UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2591

കോട്ടയം ജില്ലയില്‍ ആരോഗ്യപരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ബത്ത


ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് എന്‍. ആര്‍. എച്ച്. എം. ന്‍റെ നേതൃത്വത്തില്‍ നടത്തിയ ഹെല്‍ത്ത് മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്. എം. ഐ. എസ്) പരിശീലന പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 2009- ല്‍ നടത്തിയ ട്രെയിനിംഗില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നാളിതുവരെ അനുവദനീയ ബത്തകള്‍ ലഭ്യമാക്കിയിട്ടില്ല എന്നതിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നറിയിക്കുമോ; 

(ബി)2013 ഫെബ്രുവരിയില്‍ ബത്തകള്‍ ലഭ്യമാക്കും എന്ന് നിയമസഭയ്ക്കുളളില്‍ മറുപടി നല്‍കിയെങ്കിലും നാളിതുവരെ ബത്തകള്‍ നല്‍കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)അടിയന്തിരമായി പ്രസ്തുത ബത്തകള്‍ ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

2592

കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയയ്ക്ക് ചെലവായ തുക റീ ഇംബേഴ്സ് ചെയ്യാന്‍ നടപടി 


ശ്രീ. പി. തിലോത്തമന്‍

(എ)സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തിയതുക റീഇംബേഴ്സ് ചെയ്യുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നറിയിക്കുമോ; 

(ബി)കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തിയതിന്‍റെ തുക റീഇംബേഴ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 25.04.2013-ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇറക്കിയിട്ടുള്ള ജി. ഒ. (പി) 148/2013 നന്പര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്പോള്‍ 2012 ഫെബ്രുവരി 2-ന് ഇറക്കിയിട്ടുള്ള സ. ഉ. (എം. എസ്) 33/2012 നന്പര്‍ ഉത്തരവിന്‍റെ പ്രാബല്യം നഷ്ടപ്പെട്ടോ എന്ന് വ്യക്തമാക്കുമോ; 

(സി)ഈ രണ്ട് ഉത്തരവുകളുടെയും കാലയളവിനിടയില്‍ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തിയ കേസുകളില്‍ സര്‍ക്കാര്‍ ജീവനക്കാരന് തുക റീഇംബേഴ്സ് ചെയ്യാനാവില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; 

(ഡി)"ശ്രുതിതരംഗം' പദ്ധതിയിലൂടെ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്താന്‍ അപേക്ഷ നല്‍കുകയും സര്‍ക്കാര്‍ ജീവനക്കാരനാണെന്ന കാരണത്താല്‍ തുക ലഭിക്കാതെ പോകുകയും തുടര്‍ന്ന് 1.03.2013-ല്‍ കടം വാങ്ങിയ തുകകൊണ്ട് പ്രസ്തുത ശസ്ത്രക്രിയ നടത്തിയ തുക റീ ഇംബേഴ്സ് ചെയ്തു കിട്ടുന്നതിന് എല്ലാ രേഖകളുമായി വകുപ്പുമേധാവി മുഖേന അപേക്ഷ നല്‍കുകയും ചെയ്ത ആലപ്പുഴ ജില്ലയിലെ റവന്യൂവകുപ്പ് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍റെ അപേക്ഷ പരിഗണിക്കാന്‍ എന്താണ് തടസ്സമെന്ന് അറിയിക്കാമോ; 

(ഇ)25.04.2013 ലെ ഉത്തരവില്‍, മുന്‍കാല പ്രാബല്യം രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താലാണോ അദ്ദേഹത്തിന് തുക നിഷേധിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക എത്രയും വേഗം ആ ജീവനക്കാരനു ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ? 


T 2593

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്ക് റീഇംബേഴ്സ്മെന്‍റ്


ശ്രീ. സി. ദിവാകരന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏതെല്ലാം സ്വകാര്യ ആശുപത്രികളിലെ ചികില്‍സയ്ക്കാണ് അംഗീകൃത നിരക്കിലുള്ള സഹായം നല്‍കുന്നതെന്ന് വിശദമാക്കാമോ?

2594

കാന്‍സര്‍, ടി.ബി. രോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതി


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
 
(എ)കാന്‍സര്‍, ടി.ബി. രോഗികള്‍ക്ക് എന്തെങ്കിലും പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ ; 

(ബി)പ്രസ്തുത പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമവും മാനദണ്ധവും വിശദമാക്കാമോ ?

2595

വൃക്കമാറ്റിവയ്ക്കുന്നതിന് ധനസഹായം

 
ശ്രീ. പി. തിലോത്തമന്‍
 
(എ)വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ കാരണമെന്താണെന്നു പഠനം നടത്തിയിട്ടുണ്ടോ;

(ബി)വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുന്ന രോഗികളെ സഹായിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് അറിയിക്കാമോ; 

(സി)വൃക്കമാറ്റി വയ്ക്കുന്ന രോഗികള്‍ക്ക് അതിനുവേണ്ട സാന്പത്തിക ചെലവ് സര്‍ക്കാരാണോ വഹിക്കുന്നത് എന്നും ഇല്ലെങ്കില്‍ ഇപ്രകാരമുള്ള ചെലവിന്‍റെ എത്ര ശതമാനം സര്‍ക്കാര്‍ വഹിക്കുന്നു എന്നും വ്യക്തമാക്കാമോ; 

(ഡി)വൃക്കമാറ്റി വയ്ക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുന്പ് ഡയാലിസിസ് നടത്തുന്നതിനും മറ്റ് ചികിത്സാ ചെലവുകള്‍ക്കും ഉള്ള തുക സര്‍ക്കാര്‍ നല്‍കാറുണ്ടോ; വിശദവിവരം നല്‍കാമോ; 

(ഇ)വൃക്കമാറ്റി വച്ചു കഴിഞ്ഞാലും തുടര്‍ന്നുള്ള കാലയളവില്‍ വന്‍ ചെലവു വരുന്ന ചികിത്സകള്‍ക്കാണ് വൃക്ക രോഗികള്‍ വിധേയരാകേണ്ടി വരുന്നത് എന്നു ബോധ്യമായിട്ടുണ്ടോ; ഇതിലേക്കുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2596

കായംകുളം താലൂക്കാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയകളുടെ കണക്കുകള്‍


ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളം താലൂക്കാശുപത്രിയില്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഗൈനക്കോളജി, ഇ.എന്‍.റ്റി, ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍ നടന്ന ശസ്ത്രക്രിയകളുടെ പ്രതിമാസ കണക്കുകള്‍ ലഭ്യമാക്കാമോ; 

(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര ആന്‍റി-റാബീസ് വാക്സിനേഷനുകളാണ് എടുത്തിട്ടുള്ളത്; വിശദമാക്കാമോ?

2597

കായംകുളം താലൂക്ക് ആശുപത്രിയിലെ ഒ.പി/ഐ.പി എന്നിവയുടെ കണക്കുകള്‍


ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളം താലൂക്ക് ആശുപത്രിയില്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രതിമാസ ഒ.പി., ഐ.പി. എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഒ.പി.യിലും ഐ.പി.യിലും എത്തുന്ന രോഗികള്‍ക്ക് അനുസൃതമായി ആവശ്യമായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണോ; 

(സി)ഇല്ലെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

2598

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും എത്ര ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ;

(സി)ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം പദ്ധതിപ്രകാരം സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ എത്ര ഡോക്ടര്‍മാര്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി കോളനികള്‍ ഉള്‍ക്കൊ ളളുന്ന മേഖലകളിലെ എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വെളിപ്പെടുത്താമോ ?

2599

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍


ശ്രീമതി കെ.എസ്. സലീഖ 

(എ)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഹെല്‍ത്ത് സര്‍വ്വീസിലുളള എത്ര ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും അവധിയെടുത്തും അല്ലാതെയും വിദേശത്തും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ജില്ല തിരിച്ച് ഇവര്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ; 

(സി)ഇവരില്‍ എത്രപേരുടെ പേരില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു; അവര്‍ ആരെല്ലാം; എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി)മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവാണുളളത്; വിശദമാക്കുമോ;

(ഇ)സര്‍ക്കാര്‍ പുതിയതായി തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നും എത്ര ഡോക്ടര്‍മാരെ സ്ഥലംമാറ്റം വഴി നിയമിച്ചു; എത്ര പേരെ നേരിട്ടു നിയമിച്ചു; വ്യക്തമാക്കുമോ ?

2600

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ഒഴിവുകള്‍


ശ്രീ. സി. ദിവാകരന്‍

(എ)കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജുകളിലായി എത്ര ജീവനക്കാരുടെ ഒഴിവുകളാണ് ഉള്ളതെന്ന് അറിയിക്കാമോ ; 

(ബി)ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, അറ്റന്‍ഡര്‍, നഴ്സിങ്ങ് അസിസ്റ്റന്‍റ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ ഒഴിവുകള്‍ ഓരോന്നും എത്ര വീതമാണെന്ന് അറിയിക്കാമോ ?

2601

ആരോഗ്യവകുപ്പില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ദ്വിഭരണ സംവിധാനം അവസാനിപ്പിച്ചത് മൂലം ഡി.എച്ച്.എസ്-ന്‍റെ തസ്തികകള്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ നല്‍കിയിരുന്ന പദവികള്‍ ഡി.എം.ഇ.യില്‍ കൂട്ടിച്ചേര്‍ക്കുന്പോഴും ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(ബി)ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കാമോ; 

(സി)ആരോഗ്യവകുപ്പില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍, ജില്ലതിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ; 

(ഇ)ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

2602

ഫാര്‍മസിസ്റ്റ് തസ്തികയുടെ സ്റ്റാഫ് പാറ്റേണ്‍ 


ശ്രീ. രാജു എബ്രഹാം


(എ)സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള ഫാര്‍മസിസ്റ്റ് തസ്തികയുടെ സ്റ്റാഫ് പാറ്റേണ്‍ എന്നുമുതലുള്ളതാണ് ഇപ്പോഴും തുടരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച ഫയലിന്‍റെ നിലവിലെ അവസ്ഥ എന്താണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?


2603  

തിയേറ്റര്‍ മെക്കാനിക്കിന്‍റെ ഒഴിവുകള്‍
 

ശ്രീ. വി. ശിവന്‍കുട്ടി

(എ) കേരളത്തിലെ വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പിലെ ഡി.എം.ഇ., ഡി.എച്ച്.എസ്. എന്നിവയിലെ ആശുപത്രികളില്‍ തിയേറ്റര്‍ മെക്കാനിക്കിന്‍റെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ; 

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(സി) നിലവില്‍ പ്രസ്തുത തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ; എങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ആശുപത്രി തിരിച്ച് ലഭ്യമാക്കുമോ; 

(ഡി) പ്രസ്തുത തസ്തികയുടെ പി.എസ്.സി. റാങ്ക്ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടോ; 

(ഇ) എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2604

ലബോറട്ടറി ടെക്നീഷ്യന്മാരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും


ശ്രീമതി പി. അയിഷാ പോറ്റി

(എ)ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമുള്ള സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സമയബന്ധിതമായി നല്‍കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ അനുവദിച്ചിട്ടുള്ള ലാബ്ടെക്നീഷ്യന്‍ ഗ്രേഡ്-1 തസ്തികകളുടെ എണ്ണം എത്രയാണ്; ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇപ്പോള്‍ എത്ര ലാബ്ടെക്നീഷ്യന്‍മാര്‍ ഗ്രേഡ്-1 ജോലി നോക്കി വരുന്നു; വിശദമാക്കാമോ?

2605

ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-1 ന്‍റെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം


ശ്രീമതി. പി. അയിഷാ പോറ്റി

(എ)ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-1 ന്‍റെ സ്ഥനക്കയറ്റം, സ്ഥലം മാറ്റം എന്നീ കാര്യങ്ങള്‍ക്കായി ഹെല്‍ത്ത് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചിരുന്നോ; ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)ആരോഗ്യ വകുപ്പിലെ ലാബ് ടെക്നീഷ്യന്‍മാരെ സംബന്ധിച്ചുള്ള ജി.ഒ.(ആര്‍.റ്റി)നം. 3844/2010/എച്ച്&എഫ്.ഡബ്ല്യു.ഡി.27/09/10 ന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത ഇത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വിശദമാക്കാമോ?

2606

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തറ്റിസ്റ്റുകളുടെ തസ്തികകള്‍ 


ശ്രീ.വി.എം. ഉമ്മര്‍ മാസ്റ്റര്‍ 

(എ)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തറ്റിസ്റ്റുകളുടെ എത്ര തസ്തികയാണ് നിലവിലുളളത്; നിലവില്‍ എത്ര തസ്തികകളില്‍ ഒഴിവുണ്ട്; 

(ബി)അനസ്തറ്റിസ്റ്റുകളുടെ കുറവ്മൂലം ശസ്ത്രക്രിയ നടത്തുന്നതിന് തടസ്സം നേരിടുന്നുണ്ടോ; എങ്കില്‍ പ്രസ്തുത കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

2607

നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിയമനം


ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി എത്ര ഡോക്ടര്‍മാരുടെ തസ്തികകളാണ് ഉള്ളത് ; വിഭാഗം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ ; 

(ബി)നിലവില്‍ ഓരോ വിഭാഗങ്ങളിലും എത്ര പേര്‍ ജോലി ചെയ്യുന്നു ; എത്ര പേര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു ; എത്ര പേരുടെ ഒഴിവുകള്‍ ഉണ്ട് ; ഇവ സംബന്ധിച്ച വിശദവിവരം വിഭാഗം തിരിച്ച് നല്‍കാമോ ; 

(സി)പ്രസ്തുത ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ്, ശിശുരോഗ വിദഗ്ദ്ധന്‍ എന്നിവരുടെ തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; 

(ഡി)വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ മറ്റു ആരോഗ്യകേന്ദ്രങ്ങളില്‍ ജോലി ചെയ്തു വരുന്ന പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാരെ തിരികെ എത്തിക്കുന്നതിനോ അല്ലെങ്കില്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ?

2608

ധര്‍മ്മടം നിയോജകമണ്ധലത്തിലെ സി.എച്ച്.സി./പി.എച്ച്.സി.കളിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 


ശ്രീ. കെ. കെ. നാരായണന്‍ 

(എ)ധര്‍മ്മടം നിയോജകമണ്ധലത്തിലെ ഏതെല്ലാം സി.എച്ച്.സി.കളിലും പി.എച്ച്.സി.കളിലും എവിടെയൊക്കെ എത്ര വീതം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട് എന്നു വ്യക്തമാക്കാമോ; 

(ബി)എവിടെയൊക്കെ ഏതൊക്കെ സ്പെഷ്യാലിറ്റി തസ്തികകള്‍ ഉണ്ട്; ഇതില്‍ ഏതെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടോ; വിശദമാക്കാമോ? 

2609

കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 


ശ്രീ. സി. കൃഷ്ണന്‍

(എ)സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ കീഴില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ സ്ഥാപനാടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(സി)ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

2610

തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉദ്യോഗസ്ഥരുടെ അംഗബലം 


ശ്രീ. എ. എം. ആരിഫ്

(എ)അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി എന്നീ സി.എച്ച.സി കളില്‍ സി.എച്ച്.സി. പാറ്റേണ്‍ അനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അരൂര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തിന്മേല്‍ ഇപ്പോള്‍ എടുത്തിട്ടുള്ള നടപടി എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)കിടത്തി ചികിത്സയുള്ള പ്രസ്തുത ആശുപത്രികളില്‍ അടിയന്തരമായി ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ; 

(സി)രാത്രികാലങ്ങളില്‍ പ്രസ്തുത ആശുപത്രികളില്‍ കാള്‍ ഓണ്‍ ഡ്യൂട്ടിക്കായി ഓരോ ഡോക്്ടര്‍മാരെ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി ബഹു. മന്ത്രി പ്രഖ്യാപിച്ചതിന്‍പ്രകാരം ത്വരിതപ്പെടുത്തുമോ? 

2611

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ  ഒഴിവുകള്‍ 


ശ്രീ. മാത്യു റ്റി. തോമസ്

(എ)മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ എത്ര ഒഴിവുകളുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(സി)ഒഴിവുകള്‍ നികത്തുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വിശദമാക്കാമോ? 

2612

ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ നടപടി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 

(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തില്‍ ആരോഗ്യവകുപ്പിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതു സംബന്ധിച്ചു നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(ഡി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനു നടപടി സ്വീകരിക്കുമോ?

2613

ദന്തല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി 


ഡോ. ടി. എം. തോമസ് ഐസക് 

(എ)ജില്ലാ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും ദന്തല്‍ ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികകള്‍ നിലവിലുണ്ടോ; 

(ബി)ഇല്ലെങ്കില്‍, തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)നിലവില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന കരാറടിസ്ഥാനത്തില്‍ ഏതെല്ലാം ആശുപത്രികളിലായി എത്രവീതം ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്; 

(ഡി)പ്രസ്തുത ഡോക്ടര്‍മാരുടെ കരാര്‍ കാലാവധി കഴിയുന്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ; 

(ഇ)"അസിസ്റ്റന്‍റ് ഡെന്‍റല്‍ സര്‍ജന്‍' തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍, റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?


2614

ഡോക്ടര്‍മാരുടെ ഒഴിവുകള്


ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്ന അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ എണ്ണം പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത വിഭാഗങ്ങളില്‍ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ?

2615


ചാലക്കുടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരുടെ സ്ഥലംമാറ്റം 


ശ്രീ. ബി. ഡി. ദേവസ്സി 

(എ)സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാരെ യതൊരു മാനദണ്ധവും പാലിക്കാതെ സ്ഥലംമാറ്റം നടത്തിയത് കാരണം രോഗികള്‍ക്ക് ലഭിയ്ക്കേണ്ട സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതും പരിമിതപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ; 

(ബി)ചാലക്കുടി ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ 8 നഴ്സുമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നതും, പകരം സ്റ്റാഫ് എത്തുന്നതിനുമുന്പുതന്നെ റിലീവ് ചെയ്തിരിക്കുന്നതുംമൂലം രോഗികള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി സ്ഥലമാറ്റ നടപടി റദ്ദാക്കുന്നതിനും നഴ്സുമാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും അടിയന്തിരനടപടി സ്വീകരിക്കുമോ ? 

2616

വൈപ്പിന്‍ മണ്ധലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് തസ്തികകള്‍


ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ധലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകള്‍ നികത്തുന്നതിന് തടസ്സമെന്തെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയെന്തൊക്കെയാണെന്നും, എത്ര കാലാവധിക്കുള്ളില്‍ പൂര്‍ണ്ണരീതിയില്‍ നിയമനം നടത്താനാകുമെന്നും വ്യക്തമാക്കാമോ? 



2617

പാലക്കാട് ജില്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ തസ്തിക 


ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)പാലക്കാട് ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സൂപ്രണ്ടിന്‍റെ തസ്തിക നിലവില്‍ ഉണ്ടോ ; ഇല്ലെങ്കില്‍ തസ്തിക ഇല്ലാതാക്കുന്നതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കുമോ ; 

(ബി)സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ തസ്തിക പുനഃസ്ഥാപിച്ച് സൂപ്രണ്ടിനെ നിയമിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ ?

2618

പാലക്കാട് ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ നിയമനം 


ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)പാലക്കാട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നികത്താനുള്ളത് ; വിശദമാക്കുമോ ; 

(ബി)ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകളില്‍ നിയമനം നടത്താന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ ; 

(സി)ഡോക്ടര്‍മാര്‍ ഇല്ലാത്തതുകാരണം ഏതെല്ലാം ആശുപത്രികളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

2619

തിരുവനന്തപുരം ജില്ലയിലെ ജെ. പി. എച്ച്. എന്‍.മാരുടെ നിയമനം 


ശ്രീ. പി. തിലോത്തമന്‍

(എ)ആരോഗ്യവകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ജെ. പി. എച്ച്. എന്‍. തസ്തികയിലേയ്ക്കുള്ള പി. എസ്. സി. ലിസ്റ്റില്‍ നിന്നും നിലവില്‍ എത്രപേരെ നിയമിച്ചു എന്നും ഒഴിവുകള്‍ എത്രയാണെന്നും വ്യക്തമാക്കുമോ; 

(ബി)12.08.2012-ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമിക്കപ്പെട്ട ജെ. പി. എച്ച്. എന്‍. മാരുടെ കാറ്റഗറി തിരിച്ചുള്ള റാങ്ക് നന്പരുകള്‍ ലഭ്യമാക്കുമോ; 

(സി)കേന്ദ്ര മാനദണ്ധങ്ങള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തില്‍ ആകെ വേണ്ട ജെ. പി. എച്ച്. എന്‍. തസ്തികകള്‍ എത്രയാണെന്നു അറിയിക്കുമോ? 

2620

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിയേറ്റര്‍ മെക്കാനിക് തസ്തിക


ശ്രീ. വി. ശിവന്‍കുട്ടി

(എ)ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രസവശസ്ത്രക്രിയ നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിയേറ്റര്‍ മെക്കാനിക് തസ്തിക അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്ത മാക്കുമോ?

2621

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ പുതിയ തസ്തികകള്‍ 


ശ്രീ. മോന്‍സ് ജോസഫ്

(എ)കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയശേഷം ഇവിടെ പുതിയ തസ്തികകള്‍ ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)ആവശ്യമായ തസ്തിക സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പില്‍ നിലവിലുളള എം1/13344/13 എം1/18841/ 2013 എന്നീ ഫയലുകള്‍ ബഹു.ധനകാര്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(സി)കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി 3039/വി.ഐ.പി/2013 എന്ന ഫയല്‍ 24/11/2013 ല്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത ഫയല്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കാമോ; 

(ഇ)ഈ ഫയല്‍ സ്പ്ലിറ്റ് ചെയ്ത് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ ഫയല്‍ മാത്രം ധനകാര്യവകുപ്പിന് കൈമാറുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുമോ?

2622

അന്തിക്കാട് കെ. പി. പ്രഭാകരന്‍ സ്മാരക ആശുപത്രിയിലെ ഒഴിവുകള്‍ 


ശ്രീമതി ഗീതാ ഗോപി

(എ)അന്തിക്കാട് കെ. പി. പ്രഭാകരന്‍ സ്മാരക സര്‍ക്കാര്‍ ആശുപത്രിയുടെ എന്‍. ആര്‍. എച്ച്. എം പ്രകാരമുളള ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും എത്ര എണ്ണമാണെന്ന് തസ്തിക തിരിച്ച് ലഭ്യമാക്കുമോ; 

(ബി)നിലവില്‍ ഏതെല്ലാം തസ്തികകളില്‍ ഡോക്ടര്‍മാരും ജീവനക്കാരും നിയമിക്കപ്പെട്ടിട്ടുണ്ടെന്നും ഏതെല്ലാം തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്നും വിശദമാക്കുമോ; 

(സി)ഒഴിവുള്ള തസ്തികകളില്‍ എത്രയും വേഗം നിയമന നടപടികള്‍ സ്വീകരിക്കുമോ;

(ഡി)എന്‍. ആര്‍. എച്ച്. എം. പ്രകാരം വൈകുന്നേരം 6 മണിമുതല്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2623

കാനഡ സര്‍വ്വകലാശാലയുടെ സര്‍വ്വേ


ശ്രീ. ആര്‍. രാജേഷ്

കേരളീയരുടെ ആരോഗ്യവിവരം അറിയാന്‍ കാനഡ സര്‍വ്വകലാശാലയുടെ പരീക്ഷണ വിഭാഗം കേരളത്തില്‍ നടത്തുന്ന സര്‍വ്വേയ്ക്കുവേണ്ടി വിദേശത്തു നിന്നും ലഭിച്ച പണം കൈപ്പറ്റിയത് ആരെന്ന് വ്യക്തമാക്കുമോ?

2624

എന്‍.എ.ബി.എല്‍.അക്രഡിറ്റേഷനുളള ഗവണ്‍മെന്‍റ് അനലറ്റിക്കല്‍ ലാബുകള്‍


ശ്രീ.എം.ഉമ്മര്‍

(എ)ഭക്ഷ്യ സുരക്ഷാ നിലവാര നിയമം അനുശാസിക്കുന്ന പ്രകാര മുളള എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള എത്ര ഗവണ്‍മെന്‍റ് അനലറ്റിക്കല്‍ ലാബുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്;

(ബി)എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി അനലിറ്റിക്കല്‍ ലാബുകളില്‍ മൈക്രോബയോളജി ഡിവിഷനുകളില്‍ എത്ര മൈക്രോബയോളജിസ്റ്റ് തസ്തികകള്‍ ആവശ്യമാണ്; മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(സി)സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബുകളുടെ നാഷണല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായുളള നടപടികളുടെ ഭാഗമായി നിലവിലുളള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും മൈക്രോബയോളജിസ്റ്റുകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?


2625

മൈക്രോ-ബയോളജിസ്റ്റ് തസ്തിക 


ശ്രീ. എം. ഉമ്മര്‍

(എ)ഫുഡ് സേഫ്റ്റി കമ്മീഷണറുടെ 27.07.2013-ലെ ബി-2558/13/സി.എഫ്.എസ്. നന്പര്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഗവ. അനലറ്റിക്കല്‍ ലാബില്‍ ജി.ഒ.(എം.എസ്.) 450/99/എച്ച്.ആന്‍റ് എഫ്.ഡബ്ല്യൂ.ഡി. പ്രകാരം ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ തസ്തിക അപ്ഗ്രേഡ് ചെയ്ത് മൈക്രോ-ബയോളജിസ്റ്റ് തസ്തികയായി മാറ്റുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; 

(സി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് 21207/ഇ1/എച്ച്.എഫ്.ഡബ്ല്യൂ./2013-ലെ ഫയല്‍ നടപടി ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)മൈക്രോ-ബയോളജിസ്റ്റ് തസ്തികയിലേയ്ക്ക് നിലവിലുള്ള പി.എസ്.സി. ലിസ്റ്റില്‍നിന്നും നിയമനം നടത്താന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഇ)നിലവിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തസ്തികയിലേയ്ക്ക് എന്നത്തേയ്ക്ക് നിയമനം നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

2626

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം


ശ്രീ. കെ. മുരളീധരന്‍
 ,, വി. റ്റി. ബല്‍റാം
 ,, ഹൈബി ഈഡന്‍ 
,, ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി കര്‍മ്മപരിപാടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പരിപാടിയുമായി സഹകരിക്കുന്നത് ആരെല്ലാമാണെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ?

T.2627

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന


 ശ്രീ. എം. എ. ബേബി

(എ) ഭക്ഷ്യ സുരക്ഷാ വകുപ്പ് രൂപീകരിക്കപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് നാളിതുവരെ നടത്തിയ ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷണകേന്ദ്രങ്ങളുടെയും പരിശോധനകളും പ്രസ്തുത പരിശോധനകളില്‍ പുറത്തുവന്ന പൊതുവായ കണ്ടെത്തലുകളും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി) എത്ര കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി; മായം ചേര്‍ത്തതിന്‍റെ പേരില്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുക്കുകയുണ്ടായി; എത്ര പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു; എത്ര കേസുകളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു; എത്ര കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; വ്യക്തമാക്കാമോ; 

(സി) നാളിതുവരെ ഒരു പരിശോധനയ്ക്കും വിധേയമായിട്ടില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്ന കടകള്‍ എത്ര; വ്യക്തമാക്കാമോ?


2628

തെര്‍മോക്കോള്‍ പെട്ടികള്‍ നീക്കം ചെയ്യാന്‍ നടപടി


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ശീതളപാനീയങ്ങള്‍ വിതരണം ചെയ്യുന്ന കടകളിലെ തെര്‍മോക്കോള്‍ പെട്ടികള്‍ നീക്കംചെയ്യാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 

(ബി)തെര്‍മോക്കോള്‍ പെട്ടികള്‍ കടകളില്‍ നിന്ന് ഒഴിവാക്കുന്നതിനും അവ കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

2629

ക്ഷണസാധനങ്ങളിലെ വിഷാംശം 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)ഐസ്ക്രീം പൌഡര്‍, ബദാം മിക്സ്, ഷാര്‍ജ, പിസ്ത തുടങ്ങിയ ജ്യൂസ് പൌഡര്‍ വിവിധ നാമങ്ങളില്‍ മാരകമായ കെമിക്കല്‍സ് ചേര്‍ത്ത് ജ്യൂസ് കടകളിലും മറ്റ് ബേക്കറി, സ്റ്റേഷനറി കടകളിലും വിറ്റഴിക്കുന്നത് സംബന്ധിച്ചും പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം, ഉപയോഗ യോഗ്യത എന്നിവ സംബന്ധിച്ചും ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നശേഷം അനേ്വഷണം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അനേ്വഷണത്തില്‍ ഏതെല്ലാം വിഭാഗത്തിലെ വിദഗ്ധര്‍ പങ്കെടുത്തിട്ടുണ്ട്;

(സി)അനേ്വഷണത്തിലെ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ?

2630

ഭക്ഷണസാധനങ്ങളിലെ മായം


ശ്രീമതി കെ. കെ. ലതിക

(എ)അതിര്‍ത്തി കടന്നുവരുന്ന ഭക്ഷണ സാധനങ്ങളിലെ മായം കണ്ടെത്തുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.