UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4071


ഞാറയ്ക്കല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് നടപടി 

ശ്രീ. എസ്. ശര്‍മ്മ 

(എ)ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ; ജനസാന്ദ്രതയേറിയ വൈപ്പിന്‍ മണ്ധലത്തില്‍ താലൂക്ക് ആശുപത്രികള്‍ നിലവിലില്ലായെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഞാറയ്ക്കല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; 

(സി)അടിസ്ഥാന സൌകര്യമൊരുക്കിക്കൊണ്ടും, ആവശ്യമായ സ്റ്റാഫിനെ അനുവദിച്ചുകൊണ്ടും ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ? 

4072


ചേര്‍ത്തല അര്‍ത്തുങ്കല്‍ പി. എച്ച്. സെന്‍റര്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നതിന് നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)ചേര്‍ത്തല അര്‍ത്തുങ്കല്‍ പി. എച്ച് സെന്‍റര്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കും എന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ പ്രഖ്യാപനം നടപ്പിലാക്കുന്നതിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)ചേര്‍ത്തലയുടെ പടിഞ്ഞാറന്‍ കടലോര മേഖലയിലെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനമാണിതെന്ന് വ്യക്തമായിട്ടുണ്ടോ; 

(സി)പ്രസ്തുത മേഖലയിലുള്ള ജനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ ദൂരെയുള്ള ചേര്‍ത്തല ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് അര്‍ത്തുങ്കല്‍ പി. എച്ച്. സി. യിലെ സേവനം 24 മണിക്കൂറും ലഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4073


ലാഭ്യേഛ രഹിത ആതുരസേവനം 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, കെ.എം. ഷാജി 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, എന്‍. ഷംസുദ്ദീന്‍ 

(എ)സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള അന്വേഷണനടപടി സംബന്ധിച്ച വിവരം വ്യക്തമാക്കാമോ;

(ബി)ഇക്കാര്യത്തില്‍ എ.പി.എല്‍., ബി.പി.എല്‍. ഘടകം എന്തെങ്കിലും പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; 

(സി)ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ഇത്തരം പ്രവണതകള്‍ തടയുന്നതിനും, ആരോഗ്യസംരക്ഷണകേന്ദ്രങ്ങളില്‍നിന്നും ലാഭേഛ കൂടാതെയുള്ള സേവനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

4074


എസ്.എ.റ്റി. ആശുപത്രിയിലെ ശിശുമരണങ്ങള്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി 

(എ)അശാസ്ത്രീയമായ അമിത ഔഷധപ്രയോഗംമൂലം മിക്ക അണുബാധ രോഗങ്ങള്‍ക്കും ചികിത്സ ഫലിക്കാതെവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)എങ്കില്‍ ഇങ്ങനെ സംഭവിച്ചതിനുള്ള കാരണം വ്യക്തമാക്കാമോ;

(ഡി)എം.ആര്‍.എസ്.എ. അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

4075


ആന്‍റി ബയോട്ടിക് ഔഷധനയം 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)രോഗികള്‍ക്ക് അതിവേഗം ആശ്വാസം നല്‍കി അവരുടെ വിശ്വാസം നേടി പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വിഭാഗം ഡോക്ടര്‍മാരുടെ ശ്രമമാണ് ആന്‍റി ബയോട്ടിക് ഔഷധങ്ങളുടെ ദുരുപയോഗമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഡോക്ടര്‍മാരുടെ ഔഷധപ്രയോഗം നിരീക്ഷണവിധേയമാക്കാനും നിയന്ത്രണം ഏര്‍പ്പെടുത്താനും എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത ആവശ്യത്തിലേയ്ക്കായി ഒരു ആന്‍റി ബയോട്ടിക് പോളിസി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

4076


റിട്ട. ഡോ. ജി. റ്റി. രാഗത്തിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 

ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ഡോ.ജി.റ്റി.രാഗം ആരോഗ്യ വകുപ്പില്‍ നിന്നും 31.05.1991-ല്‍ വിരമിച്ചു എങ്കിലും ടി യാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാളിതുവരെ അനുവദിച്ച് ഉത്തരവ് ആയിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിലെ ഫയല്‍ നന്പര്‍ 27745/എ2/2013-ല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കാമോ;

(സി)ടിയാള്‍ക്ക് പെന്‍ഷന്‍ നാളിതുവരെ നല്‍കാതിരിക്കുന്നതിന് കാരണം വിശദമാക്കാമോ;

(ഡി)അര്‍ഹതപ്പെട്ട മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികയും നല്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതോടൊപ്പം പെന്‍ഷന്‍ നല്കാന്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

4077


അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന്‍റെ നവീകരണം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എച്ച്.എം. തുക അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കാത്തതിന് കാരണം വിശദമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വിശദമാക്കുമോ;

(സി)ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4078


തൃപ്രയാര്‍ ഹോസ്പിറ്റലിന് പുതിയ ഒ.പി. ബ്ലോക്ക് 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക മണ്ധലത്തിലെ തൃപ്രയാര്‍ ഹോസ്പിറ്റലില്‍ പുതിയ ഒ.പി. ബ്ലോക്കിന് അനുവദിച്ച ആസ്തി വികസന ഫണ്ട് വിനിയോഗ നടപടി എന്തായെന്ന് വിശദമാക്കാമോ; 

(ബി)ഭരണാനുമതി എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4079


തലശ്ശേരി അസംബ്ലി മണ്ധലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മിക്കുന്നതിന് നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി അസംബ്ലി മണ്ധലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ ; 

(ബി)സര്‍ക്കാര്‍ ഈ നിവേദനം പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ; 

(ഡി)സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി സ്ഥല മേറ്റെടുക്കുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനും 2014-2015 സാന്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ആവശ്യമായ തുക നീക്കിവെക്കാന്‍ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?

4080


മലപ്പുറം, മൊറയൂര്‍ പി.എച്ച്.സി. അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം മണ്ധലത്തിലെ മൊറയൂര്‍ പി.എച്ച്.സി. അപ്ഗ്രേഡ് ചെയ്ത് കിടത്തിചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ ;

(സി)മണ്ധലത്തിലെ മറ്റു പി.എച്ച്.സി.കളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനും ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ; 

4081


മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടി 

ശ്രീ. പി.തിലോത്തമന്‍

മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ 24 മണിക്കൂറും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നവിധം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ദീര്‍ഘകാലമായ ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് നിലവിലുളള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ; താലൂക്ക് ആശുപത്രി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

4082


കാസര്‍ഗോഡ് പെരിയ സി.എച്ച്.സി.യില്‍ ഗൈനക്കോളജിസ്റ്റിന്‍റെയും പീഡിയാട്രീഷന്‍റെയും തസ്തികകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ പുല്ലൂര്‍-പെരിയയില്‍ പ്രവര്‍ത്തിക്കുന്ന പെരിയസി.എച്ച്.സി.യില്‍ ഗൈനക്കോളജിസ്റ്റിന്‍റെയും പീഡിയാട്രീഷ്യന്‍റെയും തസ്തികകള്‍ അനുവദിക്കണമെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഓപ്പറേഷന്‍ തീയേറ്ററും ലാബ് സൈകര്യങ്ങളും സജ്ജമാക്കിയിട്ടുള്ള പ്രസ്തുത സി.എച്ച്.സിയില്‍ മേല്‍ തസ്തികകള്‍ അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4083


മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ വികസനം 

ശ്രീ. പി. തിലോത്തമന്‍

(എ)മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ ; 

(ബി)മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ; 

(സി)മണ്ധലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇനിയും കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഇതിനുവേണ്ട എഗ്രിമെന്‍റ് സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രവുമായി ഒപ്പു വച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫണ്ട് അവര്‍ക്ക് നല്‍കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ ; ഇപ്രകാരം സാങ്കേതികമായ തടസ്സങ്ങള്‍ ഉയര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

4084


തൃശ്ശൂര്‍-മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ വാര്‍ഡിന്‍റെ സൌകര്യം വിപുലപ്പെടുത്തല്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ഓരോ വര്‍ഷവും തൃശ്ശൂര്‍-മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ശരാശരി എത്രപേര്‍ കാന്‍സര്‍ വിഭാഗത്തില്‍ ചികില്‍സതേടി എത്തുന്നുണ്ട്; 

(ബി)ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്കായി കാന്‍സര്‍ വാര്‍ഡില്‍ എത്ര കട്ടില്‍ നിലവിലുണ്ട്; 

(സി)രോഗികള്‍ക്ക് ആനുപാതികമായി കാന്‍സര്‍ വാര്‍ഡില്‍ കട്ടിലും മറ്റ് സൌകര്യങ്ങളും ഇല്ല എന്നതു കണക്കിലെടുത്ത് പ്രസ്തുത വാര്‍ഡ് വിപുലപ്പെടുത്തി കട്ടിലടക്കം കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

4085


കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നവീകരണം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയുടെ നവീകരണത്തിനായി പ്രധാനമന്ത്രിയുടെ പ്രതേ്യകം പദ്ധതിയില്‍ നിന്നും എത്ര തുകയാണ് ധനസഹായമായി അനുവദിച്ചതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ധനസഹായം ഏതെല്ലാം പദ്ധതികള്‍ക്കാണ് ചിലവഴിക്കുന്നതെന്ന് വിശദമാക്കുമോ?

4086


"തൃശൂര്‍ പെരിന്പിലാവ് പി.എച്ച്.സി യില്‍ മരുന്ന് കത്തിച്ചു നശിപ്പിച്ച സംഭവം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)തൃശൂര്‍ ജില്ലയിലെ പെരിന്പിലാവ് പി.എച്ച്.സി യില്‍ മരുന്ന് കത്തിച്ചുനശിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുകയുണ്ടായോ; 

(ബി)എങ്കില്‍ എത്ര രൂപയുടെ മരുന്നുകളാണ് നശിപ്പിച്ചത്; ഏതു സാഹചര്യത്തിലാണ് മരുന്ന് കത്തിച്ചുനശിപ്പിച്ചുകളയാന്‍ അനുമതി നല്‍കിയത്; ആരാണ് അനുമതി നല്‍കിയത്; അനുമതി ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകള്‍ വ്യാജപേരുകളില്‍ സ്റ്റോക്ക് രജിസ്റ്ററില്‍ വിതരണം ചെയ്തതായി കാണിച്ചാണ് മരുന്ന് നശിപ്പിച്ചുകളഞ്ഞതെന്ന വ്യാപകമായ ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുകയുണ്ടായോ; ഇല്ലെങ്കില്‍ അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നുകള്‍ ലഭിക്കാതെ പാവപ്പെട്ട രേഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ കൂട്ടിയിട്ടു കത്തിച്ചുകളഞ്ഞ സംഭവം ഗൌരവമായി എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഇ)എങ്കില്‍ പ്രസ്തുത സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എടുത്ത ശിക്ഷാനടപടി എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ? 

4087


കോഴിക്കോട് ജില്ലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസിന് കീഴിലുള്ള സ്ഥലം ഭാരതീയ ചികിത്സാവകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 

(എ)കോഴിക്കോട് ജില്ലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസിന് കീഴിലുള്ള തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടേരിയിലെ 1.6351 ഹെക്ടര്‍ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഭാരതീയ ചികിത്സാവകുപ്പിന് കൈമാറാനുള്ള നടപടി എവിടെവരെയായെന്ന് വെളിപ്പെടുത്താമോ ; 

(ബി)നിര്‍ദ്ദിഷ്ട സ്ഥലം ഭാരതീയ ചികിത്സാവകുപ്പ് എന്തിനുവേണ്ടിയാണുപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

4088


കൊണ്ടോട്ടി സി.എച്ച്.സി-യില്‍ എക്സ്-റേ മെഷീന്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എക്സ്-റേ മെഷീന്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ആയത് എന്നാണ് ലഭ്യമായതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത മെഷീന്‍ പ്രവര്‍ത്തിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാം; അവ പരിഹരിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(സി)ഏതെങ്കിലും വിദഗ്ധ സമിതിയുടെ അംഗീകാരം സ്കാനിങ്ങ്, എക്സ്-റേ മെഷീനുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമാണോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത സമിതി സംസ്ഥാനത്ത് എത്രയെണ്ണം നിലവിലുണ്ട്; ഇവരുടെ റിപ്പോര്‍ട്ട് വൈകുന്നത് മൂലം, ഇത്തരം മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

4089


കോട്ടപ്പറന്പ് ആശുപത്രിയില്‍ ശിശുരോഗവിദഗ്ദ്ധന്‍റെ സേവനം 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)കോഴിക്കോട് കോട്ടപ്പറന്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മുഴുവന്‍ സമയവും ശിശുരോഗ വിദഗ്ദ്ധന്‍റെ സേവനം ലഭ്യമാണോ; 

(ബി)എങ്കില്‍ സേവനം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

4090


എന്‍.ആര്‍.എച്ച്.എം - ന് കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡോക്്ടര്‍മാര്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)എന്‍.ആര്‍.എച്ച്. എം - ന് കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന എത്ര ഡോക്്ടര്‍മാരെയാണ് അടുത്ത കാലത്തായി പിരിച്ചുവിട്ടത്; 

(ബി)നിലവില്‍ എത്ര ഡോക്്ടര്‍മാര്‍ എന്‍.ആര്‍.എച്ച്.എം - ന് കീഴില്‍ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്;

(സി)സംസ്ഥാനത്ത് പി.എച്ച്.സി കളിലും സി.എച്ച്. സി കളിലും ആവശ്യത്തിന് ഡോക്്ടര്‍മാര്‍ ഇല്ല എന്ന പരാതി നിലനില്‍ക്കുന്പോള്‍ ഡോക്്ടര്‍മാരെ പിരിച്ചുവിടുന്നത് ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പി.എച്ച്.സി.കളിലും സി.എച്ച്.സി കളിലും ഡോക്്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിന് എന്‍.ആര്‍.എച്ച്.എം-ന് കീഴിലെ ഡോക്്ടര്‍മാരെ പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കുമോ; വ്യക്തമാക്കുമോ? 

4091


വണ്ടാനം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന നിയമനം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന നടത്തിയ നിയമനങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; അവയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 

(ബി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(സി)എന്‍. ആര്‍. എച്ച്. എം. ഫണ്ടില്‍ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എന്തു തുക ഇതുവരെ ചിലവഴിച്ചെന്ന് വ്യക്തമാക്കാമോ; 

(ഡി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?

4092


ഗ്രാമീണമേഖലയിലെ മെഡിക്കല്‍ ജീവനക്കാരുടെ ഒഴിവുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഗ്രാമീണ മേഖലകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകള്‍ എവിടെയെല്ലാമാണെന്ന് ജില്ലതിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടി എന്തെല്ലാമാണ്; വ്യക്തമാക്കാമോ?

4093


"കോട്പ' നിയമപ്രകാരം എടുത്ത കേസുകള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)""കോട്പ'' നിയമപ്രകാരം വൈപ്പിന്‍ മണ്ധലത്തില്‍ എത്ര കേസുകള്‍ എടുത്തുവെന്നും എത്ര രൂപ പിഴയിനത്തില്‍ ഈടാക്കിയെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിമാസ റിപ്പോര്‍ട്ടിംഗില്‍ ""കോട്പ'' നിയമപ്രകാരം എടുത്ത കേസ്സുകളുടെ എണ്ണവും, പിഴ സംബന്ധിച്ച വിശദാംശവും ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

4094


എന്‍.ആര്‍.എച്ച്.എം ജീവനക്കാരുടെ ആവശ്യങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ എന്‍.ആര്‍.എച്ച്.എം ജീവനക്കാര്‍ നടത്തിയ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍, എന്താണ് സമരത്തിന് ആധാരമായ കാരണങ്ങളെന്ന് വിശദമാക്കാമോ;

(സി)എന്‍.ആര്‍.എച്ച്.എം ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ? 

4095


പി. എച്ച്. സെന്‍ററുകളിലെ വാഹനങ്ങള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)സംസ്ഥാനത്ത് എത്ര പി. എച്ച് സെന്‍ററുകളില്‍ വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ലഭ്യമാക്കിയിട്ടുളള വാഹനങ്ങള്‍ നിലവില്‍ ഉപയോഗിക്കുവാന്‍ കഴിയാത്തനിലയിലുളളവ എത്രയാണെന്നും ആയത് ഏത് സെന്‍ററുകളിലാണെന്നതും സഹിതമുളള വിവരം ലഭ്യമാക്കുമോ; 

(സി)പി. എച്ച്. സെന്‍ററുകള്‍ക്ക് വാഹനങ്ങള്‍ നല്‍കുന്നതിനായി നിലവില്‍ എന്തെല്ലാം മാനദണ്ധങ്ങളാണ് പരിഗണിക്കുന്നത് എന്ന് വിശദമാക്കുമോ?

4096


പി. എച്ച്. സി. കളില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

പുതിയതായി ആരംഭിച്ച പി. എച്ച്. സി. കളില്‍ ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4097


സി.എച്ച്.സി. താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഷിഫ്റ്റ് സന്പ്രദായം 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)സംസ്ഥാനത്തെ ഐ.പി. സൌകര്യമുള്ള സി.എച്ച്.സി., താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഷിഫ്റ്റ് സന്പ്രദായം നിലവിലുണ്ടോ; എങ്കില്‍, ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ഷിഫ്റ്റ് സന്പ്രദായം നടപ്പില്‍ വരുത്താത്ത താലൂക്ക്, ജില്ലാ ആശുപത്രികള്‍ ഉണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് നടപ്പില്‍ വരുത്താത്തത് എന്ന് വിശദമാക്കാമോ; 

(സി)മതിയായ സ്റ്റാഫ് ഉണ്ടായിരുന്നിട്ടും ഷിഫ്റ്റ് സന്പ്രദായം അട്ടിമറിക്കുന്ന സ്ഥാപന മേധാവികള്‍ക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?

4098


ആരോഗ്യവകുപ്പില്‍ ജെ.പി.എച്ച്.എന്‍. മാരുടെ സീനിയോറിറ്റി ലിസ്റ്റ് 

ശ്രീ. സി.മോയിന്‍കുട്ടി

(എ)ആരോഗ്യ വകുപ്പില്‍ ജെ.പി.എച്ച്.എന്‍.മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ കാരണം വിശദമാക്കുമോ; 

(ബി)അപാകതകള്‍ ഇല്ലാത്ത ജെ.പി.എച്ച്.എന്‍. മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വകുപ്പ് തലത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമോ; വ്യക്തമാക്കാമോ; 

(സി)ജെ.പി.എച്ച്.എന്‍.കക-മാര്‍ക്ക് റേഷ്യോ 1:1 പ്രകാരം ജെ.പി.എച്ച്.എന്‍. ക ആയി പ്രമോഷന്‍ ലഭിയ്ക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അതിനുളള നിര്‍ദ്ദേശം കൊടുക്കുമോ; 

(ഡി)ട്രൈബല്‍ പ്രദേശങ്ങളില്‍ ജോലി നോക്കുന്ന ജെ.പി.എച്ച്.എന്‍.മാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ് അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

4099


അങ്കമാലി താലൂക്ക് ആശുപത്രിയിലേയും കാലടി സാമൂഹികാരോഗ്യകേന്ദ്രത്തിലേയും സ്റ്റാഫിന്‍റെ അപര്യാപ്തത 

ശ്രീ. ജോസ് തെറ്റയില്‍ 

(എ)അങ്കമാലി താലൂക്ക് ആശുപത്രിയിലും കാലടി സാമൂഹികാരോഗ്യകേന്ദ്രത്തിലും അനുവദിക്കപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ; 

(ബി)നിലവില്‍ പ്രസ്തുത ആശുപത്രികളിലുള്ള സ്റ്റാഫിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഡോക്ടര്‍മാരുടെയും സ്റ്റാഫിന്‍റെയും കുറവുമൂലം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍, ആയതു പരിഹരിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെല്ലാമെന്നു വിശദമാക്കുമോ?

4100


കല്‍പ്പറ്റ മണ്ധലത്തിലെ വാഴവറ്റ പി.എച്ച്.സി.യില്‍ മുഴുവന്‍ സമയ ഡോക്ടറുടെ സേവനം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ വാഴവറ്റ പി.എച്ച്.സി.യില്‍ മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പി.എച്ച്.സി. യില്‍ മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

4101


കൊയിലാണ്ടി മണ്ധലത്തിലെ തിരുവണ്ടൂര്‍, മേലടി എന്നീ സി.എച്ച്.സി കളിലെ സ്റ്റാഫ് പാറ്റേണ്‍ 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി മണ്ധലത്തിലെ തിരുവണ്ടൂര്‍, മേലടി എന്നീ സി.എച്ച്.സി കളില്‍ നിലവില്‍ സ്റ്റാഫ് പാറ്റേണ്‍ സി.എച്ച്.സി ക്ക് അനുയോജ്യമായ നിലയില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സി. എച്ച്.സി കളില്‍ ഇപ്പോഴുള്ള സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ പ്രകാരം എല്ലാ തസ്തികയിലും ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതെല്ലാം; 

(ഡി)കൊയിലാണ്ടി മണ്ധലത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി കള്‍ ഏതെല്ലാം; എവിടെയെല്ലാം; പ്രസ്തുത പി.എച്ച്.സി കളില്‍ ഓരോന്നിലും അനുവദിച്ചിട്ടുള്ള തസ്തിക എത്ര; കാറ്റഗറി തിരിച്ച് വിശദമാക്കാമോ; പ്രസ്തുത തസ്തികകളില്‍ ഏതിലെങ്കിലും ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാം; 

(ഇ)പ്രസ്തുത മണ്ധലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എച്ച്.സി കളില്‍ ലാബും മറ്റ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഓരോ പദ്ധതിക്കും നീക്കിവച്ച/ചിലവഴിച്ച തുക എത്ര; വിശദമാക്കുമോ; 

(എഫ്)കൊയിലാണ്ടി മണ്ധലത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്‍റര്‍/പാലിയേറ്റീവ് മെഡിസിന്‍ സെന്‍ററുകള്‍ ഏതെല്ലാം; അവ ഏതൊക്കെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു; വ്യക്തമാക്കാമോ? 

4102


പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് നടപടി 

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ നിയോജക മണ്ധലത്തില്‍ മലയോര മേഖലയിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരെയും നിയമിച്ച് ഐ.പി. വിഭാഗം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?

4103


ലെപ്രസി കണ്‍ട്രോള്‍ യൂണിറ്റിലെ തസ്തികകള്‍ 

ശ്രീ. എം. എ. ബേബി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം ആശുപത്രികളില്‍ ലെപ്രസി കണ്‍ട്രോള്‍ യൂണിറ്റിലെ തസ്തികകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; 

(ബി)കൊല്ലം ജില്ലയിലെ മറ്റ് എല്‍.സി യൂണിറ്റിലെ തസ്തികകള്‍ അതാത് താലൂക്ക് ഹോസ്പിറ്റലുകളില്‍ നിലനിര്‍ത്തിയിരിക്കെ കുണ്ടറ താലൂക്ക് ആശുപത്രിയുടെ മാത്രം തസ്തികകള്‍ നിര്‍ത്തലാക്കിയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(സി)കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, നഴ്സ് തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

4104


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തിക 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തിക ഇല്ലാത്തതിനാല്‍ ബ്ലഡ് ബാങ്കിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പ്രസ്തുത താലൂക്ക് ആശുപത്രിയില്‍ സ്ഥിരം ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തിക ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കും; വ്യക്തമാക്കാമോ ?

4105


രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ 

ശ്രീ. ജി. സുധാകരന്‍ 
,, എ. എം. ആരിഫ് 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
ശ്രീമതി കെ. എസ്. സലീഖ 

(എ)ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരൊഴികെയുള്ളവര്‍, രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ; 

(ബി)പ്രസ്തുത നിബന്ധനകള്‍ പാലിച്ചിട്ടാണോ കേരള സന്ദര്‍ശനവേളയില്‍ പാര്‍ലമെന്‍റ് അംഗമായ ശ്രീ. രാഹുല്‍ഗാന്ധി പ്രതിരോധ മരുന്നു നല്‍കിയത്; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 

(സി)നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, ഇതു ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടു നല്‍കിയ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയതായി വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ? 

4106


ആരോഗ്യകേന്ദ്രങ്ങളില്‍ മഴവെളള സംഭരണി 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ മഴവെളള സംഭരണി നിര്‍മ്മിച്ചു നല്‍കുന്നത് പരിഗണനയില്‍ ഉണ്ടോ; 

(ബി)വേനല്‍ക്കാലത്ത് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വില നല്‍കി വെളളം വാങ്ങുന്ന സാഹചര്യം പരിഗണിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ?

4107


നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, രാജു എബ്രഹാം 
,, വി. ശിവന്‍കുട്ടി

(എ)നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ മരുന്നു കുത്തിവെയ്പിനെത്തുടര്‍ന്ന് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ആയതിന്‍റെ അടിസ്ഥാനത്തിലുള്ള ക ണ്ടെത്തല്‍ അറിയിക്കാമോ; 

(ബി)ഇതിനെ തുടര്‍ന്ന് ഏതൊക്കെ മരുന്നുകളാണ് നിരോധിച്ചത്; മറ്റു രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു; 

(സി)ഇക്കാര്യത്തില്‍ ഔഷധ ഗുണ നിയന്ത്രണ വകുപ്പിന്‍റെ പങ്ക് പരിശോധിച്ച് എന്തൊക്കെ നടപടി സ്വീകരിച്ചു; 

(ഡി)ചികിത്സാ പിഴവിനാല്‍ ജീവന്‍ നഷ്ടപ്പെട്ട രോഗിയുടെ ആശ്രിതര്‍ക്ക് സഹായം നല്‍കിയോ; വിശദമാക്കാമോ?

4108


സി.എച്ച്.സി. കളിലേയും, പി. എച്ച്. സി. കളിലേയും പശ്ചാത്തല സൌകര്യങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 

(എ)കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലെയും, പി. എച്ച്. സി കളിലെയും പശ്ചാത്തല സൌകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും, ഇവിടങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമോ; 

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

4109


ദുരന്തനിവാരണ സേന 

ശ്രീ. ഷാഫി പറന്പില്‍ 
,, ലൂഡി ലൂയിസ് 
,, എം. പി. വിന്‍സന്‍റ് 
,, അന്‍വര്‍ സാദത്ത് 

(എ)ആരോഗ്യ വകുപ്പില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സേനയിലെ അംഗങ്ങള്‍ ആരൊക്കെയാണ് വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4110


മാനസിക ആരോഗ്യ നയം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എം. എ വാഹീദ് 
,, വി. റ്റി. ബല്‍റാം 
,, പി. എ. മാധവന്‍

(എ)സംസ്ഥാനത്ത് മാനസിക ആരോഗ്യ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത നയത്തിന്‍റെ പ്രധാന വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത നയം എന്ന് പ്രസിദ്ധീകരിക്കാനാകും; വിശദാമാക്കാമോ? 

4111


പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മെഡിക്കല്‍ റീ - ഇന്പേഴ്സ്മെന്‍റ് ക്ലയിം 

ശ്രീ. ലൂഡി ലൂയിസ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മെഡിക്കല്‍ റീ-ഇന്പേഴ്സ്മെന്‍റ് ക്ലയിമുകളുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസില്‍ ലഭിച്ചിട്ടുള്ള ഫയലുകളില്‍ അടിയന്തരമായി തീരുമാനമെടുക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4112


കെ. എച്ച്. ആര്‍. ഡബ്ല്യു. എസ്. ലെ ദിവസവേതനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കെ. എച്ച്. ആര്‍. ഡബ്ല്യു. എസ്. ലെ ദിവസവേതനക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത് എന്ന് വിശദമാക്കാമോ; 

(ബി)ഇതിലെ ഏതെങ്കിലും വിഭാഗം ജീവനക്കാര്‍ക്ക് ഇ. എസ്. ഐ ആനുകൂല്യം ലഭിക്കുന്നുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാം ലഭിക്കുന്നു എന്നും എല്ലാ ജീവനക്കാര്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ; 

(സി)കെ. എച്ച്. ആര്‍. ഡബ്ല്യു. എസ് ദിവസ വേതനക്കാരുടേയും കോണ്‍ട്രാക്ട് ജീവനക്കാരുടേയും പ്രായ പരിധി സംബന്ധിച്ച് എന്തെങ്കിലും നിബന്ധന നിലവിലുണ്ടോ; എങ്കില്‍ പ്രായപരിധി കഴിഞ്ഞ ആരെങ്കിലും ജോലിയില്‍ തുടരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?

4113


കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ല്‍ ദിവസവേതനക്കാരുടെ നിയമനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ല്‍ 2010 ജനുവരി 1-ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസവേതനക്കാരായ ജോലിക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരോ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്. ഗവേണിംഗ് ബോഡിയോ തീരുമാനിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ ; 

(ബി)കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ല്‍ ജീവനക്കാരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയോ, ലോകായുക്തയോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ; 

(സി)പ്രസ്തുത ഉത്തരവിനുശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ; 

(ഡി)എങ്കില്‍ നിയമിക്കപ്പെട്ടവരുടെ പേര്, എവിടെ നിയമിച്ചു ; നല്‍കപ്പെട്ട വേതനം എന്നിവ വ്യക്തമാക്കുമോ ;

(ഇ)കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ല്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ വികലാംഗരായ ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

4114


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള ഉപകരണങ്ങള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിട്ടുള്ള ഏതെല്ലാം മെഡിക്കല്‍ ഉപകരണങ്ങളാണ് ഇനിയും ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ളത്; ആയതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഉപകരണങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കിയത് എന്നാണ്; ഇവയുടെ വിലയും ഏത് ഏജന്‍സി മുഖാന്തിരം ആണ് അവ ലഭ്യമാക്കിയതെന്നും വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.