UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2631

മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറി

 
ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറി സ്ഥാപിക്കുന്നതിന് പരിഗണിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാം; വിശദമാക്കാമോ; 

(ബി)കോഴിക്കോട് ജില്ലയില്‍ നിലവില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറി/മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തിക എന്നിവ ഉള്ളത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി ഏതെല്ലാം ആശുപത്രികളില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറി/മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തിക അനുവദിച്ചിട്ടുണ്ട്; ഇപ്രകാരമുള്ള ആശുപത്രികളില്‍ അനുവദിച്ചിട്ടുള്ള കിടക്കകളുടെ എണ്ണം എത്ര എന്നതും ആശുപത്രിയുടെ പേര്, നിയോജകമണ്ധലം എന്നിവയും വ്യക്തമാക്കാമോ; 

(ഡി)ദിനംപ്രതി 2500 ഓളം ഒ.പി. കൈകാര്യം ചെയ്യുന്ന താലൂക്കിലെ പ്രധാന ആശുപത്രിയായ കൊയിലാണ്ടി ഗവണ്‍മെന്‍റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിലവില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രറി സംവിധാനമില്ലാത്തതിനാല്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)കൊയിലാണ്ടി ആശുപത്രിയേക്കാള്‍ അനുവദനീയ കിടക്കകളുടെ എണ്ണവും ഒ.പി.യും കുറവുള്ളതായ പല സ്ഥലത്തും എം.ആര്‍.എല്‍. പരിഗണിച്ചപ്പോഴും കൊയിലാണ്ടി താലൂക്കാശുപത്രി പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

2632

ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം 


ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള കിടക്കകളുടെ എണ്ണം എത്ര ; 

(ബി)നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏതെല്ലാം ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഉണ്ട് ; സര്‍ക്കാര്‍ മാനദണ്ധമനുസരിച്ച് ഏതെല്ലാം ഡിപ്പാര്‍ട്ടുമെന്‍റുകളാണ് ഉണ്ടായിരിക്കേണ്ടത്; വ്യക്തമാക്കാമോ ; ഓരോ ഡിപ്പാര്‍ട്ടുമെന്‍റിലും ഉണ്ടായിരിക്കേണ്ട ഡോക്ടര്‍മാരുടെ എണ്ണം എത്ര ; വ്യക്തമാക്കാമോ ; 

(സി)നിലവില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്‍റിലും ഉള്ള ഡോക്ടര്‍മാരുടെ എണ്ണം (റെഗുലര്‍, താല്കാലികം) വിശദമാക്കാമോ ; 

(ഡി)പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഏതെല്ലാം; വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ മറ്റു ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ; 

(ഇ)ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?

2633

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍


ശ്രീ. ആര്‍ രാജേഷ്

(എ)മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള ആംബുലന്‍സുകളുടെ എണ്ണം വ്യക്തമാക്കുമോ;

(ബി)ഇവയില്‍ എത്ര വാഹനമാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്;

(സി)എത്ര ഡ്രൈവര്‍മാരാണ് നിലവില്‍ പ്രസ്തുത ആംബുലന്‍സുകളില്‍ പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)24 മണിക്കൂറും ആംബുലന്‍സിന്‍റെ സേവനം ഇവിടെ ലഭ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഇ)ആംബുലന്‍സിന്‍റെ സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(എഫ്)ആവശ്യമുള്ള ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

 

2634

തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം


 ശ്രീ. എ. എം. ആരിഫ്

(എ) തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പണി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നുണ്ടോ; 

(ബി) ഇല്ലെങ്കില്‍ പുതിയ കെട്ടിടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള സത്വര നടപടി ആരംഭിക്കുമോ; വ്യക്തമാക്കാമോ?

2635

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ലാബോറട്ടറി സൌകര്യം


ശ്രീ. സി. കൃഷ്ണന്‍

(എ)ലാബോറട്ടറി സൌകര്യമില്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങ ളില്‍ ലാബോറട്ടറി സൌകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)കണ്ണൂര്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലാബോ റട്ടറി സൌകര്യം ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?

2636

കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ന്‍റെ മാനേജിംഗ് ഡയറക്ടര്‍ 


ശ്രീ. എ.റ്റി. ജോര്‍ജ്

(എ)ആരോഗ്യവകുപ്പിന്‍റെകീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്-ല്‍ പുനര്‍നിയമനം ലഭിച്ച മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ; 

(ബി)പ്രസ്തുത ഉദ്യോഗസ്ഥനെ എം.ഡി.ആയി പുനര്‍നിയമനം നടത്തിയിട്ടുള്ളത് എത്ര കാലാവധിക്കാണെന്നും കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.-ന്‍റെ നിയമാവലി പ്രകാരമാണോയെന്നും, പ്രസ്തുത നിയമനത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; 

(സി)പുനര്‍നിയമനം ലഭിച്ച എം.ഡി. എന്ത് തുകയുടെ സിവില്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്ക് എത്ര കാലാവധിക്കുള്ളിലാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ?

2637

ഡോ. കെ. എം. വര്‍ഗ്ഗീസിന്‍റെ ഗ്രാറ്റുവിറ്റി റീഫണ്ട് ചെയ്യാന്‍ നടപടി


ശ്രീ. സി. മോയിന്‍കുട്ടി

(എ)ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുന്പ് റിട്ടയര്‍ ചെയ്ത ഡോ. കെ. എം. വര്‍ഗ്ഗീസിന്‍റെ ഗ്രാറ്റുവിറ്റിയില്‍ നിന്നും അധികമായി പിടിച്ചുവച്ചിട്ടുള്ള തുക റീഫണ്ട് ചെയ്യണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇദ്ദേഹം എന്നാണ് റിട്ടയര്‍ ചെയ്തതെന്നും ലയബിലിറ്റി ഉണ്ടെന്ന് കണ്ടെത്തിയത് എപ്പോഴാണെന്നും എത്ര രൂപയുടെ ലയബിലിറ്റിയാണ് ഇദ്ദേഹത്തിന്‍റെ പേരില്‍ യഥാര്‍ത്ഥത്തിലുള്ളതെന്നും ഗ്രാറ്റുവിറ്റിയില്‍ നിന്നും എന്തു തുക പ്രസ്തുത ഇനത്തില്‍ തടഞ്ഞു വച്ചുവെന്നും വിശദമാക്കാമോ; 

(സി)അധികമായി പിടിച്ച തുക റീഫണ്ട് ചെയ്യാന്‍ ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണെന്നും, പ്രസ്തുത ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോയെന്നും എങ്കില്‍ എപ്പോഴെന്നും വ്യക്തമാക്കുമോ?

2638

ആരോഗ്യ വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍


ശ്രീ. തോമസ് ചാണ്ടി
 '' എ. കെ. ശശീന്ദ്രന്‍ 

(എ)ആരോഗ്യ വകുപ്പില്‍ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ രീതിയില്‍ നിര്‍മ്മാണം നടക്കാത്തതു കാരണം പല കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ആശുപത്രി നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നതിനു വേണ്ടി ആരോഗ്യ വകുപ്പിന് സ്വന്തമായി എന്‍ജിനീയറിംഗ് വിംഗ് രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

2639

നിരോധിക്കപ്പെട്ട മരുന്നുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)2011 മുതല്‍ 2013 വരെ ഗുണമേന്മയില്ലാത്തതിനാലും മറ്റ് കാരണങ്ങളാലും എത്ര മരുന്നുകള്‍ നിരോധിച്ചിട്ടുണ്ടന്ന് വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത മരുന്നുകള്‍ കടകളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)നിരോധിക്കപ്പെട്ട മരുന്നുകള്‍ ഏതെല്ലാമാണെന്ന് ഉപഭോക്താക്കളെ അറിയിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; 

(ഡി)നിരോധിച്ച മരുന്നുകള്‍ വില്പന നടത്തിയതിന് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ എതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

2640

പ്രതിരോധ വാക്സിനുകളുടെ ഗുണനിലവാരം


ശ്രീ. എം. ഉമ്മര്‍

(എ)പ്രതിരോധ വാക്സിനുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത്; വിശദമാക്കാമോ; 

(ബി)പെന്‍റാവാലന്‍റ് വാക്സിന്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനു മുന്‍പായി അതിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പഠനം നടത്തിയിരുന്നോ; വ്യക്തമാക്കാമോ; 

(സി)ഇത്തരം വാക്സിനുകള്‍ ഉപയോഗിക്കുന്നതിന് ഡബ്ല്യു.എച്ച്.ഒ.യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നോ; വിശദാംശം നല്‍കുമോ?

2641

ഗുണനിലവാരം ഇല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്ത കന്പനികള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്ത എത്ര കന്പനികളെ കരിന്പട്ടികയില്‍പെടുത്തിയിട്ടുണ്ട് എന്നും അവ ഏതൊക്കെയാണെന്നും ഈ കന്പനികള്‍ വിതരണം ചെയ്ത മരുന്നുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ? 

2642

ഫാര്‍മസ്യൂട്ടിക്കല്‍ കോളേജുകളില്‍ മരുന്നുകളുടെ ഗുണമേന്മ പരിശോധന 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കുകീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കോളേജുകളില്‍ മരുന്നുകളുടെ ഗുണമേന്മ പരിശോധന നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ബഡ്ജറ്റില്‍ പരാമര്‍ശിച്ചിരുന്നോ; 

(ബി)ഇതിനായി കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ എന്ത് തുകയാണെന്നും എന്ത് തുക ചെലവഴിച്ചെന്നും വ്യക്തമാക്കുമോ?

2643

ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എം. പി. വിന്‍സെന്‍റ്
 ,, എ. പി. അബ്ദുള്ളക്കുട്ടി

(എ)ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന്‍റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)എവിടെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2644

സ്വാശ്രയ കോളേജുകളിലെ തലവരിപ്പണവും അനധികൃതസംഭാവനകളു

 
ശ്രീ. എം. എ. ബേബി 

(എ)സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പ്രതിവര്‍ഷം തലവരിപ്പണമായി ഈടാക്കുന്ന പണം എത്രയാണെന്ന് അറിയാമോ; എങ്കില്‍, കണക്കുകള്‍ ലഭ്യമാക്കുമോ; 

(ബി)സര്‍ക്കാര്‍ അലോട്ട് ചെയ്ത സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും പ്രതിവര്‍ഷം ഈടാക്കുന്ന ഫീസ് എത്രയാണ്; 

(സി)തലവരിപ്പണമായും അനധികൃതസംഭാവനയായും മറ്റും സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കു വിദ്യാര്‍ത്ഥികളില്‍നിന്നും ലഭിക്കുന്ന മൊത്തം തുക എത്ര കോടിയാണെന്ന് അറിയാമോ; എങ്കില്‍, കണക്കുകള്‍ ലഭ്യമാക്കുമോ?



2645

ഡോക്ടര്‍മാരുടെ വിരമിക്കല്‍ 


ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

(എ)ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ ഡോക്ടര്‍മാരുടെ എന്‍ട്രി കേഡറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര നിയമനം നടക്കുകയുണ്ടായി; 

(ബി)പ്രസ്തുത വകുപ്പിലുളള മൊത്തം ഡോക്ടര്‍മാര്‍ എത്രയാണ്; ഇവരില്‍ 2014, 2015, 2016 വര്‍ഷങ്ങളില്‍ റിട്ടയര്‍ ചെയ്യാനുളളവര്‍ എത്ര പേരുണ്ടെന്ന് അറിയിക്കാമോ? 

2646

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തസ്തികകള്‍ 


ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോ-കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;

(സി)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബയോ-കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറുടെ ഒഴിവ് നിലവിലുണ്ടോ; 

(ഡി)ഒഴിവ് നിലവിലില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ബയോ-കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക ഷിഫ്റ്റ് ചെയ്യാനുള്ള കാരണം വ്യക്തമാക്കാമോ; 

(ഇ)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏതൊക്കെ തസ്തികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജിലേയ്ക്ക് ഷിഫ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്താമോ; 

(എഫ്)250 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളും, 300-ല്‍ അധികം പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര തസ്തികകളില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ജി)രോഗികളുടെ വര്‍ദ്ധനയ്ക്കനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ?

2647

ആയൂര്‍വേദ മരുന്നുകളുടെ ഗുണനിലവാര പരിശോധന 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
 '' സി. മമ്മൂട്ടി 
'' പി. കെ. ബഷീര്‍ 
'' പി. ബി. അബ്ദുള്‍ റസാക് 

(എ)ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പരിശോധനാ സംവിധാനങ്ങളുടേയും, ഉദേ്യാഗസ്ഥരുടേയും അപര്യാപ്തത മുതലെടുത്ത് വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകള്‍ വ്യാപകമാവുന്നത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ; 

(സി)അത്ഭുത രോഗശാന്തിയും, മോഹനവാഗ്ദാനങ്ങളും നല്കി നിരന്തര പരസ്യത്തിലൂടെ വ്യാജവും പാര്‍ശ്വഫലങ്ങളുള്ളതുമായ നിരവധി മരുന്നുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

2648

ആയുര്‍വേദ കോളേജുകളിലെ ചികിത്സാ ഫീസ് വര്‍ദ്ധനവ്


 ശ്രീ. റ്റി. വി. രാജേഷ്

(എ) സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ചികിത്സാ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി) എ.പി.എല്‍./ബി.പി.എല്‍. വ്യത്യാസം ഇല്ലാതെ പ്രതിമാസം 500 രൂപാവരെ വരുമാനമുള്ളവരെ മുന്പ് ചികിത്സാ ചെലവില്‍ നിന്നും ഒഴിവാക്കിയിരുന്നോ; ഇപ്പോള്‍ ആ വിഭാഗക്കാര്‍ക്കും എ.പി.എല്‍. ആണെങ്കില്‍ ചികിത്സാ ഫീസ് നല്‍കേണ്ടതുണ്ടോ; 

(സി) എ.പി.എല്‍/ബി.പി.എല്‍. വ്യത്യാസം ഇല്ലാതെ 1000 രൂപ വരെ പ്രതിമാസ വരുമാനമുള്ളവരെ ചികിത്സാ ഫീസിനത്തില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2649

കക്കോടി ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രി 


ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തില്‍ സ്ഥിരമായി ആയുര്‍വേദ ആശുപത്രി അനുവദിക്കണമെന്ന നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ; 

(ബി)ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?


2650

മഞ്ചേശ്വരം നിയോജകമണ്ഡലം എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ആയൂര്‍വ്വേദ ഡിസ്പന്‍സറി


ശ്രീ. പി.ബി. അബ്ദുള്‍ റസാക്ക് 

(എ)മഞ്ചേശ്വരം നിയോജകമണ്ഡലം എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ആയൂര്‍വ്വേദ ഡിസ്പന്‍സറി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

2651

ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്ക് ശന്പളം 


ശ്രീമതി കെ. കെ. ലതിക

(എ)എന്‍.ആര്‍.എച്ച്.എം മുഖേന സംസ്ഥാനത്ത് എത്ര ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ സേവനവേതന വ്യവസ്ഥകള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ടോ; 

(സി)ഇവര്‍ക്ക് നല്‍കിവരുന്ന ശന്പളം എത്രയാണെന്നും ഏതുമാസം വരെ ശന്പളം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ഡി)ശന്പളം നല്‍കിയിട്ടില്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ; ശന്പളം എപ്പോള്‍ മുതല്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ? 

2652

ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള സമര്‍പ്പിച്ചിട്ടുളള അവകാശപത്രിക


ശ്രീ. ബി.ഡി.ദേവസ്സി 

(എ)ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) ഹോമിയോപ്പതി രംഗത്തെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ രംഗങ്ങളിലെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളള അവകാശ പത്രിക അംഗീകരിച്ചിട്ടുണ്ടോ; 

(ബി)ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ അപാകതകള്‍ പരിഹരിച്ച് ഹോമിയോപ്പതിക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനായി നടപടി സ്വീകരിക്കുമോ?

2653

ഹോമിയോപ്പതി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം 


ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)ഹോമിയോപ്പതി വിഭാഗത്തിന് മാത്രമായി നിലവില്‍ പ്രതേ്യകമായ ഡ്രഗ് കണ്‍ട്രോള്‍ വിംഗ് നിലവിലുണ്ടോ ; 

(ബി)നിലവില്‍ സംസ്ഥാനത്ത് ഉള്ള ഹോമിയോപ്പതി ഡ്രഗ് കണ്‍ട്രോള്‍ വിംഗ് വിഭാഗത്തില്‍ മോഡേണ്‍ മെഡിസിനിലെ വിദഗ്ദ്ധര്‍ പ്രധാനമായി ഉള്‍പ്പെടുന്നതിനാല്‍ പ്രസ്തുത വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളും, നിയമങ്ങളും മോഡേണ്‍ മെഡിസിന്‍ രീതി അനുശാസിക്കുന്നരീതിയില്‍ രൂപപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(സി)ഹോമിയോപ്പതിയിലെ വിദഗ്ദ്ധരില്ലാത്ത ഡ്രഗ് കണ്‍ട്രോള്‍ വിംഗിന്‍റെ പ്രവര്‍ത്തനംമൂലം ഹോമിയോപ്പതി മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള മേഖലകളില്‍ ശരിയായ തീരുമാനം എടുക്കുവാന്‍ സാധിക്കാത്തത് സംബന്ധിച്ച പരിമിതി പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്നറിയിക്കുമോ ; 

(ഡി)ഹോമിയോപ്പതി വിദഗ്ദ്ധരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പ്രതേ്യക ഡ്രഗ് കണ്‍ട്രോള്‍ വിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;

(ഇ)ഇല്ലെങ്കില്‍ വിലയിരുത്തല്‍ നടത്തി ഹോമിയോപ്പതിക്കായി ഒരു പ്രേതേ്യക ഡ്രഗ് കണ്‍ട്രോള്‍ വിംഗ് രൂപീകരണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2654

മങ്കട ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മങ്കട ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ മങ്കട ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ? 


2655

കാസര്‍ഗോഡ് ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികള്‍ 


 ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ) കാസര്‍ഗോഡ് ജില്ലയില്‍ ഹോമിയോ ഡിസ്പെന്‍ സറികള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകളാണുള്ളത്; 

(ബി) പ്രസ്തുത പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ; 

(സി) കാസര്‍ഗോഡ് ജില്ലയില്‍ ഏതെങ്കിലും പഞ്ചായത്തുകളില്‍ പുതുതായി ഹോമിയോ ഡിസ്പെന്‍സറി തുടങ്ങുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

2656

കാസര്‍ഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളിലെ ഒഴിവുകളുടെ എണ്ണം


 ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ) കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ; 

(ബി) ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് വെളിപ്പെടുത്താമോ; 

(സി) ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും പ്രസ്തുത ഒഴിവുകള്‍ എന്നേക്ക് നികത്തുമെന്നും അറിയിക്കാമോ?

2657

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ യു.എസ്.ജി. സ്കാനിംഗ് സംവിധാനം 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ യു.എസ്.ജി. സ്കാനിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ; 

(ബി)ഇല്ലെങ്കില്‍ എന്നുമുതലാണ് ഈ സംവിധാനം പ്രവര്‍ത്തനരഹിതമായതെന്ന് വിശദമാക്കുമോ;

(സി)ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

2658

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ കോളേജ് ബസ് 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി കോളേജ് ബസ് ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ കോളേജ് ബസ് അനുവദിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;

(സി)കോളേജ് ബസ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ?

2659

പുനലൂര്‍ താലൂക്ക് ഹോമിയോ ആശുപത്രി 


ശ്രീ. കെ. രാജു

പൂനലൂര്‍ താലൂക്ക് ഹോമിയോ ആശുപത്രിക്ക് അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ? 

2660

ഹോമിയോപ്പതി വകുപ്പിലെ തസ്തികകള്‍


ശ്രീ. കെ. വി. വിജയദാസ്

(എ)ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍, ഡി.എം.ഒ., ഫാര്‍മസിസ്റ്റ്, തുടങ്ങിയ തസ്തികകളിലെ സീനിയോറിറ്റി ലിസ്റ്റ് നിലവിലുണ്ടോ ; ഇല്ലെങ്കില്‍ സമയബന്ധിതമായി ആയത് പ്രസിദ്ധീകരിക്കുമോ ; 

(ബി)നിലവില്‍ ഹോമിയോപ്പതി വകുപ്പില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ; വിശദവിവരം നല്‍കുമോ ; 

(സി)പ്രസ്തുത വകുപ്പില്‍ സ്റ്റാഫ് പാറ്റേണ്‍ ഏകീകരിക്കുന്നതിനുള്ള നടപടിയുടെ വിശദാംശം നല്‍കുമോ ; 

(ഡി)ഹോമിയോപ്പതി ഫാര്‍മസി കോഴ്സ് നിര്‍ത്തലാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ; 

(ഇ)ഹോമിയോപ്പതിയില്‍ എം.ഡി. എടുത്ത ഡോക്ടര്‍മാര്‍ക്ക് പി.ജി. അലവന്‍സ് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

2661

ഹോമിയോപ്പതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഹോമിയോപ്പതി വകുപ്പില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(ബി)ഹോമിയോപ്പതി വകുപ്പിലെ അനുവദനീയ തസ്തിക സംബന്ധിച്ച വിവരം തസ്തിക തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ അറിയിക്കുമോ;

(സി)ഹോമിയോപ്പതി ചികിത്സാ രംഗത്ത് സര്‍ക്കാര്‍ തലത്തിലുള്ള ചികിത്സാ ക്യാന്പുകളും പ്രതിരോധ മരുന്ന് വിതരണവും, പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തന ക്യാന്പയിനുകളും മറ്റു പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മതിയായ ഫീല്‍ഡ് സ്റ്റാഫ് ഇല്ലെന്നുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)ഹോമിയോപ്പതി വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാ വര്‍ക്കേഴ്സ, മാതൃകയില്‍ ഫീല്‍ഡ് ജീവനക്കാരുടെ സേവനം ഉപയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)നിലവില്‍ ഒഴിഞ്ഞു കിടക്കുന്നതായ അനുവദനീയ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി അടിയന്തിരമായ നടപടി കൈക്കൊള്ളുന്നതിന് തയ്യാറാകുമോ?

2662

ദേവസ്വംവക ഭൂമിയിലെ കൈയ്യേറ്റങ്ങള്‍


ശ്രീ. ബാബു.എം.പാലിശ്ശേരി

(എ)ദേവസ്വം ബോര്‍ഡുകള്‍ വക ഭൂമികളില്‍ കയ്യേറ്റങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഏതെല്ലാം ദേവസ്വം ബോര്‍ഡുകളുടെ എത്ര ഏക്കര്‍ ഭൂമി വീതം ഇതിനകം കയ്യേറ്റം ചെയ്തിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ;

(സി)കയ്യേറ്റഭൂമി തിരിച്ച് പിടിക്കുന്നതിന് മുന്‍ സര്‍ക്കാരിന്‍റെകാലത്ത് സ്വീകരിച്ചുപോന്ന നടപടികള്‍ തുടരുന്നുണ്ടോ; എങ്കില്‍ കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ദേവസ്വം ഭൂമി കയ്യേറ്റം ചെയ്യുന്നില്ലെന്നുറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കുമോ ?



2663

കേന്ദ്രീകൃത കാണിക്ക സെന്‍ററുകള്‍ 


ശ്രീമതി പി. അയിഷാ പോറ്റി

(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത കാണിക്ക സെന്‍ററുകള്‍ സജ്ജമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം നടത്തിയാലും അതത് ക്ഷേത്രങ്ങളിലെ വരുമാനം ഭക്തജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

2664

ശബരിമലയില്‍ സുരക്ഷിത തീര്‍ത്ഥാടനത്തിനുള്ള സൌകര്യങ്ങള്‍ 


ശ്രീ. രാജു എബ്രഹാം
 ,, സാജു പോള്‍ 
,, എസ്. രാജേന്ദ്രന്‍
 ,, ബി. ഡി. ദേവസ്സി 

(എ)മണ്ധലകാലത്ത് ശബരിമലയില്‍ സുഗമമായ തീര്‍ത്ഥാടനത്തിന് സൌകര്യങ്ങളൊരുക്കുന്നതില്‍ വീഴ്ച വന്നതിനെക്കുറിച്ച് പരിശോധന നടത്തിയോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)അയ്യപ്പഭക്തരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ച് ദേവസ്വം വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കുമോ; 

(സി)വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി സുരക്ഷിത തീര്‍ത്ഥാടനം ഏര്‍പ്പെടുത്താന്‍ എന്തെല്ലാം അധിക നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് അറിയിക്കുമോ ?

2665

ശബരിമല, പന്പ എന്നിവിടങ്ങളിലെ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങള്‍


ശ്രീമതി പി. അയിഷാ പോറ്റി 

(എ)ശബരിമലയിലും പന്പയിലുമായി എവിടെയെല്ലാമാണ് തീര്‍ത്ഥാടകര്‍ക്ക് ഹൃദ്രോഗ ചികിത്സയ്ക്കുളള സംവിധാനമുളള ആശുപത്രികള്‍ ഉളളത്; 

(ബി)പ്രസ്തുത ആശുപത്രികളില്‍ നിന്നും എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും;

(സി)ഇത്തവണ തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലും പന്പയിലും എത്ര തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് വ്യക്തമാക്കുമോ?

2666

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികളിലും നിയമനങ്ങളിലും ക്രമക്കേട്


 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികളിലും നിയമനങ്ങളിലും ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഇതു സംബന്ധിച്ച് എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

2667

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു പഞ്ചവാദ്യം കലാകാരനെ അയിത്തം കല്‍പിച്ച് പുറത്താക്കിയതായ സംഭവം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു പഞ്ചവാദ്യം കലാകാരനെ അയിത്തം കല്‍പ്പിച്ച് പുറത്താക്കിയതായ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഈ നടപടി ഉചിതമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.