UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4264


പട്ടികജാതി വികസന നയം 

ശ്രീ. കെ.വി. വിജയദാസ്

(എ)പട്ടികജാതി വികസന നയത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കമോ; 

(ബി)പ്രസ്തുത വികസന നയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ?

4265


പട്ടികജാതി വിഭാഗത്തിന് ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി 

ശ്രീ. സി. കൃഷ്ണന്‍

(എ) പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി വിശദമാക്കാമോ; വരുമാന പരിധിയിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി നിലവിലുള്ള വരുമാന പരിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചയിച്ച വരുമാന പരിധിക്കു തുല്യമായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?

4266


പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി ധനസഹായം

ശ്രീ. ഇ. കെ. വിജയന്‍

(എ)പട്ടികജാതി കുടുംബങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)പട്ടികജാതി കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി 2012-2013, 2013-2014 വര്‍ഷങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്ന് എത്ര തുക ധനസഹായമായി ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ; 

(ഡി)കേന്ദ്ര ഫണ്ടുപയോഗിച്ച് പട്ടിക ജാതി കോളനികള്‍ക്ക് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നത്; വിശദാംശം നല്‍കാമോ?

4267


പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം 

ശ്രീ. വി.പി. സജീന്ദ്രന്‍ 
'' ഐ.സി. ബാലകൃഷ്ണന്‍ 
'' കെ. മുരളീധരന്‍ 
'' സണ്ണി ജോസഫ്

(എ)പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി വരുന്ന ഭൂമി, വീട് എന്നിവയ്ക്കുള്ള ധനസഹായം അപര്യാപ്തമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാലോചിതമായി അവ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത്?

4268


പട്ടികജാതിക്കാര്‍ക്ക് ധനസഹായ സ്കീമുകള്‍ 

ശ്രീ. കെ. ദാസന്‍ 

(എ)പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന വിവിധ ധനസഹായ/ധനവായ്പാ സ്കീമുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ; 

(ബി)ഈ പദ്ധതികള്‍ ലഭിക്കുന്നതിന് പാലിക്കേണ്ട മാര്‍ഗ്ഗരേഖകള്‍ വിശദമാക്കാമോ ; 

(സി)പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദമാക്കാമോ ? 

4269


എല്ലാ ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി

ശ്രീ. കെ. വി. വിജയദാസ് 
,, പി. റ്റി. എ. റഹീം 
,, ബി. സത്യന്‍ 
,, എസ്. രാജേന്ദ്രന്‍

(എ)എല്ലാ ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നുവോ; ഇതിനായി ബഡ്ജറ്റില്‍ എത്ര തുക നീക്കിവച്ചിരുന്നുവെന്നും അതില്‍ ചെലവഴിച്ച തുകയെത്രയെന്നും അറിയിക്കുമോ; 

(ബി)പദ്ധതി ലക്ഷ്യം നേടിയോ; ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ പരിശോധിച്ചിരുന്നോ; വിശദമാക്കുമോ;

(സി)ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി വീടുവയ്ക്കാനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ച തുകയെത്രയെന്നും അത് ചെലവഴിച്ചതിന്‍റെ വിശദാംശങ്ങളും നല്‍കുമോ; 

(ഡി)വീടു പൂര്‍ത്തീകരിക്കാത്ത പട്ടികജാതിക്കാര്‍ക്ക് ആ ആവശ്യത്തിനായി നീക്കിവെച്ചിരുന്ന 125 കോടിയില്‍ ഇതുവരെ 17 ശതമാനത്തില്‍ താഴെ മാത്രം ചെലവഴിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ; ഇന്ദിരാ ആവാസ് യോജന പ്രകാരം വീടു വെയ്ക്കുന്ന പട്ടികജാതിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാമോ?

4270


ഭൂരഹിത പുനരധിവാസ പദ്ധതി

ശ്രീ. എം. ഹംസ

(എ)പാലക്കാട് ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം എത്ര പട്ടിക ജാതിക്കാര്‍ക്ക് ഭൂമി നല്‍കുകയുണ്ടായി; ഇതിനായി എത്ര രൂപ ചെലവഴിച്ചു; 2012-13 വര്‍ഷത്തെയും 2013-14 വര്‍ഷത്തെയും നാളിതുവരെയുമുള്ള കണക്ക് പ്രസിദ്ധീകരിക്കാമോ; 

(ബി)എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുകയുണ്ടായി; നിയോജകമണ്ധലാടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(സി)പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്ന തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു; ചെലവഴിക്കാതിരുന്ന തുക എത്ര; കാരണം വിശദമാക്കാമോ; 

(ഡി)പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതിയ്ക്കായി 2012-13 വര്‍ഷത്തില്‍ കേന്ദ്ര ധനസഹായം ലഭിച്ചുവോ; എങ്കില്‍ എത്ര; 

(ഇ)2013-14 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിക്കായി ലഭിച്ച കേന്ദ്രഫണ്ടിന്‍റെ വിശദാംശം ലഭ്യമാക്കാമോ?

4271


പട്ടികജാതിക്കാര്‍ക്ക് വീടുകള്‍

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പട്ടികജാതി കുടുംബങ്ങള്‍ക്കാണ് വീടുവച്ച് നല്‍കിയത്; ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ? 

4272


പട്ടികജാതി കുടുംബങ്ങള്‍ക്ക് ശൌചാലയ നിര്‍മ്മാണം

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, എ.പി. അബ്ദുളളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍

(എ)പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങളോടുകൂടിയ ശൌചാലയ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)മുന്‍കാലങ്ങളില്‍ വീട് വയ്ക്കാന്‍ ധനസഹായം ലഭിച്ചിട്ടുളളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകുമോ?

4273


ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ 

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, വി. ഡി. സതീശന്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ കണക്ക് കൈവശമുണ്ടോ; വിശദമാക്കുമോ; 

(ബി)ഇവയുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

4274


വൈപ്പിന്‍ മണ്ധലത്തിലെ പട്ടികജാതിക്കാര്‍ക്ക് ശൌചാലയം

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ നിയോജകമണ്ധലത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് 2011-13 കാലയളവില്‍ ശൌചാലയം നിര്‍മ്മിക്കുന്നതിന് എത്ര രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)അപേക്ഷ സമര്‍പ്പിച്ച എത്രപേര്‍ക്ക് തുക അനുവദിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ശൌചാലയം അനുവദിക്കുന്നതിന് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങളെന്തെന്ന് വ്യക്തമാക്കുമോ ?

4275


സ്വയംപര്യാപ്ത ഗ്രാമങ്ങള്‍

ശ്രീ. സി. മമ്മൂട്ടി 
.. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

സ്വയം പര്യാപ്ത ഗ്രാമങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ധമെന്താണ്; സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടത്തിപ്പിന്‍റെ മോണിറ്ററിംഗിന് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമെന്താണെന്ന് വ്യക്തമാക്കുമോ?

4276


സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതി 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, സി.പി. മുഹമ്മദ് 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതിയിലേയ്ക്ക് പട്ടികജാതി സങ്കേതങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ; 

(ബി)ഈ പദ്ധതി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;

(സി)മൊത്തം എത്ര സങ്കേതങ്ങളാണ് ഈ പദ്ധതിയിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹമായിട്ടുള്ളത് എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കാമോ; 

(ഡി)എത്ര പട്ടികജാതി സങ്കേതങ്ങളെയാണ് ഈ വര്‍ഷം സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; 

(ഇ)എല്ലാ സങ്കേതങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?

4277


സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടപ്പാക്കാന്‍ എന്‍ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)സ്വയം പര്യാപ്ത ഗ്രാമം പദ്ധതി എത്ര കോളനികളില്‍ പൂര്‍ത്തിയായിട്ടുണ്ട്;

(ബി)പദ്ധതി നടപ്പാക്കാന്‍ എന്‍ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;

(സി)2012-13ല്‍ ഇതില്‍ ഓരോ സ്ഥാപനവും മേല്‍നോട്ടം വഹിക്കുന്ന കോളനികളുടെ എണ്ണം വ്യക്തമാക്കുമോ;

(ഡി)പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ രൂപരേഖ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

4278


സ്വയംപര്യാപ്ത ഗ്രാമം പദ്ധതി 

ശ്രീ. സി. കൃഷ്ണന്‍

(എ)സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എത്ര കോളനികളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)മേല്‍ പദ്ധതി പ്രകാരം രണ്ടാംഘട്ടത്തില്‍ എത്ര കോളനികള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(സി)ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുത്ത കോളനികളില്‍ പ്രവൃത്തി ആരംഭിക്കാത്ത എത്ര കോളനികള്‍ ഉണ്ടെന്നും അതിന്‍റെ കാരണം എന്താണെന്നും വിശദമാക്കാമോ?

4279


ആലത്തൂര്‍ കുണ്ടുകാട് സ്വയംപര്യാപ്തഗ്രാമം കോളനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എം. ചന്ദ്രന്‍ 

(എ)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍നിന്ന് "സ്വയംപര്യാപ്തഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടുകാട് കോളനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്; ഇനിയും എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുവാനുള്ളത്; 

(സി)സമയബന്ധിതമായി തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഒരു വര്‍ഷത്തിലധികമായിട്ടും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

4280


ചാലക്കുടി പാറയം കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി 

ശ്രീ. ബി. ഡി. ദേവസ്സി

(എ)സ്വയം പര്യാപ്ത ഗ്രാമം പദ്ധതിപ്രകാരം, ചാലക്കുടി മണ്ധലത്തിലെ പാറയം കോളനിയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നും, വികസന പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നും അറിയിക്കുമോ; 

(ബി)ചാലക്കുടി മണ്ധലത്തിലെ മറ്റു പട്ടികജാതി കോളനികളില്‍ കൂടി പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

4281


കൊറ്റുകുളം സ്വയംപര്യാപ്ത കോളനി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കൊറ്റുകുളം സ്വയംപര്യാപ്ത കോളനിയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തി, ചെലവഴിച്ച തുക എന്നിവയുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; 

(സി)അവശേഷിക്കുന്ന ഭൌതിക ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

4282


ചാലക്കുടി കുറ്റിച്ചിറ ഈസ്റ്റ്, വെസ്റ്റ് അംബേദ്കര്‍ കോളനിയില്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി 

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന കുറ്റിച്ചിറ ഈസ്റ്റ്, വെസ്റ്റ് അംബേദ്കര്‍ കോളനിയില്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതി നടപ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

4283


പട്ടികജാതി ക്ഷേമ വകുപ്പ് മാവേലിക്കര നിയോജകമണ്ധലത്തില്‍ നടത്തിയ ദുരിതാശ്വാസ വിതരണം 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര നിയോജകമണ്ധലത്തില്‍ പട്ടിക ജാതി ക്ഷേമ വകുപ്പിന്‍റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര രൂപ വിതരണം ചെയ്തിട്ടുണ്ട്; 

(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ മാവേലിക്കര നിയോജകമണ്ധലത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ സഹായം ലഭിച്ചവരുടെ പേര് വിവരങ്ങളുടെയും അനുവദിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ദൂരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനായി പട്ടികജാതി ക്ഷേമ വകുപ്പിന്‍റെ ജില്ലാ-ബ്ലോക്ക് ഓഫീസര്‍മാരില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും ആരെയെല്ലാം സംബന്ധിക്കുന്ന റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുളളതെന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4284


ആറ്റിങ്ങല്‍ മണ്ധലത്തിലെ കുടിവെള്ള പദ്ധതി 

ശ്രീ. ബി. സത്യന്‍

(എ)പട്ടികജാതിക്ഷേമവകുപ്പിന്‍റെ ഫണ്ടില്‍ നിന്നും ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് എത്ര കുടിവെള്ള പദ്ധതികള്‍ക്ക് 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും വ്യക്തമാക്കാമോ; 

(ബി)ഭരണാനുമതി ലഭിച്ച കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി)കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും കാലതാമസവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4285


വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി വിതരണം 

ശ്രീ. എ. കെ. ബാലന്‍

(എ)പട്ടികജാതി, പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ ഏതെല്ലാം വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് ഓണ്‍ലൈനായി വിതരണം ചെയ്യുന്നത്;

(ബി)ഡി.ബി.ടി.എസ്. സംവിധാനത്തിലൂടെയാണോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്;

(സി)ഡി.ബി.ടി.എസ്. സംവിധാനത്തിലൂടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എപ്രകാരമാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ സംവിധാനത്തിലൂടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; എത്ര പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്; 

(ഇ)പ്രസ്തുത സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് മൂലം ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിനുള്ള തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(എഫ്)വിദ്യാര്‍ത്ഥികളുടെ ഈ ആനുകൂല്യങ്ങള്‍ ആധാര്‍ വഴി ലിങ്കു ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

4286


പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായപദ്ധതി 

ഡോ. ടി.എം.തോമസ് ഐസക് 
ശ്രീ. എ.കെ.ബാലന്‍ 
,, പി.റ്റി.എ. റഹീം 
,, കെ.വി.വിജയദാസ്

(എ)വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുളള, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനു സഹായം നല്‍കാനുളള പദ്ധതിയുടെ വിശദാംശം അറിയിക്കാമോ; 

(ബി)ഈ പദ്ധതിക്കായി വകയിരുത്തിയ 151 കോടി രൂപയില്‍ കേവലം 18% മാത്രം ചെലവഴിക്കാനിടയായ സാഹചര്യം അറിയിക്കുമോ;

(സി)സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം അനുവദിക്കാറുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ?

4287


പട്ടികജാതി വിഭാഗത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ക്കുളള സഹായ പദ്ധതി 

ശ്രീ. രാജു എബ്രഹാം

(എ)പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സഹായപദ്ധതികള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ; ഇവര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പന്‍റ്, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പോക്കറ്റ് മണി, ലംപ്സംഗ്രാന്‍റ് തുടങ്ങിയവ എത്ര വീതമാണ് എന്ന് വ്യക്തമാക്കാമോ; കോളേജ് ഹോസ്റ്റലുകളില്‍ അല്ലാതെ താമസിച്ച് പഠനം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്തൊക്കെ സൌകര്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്; 

(ബി)എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന പദ്ധതി എന്നാണാരംഭിച്ചത്; സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ മേഖലകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് അനുവദിക്കുന്നുണ്ടോ; ഏതു കന്പനിയുടെ ലാപ്ടോപ്പാണ് നല്‍കുന്നത്; കഴിഞ്ഞ വര്‍ഷംവരെ അഡ്മിഷന്‍ നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്‍കിക്കഴിഞ്ഞോ; 

(സി)ഈ അക്കാദമിക് വര്‍ഷം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയനുസരിച്ചുളള ലാപ്ടോപുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ; എന്നത്തേക്ക് ഇത് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4288


പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ "ഇ ലാബ്' പദ്ധതി 

ശ്രീ. വി. ശശി

(എ)പട്ടികജാതി വികസനവകുപ്പിന്‍റെ കീഴിലുള്ള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ നടപ്പാക്കിയ "ഇ ലാബ്' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഈ പദ്ധതി നടപ്പാക്കാന്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിന്‍റെ നോഡല്‍ ഏജന്‍സി ഏതായിരുന്നുവെന്നും എന്തെല്ലാം പരിപാടികള്‍ക്കായി ആണ് തുക വിനിയോഗിച്ചതെന്നും വ്യക്തമാക്കാമോ; പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ? 

4289


മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ സ്റ്റാഫ് പാറ്റേണ്‍ 

ശ്രീ. എ. കെ. ബാലന്‍

(എ)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ പ്രകാരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഈ തസ്തികകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍ കീഴിലാണോ, പട്ടികജാതി വികസന വകുപ്പിന്‍കീഴിലാണോ എന്ന് വ്യക്തമാക്കുമോ; 

(സി)ഈ തസ്തികകളിലെ ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്താന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ സ്കൂളുകളില്‍ വര്‍ഷങ്ങളായി താല്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നതെന്ന് അറിയാമോ; അധ്യാപകരില്ലാത്തത് കാരണം സ്കൂളുകളുടെ അക്കാദമിക് നിലവാരം താഴുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എം. ആര്‍. എസ്. കളിലെ 2013 ലെ എസ്. എസ്. എല്‍. സി. വിജയശതമാനം വ്യക്തമാക്കുമോ;

(എഫ്)എത്ര എം. ആര്‍. എസ്.കള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ജി)ലാബ്, ലൈബ്രറി, മുതലായ സൌകര്യങ്ങള്‍ ഇല്ലാത്ത എത്ര എം. ആര്‍. എസ്.കള്‍ ഉണ്ട്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ? 

4290


ചാലക്കുടി വി.ആര്‍.പുരം ഐ.ടി.ഐയില്‍ പുതിയ ട്രേഡ് 

ശ്രീ. ബി.ഡി.ദേവസ്സി

(എ)പട്ടികജാതി വികസന വകുപ്പിന്‍ കീഴിലുളള ചാലക്കുടി വി.ആര്‍.പുരം ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)2014 അധ്യയന വര്‍ഷത്തില്‍ പുതിയ ട്രേഡില്‍ പ്രവേശനം നടത്തുന്നതിനായി അനുമതി നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)ഈ ഐ.ടി.ഐ.യില്‍ പുതിതായി ഇന്‍സ്ട്രമെന്‍റേഷന്‍ കോഴ്സ് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.