UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4291


ചേലക്കര മണ്ധലത്തിലെ വരവൂര്‍ ഐ. ടി. സി യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)ചേലക്കര മണ്ധലത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴിലുളള വരവൂര്‍ ഐ.ടി.സി യുടെ വിവിധങ്ങളായ കെട്ടിടനിര്‍മ്മാണം ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്കായി മുന്‍സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും എത്ര തുക അതിനായി വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ; 

(സി)പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ ബില്‍ തുക നല്‍കാത്തതിനാല്‍ കരാറുകാരന്‍ നിര്‍മ്മാണം നിറുത്തിവച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ കുടിശ്ശിക തുക വിതരണം ചെയ്ത് എപ്പോള്‍ പണിആരംഭിക്കുമെന്നും ബാക്കി പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ?

4292


പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യൂവാക്കള്‍ക്ക് കന്പ്യൂട്ടര്‍ പഠനത്തിലൂടെ തൊഴില്‍ 

ശ്രീ. വി. ശശി

(എ)പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് കന്പ്യൂട്ടര്‍ പഠനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന എസ്.ടി.പി. യുടെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഈ പരിപാടി സംസ്ഥാനത്താകെ നടപ്പാക്കാന്‍ നോഡല്‍ എജന്‍സിയായി ആരെയാണ് നിശ്ചയിച്ചിട്ടുള്ളത്; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം പരിപാടികള്‍ക്കാണ് പ്രസ്തുത ഏജന്‍സിയെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പരിപാടി നടപ്പാക്കാന്‍ ഈ ഏജന്‍സിയെ നോഡല്‍ ഏജന്‍സിയായി നിശ്ചയിക്കുന്നതിന് അവലംബിച്ച നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)ഈ പരിപാടിയിലൂടെ ഓരോ ജില്ലയിലും എത്ര പേര്‍ക്ക് കന്പ്യൂട്ടര്‍ പഠനം നല്‍കിയെന്നും, പഠനശേഷം നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഏത് ബോര്‍ഡ്/യൂണിവേഴ്സിറ്റിയുടേതാണെന്നും വ്യക്തമാക്കാമോ; പരിപാടിയില്‍ പറഞ്ഞിട്ടുള്ളതുപോലെ പഠനം പൂര്‍ത്തിയാക്കിയ എത്ര പേര്‍ക്ക് ജോലി ലഭിച്ചുവെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ?

4293


പിന്നോക്ക സമുദായ വികസന വകുപ്പിന്‍റെ പ്രവര്‍ത്തനം

ശ്രീ. ബി.സത്യന്‍ 
,, പുരുഷന്‍ കടലുണ്ടി 
,, എം.ഹംസ പ്രൊഫ
,, സി.രവീന്ദ്രനാഥ്

(എ)പിന്നോക്കസമുദായ വികസന വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

(ബി)പിന്നോക്കജാതിയില്‍പ്പെട്ട പോസ്റ്റ്മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനായി കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ലഭ്യമാക്കിയ 100 കോടി രൂപയില്‍ കേവലം പത്തു കോടി രൂപ മാത്രമേ ചെലവഴിക്കാന്‍ സാധിച്ചുള്ളൂ എന്നതിന്‍റെ കാരണം വിശദീകരിക്കുമോ?

4294


പിന്നോക്ക വികസന പദ്ധതികള്‍ക്കായി അനുവദിച്ച തുക

ശ്രീ. കെ. ദാസന്‍

(എ)പിന്നോക്ക വികസന വകുപ്പില്‍ 2013-2014 വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക ഇനം, പദ്ധതി തിരിച്ച് വിശദമാക്കാമോ; 

(ബി)അനുവദിച്ച തുകയില്‍ ചെലവഴിച്ച തുക ഇനം തിരിച്ച് /പദ്ധതി തിരിച്ച് വിശദമാക്കാമോ;

(സി)പിന്നോക്ക വികസന വകുപ്പ് മുഖേന ഈ സര്‍ക്കാര്‍ കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; 

(ഡി)2014-2015 വര്‍ഷം നടപ്പാക്കാനായി ബജറ്റിലേയ്ക്ക് സമര്‍പ്പിച്ച പദ്ധതികള്‍/പ്രപ്പോസലുകള്‍ വിശദമാക്കുമോ?

4295


ദേശീയ കോര്‍പ്പറേഷനുകളില്‍നിന്നുള്ള വിഹിതം 

ശ്രീ. കെ.കെ. നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.ബി.സി.ഡി.സി.ക്ക് എന്‍.ബി.സി.എഫ്.ഡി.സി., എന്‍.എം.ഡി.എഫ്.സി. എന്നീ ദേശീയ കോര്‍പ്പറേഷനുകളില്‍ 1% ഇന്‍ററസ്റ്റ് മാര്‍ജിന്‍ ലഭിക്കുമെന്നതിന്‍റെ അടിസ്ഥാനത്തില്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)അവ ഏതൊക്കെ കാര്യങ്ങള്‍ക്കായാണ് വകയിരുത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)വകയിരുത്തിയതില്‍ എത്ര രൂപ ദേശീയ കോര്‍പ്പറേഷനുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

4296


കെ.എസ്.ബി.സി.ഡി.സി.യില്‍ മാനേജര്‍ തസ്തിക

ശ്രീ. കെ. കെ. നാരായണന്‍

(എ)കെ.എസ്.ബി.സി.ഡി.സി.യില്‍ മാനേജര്‍ (എഫ്&എ) തസ്തിക എത്ര നാളായി ഒഴിഞ്ഞുകിടക്കുന്നു എന്ന് വ്യക്തമാക്കുമോ ; 

(ബി)ഈ തസ്തികയില്‍ സ്ഥിരം നിയമനം നടുത്തുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ? 

4297


കെ.എസ്.ബി.സി.ഡി.സി.ക്ക് വാങ്ങിയ വാഹനങ്ങള്‍ 

ശ്രീ. കെ.കെ. നാരായണന്‍

(എ)കെ.എസ്.ബി.സി.ഡി.സി.ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഇത് ഏതെല്ലാം വാഹനങ്ങളാണെന്നും ഓരോന്നും എപ്പോഴൊക്കെയാണ് വാങ്ങിയതെന്നും ഇതിന്‍റെ വില എന്തായിട്ടുണ്ടെന്നും, വെവ്വേറെ വിശദമാക്കാമോ; 

(സി)ഈ വാഹനങ്ങള്‍ ഓരോന്നും ആരെല്ലാമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4298


ടൂറിസം വികസനത്തിന് കേന്ദ്രഫണ്ട്

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തെ സുപ്രധാനവും ചരിത്രപരവും ആയ സ്ഥലങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനും, നിലവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുമായി 2012-13 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു; അതില്‍ എത്ര തുക ചെലവഴിച്ചു; 

(ബി)സംസ്ഥാനത്തെ ഏതെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് തുക ചെലവഴിച്ചത്; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി; വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ; 

(സി)പാലക്കാട് ജില്ലയിലെ മലന്പുഴ ഉദ്യാനം 2012-13 വര്‍ഷത്തില്‍ മോടി പിടിപ്പിക്കുന്നതിനായി എത്ര തുക ചെലവഴിച്ചു; അതില്‍ കേന്ദ്രഫണ്ട് എത്ര; എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം ലഭ്യമാക്കാമോ?

4299


മെഗാകള്‍ച്ചറല്‍ ഹബ്ബുകള്‍ 

ശ്രീ. സണ്ണി ജോസഫ് 
'' കെ. മുരളീധരന്‍ 
'' ജോസഫ് വാഴക്കന്‍ 
'' റ്റി.എന്‍. പ്രതാപന്‍
 
(എ)വിനോദസഞ്ചാര സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് മെഗാകള്‍ച്ചറല്‍ ഹബ്ബുകള്‍ ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

4300


വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനം 

ശ്രീ. തേറന്പില്‍ രാമകഷ്ണന്‍ 
'' പാലോട് രവി 
'' വി.ഡി. സതീശന്‍ 
'' സി.പി. മുഹമ്മദ് 

(എ)പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെ മാസ്റ്റര്‍ പ്ലാനുകളിലൂടെ വികസിപ്പിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

4301


സഞ്ചാരികള്‍ക്ക് താമസസൌകര്യത്തിന് ഡാറ്റാബേസ് 

ശ്രീ. പാലോട് രവി 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ് 
,, റ്റി. എന്‍. പ്രതാപന്‍ 

(എ)ടൂറിസം വകുപ്പ് സഞ്ചാരികളുടെ താമസസൌകര്യത്തിനായി ഡാറ്റാബേസ് തയ്യാറാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ടൂറിസം വികസനത്തിനും സഞ്ചാരികള്‍ക്ക് താമസസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇത് എത്ര മാത്രം പ്രയോജനപ്പെടുമെന്നാണ് കുരുതുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ? 

4302


സംസ്ഥാനത്തെ, ആയുര്‍വേദ ചികില്‍സാ കേന്ദ്രമാക്കാന്‍ ഒരുക്കങ്ങള്‍

ശ്രീ. വി.ഡി.സതീശന്‍ 
,, ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, കെ. മുരളീധരന്‍ 

(എ)സംസ്ഥാനത്തെ, ആയുര്‍വേദ ചികില്‍സാ കേന്ദ്രമാക്കാന്‍ വിനോദസഞ്ചാര വകുപ്പ് എന്തെല്ലാം ഒരുക്കങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ബി)ലോക പൈതൃക കേന്ദ്രമായി യുനെസ്ക്കോ അംഗീകരിച്ച പശ്ചിമഘട്ടത്തെ മുന്‍ നിര്‍ത്തി സംസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)ആയുര്‍വേദ രംഗത്തെ തൊഴിലാളികളെ പ്രചാരണ പരിപാടികളില്‍ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

4303


മാലിന്യപ്രശ്നവും വിനോദസഞ്ചാരവും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, സി. മമ്മൂട്ടി 
,, എം. ഉമ്മര്‍ 
,, പി. ഉബൈദുള്ള 

(എ) മാലിന്യപ്രശ്നം വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ടോ; 

(ബി) അതു പരിഹരിക്കാന്‍ ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്; വ്യക്തമാക്കുമോ; 

(സി) വിനോദസഞ്ചാരികളെത്തുന്ന ബസ് സ്റ്റാന്‍റുകള്‍, ബോട്ട് ജട്ടികള്‍, റയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍, ട്രെക്കിംഗ് പാതകള്‍ എന്നിവിടങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനും, ആകര്‍ഷകമാക്കുന്നതിനും ടൂറിസം വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ സമഗ്രപദ്ധതി തയ്യാറാക്കി നടപ്പാക്കുമോ?

4304


കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പദ്ധതി 

ശ്രീ. പി. എ. മാധവന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, ആര്‍. സെല്‍വരാജ് 
,, എ. പി. അബ്ദുള്ളക്കുട്ടി

(എ)വിനോദസഞ്ചാര പരിശീലനത്തിനും മാനവശേഷി വികസനത്തിനും ഉള്ള മികവിന്‍റെ കേന്ദ്രമാക്കി കിറ്റ്സിനെ ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4305


ഗ്രാമീണ ടൂറിസം പദ്ധതി 

ശ്രീ. സി. ദിവാകരന്‍

(എ)ടൂറിസം വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പങ്കാളികളാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; 

(ബി)കേന്ദ്ര സര്‍ക്കാരിന്‍റെ ഗ്രാമീണ ടൂറിസം പദ്ധതിയില്‍ നിന്ന് എത്ര തുകയാണ് ലഭിച്ചിട്ടുള്ളത്; അതില്‍ എത്രയാണ് ചെലവഴിച്ചത്?

4306


ടൂറിസം വകുപ്പിലും കെ.ടി.ഡി.സി.യിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം

ശ്രീ. എ. എം. ആരിഫ്

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.ടി.ഡി.സി. യിലും ടൂറിസം വകുപ്പിലും താല്‍ക്കാലിക അടിസ്ഥാനത്തില്‍ എത്ര പേരെ ഏതൊക്കെ തസ്തികകളില്‍ നിയമിച്ചു എന്നു വ്യക്തമാക്കാമോ; ഇത്തരം നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കാറുണ്ടോ; പത്രപരസ്യം നല്‍കാറുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4307


ചെറായി-മുനന്പം ബീച്ചുകളില്‍നിന്ന് ഡി.റ്റി.പി.സി.ക്ക് ലഭിച്ച വരുമാനം 

ശ്രീ. എസ്. ശര്‍മ്മ

(എ)ചെറായി മുനന്പം ബീച്ചുകളില്‍നിന്ന് വിവിധയിനത്തില്‍ 2011-2013 കാലയളവില്‍ ഡി.റ്റി.പി.സി.ക്ക് ലഭിച്ച വരുമാനം എത്രയെന്നും ഏതൊക്കെ ഇനത്തിലെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കാലയളവുകളില്‍ ചെറായി മുനന്പം എന്നീ ബീച്ചുകളില്‍ ഡി.റ്റി.പി.സി. നടത്തിയ നിര്‍മ്മാണ/നവീകരണ പ്രവൃത്തികള്‍ എന്തൊക്കെയെന്നും ഓരോ ഇനത്തിലും ചെലവായ തുകയെത്രയെന്നും വ്യക്തമാക്കുമോ; 

(സി)2011-2013 കാലയളവിലെ ഡി.റ്റി.പി.സി.യുടെ വരവു-ചെലവുകള്‍ സംബന്ധിച്ച സ്റ്റേറ്റുമെന്‍റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ?

4308


ബേക്കല്‍ പാര്‍ക്ക് വികസന പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസറഗോഡ് ജില്ലയിലെ ബേക്കല്‍ പാര്‍ക്ക് സുനാമിഫണ്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ടോ ; 

(ബി)കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ പാര്‍ക്ക് പൂര്‍ത്തിയാക്കാതെ അനാഥമായി കിടക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)പാര്‍ക്കിന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്ത് ബി.ആര്‍.ഡി.സി.ക്ക് വരുമാനം ഉണ്ടാക്കാവുന്ന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ? 

4309


കാസര്‍ഗോഡ് ജില്ലയിലെ ഹൌസ്ബോട്ടുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കാസര്‍ഗോഡ് ജില്ലയില്‍ വിവിധ മേഖലകളിലായി എത്ര ഹൌസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര വിദേശ / ആഭ്യന്തര യാത്രക്കാര്‍ ഇതില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

4310


വിനോദസഞ്ചാരവകുപ്പിന്‍റെ കൊല്ലംജില്ലയിലെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊല്ലം ജില്ലയില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)2011-2012, 2012-2013, 2013-2014 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ; 

(സി)2014-2015 സാന്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശം നല്‍കുമോ?

4311


ടൂറിസം സര്‍ക്യൂട്ടുകള്‍ 

ശ്രീ. ലൂഡി ലൂയിസ് 
,, എ. റ്റി. ജോര്‍ജ് 
,, ജോസഫ് വാഴക്കന്‍ 
,, സി. പി. മുഹമ്മദ്

(എ)സംസ്ഥാനത്ത് ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ:

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4312


അഷ്ടമുടിക്കായല്‍ ടൂറിസം സര്‍ക്യൂട്ട് വികസനം 

ശ്രീ. പി. കെ. ഗുരുദാസന്‍ 

(എ)അഷ്ടമുടിക്കായല്‍ ടൂറിസം സര്‍ക്യൂട്ട് വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, അതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; 

(സി)ഇതിന്‍റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുതപദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവ് എത്രയെന്നു കണക്കാക്കിയിട്ടുണ്ടോ?

4313


കോഴിക്കോട് ജില്ലയില്‍ ടൂറിസം പദ്ധതികള്‍

ശ്രീമതി കെ. കെ. ലതിക

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം ടൂറിസം പദ്ധതികളാണ് ആരംഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; 

(ബി)കോഴിക്കോട് ജില്ലയിലെ ലോകനാര്‍കാവ്, ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, കരിയാത്തന്‍പാറ എന്നീ ടൂറിസ്റ്റ് സ്പോട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4314


ഏറനാട് ആഡ്യന്‍പാറ ടൂറിസം വികസനം 

ശ്രീ. പി. കെ. ബഷീര്‍

(എ)മലപ്പുറം ജില്ലയില്‍ ഏതെല്ലാം ടൂറിസം പദ്ധതികളാണ് പുതുതായി പരിഗണനയിലുള്ളത്; 

(ബി)ഏറനാട് മണ്ഡലത്തിലെ ആഡ്യന്‍പാറ ടൂറിസം കേന്ദ്രത്തിന്‍റെ വികസനത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയ്ട്ടുള്ളത്; പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്നും വ്യക്തമാക്കാമോ? 

4315


സാന്‍റ്ബാങ്ക്സ് ടൂറിസം വികസനം

ശ്രീ. സി. കെ. നാണു

(എ)വടകര മുനിസിപ്പാലിറ്റിയിലെ സാന്‍റ്ബാങ്ക്സ് ടൂറിസം വികസനത്തെ ഉദ്ദേശിച്ചുകൊണ്ട് എത്ര ഫണ്ട് അനുവദിച്ചിട്ടുണ്ട്; എപ്പോഴാണ് ഫണ്ട് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ; 

(ബി)സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ അവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അവ കഴിയുന്നതും വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; 

(സി)ടൂറിസം വികസനത്തിനായി വടകര സാന്‍റ്ബാങ്ക്സിലെ സര്‍ക്കാര്‍ ഭൂമി ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ വടകരയില്‍ 2 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി ടൂറിസം വികസനത്തിനായി ആവശ്യപ്പെടാന്‍ സന്നദ്ധമാകുമോ?

4316


കര്‍ലാട് തടാകത്തിന്‍റെ ടൂറിസം സാധ്യതകള്‍ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ കര്‍ലാട് തടാകത്തിന്‍റെ ടൂറിസം സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തടാകത്തില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ഇതിനായി നടപ്പു സാന്പത്തികവര്‍ഷം എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാക്കുമോ?

4317


ചിത്രപ്രദര്‍ശനത്തിനു വേണ്ട പിന്‍ബോര്‍ഡുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

(എ)കനകക്കുന്ന് പാലസില്‍ ചിത്രപ്രദര്‍ശനത്തിനു വേണ്ട പിന്‍ബോര്‍ഡുകള്‍ വാങ്ങിയതില്‍ എ.ജി. കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തൊക്കെയായിരുന്നു എന്ന് അറിയിക്കാമോ; 

(ബി)അതുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസ് സൂപ്രണ്ട് 2012 ഡിസംബര്‍ 17-ാം തീയതി ടൂറിസം ഡയറക്ടര്‍ക്ക് അയച്ച കത്തിന്‍റെ ഉള്ളടക്കം വ്യക്തമാുമോ; 

(സി)ഈ കത്തിന്‍റെ അടിസ്ഥാനത്തിലും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (പി&പി) ഓഡിറ്റ് അന്വേഷണത്തിനു നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലും ടൂറിസം വകുപ്പ് കനകക്കുന്ന് കൊട്ടാരം സൂപ്രണ്ട് ശ്രീ. സൂബൈര്‍കുട്ടിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ: 

(ഡി)ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പ് വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

4318


മുറ്റിച്ചൂര്‍ പാലം ചില്‍ഡ്രന്‍സ് പാര്‍ക്ക് 

ശ്രീമതി ഗീതാ ഗോപി 

(എ)അന്തിക്കാട് പഞ്ചായത്തിലെ മുറ്റിച്ചൂര്‍ പാലത്തിനുസമീപം കനോലി കനാലിന്‍റെ തീരത്ത് സ്നേഹതീരം മാതൃകയില്‍ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; 

(ബി)വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചാല്‍, വിനോദസഞ്ചാര വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുമോയെന്ന് അറിയിക്കാമോ ? 

4319


ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയും തുന്പൂര്‍മൂഴിയെയും തമ്മില്‍ ബന്ധിപ്പിച്ചു തൂക്കുപാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ധലത്തിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയും ചാലക്കുടി അതിരപ്പിള്ളിയ്ക്കടുത്ത തുന്പൂര്‍മുഴിയെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള, 4.97 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച തൂക്കുപാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4320


നഗരൂര്‍ ആയിരവില്ലി ടൂറിസം പദ്ധതി 

ശ്രീ. ബി. സത്യന്‍

നഗരൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ആയിരവില്ലിപ്പാറയും ആയിരവില്ലി ക്ഷേത്രവുമുള്‍പ്പെടുന്ന പ്രദേശം ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്ഥലം എം. എല്‍.എ യും നഗരൂര്‍ ഗ്രാമപഞ്ചായത്തും നല്‍കിയ നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.