UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

421

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ 

ശ്രീ. വി.എസ്. സുനില്‍ കുമാര്‍ 
'' കെ. രാജു 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. കെ. അജിത്

(എ)ബസ്സ് ചാര്‍ജ്ജ് പുനര്‍നിര്‍ണ്ണയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമ ചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എങ്കില്‍ എന്നാണ് സമര്‍പ്പിച്ചതെന്നും ശുപാര്‍ശകള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ബി)ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയം സംബന്ധിച്ച് കമ്മീഷന്‍ എന്തെങ്കിലും ശുപാര്‍ശകള്‍ നല്കിയിട്ടുണ്ടോ, വ്യക്തമാക്കുമോ;

(സി)പ്രസ്തുത കമ്മീഷന്‍ ശുപാര്‍ശകള്‍ എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

422

ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് 

ശ്രീ. എം. ചന്ദ്രന്‍

(എ)ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)ഇതിനായി നിയോഗിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ഡി)എന്തെല്ലാം ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്; 

(ഇ)കിലോമീറ്ററിന് എത്ര പൈസയുടെ വര്‍ദ്ധനവാണ് വരുത്തുവാനുദ്ദേശിക്കുന്നത്; വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് നിരക്കുകള്‍ പ്രതേ്യകം വ്യക്തമാക്കുമോ ?

 

423

ബസ്/ടാക്സി/ഓട്ടോ ചാര്‍ജ് വര്‍ദ്ധന 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബസ്/ടാക്സി/ഓട്ടോ ചാര്‍ജുകളില്‍ എത്ര തവണ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്; വര്‍ദ്ധനവ് വരുത്തിയ തീയതിയും തുകയും വ്യക്തമാക്കുമോ; 

(ബി)ഇപ്പോള്‍ സ്റ്റേജ് കാര്യേജ് അടക്കമുള്ളവയുടെ ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ബസ് ചാര്‍ജ് കിലോമീറ്റര്‍ കണക്കാക്കി വര്‍ദ്ധിപ്പിക്കുകയും ഫെയര്‍ സ്റ്റേജ് നിലനിര്‍ത്തുകയും ചെയ്യുന്നതുവഴി യാത്രക്കാര്‍ക്ക് അമിതമായ ചാര്‍ജ് കൊടുക്കേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഫെയര്‍ സ്റ്റേജ് പുന:പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

424

ബസ് ഓട്ടോ ടാക്സി യാത്രാ നിരക്കുകള്‍ 

ശ്രീ. പി. റ്റി. എ. റഹീം 

(എ)ബസ്, ഓട്ടോ, ടാക്സി യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ബസ് ചാര്‍ജ്ജുവര്‍ദ്ധനയ്ക്കുമുന്പ് സംസ്ഥാനത്തെ മുഴുവന്‍ റൂട്ടുകളിലെയും ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കാന്‍ ആര്‍.റ്റി.ഒ.മാരെ ചുമതലപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയിരുന്നുവോ; എങ്കില്‍, ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

425

കെ.എസ്.ആര്‍.ടി.സി.യില്‍ ജി.പി.ആര്‍.എസ്. സംവിധാനം

 ശ്രീ.പി.സി.വിഷ്ണുനാഥ്. 
'' വി.റ്റി.ബല്‍റാം 
'' ഹൈബി ഈഡന്‍ 
''എ.റ്റി.ജോര്‍ജ്

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ ജി.പി.ആര്‍.എസ്. സംവിധാനം ഏര്‍പ്പെടുത്താനുളള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കോര്‍പ്പറേഷന്‍റെ കാര്യക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കോര്‍പ്പറേഷന്‍റെ ഏതെല്ലാം തരത്തിലുളള ബസ്സുകളില്‍ പ്രസ്തുത സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്; വിശദമാക്കാമോ?

426

സ്വകാര്യ ബസ്റൂട്ടുകള്‍ ദീര്‍ഘിപ്പിച്ച നടപടി 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തലസ്ഥാന നഗരിയിലുള്‍പ്പെടെ സ്വകാര്യ ബസുകളുടെ റൂട്ട് എത്ര തവണ എത്ര ദൂരം വീതം വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ട്; 

(ബി)ഇത്തരത്തില്‍ റൂട്ടുകള്‍ ദീര്‍ഘിപ്പിക്കുന്നതു കൊണ്ട് സര്‍ക്കാരിനും കെ. എസ്. ആര്‍. ടി. സി. യ്ക്കും എന്തെങ്കിലും നേട്ടം ഉണ്ടാക്കാനായിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)തലസ്ഥാന നഗരത്തില്‍ ദീര്‍ഘിപ്പിച്ചു നല്‍കിയ റൂട്ടുകളില്‍ യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ സര്‍വ്വീസ് റദ്ദ് ചെയ്യുന്ന പ്രവണത നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)അനുവദിച്ചിട്ടുള്ള റൂട്ടുകളില്‍ സര്‍വ്വീസ് കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

427

ഓട്ടോറിക്ഷകളുടെ സ്ഥിതിവിവര കണക്ക് 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്ത് നിയമാനുസൃതം സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ എത്രയാണെന്ന് ജില്ലാടിസ്ഥാനത്തില്‍ കണക്കുകള്‍ വെളിപ്പെടുത്താമോ; 

(ബി)കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗര പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ എത്ര;

(സി)പ്രതിവര്‍ഷം ശരാശരി എത്ര ഓട്ടോറിക്ഷകള്‍ പുതുതായി സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?

428

കെ. എസ്. ആര്‍. ടി. സി. പുതുതായി നിരത്തിലിറക്കിയ ബസുകള്‍

 ശ്രീ. ആര്‍. രാജേഷ്

(എ)നടപ്പു സാന്പത്തിക വര്‍ഷം കെ. എസ്. ആര്‍. ടി. സി. എത്ര ഷാസികള്‍ വാങ്ങിയിട്ടുണ്ട്; പുതിയതായി എത്ര ബസുകള്‍ നിരത്തിലിറക്കി; 

(ബി)അന്യ സംസ്ഥാനത്തേയ്ക്ക് പുതിയ സര്‍വ്വീസുകള്‍ നടത്തുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(സി)മാവേലിക്കരയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ബാംഗ്ലൂര്‍ സര്‍വ്വീസിനായി വാഹനം അനുവദിക്കുമോ?

429

ഡീസലിന് പകരം സി. എന്‍. ജി. 

ശ്രീ. പി. കെ. ബഷീര്‍

(എ)കെ. എസ്. ആര്‍. ടി. സി. ബസുകളില്‍ ഡീസലിനു പകരം സി. എന്‍. ജി. ഉപയോഗിക്കാമെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

430

ബയോഡീസല്‍ 

ശ്രീ. എളമരം കരീം

(എ)വെളിച്ചെണ്ണയില്‍ നിന്ന് വേര്‍തിരിച്ച് എടുക്കാവുന്ന കൊക്കൊ മീഥൈല്‍, ഡീസലില്‍ ചേര്‍ത്ത് ബയോ ഡീസല്‍ തയ്യാറാക്കുകയും അത് ഉപയോഗിച്ച് കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകള്‍ ഓടിക്കുന്നതും ഇന്ധനചെലവ് കുറച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) നാളികേരത്തിന്‍റെ വിപണിക്ക്് പുത്തനുണര്‍വ് പകരുന്നതും കുറഞ്ഞ ചെലവില്‍ ബസ്സ് ഓടിക്കുന്നതുമായ കൊക്കൊ മീഥൈല്‍ ഡീസല്‍ ഉപയോഗിക്കുന്നതിന് സാധ്യതാപഠനം നടത്താന്‍ കെ. എസ്. ആര്‍. ടി. സി തയ്യാറാകുമോ; 

(സി)കര്‍ണ്ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായും കര്‍ണ്ണാടക സ്റ്റേറ്റ് ബയോ ഫ്യൂവല്‍ ബോര്‍ഡുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ നടപടി സ്വീകരിക്കാമോ?

431

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം 

ശ്രീ. പി. ഉബൈദുള്ള

(എ)കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് പെന്‍ഷനായവര്‍ക്ക് പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ബി)പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്പോള്‍ ഇതിന് മുടക്കം വന്നാലുണ്ടാകുന്ന അവസ്ഥ പരിശോധിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ ആലോചിക്കുന്നുണ്ടോ; 

(ഡി)ഇവരുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുന്നതിന് ആലോചനയുണ്ടോയെന്ന് വ്യക്തമാക്കുമോ?

432

കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ വിതരണം 

ശ്രീമതി പി. അയിഷാപോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ) കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ വിതരണം മുടങ്ങാനിടയായതിന്‍റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്; 
(ബി) സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

433

കെ.എസ്.ആര്‍.ടി.സി യിലെ പെന്‍ഷന്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമോ; അതെത്രയാണെന്നതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി)പെന്‍ഷന്‍ തുടര്‍ച്ചയായി മുടങ്ങുന്നതു മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

434

കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ വിതരണം 

ശ്രീ.മുല്ലക്കര രത്നാകരന്‍

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

435

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍

കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടോ; പെന്‍ഷന്‍ മുടങ്ങിയാല്‍ ഇവര്‍ എങ്ങനെ ജീവിക്കും എന്നത് ബോധ്യപ്പെട്ട് എന്തു പരിഹാരമാണ് കണ്ടെത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ; പെന്‍ഷന്‍കാരുടെ പ്രശ്നം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

436

കെ.എസ്.ആര്‍.ടി.സി. റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ്

 ശ്രീ. റ്റി. വി. രാജേഷ്

(എ)കെ.എസ്.ആര്‍.ടി.സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതെപ്പോള്‍; എത്ര ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; എത്രപേര്‍ക്കാണ് നിയമന ശുപാര്‍ശ അയച്ചിട്ടുള്ളത്; അതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; 

(ബി)ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്കെല്ലാം നിയമനം നല്കുന്നതിന് തടസ്സമെന്താണ്; വ്യക്തമാക്കാമോ; 

(സി)നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്കെല്ലാം നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

437

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)കെ.എസ്.ആര്‍.ടി.സിയിലെ താഴ്ന്ന വിഭാഗം ജീവനക്കാരെ അവരുടെ അപേക്ഷപ്രകാരമല്ലാതെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മറ്റ് വകുപ്പുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും അയക്കാറുണ്ടോ; 

(ബി)എങ്കില്‍ ഡെപ്യൂട്ടേഷന്‍ ലാവണത്തിലെ ശന്പളം നിശ്ചയിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ അവരുടെ ശന്പള നിരക്ക് മാനദണ്ഡമാക്കാറുണ്ടോ; 

(സി)സ്വന്തം അപേക്ഷപ്രകാരമല്ലാതെ പൊതുതാല്‍പ്പര്യപ്രകാരം മന്ത്രിമാരുടെ ഓഫീസുകളിലുള്‍പ്പെടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ജീവനക്കാരെ നിയമിക്കാറുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)അവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലെ താഴ്ന്ന നിരക്കിലെ ശന്പളവും സര്‍ക്കാര്‍ നിരക്കിലും താഴ്ന്ന ക്ഷാമബത്തയും മാത്രമേ നല്‍കുന്നുള്ളൂ എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)സ്വയം ആവശ്യപ്പെടാതെ പൊതുതാല്‍പ്പര്യത്തിന് വേണ്ടി പല അലവന്‍സുകളുമില്ലാതെ കുറഞ്ഞ ശന്പളത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലെ അര്‍ഹതപ്പെട്ട യാത്രാ പാസ് അനുവദിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമോ?

438

കെ. എസ്.ആര്‍.ടി.സി. വക ഭൂമി 

ശ്രീ. കെ. വി. വിജയദാസ്

(എ)കെ.എസ്.ആര്‍.ടി.സി.ക്ക് കേരളത്തില്‍ എത്ര ഏക്കര്‍ സ്ഥലമുണ്ടെന്ന്, ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; 

(ബി)പ്രസ്തുത ഭൂമിക്ക് എല്ലാംതന്നെ പട്ടയം ഉണ്ടോ; ഇല്ലെങ്കില്‍, ആയതിന്‍റെ കാരണം അറിയിക്കുമോ; 

(സി)പ്രസ്തുത ഭൂമിയുടെ പട്ടയങ്ങള്‍ നേടിയെടുക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദ വിവരങ്ങള്‍ നല്‍കുമോ? 

439

റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് കൊല്ലം ജില്ലയില്‍ ചെലവഴിച്ച തുക 

ശ്രീമതി പി. അയിഷാപോറ്റി

(എ)നടപ്പു സാന്പത്തികവര്‍ഷം കൊല്ലം ജില്ലയില്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ചെലവഴിച്ച തുക എത്രയാണ് ; 

(ബി)പ്രസ്തുത തുക ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ; 

(സി)പ്രസ്തുത കാലയളവില്‍ ജില്ലയില്‍ റോഡപകടങ്ങളില്‍പെട്ട് മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും എണ്ണം വ്യക്തമാക്കുമോ ?

440

അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ ലേലം 

ശ്രീ. ജോസ് തെറ്റയില്‍

(എ)കെ.റ്റി.ഡി.എഫ്.സി. അങ്കമാലിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ പൈലറ്റ് പ്രൊജക്ട് ആയി നിര്‍മ്മിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കം ഷോപ്പിംങ് കോംപ്ലക്സില്‍ സ്ഥലം ലേലം ചെയ്തതുവഴി കെ.റ്റി.ഡി.എഫ്.സി.-യ്ക്ക് ലഭ്യമായിട്ടുള്ള സെക്യൂരിറ്റി തുക എത്രയെന്ന് വെളിപ്പെടുത്താമോ ; 

(ബി)ഇപ്പോഴത്തെ പ്രതിമാസ വാടക ഇനത്തിലെ വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ ; 

(സി)ഈ തുക എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഈ ഇനത്തില്‍ കെ.റ്റി.ഡി.എഫ്.സി.-യ്ക്ക് ലഭിക്കുന്ന പലിശ എത്രയെന്നും വിശമാക്കാമോ ; 

(ഡി)സ്ഥലം ലേലത്തിനെടുത്തവരില്‍ സക്യൂരിറ്റി ഡെപ്പോസിറ്റ് പൂര്‍ണ്ണമായി അടക്കാത്തവര്‍ ആരെല്ലാമാണ് ; ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വിശദമാക്കാമോ ; 

(ഇ)സ്ഥലം ലേലത്തിനെടുത്തവരില്‍ സക്യൂരിറ്റി ഡെപ്പോസിറ്റ് പൂര്‍ണ്ണമായി അടച്ച് കരാര്‍ ഒപ്പിട്ട് സ്ഥാപനം തുടങ്ങിയവര്‍ ആരെല്ലാമെന്ന് വിശദമാക്കാമോ ; 

(എഫ്)സെക്യൂരിറ്റി ഡെപ്പോസിറ്റ് പൂര്‍ണ്ണമായി അടച്ച് കരാര്‍ ഒപ്പിട്ട ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് മുനിസിപ്പാലിറ്റിയില്‍ നിന്ന് ഡോര്‍ നന്പറും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുള്ളത് ; ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് ഇത് ലഭിക്കാനുള്ളത് ; കാലതാമസത്തിന് കാരണം വിശദമാക്കാമോ ?

441

അങ്കമാലി കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോംപ്ലക്സ് വാടകയ്ക്ക് നല്‍കല്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)കെ.ടി.ഡി.എഫ്.സി. അങ്കമാലിയില്‍ ബി. ഒ. ടി. അടിസ്ഥാനത്തില്‍ പൈലറ്റ് പ്രൊജക്ട് ആയി നിര്‍മ്മിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍-കം-ഷോപ്പിംഗ് കോംപ്ലക്സില്‍ ലേല ദര്‍ഘാസ് നടപടികളിലൂടെ ഓരോ നിലയിലും എത്ര സ്ഥലമാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത്; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)എത്ര സ്ഥലമാണ് ഇനി ലേലത്തില്‍ പോകാനുള്ളത്; പ്രസ്തുത സ്ഥലങ്ങള്‍ ലേലത്തില്‍ പോകുന്നതിനായി നാളിതുവരെ എത്ര തവണ ലേല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഈ സ്ഥലങ്ങള്‍ ലേലത്തില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?

442

കെ.എസ്.ആര്‍.റ്റി.സി. റദ്ദാക്കിയ ഷെഡ്യൂളുകള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)കെ.എസ്. ആര്‍.ടി.സി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി എത്ര ഷെഡ്യൂളുകള്‍ സ്ഥിരമായി റദ്ദാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഏതെല്ലാം ഷെഡ്യൂളുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അവ റദ്ദാക്കാനുള്ള കാരണങ്ങല്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ; 

443

കാസര്‍ഗോഡ് - കാഞ്ഞങ്ങാട് ബസ് ഡിപ്പോ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കെ. എസ്. ആര്‍. ടി. സി 2013 ജനുവരി 1 ന് ശേഷം പുതിയ എത്ര ബസ്സുകള്‍ വാങ്ങിയിട്ടുണ്ട്;

(ബി)പുതിയ ബസ്സുകളില്‍ എത്രയെണ്ണം വീതമാണ് കാസര്‍ഗോട്, കാഞ്ഞങ്ങാട് ഡിപ്പോകള്‍ക്ക് അനുവദിച്ചത്;

(സി)കാഞ്ഞങ്ങാട് ഡിപ്പോയില്‍ ആകെ എത്ര ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്;

(ഡി)ടി ഡിപ്പോയില്‍ എത്ര ഷെഡ്യൂളുകളാണ് അനുവദിച്ചിട്ടുള്ളത്;

(ഇ)കാസര്‍ഗോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ കാലപ്പഴക്കം ചെന്ന എത്ര ബസ്സുകള്‍ നിലവിലുണ്ട്;

(എഫ്)ഈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ;

444

ആലപ്പുഴയിലേക്കുളള ബസ് സര്‍വ്വീസുകള്‍ 

ശ്രീ.തോമസ് ചാണ്ടി

(എ)എടത്വാ ഡിപ്പോയില്‍ നിന്ന് കണ്ടംകരി-ചന്പക്കുളം വഴി ആലപ്പുഴയ്ക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് നെടുമുടി-പൂപ്പളളി-ചേന്നങ്കരി-കൈനകരിവഴി ആലപ്പുഴയ്ക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

445

മലപ്പുറം ജില്ലാ കെ.എസ്.ആര്‍.ടി.സി ഓഫീസ് നവീകരണം 

ശ്രീ. പി. ഉബൈദുള്ള
2
(എ)മലപ്പുറം ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്‍റെ സ്ഥല പരിമിതി മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും പുതിയത് നിര്‍മ്മിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?

(സി)ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ഡി)മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ നിര്‍മ്മിക്കുന്ന കാര്യം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമോ?

446

പുതുക്കാട് ബസ്സ്സ്റ്റേഷന്‍ പ്രവര്‍ത്തനം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് ബസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച എം.എല്‍.എ. അടക്കമുള്ളവര്‍ പങ്കെടുക്കുന്ന മാസംതോറുമുള്ള റിവ്യൂയോഗങ്ങളിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ ? 

447

പുതുക്കാട് ബസ്സ് സ്റ്റേഷന്‍ ഷെഡ്യൂളുകള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് ബസ്സ് സ്റ്റേഷനില്‍ നിന്ന് എത്ര ഷെഡ്യൂളുകളാണ് നടത്തുന്നത് എന്ന് വിശദമാക്കാമോ; 

(ബി)സാന്പത്തിക പ്രതിസന്ധിമൂലം എത്ര ഷെഡ്യൂളുകളാണ് പ്രസ്തുത ഡിപ്പോ നിര്‍ത്തലാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി)എം.എല്‍.എ നിര്‍ദ്ദേശിച്ച റൂട്ടുകളിലേക്കുള്ള ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

448 ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് ഓര്‍ഡിനറി/ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ മുഖേന എത്ര ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നും ഇതിലേയ്ക്കായി എത്ര ബസ്സുകള്‍ അനുവദിച്ചിരുന്നുവെന്നും അറിയിക്കാമോ; 

(ബി)ഈ ഡിപ്പോയില്‍ നിലവില്‍ എത്ര ഷെഡ്യൂളുകള്‍ ഓര്‍ഡിനറി/ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ മുഖേന ഓപ്പറേറ്റ് ചെയ്യുന്നുവെന്നും ഈ ആവശ്യത്തിലേയ്ക്കായി എത്ര ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(സി)ഏതെങ്കിലും ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആയത് പുന:പരിശോധിക്കുവാന്‍ സന്നദ്ധമാകുമോ; വിശദാംശം അറിയിക്കുമോ?

449

ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി

(എ)രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഓണേഴ്സ് പെര്‍മിറ്റുള്ള വാഹനങ്ങളില്‍ കൊണ്ട് പോകുന്നത് മോട്ടോര്‍ വാഹന നിയമലംഘനമാണോ; എങ്കില്‍ ഇത്തരത്തിലുള്ള എത്ര വാഹനങ്ങളുടെമേല്‍ നാളിതുവരെ നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ; 

(ബി)വില്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളും പായ്ക്ക് ചെയ്ത രാസവസ്തുക്കളടങ്ങിയ ഭക്ഷണപാനീയങ്ങളും സ്വകാര്യ ഉപയോഗ പെര്‍മിറ്റുള്ള വാഹനങ്ങളില്‍ വിതരണത്തിന് കൊണ്ട് പോകുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദനീയമാണോ; അല്ലെങ്കില്‍ ഇതിനായി ഉപയോഗിച്ചു വരുന്ന സ്വകാര്യ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാമോ?

450

വാഹനപെരുപ്പം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 

(എ)നിലവിലുള്ളതും പ്രതിദിനം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ മോട്ടോര്‍ വാഹനങ്ങളുടെ വര്‍ദ്ധനവ് മൂലം ഭാവിയിലുണ്ടായേക്കാവുന്ന ഗതാഗത പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ഈ വസ്തുതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ ?

451

റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ പദ്ധതി 

ശ്രീ. ബെന്നി ബെഹനാന്‍ 
,, അന്‍വര്‍ സാദത്ത് 
,, വര്‍ക്കല കഹാര്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)മോട്ടോര്‍ വാഹനവകുപ്പ് റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും തടയാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പദ്ധതി മോണിറ്റര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

452

മോട്ടോര്‍ വാഹന വകുപ്പിലെ അറിയിപ്പുകള്‍ എസ്.എം.എസ്, ഇ-മെയില്‍ വഴി ലഭ്യമാക്കുന്ന സംവിധാനം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, പി. എ. മാധവന്‍ 
,, എ. റ്റി. ജോര്‍ജ്

(എ)മോട്ടോര്‍ വാഹന വകുപ്പിലെ അറിയിപ്പുകള്‍ എസ്.എം.എസ്, ഇ-മെയില്‍ വഴി ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;
(സി)ഏതെല്ലാം തരം അറിയിപ്പുകളാണ് പ്രസ്തുത സംവിധാനം വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി)ആരെല്ലാമാണ് പ്രസ്തുത സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

453

ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)പല ജില്ലകളിലും മീറ്റര്‍ ഘടിപ്പിച്ച ഓട്ടോകളിലെ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, ഇവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)മീറ്ററില്‍ കാണിച്ച തുകയേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതിന് എന്തെങ്കിലും മാനദണ്ധം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

454

ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, ജി. എസ്. ജയലാല്‍ 
,, വി. ശശി 
,, ഇ. കെ. വിജയന്‍

(എ)സംസ്ഥാനത്ത് എത്ര ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഓരോ ജില്ലയിലും എത്ര വീതം;

(ബി)ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ; 

(സി)പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തന രീതികള്‍ വാഹനമോടിക്കുന്നവരെ പരിശീലിപ്പിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് വിശദീകരിക്കുമോ; 

(ഡി)ലൈസന്‍സിംഗ് സന്പ്രദായം കുറ്റമറ്റതാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

455 ഡ്രൈവിംഗ് സ്കൂളുകളുടെ നവീകരണം 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 

,, ബെന്നി ബെഹനാന്‍ 

,, ആര്‍. സെല്‍വരാജ് 

,, എം.എ. വാഹീദ്

(എ) ഡ്രൈവിംഗ് സ്കൂളുകള്‍ നവീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ഇതിന്‍റെ ഭാഗമായി എന്തെല്ലാം നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്; 

(സി)ഡ്രൈവിംഗ് സ്കൂളുകള്‍ ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)നവീകരണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരം നല്‍കുമോയെന്ന് വ്യക്തമാക്കാമോ? 

456

അനധികൃതമായി "കേരള സര്‍ക്കാര്‍' ബോര്‍ഡുവെച്ച വാഹനങ്ങള്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)അനധികൃതമായി "കേരളസര്‍ക്കാര്‍' ബോര്‍ഡു വെച്ച വാഹനങ്ങള്‍ ഓടുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏതെല്ലാം വാഹനങ്ങള്‍ക്കാണ് "കേരളസര്‍ക്കാര്‍' ബോര്‍ഡ് സ്ഥാപിക്കാന്‍ അര്‍ഹതയുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)അനധികൃത ബോര്‍ഡുകള്‍ വെച്ച് ഓടുന്ന എത്ര വാഹനങ്ങള്‍ക്കെതിരെ 2013 ജനുവരി 1 മുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിഴയായി എത്ര രൂപ ഈടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

457

ഗതാഗത വകുപ്പിന്‍റെ വരുമാനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)റോഡ് ടാക്സ്, ലൈസന്‍സ് ഫീ, വാഹന പരിശോധനയിലൂടെ ലഭിക്കുന്ന ഫൈന്‍ എന്നീ ഇനങ്ങളിലായി ഗതാഗത വകുപ്പിന് ഒരു വര്‍ഷം എന്തു തുക വരുമാനമായി ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഡ്രൈവിംഗ് ലൈസന്‍സ് ഫീ ഇനത്തില്‍ എത്ര രൂപയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ; 
(സി)വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീ ഇനത്തില്‍ ഓരോ വാഹനത്തിനും എത്ര രൂപയാണ് ഈടാക്കുന്നതെന്നും എത്ര വര്‍ഷത്തെ ഫീ മുന്‍കൂറായി ഈടാക്കുന്നുവെന്നും വ്യക്തമാക്കുമോ; 

(ഡി)ഗതാഗത വകുപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സേവനം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ഇ)ടാക്സ്, ഫീ, ഫൈന്‍ എന്നീ ഇനങ്ങളില്‍ ലഭിക്കുന്ന തുകയില്‍നിന്ന് റോഡ് സുരക്ഷയ്ക്കുവേണ്ടി എത്ര രൂപ ചെലവഴിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

458

വാഹന അപകടങ്ങള്‍ 

ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)അടുത്ത കാലത്ത് വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അതു സംബന്ധിച്ച് കഴിഞ്ഞ ആറുമാസത്തെ വിവരം ലഭ്യമാക്കാമോ;

(സി)മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കിയതിലൂടെ അധിക സാന്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?

459

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, എം. ഉമ്മര്‍

(എ)ഹെല്‍മെറ്റ് ധരിക്കാത്ത ടൂവീലര്‍ യാത്രക്കാരില്‍ നിന്ന് പിഴ ഇനത്തില്‍ 2013 ജനുവരി മുതല്‍ നവംബര്‍ 30 വരെ എന്തു തുക ഈടാക്കി; 

(ബി)ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ശേഷം അപകടമരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം; 

(സി)രോഗമോ, മറ്റ് ശാരീരിക വൈകല്യമോ മൂലം ഹെല്‍മെറ്റ് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നിയമ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ നിയമ വ്യവസ്ഥകളില്‍ ആവശ്യമായ മാറ്റം വരുത്തുമോ?

460

ഹെല്‍മെറ്റ് ഉപയോഗം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയശേഷം ഇത്തരം വാഹനയാത്രക്കാര്‍ക്ക് വാഹനാപകടങ്ങളില്‍ സാരമായി പരിക്കുപറ്റുന്നതും ജീവഹാനി സംഭവിക്കുന്നതും കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയശേഷവും മുന്പും നടന്ന അപകടങ്ങള്‍ സംബന്ധിച്ച് താരതമ്യപഠനം നടത്തിയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി മാര്‍ഗ്ഗനിര്‍ദ്ദേശം വന്നതിനുശേഷം ഹെല്‍മെറ്റ് ധരിക്കാത്തതിന് എത്രപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇത്തരത്തില്‍ എത്രപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ ?

461

ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, പി. കെ. ബഷീര്‍ 
,, കെ. എം. ഷാജി 

(എ)ടൂവീലര്‍ യാത്രക്കാരില്‍ ആര്‍ക്കെങ്കിലും ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ ; 

(ബി)ടൂവീലറില്‍ യാത്രചെയ്യുന്നവരില്‍ പില്ല്യന്‍ റൈഡറിന് ഹെല്‍മെറ്റ് ധരിക്കുന്നതില്‍ അനുവദിച്ച ഇളവ്, ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളായ ടൂവീലര്‍ യാത്രക്കാര്‍ക്കും അനുവദിക്കുന്ന കാര്യം പരിഗണിക്കാമോ ?

462

ഹെല്‍മെറ്റ് വേട്ട 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, കെ. മുഹമ്മദുണ്ണി ഹാജി

(എ)ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകളുടെ വ്യാപകമായ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട് എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് ; പരിക്ക് പറ്റിയിട്ടുണ്ട് ; 

(ബി)ഇത്തരം അപകടങ്ങളില്‍പ്പെട്ടവര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും സഹായം നല്‍കയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ; 

(സി)ആരോഗ്യ കാരണങ്ങളാല്‍ ഹെല്‍മെറ്റ് ധരിക്കാന്‍ കഴിയാത്തവര്‍ പരിശോധനക്കിരയായി നിതേ്യന ഫൈന്‍ അടയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ യുക്തമായ നടപടി സ്വീകരിക്കുമോ ? 

463

സ്പീഡ് ഗവര്‍ണര്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത എത്ര സ്വകാര്യ ബസ്സുകള്‍ക്കെതിരെ 2013-ല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)കാസര്‍ഗോട് ജില്ലയില്‍ 2013-ല്‍ ഇപ്രകാരം എത്ര ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചശേഷം അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ? 

464

വാഹനങ്ങളിലെ ഹോണുകള്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്‍റെ പരമാവധി ആവൃത്തി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതെത്രയാണെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരവും, സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലും എന്തൊക്കെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)ഹോണിന്‍റെ ആവൃത്തി പരിശോധനയ്ക്ക് ഇപ്പോഴുള്ള സംവിധാനങ്ങളെന്തെല്ലാമെന്നും, നിയമലംഘനം കണ്ടെത്താന്‍ എന്തൊക്കെ ആധൂനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കുമോ?

465

വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശതീവ്രത 

ശ്രീ. പി. ഉബൈദുളള 

(എ)വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശതീവ്രത സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കാമോ; 

(ബി)തീക്ഷണ വെളിച്ചം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും എതിര്‍ദിശയിലെ വാഹനങ്ങളിലെ യാത്രക്കാരുടെ കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുന്നുണ്ടെന്നുമുളള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; 

(സി)എങ്കില്‍ പ്രകാശതീവ്രത സംബന്ധിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

466

നിരീക്ഷണ ക്യാമറകള്‍ 

ശ്രീ. ഇ. കെ. വിജയന്‍

(എ)ഗതാഗത നിയമ ലംഘനം നിരീക്ഷിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ ഈ വര്‍ഷം കേടായവ സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ കേടായ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്പോള്‍ ഉണ്ടാകുന്ന സാന്പത്തിക നഷ്ടം എത്രയാണ്;

(സി)ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കന്പനികളുമായി എ.എം.സി. നിലവിലുണ്ടോ; 

(ഡി)എങ്കില്‍ എ.എം.സി. യില്‍ ഏര്‍പ്പെട്ടിട്ടും യഥാസമയം ക്യാമറകള്‍ പരിശോധിക്കാത്ത കേസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

467

വിദ്യാര്‍ത്ഥികളുടെ ഇരുചക്ര മേട്ടോര്‍ വാഹന ഉപയോഗം

 ശ്രീ. ബാബു എം. പാലിശ്ശേരി

(എ)വിദ്യാര്‍ത്ഥികള്‍ ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ സ്കൂളില്‍ എത്തിച്ചേരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് സ്കൂളില്‍ എത്തുന്നത് തടയാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ് എന്നറിയിക്കുമോ ; 

(സി)ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

468

കര്‍ണ്ണാടകയിലേക്കുള്ള പ്രവേശന നികുതി 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)കര്‍ണ്ണാടകയിലേക്ക് പ്രവേശിയ്ക്കുന്ന സമയത്ത് ടാക്സികള്‍ ടെന്പോ ട്രാവലര്‍ അടക്കമുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ നല്‍കേണ്ട നികുതിയെത്രയാണെന്ന വിവരം ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ബി)കേരളത്തില്‍ നിന്ന് ഒറ്റ തവണ മാത്രം യാത്ര ചെയ്യേണ്ടി വരുന്ന കാറുകളും ടെന്പോട്രാവലര്‍ അടക്കമുള്ള ടൂറിസ്റ്റ് വാഹനങ്ങളും നല്‍കേണ്ടിവരുന്നത് എത്രകാലത്തേക്കുള്ള നികുതിയാണെന്നറിയിക്കുമോ; 

(സി)കര്‍ണ്ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ഇത്തരം വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നികുതി എത്രയാണെന്നറിയിക്കുമോ; 

(ഡി)കര്‍ണ്ണാടകം അമിത നികുതി ഈടാക്കുന്നത് മൂലം ഈ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ട് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

469

ചാത്തന്നൂരില്‍ ജോയിന്‍റ് ആര്‍.ടി. ഓഫീസ് 

ശ്രീ. ജി.എസ്. ജയലാല്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ജോയിന്‍റ് ആര്‍.ടി. ഓഫീസുകള്‍ പുതുതായി അനുവദിച്ചുവെന്നും; ആയത് ഏതൊക്കെ നിയോജകമണ്ഡലങ്ങളിലാണെന്നും അറിയിക്കുമോ; 

(ബി)ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് ജോയിന്‍റ് ആര്‍.ടി.ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; 

(സി)ചാത്തന്നൂരില്‍ പ്രസ്തുത ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

470

കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍നാടന്‍ ജലഗതാഗതം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിനായി എത്ര ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്തുത ബോട്ടുകളുടെ അറ്റകുറ്റപണി നടത്തുന്നതിന് ബോട്ട്യാര്‍ഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ? 

<<back  
                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.