UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1801

കുറുവ പഞ്ചായത്ത് വിഭജനം


 ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ) കുറുവ പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി) ഇല്ലെങ്കില്‍ വളരെ വിസ്തൃതവും ജനസംഖ്യ കൂടുതലുള്ളതുമായ കുറുവ പഞ്ചായത്ത് വിഭജിച്ച് പാങ്ങ് ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1802

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിഭജനം 


പ്രൊഫ. സി. രവീന്ദ്രനാഥ് 


(എ)മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണപരമായ സൌകര്യത്തിന് വേണ്ടി വിഭജിക്കണം എന്ന കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍, സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ? 

1803

അറവുശാലകളുടെ നവീകരണം 


ശ്രീ. കെ. ദാസന്‍


(എ)ഗ്രാമങ്ങളിലെ അറവുശാലകള്‍ നിലവാരമുള്ളതാക്കുന്നതിനായി 2013-14-ല്‍ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു; 

(ബി)ഇതില്‍ എന്ത് തുക ചെലവഴിച്ചു; ഏതെല്ലാം അറവുശാലകള്‍ നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നറിയിക്കാമോ; 

(സി)ഇതേ ആവശ്യത്തിലേയ്ക്കായി "അറവുശാലകളുടെ നിര്‍മ്മാണം' എന്ന ഹെഡില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ എന്ത് തുക വീതം നീക്കിവച്ചിരുന്നു; ഇതില്‍ എന്ത് തുക വീതം ഓരോ വര്‍ഷവും ചെലവഴിച്ചു എന്നറിയിക്കാമോ?

1804

കുട്ടനാട് പാക്കേജും ടോയ്ലറ്റ് യൂണിറ്റ് നിര്‍മ്മാണവും 


ശ്രീ. തോമസ് ചാണ്ടി


(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചന്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളില്‍ ശുചിത്വമിഷന്‍റെ കീഴില്‍ ടോയ്ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ലാന്‍റിന് പകരം ടോയ്ലറ്റ് യൂണിറ്റ് നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ബി)ഈ പദ്ധതിക്ക് അനുയോജ്യമായ സാങ്കേതിക വിദ്യയും നിര്‍വ്വഹണ ഏജന്‍സിയെയും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

1805

നിര്‍മ്മല്‍ പുരസ്കാര തുക 


ശ്രീമതി കെ.കെ.ലതിക 


(എ)ഏതെല്ലാം ത്രിതല പഞ്ചായത്തുകള്‍ക്ക് ദേശീയ ശുചിത്വ മിഷന്‍റെ നിര്‍മ്മല്‍ പുരസ്കാരം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പുരസ്കാര പ്രകാരം ഓരോ സ്ഥാപനങ്ങള്‍ക്കും ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുക ഏതെല്ലാം കാര്യങ്ങള്‍ക്കാണ് ഓരോ സ്ഥാപനങ്ങളും വിനിയോഗിച്ചത് എന്ന് വ്യക്തമാക്കുമോ; 

(ഡി)ഏതെങ്കിലും സ്ഥാപനങ്ങള്‍ ഈ തുക ചെലവഴിക്കാതിരുന്നിട്ടുണ്ടോ എന്നും എങ്കില്‍ ആയതിന്‍റെ കാരണം എന്തെന്നും വ്യക്തമാക്കുമോ ?

1806

കലാഗ്രാമം 


ശ്രീ. കെ. ദാസന്‍ 


(എ)ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തില്‍ ഒരു കലാഗ്രാമം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയോ; 

(ബി)ഈ പ്രഖ്യാപനം നടപ്പാക്കുന്നതിനായി എന്തു തുകയാണ് ബഡ്ജറ്റില്‍ നീക്കിവെച്ചത്; അതില്‍ എന്തു തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ? 

1807

ഫോക്ലോര്‍ അക്കാദമി


ശ്രീ. റ്റി.വി. രാജേഷ്


(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരത്ത് ഫോക്ലോര്‍ അക്കാദമി സ്ഥാപിക്കുന്നതിനായി കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ അംഗീകാര ത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)സ്ഥലം വിട്ടുനല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1808

ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീമതി കെ. എസ്. സലീഖ


(എ)ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ ഇപ്പോള്‍ കഴിയാതെ വന്നിട്ടുളളതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)കേന്ദ്രസര്‍ക്കാര്‍ ശുചിത്വമിഷന്‍ വഴിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പുവര്‍ഷം (നിര്‍മ്മല്‍ ഭാരത് അഭിയാന്‍ ഉള്‍പ്പെടെ) എന്തു തുക സംസ്ഥാനത്തിന് അനുവദിച്ചു; അതില്‍ നാളിതുവരെ എന്തു തുക ചെലവഴിച്ചു; 

(സി)ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പുവര്‍ഷം എന്തു തുക വകയിരുത്തി; അതില്‍ നാളിതുവരെ എന്തു തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(ഡി) നിലവില്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെല്ലാം; തസ്തിക തിരിച്ച് വ്യക്തമാക്കുമോ; എത്ര ഒഴിവുകള്‍ നിലവിലുണ്ട്; 

(ഇ)തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അതതു മേഖലകളിലെ ഖര-ദ്രവ മാലിന്യങ്ങളുടെ സംസ്ക്കരണങ്ങള്‍ക്കായി ശുചിത്വമിഷന്‍ പ്രവര്‍ത്തികള്‍ക്ക് എന്ത് തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചു; എന്തു തുക നാളിതുവരെ ചെലവാക്കി; വ്യക്തമാക്കുമോ; 

(എഫ്) അംഗനവാടികളുടെ ശുചിത്വ പരിപാലനം, ശിശു സൌഹൃദ ടോയ്ലെറ്റ് നിര്‍മ്മാണം, വിദ്യാലയ ശുചിത്വ പരിപാടി, വ്യക്തികള്‍ക്ക് കക്കൂസ് നിര്‍മ്മാണം, ആധുനിക അറവുശാലാ നിര്‍മ്മാണം, അക്ഷരമുറ്റം, ശുചിത്വ മുറ്റം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുവര്‍ഷം ഓരോന്നിനും എന്തു തുകയുടെ കേന്ദ്ര/സംസ്ഥാന സഹായം ശുചിത്വ മിഷന് ലഭിച്ചു; ആയതില്‍ നാളിതുവരെ എന്തു തുക ഓരോന്നിനും ചെലവഴിച്ചു; ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു; വിശദമാക്കുമോ; 

(ജി)വിവര- വിജ്ഞാപന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വമിഷന് നടപ്പു വര്‍ഷം എന്തു തുകയുടെ കേന്ദ്ര/സംസ്ഥാന സഹായം ലഭിച്ചു; ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് തുക ചെലവാക്കി; വിശദമാക്കുമോ; 

(എച്ച്)ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം ഫലപ്രദമാക്കാനും ലഭിക്കുന്ന സാന്പത്തിക സഹായങ്ങള്‍ ഫലപ്രദമായി ചെലവാക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വ്യക്തമാക്കുമോ?

1809

മാലിന്യസംസ്ക്കരണ പദ്ധതികള്‍


ശ്രീ. സി. ദിവാകരന്‍ 


(എ)മാലിന്യമുക്ത കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ; 

(ബി)പുതുതായി എത്ര മാലിന്യ സംസ്കരണ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1810

ഖരമാലിന്യസംസ്ക്കരണം 


ശ്രീ. കെ. വി. വിജയദാസ് 


(എ)ഖരമാലിന്യസംസ്ക്കരണം വികേന്ദ്രീകൃതമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണു പരിഗണനയിലുള്ളതെന്നു വ്യക്തമാക്കുമോ; 

(ബി)ഇക്കാര്യത്തില്‍ എന്തു ശാശ്വതപരിഹാരമാര്‍ഗ്ഗമാണു പരിഗണനയിലുള്ളതെന്നു വ്യക്തമാക്കുമോ? 

1811

ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍


ശ്രീ. കെ. ദാസന്‍


(എ)തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതാണ് എന്ന 2012-13 ലെ ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; 

(ബി)ഏതെല്ലാം ജില്ലകളിലാണ് ഇത്തരത്തിലുള്ള ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്നറിയിക്കാമോ; 

(സി)ഇതിനായി ശുചിത്വമിഷന് എന്ത് തുക നല്‍കിയിട്ടുണ്ട്; ശുചിത്വമിഷന്‍ ഈ ആവശ്യത്തിലേയ്ക്കായി ഇതില്‍ നിന്നും എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

1812

മാലിന്യ സംസ്കരണം 


ശ്രീ. കെ. എന്‍. എ. ഖാദര്‍


(എ)മാലിന്യ സംസ്കരണത്തിനായി ബൃഹത്തായ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രസ്തുത പദ്ധതി വളരെ നല്ല രീതിയില്‍ നടപ്പിലാക്കിയിട്ടുള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ; 

(സി)പ്രസ്തുത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലൂടെ നല്ല രീതിയില്‍ നടപ്പിലാക്കാന്‍ സാന്പത്തിക സഹായം ലഭ്യമാക്കുമോ; വ്യക്തമാക്കാമോ?

1813

സൌജന്യ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി


(എ)യാത്രക്കാര്‍ക്ക് വഴിയോരങ്ങളില്‍ സൌജന്യ ടോയ്ലെറ്റുകള്‍ നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലായിട്ടുണ്ടോ ; 

(ബി)എങ്കില്‍ അത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുണ്ട് ; 

(സി)മറ്റ് സംസ്ഥാനങ്ങളില്‍ സൌജന്യമായതും അല്ലാത്തതുമായ ഇത്തരം ടോയ്ലെറ്റുകള്‍ ഉള്ളത് മാതൃകയാക്കുമോ ?

1814

ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍


 ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി


(എ) സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരംഭിച്ച പദ്ധതികളും മറ്റും വിശദമാക്കുമോ; 

(ബി) ഈ വിഭാഗത്തിലുള്ളവര്‍ക്കായി നിലവില്‍ നല്‍കിവരുന്ന ധനസഹായത്തില്‍ ഏതെല്ലാം വര്‍ദ്ധനവ് ഈ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്; 

(സി) ഇവയുടെ പ്രയോജനങ്ങള്‍ എത്രപേര്‍ക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

1815

വീ-കെയര്‍ പദ്ധതി 


ശ്രീ. രാജു എബ്രഹാം 


(എ)വീ-കെയര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തൊക്കെയെന്നു വിശദമാക്കുമോ; 

(ബി)ഇതിനായി ഒരുവര്‍ഷം എത്ര രൂപയാണു ചെലവഴിക്കുന്നത്; ഈ തുക കണ്ടെത്തുന്നതിന് എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; 

(സി)പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധമെന്താണ്; 

(ഡി)ഇതിന്‍റെ ചുമതല ആര്‍ക്കാണ്; ഇതു സംബന്ധിച്ചുള്ള അപേക്ഷകള്‍ എവിടെയൊക്കെയാണു ലഭിക്കുന്നത്; അപേക്ഷകള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് ആരെയൊക്കെ; അപേക്ഷാമാതൃകയടക്കം വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1816

നിര്‍ഭയ പദ്ധതി 


ശ്രീ. എ.കെ. ബാലന്‍


(എ)കേന്ദ്രബജറ്റില്‍ വകയിരുത്തിയ നിര്‍ഭയഫണ്ടില്‍നിന്നും സംസ്ഥാനത്തിന് വിഹിതം ലഭിച്ചിരുന്നോ; ഈ ഫണ്ടില്‍നിന്നും ധനസഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രഗവണ്‍മെന്‍റിന് കത്തെഴുതിയിട്ടുണ്ടോ; എത്ര രൂപയാണ് ആവശ്യപ്പെട്ടത്; ആയതിന് എന്ത് മറുപടിയാണ് ലഭിച്ചത്; 

(ബി)പീഡനത്തിന് ഇരയാകുന്ന വനിതകള്‍ക്ക് സാന്പത്തികസഹായം നല്‍കാനും അവരുടെ പുനരധിവാസത്തിനുമായി മുന്‍ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എത്ര രൂപയാണ് വകയിരുത്തിയത്; അതില്‍ എത്ര രൂപ ചെലവഴിച്ചു; 

(സി)എത്രപേര്‍ക്ക് ഈ പദ്ധതിയുടെ സഹായം ലഭിച്ചു; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)ഇരകളുടെ സംരക്ഷണത്തിനും സഹായഹസ്തം നല്‍കുന്നതിനും എല്ലാ ജില്ലകളിലും സെല്ലുകള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ജില്ലകളില്‍ സെല്ലുകള്‍ രൂപീകരിച്ചു; സെല്ലിലെ അംഗങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ഇ)ഇത്തരം സെല്ലുകളുടെ ഉത്തരവാദിത്വവും ചുമതലകളും നിര്‍വചിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കുമോ?

1817

"ആശ്വാസകിരണം' പദ്ധതി 


ശ്രീമതി കെ. കെ. ലതിക 


(എ)2012-13 വര്‍ഷത്തില്‍ "ആശ്വാസകിരണം' പദ്ധതിയില്‍ എന്തു തുക ചെലവഴിച്ചുവെന്നും, എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുതപദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും, ഇനി എത്ര അപേക്ഷകര്‍ക്കുകൂടി ധനസഹായം അനുവദിക്കാനുണ്ടെന്നും വ്യക്തമാക്കുമോ? 

1818

ആശ്രയ പദ്ധതി


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)ആശ്രയ പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ;
 
(ബി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വിശദമാക്കാമോ; 

(സി)ഈ പദ്ധതി നടപ്പിലാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടോയെന്നും എങ്കില്‍ ഏതെല്ലാമാണെന്നും അറിയിക്കാമോ; 

(ഡി)എങ്കില്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഇ)ആശ്രയ പദ്ധതി നടപ്പിലാക്കുന്നതിന് കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഓഫീസര്‍മാരാണ് ഉള്ളതെന്ന് അറിയിക്കാമോ?

1819

"സ്നേഹപൂര്‍വ്വം' പദ്ധതി

 
ശ്രീ. ബി. ഡി. ദേവസ്സി 


(എ)ഉറ്റബന്ധുക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള "സ്നേഹപൂര്‍വ്വം' പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഈ പദ്ധതിയുടെ പ്രയോജനം ലഭിയ്ക്കുന്നതിനായി അപേക്ഷ നല്‍കേണ്ടതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ ? 

1820


സ്നേഹപൂര്‍വ്വം പദ്ധതി


ശ്രീ. കെ. സുരേഷ് കുറുപ്പ്


(എ)വിവിധ സാഹചര്യങ്ങളാല്‍ ജിവിതം പ്രതിസന്ധിയിലായ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന സ്നേഹപൂര്‍വ്വം പദ്ധതി വിപുലീകരിച്ചുകൊണ്ട് 22.01.2013 ല്‍ സാമൂഹ്യ നീതി "സി' വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്(എം.എസ്) നന്പര്‍ 06/2013/സാ.നീ.വ. പ്രകാരം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി ധനസഹായം നല്‍കുകയുണ്ടായി; 

(ബി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച എത്ര അപേക്ഷകര്‍ക്ക് മേല്‍ ഉത്തരവിന്‍റെയടിസ്ഥാനത്തില്‍ ധനസഹായം അനുവദിച്ചുകൊണ്ട് ഉത്തരവ് നല്‍കുകയുണ്ടായി?

1821

കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി 


ശ്രീ. വി. ചെന്താമരാക്ഷന്‍ 


(എ)കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ധം വിശദമാക്കാമോ ; 

(ബി)ബധിര-മൂകരായ കുട്ടികളെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 

(സി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ പ്രായ പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ ?

1822

"ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍'


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)ചൂഷണവിമുക്തമായ ശിശുസമൂഹം ഉറപ്പാക്കുന്നതിന് വേണ്ടി ശിശുക്കളുടെ അവകാശം സംരക്ഷിക്കുന്നത് "ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍' ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; 

(ബി)ഇതിനു വേണ്ടി നാളിതുവരെ ഈ സര്‍ക്കാര്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ; 

(സി)നാളിതുവരെ പ്രസ്തുത കമ്മീഷന്‍ ആരംഭിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(ഡി)എന്ത് തുക ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ചുവെന്നും ഏതെല്ലാം ഇനത്തിലാണ് ആയത് ചെലവിട്ടതെന്നും വ്യക്തമായി വിശദമാക്കുമോ; 

(ഇ)സമയബന്ധിതമായി "ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍' ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1823

വൃദ്ധജനങ്ങളുടെയും അഗതികളുടെയും എണ്ണത്തിലുള്ള വര്‍ദ്ധന 


ശ്രീ. എം. ഉമ്മര്‍
 ,, റ്റി. എ. അഹമ്മദ് കബീര്
‍ ,, പി. ബി. അബ്ദുള്‍ റസാക് 
,, കെ. എം. ഷാജി
 

(എ)വൃദ്ധജനങ്ങളുടെയും അഗതികളുടെയും എണ്ണത്തിലെ സ്വാഭാവിക വര്‍ദ്ധനയ്ക്കുപരിയായി അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ അടുത്ത കാലത്ത് ക്രമാതീതമായ വര്‍ദ്ധന ഉണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ആധുനിക ജീവിതസൌകര്യങ്ങള്‍ സാമൂഹ്യകാഴ്ചപ്പാടിലും കുടുംബബന്ധങ്ങളിലും വരുത്തിയ ആശാസ്യമല്ലാത്ത ചില മാറ്റങ്ങള്‍ ഈ പ്രവണതയ്ക്ക് കാരണമായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ; 

(സി)സംസ്ഥാനത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലേതുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി എത്ര അഗതി, വൃദ്ധസദനങ്ങളുണ്ടെന്നും, അവയില്‍ 2013 നവംബറിലെ കണക്കുപ്രകാരം എത്ര അന്തേവാസികള്‍ ഉണ്ടെന്നുമുള്ളതിന്‍റെ ജില്ല തിരിച്ചുള്ള എണ്ണം വിശദമാക്കുമോ? 

1824

ക്ഷേമപെന്‍ഷനുകള്‍ക്ക് ആധാര്‍ കാര്‍ഡ്


ശ്രീ. എ. എം. ആരിഫ്


(എ)വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവായിട്ടുണ്ടോ ;
 
(ബി)ശയ്യാവലംബികളായ രോഗികളും വൃദ്ധരുമായ സാമൂഹ്യക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(സി)രോഗികളുടെയും വൃദ്ധരുടെയും വിരലടയാളങ്ങള്‍ പതിയാത്തതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കാനാവാതെ തിരിച്ചയച്ചിട്ടുള്ള സാഹചര്യത്തില്‍ ഇവരെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൌണ്ട് എന്നിവയില്‍ നിന്ന് ഒഴിവാക്കി പെന്‍ഷന്‍ തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

1825

സാമൂഹ്യസുരക്ഷ പെന്‍ഷന്‍


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ നിലവില്‍ കുടിശ്ശികയുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ; 

(ബി)ഏതെല്ലാം പെന്‍ഷനുകളുടെ വിതരണത്തിലാണ് കുടിശ്ശികയുള്ളത് എന്നറിയിക്കാമോ ; 

(സി)കുടിശ്ശിക തീര്‍ക്കന്നതിനായി എന്ത് തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് എന്നറിയിക്കാമോ ?

1826

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

ശ്രീ. ബി. ഡി. ദേവസ്സി


(എ)സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടേയും ധനസഹായങ്ങളുടേയും വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ അനുസരിച്ചുള്ള തുക ഏത് തീയതിവരെ കൊടുക്കാന്‍ കുടിശ്ശികയായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി)ഓരോ ഇനത്തിലും കൊടുത്ത് തീര്‍ക്കാനുള്ള കുടിശ്ശിക എന്ത് തുക വീതമാണെന്ന് വ്യക്തമാക്കുമോ;

(സി)സഞ്ചിത നിധിയില്‍ നിന്നും വിതരണം ചെയ്തുവരുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കര്‍ഹതയുള്ളവരുടെതായ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വെളിപ്പെടുത്തുമോ?

1827

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)നിലവില്‍ ഏതൊക്കെ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഓരോ പെന്‍ഷന്‍ ഇനത്തിലും എത്ര പേര്‍ക്ക് എന്ത് തുക വീതം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ; 

(സി)ഓരോ പെന്‍ഷന്‍ ഇനത്തിലും നിലവില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?

1828

മുതിര്‍ന്ന പൌരന്‍മാരുടെ സംരക്ഷണത്തിനുവേണ്ടി മാറ്റിവച്ച തുക 


ശ്രീമതി പി. അയിഷാ പോറ്റി


(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ മുതിര്‍ന്ന പൌരന്‍മാരുടെ സംരക്ഷണത്തിനുവേണ്ടി മാറ്റിവച്ച തുക എത്രയാണ്; 

(ബി)ആയതില്‍ എന്ത് തുക നാളിതുവരെ ചെലവഴിച്ചു; പ്രസ്തുത തുക ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; 

(സി)സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ എത്ര വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു; അവയുടെ വിശദാംശങ്ങളും അന്തേവാസികളുടെ എണ്ണവും വെളിപ്പെടുത്തുമോ?

1829

വാര്‍ദ്ധക്യ കാല പെന്‍ഷന്‍


ശ്രീ. മോന്‍സ് ജോസഫ്


(എ)വാര്‍ദ്ധക്യ കാല പെന്‍ഷന്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എത്ര രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്; 

(ബി)വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ; വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നതിന് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമുണ്ടോ; 

(സി)വികലാംഗ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വികലാംഗരെ പരിചരിക്കുന്ന ആശ്രിതര്‍ക്കും സാന്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?

1830

വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കാന്‍ നടപടി 


ശ്രീ. എന്‍. ഷംസുദ്ദീന്‍


(എ)ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലെ ഉപ്പുതറ മേമാരി ആദിവാസിക്കുടിയിലെ 103 വയസ്സുള്ള നീലിക്ക് യാതൊരു വിധത്തിലുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇതേവരെ ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതെക്കുറിച്ച് അന്വേഷിച്ച്, അര്‍ഹയെങ്കില്‍ പെന്‍ഷനും മറ്റു അര്‍ഹതപ്പെട്ട സഹായങ്ങളും അടിയന്തിരമായി നല്കുകയും, ഇത്തരം വിഷയങ്ങളില്‍ ആവശ്യമായ നടപടി യഥാസമയം സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.