UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

676

കരിമണല്‍ ഖനനം സംബന്ധിച്ച സര്‍ക്കാര്‍ നയം 

ശ്രീ. എം. എ. ബേബി 
ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. പി. കെ. ഗുരുദാസന്‍ 
,, ആര്‍. രാജേഷ്

(എ)സംസ്ഥാനത്തെ കരിമണല്‍ ശേഖരം ചൂഷണം ചെയ്യുന്നതിന് സ്വകാര്യമേഖലയ്ക്ക് വേണ്ടി വിദേശ ബഹുരാഷ്ട്ര കുത്തക കന്പനികള്‍ രഹസ്യ സര്‍വ്വേ നടത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും വിവരം ലഭിച്ചിരുന്നുവോ; എങ്കില്‍ അത് എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഖനനം സ്വകാര്യമേഖലയില്‍ നടത്തുന്നതിന് എമര്‍ജിംഗ് കേരളയില്‍ എന്തെങ്കിലും നിര്‍ദ്ദേശം വന്നിരുന്നോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(ഡി)പൊതുമേഖലയില്‍ മാത്രമായി ഖനനാനുവാദം നല്‍കുന്നതില്‍ സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാക്കുമോ?

677

കേരള സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് 

ശ്രീ.പുരുഷന്‍ കടലുണ്ടി

(എ)കേരള സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് അംഗങ്ങള്‍ ആരൊക്കെയാണ്; ബോര്‍ഡ് എത്ര തവണ യോഗം ചേരുകയുണ്ടായി;

(ബി)ബോര്‍ഡ് നാളിതുവരെ നടത്തിയ ശ്രമത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏതെല്ലാം മേഖലയില്‍ ഇന്‍വെസ്റ്റ്മെന്‍റ് പുതുതായി ഉണ്ടായിട്ടുണ്ട്; 

(സി)ഇന്‍വെസ്റ്റ്മെന്‍റ് നേടുന്നതിനായി ബോര്‍ഡ് നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ ? 

678

കാസര്‍ഗോഡ് ജില്ലയിലെ ബോക്സൈറ്റ് ഖനനം 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, സണ്ണിജോസഫ് 
,, ബെന്നി ബെഹനാന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ ; 

(ബി)എങ്കില്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഇത് സംബന്ധിച്ച് നടന്ന ഇടപാടുകളെ സംബന്ധിച്ച് അനേ്വഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ ; 

(ഡി)ഈ വിഷയത്തിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ? 

679

കടലാടിപ്പാറ ഖനനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ കിനാവൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഏത് കന്പനിക്കാണ് അനുമതി നല്‍കിയതെന്നും എത്ര വര്‍ഷത്തേയ്ക്കാണ് അനുമതി നല്‍കിയതെന്നും വ്യക്തമാക്കാമോ;


(സി)ഈ പ്രദേശത്തെ ജൈവസന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകുന്ന ഈ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

680

കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍ പ്രകാരമുള്ള പാറഖനനം 

ശ്രീ. ബാബു എം. പാലിശ്ശേരി 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 1967-ലെ കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍ പ്രകാരം സംസ്ഥാനത്ത് പാറഖനനം നടത്തുന്നതിനു നല്‍കിയ അനുമതികള്‍ എത്രയാണെന്ന് ജില്ലതിരിച്ചു വെളിപ്പെടുത്തുമോ; 

(ബി)സംസ്ഥാനത്ത് ഇരുന്പയിര് ഖനനം നടത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തോ ഈ സര്‍ക്കാരിന്‍റെ കാലത്തോ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ; എങ്കില്‍, ആര്‍ക്കെല്ലാം; വിശദമാക്കുമോ? 

681

പാറ പൊട്ടിക്കുന്നതിനുള്ള പെര്‍മിറ്റ് 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സ്വകാര്യ-സര്‍ക്കാര്‍ ഭൂമികളില്‍ നിന്ന് പാറ പൊട്ടിക്കുന്നതിന് പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; 

(ബി)പാറ പൊട്ടിക്കുന്നതിന് പെര്‍മിറ്റ് നല്‍കുന്നതിനുള്ള അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ ; 

(സി)പെര്‍മിറ്റ് കൂടാതെ പാറ പൊട്ടിക്കുന്നത് കണ്ടെത്തിയാല്‍ നല്‍കുന്ന ശിക്ഷകള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?

682

ക്വാറികള്‍ നല്‍കുന്ന റോയല്‍റ്റി 

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്ത് സര്‍ക്കാരിലേയ്ക്ക് റോയല്‍റ്റി നല്‍കി പ്രവര്‍ത്തിക്കുന്ന എത്ര ക്വാറികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ക്വാറികള്‍ക്ക് റോയല്‍റ്റി ചുമത്തുന്നതിന്‍റെ മാനദണ്ധം, നിരക്ക് എന്നിവ വ്യക്തമാക്കുമോ;

683

ക്വാറികളില്‍ നിന്നുള്ള റോയല്‍റ്റി കുടിശ്ശിക

 ശ്രീമതി കെ. കെ. ലതിക

(എ)2011-12, 2012-13 സാന്പത്തിക വര്‍ഷങ്ങളില്‍ ക്വാറികളുടെ റോയല്‍റ്റി ഇനത്തില്‍ മൈനിംഗ് & ജിയോളജി വകുപ്പിന് എത്ര തുക വീതം ലഭിച്ചു എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാരിലേക്ക് പിരിഞ്ഞു കിട്ടാനുള്ള ഇതുവരെയുള്ള കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കുടിശ്ശിക ഈടാക്കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

684

സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് 

ശ്രീ. എ. എ. അസീസ് 
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി സ്വകാര്യ മാനേജ്മെന്‍റിന്‍റെ കീഴില്‍ ഏതെല്ലാം കളിമണ്‍ ഖനന കന്പനികളാണ് പ്രവര്‍ത്തിക്കുന്നത്; 

(ബി)പ്രസ്തുത കന്പനികളില്‍ സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ഫണ്ട് രൂപവത്കരിച്ച് ചെലവഴിക്കുന്നുണ്ടോ; 

(സി)എങ്കില്‍ 2012-13 സാന്പത്തിക വര്‍ഷത്തില്‍ ഓരോ കന്പനിയും ചെലവാക്കിയ തുക എത്രയാണ്;

(ഡി)പ്രസ്തുത ഫണ്ടില്‍ നിന്നും തുക കൃത്യമായി ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; എങ്കില്‍ അതെന്താണെന്ന് വ്യക്തമാക്കുമോ?

685

സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിയും കയറ്റുമതിയും 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട്, നെടുന്പാശ്ശേരി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍വഴി കഴിഞ്ഞ അഞ്ച് സാന്പത്തികവര്‍ഷത്തില്‍ നിയമാനുസൃതം ഇറക്കുമതി ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ ലഭ്യമാക്കുമോ ; 

(ബി)പ്രസ്തുത കാലയളവില്‍ നിയമാനുസൃതം കയറ്റുമതി ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കുകളും ലഭ്യമാക്കുമോ ? 

686

ക്വാറി-ക്രഷര്‍ പെര്‍മിറ്റ് 

ശ്രീ. പി. ഉബൈദുള്ള

(എ)ക്വാറി-ക്രഷര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ജിയോളജി വകുപ്പില്‍ നിന്നും പാറകള്‍ക്കുള്ള പെര്‍മിറ്റ് നിര്‍ത്തിവെച്ച സാഹചര്യം വ്യക്തമാക്കുമോ; 

(സി)പെര്‍മിറ്റ് നല്‍കുന്ന നടപടി പുന:സ്ഥാപിക്കുമോ;

(ഡി)ജിയോളജി വകുപ്പിനെ നോഡല്‍ ഏജന്‍സിയായി അംഗീകരിച്ച് പെര്‍മിറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; 

(ഇ)സമഗ്ര ക്വാറി സംരക്ഷണനിയമം നടപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

687

പരിസ്ഥിതി ലോല വില്ലേജുകളില്‍ ക്വാറി പ്രവര്‍ത്തനം

 ശ്രീമതി കെ. കെ. ലതിക

(എ)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ഇ. എസ്. എ. ആയി പ്രഖ്യാപിക്കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഏതെല്ലാം വില്ലേജുകളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് മൈനിംഗ് & ജിയോളജി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ക്വാറികള്‍ ഓരോന്നും എത്ര വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും അവ പരിസ്ഥിതി നാശം വരുത്തുന്നുണ്ടെന്ന വിധത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?

688

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 

ശ്രീ. പി. റ്റി. എ. റഹീം 

(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെയും, റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിജ്ഞാപനത്തിന്‍റെയും തുടര്‍ച്ചയായി സംസ്ഥാനത്തെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വിശദമാക്കുമോ; 

(ബി)ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കപ്പെട്ട 123 വില്ലേജുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ? 

689

ധാതുമണല്‍ ഖനനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍
 
(എ)സംസ്ഥാനത്തെ ധാതുസന്പുഷ്ടമായ മണല്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട് ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസുകളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ; 

(ഡി)അനധികൃതമണല്‍ കടത്തല്‍ നിര്‍ത്തലാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ; 

(ഇ)സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ധാതുമണല്‍ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ; 

(എഫ്)സംസ്ഥാനത്ത് നിലവില്‍ എത്ര കന്പനികള്‍ ധാതുമണല്‍ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ള വിവരം, സര്‍ക്കാര്‍/പൊതുമേഖല എന്നീ വിഭാഗത്തില്‍ ഇനംതിരിച്ച് ലഭ്യമാക്കുമോ?

690

കൈത്തറി വ്യവസായം 

ശ്രീ. വി. ശശി

(എ)തറികളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം, ഉല്പാദനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ കൈത്തറി വ്യവസായത്തിന് ഇന്ത്യയില്‍ എത്രാമത്തെ സ്ഥാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ഏജന്‍സി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കേരളത്തിന്‍റെ സ്ഥാനം എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)കേന്ദ്ര സര്‍ക്കാരിന്‍റെ 2012-2013, 2013-2014 എന്നീ വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ കൈത്തറി വ്യവസായത്തിന് നീക്കിവച്ച തുകയില്‍ നിന്നും കേരളത്തിന്‍റെ സ്ഥാനത്തിന് ആനുപാതികമായി ലഭിക്കേണ്ട തുകയെത്രയെന്നും, 2012-13 വര്‍ഷത്തിലും 2013-14 വര്‍ഷത്തില്‍ 30.11.2013 വരെയും ലഭിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?

691

കൈത്തറി വ്യവസായത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി

 ശ്രീ.വി.ശശി

(എ)കൈത്തറി വ്യവസായത്തിന് വേണ്ടി ആവിഷ്കരിച്ചിട്ടുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്നും ഇവ ഓരോന്നിനും 2010-11 മുതല്‍ 2013-14 വരെയുളള ഓരോ വര്‍ഷങ്ങളിലും ബഡ്ജറ്റില്‍ വകകൊളളിച്ചിരുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയും എത്രവീതമെന്നും വ്യക്തമാക്കാമോ; 

(ബി)മുകളില്‍ പരാമര്‍ശിച്ച പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക പദ്ധതി തിരിച്ച് വ്യക്തമാക്കുമോ; 

(സി)ചെലവഴിച്ച തുക പൂര്‍ണ്ണമായും ലഭിച്ചില്ലായെങ്കില്‍ അതിനുളള കാരണമെന്താണെന്നും; ചെലവായ തുക പൂര്‍ണ്ണമായും ലഭിക്കാന്‍ സ്വീകരിച്ച നടപടികളെന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?

692

കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്‍ നവീകരിക്കുന്നതിനുള്ള നടപടി 

ശ്രീ. ജി. എസ്. ജയലാല്‍ 

(എ)കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന് നിലവില്‍ എത്ര തുകയുടെ സാന്പത്തികബാദ്ധ്യത ഉണ്ട്; ആയത് ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം ബാദ്ധ്യതയുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുക മില്ലിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)സ്പിന്നിംഗ് മില്‍ നവീകരിക്കുന്നതിലേയ്ക്ക് ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

693

കൊല്ലം പാര്‍വ്വതി മില്ലിന്‍റെ സ്ഥലം ഏറ്റെടുക്കാന്‍ നടപടി 

ശ്രീ.പി.കെ.ഗുരുദാസന്‍

(എ)നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍റെ കീഴിലുളള പ്രവര്‍ത്തനരഹിതമായ കൊല്ലം പാര്‍വ്വതി മില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമോ;

(ബി)പ്രസ്തുത ഭൂമി ഏറ്റെടുത്ത് കൊല്ലത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വിട്ടുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥലം എം.എല്‍.എയുടെ 21.06.2013-ലെ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

694

ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ നവീകരണം 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനെ നവീകരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)കോട്ടയം ടെക്സ്റ്റൈല്‍സിന്‍റെ നവീകരണത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; 

(സി)കോട്ടയം ടെക്സ്റ്റൈല്‍സില്‍ ഒരു ടെക്സ്റ്റൈല്‍ ടെക്നോളജി കോളേജ് തുടങ്ങുന്നതിന് നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇത് സംബന്ധിച്ച ആവശ്യത്തിന്‍മേല്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ; വ്യവസായവകുപ്പിലെ ഇത് സംബന്ധിച്ചുള്ള ഫയല്‍ നന്പര്‍ അറിയിക്കാമോ?

695

ഉദുമ ടെക്സ്റ്റൈല്‍ മില്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുമേഖലയില്‍ പുതുതായി എത്ര വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; പേര് വിവരങ്ങള്‍ വിശദമാക്കാമോ; 

(ബി)ഇതില്‍ എത്ര എണ്ണത്തില്‍ ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്; ഉല്‍പാദനം തുടങ്ങാത്തത് ഏതൊക്കെ; തരംതിരിച്ച് വിശദമാക്കാമോ;

(സി)കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി സ്ഥാപിച്ചിട്ടുള്ള ഉദുമ ടെക്സ്റ്റൈല്‍ മില്ലില്‍ ഇതുവരെ ഉല്‍പാദനം തുടങ്ങാതിരിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ; 

(ഡി)തടസ്സങ്ങള്‍ നീക്കി ഉല്‍പാദനം ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ? 

696

ക്രാഫ്റ്റ് വില്ലേജുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍

 ശ്രീ. എം.എ. ബേബി

(എ)കേരള സ്റ്റേറ്റ് ഹാന്‍റിക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍, സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രാഫ്റ്റ് വില്ലേജുകളുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന ക്രാഫ്റ്റ് വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)സംസ്ഥാനത്തെ കരകൌശലവിദഗ്ദ്ധരെ അണിനിരത്തി, ഹാന്‍റിക്രാഫ്റ്റ്സ് ഉല്പാദിപ്പിച്ചുവരുന്ന പ്രമുഖകേന്ദ്രം ഏതാണെന്ന് കോര്‍പ്പറേഷന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത കേന്ദ്രത്തിന്‍റെ വികസനത്തിനുവേണ്ടി കോര്‍പ്പറേഷന്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ഡി)പ്രസ്തുത കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഹാന്‍റിക്രാഫ്റ്റുകള്‍ കോര്‍പ്പറേഷന്‍ ശേഖരിച്ചുവരുന്നുണ്ടോ; പ്രസ്തുത ക്രാഫ്റ്റ് വില്ലേജിലെ എത്ര കരകൌശലവിദഗ്ദ്ധര്‍ക്ക് കോര്‍പ്പറേഷന്‍ വായ്പ ലഭ്യമാക്കിയിട്ടുണ്ട്?

697

സ്മാര്‍ട്ട് സിറ്റി പദ്ധതി 

ശ്രീ. ബെന്നി ബെഹനാന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍

(എ)സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതി യഥാര്‍ത്ഥ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി)പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; 

(സി)പദ്ധതി നടത്തിപ്പിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ഡി)പദ്ധതി അനുസരിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്;

(ഇ)സ്മാര്‍ട്ട് സിറ്റിയുടെ പൂര്‍ണ്ണതോതിലുളള പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ ?

698

ഇ-ടെണ്ടറിംഗ് സംവിധാനം 

ശ്രീ.ഹൈബി ഈഡന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, പി.എ.മാധവന്‍ 
,, ജോസഫ് വാഴക്കന്‍
 
(എ)സംസ്ഥാനത്ത് ഇ-ടെണ്ടറിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; 

(സി)സര്‍ക്കാര്‍ ദര്‍ഘാസുകള്‍ ലളിതമായും വേഗത്തിലും ഓണ്‍ലൈനിലൂടെ നല്‍കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഈ സംവിധാനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ?

699

ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ സംവിധാനം 

ശ്രീ. പാലോട് രവി 
,, കെ. അച്ചുതന്‍ 
,, വി. റ്റി. ബല്‍റാം 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സംസ്ഥാനത്ത് ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; 

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത് ; 

(ഡി)പ്രസ്തുത സംവിധാനംവഴി എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത് ; വിശദമാക്കാമോ ? 

700

ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനുള്ള നടപടി 


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, ജോസഫ് വാഴക്കന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; 
(ബി)എങ്കില്‍ എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; 

(സി)സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

701

ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ പുരോഗതി 

ശ്രീ. ഇ.ചന്ദ്രശേഖരന്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. വി.ശശി 
''ഇ.കെ.വിജയന്‍
 
(എ)ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ സംസ്ഥാനത്ത് എത്ര ശതമാനം പൂര്‍ത്തിയായെന്ന് വ്യക്തമാക്കുമോ;

(ബി)ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്ത എത്രപേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തുവെന്നും ഇനി എത്രപേര്‍ക്ക് പ്രസ്തുത കാര്‍ഡ് ലഭിക്കാനുണ്ടെന്നുമുളള വിവരങ്ങള്‍ നല്‍കാമോ; 

(സി)ആധാര്‍ കാര്‍ഡുകളില്‍ മാതൃഭാഷയില്‍ സംഭവിക്കുന്ന തെറ്റുകള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അവ പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

702

ആധാര്‍ കാര്‍ഡ് 

ശ്രീ. എ.കെ. ബാലന്‍

(എ)ആധാര്‍ കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; ഓരോ ഏജന്‍സിയും ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ലഭ്യമാക്കുമോ; 

(സി)എത്ര പേര്‍ക്ക് ഇതിനകം ആധാര്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)സര്‍ക്കാരിന്‍റെ ഏതെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ഇ)ആധാര്‍ കാര്‍ഡിനെ ഒരു പൌരന്‍റെ ആധികാരിക തിരിച്ചറിയല്‍ രേഖയായി കേന്ദ്രസര്‍ക്കാര്‍ നിയമം മുഖേന നിശ്ചയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

703

ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ 

ശ്രീമതി ഗീതാ ഗോപി

(എ)കേരളത്തില്‍ ആധാര്‍ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കുന്ന വിവരം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആധാര്‍ എന്‍റോള്‍മെന്‍റുമുലം പൌരന് എന്തുനേട്ടമാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(സി)ആധാര്‍ കാര്‍ഡ് എന്തെല്ലാം ആവശ്യങ്ങള്‍ക്ക് പൌരന് ഉപയുക്തമാകും; വിശദമാക്കുമോ; 

(ഡി)രാജ്യത്തെ ഒരു പൌരന് നല്‍കുന്ന ആധികാരിക തിരിച്ചറിയല്‍ രേഖയാണ് "ആധാര്‍' കാര്‍ഡ് എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; 

(ഇ)ആധാര്‍ കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ആരാണെന്നും അവരെ നിയോഗിച്ചത് ആരാണെന്നും രാജ്യത്ത് നിലനല്‍ക്കുന്ന ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യുന്നതെന്നും വ്യക്തമാക്കുമോ ?

704

ഇ-പേയ്മെന്‍റ് ഗേറ്റ്വേ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. ഡി. സതീശന്‍ 

(എ)സംസ്ഥാനത്ത് ഇ-പേയ്മെന്‍റ് ഗേറ്റ്വേ നിലവില്‍ വന്നിട്ടുണ്ടോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ; 

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യമായിവരുന്ന പണമിടപാടുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ? 

705

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 

ഡോ. ടി. എം. തോമസ് ഐസക്

(എ)ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയ്ക്ക് സ്വന്തം ക്യാന്പസ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 

(ബി)2000-ല്‍ ഈ സ്ഥാപനത്തോടൊപ്പം ആരംഭിച്ച ഹൈദരാബാദിലേയും, ബാംഗ്ലൂരിലേയും, അലഹബാദിലേയും ട്രിപ്പിള്‍ ഐ.ടി.കള്‍ സ്വന്തം ക്യാന്പസിനുള്ളില്‍ കല്പിത സര്‍വ്വകലാശാല പദവി നേടിയെടുത്തു പ്രവര്‍ത്തിച്ചുവരുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സംസ്ഥാനത്തിന്‍റെ നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് എ.ഐ.സി.ടി.ഇയുടെ അംഗീകാരം നേടിയെടുക്കാന്‍ പോലും കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണ്; 

(ഡി)ബി.ടെക് കഴിഞ്ഞവര്‍ക്ക് ഉന്നത പഠനത്തിനായുള്ള നിര്‍ദ്ദിഷ്ട സ്ഥാപനം കെട്ടിട സൌകര്യത്തോടും അംഗീകൃത കോഴ്സുകളോടും കൂടി എന്നു നിലവില്‍ വരുമെന്ന് വെളിപ്പെടുത്താമോ; ഇതിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ഇ)ഐ.ടി. വകുപ്പിന്‍റെ പരിഗണനയില്‍ ഇരിക്കുന്ന നിര്‍ദ്ദിഷ്ട സ്ഥാപനത്തെ സംബന്ധിച്ച കാര്യങ്ങളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ നടപടി സ്വീകരിക്കാമോ? 

706

ഐ.ടി. മിഷന്‍റെ നേതൃത്വത്തില്‍ സ്വയം സംരംഭക പദ്ധതി

ശ്രീ. എം. എ. വാഹീദ് 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍

(എ)ഐ.ടി. മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്വയം സംരംഭക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍, ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(സി)തൊഴിലന്വേഷകരായ വിദ്യാര്‍ത്ഥികളേയും യുവജനങ്ങളെയും തൊഴിലുടമകളായി മാറ്റുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ബഡ്ജറ്റിന്‍റെ നിശ്ചിത ശതമാനം പ്രസ്തുത പദ്ധതിക്കായി നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഇ)ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികളുടെ പ്രചാരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

707

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പില്‍ തീരുമാനമാകാതെയുളള ഫയലുകള്‍ 

ശ്രീ.എ.പ്രദീപ്കുമാര്‍

(എ)ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പില്‍ തീരുമാനം കൈക്കൊളളുന്നതില്‍ കാലതാമസവും വീഴ്ചയും സംഭവിച്ചുകൊണ്ടിരുക്കുന്നതിനെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; 

(ബി)സംസ്ഥാനത്തിലെ ഐ.ടി. വികസനവുമായി ബന്ധപ്പെട്ട എത്ര ഫയലുകളില്‍ സമയബന്ധിതമായി നടപടികളില്ലാതെ തീരുമാനം നീണ്ടുപോയിക്കൊണ്ടിരിക്കുന്നു എന്ന് വിശദമാക്കുമോ; 

(സി)ഐ.ടി. വകുപ്പിന്‍റെ പരിഗണനയിലിരിക്കുന്ന ഫയലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളവ ഏതൊക്കെയാണെന്ന് പരിശോധിക്കാമോ; 

(ഡി)നിലവില്‍ എത്ര ഫയലുകള്‍ തീരുമാനം എടുക്കുന്നതിനായി ഐ.ടി വകുപ്പിന്‍റെ പരിഗണനയില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

708

കോഴിക്കോട് സൈബര്‍ പാര്‍ക്ക് നിര്‍മ്മാണം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പാര്‍ക്കിന്‍റെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാനാകും എന്ന് പറയാമോ?

709

കാസര്‍ഗോഡ് ജില്ലയിലെ ഐ.റ്റി. പാര്‍ക്കിന്‍റെ നിര്‍മ്മാണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുമുന്പ് തറക്കല്ലിട്ട ഐ.റ്റി. പാര്‍ക്കിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം എന്നാരംഭിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ? 

<<back  
                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.