UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

751

ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ നിന്നും പിരിച്ചു വിടപ്പെട്ടവര്‍

ശ്രീ. എം.എ.. ബേബി 

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം, ദേശീയ ഗ്രാമീണ ആരോഗ്യ മിഷനില്‍ നിന്നും പിരിച്ചുവിടപ്പെട്ടവര്‍ ഏതെല്ലാം തസ്തികയില്‍ എത്രപേര്‍ വീതമാണെന്ന് വെളിപ്പെടുത്തുമോ: 

(ബി)ആയത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ:

(സി)എന്‍.ആര്‍.എച്ച്.എം. വിന്യസിച്ച എത്ര ജീവനക്കാര്‍ നിലവില്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്?

752

സ്റ്റാഫ് നഴ്സുമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ്

ശ്രീ. ഇ. പി. ജയരാജന്‍

എ)ഏതെല്ലാം ജില്ലകളിലാണ് സ്റ്റാഫ് നഴ്സുമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളത്;

(ബി)ഓരോ ജില്ലയിലും റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വന്നതെന്നാണ്;

(സി)ഓരോ ജില്ലയിലും സ്റ്റാഫ് നഴ്സുമാരുടെ എത്ര വേക്കന്‍സി പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(ഡി)തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സ്റ്റാഫ് നഴ്സുമാരുടെ വേക്കന്‍സികള്‍ കൂടി അതതു ജില്ലകളിലെ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുവാനായി റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 

(ഇ)എങ്കില്‍ പ്രസ്തുത ഉത്തരവ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ? 

753

സ്കൂള്‍ ആരോഗ്യപദ്ധതിയില്‍ ജൂനിയര്‍ പി.എച്ച്.എന്‍


ശ്രീമതി പി. അയിഷാ പോറ്റി


(എ)ആരോഗ്യകേരളം പദ്ധതിയിലെ സ്കൂള്‍ ആരോഗ്യ പദ്ധതിയില്‍ ജോലി നോക്കുന്ന സ്കൂള്‍ ഹെല്‍ത്ത് ജൂനിയര്‍ പി.എച്ച്.എന്‍ മാരെ നിയമിച്ചത് എന്നു മുതലാണ്; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ചുമതലകളാണ് ജെ.പി.എച്ച്.എന്‍ കാര്‍ക്ക് നല്‍കി വന്നത്;

(സി)പ്രസ്തുത പദ്ധതിയില്‍ ഇപ്പോള്‍ ജെ.പി.എച്ച്.എന്‍ മാരുടെ സ്ഥാനത്ത് ബി.എസ്.സി, എം.എസ്.സി നഴ്സുമാരെ നിയമിക്കാന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ സാഹചര്യങ്ങള്‍ വിശദമാക്കുമോ; 

(ഡി)സ്കൂള്‍ ആരോഗ്യ പദ്ധതിയില്‍ സ്കൂള്‍ ഹെല്‍ത്ത് ജൂനിയര്‍ പി.എച്ച്.എന്‍ മാരെ തന്നെ തുടര്‍ന്നും നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

754

ആരോഗ്യവകുപ്പിലെ സീനിയോറിറ്റി


ശ്രീമതി കെ. കെ. ലതിക


(എ)ആരോഗ്യവകുപ്പില്‍ ഏതെല്ലാം തസ്തികകളിലെ സീനിയോറിറ്റി ലിസ്റ്റുകളാണ് പുന:ക്രമീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(ബി)സീനിയോറിറ്റി നിശ്ചയിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും പുന:ക്രമീകരണം നടത്തുന്നതിനു മുന്പ് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

755

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ വിവരം


ശ്രീ. വി. ശിവന്‍കുട്ടി


സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രി, ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരുടെ പേര്, മേല്‍വിലാസം, തസ്തിക, നിയമിക്കപ്പെട്ട തീയതി, പ്രതിദിനശന്പളം- എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

756

മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരുടെ ഒഴിവുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി



(എ)മലപ്പുറം ജില്ലയിലെ താലൂക്ക് ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നിവയില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ ഏതെല്ലാം ആശുപത്രികളില്‍/ഹെല്‍ത്ത് സെന്‍ററുകളില്‍ ആണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)താന്നൂര്‍ നിയോജകമണ്ധലത്തിലെ പി.എച്ച്.സി.കള്‍, സി.എച്ച്.സി.കള്‍ എന്നിവിടങ്ങളിലെ ഒഴിവുകള്‍ എന്നത്തേയ്ക്ക് നികത്താനാകുമെന്ന് വ്യക്തമാക്കുമോ ?

757

പാലക്കാട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്

‍ 
ശ്രീ. കെ. വി. വിജയദാസ്


(എ)പാലക്കാട് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും ഡോക്ടര്‍മാരുടെ നിരവധി ഒഴിവുകളുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മണ്ധലം തിരിച്ചുള്ള ആശുപത്രികളും ഓരോന്നിലുമുള്ള ഒഴിവുകളുടെ വിവരങ്ങളും ലഭ്യമാക്കുമോ;
 
(ബി)പാലക്കാട് ജില്ലയില്‍നിന്നും എത്ര ഡോക്ടര്‍മാര്‍ക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നല്‍കി ജില്ലയ്ക്ക് പുറത്ത് നിയമിച്ചിട്ടുണ്ടെന്നത് വിശദമാക്കുമോ; 

(സി)പാലക്കാട് ജില്ലയിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; എങ്കില്‍ സമയബന്ധിതമായി സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

758

കായംകുളം താലൂക്കാശുപത്രിയില്‍ അനസ്തറ്റിസ്റ്റിന്‍റെ സേവനം

 
ശ്രീ. സി. കെ. സദാശിവന്


(എ)കായംകുളം താലൂക്കാശുപത്രിയില്‍ അനസ്തെറ്റിസ്റ്റിന്‍റെ സേവനം ഏതെല്ലാം ദിവസങ്ങളിലാണ് ലഭ്യമാകുന്നത്;

(ബി)പ്രസ്തുത ആശുപത്രിയില്‍ സ്ഥിരമായി ഒരു അനസ്തെറ്റിസ്റ്റിന്‍റെ സേവനം ലഭ്യമാകാത്തതിനാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ സ്ഥിരമായി ഒരു അനസ്തെറ്റിസ്റ്റിന്‍റെ സേവനം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

759

അപകടത്തില്‍പ്പെടുന്ന രോഗികള്‍ക്കുള്ള ചികിത്സാസഹായം


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി



(എ)റോഡപകടങ്ങളിലും മറ്റുംപെട്ട് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് എക്സ്റേ, സ്കാനിംഗ് തുടങ്ങിയ സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടോ; 

(ബി)ഇല്ലെങ്കില്‍, ഇക്കാര്യം പരിഗണിക്കുമോ?

760

കായംകുളം താലൂക്കാശുപത്രിയില്‍ സര്‍ജ്ജന്‍റെ സേവനം


ശ്രീ. സി. കെ. സദാശിവന്‍


(എ)ദേശീയപാതയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന കായംകുളം താലൂക്കാശുപത്രിയില്‍ സര്‍ജ്ജന്‍റെ സേവനം ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിരവധി അത്യാഹിതങ്ങള്‍ നടക്കുന്ന ദേശീയപാതയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രസ്തുത ആശുപത്രിയില്‍ അടിയന്തരമായി ഒരു സര്‍ജ്ജനെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

761

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ജീവനക്കാരൂടെ കുറവ്


ശ്രീ. ആര്‍. രാജേഷ്


(എ)മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ആവശ്യമുള്ള ഡോക്ടര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്‍റ്, ക്ലീനിംഗ് സ്റ്റാഫ,് ലാബ് എക്സ്-റെ ടെക്നീഷ്യന്‍ തുടങ്ങിയവര്‍ ഇല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; 

(ബി)മാവേലിക്കര ജില്ലാ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രൊപ്പോസല്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ; 

(സി)മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കാരുണ്യഫാര്‍മസി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

762

പുതുക്കാട് മറ്റത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിയമനം 


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് മണ്ധലത്തിലെ മറ്റത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നൈറ്റ് ഡ്യൂട്ടിക്കുള്‍പ്പെടെ ജീവനക്കാര്‍ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മുഴുവന്‍ സമയവും പ്രവൃത്തിക്കുന്ന വിധത്തില്‍ വേണ്ടത്ര ജീവനക്കാരെ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

763

നെടുങ്ങോലം ഗവണ്‍മെന്‍റ് രാമറാവൂ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിയമനം 


ശ്രീ. ജി. എസ്. ജയലാല്‍ 


(എ)കൊല്ലം ജില്ലയിലെ നെടുങ്ങോലം ഗവണ്‍മെന്‍റ് രാമറാവൂ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് കേഡറിലുള്ള ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ ; 

(ബി)സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വിഭാഗത്തില്‍പ്പെട്ട എത്ര ഡോക്ടര്‍മാരുടെ തസ്തിക പുതുതായി അനുവദിച്ചിട്ടുണ്ടെന്നും ആയത് ഏതൊക്കെ ആശുപത്രികളില്‍ എത്രയെണ്ണം വീതമാണന്നും വ്യക്തമാക്കാമോ ; 

(സി)നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, പൊതു ആവശ്യവും കണക്കിലെടുത്ത് അത്യാവശ്യംവേണ്ട സ്പെഷ്യാലിറ്റി കേഡര്‍ തസ്തിക അനുവദിച്ച് നല്‍കുവാന്‍ സാദ്ധ്യമാകുമോ 

764

നഴ്സിംഗ് അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം 


ശ്രീ. ഇ. കെ. വിജയന്‍ 


(എ)ആരോഗ്യവകുപ്പിലെ നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയിലെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, നിയമനരീതി എന്നിവ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)താഴ്ന്ന തസ്തികയില്‍നിന്ന് സ്ഥാനക്കയറ്റം നല്‍കി നഴ്സിംഗ് അസിസ്റ്റന്‍റുമാരായി ജോലി ചെയ്യുന്ന എത്രപേരാണ് ഉള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ; 

(സി)വൈദഗ്ദ്ധ്യം ആവശ്യമുള്ള ഇത്തരം തസ്തികകളില്‍ പ്രസ്തുത രീതിയില്‍ നിയമിക്കുന്നതിലൂടെ നിയമപരമായും രോഗികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി പരിശോധിച്ചിട്ടുണ്ടോ ; 

(ഡി)എങ്കില്‍ ആരോഗ്യമേഖലയിലെ ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ഫലപ്രദമായ എന്തെല്ലാം മാര്‍ഗ്ഗമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ?

765

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 


ശ്രീ. എം. ചന്ദ്രന്‍


(എ)ആലത്തൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

766

കണ്ണൂര്‍ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരുടെ തസ്തികകള്‍

 
ശ്രീ. ഇ. പി. ജയരാജന്

‍ 
(എ)കണ്ണൂര്‍ ജില്ലയിലെ ഓരോ സാമൂഹികാരോഗ്യകേന്ദ്രത്തിലും വിവിധ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ആകെ തസ്തികകള്‍ എത്ര ; ഇപ്പോള്‍ ഒഴിവുള്ള തസ്തികകള്‍ എത്ര ; വിശദമാക്കാമോ ; 

(ബി)കണ്ണൂര്‍ ജില്ലയിലെ ഓരോ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും ഡോക്ടര്‍മാരുടെയും വിവിധ വിഭാഗം ജീവനക്കാരുടെയും ആകെ തസ്തികകള്‍ എത്ര ; ഇപ്പോള്‍ ഒഴിവുള്ള തസ്തികകള്‍ എത്ര ; വിശദവിവരം ലഭ്യമാക്കുമോ ? 

767

കണ്ണൂര്‍ ജില്ലയിലെ സ്റ്റാഫ് നഴ്സ്മാരുടെ തസ്തിക


ശ്രീ. ജെയിംസ് മാത്യു


(എ)കണ്ണൂര്‍ ജില്ലയില്‍ വിവിധ ഗവണ്‍മെന്‍റ് ആശുപത്രികളിലായി ഒഴിഞ്ഞുകിടക്കുന്ന സ്റ്റാഫ് നഴ്സ്മാരുടെ തസ്തികകളുടെ എണ്ണം എത്ര ; ഗ്രേഡ്-1, ഗ്രേഡ്-2 എന്ന രീതിയില്‍ വേര്‍തിരിച്ചു ലഭ്യമാക്കാമോ ;
 
(ബി)കണ്ണൂര്‍ ജില്ലയില്‍ സ്റ്റാഫ് നഴ്സ്മാരുടെ പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടോ ; 

(സി)എങ്കില്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ പുറത്തു നിന്ന് താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് കാരണമെന്താണെന്നു വിശദമാക്കാമോ ?

768

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനക്കാര്


ശ്രീ. വി. ശിവന്‍കുട്ടി


ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരുടെ പേര്, മേല്‍വിലാസം, തസ്തിക, നിയമിക്കപ്പെട്ട തീയതി, പ്രതിദിന ശന്പളം എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

769

മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഒഴിവുകള്‍


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ)മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ആവശ്യമായ ഡോക്്ടര്‍മാരും, ജീവനക്കാരും ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ മങ്കട സി.എച്ച്.സി യില്‍ സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡ പ്രകാരമുള്ള ജീവനക്കാരെ നിയമിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ? 

770

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ തസ്തികകള്‍


ശ്രീ. ബി.സത്യന്‍ 


(എ)ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പുതുതായി ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുളളത്; ഇത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത തസ്തികകളിലേക്കുളള നിയമന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)താലൂക്ക് ആശുപത്രിയുടെ സ്റ്റാറ്റസിനാവശ്യമായ എല്ലാ തസ്തികകളും അനുവദിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

771

കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ തസ്തിക 


ശ്രീ. ബാബു എം. പാലിശ്ശേരി 


(എ)കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്കാശുപത്രിയില്‍ അനുവദനീയമായ ഡോക്ടര്‍മാരുടെ തസ്തിക എത്രയാണെന്ന് വ്യക്തമാക്കാമോ ; 

(ബി)ആയതില്‍ എത്ര തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട് ; 

(സി)ഒഴിഞ്ഞു കിടക്കുന്ന തസ്തിക നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ഡി)എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കാമോ ?

772

തൃശ്ശൂര്‍ പഴഞ്ഞി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്

‍ 
ശ്രീ. ബാബു എം. പാലിശ്ശേരി 


(എ)തൃശ്ശൂര്‍ജില്ല-ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഴഞ്ഞി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും അതിന് കീഴില്‍ വരുന്ന പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും ആയി എത്ര ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നുണ്ട് ; 

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കാമോ ? 

773

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ നിയമനം 


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ മതിയായ ജീവനക്കാര്‍ ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത ആശുപത്രിയില്‍ ഡോക്ടര്‍മാരേയും, പാരാമെഡിക്കല്‍ ജീവനക്കാരേയും നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

774

കടുത്തുരുത്തി, കുറുപ്പന്തറ പിഎച്ച്.സി.-കള്‍ സി.എച്ച്.സി.-യായി ഉയര്‍ത്താന്‍ നടപടി

 
ശ്രീ. മോന്‍സ് ജോസഫ് 


(എ)കടുത്തുരുത്തി നിയോജകമണ്ധലത്തിലെ കടുത്തുരുത്തി, കുറുപ്പന്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുന്നത് സംബന്ധിച്ച ഫയലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ; ഇതു സംബന്ധിച്ച സെക്രട്ടേറിയറ്റ് ഫയല്‍ നന്പര്‍ ലഭ്യമാക്കാമോ; 

(ബി)പി.എച്ച്.സി-കള്‍ സി.എച്ച്.സി.-കള്‍ ആക്കുന്നത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാമോ ; 

(സി)നടപ്പുസാന്പത്തികവര്‍ഷം ഏതൊക്കെ പി.എച്ച്.സി-കള്‍ സി.എച്ച്.സി.-കള്‍ ആയി ഉയര്‍ത്തി ; അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

775

റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍ 


ശ്രീ. രാജൂ എബ്രഹാം


(എ)റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ തസ്തികകളും നിലവില്‍ ജോലി ചെയ്യുന്നവരും അവധി എടുക്കുകയോ വര്‍ക്കിംഗ് അറേഞ്ചുമെന്‍റുവഴി മറ്റിടങ്ങളില്‍ ജോലി ചെയ്യുകയോ ചെയ്യുന്നവരുടെ എണ്ണവും എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ആശുപത്രിയില്‍ സര്‍ജന്‍റെ തസ്തിക എന്നുമുതല്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും വ്യക്തമാക്കുമോ; ആധുനിക സൌകര്യങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയേറ്ററുണ്ടെങ്കിലും സര്‍ജന്‍റെ അഭാവംമൂലം ആയതിന്‍റെ ഗുണഫലം പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; 

(സി)താലൂക്കാശുപത്രി നിലവാരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യമായ തസ്തികകള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ; റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിന് മാത്രം തസ്തികകള്‍ ഒഴിവാക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഡി)ശബരിമലയുടെ താലൂക്കാശുപത്രി എന്ന പരിഗണന നല്‍കി, റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മതിയായ തസ്തികകള്‍ അനുവദിക്കുന്നതിനും ഇവിടെ ജോലി ചെയ്യാന്‍ താല്പര്യപ്പെട്ട് അപേക്ഷ നല്‍കുന്നവര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

776

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് പാറ്റേണ്‍


ശ്രീ. ജി. സുധാകരന്‍


(എ)ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ബി)പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;

(സി)ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ദന്തല്‍ ഹൈജീനിസ്റ്റ്, തിയേറ്റര്‍ അസിസ്റ്റന്‍റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, തിയേറ്റര്‍ മെക്കാനിക് എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ഡി)ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനുവദനീയമായ തസ്തികകള്‍ എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ഇ)ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

777

ശിശുമരണങ്ങള്‍ 


ശ്രീ. മുല്ലക്കര രത്നാകരന്‍ 


കേരളത്തില്‍ 2011 ജൂണ്‍ മുതല്‍ 2013 ഡിസംബര്‍ 31 വരെ എത്ര ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; ആയതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

778

അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണം


ശ്രീ. എ. കെ. ബാലന്

‍ ശ്രീമതി കെ. എസ്. സലീഖ 

ശ്രീ. കെ. വി. വിജയദാസ്

 ,, വി. ചെന്താമരാക്ഷന്‍


(എ)അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെയും നവജാത ശിശുക്കളുടെയും മരണത്തിനിടയായ കാരണത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇപ്പോഴും തുടരുന്ന ശിശുമരണവും ഗര്‍ഭമലസലും തടയാനായി ആരോഗ്യവകുപ്പ് 2013 ഏപ്രില്‍ മുതല്‍ സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കാമോ; 

(സി)അട്ടപ്പാടി മേഖലയിലെ സി.എച്ച്.സി, പി.എച്ച്.സി.കള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരാശുപത്രികളിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവു നികത്താന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ഡി)ശിശുമരണം ഇല്ലാതാക്കാനായി എന്തു പുതിയ പരിപാടികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?

779

ജീവിതശൈലീരോഗങ്ങള്

‍ 
ശ്രീ. കെ. എന്‍. എ. ഖാദര്

‍ 
(എ)ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ തടയാന്‍ പ്രതേ്യകമായ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഇതുവരെ ആയതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ? 

780

പനി ബാധിച്ച് മരണപ്പെട്ടവരുടെ വിവരം


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 പനി, തക്കാളിപ്പനി, ചിക്കന്‍ഗുനിയ, മലന്പനി എന്നിവ ബാധിച്ച് ശുശ്രൂഷയിലിരുന്ന എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ ; 

(ബി)2013 വര്‍ഷത്തില്‍ ഇത്തരം പനികള്‍ ബാധിച്ച് എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് മാസം തിരിച്ച് കണക്ക് വിശദമാക്കുമോ ?

781

മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലെ മന്ത് രോഗികള്


ശ്രീ.പി.ശ്രീരാമകൃഷ്ണന്‍


(എ)മലപ്പുറം ജില്ലയിലെ പൊന്നാനി അടക്കമുളള തീരപ്രദേശങ്ങളില്‍ ഫൈലേറിയ രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മന്ത് രോഗികളുടെ എണ്ണത്തില്‍ പൊന്നാനിയെ ഹോട്ട്സ്പോട്ട് ആയി ആരോഗ്യ വകുപ്പ് കണക്കാക്കിയിട്ടുണ്ടോ;

(സി)പൊന്നാനിയില്‍ ഉണ്ടായിരുന്ന പെറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്ന് തുടങ്ങാനാകും; 

(ഡി)ആവശ്യത്തിന് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകള്‍ മലപ്പുറം ജില്ലയില്‍ നിലവിലില്ലാത്തത് രോഗപ്രതിരോധ രംഗത്ത് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; 

(ഇ)നിലവില്‍ എത്ര ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളാണ് മലപ്പുറം ജില്ലയില്‍ ഉളളത്; ജനസംഖ്യാനുപാതികമായി തസ്തികകള്‍ നിലവിലുണ്ടോ; 

(എഫ്)ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

782

കോഴിക്കോട് ജില്ലയില്‍ തൈറോയിഡ് രോഗനിര്‍ണ്ണയം 


ശ്രീ. പി. റ്റി. എ. റഹീം 


കോഴിക്കോട് ജില്ലയിലെ തൈറോയിഡ് രോഗനിര്‍ണ്ണയത്തിന് സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?

783

കാന്‍സര്‍ ചികിത്സാലയങ്ങള്‍ 


ശ്രീമതി കെ. എസ്. സലീഖ


(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര കാന്‍സര്‍ ചികിത്സാലയങ്ങള്‍ നിലവിലുണ്ട്; ഏതെല്ലാം;

(ബി)പ്രസ്തുത ചികിത്സാലയങ്ങള്‍ക്ക് നടപ്പുവര്‍ഷം നാളിതുവരെ എന്തു തുക അനുവദിച്ചു; ഇതില്‍ കേന്ദ്ര വിഹിതം എത്ര; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ചികിത്സാലയങ്ങളില്‍ നടപ്പുവര്‍ഷം എത്ര പേര്‍ ചികിത്സയ്ക്ക് എത്തിയെന്നും ഇവരില്‍ സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിങ്ങനെ എ. പി. എല്‍, ബി. പി. എല്‍ പ്രകാരം തരം തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)നിലവില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുന്നു; എത്ര രൂപയാണ് പ്രതിമാസ പെന്‍ഷന്‍; ഏത് മാസം വരെ പെന്‍ഷന്‍ നല്‍കി; എത്ര മാസത്തെ കുടിശ്ശികയുണ്ട്; പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; 

(ഇ)എ. പി. എല്‍., ബി. പി. എല്‍ വ്യത്യാസമില്ലാതെ എല്ലാ കാന്‍സര്‍ രോഗികള്‍ക്കും മരുന്നുകള്‍ ആശുപത്രികള്‍ വഴി സൌജന്യമായി നല്‍കുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ; 

(എഫ്)മരുന്നുകള്‍ വാങ്ങാനായി മാത്രം എന്തു തുക പ്രസ്തുത ആശുപത്രികള്‍ക്ക് നല്‍കിയെന്നും ആയതില്‍ എന്തു തുക നാളിതുവരെ ചിലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
 
(ജി)പ്രസ്തുത ആശുപത്രികളില്‍ ഓരോന്നിലും എത്ര ഡോക്ടര്‍മാരുള്‍പ്പെടെ മറ്റു ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ; 

(എച്ച്)പ്രസ്തുത സര്‍ക്കാര്‍ കാന്‍സര്‍ ചികിത്സാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമുള്ള ഫണ്ടും മരുന്നുകളും ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളെയും ലഭ്യമാക്കാന്‍ എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

784

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണം 


ശ്രീ. മുല്ലക്കര രത്നാകരന്‍ 


(എ)കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ആയതിന്‍റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ? 

785

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതി 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാം;

(സി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം ലഭ്യമാകുന്നതെന്ന് വിശദമാക്കുമോ; 

(ഡി)കാന്‍സര്‍ ചികിത്സയ്ക്കായി ഇപ്പോള്‍ എന്തെല്ലാം ചികിത്സാ ആനുകൂല്യപദ്ധതികളും ഇന്‍ഷുറന്‍സ് പദ്ധതികളുമാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ?

786

തിരുവനന്തപുരം റീജയണല്‍ കാന്‍സര്‍ സെന്‍റര്‍


ശ്രീ. സി. ദിവാകരന്‍


(എ)തിരുവനന്തപുരം റീജയണല്‍ കാന്‍സര്‍ സെന്‍റര്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ ;
 
(ബി)റീജയണല്‍ കാന്‍സര്‍ സെന്‍റര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ ; എങ്കില്‍ എന്ന് മുതലാണ് ആയത് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ ?

787

കോഴിക്കോട് ജില്ലയിലെ തെങ്ങിലക്കടവില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നത് 


ശ്രീ.പി.റ്റി.എ.റഹീം


(എ)കോഴിക്കോട് ജില്ലയിലെ തെങ്ങിലക്കടവില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനായി സൌജന്യമായി ലഭിച്ച ആറര ഏക്കര്‍ സ്ഥലവും കെട്ടിടവും നാളിതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)തലശ്ശേരി കാന്‍സര്‍ സെന്‍ററിന് പ്രസ്തുത സ്ഥലം കൈമാറിയിട്ടുണ്ടോ;

(സി)തലശ്ശേരി കാന്‍സര്‍ സെന്‍ററിന് പ്രസ്തുത സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ കൈമാറ്റ ഉത്തരവ് റദ്ദു ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത കാര്യത്തിന് പ്രത്യേക ഗ്രാന്‍റ് അനുവദിക്കാനുളള 33294/ജെ.1/2012/എച്ച്&എഫ്.ഡബ്ല്യൂ.ഡി നന്പര്‍ ഫയലില്‍ എന്ത് തീരുമാനമാണ് എടുത്തിട്ടുളളതെന്ന് വ്യക്തമാക്കുമോ?

788

മാവൂര്‍ തെങ്ങിലക്കടവില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം 


ശ്രീ. പി. റ്റി. എ. റഹീം 


(എ)ദക്ഷിണകേരളത്തെ അപേക്ഷിച്ച് മലബാറില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെക്കൂടുതലാണെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മലബാറില്‍ കാന്‍സറിന് ആധുനികചികിത്സാ സംവിധാനങ്ങളുടെ കുറവ് രോഗികള്‍ക്കു പ്രയാസമുണ്ടാക്കുന്നതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(സി)മാവൂരിലെ തെങ്ങിലക്കടവില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ആധുനികസൌകര്യങ്ങളോടെയുള്ള ആശുപത്രി പണിയുന്നതിന് സൌജന്യമായി ലഭിച്ച ആറര ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും ഉപയോഗിക്കാതെ കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പ്രസ്തുത സ്ഥലത്ത് ആധുനികസൌകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

789

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ തുടര്‍ചികിത്സ 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)


എന്‍ഡോസള്‍ഫാന്‍ ബാധിതരായ കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പറന്പ്, പെരിങ്ങോം-വയക്കര-പഞ്ചായത്തുകളിലെ രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്കുവേണ്ട എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

790

ആശുപത്രികളിലെ ഖര/ജല മാലിന്യങ്ങളുടെ സംസ്ക്കരണം

 
ശ്രീ. എം. ഉമ്മര്

‍ ,, എന്‍. എ. നെല്ലിക്കുന്ന്

 ,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 


(എ)സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെ ഖര/ജല മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)1998-ലെ ബയോമെഡിക്കല്‍ വേസ്റ്റ് (മാനേജ്മെന്‍റ് & ഹാന്‍റിലിംഗ്) റൂള്‍സ് പ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ആതറൈസേഷന്‍ എടുക്കാത്ത ആശുപത്രികളെ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)പ്രസ്തുത റൂള്‍സ് കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.