UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1766

ഗ്രാമപഞ്ചായത്തുകളെ ഐ.എസ്.ഒ. നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ പദ്ധതി 


ശ്രീ. കെ. മുരളീധരന്‍ 
,, വി.റ്റി. ബല്‍റാം
 ,, ഹൈബി ഈഡന്
,, ഷാഫി പറന്പില്‍ 


(എ)ഗ്രാമപഞ്ചായത്തുകളെ ഐ.എസ്.ഒ. നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളും സേവനങ്ങളുമാണ് പദ്ധതി വഴി പഞ്ചായത്തുകള്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാകുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം മാനദണ്ധങ്ങളാണ് ഐ.എസ്.ഒ. നിലവാരം ലഭ്യമാകാന്‍ പഞ്ചായത്തുകള്‍ പാലിക്കേണ്ടത്; വിശദാംശങ്ങള്‍ നല്‍കാമോ?

1767

ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം


ശ്രീ. സാജുപോള്‍


(എ)ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഗ്രാമപഞ്ചായത്തുകളില്‍ നിന്നു സേവനം ലഭിക്കേണ്ട വിഷയങ്ങളില്‍ ജീവനക്കാരുടെ അഭാവം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമോ; 

(സി)ഗ്രാമപഞ്ചായത്തുകളില്‍ റവന്യൂ, ഭരണം എന്നീ വിഭാഗ ങ്ങളാക്കി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)പത്ത് വര്‍ഷം സര്‍വ്വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സത്വരനടപടി സ്വീകരിക്കുമോ?

1768

പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ 


ശ്രീ. എം. എ. വാഹീദ്
 ,, വി. പി. സജീന്ദ്രന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്‍
 ,, വര്‍ക്കല കഹാര്‍ 


(എ)സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ; 

(ബി)കുട്ടികള്‍ക്കെതിരായ പീഢനങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ സമിതികളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)ഇതു നടപ്പാക്കുന്നതിന് ബന്ധപ്പെട്ട നിയമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ? 

1769

പഞ്ചായത്തുകള്‍ക്ക് ഐ.എസ്.ഒ.അംഗീകാരം 


ശ്രീ. കെ. ദാസന്‍ 


(എ)പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളുടേയും സേവനങ്ങളുടേയും നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓരോ ജില്ലയിലെയും തെരെഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകള്‍ വീതം ആദ്യഘട്ടത്തില്‍ ഐ.എസ്.ഒ അംഗീകാരം തേടുമെന്ന പ്രഖ്യാപനം നടപ്പാക്കിയോ; 

(ബി)പ്രഖ്യാപനം നടപ്പാക്കാനായി എന്ത് തുക നീക്കിവച്ചിരുന്നു; ഇതില്‍ എന്ത് തുക ചെലവഴിച്ചു എന്ന് അറിയിക്കുമോ; 

1770

പഞ്ചായത്ത് വകുപ്പിലെ പദ്ധതി വിഹിതച്ചെലവ് 


ശ്രീ. എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍ 


(എ)പഞ്ചായത്ത് വകുപ്പിന് 2013-2014 സാന്പത്തികവര്‍ഷത്തില്‍ പദ്ധതി വിഹിതമായി ബഡ്ജറ്റില്‍ എത്ര രൂപയാണ് വകകൊള്ളിച്ചിരുന്നത്; 

(ബി)2013 ഡിസംബര്‍ 31 വരെയുള്ള പദ്ധതിച്ചെലവ് എത്ര രൂപയാണ്;

(സി)ചെലവിന്‍റെ ശതമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?

1771

ശുചിത്വ പദ്ധതി


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, റ്റി. എന്‍. പ്രതാപന്
‍ ,, ആര്‍. സെല്‍വരാജ്

(എ)സംസ്ഥാനത്ത് ശുചിത്വ പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1772

2013-14-ല്‍ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക 


ശ്രീ. കെ. രാധാകൃഷ്ണന്‍


(എ)സംസ്ഥാനത്ത് 2013-14 വര്‍ഷം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അംഗീകാരം നല്‍കിയിരുന്ന തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഇതില്‍ പട്ടിജാതി/പട്ടികവര്‍ഗ്ഗ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അംഗീകാരം നല്‍കിയിരുന്ന തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)2013-14 വര്‍ഷം നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കിയിരുന്ന പദ്ധതികള്‍ക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)2013-14 വര്‍ഷം മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ച തുക എത്രയാണെന്ന് പറയാമോ; 

(ഇ)ഈ വര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തുക അനുവദിക്കുന്നതിലും അനുവദിച്ച തുക വിനിയോഗിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ?

1773

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 


ശ്രീ. സി. കൃഷ്ണന്‍ 


(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവു സംബന്ധിച്ച് ഏറ്റവുമൊടുവില്‍ അവലോകനം നടത്തിയത് എന്നാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതിയിനത്തില്‍ അനുവദിക്കപ്പെട്ട തുകയുടെ എത്ര ശതമാനം ചെലവഴിച്ചു; ജില്ലതിരിച്ചുള്ള കണക്കു ലഭ്യമാക്കുമോ? 

1774

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററിന്‍റെ ഡിജിറ്റൈസേഷന്‍ 


ശ്രീ. എം. പി. വിന്‍സെന്‍റ് 
,, ആര്‍. ശെല്‍വരാജ്
 ,, ബെന്നി ബെഹനാന്‍ 
,, ടി. എന്‍. പ്രതാപന്‍ 


(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്റര്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം സൌകര്യങ്ങളും സേവനങ്ങളുമാണ് പദ്ധതി മുഖാന്തിരം പഞ്ചായത്തുകള്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1775

എസ്.സി.പി. ഫണ്ട് വിനിയോഗത്തിലെ കുറവ്


ശ്രീ. വി. ശശി


(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എസ്.സി.പി ഫണ്ട് വിനിയോഗത്തിലുണ്ടാകുന്ന കുറവ് സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത ഉത്തരവുമൂലം ബഡ്ജറ്റ് വിഹിതം പൂര്‍ണ്ണമായും ചെലവഴിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവ പരിശോധിക്കുവാന്‍ എം.എല്‍.എ. മാര്‍ക്ക് അവസരം നല്‍കുമെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രി നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1776

വിദേശത്ത് വച്ചുള്ള മരണം - രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ 


 ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി


(എ) വിദേശത്ത് മരണപ്പെട്ട വ്യക്തികളുടെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവില്‍ എന്തെല്ലാം വ്യവസ്ഥകളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി) വിദേശത്ത് മരണപ്പെടുന്നവരുടെ മരണം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥകളില്‍ ഇളവ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1777

കുളങ്ങളുടെ സംരക്ഷണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി


 ശ്രീ. സണ്ണി ജോസഫ്
 ,, പാലോട് രവി 
,, ലൂഡി ലൂയിസ്
 ,, എ. റ്റി. ജോര്‍ജ് 


(എ) കുളങ്ങളുടെ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വിവരിക്കുമോ; 

(സി) ഏതെല്ലാം കേന്ദ്ര - സംസ്ഥാന പദ്ധതികളില്‍പ്പെടുത്തിയാണ് സംരക്ഷണം ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി) ഈ പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

1778

കുടുംബശ്രീ മിഷന്‍ ഫണ്ട് വിനിയോഗം


ശ്രീമതി കെ. കെ. ലതിക


(എ)2012-2013 വര്‍ഷത്തില്‍ കുടുംബശ്രീ മിഷന്‍ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത തുകയില്‍ ഓണറേറിയം, പരിശീലനം, പ്രിന്‍റിംഗ്, സ്റ്റേഷനറി, ഓഫീസ് ചെലവുകള്‍, മറ്റിനം എന്നീ ഇനങ്ങളില്‍ ഓരോന്നിലും എന്ത് തുക വീതം ചെലവായി എന്നു വ്യക്തമാക്കുമോ ?

1779

"സ്നേഹിത' പദ്ധതി


ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, കെ. മുരളീധരന്
‍ ,, ഐ. സി. ബാലകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍


(എ)കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് "സ്നേഹിത' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ആര്‍ക്കെല്ലാമാണ് പദ്ധതി വഴി ആശ്വാസം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് സ്ത്രീകള്‍ക്ക് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ?

1780

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹോം നേഴ്സിംഗ് രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി 
,, ഐ. സി. ബാലകൃഷ്ണന്
‍ ,, സണ്ണി ജോസഫ്


(എ)കുടുംബശ്രീ അംഗങ്ങള്‍ക്ക് ഹോം നേഴ്സിംഗ് രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)രോഗ പരിചരണത്തിനും വയോജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
 
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1781

കുടുംബശ്രീ ട്രാവല്‍സിന്‍റെ പ്രവര്‍ത്തനം


ശ്രീ. വര്‍ക്കല കഹാര്‍ 
,, കെ. ശിവദാസന്‍ നായര്
‍ ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, എ. റ്റി. ജോര്‍ജ്


(എ)കുടുംബശ്രീ ട്രാവല്‍സിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാം ശങ്ങള്‍ എന്തെല്ലാം ; 

(സി)സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1782

"പുര' പദ്ധതി

ശ്രീമതി ഗീതാ ഗോപി


(എ)"പുര' പദ്ധതി ഏതൊക്കെ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; 

(സി)നാട്ടിക മണ്ധലത്തിലെ തളിക്കുളം പഞ്ചായത്തിനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)തളിക്കുളത്ത് പ്രസ്തുത പദ്ധതി പ്രകാരം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും എന്തു തുക ഇതിനകം ചെലവഴിച്ചുവെന്നും വിശദമാക്കുമോ?

1783

കൊട്ടാരക്കര നിയോജക മണ്ധലത്തിലെ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി 


ശ്രീമതി പി. അയിഷാ പോറ്റി


(എ)കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന കൊട്ടാരക്കര നിയോജകമണ്ധലത്തിലെ 8 പഞ്ചായത്തുകളിലെ ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത പ്രവൃത്തികളുടെ പേര്, അടങ്കല്‍ തുക, നിലവിലെ സ്ഥിതി എന്നിവ വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത പഞ്ചായത്തിന്‍റെ 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, കൊട്ടാരക്കര നിയോജകമണ്ധലത്തില്‍പ്പെടുന്ന 8 പഞ്ചായത്തുകളിലെ പ്രവൃത്തികളുടെ പേര്, അടങ്കല്‍ തുക, നിലവിലെ സ്ഥിതി എന്നിവ വെളിപ്പെടുത്തുമോ?

1784

തൃശ്ശൂര്‍ ജില്ലയിലെ തെരുവ് നായ്ക്കളുടെ ആക്രമണം 


ശ്രീ. ബാബു എം. പാലിശ്ശേരി


(എ)തൃശ്ശൂര്‍ ജില്ലയില്‍ ഈ അടുത്ത കാലത്തായി തെരുവ് നായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതും, കടിച്ചു പരിക്കേല്‍പ്പിക്കുന്നതുമായ സംഭവങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

1785

വിനോദ നികുതി ഇളവ് ലഭിച്ച സ്ഥാപനങ്ങളും സംഘടനകളും 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി വിനോദ നികുതി ഇളവ് ലഭ്യമായ സ്ഥാപനങ്ങളും, കലാ-കായിക-സാംസ്കാരിക സംഘടനകളും ഏതെല്ലാമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ഈ സംഘടനകള്‍ക്ക് വിനോദ നികുതി ഇളവ് ചെയ്തതെന്ന് പട്ടിക തിരിച്ച് വിവരം നല്‍കുമോ; 

(സി)തുടര്‍ച്ചയായി രണ്ടു വര്‍ഷവും അതിലധികവും തവണ വിനോദ നികുതി ഇളവ് ചെയ്ത സംഘടനകളുടെ വാര്‍ഷിക വരുമാനവും മറ്റും ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി പരിശോധിക്കാറുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)ഓരോ പ്രാവശ്യവും വിനോദ നികുതിയിളവ് അനുവദിച്ച പ്രദര്‍ശനത്തിന്‍റെ വരവ്-ചെലവ് കണക്കുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരിശോധിക്കാറുണ്ടോ; എങ്കില്‍ ഓരോ വര്‍ഷത്തേയും വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഇ)വിനോദ നികുതിയിളവ് മൂലം സമാഹരിച്ച തുക ഈ സംഘടനകള്‍ എങ്ങിനെ വിനിയോഗിക്കുന്നുവെന്ന് പരിശോധിക്കുവാന്‍ ജില്ലാ തലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?

1786

അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്ക് വിനോദ നികുതി 


ശ്രീ. ഇ. കെ. വിജയന്‍


(എ)വിനോദ നികുതി ഈടാക്കുന്നതില്‍ നിന്ന് ഏതെങ്കിലും അമ്യൂസ്മെന്‍റ് പാര്‍ക്കുകളെ ഒഴിവാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്‍റെ കാരണം വിശദമാക്കാമോ;

(സി)വിനോദ നികുതി ഈടാക്കുന്നത് ഏത് ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ്; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ഡി) വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?

1787

തീരദേശ നിയമം ലംഘിച്ചുള്ള കെട്ടിടങ്ങള്‍


ശ്രീ. വി. ശശി


(എ)തീരദേശ പരിപാലനനിയമം നടപ്പിലാക്കിയതിന് ശേഷം (19.02.1991) വിവിധ ഗ്രാമപഞ്ചായത്തുകളില്‍ എത്ര വാസഗൃഹങ്ങള്‍ പ്രസ്തുത നിയമം ലംഘിച്ച് നിര്‍മ്മിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച ജില്ലാടിസ്ഥാനത്തിലുള്ള എണ്ണം ലഭ്യമാക്കുമോ; 

(ബി)ഇത്തരത്തില്‍ നിയമംലംഘിച്ച് തീരദേശത്ത് നിര്‍മ്മിക്കപ്പെട്ട വാസഗൃഹങ്ങള്‍ പൊളിച്ച് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇത്തരത്തില്‍ പൊളിച്ച് നീക്കപ്പെടുന്ന വീടുകളിലെ താമസ്സക്കാരെ പുനരധിവസിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?

1788

പൂച്ചാംകുന്ന് കുടിവെള്ള പദ്ധതി


ഡോ. കെ.ടി. ജലീല്‍


(എ)തവന്നൂര്‍ മണ്ഡലത്തില്‍പ്പെട്ട കാലടി പഞ്ചായത്തിലെ പൂച്ചാംകുന്ന് പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പാക്കാനായി വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ തുക അനുവദിച്ചിരുന്നോ; 

(ബി)എങ്കില്‍ എത്ര രൂപയ്ക്കുള്ള പ്രവൃത്തിയായിരുന്നു അനുവദിച്ചിരുന്നത്; 

(സി)ഈ പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു വിശദമാക്കാമോ?

1789

കെട്ടിട നന്പര്‍ നല്കാന്‍ നടപടി


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് മണ്ധലത്തിലെ നെന്മണിക്കര പഞ്ചായത്തില്‍ ചാമക്കാലയില്‍ കെട്ടിടനന്പര്‍ നല്‍കിയിട്ടില്ലായെന്ന കാര്യം അറിയുമോ ; 

(ബി)കെട്ടിട നന്പര്‍ നല്‍കുവാന്‍ നിലവില്‍ എന്താണ് തടസ്സം എന്ന് വിശദമാക്കാമോ ; 

(സി)തടസ്സം നീക്കി റോഡിനായി സ്ഥലം നല്‍കിയ എട്ട് വീട്ടുകാര്‍ക്ക് വീട്ടു നന്പര്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1790

കെട്ടിട നന്പര്‍ നല്‍കാന്‍ നടപടി 


ശ്രീ. പി.റ്റി.എ. റഹീം


(എ)ചാത്തമംഗലം ഗ്രമപഞ്ചായത്തിലെ ഈഗ്ള്‍ പ്ലാന്‍റേഷന്‍ കോളനിയില്‍ ഭൂമി പതിച്ചു കിട്ടിയവരില്‍ എത്ര പേര്‍ക്കാണ് കെട്ടിട നന്പറുകള്‍ നല്‍കിയിട്ടുള്ളതെന്നും കെട്ടിട നന്പര്‍ നല്‍കുന്നതിന് അവശേഷിക്കുന്ന എത്ര വീടുകളാണുള്ളതെന്നും വ്യക്തമാക്കാമോ; 

(ബി)കൈവശക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാ വീടുകള്‍ക്കും നന്പരിട്ടു നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാവുമോ; 

(സി)പ്ലാന്‍ കൂടാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നന്പര്‍ ലഭ്യ മാക്കാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1791

പഞ്ചായത്ത് ഡയറക്റ്ററേറ്റ് ആസ്ഥാന മന്ദിരനിര്‍മ്മാണം 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)പഞ്ചായത്ത് ഡയറക്റ്ററേറ്റ് ഇപ്പോള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(ബി)ഡയറക്റ്ററേറ്റിന്‍റെ ആസ്ഥാനത്തിനായി മറ്റ് എവിടെയെങ്കിലും കെട്ടിടം പണി നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ എപ്പോഴാണ് പ്രവൃത്തി ആരംഭിച്ചതെന്നും വ്യക്തമാക്കാമോ ; ഈ കെട്ടിടത്തിന് എന്തെങ്കിലും പേര് നല്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ; 

(സി)കെട്ടിടത്തിന്‍റെ പണി ഏതു ഘട്ടത്തിലാണ് എന്നും ഇതുവരെ എത്ര രൂപ ചെലവഴിച്ചെന്നും വ്യക്തമാക്കുമോ ; 

(ഡി)എപ്പോള്‍ പണി പൂര്‍ത്തിയാക്കി ഡയറക്റ്ററേറ്റ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

1792

ഗ്രാമസഭകള്‍ ചേരാന്‍ സ്കൂള്‍ കെട്ടിടം അനുവദിക്കുന്നില്ലെന്നപരാതി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)ഗ്രാമസഭ വിളിച്ച് ചേര്‍ക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗവണ്‍മെന്‍റ,് എയിഡഡ് സ്കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)ഗ്രാമസഭകള്‍ ചേരുന്നതിന് എയിഡഡ് സ്കൂളുകള്‍ അനുവദിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ; 

(സി)പേരാന്പ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോയെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്തെന്നും വ്യക്തമാക്കുമോ ?

1793

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍


(എ)തദ്ദേശ സ്വയംഭരണ വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഏതൊക്കെയാണെന്നും വാടക ഇനത്തില്‍ പ്രതിമാസം എന്തു തുക വീതം ചെലവ് വരുമെന്നും വിശദമാക്കാമോ;
 
(ബി)"സ്വരാജ് ഭവന്‍' നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷവും അവിടത്തേക്ക് അലോട്ട്മെന്‍റ് ലഭിച്ച ഏതെല്ലാം സ്ഥാപനങ്ങളാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ തന്നെ തുടരുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)"സ്വരാജ് ഭവനില്‍' അലോട്ട്മെന്‍റ് ലഭിച്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നിശ്ചിത തീയതിക്കകം വാടക കെട്ടിടം വിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ;

1794

ജനന സര്‍ട്ടിഫിക്കറ്റ് വിതരണ നടപടി ലഘൂകരിക്കാന്‍ നടപടി 


ശ്രീ. എന്‍. ഷംസുദ്ദീന്‍


(എ)വിദ്യാഭ്യാസപരമായും, സാമൂഹ്യമായും പിന്നോക്കമായ വിഭാഗങ്ങളുടെ കുട്ടികള്‍ക്ക് വിവിധാവശ്യങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനപേക്ഷിക്കുന്പോള്‍, നിയമവ്യവസ്ഥകളിലെ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി രേഖകള്‍ നിഷേധിക്കുന്നതു മൂലം അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വീടുകളില്‍ നടക്കുന്ന പ്രസവം അജ്ഞതകൊണ്ട് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ അത്തരക്കാര്‍ക്ക് പില്‍ക്കാലത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള നടപടി ക്രമം വ്യക്തമാക്കുമോ; 

(സി)ജനനസര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് ആവശ്യമായി വരുന്പോള്‍ അതിനുള്ള അപേക്ഷയോടൊപ്പം അച്ഛന്‍റെയും അമ്മയുടെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ടോ; സ്കൂളില്‍ ഔപചാരിക പഠനം നടത്തിയിട്ടില്ലാത്ത അച്ഛനമ്മമാരുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൈക്കൂലിക്ക് ഇടയാക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; 

(ഡി)സ്കൂള്‍ പഠനം നടത്തിയിട്ടില്ലാത്ത പ്രായംചെന്ന അച്ഛനമ്മമാരുടെ കാര്യത്തില്‍, വില്ലേജ് ഓഫീസര്‍ അതു സംബന്ധിച്ച് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഔചിത്യമില്ലാത്ത ആവശ്യം ചില മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളെങ്കിലും ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ?

1795

ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍


ശ്രീ. ജെയിംസ് മാത്യു


(എ)തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(ബി)ജനനം രജിസ്റ്റര്‍ ചെയ്തിട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഏതെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്; 

(സി)യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വിദ്യാഭ്യാസ-ജോലി ആവശ്യങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ എന്താണ് നടപടിയെന്ന് വിശദമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, ഇത്തരത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആവശ്യക്കാര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ഇ)ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(എഫ്)മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസന്പര്‍ക്കത്തില്‍ പയ്യന്നൂരില്‍ നിന്നുള്ള ബേബി വിനോദിനിയുടെ അപേക്ഷ എന്തിനുവേണ്ടിയുള്ളതായിരുന്നു; ഇക്കാര്യത്തില്‍ തീരുമാനം എന്തായിരുന്നുവെന്നറിയിക്കുമോ?

1796

കീഴരിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന വ്യക്തിക്ക് ചികിത്സാധനസഹായം 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)കീഴരിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അന്പിളി രാഘവന് ചികിത്സാ ധനസഹായമായി 10,000 രൂപ വീതം കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കണമെന്ന് അഭ്യര്‍ ത്ഥിച്ചുകൊണ്ട് വകുപ്പുമന്ത്രിക്ക് ആരെങ്കിലും കത്ത് നല്കിയിരുന്നോ എന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് നല്കിയിരുന്നോ എന്നും വ്യക്തമാക്കുമോ ; 

(ബി)ഉത്തരവ് നല്കിയിട്ടുണ്ടെങ്കില്‍ എന്നാണ് നല്കിയതെന്നും പ്രസ്തുത ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ; 

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാതിരുന്നതെന്ന് വ്യക്തമാക്കാമോ ?

1797

കേരളത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ 


ശ്രീ. കെ. അജിത്


(എ)ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ എത്രരൂപ ബാധ്യത ഉണ്ടാവുമെന്ന് കണക്കാക്കിയിട്ടുണ്ടോ; 

(സി)ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ മുന്‍ അംഗങ്ങളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

1798

മുന്‍ മെന്പര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ 


ശ്രീ. പി. ഉബൈദുള്ള


(എ)മുന്‍ പഞ്ചായത്ത്/ബ്ലോക്ക്/ജില്ലാപഞ്ചായത്ത് മെന്പര്‍മാ ര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; 

(ബി)മുന്‍ പഞ്ചായത്ത്/ബ്ലോക്ക്/ജില്ലാപഞ്ചായത്ത് മെന്പര്‍മാ ര്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ ആലോചിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ; 

(സി)മുന്‍ മെന്പര്‍മാര്‍ക്ക് ഓഫീസുകളില്‍ പ്രവേശനത്തിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; 

1799

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി 


ശ്രീ. പി. തിലോത്തമന്‍


(എ)ജില്ലാ പഞ്ചായത്ത് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്നയാളുകളില്‍ ഇനിയും സ്ഥിരപ്പെടുത്താത്ത എത്ര പേര്‍ ഉണ്ടെന്നു പറയാമോ; ഇവരെ സ്ഥിരപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ; 

(ബി)ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്നയാള്‍ 1997 മുതല്‍ ജോലി ചെയ്യുന്നയാളാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേ കാലയളവിലും അതിനു ശേഷവും വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, സാമൂഹ്യനീതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങി ഒട്ടേറെ വകുപ്പുകളില്‍ താല്ക്കാലിക തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചവരെല്ലാം സ്ഥിരപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ 1997 മുതല്‍ ജോലി ചെയ്യുന്ന ജീവനക്കാരനെ അടിയന്തിരമായി സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)തദ്ദേശസ്വയംഭരണ വകുപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നാനൂറ്റി അന്പതോളം വരുന്ന താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനം ഏതുഘട്ടത്തിലാമെന്ന് അറിയിക്കുമോ; ഇവരെ ഉടനെ സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

1800

ഡിസ്പെന്‍സറികളില്‍ പഞ്ചായത്തുകള്‍ നിയമിച്ച ജീവനക്കാര്‍ 


ശ്രീ. കെ. അജിത്
 

(എ)പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ആയൂര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളില്‍ അതാത് പഞ്ചായത്തുകള്‍ നിയമിച്ചിരുന്ന ജീവനക്കാര്‍ക്ക് എത്ര രൂപ വീതമാണ് വേതനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)ഇത്തരം താത്ക്കാലിക ജീവനക്കാരെ യോഗ്യതയുടേയും സേവനകാലത്തിന്‍റേയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ; 

(സി)ഈ രീതിയില്‍ എത്ര ജീവനക്കാരെ സംസ്ഥാനത്ത് നിയമിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.