UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

646

അസൈഡ് ഫണ്ട് 

ശ്രീ.എ.എം.ആരിഫ്

(എ)2006-2011 കാലയളവില്‍ 'അസൈഡ്' ഫണ്ടിനത്തില്‍ എത്ര രൂപയാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനാകെ ലഭിച്ചത്; ഏതെല്ലാം പ്രോജക്ടുകള്‍ക്കാണ് ഈ തുക നീക്കിവെച്ചത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 'അസൈഡ്' ഫണ്ടിനത്തില്‍ എത്ര രൂപ ലഭിച്ചു; അത് ഏതെല്ലാം പദ്ധതികള്‍ക്കായാണ് നീക്കിവെച്ചിട്ടുളളത്;

(സി)കിന്‍ഫ്ര എത്ര രൂപയാണ് ചന്തിരൂര്‍ പൊതു മലിനീകരണ നിയന്ത്രണ പ്ലാന്‍റിനായി നീക്കിവെച്ചത്,

(ഡി)സംസ്ഥാന ഷെയര്‍ നല്‍കാത്തത് കാരണം അവിടെ പ്ലാന്‍റ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് നേടിയെടുക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?

647

കെ.എസ്.ഐ.ഡി.സി. ബിസിനസ്സ് സംഗമം 

ശ്രീ. വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, പാലോട് രവി 
,, സണ്ണി ജോസഫ് 

(എ)കെ.എസ്.ഐ.ഡി.സി. ബിസിനസ്സ് സംഗമം സംഘടിപ്പിക്കുകയുണ്ടായോ; വിശദമാക്കുമോ; 

(ബി)എങ്കില്‍ പ്രസ്തുത സംഗമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്തെ പെട്രോകെമിക്കല്‍ വ്യവസായരംഗത്ത് മുതല്‍മുടക്ക്, തൊഴില്‍ സാദ്ധ്യത എന്നിവയുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ പ്രസ്തുത സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു; വിശദമാക്കുമോ; 

(ഡി)പ്രസ്തുത ബിസിനസ്സ് സംഗമത്തിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

648

കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിലുള്ള കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ 

ശ്രീ. സണ്ണി ജോസഫ് 
,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ് 
, അന്‍വര്‍ സാദത്ത് 

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണിനു രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍, ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; 

(ബി)എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്; 

(സി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി. നല്‍കുന്നത്; വിശദമാക്കുമോ? 

649

സ്റ്റാര്‍ട്ട് അപ് വില്ലേജ് 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എ. റ്റി. ജോര്‍ജ് 
,, വി. ഡി. സതീശന്‍ 
,, ജോസഫ് വാഴക്കന്‍

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജിന് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദാംശങ്ങള്‍ നല്‍കുമോ ; 

(സി)എന്തെല്ലാം സൌകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ; 

(ഡി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കെ.എസ്.ഐ.ഡി.സി. നല്‍കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ?

650

കുറ്റ്യാടി നാളികേര പാര്‍ക്ക് 


ശ്രീമതി കെ. കെ. ലതിക

(എ)കെ.എസ്.ഐ.ഡി.സി. യുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ആരംഭിക്കാനിരിക്കുന്ന നാളികേര പാര്‍ക്കിന്‍റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത നാളികേര പാര്‍ക്ക് എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന കാര്യം വ്യക്തമാക്കുമോ?

651

കേരള സംസ്ഥാന ഡിറ്റര്‍ജന്‍റ് ആന്‍റ് കെമിക്കല്‍സിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കേരള സംസ്ഥാന ഡിറ്റര്‍ജന്‍റ് ആന്‍റ് കെമിക്കല്‍സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് വി. ആര്‍. എസ്. നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവോ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളില്‍ എത്ര ഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ; 

(സി)2006-ല്‍ വി. ആര്‍. എസ്. നടപ്പിലാക്കിയതിനു ശേഷം പ്രസ്തുത സ്ഥാപനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ശന്പള പരിഷ്ക്കരണം നടപ്പിലാക്കിയോ; വിശദമാക്കുമോ; 

(ഡി)ഏതു വര്‍ഷം മുതലാണ് ശന്പള പരിഷ്ക്കരണത്തിന് മുന്‍കാല പ്രാബല്യം നല്‍കിയതെന്ന് വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത ശന്പള പരിഷ്ക്കരണ ആനുകൂല്യത്തിന് 2006-ല്‍ വി. ആര്‍. എസ്. എടുത്തവര്‍ക്ക് അര്‍ഹതയുണ്ടോ; 

(എഫ്)പ്രസ്തുത ജീവനക്കാര്‍ക്ക് അര്‍ഹമായ ശന്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

652

മൊബിലിറ്റി ഹബ്ബുകള്‍ 

ശ്രീ. വി. ശശി

(എ)മൊബിലിറ്റി ഹബ്ബുകള്‍ക്കായി 2013-14 ലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തുക ഏതൊക്കെ പ്രവൃത്തിക്ക് എത്ര വീതം ചെലവാക്കിയെന്ന് വെളിപ്പെടുത്താമോ; 

(സി)ഈ സാന്പത്തിക വര്‍ഷം പുതുതായി എത്ര മൊബിലിറ്റി ഹബ്ബുകള്‍ നാളിതുവരെ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ഡി)മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

653

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ നിരക്ക് 

ശ്രീ. സി. ദിവാകരന്‍

കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എല്‍, റ്റി.ഇ.എല്‍.കെ, റ്റി.റ്റി.പി, എസ്.ഐ.എഫ്.സി. എന്നിവയുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് വിശദമാക്കാമോ?

654

റാന്നിയില്‍ കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക് 

ശ്രീ. രാജു എബ്രഹാം

(എ)റാന്നിയില്‍ സ്ഥാപിക്കാനുദ്ദേശിച്ച, കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്; 

(ബി)അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിനായി എത്ര ഏക്കര്‍ വസ്തുവാണ് പാട്ട വ്യവസ്ഥയില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുള്ളത്; ഇതിന്‍റെ വാര്‍ഷിക പാട്ടത്തുക എത്രയാണ്? ഏതൊക്കെ വര്‍ഷങ്ങളില്‍ പാട്ടത്തുക അടച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഏതെങ്കിലും വര്‍ഷത്തെ പാട്ടത്തുക അടയ്ക്കാനായി കുടിശ്ശികയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതുവര്‍ഷത്തെ; കുടിശ്ശികയായതിനുള്ള കാരണം വിശദമാക്കാമോ; 

(സി)അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണ നടപടികള്‍ വൈകുന്നതിന്‍റെ കാരണം വിശദമാക്കാമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റാന്നിയിലെ കിന്‍ഫ്രയുടെ ഈ സ്ഥലം ഉപയോഗപ്പെടുത്തി അപ്പാരല്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം നടത്തുന്നതിനോ, അതു സാധ്യമല്ലെങ്കില്‍, മറ്റേതെങ്കിലും വ്യവസായ പദ്ധതി നടപ്പാക്കുന്നതിനോ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ; 

(ഡി)ഈ സ്ഥലം ഉപയോഗപ്പെടുത്തി വ്യവസായ വികസനം നടപ്പിലാക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

655

കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ചിറക്കര ഭൂമി എറ്റെടുക്കല്‍ 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരുന്നുവോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത നടപടിയിലുള്ള പുരോഗതി എന്താണ്;

(സി)ഭൂമി എറ്റെടുക്കുന്നതിലേക്കുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്; തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ പ്രസ്തുത കാര്യം ഭൂവുടമകളെ അറിയിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചുവോ; 

(ഡി)ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്‍പോട്ട് പോകുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; ഇല്ലായെങ്കില്‍ കാരണം എന്താണ്; വിശദമാക്കാമോ?

656

കോഴിക്കോട് കിന്‍ഫ്ര പാര്‍ക്ക് 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കോഴിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ മൊത്തം എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്; അവ പുര്‍ണ്ണമായും വ്യവസായ യൂണിറ്റുകള്‍ക്ക് അലോട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അവശേഷിക്കുന്നവ എത്ര; 

(ബി)നിലവില്‍ അലോട്ട്മെന്‍റ് നടത്തിയ യൂണിറ്റുകള്‍ ഓരോന്നില്‍ നിന്നും ഒരു ചതുരശ്ര അടിയ്ക്ക് പ്രതിമാസം ഈടാക്കി വരുന്ന വാടക നിരക്ക് വെളിപ്പെടുത്താമോ; 

(സി)കിന്‍ഫ്ര പാര്‍ക്കില്‍ ഏതെല്ലാം വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം അലോട്ട് ചെയ്ത് കൊടുത്തിട്ടുണ്ട്; യൂണിറ്റിന്‍റെ പേര്, സ്ഥലത്തിന്‍റെ ഏരിയ, വാടക നിരക്ക് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ഡി)പ്രസ്തുത പാര്‍ക്കില്‍ ഇനി ശേഷിക്കുന്ന ഭൂമി എത്രയാണെന്ന് വിശദമാക്കാമോ?

657

ജല-വായു മലിനീകരണ സാധ്യതയനുസരിച്ച് വ്യവസായ സ്ഥാപനങ്ങളുടെ തരംതിരിക്കല്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ജല-വായു മലിനീകരണ സാധ്യതയനുസരിച്ച് ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളെയാണ് വിവിധ കാറ്റഗറികളിലായി തിരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ബി)റെഡ്, ഓറഞ്ച്. ഗ്രീന്‍ കാറ്റഗറികളിലായുള്ള വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; 

(സി)പ്രസ്തുത കാറ്റഗറികളിലുള്ള എത്ര വ്യവസായങ്ങള്‍ നിലവില്‍ കേരളത്തിലുണ്ടെന്ന് വെളിപ്പെടുത്തുമോ ?

658

 പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ/നഷ്ട കണക്ക് 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ ഓരോ സ്ഥാപനത്തിനും എത്ര ലാഭമാണു ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കാമോ ; 

(ബി)സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എത്ര രൂപയാണ് ടി സ്ഥാപനങ്ങള്‍ക്ക് നഷ്ടം ഉണ്ടായതെന്നും വ്യക്തമാക്കുമോ ?

659

'എമര്‍ജിംഗ് കേരള' നടത്തിപ്പ് ചെലവുകള്‍ 

ശ്രീ. വി. ശശി

(എ)2012 സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടന്ന എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനവേദിയൊരുക്കാന്‍ ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്താമോ; 

(ബി)സ്റ്റേജ് ക്രമീകരണങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്നും സ്റ്റേജ് ക്രമീകരണങ്ങള്‍ നടത്തുന്നതിന് ഏത് സ്ഥാപനത്തിനെയാണ് ചുമതലപ്പെടുത്തിയത് എന്നും വ്യക്തമാക്കാമോ; സ്റ്റേജ് ക്രമീകരണത്തിനായി തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നോ; ഏത് നടപടിക്രമം അനുസരിച്ചാണ് സ്റ്റേജ് ക്രമീകരണത്തിനായി സ്ഥാപനത്തെ തെരഞ്ഞെടുത്തത് എന്നു വ്യക്തമാക്കാമോ; 

(സി)എമര്‍ജിംഗ് കേരളയുടെ പരസ്യ പ്രചരണത്തിനായി ഏത് കന്പനിയെയാണ് നിയോഗിച്ചതെന്നും ഈ ഇനത്തില്‍ പ്രസ്തുത കന്പനിക്ക് നല്‍കിയ തുകയെത്രയെന്നും വ്യക്തമാക്കാമോ; 

(ഡി)ഉദ്ഘാടനവേദി അലങ്കരിക്കുന്നതിനും ശബ്ദസംവിധാനം ഒരുക്കുന്നതിനും അവതാരകര്‍ക്ക് പ്രതിഫലം നല്‍കിയതിനുമായി ചെലവാക്കിയ തുക ഇനംതിരിച്ച് വെളിപ്പെടുത്തുമോ; 

(ഇ)എമര്‍ജിംഗ് കേരളയ്ക്കായി മൂന്നു ദിവസത്തെ ഭക്ഷണത്തിനും താമസത്തിനുമായി ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ; 

(എഫ്)എമര്‍ജിംഗ് കേരളയിലൂടെ കേരളത്തില്‍ എത്ര തുകയുടെ നിക്ഷേപം നടന്നുവെന്നും നിക്ഷേപം നടത്തിയ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

660 'എമര്‍ജിംഗ് കേരള' രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യവസായങ്ങള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)സംസ്ഥാന സര്‍ക്കാര്‍ നടത്തിയ 'എമര്‍ജിംഗ് കേരള' പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര വ്യവസായങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്; 

(ബി)ഏതെല്ലാം വ്യവസായങ്ങളാണ് ആരംഭിച്ചതെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;

(സി)ഈ സാന്പത്തിക വര്‍ഷം പുതിയ വ്യവസായ സ്ഥാപനങ്ങള്‍ എന്തെങ്കിലും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി)എങ്കില്‍ അവ പൊതു മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ എന്നു വ്യക്തമാക്കുമോ?

661

എമര്‍ജിംഗ് കേരള 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)വ്യവസായ മേഖലയെ ഉദ്ദീപിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച "എമര്‍ജിംഗ് കേരള'യിലൂടെ സംസ്ഥാനത്ത് ഇതുവരെ എത്ര വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)എമര്‍ജിംഗ് കേരള സംഘടിപ്പിച്ചതിന്‍റെ ഭാഗമായി സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര തുക ചെലവായിട്ടുണ്ട്; വ്യക്തമാക്കാമോ?

662

എമര്‍ജിംഗ് കേരള മീറ്റിലെ പദ്ധതികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, ചിറ്റയം ഗോപകുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. പി. തിലോത്തമന്‍ 

(എ)2012 - സെപ്തംബര്‍ മാസത്തില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ ആകെ എത്ര പദ്ധതികളാണ് അവതരിപ്പിച്ചതെന്ന് വ്യക്തമാക്കാമോ; 

(ബി)എമര്‍ജിംഗ് കേരളയില്‍ എത്ര ധാരണാപത്രം ഒപ്പിട്ടു; ഓരോന്നിന്‍റെയും പണി ആരംഭിച്ചത് എപ്പോള്‍; ഇതുവരെയായി നടത്തിയ നിക്ഷേപം എത്രയാണ്; 

(സി)എമര്‍ജിംഗ് കേരള മീറ്റിന് ആകെ എത്ര കോടി രൂപയാണ് ചെലവായത്; വ്യക്തമാക്കാമോ;

663

'എമര്‍ജിംഗ് കേരള'യുടെ പ്രവര്‍ത്തനം 

ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. സി. കെ. സദാശിവന്‍ 
,, പി. റ്റി. എ. റഹീം 
,, ബി. സത്യന്‍

(എ)സര്‍ക്കാര്‍ സംഘടിപ്പിച്ച 'എമര്‍ജിംഗ് കേരള'യുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ ;

(ബി)എത്ര പദ്ധതി നിര്‍ദ്ദേശങ്ങളാണ് 'എമര്‍ജിംഗ് കേരള' നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; ഇതില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞവ എത്രയായിരുന്നു ; 

(സി)'എമര്‍ജിംഗ് കേരള'യില്‍ മൊത്തം എത്ര പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി ; വ്യവസായവകുപ്പ് മാത്രം എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു ; പ്രഖ്യാപിത പദ്ധതികളില്‍ എത്രയെണ്ണം ആരംഭിക്കാനായി ; ഈ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതുന്ന പദ്ധതികള്‍ ഏതൊക്കെ ; 

(ഡി)ഐ.ടി. വകുപ്പിനുകീഴില്‍ പ്രഖ്യാപിച്ചിരുന്ന 6 പദ്ധതികള്‍ക്ക് നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നത് സംബന്ധിച്ച് വകുപ്പ് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; 

(ഇ)10 രാജ്യങ്ങളില്‍നിന്നായി 40,000 കോടിയിലേറെ രൂപയുടെ നിര്‍ദ്ദേശങ്ങള്‍ പദ്ധതിക്കായി ലഭിച്ചതായി സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്നും അവയില്‍ ഏതിലെല്ലാം ധാരണാപത്രം ആയിട്ടുണ്ടെന്നും വിശദമാക്കുമോ ; ശേഷിക്കുന്നവ എന്നത്തേക്ക് ആകുമെന്നാണ് കരുതുന്നത് ; 

(എഫ്)ഫോക്ക്സ് വാഗണ്‍, എന്‍ജിന്‍ അസംബ്ലിംഗ് യൂണിറ്റിനായി 2000 കോടിയുടെ പദ്ധതി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവോ ; എങ്കില്‍ ഇതിന് വിരുദ്ധമായി കന്പനി നടത്തിയ പ്രസ്താവന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ; വിശദമാക്കുമോ ?

664

2003-ലെ ആഗോളനിക്ഷേപകസംഗമം 

ശ്രീ. ഇ. പി. ജയരാജന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍ 
,, കെ. സുരേഷ് കുറുപ്പ് 

(എ)2003-ല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോളനിക്ഷേപക സംഗമത്തേയും അതിന്‍റെ തുടര്‍നടപടികളെയും കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; ആഗോളനിക്ഷേപകസംഗമത്തെ മുന്‍നിര്‍ത്തി ഉയര്‍ത്തിക്കാട്ടിയ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതായി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ആഗോളനിക്ഷേപകസംഗമത്തിലൂടെ എത്ര തുകയുടെ പദ്ധതികള്‍ ലഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്; ലഭിച്ചവ എത്ര; ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞവ എത്ര; ഇതില്‍ പ്രാവര്‍ത്തികമായവ ഏവ; 

(സി)ആഗോളനിക്ഷേപകസംഗമത്തില്‍ പ്രധാനമന്ത്രി എത്ര തുകയ്ക്കുള്ള എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു; ഏതൊക്കെ ഇതിനകം നടപ്പിലാക്കാനായി; ബാക്കി നടപ്പിലാക്കാനുള്ളവ ഏവ; 

(ഡി)ആഗോളനിക്ഷേപകസംഗമത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളോ പൊതുമേഖലാസ്ഥാപനങ്ങളോ പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നോ; എന്തു തുകയ്ക്കുള്ള ഏതെല്ലാം പദ്ധതികളാണ് സമര്‍പ്പിച്ചിരുന്നത്; ഇവയില്‍ നടപ്പിലാക്കാനാകാത്തവ എത്ര; 

(ഇ)ആഗോളനിക്ഷേപകസംഗമത്തിന് എന്തു തുക ചെലവ് വരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്; എന്തു തുക ചെലവായി; ഇതില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവായതെത്ര; 

(എഫ്)പ്രസ്തുത സംഗമത്തിന്‍റെ പരസ്യത്തിനും പ്രചാരണത്തിനും, മാധ്യമങ്ങളിലൂടെയുള്ളതുള്‍പ്പെടെ എന്തു തുക ചെലവഴിച്ചു; വിശദമാക്കുമോ?

665

കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് വെളിപ്പെടുത്താമോ; 

(ബി)ഓരോ പദ്ധതിയും ഏതൊക്കെ നിക്ഷേപകരാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(സി)ഓരോ പദ്ധതിയ്ക്കുമായി എത്ര തുകയാണ് നിക്ഷേപകരില്‍ നിന്ന് കണ്ടെത്തിയതെന്ന് വിശദമാക്കാമോ; 

(ഡി)ഇതില്‍ ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബാക്കിയുള്ളവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?

666

കൊച്ചിയില്‍ നടന്ന "ജിം' മുഖേനയുള്ള നിക്ഷേപകസംരംഭം

 ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)കൊച്ചിയില്‍ നടന്ന "ജിം' സംരംഭത്തിന്‍റെ ഫലമായി സംസ്ഥാനത്ത് എത്ര നിക്ഷേപക സംരംഭങ്ങള്‍ ഇതിനകം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ വിദേശ നിക്ഷേപം, ആഭ്യന്തര നിക്ഷേപം എന്നിവയുടെ കണക്ക് പ്രതേ്യകം വ്യക്തമാക്കാമോ;

(സി)"ജിം' സംഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എത്ര തുക ചെലവഴിക്കേണ്ടി വന്നു എന്ന് വ്യക്തമാക്കാമോ?

667

മലപ്പുറം ജില്ലയിലെ പാലൂര്‍ക്കോട്ട, വ്യവസായ ഏരിയയായി പ്രഖ്യാപിക്കല്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ പാലൂര്‍ക്കോട്ട, വ്യവസായ ഏരിയയായി പ്രഖ്യാപിക്കണ മെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 


(ബി)എങ്കില്‍ ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

668

കാസര്‍ഗോഡ് താപനിലയം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കാസര്‍ഗോഡ് ജില്ലയില്‍ വ്യവസായവകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി ആരംഭിക്കുമെന്നു പ്രഖ്യാപിച്ച താപനിലയം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ? 

669

പ്രവര്‍ത്തനരഹിതമായ വ്യവസായ എസ്റ്റേറ്റുകളുടെ ഭൂമി

 ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍ 
,, ഡോ.എന്‍. ജയരാജ് 
,, പി.സി.ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 

(എ)സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തനരഹിതമായവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രവര്‍ത്തനരഹിതമായ പ്രസ്തുത സ്ഥാപനങ്ങളുടെ ഭൂമി സംബന്ധിച്ച് എടുത്ത തീരുമാനം വ്യക്തമാക്കുമോ;

(സി)ഇത്തരത്തിലുളള ഭൂമിയുടെമേല്‍ ഊഹക്കച്ചവടം നടത്തുന്നത് തടയുന്നതിനു നടപടി സ്വീകരിക്കുമോ ?

670

പൊതുമേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം

ശ്രീ.പി.സി.ജോര്‍ജ് 
ഡോ.എന്‍.ജയരാജ് 
ശ്രീ.റോഷി അഗസ്റ്റിന്‍ 
'' എം.വി.ശ്രേയാംസ് കുമാര്‍

(എ)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിച്ച് ലാഭകരമാക്കുന്നതിനും തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമാണ്; 

(ബി)ഇപ്രകാരം പൊതുമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി)സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ, വെല്ലുവിളികള്‍ അതിജീവിച്ച് മുഖ്യധാരയില്‍ എത്തിക്കുന്നതിനുളള ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

671

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നതിന് നടപടി 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുമോ; 

(ബി)നഷ്ടത്തിലായ പ്രസ്തുത സ്ഥാപനങ്ങളെ ലാഭത്തിലാക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നുള്ള വിവരം നല്‍കുമോ; 

(സി)ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ?

672

ഇന്‍കെല്‍ പദ്ധതി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)അടിസ്ഥാന സൌകര്യവികസനരംഗത്ത് ഇന്‍കെല്‍ നിലവില്‍ ഏതെല്ലാം പദ്ധതികളാണ് നിര്‍വ്വഹിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ; 

(ബി)ഇന്‍കെല്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം നടത്തിവരുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികളുടെ ഓരോന്നിന്‍റെയും പ്രതീക്ഷിത പദ്ധതിച്ചെലവും യഥാര്‍ത്ഥ ചെലവും വെളിപ്പെടുത്താമോ; നിര്‍മ്മാണം മുടങ്ങിയിരിക്കുന്ന പദ്ധതികള്‍ എന്തെങ്കിലും ഉണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്താമോ ? 

673 കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി 

ശ്രീ. റ്റി. വി. രാജേഷ്

(എ)കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

674

സംസ്ഥാനത്തെ എല്‍.എന്‍.ജി.യുടെ ഉപയോഗം 

ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
,, എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 

(എ)സംസ്ഥാനത്ത് എല്‍.എന്‍.ജി.യുടെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം വ്യവസായസ്ഥാപനങ്ങളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നു വ്യക്തമാക്കുമോ; 

(സി)ഇതിലൂടെ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്നു വിശദമാക്കുമോ? 

675

അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി 

ശ്രീ. എം. എ. ബേബി


(എ)തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള "അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി' യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ എത്ര ശതമാനം ഇതിനകം ചെലവഴിച്ചിട്ടുണ്ട്; 

(ബി)റെയില്‍ കോറിഡോറിന്‍റെ റൂട്ട് അന്തിമമായി അംഗീകരിക്കുകയുണ്ടായോ; എത്ര ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടതായി വരും; അക്വിസിഷനുവേണ്ടി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(സി)ഈ പദ്ധതിയുടെ കണക്കാക്കപ്പെട്ട മൊത്തം ചെലവ്, വയബിലിറ്റി, ബ്രേക്ക് ഈവന്‍ പീരീഡ് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ഡി)നിലവിലുള്ള റയില്‍വേ ലൈനിനോടനുബന്ധിച്ചല്ലാതെയുള്ള റൂട്ടുകള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം റൂട്ടുകള്‍ എന്ന് വിശദമാക്കാമോ?

<<back

next page>>

                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.