UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >4th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 4th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2001

സ്വര്‍ണ്ണവില്പനയില്‍നിന്നുള്ള നികുതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് സ്വര്‍ണ്ണ വില്പനയില്‍ നികുതി വെട്ടിപ്പ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വികരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) 2011-12 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് ആകെ എത്ര ടണ്‍ സ്വര്‍ണ്ണം വിറ്റഴിച്ചു; ഏറ്റവുംമധികം സ്വര്‍ണ്ണംവിറ്റഴിച്ചജില്ല ഏതാണ്;

(സി) സ്വര്‍ണ്ണ വില്പനയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നികുതിയിനത്തില്‍ എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ?

2002

അമരവിള ഔട്ട് ചെക്പോസ്റ്

ശ്രീ. എം. . ബേബി

() വാണിജ്യ നികുതി വകുപ്പിന് കീഴില്‍ അമരവിളയില്‍ സ്ഥാപിച്ച ഔട്ട് ചെക്പോസ്റില്‍ വാഹനങ്ങള്‍ മതിയായ പരിശോധന കൂടാതെ അതിര്‍ത്തി കടത്തിവിടുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ചെക്പോസ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

2003

ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് കോഴിക്കടത്ത്

ശ്രീമതി കെ. എസ്. സലീഖ

() പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് ഊടുവഴികളിലൂടെ കോഴിക്കടത്ത് നടത്തുന്നത്മൂലം നികുതിയിനത്തില്‍ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാകുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് എന്തുനടപടി സ്വീകരിച്ചു വ്യക്തമാക്കാമോ?

2004

ചങ്ങനാശ്ശേരി വാണിജ്യ നികുതി ഓഫീസില്‍ നടന്ന പണം തിരിമറി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() വാണിജ്യനികുതി വകുപ്പ് ചങ്ങനാശ്ശേരി ഓഫീസില്‍ നടന്ന പണം തിരിമറിയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായോ;

(ബി) സംഭവത്തെക്കുറിച്ച് വാണിജ്യ നികുതി വകുപ്പിലെ കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍ എന്തെങ്കിലും റിപ്പോര്‍ട്ട് വാണിജ്യനികുതി കമ്മീഷണര്‍ക്ക് നല്‍കിയിരുന്നോ; അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടില്‍ ആരെയൊക്കെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്;

(ഡി) അതില്‍ ആര്‍ക്കൊക്കെ എതിരെ നടപടി സ്വീകരിച്ചു; സി.ടി..മാരായ ശ്രീ. ടി.പി. അബ്ദുള്‍ ഹമീദ്, ശ്രീ. കെ.ജെ. ശ്രീകുമാര്‍ എന്നിവരെ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ?

2005

കാക്കനാട് പുതിയ സെയില്‍ടാക്സ് കോംപ്ളക്സ്

ശ്രീ. ബെന്നി ബെഹനാന്‍

() എറണാകുളം ജില്ലയിലെ കാക്കനാട് പുതിയ സെയില്‍ടാക്സ് കോംപ്ളക്സ് പണിയുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2006

അന്യസംസ്ഥാന ചിട്ടികള്‍

ശ്രീ. എം. . ബേബി

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ചിട്ടികളുടെ നടത്തിപ്പിന് നിയമപരമായ രജിസ്ട്രേഷന്‍ നേടിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ അന്യസംസ്ഥാന ചിട്ടികളും വ്യാജചിട്ടികളും ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

2007

ട്രഷറി പരിഷ്ക്കരണം

ശ്രീ. കെ. മുരളീധരന്‍

,,പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, ജോസഫ് വാഴക്കന്‍


() ട്രഷറി പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ട്രഷറി നടപടികള്‍ സുഗമമാക്കുന്നതിന് ട്രഷറി ഫോമുകളില്‍ മാറ്റം വരുത്തുന്നകാര്യം പരിഗണിക്കുമോ;

(സി) ഇതിനായി ഫോം റിവിഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുമോ;

(ഡി) എന്‍ക്വയറി കൌണ്ടര്‍, കസ്റമര്‍ ലോഞ്ച് തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2008

ട്രഷറി ബാലന്‍സ

ശ്രീ. എം. ഹംസ

() 2006 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ട്രഷറി ബാലന്‍സ് എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) 2011 മാര്‍ച്ച് 31-ന് ട്രഷറി ബാലന്‍സ് എത്രയായിരുന്നു;

(സി) 2012- ഫെബ്രുവരി 29-ലെ ട്രഷറി ബാലന്‍സ് എത്രയാണ്;

(ഡി) 2011-ല്‍ അന്നത്തെ ധനകാര്യവകുപ്പ് മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ അധിക ചെലവിലേക്കായി എത്ര രൂപ കരുതലായി നീക്കിവച്ചിരുന്നു;

() പലിശരഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി കൌണ്ടര്‍ തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നുവോ; അത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് ലഭ്യമാക്കുമോ;

(എഫ്) പ്രസ്തുത കൌണ്ടറുകളില്‍ എത്ര വ്യക്തികള്‍ എത്ര രൂപ നിക്ഷേപിച്ചു; അകെ എത്ര സമാഹരിച്ചു;

(ജി) 2006 മുതല്‍ 2012 വരെയുള്ള ഓരോ വര്‍ഷത്തേയും ജി. എസ്. ഡി. പി. എത്രയാണെന്ന് വ്യക്തമാക്കുമോ?

(എച്ച്) 2006-2012 വരെ ഓരോ വര്‍ഷത്തേയും നികുതി വരുമാനം എത്രയാണ്; ഓരോ വര്‍ഷത്തേയും വര്‍ദ്ധനവ് എത്രയെന്ന് വ്യക്തമാക്കുമോ;

() റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവയുടെ രൂപീകരണത്തിന് ശേഷം ഏതെങ്കിലും വായ്പകള്‍ ലഭ്യമാക്കിയോ; എവിടെനിന്നെല്ലാം; എത്ര വായ്പയാണ് ലഭ്യമാക്കിയത്; ഓരോന്നിന്റേയും വിശദാംശം ലഭ്യമാക്കുമോ;

(ജെ) റോഡ്സ് &ബ്രിഡ്ജസ് കോര്‍പ്പറേഷനും, റോഡ് ഫണ്ട് ബോര്‍ഡിനും കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവച്ച ആയിരം കോടി രൂപ കൈമാറ്റം ചെയ്തുവോ;

(കെ) മോട്ടോര്‍ വാഹനവകുപ്പിലെ നികുതി വരുമാനം റോഡ് വികസനത്തിനായി എത്ര ശതമാനമാണ് നീക്കിവച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

2009

ട്രഷറി സേവിംഗ്സ് അടിസ്ഥാന സൌകര്യ വികസനം

ശ്രീ. റ്റി.വി.രാജേഷ്

() 29.06.2010-ലെ ധനകാര്യ (ബഡ്ജറ്റ്-) വകുപ്പിന്റെ ജി..

(ആര്‍.ടി) നമ്പര്‍ 5177/10/ധന. ഉത്തരവ് പ്രകാരം സ്ഥലം

എം.എല്‍..മാര്‍ മുഖാന്തിരം സ്വരൂപിക്കുന്ന ട്രഷറി സേവിംഗ്സ് നിക്ഷേപത്തിലൂടെ അടിസ്ഥാന സൌകര്യ വികസനം എന്ന പദ്ധതി പ്രകാരം നിക്ഷേപിച്ച, 150% തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം എന്നതിന്റെ അടിസ്ഥാനത്തില്‍ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ കണ്ണപുരം, ചെറുകുന്ന് എന്നീ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ തദ്ദേശസ്വയംഭരണ (ഡി..) വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിന് സമര്‍പ്പിച്ച പ്രസ്തുത ഫയലില്‍ ഭരണാനുമതി നല്‍കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

2010

സബ്-ട്രഷറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സബ്-ട്രഷറി അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;

(ബി) ഒരു ട്രഷറിയെങ്കിലും നിലവിലില്ലാത്ത എത്ര നിയമസഭാ നിയോജക മണ്ഡലങ്ങളുണ്ടെന്ന് അറിയിക്കുമോ;

(സി) ട്രഷറികള്‍ നിലവിലില്ലാത്ത മണ്ഡലങ്ങളില്‍ പുതിയവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2011

കാഞ്ഞിരംകുളത്ത് സബ് ട്രഷറി

ശ്രീമതി ജമീലാ പ്രകാശം

() കാഞ്ഞിരംകുളത്ത് സബ് ട്രഷറി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വിശദമാക്കുമോ ?

2012

നരിക്കുനിയില്‍ സബ് ട്രഷറി

ശ്രീ. വി.എം. ഉമ്മര്‍മാസ്റര്‍

() കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരിക്കുനിയില്‍ സബ്ട്രഷറി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇത് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ?

2013

നൂറനാട് സബ്ട്രഷറി

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ നൂറനാട് സബ്ട്രഷറി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി) ഇതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2014

തൃക്കരിപ്പൂര്‍ സബ് ട്രഷറി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂരില്‍ സബ് ട്രഷറി ആരംഭിക്കാനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

2015

വടക്കാഞ്ചേരി സബ് ട്രഷറിക്ക് കെട്ടിട

ശ്രീ. .കെ. ബാലന്‍

() തിരൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) ട്രഷറി നിര്‍മ്മാണത്തിനുള്ള സ്ഥലം വടക്കാഞ്ചേരി ടി.ബി. കോമ്പൌണ്ടില്‍ നിന്നും പി.ഡബ്ള്യു.ഡി. അധികൃതര്‍ വിട്ടുനല്‍കിയിട്ടുണ്ടോ; എങ്കില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വ്യക്തമാക്കാമോ?

2016

ഭാഗ്യക്കുറി നടത്തിപ്പ് മെച്ചപ്പെടുത്താന്‍ നടപടി


ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി.ജോര്‍ജ്

() സംസ്ഥാന ഭാഗ്യക്കുറി നടത്തിപ്പ് പുനരാരംഭിച്ചതിലൂടെ ഖജനാവിന് എത്ര തുകയുടെ അധിക വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം ഉണ്ടായെന്ന് അറിയിക്കുമോ;

(ബി) ഭാഗ്യക്കുറി നടത്തിപ്പ് സുശക്തമാക്കുന്നതിന് എന്തെല്ലാം നൂതന മാര്‍ഗ്ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്;

(സി) ഭാഗ്യക്കുറി നടത്തിപ്പ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതു വഴി ഏകദേശം എത്ര കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടായി എന്ന് അറിയിക്കുമോ;

(ഡി) ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഉന്നമനം

ലക്ഷ്യമാക്കി പുതിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ?

2017

ലോട്ടറി വില്പനയ്ക്ക് ട്രേഡ് യൂണിയന്‍ സഹകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാന ലോട്ടറിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും ലോട്ടറിമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വ്യാജലോട്ടറികളെ നിയന്ത്രിക്കുന്നതിനും ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമായി ചേര്‍ന്നുള്ള കൂടിയാലോചനകള്‍ സഹായകരമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇത്തരത്തില്‍ എത്ര യോഗങ്ങള്‍ ചേര്‍ന്നു എന്ന് വ്യക്തമാക്കുമോ?

2018

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി

ശ്രീ. പി. റ്റി. . റഹീം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലോട്ടറി നറുക്കെടുപ്പ് ആഴ്ചയില്‍ എത്ര ദിവസമായിരുന്നു;

(ബി) ഏതെല്ലാം നറുക്കെടുപ്പുകളാണ് നടത്തിയിരുന്നത്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആഴ്ചയില്‍ എത്ര ലോട്ടറി നറുക്കെടുപ്പുകള്‍ നടത്തുന്നതിനാണ് തീരുമാനിച്ചത്;

(ഡി) കാരുണ്യ ലോട്ടറി പ്രത്യേകമായാണോ നടത്തുന്നത് ;

() കാരുണ്യ ലോട്ടറി സഹായ നിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ടത് എവിടെയാണ്; വിശദവിവരം ലഭ്യമാക്കുമോ?

2019

ലോട്ടറി മേഖല

ശ്രീ. പി..മാധവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി എത്ര ലോട്ടറികള്‍ ആരംഭിച്ചുവെന്ന് അറിയിക്കാമോ;

(ബി) ലോട്ടറിയില്‍ നിന്നുള്ള വരുമാനത്തില്‍ ഇപ്പോള്‍

വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ;

(സി) അന്യ സംസ്ഥാന ലോട്ടറികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(ഡി) ലോട്ടറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്?

2020

കോയമ്പത്തൂരില്‍ പിടിച്ചെടുത്ത ഭാഗ്യക്കുറി ടിക്കറ്റുകള്‍

ശ്രീമതി കെ. എസ്. സലീഖ

() കോയമ്പത്തൂരില്‍ നിന്ന് എഴുപതിനായിരം രൂപയുടെ കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ പിടിച്ചെടുത്തതും കേരള ഭാഗ്യക്കുറി ടിക്കറ്റുകളുടെ ന്യൂ ഇയര്‍ ബംബര്‍ സമ്മാനം ലോട്ടറി നിരോധിത സംസ്ഥാനമായ തമിഴ്നാട്ടില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചത് ; ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

2021

ലോട്ടറി വില്‍പ്പനയ്ക്കായി താലൂക്ക്തലകേന്ദ്രങ്ങള്‍

ശ്രീ. .എം. ആരിഫ്

() മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി വില്‍പ്പനയ്ക്കായി ആരംഭിച്ച താലൂക്ക്തലകേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇവയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും പ്രയോജനകരമായിരുന്നുവെന്ന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവ തുടര്‍ന്നും പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2022

കാരുണ്യലോട്ടറിയില്‍ നിന്നും ലഭിച്ച ലാഭ തുക

ശ്രീ. പി. . മാധവന്‍

() സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യ ലോട്ടറിയുടെ എത്ര നറുക്കെടുപ്പുകള്‍ നടന്നു;

(ബി) ലോട്ടറി നടത്തിപ്പിലൂടെ ലഭിക്കുന്ന ലാഭ തുക പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചോ;

(സി) എങ്കില്‍ ഇത് എപ്രകാരമെന്ന് അറിയിക്കാമോ ?

2023

കാരുണ്യപദ്ധതിയിലൂടെ ധനസഹായത്തിന് അര്‍ഹരായവര്‍

ശ്രീമതി കെ. എസ്. സലീഖ

കാരുണ്യ പദ്ധതിയിലൂടെ അനുവദിക്കുന്ന മൂവായിരം രൂപവരെയുള്ള ആനുകൂല്യത്തിന് ഇതുവരെ അര്‍ഹരായവരുടെ പേര് വിവരം വെളിപ്പെടുത്തുമോ?

2024

കാരുണ്യ ബനവലന്റ് ഫണ്ട്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷംരൂപ അനുവദിക്കുന്ന പദ്ധതിപ്രകാരം ആനുകൂല്യം ലഭിച്ചവരുടെ പേരുവിവരം വെളിപ്പെടുത്താമോ ;

(ബി) എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട് ;

(സി) സംസ്ഥാന തലത്തില്‍ പരിഗണനയ്ക്കായി ശുപാര്‍ശ ചെയ്യപ്പെട്ട അപേക്ഷകളെത്ര ?

2025

കാരുണ്യ ബനവലന്റ് ഫണ്ട്കൈകാര്യം ചെയ്യുന്നതിന് ഏജന്‍സി

ശ്രീ.ജി.സുധാകരന്‍

() കാരുണ്യ ലോട്ടറിയില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് 'കാരുണ്യ ബനവലന്റ് ഫണ്ട്' പദ്ധതി നടപ്പാക്കിയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും പ്രത്യേക ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എത്ര പേര്‍ക്ക്, എത്ര രൂപ വീതം ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്; നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ഡി) പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

2026

കാരുണ്യ ബെനവലന്റ് ഫണ്ട് ആനൂകൂല്യത്തിനിള്ള അപേക്ഷ

ശ്രീ. പുരുഷന്‍ കടലുണ്ടി

കാരുണ്യ ചികിത്സാ പദ്ധതി വഴിയുള്ള ആനുകൂല്യത്തിനുള്ള അപേക്ഷ എവിടെയാണ് നല്‍കേണ്ടത്; അപേക്ഷ നല്‍കിയാല്‍ എത്ര ദിവസം കൊണ്ട് ധനസഹായം നല്‍കാന്‍ സാധിക്കും ?

2027

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ജീവനക്കാരുടെ കുറവ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അധികാര വികേന്ദ്രീകരണത്തോടെ ഉണ്ടായിട്ടുള്ള അധികമായ ജോലിഭാരം സമീകരിക്കുന്നതിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ മതിയായ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഓഡിറ്റിംഗ് ജീവനക്കാരുടെ കുറവ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഡിറ്റ് മുടങ്ങുന്നതും വൈകുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് മേഖലാ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി കൈക്കൊള്ളുമോ ?

2028

ലോക്കല്‍ ഫണ്ട് ആഡിറ്റ് ജനകീയമാക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() ലോക്കല്‍ ഫണ്ട് ആഡിറ്റ് കാര്യക്ഷമവും ജനകീയവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;

(ബി) ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പിന്റെ മനുഷ്യശേഷി കാര്യക്ഷമമായും ശാസ്ത്രീയമായും ഉപയോഗിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ ?

2029

കെ.എസ്.എഫ്.. യുടെ കീഴില്‍ പുതിയ കമ്പനി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

() കെ.എസ്.എഫ്.. യുടെ കീഴില്‍ പുതിയ കമ്പനി രൂപികരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത കമ്പനി കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ എന്തെല്ലാം ;

(സി) കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;

2030

കെ.എസ്.എഫ്.. ഏജന്റുമാര്‍ക്കുള്ള ക്ഷേമനിധി വിഹിതം

ശ്രീ.വി.ശിവന്‍കുട്ടി

() കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ്

എംപ്ളോയീസ് ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ള കെ.എസ്.എഫ്.. ഏജന്റുമാര്‍ക്കുള്ള ക്ഷേമനിധി വിഹിതമായ ഇരുപതു രൂപ, മാനേജ്മെന്റ് അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

ഇല്ലെങ്കില്‍ അതിനുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നടപടി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.