര തുക ഈ വിധം തിരിച്ചുപിടിച്ചെന്ന് വ്യക്തമാക്കുമോ ;

(ഡി) 2009 ഒക്ടോബര്‍ മുതല്‍ 2010 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പദ്ധതി പ്രകാരമുള്ള ഒരു ജോലിക്കും പ്രാഥമിക നടപടി പോലും സ്വീകരിച്ചിരുന്നില്ലെന്ന വാര്‍ത്ത പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദീകരിക്കുമോ ?

1967

അവകാശികളില്ലാതെ ബാങ്കുകളിലുള്ള നിക്ഷേപം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' റ്റി. എന്‍. പ്രതാപന്‍

'' അന്‍വര്‍ സാദത്ത്

'' . സി. ബാലകൃഷ്ണന്‍

() പൊതുമേഖലാ ബാങ്കുകളിലും, സ്വകാര്യ ബാങ്കുകളിലും, വിദേശ ബാങ്കുകളിലുമായി കേരളീയരുടെ അവകാശികളില്ലാത്ത നിക്ഷേപം കെട്ടികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക എത്ര വീതമാണെന്ന് വെളിപ്പെടുത്താമോ ;

(ബി) ഇക്കാര്യത്തില്‍ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ;

(സി) അവകാശികളില്ലായെങ്കില്‍ ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1968

സ്വയം സംരംഭക മിഷന്‍

ശ്രീ. എളമരം കരീം

ശ്രീമതി കെ.കെ.ലതിക

ശ്രീ. കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, എസ്. രാജേന്ദ്രന്‍

() കേരള സംസ്ഥാന സ്വയം സംരംഭക മിഷന്‍ വഴി 5 വര്‍ഷം കൊണ്ട് 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് 2011-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ;

(ബി) ഇപ്രകാരം തന്നാണ്ടില്‍ എത്ര പേര്‍ക്ക് തൊഴില്‍

നല്‍കേണ്ടതുണ്ട്;

(സി) എത്ര സംരംഭങ്ങളിലൂടെയാണ് പുതുതായി തൊഴില്‍ നല്‍കിയത്;

(ഡി) പ്രസ്തുത പദ്ധതിക്ക് പലിശരഹിത വായ്പ നല്‍കുന്നതിനായി സര്‍ക്കാരിന് ഇതിനകം എന്തു തുക ചെലവായിട്ടുണ്ട്;

() പ്രസ്തുത പദ്ധതി പ്രകാരം കെ.എഫ്.സി. എത്ര സംരംഭങ്ങള്‍ക്ക് എത്ര കോടി രൂപ പലിശരഹിത വായ്പ നല്‍കുകയുണ്ടായി?

1969

സംസ്ഥാന സ്വയംസംരംഭക മിഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാന സ്വയംസംരംഭക മിഷനിലേക്ക് എത്ര സംരംഭകരെ തെരഞ്ഞെടുത്തു; വ്യക്തമാക്കാമോ;

(ബി) സംസ്ഥാന സ്വയംസംരംഭക മിഷനിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;

(സി) ഇപ്പോള്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ?

1970

2010-11, 2011-12 വര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്കുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

2010-11, 2011-12 എന്നീ വര്‍ഷങ്ങളിലെ റവന്യൂ വരുമാനവും, പൊതുകടത്തിന്റെയും പലിശയുടെയും, വളര്‍ച്ചാ നിരക്കുകളും താരതമ്യപ്പെടുത്തി വിശദമാക്കാമോ ?

1971

ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

,, പി. റ്റി. . റഹീം

ശ്രീമതി കെ. എസ്. സലീഖ

ഡോ. ടി. എം. തോമസ് ഐസക്

() ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ആഫീസിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാക്കിയിട്ടുണ്ടോ ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ ;

(ബി) ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ആയി പ്രവര്‍ത്തിച്ചുവന്നയാളെ സ്ഥലം മാറ്റിയിട്ടുണ്ടോ ; എങ്കില്‍ പകരം ആളെ നിയമിക്കുകയുണ്ടായോ ; ഇല്ലെങ്കില്‍ കാരണമെന്ത്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിംഗില്‍ നിന്നും എത്ര പേരെ സ്ഥലം മാറ്റിയിട്ടുണ്ട്; പകരം നിയമനം നടത്തിയിട്ടുണ്ടോ ;

(ഡി) ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിംഗ് പാടെ ദുര്‍ബലപ്പെട്ടിരിക്കുകയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ വിഭാഗത്തില്‍ ഇപ്പോള്‍ നടപടിയ്ക്കായി പരിഗണനയിലിരിക്കുന്ന ഫയലുകളെത്രയെന്ന് വ്യക്തമാക്കുമോ ?

1972

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരണം

ശ്രീ. എം. . ബേബി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് ധനകാര്യ വകുപ്പാണോ; ഇതിന് അതാത് വര്‍ഷം ബജറ്റ് വിഹിതം നീക്കിവയ്ക്കാറുണ്ടോ;

(ബി) ഈ വര്‍ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുണ്ടായിരുന്ന തുക ലഭ്യമാക്കിയോ;

(സി) ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി പത്രപ്പരസ്യം നല്‍കിയിട്ടുണ്ടോ;

(ഡി) പരസ്യം നല്‍കുന്നതിന് എത്ര രൂപ ചെലവ് വന്നു എന്ന് വ്യക്തമാക്കുമോ ;

() പരസ്യത്തിലൂടെ എത്ര തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

1973

ശബരിമല ഉത്സവത്തോടനുബന്ധിച്ച് ലഭിക്കുന്ന വരുമാനം

ശ്രീ. വി. ശശി

() ശബരിമല ഉത്സവത്തോടനുബന്ധിച്ച് വിവിധ ഇനങ്ങളിലായി സര്‍ക്കാരിന് എത്ര കോടി രൂപയുടെ റവന്യൂ വരുമാനം ലഭിക്കുന്നുവെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ അത് കണക്കാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1974

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തെ ഏതെല്ലാം പദ്ധതികള്‍ക്കാണ് കേന്ദ്ര സഹായമുള്ളത് ;

(ബി) ഇത്തരം കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ മുഴുവന്‍ ഫണ്ടുകളും ചെലവഴിക്കാറുണ്ടോ ;

(സി) കേന്ദ്ര സഹായമായി എത്ര രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാനത്തിന് ലഭിക്കുന്നത്?

1975

പൊതു-സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തം

ശ്രീമതി കെ. കെ. ലതിക

() ബഡ്ജറ്റ് 2011-12-ല്‍ പ്രഖ്യാപിച്ച പൊതു-സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തം സംബന്ധിച്ച നിബന്ധനകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി) പി.പി.പി. അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്നും എവിടെയൊക്കെയാണ് ആരംഭിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?

1976

ലൈബ്രറി ജീവനക്കാരുടെ പേ-റിവിഷന്‍ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി

ശ്രീ. പി. റ്റി. എ റഹീം

() സമാന യോഗ്യതയുള്ള ലൈബ്രറി ജീവനക്കാര്‍ക്ക് വ്യത്യസ്ഥ തരത്തില്‍ ശമ്പള പരിഷ്കരണം ശുപാര്‍ശ ചെയ്ത 9-ാം ശമ്പള കമ്മീഷന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തുല്യ ജോലിക്ക് തുല്യവേതനം എന്നതത്വം പാലിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) സ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ലൈബ്രറി ജീവനക്കാരുടെ എട്ടാം പേ റിവിഷനിലെ 8390-13270, 9190-15510 എന്നീ സ്കെയിലുകള്‍ക്ക് ഒന്നു മുതല്‍ ഏഴുവരെയുള്ള പേ റിവിഷിലെ സ്കെയിലുകള്‍ ഏതെല്ലാമായിരുന്നെന്ന് വ്യക്തമാക്കാമോ;

(സി) കോമണ്‍ പൂള്‍, സെക്രട്ടേറിയറ്റിലെ വിവിധലൈബ്രറികള്‍ എന്നിവിടങ്ങളില്‍ എട്ടാം പേ-റിവിഷനിലെ 8390-13270, 9190-15510 എന്നീ സ്കെയിലുകള്‍ക്ക് ഒന്നു മുതല്‍ ഏഴ് വരെയുള്ള പേ-റിവിഷനിലെ സ്കെയിലുകള്‍ ഏതെല്ലാമായിരുന്നെന്ന് വ്യക്തമാക്കാമോ;

(ഡി) ഒന്നു മുതല്‍ എട്ട് വരെയുള്ള പേ റിവിഷനില്‍ മേല്‍ വിഭാഗം ജീവനക്കാരുടെ ശമ്പള സ്കെയിലുകള്‍ തുല്യമായിരുന്നുവോ എന്ന് വ്യക്തമാക്കാമോ;

() സമാന ശമ്പള സ്കെയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏതൊക്കെ വിഭാഗം ലൈബ്രറി ജീവനക്കാരാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(എഫ്) ഇത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

1977

ശമ്പളപരിഷ്ക്കരണത്തിലെ ഗ്രേഡ് സ്കെയില്‍ സംബന്ധിച്ച അപാകതകള്‍

ശ്രീ. പി. തിലോത്തമന്‍

() കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തില്‍ മരാമത്ത്, ഇറിഗേഷന്‍, പഞ്ചായത്ത് വകുപ്പുകളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഓവര്‍സീയര്‍ തസ്തികകളിലെ ശമ്പള സ്കെയിലില്‍ അപാകതകള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എട്ടാം ശമ്പള പരിഷ്ക്കരണത്തില്‍ തേഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയ്ക്ക് എല്‍. ഡി. ക്ളാര്‍ക്കിന് തുല്യമായ സ്കെയിലും സെക്കന്റ് ഗ്രേഡ് ഓവര്‍സീയര്‍ക്ക് യു. ഡി. ക്ളാര്‍ക്കിന് തുല്യമായ സ്കെയിലുമായിരുന്നത് ഇപ്പോള്‍ സെക്കന്റ് ഗ്രേഡ് ഓവര്‍സീയര്‍ക്ക് യു. ഡി. ക്ളാര്‍ക്കിനേക്കാള്‍ താഴെയുള്ള സ്കെയിലാണ് നല്‍കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ശമ്പള പരിഷ്ക്കരണത്തിലെ പ്രസ്തുത അപാകതകള്‍ അടിയന്തിരമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിലെ ഗ്രേഡ് സ്കെയില്‍ സംബന്ധിച്ച അപാകതകള്‍ പരിഹരിച്ചുകിട്ടുവാന്‍ ഏതെങ്കിലും സംഘടന കോടതിയെ സമീപിച്ചിരുന്നോ;

(ഡി) ഇത് സംബന്ധിച്ച ഹൈക്കോടതി വിധി എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

() ഹൈക്കോടതി വിധി നടപ്പിലാക്കിയിട്ടുണ്ടോ?

1978

ഡ്രൈവര്‍മാരുടെ ശമ്പളത്തിലെ അപാകത

ശ്രീ..പി. അബ്ദുള്ളക്കുട്ടി

() ഒന്‍പതാം ശമ്പള പരിഷ്കരണത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ ഡ്രൈവര്‍മാര്‍ക്ക് സമാന തസ്തികള്‍ക്ക് ആനുപാതികമായ ശമ്പള വര്‍ദ്ധന ഉണ്ടായില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഉത്തരവ് പ്രകാരം ഡ്രൈവര്‍മാര്‍ക്ക് കേവലം 884 രൂപ വേതന വര്‍ദ്ധനവ് ലഭിച്ചപ്പോള്‍ സമാനനിരക്കില്‍ മറ്റ് തസ്തികയിലുണ്ടായിരുന്നവര്‍ക്ക് 1544 രൂപ വര്‍ദ്ധനവ് ലഭിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ പരാതി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1979

തസ്തിക തുല്യതയിലെ അപാകത പരിഹരിക്കാന്‍ നടപടി

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() 2006 ലെ ശമ്പള പരിഷ്ക്കരണ ഉത്തരവ് പ്രകാരം ഹയര്‍സെക്കന്ററി (സീനിയര്‍)അദ്ധ്യാപകരുടേതിന് തുല്യമായ സ്കെയിലില്‍ ശമ്പളം ലഭിച്ചിരുന്ന ഏതെല്ലാം തസ്തികകളാണ് നിലവിലുണ്ടായിരുന്നത് ;

(ബി) 2011 ലെ ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെയും പ്രസ്തുത തസ്തികകളിലുള്ളവരുടെയും ശമ്പളം ഒരേ സ്കെയിലിലാണോ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) അല്ലെങ്കില്‍ പ്രസ്തുത അപാകത പരിഹരിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

1980

കേരള സ്വയംസംരംഭക വികസന മിഷന്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കേരള സ്വയംസംരംഭക വികസന മിഷന്‍ രൂപികരിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം മേഖലകളിലാണ് സ്വയംസംരംഭക യൂണിറ്റുകള്‍ ആവിഷ്ക്കരിക്കാന്‍ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തുന്നതെങ്ങനെയെന്ന് വിശദമാക്കുമോ ?

1981

സീനിയര്‍ ഗ്രേഡ് അസിസ്റന്റ് തസ്തികയുടെ പുനര്‍നാമകരണം

ശ്രീ.കെ. രാജു

() ഒമ്പതാം ശമ്പളകമ്മീഷന്‍, കൃഷി വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റന്റ് തസ്തിക അസി:അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്തത് നടപ്പിലാക്കുവാന്‍ നിലലുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത വിഷയം ശമ്പള പരിഷ്ക്കകരണവുമായി ബന്ധപ്പെട്ട അനോമലി കമ്മിറ്റിയുടെ പരിഗണനയിലുള്ളതാണോ ;

(സി) സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത പ്രസ്തുത തസ്തിക പുനര്‍ നാമകരണം നടപ്പിലാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1982

വിദ്യാഭ്യാസവായ്പ

ശ്രീ. സാജുപോള്‍

() ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വായ്പതുക തൊഴില്‍ ദാതാവിന് വായ്പയെടുത്ത വ്യക്തിയുടെ ശമ്പളത്തില്‍നിന്നും പിടിച്ചടക്കത്തക്കവിധമുള്ള നിബന്ധനളോടെ വിദ്യാഭ്യാസവായ്പാവകാശനിയമം നടപ്പാക്കുവാന്‍ തയ്യാറാവുമോ;

(സി) വിദ്യാഭ്യാസ-ധനകാര്യ മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് പ്രസ്തുത നിയമം സംബന്ധിച്ച് ശില്‍പ്പശാല സംഘടിപ്പിക്കുമോ?

1983

നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകര്‍

ശ്രീ. എം. ഉമ്മര്‍

() വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുന്നതിലൂടെ വരുന്ന അധിക ചെലവുകള്‍ കണക്കാക്കിയിട്ടുണ്ടോ;

(ബി) എയ്ഡ്ഡ് സ്കൂള്‍ അദ്ധ്യാപകരുടെ നിയമനാംഗീകാരംവഴി ഈ വര്‍ഷം എത്ര തുക ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) അനുപാതം മാറ്റുന്നതിലൂടെ അധിക തസ്തികകള്‍ ഉണ്ടാകുമ്പോള്‍ വരുന്ന അധിക ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമോ;

(ഡി) അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കുന്നത് സംബന്ധിച്ച ഫയലുകള്‍ ധനകാര്യ വകുപ്പിന്റെ തടസ്സംമൂലം മാറ്റി വച്ചിട്ടുണ്ടോ?

1984

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 2012-ല്‍ എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിരമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 55-ല്‍ നിന്നും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;

(സി) പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനായി ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

1985

പെന്‍ഷന്‍ പരിഷ്ക്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടോ;

(ബി) പെന്‍ഷന്‍കാരുടെ സൌജന്യ ചികിത്സാ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1986

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കല്‍

ശ്രീ. ജെയിംസ് മാത്യൂ

() സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, ബ്ളോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പദ്ധതി നിര്‍വ്വഹണത്തിനായി ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി 29 വരെ എത്ര ശതമാനം തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് എത്ര ശതമാനം വീതമായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

1987

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് നിലവില്‍ ഏതൊക്കെ ക്ഷേമ പെന്‍ഷനുകളാണ് നല്‍കിവരുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഇവയില്‍ ഓരോന്നിലും എത്ര മാസത്തെ കുടിശ്ശിക തുക നല്‍കാനുണ്ടെന്ന് വിശദമാക്കാമോ?

1988

ക്ഷേമപെന്‍ഷനുകളുടെ വിതരണം

ശ്രീ.കെ. ദാസന്‍

() 2006 ജൂണ്‍ മുതല്‍ 2011 മെയ് വരെയുള്ള കാലയളവില്‍ കര്‍ഷക തൊഴിലാളി പെന്‍ഷനും മറ്റ് പെന്‍ഷനുകളും മുടങ്ങാതെ വിതരണം ചെയ്തിട്ടുണ്ടോ;

(ബി) ഇക്കാലയളവില്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമായിരുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ;

(ഡി) സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത്കൊണ്ടാണോ പെന്‍ഷന്‍ വിതരണം മുടങ്ങിയത് എന്ന് വ്യക്തമാക്കാമോ;

() 2011 ഏപ്രില്‍ മുതല്‍ 2011 സെപ്റ്റംബര്‍വരെ മാത്രം വിതരണം ചെയ്തിട്ടുള്ള കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 100 രൂപ തോതില്‍ കുടിശ്ശികയുള്ളത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ?

(എഫ്) ധനകാര്യ മാനേജ്മെന്റിന്റെ പരാജയമാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1989

എം.എല്‍.. മാരുടെ പ്രാദേശിക വികസന ഫണ്ട്

ശ്രീ. ജി. എസ്. ജയലാല്‍

() എം.എല്‍.. മാരുടെ പ്രാദേശിക വികസന ഫണ്ട് 75 ലക്ഷം രൂപയില്‍ നിന്നും ഒരു കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചുവോ;

(ബി) എങ്കില്‍ എന്നു മുതലാണ് വര്‍ദ്ധിപ്പിക്കുന്നതെന്നതുള്‍ പ്പെടെയുള്ള വിശദാംശം അറിയിക്കുമോ ?

1990

നേമം നിയോജകമണ്ഡലത്തിലെ എം.എല്‍..ഫണ്ട്

ശ്രീ.വി.ശിവന്‍കുട്ടി

() എം.എല്‍..മാര്‍ക്ക് പ്രാദേശിക വികസന ഫണ്ടായി ഓരോ നിയമസഭാ മണ്ഡലത്തിലും എത്ര തുക വീതമാണ് അനുവദിക്കുന്നത് ;

(ബി) നേമം നിയോജകമണ്ഡലത്തില്‍ എം.എല്‍..ക്കുള്ള പ്രാദേശിക വികസന ഫണ്ടായി 2011-12 സാമ്പത്തിക വര്‍ഷം എത്ര തുകയാണ് അനുവദിച്ചത് ?

1991

പ്രാദേശിക വികസന ഫണ്ട് വിനിയോഗം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() നിയമസഭാംഗങ്ങള്‍ക്കുള്ള പ്രദേശികവികസന ഫണ്ട് ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കാമെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;

(ബി) സ്കൂളുകളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനരംഗം കൂടാതെ അക്കദമിക് തലത്തില്‍ മികവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടോ;

(സി) സാമൂഹിക സുരക്ഷാ പ്രോജക്ടുകള്‍ക്ക് ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്താമോ; ഇല്ലെങ്കില്‍ അതിനുകൂടി കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ ഇത്തരവിറക്കാമോ; വിശദമാക്കാമോ?

1992

കുട്ടനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ്

ശ്രീ. തോമസ് ചാണ്ടി

() 2011-12 വര്‍ഷത്തില്‍ എം.എല്‍.. സ്കീമില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കുമോ;

(ബി) ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) കുട്ടനാട്ടിലെ പാലങ്ങളും റോഡുകളും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1993

സ്കൂളുകളില്‍ എം.എല്‍.. ഫണ്ട് വിനിയോഗം

ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)

() സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് അനുമതി നല്‍കിയിട്ടുള്ളത് ;

(ബി) ഇത്തരം സ്കൂളുകളില്‍ സാനിട്ടറി സംവിധാനം ഉണ്ടാക്കുന്നതിന് എം.എല്‍.എ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1994

എം.എല്‍.. ഫണ്ട് ഉയര്‍ത്താന്‍ നടപടി

ശ്രീ.എം. ചന്ദ്രന്‍

() 2011-12 വര്‍ഷത്തില്‍ എം.എല്‍.എ ഫണ്ട് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത പകര്‍പ്പ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി) ഒരു കോടിയായി ഉയര്‍ത്തിയ നടപടിക്ക് എന്നുമുതലാണ് പ്രാബല്യം നല്‍കിയിരിക്കുന്നത്;

(ഡി) 2011-12 വര്‍ഷത്തില്‍ത്തന്നെ ഇരുപത്തിയഞ്ച് ലക്ഷം വര്‍ദ്ധിപ്പിച്ച് ഒരു കോടിയാക്കുന്നതിന് ഉത്തരവ് നല്‍കുമോ ?

1995

പെട്രോള്‍ - ഡീസല്‍ അധിക നികുതി

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

() പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തിനു ലഭിക്കുമായിരുന്ന അധിക നികുതി വേണ്ടെന്ന് വച്ചതിലൂടെ എത്ര രൂപയാണ് നഷ്ടമായത്;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിലൂടെ അധിക നികുതി വകയില്‍ എത്ര രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

1996

ചെക്കുപോസ്റുകളിലെ നികുതി വെട്ടിപ്പ് തടയുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

ശ്രീ. കെ. രാജു

,, . ചന്ദ്രശേഖരന്‍

() ചെക്കുപോസ്റുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നികുതിയിനത്തില്‍ വന്‍ഇടിവു ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ കുറവുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ.

(ബി) കുറഞ്ഞ തുക നികുതിയടച്ച് കൂടുതല്‍ സാധനങ്ങള്‍ ചെക്കുപോസ്റുകള്‍ വഴി കടത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിവരം

ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം റാക്കറ്റുകളെ കണ്ടുപിടിച്ചു നടപടിയെടുക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) കോഴികയറ്റി വരുന്ന ലോറികള്‍ സ്ഥിരമായി ചെക്കുപോസ്റുകളില്‍ നികുതി വെട്ടിക്കുന്നത് തടയുന്നതിന് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1997

ചെക്ക് പോസ്റുകളില്‍ നികുതി വെട്ടിപ്പ് തടയുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

() വാളയാര്‍ ചെക്ക് പോസ്റില്‍ നിന്നും 2011-12 വര്‍ഷത്തില്‍ ഇതുവരെ എത്ര കോടിരൂപയാണ് വില്‍പന നികുതിയിനത്തില്‍ ലഭിച്ചിട്ടുള്ളത്;

(ബി) 2010-11 വര്‍ഷത്തില്‍ ഇത് എത്ര കോടി രൂപയായിരുന്നു;

(സി) ചെക്ക് പോസ്റുകളില്‍ നികുതി വെട്ടിപ്പ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് പുതുതായി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1998

കാസര്‍ഗോഡ് ജില്ലയിലെ ചെക്ക് പോസ്റുകളിലെ നികുതി വരുമാനം

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയിലെ വിവിധ ചെക്ക് പോസ്റുകളിലൂടെ ലഭിച്ച നികുതി വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ?

1999

വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി ജോലി ചെയ്യാന്‍ സാഹചര്യം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് ആക്രമണങ്ങളും ഭീഷണിയും ഉണ്ടാകാതെ സത്യസന്ധമായി ജോലി ചെയ്യാനുള്ള സാഹചര്യത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2000

സ്റാര്‍ ഓഫ് ട്രസ്റ് സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീമതി ഗീതാ ഗോപി

() നികുതി വകുപ്പില്‍ നിന്നും സ്റാര്‍ ഓഫ് ട്രസ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;

(ബി) നടപ്പ് വര്‍ഷം എത്ര പേര്‍ക്ക് സ്റാര്‍ ഓഫ് ട്രസ്റ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) തൃശൂര്‍ ജില്ലയില്‍ സ്റാര്‍ ഓഫ് ട്രസ്റ് ലഭിച്ചത് ആര്‍ക്കെല്ലാമാണെന്ന് വിശദമാക്കാമോ ?

 

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.