UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1260

വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സമയം 

ഡോ. കെ. ടി. ജലീല്‍

(എ)വില്ലേജ് ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും, ഭൂനികുതി അടക്കുന്നതിനുമുള്ള സമയം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ സര്‍ക്കാരിന് ലഭിക്കേണ്ട നികുതി പണം 3 മണിക്ക് ശേഷം സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

1261

ജോയിന്‍റ് വെരിഫിക്കേഷന്‍ കഴിഞ്ഞ കേസുകള്‍

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്ത് ജോയിന്‍റ് വെരിഫിക്കേഷന്‍ കഴിഞ്ഞ എത്ര കേസുകളില്‍ പട്ടയം നല്‍കാനുണ്ട്; 

(ബി)ഇവയുടെ ജില്ലതിരിച്ച കണക്ക് വ്യക്തമാക്കുമോ?

1262

കാസര്‍ഗോഡ് കുന്പള സ്വദേശിനി ശ്രീമതി ശാരദയുടെ സ്ഥലത്തിന് പട്ടയം 

ശ്രീ. എളമരം കരീം

(എ)മുഖ്യമന്ത്രിയുടെ 23.12.2013-ലെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്ന, കാസര്‍ഗോഡ് കുന്പള സ്വദേശിനി ശ്രീമതി ശാരദ തന്‍റെ അഞ്ച് സെന്‍റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നോ; എങ്കില്‍ അപേക്ഷ ലഭിച്ചതെന്നാണ്; ടിയാളുടെ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(ബി)പട്ടയം ലഭിക്കുന്നതിനായി ഒരു അപേക്ഷ ലഭിച്ചാല്‍ അത് നല്‍കുന്നതുവരെയുള്ള നടപടിക്രമം വ്യക്തമാക്കുമോ; 

(സി)കാസര്‍ഗോഡ് സ്വദേശിനി ശ്രീമതി ശാരദയ്ക്ക് പട്ടയം ലഭിക്കാന്‍ അര്‍ഹയാണെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നോ; എങ്കില്‍ എപ്പോള്‍; 

(ഡി)എന്നിട്ടും പട്ടയം ലഭിക്കുന്നതിനായി 32 വര്‍ഷങ്ങള്‍ക്കുശേഷം ജനസന്പര്‍ക്കപരിപാടിയില്‍ ടി അപേക്ഷക വരുവാനുണ്ടായ സാഹചര്യം വിശദമാക്കുമോ; 

(ഇ)ജനസന്പര്‍ക്ക പരിപാടിയിലേയ്ക്ക് ശ്രീമതി ശാരദ അപേക്ഷ നല്‍കിയതെന്നാണ്; ഇപ്പോള്‍ പ്രസ്തുത അപേക്ഷ തീര്‍പ്പുകല്‍പിച്ചതിന് സ്വീകരിച്ച മാനദണ്ധം വിശദമാക്കുമോ; 

(എഫ്)അര്‍ഹതയുള്ള പ്രസ്തുത അപേക്ഷകയ്ക്ക് പട്ടയം നല്‍കുന്നതില്‍ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായിരുന്നത്; വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

1263

നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടിക്ക് അനുവദിച്ച ഭൂമി

ശ്രീ. ബി. സത്യന്‍

(എ)നഗരൂര്‍ പഞ്ചായത്തിന് നഗരൂര്‍ വില്ലേജില്‍ ബ്ലോക്ക് നന്പര്‍ 37 ല്‍ റീസര്‍വ്വേ 134/4 -ല്‍ പെട്ട വസ്തു പതിച്ച് നല്‍കിയതില്‍ തെറ്റായി 134/5 എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ശരിയായ സബ്ഡിവിഷന്‍ നന്പര്‍ രേഖപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്നതിന് എം. എല്‍. എ നല്‍കിയ അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(സി)നഗരൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാതൃകാ അംഗന്‍വാടി പ്രസ്തുത സ്ഥലത്ത് നിര്‍മ്മിക്കേണ്ടതിനാല്‍ നടപടി ക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1264

പാലക്കാട് ജില്ലയില്‍ ദേവസ്വം ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള ഓഫീസ്

ശ്രീ. എം. ചന്ദ്രന്‍
 
(എ)പാലക്കാട് ജില്ലയില്‍ ദേവസ്വം ഭൂമിക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക ഓഫീസുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല; 

(ബി)2010, 2011, 2012, 2013 വര്‍ഷങ്ങളില്‍ ആകെ ലഭിച്ച അപേക്ഷകളും അനുവദിച്ച പട്ടയവും സംബന്ധിച്ച് വര്‍ഷം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിന് പാലക്കാട് ആസ്ഥാനമാക്കി പ്രത്യേക ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1265

അങ്കമാലി നിയോജകമണ്ധലത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ധലത്തില്‍ അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ ചാത്തക്കുളം കരേക്കാട്ട്, കടുകുളങ്ങര, കണ്ണിമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ റവന്യൂ-വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പട്ടയം നല്‍കുന്നതിനായി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; 

(സി)ഇത് സംബന്ധിച്ച ഫയല്‍ ആരുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കാമോ; 

(ഡി)എത്ര ഏക്കര്‍ ഭൂമിയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത പ്രദേശത്തെ ഹില്‍ ടാക്സ് ഏരിയയില്‍പ്പെടുത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ?

1266

തൃശ്ശൂര്‍ ജില്ലയിലെ കരിക്കാട് വില്ലേജിലുള്ള കുടികിടപ്പുകാര്‍ക്ക് പട്ടയം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)തൃശൂര്‍ ജില്ലയിലെ തലച്ചിള്ളി താലൂക്ക് -കരിക്കാട് വില്ലേജ് കോലാടികുന്ന് പ്രദേശത്തെ, കരിക്കാട് വില്ലേജ് സര്‍വ്വേ നന്പര്‍ 110, 111 ല്‍പ്പെട്ട കുടികിടപ്പുകാര്‍ക്ക് പട്ടയം നല്‍കുന്നതിന് എന്നാണ് തീരുമാനമെടുത്തിട്ടുള്ളത്; വ്യക്തമാക്കാമോ; 

(ബി)ഇതു പ്രകാരം ഭൂമി അളന്ന് തിരിച്ച് പട്ടയം നല്‍കി കൈവശം കൊടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക്;

(സി)ഇല്ലെങ്കില്‍ അതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്;

(ഡി)നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് പട്ടയം നല്‍കാന്‍ കഴിയും, വിശദാംശം വ്യക്തമാക്കാമോ?

1267

യൂണിക് തണ്ടപ്പേര്‍ നന്പര്‍ കാര്‍ഡ്

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര്‍ നന്പര്‍ കാര്‍ഡ് നല്‍കുന്നതിന് ആലോചന ഉണ്ടോ; എങ്കില്‍ പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത കാര്‍ഡ് നല്‍കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

1268

കസബ വില്ലേജില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയവര്‍

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് കസബ വില്ലേജില്‍ നാലുകുടി പറന്പില്‍ താമസിക്കുന്ന എത്രപേര്‍ പട്ടയത്തിന് അപേക്ഷ നല്‍കിയെന്നും, എത്രപേര്‍ക്ക് പട്ടയം നല്‍കിയെന്നും പേരും മേല്‍വിലാസവും സഹിതം വ്യക്തമാക്കുമോ; 

(ബി)അപേക്ഷകരില്‍ പട്ടയം ലഭിക്കാത്തവര്‍ ആരെല്ലാമാണെന്നും, അവര്‍ക്ക് പട്ടയം നല്‍കാത്തതിനുളള കാരണം എന്താണെന്നും വിശദമാക്കാമോ?

1269

ശ്രീമതി പി. കെ. സരോജിനിയുടെ ഭൂമിക്ക് പട്ടയം നല്‍കുന്ന നടപടികള്‍

ശ്രീ. ഇ. പി. ജയരാജന്‍

(എ)വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ അന്പലവയല്‍ വില്ലേജില്‍ അന്പലവയല്‍ പഞ്ചായത്തില്‍ താമസിക്കുന്ന ശ്രീമതി പി. കെ. സരോജിനി ഭൂമിക്ക് പട്ടയം പതിച്ചു നല്‍കുന്നതിനുളള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; 

(ബി)എന്നാണ് പ്രസ്തുത അപേക്ഷ സമര്‍പ്പിച്ചത്;

(സി)അവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കാമോ; 

(ഡി)ശ്രീമതി പി. കെ. സരോജിനിക്ക് അവരുടെ അവകാശഭൂമിക്ക് എപ്പോള്‍ കൈവശാവകാശരേഖയും പട്ടയവും ലഭ്യമാക്കുമെന്നു വ്യക്തമാക്കുമോ?

1270

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ കണക്ക്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)സര്‍ക്കാര്‍ ഭൂമി പാട്ടത്തില്‍ നല്കിയ ഇനത്തില്‍ പാട്ടകുടിശ്ശികയായിട്ടുള്ള മൊത്തം തുക എത്രയാണെന്ന് വെളിപ്പെടുത്താമോ ; ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയിട്ടുള്ള പത്ത് സ്ഥാപനങ്ങളുടെ പേര് വിവരം വെളിപ്പെടുത്താമോ ; 

(ബി)നിലവിലുള്ള പാട്ടനിരക്ക് എപ്പോള്‍ മുതല്‍ നിലവില്‍ വന്നതാണ്; കാലികമായി നിരക്ക് പുതുക്കിയിട്ടുണ്ടോ ; 
(സി)സംസ്ഥാനത്ത് നിലവില്‍ പാട്ടത്തിന് നല്കിയ ഭൂമിയുടെ അളവ് ജില്ലതിരിച്ച് വിശദമാക്കാമോ ?

1271

കൊയിലാണ്ടി താലൂക്ക്-അത്തോളി വില്ലേജ് പെരളിമല കര്‍ഷകര്‍ക്ക് ഭൂഉടമസ്ഥാവകാശം

ശ്രീ.പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ അത്തോളി വില്ലേജില്‍ പെരളിമലയിലെ കര്‍ഷകര്‍ക്ക് ഭൂഉടമസ്ഥാവകാശം നിഷേധിച്ചതു സംബന്ധിച്ച് സമര്‍പ്പിച്ച പരാതിയില്‍(റവന്യു സെക്രട്ടേറിയറ്റ് ഫയല്‍ നന്പര്‍.56220/ എല്‍3/2013/റവന്യു) തുടര്‍ നടപടികളെന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ദീര്‍ഘകാലമായി നികുതി അടച്ചുവരുന്ന കര്‍ഷകര്‍ക്ക് തുടര്‍ന്നും നികുതി അടക്കുന്നതിന് അനുമതി നല്‍കാമോ?

1272

കൊല്ലം റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനകെട്ടിടം 

ശ്രീമതി പി. അയിഷാ പോറ്റി 

(എ)കൊല്ലം റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കല്ലട ഇറിഗേഷന്‍ പദ്ധതി വക ഭൂമി വിട്ട് കിട്ടുന്നതിനായി റവന്യൂ വകുപ്പിന്‍റെ നടപടി ഏത് ഘട്ടത്തിലാണ് ; വിശദമാക്കാമോ ; 

(ബി)പ്രസ്തുത പ്രൊപ്പോസല്‍ കൊല്ലം കളക്ട്രേറ്റില്‍നിന്നും റവന്യൂവകുപ്പില്‍ ലഭിച്ചത് എന്നാണ് ; പ്രൊപ്പോസല്‍ ഉള്‍പ്പെടുന്ന ഫയല്‍നന്പരും ആയതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ ? 

1273

ഭൂമി തട്ടിപ്പ് കേസ്

ശ്രീ. എ. കെ. ബാലന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, വി. ശിവന്‍കുട്ടി 
,, എം. ചന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നോ;

(ബി)അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ആരായിരുന്നു; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(സി)അന്വേഷണറിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമായിരുന്നു; ഇവരുടെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)ഭൂമിതട്ടിപ്പ് കേസ്സില്‍ ബാഹ്യ ഇടപെടല്‍ ഉള്ളതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ; ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; വിശദമാക്കാമോ; 

(ഇ)ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കവേ, ഹൈക്കോടതി സര്‍ക്കാരിനെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തിയതായി അറിവുണ്ടോ; ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(എഫ്)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ജി)പ്രസ്തുത കേസില്‍ തണ്ടപ്പേര് റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു മുന്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയ കാര്യം അറിവുള്ളതാണോ; പ്രസ്തുത ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1274

അനധികൃത ഭൂമി കയ്യേറ്റം

 ശ്രീ. എ. പ്രദീപ്കുമാര്‍

(എ) വയനാട് ജില്ലയിലെ കൃഷ്ണഗിരി എസ്റ്റേറ്റിലുള്ള പതിനാല് ഏക്കറോളം ഗവണ്‍മെന്‍റ് ഭൂമി ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശം വച്ച് വരികയും 1.35 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി, മറിച്ച് വില്പന നടത്തുകയും ചെയ്തതായുള്ള ആക്ഷേപം ഉന്നയിച്ചുകൊണ്ട് എം.പി.വീരേന്ദ്രകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സി.ബി.ഐ. അനേ്വഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പ്രസ്തുത കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത ഭൂമി സംബന്ധിച്ച് സുല്‍ത്താന്‍ബത്തേരി സബ്കോടതിയില്‍ റവന്യൂ അധികൃതര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു; കേസ് വിധിയായിട്ടുണ്ടോ; സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ; 1964 ലെ കേരള ലാന്‍റ് അസസ്മെന്‍റ് റൂള്‍സ് അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് വീഴ്ച വരുത്തിയിരിക്കുന്നത് ഏത് ഉദേ്യാഗസ്ഥനാണ്; ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1275

തൈക്കാട്, ശാസ്തമംഗലം വില്ലേജ് അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങള്‍

ശ്രീ. ബി. സത്യന്‍

(എ)തിരുവനന്തപുരം ജില്ലയില്‍ തൈക്കാട്, ശാസ്തമംഗലം വില്ലേജ് അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ളതും, കേസുകളെ തുടര്‍ന്ന് കണ്ട് കെട്ടിയതുമായ ഭൂമികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഏതെല്ലാം സര്‍വ്വെ നന്പരുകളിലായി എത്ര ഭൂമി വീതം സര്‍ക്കാര്‍ അധീനതയിലാക്കപ്പെട്ടിട്ടുണ്ട്;

(സി)ഏതെല്ലാം വകുപ്പുകളുടെ അധീനതയില്‍ എത്ര ഭൂമി വീതം ഉപയോഗ ശൂന്യമായി കിടപ്പുണ്ടെന്ന് വിശദമാക്കാമോ?

1276

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് ഏറ്റവും ഒടുവിലുണ്ടായ ഹൈക്കോടതി വിധിയിലെ പ്രസക്തമായ തീര്‍പ്പുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)വിവാദഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കുന്ന വിധി ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ; 

(സി)ഇക്കാര്യത്തില്‍ തുടര്‍നടപടി സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ; 

(ഡി)സര്‍ക്കാര്‍ പാട്ടത്തിനു നല്കിയിട്ടുള്ള ഭൂമികളെ സംബന്ധിച്ച വിവരങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിനും പാട്ടകാലാവധി കഴിഞ്ഞതെല്ലാം നിയമാനുസൃത നടപടി സ്വീകരിച്ച് തിരിച്ചെടുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1277

ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി പ്രശ്നം 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി പ്രശ്നം സംബന്ധിച്ച ഹൈക്കോടതി വിധിയെതുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിക്കൊണ്ട്, ഉന്നയിച്ച അവകാശവാദം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)11.09.2013-ലെ ദിനപത്രങ്ങളില്‍ അച്ചടിച്ചുവന്ന ഹാരിസണ്‍ മലയാളം കന്പനിയുടെ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണോ; അല്ലെങ്കില്‍ അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(സി)സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടര്‍നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളാനിടയായ സാഹചര്യം എന്തായിരുന്നു; സര്‍ക്കാര്‍ വാദം ഹൈക്കോടതിയില്‍ കര്‍ശനമായി ഉന്നയിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; കേസ് തോറ്റതിന്‍റെ പിന്നില്‍ ഇടപെടലുകളുണ്ടായി എന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

1278

മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഭൂമി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)പേരാന്പ്രയിലെ മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഭൂമി മുന്‍ ഉടമയ്ക്കു വിട്ടുകൊടുക്കാനുള്ള ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഭൂമി എപ്പോഴാണ് മുന്‍ ഉടമയ്ക്കു വിട്ടുകൊടുത്ത് ഉത്തരവ് പുറപ്പെടുവിച്ചത്; ആയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(സി)ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍, കേസ്സിന്‍റെ നിലവിലെ അവസ്ഥയെന്തെന്നു വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ഭൂമി പൊതു ഉടമയിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, അതിനായി എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ; 

(ഇ)കേസ് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടോ; എങ്കില്‍, ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(എഫ്)പ്രസ്തുതഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകിട്ടുന്നതിനുവേണ്ടി അപേക്ഷ ലഭിച്ചിരുന്നോ; എങ്കില്‍, അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ?

1279

കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍റെ ബംഗ്ലാവുകള്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍ ഇരുപത്തി ഒന്ന് ബംഗ്ലാവുകള്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പന്ത്രണ്ട് വര്‍ഷത്തേക്ക് കൈമാറിക്കൊണ്ട് കരാര്‍ ഉറപ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത കരാര്‍ പ്രകാരം 12 വര്‍ഷം കൊണ്ട് കെ.ഡി.എച്ച്.പി.ക്ക് വിവിധ ഇനത്തില്‍ ലഭിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ ; 

(ബി)തോട്ടത്തിന്‍റെ 5 ശതമാനം ഭൂമി ടൂറിസത്തിനുപയോഗിക്കാമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഈ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് അറിയാമോ ; 

(സി)കെ.ഡി.എച്ച്.പി. യഥാര്‍ത്ഥത്തില്‍ അംഗീകൃത തോട്ടം ഉടമയാണോ ; ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെങ്കില്‍ ഇരുപത്തി ഒന്ന് ബംഗ്ലാവുകള്‍ സ്വകാര്യ ഗ്രൂപ്പിന് കൈമാറ്റം ചെയ്യപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കാമോ ?

1280

ഭൂമി തട്ടിപ്പ് കേസ്

ശ്രീമതി കെ. കെ. ലതിക

(എ) മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെടെ ഭൂമി തട്ടിപ്പ് കേസില്‍ വ്യാജ രേഖകളും വ്യാജ തണ്ടപ്പേരുകളും ഉണ്ടാക്കിയതായി ആക്ഷേപിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; 

(ബി) ഹൈക്കോടതിയില്‍ നിന്നും പ്രസ്തുത ആവശ്യം ഉന്നയിക്കപ്പെടുകയുണ്ടായോ; കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ സെക്രട്ടറി സമര്‍പ്പിച്ച അനേ്വഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് ലഭ്യമാക്കാമോ; 

(സി) തട്ടിപ്പുകള്‍ സംബന്ധിച്ച് ബാഹ്യ ഏജന്‍സിയെക്കൊണ്ട് അനേ്വഷിപ്പിക്കുവാന്‍ സര്‍ക്കാര്‍ സ്വമേധയാ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ?

1281

മിച്ചഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മിച്ചഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ വിശദമാക്കാമോ ; 

(ബി)ഇല്ലെങ്കില്‍ നിയമവ്യവസ്ഥമറികടന്നുകൊണ്ട് ഈ സര്‍ക്കാറിന്‍റെ കാലത്ത് ഏതെങ്കിലും സ്വകാര്യ കന്പനിക്ക് മിച്ചഭൂമി നല്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ ; 

(സി)മിച്ചഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഏതൊക്കെയാണ് ; ഏതെല്ലാം ഉത്തരവുകള്‍ വഴി ഏതെല്ലാം സര്‍വ്വേ നന്പറുകളില്‍പ്പെട്ട എത്ര ഏക്കര്‍ ഭൂമി വീതം ഏതെല്ലാം സ്വകാര്യ കന്പനികള്‍ക്ക് എന്തെല്ലാം ആവശ്യങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിക്കുകയുണ്ടായി ; വിശദമാക്കാമോ ?

1282

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

ശ്രീ. വി. ശശി

(എ)സര്‍ക്കാര്‍വക സ്ഥലം തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/സാംസ്കാരിക സ്ഥാപനങ്ങള്‍/മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കായി നല്‍കിയിട്ടുണ്ടെന്നും ഓരോ സ്ഥാപനങ്ങള്‍ക്കും എത്ര സ്ഥലം വീതം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

1283

വടക്കഞ്ചേരി സബ്ട്രഷറി കെട്ടിട നിര്‍മ്മാണം

ശ്രീ. എ. കെ. ബാലന്‍

(എ)പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വടക്കഞ്ചേരി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസ് കോന്പൌണ്ടില്‍ നിന്നും ട്രഷറി വകുപ്പിന് ഭൂമി നല്‍കിയത് റവന്യൂ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഭൂമിക്ക് ഉടമസ്ഥാവകാശം കൂടി ലഭിക്കണമെന്ന് ട്രഷറി വകുപ്പ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച ട്രഷറി വകുപ്പിന്‍റെ കത്ത് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് എന്നാണ് ലഭിച്ചത്; ഇതിന്‍റെ മറുപടി ട്രഷറി വകുപ്പിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് നല്‍കിയത്; പ്രസ്തുത കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)പ്രസ്തുത വിഷയത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ 11.11.12 ലെ എല്‍.ആര്‍.ജി.9/05/18370/09 നന്പര്‍ കത്തിലൂടെ എന്ത് നടപടിയാണ് ലാന്‍റ് റവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടത്; ആയത് ലഭിച്ചുവോ; എങ്കില്‍ എന്നാണ് ലഭിച്ചത്; വ്യക്തമാക്കുമോ; 

(ഡി)പാലക്കാട് ജില്ലാ കളക്ടറുടെ 11.11.2012 ലെ എല്‍.ആര്‍.ജി-9/05/18370/09 നന്പര്‍ കത്ത് എന്നാണ് തിരുവനന്തപുരം ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചത്; തപാല്‍ നന്പരും തീയതിയും വ്യക്തമാക്കുമോ; പ്രസ്തുത ഫയലില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; 

(ഇ)ട്രഷറി വകുപ്പിന്‍റെ കത്തിന് യഥാസമയം മറുപടി നല്‍കുന്നതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയതായി കരുതുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ?

1284

മലപ്പുറം ജില്ലയിലെ പുറന്പോക്ക് ഭൂമിയില്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് സ്ഥാപിക്കാന്‍ നടപടി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മങ്കട വില്ലേജിലെ കര്‍ക്കിടകത്തുള്ള റവന്യൂ പുറന്പോക്ക് ഭൂമി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി വിട്ടു നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ? 

1285

പാറശ്ശാല മണ്ധലത്തിലെ ആയയില്‍ പാലം നിര്‍മ്മിക്കു ന്നതിനുള്ള സ്ഥലം

ശ്രീ. എ. റ്റി. ജോര്‍ജ്

(എ)പാറശ്ശാല മണ്ധലത്തിലെ നിരവധി ആളുകള്‍ക്ക് ഉപയോഗപ്രദമായ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന ആയയില്‍ പാലം നിര്‍മ്മിക്കുന്നതിനുവേണ്ട സ്ഥലം പൊന്നും വിലയ്ക്ക് എടുക്കുന്ന നടപടി ത്വരിതപ്പെടുത്തുമോ; വിശദമാക്കാമോ; 

(ബി)തിരുവനന്തപുരം ലാന്‍റ് അക്വിസിഷന്‍ തഹസില്‍ദാര്‍ പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?

1286

തിരുമല-തൃക്കണ്ണാപുരം റോഡ് വികസനം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)നേമം നിയോജകമണ്ധലത്തിലെ തിരുമല-തൃക്കണ്ണാപുരം റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത റോഡിനുവേണ്ടിയുള്ള ലാന്‍റ് അക്വിസിഷന്‍ നടപടി എന്നാണ് തുടങ്ങിയതെന്നും ആയത് എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

1287

കന്തല്‍ പജ്ജാന, അട്ക്കസ്ഥല തൂക്കുപാലങ്ങളുടെ നിര്‍മ്മാണം 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)മഞ്ചേശ്വരം നിയോജക മണ്ധലത്തിലെ കന്തല്‍ പജ്ജാന, അട്ക്കസ്ഥല എന്നീ സ്ഥലങ്ങളില്‍ തൂക്കുപാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തൂക്കുപാലങ്ങള്‍ ആര്‍.എം.എഫ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

1288

ബി.റ്റി.ആര്‍. രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിനു നടപടി 

ശ്രീ. മോന്‍സ് ജോസഫ് 

(എ)റവന്യൂ വില്ലേജുകളില്‍ നിലവിലുള്ള ബി.റ്റി.ആര്‍. രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുവാന്‍ ആര്‍ക്കാണ് അധികാരമുള്ളത്; ബി.റ്റി.ആര്‍. രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുമോ; 

(ബി)നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണനിയമമനുസരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വസ്തുവിവരം ബി.റ്റി.ആറില്‍ നിലംനികത്തല്‍ പുരയിടം എന്നത് പുരയിടമായി മാറ്റുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ; 

(സി)റവന്യൂ രേഖകളില്‍ നിലം, പുരയിടം എന്നതു മാറ്റി നിലംനികത്തല്‍ പുരയിടം കൂടി ഉള്‍പ്പെടുത്തി പ്രസ്തുതഭൂമിയില്‍ വീടുപണിയുന്നതിന് അനുമതി നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ; 

(ഡി)നിലം നികത്തിയ തെങ്ങുകൃഷി പുരയിടങ്ങള്‍ ഇപ്പോഴും വില്ലേജ് രേഖകളില്‍ നിലമായിത്തന്നെ കിടക്കുന്നത് മാറ്റി നല്‍കുന്നതിനായി നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)പുരയിടങ്ങളായി മാറിയിട്ടുള്ള നിലങ്ങളെ സംബന്ധിച്ച് വില്ലേജ് രേഖകളില്‍ മാറ്റം വരുത്താത്തതുകാരണം സാധാരണക്കാരായ ആളുകള്‍ക്ക് വീടുവെയ്ക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു പരിഹരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നയപരമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?

1289

മലപ്പുറം ജില്ലയിലെ താനൂര്‍ വില്ലേജില്‍ റീസര്‍വ്വേ നടത്തിയതിന്‍പ്രകാരമുള്ള രേഖകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)മലപ്പുറം ജില്ലയിലെ താനൂര്‍ വില്ലേജില്‍ അവസാനത്തെ റീസര്‍വ്വേ കഴിഞ്ഞശേഷമുള്ള "എ' രജിസ്റ്ററും അതിന്‍റെ അപ്പെന്‍ഡിക്സും വില്ലേജ് ആഫീസില്‍ ലഭ്യമാണോ; 

(ബി)അല്ലെങ്കില്‍ സൂക്ഷിക്കേണ്ട രേഖകള്‍ നഷ്ടമായതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത സംഭവത്തിന് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ ആരൊക്കെയാണെന്നും ആയത് നഷ്ടമായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത രേഖകള്‍ മറ്റ് ഏതെല്ലാം ഓഫീസുകളില്‍ കൂടി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; പ്രസ്തുത ഓഫീസുകളില്‍ താനൂര്‍ വില്ലേജിനെ സംബന്ധിച്ച ഈ രേഖ ലഭ്യമാണോ? 

1290

റീ-സര്‍വ്വേ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് സംബന്ധിച്ച് 

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് നടന്നുവന്നിരുന്ന റീ-സര്‍വ്വേ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് മൂലം പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)റീ സര്‍വ്വേ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ പുറന്പോക്ക് സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഇതുമൂലമുണ്ടാകുന്ന അധിക തസ്തികകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത് എത്രയെണ്ണമെന്ന് വിശദമാക്കുമോ?

1291

അംഗീകൃത/അനധികൃത ക്വാറികളുടെ കണക്ക് 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)റവന്യൂ വകുപ്പിന്‍റെ അനുമതിയോടെ എത്ര പാറക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതിന്‍റെ കണക്ക് ലഭ്യമാക്കാമോ; ആയതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ; 

(ബി)അനധികൃത ക്വാറിയിംഗ് നടത്തുന്നതിനെതിരെ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; അനധികൃത ക്വാറികള്‍ നിരോധിക്കുന്നതിനു വേണ്ടി റവന്യൂ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമോ; വിശദമാക്കാമോ?

1292

ഖനനാനുമതിയുടെ നിബന്ധനകള്‍

ശ്രീമതി കെ. കെ. ലതിക

(എ) പാറ, മണല്‍, ചെങ്കല്ല് മുതലായവയുടെ ഖനനത്തിന് റവന്യൂ വകുപ്പ് അനുമതി നല്‍കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ; 

(ബി) അനുമതി നല്‍കുന്നില്ലെങ്കില്‍ അനുമതി നല്‍കേണ്ട വകുപ്പില്‍ സമര്‍പ്പിക്കുന്നതിന് എന്തെല്ലാം രേഖകളാണ് റവന്യൂ വകുപ്പ് ഖനനാനുമതി സംബന്ധിച്ച് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ; 

(സി) ഖനനാനുമതിക്കുള്ള അപേക്ഷയില്‍ പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1293

സസ്പെന്‍റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പില്‍ എത്ര ഉദ്യോഗസ്ഥരെ സസ്പെന്‍റു ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)സസ്പെന്‍റു ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെല്ലാം; അവര്‍ ഏതു തസ്തികയില്‍ ജോലി ചെയ്യുന്പോഴാണ് സസ്പെന്‍റു ചെയ്യപ്പെട്ടതെന്നും എന്തുകാരണത്തിനാണ് സസ്പെന്‍റു ചെയ്യപ്പെട്ടത് എന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഉദ്യോഗസ്ഥരെ എന്നാണ് സസ്പെന്‍റുചെയ്തെന്നും അവരില്‍ എത്ര പേരെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു എന്നും എന്നാണ് സര്‍വ്വീസില്‍ പ്രവേശിപ്പിച്ചതെന്നും വെളിപ്പെടുത്തുമോ; 

(ഡി)സസ്പെന്‍റു ചെയ്യപ്പെട്ടവരില്‍ എത്ര പേരുടെ പേരില്‍ ആരോപിച്ച കുറ്റം തെളിഞ്ഞു എന്നും അവ ഏതൊക്കെയാണെന്നും അവരുടെ പേരില്‍ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ?

1294

പത്തനംതിട്ട ജില്ലയിലെ കളക്ടര്‍മാര്‍ 

ശ്രീ. മാത്യു റ്റി. തോമസ്

(എ)ഈ സര്‍ക്കാര്‍ നിലവില്‍വന്നതിനുശേഷം പത്തനംതിട്ട ജില്ലയില്‍ എത്ര കളക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്;

(ബി)സര്‍ക്കാര്‍വക സ്ഥലങ്ങളും കുളങ്ങളും തോടുകളും കെ.ജി.എസ്. ഗ്രൂപ്പ് കയ്യേറിയതായി ഏതെങ്കിലും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്ന്; ഏത് കളക്ടര്‍; പ്രസ്തുത കളക്ടറെ എന്നാണ് സ്ഥലം മാറ്റിയത്; 

(സി)ഭൂപരിഷ്കരണനിയമം ലംഘിച്ചുകൊണ്ട് മിച്ചഭൂമി കൈവശം വയ്ക്കുന്നതായി ഏതെങ്കിലും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്ന്; ഏത് കളക്ടര്‍; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1295

കാസര്‍ഗോഡ് ജില്ലയിലെ മാടക്കാല്‍ തൂക്കുപാലം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മുഖേന നിര്‍മ്മിച്ച മാടക്കാല്‍ തൂക്കുപാലം മാസങ്ങള്‍ക്കുളളില്‍ തന്നെ പൂര്‍ണ്ണമായും തകര്‍ന്നതില്‍ അശാസ്ത്രീയമായ നിര്‍മ്മാണം നടത്തിയ കെ.ഇ.എല്‍-നെതിരെ നടപടി സ്വീകരിക്കാനോ, പാലം പുനര്‍ നിര്‍മ്മാണം നടത്താനോ തയ്യാറാകാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പാലത്തോടൊപ്പം നിര്‍മ്മാണം ആരംഭിച്ച പടന്നക്കടപ്പുറം തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം നിര്‍ത്തിവച്ചതിന്‍റെ കാരണം വ്യക്തമാക്കുമോ?

1296

കാലവര്‍ഷക്കെടുതികള്‍ മൂലം ഉണ്ടാകുന്ന നഷ്ടം 

ശ്രീ. ജി. സുധാകരന്‍ 
,, കെ. ദാസന്‍ 
,, സി. കൃഷ്ണന്‍ 
,, എസ്. രാജേന്ദ്രന്‍

(എ)കാലവര്‍ഷക്കെടുതികള്‍ മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും പരിഹാരം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടോ; ഒടുവിലത്തെ കാലവര്‍ഷക്കെടുതികളെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഏതെല്ലാം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി; കാലവര്‍ഷക്കെടുതി മൂലം ഉണ്ടായതായി കണക്കാക്കപ്പെട്ട നഷ്ടം ആകെയെത്രയാണ്; 

(ബി)കേന്ദ്രസഹായത്തിന് സംസ്ഥാനം അഭ്യര്‍ത്ഥിക്കുകയുണ്ടായോ; എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചു; 2011-12, 2012-13 വര്‍ഷങ്ങളില്‍ കണക്കാക്കപ്പെട്ട നഷ്ടം എത്രയായിരുന്നു; ലഭിച്ച കേന്ദ്രസഹായം എത്രയായിരുന്നു; 

(സി)കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ സ്വഭാവം വിശദമാക്കാമോ; മരണമടഞ്ഞവരെത്ര; എത്ര ഏക്കറിന്‍റെ കൃഷി നാശം ഉണ്ടായി; എത്ര വീടുകള്‍ തകര്‍ന്നു പോയി; 

(ഡി)മഴക്കെടുതികള്‍ നേരിടുന്നതിന് ജില്ലകള്‍ക്ക് അനുവദിച്ച തുകയും ഇതിനകം ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമാക്കാമോ?

1297

കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ കേരളത്തില്‍ എത്ര കോടിയുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്; 
(ബി)കാലവര്‍ഷക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് ഏതെല്ലാം മാനദണ്ധങ്ങള്‍ അനുസരിച്ചാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്; 


(സി)കാലവര്‍ഷക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കിട്ടുവാന്‍ വൈകുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പ്രകൃതിക്ഷോഭങ്ങളിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

1298

വെള്ളപ്പൊക്കദുരിതനിവാരണ ഫണ്ട് 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 

(എ)വെള്ളപ്പൊക്കദുരിതനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്ക് ഫണ്ട് മുഴുവന്‍ അനുവദിച്ചിട്ടുണ്ടോ; 

(ബി)കരാറുകാര്‍ക്ക് പ്രസ്തുതയിനത്തില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍, എത്രയാണ് കുടിശ്ശികത്തുക; 

(സി)എത്രകാലമായി കുടിശ്ശികയുണ്ടെന്നും, കുടിശ്ശിക എന്നു കൊടുത്തുതീര്‍ക്കാനാകുമെന്നും വ്യക്തമാക്കുമോ? 

1299

പയ്യന്നൂര്‍ നിയോജകമണ്ധലത്തിലെ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണം

ശ്രീ. സി. കൃഷ്ണന്‍ 

(എ)കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതിപ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പയ്യന്നൂര്‍ നിയോജകമണ്ധലത്തിലെ എത്ര റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, ഏതെല്ലാം റോഡുകളാണെന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ ; 

(ബി)പ്രസ്തുത റോഡുകളില്‍ ഏതെല്ലാം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; 

(സി)പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത റോഡുകളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ; 

(ഡി)ജില്ലാകളക്ടറില്‍നിന്നും ഭരണാനുമതി ലഭിക്കാത്ത ഏതെല്ലാം റോഡുകളുണ്ടെന്നും ആയതിന്‍റെ കാരണമെന്താണെന്നും വിശദമാക്കാമോ ? 

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.