UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4115


പ്രവര്‍ത്തനം ആരംഭിച്ച പുതിയ മെഡിക്കല്‍ കോളേജുകള്‍ 

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി അനുവദിച്ച മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം പ്രവര്‍ത്തനം ആരംഭിച്ചു; ബാക്കിയുള്ളവ എന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ? 

T.4116


പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ തസ്തികകള്‍ 

ശ്രീ. റ്റി. വി. രാജേഷ്

പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

4117


ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. എ.എ. അസീസ് 

(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും ഒഴിവുകള്‍ ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കാമോ; 

(ബി)ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ അടിയന്തിര നടപടിയാണ് സ്വീകരിച്ചിട്ടു ള്ളത്; 

(സി)പി.എച്ച്.സി കളിലും സി.എച്ച്.സി കളിലും നിലവിലുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ? 

4118


ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കല്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)മെഡിക്കല്‍ കോളേജിലെയും മറ്റു ആശുപത്രികളിലേയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 

4119


ആരോഗ്യ വകുപ്പില്‍ പഞ്ചിംഗ് സന്പ്രദായം

ശ്രീമതി പി. അയിഷാ പോറ്റി

(എ) ആരോഗ്യ വകുപ്പിന്‍റെ ഏതെല്ലാം സ്ഥാപനങ്ങളില്‍ പഞ്ചിംഗ് സന്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്; 

(ബി) സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പഞ്ചിംഗ് സന്പ്രദായം ഏര്‍പ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കും; വ്യക്തമാക്കാമോ?

4120


ഭക്ഷ്യസുരക്ഷാനിയമം 

ശ്രീമതി കെ.എസ്. സലീഖ

(എ)ഭക്ഷ്യസുരക്ഷാനിയമപ്രകാരം സംസ്ഥാനത്ത് 2013 ഡിസംബര്‍ 31 വരെ എത്രപേര്‍ രജിസ്ട്രേഷന്‍ നേടിയിട്ടുണ്ട്; ആയതില്‍ എത്ര സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്; ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഭക്ഷ്യവിഷബാധയേറ്റ് എത്രപേര്‍ മരണപ്പെട്ടു; ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(സി)ഭക്ഷ്യസുരക്ഷാവകുപ്പ് 2013-14 നടപ്പുവര്‍ഷം ഡിസംബര്‍ 31 വരെ എത്ര റെയ്ഡുകള്‍ നടത്തി; എന്ത് തുക പിഴയിനത്തില്‍ ഈടാക്കി; എത്ര കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തു; ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവകുപ്പില്‍ ആകെ ജീവനക്കാരുടെ എണ്ണം എത്ര; നിലവില്‍ എത്ര സര്‍ക്കിളുകളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരില്ല; വ്യക്തമാക്കുമോ; 

(ഇ)ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ഒരു നിയോജകമണ്ധലത്തില്‍ ഒരു ഫുഡ് ഇന്‍സ്പെക്ടറെ വീതം നിയമിക്കാനും എന്ത് നടപടി സ്വീകരിക്കും; വിശദമാക്കുമോ; 

(എഫ്)ഭക്ഷ്യസുരക്ഷാവകുപ്പിന് ഏതൊക്കെ ജില്ലകളില്‍ സ്വന്തം വാഹനം ഇല്ല; ഇവിടത്തെ ഉദ്യോഗസ്ഥര്‍ ബസ്സില്‍ പോയി റെയ്ഡിന് നേതൃത്വം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും; വ്യക്തമാക്കുമോ?

4121


ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമം 

ശ്രീ. മോന്‍സ് ജോസഫ്

(എ) ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി) ഭക്ഷ്യസുരക്ഷാ വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എല്ലാ ജില്ലകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി) ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി) ഭക്ഷ്യസുരക്ഷാ ലൈസന്‍സിനായി വ്യാപാരികള്‍ രണ്ടുതരം ലൈസന്‍സ് എടുക്കുന്നതായി പരാതി ഉയരുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്നതും ഒഴിവാക്കുന്നതിന് വകുപ്പുതല ഏകോപനം സാധ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ) വ്യാപാരികള്‍ ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ; ഫുഡ് സേഫ്റ്റി ലൈസന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

4122


ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും കര്‍ശന ശുചിത്വ മാനദണ്ധങ്ങള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, അന്‍വര്‍ സാദത്ത് 
,, വി.ഡി. സതീശന്‍ 
,, പി. സി. വിഷ്ണുനാഥ്

(എ)സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും കര്‍ശന ശുചിത്വ മാനദണ്ധങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4123


ടാങ്കര്‍ ലോറികള്‍ക്കും കുടിവെള്ള സ്രോതസുകള്‍ക്കും ശാസ്ത്രീയമായ മാനദണ്ധങ്ങള്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' വര്‍ക്കല കഹാര്‍ 
'' കെ. ശിവദാസന്‍ നായര്‍

(എ)ഭക്ഷ്യ സുരക്ഷാ വകുപ്പ് ശുദ്ധമായ കുടിവെള്ളം കൊണ്ടു വരുന്നതിനായി ടാങ്കര്‍ ലോറികള്‍ക്കും കുടിവെള്ള സ്രോതസുകള്‍ക്കും ശാസ്ത്രീയമായ മാനദണ്ധങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

T.4124


ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍

ശ്രീ.ബി. സത്യന്‍

(എ)ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ ആകെ എത്ര തസ്തികകളാണ് നിലവിലുളളത്; ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; വ്യക്തമാക്കാമോ; 

(ബി)ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികയുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുളള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(സി)ഭക്ഷ്യ സുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥരുടെ അപര്യാപ്തത കേന്ദ്രഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്ന നടപടിയെ ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പ്രസ്തുത സാഹചര്യം നേരിടാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്?

T.4125


ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പഴം, പച്ചക്കറി എന്നിവയില്‍ കൂടിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)ഗുണനിലവാരം പരിശോധിക്കാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ;

4126


ഹോട്ടലുകളിലെ ശുചിത്വവും ഗുണനിലവാരവും 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തെ ഹോട്ടലുകളില്‍ ശുചിത്വമുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ലഭ്യമാവുന്നു എന്നുറപ്പു വരുത്തുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ ; 

(ബി)ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് ; 01.07.2011 മുതല്‍ 30.11.2013 വരെയുള്ള കണക്ക് ലഭ്യമാക്കാമോ ? 

(സി)സംസ്ഥാനത്തെ ഹോട്ടലുകള്‍ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുഎന്നുറപ്പു വരുത്തുന്നതിനുമായി ഫുഡ്സേഫ്റ്റി വകുപ്പ് ഉദേ്യാഗസ്ഥന്‍മാര്‍ ഓരോ ജില്ലയിലും എന്തെല്ലാം നടപടി സ്വീകരിച്ചു ; എത്ര ഭക്ഷണശാലകളില്‍ പരിശോധനകള്‍ നടത്തി ; എത്ര കേസ്സുകള്‍ കണ്ടെത്തി ; എത്ര ഹോട്ടലുകള്‍ പൂട്ടിച്ചു ; വിശദാംശം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ ? 

4127


ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ പാല്‍ വിതരണം 

ശ്രീ. കെ.വി. വിജയദാസ്

(എ)ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ പാല്‍ വിതരണം ചെയ്താല്‍ ഗുരുതരമായ കൃത്യമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കണം എന്ന് ബഹു. സുപ്രീം കോടതി വിധി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ?

4128


മായം ചേര്‍ത്ത പാല്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ 

ശ്രീ. കെ. വി. വിജയദാസ് 

(എ)മായം ചേര്‍ത്ത പാല്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ ഫുഡ് സേഫ്റ്റി വിഭാഗം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കേസിലുളള കണ്‍വിക്ഷന്‍ റേറ്റ് എത്രശതമാനമാണെന്ന് വിശദമാക്കുമോ; 

(സി)കേരളത്തിലെ തട്ടുകടകളിലുളള പാല്‍ കൂടുതലും ഇത്തരത്തിലുളള മായം ചേര്‍ത്ത പാലാണെന്നുളള ആക്ഷേപം ശരിയാണോ; ഇക്കാര്യം ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ? 

4129


എം.ബി.ബി.എസ് സീറ്റ് വര്‍ദ്ധന 

ശ്രീ. എ. എ. അസീസ്

(എ)കേന്ദ്ര സര്‍ക്കാര്‍ രാജ്യമൊട്ടാകെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ ; 

(സി)സംസ്ഥാനത്തൊട്ടാകെ എത്ര സീറ്റുകളാണ് ഇതിന്‍ പ്രകാരം വര്‍ദ്ധിപ്പിച്ച് ലഭിക്കുക ; ഏതൊക്കെ കോളേജുകളില്‍ എത്ര സീറ്റ് വീതം എന്ന് വ്യക്തമാക്കുമോ ? 

4130


നഴ്സിംഗ് കോളേജുകളിലെ അദ്ധ്യാപകനിയമനം 

ശ്രീ. വി.പി. സജീന്ദ്രന്‍

(എ)സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളാണ് ഉള്ളതെന്നും ഏതെല്ലാം കോഴ്സുകളാണ് ഇവിടെ നടത്തുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)ഈ നഴ്സിംഗ് കോളേജുകള്‍ നടത്തുന്നതിന് ആരാണ് അംഗീകാരം നല്‍കുന്നത്;

(സി)നഴ്സിംഗ് കോളേജുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്; 

(ഡി)ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലും കേരള നഴ്സിംഗ് കൌണ്‍സിലും അനുശാസിക്കുന്ന അനുപാതപ്രകാരമല്ല കേരളത്തിലെ നഴ്സിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപാകത എങ്ങനെയാണ് പരിഹരിച്ചതെന്ന് അറിയിക്കുമോ; 

(ഇ)ബോണ്ടഡ് ലക്ചറേഴ്സ് എന്ന പേരില്‍ എം.എസ്.സി. നഴ്സിംഗ് പാസ്സായവരെ അധ്യാപകരായി നിയമിക്കാറുണ്ടോ; എങ്കില്‍ ഇവരെ നിയമിക്കുന്നതിന്‍റെ മാനദണ്ധം എന്താണ്; 

(എഫ്)ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്‍റെയും കേരള നഴ്സിംഗ് കൌണ്‍സിലിന്‍റെയും മാനദണ്ധം അനുസരിച്ച് കേരളത്തിലെ നഴ്സിംഗ് കോളേജുകളില്‍ നഴ്സിംഗ് പഠനത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് എത്ര സീനിയര്‍ ലക്ചറര്‍ തസ്തികകളാണ് സൃഷ്ടിക്കേണ്ടത്; ഇതിലേയ്ക്കായി കൌണ്‍സിലുകള്‍ നല്‍കിയിട്ടുള്ള ശുപാര്‍ശയില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ജി)നിലവില്‍ പി.എസ്.സി.യില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ നഴ്സിംഗ് എന്ന തസ്തികയിലേയ്ക്കായി റാങ്ക് ലിസ്റ്റ് നിലവിലുള്ളതായി അറിയുമോ; എങ്കില്‍ എത്രപേരെ നിയമിച്ചിട്ടുണ്ട്; 

(എച്ച്)ഈ റാങ്ക് ലിസ്റ്റില്‍നിന്നും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് നഴ്സിംഗ് അധ്യാപകരായി നിയമിക്കുന്നതിന് പരിഗണിക്കുമോ; 

(ഐ)എം.എസ്.സി. നഴ്സിംഗ് യോഗ്യതയുള്ളവരെ സംസ്ഥാനത്തെ ആശുപത്രികളില്‍ ഹെഡ് നഴ്സ്, നഴ്സിംഗ് ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക് നേരിട്ട് നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4131


നഴ്സിംഗ് സ്കൂളുകളില്‍ ട്യൂട്ടര്‍ നിയമനം 

ശ്രീ. പി. ഉബൈദുള്ള

(എ)ആരോഗ്യ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകള്‍ ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നഴ്സിംഗ് ട്യൂട്ടര്‍, പി.എച്ച്.എന്‍ ട്യൂട്ടര്‍ എന്നീ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയെന്ന് വെളിപ്പെടുത്തുമോ; 

(ബി)ആരോഗ്യ വകുപ്പിനു കീഴിലെ സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളില്‍ യോഗ്യരായ സ്റ്റാഫ് നഴ്സ്/ഹെഡ് നഴ്സുമാരെ നഴ്സിംഗ് ട്യൂട്ടര്‍മാരായി ബൈട്രാന്‍സ്ഫര്‍ നിയമനം നടത്തി 30/07/2013ല്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കുവാനുള്ള സാഹചര്യം വ്യക്തമാക്കാമോ; 

(സി)പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് അടിയന്തിരമായി തീര്‍പ്പാക്കി നഴ്സിംഗ് സ്കൂളുകളില്‍ നഴ്സിംഗ് ട്യൂട്ടര്‍മാരുടെ സ്ഥിര നിയമനം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; 

(ഡി)കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നപക്ഷം കേരള ഹൈക്കോടതിയുടെ അനുമതിയോടെ നഴ്സിംഗ് സ്കൂളുകളില്‍ ട്യൂട്ടര്‍മാരുടെ നിയമനം നടത്തുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ? 

4132


പാരാമെഡിക്കല്‍ കോഴ്സുകളും മാനദണ്ധങ്ങളും 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)പാരാമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടുകൂടി സംസ്ഥാനത്ത് ഏതെല്ലാം സ്വകാര്യസ്ഥാപനങ്ങളില്‍ എം.എല്‍.റ്റി., ഡി.എം.എല്‍.റ്റി., ബി.എസ്.സി.എം.എല്‍.റ്റി. എന്നീ പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്; അംഗീകാരം ഇല്ലാതെ മേല്‍ സൂചിപ്പിച്ച പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്വകാര്യസ്ഥാപനങ്ങള്‍ ഏതെല്ലാം; പട്ടിക ലഭ്യമാക്കുമോ; 

(ബി)പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ധം പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)പാരാമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍/ആശുപത്രികളില്‍ പ്രസ്തുത കോഴ്സുകള്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി. റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് കഴിയാത്ത സാഹചര്യം നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പഠിച്ച് ന്യൂനതകള്‍ പരിഹരിച്ച് പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് നിയമനിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ; 

(ഇ)സംസ്ഥാന ഹെല്‍ത്ത് അതോറിറ്റി(പാരാമെഡിക്കല്‍ കൌണ്‍സില്‍)യുടെ അംഗീകാരം ഇല്ലാതെ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ/ആശുപത്രികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമോ?

4133


മൈക്രോബയോളജി അദ്ധ്യാപക നിയമനം 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം പാരാമെഡിക്കല്‍ കോഴ്സുകളാണ് നടത്തിവരുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ മൈക്രോ ബയോളജി കോഴ്സിന്‍റെ അദ്ധ്യാപക തസ്തികയ്ക്കുള്ള യോഗ്യതകള്‍ എന്തൊക്കെയാണ് വ്യക്തമാക്കുമോ;

(സി)പ്രസ്തുത യോഗ്യതയുള്ള നോണ്‍ മെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് മൈക്രോ ബയോളജി അദ്ധ്യാപക തസ്തികയിലേയ്ക്ക് തസ്തികമാറ്റം വഴി നിയമനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4134


കല്ല്യാശ്ശേരി ചെറുതാഴം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തം കെട്ടിടം 

ശ്രീ. റ്റി. വി. രാജേഷ് 

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പിനുകീഴിലുള്ള പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കെട്ടിടത്തിന്‍റെ പ്രവൃത്തി ഉടന്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ ? 

4135


തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തിക 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)മെഡിക്കല്‍ കോളേജിലെ ദ്വിഭരണ സന്പ്രദായം അവസാനിപ്പിച്ചത് വഴി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്ര ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തിക നിലവില്‍ ഉണ്ടെന്ന് അറിയിക്കുമോ; 

(ബി)ഈ തസ്തിക ഗസറ്റഡ് പദവിയിലുള്ളതാണോ എന്ന് അറിയിക്കുമോ; 

(സി)ഇല്ലെങ്കില്‍ ഗസറ്റഡ് പദവി നല്‍കുന്നതിന് ഡി.എം.ഇ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

4136


ആയൂര്‍വ്വേദ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഏതെല്ലാം സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളിലാണ് സ്പെഷ്യാലിറ്റി ചികിത്സകള്‍ നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെങ്കിലും ജില്ലാ ആയുര്‍വ്വേദ ആശുപത്രികളിലോ താലൂക്ക് ആയുര്‍വ്വേദ ആശുപത്രികളിലോ സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; 

(സി)ഇല്ലെങ്കില്‍ ഇത്തരം ആശുപത്രികളില്‍ സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4137


ആയൂര്‍വേദ മേഖലയുടെ പ്രവര്‍ത്തനം 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
'' മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ഇ.ചന്ദ്രശേഖരന്‍

(എ)അലോപ്പതി, ദന്തല്‍ മേഖലകളില്‍ നിലനില്ക്കുന്ന റസിഡന്‍സി സന്പ്രദായം ആയൂര്‍വേദ മേഖലയില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഈ സന്പ്രദായം നടപ്പാക്കാന്‍ കഴിയാതിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്തെ ആയൂര്‍വേദ കോളേജ് ആശുപത്രികളില്‍ എത്ര രോഗികളെ കിടത്തി ചികിത്സിക്കാനുളള സൌകര്യമുണ്ടെന്നും ഈ ആശുപത്രികളില്‍ 2012 വര്‍ഷത്തില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം എത്രയാണെന്നും ഇതില്‍ ഒ.പി, ഐ.പി. വിഭാഗങ്ങളില്‍ എത്ര വീതമാണെന്നും വിശദമാക്കാമോ; 

(സി)ആയൂര്‍വേദ കോളേജ് ആശുപത്രികളിലായി എത്ര പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥികളും എത്ര ഹൌസ് സര്‍ജന്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നറിയിക്കുമോ; 

(ഡി)ഈ ആശുപത്രികളില്‍ ഇരുപത്തിനാല് മണിക്കൂറും വൈദ്യ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണെന്ന് വിശദമാക്കുമോ; 

(ഇ)മറ്റ് മേഖലകളുമായി തട്ടിച്ചുനോക്കുന്പോള്‍ ആയൂര്‍വേദ മേഖലയില്‍ പി.ജി, ഹൌസ് സര്‍ജന്‍സ് സ്റ്റൈഫന്‍റിന് വലിയ വ്യത്യാസമുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

4138


പരിയാരം ആയുര്‍വ്വേദ കോളേജ് ആശുപത്രിയിലെ പ്രവൃത്തികള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജ് ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയതും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും ഭരണാനുമതി ലഭ്യമായതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?

4139


കരിവെള്ളൂരില്‍ ആയുര്‍വേദ സബ്സെന്‍റര്‍

ശ്രീ. സി. കൃഷ്ണന്‍

(എ) കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍ - പെരളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് കീഴില്‍ കരിവെള്ളൂര്‍ തെരു-കുതിര് പ്രദേശത്ത് സബ് സെന്‍റര്‍ ആരംഭിക്കണമെന്ന പ്രൊപ്പോസലില്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവ് ലഭ്യമാക്കാമോ; 

(ബി) ഇല്ലെങ്കില്‍ പ്രസ്തുത സബ്സെന്‍റര്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4140


അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ) അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറി ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ അങ്ങാടിപ്പുറം പഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിക്കാവശ്യമായ എല്ലാവിധ ഭൌതിക സൌകര്യങ്ങളോടുകൂടി തയ്യാറാക്കിയിട്ടുള്ള കെട്ടിടത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറി അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

4141


ചിറക്കര ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ അധീനതയില്‍ പുതിയ ആയുര്‍വേദ ആശുപത്രി 

ശ്രീ. ജി. എസ്. ജയലാല്‍ 

(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുളളത് എന്‍. ആര്‍. എച്ച്. എം. മുഖേന പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി ആയതിനാല്‍ പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ അധീനതയില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി 20/09/2013 ന് നല്‍കിയ 24312/ഡി/2013 നന്പര്‍ കത്ത് പ്രകാരം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കുമോ; 

(സി)എത്രയും പെട്ടന്ന് പ്രസ്തുത ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4142


ആരോഗ്യമേഖലയില്‍ കോളോക്കേഷന്‍ പദ്ധതി 

ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)2013-14 ലെ ബഡ്ജറ്റ് നിര്‍ദ്ദേശമായ അലോപ്പതി-ആയുര്‍വേദ-ഹോമിയോ സംവിധാനങ്ങള്‍ പ്രൈമറി തലത്തില്‍ ഏകോപിപ്പിച്ച് ഹോളിസ്റ്റിക്ക് ക്ലിനിക്കുകളായി മാറ്റുന്ന സംവിധാനം സംസ്ഥാനത്ത് എവിടെയെങ്കിലും ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെന്ന് വ്യക്തമാക്കാമോ; 

(ബി)ആരോഗ്യമേഖലയില്‍ കോളോക്കേഷന്‍ പദ്ധതി നടപ്പാക്കുവാന്‍ നടപടി കൈക്കൊള്ളുമോ; 

(സി)കോളോക്കേഷന്‍ പദ്ധതി നടപ്പാക്കിയാല്‍ ഒരു കേന്ദ്രത്തിന് എന്‍.ആര്‍.എച്ച്.എം വഴി അടിസ്ഥാനസൌകര്യ വികസനത്തിനും മറ്റ് ചെലവുകള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ എന്തു തുക സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്ന് വ്യക്തമാക്കാമോ; 

(ഡി)ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാത്തതുമൂലം എത്ര തുക നഷ്ടപ്പെടുമെന്ന് വ്യക്തമാക്കാമോ; 

(ഇ)ഈ പദ്ധതിക്കെതിരെ നിലകൊള്ളുന്നത് ആരാണെന്ന് വ്യക്തമാക്കാമോ? 

4143


ആയുഷ് വകുപ്പ് രൂപീകരണം

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഷാഫി പറന്പില്‍ 
,, സി. പി. മുഹമ്മദ് 

(എ) ആയുഷ് വകുപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുപ്രകാരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി) ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ആയതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4144


"ആയുഷ്' പദ്ധതി 

ശ്രീ. പി. തിലോത്തമന്‍

(എ)എന്‍. ആര്‍. എച്ച്. എം-നു കീഴില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ "ആയുഷ്' കേരളത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എല്ലാ ചികിത്സാ പദ്ധതികളും ഒരേ സംവിധാനത്തിന്‍ കീഴില്‍ ക്രമീകരിക്കുന്ന പ്രസ്തുത പദ്ധതി ഓരോ പി. എച്ച്. സി യിലും നടപ്പിലാക്കുവാന്‍ എന്തു തുകയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്; 

(ബി)സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കാത്തത് എന്നു വ്യക്തമാക്കാമോ; ഇതുമൂലം പ്രതിവര്‍ഷം എന്തു തുകയുടെ നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കാമോ; ആയുഷ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4145


തിരുവനന്തപുരം ആയുഷ് ഹോസ്പിറ്റല്‍ ആധുനിക വല്‍ക്കരണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ഹോമിയോപ്പതി, ആയുര്‍വേദം, നാചുറോപ്പതി എന്നീ മൂന്നു ചികിത്സാരീതികളും ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലയിലെ വിനോബാനികേതനിലെ ആയുഷ് ഹോസ്പിറ്റല്‍ ഏറ്റെടുത്ത് ആധുനികവല്‍ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4146


തിരുവനന്തപുരം ജില്ലയിലെ വിനോബാനികേതനിലെ ആയുഷ് ഹോസ്പിറ്റല്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം ജില്ലയിലെ വിനോബാനികേതനില്‍ പ്രവര്‍ത്തിച്ചുവരുന്ന ആയുഷ് ഹോസ്പിറ്റല്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് എന്നുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത ആശുപത്രി തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി എന്തൊക്കെ നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ? 

4147


ഹോമിയോ ആശുപത്രികളില്‍ ആയുഷ് മെഡിക്കല്‍ ഓഫീസര്‍മാര്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ജില്ലാ ഹോമിയോ ആശുപത്രികളില്‍ ആകെ എത്ര ആയുഷ് മെഡിക്കല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; 

(ബി)ആയുഷ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ശന്പളം കൃത്യമായി ലഭിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ? 

4148


മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണിഹാജി

(എ)ഗുണനിലവാരം പരിശോധിക്കുന്ന ലാബുകള്‍ ഇപ്പോള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്; 

(ബി)മലബാറില്‍ ഇത്തരം ലാബ് പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ലാബുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4149


അനലിറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, ബെന്നി ബെഹനാന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എ. റ്റി. ജോര്‍ജ് 

(എ) അനലിറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചി ട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4150


പിയോഗ്ലിറ്റോസോണ്‍ അടങ്ങിയ പ്രമേഹമരുന്നുകള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി 

(എ) ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന പിയോഗ്ലിറ്റോസോണ്‍ അടങ്ങിയ പ്രമേഹമരുന്നുകള്‍ ഇപ്പോള്‍ വീണ്ടും വിപണിയില്‍ ഇറക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി) പിയോഗ്ലിറ്റോസോണ്‍ അടങ്ങിയ പ്രമേഹമരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ; 

(സി) കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും പിന്നീട് നിരോധനം പിന്‍വലിച്ച് മരുന്ന് വിപണിയില്‍ ഇറക്കുകയും ചെയ്തതിനാല്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക മാറ്റുവാനുള്ള എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

4151


ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം 

ശ്രീ. ഇ. കെ. വിജയന്‍

(എ)ഹോമിയോ മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നും ഏറ്റവും ഒടുവില്‍ നിയമനം നടത്തിയ തീയതി വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തസ്തികയിലേയ്ക്ക് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതകള്‍ എന്തെല്ലാം; 

(സി)നിശ്ചിത യോഗ്യതയില്ലാത്ത എത്ര ജീവനക്കാര്‍ നിലവില്‍ ഈ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 

(ഡി)ഇത്തരം പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

4152


ഹോമിയോ ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ജില്ലാ ഹോമിയോ ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ ഏതുവരെയായി എന്നു വ്യക്തമാക്കാമോ?

4153


പ്രസാദം പദ്ധതി 

ശ്രീ. സി.പി. മുഹമ്മദ് 
,, എ.പി. അബ്ദുളളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 
,, വി.ഡി.സതീശന്‍

(എ)സംസ്ഥാനത്ത് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന പ്രസാദം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)വിദ്യാര്‍ത്ഥികളിലെ രക്തക്കുറവ് പാര്‍ശ്വഫലരഹിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

4154


ഋതു പദ്ധതി 

ശ്രീ. ആര്‍. സെല്‍വരാജ് 
'' പി.സി. വിഷ്ണുനാഥ് 
'' പാലോട് രവി 
'' ഹൈബി ഈഡന്‍ 

(എ)സംസ്ഥാനത്ത് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ഋതു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)വിദ്യാര്‍ത്ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

4155


പുനലൂരിലെ പ്രകൃതിചികിത്സാ കേന്ദ്രം 

ശ്രീ. കെ. രാജു

(എ)പുനലൂര്‍ നിയോജകമണ്ധലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ആഴ്ചയില്‍ എത്ര ദിവസങ്ങളിലാണ് ഡോക്്ടറുടെ സേവനം ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവും തിരക്കും പരിഗണിച്ച് എല്ലാ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)പ്രസ്തുത കേന്ദ്രത്തിന്‍റെ വിപുലീകരണത്തിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ? 

4156


ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കുള്ള സൌകര്യം

ശ്രീ. ഇ. പി. ജയരാജന്‍

(എ)ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ശബരിമലയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് എത്ര വീതം സ്ഥലം എവിടെയെല്ലാം നല്‍കിയിട്ടുണ്ട്; 

(ബി)പ്രസ്തുത സ്ഥലങ്ങള്‍ക്കായി ഏതെല്ലാം ഗവണ്‍മെന്‍റുകള്‍ അപേക്ഷകള്‍ നല്‍കിയിരുന്നുവെന്ന് അറിയിക്കുമോ; 

(സി)ഇങ്ങനെ സ്ഥലം നല്‍കുന്നതിനു പകരമായി പ്രസ്തുത സംസ്ഥാനങ്ങളിലോ തീര്‍ത്ഥാടനകേന്ദ്രങ്ങളിലോ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ കേരളത്തിനോ പ്രത്യേകമായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; 

(ഡി)അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് സൌകര്യം ഒരുക്കുവാന്‍ അവരുടെ ഗവണ്‍മെന്‍റുകള്‍ക്ക് സ്ഥലം നല്‍കുന്നതിനു പകരം ദേവസ്വം ബോര്‍ഡിനോ കേരള സര്‍ക്കാരിനോ നേരിട്ട് ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് വരുമാനം ഉയര്‍ത്തുവാനും നല്ല സേവനം ലഭ്യമാക്കുവാനും കഴിയുകയില്ലേ എന്നറിയിക്കുമോ?

4157


ശബരിമലയിലെ നടവരവ്

ശ്രീ. കെ. വി. വിജയദാസ്

(എ) ഇപ്രാവശ്യത്തെ മണ്ധല - മകരവിളക്ക് കാലയളവിലെ നടവരവിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി) മുന്‍വര്‍ഷത്തേക്കാള്‍ വരവില്‍ കുറവുവന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

4158


കൂറ്റ്യാടി മണ്ധലത്തിലെ ക്ഷേത്രങ്ങള്‍ക്ക് അനുവദിച്ച ധനസഹായം 

ശ്രീമതി കെ. കെ. ലതിക

(എ)2012-2013 സാന്പത്തിക വര്‍ഷത്തില്‍ ദേവസ്വം വകുപ്പില്‍ നിന്നും ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ക്ഷേത്രങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)കുറ്റ്യാടി മണ്ധലത്തിന്‍റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളില്‍ എത്ര ക്ഷേത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം അനുവദിച്ചുവെന്നും ഓരോ ക്ഷേത്രങ്ങള്‍ക്കും എത്ര തുക വീതമാണ് ധനസഹായം നല്‍കിയതെന്നും വ്യക്തമാക്കുമോ ?

4159


ദേവസ്വം ബോര്‍ഡിന്‍റെ ഭൂമി കര്‍ണ്ണാടക സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കയ്യിലുള്ള സ്ഥലം കര്‍ണ്ണാടക സര്‍ക്കാരിന് ഗസ്റ്റ്ഹൌസ് നിര്‍മ്മിക്കുന്നതിനുവേണ്ടി കൈമാറാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് എം.ഒ.യു ഒപ്പു വച്ചിട്ടുണ്ടോ; ആരൊക്കെ തമ്മിലാണ് എം.ഒ.യു ഒപ്പു വച്ചതെന്ന് വിശദമാക്കാമോ; എം.ഒ.യു വിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)ഏത് പ്രദേശത്ത് എത്ര ഭൂമിയാണ് എം.ഒ.യു പ്രകാരം നല്‍കുന്നതെന്ന് വ്യക്തമാക്കമോ; 

(ഡി)ഈ സ്ഥലം കൈമാറ്റത്തിനായി എന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ; സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിന്‍റെ പകര്‍പ്പു ലഭ്യ മാക്കാമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.