UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

710

ആരോഗ്യകിരണം പദ്ധതി

 
ശ്രീ. സി. പി. മുഹമ്മദ്

 ,, എ. പി. അബ്ദുള്ളക്കുട്ടി

 ,, വി. ഡി. സതീശന്‍ 

,, ഷാഫി പറന്പില്‍

 
(എ)സംസ്ഥാനത്ത് "ആരോഗ്യകിരണം' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ് ; വ്യക്തമാക്കാമോ ; 

(സി)പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യചികിത്സ ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കാമോ ; 


(ഡി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; 


(ഇ)എന്തെല്ലാം കേന്ദ്രസഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത് ;

(എഫ്)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?

711

എന്‍.ആര്‍.എച്ച്.എം. സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 


(എ)ആരോഗ്യരംഗത്ത് എന്‍.ആര്‍.എച്ച്.എം. സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും, അവയോരോന്നും ആരംഭിച്ചത് എന്നുമുതലാണെന്നും വ്യക്തമാക്കുമോ; 


(ബി)നടപ്പാക്കുന്ന പദ്ധതികള്‍ ഓരോന്നും എന്തു തുക ചെലവു വരുന്നതാണെന്നും, എന്‍.ആര്‍.എച്ച്.എം. എന്തു തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ; 

(സി)ആയതില്‍ ഏതെല്ലാം പദ്ധതികള്‍ നിശ്ചിതകാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും, അതിനുള്ള കാരണങ്ങളും വെളിപ്പെടുത്തുമോ; 

(ഡി)ആശുപത്രികളുടെ അടിസ്ഥാനസൌകര്യവികസനത്തിന് എന്തു തുകയുടെ പദ്ധതി അനുവദിച്ച് ഉത്തരവ് ലഭിക്കുകയുണ്ടായി; പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

712

ദേശീയ നഗര ആരോഗ്യ ദൌത്യം പദ്ധതി


ശ്രീ. പി. സി. വിഷ്ണുനാഥ് 

,, സണ്ണി ജോസഫ്

 ,, ബെന്നി ബെഹനാന്

‍ ,, വര്‍ക്കല കഹാര്‍


(എ)സംസ്ഥാനത്ത് ദേശീയ നഗര ആരോഗ്യ ദൌത്യം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്, വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ആരെല്ലാം മുഖേനയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പദ്ധതിക്ക് ലഭിക്കുന്നത്; വിശദമാക്കാമോ?

713

കുട്ടികള്‍ക്കായുള്ള സൌജന്യചികിത്സാ പദ്ധതി 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍


(എ)പതിനെട്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കി തുടങ്ങിയത് ഏത് തീയതി മുതലാണ് ; ഇതിനകം എത്ര കുട്ടികള്‍ക്ക് സൌജന്യ ചികിത്സ നല്കുകയുണ്ടായി ; ആയതിനായി ഇതിനകം ചിലവഴിച്ച മൊത്തം തുക എത്ര ; പതിനെട്ടു വയസ്സുവരെയുള്ള ഇത്തരത്തിലുള്ള എത്ര കുട്ടികള്‍ സംസ്ഥാനത്തുള്ളതായി കണക്കാക്കപ്പെടുന്നു ; വ്യക്തമാക്കാമോ ; 

(ബി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്ത് തുക പ്രസ്തുത പദ്ധതിക്കു ലഭിച്ചു ; സംസ്ഥാന ഖജനാവില്‍ നിന്ന് ചികിത്സയ്ക്ക് മാത്രമായി ചിലവഴിച്ചത് എത്ര ; വിശദമാക്കുമോ ; 


(സി)എത്ര ജില്ലകളില്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട് ; ഇതിനായി പ്രതേ്യകമായി ചിലവഴിക്കപ്പെട്ട തുക എത്ര ; 

(ഡി) ആരോഗ്യ കിരണം പദ്ധതി എത്ര തവണ ഉദ്ഘാടനം ചെയ്യുകയുണ്ടായി ; ഓരോ ഘട്ടത്തിലും ഉദ്ഘാടനത്തിനായി പരസ്യം ഇനത്തിലും മറ്റും ചിലവായ മൊത്തം തുക എത്ര : വിശദമാക്കാമോ ?

714

കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതി


ശ്രീ. കെ.മുരളീധരന്‍ 

'' തേറന്പില്‍ രാമകൃഷ്ണന്‍

 '' വി.പി.സജീന്ദ്രന്

‍ ''എം.എ.വാഹീദ്



(എ)കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയിട്ടുണ്ടോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഉപകേന്ദ്രങ്ങളില്‍ ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി സംബന്ധിച്ച് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

715

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശാക്തീകരണം 


ശ്രീ. സണ്ണി ജോസഫ്

 ,, പി.സി. വിഷ്ണുനാഥ്

 ,, ലൂഡി ലൂയിസ്

 ,, പാലോട് രവി 


(എ)സംസ്ഥാനത്തെപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശാക്തീകരണത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വ്യക്തമാക്കാമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത കര്‍മ്മപദ്ധതികള്‍ വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

716

മിനി ലാബുകള്‍ ആരംഭിക്കുന്ന പദ്ധതി

 
ശ്രീ. പി. എ. മാധവന്‍

 ,, എ. പി. അബ്ദുള്ളക്കുട്ടി

 ,, ബെന്നി ബെഹനാന്

‍ ,, സണ്ണി ജോസഫ് 



(എ)സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ; 


(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളില്‍ ഒരുക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ; 

(ഡി)ആയതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?

717

ഗ്രാമീണ കേരളത്തിന്‍റെ ആരോഗ്യസുരക്ഷ


ശ്രീ. എം.എ. വാഹീദ്

 ,, ലൂഡി ലൂയിസ്

 ,, അന്‍വര്‍ സാദത്ത് 

,, ജോസഫ് വാഴക്കന്‍ 



(എ)ഗ്രാമീണകേരളത്തിന്‍റെ ആരോഗ്യസുരക്ഷയ്ക്കായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും സജ്ജമാക്കുന്നതിന് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കാമോ?

718

വിദ്യാര്‍ത്ഥികളിലെ ജീവിതശൈലീരോഗങ്ങള്


ശ്രീ. സി.കെ.നാണു

 ,, മാത്യു റ്റി. തോമസ്

 ,, ജോസ് തെറ്റയില്‍ 

ശ്രീമതി ജമീലാ പ്രകാശം 


(എ)സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 50% കുട്ടികളും ജീവിതശൈലീ രോഗങ്ങളുളളവരാണെന്ന സര്‍വ്വേ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് ?

719

കുട്ടികള്‍ക്ക് സൌജന്യപ്രമേഹചികിത്സാ പദ്ധതി

 
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്

‍ ,, വി.റ്റി. ബല്‍റാം 

,, ഹൈബി ഈഡന്‍ 

,, റ്റി.എന്‍. പ്രതാപന്

‍ 
(എ)കുട്ടികള്‍ക്ക് സൌജന്യപ്രമേഹചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി മുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഏതെല്ലാം കുട്ടികള്‍ക്കാണ് പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദമാക്കാമോ?

720

എന്‍.ആര്‍.എച്ച്.എം മുഖാന്തിരം കുട്ടനാട്ടില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്

‍ 
ശ്രീ. തോമസ് ചാണ്ടി


(എ)എന്‍. ആര്‍. എച്ച്. എം. മുഖാന്തിരം കുട്ടനാട്ടില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;

(ബി)നെടുമുടി പഞ്ചായത്തില്‍ ഗവ.ഹോമിയോ ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണത്തിന് എന്‍. ആര്‍. എച്ച്. എം. മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

721

പുതുതായി ആരംഭിച്ച പ്രൈമറി/കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍


ശ്രീ. സി. ദിവാകരന്‍

 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര പുതിയ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട് ; 

(ബി)പുതിയ പി.എച്ച്.സി., സി.എച്ച്.സി. എന്നിവ ആരംഭിച്ചതിനോടൊപ്പം ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടില്ലാത്തത് പ്രസ്തുത സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ ? 

722

സര്‍ക്കാര്‍ ആശുപത്രികളിലെ വന്ധ്യതാചികിത്സാസൌകര്യം 


ശ്രീ. പി. കെ. ബഷീര്‍

 

(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ധ്യതാചികിത്സാസൌകര്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(ബി)ജില്ലാ/താലൂക്ക് ആശുപത്രികളില്‍ വന്ധ്യതാചികിത്സയ്ക്ക് മതിയായ സൌകര്യം നിലവിലുണ്ടോ; 

(സി)ഇല്ലെങ്കില്‍ പ്രസ്തുതകാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(ഡി)വന്ധ്യതാചികിത്സാരംഗത്തെ ആധുനികസൌകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തുന്നതിലെ പുരോഗതി വ്യക്തമാക്കുമോ?

723

ഡയാലിസിസ് സെന്‍ററുകള്‍


ശ്രീമതി കെ. കെ. ലതിക


(എ)കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പൊതുജന പങ്കാളിത്തത്തോടെ ഡയാലിസിസ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ: 

(ബി)പ്രസ്തുത സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനും അവയുടെ മറ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്ക് അധികാരമുണ്ടോ എന്ന് വ്യക്തമാക്കുമോ;
 
(സി)ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ സെക്രട്ടറിയായ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് പ്രസ്തുത ഡയാലിസിസ് സെന്‍ററുകളുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ് വഹിക്കാനാവുക എന്ന് വ്യക്തമാക്കുമോ?

724

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സൌകര്യം 


ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍


(എ)നിലവില്‍ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡയാലിസിസ് സൌകര്യം ഉള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഡയാലിസിസ് സൌകര്യം കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
 
(സി)ഡയാലിസിസ് സൌകര്യമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും യോഗ്യതയുള്ള ഡയാലിസിസ് ടെക്നീഷ്യന്‍മാരുണ്ടോ; ഏതൊക്കെ ആശുപത്രിയിലാണുള്ളതെന്ന് വ്യക്തമാക്കാമോ; 

(ഡി)മറ്റിടങ്ങളില്‍ യോഗ്യരായുള്ള ടെക്നീഷ്യന്‍മാരുടെ അഭാവത്തില്‍ സുരക്ഷിത ഡയാലിസിസിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം എന്താണെന്ന് വിശദമാക്കാമോ; 

(ഇ)ഡയാലിസിസ് ടെക്നോളജി കോഴ്സിന്‍റെ അടിസ്ഥാനയോഗ്യത നിര്‍ണ്ണയിച്ചതിലുള്ള അപാകത പരിഹരിക്കണമെന്നും അവശ്യംവേണ്ട തസ്തികകള്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് ഡയാലിസിസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

725

സൌജന്യ ഡയാലിസിസ് സൌകര്യങ്ങള്‍


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി



(എ)എത്ര സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് സൌകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)അവ ഏതെല്ലാം ആശുപത്രികളിലാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;

(സി)സൌജന്യ ഡയാലിസിസ് സൌകര്യങ്ങള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

726

എന്‍.ആര്‍.എച്ച്.എമ്മിന്‍റെ പ്രവര്‍ത്തനം

 
ശ്രീ. എ. എ. അസീസ്

 ,, കോവൂര്‍ കുഞ്ഞുമോന്

‍ 

(എ)നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തിന് നടപ്പുസാന്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തു തുക ലഭിച്ചു; എന്തു തുക സംസ്ഥാനം ചിലവഴിച്ചു;
 
(ബി)എന്തൊക്കെ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് തുക ചിലവഴിച്ചതെന്നു വ്യക്തമാക്കുമോ; 

(സി)എന്‍.ആര്‍.എച്ച്.എം. കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ? 

727

ജനറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം 


ശ്രീ. കെ. കെ. ജയചന്ദ്രന്‍ 



(എ)സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍, വിശദാംശം ലഭ്യമാക്കുമോ; 

(ബി)സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളുടെ ജില്ലതിരിച്ചുള്ള വിവരം ലഭ്യമാക്കുമോ; 

(സി)ഓരോ ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സ്റ്റാഫ് സ്ട്രെങ്ത് എത്രയാണെന്ന് ആശുപത്രി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)താലൂക്ക്/ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കി മാറ്റുന്നതിനുള്ള മാനദണ്ധം വ്യക്തമാക്കുമോ; 

(ഇ)നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍, ഇതിനാവശ്യമായ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; ഇതില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും തസ്തികകള്‍ എത്ര വീതമെന്നു വ്യക്തമാക്കുമോ; നിലവില്‍ എത്ര ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തികകള്‍ ഉണ്ടെന്നും, അതില്‍ എത്രയെണ്ണത്തില്‍ ജീവനക്കാര്‍ നിലവിലുണ്ടെന്നും വ്യക്തമാക്കുമോ; 

(എഫ്)ഓപ്പറേഷന്‍ തിയേറ്ററിലെ അണുബാധ കാരണം ഓപ്പറേഷന്‍ നടത്തുന്നത് അപകടമാണെന്നും, അതിനാല്‍ ഓപ്പറേഷന്‍ ജോലികള്‍ ഏറ്റെടുക്കാനാവില്ലെന്നും കാട്ടി നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കത്തു നല്‍കിയിട്ടുള്ളതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ജി)എങ്കില്‍, ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വിശദമാക്കുമോ?

728

രോഗം ബാധിക്കുന്നതില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ സ്വാധീനം


ശ്രീ. എം. ഉമ്മര്

‍ ,, സി. മമ്മൂട്ടി

,, കെ. എം. ഷാജി 

,, പി. കെ. ബഷീര്‍



(എ)പ്രമേഹം, കാന്‍സര്‍, വൃക്ക രോഗം എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാകുന്നതില്‍, മാറിയ ജീവിതശൈലി, വര്‍ദ്ധിച്ച മദ്യപാനശീലം, ഭക്ഷ്യവസ്തുക്കളിലെ മായം, വിഷവസ്തുക്കള്‍ എന്നിവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വിശദമാക്കാമോ; 

(ബി)നാളിതുവരെ പ്രസ്തുത പഠനം നടത്തിയിട്ടില്ലെങ്കില്‍ വിഷയത്തിന്‍റെ ഗൌരവം പരിഗണിച്ച് വകുപ്പിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു പഠനത്തിനുള്ള നടപടി ആരംഭിക്കുമോ?

729

മലപ്പുറത്ത് കാന്‍സര്‍ സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി


ശ്രീ. പി. ഉബൈദുളള


(എ)കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാന്‍സര്‍ രോഗികളുടെ എണ്ണത്തിനനുസരിച്ചുളള സ്പെഷ്യാലിറ്റി കാന്‍സര്‍ ഹോസ്പിറ്റല്‍ ഇല്ല എന്ന വസ്തുത സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)സര്‍ക്കാരിന്‍റെ കീഴില്‍ കാന്‍സര്‍ ചികിത്സക്ക് മാത്രമുളള എത്ര കാന്‍സര്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ഡി)കഴിഞ്ഞ ബജറ്റില്‍ മലപ്പുറത്ത് പ്രഖ്യാപിച്ച കാന്‍സര്‍ സെന്‍റര്‍ ആരംഭിക്കുന്നതിനുളള നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ഇ)കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന മലപ്പുറത്ത് ഉടന്‍ കാന്‍സര്‍ സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

730

കാസര്‍ഗോഡ് ജില്ലയിലെ മാതൃശിശു ആരോഗ്യകേന്ദ്രം


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)



(എ)കാസര്‍ഗോഡ് ജില്ലയില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മാതൃശിശു ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
 
(ബി)പ്രസ്തുത കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തീരെ അപര്യാപ്തമാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ കേന്ദ്ര യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പെരിയയില്‍ സ്ഥിതി ചെയ്യുന്ന പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്‍ററിനോടനുബന്ധിച്ച് മേല്‍ സ്ഥാപനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

731

കോഴിക്കോട് ജില്ലയിലെ ചെറൂപ്പ ഹെല്‍ത്ത് സെന്‍റര്‍


ശ്രീ.പി.റ്റി.എ.റഹീം



(എ)കോഴിക്കോട് ജില്ലയിലെ ചെറൂപ്പ ഹെല്‍ത്ത് സെന്‍റര്‍ പൂര്‍ണ്ണമായും കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ കീഴിലാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിരുന്നോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സെന്‍ററിന്‍റെ പുരോഗതിക്ക് ഈ മാറ്റം സഹായകരമാവുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

732

മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ കെട്ടിടനിര്‍മ്മാണം 


ശ്രീ. പി. തിലോത്തമന്‍ 


(എ)എം.എല്‍.എ.മാര്‍ക്കുള്ള മണ്ധലം ആസ്തി വികസന പദ്ധതിയില്‍നിന്നും ഫണ്ട് ഉപയോഗിച്ച് മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ട് എത്ര നാളായെന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് സംബന്ധിച്ച നിര്‍ദ്ദേശം എം.എല്‍.എ. സമര്‍പ്പിച്ചത് മുതല്‍ ആയതിന്‍റെ ഫയലുകള്‍ ഏതെല്ലാം ഓഫീസുകളില്‍ ഏതെല്ലാം സീറ്റുകളില്‍ എത്ര കാലംവീതം കെട്ടിക്കിടന്നു എന്നത് സംബന്ധിച്ച് തീയതി തിരിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കുമോ ; 

(സി)പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രവുമായി ആരോഗ്യവകുപ്പ് എഗ്രിമെന്‍റ് ഒപ്പിട്ടിട്ട് എത്ര നാളായെന്ന് പറയാമോ ; ആയതിലേക്ക് ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിച്ച തുക സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ; 

(ഡി)ഉദേ്യാഗസ്ഥരുണ്ടാക്കുന്ന കാലതാമസം മൂലം ഈ കെട്ടിടം നിര്‍മ്മിക്കാനുണ്ടാകുന്ന കാലതാമസംമൂലം സര്‍ക്കാരിനുണ്ടാകുന്ന സാന്പത്തിക നഷ്ടം തിട്ടപ്പെടുത്തി ആയത് ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ; കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ ?

733

പുളിങ്കുന്ന് താലൂക്ക് ആശുപത്രി


ശ്രീ. തോമസ് ചാണ്ടി


(എ)കുട്ടനാട് നിയോജക മണ്ധലത്തിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ആര്‍. ഒ. പ്ലാന്‍റ് സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ; 

(ബി)പ്രസ്തുത ആശുപത്രിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഗ്രൌണ്ട് പുനരുദ്ധാരണത്തിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

734

തെക്കേക്കര പഞ്ചായത്തിലെ കുറത്തിക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍


ശ്രീ. ആര്‍. രാജേഷ്


(എ)തെക്കേക്കര പഞ്ചായത്തിലെ കുറത്തിക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
 
(ബി)ചുനക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ആവശ്യമായ സ്റ്റാഫ് ഇല്ല എന്നും സ്റ്റാഫിനെ നിയമിക്കണം എന്നും ആവശ്യപ്പെട്ടുള്ള കത്ത് ലഭ്യമായിട്ടുണ്ടോ; സ്റ്റാഫിനെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)തെക്കേക്കര വരേണിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം ശോച്യാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുമോ; ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

735

കൊല്ലം ജില്ലാ ആശുപത്രി


ശ്രീ. പി.കെ. ഗുരുദാസന്


(എ)കൊല്ലം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
 
(ബി)പ്രസ്തുത നടപടിക്രമങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)നടപ്പു വര്‍ഷത്തില്‍ ജനറല്‍ ആശുപത്രി ആയി ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കുമോ; വ്യക്തമാക്കാമോ;

(ഡി)2014-15 സാന്പത്തിക വര്‍ഷം കൊല്ലം ആസ്ഥാനമാക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമോ; വിശദമാക്കുമോ?

736

കരുനാഗപ്പള്ളി താലൂക്കാശുപത്രി വികസനം


ശ്രീ. സി. ദിവാകരന്‍


(എ)കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ വികസനവും കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയുടെ വിവിധ ആവശ്യങ്ങളും പരിശോധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; 

(ബി)നിര്‍ദ്ദേശം ലഭിക്കാനുണ്ടായ കാലതാമസം എന്താണ്; ലഭിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

737

ചാലക്കുടി താലൂക്ക് ആശുപത്രി വികസനം 


ശ്രീ. ബി. ഡി. ദേവസ്സി 


(എ)ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്, ട്രോമകെയര്‍ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ ; 

(ബി)ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ? 

738

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം


ശ്രീ. സി. കൃഷ്ണന്‍


സ്ഥലപരിമിതി മൂലം പ്രയാസം അനുഭവപ്പെടുന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് പുതുതായി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിടം ഉപയോഗ യോഗ്യമാക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ?

739

മലപ്പുറം ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍


ശ്രീ.പി.ഉബൈദുളള


(എ)മലപ്പുറം ജില്ലാ ആസ്ഥാനത്ത് സ്ഥാപിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ലാബില്‍ ഉണ്ടാവുകയെന്നും ഇതിലേയ്ക്കാവശ്യമായ സ്റ്റാഫിനെ നിയമിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ: 

(സി)താല്‍ക്കാലിക കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ലാബിന്‍റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഡി)ലാബിലേക്കാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

740

ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. വി. ശിവന്‍കുട്ടി


നേമം മണ്ധലത്തിലെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തുക, ഇനം, നടപ്പാക്കിയ തീയതി എന്നിങ്ങനെ വിശദമാക്കാമോ?

741

ഐരാണിമുട്ടം ഗവണ്‍മെന്‍റ് ആശുപത്രിയുടെ നവീകരണം


ശ്രീ. വി. ശിവന്‍കുട്ടി


(എ)നേമം നിയോജക മണ്ധലത്തിലെ ഐരാണിമുട്ടം ഗവണ്‍മെന്‍റ് ആശുപത്രി നവീകരിച്ച് ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)ആയതിനായി ചിലവഴിച്ച തുക എത്രയെന്ന് ഇനം, തീയതി എന്നിവ തിരിച്ച് വ്യക്തമാക്കുമോ?

742

കുന്നംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ 


ശ്രീ. ബാബു എം. പാലിശ്ശേരി

 
(എ)കുന്നംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നാണ് അടച്ചുപൂട്ടിയത് ; ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള കാരണം വ്യക്തമാക്കാമോ ; 

(ബി)ധാരാളം രോഗികള്‍ ചികിത്സതേടിയെത്തുന്ന കുന്നംകുളം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കുന്നംകുളം നഗരസഭയോ, ആരോഗ്യവകുപ്പോ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;
 
(സി)എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യക്കാമോ ?

743

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ട്രോമാകെയര്‍ യൂണിറ്റ് 


ശ്രീ. പി. തിലോത്തമന്‍ 


(എ)ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ചിട്ടുള്ള ട്രോമാകെയര്‍ യൂണിറ്റിന്‍റെ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ട്രോമാകെയര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നു പറയാമോ ; ട്രോമാകെയര്‍ ആരംഭിക്കുന്നതിനുവേണ്ട ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സ്കാനിംഗ് സംവിധാനം ഉള്‍പ്പെടെയുള്ള മറ്റ് ക്രമീകരണങ്ങള്‍ എന്നിവയൊന്നും ഇനിയും അനുവദിക്കാത്തതും സ്ഥാപിക്കാത്തതും എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാമോ ; ട്രോമാകെയര്‍ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ വിവിധ മേഖലയില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)കോടികള്‍ മുടക്കി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള ട്രോമാകെയര്‍ യൂണിറ്റില്‍ അതിനുപകരം നിലവില്‍ ആശുപത്രിയിലുള്ള ക്യാഷ്വാലിറ്റി മാറ്റി പ്രവര്‍ത്തിപ്പിക്കുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ ; 

(സി)ചേര്‍ത്തല ആശുപത്രിയിലെ ട്രോമാകെയര്‍ യൂണിറ്റ് ശരിയായ തരത്തില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ; ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനുമുന്പ് ട്രോമാകെയര്‍ യൂണിറ്റ് അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

744

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ. സി. യൂണിറ്റുകളിലെ സൌകര്യങ്ങള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്ര ഐ.സി. യൂണിറ്റുകളാണുള്ളത്;

(ബി)ഓരോ വിഭാഗത്തിലും എത്ര രോഗികളെ പരിചരിക്കുന്നതിനുള്ള സൌകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്;

(സി)ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികള്‍ ഐ.സി.യു.കളില്‍ എത്തുന്പോള്‍ ഇവരെ പരിചരിക്കുന്നതിന് സ്വീകരിച്ചുവരുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്; 

(ഡി)ഇന്‍റന്‍സീവ് കെയര്‍ ആവശ്യമായ മുഴുവന്‍ രോഗികള്‍ക്കും സൌകര്യം ലഭ്യമാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തുവാന്‍ ശ്രദ്ധിക്കുമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

745

പട്ടാന്പി താലൂക്ക് ആശുപത്രിക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കാന്‍ നടപടി 


ശ്രീ. സി. പി. മുഹമ്മദ്


പട്ടാന്പിയിലെ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും അടിസ്ഥാന സൌകര്യങ്ങളോ ആവശ്യത്തിന് സ്റ്റാഫോ അനുവദിക്കപ്പെട്ടിട്ടില്ല. പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാന്പി താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

746

കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്വന്തമായി വാര്‍ഡുകളില്ലാത്ത എത്ര യൂണിറ്റുകളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ; 

(ബി)സ്വന്തമായി ഓപ്പറേഷന്‍ തിയേറ്ററില്ലാത്ത ഏതെങ്കിലും യൂണിറ്റ് ഉണ്ടോ; എങ്കില്‍ അത് ഏതാണ് എന്ന് വിശദമാക്കാമോ; 

(സി)മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത് എന്നും പ്രസ്തുത കെട്ടിടത്തിന് എത്ര നിലകളുണ്ടെന്നും വ്യക്തമാക്കുമോ; 

(ഡി)ഏതൊക്കെ നിലകളില്‍ എന്തൊക്കെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ;

(ഇ)സ്വന്തമായി വാര്‍ഡുകളും ഓപ്പറേഷന്‍ തിയേറ്ററുകളുമില്ലാത്ത യൂണിറ്റുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ യൂണിറ്റുകളെയാണെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോ?

747

കായംകുളം താലൂക്കാശുപത്രിയിലെ ശൌചാലയങ്ങളുടെ ശോച്യാവസ്ഥ

 
ശ്രീ. സി. കെ. സദാശിവന്‍


(എ)കായംകുളം താലൂക്കാശുപത്രിയിലെ ശൌചാലയങ്ങള്‍ പൊട്ടി വിസര്‍ജ്ജ്യവസ്തുക്കള്‍ പട്ടണത്തിലെ പൊതുനിരത്തിലൂടെ ഒഴുകി പൊതുജനാരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

748

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി 


ശ്രീ. ബി. ഡി. ദേവസ്സി 


കൊരട്ടി തിരുമുടിക്കുന്നിലെ ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ 110 ഏക്കര്‍ സ്ഥലത്ത് ആശുപത്രിയുടെ ആവശ്യം കഴിച്ചുള്ള സ്ഥലത്ത് ആരോഗ്യമേഖലയിലെ വികസനപദ്ധതികളായ മെഡിസിറ്റി മദ്ധ്യകേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി, ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയിലുള്ള സ്ഥാപനം തുടങ്ങിയവയിലേതെങ്കിലും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ പ്രസ്തുത കാര്യത്തിനായി നടപടി സ്വീകരിക്കുമോ ? 

749

സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനു നടപടി 


ശ്രീ. ജെയിംസ് മാത്യു

 
(എ)1961-നുശേഷം സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
 
(ബി)ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണത്തോടൊപ്പം, അവിടെ ആരംഭിച്ചിട്ടുള്ള ഐ.സി.യു. സംവിധാനം, സ്കാനിംഗ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയ പുതിയ ചികിത്സാ യൂണിറ്റുകള്‍ കൂടി കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയം ചെയ്യേണ്ടതാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; 

(സി)സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയം ചെയ്യാന്‍ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, ആരംഭിക്കുമോ; വിശദമാക്കുമോ? 

750

ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമനം 


ശ്രീമതി പി. അയിഷാ പോറ്റി


(എ)ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമന പ്രകാരം ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനത്തിനായി സര്‍ക്കാര്‍ അനുമതി നല്‍കിയ എത്രപേര്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഉത്തരവ് നല്‍കാനുണ്ട്; 

(ബി)ഇപ്രകാരം നിയമന ഉത്തരവ് നല്‍കേണ്ടവര്‍ക്ക് ഡയറക്ടറേറ്റില്‍ സീനിയോറിറ്റി ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കൊല്ലം ജില്ലയില്‍ പ്രസ്തുത നിയമനത്തിനായി അനുമതി ലഭിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; അവര്‍ക്ക് അടിയന്തരമായി നിയമന ഉത്തരവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.