UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1300

കാസര്‍ഗോഡ് ജില്ലയില്‍ ചുഴലിക്കാറ്റ് മൂലം സംഭവിച്ച നാശനഷ്ടം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കഴിഞ്ഞ വേനല്‍ മഴയില്‍ കാസര്‍ഗോഡ് ജില്ലയില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയംന്പാറയിലും മടിക്കൈ, നീലേശ്വരം പഞ്ചായത്തുകളിലും വീശിയ ചുഴലിക്കാറ്റ് മൂലം സംഭവിച്ച നാശനഷ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നാശനഷ്ടത്തിന്‍റെ കണക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി)പ്രസ്തുത പ്രദേശങ്ങള്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നുവോ;

(ഡി)പ്രസ്തുത വിഷയത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന ഉറപ്പ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഇ)നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് എന്ത് സഹായമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?

1301

ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിതര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ എത്ര കുടുംബങ്ങളെയാണ് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, എത്ര കുടുംബങ്ങളെ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുണ്ടെന്നും വ്യക്തമാക്കാമോ?

1302

കാലവര്‍ഷക്കെടുതിയിലെ നഷ്ടം

ശ്രീ. ജെയിംസ് മാത്യു

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതേവരെ ഉണ്ടായ കാലവര്‍ഷക്കെടുതികളിലും വരള്‍ച്ചയിലും ഉണ്ടായതായി കണക്കാക്കപ്പെട്ട മൊത്തം നഷ്ടം എത്രയാണെന്ന് ഓരോ സീസണ്‍ തിരിച്ച് വിശദമാക്കുമോ; 

(ബി)പ്രസ്തുത കാലയളവില്‍ ഓരോ സീസണിലും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനങ്ങളില്‍ അവകാശപ്പെട്ട സംസ്ഥാനത്തിന്‍റെ മൊത്തം നഷ്ടം എത്ര വീതമായിരുന്നു; 

(സി)ഓരോ സീസണിലും സംസ്ഥാനം ആവശ്യപ്പെട്ട തുകയുടെ എത്ര ശതമാനം തുക വീതം, എന്ത് തുക സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുകയുണ്ടായി?

1303

ചേലക്കര മണ്ധലത്തിലെ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേലക്കരമണ്ധലത്തില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയായവ ഏതെല്ലാമാണെന്നും എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുവാന്‍ കാലതാമസമുണ്ടാകുന്നതിനുള്ള കാരണങ്ങളും വ്യക്തമാക്കാമോ; 

(സി)സമയബന്ധിതമായി കാലതാമസം കൂടാതെ പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

1304

തടയണനിര്‍മ്മാണത്തിനുള്ള അനുമതി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജകമണ്ധലത്തിലെ ചെറുതുരുത്തിയില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ചുവന്നിരുന്ന തടയണ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)കരാറുകാരന്‍റെ മരണത്തെതുടര്‍ന്നും സാങ്കേതിക കാരണങ്ങളാലും സ്തംഭിച്ചുകിടന്ന തടയണ നിര്‍മ്മാണത്തിന് ഭരണാനുമതി പുതുക്കിക്കിട്ടാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)പ്രസ്തുത പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി)കാലതാമസം ഒഴിവാക്കി ഭരണാനുമതി പുതുക്കി നല്‍കി അടുത്ത അനുകൂല സീസണില്‍ത്തന്നെ തടയണ നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ?

1305

കോഴിക്കോട് ജില്ലയില്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ട് വിനിയോഗം 

ശ്രീ. ഇ. കെ. വിജയന്‍ 

(എ)കോഴിക്കോട് ജില്ലയില്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ടില്‍ നിലവില്‍ എത്ര തുക സ്വരൂപിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ബി)പ്രസ്തുത ഇനത്തില്‍ ഇതുവരെ എത്ര രൂപ ചിലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ; 

(സി)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കുന്നതെന്നു വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത ഫണ്ട് ഏതെല്ലാം കാര്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്ന് വിശദമാക്കാമോ;

1306

പട്ടാന്പി മണ്ധലത്തിലെ വിളയൂര്‍ ഹൈസ്കൂളിന് കെട്ടിടം 

ശ്രീ. സി. പി. മുഹമ്മദ്

പട്ടാന്പി മണ്ധലത്തിലെ വിളയൂര്‍ ഹൈസ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടും പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിന്‍റെ ഫയലിന്മേലുള്ള നടപടി താമസിക്കുന്നിന്‍റെ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ? 

1307

വേല, പൂരം, കുമ്മാട്ടി തുടങ്ങിയ ഉത്സവങ്ങള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)2014-ലെ വേല, പൂരം, കുമ്മാട്ടി തുടങ്ങിയ ഉത്സവങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയില്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)ഉത്സവ കമ്മിറ്റിയുടെ പ്രതേ്യക യോഗം കളക്ടര്‍ വിളിച്ചു ചേര്‍ക്കാറുണ്ടോ; 

(സി)കരിമരുന്ന്/വെടിമരുന്ന് പ്രയോഗത്തിന് എന്തൊക്കെ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഉത്സവത്തിന് ആനകളെ എഴുന്നെള്ളിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങളും മുന്‍കരുതലുകളുമാണ് പാലക്കാട് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ ? 

1308

ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കാനുളള പദ്ധതിയ്ക്ക് കയര്‍ ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വിവരിക്കുമോ; 

(സി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതിയ്ക്കായി സംസ്ഥാന ഗവണ്‍മെന്‍റ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1309

കയര്‍ വ്യവസായത്തിനുവേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. പി. കെ.ഗുരുദാസന്‍

(എ)കയര്‍വ്യവസായത്തിനുവേണ്ടി 2013-14 ബഡ്ജറ്റില്‍ എത്ര കോടി രൂപ വകയിരുത്തി; പ്രസ്തുത തുകയില്‍ നിന്നും 2013 ഡിസംബര്‍ വരെ ഏതെല്ലാമിനത്തില്‍ എന്തു തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)2012-13 ല്‍ കയര്‍ വ്യവസായത്തിനുവേണ്ടി എന്ത് തുക ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു; ഇതില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ; 

(സി)കയര്‍ തൊഴിലാളി പ്രൈമറി സൊസൈറ്റികള്‍ക്കും കയര്‍ഫെഡിനും കയര്‍ കോര്‍പ്പറേഷനും എന്ത് തുകവീതം 2012-13 ലും 2013-14 ലും പ്രവര്‍ത്തനമൂലധനമായും ഗ്രാന്‍റായും നല്‍കിയിട്ടുണ്ട്; ഇനം തിരിച്ചു വിശദീകരിക്കുമോ; ഇന്‍കം സപ്പോര്‍ട്ടു സ്കീം ഇനത്തില്‍ ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നശേഷം എത്ര രൂപ അനുവദിച്ചു; ഓരോ വര്‍ഷവും എന്ത് തുകവീതം ചെലവഴിച്ചു; വിശദീകരിക്കുമോ;

1310

കയര്‍ മേഖലയിലെ ആഭ്യന്തരവിപണനസാദ്ധ്യത 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, അന്‍വര്‍ സാദത്ത് 
,, ഷാഫി പറന്പില്‍ 
,, ലൂഡി ലൂയിസ് 

(എ)കയര്‍ മേഖലയിലെ ആഭ്യന്തരവിപണിയുടെ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഈ ലക്ഷ്യം കൈവരിക്കുന്നതിന് കയറുത്പാദകര്‍ക്കും വ്യാപാരികള്‍ക്കും എന്തെല്ലാം സഹായങ്ങളാണു നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര കോടി രൂപയുടെ ആഭ്യന്തരവിപണി കണ്ടെത്താനാണു ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)കയറുല്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിന് കയര്‍ കോര്‍പ്പറേഷന്‍ എന്തെല്ലാം സഹായങ്ങളാണു നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1311

കയര്‍ വിപണനം 

ശ്രീ. പുരുഷന്‍ കടലുണ്ടി 

(എ)കയര്‍ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യം സംബന്ധിച്ച് വിശദമാക്കാമോ; കണ്‍സോര്‍ഷ്യത്തിന്‍റെ ചെലവിലേയ്ക്കായി എന്തുതുക ഇതിനകം അനുവദിച്ചുകൊടുത്തിട്ടുണ്ട്; 

(ബി)കണ്‍സോര്‍ഷ്യംവഴി നാളിതുവരെ വിപണനത്തിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

(സി)കയര്‍ വകുപ്പുമന്ത്രി ഉള്‍പ്പെടെ കയര്‍ വിപണനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയറും കയര്‍ വിപണനവുമായി ബന്ധപ്പെട്ട മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകള്‍ ഏതൊക്കെയായിരുന്നു; ഓരോ യാത്രാവേളയിലും യാത്രാസംഘത്തില്‍ ആരൊക്കെയുണ്ടായിരുന്നു; ഓരോ വേളയിലും ഏതെല്ലാം രാജ്യങ്ങളില്‍ എത്രദിവസം വീതം താമസിക്കുകയുണ്ടായി; ഓരോ യാത്രാവേളയിലും കയര്‍ വകുപ്പുമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

1312

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം 

ശ്രീ. എസ്. ശര്‍മ്മ 

(എ)കയര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാന്‍ എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ; 

(ബി)2012-13 സാന്പത്തിക വര്‍ഷത്തില്‍ എന്ത് തുക കയര്‍ മേഖലയുടെ ആവശ്യത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(സി)ഓരോ പദ്ധതിക്കും നീക്കിവെച്ച തുകയും, ചെലവഴിച്ച തുകയും എത്രയെന്നു വ്യക്തമാക്കുമോ? 

1313

ചകിരിക്ഷാമം 

ശ്രീ. കെ. ദാസന്‍ 

(എ)കയര്‍ മേഖലയുടെ വികസനത്തിനു തിരിച്ചടിയാകുന്ന തരത്തില്‍ ചകിരിക്ഷാമം അതിരൂക്ഷമായിരിക്കുന്നതു ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; 

(ബി)സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര ടണ്‍ ചകിരിയാണ് ആവശ്യമായിവരുന്നത്; അതില്‍ എത്ര ടണ്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ടെന്നും, എവിടുന്നെല്ലാം എത്ര ടണ്‍ സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുമോ; 

(സി)ഉത്പാദിപ്പിക്കുന്ന തൊണ്ടിന്‍റെ എത്ര ശതമാനം ചകിരിയാക്കി മാറ്റുന്നതിന് ഇപ്പോള്‍ കഴിയുന്നുണ്ട്; 

(ഡി)തൊണ്ട് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

1314

തൊണ്ടുശേഖരണത്തിന് പദ്ധതി

ശ്രീ.ജി.സുധാകരന്‍

(എ)തൊണ്ടു ശേഖരണത്തിന് നിലവിലുളള പദ്ധതികള്‍ വിശദമാക്കാമോ;

(ബി)എത്ര തൊണ്ടുശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു; അവ ഓരോന്നും നടപ്പുവര്‍ഷം എത്ര തൊണ്ടു വീതം സംഭരിച്ചു എന്ന് വ്യക്തമാക്കുമോ; 

(സി)കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പരമാവധി തൊണ്ട് കയര്‍ മേഖലയ്ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതി നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?

1315

കയര്‍ബോര്‍ഡിന്‍റെ റിമോട്ട് പദ്ധതിയിലെ ക്രമക്കേട് 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)കയര്‍ബോര്‍ഡ് നടപ്പാക്കുന്ന റിമോട്ട് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടോ; ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുകയുണ്ടായോ; 

(ബി)സി.ബി.ഐ. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ ആരെല്ലാമാണ് എന്നും ഇവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ എന്തെല്ലാമാണ് എന്നും അറിയാമോ; എങ്കില്‍ വിശദമാക്കുമോ; 

(സി)ക്രമക്കേട് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(ഡി)ആകെ എന്ത് തുകയുടെ അഴിമതിയാണ് നടത്തിയിട്ടു ളളത് എന്ന് വെളിപ്പെടുത്തുമോ;

(ഇ)ക്രമക്കേട് നടന്ന കാലയളവില്‍ കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ആരായിരുന്നുവെന്നറിയിക്കുമോ?

1316

കയര്‍തൊഴിലാളി ക്ഷേമനിധി വരുമാനം

ശ്രീ. ജി.സുധാകരന്‍

(എ)2011-12, 2012-13 വര്‍ഷങ്ങളില്‍ കയര്‍ തൊഴിലാളി ക്ഷേമനിധിയുടെ തനതു വരുമാനത്തില്‍ കുറവു വന്നിട്ടുളളകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)കയറ്റുമതിക്കാരില്‍ നിന്നും സെസ്സ് ഈടാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 
(സി)2006 മുതല്‍ 2013 വരെ കയര്‍ തൊഴിലാളി ക്ഷേമനിധിയുടെ തനതു വരുമാനം ഓരോ വര്‍ഷവും എത്രയായിരുന്നുവെന്ന് വിശദമാക്കുമോ?

1317

മഞ്ചേശ്വരത്ത് കയര്‍ഫെഡിന്‍റെ ആഭിമുഖ്യത്തില്‍ പുതിയ പദ്ധതി 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)മഞ്ചേശ്വരം നിയോജക മണ്ധലത്തിലെ കുന്പള ഗ്രാമ പഞ്ചായത്ത് മൊഗ്രാലില്‍ കയര്‍ ഫെഡിന് 1.30 ഏക്കര്‍ സ്ഥലം ഉള്ളതായി അറിയാമോ; 

(ബി)പ്രസ്തുത സ്ഥലത്ത് കയര്‍ഫെഡിന്‍റെ സ്ഥാപനം തുടങ്ങുന്നതിനായി ഏതെങ്കിലും പ്രൊപ്പോസല്‍ കിട്ടിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)എങ്കില്‍ പ്രസ്തുത പ്രൊപ്പോസല്‍ അംഗീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)പ്രസ്തുത സ്ഥലത്ത് കയര്‍ഫെഡിന്‍റെ സ്ഥാപനം ആരംഭിക്കുന്നതിന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ?

1318

കാസര്‍കോട്ടെ കയര്‍ വ്യവസായസംഘങ്ങള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

കാസര്‍കോട് ജില്ലയില്‍ കയര്‍ വകുപ്പിനുകീഴില്‍ എത്ര വ്യവസായസംഘങ്ങള്‍ ഉണ്ടെന്നും, ഇവയില്‍ എത്രയെണ്ണം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ? 

1319

കയര്‍ വകുപ്പുമന്ത്രി നടത്തിയ വിദേശയാത്രകള്‍ 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ വകുപ്പുമന്ത്രി എത്ര തവണ വിദേശയാത്ര നടത്തിയെന്ന് വെളിപ്പെടുത്താമോ; ഏതെല്ലാം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്; എത്ര ദിവസം വിദേശത്ത് ചെലവഴിച്ചു; 

(ബി)യാത്രയുടെ ഉദ്ദേശ്യമെന്തായിരുന്നു; യാത്രാഫലമായി കയര്‍ മേഖലയ്ക്ക് എന്ത് നേട്ടമാണുണ്ടായത് എന്ന് വ്യക്തമാക്കാമോ; 

(സി)ഏതെല്ലാം രാജ്യങ്ങളില്‍ ആവര്‍ത്തിച്ച് സന്ദര്‍ശനം നടത്തിയിട്ടുണ്ട്; 

(ഡി)മന്ത്രിയും വകുപ്പ് സെക്രട്ടറിയും ഒരുമിച്ച് ഏതെല്ലാം രാജ്യങ്ങളില്‍ എത്ര തവണ സന്ദര്‍ശനം നടത്തി എന്ന് വ്യക്തമാക്കാമോ?

1320

കയര്‍വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)കയര്‍ വകുപ്പുമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)കയര്‍ കണ്‍സോര്‍ഷ്യത്തിനായി അനുവദിച്ച ഫണ്ടുള്‍പ്പെടെ ഉപയോഗിച്ച് കയര്‍ വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകള്‍ ഏതൊക്കെയാണ്; ഓരോ യാത്രയ്ക്കും ചെലവായ തുക എത്ര; ഓരോ യാത്രയിലും ആരെല്ലാം ഉണ്ടായിരുന്നു; യാത്രകള്‍ക്കായി എടുത്ത ഡോളര്‍ എത്ര; ചെലവായ ഡോളര്‍ എത്ര; 

(സി)ഓരോ വിദേശയാത്രയ്ക്കുശേഷവും യാത്രാസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ നല്‍കുകയുണ്ടായോ; വിശദമാക്കുമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.